SYRO MALABAR
മംഗലവാര്‍ത്തക്കാലം⌄
മംഗലവാര്‍ത്തക്കാലം 01⌄
Homily 01 - Luke 1.5-25⌄
Homily 02-Luke 1.5-25⌄
Homily 03 -Luke 1.5-25⌄
Homily 04 -Luke 1.5-25⌄
Homily 05-Luke 1.5-25⌄
Homily 06 -Luke 1.5-25⌄
Homily 07 -Luke 1.5-25⌄
Homily 08 -Luke 1.5-25⌄
Homily 09 -Luke 1.5-25⌄
Homily 10 -Luke 1.5-25⌄
Homily 11 -Luke 1.5-25⌄
Homily 12 -Luke 1.5-25⌄
സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം ഒന്നാം ഞായര്‍ ഡിസംബര്‍ 01 ലൂക്കാ 1: 1-25 യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്
ആരാധനാവത്സരത്തില്‍ പുതിയ ഒരു വര്‍ഷം ആരംഭിക്കുകയാണ്. ആണ്ടുവട്ടം മുഴുവനിലൂടെ മിശിഹാരഹസ്യം അനുസ്മരിക്കാനും അതില്‍ ഉള്‍ച്ചേര്‍ന്ന് ജീവിക്കാനും നമ്മെ സഹായിക്കുന്നത് ആരാധനാവത്സരമാണല്ലോ. വിശ്വാസിയുടെ വര്‍ഷം ആരംഭിക്കുന്നത് മംഗളവാര്‍ത്ത - പിറവിക്കാലത്തോടെയാണ്. അറിയിപ്പ് എന്നര്‍ത്ഥമുള്ള 'സുബാറ' എന്ന പേരിലാണ് സുറിയാനി ഭാഷയില്‍ ഈ കാലം അറിയപ്പെടുന്നത്.
നമ്മുടെ കര്‍ത്താവിന്റെ പിറവിത്തിരുനാളിനു മുമ്പ് നാലാഴ്ച്ചകളും അതിനുശേഷം നാലാഴ്ച്ചകളുമായാണ് ഈ കാലം ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യവര്‍ഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും മംഗളകരമായ അറിയിപ്പ് ദൈവം മനുഷ്യനാകുന്നതിനെക്കുറിച്ചുള്ളതാണല്ലോ. ഈ സുവിശേഷം അഥവാ സദ്വാര്ത്ത വഴിയാണ് മനുഷ്യന് ദൈവപുത്രത്വം വീണ്ടുലഭിച്ചത്. മിശിഹാരഹസ്യം പരിശുദ്ധ കന്യകാമറിയത്തോടും യോഹന്നാന് മാംദാനയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ കാലത്തിലെ വായനകളില്‍ ഇവര്‍ ഇരുവരും പല തവണ പ്രത്യക്ഷപ്പെടും..
വി. ലൂക്കായുടെയും വി. മത്തായിയുടെയും സുവിശേഷങ്ങളിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍ നിന്നാണ് സുവിശേഷഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനും ലോകത്തിന് അവിടുത്തെ പരിചയപ്പെടുത്തുവാനുമായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ് സ്നാപകയോഹന്നാന്. ഈ യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച്ചത്തെ നമ്മുടെ ധ്യാനവിഷയം (ലൂക്കാ 1: 5-25)..
ജറുസലേം ദൈവാലയത്തില്‍ പുരോഹിതശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന സഖറിയാ പുരോഹിതനാണ് ഈ അറിയിപ്പ് ലഭിച്ചത്. സാധിക്കുന്നിടത്തോളം എല്ലാ കാര്യങ്ങളും കൃത്യമായി വിവരിക്കാന്‍ ആഗ്രഹിക്കുന്ന വി. ലൂക്കാ, സഖറിയായെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടാണ് ആരംഭിക്കുന്നത്. വിവരിക്കുന്ന വസ്തുതകളുടെ ചരിത്രപരത വ്യക്തമാക്കാനാണ് യഹൂദരുടെ രാജാവായിരുന്ന ഹേറോദേസിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ഇസ്രായേലിലെ പ്രഥമപ്രധാന പുരോഹിതനായിരുന്ന അഹറോനുമായി സഖറിയായ്ക്കും അദ്ദേഹത്തിന്റെ ഭാര്യയായ ഏലീശ്വായ്ക്കുമുള്ള ബന്ധവും വ്യക്തമാക്കുന്നത്, പഴയനിയമ പൗരോഹിത്യസംവിധാനം മുഴുവനെയും സഖറിയാ പ്രതിനിധാനം ചെയ്യുന്നുവെന്ന് കാണിക്കാനാണ്..
മിശിഹായ്ക്ക് വഴിയൊരുക്കുവാനുള്ളവന്റെ മാതാപിതാക്കളാകുന്നതിനുള്ള യോഗ്യത സഖറിയാ-ഏലീശ്വാ ദമ്പതിമാര്‍ക്ക് നേടിക്കൊടുത്തത് അവരുടെ ധാര്‍മ്മിക ജീവിതരീതിയായിരുന്നു. അവര്‍ ഇരുവരും കര്‍ത്താവിന്റെ എല്ലാ കല്പനകളും നീതിമാര്ഗ്ഗങ്ങളും അന്യൂനം പാലിച്ചിരുന്നവരും ദൈവസന്നിധിയില്‍ നീതിനിഷ്ഠരുമായിരുന്നു എന്നാണ് സുവിശേഷകന് രേഖപ്പെടുത്തുന്നത് (ലൂക്കാ 1:6). ദൈവത്തിന്റെ രക്ഷാകരമായ ഇടപെടല്‍ നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നമ്മളും അവിടുത്തെ പ്രമാണങ്ങളും കല്പനകളും പാലിച്ച് അവിടുത്തെ തിരുമുമ്പില്‍ സ്വീകാര്യമായ ജീവിതം നയിക്കണം. ദൈവത്തിനു പ്രീതികരമായ ജീവിതം നയിച്ചിരുന്നവരാണ് അവരെങ്കിലും ഒരു സന്താനമില്ലാത്തതിന്റെ ദുഃഖവും പേറിയാണ് അവര്‍ കഴിഞ്ഞിരുന്നത്. എങ്കിലും ദൈവപരിപാലനയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് അവര്‍ നിരാശരായില്ല; തങ്ങളുടെ ദുഃഖം പ്രാര്‍ത്ഥനയിലൂടെ ദൈവസന്നിധിയില്‍ അര്‍പ്പിച്ച് അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. രക്ഷാകരപദ്ധതിയില്‍ ദൈവത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെടുന്നവരുടെയെല്ലാം ജീവിതത്തില്‍ സഹനം ഒരു അവശ്യഘടകമാണ്..
ജറുസലേം ദൈവാലയത്തില്‍ ദിവസംതോറും വിവിധ തരത്തിലുള്ള ബലിയര്‍പ്പണങ്ങളുണ്ടായിരുന്നു. അതില്‍ ഒരു ബലിയാണ് ധൂപാര്‍പ്പണം. ഇതിനായി കരുവേല മരം കൊണ്ടു നിര്‍മ്മിച്ച ബലിപീഠം സാക്ഷ്യപേടകത്തിനു മുമ്പിലായി വിശുദ്ധ സ്ഥലത്ത് സ്ഥാപിച്ചിരുന്നു (പുറ. 30:6). ഓരോ ദിവസവും പ്രഭാതത്തിലും സായാഹ്നത്തിലും ഈ ബലിപീഠത്തിന്മേല് പരിമളദ്രവ്യം പുകച്ചിരുന്നു. ധൂപം അര്‍പ്പിക്കാനുള്ള പുരോഹിതനെ കുറിയിട്ടാണ് നിശ്ചയിച്ചിരുന്നത്. ഇപ്രകാരം ധൂപമര്പ്പിക്കാനായി സഖറിയാ, കര്‍ത്താവിന്റെ സന്നിധിയിലായിരിക്കുമ്പോഴാണ് ധൂപപീഠത്തിന്റെ വലതുവശത്ത് കര്‍ത്താവിന്റെ ദൂതന് അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടത്. ആ സമയത്ത് ജനം വിശുദ്ധസ്ഥലത്തിനു വെളിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ പ്രാര്‍ത്ഥന, രക്ഷകനായ മിശിഹായുടെ വരവിനു വേണ്ടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രാര്‍ത്ഥനയാണ് പ്രതീകാത്മകമായി ധൂപത്തിലൂടെ ദൈവസന്നിധിയിലേയ്ക്ക് പുരോഹിതന് ഉയര്‍ത്തിയിരുന്നത്..
നമ്മുടെ ആരാധനക്രമത്തിലും ധൂപാര്‍പ്പണത്തിന് വലിയ പ്രാധാന്യമുണ്ടല്ലോ. എല്ലാ ദിവസവും റംശാ പ്രാര്‍ത്ഥനയില്‍ ഇക്കാര്യം നമ്മള് അനുസ്മരിക്കുന്നുമുണ്ട്: "എന്റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ. പരിമളധൂപം പോലെ അത് അങ്ങേ പക്കലേക്കുയരട്ടെ. കര്‍ത്താവേ, എന്റെ ഈ പ്രാര്‍ത്ഥന എന്റെ സായാഹ്നബലിയായി സ്വീകരിക്കണമേ" (സങ്കീ. 141:2)..
നമ്മുടെ കുര്‍ബാനയില്‍ ധൂപാശീര്വാദ സമയത്ത് കാര്മ്മികന് ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ ഈ ധൂപാര്‍പ്പണത്തിന്റെ അര്‍ത്ഥം വ്യക്തമാക്കുന്നവയാണ്. സഖറിയാ അര്‍പ്പിച്ച ധൂപം ദൈവസന്നിധിയില്‍ സ്വീകൃതമായി. ഗബ്രിയേല്‍ മാലാഖ അതാണ് സഖറിയായെ അറിയിച്ചത്: "സഖറിയാ, നീ ഭയപ്പെടേണ്ട; നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ ഏലീശ്വാ ഒരു പുത്രനെ പ്രസവിക്കും" (ലൂക്കാ 1:13). പ്രാര്‍ത്ഥിച്ചു കൊണ്ടു നിന്നിരുന്ന ജനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ സഖറിയാ പ്രാര്‍ത്ഥിച്ചിരുന്നതും മിശിഹായ്ക്കു വേണ്ടിയായിരുന്നു. ഒരു കുഞ്ഞിനു വേണ്ടിയുള്ള വ്യക്തിപരമായ പ്രാര്‍ത്ഥനയും സഖറിയാ നിശ്ചയമായും അര്‍പ്പിച്ചിരുന്നു. ദൈവം നല്കുന്ന ഉത്തരം ഈ രണ്ട് പ്രാര്‍ത്ഥനകള്‍ക്കും കൂടിയുള്ളതാണ്. അദ്ദേഹത്തിന് ജനിക്കുന്ന കുഞ്ഞ് അനേകം ഇസ്രായേല്‍ വംശജരെ കര്‍ത്താവിന്റെ പക്കലേയ്ക്കു തിരിച്ചുവിട്ടു കൊണ്ട് മിശിഹായെ സ്വീകരിക്കാനായി ഒരു ജനതയെ ഒരുക്കും. ഇപ്രകാരം മുമ്പേ പോയി മിശിഹായ്ക്ക് വഴിയൊരുക്കുവാനാണ് യോഹന്നാനെ ദൈവം അയയ്ക്കുന്നത്..
യോഹന്നാന് മാംദാന ഇന്നും തന്റെ ദൗത്യം തിരുസഭയില്‍ തുടര്‍ന്നു കൊണ്ടാണിരിക്കുന്നത്. ഏലിയാ പ്രവാചകന്റെ ശക്തിയോടും ചൈതന്യത്തോടും കൂടെ പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേയ്ക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേയ്ക്കും തിരിച്ചുവിട്ട് കര്‍ത്താവിനായി പരിപൂര്‍ണ്ണമായ ഒരു ജനതയെ ഒരുക്കുന്നതില്‍ യോഹന്നാന് ഇന്നും വ്യാപൃതനാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ഇല്ലാത്തവരുമായി പങ്കുവച്ചു കൊണ്ടും നീതിയോടെയും സത്യസന്ധതയോടെയും വര്‍ത്തിച്ചുകൊണ്ടും അനുതാപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ യോഹന്നാന് നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. അധാര്‍മ്മിക ജീവിതം നയിച്ച രാജാവിന്റെ മുഖത്തു നോക്കി സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് തെറ്റാണെന്നു വിളിച്ചുപറയാനുള്ള ധൈര്യം കാണിച്ച യോഹന്നാന് ഇന്നും ധാര്‍മ്മികതയുടെ നിലയ്ക്കാത്ത സ്വരമായി നമുക്കു ചുറ്റും മുഴങ്ങുന്നുണ്ട്..
സഖറിയായ്ക്ക് വിശ്വസിക്കാനാവുന്നതിലും ഉപരിയായിരുന്നു ദൂതന്റെ അറിയിപ്പ്. മാനുഷികമായ ബലഹീനതയില്‍ അദ്ദേഹം ചോദിച്ചു: "ഞാന്‍ ഇത് എങ്ങനെ അറിയും? കാരണം, ഞാന്‍ വൃദ്ധനും എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്." സഖറിയായുടെ ഈ പ്രതികരണം ദൂതനെ ക്ഷോഭിപ്പിച്ചു: "യഥാകാലം നിറവേറാനിരിക്കുന്ന എന്റെ വാക്കുകള്‍ നീ വിശ്വസിക്കായ്കയാല്‍, ഇന്നുമുതല്‍ ഇത് സംഭവിക്കുന്ന ദിവസം വരെ നീ സംസാരിക്കാന്‍ കഴിയാതെ ഊമനായിരിക്കും.".
വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും ദൈവം സന്താനങ്ങളെ നല്‍കിയിട്ടുണ്ട് എന്ന വസ്തുത പുരോഹിതനെന്ന നിലയില്‍ സഖറിയാ ഓര്‍മ്മിക്കേണ്ടതായിരുന്നു. അബ്രാഹം - സാറാ ദമ്പതിമാര്‍ക്കും എല്ക്കാന - ഹന്നാ ദമ്പതിമാര്‍ക്കും കുഞ്ഞുങ്ങളെ ലഭിച്ചത് അവരുടെ വാര്ദ്ധക്യത്തിലാണല്ലോ. ഉല്പത്തി പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ആദ്യവായന (ഉല്. 17:15-22) ഈ വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന സത്യം സഖറിയാ അല്പനേരത്തേയ്ക്ക് വിസ്മരിച്ചുപോയി. അതിനുള്ള ശിക്ഷയെന്നോണം സംസാരശേഷി അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു..
സഖറിയായുടേതിന് സമാനമായ ഒരു ചോദ്യം ഉന്നയിച്ച മറിയത്തിന് ശിക്ഷ ലഭിച്ചില്ലല്ലോ എന്ന് നിരീക്ഷിക്കുന്നവരുണ്ട്. അവര്‍ ഇരുവരുടെയും ചോദ്യങ്ങള്‍ തമ്മിലുള്ള വലിയ അന്തരം കാണാതെപോകുന്നതു കൊണ്ടാണിത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമൊത്ത് വസിക്കാന്‍ ആരംഭിക്കാത്ത ഒരു കന്യക മാത്രമായിരുന്നു മറിയം. പുരുഷബന്ധമില്ലാതെ ഒരു കന്യകയും ഗര്‍ഭിണി ആയതായി ചരിത്രമില്ല. അതുകൊണ്ട്, ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ ചോദ്യത്തിന് നീതീകരണമുണ്ട്. പക്ഷേ, സഖറിയായുടെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ കഴിഞ്ഞിരുന്നവരാണ് സഖറിയായും ഏലീശ്വായും. ദൈവാലയ ശുശ്രൂഷ കഴിഞ്ഞ് സഖറിയാ സ്വഭവനത്തില്‍ തിരിച്ചെത്തിയ ശേഷം മാത്രമാണ് ഏലീശ്വാ ഗര്‍ഭം ധരിച്ചതെന്ന് സുവിശേഷകന് വ്യക്തമായി രേഖപ്പെടുത്തുന്നതും അതുകൊണ്ടാണ്. ഭാര്യാ-ഭര്‍തൃബന്ധത്തിന്റെ പവിത്രതയെയും ദൈവികപദ്ധതിയില്‍ അതിനുള്ള സവിശേഷസ്ഥാനത്തെയും കുറിച്ച് വി. പൗലോസ് ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നതും നമ്മള് വായിച്ചു കേട്ടല്ലോ (എഫേ. 5: 22-6,4)..
സൂക്ഷ്മമായി പരിശോധിച്ചാല്‍ സഖറിയായ്ക്ക് ലഭിച്ചത് ഒരു ശിക്ഷയായിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും. മാലാഖ അറിയിച്ച കാര്യം നിശ്ചയമായും നിറവേറും എന്നതിന്റെ ഉറപ്പാണ് അദ്ദേഹത്തിന് നല്കപ്പെട്ടത്. സഖറിയാ നിശബ്ദനായി കഴിയേണ്ട വരുന്നത് ദൂതന് അറിയിച്ച കാര്യം പൂര്‍ത്തിയാകുന്ന ദിവസം വരെ മാത്രമാണ്. ദൈവം അറിയിച്ച കാര്യം നിറവേറുമെന്നതിന്റെ അടയാളമായിരുന്നു അത്. യോഹന്നാന്റെ ജനനത്തോടനുബന്ധിച്ച് സഖറിയായ്ക്ക് സംസാരശേഷി വീണ്ടുലഭിക്കുകയും ചെയ്തു..
സംസാരശേഷി നഷ്ടപ്പെട്ട് വിശുദ്ധസ്ഥലത്തു നിന്ന് പുറത്തുവന്ന സഖറിയായ്ക്ക് സാധാരണ പുരോഹിതര്‍ ബലിയര്‍പ്പണശേഷം ചെയ്യാറുള്ളതുപോലെ കാത്തുനിന്ന ജനത്തെ ആശീര്‍വദിക്കാന്‍ സാധിച്ചില്ല. ഇതിന് പ്രതീകാത്മകമായ ഒരര്‍ത്ഥമുണ്ട്. അഹറോനില്‍ ആരംഭിച്ച പഴയനിയമ പൗരോഹിത്യം സഖറിയായില്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഈ പൗരോഹിത്യത്തിനും ബലിയര്പ്പണരീതിക്കും സാരമായ മാറ്റം വരാന്‍ പോകുന്നു എന്നതിന്റെ സൂചനായിയിരുന്നു അത്. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനായി വര്‍ത്തിക്കുന്ന പുരോഹിതന് ബലിയര്‍പ്പണത്തിലൂടെ ദൈവതിരുമുമ്പില്‍ ജനത്തെ പ്രതിനിധീകരിക്കുകയും പുരോഹിതാശീര്വാദത്തിലൂടെ ദൈവത്തിന്റെ അനുഗ്രഹം ജനത്തിന് എത്തിച്ചുനല്‍കുകയും ചെയ്യുന്നവനാണല്ലോ..
സത്യദൈവവും സത്യമനുഷ്യനുമായ ഈശോമിശിഹായാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ യഥാര്‍ത്ഥ മദ്ധ്യസ്ഥന്‍. അവിടുന്നാണ് നിത്യപുരോഹിതന്. തന്റെ ഏകവും നിത്യവുമായ സ്വയാര്‍പ്പണത്തിലൂടെ അവിടുന്ന് നിത്യപുരോഹിതനായി. ഈ ബലി തന്നെയാണ് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും. ദൈവസന്നിധിയില്‍ നിന്നുള്ള സമൃദ്ധമായ അനുഗ്രഹം തന്റെ ജനത്തിന് നല്‍കുന്നതിന്റെ സൂചനയാണ് സുവിശേഷത്തിലെ അവസാന രംഗത്തില്‍ ശിഷ്യന്മാരെ അനുഗ്രഹിച്ചുകൊണ്ട് സ്വര്‍ഗത്തിലേയ്ക്കു പോകുന്ന ഉത്ഥിതനായ ഈശോ നല്‍കുന്നത്. പിതാവിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് ഇന്നും അവിടുന്ന് നമ്മെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. തിരുസഭയില്‍ പരിശുദ്ധ കുര്‍ബാനയിലും കൂദാശകളിലും കൂടെ ഈ അനുഗ്രഹം നമുക്കും ലഭ്യമാണ്. ഉറച്ച വിശ്വാസത്തോടെ നമുക്കും മിശിഹായുടെ ഏകവും നിത്യവുമായ ഈ ബലിയില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനു യോഗ്യരാകാന്‍ പരിശ്രമിക്കാം..
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍.
(www.lifeday.in)
Homily 13 -Luke 1.5-25⌄
മംഗളവാർത്തക്കാലം ഞായർ 1
ലൂക്കാ 1: 5 - 25
Liturgical Background
സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തെ കാലങ്ങളായി തിരിച്ചിരിക്കുന്നു. അതിൽ ആദ്യത്തേതാണ് മംഗളവാർത്തക്കാലം. 4 ഞായറാഴ്ചകൾ ആണ് ഈ കാലത്തിൽ ഉള്ളത്. ഇതിൽ ആദ്യ ഞായറാഴ്ച സ്നാപകയോഹന്നാൻ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് രണ്ടാമത്തെ ആഴ്ച ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് മൂന്നാമത്തെ ആഴ്ച സ്നാപക യോഹന്നാന്റെ ജനനം നാലാമത്തെ ആഴ്ച ഈശോയുടെ ജനനം. പ്രകാരമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഈശോയുടെ മനുഷ്യ അവതാര രഹസ്യം കൊണ്ടാടുന്നതിനു മുന്നോടിയായി അതിനു കാരണമായ സംഭവങ്ങൾ- സൃഷ്ടി, ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട്, രക്ഷകന്റെ വാഗ്ദാനം- ഇതെല്ലാം ഈ കാലത്തു പ്രതേകം അനുസ്മരിക്കുന്നു.
Biblical Background
ജെറുസലേമിലെ പുരോഹിതന്മാരെ 24 ഗണങ്ങളായി തിരിച്ചിരുന്നു. ബാബിലോണിയൻ പ്രവാസത്തിനു ശേഷം അതിൽ 4 ഗണങ്ങൾ മാത്രമാണ് ജെറുസലേമിലേക്കു തിരിച്ചെത്തിയത്. ഏകദേശം 18000ത്തോളാം പുരോഹിതന്മാർ ഈശോയുടെ കാലത്തു ജറുസലേമിൽ ശുശ്രൂഷ ചെയ്തിരുന്നു എന്നാണ് വെപ്പ്. അവരുടെ ബാഹുല്യം നിമിത്തം ദേവാലയത്തിൽ ശുശ്രൂഷ നടത്തേണ്ടവരെ നറുക്കെടുപ്പിലൂടെ യാണ് തെരഞ്ഞെടുത്തിരുന്നത് . (നമ്മുടെ കാലത്ത് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്ന പോലുള്ള ഒരു ഏർപ്പാട്.) സമൂഹത്തിൽ ബഹുമാനവും ഒരല്‍പ്പം സാമ്പത്തിക മെച്ചപാടും കിട്ടുന്ന ഒരു സ്ഥാനമണിത്.
1. ആത്മാവിൽ നിറഞ്ഞ മക്കൾ
ഈ വർഷത്തെ ലോഗോസ് ക്വിസ് പ്രതിഭയെ കുറിച്ചു നിങ്ങൾ കേട്ടിരിക്കും. കോതമംഗലം രൂപതയിൽ നിന്നുള്ള 10 വയസ്സുകാരനായ ജിസ് മോനാണ് കക്ഷി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ പരീക്ഷയിൽ ഒന്നാമനായി മാറിയത് വെറും 10 വയസ്സുള്ള ഈ പയ്യനാണ്. (ഇമ്മടെ കുട്ടികളൊക്കെ നല്ല മിടുക്കന്മാരും മിടുക്കികളാണ് കേട്ടോ... നുമ്മ അവരെ ചീത്തയാക്കാതിരുന്നാൽ മതി.). ആ മകനെ കുറിച്ചു കേൾക്കുന്ന ഒരു കാര്യം അവൻ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ അവന്റെ അമ്മ ദൈവ വചനം ഉറക്കെ വായിക്കുന്നത് അവൻ ഉദരത്തിലിരുന്നു കെട്ടിരുന്നത്രെ...!!. സുവിശേഷത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള മാലാഖയുടെ വിശേഷണം അവൻ ആത്മാവിനാൽ നിറഞ്ഞവൻ ആയിരിക്കുമെന്നാണ്. നമ്മുടെ കുട്ടികളൊക്കെ ആത്മാവിൽ നിറഞ്ഞവരായി മാറുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കൂട്ടത്തിൽ മാലാഖ ഒരു പറയുന്നു വേറെ ഒരു കാര്യം കൂടി പറയുന്നു. അവൻ വീഞ്ഞോ മറ്റു ലഹരി പാനീയങ്ങളും കുടിക്കുകയില്ല എന്ന്. . ഏതൊരു മക്കളെകുറിച്ചും ഇന്നത്തെ കാലത്തു കേൾക്കാവുന്നതു ഒരു നല്ല വർത്തമാനം ഇതാണ് "അവൻ ലഹരി ഉപയോഗിക്കില്ല" എന്നുള്ളത്. ഓർക്കുക വല്ലാത്ത ഒരു Drugs addiction നമ്മുടെ സമൂഹത്തിലെ കുട്ടികളിൽ/ യുവജങ്ങളിൽ വളർന്ന് വരുന്നുണ്ട് . നമ്മൾ അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമായിട്ട് മാറുന്നുണ്ട് . അത് വീട്ടിലെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ആയിട്ട് 'ബാച്ചിലർ പാർട്ടികൾ' എന്ന ഓമനപ്പേരിൽ പേരിൽ നമ്മൾ നടത്തുന്ന വിരുന്നു സൽക്കാരങ്ങൾ ആകട്ടെ . അല്ലെങ്കിൽ ഓരോ ദിവസവും അവിടെയും ഇവിടെയും പിടിച്ചെടുത്തു എന്ന് നമ്മൾ പത്രങ്ങളിൽ വായിക്കുന്ന വിലകൂടിയ വീര്യം നിറഞ്ഞ ലഹരി മരുന്നുകൾ ആകട്ടെ. ലഹരി എന്ന വിപത്തിനു നമ്മളും നമ്മുടെ മക്കളും ഇരയായി തീരുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. അവൻ പരിശുദ്ധാത്മാവിനാൽ നിറയും എന്നാണ് മാലാഖ പറയുന്നത് എന്ന് പറഞ്ഞാൽ 'SPRIT FILLED' ആകും. എന്ന്. നമ്മുടെ മക്കളും SPIRIT FILLED ആകുന്നുണ്ട് . പക്ഷേ അത് ഏത് സ്പിരിറ്റാണ് എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാണ്. കുറച്ചുകൂടി ദൈവവാത്മാവിനാൽ നിറയാൻ നമ്മുടെ മക്കളെ പ്രചോദിപ്പിക്കുക. ലഹരിയുടെ ഒരു കൾച്ചറിൽ നിന്ന് അവരെ മാറ്റി നിർത്തുക. മാമോദിസയും ആദ്യകുർബാന സ്വീകരണം മുതൽ മരണത്തിലും മരണാനന്തര കർമ്മങ്ങളിലും വരെ ഒളിഞ്ഞും തെളിഞ്ഞും നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലഹരിയുടെ വിഭവങ്ങളെ ഒന്ന് മാറ്റി പിടിക്കുക. അതല്ലാതെ ലഹരിക്കെതിരെ എത്ര ക്യാമ്പയിൻ നടത്തിയിട്ടും മുദ്രാവാക്യം വിളിച്ചിട്ടും ബോധവൽക്കരണം നടത്തിയിട്ടും മദ്യനിരോധനമല്ല, മദ്യ വർജനമാണ് ലക്ഷ്യമെന്ന പൊള്ളയായ വാഗ്ദാനങ്ങളിൽ വിശ്വസിച്ചിട്ടും പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. ആദ്യ ലഹരി വിരുദ്ധ ക്യാമ്പയിൻ നമ്മുടെ സൽക്കാര മുറിയിൽ നിന്നും ഉല്ലാസ് വേളകൾ നിന്നും ആരംഭിക്കണം. ക്രിസ്തുമസ് കാലമാണ്.... എടുക്കാവുന്ന നല്ല തീരുമാനങ്ങളിൽ ഒന്ന് എല്ലാവിധ ലഹരിയോടും ഒന്നു സുല്ല് പറയുക എന്നതാവട്ടെ.
2. കുടുംബം ഭദ്രമാകട്ടെ
ബൈബിളിൽ Ideal Couple എന്ന രീതിയിൽ എടുത്തു കാണിക്കാവുന്ന 2 പേരാണ് സഖറിയായും എലിസബത്തും. ഈ ദമ്പതികൾക്ക് മക്കൾ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി അവർ ദൈവ സന്നിധിയിൽ നീതി നിഷ്ഠരും കുറ്റമറ്റവരുമായി ജീവിച്ചു പോന്നു എന്നാണ് സുവിശേഷം പറയുക. അതായത് മക്കളില്ല എന്നുള്ള അപമാനം സഹിക്കേണ്ടി വരുമ്പോഴും വാർദ്ധക്യത്തിലും അവർ ഒന്നിച്ചു ജീവിക്കുന്നു എന്നുള്ളതാണ് ഒരു സന്തോഷവാർത്തമാനം. ദാമ്പത്യജീവത്തിന് വല്ലാത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
നമ്മുടെ കാലത്തെ വലിയ ഒരു ഗായകൻ തന്റെ പത്നിയെ വിവാഹ മോചനം നേടി എന്നതായിരുന്നു ഈ നാളുകളിലെ ചൂടുള്ള വാർത്ത.
ദാമ്പത്യ ഭദ്രതയിൽ മരണം വരെ ജീവിക്കുക എന്നുള്ളത് ഈ കാലത്ത് വലിയ കാര്യമാണ്. ലേഖനത്തിൽ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്ന ഒരു കാര്യവും ഇതുതന്നെയാണ് ക്രിസ്തു സഭയെ സ്നേഹിച്ചത് പോലെ ഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കണമെന്ന്.. കുടുംബജീവിതത്തിന്റെ വിശ്വസ്തതയും ഭദ്രത കാത്തു സൂക്ഷിക്കുക വലിയ കാര്യമാണ്.
ഏതാനും നാളുകൾക്ക് മുമ്പ് പത്രത്തിൽ ശ്രദ്ധേയമായ അടിക്കുറിപ്പോടുകൂടി വന്ന ഒരു ചിത്രം ഇപ്രകാരം ആയിരുന്നു മെട്രോ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ ആയി തന്റെ പ്രായമായ തൻറെ പ്രിയതമയുടെ കൈപിടിച്ച് അവളുടെ ചെരിപ്പും കയ്യിലെടുത്ത് മുണ്ട് മടക്കി കുത്തി നടന്നു നീങ്ങുന്ന വൃദ്ധ ദമ്പതികൾ. ദാമ്പത്യം ഒരുപാട് വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടാണ് 'ക്രിസ്തു ജീവിക്കുന്നു'(Christus Vivit) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ എന്താണ് സൗന്ദര്യം എന്നുള്ള വിശദീകരണത്തിൽ മാർപാപ്പ പറയുന്ന ഒരു കാര്യം 'ജീവിതത്തിൻറെ സായാഹ്നത്തിൽ എത്തിയിട്ടും കൈകോർത്ത് പിടിച്ചു നടക്കുന്ന വൃദ്ധദമ്പതികളിൽ ഒരു ദൈവിക സൗന്ദര്യം ഒളിച്ചിരിപ്പുണ്ട്' എന്നാണ്. മാധ്യമങ്ങളിലൂടെയും പത്രങ്ങളുടെയും വരുന്ന വാർത്തകൾ കുടുംബം എന്ന വ്യവസ്ഥിതിയുടെ കെട്ടുറപ്പ് തകർക്കുന്ന തരത്തിലുള്ളതാണ്. അതിന് ഒരു അപവാദമാണ് ഈ ദമ്പതികൾ. അതുകൊണ്ട് സഖറിയ - എലിസിബത്തത് ദമ്പതികളെപോലെ ഭദ്രതയുള്ള കുടുംബബന്ധങ്ങൾ പണിതുയർത്താൻ ആയിട്ട് നമുക്ക് ശ്രമിക്കാം.
3.കാത്തിരിക്കുക
ആഗമനകാലം കാത്തിരിപ്പിന്റെ കാലമാണ്. രക്ഷകന്റെ വരവിനായി ഒരു ജനത കാത്തിരുന്നതുപോലെ നമ്മുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം. കാത്തിരിപ്പാണ് ജീവിതത്തിൽ പ്രതീക്ഷക്കു വക നൽകുന്നത്
കഥ: സി . വി ബാലകൃഷ്ണന്റെ 'ദൈവം പോകുന്ന പാത' എന്ന കൊച്ചു കഥയുണ്ട്. നിരാശനായി വെറുപ്പിനെ ഭാണ്ഡവും പേറി കൊണ്ട് ആത്മഹത്യ ചെയ്യണം എന്നുറച്ച് നടന്നുനീങ്ങിയ ഒരാൾ. തന്റെ ഒരുപാട് അലച്ചിലുകൾക്കു ശേഷം അയാൾ രു പുഴയുടെ തീരത്ത് എത്തുന്ന. അവിടെ ആ പുഴയുടെ മണൽത്തിട്ടയിൽ കത്തി എരിയുന്ന ചിതയും ഒരു കൊച്ചു കുട്ടിയേയും കാണുന്നു. അയാൾ അവനെ സൂക്ഷച്ചു നോക്കി. ഉന്തിയ വയർ, മുഷിഞ്ഞ വസ്ത്രം, കുഴിഞ്ഞ കണ്ണുകൾ, മെലിഞ്ഞ ശരീരം... അയാളെ കണ്ട ഉടൻ അവൻ ചോദിച്ചു: "അല്ല, എന്തേ വരാൻ വൈക്യ..? അയാൾക്ക് അതിശയമായി. "അല്ല, ഞാൻ ആരാണ് എന്നു കരുതിയാണ് .." സംശയത്തോടെ അയാൾ ചോദിച്ചു. ഇടറിയ സ്വരത്തിൽ അവൻ വീണ്ടും പറഞ്ഞു: "എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുന്നു . വൈകിയാലും നീ വന്നല്ലോ". ആകാംക്ഷയോടെ അയാൾ കുട്ടിയെ നോക്കി പറഞ്ഞു:" മോനെ, ഞാൻ ആരാണെന്ന് കരുതിയാണ് ..?" ഉടനെ ഉറച്ച ശബ്ദത്തിൽ അവൻ മറുപടി പറഞ്ഞു: " ദൈവം അല്ലാതാരാ..? ന്റെ അമ്മ പറഞ്ഞിരുന്നു ആരുമില്ലാത്തവർക്കു കൂട്ടിനായി ദൈവം വരുമെന്ന്. ഞാൻ സഹിച്ചതൊക്കെ നീ കണ്ടില്ലേ. എൻറെ അമ്മയെ ഇവിടെ അടക്കിയത് മുതൽ ഞാൻ നിൻറെ വരവും കാത്തു നിൽക്കുകയായിരുന്നു . വൈകിയാലും നീ വന്നല്ലോ. നെക്കതുമതി." ഇതു കേട്ട അയാൾ ഉടൻ ആ കുട്ടിയെ വാരിയെടുത്ത് തുടർന്നുള്ള യാത്രയിൽ കൂടെകൂട്ടി. കഥക്ക് ഒടുവിൽ കഥാകൃത്ത് എഴുതി വച്ചു "നിരാശയിലും പ്രതീക്ഷയുടെ വഴിക്കണ്ണുമായി കാത്തു നിൽക്കുന്നവന്റെ മുമ്പിൽ ദൈവം വരും ഏതെങ്കിലുമൊരു രൂപത്തിൽ തീർച്ച!!!
കര്‍ത്താവിന്റെ മുന്പില് സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.
സങ്കീര്‍ത്തനങ്ങള്‍ 37 : 7
ജീവിതത്തിൽ കഷ്ടതകളും സഹനങ്ങളുടെ മധ്യത്തിൽ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക. ദൈവം പ്രവർത്തിക്കും.
മംഗള വാർത്തകാലം കാത്തിരിപ്പിന്റെ കാലമാണ്. .....നോമ്പും നോക്കി ....സുകൃത ജപങ്ങൾ ചൊല്ലി,..... സത്കൃത്യങ്ങൾ ചെയ്തു ....രക്ഷകന്റെ വരവിനായി ഹൃദയമായ പുൽക്കൂട് ഒരുക്കി നമുക്കും കാത്തിരിക്കാം....
പ്രസംഗവും പ്രവർത്തിയും
വചന പാരായണ മാസമാണ്. പള്ളിയിലെ വചന വായന ഒന്നു പ്രോത്സാഹിപ്പിക്കുക. കൂട്ടത്തിൽ ഇമ്മടെ ബൈബിളും ഒന്നു പൊടി തട്ടിയെടുത്ത് വായിക്കുക. ലോഗോസ് പ്രതിഭയൊന്നും ആകാൻ പറ്റിയില്ലെങ്കിലും ഒന്നു രണ്ടു വചനം പഠിക്കുന്നത് നല്ലതാണ്.
മംഗലവാര്‍ത്തക്കാലം 02⌄
Homily 01 -Luke 1.26-38⌄
Homily 02 -Luke 1.26-38⌄
Homily 03 -Luke 1.26-38⌄
Homily 04 -Luke 1.26-38⌄
Homily 05 -Luke 1.26-38⌄
Homily 06 -Luke 1.26-38⌄
Homily 07 -Luke 1.26-38⌄
Homily 08 -Luke 1.26-38⌄
Homily 09 -Luke 1.26-38⌄
Homily 10 -Luke 1.26-38⌄
Homily 11 -Luke 1.26-38⌄
Homily 12 -Luke 1.26-38⌄
Homily 13 -Luke 1.26-38⌄
Homily 14 -Luke 1.26-38⌄
ഞായര്‍ പ്രസംഗം മംഗളവാര്‍ത്താക്കാലം രണ്ടാം ഞായര്‍ - ലൂക്കാ 1: 26-38 ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്
രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലം രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം (ലൂക്കാ 1:26-38).
മനുഷ്യനായി അവതരിക്കുന്ന ദൈവത്തിന്റെ അമ്മയാകുവാന്‍ വിളിക്കപ്പെട്ട മറിയമാണ് ഈ രംഗത്തെ മുഖ്യ കഥാപാത്രം. പരിശുദ്ധ കന്യകാമറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നത് സഖറിയായ്ക്ക് അറിയിപ്പ് നല്കിയ ഗബ്രിയേല്‍ ദൂതന് തന്നെയാണ്. പഴയനിയമത്തില്‍ പല സന്ദര്‍ഭങ്ങളിലായി ദൈവം രക്ഷകനായ മിശിഹായെക്കുറിച്ച് നല്‍കിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തെക്കുറിച്ചാണ് മറിയത്തിന് അറിയിപ്പ് ലഭിച്ചത്. ഇന്നത്തെ രണ്ട് പഴയനിയമ വായനകളും ഇസ്രായേലിന്റെ രക്ഷയെക്കുറിച്ചുള്ള അറിയിപ്പുമായി ബന്ധപ്പെട്ടവയാണ്.
സംഖ്യയുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍ (സംഖ്യ 22: 20-35) വിജാതീയനായ ബാലാമിനെപ്പോലും ദൈവം തന്റെ ദൂതനായി ഉപയോഗിക്കുന്നതു കാണാം. വാഗ്ദത്തഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഇസ്രായേലിനെ കണ്ടു ഭയന്ന മൊവാബ് രാജാവായ ബാലാക്കാണ് ഇസ്രായേലിനെ ശപിപ്പിക്കാനായി ബാലാമിനെ ക്ഷണിച്ചത്. മൊവാബ് ദേശത്തേയ്ക്കുള്ള മാര്‍ഗ്ഗമധ്യേ ബാലാമിനുണ്ടാകുന്ന ദര്‍ശനത്തെക്കുറിച്ചാണ് ആദ്യവായന. ബാലാം സഞ്ചരിച്ചിരുന്ന കഴുത, വഴിയില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്റെ ദൂതനെക്കണ്ട് ഭയപ്പെട്ട് വിരണ്ടോടുകയും വഴിയില്‍ വീണുകിടക്കുകയും ചെയ്തു. അരിശം പൂണ്ട ബാലാം, കഴുതയ്ക്കിട്ട് വടി കൊണ്ട് മൂന്നു തവണ അടിച്ചു. കര്‍ത്താവ് നല്കിയ സംസാരശക്തിയാല് കഴുത, തന്നെ അടിച്ചതിന്റെ കാരണമന്വേഷിച്ചു. കഴുത സംസാരിക്കുന്നതു കേട്ടപ്പോള്‍ മാത്രമാണ് മുമ്പില്‍ നില്ക്കുന്ന കര്‍ത്താവിന്റെ ദൂതനെ ബാലാം കാണുന്നത്.
കര്‍ത്താവ് നിര്‍ദ്ദേശിക്കുന്ന വചനം മാത്രമേ ബാലാക്കിന്റെ പക്കലെത്തുമ്പോള്‍ ബാലാം പറയാവൂ എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ദൂതന് പ്രത്യക്ഷപ്പെട്ടത്. ഈ നിര്‍ദ്ദേശപ്രകാരമാണ് ബാലാം ഇസ്രായേലിനെ ശപിക്കുന്നതിനു പകരം അനുഗ്രഹിച്ചതും ഭാവിയില്‍ ജനിക്കാനിരുന്ന രാജാവിനെയും അവന്റെ ജനനത്തില്‍ പ്രത്യക്ഷപ്പെടാനിരുന്ന നക്ഷത്രത്തെയും കുറിച്ച് പ്രവചിച്ചതും (സംഖ്യ 24,17). ഇതിന്റെ വെളിച്ചത്തിലാണല്ലോ പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികള്‍ ഈശോയുടെ ജനനവേളയില്‍, ഇസ്രായേലിന് ജനിച്ചിരിക്കുന്ന രാജാവിനെ അന്വേഷിച്ച് ജറുസലേമിലെ രാജകൊട്ടാരത്തിലെത്തുന്നത് (മത്തായി 2:1-12).
മറിയത്തിന് ഗബ്രിയേല്‍ ദൂതന് പ്രത്യക്ഷപ്പെടുന്നത്, മിശിഹായ്ക്ക് വഴിയൊരുക്കുന്ന യോഹന്നാന്‍സ്നാപകന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിന്റെ ആറാം മാസത്തിലാണ്. ഇരുസംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനാണ് ആറാം മാസം എന്ന സമയസൂചന സുവിശേഷകന് നല്‍കുന്നത്. സഖറിയായ്ക്ക് അറിയിപ്പ് ലഭിച്ചത് ജറുസലേം ദൈവാലയത്തില്‍ വച്ചാണെങ്കില്‍, മറിയത്തിനത് ലഭിച്ചത് നസ്രത്തിലെ ലളിതമായ കുടുംബസാഹചര്യത്തിലാണ്. ശക്തരെ അവരുടെ സിംഹാസനങ്ങളില്‍ നിന്നു താഴെയിറക്കി, വിനീതരെ ഉയര്‍ത്തുന്ന, ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്ന പുതിയനിയമത്തിന്റെ നൂതനശൈലി വ്യക്തമാക്കുന്നതാണ് അറിയിപ്പിന്റെ സ്ഥലങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം.
കന്യകയായ മറിയത്തെ അവതരിപ്പിച്ചിരിക്കുന്നത് ദാവീദ് വംശജനായ യൗസേപ്പുമായി ബന്ധിപ്പിച്ചാണ്. മറിയത്തില്‍ നിന്നു ജനിക്കാനിരിക്കുന്നവന് നിയമപ്രകാരം ദാവീദിന്റെ പുത്രനാണ് എന്നു സാരം. യാക്കോബിന്റെ ഭവനത്തിന്മേല് എന്നേയ്ക്കും വാഴുവാനുള്ള നിത്യരാജാവ് ദാവീദിന്റെ പുത്രനായി ജനിക്കും എന്നായിരുന്നല്ലോ ദൈവം പ്രവാചകനായ നാഥാനിലൂടെ നല്കിയ വാഗ്ദാനം (2 സാമു. 7:12-14). ഈ വാഗ്ദാനത്തിന്റെ തന്നെ ഭാഷയുപയോഗിച്ചാണ് ഗബ്രിയേല്‍ മറിയത്തോട് രക്ഷകന്റെ ജനനത്തെക്കുറിച്ച് അറിയിക്കുന്നത് (ലൂക്കാ 1:32-33). ജറീക്കോയിലെ അന്ധന് ഈശോയെ വിളിച്ചപേക്ഷിക്കുന്നതും ജറുസേലം പ്രവേശനവേളയില് ജനക്കൂട്ടം ആര്ത്തുവിളിക്കുന്നതുമെല്ലാം 'ദാവീദിന്റെ പുത്രാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണല്ലോ.
യൗസേപ്പുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു; അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, 'ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും' (ലൂക്കാ 1:34) എന്ന് ദൂതനോട് അവള് ചോദിക്കുന്നതും. ദൈവമാണ് ഗബ്രിയേല്‍ ദൂതനെ മറിയത്തിന്റെ പക്കലേക്ക് അയച്ചത് എന്ന് എടുത്തുപറയുന്നത് അറിയിക്കാന്‍ പോകുന്ന മംഗളവാര്‍ത്ത ദൈവത്തില്‍ നിന്നു തന്നെയാണ് എന്നു കാണിക്കാനാണ്. മാലാഖവൃന്ദത്തിന്റെ തലവന്‍ സര്‍വ്വശക്തനായ ദൈവത്താല്‍ പരിശുദ്ധയായ കന്യകയുടെ പക്കലേയ്ക്ക് അയയ്ക്കപ്പെട്ടത്, അസാധാരണവും രഹസ്യാത്മകവുമായ സംഭവത്തിന്റെ നല്ല വാര്‍ത്ത അറിയിക്കുന്നതിനു വേണ്ടിയായിരുന്നു.
കൃപ നിറഞ്ഞവളേ, എന്ന അഭിസംബോധന ദൈവപുത്രന്റെ മാതാവാകുന്നതിന് മറിയത്തിനുള്ള യോഗ്യത വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള സവിശേഷമായ തിരഞ്ഞെടുപ്പിനെയും ഒരുക്കലിനെയുമാണ് ദൈവകൃപ സൂചിപ്പിക്കുന്നത്. കര്‍ത്താവ് നിന്നോടു കൂടെ എന്ന് ദൂതന് കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ത്ഥമിതാണ്. കൃപ ദൈവത്തിന്റെ ദാനമാണ്. ഇതിന്റെ മറുവശമാണ്, നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു എന്ന പ്രസ്താവനയിലുള്ളത്.
പാപക്കറ ഏശാതെ ജീവിച്ചുകൊണ്ട് മറിയം ദൈവത്തിന്റെ ഈ കൃപാദാനത്തോട് പൂര്‍ണ്ണമായി സഹകരിച്ചു. തന്റെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും ജീവിതം മുഴുവനും വഴിയാണ് മറിയം ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയത്. ഇതെക്കുറിച്ച് ബീഡ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "സത്യമായും അവള് കൃപ നിറഞ്ഞവളായിരുന്നു. ദൈവികപ്രീതിയാല് അത് അവള്‍ക്ക് നല്കപ്പെട്ടു. പകരം, കന്യാത്വമെന്ന മഹത്വപൂര്‍ണ്ണമായ ദാനം സ്ത്രീകളില്‍ ആദ്യമായി അവള് കര്ത്താവിന് സമര്‍പ്പിക്കുന്നു. അപ്രകാരം മാലാഖയുടെ ജീവിതത്തെ അനുകരിക്കാന്‍ ആഗ്രഹിച്ച അവള്‍ക്ക്, ഒരു മാലാഖയെ കാണാനും സംസാരിക്കാനും ഭാഗ്യം കൈവന്നു. കൃപയും സത്യവും ആരിലൂടെ വന്നുവോ ആ ഈശോമിശിഹായ്ക്കു ജന്മം നല്കിയവള് കൃപ നിറഞ്ഞവളായിരുന്നു. അതുകൊണ്ട് സത്യമായും കര്‍ത്താവ് അവളോടു കൂടെ ഉണ്ടായിരുന്നു."
മറിയം ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്നും അവന് അത്യുന്നതന്റെ പുത്രന് എന്ന് വിളിക്കപ്പെടുമെന്നുമുള്ള അറിയിപ്പ് മറിയത്തിന് പൂര്‍ണ്ണമായി മനസ്സിലായില്ല. ദൂതന് നല്കിയ വിശദീകരണവും മാനുഷിക ബുദ്ധിയ്ക്ക് ഗ്രഹിക്കാവുന്നതിലുപരിയായിരുന്നു. "പരിശുദ്ധാരൂപി നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും" എന്നായിരുന്നല്ലോ ഗബ്രിയേല്‍ മാലാഖ നല്കിയ വിശദീകരണം. ദൈവാരൂപിയുടെ പ്രവര്ത്തനത്താലാണെങ്കിലും വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായാല്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെയും സഹനങ്ങളെയും കുറിച്ച് മറിയം ഒരുനിമിഷം ചിന്തിച്ചുകാണണം.
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഉറച്ചുവിശ്വസിച്ച മറിയം, ദൈവികപദ്ധതിക്ക് പൂര്‍ണ്ണമായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതായാണ് തുടര്‍ന്ന് നമ്മള് കാണുന്നത്. അവള് പ്രത്യുത്തരിച്ചു: "ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ." മറിയം ദൈവകൃപ നിറഞ്ഞവളും ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയവളുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മറുപടി. മറിയത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണമാണ് നാമിവിടെ കാണുന്നത്. കര്‍ത്താവിന്റെ ദാസിയായുള്ള സമര്‍പ്പണം. നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറഞ്ഞപ്പോള്‍ ദൈവത്തിന്റെ വചനം മറിയത്തില്‍ മനുഷ്യനാവുകയായിരുന്നു.
സഭാപിതാവായ ഇരണേവൂസിന്റെ വാക്കുകളില്‍: "ദൈവത്തിന്റെ വചനത്തോട് മറുതലിച്ച് ദൈവത്തില്‍ നിന്ന് ഓടിയകന്ന ദൂതന്റെ (സാത്താന്റെ) വാക്കുകളാല്‍ ഹവ്വാ വശീകരിക്കപ്പെട്ടെങ്കില്, ദൈവത്തിന്റെ വചനം അനുസരിക്കുന്നതുവഴി മറിയം ദൈവത്തെ വഹിക്കും എന്ന സന്തോഷകരമായ വര്‍ത്തമാനം ദൂതനില്‍ നിന്ന് സ്വീകരിച്ചു. ആദ്യത്തേയാള്‍ (ഹവ്വാ) ദൈവത്തെ ധിക്കരിക്കുന്നതിനു വേണ്ടി വശീകരിക്കപ്പെടുകയും അതുവഴി പാപത്തില്‍ വീഴുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെയാള്‍ (കന്യകാമറിയം) ദൈവത്തെ അനുസരിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും അതുവഴി ഹവ്വായുടെ വക്താവായി മാറുകയും ചെയ്തു. ഒരു കന്യകയുടെ പ്രവൃത്തി വഴി മനുഷ്യകുലം മരണത്തിന് കീഴടങ്ങി. മറ്റൊരു കന്യകയാല്‍ അതു പൂര്‍വ്വസ്ഥിതിയിലായി. വാസ്തവത്തില്‍, ആദ്യത്തെ മനുഷ്യനാല്‍ ഉണ്ടായ പാപം ആദ്യജാതനേറ്റ കഠിനസഹനം വഴി ഇല്ലാതാക്കപ്പെട്ടു. സര്‍പ്പത്തിന്റെ കൗശലത്തെ പ്രാവിന്റെ നിഷ്കളങ്കത കീഴടക്കി."
മറിയം എപ്രകാരമാണ് ഒരേ സമയം കന്യകയും മാതാവുമായി തുടരുന്നത് എന്ന് സഭാപിതാവായ ജെറോം വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്: "കതകുകള്‍ അടച്ചിരുന്നു; ഈശോ അകത്ത് പ്രവേശിച്ചു" എന്നു നമ്മള് സുവിശേഷത്തില്‍ വായിക്കുന്നു (യോഹ. 20:19.26). അടഞ്ഞ വാതിലിലൂടെ പ്രവേശിച്ചവന് ഭൂതമോ അരൂപിയോ ആയിരുന്നില്ല. യഥാര്‍ത്ഥ ശരീരത്തോടു കൂടിയ യഥാര്‍ത്ഥ മനുഷ്യനാണവന്‍. അവന് പറയുന്നു: "എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതു പോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ" (ലൂക്കാ 24:39). അവന് മാംസവും അസ്ഥികളും ഉണ്ടായിരുന്നു. എങ്ങനെയാണ് മാംസവും അസ്ഥികളും അടഞ്ഞ വാതിലിലൂടെ അകത്ത് പ്രവേശിക്കുന്നത്? വാതിലുകള്‍ അടച്ചിരുന്നപ്പോള്‍ തന്നെ അവന് അകത്ത് പ്രവേശിക്കുന്നു. എന്നാല്‍, അവന് പ്രവേശിക്കുന്നത് നമ്മള് കാണുന്നില്ല. എങ്ങനെയായാലും പ്രവേശിച്ചവന് അകത്തുണ്ട്. അവന് എങ്ങനെ പ്രവേശിച്ചു എന്നതിനു തെളിവില്ല. ദൈവത്തിന്റെ ശക്തി അത് നിര്‍വ്വഹിച്ചു എന്ന് നീ വിശ്വസിക്കുന്നു. ഇതുപോലെ തന്നെ അവന് കന്യകയില്‍ നിന്നു ജനിച്ചു. അവള് ജന്മം നല്‍കിയതിനു ശേഷവും കന്യകയായി തുടരുന്നു. ഇതും ദൈവത്തിന്റെ ശക്തിയുടെ പ്രവര്‍ത്തനമാണെന്നു നീ വിശ്വസിക്കണം."
മറിയത്തിന് ലഭിച്ച മംഗളവാര്‍ത്ത മനുഷ്യവര്‍ഗ്ഗം മുഴുവനും വേണ്ടിയുള്ള സദ്വാര്‍ത്തയാണ്. പ്രവാചകനായ ഏശയ്യായിലൂടെ ദൈവം അരുളിച്ചെയ്തിരുന്നവ പൂര്‍ത്തിയാകുന്നതിന്റെ ഭാഗം കൂടിയായിരുന്നത് (രണ്ടാം വായന). "എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്ക് രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ഭയപ്പെടേണ്ട. വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെ മേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും" (ഏശ. 44:1-3).
വറ്റിവരണ്ട മനുഷ്യജീവിതങ്ങളില്‍ ജീവജലത്തിന്റെ അരുവികള്‍ ഒഴുക്കാനും നമ്മുടെ മേല്‍ കര്‍ത്താവിന്റെ റൂഹായെയും അവിടുത്തെ അനുഗ്രഹങ്ങളെയും സമൃദ്ധമായി വര്‍ഷിക്കാനും ദൈവം ആരംഭിക്കുന്നതാണ് മറിയത്തിനു ലഭിച്ച മംഗളവാര്‍ത്തയുടെ സാരം. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവികപദ്ധതിയോട് സഹകരിച്ച് ജീവിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
(www.lifeday.in)
Homily 15 -Luke 1.26-38⌄
മംഗളവാർത്താക്കാലം ഞായർ- 2
ലൂക്ക 1:26-38
Biblical & Liturgical Background
മറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ
ഡിസംബർ 8 നാണ് തിരുസഭയിൽ മറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ ആഘോഷിക്കുന്നത്. 1854 ൽ 9ആം പിയൂസ് മാർപാപ്പയാണ് ഈ വിശ്വാസ സത്യം ഔദ്യാഗികമായി പ്രഖ്യാപിച്ചത്.
"മനുഷ്യകുലത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതവഴി ലഭിച്ച സർവശക്തനായ ദൈവത്തിന്റെ പ്രത്യേക കൃപ നിമിത്തം പരിശുദ്ധ കന്യക ഗർഭധാരണത്തിന്റെ ആദ്യനിമിഷത്തിൽതന്നെ ജൻമപാപത്തിന്റെ എല്ലാ കളങ്കങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു" എന്നാണ് ഇതിനെപ്പറ്റി വിശ്വാസസത്യപ്രഖ്യാപനത്തിൽ ഒൻപതാം പീയൂസ് മാർപ്പാപ്പ വിശദീകരിച്ചിരിക്കുന്നത്.
"ഉത്പത്തി പുസ്തകത്തിലെ നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും, ഞാൻ ശത്രുത ഉളവാക്കും, അവൾ നിന്റെ തല തകർക്കും"(ഉല്പത്തി 3:15) എന്ന വാക്യമാണ് അമലോദ്ഭത്തിന്റെ പ്രധാന തെളിവായി ഹാജരാക്കിയിട്ടുള്ളത്. ഇതിൽ നീ സാത്താനും, സ്ത്രീ കന്യകാമറിയവും, അവളുടെ സന്തതി ക്രിസ്തുവും ആണ്. കന്യകാമറിയം ഒരു നിമിഷമെങ്കിലും പാപത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഈ തലതകർക്കൽ സാധിക്കുകയില്ല.
"നൻമനിറഞ്ഞവളേ, നിനക്കു സ്വസ്തി; സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളേ, കർത്താവു നിന്നോടുകൂടെ" (ലൂക്ക: 1.28) എന്ന ഗബ്രിയേൽ മാലാഖയുടെ അഭിവാദനത്തിൽ നിന്നു കന്യകാമറിയം പാപരഹിതയാണെന്നു തെളിയുന്നുണ്ട്.ഒന്നാം നൂറ്റാണ്ടു മുതൽക്കു തന്നെ കത്തോലിക്കാസഭയിൽ ഒരു അലിഖിതവിശ്വാസതത്ത്വമായി ഇത് അംഗീകരിച്ചുപോന്നതിനു തെളിവുകളുണ്ട്. എ.ഡി. 431-ലെ എഫേസൂസ് കൗൺസിലിൽ ഇത് അവിതർക്കിതവും അസന്ദിഗ്ധവുമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കന്യകാമേരി പാപത്തിന്റെ സകല കെണികളിലും നിന്നു വിമുക്തയായിരുന്നു എന്നാണ് നാലാം ശതകത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അംബ്രോസ് പ്രസ്താവിച്ചിട്ടുള്ളത്. മറിയം പുതിയ ഹവ്വായാണെന്നും ഹവ്വാ പാപരഹിതയായി ഭൂമിയിൽ അവതരിച്ചതുപോലെ പുതിയ ഹവ്വായും ജനിച്ചുവെന്നുമാണ് സഭാപിതാക്കൻമാരുടെ നിഗമനം.
Interpretation
1. മറിയം
മറിയം എന്ന വാക്കിൻറെ ഒരർഥം കയ്പ്പ് ( Bitterness) എന്നാണ് . പ. അമ്മയുടെ ജീവിതവും കയ്പ് നിറഞ്ഞതായിരുന്നു. ഭർത്താവിനാൽ അല്ലാതെ ഗർഭിണിയായിട്ട് കാണപ്പെട്ടവൾ, ഭർത്താവിനാൽ ഉപേക്ഷയുടെ വക്കോളം എത്തിയവൾ, ഏക സന്താനത്തിനെ കാലിത്തൊഴുത്തിൽ പ്രസവിക്കേണ്ടി വന്നവൾ , അന്യ ദേശത്ത് പ്രദേശിയായി പാർക്കേണ്ടി വന്നവൾ, നല്ല ചെറുപ്പത്തിലെ വിധവയായവൾ, തന്റെ മകൻറെ കുരിശു മരണത്തിന് ദൃസാക്ഷിയാകേണ്ടി വന്നവൾ , അവൻറെ ചേതനയറ്റ ശരീരം മടിത്തട്ടിൽ ഏറ്റുവാങ്ങേണ്ടി വന്നവർ , അങ്ങനെ എല്ലാംകൊണ്ടും കൈപ്പേറിയ ജീവിതം . എന്നിട്ടും കെ. പി. അപ്പൻ എന്ന മലയാള സാഹിത്യകാരൻ പരിശുദ്ധ അമ്മയെക്കുറിച്ച് എഴുതിയ പുസ്തകത്തിന് നൽകിയ പേര് 'മധുരം നിൻ ജീവിതം' എന്നാണ്. അതായത് 'കയ്പ്പ്' എന്ന് പേരുള്ളവൾ, ജീവിതം മുഴുവൻ കൈപ്പേറിയ അനുഭവത്തിലൂടെ കടന്നുപോയവൾ, എന്നിട്ടും അവളെ നമ്മൾ ഭാഗ്യവതിയെന്നും അവളുടെ ജീവിതം മധുരകരമാണ് എന്നൊക്കെ പറയുന്നു . അതിനുള്ള പ്രധാനപ്പെട്ട കാരണം മറിയം തന്റെ കയ്പ്പ് ഏറിയ ജീവിതാനുഭവങ്ങൾ സ്വീകരിച്ച രീതിയാണ്. "ഇതാ കർത്താവിൻറെ ദാസി" എന്ന് പറഞ്ഞുകൊണ്ട് എളിമപ്പെട്ട് വിധേയപ്പെട്ട് ജീവിതാനുഭവങ്ങളെ അവൾ സ്വീകരിച്ചു എന്നുള്ളതാണ് അവരുടെ ജീവിതത്തിൻറെ പ്രത്യേകത . അതാണ് അവളെ മധുരകരമാക്കി മാറ്റിയത്. ഒന്ന് ദൈവഹിതത്തിന് കീഴ് വഴങ്ങാനും എളിമപ്പെടുവാനും പറ്റിയിരുന്നെങ്കിൽ ഒരുമാതിരി കയ്പ്പേറിയ പ്രശ്നങ്ങളൊക്കെ മധുരമാക്കാൻ നമുക്കും പറ്റിയേനെ. പക്ഷേ പ്രശ്നങ്ങളെ എതിർത്തും തർക്കിച്ചു നിൽക്കുന്നതോടെ പ്രശ്നം കൂടുതൽ വഷളാകുന്നു. ജീവിതം കൂടുതൽ കൈപ്പേറിയതായി മാറുന്നു . ചില പ്രശ്നപരിഹാരത്തിന് പരിശുദ്ധ അമ്മയെ പോലെ കീഴ് വഴക്കം തന്നെയാണ് നല്ല മരുന്ന് . അതാണ് സങ്കീർത്തനം പറയുന്നത്
"നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും."
(സങ്കീ 37 : 5) തമ്പുരാന്റെയും മുന്നിലും ചിലപ്പോഴെങ്കിലും മറ്റു മനുഷ്യരുടെ മുമ്പിലും ഒന്ന് തലകുനിക്കാനും കീഴടങ്ങാനും പഠിക്കുക ജീവിതം കുറച്ചുകൂടി മധുരകരമാകും തീർച്ച....
2. മംഗള വാർത്ത
വാർത്തകൾ ഉണ്ടാവുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന കാലഘട്ടമാണ് ഇത്. ഇവിടെ വാർത്തകൾക്ക് ഒരു പഞ്ഞവുമില്ല. ചൂടുള്ള വാർത്തകളും, വാർത്താ വിശകലനങ്ങളും,
24×7 വാർത്ത ചാനലുകളും ഒക്കെ പൊടി പൊടിക്കുന്ന കാലം. പക്ഷേ നമുക്ക് ചുറ്റും കേൾക്കുന്ന വാർത്തകൾ ഒന്നും തന്നെ അത്ര മംഗളകരമല്ല ഈയിടെ പുറത്തിറങ്ങിയ ഒരു മനശാസ്ത്ര പഠനം അനുസരിച്ച് നമ്മുടെ കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളിൽ അധികവും (above 60% ) നെഗറ്റീവ് ആണ് എന്നാണ് പറയുന്നത്. കൊലപാതകവും ബലാത്സംഗവും അഴിമതിയും അടക്കമുള്ള വാർത്തകൾ... (Violence.... Violence..... Violence......)അതു നാമറിയാതെ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നു.
അതുകൊണ്ട് ഈ കാലത്ത് എടുക്കാവുന്ന ഒരു തീരുമാനം നമ്മൾ നല്ല വാർത്തകളുടെ വാഹകരാവുക എന്നുള്ളതാണ് . കുറച്ച് നല്ല വർത്തമാനം മറ്റുളളവരെ കുറിച്ചു പറയുക, അവരെ അറിയിക്കുക എന്നുള്ളതാണ്. ക്രിസ്മസ്ക്കാലം പൊതുവേ പരസ്പരം സന്ദേശങ്ങൾ കൈമാറുന്ന കാലമാണ് . കത്തായും കാർഡായും കുറിപ്പായും മനുഷ്യരെ പരസ്പരം നല്ല സന്ദേശങ്ങൾ കൈമാറുന്ന കാലം. ഈ കാലഘട്ടത്തിലെ മംഗളമായ വാർത്തയുടെ വാഹകരാകാൻ നമുക്ക് പരിശ്രമിക്കാം.
3.സന്തോഷിക്കുക
മാലാഖ മറിയത്തോട് പറയുന്ന അഭിവാദനം ഗ്രീക്കിൽ 'CHAIRE' എന്നാണ്. 'Rejoys' എന്നാണ് അതിനു അർത്ഥം. ക്രിസ്തുമസ് നമുക്ക് നൽകുന്ന ഏറ്റവും പ്രധാന സന്ദേശം സന്തോഷിക്കുക എന്നതാണ്.
സങ്കടപ്പെടുവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു സന്തോഷം കണ്ടെത്താനും ആ സന്തോഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഈ ക്രിസ്തുമസ് കാലത്തു നമുക്ക് പറ്റണം. രോഗം, മരണം, പരാജയം, കുടുംബ പ്രശ്ങ്ങൾ, നാട്ടിലെ പ്രശ്ങ്ങൾ, സഭയിലെ പ്രശ്ങ്ങൾ ഇതൊക്കെ ഉണ്ടെകിലും ഇവയ്ക്കെല്ലാം നടുവിൽ സന്തോഷത്തോടെ ഇരിക്കാൻ കഴിയുക വലിയ പുണ്യമാണ്.
പൗലോസ് പറയുന്നു: "നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
ഫിലിപ്പി 4 : 4 . അതുകൊണ്ടു Be Happy always.......
പറച്ചിലും പ്രവർത്തിയും
മംഗളവാർത്താക്കാല മല്ലേ... മറ്റുള്ളവരെ കുറിച്ചുള്ള അമംങ്ങളമായ കാര്യങ്ങൾക്ക് ഒന്നു സുല്ലു കൊടുക്കാം. (ഏത്....? കുറ്റം പറച്ചലിന്റെ കുലത്തൊഴിലിന് കുറച്ചു ദിവസം അവധി കൊടുക്കാം എന്ന്...) . അപരനെ കുറിച്ചു രണ്ടു നല്ല വർത്തമാനം പറയാം.
ഇമ്മടെ Catechism പിള്ളേരുടെ അടുത്തു നല്ല വാർത്തകളുടെ ഒരു ചാനൽ റിപ്പോർട്ട്, ( Positive news only) or വാർത്ത വിശകലനം ഒരു Group തിരിച്ചു ചെയ്യിപ്പിക്കാവുന്നതാണെന്നു തോന്നുന്നു.
Homily 16 -Luke 1.26-38⌄
മംഗളവാർത്താക്കാലം – ഞായർ 2
ലൂക്കാ 1, 26 – 38
ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം” (God of small things) എന്ന നോവലാണ്. ആ നോവലിലെ, ‘പപ്പച്ചിയുടെ നിശാശലഭം ‘ എന്ന രണ്ടാം അധ്യായത്തിൽ നമുക്കൊക്കെ സുപരിചിതയായ ഭൂമിദേവിയെക്കുറിച്ച്, ഭൂമിപ്പെണ്ണിനെക്കുറിച്ച് അമ്മാവനായ ചാക്കോ ഇരട്ടക്കുട്ടികളായ റാഹേലിനും, എസ്തയ്ക്കും പരിചയപ്പെടുത്തുന്നുണ്ട്. സർവം സഹയായ, വിനീതയായ, ഭൂമിപ്പെണ്ണ്, Earth Woman. ഈ ഭൂമിപ്പെണ്ണിന് മുന്നിൽ നാമെല്ലാവരും തന്നെ എത്ര ചെറുത്! മനുഷ്യനും, ജീവജാലങ്ങളും, ചരിത്രവും, ലോകമഹായുദ്ധങ്ങളും, അഹങ്കാരവും, സ്വാർത്ഥതയും, ശാസ്ത്രവും, സാഹിത്യവും, രാഷ്ട്രീയവും എല്ലാം ഈ ഭൂമിപ്പെണ്ണിന് മുന്നിൽ എത്രയായ ചെറുത് എന്ന് ചാക്കോയിൽ നിന്ന് കേട്ട് കുട്ടികളിൽ ഭൂമിപ്പെണ്ണിനോടുള്ള ആദരവും, സ്നേഹവും നിറയുന്നു. അരുന്ധതിറോയ് എഴുതുന്നു: “It was an awe-inspiring and humbling thought!”
ഇന്നത്തെ സുവിശേഷത്തിലെ, ദൈവവചനത്തോട് ആമ്മേൻ പറയുന്ന, ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ തന്നെത്തന്നെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെ കണ്ടപ്പോൾ, ഈ ഭൂമിപ്പെണ്ണിനെക്കാളും എത്രയോ ഉയരത്തിലാണ്, വലിപ്പത്തിലാണ് മറിയം നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി. ദൈവത്തിന്റെ കൃപയിൽ ജീവിച്ച, ദൈവകൃപനിറഞ്ഞവളായ പരിശുദ്ധ കന്യകാമറിയത്തിന് “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് പറയുവാൻ, ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുവാൻ, അങ്ങനെയൊരു ജീവിതവീക്ഷണത്തിലെത്തിച്ചേരുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നുകാണില്ല. മാതാപിതാക്കളോട് ബഹുമാനവും ആദരവും, അനുസരണവും പുലർത്തിക്കൊണ്ട് ജീവിതച്ചതിനാലാകണം, ദൈവത്തിന്റെ ഇഷ്ടത്തിനോട് YES പറയുവാൻ, ദൈവത്തിന്റെ ആഗ്രഹത്തെ അനുസരിക്കുവാൻ അവൾക്ക് എളുപ്പം തോന്നിയത്. മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവം ക്രൈസ്തവരുടെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്ന് പരിശോധിക്കുവാനുള്ളതാണ് ഇന്നത്തെ സുവിശേഷം.
ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്ക്കുന്നത് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.
ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!
മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! അപ്പോൾ, ആ നിമിഷത്തിൽ മറിയം സ്വർഗത്തോളം വലിപ്പമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയം ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളിലും വച്ച് ഉയരമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ പാദങ്ങൾ ഭൂമിയിൽ നിന്നുയർന്ന് സ്വർഗത്തെ തൊട്ടു. അപ്പോൾ, ആ നിമിഷത്തിൽ മറിയം ദൈവിക ചൈതന്യം നിറഞ്ഞവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ ശരീരത്തിലെ സർവ സെല്ലുകളും അവളറിയാതെ ദൈവത്തിന്റെ സങ്കീർത്തനം പാടി!!
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി ഒരു സങ്കീർത്തനം പാടുന്നതുപോലെ പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”
Advertisement
Privacy Settings
പ്രിയപ്പെട്ടവരേ, ഈ സമർപ്പണ മനോഭാവമാണ് മറിയത്തെ മഹത്വമുള്ളവളാക്കിയത്; മറിയത്തെ വലിപ്പമുള്ളവളാക്കിയത്. ഇത്തരത്തിലുള്ള സമർപ്പണമനോഭാവത്തിലേക്ക് വളരുവാനാണ്, ഇന്നത്തെ സുവിശേഷം നമ്മെ, ക്രൈസ്തവരെ ക്ഷണിക്കുന്നത്. ആ മനോഭാവത്തെ വിശുദ്ധ പൗലോസ് വരച്ചുകാട്ടുന്നത് ഇങ്ങനെയാണ്: ദൈവമായിരുന്നിട്ടും, ആ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി മരണത്തോളം, അതെ, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിനെപ്പോലെ ഓരോ ക്രൈസ്തവനും ആയിത്തീരണം. (ഫിലിപ്പി 2, 6-8) അപ്പോഴാണ് നമ്മിലൂടെ ദൈവം മഹത്വപ്പെടുന്നത്. ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയുടേതുപോലെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാകണം. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം. നേരെമറിച്ചായാൽ, ക്രിസ്തു അവഹേളിക്കപ്പെടും; ക്രിസ്തു ചെറുതായിപ്പോകും. ക്രൈസ്തവർ പരിശുദ്ധ അമ്മയെപ്പോലെ വലിയവരാകുമ്പോൾ, ദൈവവും മഹത്വപ്പെടും.
ഐറീനാ സെൻഡ്ലേറോവായെ (Irena Sendlerowa) ഓർക്കുന്നുണ്ടോ? രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ജർമൻ അധിനിവേശ പ്രദേശത്ത് നേഴ്സായും, സോഷ്യൽ വർക്കർ ആയും പ്രവർത്തിച്ചിരുന്ന അവർ ഹിറ്റ്ലറുടെ (Hitler) കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് 2500 കുഞ്ഞുങ്ങളെ ഒളിച്ചുകടത്തി രക്ഷിച്ചു. നാഡിയുടെ സീക്രട്ട് പോലീസ് (Gestapo) അവരെ അറസ്റ്റ് ചെയ്തപ്പോൾ കുഞ്ഞുങ്ങളെ ഒളിപ്പിച്ചിരുന്ന സ്ഥലം അവർ വെളിപ്പെടുത്തിയില്ല. ജീവൻ പണയം വച്ച് ദൈവത്തിന്റെ ജോലി ചെയ്ത ഐറീനാ, ഹിറ്റ്ലറിനെക്കാൾ എത്രയോ ഉയരത്തിലാണ്. ഐറീനാ സെൻഡ്ലേറോവായുടെ മുന്നിൽ ലോകം വളരെ ചെറുതാണ്.
ഫാദർ ബോബി ജോസ് കട്ടികാടിൻറെ “അവൾ” എന്ന പുസ്തകത്തിൽ ഒരു ചിത്രീകരണം ഉണ്ട്.
“കൊടിയ ദാമ്പത്യ അവിശ്വസ്ഥതകളിലൂടെ കടന്നുപോയ ഒരാൾ തന്റെ ഭാര്യയോട് എല്ലാം ഏറ്റുപറയാൻ തീരുമാനിക്കുന്നു. സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.
ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു. അതിന് ഈ കുമ്പസാരത്തിന്റെ പടിപ്പുര കടക്കേണ്ടിയിരിക്കുന്നു. അതവളെ ചില്ലുപാത്രംപോലെ ചിതറിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്.
എന്നാൽ, എപ്പോഴും എല്ലാ അർത്ഥത്തിലും അയാളേക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തുപിടിച്ചു. “ഞാൻ നിങ്ങൾക്ക് മാപ്പുനല്കിയില്ലെങ്കിൽ മറ്റാരാണ് അത് തരിക” എന്ന് അയാളുടെ കാതുകളിൽ അവൾ മന്ത്രിച്ചു.
അങ്ങനെ അയാളേക്കാൾ അവൾ വലിയവളായി.”
ഈ വരുന്ന ജനുവരിയിൽ 25 വർഷത്തിലേക്ക് കടക്കുന്ന ഒരു സംഭവംകൂടി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം. 21 വർഷത്തോളം ഒഡിഷയിലെ ഒരു ഗ്രാമത്തിൽ കുഷ്ഠരോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയ്നെയും (Grahamsteins) അദ്ദ്ദേഹത്തിന്റെ ഫിലിപ്പ് (10), തിമോത്തി (6) എന്ന രണ്ട് മക്കളെയും ബജ്രങ്ദൾ (Bajrangdal) പ്രവർത്തകർ ചുട്ടുകരിച്ചുകൊന്നു. എന്നാൽ, തന്റെ ഭർത്താവിന്റെയും, കുഞ്ഞുങ്ങളുടെയും, ചിതാഭസ്മം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തീവ്രഹിന്ദുത്വവാദികളായ ദാരാ സിംഗിനും (Dara singh) കൂട്ടർക്കും അവർ മാപ്പുകൊടുത്തപ്പോൾ തീവ്രഹിന്ദുത്വ വാദികളെക്കാളും, അവരുടെ രാഷ്ട്രീയ നേതാക്കളെക്കാളും എത്രയോ ഉയരത്തിലായി ഗ്രഹാംസ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയ്ൻസ്!!! (Gladis Steins)
ഈ ലോകത്തിൽ വച്ച് തന്നെ സ്വർഗത്തോളം വലുതാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെ ദൈവത്തിന്റെ പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ – പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം, ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുക. ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊള്ളുക.
സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ നിങ്ങളുടെ, നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ‘ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ നിങ്ങളുടെ, നമ്മുടെ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ തയ്യാറാണോ? വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക്, സന്യസ്ത ജീവിതത്തിലൂടെ സന്യാസികളാകുന്ന നമുക്ക്, പൗരോഹിത്യ സ്വീകരണത്തിലൂടെ പുരോഹിതരാകുന്ന നമുക്ക് നമ്മുടെ തീരുമാനങ്ങൾ, പ്രതിജ്ഞകൾ ഒരിക്കൽക്കൂടി ഓർക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും, മറിയത്തെപ്പോലെ, ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് ഉറക്കെ പറയാം. അങ്ങനെ, സ്വർഗത്തോളം നമ്മെ, നമ്മുട ക്രൈസ്തവ വിശ്വാസത്തെ, ജീവിതത്തെ ഉയർത്തിനിർത്താം.
പക്ഷേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, സ്വർഗത്തോളം, പോട്ടെ, നമ്മുടെ ഉയരത്തോളംപോലും ഉയരുന്നില്ലയെന്നത് എത്രയോ വൈരുധ്യമാണ്!!! എത്രയോ വട്ടമാണ് എടുത്ത പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? നാളുകൾ കഴിയുമ്പോൾ ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറുന്നു. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ദൗത്യംസ്വീകരിച്ചിട്ട് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! ശരാശരി ക്രൈസ്തവനിന്ന് മറിയത്തെപ്പോലെ ഉയർന്നു നിൽക്കാതെ, മണ്ണിൽ കിടന്ന്, ചെളിയിൽ കിടന്ന് ഉരുളുകയാണ്! ചെളിപിടിച്ച ക്രൈസ്തവജീവിതങ്ങൾ!!
ജീവിതത്തിന്റെ ഓരോ നിമിഷത്തിലും, സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട്. എന്തിനെന്നോ? നാം സ്വർഗത്തോളം വലുതാകുന്നുണ്ടോ എന്നറിയാൻ! കാരണം, നമ്മുട ഓരോ നിമിഷവും, ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.
സ്നേഹമുള്ളവരേ, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട്
ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നാം ഉയരമുള്ളവരാകും.അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!
മംഗലവാര്‍ത്തക്കാലം 03⌄
Homily 01 -Luke 1.57-66⌄
Homily 02 -Luke 1.57-66⌄
Homily 03 -Luke 1.57-66⌄
Homily 04 -Luke 1.57-66⌄
Homily 05 -Luke 1.57-66⌄
Homily 06 -Luke 1.57-66⌄
Homily 07 -Luke 1.57-66⌄
Homily 08 -Luke 1.57-66⌄
Homily 09 -Luke 1.57-66⌄
Homily 10 -Luke 1.57-66⌄
Homily 11 -Luke 1.57-66⌄
Homily 12 -Luke 1.57-66⌄
Homily 13 -Luke 1.57-66⌄
Homily 14 -Luke 1.57-66⌄
Homily 15 -Luke 1.57-66⌄
ഞായര്‍ പ്രസംഗം മംഗളവാര്‍ത്ത മൂന്നാം ഞായര്‍ - ലൂക്കാ 1: 57-80 യോഹന്നാന് മംദാനയുടെ ജനനം
നമ്മുടെ രക്ഷകനായ മിശിഹായുടെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള ഈ മംഗളവാര്‍ത്തക്കാലത്തിലെ വിശുദ്ധ ഗ്രന്ഥവായനകളെല്ലാം മംഗളകരമായ വാര്‍ത്തകളാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവന്റെ ജനനത്തെക്കുറിച്ച് സഖറിയായ്ക്ക് ലഭിച്ചതായി ആദ്യ ഞായറാഴ്ച്ച നമ്മള് ശ്രവിച്ച അറിയിപ്പ് അക്ഷരംപ്രതി നിറവേറുന്നതാണ് മൂന്നാം ഞായറാഴ്ച്ച നമ്മള് കാണുന്നത് (ലൂക്കാ 1:57-80).
ഏലീശ്വാ ഒരു പുത്രന് ജന്മം നല്കിയ സംഭവത്തെ അയല്‍ക്കാരും ചാര്‍ച്ചക്കാരും മനസ്സിലാക്കിയത് ദൈവിക കാരുണ്യത്തിന്റെ പ്രകാശനമായാണ്. മനുഷ്യചരിത്രത്തിലുള്ള ദൈവത്തിന്റെ ഓരോ ഇടപെടലും അവിടുത്തെ കാരുണ്യത്തിന്റെ വെളിപ്പെടുത്തലാണല്ലോ. പഴയനിയമത്തില്‍ നിന്നുള്ള രണ്ട് വായനകളിലും ദൈവം കാരുണ്യപൂര്‍വ്വം തന്റെ ജനത്തിന്റെ ജീവിതത്തില്‍ ഇടപെടുന്നതാണ് നമ്മള് വായിച്ചുകേട്ടത്. ഇസഹാക്കിന് ഭാര്യയായി റബേക്കയെ കണ്ടെത്തുന്നതിന് ദൈവത്തിന്റെ പ്രത്യേക സഹായമുണ്ടായിരുന്നു. സഖറിയാ-ഏലീശ്വാ ദമ്പതിമാരോട് പലതരത്തിലും സാമ്യമുള്ളവരായിരുന്നു സാമുവേലിന്റെ മാതാപിതാക്കളായ എല്ക്കാനയും ഹന്നായും. വാര്‍ദ്ധക്യത്തില്‍ ദൈവത്തിന്റെ സവിശേഷമായ ഇടപെടല്‍ കൊണ്ട് അവര്‍ക്ക് സാമുവല്‍ എന്ന പുത്രന് ജനിക്കുന്നതിനെക്കുറിച്ചാണല്ലോ രണ്ടാമത്തെ വായന. ജനങ്ങളുടെയിടയില്‍ തനിക്കുണ്ടായിരുന്ന അപമാനം നീക്കാന്‍, 'കര്‍ത്താവ് തന്നെ കടാക്ഷിച്ച് ഇത് ചെയ്തിരിക്കുന്നു' എന്നാണ് ഏലീശ്വാ ഉദ്ഘോഷിച്ചത്. അവളോടൊപ്പം സന്തോഷിക്കുന്ന അയല്‍ക്കാരും ചാര്‍ച്ചക്കാരും നമുക്കൊരു മാതൃകയാണ്. അയല്ക്കാര്ക്കുണ്ടാകുന്ന നന്മയില് അവരൊടൊപ്പം ആനന്ദിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ഹൃദയവിശാലതയുണ്ടാകണം.
ഏതൊരു യഹൂദ ആണ്‍കുഞ്ഞും എന്നപോലെ, സഖറിയാ-ഏലീശ്വാമാരുടെ കുഞ്ഞും എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ടു. യഹൂദമത ജീവിതത്തില്‍ പരിച്ഛേദനത്തിന് വലിയ പ്രാധാന്യമുണ്ട്. ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടിയുടെ അടയാളമായാണ് പരിച്ഛേദന കല്പന നല്കപ്പെട്ടത് (ഉല്. 17:10-12). അഗ്രചര്‍മ്മ ഛേദനത്തിലൂടെയാണ് ഒരുവന് പഴയനിയമ ഉടമ്പടി ജനതയുടെ ഭാഗമാകുന്നത്. രക്ഷകനായ മിശിഹായെ അയച്ചുകൊണ്ട് ദൈവം പൂര്ത്തിയാക്കാനാരംഭിച്ചിരിക്കുന്നത് അബ്രാഹത്തോടും സന്തതികളോടും ചെയ്ത കാരുണ്യത്തിന്റെ ഉടമ്പടിയാണ് എന്ന് പരിശുദ്ധ കന്യകാമറിയം പ്രഘോഷിക്കുന്നുണ്ടല്ലോ. സംസാരശക്തി വീണ്ടുലഭിച്ച സഖറിയാ ദൈവത്തെ സ്തുതിച്ചുകൊണ്ട് ആലപിച്ച ഗീതത്തിലും അബ്രാഹത്തോട് ചെയ്ത ഉടമ്പടി ദൈവം അനുസ്മരിച്ചതിന്റെ ഫലമാണ് മനുഷ്യാവതാരം എന്ന് ഉദ്ഘോഷിക്കുന്നുണ്ട് (ലൂക്കാ 1:73).
യഹൂദ പരിച്ഛേദന കര്‍മ്മത്തില്‍ പ്രവാചകനായ ഏലിയായെ സവിശേഷമാംവിധം അനുസ്മരിക്കുന്നുണ്ട്. ഏലിയായുടെ സിംഹാസനം എന്നപേരില്‍ ഒരു പ്രത്യേക ഇരിപ്പിടം ഓരോ പരിച്ഛേദന വേളയിലും ക്രമീകരിക്കാറുണ്ട്. ദൈവത്തിന്റെ ഉടമ്പടിയെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ചിരുന്ന ഏലിയാ എല്ലാ പരിച്ഛേദനത്തിനും സാക്ഷിയായുണ്ട് എന്നതാണ് യഹൂദവിശ്വാസം. പരിച്ഛേദനം ചെയ്യാനുള്ള ശിശുവിനെ ഈ സിംഹാസനത്തില്‍ ഇരുത്തുന്ന രീതിയുമുണ്ട്.
യോഹന്നാനെക്കുറിച്ച് ഗബ്രിയേല്‍ ദൂതന് അറിയിച്ചത് അവന് ഏലിയായുടെ ശക്തിയോടും ചൈതന്യത്തോടും കൂടെ മിശിഹായ്ക്ക് വഴിയൊരുക്കാനായി അവിടുത്തേയ്ക്കു മുമ്പേ പോകും എന്നായിരുന്നല്ലോ (ലൂക്കാ 1:17). മിശിഹായ്ക്ക് മുമ്പ് വരുമെന്ന് ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്ന ഏലിയാ, യോഹന്നാന് മാംദാന തന്നെയാണ് എന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ (മര്‍ക്കോ. 9:10-12).
പിതാക്കന്മാരുടെ പേര് ആണ്മക്കള്ക്ക് നല്കുന്ന രീതി യഹൂദര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. മക്കളിലൂടെ അവര്‍ തുടര്‍ന്നും ജീവിക്കുന്നു എന്ന വിശ്വാസമായിരുന്നു അതിനു പിന്നില്‍. ഈ പതിവനുസരിച്ച് സഖറിയായുടെ പുത്രന് ആ പേര് തന്നെ നല്കാന് അവര്‍ ആഗ്രഹിച്ചു. പക്ഷെ അവന് 'യോഹന്നാന്' എന്ന് പേരിടണമെന്ന് ഏലീശ്വാ പറഞ്ഞു. ഗബ്രിയേല്‍ ദൂതന് ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത് (ലൂക്കാ 1:13) സഖറിയാ അവളെ അറിയിച്ചിട്ടുണ്ടാകണം. അവരുടെ ചാര്ച്ചക്കാരില്പ്പോലും ആര്‍ക്കും യോഹന്നാന് എന്ന പേരില്ലാതിരുന്നതിനാല്‍ ഏത് പേരിടണമെന്ന് അവര്‍ സഖറിയായോട് തന്നെ ആംഗ്യം കാട്ടി ചോദിച്ചു. 'യോഹന്നാന്' എന്ന പേര് പിതാവ് എഴുത്തുപലകയില്‍ എഴുതി. 'കര്‍ത്താവിന്റെ കൃപ' എന്നാണ് ഈ പേരിനര്‍ത്ഥം. ഇത് അവര്‍ക്കിടയില്‍ വലിയ വിസ്മയത്തിന് കാരണമാവുകയും ചെയ്തു. കാരണം, ദൈവം അവരോട് കാണിച്ച വലിയ കൃപയുടെ അടയാളമായിരുന്നല്ലോ യോഹന്നാന്.
ഈ പരിച്ഛേദനത്തോടനുബന്ധിച്ചാണ് ഒമ്പതു മാസമായി സംസാരിക്കാന്‍ കഴിയാതിരുന്ന സഖറിയാ പുരോഹിതന് സംസാരശക്തി തിരിച്ചുകിട്ടിയത്. സഖറിയാ ആദ്യം ചെയ്ത കാര്യം ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു. സങ്കീര്‍ത്തനങ്ങളിലെ ദൈവസ്തുതിയുടെ ശൈലിയിലാണ് സഖറിയാ ദൈവത്തെ സ്തുതിക്കുന്നത്. പല സങ്കീര്‍ത്തനങ്ങളുടെയും ആമുഖത്തില്‍ കാണുന്നതുപോലെ 'ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു' എന്ന വാചകത്തോടെയാണ് സഖറിയാ തന്റെ സ്തുതിപ്പ് ആരംഭിക്കുന്നത്.
ദൈവത്തെ സ്തുതിക്കുന്നതിനുള്ള കാരണമാണ് തുടര്‍ന്നു വിവരിക്കുന്നത്. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ച് രക്ഷിച്ചിരിക്കുന്നു എന്നാണ് സഖറിയാ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവനേ ജനിച്ചിട്ടുള്ളൂ. മുന്നോടി വന്നതോടെ പിന്‍പേ വരാനുള്ളവനും വന്നുകഴിഞ്ഞതു പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. യോഹന്നാനെ അയച്ചുകൊണ്ട് തന്റെ രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആരംഭം കുറിച്ച ദൈവം ഇനി അതില്‍ നിന്ന് പിന്മാറുകയില്ല എന്ന സഖറിയായുടെ വിശ്വാസമാണിവിടെ പ്രതിഫലിക്കുന്നത്.
ദാവീദിന്റെ ഭവനത്തില്‍ നമുക്കായി ഒരു രക്ഷകനെ ഉയര്‍ത്തിയിരിക്കുന്നത്, നമ്മുടെ ശത്രുക്കളില്‍ നിന്ന് നമ്മെ രക്ഷിച്ച്, ജീവിതകാലം മുഴുവനും അവിടുത്തെ മുമ്പില്‍ നീതിയോടും വിശുദ്ധിയോടും കൂടെ ശുശ്രൂഷ ചെയ്യുന്നതിന് പ്രാപ്തരാക്കാന്‍ വേണ്ടിയാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ ശത്രു സാത്താനാണ്. തിന്മയുടെ പിടിയിലായിരുന്ന മനുഷ്യവര്‍ഗ്ഗത്തെ വിമോചിപ്പിച്ച് ദൈവീക ഭരണത്തിന്കീഴിലാക്കുക എന്നതായിരുന്നു മനുഷ്യാവതാര ലക്ഷ്യം. 'ശുശ്രൂഷ ചെയ്യുക' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'ആരാധിക്കുക' എന്നാണ്. ആരാധനയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ദൈവശുശ്രൂഷ. പിശാചിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ദൈവാരാധനയിലാണ് പ്രകടമാകുന്നത്. ദൈവീകഭവനത്തില് ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന.
സത്യാരാധനയ്ക്കുണ്ടായിരിക്കേണ്ട രണ്ട് വ്യവസ്ഥകള്‍ കൂടി സഖറിയാ സൂചിപ്പിക്കുന്നുണ്ട്. നീതിയും വിശുദ്ധിയുമാണവ. ദൈവം പരമ പരിശുദ്ധനാകയാല്‍ അവിടുത്തെ സമീപിക്കുന്നവരും പരിശുദ്ധരായിരിക്കണം. അതുകൊണ്ടാണ് വിശുദ്ധി ആരാധനയുടെ ഒരു അവശ്യഘടകമായിരിക്കുന്നത്. നീതിയുടെ ജീവിതത്താല് ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ മുമ്പില്‍ നില്ക്കാന് അവകാശമുള്ളു. നീതിയോടും വിശുദ്ധിയോടും കൂടെ ജീവിക്കുന്നവര്‍ക്ക് നിര്‍ഭയം ദൈവസന്നിധിയില്‍ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാനാവും. ഇപ്രകാരമുള്ള ഒരു ആരാധനാസമൂഹത്തിന് രൂപം നല്കുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായത്.
എപ്രകാരമാണ് ഈശോയുടെ ശിഷ്യര്‍ ആരാധനയുടെ ജീവിതം നയിക്കേണ്ടത് എന്ന് വി. പൗലോസ് ശ്ലീഹാ എഫേസോസിലെ സഭാംഗങ്ങള്‍ക്കെഴുതുമ്പോള്‍ വ്യക്തമാക്കുന്നുണ്ട്: 'അനാവശ്യമായ അശ്ലീല സംസാരവും വ്യര്‍ത്ഥഭാഷണവും പരിഹാസവും നിങ്ങളുടെയിടയില്‍ ഉണ്ടാകരുത്; മറിച്ച്, ഉണ്ടാകേണ്ടത് കൃതജ്ഞതാ സ്തോത്രമാണ്. വെളിച്ചത്തിന്റെ മക്കളെപ്പോലെ വ്യാപരിക്കുവിന്‍. വെളിച്ചത്തിന്റെ ഫലങ്ങള്‍ സകലനന്മയിലും നീതിയിലും സത്യത്തിലും കാണപ്പെടുന്നു. കര്ത്താവിന് സ്വീകാര്യമായത് എന്തെന്നു വിവേചിച്ചറിയുവിന്‍. ഭോഷന്മാരാകാതെ, ദൈവഹിതം എന്തെന്ന് ഗ്രഹിക്കുവിന്‍. ദുരാഗ്രഹം കലര്‍ന്ന വീഞ്ഞ് കുടിച്ച് ഉന്മത്തരാകരുത്. മറിച്ച്, അരൂപിയാല്‍ നിറഞ്ഞവരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും സ്തോത്രങ്ങളാലും അന്യോന്യം സംസാരിക്കുവിന്‍. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്ത്താവിന് ആത്മീയഗീതങ്ങള്‍ ആലപിക്കുവിന്‍. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാ മനുഷ്യര്‍ക്കും വേണ്ടി കൃതജ്ഞതയര്‍പ്പിക്കുവിന്‍' (എഫേ. 5:5-20).
സാമുവലിന്റെ ജനനവേളയില്‍ ഹന്നായും യോഹന്നാന് മാംദാനയുടെ ജനനാവസരത്തില്‍ സഖറിയായും മനുഷ്യാവതാരത്തോട് ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയവും കൃതജ്ഞതാസ്തോത്രങ്ങള്‍ ആലപിച്ചതുപോലെ നമ്മുടെ ജിവിതത്തിലും രക്ഷാകരമായി ദൈവം ഇടപെടുന്നതിനെയോര്ത്ത് അവിടുത്തെ സ്തുതിക്കാനാണ് ശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യുന്നത്. നമ്മുടെ ജീവിതം തന്നെയും ഒരു സ്തുതിഗീതമാക്കി മാറ്റാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
Homily 16 -Luke 1.57-66⌄
മംഗളവാര്‍ത്ത മൂന്നാം ഞായര്‍
ഉത്പ. 21:1-12;
ഏശ 40:1-11;
1 കോറി 1:26-31;
ലൂക്ക 1:57-66
യോഹന്നാന് എന്ന ദൈവകൃപ
ഡോ. റോസ് ഫിലിപ്പ്
ഒരു പേരിലെന്തിരിക്കുന്നുവെന്ന് കുറിച്ചത് ഷേക്സ്പിയറാണ്. പേരില്‍ ചിലതൊക്കെയുണ്ട് എന്നതിനാലാണല്ലോ പേരിടീല്‍ ഒരു ചടങ്ങായി നടത്തുന്നത്. പേരില്‍ ഇത്തിരി വലിയ കാര്യമുണ്ടെന്നു 2023 സെപ്തംബറില്‍ ഹൈക്കോടതി പറയുകയും ചെയ്തു. മകളുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ കലഹം കോടതിയിലെത്തി. പേരിടാന്‍ അവകാശി ഞാനെന്ന് ഇരുവരും വാദിച്ചു. 'പേരന്റ് പാട്രിയാ' എന്ന സവിശേഷ അധികാരം ഉപയോഗിച്ച് നാലുവയസ്സുകാരിക്ക് കോടതി പേരിട്ടു.
പേരിന്റെ പേരിലുള്ള തര്‍ക്കം ദൈവം നേരിട്ട് വിധി തീര്‍ത്ത ഒരു ചടങ്ങിലൂടെ വന്ന പേരാണ് യോഹന്നാന്. ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും, ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുക്കുന്നതെങ്ങ നെയെന്ന (1 കൊറി 1:27) മഹത്തായ ഒരു സംഭവമാണ് യോഹന്നാന്റെ ജനനവും പേരിടീല്‍ കര്‍മ്മവും.
അപമാനത്തില്‍നിന്നും അഭിമാനത്തിലേക്ക്...
മക്കള്‍ ഇല്ലാതെ പോയി എന്നതിനാല്‍ മറ്റുള്ളവരുടെ അപമാനം ഏറെ ഏറ്റു വാങ്ങിയവരാണ് സക്കറിയായും എലിസബത്തും. 'പ്രായത്തില്‍ കവിഞ്ഞവര്‍' എന്നതായിരുന്നു അവരുടെ വിശേഷണം. എങ്കിലും ദൈവ ഹിതപ്രകാരം ദേവാലയത്തില്‍ ധൂപാര്‍പ്പണത്തിന് സന്നിഹിതനാകാന്‍ സഖറിയാ സന്നദ്ധനാകുന്നു എന്നതിലൂടെ ദൈവസാന്നിധ്യത്തിന്റെ ഇടം ഒരുക്കപ്പെടുകയാണ്. പ്രായത്തില്‍ കവിഞ്ഞവനെങ്കിലും, തന്റെ ഉത്തരവാദിത്വങ്ങള്‍ മുടക്കമില്ലാതെ നിര്‍വ്വഹിക്കാന്‍ സഖറിയ അതീവ ശ്രദ്ധാലുവാണ്. നീതിയോടെ കര്‍മ്മനിരതരായി പ്രാര്‍ഥിക്കുന്നവര്‍ക്ക് ദൈവദൂതര്‍ സന്ദേശങ്ങള്‍ നല്‍കും. സദ്വാര്ത്ത ദൂതന് പകരുന്നതിലൂടെ (ലൂക്കാ 1:13) അഭിമാനത്തിന്റെ വാതില്‍ തുറന്നാണ് സഖറിയാ ദേവാലയത്തില്‍നിന്നും പുറത്തുവരുന്നത്. എന്നാല്‍ അഭിമാനിക്കുന്നവന് കര്‍ത്താവില്‍ അഭിമാനിക്കട്ടെ (1 കൊറി 1:31) എന്ന സാക്ഷ്യപ്പെടുത്തല്‍ നാം കാണൂന്നത് ദൈവത്തെ വാഴ്ത്തിക്കൊണ്ടുള്ള അവന്റെ സംസാരത്തിലൂ ടെയാണ് (ലൂക്കാ 1:64). 'സ്വതന്ത്രമായ നാവ്' ഉപയോഗപ്പെടുത്തേണ്ടത് ദൈവസ്തുതി ഘോഷിക്കുന്നതിനാണെന്ന സാക്ഷ്യത്തിലൂടെ അപമാനിതനായ ഊമന്, അഭിമാനിയായ ദൈവദാസനായി.
ഒറ്റപ്പെടലില്‍നിന്നും കൂട്ടായ്മയിലേക്ക്
ലോകത്തിന്റെ ദൃഷ്ടിയില് പലതും തങ്ങള്‍ക്കു കുറവായതിനാല്‍ ഒറ്റപ്പെട്ടവരായിരുന്നു സഖറിയായും എലിസബത്തും. ധൂപാര്‍പ്പണത്തിലും സഖറിയാ ഏകനായിരുന്നു. സന്തോഷവാര്‍ത്ത അവിശ്വസിച്ചതിനാല്‍ മൂകനായി മാറിയ സഖറിയ വീണ്ടും കൂടുതല്‍ ഒറ്റപ്പെടുന്നു. വന്ധ്യയായ എലിസബത്ത് ഒരു സങ്കടദ്വീപായിരുന്നു. ഗര്‍ഭിണിയായി അഞ്ചു മാസം അവള് ആര്‍ക്കും പ്രത്യക്ഷപ്പെട്ടില്ല (ലൂക്കാ 1:24). എന്നാല്‍ എലിസബത്ത് അമ്മയായതോടെ അയല്പക്കക്കാരും, ബന്ധുക്കളും ചേര്‍ന്ന കൂട്ടായ്മ അവരിലേക്ക് എത്തിച്ചേര്‍ന്നു. കര്‍ത്താവിന്റെ കാരുണ്യത്തിന്റെ അടയാളത്തില്‍ ഏവരും ഒരുമിച്ചു സന്തോഷിച്ചു. യൂദയായിലെ മലനാട്ടിലെങ്ങും സംസാരവിഷയമായവിധം (ലൂക്കാ1:65) സഖറിയായും എലിസബത്തും കീര്‍ത്തിനേടി. വീടിന്റെ ഒറ്റപ്പെട്ട ഇടത്തില്‍നിന്നും നാടിന്റെ കൂട്ടായ്മയിലേക്ക് അവരെ നടത്തിയത് കര്ത്താവിന് വഴി യൊരുക്കാന്‍ വന്നവന് മൂലമാണ്. ഇരുളിലും മരണത്തിന്റെ നിഴലിലും ഇരുന്നവരായിരുന്നു ഇരുവരും (ലൂക്കാ 1:79). ദൈവത്തിന്റെ കാരുണ്യാതിരേകത്താല്‍ പ്രകാശവും സമാധാനവും നിറഞ്ഞ വഴികളിലേക്ക് അവര്‍ നയിക്കപ്പെട്ടു.
ബന്ധുഹിതത്തില് നിന്നും ദൈവഹിതത്തിലേക്ക്
ശിശുവിന്റെ ജനനത്തില്‍ സന്തോഷിക്കുന്ന സ്വന്തക്കാരും ബന്ധു ക്കളും പിറുപിറുപ്പിലേക്ക് മാറുന്നത് പെട്ടെന്നാണ്. എട്ടാം ദിവസം പരിഛേദനച്ചടങ്ങില് സഖറിയാ എന്നപേരാണ് ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എലിസബത്ത് കുഞ്ഞിന് യോഹന്നാന് എന്ന പേര് ഉറപ്പിച്ചു പറഞ്ഞതോടെ ഏവരുടെയും ഭാവംമാറി. പേരു വന്ന വഴി ആര്‍ക്കും പിടി കിട്ടിയില്ല. അതിനാല്‍ എലിസബത്തിനോട് അവര്‍ക്ക് യോജിക്കാനാ യില്ല. പിതാവാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്ന കാഴ്ചപ്പാടിനാല്‍, ഊമനായ സഖറിയായോട് അവര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ സഖറിയ ആംഗ്യത്തിലൊതുക്കാതെ, ഉറപ്പിക്കാന്‍ തന്നെയാണ് എഴുത്തുപലകയില്‍ എഴുതി കാണിച്ചത്. ബാഹ്യസമ്മര്‍ദ്ദങ്ങളും, അഭിപ്രായ പ്രകടനങ്ങളും എന്തായിരുന്നാലും, ദൈവഹിതത്തില്‍ ഉറച്ചു നില്ക്കേണ്ടതെങ്ങനെയെന്ന മഹത്തായ മാതൃകയാണ് ഇരുവരും നല്‍കുന്നത്.
അത്ഭുതത്തില്‍നിന്നും ഭീതിയിലേക്ക്
മറ്റുള്ളവര്‍ക്ക് വ്യത്യസ്ത വികാരഭാവങ്ങള്‍ നിറഞ്ഞ സംഭവങ്ങള്‍ നല്‍കിയാണ് യോഹന്നാന്റെ ജനനം. ധുപാര്‍പ്പണം കഴിഞ്ഞ് വൈകുന്നതെന്തേ എന്ന് ദേവാലയത്തില്‍ വെളിയില്‍ നിന്നവര്‍ അത്ഭുതപ്പെട്ടു.
ശിശുവിന്റെ ജനനത്തില്‍ സന്തോഷിച്ചു. കുടുംബത്തിലില്ലാത്ത പേരായ 'യോഹന്നാന്' ശിശുവിനിട്ടപ്പോള് അവര്‍ പിറുപിറുത്തു. ഊമ നായ സഖറിയ എഴുത്തുപലകയില്‍ യോഹന്നാന് എന്നെഴുതിയപ്പോള്‍ അവന്റെ നാവു സ്വതന്ത്രമായതു കണ്ട് ഭയപ്പെട്ടു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെന്നു ബോധ്യപ്പെട്ട കാഴ്ചക്കാരില്‍ അത്ഭുതം ഭീതിയിലേക്ക് മാറി. ഈ ശിശു ആരായിത്തീരും എന്നത് അത്ഭുതവും അതോടൊപ്പം ഭീതിയും ജനിപ്പിക്കുന്ന ഒന്നായിമാറി. രക്ഷകന് വഴിയൊരുക്കാന്‍ വന്നവന് മുഖംനോക്കാതെ തെറ്റുകള്‍ക്കു നേരേ വിരല്‍ ചൂണ്ടുന്നവനായി മാറുന്നതിലൂടെ അനീതിയുടെ പക്ഷം ചേര്‍ന്നവര്‍ക്കു ഭയ കാരണമായി മാറി. ജനനത്തിലൂടെ അത്ഭുതം പകര്ന്നവന് പിന്നീട് കര്‍മ്മത്തിലൂടെ തിന്മചെയ്യുന്നവര്‍ക്ക് ഭീതികാരണമായി മാറി. സ്നാനം സ്വീകരിക്കാന്‍ അടുത്തെത്തിയവരും, പടയാളികളും 'ഗുരോ ഞങ്ങള്‍ എന്തുചെയ്യണം' എന്ന് ചോദിക്കാന്‍ സന്നദ്ധരായത് ഈ ഭീതിമൂലമാണ്.
മ്യൂട്ടില്‍ നിന്നും അണ്മ്യൂട്ടിലേക്ക്...
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ കൂട്ടായ്മകളില്‍ ആവശ്യാനുസരണം മ്യൂട്ട്- അണ്‍മ്യൂട്ട് ഓപ്ഷന് ഉള്ളത് നമുക്ക് സുപരിചിതമാണ്. ഇത്തരം ഒരു ഓപ്ഷനില്‍ പെട്ടുപോയിരുന്നു സഖറിയായുടെ പത്തു മാസജീവിതം. ഗബ്രിയേല്‍ ദൂതന്റെ സന്തോഷവാര്‍ത്ത സഖറിയാ സ്വീകരിക്കാതിരുന്നതല്ല. ഉത്ക്കണ്ഠ കൊണ്ടു പറഞ്ഞുപോയതാണ് - 'ഞാന്‍ വൃദ്ധന്, ഭാര്യ പ്രായം കവിഞ്ഞവള്‍.' ഈ പ്രതികരണത്താല്‍ സഖറിയായെ ഗബ്രിയേല്‍ മ്യൂട്ടു ചെയ്തു. ഞാന്‍ അറിയിച്ചതു സംഭവിക്കുന്നതുവരെ ഇങ്ങനെ തുടരുമെന്ന് ഗബ്രിയേല്‍ കാലാവധിയും അറിയിച്ചു. കുഞ്ഞു ജനിച്ച് എട്ടുദിവസംകൂടി കാത്തിരിക്കേണ്ടിവന്നു സഖറിയാ അണ്‍മ്യൂട്ട് ആകാന്‍. യോഹന്നാന് എന്നപേര് എഴുതി പൂര്‍ത്തിയായപ്പോള്‍ നാവ് സ്വതന്ത്രമായി. സഖറിയാ ദൈവത്തെ വാഴ്ത്താന്‍ നാവ് ഉപയോഗപ്പെടുത്തി. ശബ്ദത്തിലും, നിശബ്ദതയിലും ദൈവത്തോട് ചേര്‍ന്നുനിന്ന സഖറിയാ, സ്വന്തം അധരങ്ങള്‍ക്ക് കാവലായി ഒരു ദൂതനുണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്തത്.
ഉന്നതത്തില്‍നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ (ലൂക്കാ 1:78) സമാധാനം ഉണ്ടാകുന്നതെങ്ങനെയെന്ന് എലിസബത്ത് - സഖറിയ ജീവിതം നമ്മുടെ മുമ്പില്‍ തെളിയിക്കുന്നു. ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന് 'ഇവന് തന്നെയോ ക്രിസ്തു' എന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നവിധം സദ്വാര്‍ത്തകളുടെ പ്രഘോഷകനായി (ലൂക്കാ3:18).
'ദൈവം ഓര്‍മ്മിക്കുന്നു' എന്നര്‍ഥമുള്ള സഖറിയായും 'ദൈവ ത്തിന്റെ വാഗ്ദാനം' എന്നര്‍ഥമുള്ള എലിസബത്തും തങ്ങളുടെ പേരിന്റെ അര്‍ഥം പ്രവൃത്തിയിലൂടെ പ്രകടമാക്കിയപ്പോള്‍, 'ദൈവകൃപ' എന്നര്‍ഥം വരുന്ന യോഹന്നാന്റെ ജനനത്തിലേക്ക് അത് എത്തിച്ചേര്‍ന്നു.
ദൈവം നമ്മെ ഓര്‍മ്മിക്കുന്നതിനാല്‍ ദൈവത്തിന്റെ വാഗ്ദാന മായ ദൈവകൃപ വിവിധരൂപങ്ങളില്‍ നമ്മില്‍ എത്തിച്ചേര്ന്നുകൊണ്ടിരി ക്കുന്നു. ദൈവഹിതത്തിന് വിധേയമായി മുന്നേറുമ്പോള്‍, ലോകത്തിന്റെ കാഴ്ചപ്പാടിലുള്ള പോരായ്മകള്‍ അനുഗ്രഹങ്ങളായിമാറുന്ന അത്ഭുതം നമ്മിലൂടെ സംഭവിക്കും. അതിനായി നാം പിടിക്കേണ്ട കരം കര്ത്താവിന്റേതാണെന്ന ബോധ്യം നമ്മെ നയിക്കട്ടെ. ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെയും സന്ദര്‍ശിക്കട്ടെ.
✝ ✝ ✝ ✝ ✝
.....................................
homilieslaity.com
Homily 16 -Luke 1.57-66⌄
മംഗളവാർത്തക്കാലം ഞായർ 3
ലൂക്ക1: 57- 66
Biblical Background
ഇന്നത്തെ വായനകൾ ഏറെക്കുറെ ചില സവിശേഷത നിറഞ്ഞ ജനനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ ഇസഹാക്കിന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പും രണ്ടാമത്തെ വായനയിൽ സാംസന്റെ ജനനത്തെകുറിച്ചുള്ള മുന്നറിയിപ്പും സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജനനവും കാണുന്നു. ഈ വായനകൾ തമ്മിൽ വളരെ സാമ്യമുണ്ട്. അതായത് ഇസഹാക്കിന്റെയും സാംസന്റെയും സ്നാപകയോഹന്നാന്റെയും ജനനം ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. ഈ മൂന്നു പേരുടെയും മാതാപിതാക്കൾക്ക് ( അബ്രാഹം- സാറ , മനോവയും - ഭാര്യയും, സഖറിയാ യും - എലിസബത്തും) മക്കളില്ലാതെ ഇരിക്കുന്ന അവസ്ഥ- പിന്നെ ദൈവികമായ ഒരു മുന്നറിയിപ്പ് - കുട്ടികളുടെ സവിശേഷത കളുടെ വിവരണ- തുടർന്ന് കുട്ടികൾ ഉണ്ടാകുന്നു- പിന്നെ കുട്ടികളെ കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നു. അങ്ങനെ ഒരു Common pattern ലാണ് ഈ ബൈബിൾ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
Interpretation
1. ഈ ശിശുക്കൾ ആരായിത്തീരും?
പാലക്കാട് കരിമ്പയിൽ സ്കൂൾ പരീക്ഷ കഴിഞ്ഞു വഴിയിൽ
നടന്നു പോകുന്ന ഏതാനും കുട്ടികൾ അപകടത്തിൽ പെട്ടു മരിച്ചു എന്ന വാർത്ത നമ്മളെ ഏറെ വേദനിപ്പിച്ചു. അതിനും ഏതാനും ദിവസം മുൻപ് നടന്ന അപകടവും യുവ ഡോക്ടർമാരുടെ മരണവും നമ്മെ ഞെട്ടിച്ചു.
സ്നാപക യോഹന്നാന്റെ ജനനത്തിനുശേഷം അവനെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചത് ഈ ശിശു ആരായിത്തീരുമെന്നാണ്. ഇത് സ്നാപകനെ കുറിച്ച് മാത്രമല്ല ഇമ്മടെ പിള്ളേരെ കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ഒക്കെയുള്ള ആശങ്ക ഇതുതന്നെയാണ്. ഈ മകൻ/ മകൾ ആരായിത്തീരും...? എങ്ങനെയായി തീരും..? എന്നുള്ളത് . താഴത്തു വച്ചാൽ ചെറിയ ചെറിയ ഉരുമ്പരിക്കും തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും എന്നപോലെയാണ് പലരും കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്നിട്ടോ ഒടുവിൽ മാതാപിതാക്കൾക്കു സങ്കടവും കണ്ണീരും ബാക്കി...
കുഞ്ഞുങ്ങക്ക് ഏറെ കരുതൽ കൊടുക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിലെ കുട്ടികളുടെ ആത്മഹത്യയും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളും കൂടി കൂടി വരുന്നു . എവിടെ നോക്കിയാലും POCSO കേസുകൾ മാത്രം. വീട്ടിലും, സ്കൂളിലും, ആരാധനാലയങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല.
നമ്മുടെ കുഞ്ഞുങ്ങളെ ആരൊക്കെയാക്കി തീർക്കണം എന്നുള്ള ടെന്‍ഷനിലാണ് മാതാപിതാക്കൾ. അവരെ ഡോക്ടർ ആക്കണോ? എൻജിനീയറാക്കണോ? IAS ഓഫീസറാക്കണോ ? അല്ലെങ്കിൽ UK യിലേക്കും കാനഡ യിലേക്കും ജർമ്മനിയിലേക്കും കയറ്റി അയച്ചു പ്രവാസിയാക്കി മാറ്റണോ ഇതൊക്കെയാണ് ഇമ്മടെ Parents ന്റെ ചിന്ത. പക്ഷേ നമ്മുടെ മക്കളെ സ്നാപക യോഹന്നാനെ പോലെ ഈശോയ്ക്ക് വഴിയൊരുക്കുന്നവനാ ക്കാനായി, സാക്ഷ്യം വഹിക്കുന്നവനാക്കാനായി നമ്മിൽ എത്ര പേർ ആഗ്രഹിക്കുന്നുണ്ട്? അതിനു വേണ്ടി എത്ര പേർ ശ്രമിക്കുന്നുണ്ട് ? അവർ ഭാവിയിൽ ആരുതന്നെ ആയാലും അവരെ ദൈവത്തിന് പ്രിയമുള്ളവരാക്കി തീർക്കുക എന്നുള്ളത് പ്രധാന കാര്യമാണ്. സുവിശേഷത്തിൽ സക്കറിയയും എലിസബത്തും ജനിച്ചു വീണ കുഞ്ഞിനെ ദേവാലയത്തിൽ കൊണ്ടുവന്നതായി കാണുന്നു. അതുപോലെ നമ്മുടെ മക്കളെ ഒന്ന് ദേവാലയത്തിലേക്ക് കൊണ്ടുവരാനും ദൈവത്തോടും ദൈവിക കാര്യങ്ങളോട് ചേർത്തുനിർത്താനും ശ്രമിക്കുക മാതാപിതാക്കന്മാരുടെ ഉത്തരവാദിത്തമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ സ്നാപകയോഹന്നാനെ പോലെ ആകുന്നില്ല എന്നോർത്ത് വിഷമിച്ചിട്ട് കാര്യമില്ല; ആദ്യം അവരുടെ മാതാപിതാക്കളായ നമുക്ക് സക്കറിയയേ പോലെയും എലിസബത്തിനെ പോലെയും ആകാൻ പറ്റുന്നുണ്ടോ എന്നു ചിന്തിക്കുക. വിത്തുഗുണം പത്തു ഗുണം എന്നല്ലേ പറയാറ് ...(മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നൊരു ചൊല്ലും കൂടി ഉണ്ട് കെട്ടോ.... ഇരിക്കട്ടെ ഒരു കനത്തിന്.... പിന്നെ ഒന്നു രണ്ടെണ്ണം കയ്യിന്നു ഇട്ടോ....). അതുകൊണ്ടു കുട്ടികളെ ശാസിക്കുന്നതിനും തിരുത്തുന്നതിനും മുൻപ് മാതാപിതാക്കൾ എത്ര കണ്ട് വിശ്വാസമുള്ളവരാണ്?, പള്ളിയിൽ വരുന്നവരാണ്?, ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവരാണ്? ദൈവആശ്രയ ബോധത്തിൽ ജീവിക്കുന്നവരാണ്? എന്നൊക്കെ നമ്മളും ഒന്നുറപ്പുവരുത്തേണ്ടത് നല്ലതാണ്. സഖറിയായും എലിസബത്തും മാതൃക ദമ്പതികളായിരുന്നു അതുപോലെ തന്നെ സ്നാപകനും . ഔസേപ്പിതവും മാതാവും നല്ല മാതൃക മാതാ പിതാക്കൾ ആയിരുന്നു .പിന്നെ ഈശോയുടെ കാര്യം പറയാനുണ്ടോ. അതുകൊണ്ടു ആദ്യം അപ്പനും അമ്മയും ശരിയാവുക;അപ്പോൾ മക്കൾ തന്നെ ശരിയായിക്കോളും
2. ദൈവത്തിന്റെ കരമുള്ള മക്കൾ
ഇന്നത്തെ
വായനകളെല്ലാം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ്. ഏറെക്കുറെ എല്ലാവരുടെയും മാതാ പിതാക്കൾ ഇച്ചിരി പ്രായം ചെന്നവരുമാണ്.
ടാഗോർ പറയുന്നത് മനുഷ്യനെകൊണ്ടു ദൈവം മടുത്തിട്ടില്ല എന്നതിന്റ് തെളിവാണ് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും എന്നാണ്. ഇമ്മടെ നാട്ടിൽ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നു പ്രത്യേകം പറയേണ്ടല്ലോ. സർക്കാരിന്റെ ഒഫിഷ്യൽ കണക്കനുസരിച്ചു കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് 13ഉം മരണ നിരക്ക് 19ഉം ആണ്. എന്തായാലും കുട്ടികൾ ഉണ്ടാകേണ്ടതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുക. വർധിക്യത്തിലാണ് മേൽപ്പറഞ്ഞ ദമ്പതികൾക്കെല്ലാം പിള്ളേർ ഉണ്ടായത്. അതുകൊണ്ടു ഇച്ചിരി നേരം വൈകിയാലും കുഴപ്പമില്ല സാധിക്കുന്നവർ ദൈവം തരുന്ന സമ്മാനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുക അത്ര തന്നെ...
സ്നാപനെകുറിച്ച് പറയുന്നത് 'ദൈവത്തിൻറെ കരം അവനോടു കൂടി ഉണ്ടായിരുന്നു എന്നുള്ളതാണ്. നമ്മുടെ പിള്ളേരുടെ കൂടെ ഉണ്ടാകുന്ന കരങ്ങൾ ആരുടെയാണ്? ദൈവികമായ , കരങ്ങളാണോ? അതോ പൈശാചിക കരങ്ങളാണോ?
ദൈവിക കരങ്ങൾക്കു പകരം മൊബൈലിന്റെയും ഇൻറർനെറ്റിന്റെയും മദ്യപാനത്തിന്റെയും ദുശീലങ്ങളുടെ കരാള ഹസ്തങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടികൂടിയിട്ടുണ്ട്. മദ്യത്തിനും മയക്കു മരുന്നിനും മൊബൈൽ ഗെയിമിനും പോണോഗ്രഫിക്കും adict ആയിപോകുന്ന കുട്ടികൾ എണ്ണം കൂടി വരുന്നു . Digital Adiction കുട്ടികളിൽ വളരെ കൂടുതലായി കണ്ടു വരുന്നു. എന്ന് പറഞ്ഞാൽ അവരുടെ കൂടെയുള്ള കരങ്ങൾ ആരുടെയാണ് എന്നു നമ്മൾ ചിന്തിക്കണം. ദൈവിക കരങ്ങളിലേക്ക് നമ്മുടെ മക്കളെ നമ്മൾ അടുപ്പിക്കണം.
3. ദൈവത്തിന്റെ മുഖം
യഹൂദർക്കു അവരുടെ പേര് അവരുടെ idendity യുടെ ഭാഗമാണ്.
'സഖറിയ' എന്ന പേരിന്റെ അർത്ഥം 'ദൈവം ഓർത്തു'(God remebered) എന്നാണ് 'യോഹന്നാൻ' എന്ന പേരിന്റെ അർത്ഥം ദൈവം കാരുണ്യവാനാണ്/ ദൈവം കരുണ കാണിക്കും എന്നെല്ലാമാണ്. ഈ രണ്ടു പേരുകളും
വലിയ പ്രതീക്ഷയാണ് നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം എത്ര സങ്കടത്തിൽ ആയിരുന്നാലും നമുക്ക് പ്രതീക്ഷ ആണ് 'സഖറിയ' എന്ന നാമം. കാരണം 'ദൈവം നമ്മെ ഓർക്കും' അവൻ നമ്മോടു കരുണ കാണിക്കും. ഏശയ്യ പ്രവാചകൻ പറയുന്നതുപോലെ
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
ഏശയ്യാ 49 : 15. ദൈവം മനുഷ്യരോടു കരുണ കാണിചത്തിന്റെ കഥകളാണ് ബൈബിൾ നിറയെ... കാരുണ്യ വർഷത്തിൽ മാർപാപ്പ ഇറക്കിയ പേപ്പൽ ബുൾ Misericordia Vultus ( കാരുണ്യത്തിന്റെ മുഖം) എന്നാണ്.. ദൈവത്തിന്റെ മുഖം കരുണയാണ് എന്നാണ് അതിൽ മാർപാപ്പ പറയുന്നത്. അതുകൊണ്ടു മറ്റുള്ളവരോട് കരുണ കാണിക്കാം . നമുക്കും ദൈവത്തിന്റെ മുഖം ഉള്ളവരായി മാറാം.
പറച്ചിലും പ്രവർത്തിയും
സഖറിയ മകന് യോഹന്നാൻ എന്നു പേരിട്ടതിന്റെ വായന ആയതുകൊണ്ട് ഇമ്മടെ പിള്ളേരുടെ മാമ്മോദീസ പേരും തീയതിയും കണ്ടെത്തി കൊണ്ടുവരാൻ പറയുന്നത് നല്ലതായിരിക്കും. പറ്റിയാൽ മാമ്മോദീസ നൽകിയ പള്ളീലച്ചന്റെ പേരും ഒപ്പം ജ്ഞാന സ്നാന മാതാപിതാക്കളുടെ പേരും ചുമ്മാ... ഇരിക്കട്ടെ...
കൂടുതൽ കുട്ടികളുള്ള മാതാപിതാക്കളെ ഒന്നു പ്രശംസിച്ചു പറയുന്നതും ഒരു സമ്മാനം കൊടുക്കുന്നതും നല്ലതല്ലേ...
Homily 17 -Luke 1.57-66⌄
ഉല്പത്തി 18:1-10 ന്യായാധിപന്മാര് 13:2-7,24, എഫേസോസ് 3:1-13, ലൂക്കാ 1:57-66
പ്രതിക്കൂട്ടിലെ ദൈവം
'നീ എന്തിനാണ് എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്?' മനുഷ്യനോട് ദൈവം ചോദിച്ചു. എന്നെ അനുഗ്രഹിക്കുകയാണ് നിന്റെ ജോലി. അതിനു തടസമുണ്ടാവുമ്പോള്‍ ഞാന്‍ ഇരുട്ടത്താണ്; തട്ടി വീഴുകയും ചെയ്യുന്നു. സുഗമമായ എന്റെ ജീവിതത്തിനു പ്രതിബന്ധമുണ്ടാക്കുന്നതുകൊണ്ടാണ് ഞാന്‍ നിന്നെ വിചാരണ ചെയ്യുന്നത്.
തുറന്നു സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സാധുഹൃദയത്തോടാണ് ദൈവത്തിന്റെ ചോദ്യവും വളച്ചുകെട്ടില്ലാത്ത ഉത്തരവും.
അന്ധകാരത്തിനാണ് വ്യാപ്തിയും ആധിപത്യവുമെന്ന് നിരാശപ്പെടുന്ന സമൂഹം. കാത്തിരിപ്പിന് അന്തമില്ലാതെ ദൈര്‍ഘ്യമേറുന്നു. നന്മയിലേക്ക് ചാലു കീറുന്ന ചെറു ചലനം പോലുമില്ല, നീതിമാര്‍ഗത്തില്‍ ചരിക്കുന്ന ശുദ്ധമനസ്കരുടെ ജീവിതത്തില്‍ തിരിച്ചടികള്‍ മാത്രം, അതില്‍ നിന്ന് ഒരു മടക്കയാത്രയില്ലെന്ന ആഴമുള്ള ചിന്ത. പരമകാരുണികനും സ്നേഹവാരിധിയുമായ ദൈവം ഇതെല്ലാം കണ്ട് നിശബ്ദനായിരിക്കുന്നതെന്തേ?
ഇന്ന് നാം വായിച്ച സുവിശേഷഭാഗം, വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 57 മുതല്‍ 66 വരെയുള്ള വാക്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്ന ദൈവിക ഇടപെടലിന്റെ സ്വഭാവമെന്താണ്?
ക്രിസ്തുവിനു വഴിയൊരുക്കാന്‍, അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അഭിഷേകം ചെയ്യപ്പെട്ട, ഇസ്രായേലിനെ അവസാനത്തെ പ്രവാചകനായ യോഹന്നാന് സ്നാപകന്റെ ജനനത്തിരുനാളില്‍, ആ ജനനത്തിലേക്ക് നയിച്ച അതിശയകരമായ ദൈവികപദ്ധതിയുടെ പ്രതിപാദനമാണ് ഈ സുവിശേഭാഗത്തെ സവിശേഷമാക്കുന്നത്. പരിശുദ്ധ ദൈവമാതാവിനു പുറമെ സഭയില്‍ ആചരിക്കപ്പെടുന്ന ഏക ജനനത്തിരുനാള്‍ യോഹന്നാന് സ്നാപകന്റേതാണെന്ന് നമുക്കറിയാം.
'ഗര്ഭത്തില്ത്തന്നെ, എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളു പോലെയാക്കി,' (ഏശയ്യ 49:1-2).
അപ്രതീക്ഷിതമായ ആ ജനനത്തെക്കുറിച്ചും ശിശുവിനു നല്‍കേണ്ട പേരും, പിതാവ്, പുരോഹിതനായ സഖറിയയെ ദൈവദൂതന് അറിയിക്കുന്നു. ഇതുമാത്രമല്ല, കര്‍ത്താവിനു വഴിയൊരുക്കാനുള്ള സ്നാപകന്റെ ദൗത്യവും ഏശയ്യ പ്രവാചകന്റെ വാക്കുകളിലുണ്ട്.
പ്രായം കഴിഞ്ഞുപോയ സഖറിയയുടെയും എലിസബത്തിന്റെയും ജീവിതത്തില്‍ വിവരണാതീതമായ അനുഗ്രഹവും ആഹ്ലാദവുമായി യോഹന്നാന് കടന്നുവരുന്നതും, ശിശുവിന്റെ പേരീടിലും അവിശ്വാസം മൂലം നഷ്ടപ്പെട്ട സഖറിയയുടെ സംസാരശേഷി തിരികെക്കിട്ടുന്നതും, യൂദയായിലെ മലനാട്ടിലെങ്ങും സംസാരവിഷയമായെന്ന് ലൂക്കാ സുവിശേഷകന് രേഖപ്പെടുത്തുന്നു. ഈ ശിശു ആരായിത്തീരും എന്ന അമ്പരപ്പ് അവരിലാകെയുണ്ടായി.
വാഗ്ദാനങ്ങളില്‍ ദൈവം വിശ്വസ്തനോ?
വിശ്വസിക്കാനും ആശ്രയിക്കാനും ശരണപ്പെടാനും കഴിയുന്നവനാണോ ദൈവം. വിശ്വാസിയുടെ വന്നും പോയുമിരിക്കുന്ന സന്ദേഹമാണിത്.
സ്നാപകന്റെ ജനനത്തോടനുബന്ധിച്ച സംഭവപരമ്പരകള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയുള്ള മനുഷ്യന്റെ വിശ്വാസാവിശ്വാസങ്ങളെ കീറിമുറിച്ച് ദൈവത്തിന്റെ നിത്യനിദാന്തമായ വിശ്വസ്തതയ്ക്ക് അടിവരയിടുന്നു.
അവിടുന്ന് തന്റെ വാഗ്ദാനം നിറവേറ്റുന്നത് സമയത്തിന്റെ പൂര്‍ണ്ണതയിലാണ്. നമ്മുടെ ടൈംടേബിളിന്റെ അടിസ്ഥാനത്തില്‍ ദൈവികപദ്ധതിയെ വിലയിരുത്തുകയോ സമീപിക്കുകയോ ചെയ്യുന്നവര്‍ ഏറെയാണ്.
ദൈവം തന്ന ടൈംടേബിള്‍
യോഹന്നാന് സ്നാപകന് ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ മണ്ണൊരുക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജനനത്തിന്റെ സമയം ദൈവികപദ്ധതിയനുസരിച്ച് തീരുമാനിക്കപ്പെട്ടതാണ്. സഖറിയയുടെയും എലിസബത്തിന്റെയും പുത്രനായി യോഹന്നാന് എപ്പോള്‍ ജനിക്കണമെന്ന തീരുമാനം, ഈ രക്ഷാകര ചരിത്രവുമായി ചേര്‍ന്നാണിരിക്കുന്നത്. മാനുഷികമായ ചോദ്യങ്ങള്‍ക്കോ, യുക്തിക്കോ നിർണ്ണയിക്കാവുന്നവയല്ല ആ ദൈവിക പദ്ധതികൾ.
നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളും ഇതുപോലെയാവാം കടന്നുവരുന്നത്. മാനുഷിക ആലോചനകളുടെയും ഭാവനകളുടെയും സ്വപ്നങ്ങളുടെയും പരിസരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതല്ല ദൈവാനുഗ്രഹങ്ങള്‍.
ആഹ്ലാദിക്കുന്ന സമൂഹം
ശിശുജനനത്തിലൂടെ അനുഗൃഹീതമായ എലിസബത്തിന്റെയും സഖറിയയുടെയും കുടുംബം അവരുടെ അയല്‍ക്കാരെയും ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും ആഹ്ലാദിപ്പിക്കുന്നു.
ഇപ്രകാരം ദൈവികാനുഗ്രഹങ്ങളില്‍ ആനന്ദിച്ച് ദൈവമഹത്വമറിയുന്ന സമൂഹം തന്നെ ദൈവികമായ ഒരു ദാനമാണ്. അപരന്റെ നന്മകളിലും പ്രയാസങ്ങളിലും പ്രതിസന്ധികളിലും ചേര്‍ന്നുനിന്ന് പ്രചോദിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത് പാരസ്പര്യത്തിന്റെ ദൈവികമുഖമാണ്.
സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, പരീക്ഷിക്കപ്പെടുന്നെന്ന് നാം പരിതപിക്കുമ്പോള്‍, ദൈവത്തിന്റെ വിശ്വസ്തത നമ്മുടെ ജീവിതത്തില്‍ വെളിപ്പെടുന്നതിനുള്ള അവസരമാണവയെന്ന് തിരിച്ചറിയുക.
സ്നാപകന് ഒരു തിരിച്ചറിവ് !
അപ്രതീക്ഷിതവും അത്ഭുതകരവുമായ ക്രമീകരണങ്ങളിലൂടെ ദൈവം തന്റെ പുത്രന്റെ മാനവവിമോചന ദൗത്യത്തിന്, അനുയോജ്യനായ പ്രാരംഭകനെ നിയോഗിക്കുകയായിരുന്നു. താന്‍ കുറയുകയും അവന് വളരുകയും വേണമെന്ന മനോഭാവമാണു യോഹന്നാന് സ്നാപകന് തന്റെ അനുയായികളിലേക്കും പ്രസരിപ്പിച്ചത്.
കര്‍ത്താവിനു സ്നാനമേകിയും ദൈവത്തിന്റെ കുഞ്ഞാടിനെ ലോകത്തിനു കാട്ടിക്കൊടുത്തതും തന്റെ ദൗത്യപൂര്ത്തീകരണത്തിലെത്തി അദ്ദേഹം.
കര്‍ത്താവിന്റെ കരം
'കര്‍ത്താവിന്റെ കരം അവനോടു കൂടെ ഉണ്ടായിരുന്നു.' (ലൂക്കാ 66) എന്ന് സ്നാപകന്റെ ജീവിതത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ശക്തമായ ദൈവികസാന്നിദ്ധ്യത്താല് നയിക്കപ്പെട്ടു എന്നാണിത് സൂചിപ്പിക്കുന്നത്.
ദൈവികമായ ശക്തിയും ഇടപെടലും നമ്മുടെ ജീവിതത്തിലും അഭികാമ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. ഈ അഭികാമ്യത ദൈവഹിതത്തിനു വിധേയമായിരിക്കുമ്പോഴാണ് നാം ദൈവിക പദ്ധതിയുടെ ഭാഗമാവുന്നത്. അതായത്, അവിടുത്തെ മഹത്വത്തിനും രാജ്യത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നവരായി നാം മാറുന്നു.
കാത്തിരിപ്പിന്റെയും നിരാശയുടെയും മാനുഷികമായ പരുക്കന്‍ പ്രതലങ്ങളില്‍ നാം ഉഴലുന്ന സാഹചര്യങ്ങളിലും സമയത്തിന്റെ പൂര്‍ണതയില്‍ ദൈവികപദ്ധതികള്‍ നിറവേറുക തന്നെ ചെയ്യും. ഉപേക്ഷിക്കുന്നവനോ, തള്ളിക്കളയുന്നവനോ, നിസഹായതയില്‍ കാഴ്ചക്കാരനോ അല്ല ദൈവം.
സഖറിയായുടെയും എലിസബത്തിന്റെയും യോഹന്നാന്റെയും പേരുകള്‍ അര്‍ത്ഥമാക്കുന്നതുപോലെ ദൈവം നമ്മെ സ്മരിക്കുന്നവനും നമുക്ക് ആശ്രയിക്കാവുന്നവനും നമ്മോടു കൃപയുള്ളവനുമാണ്. അവിടുത്തോടു ചേര്‍ന്നു നടക്കുമ്പോള്‍ ഈ അനുഗ്രഹ വഴികളില്‍ നാം അനേകരെ സ്വന്തമാക്കും.
ജോമോൻ എം മങ്കുഴിക്കരി
www.homilieslaity.com
Homily 18 -Luke 1.57-66⌄
മംഗളവാർത്താക്കാലം-ഞായർ 3
ലൂക്കാ 1, 57 – 80
സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.
ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.
രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്.
ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.
നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.
പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.
ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾ…ചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ആ ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.
ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.
രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.
എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.
മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!! എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!
അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.
എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്. ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.
ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല. ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും. നിന്നോട് ചേർന്ന് നിൽക്കുന്നവരെപ്പറ്റി നിനക്ക് ദർശനങ്ങൾ ഉണ്ടാകും.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?
ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!
മംഗലവാര്‍ത്തക്കാലം 04⌄
Homily 01 -Matthew 1:18-24⌄
Homily 02 -Matthew 1:18-24⌄
Homily 03 -Matthew 1:18-24⌄
Homily 04 -Matthew 1:18-24⌄
Homily 05 -Matthew 1:18-24⌄
Homily 06 -Matthew 1:18-24⌄
Homily 07 -Matthew 1:18-24⌄
Homily 08 -Matthew 1:18-24⌄
Homily 09 -Matthew 1:18-24⌄
Homily 10 -Matthew 1:18-24⌄
Homily 11 -Matthew 1:18-24⌄
Homily 12 -Matthew 1:18-24⌄
Homily 13 -Matthew 1:18-24⌄
Homily 14 -Matthew 1:18-24⌄
മംഗളവാര്‍ത്ത നാലാം ഞായര്‍
പുറ 34:1-9; സഖ 2:7-13;
വെളി 21:1-7; മത്താ 1:18-24
ഉപേക്ഷിക്കലിനും
സ്വീകരിക്കലിനും ഇടയിലുള്ളത്
വിനായക് നിര്‍മ്മല്‍
ദൈവത്തിന്റെ കളികള്‍
ആറു പ്രസവിക്കുകയും അഞ്ച് മക്കള്‍ ആയുസ്സോടെ ബാക്കി നിൽക്കുകയും ചെയ്ത അവസരത്തിലായിരുന്നു ആ അമ്മ ഏഴാമതും ഗര്‍ഭിണിയായത്. അപ്പോള്‍ അമ്മയ്ക്ക് നാല്പതിലേറെയും അച്ഛന് അമ്പതിനടുത്തും പ്രായമുണ്ടായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ആ ഗര്‍ഭധാരണത്തെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ ഇരുവര്‍ക്കും ബുദ്ധി മുട്ടുണ്ടായിരുന്നു. എങ്കിലും കുട്ടി ജനിച്ചതോടെ അവന് എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറി.
കാലം കടന്നുപോയി. അഞ്ചു മക്കളും അവരവരുടെ ജീവിതങ്ങളുമായി പങ്ക് പിരിഞ്ഞു. ആറാമനും ജീവിതമാര്‍ഗ്ഗത്തിനായി വീടും നാടും വിട്ടു. കൂട്ടുവിട്ടുപോയവരെയെല്ലാം തിരികെ കൂട്ടിലെത്തിച്ച കൊറോണക്കാലം അവനെയും തിരികെ കൊണ്ടുവന്നു, ജോലിരഹിതനും കടക്കാരനുമായി.
അപ്പോഴേക്കും അമ്മ സ്മൃതിനാശത്തിന്റെ വഴുവഴുപ്പുള്ള വഴികളിലൂടെ ഇടയ്ക്ക് പാവാടക്കാരിയായും വേറെ ചില നേരങ്ങളില്‍ പെറ്റമ്മയെ കാണണമെന്ന് വാശിപിടിച്ചു കരയുന്ന കൈക്കുഞ്ഞുമൊക്കെയായി മാറിക്കഴിഞ്ഞിരുന്നു. പിന്നെ ഒരു വീഴ്ചയെതുടര്‍ന്ന് പരിപൂര്‍ണ്ണമായും ശയ്യാവലംബിയും.
പിന്നീട് അമ്മ യാത്ര പറയുന്നതുവരെ ഒരു പിഞ്ചുകുഞ്ഞിനെയെന്നതുപോലെ അമ്മയെ പരിചരിച്ചത് അവനായിരുന്നു. നേരംതെറ്റിയും കാലംതെറ്റിയും പിറന്നുവീണ അവന് അമ്മയെ കൈക്കുഞ്ഞിനെ യെന്നതുപോലെ പരിചരിക്കുന്നത് പതിവാക്കിയ ഏതോ ദിവസങ്ങളിലൊന്നിലാണ് അച്ഛന് അത് അവനോട് പറഞ്ഞത് : ''ദൈവത്തിന്റെ ഓരോരോ കളികള്‍''
'എന്തുകളി'യെന്ന് അവന് ചോദിച്ചപ്പോള്‍ അച്ഛന് കണ്ണുനിറഞ്ഞു പറഞ്ഞു: ''നീയുള്ളതുകൊണ്ടല്ലേ നിന്റെ അമ്മ ഇത്രയും ഭംഗിയായി ഈ അവസ്ഥയിലും ജീവിക്കുന്നത്? നീയില്ലായിരുന്നുവെങ്കില്‍ അവള് പുഴുത്തു ചാകുമായിരുന്നു''!
തന്റെ ജീവിതംകൊണ്ട് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പ്രയോജനമുണ്ടാവുന്നുണ്ടല്ലോയെന്ന് ആദ്യമായി മനസ്സിലാക്കിയത് അന്നായിരുന്നുവെന്നും ആ സംതൃപ്തി മാത്രം മതി ഇനിയുള്ള ജീവിതമത്രയുമെന്നും അവന് അന്ന് രാത്രിയില്‍ ഡയറിയില്‍ കുറിച്ചുവച്ചു.
ജനനത്തിന് പിന്നിലെ നിയോഗങ്ങള്‍
ബൈബിളിലുടനീളം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെല്ലാം നിയോഗങ്ങളുള്ളവരായിരുന്നു. മോശയും അഹറോനും ജോഷ്വായും പൂര്വ്വയൗസേപ്പും പുതിയ കാലത്തിലെത്തുമ്പോള്‍ ക്രിസ്തുവും എന്തിന് ഒറ്റുകാരന് യൂദാസ് വരെ നിയോഗങ്ങളുള്ളവരായിരുന്നു. ക്രിസ്തുവിനെ ഒറ്റുകൊടുക്കുക എന്ന നിയോഗത്തിലൂടെ അറിയാതെയാണെങ്കിലും യൂദാസ് മാനവരക്ഷയ്ക്ക് നിമിത്തമാവുകയായിരുന്നുവല്ലോ ചെയ്തത്?
ഓരോ ജനനങ്ങള്‍ക്ക് പിന്നിലും ഓരോ നിയോഗങ്ങളുണ്ട്. വലിയ ദൗത്യങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നവരുടെ ജീവിതങ്ങളെ മാത്രമേ നാം കാണുന്നുള്ളൂവെന്നതുകൊണ്ട് അത്ര ശോഭയും മനോഹാരിതയും ഇല്ലാത്ത ജീവിതങ്ങള്‍ക്ക് നിയോഗമില്ലെന്ന് തെറ്റിദ്ധരിക്കരുത്. താഴേക്കിടയിലുളളതെന്ന് ചിലരൊക്കെ വില കുറച്ചു പറയുന്ന ജോലി ചെയ്തു ജീവിക്കുന്നവര്‍പോലും നിയോഗങ്ങളുള്ളവരാണ്. അവരൊക്കെ തങ്ങളുടെ കടമകള്‍ ജോലിയുടെ ഭാഗമായി നിര്വഹിക്കുന്നതുകൊ ണ്ടാണ് ചെരിപ്പ് പൊട്ടിപ്പോകുമ്പോഴും കുട കേടാകുമ്പോഴും പറമ്പില്‍ കാട് വളരുമ്പോഴും നമുക്കവര് സഹായികളാകുന്നത്.
ചിലരുടെ നിയോഗം ഒറ്റപ്പെട്ട ഇടങ്ങളിലും വ്യക്തികളിലും പരിമിത പ്പെട്ടുപോവുകയും നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യു മ്പോള്‍ ക്രിസ്തുവിന്റെ നിയോഗം അങ്ങനെയുള്ളതായിരുന്നില്ല. അങ്ങനെയാണ് ക്രിസ്തുവിന്റെ നിയോഗം നമ്മുടെ ധ്യാനവിഷയവും രക്ഷയുടെ അച്ചാരവുമാകുന്നത്.
കാഴ്ചപ്പാടുകള്‍ വലുതാക്കുക, ലോകത്തെ മുഴുവന്‍ ഒരുമിച്ചു കാണുക, ഇതാണ് ക്രിസ്തു നമുക്ക് മുമ്പിലുയര്‍ത്തുന്ന വെല്ലുവിളി. തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് മോചിപ്പിക്കുക, ഇതാ യിരുന്നു ക്രിസ്തുവിന്റെ ദൗത്യം. ഇതായിരുന്നു അവിടുത്തെ ജന്മനി യോഗവും.
ഇന്നും നമുക്ക് ചുറ്റിനും ആരൊക്കെയോ ഏതൊക്കെയോ വിധ ത്തില്‍ ചുറ്റിവരിയപ്പെട്ട് കഴിയുന്നുണ്ട്. പലതരത്തിലുളള അടിമത്തങ്ങള്‍. പക്ഷേ കെട്ടിവരിഞ്ഞിരിക്കുന്ന അത്തരം ചുറ്റുപാടുകളില്‍നിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കുവാന്‍ ഇന്നേവരെ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?
ജോസഫിന്റെ തീരുമാനങ്ങള്‍
ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയിലുള്ള ഓപ്ഷന്റെ പേരാണ് ജീവിതം. ഒരു നിമിഷം നമ്മള് വേണ്ടെന്ന് വയ്ക്കുന്നത് അടുത്ത നിമിഷം സ്വീകരിക്കാന്‍ തയ്യാറാവുന്നു. ഉപേക്ഷിക്കാന്‍ തയ്യാറായത് അതിന്റെ ഗുണത്തെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ടും സംശയം അവശേഷിക്കുന്നതുകൊണ്ടുമാണ്. സ്വീകരിക്കാന്‍ തയ്യാറാകുന്നതോടെ വലിയൊരു വെല്ലുവിളിയുടെ ഏറ്റെടുക്കലാണ് സംഭവിക്കുന്നത്. ജോസ ഫിന്റെ ജീവിതത്തില്‍ നാം കാണുന്നത് അതാണ്.
ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, സ്വീകരിച്ചു
ഈ വചനഭാഗത്ത് ശ്രദ്ധേയമായി തോന്നിയ രണ്ടു വാചകങ്ങള്‍ ഇവയാണ്. ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയില്‍ ഒരു അത്ഭുതം സംഭവിക്കുന്നുണ്ട്. ആ അത്ഭുതമാണ് യേശു. മറിയം ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ജോസഫ്, മാലാഖയുടെ വിശദീകരണം ലഭിക്കുന്നതോടെ മറിയത്തെ സ്വീകരിക്കാന്‍ തീരുമാനിക്കുന്നു.
ചിലതൊക്കെ നമ്മള് വേണ്ടെന്ന് വയ്ക്കുന്നത് മാനുഷികമായിട്ടായിരിക്കും. എന്നാല്‍ ദൈവസ്വരത്തിന് കാതു കൊടുക്കുമ്പോള്‍ ചിലതിനെയൊക്കെ സ്വീകരിക്കാന്‍ നാം സന്നദ്ധരാവും. നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്ത് അവളില്‍നിന്ന് മക്കളെ നേടുക എന്ന് ഹോസിയാ പ്രവാചകനോട് ദൈവം ആവശ്യപ്പെട്ടതുപോലെ. ഏകമകനെ ബലികൊടുക്കാന്‍ അബ്രാഹത്തിനോട് ആവശ്യപ്പെട്ടതു പോലെ.
കേള്‍ക്കുന്ന മാത്രയില്‍ അസാധ്യമെന്നും അസഹനീയമെന്നും തോന്നുമ്പോഴും ദൈവസ്വരത്തിന് കീഴടങ്ങാന്‍ സന്നദ്ധമാകുമ്പോള്‍ അവിടെ അത്ഭുതം സംഭവിക്കുന്നു. ഏതിനെയും മനസ്സാ സ്വീകരിക്കാനുള്ള സന്നദ്ധതയുടെ പേരാണ് ദൈവസ്വരത്തിന് കാതോര്‍ക്കല്‍. മനുഷ്യര്‍ പറഞ്ഞതുകേട്ട് എടുക്കുന്ന തീരുമാനങ്ങള്‍ വഴിതെറ്റിച്ചേക്കാമെങ്കിലും ദൈവത്തോട് ആലോചിച്ച് നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ എവിടെയാണ് തെറ്റിപ്പോയിട്ടുള്ളത്?
തീരുമാനങ്ങളുടെ വില
ജീവിതത്തില്‍ നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം വില കൊടുക്കേണ്ടതുണ്ട്. തെറ്റിപ്പോകുന്ന തീരുമാനങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്നവര്‍ ഒരിക്കലും നല്ല തീരുമാനങ്ങളുടെ പേരില്‍ പ്രശംസിക്കപ്പെടാറില്ല. സത്യത്തില്‍ ജോസഫിന്റെ തീരുമാനമാണ് തിരുക്കുടുംബത്തിന് രൂപം കൊടുത്തത്. അല്ലെങ്കിലും ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലല്ലോ?
നിനവെയിലേക്ക് അയച്ചവന് വഴി മറന്ന് താര്സീസിലേക്ക് വണ്ടി മാറിക്കയറുമ്പോഴും അവനെ നിനവെയില്‍ തന്നെയെത്തിച്ചവനാണ് ദൈവം. മനുഷ്യന്റെ തീരുമാനങ്ങള്‍ തെറ്റിപ്പോയേക്കാം. എന്നാല്‍ ദൈവത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോവുകയില്ല. പക്ഷേ ദൈവത്തിന്റെ തീരുമാനങ്ങളെ മനുഷ്യര്‍ ചിലപ്പോള്‍ തെറ്റിയെഴുതാന്‍ സാധ്യതയുണ്ട്.
അപ്പോഴും തെറ്റിപ്പോയതിനെ നേര്വഴിയിലെഴുതാന് ദൈവം സന്നദ്ധനാകും. ഏതൊക്കെ തരത്തില്‍ തെറ്റിപ്പോകാമായിരുന്ന ജീവിതങ്ങളായിരുന്നു ജോസഫിന്റെയും മറിയത്തിന്റേതും. എന്നിട്ടും ആ ജീവിതങ്ങള്‍ നേരെഴുത്തുകളായി മാറ്റിയെഴുതിയത് ദൈവത്തിന്റെ തീരുമാന ങ്ങള് അവര്‍ക്ക് മീതെ നടപ്പിലാക്കപ്പെട്ടതുകൊണ്ടാണ്.
അടുത്തയിടെ ഒരു വ്യക്തി കടന്നുപോകുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി എന്നോട് നിര്‍ദ്ദേശിച്ചത് ഇതായിരുന്നു. ''മാനുഷികമായി ഈ വിഷയത്തില്‍ തീരുമാനമെടുക്കാതിരിക്കുക. ദൈവത്തിന് മുമ്പില്‍ കുറച്ചുനേരം ഇരുന്നതിന് ശേഷം ദൈവം പറയുന്നതുപോലെ ചെയ്യുക.''
ദൈവം പറയുന്നതുപോലെ ചെയ്യാന്‍ മനസ്സാക്ഷിയുടെ സ്വരം കേട്ടാല്‍ മതി. അതുകൊണ്ട് ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ കഴി യാതെ വിഷമിക്കുന്ന എല്ലാവരോടും എന്നോട് തന്നെയും എനിക്ക് പറ യാനുളളത് ഇത്ര മാത്രമേയുള്ളൂ: ദൈവത്തിന്റെ മുമ്പില്‍ സ്വസ്ഥനും ശാന്തനുമായിരിക്കുക. അവിടുന്ന് പറയുന്നത് കേള്‍ക്കുക. ആ തീരുമാനം നടപ്പിലാക്കുക. അത് നല്ല തീരുമാനമായിരിക്കും. സ്വന്തം ജീവിത നിയോഗം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും ഇതേറെ സഹായകരമായിരിക്കും.
✝ ✝ ✝ ✝ ✝
homilieslaity.com
Homily 14 -Matthew 1:18-24⌄
മംഗളവാർത്തക്കാലം ഞായർ 4 –
മത്തായി 1:18-24
Biblical Background
മംഗളവാർത്തകാലം അവസാന ഞയർ എല്ലാ വർഷവും ഈശോയുടെ ജനനമാണ് വായന. ഇമ്മാനുവൽ എന്നുള്ള പേര് നൽകുന്ന ഭാഗം മത്തായിയുടെ സുവിശേഷത്തിൽ മാത്രം ആണ് കാണുക. . 'ദൈവം നമ്മോടുകൂടെ' എന്നാണ് അതിനർത്ഥം. മത്തായിയുടെ സുവിശേഷം അവസാനിപ്പിക്കുന്നത് യുഗന്ത്യം വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്ന സമാപന സന്ദേശത്തോടെ കൂടിയാണ്.(മത്തായി 28:20) അങ്ങനെ തന്റെ സുവിശേഷത്തിന്റെആരംഭവും അവസാനവും തമ്മിൽ ഒരു ബന്ധം പുള്ളിക്കാരൻ ഉണ്ടാക്കുന്നു. മത്തായി തന്റെ സുവിശേഷത്തിൽ ജോസഫിനു ആണ് ഒരല്‍പ്പം കൂടുതൽ പ്രാധാന്യം നൽകുന്നത്. എങ്കിലും ഈശോയുടെ ജനനം കന്യകയിൽ നിന്നായിരിക്കും എന്നതിലൂടെ മറിയത്തിന്റെ കന്യകാത്വം കൂടി മത്തായി ഉറപ്പിക്കുന്നു. യേശു എന്ന പേരു നൽകുന്നതിലൂടെ വരാൻ ഇരിക്കുന്ന രക്ഷകൻ ഈശോ തന്നെ ആണെന്ന് മത്തായി ഉറപ്പിക്കുന്നു.
യഹൂദരുടെ വിവാഹ ആചാരത്തിന് മൂന്നു ഘട്ടങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത് ( ചിലർ 4 എന്നും പറയുന്നു) Engagement
Betrohal
Marriage.. ഇതിൽ മനസമ്മതത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ് മംഗളവാർത്ത ഉണ്ടായത് എന്നാണ് നിഗമനം. അന്ന് ഏകദേശം പന്ത്രണ്ട് പതിമൂന്ന് വയസ്സ് ആണ് യഹൂദ യുവതികൾക്ക് വിവാഹപ്രായം എന്നതിനാൽ മറിയത്തിനു ഏതാണ്ട് അത്ര തന്നെ കാണണം.
Interpretation
1. ഉറങ്ങുന്ന യൗസേപ്പിതാവും ഉറക്കമില്ലാത്ത നമ്മളും
ഫ്രാൻസിസ് മാർപാപ്പ പ്രചാരത്തിന് കൊണ്ടുവന്ന രണ്ടു രൂപങ്ങളിൽ ഒന്നാണ് ഉറങ്ങുന്ന ഔസേപ്പ്. (മറ്റൊന്ന് കുരുക്കഴിക്കുന്ന മാതാവാണ്).
വിശുദ്ധ ഗ്രന്ഥത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യൗസേപ്പ് നല്ല ഉറക്കത്തിലാണ്. ഭാര്യ തന്നാൽ അല്ലാതെ ഗർഭിണിയാണ് എന്നറിഞ്ഞ സമയം, തന്റെ പുത്രൻറെ ജീവനു ഭീഷണി നേരിടുന്ന സമയം, കെട്ടിയോളും കൈക്കുഞ്ഞുമായി അന്യദേശത്ത് താമസിക്കേണ്ടി വരുന്ന സമയം . ഒത്തിരി ഉത്കണ്ഠ ഉള്ള സമയമാണ് ഇതൊക്കെ . സാധാരണ ഒരു മനുഷ്യന് ഉറക്കം നഷ്ടപ്പെടുന്ന സമയം ....എന്നിട്ടും യൗസേപ്പ് സുഖമായി ഉറങ്ങുന്നു.
മനുഷ്യൻമാർക്ക് ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉറക്ക ഗുളിക കഴിച്ചും രണ്ടെണ്ണം അടിച്ചും കൊന്ത മാറിമാറി ചൊല്ലിയുമൊക്കെ യാണ് പലരും ഉറങ്ങാൻ ശ്രമിക്കുക. ചെറിയ ടെൻഷൻസ് പോലും നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
എങ്ങിനെയാണ് ഒരാൾക്ക് ഇത്ര വിഷമ സന്ധികളിക്കും കണ്ണും പൂട്ടി ഉറങ്ങാൻ ആവുക? അതിന് കാരണം യൗസേപ്പിന്റെ
ദൈവ ആശ്രയ ബോധമാണ്. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും അത് കർത്താവ് പറയാതെ സംഭവിക്കില്ല എന്ന് വിശ്വാസം .
ദൈവ പിതാവിൻറെ കരത്തിലാണ് ഞാൻ എന്നുള്ളത് വിശ്വാസം കുറേക്കൂടി നന്നായി നമ്മൾ ഉറങ്ങാൻ സഹായിക്കും.
ആ തച്ചനായ അപ്പനെ പോലെ മകനും ഉറക്കത്തിലാകുന്ന ഒരു സംഭവം ബൈബിളിൽ പറയുന്നുണ്ട്. അതു തോണിയിൽ തിരമാലയും കൊടുങ്കാറ്റും ഉണ്ടായ സമയമാണ്. അത്രയേറെ ടെൻഷൻ പിടിച്ച അവസരത്തിലും ഉറങ്ങാൻ പറ്റുക ചെറിയ കാര്യമല്ല.
എന്താണ് അതിനുള്ള കാരണം. അതു നേരത്തെ പറഞ്ഞ ദൈവ ആശ്രയ ബോധവും അതുപോലെ ആത്മ വിശ്വാസവുമാണ്. തന്റെ കഴിവിനെ കുറിച്ചു കർത്താവിനു നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു. എന്നതുപോലെ നമ്മുടെ വിഷമ സന്ധികളിൽ ദൈവശ്രയത്തിൽ ജീവിക്കുക എന്നതാണ് ഉറക്കം നഷ്പേടതിരിക്കാനുള്ള ഒരു മാർഗം. മറ്റേത് ഒരല്പം ആത്മ വിശ്വാസം കൂടി ഉണ്ടാക്കിയെടുക്കുക എന്നതും.
2. .നീതിമാൻ
വിശുദ്ധ ഗ്രന്ഥത്തിൽ വളരെ ചുരുക്കം ചിലർക്ക് നൽകിയിട്ടുള്ള വിശേഷണമാണ് നീതിമാൻ. അബ്രഹാം, ലോത്ത്, നോഹ, തോബിത് etc. അങ്ങനെ എണ്ണപ്പെട്ടവരിൽ ഒരാളാണ് വി. യൗസേപ്പിതാവ്.
അദ്ദേഹം നീതിമാനാണ്. അതേസമയം പുള്ളി നിശബ്ദനുമാണ്. ഈ നീതി എന്ന് പറയുന്നത് ചിലപ്പോഴെങ്കിലും നിശബ്ദത ആയിട്ട് പരിഗണിക്കാവുന്നതാണ്. ഇത് ശബ്ദ കോലാഹലങ്ങളുടെ ലോകമാണ്. സംസാരം, സംഗീതം, മുദ്രാവാക്യങ്ങൾ, തർക്കങ്ങൾ, ചർച്ചാവേദികൾ, സമ്മേളനങ്ങൾ ഉല്ലാസ വേളകൾ എന്തിന് നമ്മുടെ പ്രാർത്ഥന പോലും ശബ്ദ കോലാഹലങ്ങളുടേതായി മാറുന്ന ഈ കാലഘട്ടത്തിൽ ഒരല്പം നിശബ്ദമായിരിക്കുക എന്നുള്ളത വലിയ പുണ്യമാണ്. കാരണം നിശബ്ദതയെ പേടിയുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുക.ഒരുപക്ഷേ ഒന്ന് മിണ്ടാതിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെ സത്യത്തിൽ നമ്മുടെ കുടുംബത്തുള്ളൂ, കുടുംബ യൂണിറ്റിലുള്ളൂ, ഇടവകയിലുള്ളൂ സമൂഹത്തിലുള്ളൂ, കത്തോലിക്കാ സഭയിലുള്ളൂ. ഭർത്താവ് രണ്ടു ഒച്ചയുണ്ടക്കുമ്പോൾ ഭാര്യ ഒന്നും മിണ്ടാതിരിക്കുക. മാതാപിതാക്കൾ ഒച്ച വെക്കുമ്പോൾ മക്കൾ ഒന്ന് മിണ്ടാതിരിക്കുക. യൂണിറ്റ് പ്രസിഡന്റ് ഇത്തിരി ഉറക്കെ സംസാരിക്കുമ്പോൾ അംഗംങ്ങൾ ഒന്ന് മിണ്ടാതിരിക്കുക. വികാരിയച്ചന്റെ സ്വരം ഉയരുമ്പോൾ ഇടവക ജനം ഒന്നു മിണ്ടാതിരിക്കുക.(നേരെ മറിച്ചും) അങ്ങനെയും ചില ആത്മീയ പരിശീലിക്കുന്നത് നല്ലതാണ്. ഈ ക്രിസ്മസ് കാലഘട്ടത്തിൽ യൗസേപിതാവിൻറെ മൗനത്തെക്കുറിച്ച് ഒന്ന് ധ്യാനിക്കുന്നത് നല്ലതാണ് . നമ്മുടെ നാട്ടിൽ മിണ്ടാമഠം എന്ന് പറയുന്ന ഏർപ്പാടുണ്ട്. ആദ്യകാലങ്ങളിലെ അതിനെക്കുറിച്ച് കേൾക്കുമ്പോൾ ഒരല്പം പുച്ഛവും അവർ തെരഞ്ഞെടുത്ത മാർഗ്ഗത്തെക്കുറിച്ച് ഒരല്പം പരിഹാസം ആയിരുന്നു. എന്നാൽ ഇന്ന് ഏതാണ്ട് ഒരു മധ്യവയസിൽ എത്തുമ്പോൾ മനസ്സിലാകുന്നുണ്ട്. അത് തന്നെയാണ് ദൈവ ഐക്യത്തിന് ഏറ്റവും മികച്ച വഴി എന്ന്.
എന്തായാലും ഔസേ പിതാവിന്റെ നീതിയുടെ ഒരു ഗുണം അദ്ദേഹത്തിന് നിശബ്ദതയാണ്.
3.മറ്റുള്ളവരെ ബഹുമാനിക്കുക
മത്തായി ജോസഫിന് നൽകുന്ന വിശേഷണം നീതിമാൻ എന്നാണ്. അതിനുശേഷം ഉടൻ 'അവളെ അപമാനിതയക്കാൻ ഇഷ്ടപ്പെടായ്ക യാൽ' എന്നും എഴുതുന്നു. ഇതു രണ്ടും ചേർത്തുവായിക്കാവുന്നതാണ്. ഒരു 'നീതിമാൻ' ആരാണ് എന്ന് ചോദിച്ചാൽ ഇന്നത്തെ കാലത്തെ നൽകാവുന്ന ഒരു നല്ല ഉത്തരം മറ്റൊരാളെ അയാൾ ആരുമായിക്കൊള്ളട്ടെ അപമാനിക്കാതെ ജീവിക്കുന്നവർ ആണ്. അഥവാ മറ്റൊരാളെ respect ചെയ്യുന്നവൻ ആണ്. അത് സ്ത്രീകളെ മാത്രമല്ല കൂട്ടുകാരെ, അയൽക്കാരെ, സുഹൃത്തുക്കളെ, ശത്രുക്കളെ അധികാരികളെ ഇവരൊക്കെ respect ചെയ്യാൻ പഠിക്കുക എന്നതാണ് നീതിയുടെ ഒരു ലക്ഷണം. ഇതു Troll കളുടെ കാലഘട്ടമാണ്. രാഷ്ട്രീയക്കാരെ സിനിമ നടന്മാരെ വൈദിക -സന്യസ്ത ജീവിതങ്ങളെ ട്രോൾ ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തിന്റെ trend . ഇങ്ങനെയുള്ള ഇക്കാലത്തു മറ്റൊരാളെ ട്രോളാതെ ജീവിക്കാൻ പരിശീലിക്കുക. ഒരാളെ അപമാനിക്കാതിരിക്കാൻ പറ്റുക നീതിയാണ്. അതു പോലെ പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് മറ്റൊരാൾ നമ്മെ അപമാനിക്കുമ്പോൾ സമചിത്തത നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നുള്ളതും.
പറച്ചിലും പ്രവർത്തിയും
1.തിരിച്ചു പറയാൻ ഏറെ ഉണ്ടെകിലും ഒരവസരത്തിൽ എങ്കിലും യൗസേപ്പിതാവിനെപോലെ നിശബ്ദത പാലിക്കുക.
2.മറ്റൊരാളെ അപമാനിക്കാവുന്ന (കളിയാക്കാവുന്ന) ഒരവസരമെങ്കിലും ബോധപ്പൂർവ്വം വേണ്ടെന്ന് വയ്ക്കുക.
Homily 15 -Matthew 1:18-24⌄
മംഗളവാര്‍ത്ത നാലാം ഞായര്‍
ഉല്പത്തി 24:50-67, 1 സാമുവേല്‍ 1:1-18, എഫേസോസ് 5:5-21, മത്തായി 1:18-24
ഡിസംബര്‍ വിപ്ലവം
"ചരിത്രത്തിലെ ഏറ്റവും വിഖ്യാതരായ പ്രണയജോഡികള്‍ ആരെല്ലാമാണ്? ''
"ആദം - ഹവ്വാ, അബ്രാഹം - സാറ, ഇസഹാക്ക് - റബേക്ക, യാക്കോബ് - റാഹേല്‍, ഉത്തമഗീതത്തിലെ പേരില്ലാത്ത പ്രണയിനികൾ , ശകുന്തള - ദുഷ്യന്തന്, സീത- രാമന്, ജൂലിയറ്റ് - റോമിയോ, കറുത്തമ്മ - പരീക്കുട്ടി എന്നു തുടങ്ങി നാട്ടിന്‍പുറത്തെ ശാലീനമുഖമുള്ള പെങ്കൊച്ചും കാല്പനികമുഖമുള്ള ചെക്കനും വരെ പട്ടികയില്‍ വരും! "
" ഉത്തരം ഭാഗികമായി ശരിയാണ് "
"ഭാഗികമായ തെറ്റ് എന്താണ് ? "
"ചോദ്യം എന്തായിരുന്നു? "
"ചരിത്രത്തിലെ ഏറ്റവും വിഖ്യാതരായ പ്രണയജോഡികള്‍ ആരെല്ലാമാണ്? ''
'' പക്ഷേ പറഞ്ഞതു മുഴുവന്‍ മനുഷ്യരുടെ മാത്രം കാര്യമല്ലേ? "
"അതല്ലേ ഉദ്ദേശിച്ചതും ചോദിച്ചതും? "
"അങ്ങനെ ഒരു ധ്വനി ചോദ്യത്തില്‍ ഉണ്ടായിരുന്നോ? ചരിത്രം ആരുടേതാണ്? "
"മനുഷ്യന്റെ ചരിത്രമല്ലേ ഉദ്ദേശിച്ചത്? "
"ചരിത്രം മനുഷ്യന്റേതുമാത്രമാണോ? His Story അല്ലേ ഹിസ്റ്ററി? ചരിത്രം അവന്റെ കഥയാണ്. അവന്, അവനിലൂടെ, അവനില്‍ത്തന്നെ, അവനുവേണ്ടി രചിച്ച കഥയും കവിതയുമാണ് ചരിത്രം! അവന് ആരാണ് എന്നതാണ് അപ്പോള്‍ ഉയരുന്ന സ്വാഭാവികമായ ചോദ്യം. അവന് ആരാണ് ? "
"ദൈവം എന്നതാണ് നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരമെന്നറിയാം ! "
"അതാണല്ലോ സത്യവും ശരിയും! സത്യത്തെയും ശരിയെയും സ്നേഹിക്കുന്ന എല്ലാവരും പറയേണ്ട സത്യസന്ധവും ശരിയായതുമായ ഉത്തരം അതാണ്. ചരിത്രം ദൈവത്തിന്റേതാണ്. ചരിത്രം മാത്രമല്ല, സര്‍വ്വതും ദൈവത്തിന്റേതാണ്. പൗലോസ് അപ്പസ്തോലന് അരെയോപ്പാഗസില്‍ ചെയ്ത് ഉജ്വലമായ പ്രസംഗം ഓര്‍മ്മിക്കുന്നില്ലേ? 'ആഥന്‍സ് നിവാസികളെ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്. പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്ന് ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്ന് തന്നെയാണ് എല്ലാവര്ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനം ചെയ്യുന്നത്. ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍ വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു. അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചു കൊടുത്തു. ഇത് അവർ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല. എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു ; ചരിക്കുന്നു ; നിലനില്ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെ തന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ'
(അപ്പ. പ്രവ. 17:22-28). ഇതാണ് ഹിസ്റ്ററി എന്നും അവന്റെ കഥ എന്നുമൊക്കെ വിവക്ഷിക്കപ്പെടുന്ന ചരിത്രത്തിന്റെ ഒരു സംക്ഷിപ്തവിവരണം "
"അല്ല! ഈ തത്വവിചാരവും ചോദ്യവുമായി എന്താണ് ബന്ധം? "
" ഓ! അതു പറയാം. ചരിത്രം അവന്റെയാണെന്ന് വ്യക്തമായല്ലോ. ചരിത്രം മാത്രമല്ല, വര്‍ത്തമാനവും ഭാവിയുമുള്പ്പെടെ സര്‍വ്വതും അവന്റെയാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ യുഗങ്ങളെല്ലാം അവന്റെയാണ്. അവന്റെയായതിന് ശേഷമാണ് ചരിത്രമുള്‍പ്പെടെ എല്ലാം നമ്മുടേതായത്. മനുഷ്യന് മാത്രമല്ലല്ലോ ചരിത്രമുള്ളത്. സര്‍വ്വജീവജാലങ്ങള്‍ക്കും ചരിത്രമുണ്ട്. പൂവിനും പൂമ്പാറ്റയ്ക്കും ഷഡ്പദങ്ങള്ക്കുമെല്ലാം ചരിത്രമുണ്ട്. പൂവിന്റെ ചരിത്രം രേണുവിലും പൂമ്പാറ്റയുടെ ചരിത്രം പുഴുവിലും ലീനമായിരിക്കുന്നതുപോലെ മനുഷ്യരുടെ ചരിത്രം ദൈവത്തില്‍ ലീനമായിരിക്കുന്നു. ശിലായുഗ മനുഷ്യന് മുതല്‍ യുഗാന്ത്യത്തിൽ പിറക്കാനിരിക്കുന്ന അവസാന മനുഷ്യന് വരെയുള്ള സര്‍വ്വ മനുഷ്യരുടെയും ചരിത്രത്തിന്റെ വേരുകള്‍ ദൈവത്തിലാണ് "
"അല്ല! താങ്കള്‍ ഇപ്പോഴും താങ്കള്‍ തന്നെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറഞ്ഞില്ല! "
"അതാണല്ലോ പറഞ്ഞുവരുന്നത്! ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയജോഡി ദൈവവും മനുഷ്യനുമാണ്! അഥവാ അവനും നമ്മളുമാണ്. ആ പ്രണയത്തിന്റെ നിത്യഹരിതമായ അടയാളമാണ് ബെത്ലെഹെമിലെ പുല്‍ത്തൊട്ടി. നോക്കൂ, ആദ്യപാപത്തിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍ക്കുന്നില്ലേ? "
"ലജ്ജ, ഭയം, വേദനയോടെയുള്ള പ്രസവം, മണ്ണിലെ കഠിനാദ്ധ്വാനം , പാപത്തോടുള്ള അഭിനിവേശം , സര്‍വ്വോപരി മരണം. ഉടുതുണി കിട്ടിയതുമാത്രമാണ് ആകെയുള്ള മെച്ചം ! ''
"ഇതൊന്നുമല്ല! ദൈവവുമായുള്ള അകല്‍ച്ചയാണ് ആദ്യ പാപത്തിന്റെ ഏറ്റവും കയ്പേറിയ അനന്തരഫലം. സ്വാതന്ത്ര്യത്തോടും സ്നേഹത്തോടും കൂടി ഏറ്റവും അടുത്തായിരിക്കാൻ ദൈവം ആരെ സൃഷ്ടിച്ചുവോ അവര്‍ ദൈവത്തില്‍ നിന്ന് ഏറ്റവും അകലെയായി. മനുഷ്യന്റെ പാപം മനുഷ്യനേക്കാളേറെ വേദനിപ്പിച്ചത് ദൈവത്തെയാണ്. മനുഷ്യനേക്കാള്‍ നഷ്ടബോധം ഉണ്ടായത് ദൈവത്തിനാണ്. ആ വേദനകള്‍ക്കും നഷ്ടബോധത്തിനുമുള്ള ഉത്തരമാണ് ബെത്ലെഹെമിലെ പുല്‍ത്തൊട്ടി. മനുഷ്യനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടാതിരിക്കാനാണ് ദൈവം മനുഷ്യനായത്. ദൈവത്തിന് അഗാധമായ മറവിയും അപാരമായ ഓര്‍മ്മയുമാണ് ! മനുഷ്യന് തന്നോട് ചെയ്തതു മുഴുവനും അവിടുന്ന് മറന്നുപോകുന്നു. സ്നേഹത്താല്‍ ഗ്രസിക്കപ്പെട്ട ഒരു സ്മൃതിനാശം! മനുഷ്യന്റെ പ്രവൃത്തിദോഷങ്ങൾ മറക്കുന്നെങ്കിലും മനുഷ്യനെ അവിടുന്ന് എപ്പോഴും ഓര്‍മ്മിക്കുന്നു. സ്നേഹത്താല്‍ ഗ്രസിക്കപ്പെട്ട ഒരു സ്മൃതിസമൃദ്ധി! ബെത്ലെഹെമിലെ പുല്‍ത്തൊട്ടി ദൈവത്തിന്റെ മറവിയുടെയും ഓര്‍മ്മയുടെയും നിത്യസ്മാരകമാണ്. അജ്ഞാത ദേവനെക്കുറിച്ച് അപ്പസ്തോലന് പറഞ്ഞല്ലോ ?പണ്ടു മുതലേ മനുഷ്യര്‍ കാത്തിരുന്ന ആ അജ്ഞാതദേവനാണ് പുല്ത്തൊട്ടിയില് കാണപ്പെട്ടത്. പ്രവചനങ്ങളും പ്രതീക്ഷകളുമായി പ്രവാചകർ കാത്തിരുന്നത് ഈ അജ്ഞാതദേവനുവേണ്ടിയാണ്. 'യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന രഹസ്യം' (കൊളോ. 1:26) ഈ അജ്ഞാതദേവനെക്കുറിച്ചുളളതാണ്. എന്നാല്‍, ഇപ്പോള്‍ അവന് അജ്ഞാതനല്ല, അവന് പേരുണ്ട്. 'അവള് ഒരു പുത്രനെ പ്രസവിക്കും ; നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും ' എന്ന് കര്‍ത്താവിന്റെ ദൂതന് ജോസഫിനോടും 'നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം' എന്ന് ഗബ്രിയേല്‍ ദൂതന് മറിയത്തോടും പറയുന്നുണ്ടല്ലോ. അരെയോപ്പാഗസിലെ പ്രസംഗം അപ്പസ്തോലന് ഉപസംഹരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധയമാണ്. 'അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന് വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട് ' ( 17: 30,31). ആ മനുഷ്യന്റെ - അജ്ഞാതദേവന്റെ നാമമാണ് യേശുക്രിസ്തു. എല്ലാ നാവുകളും പ്രകീര്‍ത്തിക്കുന്നത് ആ നാമത്തെയാണ്. എല്ലാ മുട്ടുകളും മടങ്ങുന്നത് ആ നാമത്തിന് മുമ്പിലാണ്. ദൈവമില്ലെന്ന് വിശ്വസിച്ച് ജീവിക്കുന്നവർ പോലും ഒരർത്ഥത്തിൽ അജ്ഞാതദേവനെ ന്നോണം ആരാധിക്കുന്നത് യേശുക്രിസ്തുവിനെയാണ് ! പാപങ്ങള്‍ മോചിക്കുന്ന ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു. ലോകത്തെ മുഴുവനും നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു. മനുഷ്യനെ രക്ഷിക്കാന്‍ ദൈവം മനുഷ്യനായി നിയോഗിച്ച ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു. അതായത്, പുല്ത്തൊട്ടിയില് കാണപ്പെട്ടത് ഓമത്തമുള്ള ഒരു ദിവ്യശിശു മാത്രമല്ല ; ക്രൂശിതനും ഉത്ഥിതനും കൂടിയാണ്. സൂക്ഷിച്ചുവീക്ഷിച്ചാല്‍ ബെത്ലെഹെമിലെപുല്ത്തൊട്ടിയില് ഗാഗുല്‍ത്തായിലെ കാല്‍വരിയും തോട്ടത്തിലെ ശൂന്യമായ കല്ലറയും കാണാം. സെഹിയോനിലെ മാളികമുറിയും ലോകത്തിലെ എല്ലാ അള്‍ത്താരകളിലെയും ബലിപീഠങ്ങളും കാണാം. എല്ലാം ഒറ്റ 'പാക്കേജ് ' ആണെന്ന് സാരം! "
" അപ്പോള്‍ ആദ്യപാപം ഫലത്തില്‍ മനുഷ്യവംശത്തിനു നേട്ടമായെന്നു ചുരുക്കം! "
"നിശ്ചയമായും! 'നമുക്ക് പറുദീസ നഷ്ടപ്പെട്ടെങ്കിലും സ്വര്‍ഗ്ഗരാജ്യം കിട്ടി. അതിനാല്‍ ലാഭം നഷ്ടത്തേക്കാള്‍ വലുതാണ് ' എന്ന് വിശുദ്ധ ക്രിസോസ്റ്റം പഠിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ മനുഷ്യാവതാരം കൊണ്ട് ലാഭവും നേട്ടവുമുണ്ടായത് മനുഷ്യവംശത്തിനാണ്. എന്താണ് യേശു സംഭവത്തിന്റെ സത്തയും സാരവും? ' പാപം ചെയ്യുന്നവന് സ്വന്തം ജീവന്റെ ശത്രുവാണ് 'എന്ന് ഏഴു വിശുദ്ധ ദൂതന്മാരില് ഒരുവനായ റഫായേല്‍ തോബിതിനോടും തോബിയാസിനോടും പറയുന്നുണ്ട് (തോബിത് 12:10). അങ്ങനെയെങ്കില്‍ പാപം ചെയ്യുക വഴി സര്‍വ്വമനുഷ്യരും സ്വന്തം ജീവന്റെ ശത്രുക്കളായി മാറി. 'പാപത്തിന്റെ വേതനം മരണമാണ് ' എന്ന് അറിയാമല്ലോ (റോമാ 6:22). ചെയ്യുന്ന തെറ്റിനൊക്കെ അപ്പപ്പോള്‍ ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ മനുഷ്യവംശം ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കണം എന്നത് കേവലനീതിയാണല്ലോ. ഈ തത്വം ദൈവം അനുവര്‍ത്തിച്ചാല്‍ എല്ലാ മനുഷ്യരും നാശമടയും. മനുഷ്യന്റെ തിന്മകളുടെ ഏറ്റവും വേദനാജനകമായ അത്യന്തികഫലം നിത്യനാശമാണ്. സ്വയംകൃതാനര്‍ത്ഥ മായ ഈ ശിക്ഷയില്‍ നിന്ന് മനുഷ്യന് തന്നെത്തന്നെ രക്ഷിക്കാനാവില്ല. അതിനാല്‍ തനിക്കു പുറമെയുള്ള ഒരു രക്ഷകനെ മനുഷ്യന് ആവശ്യമായി വന്നു. ആ രക്ഷകനാണ് യേശുക്രിസ്തു. പാപത്തിന് ആനുപാതികമായ ശിക്ഷ എന്ന കേവലനീതി നിറവേറ്റപ്പെടുമ്പോഴും മനുഷ്യന്റെ നിത്യരക്ഷയും നിത്യജീവനും ഉറപ്പാക്കാനായി ദൈവം വിഭാവനം ചെയ്ത രക്ഷാകരപദ്ധതിയാണ് മനുഷ്യാവതാരം അഥവാ യേശുസംഭവം. 'ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു ' എന്ന് (റോമ 8:3) പൗലോസ് അപ്പസ്തോലന് രക്ഷാകരപ്രക്രിയയെ ഒന്നാകെ സംഗ്രഹിക്കുന്നുണ്ട്. എത്ര സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് ദൈവം രക്ഷാകരപദ്ധതി 'ഗൂഢാലോചന' ചെയ്ത് നടപ്പാക്കിയത്! "
"ദൈവം ഗൂഢാലോചന നടത്തിയെന്നോ?"
" അതെ. ഒരര്‍ത്ഥത്തില്‍, മനുഷ്യനെ രക്ഷിക്കാന്‍ ദൈവം ഗൂഢാലോചന നടത്തുകയായിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവം ഗൂഢമായും ഗാഢമായും ആലോചിച്ച് നടപ്പാക്കിയതാണ് രക്ഷാകരപദ്ധതി. Decembrist എന്നൊരു പദമുണ്ട്. one of those who took part in the Russian conspiracy of December 1825 എന്നാണ് ആ വാക്കിൻ്റെ അർത്ഥ വിശദീകരണം. റഷ്യയില്‍ 1825 ഡിസംബറില്‍ സാര്വാഴ്ചയ്ക്കെതിരായി നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാളാണ് ഡിസംബ്രിസ്റ്റ്. ദൈവവവും ഒരര്‍ത്ഥത്തില്‍ ഡിസംബ്രിസ്റ്റാണ്. കാരണം ഗൂഢാലോചന നടത്തി തയ്യാറാക്കിയ രക്ഷാകരപദ്ധതി അവിടുന്ന് സാക്ഷാത്കരിച്ചത് ഡിസംബറിലാണ്. ഡിസംബറിലെ ഒരു രാത്രിയിലൂടെ മനുഷ്യവംശത്തിന്റെ നിത്യമായ രാത്രികളെ അവിടുന്ന് നീക്കിക്കളഞ്ഞു. ഡിസംബറിലെ ഒരു രാത്രിയിലൂടെ മനുഷ്യവംശത്തെ നിത്യമായി അവിടുന്ന് വിമോചിപ്പിച്ചു. ഇനിമേല്‍ ദൈവം അജ്ഞാതനല്ല ; അവിടുത്തേക്ക് ഒരു പേരുണ്ട് - രക്ഷകനായ യേശുക്രിസ്തു! ഇനിമേല്‍ ദൈവം അകലെയല്ല ; അവിടുന്ന് നമ്മിലൊരുവനായി നമ്മോടുകൂടെയുണ്ട് - എമ്മാനുവേല്‍! ഇതാണ് യഥാര്‍ത്ഥ ഡിസംബര്‍ വിപ്ലവം. വിപ്ലവം എന്ന വാക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട അര്‍ത്ഥം സമൂലപരിവര്‍ത്തനം അഥവാ മാറ്റം എന്നാണ്. ദൈവം നടപ്പാക്കിയ ഡിസംബര്‍ വിപ്ലവത്തിലൂടെ മനുഷ്യകുലത്തിന്റെ ജീവിതഗതി അപ്പാടെ മാറിപ്പോയി. ദൈവത്തിന്റെ ഈ സ്നേഹവിപ്ലവത്തിന്റെ പേരാണ് ക്രിസ്തുജനനോത്സവം അഥവാ ക്രിസ്മസ്. ഈ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമാണ് ബെത്ലെഹെമിലെ പുല്‍ത്തൊട്ടി. ഈ വിപ്ലവത്തിന്റെ സാരസംഗ്രഹം ഇതാണ് : നാമെല്ലാവരും ഒരു പിതാവിന്റെ മക്കളാണ്. അതിനാല്‍ത്തന്നെ സഹോദരങ്ങളുമാണ്. എല്ലാ മനുഷ്യരും 'രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത് ' (1 തിമോത്തി 2:4). അതിനുള്ള ഉപാധിയും മാര്‍ഗ്ഗവുമാണ് രക്ഷകനായ യേശുക്രിസ്തു. 'തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ അവനു കഴിവുള്ളതിനാല്‍' (ഹെബ്രായര്‍ 7:25) സര്‍വ്വമനുഷ്യരും അവനിലൂടെ രക്ഷിക്കപ്പെടാന്‍ ദൈവം അവനെ നമുക്ക് ദൈവവും മനുഷ്യനുമായി നല്കിയിരിക്കുന്നു. ഇതാണ് നമ്മുടെ ആനന്ദത്തിന്റെയും പ്രത്യാശയുടെയും അടിസ്ഥാനകാരണം. ക്രിസ്തുമസും ഈസ്റ്ററുമെല്ലാം ഈ ആനന്ദത്തിന്റെയും പ്രത്യാശയുടെയും വിളംബരമാണ്. ഉത്സവവേളകളില്‍ മനുഷ്യര്‍ കൂടുതല്‍ ആഹ്ലാദമുള്ളവരായി കാണപ്പെടാറുണ്ടല്ലോ. ക്രിസ്തുമസ് വേളയിലെ ആഹ്ലാദത്തെ അപഗ്രഥിച്ചു നോക്കൂ. പാപമോചകനും ജീവദായകനുമായ രക്ഷകനെ ലഭിച്ചതിലുള്ള ആഹ്ലാദമാണോ നമുക്കുള്ളത്? ആത്മാവിന്റെ രാത്രികള്‍ എന്നെന്നേയ്ക്കുമായി പോയ്മറഞ്ഞതിന്റെയും നിത്യമായ പകല്‍ വന്നുചേര്ന്നതിന്റെയും ആഹ്ലാദമാണോ? പറുദീസ വീണ്ടെടുക്കപ്പെട്ടതിന്റെ ആഹ്ലാദമാണോ? അതോ ലാഭവും നേട്ടവും മാത്രം കൊതിക്കുന്ന വിപണിയുടെ ആഹ്ലാദമാണോ? പുറത്തെ ഇന്ദ്രിയങ്ങള്‍ക്ക് സുഖാനുഭൂതി പകരുന്ന വെറുമൊരു ആഘോഷം മാത്രമായി ഡിസംബര്‍ വിപ്ലവം അധഃപതിക്കാതിരിക്കട്ടെ. അകത്തെ ഇന്ദ്രിയമായ ഹൃദയത്തിൽ അവിടുന്ന് വന്ന് പിറക്കുകയും ഹൃദയേശ്വരനായി വാഴുകയും ചെയ്യട്ടെ. യുദ്ധങ്ങളൊക്കെ നിത്യമായി നിലയ്ക്കട്ടെ. തകര്‍ന്നുപോയ സ്നേഹബന്ധങ്ങളുടെ പുല്ത്തൊട്ടികളൊക്കെയും പുനരുദ്ധരിക്കപ്പെടട്ടെ. അറിയാത്തതിനെ ആരാധിക്കുകയും ആരാധിക്കുന്നതിനെ അറിയാതിരിക്കുകയും ചെയ്യുന്ന ദുരന്തം ആർക്കും സംഭവിക്കാതിരിക്കട്ടെ. നിങ്ങള്‍ കാത്തിരുന്ന ആ അജ്ഞാതദേവനാണ് ഞങ്ങള്‍ ജീവിക്കുന്ന യേശുക്രിസ്തു എന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും ലോകത്തിലെ മുഴുവന്‍ മനുഷ്യരോടും പറയാനാകട്ടെ. സര്‍വ്വമനുഷ്യരുടെയും മേല്‍ ക്രിസ്തു പ്രകാശിക്കട്ടെ! ക്രിസ്തുജനനോത്സവത്തിന്റെ മംഗളങ്ങള്‍ "
..................................
സജീവ് പാറേക്കാട്ടില്‍
www.homilieslaity.com
Homily 16 -Matthew 1:18-24⌄
മംഗളവാർത്താക്കാലം -ഞായർ 4
മത്താ 1, 18-25
മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുത്തുകൊണ്ട് ഇന്നത്തെ സുവിശേഷ വിചിന്തനം നമുക്ക് തുടങ്ങാം. സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്. മൂന്നാം ഞായറാഴ്ച ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടു മുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.
അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട് സംവദിക്കുന്നത്. നോക്കുക! ഒരു സാധാരണ മനുഷ്യൻ! ചരിത്രം ആ മനുഷ്യന് വലിയ വലിയ പേരുകളോ, ഡിഗ്രികളോ ഒന്നും ചാർത്തിക്കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നില്ല. ശാരീരീരിക സൗന്ദര്യത്തെക്കുറിച്ചോ, ജോലിയിലെ നൈപുണ്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. ആ ഗ്രാമത്തിലെ ജോലിയോട് ആത്മാർത്ഥതയുള്ള, ചെറുപ്പക്കാരനായ ഒരു മരാശാരി. ആകെ അദ്ദേഹത്തെപ്പറ്റി പറയുന്നത് ദൈവത്തോട്, ജീവിതത്തോട്, കണ്ടുമുട്ടുന്നവരോട് നീതി പുലർത്തിയിരുന്ന ഒരു മനുഷ്യൻ! അത്രമാത്രം.
നമുക്കറിയാവുന്നതുപോലെ സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ നമ്മിൽ പക്ഷേ വിസ്മയം ജനിപ്പിക്കുന്നുണ്ട്! പ്രത്യേകിച്ച്, രാഷ്ട്രീയ മത നേതാക്കൾ ധാർഷ്ട്യത്തിന്റെ, മറ്റുള്ളവരെ പരിഗണിക്കാത്തതിന്റെ ചായങ്ങൾ വാരിക്കോരി അണിയുന്ന ഇക്കാലത്ത്! ദൈവ വിശ്വാസികൾ പോലും ദൈവത്തിന്റെ ഇഷ്ടം നോക്കാതെ സ്വന്തം ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ച് മാത്രം കോലങ്ങൾ കെട്ടുന്ന ഇക്കാലത്ത്! മറ്റുള്ളവരുടെ കുറവുകൾ, അവരിലെ തെറ്റുകൾ, അവരെക്കുറിച്ചുള്ള മുൻവിധികൾ, ആരോപണങ്ങൾ…എല്ലാം തെരുവിൽ പിച്ചിചീന്തിയെറിഞ്ഞ്, അവരെ സമൂഹത്തിന്റെ മുൻപിൽ നഗ്നരാക്കി നിർത്തി രസിക്കുന്ന ആളുകളുള്ള ഇക്കാലത്ത്!
എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്.
യൂ ട്യൂബിൽ (YouTube) upload ചെയ്ത വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു ഗാനം ശ്രദ്ധയിൽപ്പെട്ടു. പ്രസിദ്ധമായ ഉറങ്ങുന്ന യൗസേപ്പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഗാനം. നല്ലൊരു ഗാനമൊരുക്കുവാൻ അതിന്റെ team ശ്രമിച്ചെങ്കിലും അതിൽ പാടിയിരിക്കുന്നത് “നിദ്രാധീനനാം ഔസേപ്പേ …” എന്നാണ്. നിദ്രാദീനനാം… എന്നും എഴുതി കണ്ടു. നിദ്രയ്ക്ക് അധീനനായിപ്പോയവനോ, നിദ്രാരോഗിയോ അല്ല വിശുദ്ധ യൗസേപ്പ്. ഉറങ്ങുന്ന ഔസേപ്പിനെ നാം ബഹുമാനിക്കുന്നത് നിദ്രയിൽ (നിദ്രയിൽപ്പോലും!) ദൈവ ദർശനം ലഭിച്ചവനും, ആ ദൈവദർശനത്തിനനുസരിച്ചു പ്രവർത്തിച്ചവനുമായതുകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വം. വെറുതെ ഉറക്കം തൂങ്ങിയായ ഒരു വ്യക്തിയല്ല അദ്ദേഹം. ദൈവഹിതം മനസ്സിലാക്കിയിട്ടും, അതിനെ തട്ടിത്തെറുപ്പിച്ച് നീങ്ങുന്ന ഒരു യുവാവുമല്ല അദ്ദേഹം. ഭൂമിയിൽ ക്രിസ്തുവിന് ജന്മം നൽകുവാൻ ദൈവത്തോടോത്ത് സഹകരിച്ചവനാണ് ജോസഫ്!
ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്.
ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labarynth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.
എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.
സ്നേഹമുള്ളവരേ, സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത് കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!
ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്.
സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പക്ഷേ, ജോസഫിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവ ഹിതത്തിനോടുള്ള വിധേയത്വം, സ്വന്തം ജീവിതത്തെയും, ജീവിത താത്പര്യങ്ങളെയും, സത്പേരിനെപ്പോലും മറ്റുള്ളവരുടെ ജീവിത മഹത്വത്തിനായി മാറ്റിവയ്ക്കുവാൻ ജോസഫ് കാണിക്കുന്ന വ്യക്തിത്വ മാഹാത്മ്യം, അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ദൈവ പരിപാലനയുടെ വെളിച്ചത്തിൽ കാണുവാനുള്ള വിശ്വാസതീക്ഷ്ണത – ഇവയെല്ലാം ഇന്നത്തെ മാത്രമല്ല, എന്നത്തേയും തലമുറ ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊത്തിപ്പെറുക്കിയെടുക്കേണ്ട മൂല്യങ്ങളാണ്. അല്ലെങ്കിൽ നമുക്ക് നമ്മിലെ ക്രിസ്തുവിനെ വളർത്തിയെടുക്കുവാൻ, നമ്മുടെ സഭയെ സംരക്ഷിക്കുവാൻ, നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ പാതയിൽ വളർത്തുവാൻ ചിലപ്പോൾ സാധിച്ചില്ലെന്നുവരും!
സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!
ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്. ടീച്ചർ അവനോട് കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്. വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്. എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.
പാലസ്തീൻ കവിയായ മുരീദ് ബാർഗുതിയുടെ (Mourid Barghouti) “വ്യാഖ്യാനങ്ങൾ” (Interpretations) എന്ന കവിത ഇങ്ങനെയാണ്: ‘ഒരു കവി കോഫീഷോപ്പിലിരിക്കുന്നു, എഴുതിക്കൊണ്ട്.(അവിടെയുണ്ടായിരുന്ന) പ്രായംചെന്ന സ്ത്രീ വിചാരിക്കുന്നു, അയാൾ തന്റെ അമ്മയ്ക്ക് കത്തെഴുതുകയാണെന്ന്. ചെറുപ്പക്കാരി ചിന്തിക്കുന്നു, അയാൾ തന്റെ കാമുകിക്ക് കത്തെഴുതുകയാണെന്ന്. കുട്ടി കരുതുന്നത് അയാൾ (ചിത്രം) വരയ്ക്കുകയാണെന്ന്. കച്ചവടക്കാരൻ ചിന്തിക്കുന്നത് അയാൾ (കച്ചവട) ഉടമ്പടിയെപ്പറ്റി രൂപരേഖയുണ്ടാക്കുകയാണെന്ന്. വിനോദസഞ്ചാരി വിചാരിക്കുന്നത് അയാൾ പോസ്റ്റ്കാർഡ് എഴുത്തുകയാണെന്ന്. ജോലിക്കാരൻ വിചാരിക്കുന്നത് അയാൾ (തന്റെ) കടങ്ങൾ കുത്തിക്കുറിക്കുകയാണെന്ന്. രഹസ്യപ്പോലീസ് (ആകട്ടെ) പതുക്കെ അയാളുടെ നേരെ നടന്നടുക്കുന്നു.’ (സ്വതന്ത്ര പരിഭാഷ) ബാർഗുതിയുടെ Midnight and Other Poems എന്ന പുസ്തകത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങൾക്കനുസരിച്ചാണ്, അവരവരുടെ കണ്ണുകൾകൊണ്ട് മാത്രമാണ് ചുറ്റുപാടുകളെ വീക്ഷിക്കുന്നതും, വ്യക്തികളെ വിലയിരുത്തുന്നതും.
Advertisement
Privacy Settings
ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക് അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല – ഇല്ല, ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ല നാം ചിന്തിക്കുക?
ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്! അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!
English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!
സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.
നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം.
നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!
പിറവിക്കാലം⌄
പിറവിക്കാലം 01⌄
Homily 01 - തിരുക്കുടുംബം - Luke 2:22-40⌄
Homily 02 - തിരുക്കുടുംബം - Matt 2:1-12⌄
Homily 03 - തിരുക്കുടുംബം - Matt 2:1-12⌄
Homily 04 - തിരുക്കുടുംബം - Matt 2:1-12⌄
Homily 05 - തിരുക്കുടുംബം - Luke 2:22-40⌄
Homily 06- തിരുക്കുടുംബം - Luke 2:22-40⌄
Homily 07- തിരുക്കുടുംബം - Matt 2:1-12⌄
പിറവിക്കാലം ഒന്നാം ഞായർ
മത്തായി 2:1-12
Biblical Background
ലൂക്കായുടെ സുവിശേഷപ്രകാരം ഈശോയെ ആദ്യമായി കാണുന്നത് പാവപ്പെട്ട ആട്ടിടയന്മാർ ആണ്. മത്തായി ആകട്ടെ പൗരസ്ത്യ ദേശങ്ങളിലെ ജ്ഞാനിമാരുടെ സന്ദർശനമാണ് വിശദീകരിച്ചിരിക്കുന്നത്. ഈ രണ്ടു സംഭവങ്ങളും ചരിത്രപരമായി നടന്നിട്ടുണ്ടോ ഇല്ലയോ എന്നതിനേക്കാൾ സുവിശേഷകന്മാർ തങ്ങളുടെ സുവിശേഷത്തിന്റെ ഉദ്ദേശവും ലക്ഷ്യവും ഇതിലൂടെ വിവരിക്കാൻ ശ്രമിക്കുന്നു എന്നു വേണം മനസിലാക്കാൻ. ലൂക്ക സുവിശേഷം എഴുതിയത് പ്രധാനമായും വിജാതീയർക്കും സമൂഹത്തിലെ അവഗണിക്കപ്പെട്ട വർക്കും വേണ്ടി കൂടി ആയതിനാൽ അത്തരത്തിൽ പെട്ട ആട്ടിടയന്മാരുടെ സന്ദർശനമാണ് ലൂക്കയുടെ ഹൈലൈറ്റ്. മത്തായി പ്രധാനമായും യഹൂദ ക്രൈസ്തവരേ ഉദ്ദേശിച്ചാണ് സുവിശേഷം എഴുതിയത്. അതുകൊണ്ട് യഹൂദരുടെ രാജാവിനെ തേടിയുള്ള ജ്ഞാനികളുടെ സന്ദർശനം ആണ് പുള്ളിക്ക് പ്രധാനം.
Interpretation
1. നക്ഷത്രം⭐
നക്ഷത്രം വഴികാട്ടിയാണ്. ഓരോ മേഖലയിലും തിളങ്ങി നിക്കുന്നവരെ നക്ഷത്രങ്ങളായി ഉപമിക്കാറുണ്ട്. Super Star , Mega Star, Cricket Star, Star Singer... etc. എന്നൊക്കെ നമ്മൾ പറയാറില്ലേ.... അങ്ങനെ സാമ്പത്തിക രംഗത്തെയും സാഹിത്യ രംഗത്തെയും രണ്ടു നക്ഷത്രങ്ങൾ അസ്തമിച്ചു പോയ നാളുകൾ ആയിരുന്നു ഈ കഴിഞ്ഞ ആഴ്ച്ച . മറ്റാരുമല്ല, എം. ടി. യും മൻ മോഹൻ സിംഗും. നക്ഷത്രങ്ങൾ മറ്റുള്ളവർക്ക് ഒരു വഴികാട്ടിയാണ് സംശയമില്ല.
നക്ഷത്രം⭐ നോക്കിയാണ് ജ്ഞാനികൾ ക്രിസ്തുവിലേക്ക് എത്തുന്നത് . നിന്നെ ക്രിസ്തുവിലേക്ക് നയിച്ച നക്ഷത്രങ്ങളെ- ജീവിത മാതൃകകളെ- ഓർക്കുക അവർക്കായി പ്രാർത്ഥിക്കുക. അതു വീട്ടുകാർ ആകാം, അധ്യാപകർ ആകാം, മതബോധന അധ്യാപകർ ആകാം അവരെ ഓർക്കണം, പ്രാർത്ഥിക്കണം. അതിലുപരിയായി മനസ്സിൽ ഉറപ്പിക്കുക മറ്റൊരാളെ ക്രിസ്തുവിനെ എത്തിക്കേണ്ട നക്ഷത്രം നീയാണ്. നക്ഷത്രങ്ങൾ കെട്ടു പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ആയിരിക്കുക. ചൂണ്ടിക്കാണിക്കാനുള്ള മാതൃകകൾ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. മദർ തെരേസ മരിച്ചപ്പോൾ ജോൺപോൾ രണ്ടാമൻ പറഞ്ഞതു ലോകത്തിന് ചൂണ്ടിക്കാണിക്കാനുള്ള ഒരുമാതൃക നഷ്ടമായിരിക്കുന്നു എന്നാണ്. ഒരു നക്ഷത്രമാകാൻ ഒരു മാതൃകയാകാനുള്ള⭐ വിളിയാണ് എ
മറ്റൊരാളെ ക്രിസ്തു എത്തിക്കാനുള്ള യോഗമാണ് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം.
2.അന്വേഷിക്കുവിൻ കണ്ടെത്തും
ഈശോയെ അന്വേഷിച്ച് വന്ന ജ്ഞാനികളാണ്/ രാജാക്കന്മാരാണ് അവനെ കണ്ടെത്തുന്നത്. മൂന്ന് രാജാക്കന്മാർ ശിശുവായ ഈശോയേയും ഒരു പാരമ്പര്യമനുസരിച്ച് നാലാമത്തെ രാജാവ് അന്വേഷിച്ചു, അന്വേഷിച്ചു ഈശോയെ ഒടുവിൽ മരണത്തിനുമുമ്പും കണ്ടെത്തി എന്ന് പറയുന്നു . എന്ന് പറഞ്ഞാൽ ദൈവത്തെ അന്വേഷിക്കുന്നവർക്കാണ് അവനെ കണ്ടെത്താൻ പറ്റുക. ജീവിതത്തിൽ ദൈവാന്വേഷണത്തിന്റെ ഒരു ത്വര കാത്തുസൂക്ഷിക്കുക നല്ലതാണ്. ഒരുപക്ഷേ ഈ ദൈവം അന്വേഷണം തന്നെയാകും ഒരാളുടെ ഏറ്റവും വലിയ ദൈവിക അനുഭവം ആയി മാറുക എന്നൊക്കെ ചില ചിന്തകൾ ഉണ്ട്. ജീവിതത്തിലെ ക്രിസ്തുവിനെ അന്വേഷിക്കാൻ നീ തയ്യാറാണെകിൽ നിശ്ചയമായും നീ അവനെ കണ്ടെത്തും. "ഈശ്വരനെ തേടി ഞാൻ അലഞ്ഞു...." എന്നുള്ള ആബേലച്ചന്റെ വരികൾ ഓർമിക്കുക. അന്വേഷിച്ചയാൾ ഒടുവിൽ സ്നേഹത്തിൻറെ രൂപത്തിൽ ഈശ്വരനെ കണ്ടെത്തി എന്നാണ് പറയുന്നത്. ദൈവ അന്വേഷണത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ് വ്യത്യസ്ത മതങ്ങൾ എന്നു നമുക്കറിയാം . ഒരാളുടെ ദൈവാനുഭവം അയാളുടെ ദൈവ അന്വേഷണത്തിൽ അടിസ്ഥാനത്തിലാണ് തീർച്ച. "അന്വേഷിക്കുവിൻ കണ്ടെത്തും" എന്നാ ണല്ലോ വചനം ഓർമ്മിപ്പിക്കുന്നത്.
3. ഈശോക്കുള്ള സമ്മാനം
മൂന്ന് സമ്മാനങ്ങളാണ് പൂജരാജാക്കന്മാർ ഈശോയ്ക്ക് സമർപ്പിക്കുവാൻ ആയി കൊണ്ടുവന്നത്.
A. പൊന്ന്. സമ്പത്തിന് പ്രതീകമാണ് ദൈവത്തിന് സമ്മാനമായി സമർപ്പിക്കാൻ ആയിട്ട് നിന്റെ കൈവശം ഉള്ള സമ്പത്ത് ഉപകരിക്കും. സാമ്പത്തികമായി എന്തെങ്കിലുമൊക്കെ ദൈവത്തിനും ദേവാലയത്തിനും ദൈവ ജനത്തിനുമായി ചെലവഴിക്കാനായി നിനക്കു പറ്റുന്നുണ്ടോ.
B . മീറ
മീറ സഹനത്തിന്റെ പ്രതീകമാണ്. ദൈവത്തിന് കാഴ്ച കൊടുക്കാൻ നിൻറെ ജീവിതത്തിൽ സഹനങ്ങളെ സമർപ്പിക്കുക.
C. കുന്തിരിക്കം കുന്തിരിക്കം വിശുദ്ധിയുടെ പ്രതീകമാണ്. വിശുദ്ധമായ ഒരു ജീവിതമാണ് ദൈവത്തിന് നൽകാവുന്ന ഏറ്റവും വിലയുള്ള സമ്മാനം .
3.തിരുകുടുംബത്തിന്റ തിരുന്നാൾ
സീറോ മലബാർ സഭയുടെ പാരമ്പര്യമനുസരിച്ച് ക്രിസ്മസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച തിരുക്കുടുംബത്തിന്റെതിരുനാളാണ്.
A. ഒരുമിച്ചു യാത്ര ചെയ്യുക
വിശുദ്ധ പിതാവിനെക്കുറിച്ച് സുവിശേഷങ്ങളിൽ കാണുന്ന ഇടങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'അവൻ ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട്' എന്നുള്ളത്. അതായത് യൗസേപിതാവ് തന്റെ യാത്രയിൽ മാതാവിനെയും കൂട്ടിക്കൊണ്ട് പോകുന്നു. ആദ്യം ബെത്ലഹേമിലേക്കു പോകുന്നു. പിന്നെ ഈജിപ്തിലേക്ക് പോകുന്നു, അവിടെ നിന്നും തിരിച്ചുവരുന്നു, പിന്നെ നസ്രത്തിൽ പോകുന്നു . എന്ന് വെച്ചാൽ യൗസേപിതാവ് പോകുന്നിടത്തെല്ലാം മാതാവിനെയും ഉണ്ണീശോയെയും കൂട്ടിക്കൊണ്ടു പോകുന്നു. നമുക്ക് കണ്ടു പഠിക്കാവുന്ന ഒരു മാതൃകയാണിത്. നമ്മുടെ വീട്ടിലുള്ള ഒരു പ്രശ്നം ഓരോരുത്തരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് യാത്ര പോകുന്നു എന്നുള്ളതാണ്. അപ്പൻ , അപ്പന് ഇഷ്ടമുള്ളിടത്തേക്ക് ഒറ്റക്ക് പോകുന്നു. പിള്ളേർ അവർക്കി ഷ്ടമുള്ളിടത്തു ഒറ്റക്ക് പോകുന്നു, 'അമ്മ തനിക്ക് ഇഷ്ടമുള്ളിടത്തു ഒറ്റക്ക് പോകുന്നു... etc. തിരുകുടുംബത്തിന്റെ ഒരു നന്മ എന്നുള്ളത് അവർ ഒരുമിച്ച് യാത്ര ചെയ്തു എന്നുള്ളതാണ്. നമ്മുടെയൊക്കെ കുടുംബങ്ങൾക്ക് ഇതേപോലെ ഒരുമിച്ച് യാത്ര ചെയ്യാൻ ശ്രമിക്കണം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നതുപോലെ കൂട്ടത്തിലായിരിക്കുവാനായി പരിശ്രമിക്കുക. ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക. യൗസേപ്പിതാവ് മാതാവിനെയും ഉണ്ണീ ശോയേയും കൂട്ടി കൊണ്ടാണ് യാത്ര പോകുന്നത് . അതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയെയും പരിശുദ്ധ അമ്മയെയും കൂട്ടിക്കൊണ്ടു മുന്നോട്ടുപോകാൻ ശ്രമിക്കാം.
B സംരക്ഷകൻ
മോഹൻലാലിൻറെ ദൃശ്യം സിനിമ എല്ലാവരും കണ്ടിരിക്കും . ജോർജ് കുട്ടി എന്ന ഒരു കുടുംബ നാഥൻ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി ചെയ്തുകൂട്ടുന്ന ചില സാഹസികത നിറഞ്ഞ കാര്യങ്ങളാണ് ആ സിനിമയുടെ മെയിൻ ഫോക്കസ്. സുവിശേഷത്തിൽ ഔസേപ്പ് എന്ന കുടുംബനാഥൻ തന്റെ കുടുംബത്തെ സംരക്ഷിക്കുവാനായിയിട്ട് കാട്ടിക്കൂട്ടുന്ന ചില സാഹസികത നിറഞ്ഞ സാഹചര്യങ്ങലാണ് മെയിൻ ഫോക്കസ്. യൗസേപ്പ് തന്റെ ഭാര്യയെയും കൊച്ചിനെയും കൊണ്ട് നാടുവിടുന്നു , ഒളിച്ച് താമസിക്കുന്നു ,തിരിച്ചു വരുന്നു, സ്വപ്നത്തിൽ കണ്ടതനുസരിച്ച് മറ്റൊരു സ്ഥലത്ത് പോയി അവിടെ താമസിക്കുന്നു. അങ്ങനെയുള്ള ചില സാഹസികതകളാൽ
മാതാവിനെയും ഉണ്ണീശോയും സംരക്ഷിച്ചു എന്നുള്ളതാണ് യൗസേപ്പിതാവിന്റെ ജീവിതത്തിൻറെ സവിശേഷത. യൗസേപ്പ് തിരുകുടുംബത്തിന്റെ സംരക്ഷകനായിരുന്നു. മറ്റൊരാളുടെ സംരക്ഷകനായി ജീവിക്കുക വലിയ കാര്യമാണ്. മക്കൾ മാതാപിതാക്കളുടെ സംരക്ഷകരാവുക. മാതാ പിതാക്കൾ മക്കളുടെ സംരക്ഷരാവുക, വിശ്വാസികൾ സഭയുടെ സംരക്ഷകരാക്കുക, ഇടവകയുടെ സംരക്ഷകർ ആവുക, കുടുംബത്തിൻറെ സംരക്ഷകരാകുക വിശ്വാസത്തിൻറെ സംരക്ഷകരാവുക ഇതെല്ലാം പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവർക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നു യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു . സ്വന്തം ജീവനു ഭീഷണിയുള്ളപ്പോഴും സമയം നഷ്ടപ്പെടുമ്പോഴും ദൈവം ഹിതം മനസ്സിലാക്കി തൻറെ കുടുംബത്തെ സംരക്ഷിക്കാൻ ആ പിതാവ് മുന്നിട്ടിറങ്ങുന്നു.
അപരന്റെ ജീവൻറെ കാവൽക്കാരാവുക നമ്മുടെ ഉത്തരവാദിത്വമാണ്
പറച്ചിലും പ്രവർത്തിയും
ഉണ്ണിക്കുള്ള സമ്മാനമായി ഒന്നുകിൽ നമ്മുടെ അൽപ്പം ധനം മാറ്റിവക്കുക (സ്വർണ്ണം). (അതായത് പള്ളിക്കോ ഏതങ്കിലും അനാഥാലയ ത്തിനോ കൊടുക്കേണ്ടത് കൊടുക്കേണ്ട പോലെ കൊടുക്കുക)
അല്ലെങ്കിൽ എന്തെങ്കിലും സഹനം ഈശോക്ക് വേണ്ടി എടുക്കുക( മീറ) ഇതു രണ്ടുമല്ലെങ്കിൽ നിന്റെ വിശുദ്ധിക്കായി പ്രത്യേകം പരിശ്രമിക്കുക ( കുന്തിരിക്കം
Homily 08- തിരുക്കുടുംബം - Matt 2:1-12⌄
പിറവിക്കാലം ഒന്നാം ഞായർ
മത്താ 2, 13-14; 19-23
ക്രിസ്തുമസ് ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും ശേഷം, പിറവിക്കാലം ഒന്നാം ഞായറാഴ്ച്ച, മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വന്നിരിക്കുന്ന നമ്മുടെ മുൻപിൽ, ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് സുവിശേഷം. നമുക്ക് പരിചിതമാണ് ഈ കുടുംബം. ക്രിസ്തുമസ് നാളിൽ ഈ കുടുംബത്തെ നാം ഹൃദയത്തിൽ ഏറ്റെടുത്തതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ, തങ്ങളുടെ പ്ലാനുകളും, പദ്ധതികളും, വാദങ്ങളും, വാദഗതികളും മാറ്റിവച്ച്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച വിശുദ്ധ യൗസേപ്പിതാവും, പരിശുദ്ധ കന്യകാമറിയവും, മനുഷ്യമക്കളോടുള്ള സ്നേഹം നിമിത്തം ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത, ദൈവപുത്രനായ ഈശോയുമാണ് ഈ കുടുംബത്തിലെ അംഗങ്ങൾ.
ഇവരുടെ പ്രത്യേകത, ഇന്നത്തെ സുവിശേഷഭാഗത്ത് വളരെ വ്യക്തമാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്ന ഒരു കുടുംബം. ഈ കുടുംബത്തെ ക്രൈസ്തവർ വിളിക്കുന്നത് തിരുക്കുടുംബമെന്നാണ്. ഉണ്ണിയേശുവിന്റെ സാന്നിധ്യംകൊണ്ട് മാത്രമല്ല, നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്നതുകൊണ്ട് കൂടിയാണ് നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്.
ലോകമെങ്ങുമുള്ള കുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃകയായിട്ടാണ് സുവിശേഷം തിരുക്കുടുംബത്തെ അവതരിപ്പിക്കുന്നത്. പലായനത്തിന്റെ കഷ്ടപ്പാടും, അരക്ഷിതാവസ്ഥയും, ഭാവിയെക്കുറിച്ചുള്ള ആകുലതകളും മറ്റും ജോസഫിനെയും, മറിയത്തെയും അലട്ടുമ്പോഴും, പരസ്പരം ചേർന്നുനിൽക്കാനും, ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കി തങ്ങളുടെ ജീവിതം നിലനിർത്താനും അവർ ശ്രമിക്കുന്നുണ്ടെന്നുള്ളതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഉള്ളടക്കം. ഇസ്രായേൽ ജനത്തിന്റെ പുറപ്പാട് തുടങ്ങിയ ഈജിപ്തിലേക്കും, അവിടെനിന്ന് ഗലീലിയയിലേക്കും ഓടുമ്പോഴും, ദൈവപരിപാലനയിലുള്ള വിശ്വാസം അവർ കൈവിടുന്നില്ല. നിരാശപ്പെടാനുള്ളതല്ല, പരസ്പരം ഊന്നുവടികളായി നിൽക്കാനും, ആർദ്രതയോടെ പരസ്പരം ചേർന്നുനിൽക്കാനും, അതുവഴി ദൈവത്തിന്റെ പദ്ധതിയോട് ആത്മാർത്ഥതപുലർത്താനും ഉള്ളതാണ് കുടുംബജീവിതമെന്ന് തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നുണ്ട്. കലഹിക്കാനുള്ളതല്ല, സ്നേഹിക്കാനും, സ്നേഹം കൊടുക്കാനും, വളരാനും, വളർത്താനുമുള്ളതാണ് കുടുംബമെന്നും നിശബ്ദമായി മേരിയും, യൗസേപ്പും നമ്മോട് പറയുന്നുണ്ട്. അല്ലെങ്കിൽ തന്നെ ദേഷ്യമോ, പരിഭവമോ ഇല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ചല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. മാതാപിതാക്കളും, മക്കളും തമ്മിലുള്ള വഴക്കുകളും പിണക്കങ്ങളും ഇല്ലാത്ത ഒരാവസ്ഥയെക്കുറിച്ചുമല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. പരസ്പരം തല്ലുകൂടാത്ത, അടിപിടിയില്ലാത്ത, മാതാപിതാക്കളെ അനുസരിക്കുക മാത്രം ചെയ്യുന്ന മക്കളുള്ള ഒരു കുടുംബാന്തരീക്ഷത്തെക്കുറിച്ചല്ല തിരുക്കുടുംബം നമുക്ക് ക്ലസ്സെടുക്കുന്നത്. ഈ പറഞ്ഞവയെയെല്ലാം സ്നേഹംകൊണ്ട് നിർമ്മലമാക്കണമെന്നാണ് തിരുക്കുടുംബം നമ്മോട് പറയുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾക്കിടയിലും, ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കണമെന്നാണ് തിരുക്കുടുംബം നമ്മെ ഓർമപ്പെടുത്തുന്നത്.
പരസ്പരം മനസ്സിലാക്കാതെ ജീവിതം ജീവിച്ചു തീർക്കുന്നവരും, സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി മറ്റുള്ളവരെ അകറ്റിനിർത്തുന്നവരും, അടുത്തിരുന്നുകൊണ്ട് അകലം പാലിക്കുന്നവരും, ജീവിതം സുരക്ഷിതമല്ലെന്ന് കരുതി പേടിച്ചിരിക്കുന്നവരും പഠിക്കേണ്ട പലതും തിരുക്കുടുംബം കാണിച്ചുതരുന്നുണ്ട്. ഈജിപ്തിലേക്കുള്ള പലായനം തന്നെ ധ്യാനിക്കുക. മേരിയും യൗസേപ്പും ഒരുമിച്ചു നിന്നതുകൊണ്ടാണ് കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ അവർക്ക് കഴിയുന്നത്. സ്വാർത്ഥത ഒട്ടുമേയില്ലാതെ മുന്നോട്ട് പോയതുകൊണ്ടാണ് കുഞ്ഞിന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവിതം അവർ പണയംവച്ചത്. അല്ലെങ്കിൽ, ഈ കുഞ്ഞാണ് തങ്ങളുടെ ജീവന് അപകടം എന്ന് മനസ്സിലാക്കിയ നിമിഷം, ആ നിമിഷം അവർക്ക് വേണമെങ്കിൽ ആ കുഞ്ഞിനെ ഗലീലിതടാകത്തിലേക്ക് എറിഞ്ഞു കളയാമായിരുന്നു. കടന്നുപോകുന്ന മണലാരണ്യത്തിൽ കുഴിച്ചുമൂടാമായിരുന്നു. ആരും ചോദിയ്ക്കാൻ വരില്ലായിരുന്നു. തങ്ങളുടെ ജീവനും സുരക്ഷിതം. പക്ഷേ, പ്രിയപ്പെട്ടവരേ, അവരത് ചെയ്തില്ല. ശരിയാണ്. ആധുനിക ലോകം തീർച്ചയായും അവരെ മണ്ടന്മാർ, മരമണ്ടന്മാർ എന്ന് വിളിച്ചേക്കാം. എങ്കിലും, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ എന്തും കൊടുക്കാൻ അവർ തയ്യാറായിരുന്നു. മൂന്ന് മിനിറ്റിൽ ഒരു ഗർഭഛിദ്രം എന്ന കണക്കേ, ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, രാഷ്ട്രീയത്തിന്റെ പേരിലും, മതത്തിന്റെ പേരിലും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, ഏതുരൂപത്തിലും ജീവനെ സംരക്ഷിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് കേൾക്കുമ്പോൾ Comedy ആയിട്ട് തോന്നാം. ജീവന് തണലേകുന്ന തിരുക്കുടുംബം നമുക്ക് വെല്ലുവിളിയാണ്!!
ദമ്പതിമാർ അവരവരുടെ ആശയലോകത്തിലേക്ക് ചുരുങ്ങിപ്പോകുന്നതാണ് വർത്തമാനകാല ദുരന്തം. വീടിന്റെ അകത്തളങ്ങളിൽ നടക്കേണ്ടത് Ego Clashes അല്ല; ക്ഷമയുടെയും, വിട്ടുവീഴ്ചയുടെയും scnenes ആണ്, കാഴ്ചകളാണ്. ആവശ്യപ്പെടുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നല്ല സ്നേഹമെന്നും, വാത്സല്യം പെട്ടിയിൽ അടച്ചുവയ്ക്കേണ്ടതല്ലെന്നും, അത് പകർന്ന് നൽകേണ്ടതാണെന്നും, കുടുംബമെന്നത് non-judgemental ആണെന്നും, എന്നും ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ് തിരുക്കുടുംബം. ഈജിപ്തിൽ നിന്ന് ഉടനെ ഗലീലിയയിലേയ്ക്ക്; അവിടെച്ചെല്ലുമ്പോൾ, വീണ്ടും നസ്രത്തിലേക്ക്. ഈ ഓട്ടം അത്ര എളുപ്പമല്ല. ഓർക്കണം, ഇത് പേരെഴുതിക്കാനായി ബെത്ലഹേമിലേക്കുള്ള ഓട്ടത്തിൽ തുടങ്ങിയതാണ്. ഈ ഓട്ടത്തിനായി സാമ്പത്തികം വേണം. ജോസഫിന്റെ ഓട്ടക്കീശയിൽ എന്തുണ്ടാകാൻ!! പിന്നെ Contessa യോ, ഇന്നോവയോ, ഒന്നുമില്ല യാത്ര ചെയ്യാൻ. ഒരു കോവർകഴുത! സങ്കീർത്തനങ്ങൾ പാടിക്കൊണ്ട് തന്നെയായിരിക്കണം അവർ ഈ ഓട്ടങ്ങളെല്ലാം നടത്തിയത്. കർത്താവാണ് എന്റെ ഇടയൻ എന്നുള്ള സങ്കീർത്തനം 23 അവരുടെ അധരങ്ങളിലുണ്ടായിരുന്നിരിക്കണം. ഓരോ സാഹചര്യത്തിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് മറിയം പാടിയിട്ടുണ്ടാകണം. അല്ലെങ്കിൽ ഈ ദുരിതങ്ങളെ അതിജീവിക്കുക അസാധ്യം!! മേരി ജോസഫിനെ കളിയാക്കുന്നില്ല; വിധിക്കുന്നില്ല. മേരിയെ ജോസഫ് പഴിക്കുന്നില്ല; ദേഷ്യപ്പെടുന്നില്ല. കുടുംബം non-judgemental ആകുമ്പോഴാണ് അവിടെ സ്വർഗ്ഗത്തിന്റെ ഈണം ഉണ്ടാകുന്നത്.
സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങൾ non-judgemental ആകട്ടെ. ആരെയും put down ചെയ്യാതിരിക്കുക. സ്നേഹം പ്രകടിപ്പിച്ചും, പരസ്പരം ശക്തിപ്പെടുത്തിയും മുന്നോട്ട് പോകാനാണ് തിരുക്കുടുംബം നമ്മോട് ആവശ്യപ്പെടുന്നത്.
ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിന്റെ, ഭക്ഷണം കഴിക്കുന്നതിന്റെ ചാരുതയും, ക്രിസ്മസ് പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ഭംഗിയും തിരുക്കുടുംബത്തിന്റെ താളമാണ്. തിരുക്കുടുംബത്തിലുണ്ടായിരുന്ന ഈ സ്വർഗീയ താളം ഇന്നത്തെ കുടുംബങ്ങൾക്ക് എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയുടെ ബാലൻസ്, താളം നഷ്ടപ്പെടുമ്പോൾ, ഓടിച്ചുകൊണ്ടുതന്നെയേ അതിന്റെ ബാലൻസ്, താളം വീണ്ടെടുക്കുവാൻ സാധിക്കൂ. അതുപോലെ, ഒരു കുടുംബത്തിന് നഷ്ടപ്പെടുന്ന താളം, കുടുംബത്തിന് തന്നെയേ വീണ്ടെടുക്കുവാൻ സാധിക്കൂ. കാരണങ്ങൾ പലതുണ്ടാകാം… ഞാൻ പറയാതെ തന്നെ ആ കാരണങ്ങൾ നിങ്ങൾക്ക് അറിയുകയും ചെയ്യാം. പക്ഷേ, എങ്ങനെ നമ്മുടെ കുടുംബങ്ങളുടെ സ്വർഗീയ താളം വീണ്ടെടുക്കാം? കുടുംബാഗങ്ങൾക്ക് മാത്രമേ അത് വീണ്ടെടുക്കാൻ കഴിയൂ.
വീട്ടിൽ തനിച്ച് താമസിച്ചിരുന്ന പിതാവ് ഒരു ഡിസംബർ നാളിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്ക് ഒരു മെസ്സേജ് അയച്ചു. മക്കളെ, നിങ്ങൾക്കറിയാലോ ഞാൻ നമ്മുടെ വീട്ടിൽ തനിച്ചാണെന്ന്. പണ്ട് വളരെ സന്തോഷത്തോടെ നമ്മൾ ഇവിടെ ജീവിച്ചിരുന്നതാണ്. ഒരുമിച്ച് ജോലിചെയ്ത്, ഭക്ഷണം കഴിച്ച്, ചിരിച്ച്…വളരെ നല്ലതായിരുന്നു ആ ദിനങ്ങൾ. ഇപ്രാവശ്യം ക്രിസ്തുമസിന് നിങ്ങൾ വരികയാണെങ്കിൽ ഒത്തിരി നന്നായിരുന്നു. മൂത്തമകൻ ഉടനെ തന്നെ മറുപടി അയച്ചു. അപ്പച്ചാ, എനിക്ക് ഇവിടെ ജോലിത്തിരക്കാണ്. വരൻ പറ്റുമെന്ന് തോന്നുന്നില്ല. അല്പം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകന്റെ മെസ്സേജും വന്നു. വരാൻ താത്പര്യമുണ്ട് ..ന്നാലും തിരക്കാണ് – എന്നായിരുന്നു മെസ്സേജ്. ആ പിതാവിന് സങ്കടമായി. ഒരു നക്ഷത്രംപോലും ഇടാതെ, ആരോടും സംസാരിക്കാൻ താത്പര്യമില്ലാതെ അയാൾ ജീവിച്ചു. ക്രിസ്തുമസിന്റെ തലേന്ന്, സന്ധ്യയായപ്പോൾ അയാൾ ഒരു സൂപ്പ് ഉണ്ടാക്കാൻ അടുക്കളയിൽ കയറി. പെട്ടെന്നാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. പതുക്കെ നടന്നു ചെന്ന് വാതിൽ തുറന്നപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. തന്റെ രണ്ട് മക്കളും കുടുംബസമേതം വന്നിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന അദ്ദേഹത്തെ മക്കളും, മരുമക്കളും, കുഞ്ഞുമക്കളും എല്ലാവരും വന്ന് കെട്ടിപ്പിടിച്ചു. പിന്നെ – എല്ലാ മുറികളിലും വെളിച്ചമായി..കുട്ടികളുടെ അക്കളികളായി..ഒച്ചയും ബഹളവുമായി…മക്കൾ കൊട്നുവന്ന ഭക്ഷണം മേശമേൽ നിരന്നു…ആ വീട് സന്തോഷംകൊണ്ട് നിറഞ്ഞു. ഇതെല്ലം നോക്കി നിന്ന് അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി..സന്തോഷത്തിന്റെ!!
സ്നേഹമുള്ളവരേ, നിങ്ങളുടെ കുടുംബങ്ങളെ കൂടുതൽ സുഗന്ധപൂരിതവും, വർണശോഭയുമുള്ളതാക്കാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ? താത്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് പറ്റിയ പഠനക്കളരിയാണ് തിരുക്കുടുംബം. തിരുക്കുടുംബം പോലെ നംമടുത്തെ കുടുംബങ്ങൾ ആയിത്തീരണം എന്ന് പറയുമ്പോൾ, മേരിയിലും, ജോസെഫിലും നിറഞ്ഞു നിൽക്കുന്ന ദൈവിക മനോഭാവങ്ങൾ സ്വന്തമാക്കുക എന്നാണ് അർത്ഥമാക്കുന്നത്. എപ്പോഴും ഈശോയോടൊത്ത്, ഈശോയെ നഷ്ടപ്പെടുത്താതെ കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അർത്ഥമാക്കുന്നത്. ദൈവം നമുക്ക് വേണ്ടി ശോഭനമായ ഒരു പ്ലാൻ, പദ്ധതി ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുക. ദൈവത്തിന്റെ വചനത്തോട്, ഇഷ്ടത്തോട് ചേർന്ന് നിൽക്കുക. ദൈവപരിപാലനയിൽ ആശ്രയിക്കുക. എന്നിട്ട് ധൈര്യത്തോടെ മുന്നോട്ട് പോകുക. അപ്പോൾ നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകും.
നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ ബലിയർപ്പിക്കുന്ന മാതാപിതാക്കൾക്കായി പ്രാർത്ഥിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ വിടർന്നു നിൽക്കുന്ന പൂക്കളായ മക്കളെ ബലിയിൽ പ്രത്യേകം ഓർക്കാം. ദൈവഹിതത്തിനോട് ചേർന്ന് നിന്ന് ബലിപീഠത്തിലെ മെഴുകുതിരികൾപോലെ കുടുംബങ്ങളിൽ പ്രകാശം പരത്തുന്ന വ്യക്തികളാകാൻ നമുക്ക് പ്രാർത്ഥിക്കാം. കുടുംബത്തിന്റെ നന്മ നഷ്ടപ്പെടുത്തുന്ന ഒരു തലമുറയ്ക്ക് നല്ല കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും. ചിതറിയ്ക്കപ്പെടും.
ഞങ്ങളുടെ കുടുംബങ്ങളെ തിരുക്കുടുംബംപോലെ ആക്കണമേയെന്ന പ്രാർത്ഥനയോടെ നമുക്ക് ബലിയർപ്പിക്കാം. എല്ലാവർക്കും തിരുക്കുടുംബത്തിന്റെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു. ആമ്മേൻ!
Homily 09- തിരുക്കുടുംബം - Matt 2:1-12⌄
പിറവിക്കാലം 02⌄
Homily 01 - Luke 2:21-35⌄
Homily 02 - Luke 2:21-35⌄
Homily 03 - Luke 2:21-35⌄
Homily 04 - Luke 2:21-35⌄
Homily 05 - Luke 2:21-35⌄
പിറവി 1 ഞായർ.
പുറ. 2: 1-10
എശ. 49: 1-6.
2 തിമോ. 2: 16-26.
ലൂക്കാ. 2: 21-25.
സന്തോഷ് ജോർജ് കുളങ്ങര ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള രാജ്യങ്ങളെക്കുറിച്ച് സംസാരിക്കവേ, സമ്പന്നരാഷ്ട്രങ്ങൾ പലതും ശ്രോതാക്കളുടെ മനസ്സിൽ മിന്നിമറഞ്ഞു.
റുവാണ്ട എന്ന ആഫ്രിക്കൻ ദരിദ്രരാജ്യത്തെയാണ് വൃത്തിയിൽ ഏറ്റവും മികച്ചതായി അദ്ദേഹം അവതരിപ്പിച്ചത്. ഭേദങ്ങളില്ലാതെ സകലരും രാജ്യനിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്നതാണ്
അതിന് കാരണമായി
അദ്ദേഹം നിരീക്ഷിച്ചത് . ജനങ്ങളുടെ ഉയർന്ന പൗരബോധത്തി ലേക്കാണ് ഈ നേട്ടം വിരൽ ചൂണ്ടുന്നത്. നിയമം പാലിക്കുന്നത് മികച്ച പൗരബോധത്തിന്റെ സൂചികയാണ്.
രക്ഷാകരപദ്ധതിയുടെ ഭാഗമായി മോശയുടെ നിയമം പാലിക്കുന്ന മിശിഹായും, യൗസേപ്പും മറിയവുമാണ് ഇന്നത്തെ സുവിശേഷത്തിൽ ആദ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്.
അധീനരും അതീതരും:
നിയമങ്ങൾ പിറന്നത് ക്രമസമാധാനത്തിനും പൊതുനന്മക്കും വേണ്ടിയത്രേ. നിയമം അറിയാത്തത് നിയമലംഘനത്തിന് ന്യായീകരണമല്ല. എന്നാൽ നിയമങ്ങൾ വള്ളിപുള്ളി തെറ്റാതെ അറിഞ്ഞിട്ടും, നിക്ഷിപ്തതാത്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി, നിയമത്തെ ഇഴകീറി
വിശകലനം ചെയ്ത്, ന്യായാന്യായങ്ങൾ വാദിച്ച് തങ്ങളുടെ വാദങ്ങൾ സ്ഥാപിച്ചെടുക്കുന്ന അധികാരികളും ദല്ലാളുകളും എക്കാലത്തെയും ചരിത്രത്തിലെന്ന പോലെ യേശുവിന്റെ കാലത്തും - ഫരീസേയർ, നിയമജ്ഞർ, യഹൂദപ്രമാണികൾ, പുരോഹിതർ എന്നിവരുൾപ്പെടെ - കുറേപ്പേർ അരങ്ങുവാണിരുന്നു! 'ലംഘിച്ച് ന്യായീകരിക്കുക' എന്ന അധികാരഭാഷയ്ക്കുള്ള താക്കീതാണ് 'അനുസരിച്ച് പൂർത്തീകരിക്കുക' എന്ന യേശുഭാഷ. നിയമം സമഗ്രമാകുന്നത് അത് സത്തയിൽ സകലരും ശിരസ്സാവഹിക്കുമ്പോഴാണ്, മറിയവും ജോസഫും
തങ്ങളുടേതായ രീതിയിൽ നിയമാനുസരണം നിറവേറ്റുന്നത് ദൈവീക ശരണത്തിലൂടെയും ഭക്തിയിലൂടെയുമാണ്. അതിന്റെ ഭാഗമായി നടത്തുന്ന പുറപ്പാടാണ് ഇന്നത്തെ സുവിശേഷത്തിൽ വിവരിക്കുന്ന ജെറൂസലേം ദേവാലയത്തിലേക്കുള്ള അവരുടെ ഹ്രസ്വയാത്ര.
ഗർഭത്തിൽ ഉരുവാകും മുമ്പേ അരുളപ്പാട് വഴി നിർദ്ദേശിക്കപ്പെട്ട പേരിടുന്നതും, ശുദ്ധീകരണദിനങ്ങൾ എണ്ണിയെണ്ണി കാത്തിരുന്ന് ഉണ്ണിയേശുവിനെ കാഴ്ചവയ്ക്കുന്നതും മോശയുടെ നിയമത്തിന്റെ അനുസരണം തന്നെ! മോശയുടെ നിയമമനുസരിച്ച് നിയമം പൂർത്തീകരിക്കുന്ന മിശിഹായും, ദൈവീകപദ്ധതിയ്ക്ക് ഹൃദയപൂർവ്വം വിധേയരാകുന്ന ജോസഫും മറിയവും, ആരും തന്നെ നിയമത്തിന് അതീതരല്ല എന്നു വ്യക്തമാക്കുന്നു!
നിയമത്തിന്റെ നൂലാമാലകളും അപവാദങ്ങളും തേടിപ്പിടിച്ച്, നീതി വൈകിക്കുകയും നിഷേധിക്കുകയും ചെയ്ത്, നിയമത്തിന് അധീനരായവർ അതീതരായി മാറുന്നത് ഒരു ദേശത്തിന്റെ നീതിവ്യവസ്ഥയ്ക്ക് ഭീഷണിയത്രേ. വൈകുന്ന നീതി നീതിനിഷേധ മെങ്കിൽ, നീതിനിഷേധം നീതീകരിക്കപ്പെടുന്ന ഒരു കാലത്താണ് നീതിസൂര്യന്റെ പിറവിത്തിരുന്നാൾ ഇക്കൊല്ലവും കടന്ന് പോയത്!
കാത്തിരിപ്പ് വെറുതെയാവില്ലെന്നേ!
രക്ഷകന് വേണ്ടിയുള്ള കാത്തിരിപ്പ്, അവിടുത്തെ കാണാതെ കണ്ണടയില്ലെന്ന് ശിമയോന് കിട്ടിയ ആത്മീയവെളിപാടിന്റെ ബലത്തിലായിരുന്നു. സ്വന്തം ആശയായിരുന്നില്ല, ഒരു ജനതയുടെ ആശ്വാസമായിരുന്നു ശിമയോന്റെ സ്വപ്നം. കാപട്യത്തിന്റെ ദുർഗന്ധം വമിക്കുന്ന കുഴിമാടങ്ങൾ തുറന്നുകാട്ടി, ലോകമാസകലം നീതി സംസ്ഥാപിക്കാൻ വരുന്നവന് വേണ്ടിയുള്ള ശിമയോന്റെ കാത്തിരിപ്പ് ഒടുവിൽ സഫലമായി...
എന്നേയ്ക്കും നിലനിൽക്കുന്ന നീതി (എശ. 42:6) വീണ്ടും മരീചികയായി തുടരുമ്പോൾ മറിയത്തിന്റെ സ്തോത്രഗീതം അനാവരണം ചെയ്യുന്ന സമത്വസുന്ദരമായ ദൈവീകനീതി നടപ്പിലാക്കാൻ അവൻ ഓരോ വർഷവും വന്നുപോകുമെന്ന നിലയിൽ ഭക്താഭ്യാസങ്ങൾ ഒരു പതിവ് പരിപാടിയായി തുടരുന്നു ...
പ്രാർത്ഥന - നിരന്തരം: ശക്തരാൽ ഞരുക്കപ്പെട്ട്, പോരാട്ട വീര്യം ചോർന്ന്, നിസ്സംഗതയിൽ മുങ്ങുന്ന സഭാമക്കൾക്ക് പ്രത്യാശ പകരാൻ ശിമയോനും അന്നയും നിർദ്ദേശിക്കുന്ന ഒറ്റമൂലിയത്രേ നിരന്തരമുള്ള പ്രാർത്ഥന.
എൺപത്തിനാല് തികഞ്ഞ വാർദ്ധക്യത്തിലും ഫനുവേലിന്റെ പുത്രിയെ ധീരപ്രേഷിതയാക്കുന്നത് ഉപവാസവും നിരന്തരമായ പ്രാർത്ഥനയുമത്രേ.
തിന്മയുടെ ശക്തികൾ ഉയർത്തുന്ന കഠിനമായ വെല്ലുവിളികൾ, നാട്ടുനടപ്പനുസരിച്ച് കണ്ടില്ലെന്ന് നടിച്ച്, സ്വയം ഉൾവലിഞ്ഞ്, എന്നോടല്ല എനിക്കെന്ത് എന്ന് ആത്മഗതം ചെയ്ത്, ഈ വർഷാന്തവേളയിലും വേണമെങ്കിൽ സ്വന്തം ജീവിതവ്യഗ്രതകളിൽ മുങ്ങാംകുഴിയിടാം. എന്നാൽ പ്രാർത്ഥനാപൂർവ്വമായ ഉണർവ്വും ജാഗ്രതയും, ദൈവസ്വരത്തിന്റെ നിശബ്ദശ്രവണവും ക്ഷമയോടെയുള്ള കാത്തിരിപ്പും നിശ്ചയമായും ഒരിക്കൽ ഫലം ചൂടുമെന്നാണ് ഇവർ പറയുന്നത്...
ജന്മസാഫല്യം - സമർപ്പണത്തിലൂടെ:*
ജനിച്ച് എട്ടാം ദിവസം
പരിച്ഛേദനവും ശുദ്ധീകരണഘട്ടം പൂർത്തിയാകുമ്പോൾ സമർപ്പണവുമെന്ന നിയമം ആദരവോടെ പാലിക്കുന്ന തിരുക്കുടുംബം, ശിശുക്കൾ ദൈവദാനമാണെന്നും ആകയാൽ അവർ ദൈവത്തിന് സമർപ്പിക്കപ്പെടേണ്ടവരാണെന്നും നമ്മോട് പറയാതെ പറയുന്നുണ്ട്. ജീവൻ ദൈവദാനമാണ്, മക്കൾ സ്നേഹപ്രസാദവും. ഗോതമ്പ്മണി നിലത്ത് വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ ഫലം പുറപ്പെടുവിക്കും. ഈശോ തന്നെത്തന്നെ ദൈവപിതാവിന്, ഇഷ്ടത്തിന് സമർപ്പിക്കുന്നതാണ് അവിടുത്തെ ജന്മസാഫല്യം, വ്യയം ചെയ്യാത്ത മനുഷ്യജന്മം സഫലമോ?...
ആരെയൊക്കെ കണ്ടുമുട്ടും, മക്കളെപ്പറ്റി എന്തൊക്കെ പറയപ്പെടും എന്നൊന്നും യാതൊരു രൂപവുമില്ലാത്ത മാതാപിതാക്കളുടെ ജീവിതയാത്രയ്ക്ക് സമാനമാണ് ഉണ്ണീശോയെയും കൂട്ടിയുള്ള മാതാപിതാക്കളുടെ ദേവാലയം ലക്ഷ്യമാക്കിയുള്ള യാത്ര. ദിവ്യശിശുവിനെപ്പറ്റിയും തങ്ങളെപ്പറ്റിയും എന്തൊക്കെ കേൾക്കും? ലോകം തീർക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ദൈവവിശ്വാസത്തിൽ തങ്ങളെ തന്നെ പൊതിഞ്ഞുപിടിച്ചുള്ള യാത്രകൾ ലക്ഷ്യം നേടുന്നു. തിരുക്കുടുംബത്തിന്റെ പലായനങ്ങൾ എന്നും വിശ്വാസത്തിൽ ചുവടുറപ്പിച്ചുള്ളതായിരുന്നു. ലോകം നൽകുന്ന സുരക്ഷിതത്വത്തേക്കാൾ വിശ്വാസത്തിന്റെ ഉറപ്പാണ് തിരുക്കുടുംബം നൽകുന്ന മാതൃക. മറ്റുള്ളവരുടെ ഹൃദയവിചാരങ്ങളും ദൈവേഷ്ടത്തിന്റെ അകപ്പൊരുളും വിവേചിക്കാനും, ദൈവ ദൂതുകളുടെ നിമന്ത്രണങ്ങൾ കേൾക്കാനും, ദിവ്യദർശനങ്ങളും സ്വപ്നങ്ങളും വെളിപ്പെടാനും
സമർപ്പണമുള്ള വിശ്വാസം അനിവാര്യമാണ്; സമർപ്പണം വിശ്വാസത്തിന്റെ തുടർച്ചയും പ്രകാശനവുമാണ്.
ശിമയോനും അന്നയും: ഉൾക്കാഴ്ച്ചയുടെ പ്രതിരൂപങ്ങൾ: മനുഷ്യകുലത്തിന്റെ രക്ഷകനെ ദർശിക്കാൻ കഴിയുമെന്ന പരിശുദ്ധാത്മവാഗ്ദാനം ശിമയോൻ ദേവാലയത്തിൽ സാക്ഷാല്‍ക്കരിക്കുന്നു. മിശിഹായുടെ വരവിനായി ആയുസ്സ് മുഴുവൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നവരത്രേ ശിമയോനും അന്നയും. കാത്തിരിപ്പിന്റെ മാധ്യസ്ഥരെന്ന് വിശേഷിപ്പിക്കാവുന്ന അവർ നൽകുന്ന ആത്മീയപാഠങ്ങളിൽ പ്രധാനം, മതബോധന വിദ്യാർത്ഥികളുടെ ആപ്തവാക്യം കൂടിയായ 'പ്രാർത്ഥനയിൽ വളരാം' എന്നത് തന്നെയാണ്. പ്രാർത്ഥനയുടെ നൈരന്തര്യം, ദൈവത്തിന്റെ സമയത്തിനായുള്ള പ്രത്യാശ നിറഞ്ഞ കാത്തിരിപ്പ്, ദൈവം വെളിപ്പെടുത്തിയ സദ്വാർത്ത സഹജരുമായി പങ്കുവയ്ക്കുന്നതിലുള്ള സന്തോഷം ഇവയൊക്കെ ഇരുവരുടെയും ജീവിതസന്ദേശമായി.
ബാല്യകാല വിവരണം - പരിശുദ്ധാത്മമയം:
ദേവാലയം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ അത്യപൂർവ്വസംഗമവേദിയായി മാറുന്നത് ദൈവത്തിന്റെ തൂലികയിൽ ചുരുളഴിയുന്ന തിരക്കഥയായി വിശ്വാസികൾക്ക് വെളിപ്പെടുന്നു. രക്ഷകനെപ്പറ്റിയുള്ള വെളിപാട് നൽകുന്നതും, ദേവാലയത്തിലെത്തിക്കുന്നതും, സമയോചിതമായുള്ള ദിവ്യശിശുദർശനവും എല്ലാമെല്ലാം സുവിശേഷകൻ ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യം സുവ്യക്തമാക്കുന്നു. സുവിശേഷകൻ നിരത്തുന്ന നിരവധി സംഭവവിവരണങ്ങൾ സുവിശേഷത്തിലും നടപടി പുസ്തകത്തിലും പരിശുദ്ധാത്മവെളിച്ചം വാരിവിതറുന്നതായി കാണാം! പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ സംഗമസ്ഥലമാണ് ദേവാലയമെന്നത് ഒരു മണികിലുക്കത്തിന്റെ ഞൊടിയിടയിൽ മാത്രം അനുസ്മരിക്കുന്നതും നമുക്ക് സുപരിചിതമായിരിക്കുന്നു!
രക്ഷ സാർവ്വത്രികം :
ക്രിസ്തുവിൽ സമ്പൂർണ്ണം :-
"എന്റെ രക്ഷ ലോകാതിർത്തി വരെ എത്തുന്നതിന്, ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും." എന്ന പ്രവാചകശബ്ദത്തിന്റെ അലയൊലികൾ സുവിശേഷത്തിൽ ശിമയോനിലൂടെ ആവർത്തിച്ച് പ്രതിധ്വനി ക്കുന്നു. ശിശുവിനെ കണ്ട മാത്രയിൽ രക്ഷ കൈവരിച്ച നിർവൃതിയാണ് ശിമയോന്റെ വാക്കുകളിൽ തുള്ളിക്കളിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസം ഉതിർന്നുവീണ തൂലികയിൽനിന്ന് വീണ്ടുയൊരു ഉപരിസൃഷ്ടി വരാനില്ല എന്നതിനാൽ കൃതി രചിച്ച കൈ തന്നെ ഛേദിക്കപ്പെടട്ടെ എന്ന പരാമർശം ശ്രീ ഓ വി വിജയന് സർവ്വകലാശാല വിദ്യാർത്ഥികൾ നൽകിയ അംഗീകാരമാണ്. രക്ഷ നേരിൽ കണ്ടതിലും ശുഭകരമായ കാഴ്ച്ച ഉണ്ടാകാനില്ല എന്നതിനാൽ ഇനി തന്റെ കണ്ണടയട്ടെ എന്ന് ആശിക്കുന്ന ശിമയോൻ ആത്മസംതൃപ്തിയുടെ കൊടുമുടിയിലാണ്. ദിവ്യ ശിശുവിനെക്കുറിച്ചുള്ള സാക്ഷ്യം മാതാപിതാക്കളെ വിസ്മയിപ്പിച്ചതായി വചനം പറയുന്നുവെങ്കിലും തുടർന്ന് ചില അപ്രിയസത്യങ്ങൾ കൂടി ഹൃദിസ്ഥമാക്കാൻ സുവിശേഷകൻ കരുതിവയ്ക്കുന്നുണ്ട്. പലരുടെയും വീഴ്ചയും ഉയർച്ചയും, വിവാദവിഷയവും, ഹൃദയത്തെ വാൾ പിളർക്കുന്നതും ഇന്നിന്റെയും യാഥാർത്ഥ്യങ്ങളാണ്. യൗസേപ്പിനെപ്പോലെ ദൈവാശ്രയത്തിന്റെ സ്വച്ഛതയിൽ ഉറങ്ങാൻ വിശ്വാസം തന്നെ ശരണം! വിശ്വാസം യുദ്ധങ്ങളെ അകറ്റും! സ്ഥായിയായ വിശ്വാസം നിരന്തരമായ പ്രാർത്ഥന, പരിശുദ്ധാത്മ പ്രചോദനങ്ങളോടുള്ള തുറവി, ദൈവേഷ്ടം വിവേചിച്ചറിയൽ, സത്തയുൾക്കൊണ്ടുള്ള നിയമപാലനം, ദൈവിക പദ്ധതിയോടുള്ള സഹകരണം ഇവയൊക്കെ ഇന്നത്തെ സുവിശേഷം നിർദ്ദേശിക്കുന്ന പുണ്യങ്ങളാണ്. പുണ്യങ്ങൾ പുലരട്ടെ, പുതുവത്സരം ഒത്തിരി പുതുദർശനങ്ങളും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ! സ്നേഹവന്ദനം!!
.........................................
ഷാജു അച്ചിനിമാടൻ
www.homilieslaity.com
Homily 06 - Luke 2:21-35⌄
Homily 07 - Luke 2:21-35⌄
Homily 08 - Luke 2:21-35⌄
Homily 09 - Luke 2:21-35⌄
ദെനഹക്കാലം⌄
ദെനഹക്കാലം 01⌄
Homily 01- Luke 4:16-22⌄
Homily 02- Luke 4:16-22⌄
Homily 03- Luke 4:16-22⌄
Homily 04- Luke 4:16-22⌄
Homily 05- Luke 4:16-22⌄
Homily 06- Luke 4:16-22⌄
Homily 07- Luke 4:16-22⌄
Homily 08- Luke 4:16-22⌄
Homily 09- Luke 4:16-22⌄
Homily 10- Luke 4:16-22⌄
Homily 11- Luke 4:16-22⌄
Homily 12- Luke 4:16-22⌄
Homily 13- Luke 4:16-22⌄
സീറോ മലബാര്‍ ദനഹാക്കാലം ഒന്നാം ഞായര്‍ - ലൂക്കാ 4: 14-30 ദൈവാത്മാവ്</P
ദൈവത്തിന്റെ ആത്മാവ് അവനിലുണ്ട്. ദൈവാത്മാവ് ഉള്ളില്‍ നിറയുമ്പോളുണ്ടാകുന്ന പരിണിതഫലങ്ങളാണ് പിന്നീട് പറയുന്നവ (4:18-20). നിന്നില്‍ ദൈവാത്മാവുണ്ടോ എന്നറിയാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്. നീ പാവപ്പെട്ടവര്‍ക്ക് നല്ല വാര്‍ത്ത പകരുന്നുണ്ടോ? ഇതൊന്നും ചെയ്യാതെ മറ്റെന്തു പ്രാര്‍ത്ഥനയും ആത്മീയാഭ്യാസവും നടത്തിയാലും നിന്നില്‍ ദൈവാത്മാവ് ഉണ്ടെന്നു പറയാനാവില്ല.</P
ജനങ്ങളുടെ രണ്ട് വിപരീത പ്രതികരണങ്ങള്‍ക്കും (4:22,28-30) യേശു നിന്നുകൊടുക്കുന്നില്ല. പ്രശംസയുടെയും സ്തുതിയുടെയും മുമ്പില്‍ യേശു പൊങ്ങിപ്പോകുന്നില്ല. (4:26-27). അവരുടെ കോപത്തിനും അവന് നിന്നുകൊടുക്കുന്നില്ല (4:30). നീയും അനുകരിക്കേണ്ട മാതൃകയിതാണ്. മീശ ചുരുട്ടുകയെന്നുളളത് പലരുടെയും ഹോബിയാണ്. ഭയപ്പെടാതിരിക്കുകയെന്നുളളത് നിന്റെ ശൈലിയായി നീ വളര്‍ത്തിയെടുക്കണം. അപ്പോഴാണ് ദൗത്യബോധമുളള യേശുശിഷ്യന് രൂപപ്പെടുന്നത്.</P
ഫാ. ജി. കടൂപ്പാറയില്‍ MCBS
Homily 14- Luke 4:16-22⌄
ദനഹാക്കാലം ഞായർ 1
ലൂക്ക 4 :16-22
Background
സിനഗോഗ്: യഹൂദരുടെ വിശ്വാസജീവിതത്തിന്റെ ഒരു ഭാഗമാണ് സിനഗോഗ്. സോളമന്റെ ഭരണത്തിന് ശേഷം ദേവാലയം ആദ്യ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടപോൾ (BCE 586) യഹൂദർ പലഭാഗത്തായി ചിതറി പോയി. അപ്പോൾ ഉയർന്നുവന്ന ഒരു സമ്പ്രദായമാണ് സിനഗോഗ് സിസ്റ്റം എന്നാണ് ഭൂരിഭാഗം ബൈബിൾ പണ്ഡിതരും പറയുന്നത്. എന്നാൽ ചിലർ കണക്കാക്കുന്നത് രണ്ടാമത്തെ ദേവാലയം നശിപ്പിക്കപ്പെട്ടപ്പോൾ ( CE 72) അതിനുശേഷം ഉയർന്നുവന്ന ഒരു രീതിയാണ് എന്നും പറയുന്നു. എന്തുതന്നെയായാലും ദേവാലയം ഇല്ലാത്ത സാഹചര്യത്തിൽ ഉണ്ടായ ബദൽ സംവിധാനമാണ് സിനഗോഗ് . അങ്ങനെയാണ് ഇമ്മടെ മാളയിലും മട്ടാഞ്ചേരിയിലുമെ ല്ലാം ഈ സിനഗോഗ് ഉണ്ടായത് . മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് സിനഗോഗിൽ നടക്കുന്നത്.
1. വചനം വായിക്കുക & വ്യാഖ്യാനിക്കുക
2. പ്രാർത്ഥന
3. പഠനം
SYNAGOGUE എന്ന വാക്കിൻറെ അർത്ഥം 'to bring together', 'കൂടിച്ചേരൽ' 'ഒത്തുകൂടുക' എന്നുള്ളതാണ്.
അങ്ങനെയുള്ള ഒരു സിനഗോഗിൽ വച്ചാണ് ഈശോ വചനം വായിക്കാൻ ആരംഭിക്കുന്നത്.
Interpretation
1.ജീവിത നിയോഗം
ഇന്നത്തെ വായനകളെല്ലാം ഒരുവന്റെ ജീവിത ലക്ഷ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യ വായനയിൽ ഇസ്രായേലിന്റെ വിമോചകനായിട്ട് മോശയെ നിയോഗിക്കുന്ന ഭാഗം നമ്മൾ വായിച്ചു കേൾക്കുന്നു. രണ്ടാം വായനയിൽ പ്രവാചകൻ ഇസ്രായേൽജനത്തെ ബാബിലോണിയൻ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുക എന്നുള്ള ജീവിതനിയോഗം സൈറസ് രാജാവിന് കർത്താവ് നൽകുന്ന സംഭവം നമ്മൾ വായിച്ചു കേൾക്കുന്നു. ലേഖനത്തിന് പൗലോസ് ശ്ലീഹാ, ക്രിസ്തു ശിഷ്യൻ എന്ന നിലയിൽ തിമോത്തിക്ക് ഉണ്ടാകേണ്ട ജീവിതനിയോഗത്തെക്കുറിച്ച് അവനെ ഓർമ്മപ്പെടുത്തുന്നു. സുവിശേഷമാകട്ടെ തൻറെ ജീവിതം നിയോഗത്തെ കുറിച്ചുള്ള ഏശയ്യ പ്രവാചകന്റെ മുന്നറിയിപ്പ് ഈശോ മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തി കൊടുക്കുന്നതാണ്. നമുക്കൊക്കെ ജീവിതത്തിനും ഇതുപോലെ എന്തെങ്കിലും ഒരു ലക്ഷ്യം/ നിയോഗം ഉണ്ട്. ദൈവത്തിന് എന്നെ കുറിച്ചുള്ള നിയോഗം എന്താണെന്ന് തിരിച്ചറിയുവാനും അതിനുവേണ്ടി അക്ഷീണം പ്രയത്നിക്കാനും അത് നേടിയെടുക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മോശക്ക് ഏൽപ്പിക്കപ്പെട്ട ജീവിതനിയോഗം അദ്ദേഹം പൂർത്തിയാകുന്നു. ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നും അയാൾ മോചിപ്പിക്കുന്നു. സൈറസ് രാജാവും തന്നെ ജീവിതം പൂർത്തിയാകുന്നു. ബാബിലോണിയൻ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനത്തെ മോചിക്കുന്നു. ഈശോയും തന്നെക്കുറിച്ചുള്ള വിവരണങ്ങൾ ജീവിതം വഴി പൂർത്തിയാകുന്നു. അതുപോലെ നമ്മെ കുറിച്ചുള്ള ദൈവിക നിയോഗം എന്താണ് എന്ന് തിരിച്ചറിയാനും അത് പൂർത്തിയാക്കു വാനുമായി നമ്മൾ പ്രാർത്ഥിക്കണം.
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുക എന്നുള്ളതാണ് ഗാന്ധിജിയുടെ നിയോഗം, കെട്ടുറപ്പുള്ള ഒരു ഭരണ ഘടന ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അംബേദക്കറിന്റെ നിയോഗം, വർണവിവേചന വ്യവസ്ഥ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നുനെൽസൺ മണ്ടേലയുടെ നിയോഗം, തെരുവിൽ കിടന്ന ഒരുപാട് കുരുന്നുകൾക്ക് പുതുജീവൻ നൽകുകയായിരുന്നു മദർ തെരേസയുടെ നിയോഗം, നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന ഒരു ജനതയയുടെ രക്ഷകന്റെ മാതാവാകുകയായിരുന്നു പരിശുദ്ധ അമ്മയുടെ നിയോഗം. എന്തിന് ഒരുപക്ഷേ ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുക എന്നുള്ളത് ധോണിയുടെ നിയോഗവും അർജൻറീനക്ക് FIFA വേൾഡ് കപ്പ് നേടിക്കൊടുക്കുക എന്നത് മെസ്സിയുടെ ജീവിത നിയോഗവുമായി കണക്കാക്കാം. അത്രയും ഒന്നും ഇല്ലേലും നമ്മുടെ ജീവിതത്തിലും പൂർത്തിയാക്കേണ്ട ചില ലക്ഷ്യങ്ങൾ കാണും. അതു കണ്ടെത്തി പൂർത്തിയാക്കുക.
കുറച്ചു കൂടി Spiritual Language ൽ പറഞ്ഞാൽ There is a vocation within the vocation. 'വിളിക്കുള്ളിലെ വിളി' എന്നൊക്കെ പറയുന്ന സംഭവം മനസ്സിലാക്കാനും അതനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുവാനും അത് നേടിയെടുക്കാനും നമുക്ക് പറ്റണം.
എല്ലാ വിത്തിലും മരം ഒളിച്ചിരിപ്പുണ്ട് . പക്ഷേ എല്ലാം മരമായി മാറുന്നില്ല എന്നു പറയാറില്ലേ....? അതുപോലെ നമുക്കൊക്കെ വലിയ വലിയ കാര്യങ്ങൾ ചെയ്യാനായിട്ടുള്ള കഴിവും കൃപയും ദൈവികനിയോഗവുമുണ്ട് പക്ഷെ പലരും അത് കണ്ടെത്തുവാനോ പൂർത്തിയാക്കാനോ കഴിയാതെ ഒരു സാധാരണ ജീവിതം ജീവിച്ച് മരിച്ചു പോകുന്നു . അങ്ങനെയല്ലാതെ ഒരു അസാധാരണ ജീവിതം നയിക്കാൻ നമുക്ക് പറ്റണം. സഖറിയ പറയുന്നതു പോലെ (ഏത് സഖറിയ....? മലയാള സാഹിത്യകാരൻ സഖറിയ...) " നീ ജനിച്ചു, ജീവിച്ചു; മരിച്ചു ... ശരി.... ,
ആട്ടെ എന്ത് അത്ഭുതം നീ ചെയ്തിട്ടുണ്ട് ....!!!? അതുകൊണ്ട് നമ്മുടെ ജീവിതത്തിൻ ചില അസാധാരണ കാര്യങ്ങൾ ചെയ്യാനും നമ്മെ കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞ് അതിന് പൂർത്തിയാക്കുവാനു മായിട്ടുള്ള കൃപയ്ക്കു വേണ്ടിയിട്ട് പ്രത്യേകമായി പ്രാർത്ഥിക്കാം.
2. അവനെ നോക്കുക, അവനെ മാത്രം നോക്കുക
സുവിശേഷത്തിൽ കാണുന്ന ഒരു കാര്യം ഇതാണ് എല്ലാവരും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു എന്ന്. പണ്ട് കേട്ട ഒരു കഥ ഇപ്രകാരമാണ് . ഒരു ഗായകൻ ഗാനമേളയിൽ മനോഹരമായ ഗാനം ആലപിക്കുന്നു. ചുറ്റുമുള്ളവരൊക്കെ കയ്യടിക്കുന്നു. ആലപാനത്തിനു ശേഷം പലരും വന്നു അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാൽ അദ്ദേഹത്തിന് മുഖത്ത് ഒരു പ്രസാദം കാണുന്നില്ല. പത്രപ്രവർത്തകരിലൊരാൾ അദ്ദേഹത്തോട് ചോദിക്കുന്നു " സാർ വളരെ മനോഹരമായി ഗാനമാലപിച്ചു. ചുറ്റുമുള്ളവരെല്ലാം അങ്ങയെ അഭിനന്ദിക്കുന്നു. എന്നിട്ടും എന്തേ അങ്ങയുടെ മുഖത്ത് ഒരു പ്രസാദമില്ലാത്തത്.?" അയാൾ ഇപ്രകരം മറുപടി പറഞ്ഞു: നിങ്ങൾ എന്നെ അഭിന്ദിക്കുമ്പോൾ എല്ലാം എന്റെ കണ്ണുകൾ കാണികൾക്ക് ഏറ്റവും പുറകിൽ നിൽക്കുന്ന എൻറെ ഗുരുവിൻറെ മുഖത്ത് ആയിരുന്നു. ആ മുഖത്ത് എന്നെ തൃപ്തി പെടുത്തുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല . പിന്നെ എങ്ങനെയാണ് എനിക്ക് സന്തോഷിക്കാൻ ആവുക? സത്യത്തിൽ ഇതു നമ്മുടെ ജീവിതത്തിലും വാസ്തവമാണ്. ഒരുപക്ഷേ നമ്മുടെ കഴിവും അറിവും കണ്ടു ഒത്തിരി പേര് നമുക്ക് ചുറ്റും നിന്ന് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ഇടക്കിടക്ക് ഈശോയുടെ മുഖത്തേക്ക് നോക്കാൻ നമുക്ക് പറ്റണം. അതായത് ഓരോ ദിവസവും കുറച്ചുസമയം ഈശോയുടെ ഒപ്പം ഇരിക്കാനായിട്ട് നമുക്ക് പറ്റണം. പള്ളിയിൽ പ്രാർത്ഥിക്കാൻ വന്ന ഒരു കൃഷിക്കാരന്റെടുത്ത് എങ്ങനെയാണ് താങ്കൾ പ്രാർത്ഥിക്കുന്നത് എന്ന് വിയാന്നി പുണ്യാളൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എപ്രകാരമാണ്. "ഞാൻ എന്റെ ഈശോയെ നോക്കി കൊണ്ടിരിക്കും ഈശോ എന്നെയും" . സത്യത്തിൽ ഇതാണ് പ്രാർത്ഥന. അതുപോലെ ഈശോയുടെ മുഖത്തേക്ക് ഉറ്റു നോക്കാനായി നമുക്ക് പറ്റണം. കുറച്ചു സമയം അവനെ മാത്രം നോക്കിക്കൊണ്ടു പ്രാര്‍ഥിക്കാനും പറ്റണം.
3.അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കരുത്
ഈശോയുടെ വാക്കുകൾ കേട്ട് ജനക്കൂട്ടം അവനെ പ്രശംസിച്ചു എന്നാണ് സുവിശേഷം പറയുന്നത്. മറ്റൊരാളെ അഭിനന്ദിക്കാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. ഒരു നേട്ടം ഒരാൾക്ക് വന്നാൽ, ഒരു വിജയം കിട്ടിയാൽ, ഒരു അംഗീകാരം കിട്ടിയാൽ, ആത്മാർത്ഥമായി അയാളെ അംഗീകരിക്കാൻ, ഒരു അഭിനന്ദനം കൊടുക്കാൻ, ഗ്രൂപ്പിൽ ഒരു Congratulation ഇടാൻ, പേഴ്സണൽ ആയി ഒന്ന് വിളിക്കാൻ, അദ്ദേഹത്തെക്കുറിച്ച് രണ്ടു നല്ല വാക്ക് സംസാരിക്കാൻ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല . കാര്യം നമ്മുടെ ശത്രുവാണെങ്കിലും മറ്റൊരാളുടെ നേട്ടത്തെ അംഗീകരിക്കാനും പ്രശംസിക്കാനും പറ്റുക വലിയ കാര്യമാണ്. പലപ്പോഴും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. ഒട്ടും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങളാണ് പലപ്പോഴും നമ്മൾ കൊടുക്കുന്നത്. ഒരു അഭിനന്ദനം കൊടുക്കുമ്പോൾ- നന്നായിട്ട് പാട്ട് പാടി കേട്ടോ, പ്രസംഗം super ആയി കേട്ടോ, താൻ നന്നായി എഴുതുന്നുണ്ട് കേട്ടോ, നല്ല ക്ലാസ്സ് ആയിരുന്നു നന്നായിട്ട്, കാര്യങ്ങൾ നന്നയി ഓർഗനൈസ് ചെയ്തു കേട്ടോ, നന്നായി പെർഫോം ചെയ്തു കേട്ടോ, വേഷം കലക്കിയിട്ടുണ്ട് കെട്ടോ ഭക്ഷണം നന്നായിട്ടുണ്ട് എന്നൊക്കെ മടികൂടാതെ പറയുക.
നമ്മെ മറ്റുള്ളവർ അഭിനന്ദിക്കുമ്പോൾ എന്തൊക്കെ പറഞ്ഞാലും ഇമ്മക്ക് ഒരു സന്തോഷം തോന്നില്ലേ..? എന്നു പറഞ്ഞപോലെ നമ്മൾ മറ്റുള്ളവരെ അഭിനന്ദിക്കുമ്പോൾ അവർക്കും സന്തോഷമാകും . മക്കളെ , മാതാപിതാക്കളെ, പ്രായമായവരെ ,ഭാര്യയെ, ഭർത്താവിനെ, അധികാരികളെ, കൂട്ടുകാരെ അഭനന്ദിക്കാൻ മറക്കരുത്. (ചുമ്മാ ഇമ്മടെ ചിലവിൽ അവരൊന്നു സന്തോഷിക്കട്ടെയെന്നു....)
ഈശോയുടെ വാക്ക് കേട്ട് ജനക്കൂട്ടം അവനെ പ്രശംസിച്ചുകൊണ്ട് പറയുന്നത് അവൻ ജോസഫിന്റെ മകനല്ലേ എന്നൊക്കെ പറഞ്ഞാണ് അവനെ അഭിനന്ദിക്കുന്നത്. അതായത് ഈശോയെയും അവന്റെ അപ്പനെയും അവർ പ്രശംസിക്കുന്നു എന്നർത്ഥം.
അഭിനന്ദിക്കുന്നവരോട് വെറും മാത്രമല്ല ഒന്നോ രണ്ടോ വാക്കുകൾ അവരുടെ ഫാമിലിയെ പറ്റിയും അവരുടെ മറ്റു കഴിവുകളെ പറ്റിയും ചേർത്ത് പറയുന്നതും നന്നായിരിക്കും എന്ന് തോന്നുന്നു.
പറച്ചിലും പ്രവർത്തിയും
1. എന്റെ വിളിക്കുള്ളിലെ വിളി Call within 'the Call' കണ്ടെത്താൻ പ്രാർത്ഥിക്കുക.
2. ഈശോയെ നോക്കി കൊണ്ട് അൽപ്പ സമയം ദേവാലയത്തിൽ ചെലവഴിക്കുക.
3. മറ്റൊരാളെ അഭിനന്ദിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ സൂക്ഷിക്കുക.
Homily 15- Luke 4:16-22⌄
പുറ. 3:1-12, ഏശ 44:28-45:4, 2 തിമോ: 3:10-15, ലൂക്ക 4:16-22
സമഗ്ര വിമോചനവും സ്വാതന്ത്ര്യവും...
വിമോചകരാകുന്ന നേതാക്കള്‍..
അനീതിയുടെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചുയര്‍ത്താന്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കന്മാരെയും, അവരുടെ ഉറച്ച ദൗത്യബോധത്തെയും വേദപുസ്തകതാളുകളിലൂടെ ഇന്നത്തെ വചനഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് തേനും, പാലും ഒഴുകുന്ന ദേശത്തേക്ക് നയിക്കാന്‍ മോശയേയും, ഇസ്രായേലിനെ ബാബിലോണ്‍ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് സ്വദേശത്തേക്ക് തിരികെകൊണ്ടുവന്ന് ജറുസലെമിനെ പുനര്‍നിര്‍മ്മിക്കാന്‍ സൈറസിനെയും തിരഞ്ഞെടുക്കുന്ന പഴയനിയമ ഭാഗങ്ങളും, പാപാന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കും, ബന്ധനത്തിന്റെയും മര്‍ദ്ദനത്തിന്റെയും അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കും സകലജനതകളേയും വീണ്ടെടുക്കാന്‍ സമഗ്രവിമോചകനായി നസ്രായനെ ഉയര്‍ത്തുന്ന സുവിശേഷഭാഗവും...
തങ്ങളുടെ കുടുംബ ജീവിത സാഹചര്യങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ, ചുറ്റുമുള്ളവരുടെ ഉയര്‍ച്ചയും വിമോചനവും തങ്ങളുടെ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വിമോചകരെ ചരിത്രം നിരത്തുന്നുണ്ട്. അധികം പഴമയിലേക്ക് പോകാതെ നമുക്ക് സുപരിചിതരായവര്‍. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തില്‍നിന്നും ഭാരതത്തെ സ്വാതന്ത്ര്യപ്പുലരിയിലേക്ക് നയിച്ച മഹാത്മാഗാന്ധി, അമേരിക്കന്‍ ജനതയെ നയിച്ച എബ്രഹാം ലിങ്കണ്, അവിടെ പൗരാവകാശ സമരങ്ങള്‍ നയിച്ച മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂണിയര്‍, ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റായ നെല്‍സണ്‍ മണ്ഡേല, അവിടുത്തെ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ റൂത്ത് ഫസ്റ്റ്... ഇങ്ങനെ നിരവധി നേതാക്കള്‍..
നമ്മോടൊപ്പം ജീവിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, നിരക്ഷരതയിലുമൊക്കെ പേരുകേട്ട രാജ്യമാണ്. എന്നാല്‍, ഈ പട്ടിണിപ്പാവങ്ങളില്നിന്ന് ഫുട്ബോള്‍ ഇതിഹാസമായി കഷ്ടപ്പെട്ട് വളര്‍ന്ന സാഡിയോ മെയ്ന്‍ ഇന്നവരുടെ ''വലിയ ഹീറോ"യാണ്. നാട്ടില്‍ നിരവധി സ്കൂളുകളും, ഫുട്ബോള്‍ മൈതാനങ്ങളും പണിയുന്നതും, പട്ടിണി നിര്മ്മാര്ജ്ജനവുമൊക്കെയാണ് തനിക്കു പ്രധാനമെന്ന്, പൊട്ടിയ മൊബൈല്‍ മാറ്റാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയായി മെയ്ന്‍ പറയുന്നു. നിരവധി കുടുംബങ്ങളില്‍ അദ്ദേഹം മാസംതോറും നല്കുന്ന 70 യൂറോ കൊണ്ടാണ് അടുപ്പ് പുകയുന്നത്. 21-ാം നൂറ്റാണ്ടിലെ മനുഷ്യത്വത്തിന്റെ രാജാവെന്നു വിളിക്കുന്നത്, മറ്റൊരു ഫുട്ബോളറെയാണ്;
സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ! ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നിദാനമാകുന്ന കായികരാജാവ്. പാക്കിസ്താനിലെ പെണ്‍കുട്ടികളുടെ ശബ്ദമായ മലാല യൂസഫ്സായി, ഇന്ത്യയിലെ മേധാപട്കര്‍, ദയാബായി, ഇറോം ശര്‍മിള, 2011ലെ സമാധാന നൊബേല്‍ നേടിയ ലൈബീരിയന്‍ സമാധാന നേതാവ് ലെയ്മാ ബോവീ.. ഇങ്ങനെ ജീവിക്കുന്നവര്‍ നിരവധി!
എന്നാല്‍, ലോകരക്ഷകനെന്ന് അറിയപ്പെടുന്നത് നസ്രായനായ യേശുമാത്രം.. താനാരാണെന്നും, എന്താണ് ചെയ്യാനുള്ളതെന്നും ഉത്തമബോധ്യത്തോടെ വിളംബരം ചെയ്യുന്ന യേശുവിന്റ 'നസ്രത്ത് മാനിഫെസ്റ്റോ'യാണ് ലൂക്കാ സുവിശേഷകന് അനാവരണം ചെയ്യുന്നത്.
രക്ഷകനെ കാത്ത്..
ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഭിമാനിക്കുമ്പോഴും റോമന്‍ അടിമത്തത്തിനു കീഴിലായിരുന്ന യഹൂദജനത, മര്‍ദ്ദകരെയും ചൂഷകരെയും അടിച്ചൊതുക്കി തങ്ങളെ രക്ഷിക്കാന്‍, മിശിഹാ - രക്ഷകന് വരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു. മിശിഹാ കിരീടം ധരിച്ചും ചെങ്കോലേന്തിയും സിംഹാസനത്തില്‍ വാഴും എന്നായിരുന്നു അവരുടെ പ്രതീക്ഷ. ഭരണകൂട അടിമത്തത്തോടൊപ്പം, പ്രബലമായ മതാധികാര നിയമ ഭീകരതകളും അനുഭവിച്ചിരുന്ന സാധാരണ ജനങ്ങളും, മാനുഷികത നഷ്ടപ്പെടാത്ത അവരിലെ ചില ഉന്നതരും യേശുവിനെ തങ്ങളിഷ്ടപ്പെടുന്ന ഗുരുവായി അംഗീകരിച്ചിരുന്നു; നിക്കൊദേമൂസിനെപോലെ ചിലര്‍ക്ക് അവന് മഹാനായ ഗുരുവുമായിരുന്നു. സിനഗോഗധികാരികള് വലിയ ബഹുമാനത്തോടെ അവനെ സ്വീകരിച്ചിരുന്നു എന്നുവേണം കരുതാന്‍. 'പതിവുപോലെ അവന് സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു' എന്നു തുടങ്ങുന്ന വചനഭാഗങ്ങള്‍ അതിനു തെളിവാണ്. യഹൂദ ആചാരരീതിയനുസരിച്ച് വായിക്കുന്ന ''റബ്ബി" തന്നെയാണ് വചന വ്യാഖ്യാനവും ചെയ്യുന്നത്. എന്നാല്‍ സാധാരണ നേതാക്കള്‍ ചെയ്യുന്നതുപോലെ ഇവിടെ അധികഭാഷണങ്ങളില്ല, ഘോരപ്രഭാഷണങ്ങളുമില്ല. ശാന്തനായിരുന്ന് ഒരു വചനം മാത്രം, ''നിങ്ങള്‍ കേട്ടിരിക്കെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു."
നസ്രത്ത് മാനിഫെസ്റ്റോ
യേശുവിന്റെ നസ്രത്തിലെ മാനിഫെസ്റ്റോ പ്രഖ്യാപിക്കുമ്പോള്‍ തന്റെ ജീവിതദൗത്യത്തെക്കുറിച്ചും ശുശ്രൂഷകളെകുറിച്ചും ഉറച്ച ബോധ്യം അവിടുത്തേക്കുണ്ട്. ദൗത്യവാഹകരെ തിരഞ്ഞെടുക്കുന്നത് ദൈവമാണെന്നും, ആത്മാവിന്റെ നിറവിലേ വിമോചനദൗത്യങ്ങള് പൂര്‍ത്തിയാക്കാനാവൂ എന്നും തിരുവചനഭാഗങ്ങള്‍ അടിവരയിടുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്ത്തിയിരുന്നവരുടെ - ദരിദ്രര്‍, ബലഹീനര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നിവരുടെ - സമഗ്രവിമോചനമാണ് തന്റെ ലക്ഷ്യമെന്നും അവിടുന്ന് പ്രഖ്യാപിക്കുന്നു. പിന്നീട്, തന്റെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അവിടുന്നു പറയുന്ന മാനദണ്ഡങ്ങളും ഇതുതന്നെയാണ്; വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും, വിവസ്ത്രരെ ഉടുപ്പിക്കാനും, ബന്ധിതരെ ആശ്വസിപ്പിക്കാനുമാണ് ആവശ്യപ്പെടുന്നത്.
ആരാകരുത് എന്ന ബോധ്യം..
ഈ വേദപുസ്തകഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍, കര്ത്താവിന് വായിക്കാനായി നല്കപ്പെട്ടത് ഏശയ്യാപ്രവാചകന്റെ പുസ്തകമായതുകൊണ്ട് (61ാം അദ്ധ്യായം 1-2 വചനങ്ങള്‍), പ്രവാചകഗ്രന്ഥം കൂടി വായിക്കാന്‍ നാം നിര്‍ബന്ധിതരാകും. അവിടെ എന്നെ അല്‍ഭുതപ്പെടുത്തിയത്, യേശു മന:പ്പൂര്‍വ്വം ഒഴിവാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ദൗത്യമാണ്! 'നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാന്‍... അവിടുന്ന് എന്നെ അയച്ചിരിക്കുന്നു' എന്ന് പ്രവാചകന് മുഴുമിപ്പിക്കുമ്പോള്, പ്രതികാരം തന്റെ അജണ്ടയിലില്ലെന്ന് കര്‍ത്താവ് പറയാതെ പറയുന്നു. കൂടാതെ, 'അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍' പ്രവാചകന്റെ 58-ാം അദ്ധ്യായത്തിലെ 'ഉപവാസ ചിന്തകള്‍' കര്‍ത്താവ് എടുത്തുപറയുകയാണ്; '...മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ യഥാര്‍ത്ഥ ഉപവാസം' (ഏശയ്യ 58:6).
ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്, യേശുവിന് തന്റേയും, തന്റെ പിന്‍ഗാമികളുടേയും ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു എന്ന് തന്നെയാണ്. തങ്ങള്‍ ആരാകണമെന്നും, അതേസമയം ആരാകരുത് എന്നുമുള്ള കൃത്യമായ, വ്യക്തമായ ബോധ്യം..
കേള്‍ക്കാത്ത ചോദ്യങ്ങള്‍..
ഒരു ശതമാനമെങ്കിലും ക്രൂശിതന്റെ വഴിയേ നടക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മനസ്സില്‍ തികട്ടിവരുന്ന ചില ചോദ്യങ്ങള്‍ എഴുതാതെ വയ്യ; ക്ഷമിക്കുക.
ആടുകള്‍ക്ക് വേണ്ടി ജീവനേകേണ്ട അവന്റെ സഭയിലെ ഇടയരും, ആടുകളുടെ കരച്ചില് കേള്‍ക്കേണ്ട ''വലിയ ഇടയന്മാരും'', 'ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നതെന്ന്' അടിവരയിട്ട്, അവന് പ്രഖ്യാപിച്ച ഈ 'നസ്രത്ത് മാനിഫെസ്റ്റോ' വിസ്മൃതിയിലാഴ്ത്തിയോ?
അവന്റെ പേരില്‍ ഉയര്‍ത്തപ്പെടുന്ന അരമനകളുടെയും, അംബരചുംബികളായ ദേവാലയങ്ങളുടെയും ബലവത്തായ മതിലുകള്‍ക്കപ്പുറമാണ് അവന്റ 'പ്രകടനപത്രിക'യിലെ പ്രവര്‍ത്തനമണ്ഡലമെന്ന് അവന്റെ ശബ്ദമാകേണ്ടവര്‍ മറന്നുകഴിഞ്ഞോ?
'പ്രതികാരം' പുതിയനിയമത്തിന്റെ പാതയല്ലെന്ന് സ്വജീവിതംകൊണ്ട് അവന് കാണിച്ചെങ്കിലും, പഴയനിയമത്തിന്റെ പാരമ്പര്യം പേറി പ്രതികാരമാണ്' തങ്ങളുടെ മുഖമുദ്രയെന്ന് 'പാരമ്പര്യം തലക്കുപിടിച്ച് സീറോ സഭാധികാരികള്‍ പറയാതെപറയുന്നില്ലേ?
ക്രിസ്തുവിന്റെ അനുയായി ആകേണ്ടവന്‍ ക്രിസ്തുവിനെപോലെ ജീവിച്ചാല്‍ മതി, ഇന്നത്തെ പള്ളിയുടെയും, സഭയുടെയും ആചാരബന്ധനങ്ങള്ക്കുള്ളില് ഒതുങ്ങേണ്ടതില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് പുതുതലമുറയില്‍ എന്ന വസ്തുത സഭയെ ബാധിക്കുമെന്ന തിരിച്ചറിവ് ഉണ്ടാകാത്തതെന്തേ?
രോഗികളേയും അബലരേയും ചേര്‍ത്തുപിടിച്ച, അത്ഭുതങ്ങളിലൂടെ അവര്ക്കത്താണിയായ, അവന്റെ പേരിലുള്ള ആതുരാലയങ്ങളെന്തേ, അവരുടെ കുടുംബവേരുകളറുക്കുന്ന കച്ചവടകേന്ദ്രങ്ങളാകുന്നു? അന്ധകാരത്തില്‍നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കേണ്ട സഭാവിദ്യാലയങ്ങളെന്തേ കഴുത്തറപ്പന്‍ ബ്ലേഡ് മാഫിയകളാകുന്നു?
''അന്ധകാരത്തിന്, അന്ധകാരത്തെ തുടച്ചുമാറ്റാനാകില്ല, പ്രകാശത്തിനു മാത്രമേ അതിനു കഴിയൂ. വെറുപ്പിനെ തുടച്ചുമാറ്റാന്‍ വെറുപ്പിനാകില്ല, സ്നേഹം കൊണ്ടേ അതിനാകൂ'' (മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂണിയര്‍). നവോത്ഥാന കാല്‍വെപ്പുകളുടെ മുന്‍പന്തിയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഈശോയുടെ രക്ഷാകരദൗത്യത്തിന്റെ കാതല്‍ മനസ്സിലാക്കി ബലഹീനരുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും, ആത്മീയാന്ധതബാധിച്ചവരുടെയും ശബ്ദമാകാനും പ്രകാശമാകാനും നൂറായിരം ക്രിസ്തുമാരുണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം...
.........................................
ഷാജി ആനാന്തുരുത്തി
www.homilieslaity.com
Homily 16- Luke 4:16-22⌄
ദനഹാക്കാലം ഒന്നാം ഞായർ
ലൂക്ക 4, 16-22
ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു!
സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. ജനുവരി ആറാം തീയതിയാണ് കത്തോലിക്കാ സഭയിൽ ദനഹാതിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ, ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നതിന് വ്യത്യസ്ത ഭാവങ്ങളുണ്ട്. ഉദാഹരണത്തിന്, ലത്തീൻ സഭയിൽ പൂജ്യരാജാക്കന്മാർ ഈശോയെ സന്ദർശിക്കുന്നു എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നത് – മൂന്ന് രാജാക്കന്മാർ ലോകത്തെ മുഴുവനും പ്രതിനിധീകരിക്കുകയും,അവർ വന്ന് രാജാധിരാജനായ ക്രിസ്തുവിനെ ആരാധിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കത്തോലിക്കാ സഭയിലെ മറ്റൊരു വ്യക്തിഗത സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസായെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ, ദനഹാ ആഘോഷിക്കുന്നത്. ഇത് അനൈക്യത്തിന്റെ ലക്ഷണമല്ല. ഇത്, പാശ്ചാത്യ, പൗരസ്ത്യ വീക്ഷണത്തിലുള്ള (perspective), ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ടാണ്.
സീറോ മലബാർ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്രമനുസരിച്ച് (Liturgical Theology), മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. പൗരസ്ത്യ ആധ്യാത്മികത (Eastern Spirituality) എപ്പോഴും ദൈവിക കാര്യങ്ങളിൽ വലിയൊരു രഹസ്യാത്മകത (Mystical) കാത്തുസൂക്ഷിക്കുന്നുണ്ട്. ഈശോയുടെ മാമ്മോദീസയിൽ അതുണ്ട്. സ്വർഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വരുന്നു, സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഇതെല്ലം സാധാരണ കാര്യങ്ങളല്ല. സ്വർഗത്തിന്റേതാണ് അവ; ദൈവത്തിന്റേതാണ് അവ. അതിൽ രഹസ്യാത്മകത ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് പൗരസ്ത്യ സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസ ദനഹതിരുനാളായി സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഒരു സംശയം! പിന്നെ, എന്തുകൊണ്ടാണ് ഈ ഞായറാഴ്ച്ച, ദനഹാ ഒന്നാം ഞായറിൽ മറ്റൊരു സുവിശേഷ ഭാഗം? ഉത്തരമിതാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും, പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.
ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴപ്പിണ്ടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.
നാളെ, ജനുവരി ആറിന് നാം ആചരിക്കുന്ന ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!
മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിൽ, വീണ്ടും, ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നു. വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്‍കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു:
“നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.
എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.
രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.
ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്തസാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mother Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (St. Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.
എം. മോഹനന്റെ 2011 മേയ് മാസത്തിൽ പുറത്തിറങ്ങിയ “മാണിക്യക്കല്ല്” എന്ന മനോഹരമായ ഒരു ചിത്രമുണ്ട്. നിങ്ങൾ കണ്ടു കാണും ആ Film. SSLC യ്ക്ക് എല്ലാ കുട്ടികളും തോൽക്കുന്ന, ഒരച്ചടക്കവുമില്ലാത്ത, ടീച്ചർമാർ തങ്ങളുടേതായ ജോലി നോക്കുന്ന ഒരു സ്കൂൾ. ഈ സ്കൂളിലേക്ക് വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരനായ ഒരു മാഷ് വരുന്നു. ആ സ്കൂളിനെ നല്ല വിജയമുള്ള, അച്ചടക്കമുള്ള ഒരു സ്കൂളാക്കി മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ധരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും, പത്താം ക്ലാസിലെ ഒരു കുട്ടി തന്നെ കളിയാക്കി ഒരു കാർട്ടൂൺ ചിത്രം വരച്ചപ്പോൾ, അദ്ദേഹം അവന്റെ കഴിവ് മനസ്സിലാക്കി അവന് പെയിന്റിംഗ് സാധനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബഷീറെന്ന ആ കുട്ടിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയ്ക്ക് ഒന്നാം കിട്ടിയപ്പോൾ അനുമോദിക്കാനായി ഗ്രാമത്തിലെ ത്രീ സ്റ്റാർ ക്ളബ്ബുകാർ ഒരു പ്രോഗ്രാം ഒരുക്കി. അതിൽ സമ്മാനം സ്വീകരിച്ചശേഷം ബഷീർ ഒരു നന്ദി പറയുന്നുണ്ട്. “ഞങ്ങൾക്ക് എല്ലാം വിനയചന്ദ്രൻ മാഷാ. പഠിക്കണമെന്നും, ജയിക്കണമെന്നും തോന്നിപ്പിച്ചത് മാഷാ. അരക്കൊല്ല പരീക്ഷയ്ക്ക് ഞങ്ങൾക്ക് നല്ല മാർക്കുണ്ട്. അത് കണ്ടപ്പോ ഉമ്മയും, ഉപ്പയും പറഞ്ഞു, മാഷെ ഇവിടെ കൊണ്ടെത്തിച്ചത് പടച്ചോനാന്ന്. പക്ഷേ, ഞങ്ങൾക്ക് …മാഷ്….മാഷ്..തന്നെയാ പടച്ചോൻ…! അത് പറഞ്ഞതും അവൻ വിതുമ്പിപ്പോയി.
പ്രിയപ്പെട്ടവരേ, ഒരു സിനിമാക്കഥപോലെ എത്രയോ വട്ടം ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പലപ്രാവശ്യം നാം പറഞ്ഞിട്ടില്ലേ. അമ്മേ, അമ്മയാണെന്റെ ദൈവമെന്ന്. അപ്പച്ചാ, അപ്പച്ചനാണെന്റെ ദൈവമെന്ന്. ദൈവങ്ങൾ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്രമാത്രം ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിധി പറഞ്ഞ പെരിയ ഇരട്ടക്കൊലക്കേസ് പോലെ! എങ്കിലും, നാം ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും തകർന്ന് നിന്ന ആ നിമിഷത്തിൽ എന്റെ അടുത്ത് വന്നിരുന്ന് “ഞങ്ങൾ കൂടെയുണ്ട്” എന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞ ആ സ്ത്രീ എനിക്കാരാണ്? ക്രിസ്തു അല്ലാതെ മറ്റാരുമല്ല. സാമ്ബത്തികമായി ഞാൻ തകർന്ന് വേളയിൽ, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ, ഫോൺ വിളിച്ച് എന്റെ GPay നമ്പർ ചോദിച്ച് എനിക്ക് പൈസ ഇട്ടു തന്ന ആ വ്യക്തി ക്രിസ്തു അല്ലാതെ മറ്റാരാണെനിക്ക്!!! വർഷങ്ങളായി, ആസ്ബസ്റ്റോസ് (Asbestos) ഷീറ്റിന്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ, ഒരു നല്ല വീട് വേണമെന്നാഗ്രഹിച്ചപ്പോൾ “വീട് പണി തുടങ്ങൂ..ഞാൻ സഹായിക്കാം” എന്ന് പറഞ്ഞ ആ മനുഷ്യൻ എനിക്ക് ക്രിസ്തുവല്ലേ? അങ്ങനെ സ്നേഹമുള്ളവരേ, എത്രപ്രാവശ്യം ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്? നാം എത്രയോ വട്ടം മറ്റുള്ളവർക്ക് ക്രിസ്തു ആയിട്ടുണ്ട്? അതെ, ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന്, ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! അതാണ് ഇന്നത്തെ സുവിശേഷ സന്ദേശം! “
അതിനുള്ള പ്രചോദനമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തു! എത്രമനോഹരമാണ് ആ Scene!! എത്ര സുന്ദരമാണ് ആ വാക്കുകൾ! കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവരാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദരിദ്രർക്ക് സുവിശേഷമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ബന്ധിതർക്ക് മോചനമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യമാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദൈവവചനം നമ്മിൽ പൂർത്തിയാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. “ഇന്ന് ദൈവവചനം എന്നിൽ പൂർത്തിയാകട്ടെ” എന്ന് നമുക്ക് ആശിക്കാം. നാം ദനഹാ ആകുമ്പോൾ, നമ്മിലൂടെ ക്രിസ്തു വെളിപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് സുവിശേഷം,ഈ സുവിശേഷ ഭാഗം വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നത്.
ദെനഹക്കാലം 02⌄
Homily 01 -John 1.14-18⌄
Homily 02 -John 1.14-18⌄
Homily 03 -John 1.14-18⌄
Homily 04 -John 1.14-18⌄
Homily 05 -John 1.14-18⌄
Homily 06 -John 1.14-18⌄
Homily 07 -John 1.14-18⌄
Homily 08 -John 1.14-18⌄
Homily 09 -John 1.14-18⌄
Homily 10 -John 1.14-18⌄
Homily 11 -John 1.14-18⌄
Homily 12 -John 1.14-18⌄
ഞായര്‍ പ്രസംഗം ദനഹാ രണ്ടാം ഞായര്‍ യോഹ. 1: 14-18
കൃപയും സത്യവും മിശിഹാ വഴി മനുഷ്യനായി അവതരിച്ച ഈശോമിശിഹായുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ധ്യാനിക്കുവാനാണല്ലോ ദനഹാക്കാലം നമ്മെ ക്ഷണിക്കുന്നത്. ദൈവം മനുഷ്യനായതിലൂടെ എന്താണ് സംഭവിച്ചതെന്ന് യോഹന്നാന് സുവിശേഷകന് വര്‍ണ്ണിക്കുന്നതാണ് രണ്ടാം ഞായറാഴ്ച്ചത്തെ നമ്മുടെ പരിചിന്തനവിഷയം (യോഹ. 1:14-18).
അനാദിയിലെ ദൈവത്തോടു കൂടെയുള്ള, ദൈവം തന്നെയായ വചനമാണ് മനുഷ്യനായത്. നസ്രായനായ ഈശോയിലാണ് മനുഷ്യരായ നമ്മള് പിതാവായ ദൈവത്തിന്റെ മുഖം ദര്‍ശിച്ചത്. തന്നെ കാണുന്നവര്‍ പിതാവിനെയാണ് കാണുന്നത് (യോഹ. 14:9) എന്ന് അവിടുന്ന് തന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ. സുവിശേഷകന്മാരായ ലൂക്കായും യോഹന്നാനും മനുഷ്യനായി അവതരിച്ച ഈശോയെ 'വചനം' എന്നാണ് വിശേഷിപ്പിക്കുന്നത് (ലൂക്കാ. 1:2; യോഹ. 1:1-18). അവിടുന്ന് പിതാവിനെ നമുക്ക് വെളിപ്പെടുത്തിത്തരുന്നതു കൊണ്ടാണിത്. ഏതൊരു വചനവും ആരില്‍ നിന്നു പുറപ്പെടുന്നുവോ ആ വ്യക്തിയെയാണല്ലോ വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ വചനമായ ഈശോ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നു. പുത്രനെന്ന നിലയില്‍ അവിടുത്തേയ്ക്ക് പിതാവുമായുള്ള ഗാഢബന്ധമാണ് മറ്റാരെയുംകാള്‍ പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നതിന് ഈശോയെ പ്രാപ്തനാക്കുന്നത്.
ഈശോയ്ക്ക് പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് യോഹന്നാന് സുവിശേഷകന് തന്റെ സുവിശേഷ വിവരണം ആരംഭിക്കാന്‍ തന്നെ കാരണവുമിതാണ്. വചനത്തെക്കുറിച്ചുള്ള ആമുഖത്തില്‍ നമ്മള് ഇപ്രകാരം വായിക്കുന്നു: 'ആദിയില്‍ വചനമുണ്ടായിരുന്നു. ആ വചനം ദൈവത്തോട് കൂടെയായിരുന്നു. ആ വചനം ദൈവമായിരുന്നു. അവന് ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു' (യോഹ. 1:1-2). ഇപ്രകാരം, പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് (യോഹ. 1:18).
ഈശോയുടെ ആഗമനം വരെയുള്ള മനുഷ്യചരിത്രത്തില്‍ (പഴയനിയമത്തില്‍) ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക് പകര്‍ന്നുതന്നിട്ടുള്ളത് മോശയാണ്. ദൈവവുമായി മോശയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം തന്നെയായിരുന്നു ദൈവത്തെക്കുറിച്ച് വിവരിക്കുന്നതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കാരണം, സ്നേഹിതനോടെന്ന പോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു (പുറ. 33:11). ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്, മനുഷ്യന് ചരിത്രത്തിലൂടെയുള്ള വഴി കാണിക്കുന്ന നിയമങ്ങള്‍ - മനുഷ്യനെ സംബന്ധിച്ച ദൈവഹിതം - നല്കുവാന് അദ്ദേഹത്തിന് സാധിച്ചത്. ഞായറാഴ്ച്ചകളിലും ആഘോഷ ദിവസങ്ങളിലും പരിശുദ്ധ കുര്‍ബാനയിലെ ആദ്യവായന മോശയുടെ ഗ്രന്ഥമായ തോറാ അഥവാ പഞ്ചഗ്രന്ഥത്തില്‍ നിന്നാണല്ലോ.
ഇന്നത്തെ ആദ്യവായനയിലൂടെ മോശ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇസ്രായേല്‍ ജനത്തിന്റെ മരുഭൂമി യാത്രയിലേക്കാണ് (സംഖ്യ 10:29-36). വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ഈ യാത്രയില്‍ അവര്‍ക്ക് വഴികാട്ടിയായിരുന്നത് വാഗ്ദാന പേടകമായിരുന്നു. ഈ പേടകത്തിലുണ്ടായിരുന്നതാകട്ടെ, സീനായ് ഉടമ്പടിയുടെ വ്യവസ്ഥകളായ പത്ത് പ്രമാണങ്ങളടങ്ങിയ രണ്ട് ഫലകങ്ങളും. മരുഭൂമിയില്‍ ദൈവം ജനത്തെ അത്ഭുതകരമായി തീറ്റിപ്പോറ്റിയ മന്നായും പ്രധാന പുരോഹിതനായ അഹറോന്റെ വടിയുമായിരുന്നു. ദൈവസാന്നിധ്യത്തിന്റെയും അവിടുത്തെ പരിപാലനയുടെയും പ്രതീകങ്ങളായിരുന്നു വാഗ്ദാന പേടകവും അതിനുള്ളിലുണ്ടായിരുന്നവയും. ദൈവസാന്നിധ്യത്തിന്റെ അടയാളമെന്നോണം വാഗ്ദാന പേടകത്തോടനുബന്ധിച്ച് ഒരു മേഘവും നമ്മള് കാണുന്നുണ്ട് (പുറ. 40:34).
യാത്രയ്ക്കിടയില്‍ ജനം കൂടാരങ്ങളില്‍ വിശ്രമിച്ചിരുന്നപ്പോള്‍ വാഗ്ദാന പേടകം സമാഗമന കൂടാരത്തിലായിരുന്നു. ദൈവസാന്നിധ്യം ജനത്തിനിടയില്‍ കൂടാരമടിച്ചതായിരുന്നു വാഗ്ദാന പേടകം (പുറ. 25:8-9). പിന്നീട് സോളമന് നിര്‍മ്മിച്ച ജറുസലേം ദൈവാലയത്തിന്റെ കേന്ദ്രസ്ഥാനത്ത് ഈ വാഗ്ദാന പേടകമുണ്ടായിരുന്നു (1 രാജാ. 8:10-13). ദൈവത്തിന്റെ വചനം മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിക്കാനിരുന്നതിന്റെ മുന്നോടിയായിരുന്നു ഇത്. അതിശ്രേഷ്ഠമാം വിധം ദൈവം മനുഷ്യരുടെയിടയില്‍ കൂടാരമടിക്കുമെന്ന് പ്രവാചകന്മാരിലൂടെ ദൈവം മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ട് (ജോയേല്‍ 3:17; സംഖ്യ 2:10; എസെ. 43:7). മുന്‍മലയാള പരിഭാഷകളിലെ, വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു എന്നതിന്റെ സ്ഥാനത്ത്, പുതിയ പ്രഘോഷണഗ്രന്ഥത്തില്‍ വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു (യോഹ. 1:14) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മൂലത്തോട് കൂടുതല്‍ വിശ്വസ്തമാണ്. പൂര്‍വ്വകാലങ്ങളില്‍ പ്രതീകങ്ങളിലൂടെ മനുഷ്യരുടെ ഇടയില്‍ വസിച്ച ദൈവം അവസാന നാളുകളില്‍ മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ചു; അതാണ് നസ്രായനായ ഈശോ. പഴയനിയമ സമാഗമന കൂടാരത്തിന്റെ സ്ഥാനത്താണ് ഭൂമിയില്‍ ദൈവത്തിന്റെ മഹോന്നത സാന്നിധ്യമായ ഈശോ നിലകൊള്ളുന്നത്.
ദൈവഹിതവും ദൈവീകപദ്ധതിയും വെളിപ്പെടുത്തുന്നതില്‍ മോശയ്ക്ക് ശ്രേഷ്ഠമായ സ്ഥാനമുണ്ടായിരുന്നിട്ടുപോലും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖം കാണാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ദൈവത്തിന്റെ മഹത്വം കാണാന്‍ ആഗ്രഹിച്ച മോശയോട് ദൈവം അരുളിച്ചെയ്തു: "നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല" (പുറ. 33: 20-23). മോശയ്ക്ക് നിഷേധിക്കപ്പെട്ട ദൈവീക ദര്‍ശനമാണ് പുത്രനായ ഈശോയ്ക്ക് സകലനേരവും സാധ്യമായിരുന്നത്. ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് സാധിക്കുന്നതിനെക്കാളുമെല്ലാം ഉപരിയായ ബന്ധം പുത്രനെന്ന നിലയില്‍ ഈശോയ്ക്ക് പിതാവിനോടുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവിടുന്ന് ആധികാരികമായി പിതാവിനെ വെളിപ്പെടുത്തുന്നത്. മോശയും പ്രവാചകന്മാരും ദൈവത്തെയാണ് വെളിപ്പെടുത്താന്‍ ശ്രമിച്ചതെങ്കിലും പഴയനിയമത്തിലെ ദൈവം മറഞ്ഞിരിക്കുന്ന ദൈവം തന്നെയാണ്. ഇതേക്കുറിച്ച് ഇന്നത്തെ രണ്ടാം വായനയില്‍ പരാമര്‍ശമുണ്ട്: 'ഇസ്രായേലിന്റെ ദൈവവും രക്ഷകനുമായവനേ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്' (ഏശ. 45:15). പഴയനിയമത്തില്‍ മറഞ്ഞു മാത്രം പ്രത്യക്ഷപ്പെടുന്ന ദൈവത്തെ പൂര്‍ണ്ണമായി നമുക്ക് വെളിപ്പെടുത്തിത്തന്നത് പുത്രനായ ഈശോമിശിഹായാണ്.
മോശയും ഈശോയും തമ്മിലുള്ള താരതമ്യമാണ് പുതിയ നിയമത്തില്‍ നിന്നുള്ള ആദ്യവായനയിലും തുടരുന്നത്. അവിടെ ഹെബ്രായ ലേഖകന്‍ ലോകം മുഴുവനെയും ഒരു ഭവനത്തോട് ഉപമിക്കുന്നു (ഹെബ്രാ. 3:1-6). ദൈവത്തിന്റെ ഈ ഭവനത്തില്‍ വിശ്വസ്തതാപൂര്‍വ്വം ശുശ്രൂഷ ചെയ്തവനായിരുന്നു മോശ. ഈശോയാകട്ടെ, ഭവനം മുഴുവന്റെയും അധിപനായ ദൈവത്തോടുള്ള വിശ്വസ്തതയില്‍ താരതമ്യമില്ലാത്ത വിധം മോശയെക്കാള്‍ മുമ്പനാണ്. മോശ ഈ ഭവനത്തില്‍ ഭൃത്യനെപ്പോലെ ആയിരുന്നെങ്കില്‍, ഈശോ യഥാര്‍ത്ഥ പുത്രനാണ്. ഈ പുത്രനാണ് മനുഷ്യരൂപമെടുത്ത് നമ്മുടെയിടയില്‍ കൂടാരമടിച്ചത്. പുത്രനായതു കൊണ്ടാണ് ഈ വിധം പിതാവിനെ വെളിപ്പെടുത്താന്‍ അവിടുത്തേയ്ക്ക് കഴിയുന്നതും.
നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈ മനുഷ്യാവതരമാണ്. നമ്മള് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ ശ്ലീഹായും ശ്രേഷ്ഠ പുരോഹിതനുമായ ഈശോയെപ്പറ്റി ചിന്തിക്കാന്‍ ഹെബ്രായ ലേഖകന്‍ നമ്മെ ആഹ്വാനം ചെയ്യുന്നുമുണ്ട്.
മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച ഈശോയില്‍ നമ്മള് ദര്‍ശിച്ചത് പിതാവിന്റെ ഏകജാതന്റെ മഹത്വമാണ്. പഴയനിയമത്തില്‍ 'ദൈവം പ്രത്യക്ഷപ്പെട്ടു' എന്നുപറയുന്നതിനു പകരം 'ദൈവമഹത്വം പ്രത്യക്ഷപ്പെട്ടു' എന്നു പറയുന്നുണ്ട് (പുറ. 24: 10-16). ദൈവത്തിന്റെ അതിശ്രേഷ്ഠമായ സാന്നിധ്യത്തെയും ശക്തിയെയും വിശുദ്ധിയെയും സൂചിപ്പിക്കാനാണ് 'കര്‍ത്താവിന്റെ മഹത്വം' എന്ന് ഉപയോഗിക്കുന്നത്. ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അഗ്നിയും മേഘവും ഈ മഹത്വത്തിന്റെ അടയാളങ്ങളാണ്. കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിലും മേഘാവൃതമായ സീനായ് മലയിലും കര്‍ത്താവിന്റെ മഹത്വമാണ് കാണപ്പെട്ടത്. വാഗ്ദാന പേടകത്തിലും ജറുസലേം ദൈവാലയത്തിലും ഈ മഹത്വം ദൃശ്യമായിരുന്നു (പുറ. 40:34; 1 രാജാ. 8:11). വിജാതീയര്‍ ദൈവാലയം നശിപ്പിക്കുന്നതിനു മുമ്പ് കര്‍ത്താവിന്റെ മഹത്വം ദൈവാലയം വിട്ടുപോകുന്നതായി പ്രവാചകന് ദര്‍ശനമുണ്ടായി (എസ. 10:18-19; 11:22-23). യുഗാന്ത്യത്തിലെ പുതിയ ദൈവാലയത്തിലേക്ക് ഈ മഹത്വം തിരിച്ചുവരുമെന്നും എസക്കിയേല്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട് (എസ. 43:1-5). പ്രവാചകന് മുന്‍കൂട്ടി കണ്ട ഈ മഹത്വമാണ് മനുഷ്യനായ ഈശോയില്‍ പ്രത്യക്ഷപ്പെട്ടത്. അവിടുന്ന് പ്രവര്‍ത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും ഈ ദൈവികമഹത്വം കൂടുതല്‍ പ്രകാശിതമാക്കി. പിതാവിന്റെ മുഖം നമുക്ക് കാണിച്ചുതന്നു എന്നതിലാണ് ഈശോ നല്കിയ വെളിപാടിന്റെ മാഹാത്മ്യം എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 'നസ്രായനായ ഈശോ' എന്ന തന്റെ പുസ്തകത്തില്‍ എഴുതുന്നു.
ഈശോയില്‍ പ്രകടമായ മഹത്വത്തിന്റെ പ്രത്യേകത, അത് കൃപയും സത്യവും നിറഞ്ഞതാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന രണ്ടു പദങ്ങളാണ് 'കൃപയും സത്യവും'. മോശ വഴി നല്കപ്പെട്ട നിയമത്തോട് താരതമ്യപ്പെടുത്തിയാണ് യോഹന്നാന് കൃപയെയും സത്യത്തെയും അവതരിപ്പിക്കുന്നത് (യോഹ. 1:17). പഴയനിയമകാലത്ത്, ദൈവത്തിന്റെ സ്വന്തജനമാകുന്നതിനുള്ള മാര്‍ഗ്ഗം മോശയുടെ നിയമം പാലിക്കുകയായിരുന്നു. എന്നാല്‍, ദൈവപുത്രന്റെ മനുഷ്യാവതാരത്തോടെ ദൈവത്തിന്റെ മക്കളാകുന്നതിനുള്ള നവീന സാധ്യത തെളിഞ്ഞു. ദൈവികതയ്ക്ക് തെല്ലും ഭംഗം വരാതെ മനുഷ്യനായ പുത്രന് തന്റെ സഹന-മരണോത്ഥാനങ്ങളിലൂടെ പിതാവിന്റെ സ്നേഹത്തിന്റെ പാരമ്യം വെളിപ്പെടുത്തിക്കൊണ്ട് രക്ഷാകരപദ്ധതി അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അതോടെ, ദൈവത്തോടൊത്തുള്ള നിത്യജീവിതത്തിലേയ്ക്കുള്ള വാതായനം മനുഷ്യരായ നമുക്ക് തുറന്നുകിട്ടി. ദൈവത്തിന്റെ ഏകജാതനില്‍ നമ്മെ ഓരോരുത്തരെയും ദൈവമക്കളാക്കുന്ന അവിടുത്തെ വിശ്വസ്തതയും കാരുണ്യാതിരേകവും സ്നേഹവായ്പുമെല്ലാമാണ് കൃപയും സത്യവും എന്നതുകൊണ്ട് യോഹന്നാന് സുവിശേഷകന് വിവക്ഷിക്കുന്നത്. ദൈവീക വെളിപാടിന്റെ പൂര്‍ണ്ണതയാണിത്.
'അവന്റെ പൂര്‍ണ്ണതയില്‍ നിന്ന് നാമെല്ലാവരും കൃപയ്ക്കുമേല്‍ കൃപ പ്രാപിച്ചിരിക്കുന്നു' (യോഹ. 1:16). ഈശോയുടെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത് പിതാവുമായുള്ള അവിടുത്തെ ബന്ധത്തിലാണ്. ഈ ദൈവ-പുത്രബന്ധത്തിലേയ്ക്കാണ് ഈശോയില്‍ വിശ്വസിക്കുന്നതു വഴി നമ്മളും പ്രവേശിച്ചിരിക്കുന്നത്. തന്നെ സ്വീകരിച്ചവര്‍ക്ക്, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ദൈവമക്കളാകാനുള്ള അധികാരം അവന് നല്കി (യോഹ. 1:12). 'കൃപയ്ക്കുമേല്‍ കൃപ' എന്ന പ്രയോഗം കൊണ്ട് യോഹന്നാന് വിവക്ഷിക്കുന്നത് നമ്മെ ദൈവപുത്രരാക്കുന്ന ഈ 'മഹാകൃപ' യെയാണ്. നസ്രായനായ ഈശോമിശിഹായെ ദൈവത്തിന്റെ സമ്പൂര്‍ണ്ണ വെളിപ്പെടുത്തലായി അംഗീകരിച്ച്, പിതാവിന്റെ ഐക്കണായി അവിടുത്തെ സ്വീകരിച്ച് ദൈവികജീവനില്‍ പങ്കുചേര്‍ന്ന് ദൈവമക്കളാകാനുള്ള ഭാഗ്യം നല്കി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
Homily 13- യോഹ 8:21-30⌄
Homily 14 -John 1.14-18⌄
ദനഹ ഞായർ 2 യോഹ 1:14-18
Background
ദനഹാ ക്കാലം വെളിപ്പെടുത്തലുകളുടെ കാലമാണ്.
ഇന്നത്തെ വായനകൾ കൂടെ നടക്കുന്ന ദൈവ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ആദ്യ വായനയിൽ സംഖ്യ യുടെ പുസ്തകത്തിൽ ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ അവരോടൊപ്പം വാഗ്ദാന പേടകത്തിൽ അവരോടൊപ്പം ഉള്ള ദൈവ സങ്കല്പത്തെ കാണുന്നു. രണ്ടാം വായയിലെ ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ താൻ ഇസ്രായേലിന് കൂടെ ഉണ്ടായിരിക്കും എന്നുള്ള ദൈവസങ്കൽപത്തെ വിവരിക്കുന്നു. ഹെബ്രായ ലേഖനത്തിൽ ഈശോ, മോശ ഇവർ തമ്മിലുള്ള ഒരു comparison കാണുന്നു. മോശയെക്കാൾ വലുതാണ് ഈശോ എന്ന് ലേഖന കർത്താവ് പറയുന്നു. ഏതാണ്ട് വീട് പണിതവൻ വീടിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന പോലെ അവസ്ഥ. മോശ സൂപ്പർ ആണ് പക്ഷേ ഈശോ അത് മേലെയാണ് എന്ന് ചുരുക്കം. സുവിശേഷത്തിൽ വചനം മാസമായി കൂടെ വസിച്ച ദൈവത്തെ യോഹന്നാൻ പരിചയപ്പെടുത്തുന്നു.
INTERPRETATION
1
കൂടെ വസിക്കുന്നവൻ
യോഹന്നാന്റെ സുവിശേഷം അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ദൈവശാസ്ത്ര വീക്ഷണങ്ങളിൽ ഒന്നാണ് 'വചനം മാംസമായി നമ്മുടെയിടയി വസിച്ചു" (1:14) എന്ന്. ഇതിൽ 'വസിച്ചു' എന്നതിന് eskenosen എന്ന വാക്കാണ് ഗ്രീക്കിൽ ഉപയിഗിക്കുന്നത്. 'കൂടാരമടിച്ചു'
(pitched the tent) എന്നതാണ് ഈ ഗ്രീക്ക് വാക്കിന്റെ യഥാർത്ഥത്തിലുള്ള അർത്ഥം. (യോഹന്നാനും ഇമ്മടെ ബോച്ചയെപോയ ദ്വയാർത്ത പ്രയോഗത്തിന് മിടുക്കാൻ ആയിരുന്നു എന്ന് തോന്നുന്നു.)ഇംഗ്ലീഷിൽ 'Dwelt among us' എന്നാണ് പ്രയോഗം. HEBREW ഭാഷയിൽ ആകട്ടെ SHEKINAH എന്ന വാക്കാണ് ഇതിനു തുല്യമായി ഉപയോഗിക്കുന്നത്. ( ഇമ്മടെ സഭയുടെ ഒരു TV ചാനലിന്റെ പേരാണ് ഇത്.) തങ്ങളെ വഴി നടത്തിയ , കൂടെയുള്ള ദൈവസാന്നിധ്യത്തിനു ഇസ്രായേൽ വിളിച്ച പേരാണ് SHEKINAH . 'The Divine presence' എന്നാണ് അതിന്റെ ഏതാണ്ട് അർഥം . അതായതു പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിന്റെ കൂടെ മരുഭൂമിയിൽ ദൈവമായ കർത്താവ് കൂടാരമടിച്ചു വസിച്ചു എന്നതിനു തുല്യമായ പ്രയോഗമാണ് യോഹന്നാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ സുവിശേഷം വായിക്കുന്ന യഹൂദ പശ്ചാത്തലത്തിലുള്ള ആദിമ ക്രൈസ്തവർക്കു ഇത് (ഈ ദ്വയാർത്ഥം ) എളുപ്പം മനസിലാകുമായിരുന്നു. ഇങ്ങനെയുള്ള ഇമ്മണി വല്യ ദൈവ ശാസ്ത്ര ചിന്തകൾ യോഹന്നാൻ തന്റെ സുവുശേഷത്തിൽ രഹസ്യമായി ഒളിപ്പിച്ചു വച്ചിരുന്നു. (പുള്ളിയെ സമ്മതിക്കണം.) ഇതുകൊണ്ടൊക്കെ കൂടിയാണ് കാര്യങ്ങൾ ഉയർന്നു വീക്ഷിക്കുന്ന 'കഴുകനെ' യോഹന്നാൻ സുവിശേഷകനെ സൂച്ചിപ്പിക്കാൻ ഉപയോഗിക്കുന്നത്. എന്തായാലും വചനമായ ഈശോ മാസമായി നമ്മുടെ കൂടെയുണ്ട് എന്നാണ് യോഹന്നാൻ ഓർമ്മിപ്പിക്കുന്നത്. "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെദൈവം ഇത്ര അടുത്തുള്ള വേറേഏതുശ്രേഷ്ഠജനതയാണുള്ളത്?"
നിയമാവര്‍ത്തനം 4 : 7
ഈ ദൈവ സങ്കൽപ്പത്തെ നമ്മൾ തിരിച്ചറിയുന്നത് പരിശുദ്ധ കുർബാനയിൽ ആണ്.വചനം മാംസമായതാണ് കുർബാന. കൂടെ വസിക്കാൻ കുർബാന യായവൻ ആണ് നമ്മുടെ ദൈവം. ഒപ്പമാകാൻ വേണ്ടി അപ്പമായവൻ ആണ് നമ്മുടെ ദൈവം. ഒരോ കുർബാനയും ഒരു SHEKINAH അനുഭവമാണ്. പ. കുർബാനയിൽ നമ്മുടെ ഒപ്പമുള്ള ദൈവ സാന്നിധ്യത്തെ തിരിച്ചറിയുക, അനുഭവിക്കുക. അതറിയണമെങ്കിൽ നമ്മൾ ദൈവത്തിന്റെ ഒപ്പം ഉണ്ടാകണം. അതായത് ഇവിടെ ചോദ്യം ഇതാണ് ദൈവം നമ്മുടെ ഒപ്പം ഉണ്ട്. പക്ഷേ നമ്മൾ ദൈവത്തിന്റെ ഒപ്പം ആണോ? വി. യാക്കോബ് ശ്ലീഹാ പറയുന്നു "നിങ്ങൾ ദൈവത്തോട് ചേർന്നു നിൽക്കുക അവിടുന്നു നങ്ങളോടും ചേർന്നു നിൽക്കും ( യാക്കോബ് 4:8). കുര്‍ബാനയോട് ചേർന്നു നിൽക്കുക.
2. വചനത്തെ മാംസം ധരിപ്പി ക്കേണ്ടവർ
സാധാരണ ത്രിസന്ധ്യാ ജപത്തിൽ ( എന്നു വച്ചാൽ കർത്താവിൻറെ മാലാഖ.....) ചെല്ലുന്ന ഒരു വാക്യമാണ് 'വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു ' എന്നത്. നമുക്കറിയാം ഈ വചനത്തിന് മാംസ രൂപം നൽകിയത് പരിശുദ്ധ അമ്മയാണ് . ആ അമ്മ വചനത്തെ ഉദരത്തിലും ഹൃദയത്തിലും വഹിച്ചു. വചനത്തിന് ഒരു മാനുഷിക രൂപം നൽകുക എന്നുള്ളതാണ് ഏതൊരു ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്തം . നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയെ പോലെ വചനമാകുന്ന ഈശോയെ മറ്റുള്ളവർക്കു പകർന്നു നൽകാൻ കഴിയണം. വചനം പഠിക്കാനും പറയാനും പറഞ്ഞു കൊടുക്കാനും പറ്റണം. നമ്മൾ കണ്ണിൽ കണ്ട സിൽമാ നടന്മാരുടെയും നടിമരുടെയും ഡയലോഗുകളും മഹാന്മാരുടെ മഹദ് വചങ്ങളുമെല്ലാം മനപാഠം പഠിച്ചു പറയും. ഒരു ബൈബിൾ വചനം പറയാൻ പറഞ്ഞാൽ മിണ്ടാട്ടമില്ല.... അതുകൊണ്ടു വചനം പഠിക്കുക , ക്രിസ്തുവിനെ അറിയുക. വി. ജെറോം പറയുന്നു" വി. ഗ്രന്ഥത്തെ കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെ കുറിച്ചുള്ള അജ്ഞതയാണ്.
3. പിന്നാലെ വരുന്നവൻ
സ്നാപകയോഹന്നാൻ ഈശോയ്ക്ക് സാക്ഷ്യം നൽകുമ്പോൾ പറയുന്നുണ്ട് തന്റെ പിന്നാലെ വരുന്നവൻ തന്നെക്കാൾ ശക്തനാണ് എന്ന്. ഈ പിന്നാലെ വരുന്നവൻ എന്നത് ഈശോയാണ് സൂചിപ്പിക്കുന്നത്.
നമുക്ക് പിന്നാലെ വരുന്നവരൊക്കെ നമ്മളെക്കാൾ എന്തുകൊണ്ടും മെച്ചമാണ് എന്നൊരു ചിന്ത ഉണ്ടാവുക വലിയ കാര്യമാണ്. പലപ്പോഴും ഏതു തലമുറയിലും പെട്ട ആളുകളും അവർക്ക് പിന്നാലെ വരുന്ന ആളുകളെ അംഗീകരിക്കാനും സ്വീകരിക്കാനും അവർക്ക് വേണ്ടി മാറിക്കൊടുക്കാനും തയ്യാറാകുന്നില്ല എന്നുള്ളതാണ് സത്യം. രാഷ്ട്രീയ രംഗത്ത് ആയാലും മതരംഗത്തായാലും കലാ രംഗത്തും കായിക രംഗത്തൊക്കെ ആയാലും പിന്നാലെ വരുന്നവരെ അംഗീകരിക്കാൻ ഒരു മടി ഉണ്ട്. അതൊന്നു മാറ്റി കളയാനായിട്ട് പറ്റുക മറ്റുള്ളവരെ അംഗീകരിക്കുക വലിയ കാര്യമാണ്.
ഇമ്മടെ ബെനഡിക്ട് XVI മൻ മാർപാപ്പ ചെയ്തത് അറിയാലോ ? 2013 ഫെബ്രുവരി മാസത്തിൽ പത്രോസിന്റെ സിംഹാസനത്തിൽ തുടരാൻ തന്റെ പ്രായധിക്യം അനുവധിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് തന്റെ പിൻഗാമിക്കു അദ്ദേഹം വഴിമാറി കൊടുത്തു. മാത്രമല്ല തന്റെ പിൻഗാമിയുമായുള്ള കൂടിച്ചേരലുകളിൽ സർവ്വ പിന്തുണയും അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകുകയും ചെയ്തിരുന്നു. വരും തലമുറയ്ക്ക് വേണ്ടി വഴി മാറി കൊടുക്കുക ചില്ലറ കാര്യമല്ല.( സത്യത്തിൽ ആ സ്ഥാന ത്യാഗത്തോടെ പുള്ളിയുടെ range നന്നായി ഉയർന്നു അല്ലേ...)
തലമുറകൾ തമ്മിലുള്ള അന്തരം ( gereration gap) എല്ലായിടത്തെയും പ്രശ്നം ആണല്ലോ. (ഇമ്മടെ എല്ലാ ഇടവകകളിക്കും കാണും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കികും പ്രശനം അല്ലേ...) ഫ്രാൻസിസ് മാർപാപ്പ പറയുന്നത് സഭയാകുന്ന തോണിയിൽ ദിശ കാണിക്കുന്നവരാണ് മുതിർന്നവർ എന്നും അവർ കാണിക്കുന്ന ദിശയിലേക്കു തോണി തുഴയേണ്ടവർ ആണ് യുവജങ്ങൾ എന്നു മാണ്. ( Christus Vivit) അതായത് ഈ രണ്ടു തലമുറയേയും നമുക്ക് ഒരു പോലെ ആവശ്യമുണ്ട് എന്നു ചുരുക്കം.
പറച്ചിലും പ്രവർത്തിയും
"വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു."
1.ത്രിസന്ധ്യാ ജപം (കർത്തവിന്റ മാലാഖ..) മുടക്കമില്ലാതെ ചൊല്ലാൻ ശ്രമിക്കാം....
2.എല്ലാ ദിവസവും കുർബാനക്ക് ഒപ്പമായിരിക്കാൻ, ദിവ്യ കാരുണ്യത്തിന്റെ മുന്പിലായിരിക്കാൻ അൽപ്പ സമയം കണ്ടെത്തം
3.മറ്റുള്ളവർക്കായി (നമുക്ക് പിന്നിലുള്ളവർക്കായി) ഒരവസരമെങ്കിലും വിട്ടു കൊടുക്കാം...
Homily 15 -John 1.14-18⌄
ദനഹാ രണ്ടാം ഞായർ
സംഖ്യ 10/29-36
ഏശയ്യ 45/11-17
ഹെബ്ര 3/1-6
യോഹ 1/14-18
പെനുവേൽ ഒരു ഉറവയാണ്!
വചനം മാംസമായി തീർന്ന രക്ഷാകര ചരിത്രത്തിലെ നിർണായകമായ സംഭവമാണ് യോഹന്നാൻ 1/14-18 ൽ നാം കാണുന്നത്. ദൈവത്തെ കാണുക എന്ന മനുഷ്യൻ്റെ ആഗ്രഹ പൂർത്തീകരണവും കർത്താവിനു വേണ്ടിയുള്ള അനേകായിരം വർഷങ്ങളുടെ കാത്തിരിപ്പിൻ്റെ വിരാമവും.
അനന്ത നന്മയും സർവശക്തനുമായ ദൈവത്തെ നേരിൽ കാണുക എന്നത് മരണ കാരണമാണെന്ന് യഹൂദർ കരുതിയിരുന്നു. പഴയനിയമത്തിൽ ദൈവവുമായി ഏറ്റവുമടുത്ത് ഇടപെട്ട മോശ പോലും ദൈവത്തിൻ്റെ മുഖം കണ്ടിട്ടില്ല. പുറ:33/ 20-23 ൽ ദൈവം മോശയോട് അരുളിച്ചെയ്യുന്നു: "എൻ്റെ മുഖം നീ കാണുകയില്ല." അത്യുന്നതനായ ദൈവത്തിൻ്റെ മഹത്വം ദർശിച്ച ഏശയ്യ തൻ്റെ നാശത്തെയോർത്ത് വിലപിയ്ക്കുന്നത് ഏശയ്യ 6/5 ൽ നാം കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദനഹാക്കാലത്തിൻ്റെ രണ്ടാം ഞായറാഴ്ചയായ ഇന്ന് യോഹന്നാൻ സുവിശേഷകൻ പറയുക, ദൈവത്തെ ആരും ഒരിയ്ക്കലും കണ്ടിട്ടില്ല. പുതിയനിയമ ജനതയായ നമുക്ക് തന്നെത്തന്നെ വെളിപ്പെടുത്തുവാൻ ദൈവം തീരുമനസ്സായി.
ദനഹാ എന്ന വാക്കിൻ്റെ അർത്ഥം തന്നെ വെളിപ്പെടുത്തൽ എന്നാണ്. അതായത്, ദനഹാക്കാലം വെളിപ്പെടുത്തലുകളുടെ കാലമാണ്. ദൈവത്തെ ആരും ഒരിയ്ക്കലും കണ്ടിട്ടില്ലെന്നിരിയ്ക്കെ, പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെയായ യേശുക്രിസ്തുവിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതിനേക്കുറിച്ച് തിരുവചനം ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.
അപ്പസ്തോലൻ തന്നെ പുരോഹിതൻ
ഹെബ്രാ 3/1-6 ൽ ക്രിസ്തുവിനെ വിശ്വാസത്തിൻ്റെ അപ്പസ്തോലൻ എന്നാണ് പറയുന്നത്. സുവിശേഷത്തിൽ ക്രിസ്തുവിനെ അപ്പസ്തോലൻ എന്ന് പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭം. അപ്പസ്തോലൻ എന്നാൽ അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. ദൈവത്തെ ആരും കണ്ടിട്ടില്ലെന്നിരിയ്ക്കെ, അവനെ മനുഷ്യന് വെളിപ്പെടുത്താനും അവൻ്റെ ഭാഷ സംസാരിക്കാനും വേണ്ടി വന്നവൻ, യഹൂദർ പ്രതീക്ഷിച്ചിരുന്ന രക്ഷകൻ എന്നൊക്കെ അർത്ഥം. ഹിബ്രു ഭാഷയിൽ ക്രിസ്തുവിനു മാത്രം ഉപയോഗിയ്ക്കുന്ന മറ്റൊരു പ്രയോഗമാണ് പ്രധാന പുരോഹിതൻ, അതിനർത്ഥം ദൈവത്തിനു മുന്നിൽ മനുഷ്യനെ പ്രതിനിധീകരിയ്ക്കുന്നവൻ. അപ്പോൾ, മനുഷ്യനു മുന്നിൽ ദൈവത്തെ പ്രതിനിധീകരിയ്ക്കുന്നവൻ തന്നെ ദൈവത്തിനു മുന്നിൽ മനുഷ്യനെ പ്രതിനിധീകരിയ്ക്കുന്നു.
മോശ അന്നേ പറഞ്ഞിരുന്നു
ഇസ്രായേലിൻ്റെ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയാണല്ലോ മോശ. എല്ലാ പഴയനിയമ നേതാക്കളിലും വച്ച് വലിയവൻ. അവനെ "ദൈവപുരുഷൻ എന്നും ദൈവത്തിൻ്റെ ദാസൻ" ( നിയ. 33:1 ; 34:5 ) എന്നും വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നുണ്ട്. ദൈവവുമായുള്ള മോശയുടെ ബന്ധം വളരെ അടുപ്പമുള്ളതായിരുന്നു. ഒരു മനുഷ്യൻ തൻ്റെ സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ ദൈവം മോശയോട് മുഖാമുഖം സംസാരിച്ചു" ( പുറ. 33:11 ). മോശയ്ക്ക് ദൈവവുമായുള്ള അസാധാരണമായ അടുപ്പം കാരണം മാലാഖമാരേക്കാൾ വലിയവനാണെന്ന് ചില യഹൂദ റബ്ബികൾ വിശ്വസിക്കുന്നു.
എന്നിരുന്നാലും, തന്നേക്കാൾ വലിയവനും ഇസ്രായേലിനോട് ദൈവവചനം സംസാരിക്കുന്നവനുമായ ഒരു പ്രവാചകനെ കർത്താവ് ഇസ്രായേലിൽ നിന്ന് എഴുന്നേൽപ്പിക്കുമെന്ന് മോശ മനസ്സിലാക്കി (നിയ. 18:15-18 ). ഈ പ്രവാചകനാണ് മിശിഹാ ( യോഹ. 1:45 ) എന്ന് നാം വ്യക്തമായി തിരിച്ചറിയുന്നു.
മോശ ദൈവത്തിൻ്റെ ഭവനത്തിൽ വിശ്വസ്തനായ ദാസൻ ആയിരുന്നു. എന്നാൽ മോശ സേവിച്ച ഇസ്രായേൽ ഭവനത്തെ ക്രിസ്തു പണിയുകയും മേൽനോട്ടം വഹിക്കുകയും ചെയ്തതിനാൽ അവൻ മോശെയെക്കാൾ മഹത്വത്തിന് യോഗ്യനായി കണക്കാക്കപ്പെടുന്നു.
മോശ ഒരു മനുഷ്യദാസനായിരുന്നു. ക്രിസ്തുവാകട്ടെ, ഒരു ദൈവിക ദാസനാണ്, ദൈവപുത്രൻ എന്ന നിലയിൽ മോശയെക്കാൾ മഹത്വത്തിന് യോഗ്യൻ. മോശയെക്കാൾ കൂടുതൽ വിശ്വസ്തനും. അവൻ തൻ്റെ കുരിശിലെ മരണത്തിൽ പോലും പതറിയില്ല.
കാണണ്ടേ ദൈവത്തെ!..
ഇന്നും മനുഷ്യൻ്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന അടങ്ങാത്ത ദാഹങ്ങളിൽ ഒന്ന് ഈശ്വരനെ ഒരുനോക്ക് കാണണം എന്നുള്ളത് തന്നെയാണ്. അതാണല്ലോ മരണ ശേഷം നമ്മൾ പ്രത്യാശിയ്ക്കുന്നതും. 'കാണുക' എന്നതിനും ഒരു പടി കൂടി മുകളിലാണ് അനുഭവിയ്ക്കുക എന്നത്. ഒരു മലയെ നാം അകലെ വച്ച് കാണുന്നതും മലമുകളിൽ കയറി അത് അനുഭവിയ്ക്കുന്നതും രണ്ടാണ്. കടൽ കണ്ടു എന്ന് പറയാറുണ്ട്, യഥാർത്ഥത്തിൽ നാം കാണുന്നത് കടലോരവും തിരമാലയുമാണ്. കടലിൽ ഇറങ്ങി അതിൻ്റെ ആഴങ്ങളിൽ ചെന്ന് അനുഭവിച്ചാലേ നാം കടൽ കാണൂ. പക്ഷേ ഇപ്പോഴും നാം കടൽ കാണാൻ പോകാറുണ്ട്, തിര എണ്ണി വരാറുമുണ്ട്. ദൈവത്തിൽ വിശ്വസിക്കുക എന്നതിനപ്പുറം ദൈവത്തെ സ്വയം അനുഭവിക്കുക എന്നതിലേക്ക് മാറാനാണ് ഒരു വിശ്വാസി ആഗ്രഹിയ്ക്കേണ്ടത് എന്ന് സാരം.
സ്വാമി വിവേകാനന്ദൻ്റെ ജീവിതത്തിൽ നിന്ന് ദൈവത്തെ അനുഭവിക്കുന്നതിനുള്ള വീക്ഷണത്തെ ചിത്രീകരിക്കുന്ന ഒരു ക്ലാസിക് കഥയുണ്ട്. വിവേകാനന്ദൻ സർവ്വകലാശാല വിദ്യാർത്ഥിയായിരിക്കുമ്പോൾ, താൻ താമസിച്ചിരുന്ന കൽക്കട്ട പ്രദേശത്തെ പല പ്രമുഖ മതനേതാക്കളോടും അവർ ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ശ്രീരാമകൃഷ്ണനെ കാണുന്നതുവരെ വ്യക്തവും ആധികാരികവുമായ ഉത്തരം ആരിൽ നിന്നും ലഭിച്ചില്ല. "ദൈവത്തെ കണ്ടിട്ടുണ്ടോ?” എന്ന വിവേകാനന്ദൻ്റെ ചോദ്യത്തിന് ശാന്തനായി ശ്രീരാമകൃഷ്ണൻ മറുപടി പറഞ്ഞു, “അതെ, ഒരാൾ കൈപ്പത്തിയിൽ ആപ്പിൾ കാണുന്നത് പോലെ ഞാൻ അവനെ വ്യക്തമായി കാണുന്നു; അല്ല, കൂടുതൽ ശ്രദ്ധയോടെ. ഇത് മാത്രമല്ല, നിങ്ങൾക്കും അവനെ കാണാൻ കഴിയും."
ദൈവത്തിലുള്ള വിശ്വാസത്തിനപ്പുറം ദൈവികമായ അനുഭവത്തിലേക്ക് വിരൽ ചൂണ്ടുകയാണ് രാമകൃഷ്ണൻ യുവ അന്വേഷകനെ.
ദൈവത്തെ അനുഭവിയ്ക്കാൻ ഒരുപാട് വഴികളുണ്ട്. ആദ്യം ചെയ്യേണ്ടത് സ്വസ്ഥമാവുക എന്നതാണ്. തിരക്കുകൾ മാറ്റി വയ്ക്കുക. നമുക്ക് മുന്നേ അവിടുത്തെ തേടിയലഞ്ഞവർക്ക് ചിലത് പറയാനുണ്ടാവും. ഗുരുക്കന്മാർ പകർന്നു തരുന്ന അറിവ്, അത് ഈ അന്വേഷണത്തിന് ആക്കം കൂട്ടും. അടുത്ത ഘട്ടം ആത്മാവിൻ്റെ സത്തയെ തിരിച്ചറിയുക എന്നതാണ്. അത് ആഴത്തിലുള്ള തലത്തിൽ ദൈവത്തിൻ്റെ സത്തയാണ്. ഉള്ളിലെ നന്മയെ ധ്യാനിക്കുക, ഉള്ളിലെ ദൈവിക സാന്നിധ്യം അറിയുക. നമ്മുടെ ആന്തരിക സത്ത അനുഭവിക്കുമ്പോൾ നാമും ഈശ്വരനെ അനുഭവിക്കുന്നു.
പിന്നീട് എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ബോധമായും ഒടുവിൽ കാലാതീതവും രൂപരഹിതവും സ്ഥലരഹിതവുമായ അതീന്ദ്രിയ യാഥാർത്ഥ്യമായി അത് അനുഭവപ്പെടുന്നു.
എന്നിലും നിന്നിലും തൂണിലും തുരുമ്പിലും ഉള്ളത് ഒരേ സത്തയാണെന്ന് തിരിച്ചറിയുമ്പോൾ
ഒരു തൂവൽ കണക്കെ മനസ്സ് നിർമലമാകുന്നു...
ദൈവത്തെ മുഖാഭിമുഖം കണ്ട ഇടത്തെ 'പെനുവേൽ' എന്ന് യാക്കോബ് വിളിച്ചതുപോലെ (ഉൽപത്തി 32/30), നമുക്കും മറക്കാനാവാത്ത പെനുവേൽ അനുഭവങ്ങളുടെ ഇടങ്ങൾ ഉണ്ടാവട്ടെ. അതൊരു ഉറവയായി, അരുവിയായി ഒഴുകട്ടെ. ആമേൻ.
സനു തെറ്റയിൽ, മേക്കാട്
www.homilieslaity.com
Homily 16 -John 1.14-18⌄
ദനഹാക്കാലം രണ്ടാം ഞായർ
യോഹന്നാൻ 1, 14-18
പ്രധാന ആശയം
ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം.
പശ്ചാത്തലം
പാശ്ചാത്യ ലോകത്തിൽ ഗ്രീക്ക് തത്വചിന്തയിലാണ് വചനത്തിന് ദൈവികപരിവേഷം ലഭിച്ചതായി നാം കാണുന്നത്. ഒരു പ്രാപഞ്ചിക ദൈവിക തത്വമായിട്ടാണ് (Universal Divine Principle) ഗ്രീക്കുകാർ വചനത്തെ മനസ്സിലാക്കിയിരുന്നത്. ഗ്രീക്ക് ഭാഷയിൽ ലോഗോസ് (Logos) ആണ് വചനം. ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസ് (Heraclitus) ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം Logos നെ യുക്തിപരമായ ദൈവിക ബുദ്ധിശക്തി (Rational Divine Intelligence), ദൈവത്തിന്റെ മനസ്സ് (Mind of God), ദൈവത്തിന്റെ ജ്ഞാനം (Wisdom of God’s Will) എന്നങ്ങനെയാണ് കണ്ടത്. Logos ലൂടെയാണ്, logos കാരണമാണ് സർവ്വതും ഈ ലോകത്തിൽ ഉണ്ടായത് എന്നതായിരുന്നു ഹെരാക്ലിറ്റസിന്റെ ചിന്ത.
വിശുദ്ധ ബൈബിളിലും, ദൈവത്തിന്റെ മനസ്സിന്റെ ഉണ്ടാകട്ടെ എന്ന വചനത്തിലൂടെയാണ്, വാക്കിലൂടെയാണ് പ്രപഞ്ചം ഉണ്ടാകുന്നത്. ഉത്പത്തി പുസ്തകത്തിന്റെ ആദ്യ ഭാഗംതന്നെ പ്രപഞ്ചത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള വിവരണമാണ്. പൗരസ്ത്യ ചിന്തയിൽ വാക്ക് ബ്രഹ്മമാണ്. ശബ്ദത്തിലൂടെയാണ്, വചനത്തിലൂടെയാണ് സർവ്വതുമുണ്ടായതെന്ന് ഭാരതീയ ഭാഷാ പണ്ഡിതനായ ഭർതൃഹരി (Barthrhari) തന്റെ വാക്യപദീയം (വാക്യപദീയം) എന്ന പുസ്തകത്തിലൂടെ പറയുന്നുണ്ട്.
വിശുദ്ധ യോഹന്നാൻ ഗ്രീക്ക് ക്രൈസ്തവർക്കായി സുവിശേഷം അറിയിച്ചപ്പോൾ ഗ്രീക്ക് ചിന്തയിലെ Logos എന്ന ദൈവിക തത്വത്തെ ദൈവമായി അവതരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈ ചിന്ത പങ്കുവച്ചുകൊണ്ടാണ്. ” ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു…സമസ്തവും അവനിലൂടെയുണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.” (1, 1-2) ഗ്രീക്കുകാരുടെ ചിന്തയ്ക്കും ജീവിതത്തിനും തത്വശാസ്ത്രത്തിന്റെ പിൻബലമുണ്ടായിരുന്നു, അവരുടെ സാധാരണജീവിതംപോലും സോക്രട്ടീസിന്റെയും (Socrates), പ്ലേറ്റോയുടെയും (Plato) ഒക്കെ ചിന്തകൾകൊണ്ട് മിനുസപ്പെടുത്തിയതായിരുന്നു. അതുകൊണ്ട്, LOGOS, വചനം അവർക്ക് എല്ലാമായിരുന്നു. വിശുദ്ധ യോഹന്നാൻ ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവമായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു, ആ വചനം ക്രിസ്തുവാണ് എന്ന് പറഞ്ഞപ്പോൾ അവർക്കത് പുതിയവെളിച്ചമായി മാറി.
വ്യാഖ്യാനം
ഇന്നത്തെ സുവിശേഷഭാഗം യഥാർത്ഥത്തിൽ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ, ദൈവം മനുഷ്യനായി തന്നെത്തന്നെ വെളിപ്പെടുത്തിയതിന്റെ വിവരണമാണ്. വിശുദ്ധ മത്തായിയെപ്പോലെയോ, വിശുദ്ധ ലൂക്കായെപ്പോലെയോ നീണ്ട വിവരണങ്ങളൊന്നും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ നൽകുന്നില്ല. മറിച്ച്, വളരെ മനോഹരമായ, കാച്ചിക്കുറുക്കിയ പരുവത്തിൽ വിശുദ്ധ യോഹന്നാൻ ക്രിസ്തുവിന്റെ ജനനം അവതരിപ്പിക്കുകയാണ് – “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്വം.“ ശരിയാണ്, കഥകളിലൂടെ, സംഭവങ്ങളിലൂടെ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ, അത് കേൾക്കാനും, വായിക്കാനും നമുക്കൊക്കെ എളുപ്പമാണ്, ഇഷ്ടവുമാണ്. എന്നാൽ, ഇത്ര ആഴമായി, അല്പം ഫിലോസോഫിക്കലായി അവതരിപ്പിക്കുമ്പോൾ, നമുക്കത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. എങ്കിലും, അതിന്റെ സൗന്ദര്യം നമ്മെ ആകർഷിക്കും. ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിൽ അത്ഭുതകരമായ ഈ രഹസ്യം അവതരിപ്പിക്കുവാൻ വിശുദ്ധ യോഹന്നാന് സാധിച്ചില്ല എന്നതാണ് യാഥാർഥ്യം.!
വിശുദ്ധ യോഹന്നാൻ നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത് ഇതാണ്: സ്നേഹിതരേ, വചനമായ ക്രിസ്തുവാണ് നിങ്ങളുടെ രക്ഷകൻ! ക്രിസ്തുവിലൂടെയാണ് കൃപയ്ക്കുമേൽ കൃപ നിങ്ങൾ സ്വീകരിക്കുന്നത്. വചനത്തിലൂടെയാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കൃപ ഒഴുകിയെത്തുന്നത്. വചനമായ യേശുക്രിസ്തുവിലൂടെയാണ് നിങ്ങൾക്ക് കൃപയും സത്യവും ലഭിക്കുന്നത്. അതുകൊണ്ട്, വചനം വെറുമൊരു കളിപ്പാട്ടമല്ല. വെറുതെ അർഥം മാത്രം കൈമാറാനുള്ള, വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധി മാത്രമല്ല വചനം, വാക്ക്, ശബ്ദം.. വചനം ദൈവമാണ്; വാക്ക് ദൈവമാണ്; ശബ്ദം ദൈവമാണ്. വചനം നമുക്ക് ക്രിസ്തുവാണ്. വചനത്തിലൂടെയാണ് നമുക്ക് കൃപ ലഭിക്കുന്നതും.
സന്ദേശം
നാം സംസാരിക്കുന്ന, ഉപയോഗിക്കുന്ന വാക്കുകൾ ദൈവ കൃപയുടെ നിറകുടങ്ങളാണ്. ദൈവം, ജ്ഞാനം, ദൈവകൃപ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ സർവ്വതും നമ്മിലേക്ക് വരുന്നത് നാം ഉപയോഗിക്കുന്ന വാക്കുകളിലൂടെയാണ്. വാക്കുകൾ അത്രയ്ക്കും പരിശുദ്ധമാണ്. ഭാഷ തന്നെ വലിയൊരു രഹസ്യമാണ്. എങ്ങനെയാണ് വാക്കുകൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്, എങ്ങനെയാണ് വാക്കുകൾ നമ്മിൽ നിന്നും പുറപ്പെടുന്നത്, എങ്ങനെയാണ് നാമത് ഉച്ചരിക്കുന്നത്, എങ്ങനെയാണ് നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ വാക്കുകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കുന്നത് … ഇതെല്ലാം – ധാരാളം സിദ്ധാന്തങ്ങളും, വ്യാഖ്യാനങ്ങളും ഇവയെപ്പറ്റി ഉണ്ടെങ്കിലും – ഇന്നും വലിയൊരു രഹസ്യം തന്നെയാണ്. എന്തുതന്നെയായാലും, വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്.
അപ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശം നാം ഉപയോഗിക്കുന്ന വാക്കുകളെക്കുറിച്ച് ബോധമുള്ളവരാകുക എന്നതാണ്.
ഒരു സ്ത്രീ ഒരുദിവസം എത്ര വാക്കുകൾ ഉച്ചരിക്കുന്നുണ്ട്? ശാസ്ത്രീയമായി പറയുന്നത്, മുപ്പതിനായിരം വാക്കുകൾ. ഒരു പുരുഷനോ? പതിനയ്യായിരം വാക്കുകൾ. യുവജനങ്ങളും കുട്ടികളുമൊക്കെ ഏകദേശം ഇരുപത്തിയൊന്നായിരം വാക്കുകൾ ഉച്ചരിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഈ വാക്കുകളൊക്കെ ദൈവകൃപയുടെ ചാലുകളാണ് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. നാം ഉപയോഗിക്കുന്ന നല്ല വാക്കുകകൾ, വചനങ്ങൾ നമ്മുടെ തലച്ചോറിനെ നന്മയിലേക്ക് ഉദ്ദീപിപ്പിക്കുകയും, ഹൃദയം വികസിക്കുകയും, നാം ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ നമ്മിൽ തിന്മയുടെ ശക്തിയെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കാരണം, വാക്കുകൾ ശക്തിയുള്ളതാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്കും, പറയുന്ന ആൾക്കുമുണ്ടാകുന്ന മാറ്റങ്ങൾ, ഞാൻ നിന്നെ വെറുക്കുന്നു, നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോഴും സംഭവിക്കുന്നുണ്ട്. ഒന്ന്, നല്ലതാണെങ്കിൽ, മറ്റേത് തിന്മയാണ് ഉണ്ടാക്കുന്നത്. വചനം എന്നും എപ്പോഴും നല്ലതാണെങ്കിലും അത് ഉച്ചരിക്കുന്ന ആളുടെ ദുഷ്ട മനോഭാവവും, ചീത്ത മനസ്സും ആ വചനത്തെ വിഷലിപ്തമാക്കുന്നു. വചനത്തിലെ ദൈവകൃപ ഉപയോഗ്യശൂന്യമാകുന്നു. നല്ല വൃത്തിയായ ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കുക. പാത്രത്തിലെ പാൽ ശുദ്ധമായിത്തന്നെ ഇരിക്കും. എന്നാൽ, വൃത്തിയില്ലാത്ത ഒരു പാത്രത്തിലേക്ക് ശുദ്ധമായ പാൽ ഒഴിക്കൂ …ആ ശുദ്ധമായ പാൽ ചീത്തയാകും.
വിവരണം
1. ഒരു ക്രൈസ്തവ കുടുംബം. കുടുംബപ്രാർത്ഥനയൊക്കെ ഉണ്ടെങ്കിലും, രാത്രികളിൽ ഭാര്യയും, ഭർത്താവും തമ്മിലുള്ള വഴക്കിന് ഒരു പഞ്ഞവുമില്ല. അവർ തമ്മിൽ വഴക്കിടും എന്ന് മാത്രമല്ല, അവർ പരസ്പരം പറയുന്നത് പുഴുത്ത തെറിയാണ്. മുറ്റത്ത് നിന്നാണ് ഈ വികൃതികൾ നടക്കുന്നത്. അവസാനം ചേട്ടൻ ഉച്ചത്തിൽ ഒരു കലക്കുകലക്കും. “അകത്തേക്ക് കേറിപ്പോടീ പിശാചേ” എന്ന്. അപ്പോൾ തന്നെ ചേടത്തി അകത്തേക്ക് കയറും. എന്നാൽ, യഥാർത്ഥത്തിൽ അകത്തേക്ക് കയറിയത് അദ്ദേഹത്തിന്റെ ഭാര്യയാണോ? അദ്ദേഹം ആഗ്രഹിച്ചതുപോലെ, പറഞ്ഞതുപോലെ പിശാചാണ് അകത്തേക്ക് കയറിയത്. നമ്മുടെ വാക്കുകളെ നാം സൂക്ഷിച്ച് ഉപയോഗിക്കണം. കാരണം, വചനം ശക്തിയുള്ളതാണ്.
2. ഒരു കുടുംബം. കുടുംബനാഥനും, കുടുംബനാഥയും മക്കളും തമ്മിൽ മിക്കപ്പോഴും വഴക്കാണ്. മാത്രമല്ല, അവരുപയോഗിക്കുന്ന വാക്കുകൾ കേട്ട്, നാട്ടുകാർ പോലും ചെവിപൊത്തും. ചന്തയിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ ചീത്തവാക്കുകളാണ് അവർ ഉപയോഗിച്ചിരുന്നത്. ആ വീട്ടിലെ മകന് വിവാഹം നടക്കാത്തതുകൊണ്ട് വീട്ടിൽ ചെന്ന് പ്രാർത്ഥിക്കാമെന്ന് കരുതി അവിടേയ്ക്ക് കടന്നുചെന്നപ്പോൾ, അവരോട് സംസാരിച്ചപ്പോൾ, എനിക്ക് മനസ്സിലായി, അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ദൈവത്തിന്റെ കൃപയല്ല ആ കുടുംബത്തിലേക്ക് ഒഴുകുന്നത് എന്ന്. ഒരു ധ്യാനത്തിലൂടെ, മാനസാന്തരത്തിലൂടെ ആ കുടുംബം കടന്നുപോയി. ഇന്ന് അവരിലൂടെ, അവരുടെ വാക്കുകളിലൂടെ ക്രിസ്തു, ക്രിസ്തുവിന്റെ കൃപ അവരിലേക്ക്, അവരുടെ കുടുംബത്തിലേക്ക് ഒഴുകുകയാണ്. രണ്ട് ആണ്മക്കളുടെ വിവാഹം കഴിഞ്ഞു; ഒരു മകൾക്ക് വിദേശത്ത് ജോലി ശരിയായി. ഇന്ന് അവരുടെ വാക്കുകൾ ദൈവകൃപയുടെ വാഹകരാണ്. നമ്മുടെ അധരങ്ങളിൽ ദൈവവചനം, ക്രിസ്തു നിറഞ്ഞു നിൽക്കുകയാണെങ്കിൽ, നമ്മുടെ ജീവിതവും, കുടുംബവും എല്ലാം ക്രിസ്തുവിന്റെ കൃപയാൽ നിറയും.
സമാപനം
സ്നേഹമുള്ളവരേ, സുഭാഷിതങ്ങളുടെ പുസ്തകം പറയുന്നു:”നീതിമാന്മാരുടെ ആധാരം ജീവന്റെ ഉറവയാണ്; ദുഷ്ടന്മാരുടേതോ അക്രമത്തെ മൂടിവയ്ക്കുന്നു.” (10, 11) വിശുദ്ധ പൗലോശ്ലീഹാ കൊളോസോസുകാരോട് പറയുന്നത് ‘അവരുടെ സംസാരം ഇപ്പോഴും കരുണാമസൃണവും, ഹൃദ്യവുമായിരിക്കട്ടെ എന്നാണ്. (4, 6) എഫേസോസുകാരോടും ശ്ലീഹ പറയുന്നത് വാക്കിനെ സൂക്ഷിക്കുക എന്ന് തന്നെയാണ്. “നിങ്ങളുടെ അധരങ്ങളിൽ നിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. വചനം മാംസമായി നമ്മിലൂടെ ക്രിസ്തു ജനിക്കുവാൻ, ക്രിസ്തു വെളിപ്പെടുവാൻ നാം നമ്മുടെ വാക്കുകളെ, സംസാരത്തെ വിശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളിൽ ചീത്തവാക്കുകൾ മുഴങ്ങാതിരിക്കട്ടെ. നമ്മിൽ നിന്ന് ചീത്ത വാക്കുകൾ പുറപ്പെടാതിരിക്കട്ടെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും ഒരുപോലെ ഒഴുകുന്ന ദൈവകൃപ മലിനമാക്കാതിരിക്കുവാൻ, വിഷലിപ്തമാക്കാതിരിക്കുവാൻ നമുക്ക് ശ്രമിക്കാം.
ദെനഹക്കാലം 03⌄
Homily 01 - John 1:29-34⌄
Homily 02 - John 1:29-34⌄
Homily 03 - John 1:29-34⌄
Homily 04 - John 1:29-34⌄
Homily 05 - John 1:29-34⌄
Homily 06 - John 1:29-34⌄
Homily 07 - John 1:29-34⌄
Homily 08 - John 1:29-34⌄
Homily 09 - John 1:29-34⌄
Homily 10 - John 1:29-34⌄
ഞായര്‍ പ്രസംഗം ദനഹാ മൂന്നാം ഞായര്‍ 9 യോഹ. 1: 29-34 ദൈവത്തിന്റെ കുഞ്ഞാട്
ഈശോമിശിഹാ ലോകത്തിനു വെളിപ്പെടുന്നതിനെക്കുറിച്ചാണല്ലോ ദനഹാക്കാലത്ത് നമ്മള് ധ്യാനിക്കുന്നത്. പിതാവായ ദൈവവും പരിശുദ്ധ റൂഹായും ചേര്‍ന്ന് ഈശോയുടെ മാമ്മോദീസാ വേളയില്‍ അവിടുത്തെ ദൈവപുത്രത്വം വെളിപ്പെടുത്തുന്നത് ദനഹാത്തിരുനാളില്‍ നമ്മള് കണ്ടതാണ്. ഈ രംഗത്തിന് ഏറ്റവും അടുത്ത സാക്ഷി ഈശോയെ മാമ്മോദീസാ മുക്കിയ യോഹന്നാന് മാംദാനയാണ്. ഈശോയ്ക്ക് വഴിയൊരുക്കുവാനായി അവിടുത്തേക്കു മുമ്പേ പിതാവിനാല്‍ അയയ്ക്കപ്പെട്ട യോഹന്നാന്, താന്‍ ദൃക്സാക്ഷിയായ സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മിശിഹായെ ലോകത്തിനു വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ ധ്യാനവിഷയം (യോഹ. 1:29-34).
നാലു കാര്യങ്ങളാണ് ഈശോയെക്കുറിച്ച് യോഹന്നാന് സ്നാപകന് സാക്ഷ്യപ്പെടുത്തുവാന്‍ ഉണ്ടായിരുന്നത്:
ഈശോ ദൈവത്തിന്റെ കുഞ്ഞാടാണ്, അവിടുന്ന് അനാദി മുതലേ ഉള്ളവനാണ്, പരിശുദ്ധാരൂപിയാല്‍ സ്നാനം നല്കുന്നവനാണ് അവിടുന്ന്, അവിടുന്ന് ദൈവപുത്രനാണ്.
ഈശോ ദൈവത്തിന്റെ കുഞ്ഞാട്
യോഹന്നാന് മാംദാന ഈശോയെ തന്റെ ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്, 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന ആമുഖത്തോടെയാണ്. ഈശോയുടെ മനുഷ്യാവതാരലക്ഷ്യം മുഴുവന്‍ വ്യക്തമാക്കുന്ന ഒരു പ്രസ്താവനായാണിത്. പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേമിന്റെ അഭിപ്രായത്തില്‍, അബ്രാഹത്തിന്റെ ദാസനായ ഏലയാസര്‍ ഇസഹാക്കിനെ ഭാവിവധുവായ റബേക്കായ്ക്ക് കിണറ്റുകരയില്‍ വച്ച് പരിചയപ്പെടുത്തിയതു പോലെയാണ് (ഉല്. 24:1-67), സ്നാപകയോഹന്നാന് ഈശോയെ അവിടുന്നില്‍ വിശ്വസിക്കാനിരുന്ന ജനത്തിന് പരിചയപ്പെടുത്തിയത്. അതുപോലെ തന്നെ യാക്കോബ് റാഹേലിനെയും (ഉല്. 29:1-20), മോശ സിപ്പോറായെയും (പുറ. 2:16-21) ആദ്യമായി കണ്ടുമുട്ടിയതും കിണറ്റുകരയില്‍ വച്ചാണ്. ഇതെല്ലാം ജോര്‍ദ്ദാന്‍ നദിക്കരയില്‍ നിറവേറാനിരുന്നതിന്റെ മുന്നോടികളായിരുന്നു എന്നും അപ്രേം പിതാവ് വിശ്വസിക്കുന്നു.
തന്റെ ജീവിതത്തിലൂടെയും സഹന - മരണോത്ഥാനങ്ങളിലൂടെയും മനുഷ്യകുലത്തിന്റെ പാപത്തിന് പരിഹാരം ചെയ്യുവാനായിരുന്നല്ലോ ഈശോ മനുഷ്യരൂപമെടുത്തത്. ഈ പെസഹാരഹസ്യത്തെ സൂചിപ്പിക്കുന്നതാണ് 'ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന പ്രയോഗം. കാരണം, യോഹന്നാന്റെ ശ്രോതാക്കളായിരുന്ന യഹൂദരെ സംബന്ധിച്ച് ഈജിപ്തില്‍ നിന്നുള്ള അവരുടെ വിമോചനത്തിന്റെ അനുസ്മരണവും ആഘോഷവുമായ പെസഹായുമായി ബന്ധപ്പെട്ട് കുഞ്ഞാടിന് വലിയ പ്രാധാന്യമുണ്ടായിരുന്നു (പുറ. 12:1-13). ഈജിപ്തില്‍ വച്ച് സംഹാരദൂതനില്‍ നിന്ന് ഇസ്രായേല്‍ജനത്തെ രക്ഷപെടുത്തിയത് അവരുടെ ഭവനങ്ങളുടെ കട്ടിളപ്പടിയില്‍ തളിച്ചിരുന്ന കുഞ്ഞാടിന്റെ രക്തമായിരുന്നല്ലോ. നന്ദിപൂര്‍വം ഈ സംഭവം അനുസ്മരിച്ചുകൊണ്ട് ആണ്ടുതോറും പെസഹായോടനുബന്ധിച്ച് ഒരു വയസ്സുള്ള ഒരു കുഞ്ഞാടിനെ യഹൂദര്‍ ബലികഴിച്ചിരുന്നു. ഈ പെസഹാക്കുഞ്ഞാടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു യോഹന്നാന് മാംദാനയുടെ 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന പ്രസ്താവന.
കുരിശിലെ ബലി വഴി മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നും മോചിപ്പിച്ച് ദൈവവുമായി രമ്യപ്പെടുത്തിയ പെസഹാക്കുഞ്ഞാടായ ഈശോയെ പുതിയനിയമത്തില്‍ പലയിടങ്ങളിലും അവതരിപ്പിക്കുന്നുണ്ട് (യോഹ. 19:14.36; 1കോറി 5:7; 1 പത്രോ. 1:19; വെളി. 5:9). ഈജിപ്തില്‍ വച്ച് കട്ടിളപ്പടിയിലെ കുഞ്ഞാടിന്റെ രക്തം ഇസ്രായേല്‍ ജനത്തിന്റെ വിമോചനത്തിന് നിദാനമായെങ്കില്‍, ഇന്ന് പരിശുദ്ധ കുര്‍ബാനയില്‍ നമ്മില്‍ തളിക്കപ്പെടുന്ന ദിവ്യകുഞ്ഞാടായ മിശിഹായുടെ രക്തം നമ്മുടെ രക്ഷയ്ക്ക് കാരണമാകുന്നു.
ജറുസലേം ദൈവാലയത്തിലെ പാപ പരിഹാരബലിയില്‍ കുഞ്ഞാട് ഒരു പ്രാധാന ബലിമൃഗമായിരുന്നു (ലേവ്യ 1:1-13). ജനത്തിന്റെ പാപ പരിഹാരത്തിനായി അനുദിനം ദഹനബലിയായി ഊനമറ്റ കുഞ്ഞാടിനെ ബലിയര്‍പ്പിക്കണമെന്ന് മോശ നിര്‍ദ്ദേശിക്കുന്നതും അതുകൊണ്ടാണ് (പുറ. 29:38-44). കുഞ്ഞാട് ബലിയര്‍പ്പിക്കപ്പെടുന്നതിലൂടെ ജനത്തിന്റെ പാപങ്ങള്‍ മോചിക്കപ്പെടുന്നു എന്നതായിരുന്നു ഇസ്രായേല്‍ ജനത്തിന്റെ വിശ്വാസം. മനുഷ്യശരീരമെടുത്ത ഈശോയാണ് യഥാര്‍ത്ഥത്തില്‍ ജനത്തിന്റെ പാപം നീക്കുന്ന ഊനമറ്റ കുഞ്ഞാട് എന്ന് ഒരിജന്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ പാപങ്ങളുടെ മോചനത്തിനായാണ് തന്റെ രക്തം ചിന്തപ്പെടുന്നത് എന്ന് അവിടുന്ന് അന്ത്യ അത്താഴവേളയില്‍ വ്യക്തമാ ക്കുകയും ചെയ്തിരുന്നല്ലോ.
ഈശോ തന്റെ മരണത്തെ, ഏശയ്യാ പ്രവാചകനിലെ സഹനദാസനുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും അവതരിപ്പിച്ചിരുന്നത്. ഈ സഹനദാസനെ കുഞ്ഞാടിനോട് താരതമ്യപ്പെടുത്തുന്നതും നമ്മള് കാണുന്നുണ്ട്: 'കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന് മൗനം പാലിച്ചു' (ഏശ. 53:7). നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന് വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന് ചുമന്നത്. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന് ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. ജെറമിയാ പ്രവാചകനും ഇതെക്കുറിച്ച് അറിയിച്ചിട്ടുണ്ട്: 'എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍' (ജെറ. 11:19). 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന മാംദാനയുടെ പ്രസ്താവന, ഈശോയാണ് പ്രവാചകന്മാര് മുന്‍കൂട്ടി അവതരിപ്പിച്ച സഹനദാസന്‍ എന്ന് വെളിവാക്കുന്നു.
ബലിയര്‍പ്പിക്കപ്പെടാനുള്ള കുഞ്ഞാടിനെക്കൂടാതെ, പാപ പരിഹാരദിനത്തില്‍ മറ്റൊരു ആട് കൂടിയുണ്ട്. 'ഈ ആടിന്റെ മേല്‍ ജനത്തിന്റെ പാപം ആരോപിച്ച് മരുഭൂമിയിലേയ്ക്ക് അയച്ചിരുന്നു' (ലേവ്യ 16:6-10). പഴയനിയമത്തിലെ ഈ ആട്ടിന്‍കുട്ടിയെയും അനുസ്മരിപ്പിക്കുന്നതാണ് മാംദാനയുടെ ഈ പ്രസ്താവന. വി. ആഗസ്തീനോസ് നല്കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: ദൈവത്തിന്റെ കുഞ്ഞാട് എന്ന പ്രയോഗം, മുള്‍പ്പടര്‍പ്പില്‍ അബ്രാഹത്തിന് കാണപ്പെട്ടതും ഇസഹാക്കിനു പകരമായി ബലിയര്‍പ്പിക്കപ്പെട്ടതുമായ കുഞ്ഞാടിനെ ഓര്‍മ്മപ്പെടുത്തുന്നു. ഈ മുള്‍പ്പടര്‍പ്പിനെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ത്താവിന്റെ ശിരസ്സിലണിയിക്കപ്പെട്ട മുള്‍ക്കിരീടം.
വെളിപാട് പുസ്തകം ഉത്ഥിതനായ ഈശോയെ അവതരിപ്പിക്കുന്നത്, അറക്കപ്പെട്ടതുപോലെ നില്ക്കുന്ന കുഞ്ഞാടായാണ് (വെളി. 5:6). എന്തിനു വേണ്ടിയാണ് ഈ കുഞ്ഞാട് അറക്കപ്പെട്ടത് എന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. 'എന്തെന്നാല്‍ നീ അറക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ വംശങ്ങളിലും ഭാഷയിലും ജനത്തിലും ജനതകളിലും നിന്ന് ദൈവത്തിനായി ഞങ്ങളെ നീ വിലയ്ക്കു വാങ്ങി' (വെളി. 5:9). മനുഷ്യവര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി ഈശോ, മരണത്തിന് സ്വയം ഏല്‍പ്പിച്ചുകൊടുക്കുന്നത് സ്വന്ത ഇഷ്ടപ്രകാരമാണ് (യോഹ. 10:18). അറുക്കപ്പെട്ട കുഞ്ഞാട് നില്‍ക്കുന്നത് ഉത്ഥിതനായ മിശിഹായെ പ്രതിനിധാനം ചെയ്താണ്. അതുകൊണ്ടാണ് നമ്മുടെ ദൈവാലയങ്ങളിലും അറുക്കപ്പെട്ട കുഞ്ഞാട് നില്ക്കുന്നതായുള്ള ചിത്രീകരണങ്ങള്‍ കാണപ്പെടുന്നത്.
അനാദി മുതലേ ഉള്ളവന്
ഈശോയുടെ ദൈവികമഹത്വം വ്യക്തമാക്കുവാനായി യോഹന്നാന് മാംദാന പല പ്രാവശ്യം അവിടുത്തെ പൂര്‍വ്വാസ്തിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യോഹ. 1:15-ല്‍ സ്നാപകന് ഇപ്രകാരം പറയുന്നതായി നമ്മള് വായിക്കുന്നു: 'ഇവനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്; എന്റെ പിന്നാലെ വരുന്നവന് എന്നെക്കാള്‍ മുമ്പനാണ്. കാരണം, എനിക്ക് മുമ്പുതന്നെ അവന് ഉണ്ടായിരുന്നു'. തന്റെ പക്കലണഞ്ഞ യഹൂദ നേതാക്കന്മാരോട് മാംദാന ഇപ്രകാരം പറഞ്ഞു: 'എന്റെ പിന്നാലെ വരുന്നെങ്കിലും അവന് എന്നെക്കാള്‍ മുമ്പനാണ്' (യോഹ. 1:27). ഇതേ കാര്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിലും യോഹന്നാന് ആവര്‍ത്തിക്കുന്നത്: 'എന്റെ പിന്നാലെ വരുന്നവന് എന്നെക്കാള്‍ മുമ്പനാണ്. കാരണം, എനിക്ക് മുമ്പു തന്നെ അവന് ഉണ്ടായിരുന്നു' (യോഹ. 1:30).
സുവിശേഷത്തിലെ ആദ്യവാചകത്തില്‍ യോഹന്നാന് അവതരിപ്പിച്ച കാര്യവും ഇതായിരുന്നു: 'ആദിയില്‍ വചനമുണ്ടായിരുന്നു; ആ വചനം ദൈവത്തോടു കൂടെയായിരുന്നു; ആ വചനം ദൈവമായിരുന്നു. മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച ദൈവത്തിന്റെ വചനം ദൈവം തന്നെയാണ്. ദൈവമായതു കൊണ്ടാണ് ലോകം മുഴുവന്റെയും പാപം നീക്കാന്‍ അവിടുത്തേയ്ക്കു സാധിക്കുന്നത്'.
പരിശുദ്ധാരൂപിയാല്‍ സ്നാനം നല്‍കാനായി റൂഹായാല്‍ അഭിഷിക്താനായവന്‍
ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിരുന്നത് ഈശോയില്‍ നിറവേറി. ഭാവിരാജാവിനെപ്പറ്റി പ്രവാചകന് എഴുതുന്നു: 'ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും' (ഏശ. 11:1-2).
ദാവീദിന്റെ പിതാവായിരുന്നു ജസ്സെ. ഈ വംശത്തില്‍ വരാനിരിക്കുന്ന രാജാവ് ദൈവാരൂപിയാല്‍ അഭിഷേചിക്കപ്പെടും എന്നതായിരുന്നു പ്രവചനം. അദ്ദേഹം മൂലം ഭൂമി, കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനത്താല്‍ നിറയും എന്നുകൂടി ഏശയ്യാ അറിയിച്ചിരുന്നു (ഏശ. 11:9). യോര്‍ദ്ദാനില്‍ വച്ച് യോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോഴാണ് ഈശോയുടെ മേല്‍ പരിശുദ്ധ റൂഹാ ഇറങ്ങിവസിച്ചത്. ഇതിന് പ്രഥമസാക്ഷി യോഹന്നാന് മാംദാന തന്നെയാണ്. മാമ്മോദീസായില്‍ തന്റെമേല്‍ ഇറങ്ങിവന്ന റൂഹായെ തന്നെയാണ് ഈശോ തന്നില്‍ വിശ്വസിക്കുന്നവരുടെ മേല്‍ വര്‍ഷിക്കുന്നത്.
ഈശോ ദൈവപുത്രന്
പരിശുദ്ധാരൂപിയുടെ ആവാസമാണ്, ഈശോ ദൈവപുത്രനാണ് എന്ന സത്യം യോഹന്നാനെ ബോധ്യപ്പെടുത്തിയത്. താന്‍ നേരിട്ടുകണ്ട്, തനിക്ക് ബോധ്യം വന്ന കാര്യത്തെക്കുറിച്ച് യോഹന്നാന് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: 'അത് ഞാന്‍ കാണുകയും അവന് ദൈവപുത്രനാണെന്ന് സാക്ഷ്യം നല്‍കുകയും ചെയ്യുന്നു' (യോഹ. 1:34).
സമവീക്ഷണ സുവിശേഷങ്ങളില്‍ അനുതാപത്തിന്റെ സന്ദേശം പ്രസംഗിച്ച് മിശിഹായ്ക്ക് വഴിയൊരുക്കുന്നവനാണ് യോഹന്നാന് സ്നാപകന്. യോഹന്നാന് ശ്ലീഹായുടെ വിവരണപ്രകാരം സ്നാപകന്, താന്‍ പ്രഘോഷിച്ച മാമ്മോദീസായിലൂടെ വെളിച്ചമായ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്നവനാണ് (യോഹ. 1:6-7). ഈ സാക്ഷ്യം വഹിക്കലാണ് ഇന്നത്തെ സുവിശേഷഭാഗത്ത് (യോഹ. 1:29-34) നമ്മള് കാണുന്നത്. വഴി ഒരുക്കിക്കൊണ്ടായാലും സാക്ഷ്യം വഹിച്ചുകൊണ്ടായാലും കര്ത്താവിന് മനുഷ്യഹൃദയങ്ങളിലേയ്ക്ക് പ്രവേശിക്കാന്‍ സാഹചര്യമൊരുക്കുക എന്നതായിരുന്നു മാംദാനയുടെ ലക്ഷ്യം.
സഭാപിതാവായ ക്രിസോസ്തോമിന്റെ വ്യാഖ്യാനപ്രകാരം, ജനം യോഹന്നാന്റെ പക്കലേയ്ക്ക് ഓടിക്കൂടിയത് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എന്നതിലുപരിയായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാമ്മോദീസാ സ്വീകരിക്കാനായിരുന്നു. പരിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷ കൂദാശകളിലേയ്ക്ക് പ്രത്യേകിച്ച്, അപ്പം മുറിക്കലിലേയ്ക്ക് നയിക്കണമെന്നു സാരം. മിശിഹായെക്കുറിച്ചുള്ള ഏത് വചനപ്രഘോഷണത്തിന്റെയും മുഖ്യലക്ഷ്യം ഇതായിരിക്കണം. ഈശോമിശിഹായെക്കുറിച്ച് വിശുദ്ധഗ്രന്ഥ കര്‍ത്താക്കള്‍ നല്കുന്ന സാക്ഷ്യം വചനശുശ്രൂഷയിലൂടെ ശ്രവിക്കുന്ന നമുക്കും പരിശുദ്ധ കുര്‍ബാനയിലൂടെ ദൈവിക ജീവിനില്‍ പങ്കുചേരുവാന്‍ ഇടയാകട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
Homily 11 - John 1:29-34⌄
ദനഹാക്കാലം ഞായർ 3
യോഹന്നാൻ1: 29-34
Background
ദനഹാക്കാലം മൂന്നാം ഞായറാഴ്ചയാണ്. ഈ കാലത്തിൽ ഓരോ ആഴ്ചയിലും ഈശോ ആരാണ് എന്ന് വെളിപ്പെടുത്തുന്നതു സംബന്ധമായ വായനകൾ ആണ് നമ്മൾ കേൾക്കുക. കഴിഞ്ഞ ആഴ്ച്ച വചനം മാംസമായവൻ ആണ് ഈശോ എന്നു നമ്മൾ കേട്ടു. ഈ ആഴ്ച്ച ഈശോ ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടാണ് എന്നു വെളിപ്പെടുത്താൻ സ്നാപകയോഹന്നാൻ ശ്രമിക്കുന്നത് നമ്മൾ. കേൾക്കുന്നു.
Interpretation
1. ഈശോയുടെ ഇരട്ട പേര്
നമ്മൾ പലപ്പോഴും മറ്റുള്ളവരെ ചില ഇരട്ടപ്പേര്/ കുറ്റപ്പേര് വിളിക്കാറുണ്ടായിരിക്കും. ഉദാഹരണത്തിന് കരിങ്കണ്ണൻ, തടിയൻ, ചാള മേരി, കടുവ, കുന്തി ദേവി...ഗുണ്ട ബിനു... അങ്ങനെ പോകുന്ന നീണ്ട നിര. നമ്മളെയും പല ഇരട്ട പേരുകളും മറ്റുള്ളവർ വിളിക്കുന്നുണ്ടായിരിക്കും . അങ്ങനെ ഈശോയ്ക്ക് നൽകപ്പെട്ട ഒരു ഇരട്ട പേരാണ് 'കുഞ്ഞാട്'. സാധാരണ ഒരാളെ ഇരട്ടപ്പേര് വിളിക്കുമ്പോൾ അയാളുടെ സ്വഭാവമോ പ്രകൃതമോ ആ പേരുമായിട്ട് എന്തെങ്കിലും സാദൃശ്യം ഉണ്ടായിരിക്കും. ഈശോയെ സ്നാപകയോഹന്നാൻ 'കുഞ്ഞാട്' എന്ന് വിളിക്കാൻ കാരണം ഈശോയുടെ ചില സവിശേഷതകൾ മുന്നിൽ കണ്ടുകൊണ്ടാണ്. ഇസ്രായേൽ ജനത്തിന് 'കുഞ്ഞാട്' പാപമോചത്തിന്റെയും രക്ഷയുടെയും പ്രതീകമാണ്. ഇസ്രായേൽ ജനം അവരുടെ പാപ പരിഹാര ദിവസം (Day of Atonement) ഒരു കുഞ്ഞാടിനെ മഹാപുരോഹിതൻ ബലിപീഠത്തിലെ വെച്ച് പ്രാർത്ഥിച്ചുകൊണ്ട് ഇസ്രായേജനത്തിന്റെ സകല പാപങ്ങളും ആ കുഞ്ഞാടിനെ മേൽ ആരോപിച്ച് അതിനെ മരുഭൂമിയിലേക്ക്/ വിജനപ്രദേശത്തേക്ക് അഴിച്ചുവിടുന്നു ഏതെങ്കിലും ഒരു വന്യമൃഗം അതിനെ പിടികൂടി തിന്നുന്നതോടെ തങ്ങളുടെ പാപങ്ങളെല്ലാം മോചിതമായി എന്നാണ് അവർ വിശ്വസിക്കുന്നത്. കൂടാതെ ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുന്ന ദിവസം മുട്ടാടിന്റെ രക്തമാണ് അവരുടെ ഭവനത്തിന്റെ വീടുകളിലും കട്ടിളപ്പടികളിലും തെളിക്കുന്നത് ( പുറപ്പാട് 12). ആ രക്തമാണ് ഇസ്രായേൽ ഭവനങ്ങളെ രക്ഷിച്ചത് എന്നു അവർ വിശ്വസിക്കുന്നു.. മാത്രമല്ല അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കാൻ തുനിയുമ്പോൾ മാലാഖ വന്നു തടയുകയും അതിന് പകരമായി ഒരു മുട്ടാടിനെ ബലിയർപ്പിക്കുന്നത് നമ്മൾ കാണുന്നു.( ഉൽപ്പത്തി 22) ചുരുക്കി പറഞ്ഞാൽ 'കുഞ്ഞാട്' പഴയ നിയമത്തിൽ രക്ഷയുടെയും പാപമോചനത്തിന്റെയും പ്രതീകമാണ് . (അല്ലാതെ ആട് ഒരു ഭീകര ജീവിയല്ല കെട്ടോ...)
ആ അർത്ഥത്തിൽ
ഈശോ മനുഷ്യകുലത്തിന്റെ പാപമോചകനും അതിനായി രക്തം ചിന്തപ്പെടാൻ ഉള്ളവനാണെന്നും ഒപ്പം അവൻ രക്ഷകനാണ് എന്നതിന്റെയും സൂചനയാണ് 'കുഞ്ഞാട്' എന്ന വിശേഷണം. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈശോ തന്റെ ധൗത്യം നിറവേറ്റുന്നു. നമ്മുടെ പാപങ്ങൾക്ക് വേണ്ടി അവൻ പരിഹാരം ബലിയാകുന്നു. അവൻ മൂലം നമ്മൾ രക്ഷയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
2. ശാന്തത എന്ന ഗുണം
ഒരു ചെറുപ്പക്കാരൻ ദേഷ്യം മൂത്ത് മൂന്നു പേരെ വീട്ടിൽ കയറി കൊലപ്പെടുത്തി എന്നതിന്റെ ഞെട്ടലിലാണ് നമ്മൾ. അത്രയും ഒന്നും ഇല്ലെങ്കിലും നമ്മളും മോശക്കാരല്ല. (മൂക്കത്ത് ആണ് ശുണ്ഠി....? ആരുടെ....?)
കുഞ്ഞാടിന്റെ ഏറ്റവും സവിശേഷമായ ഗുണം എന്ന് പറയുന്നത് 'ശാന്തത' എന്നുള്ളതാണ്. മുട്ടനാട് മുഷ്ക് കാണിക്കുമ്പോൾ കുഞ്ഞാട് കുറച്ചും കൂടി ശാന്തമായിട്ട് തന്നെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് വരുന്നു. ഈശോയുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം ഈ ശാന്തതയാണ്. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍.
" ( മത്തായി 11:29) എന്നു ഈശോ തന്നെ പറയുന്നുണ്ട്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലെ കർത്താവിൻറെ ദാസനെ കുറിച്ച് പറയുന്നിടത്തും ഈ ശാന്തത വിവരിക്കുന്നുണ്ട്. കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ രോമം കത്തിക്കാൻ കൊണ്ടുപോകുന്ന പോലെ അവൻ ശാന്തനായി നിന്നു എന്നൊക്കെയാണ് അവിടെ പറയുന്നത് ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു നല്ല ഗുണം ശാന്തതയാണ് വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമാണ് നമ്മൾ എല്ലാവരുടെതും. നമ്മെ വിമർശിക്കുമ്പോഴും കുറ്റങ്ങൾ നമുക്കെതിരെ ആരോപിക്കുമ്പോഴും നമ്മളെ പരിഹസിക്കുമ്പോഴും ഒരു കുഞ്ഞാട് കണക്കെ ശാന്തമായിട്ട് നിൽക്കാൻ പറ്റുക എന്നുള്ളത് വലിയ കൃപയാണ്. ദേഷ്യപ്പെടാതെ, പൊട്ടിത്തെറിക്കാതെ ശാന്തമായിട്ട് ഇടപെടാൻ പഠിക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് വലിയ പുണ്യമാണ്. എനിക്ക് ദേഷ്യം വന്നു, എൻറെ കൺട്രോൾ പോയി, എന്റെ സ്വാഭാവം മാറും കെട്ടോ എന്നിങ്ങനെയുള്ള പതിവ് ശൈലികൾ ഒന്നു മാറ്റി പിടിക്കുക.
3. പിന്നാലെ വരുന്നവർ ശക്തരാണ്
രാഷ്ട്രീയ രംഗത്തും കലാ കായിക രംഗത്തും ആത്മീയ മേഖലയിലുമെല്ലാം കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് ഈ രംഗത്തു മുൻ നിരയിലുള്ളവർ അവിടെ തന്നെ കടിച്ചു തൂങ്ങി കിടക്കുമെന്നത്. ചെറുപ്പക്കാർക്ക് അവസരം കിടുക്കുന്നില്ല എന്നുള്ളത് നമ്മുടെ ഒരു രാഷ്ട്രീയ പാർട്ടി നേരിടുന്ന വലിയ വിമർശനമാണിത്. ചെറുപ്പക്കാർക്ക് വേണ്ടത്ര അവസരം നൽകുന്നില്ല എന്നത്. തനിക്ക് ശേഷം പ്രളയം എന്നാണ് ഇവിടെ ചിലരുടെ വിചാരം. അത്തരക്കാരുടെ ഇടയിലാണ് സ്നാപകന്റെ വാക്കുകൾ പ്രസക്തമാകുന്നത്. പുള്ളി പറയുന്നു തന്റെ പിന്നാലെ വരുന്നവൻ തന്നെക്കാൾ ശക്തനാണ് എന്ന്. നമുക്കു ശേഷം വരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കുക, അവർക്ക് വേണ്ടി വഴി മാറി കൊടുക്കുക വലിയ കാര്യമാണ്... (ഏത് ...? അതു സീരിയസിലും കൊഹ്ലിയും രോഹിതും തന്നെ ഇന്ത്യയെ നയിക്കാൻ ആലോചിക്കുന്ന, പെൻഷൻ പ്രായം വീണ്ടും കൂട്ടാൻ പോകുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുക... )
മറ്റൊരാളെ തന്നെക്കാൾ വലിയവനായി കണക്കാക്കുക എന്നത് വലിയ മനസുള്ളവർക്ക് മാത്രം പറ്റുന്ന കാര്യമാണ്. സ്നാപകന് അതിനു കഴിഞ്ഞു. ഈശോ രംഗപ്രവേശനം ചെയ്തു കഴിഞ്ഞപ്പോൾ സ്നാപകൻ പയ്യെ അവനായി വഴിമാറി കൊടുത്തു. അപരനെ വലിയവനായി കണക്കാക്കി അവനു വേണ്ടി സ്വയം ഒഴിഞ്ഞു കൊടുക്കുന്ന സ്നാപക മനോഭാവം നമുക്കും സ്വന്തമാക്കാം
Homily 12 - John 1:29-34⌄
ദനഹാ മൂന്നാം ഞായർ
ഏശയ്യ: 45: 18 - 46: 4
ഹെബ്രായർ: 4: 1- 10
യോഹന്നാൻ: 1: 29 - 34 (29 - 42)
നിത്യതയിലേക്കുള്ള നിണവഴി
"ഞാൻ ബലിയാടായി തുടരുക തന്നെ ചെയ്യും, മറ്റൊരാൾ അതാകുന്നത് വരെ"- അയ്യപ്പൻ
മറ്റൊരു പ്രാർത്ഥനയ്ക്കും അവകാശപ്പെടാനില്ലാത്ത വിധം മനുഷ്യർ നെഞ്ചത്തടിച്ചു പ്രത്യുത്തരിക്കുന്ന ഒന്നാണ്, ലുത്തിനിയയ്ക്കൊടുവിലെ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, എന്ന പ്രാർത്ഥന. അത്രമാത്രം ജീവിതത്തിൽ ആഴത്തിൽ പതിയേണ്ടതും പ്രകമ്പനം സൃഷ്ടിക്കേണ്ടതുമായ ഒരു പദപ്രയോഗമാണ് ദൈവത്തിന്റെ കുഞ്ഞാട് എന്നത്. മാനവരാശിയുടെ ദൈവീകപദ്ധതിയിലെ ഏറ്റവും മുഴക്കമുള്ള സ്വരം.
എവിടെയാണ് ബലിമൃഗം എന്ന ഉത്പത്തിയിലെ ചോദ്യത്തിന്റെ ഉത്തരമാണ് ദൈവത്തിന്റെ കുഞ്ഞാടെന്ന വിശേഷണം. സ്നാപകനാണ് യേശുവിനെ അപ്രകാരം അഭിസംബോധന ചെയ്യുന്നത്. പണ്ടൊരിക്കൽ, ഉദരത്തിൽ വച്ചു കുഞ്ഞാടിനെ തിരിച്ചറിഞ്ഞതും കുതിച്ചു ചാടിയതും അവൻ തന്നെ. പുണ്യം പുണ്യത്തെ തിരിച്ചറിയുന്നതും പ്രഘോഷിക്കുന്നതുമായ രണ്ടു സന്ദർഭങ്ങൾ. എന്നെ അയച്ചവൻ നൽകിയ അടയാളങ്ങളിൽ നിന്നാണ് ഞാൻ ക്രിസ്തുവിനെ മനസിലാക്കിയതെന്നാണ് സ്നാപകന്റെ എളിമയാർന്ന അവകാശവാദം. മരുഭൂമിയുടെ ഏകാന്തതയിൽ മോശയെ പോലെ ദൈവത്തോടു മുഖാഭിമുഖം സംസാരിക്കാനും അവിടുത്തെ ഹൃദയരഹസ്യങ്ങളും രക്ഷയുടെ അടയാളങ്ങളും കൃത്യമായി മനസിലാക്കിയെടുക്കാനും യോഹന്നാന് കഴിഞ്ഞിരുന്നുവെന്നു സാരം.
ഏതൊരു സാക്ഷ്യത്തിനും പ്രഘോഷണത്തിനും പിന്നിൽ അത്തരമൊരു നിശബ്തതയുടെയും ധ്യാനത്തിന്റെയും നിമിഷങ്ങളുണ്ടാകണം. അപ്പോഴാണ് സാക്ഷ്യങ്ങൾ അവസാനത്തോളം പ്രാധാന്യവും നൈരന്തര്യവും അവകാശപ്പെടാവുന്ന സത്യങ്ങളായി മാറുകയുള്ളൂ. നോക്കൂ, സ്നാപകന്റെ ശിഷ്യനായ അന്ത്രയോസിലേക്കും അവന്റെ സഹോദരൻ പത്രോസിലേക്കും, പിന്നീടങ്ങോട് കോടിക്കണക്കിനു മനുഷ്യരിലേക്കും കുഞ്ഞാടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കപ്പെടുന്നു.
"കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടാണ് നാം വീണ്ടെടുക്കപ്പെടുന്നത്" - 1 പത്രോസ്: 1: 19
നിയോഗത്തിലേക്കുള്ള ചൂണ്ടുമൊഴി
ദൈവത്തിന്റെ കുഞ്ഞാട് എന്നതാണ് യേശുവിനു ലഭിച്ച ഏറ്റവും വേദനാജനകമായ വാഴ്ത്ത്. ദൈവീക വെളിപാടിന്റെ ഏറ്റുപറച്ചിലായിരുന്നു സ്നാപകന്റെ ആ വാക്കുകളെങ്കിലും നീ ക്രിസ്തുവാണെന്ന് സാക്ഷ്യപ്പെടുത്തിയ പത്രോസിനു നൽകിയതുപോലുള്ള പ്രശംസയൊന്നും യേശു സ്നാപകനിലേക്കു ചൊരിയുന്നില്ല. കാരണം, പത്രോസിന്റേത് മഹത്വത്തിന്റെ ശീതളിമ പകരുന്ന പ്രകീർത്തനമാണെങ്കിൽ, സ്നാപകന്റേത് ഉള്ളുലയ്ക്കുന്ന ഓർമ്മപ്പെടുത്തലാണ്. ബലിയുടെ ജീവിതമാണ് നിന്റേത്, ഇനിയങ്ങോട്ട് രക്തസാക്ഷിയുടെ കരളുറപ്പും ത്യാഗസന്നദ്ധതയും നീ പുലർത്തേണ്ടതുണ്ടെന്നാണ് സ്നാപകൻ പറയാതെ പറയുന്നത്.
മറ്റു ദൈവസങ്കല്പങ്ങളെല്ലാം പാപികളെ നിഷ്ക്കരുണം നിഗ്രഹിക്കാനാണ് അവതാരമെടുത്തതെങ്കിൽ ക്രിസ്തുവിന്റേത് അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. സ്വയം പരിത്യാഗത്തിന്റെ, പാപികളുടെ വീണ്ടെടുപ്പിന്റെ പുതിയ ഒരു മാതൃകയും ചരിത്രവും സൃഷ്ടിക്കുക എന്നതായിരുന്നു അവന്റെ നിയോഗം. ആ കുരിശിന്റെ വഴിയിലേക്കാണ് സ്നാപകൻ വിരൽ ചൂണ്ടുന്നത്. സഹിക്കുന്ന ദൈവം എന്ന സത്യത്തെയാണ് അവൻ പരിചയപ്പെടുത്തുന്നത്. സഹനങ്ങളാണ് രക്ഷയുടെ മാർഗമെന്ന സൂചനയും, കുലീനമായി എങ്ങനെ സഹിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരവുമുണ്ട് ആ വാക്കുകളിൽ.
കുഞ്ഞാടെന്ന പ്രതീകം സ്വീകരിക്കുന്നതിലൂടെ നിസ്സഹായ മനുഷ്യരുടെ മാത്രമല്ല, ഒരു പിടച്ചിലിലൂടെ പോലും പ്രതികരിക്കാൻ ത്രാണിയില്ലാത്ത സൃഷ്ടവസ്തുക്കളുടെയെല്ലാം പ്രതിനിധിയും രക്ഷകനുമായി യേശു മാറുകയാണ്. അവന്റെ ബലിയോടെ ബലിമൃഗങ്ങളുടെ ചോര വീണു കറപുരണ്ട ബലിപീഠങ്ങൾ പുഷ്പാലംകൃതവും സുഗന്ധധൂപങ്ങളാൽ പൂരിതവുമായി.
"അസ്ത്രം തടഞ്ഞു പിടയുമ്പോൾ അവൻ വിളിച്ചു പറഞ്ഞു,
എന്റെ കൊക്കുകൾ കൊണ്ട് അനേകം വിത്തുകൾ ഞാൻ പാകിയിട്ടുണ്ട്.
അവ മുളച്ച് ഉയരുകയും, വിരിയാൻ പോകുന്ന കിളികൾക്ക് തണലായി മാറുകയും ചെയ്യും"- അഷ്ക്കർ
നിർമമമായ ഒരു ചുവടുവയ്പ്
തന്റെ നിലപാടുകൾക്കും കണ്ടെത്തിയ സത്യങ്ങൾക്കും സ്വന്തം ജീവരക്തം കൊണ്ടു കൈയൊപ്പിട്ട ധീരാത്മാവായിരുന്നു സ്നാപകയോഹന്നാൻ. അവന്റെ കളമൊഴിയലും യേശുവിന്റെ അരങ്ങേറ്റവുമാണ് ദൈവത്തിന്റെ കുഞ്ഞാടെന്ന പരിചയപ്പെടുത്തൽ. സ്വന്തം ശിഷ്യരെപ്പോലും യോഹന്നാൻ യേശുവിനു വിട്ടുകൊടുക്കുകയാണ്.
നീ ആരാണെന്ന് പലരും യോഹന്നാനോട് ചോദിച്ചിട്ടുണ്ട്, മിശിഹായാണോ, ഏലിയായാണോ, പ്രവാചകനാണോ...കേട്ടറിഞ്ഞ മിശിഹാ സങ്കല്പത്തിലെ ലക്ഷണങ്ങൾ സ്നാപകനിൽ ഉണ്ടെന്നു പലരും കരുതുകയും ചെയ്തിരുന്നു. ഒരു പക്ഷേ, ഒരു ചെറിയ അവകാശവാദത്തിലൂടെ സുഖവും സ്തുതിയും സ്വന്തമാക്കാനുള്ള സാധ്യതയും സ്നാപകന്റെ മുമ്പിലുണ്ടായിരുന്നു.എന്നിട്ടും ഞാനല്ല മിശിഹാ, എന്നു പറഞ്ഞു അവൻ ഒരു ചുവടു പുറകോട്ടു മാറുന്നു. പിൻവലിയുക, വിട്ടു കളയുക, വധിക്കപ്പെടുക, എന്നതൊക്കെ പരാജയത്തിന്റെ അടയാളമായി കരുതുന്നിടത്ത്, അവയെ മഹത്വത്തിന്റെ അടയാളമായി കണ്ടു സ്നാപകൻ പിൻവാങ്ങുന്നതിനൊപ്പം, ഇവയെല്ലാം അവയുടെ പൂർണതയിൽ നിറവേറ്റാൻ തയ്യാറുള്ള മറ്റൊരുവനെ അവരുടെ മുമ്പിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ഞങ്ങളാണ് ദൈവീക മനുഷ്യർ, ഞങ്ങൾ മാത്രമാണ് ദൈവീക വെളിപാടുകൾക്കു അവകാശികൾ എന്നു പറഞ്ഞ് അധികാരവും സ്വാർത്ഥ മോഹങ്ങളും ലക്ഷ്യം വയ്ക്കുന്ന ഇന്നിന്റെ സീറോ മലബാർ സഭാനേതൃത്വത്തിന് യേശുവിനെയല്ല, സ്നാപകനെപ്പോലും പിൻചെല്ലാനാകുന്നില്ല എന്നതാണ് സത്യം. ഞങ്ങളല്ല, ക്രിസ്തുവും അവന്റെ നിലപാടുകളുമാണ് നിലനിൽക്കേണ്ടതും വിജയിക്കേണ്ടതും എന്ന് ഉറപ്പിക്കാൻ തക്ക വിശാലത സ്വന്തമല്ലാത്തതിനാൽ, മനുഷ്യർ ക്രിസ്തുവിലേക്കും അവന്റെ സഭയിലേക്കും എത്തുന്നതിനുള്ള വഴികളിൽ മതിലുകളാണ് അവർ പണിതുയർത്തുന്നത്. ഒന്നുറപ്പാണ്, നിസ്വാർത്ഥതയും നീതിബോധവുമില്ലാതെ, നിസ്സഹായ മനുഷ്യരെ നിഷ്ക്കാസനം ചെയ്യാനായി എടുക്കുന്ന തീരുമാനങ്ങളിലൂടെ, അവർ സ്വന്തമാക്കുന്നതെല്ലാം അക്കൽദാമകളായി മാറും.
"സ്വന്തം ഇച്ഛകളെ ബലി ചെയ്യാതെ ഒരാൾക്കും ഒരു ബലിമൃഗത്തെ രക്ഷിക്കാനാവില്ല. സ്വന്തം ഇരിപ്പിടങ്ങളെ അവഗണിക്കാതെ ഒരാൾക്കും നിഷ്കളങ്ക ജീവിതങ്ങളെ താങ്ങാനുമാകില്ല"- ബോബിയച്ചൻ
നിനക്കൊപ്പം നടക്കുന്ന കുഞ്ഞാടുകൾ
ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യരുടെ സുകൃതങ്ങളെ തിരിച്ചറിയാൻ, ആനന്ദത്തോടെ അവയെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ നീ തയ്യാറാണോ എന്നതാണ് സ്നാപകൻ ഉയർത്തുന്ന ചോദ്യം.
ഓരോ മനുഷ്യനും ദൈവത്തിന്റെ സ്വന്തമാണെന്നും, അവരിലൂടെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുമെന്നുമുള്ള വെട്ടം കിട്ടിയാൽ, ചുറ്റുമുള്ളവരെ കുറേക്കൂടി ആദരവോടും കൃതജ്ഞതയോടും കൂടി സമീപിക്കാനാവും. എല്ലാവിധ സീമകളെയും വൈജാത്യങ്ങളേയും അതിലംഘിച്ചുകൊണ്ടു മനുഷ്യരുമായി ഇടപഴകുവാനും, അർത്ഥരഹിതമായ സോഷ്യൽ മീഡിയ വിനോദങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ നിന്ന് ഇറങ്ങി വന്ന്, സാധാരണ മനുഷ്യരിലെ ഈശ്വരാംശത്തെ കണ്ടെത്താനുമുള്ള ചുവടുവയ്പുകളാണ് ഇനി ഉണ്ടാകേണ്ടത്. അത്, കുഞ്ഞുങ്ങളിൽ സൃഷ്ടാവിനെ കണ്ടെത്തലാണ്, വിദ്യാർത്ഥികളിൽ ഗുരുവിനെ തേടലാണ്, പാവങ്ങളിൽ പടച്ചോനെ പരതലാണ്, അപരനിൽ അഗതീശ്വരനെ അന്വേഷിക്കലാണ്, ഇതരമതങ്ങളിലെ ഇഴയടുപ്പങ്ങളോടു ചേർന്നു നിൽക്കലാണ്, തൊഴിലാളികളിൽ ഉടയോനെ തിരയലാണ്, അത്മായരിൽ അജപാലകരെ തിരിച്ചറിയലാണ്. ഇത് സാധ്യമാകുമ്പോൾ സ്ത്രീകളിൽ നിന്നും ജനിച്ച ശ്രേഷ്ഠരുടെ നിരയിൽ ഒരിടവും കുഞ്ഞാടിനായി പ്രതിഷ്ഠിക്കപ്പെട്ടവരെന്ന മഹത്വവും നമുക്കു സ്വന്തമാകും.
നിങ്ങളിലൊരുവൻ ക്രിസ്തുവാണെന്ന ആചാര്യമൊഴി ആശ്രമത്തിൽ ഉണ്ടാക്കിയ അത്ഭുതാവഹമായ അനുരണനങ്ങളെ കുറിക്കുന്ന കഥ ഈ അവസരത്തിൽ ഒന്നോർത്തെടുക്കുന്നത് ഉചിതമായിരിക്കും.
“വ്യക്തികളിലും സമൂഹങ്ങളിലും നിങ്ങൾ കണ്ടെത്തുന്ന ഓരോ നന്മയും നിങ്ങളെ ഈശ്വരനിലേക്ക് കൂടുതൽ അടുപ്പിക്കും. കാരണം, മനുഷ്യരിലെ നന്മകൾ ഈശ്വരന്റെ നിക്ഷേപങ്ങളാണ്”
നീയുമൊരു കുഞ്ഞാടാകണം
ക്രിസ്തുവിനെക്കുറിച്ചുള്ള വിശേഷണങ്ങളും കഥകളും എന്ന രീതിയിൽ മാത്രമല്ല, സുവിശേഷത്തെ വായിച്ചെടുക്കേണ്ടത്. മറിച്ച്, ക്രിസ്തുബോധത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ജീവിക്കേണ്ട ജീവിതവും എന്റെ സാധ്യതകളും എന്താണെന്ന കണ്ടെത്തൽ കൂടിയാകണം അത്. സ്നേഹവും സമർപ്പണവും സാഹസികതയും ഒന്നു ചേരുന്ന രക്തസാക്ഷിയുടെ ജീവിത മാതൃകയാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന വചനഭാഗം നമുക്കു മുമ്പിലായി തുറന്നു വയ്ക്കുന്നത്. ബലിയിൽ സംബന്ധിക്കുന്നവർ മാത്രമാകാതെ ബലിവസ്തുവായി രൂപാന്തരപ്പെടാൻ, എനിക്കൊരു ചെലവുമില്ലാത്ത ദഹനബലി ഞാൻ കർത്താവിന് അർപ്പിക്കുകയില്ലെന്ന വചനത്തിന് രക്തവും മാംസവും നൽകാൻ, അങ്ങനെ ക്രിസ്തുവിന്റെ നിണവഴിയിൽ അവനൊപ്പം നടക്കാനുള്ള നിയോഗവും ബാധ്യതയുമുണ്ട് നമ്മുടെ ശിരസ്സിനു മുകളിൽ.
രക്തസാക്ഷിത്വത്തിന്റെ വഴിയിൽ ആദ്യചുവടു വച്ച സ്റ്റീഫനിൽ തുടങ്ങി ജൊവാൻ ഓഫ് ആർക്ക്, തോമസ് മൂർ, കോൾബെ, ഓസ്കാർ റൊമേരോ, ജാക്വസ് ഹമേൽ, റാണി മരിയ, സി.വത്സല, സ്റ്റാൻ സ്വാമി എന്നിവരിലൂടെ നീണ്ടു പോകുന്ന വീരാത്മാക്കളുടെ പട്ടിക നമ്മുടെ മുമ്പിൽ ഉയർത്തുന്ന വെല്ലുവിളി ഇതാണ്, നിനക്കൊരു ബലിയാടായി മാറാനാകുമോ? ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു എന്നതിനർത്ഥവും രക്തസാക്ഷിത്വം തന്നെ. രക്തസാക്ഷികളുടെ സ്ഥാനം, സ്വർഗ്ഗത്തിലെ സിംഹാസന പീഠങ്ങളിലോ, അബ്രാഹത്തിന്റെ മടിയിലോ ആകാൻ തരമില്ല, പ്രത്യുത, ക്രിസ്തുവിന്റെ ചങ്കിനകത്തായിരിക്കും. കാരണം, തന്റെ തിരുഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങുന്ന രക്തധാര മുറിയാതെ കാക്കുന്നത് അവരാണ്.
"രക്തസാക്ഷിത്വം എന്നത് എന്നും ദൈവീക പദ്ധതിയുടെ ഭാഗമാണ്"- ടി.എസ്. എലിയട്ട്
തലമുറക്കൾക്കിപ്പുറവും നട്ടെല്ല് പണയം വയ്ക്കാത്ത മനുഷ്യരെ രൂപപ്പെടുത്തുന്ന കാറ്റലിസ്റ്റായി രക്തസാക്ഷികളുടെ ജീവിതങ്ങൾ മാറുന്നു എന്നത് ഒരു യാഥാർഥ്യമാണ്. വ്യവസ്ഥിതികളും സാഹചര്യങ്ങളും മാറിയിലെങ്കിലും കുഴപ്പമില്ലെന്നു കരുതി ജീവിക്കാമായിരുന്ന ഇടങ്ങളിൽ നിന്നാണ്, മാറ്റത്തിനായി ഇറങ്ങി തിരിച്ചു രക്തസാക്ഷികൾ മരണം വരിച്ചത്. ധനമന്ത്രി പദം ഉപേക്ഷിച്ച ചെഗുവേര, വക്കീൽ പണി വേണ്ടെന്നു വച്ച ഗാന്ധി, മെത്രാൻ പദവിയെ തൃണവത്ഗണിച്ച റൊമേരോ ഇവരൊക്കെ സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കിറങ്ങിയ മനുഷ്യപുത്രന്റെ പിന്മുറക്കാർ തന്നെ. അത്തരം മനുഷ്യർക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നതിനു തെളിവാണ് എറണാകുളം അതിരൂപതാ ആസ്ഥാനത്തേക്ക് കടന്നു ചെന്ന്, കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ 21 വൈദീകർ. അവനോടൊപ്പം നമുക്കും പോയി മരിക്കാം എന്നു പറഞ്ഞവന്റെ യഥാർത്ഥ മക്കൾ തങ്ങളാണെന്നതിന്റെ പ്രഖ്യാപനം കൂടിയായി മാറി അത്.
മാനവകുലത്തിനു നിത്യതയേകാനായി ജീവൻ ത്യജിക്കാൻ തയ്യാറായി ഒരുവൻ കടന്നു വരുന്നു. അവനെ ചൂണ്ടി കാട്ടിയവനും അവന്റെ ശിഷ്യരായവരും വധിക്കപ്പെടുന്നു. എന്നിട്ടും അതെല്ലാം വായിച്ചും ധ്യാനിച്ചും നമുക്കിങ്ങനെ സ്വസ്ഥമായിട്ടിരിക്കാം എന്നു ചിന്തിക്കുന്നത് തന്നെ യേശുവിനോടുള്ള കൃതഘ്നതയും അനീതിയുമാണ്. അതിനാൽ, ഓരോ ചുവടിലും, ഓരോ പ്രഘോഷണത്തിലും നിന്ദിക്കപ്പെടാനും, മുറിയപ്പെടാനുമുള്ള സാധ്യതകൾ നാം തേടിക്കൊണ്ടേയിരിക്കണം.
"നന്മയുടെയും നീതിയുടെയും പക്ഷത്തു നിന്നുകൊണ്ടുള്ള ഒരു രക്തസാക്ഷിത്വം ജീവിതത്തിനു കൂടുതൽ അർത്ഥം നൽകുകയുള്ളൂ. എല്ലാം സ്നേഹത്തിലധിഷ്ഠിതമായിരിക്കാൻ ശ്രദ്ധിക്കുക. ഈ വഴിയിലൂടെ ധൈര്യപൂർവം നടന്നു നീങ്ങിയ പലരും അവസാന നിമിഷങ്ങളിൽ പുഞ്ചിരിയോടെയാണ് കടന്നു പോയത്"- ചെഗുവേര
എടുക്കാനും വാഴ്ത്താനും മാത്രമല്ല, മുറിയപ്പെടാനും കൂടിയുള്ളതാണ് ക്രിസ്ത്യാനിയുടെ ജീവിതം. കുടുംബത്തിലും സഭയിലും സമൂഹത്തിലുമുള്ള മനുഷ്യരുടെ സങ്കടങ്ങളെ ഏറ്റെടുക്കാൻ, അവരുടെ സന്തോഷങ്ങൾക്കായി ജീവിതം ഹോമിക്കാൻ, അവരുടെ സ്വപ്നങ്ങൾക്കായി തളർന്നു വീഴുവോളം അദ്ധ്വാനിക്കാൻ, അകന്നു പോയവരെ തിരികെ പിടിക്കാനായി ഏതറ്റം വരെയും അലയാൻ, പ്രശ്നപരിഹാരങ്ങൾക്കായി ആത്മാർത്ഥതയോടെ പരിശ്രമിക്കാൻ, സകലരും ഏറ്റെടുക്കാൻ മടിക്കുന്ന ഉത്തരവാദിത്വങ്ങൾ സ്വാഭീഷ്ടപ്രകാരം നിറവേറ്റാൻ, സത്യത്തിനു വേണ്ടി അവസാനത്തോളം സഹിച്ചു നിൽക്കാൻ നമ്മൾ തയ്യാറായാൽ, ഒരു വീടിന് ഒരു പെസഹാക്കുഞ്ഞാടിനെ വീതം കരുതിവയ്ക്കണം എന്ന, പുറപ്പാട് പുസ്തകത്തിലെ ദൈവേഷ്ടം നമ്മിൽ പൂർണമാകും. മുറിയപ്പെടുമെന്നത് നിസംശയം. പക്ഷേ, രക്ഷ നമ്മിലൂടെ സംജാതമാകുമെന്നത് ഉറപ്പ്.
www.homilieslaity.com
Homily 13 - John 1:29-34⌄
ദനഹാക്കാലം മൂന്നാം ഞായർ
യോഹ 1, 29 – 34
സന്ദേശം
ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.
വ്യാഖ്യാനം
ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)
വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ലോകരക്ഷകനാണ് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്ന് പ്രഘോഷിക്കുവാൻ, ജനത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ നിയുക്തനായത് സ്നാപകനാണ്. ക്രൈസ്തവന് രണ്ട് നിയോഗങ്ങളാണ് ഈ ഭൂമിയിൽ ചെയ്തുതീർക്കുവാനുള്ളത്. 1. ലോകത്തിൽ വെളിപ്പെടുന്ന ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുക, സ്നാപകയോഹന്നാനെപ്പോലെ! ക്രിസ്തു പലരീതിയിൽ, വ്യക്തികളിലൂടെയും, സംഭവങ്ങളിലൂടെയും, പ്രകൃതിയിലൂടെയും വെളിപ്പെടുമ്പോൾ, ആ വെളിപാട് വിളിച്ചുപറയുവാൻ ക്രൈസ്തവവർക്കാകണം. ദേ ലോകരേ, ഇതാ ക്രിസ്തു, അവളിലൂടെ, അവനിലൂടെ, ഈ സംഭവത്തിലൂടെ, വെളിപ്പടുത്തപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചു പറയേണ്ടവരാണ് ക്രൈസ്തവർ. സ്നാപകനെപ്പോലെ അത്രമാത്രം ജീവിതവിശുദ്ധിയും, വിശ്വാസവും, സത്യം അറിയുവാനും, അത് വിളിച്ചുപറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ടായെങ്കിൽ മാത്രമേ ഈ ലോകത്തു നടക്കുന്ന ദൈവിക വെളിപാടുകളെ മനസ്സിലാക്കുവാൻ ക്രൈസ്തവർക്കാകൂ.
2. തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, വെളിപ്പെടുത്തിക്കൊടുക്കുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. കുടുംബജീവിതക്കാർ, പുരോഹിതർ, സന്യാസിനീസന്യാസികൾ, അവരുടെ ജീവിതാന്തസ്സുകളിലൂടെ, സാധാരണ ജീവിതസാഹചര്യങ്ങളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തി കൊടുക്കേണ്ടവരാണ്. ഇന്ന് നമ്മുടെ പ്രവൃത്തികൾ ലോകം 24 മണിക്കൂറും ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. Privacy എന്ന വാക്കിന് അർത്ഥവ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ചിപ്പുകൾ വച്ച് പിടിപ്പിച്ച് മനുഷ്യരെ Monitor ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ലോകത്തിന്റെ കണ്ണുകളിലുണ്ട്. അപ്പോൾ, നമ്മുടെ പ്രവൃത്തികൾ കാണുന്ന ലോകത്തിന് മുൻപിൽ നാം വെളിപ്പെടുത്തന്നത് ക്രിസ്തുവിനെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! നമ്മുടെ ചെയ്തികൾ വഴി ക്രിസ്തു വെളിപ്പെടുത്തപ്പെടുകയാണോ? അതോ, ക്രിസ്തു അവഹേളിക്കപ്പെടുകയാണോ? ക്രിസ്തുവിന്റെ വെളിപാട്, ദനഹാ ആകേണ്ട ക്രൈസ്തവർ ഗൗരവത്തോടെ ചോദിക്കേണ്ട ചോദ്യം!
Advertisement
Privacy Settings
‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്.
യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്. അദ്ദേഹം, രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്.
ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽപെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്. മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നതും. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.
ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്ലാം മതം ഏതു മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ചയായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്: ഇസ്ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്ലാം മതത്തിനു യഹൂദമതവുമായോ, ക്രിസ്തുമതവുമായോ, അതിന്റെ പ്രതീകങ്ങളുമായോ, യാതൊരു ബന്ധവുമില്ല.
‘കുഞ്ഞാട്’ എന്ന രൂപകം യഹൂദമത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്, ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച്ച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)
അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.
‘കുഞ്ഞാട്‘ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.
ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.
ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.
ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ” (യോഹ 3, 16) ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. (ഫിലിപ്പി 2, 1 -6) ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ്, അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ, വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്; ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. (1 തിമോ 1, 15) ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.
സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.
കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല. എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”
കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”
ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക് തൃപ്തിയായില്ല. ” പതിനഞ്ചു ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.
ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട് അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.
Advertisements
Report this adPrivacy
ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്. നമ്മുടെ കുടുംബമാകുന്ന അൾത്താരകളിൽ, ക്രിസ്തുവിന്റെ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ബലിപീഠങ്ങളിൽ നിഷ്കളങ്കരായ ഏതെങ്കിലും മനുഷ്യർ ദൈവാനുഗ്രഹത്തിനായി കിടന്നുരുളുന്നുണ്ടാകുമോ, ആവോ? അവരുടെ ജീവിതങ്ങൾ സ്വർണ നിറമാകുന്നുണ്ടോ, അതോ, പൊടിപിടിക്കുന്നുണ്ടോ, ആവോ?
ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാം ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!
ക്രിസ്തു, ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.
ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന് ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.
സമാപനം
സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്.
ദെനഹക്കാലം 04⌄
Homily 01- John 2.1-11⌄
Homily 02- John 2.1-11⌄
Homily 03- John 2.1-11⌄
Homily 04- John 2.1-11⌄
Homily 05- John 2.1-11⌄
Homily 06- John 2.1-11⌄
Homily 07- John 2.1-11⌄
Homily 08- John 2.1-11⌄
Homily 09- John 2.1-11⌄
Homily 10- John 2.1-11⌄
Homily 11- John 2.1-11⌄
Homily 12- John 2.1-11⌄
Homily 13- John 2.1-11⌄
Homily 14- John 2.1-11⌄
യോഹന്നാൻ 02,01-11: വെള്ളം വീഞ്ഞിലേക്ക്! ദൈവപുത്രന് മാത്രമേ ചെയ്യാൻ കഴിയൂ. യോഹന്നാൻ എഴുതുന്നതുപോലെ, ക്രിസ്തു നമ്മെ കാണിക്കാൻ അനേകർ സാക്ഷ്യം വഹിച്ച ഒരു അത്ഭുതം; "അതിനാൽ, യേശു ദൈവപുത്രനായ മിശിഹയാണെന്നും വിശ്വസിക്കുന്നതിലൂടെ അവന്റെ നാമത്തിൽ ജീവൻ ഉണ്ടാകേണ്ടതാണെന്നും നിങ്ങൾ വിശ്വസിക്കും" (യോഹ 20:31).
ആദ്യം, നമുക്ക് രണ്ട് പ്രധാന പോയിന്റുകൾ ഉൾപ്പെടുത്താം. യഹൂദ വിവാഹങ്ങൾ 7 ദിവസം ആഘോഷിക്കുന്നു. സമൂഹത്തെ മുഴുവൻ ക്ഷണിച്ചു വധുവും വധുവും ആഘോഷിച്ചു. വിവാഹ പാർട്ടി ഒരു മഹത്തായ ആഘോഷം നൽകുന്നത് വളരെ പ്രധാനമായിരുന്നു, മാത്രമല്ല ഏതെങ്കിലും വലിയ ആഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ സ്റ്റേപ്പിളുകളിലൊന്നായ ... വൈൻ. വീഞ്ഞ് തീരുന്നത് നവദമ്പതികൾക്കും മാതാപിതാക്കൾക്കും ഗുരുതരമായ നാണക്കേടാണ്. ഈ ദിവസങ്ങളിൽ, ഉചിതമായ വിവാഹ സമ്മാനം നൽകുന്നതിൽ പരാജയപ്പെട്ട ഒരാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിഞ്ഞു; ഉചിതമായ ഒരു ആഘോഷം നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം മണവാളന് നൽകാം. ഇത് സാധ്യതയില്ലായിരിക്കാം, പക്ഷേ ഒരു കാര്യം ഉറപ്പാണ് ... നവദമ്പതികൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹം സൃഷ്ടിക്കുന്ന നാണക്കേട് വധുവും വധുവും അവരുടെ മാതാപിതാക്കളും എന്നെന്നേക്കുമായി ഓർക്കും. ഇത് ഒരു പ്രധാന വ്യാജമായതിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ആദ്യത്തെയോ രണ്ടാമത്തെയോ ദിവസത്തിൽ വിവാഹ പാർട്ടിക്ക് വൈൻ തീർന്നുപോകാൻ സാധ്യതയില്ല, അതിനാൽ വിവാഹ ആഘോഷം കുറച്ചുകാലമായി നടക്കുന്നുണ്ടെന്ന് നമുക്ക് അനുമാനിക്കാം.
ഈ പുരാതന കാലത്ത്, വിവാഹ ആഘോഷത്തിന്റെ വിജയം വിവാഹത്തിന്റെ വിജയത്തെ മുൻകൂട്ടി കാണിക്കും. വിശ്വസനീയമായ രേഖാമൂലമുള്ള രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലാത്തതിനാൽ വധുവും വധുവും വിവാഹം കഴിക്കാൻ സമ്മതിച്ചതായി സാക്ഷികളായിരുന്നു അവിടെയുണ്ടായിരുന്ന ആളുകൾ. വിവാഹ ആഘോഷത്തിൽ പങ്കെടുത്ത സാക്ഷികളുടെ സാക്ഷ്യപത്രം ദമ്പതികൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ സമ്മതിച്ചതായി തെളിയിക്കാനുള്ള ഏക മാർഗ്ഗമായിരുന്നു.
രണ്ടാമതായി, നാം മറ്റൊരു കാര്യം വിശദീകരിക്കേണ്ടതുണ്ട്. യേശുവിന്റെ മഹത്വം വെളിപ്പെടുത്തുന്ന അടയാളങ്ങളായി യോഹന്നാൻ അത്ഭുതങ്ങളെ പരാമർശിക്കുന്നു. (2: 11,3: 2,4: 54,11: 47,12: 18,20: 30). യേശു അവരെ പ്രവൃത്തികളായി പരാമർശിക്കുന്നു (5: 20,9: 3-4,10: 25,14: 10-12,15: 24). കർത്താവിന്റെ പരിശുദ്ധശക്തിയുടെ പ്രകടനത്തേക്കാൾ ഒരു അടയാളം / അത്ഭുതം ... ഒരു അടയാളം ചിലത് വെളിപ്പെടുത്തുന്നു ... "പ്രവൃത്തിക്ക്" അതീതമായ ഒന്ന്. യേശു ചെയ്ത പ്രവൃത്തികളുടെ / അത്ഭുതങ്ങളുടെ പ്രാധാന്യം ഇന്നും പലർക്കും മനസ്സിലാകുന്നില്ല. അവർക്ക് യേശുവിന്റെ കാലത്ത് കഴിഞ്ഞില്ല, ചിലർക്ക് ഇന്നത്തെ കാലത്ത് മനസ്സിലാക്കാൻ കഴിയില്ല. ശിഷ്യന്മാർ വിശ്വസിക്കുന്നു (v11), എന്നാൽ യഹൂദന്മാർക്ക് സംശയമുണ്ട് (v18). യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുമ്പോൾ, അവൻ അവയെല്ലാം വിശദീകരിക്കുന്നില്ല. ഈ സുവിശേഷത്തിലെ യേശുവിന്റെ ആദ്യ പ്രവൃത്തിയാണിത്. കാനയിലെ കല്യാണം ഒരു യഥാർത്ഥ സംഭവത്തിന്റെയും അത്ഭുതത്തിന്റെയും സാക്ഷ്യം മാത്രമല്ല, ഈ സുവിശേഷത്തിന്റെ ബാക്കി അർത്ഥത്തിന്റെ സൂചനകൾ നൽകുന്നു.
ഞാൻ എന്ത് അർത്ഥമാണ് സൂചിപ്പിക്കുന്നത്? ഈ സുവിശേഷത്തിലെ യേശുവിന്റെ ആദ്യത്തെ അത്ഭുതം ഒരു പാർട്ടിക്ക് വീഞ്ഞായിരിക്കുന്നത് എന്തുകൊണ്ട്, സുവിശേഷത്തിന്റെ ബാക്കി ഭാഗങ്ങളെ അൺലോക്ക് ചെയ്യുന്ന അർത്ഥമെന്താണ്? എന്തുകൊണ്ടാണ് യേശു അതിമനോഹരമായ ഒരു അത്ഭുതം ചെയ്യാതിരുന്നത്? യേശുവിന്റെ അത്ഭുതങ്ങളും അവന്റെ പ്രസ്താവനകളും ഉപമകളും വായിക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്ന കാര്യം നിർണായകമാണ്. യേശുവിന്റെ സംസാരിക്കുന്ന വാക്കുകൾക്കും പ്രവൃത്തികൾക്കും ഒന്നിലധികം തലങ്ങളിൽ അർത്ഥമുണ്ട്. ഉപരിപ്ലവമായ തലത്തിൽ മാത്രമാണ് ഈ കഥ ഒരു പാർട്ടിക്കുള്ള വീഞ്ഞിനെക്കുറിച്ചുള്ളത്. ഉദാഹരണത്തിന്, ഒരു വ്യക്തി സംസാരിക്കുന്നു (ഉദാഹരണത്തിന് മറിയം), വ്യക്തമായ തലത്തിലോ അല്ലെങ്കിൽ വ്യക്തമായ ആത്മീയ തലത്തിലോ മനസ്സിലാക്കാൻ കഴിയുന്ന വാക്കുകളോ പ്രവൃത്തികളോ ഉപയോഗിച്ച് യേശു പ്രതികരിക്കുന്നു.
വീഞ്ഞ് ഒരു അത്ഭുതമായിരുന്നു, കല്യാണസദ്യയെ രക്ഷിച്ചു, കൂടാതെ വീഞ്ഞും പുതിയ ഉടമ്പടിയെ പ്രതിനിധീകരിക്കുന്നു, അത് നമ്മുടെ സ്വന്തം "വിവാഹ പാർട്ടി", നമ്മുടെ ന്യായവിധി, സ്വർഗത്തിലേക്ക് നയിക്കുകയോ ലജ്ജയിലേക്ക് നയിക്കുകയോ ചെയ്യുന്നതിൽ ലജ്ജയും ലജ്ജയും സംരക്ഷിക്കുന്നു.
അതിനാൽ, കാനയിലെ വിവാഹത്തിൽ, രണ്ട് തലങ്ങൾ മനസ്സിലാക്കണം. യേശു സൃഷ്ടിക്കുന്ന വീഞ്ഞ് വരനും കുടുംബത്തിനും ഉപരിപ്ലവമായ തലത്തിലുള്ള മുഖം രക്ഷിക്കുന്ന സമ്മാനമാണ്, കൂടാതെ 10-ാം വാക്യം നമ്മോട് പറയുന്നതുപോലെ, യഹൂദ നിയമത്തിന്റെ “നിലവാരമില്ലാത്ത വീഞ്ഞിന്” പകരം ക്രിസ്തുവിന്റെ കൃപയുടെ “നല്ല വീഞ്ഞ്” ... സമൃദ്ധമായി. രണ്ട് അർത്ഥങ്ങൾ ... നിലവിലുള്ള ആളുകൾക്ക് അത്ഭുതകരമായ അനുപാതങ്ങളിലൊന്ന്, വരും തലമുറകൾക്ക് അത്ഭുതകരമായ അനുപാതങ്ങളിൽ ഒന്ന്. യേശു തന്റെ കൃപയാൽ നമുക്കു നൽകിയ നല്ല വീഞ്ഞും വീണ്ടെടുപ്പും സൃഷ്ടിക്കുന്നു, യഹൂദ ന്യായപ്രമാണത്തിന്റെ പഴയ "വെള്ളം" അതിന്റെ ഗതിവേഗം തീർന്നുപോകുമ്പോൾ വെള്ളത്തിൽ നിന്ന് നല്ല വീഞ്ഞ് ഉൽപാദിപ്പിക്കുന്നു. അത്തരമൊരു അത്ഭുതം ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടാൻ കഴിയുന്ന ഒരേയൊരു വ്യക്തി യേശു മാത്രമാണ് ... കൂടാതെ പഴയ വഴികൾ തീർന്നുപോവുകയും ഒന്നും ഉൽപാദിപ്പിക്കുകയും ചെയ്യുമ്പോൾ നമുക്ക് വീണ്ടെടുപ്പ് ആവശ്യമായി വരുമ്പോൾ നമുക്ക് കൃപ നൽകാൻ കഴിയുന്നത് അവനാണ്.
ഇനി നമുക്ക് വായനയെ തകർക്കാം: "മൂന്നാം ദിവസം": നഥനയേലുമായി യേശു കണ്ടുമുട്ടിയതിന്റെ മൂന്നാം ദിവസമായിരിക്കും ഇത് (1: 45-61). യോഹന്നാന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് കഥകൾ ... കാനയിലെ കല്യാണവും, അതെ, ക്ഷേത്രത്തിന്റെ ശുദ്ധീകരണവും (എത്ര ഉചിതമാണ്) "മൂന്നാം ദിവസത്തെ" കഥകളാണെന്ന കാര്യം ശ്രദ്ധിക്കുക.
യേശുവിന്റെ എണ്ണം 3 ആണ്: "ഗലീലിയിലെ കാനയിൽ": കാനയുടെ സ്ഥാനം കാലക്രമേണ വാദിക്കപ്പെടുന്നു, പക്ഷേ അത് നസറെത്തിനടുത്താണെന്ന് വിശ്വസിക്കപ്പെടുന്നു. കാനയെ പരാമർശിക്കുന്ന ഒരേയൊരു സുവിശേഷം ഇതാണ്. കാനയുടെ പ്രാധാന്യം അതിന്റെ നിസ്സാരതയാണ്. ഇത് അജ്ഞാതവും ജനപ്രീതിയാർജ്ജിച്ചതുമായ ഒരു പട്ടണമാണ്, ദൈവം തന്റെ പ്രവൃത്തികൾ ചെയ്യാൻ സാധ്യതയില്ലാത്ത സ്ഥാനാർത്ഥികളെ (മോശ, ഡേവിഡ്, ഗിദെയോൻ മുതലായവ) തിരഞ്ഞെടുക്കുന്നുവെന്ന് നമുക്കറിയാം. അതുപോലെ, അവ നിറവേറ്റാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളും ദൈവം തിരഞ്ഞെടുക്കുന്നു (ബെത്ലഹേം, നസറെത്ത്, കാന).
"യേശുവിന്റെ മാതാവ് അവിടെ ഉണ്ടായിരുന്നു": യേശുവും ശിഷ്യന്മാരും സന്നിഹിതരായിരുന്നു, എന്നാൽ എത്ര ശിഷ്യന്മാർ ഉണ്ടായിരുന്നുവെന്ന് നമുക്കറിയില്ല. യേശുവിന്റെ അമ്മ മറിയ, യോഹന്നാന്റെ സുവിശേഷത്തിൽ രണ്ടുതവണ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ ... ഇവിടെയും ക്രൂശിലും (19: 25-27). യേശുവും മറിയയും കാനയിലെ ആളുകളെ അറിഞ്ഞിരിക്കണം അല്ലെങ്കിൽ അവരെ ഈ കല്യാണത്തിന് ക്ഷണിക്കുകയില്ലായിരുന്നു. ക്രിസ്തുവിന്റെ അത്ഭുതകരമായ മഹത്വത്തിന്റെ കടുത്ത എതിരാളികളായ യെഹൂദ്യയിലെ ജനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ അജ്ഞാത പട്ടണത്തിൽ ജനങ്ങൾ സ്വീകരിക്കുന്നു.
"വീഞ്ഞ് വിടുമ്പോൾ": ആളുകൾ ലളിതമാണ്, ലളിതമായ വീഞ്ഞ് പ്രതീക്ഷിക്കുന്നു. അവർക്ക് ഒരു നല്ല വിവാഹ ആഘോഷത്തിന്റെ സ്റ്റേപ്പിൾസ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ... അവ നൽകാത്തതിനാൽ ഒരു കള്ളനെപ്പോലെ തന്നെ മോശമായിരിക്കും ... ഒരു ആഘോഷത്തിൽ നിന്ന് സമൂഹത്തെ വഞ്ചിച്ച ഒരാൾ.
"യേശുവിന്റെ അമ്മ അവനോടു പറഞ്ഞു," അവർക്ക് വീഞ്ഞില്ല ": മറിയ തന്റെ പുത്രൻ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചുകാലമായി ജോസഫ് മരിച്ചു, ജനിച്ചതുമുതൽ തന്റെ മകനെ ചുറ്റിപ്പറ്റിയുള്ള അത്ഭുതങ്ങൾ മറിയയ്ക്ക് കൃത്യമായി അറിയാം. അവൻ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് അവൾ കണ്ടു, അവന് ഇത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അവൾക്കറിയാം.
"സ്ത്രീയേ, നിങ്ങൾക്കും എനിക്കും എന്ത് ആശങ്കയുണ്ട്?": യേശു പറയുന്നതായി തോന്നുന്നു "ഈ പ്രശ്നത്തിൽ ഞാൻ എങ്ങനെ ഉൾപ്പെടുന്നു?" "സ്ത്രീ" എന്ന വാക്കിന്റെ വിവർത്തനം തോന്നിയേക്കാവുന്ന അനാദരവ് കാണിക്കാനല്ല, മറിച്ച് അകന്നുനിൽക്കുന്ന ഒരു ശാസനയായി സ്വയം അകലം പാലിക്കുന്നതിനാണ് ഇത് അർത്ഥമാക്കുന്നത് - മറിയയോട് മനുഷ്യന്റെ അമ്മയെന്ന നിലയിൽ അത് ume ഹിക്കരുതെന്ന് പറയാനുള്ള ഒരു മാർഗ്ഗം മിശിഹാ, അവളുടെ ആഗ്രഹങ്ങൾക്കോ അപേക്ഷകൾക്കോ അവൻ പ്രവർത്തിക്കണം. ദൈവപുത്രനായ യേശു മനുഷ്യന്റെ അഭ്യർത്ഥനകൾക്കല്ല, സ്വർഗ്ഗസ്ഥനായ പിതാവിനുവേണ്ടിയുള്ള അഭ്യർത്ഥനകളും പ്രവൃത്തികളും നിറവേറ്റുന്നു.
"എന്റെ സമയം ഇതുവരെ വന്നിട്ടില്ല": വീണ്ടും, യേശു സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രവൃത്തികൾ നിറവേറ്റുന്നു, മനുഷ്യരുടെ അഭ്യർത്ഥനകൾ നിറവേറ്റുന്നില്ല. യേശുവിന്റെ മഹത്വം പിന്നീട് മ t ണ്ട് മലയിൽ വെളിപ്പെടുന്നു. രൂപാന്തരീകരണത്തിലും അവന്റെ മരണത്തിലും പുനരുത്ഥാനത്തിലും സ്വർഗ്ഗാരോഹണത്തിലും. അവന്റെ മഹത്വം വെളിപ്പെടുത്തുന്നത് സമയം നിശ്ചയിക്കുന്നത് പിതാവായ ദൈവത്താലാണ്, ഒരു പുരുഷന്റെയോ സ്ത്രീയുടെയോ സമയമോ ഇച്ഛയോ അല്ല.
“ഇപ്പോൾ അവിടെ നിൽക്കുന്നത് യഹൂദരുടെ ശുദ്ധീകരണ ചടങ്ങുകൾക്കായി ആറ് കല്ല് വെള്ള പാത്രങ്ങളായിരുന്നു”: യഹൂദന്മാർ ഏഴെണ്ണം തികഞ്ഞതോ പൂർണ്ണമോ ആയ ഒരു സംഖ്യയായി കണക്കാക്കുന്നു, അതിനാൽ ആറ് ജലപാത്രങ്ങൾ മനുഷ്യന്റെ അപൂർണ്ണമായ വഴികൾക്കായി നിലകൊള്ളുന്നു. ആറ് പുരുഷന്മാരുടെ എണ്ണമാണ്. ശിലാ ജലപാത്രങ്ങളുടെ എണ്ണം കാണിക്കുന്നതുപോലെ യഹൂദരുടെ ശുദ്ധീകരണ ചടങ്ങുകൾ കാണിക്കുന്നത് അത് തികഞ്ഞതല്ല, മറിച്ച് മനുഷ്യന്റെ വഴികൾ പോലെ അപൂർണ്ണമാണ് ... അത് അടുത്ത് വരുന്നു ... ആറ് ... എന്നാൽ ആറ് ഏഴല്ല!
"ഓരോന്നും രണ്ടോ മൂന്നോ അളവുകൾ കൈവശം വയ്ക്കുന്നു": ഇത് 20 അല്ലെങ്കിൽ 30 ഗാലൻ ആണ്. ഒരു കപ്പ് വെള്ളത്തിന് നൂറ് പേരെ ശുദ്ധീകരിക്കാൻ കഴിയും ... അതിനാൽ ഈ പാത്രങ്ങളിൽ ലോകത്തെ ശുദ്ധീകരിക്കാൻ ആവശ്യമായ വെള്ളം അടങ്ങിയിരിക്കുന്നു. ഈ ശുദ്ധീകരണ പാത്രങ്ങളിലെ ജലം യേശു അവയെ വീഞ്ഞാക്കി മാറ്റുമ്പോൾ വചനം മുഴുവനും ശുദ്ധീകരിക്കാൻ പര്യാപ്തമാണെന്ന് നമുക്ക് കാണിച്ചുതരുന്നു. അവന്റെ കൃപ സമൃദ്ധമാണ് ... എല്ലാവർക്കും മതിയായതിനേക്കാൾ കൂടുതൽ, എല്ലാവർക്കും അവർ തിരഞ്ഞെടുത്താൽ വീണ്ടെടുപ്പ് ലഭിച്ചേക്കാം.
“പാത്രങ്ങൾ വെള്ളത്തിൽ നിറയ്ക്കുക” എന്ന് യേശു അവരോടു പറഞ്ഞു. അവർ അവരെ വക്കോളം നിറച്ചു ": ദാസന്മാർ യേശുവിനെ അനുസരിക്കുന്നു. ഈ പാത്രങ്ങൾ കൈകാര്യം ചെയ്യാനും നീക്കാനും വളരെ ബുദ്ധിമുട്ടായിരുന്നിട്ടും അവർ അവന്റെ കല്പനയെ പൂർണമായും അനുസരിക്കുന്നു.
"ഇപ്പോൾ കുറച്ച് പുറത്തെടുത്ത് മുഖ്യ കാര്യസ്ഥന്റെ അടുത്തേക്ക് കൊണ്ടുപോകുക": ആഘോഷത്തിന്റെയും വീഞ്ഞിന്റെ വിതരണത്തിന്റെയും ഗുണനിലവാരത്തിന്റെയും ചുമതല മുഖ്യ കാര്യസ്ഥനാണ്. യഹൂദ അനുഷ്ഠാനത്തിലെ ജലം വീഞ്ഞാക്കി മാറ്റുന്നു (പിന്നീട് യേശുവിന്റെ രക്തത്താൽ) ഇത് പുതിയ ഉടമ്പടി എന്ന നിലയിൽ ഉയർന്ന തലത്തിൽ അർത്ഥമുള്ള പുതിയ വീഞ്ഞാണ്. വിവാഹ ആഘോഷത്തിന്റെ തുടക്കത്തിൽ ആദ്യം വിളമ്പിയ വീഞ്ഞിനേക്കാൾ നല്ലത് ഈ വീഞ്ഞിനെ "മികച്ചത്" എന്നാണ് മുഖ്യ കാര്യസ്ഥൻ വിളിക്കുന്നത് ... ഈ വൈൻ / ഗ്രേസ് ഈ ലോകം കണ്ടിട്ടുള്ള ഏതൊരു വീഞ്ഞും കൃപയും നല്ലതാണ്.
“ഗൃഹവിചാരകൻ വീഞ്ഞായി മാറിയ വെള്ളം ആസ്വദിച്ചപ്പോൾ” ദാസന്മാർ വെള്ളം ഒഴിച്ചു വീഞ്ഞായി. യേശു ചെയ്തതെന്താണെന്ന് മറിയയ്ക്കും ശിഷ്യന്മാർക്കും ദാസന്മാർക്കും അറിയാം.
"അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല": യേശു ഈ അത്ഭുതം നിശബ്ദമായി ചെയ്തു. വീഞ്ഞ് എവിടെ നിന്നാണ് വന്നതെന്ന് കാര്യസ്ഥൻ അറിഞ്ഞിരിക്കണം, പക്ഷേ അറിയില്ല ... അത് ദാസന്മാരാണ്. മതനേതാക്കളെപ്പോലെ ... യേശു ആരാണെന്ന് അവർ മനസിലാക്കണം, പക്ഷേ ചെയ്യരുത്, അവൻ ആരാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന സാധാരണക്കാരാണ്.
"എന്നാൽ നിങ്ങൾ ഇപ്പോൾ വരെ നല്ല വീഞ്ഞ് സൂക്ഷിച്ചു": കഥയുടെ താക്കോൽ. ദൈവം ഇസ്രായേലിനും ലോകത്തിനും നൽകിയ ഏറ്റവും നല്ല ദാനമായിരുന്നില്ല മോശ. യേശുവിന്റെ വരവ് ... ഈ കഥ ന്യായപ്രമാണത്തിന്റെയും പ്രവാചകന്റെയും വെള്ളം യേശുവിന്റെ കൃപയുടെ വീഞ്ഞിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ്.
"അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു": യേശുവിന്റെ അത്ഭുതങ്ങളുടെ ഉദ്ദേശ്യം വിശ്വാസത്തെ പ്രചോദിപ്പിക്കുക എന്നതാണ്. യോഹന്നാന്റെ സുവിശേഷത്തിൽ ഏഴ് അത്ഭുതങ്ങളുണ്ട് ... ഏഴ് പരിപൂർണ്ണതയുടെ എണ്ണം. ഈ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ച എല്ലാവരും വിശ്വസിക്കുന്നില്ല ... കൂടാതെ സ്വർഗത്തിൽ എന്താണ് ഈ ആളുകളെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഒരാൾ ചോദിക്കണം!
ഒന്നുമില്ല! കഠിനാധ്വാനികളായ ഈ ആളുകളെ വിശ്വസിക്കാൻ ഒന്നിനും കഴിയില്ല. മത-രാഷ്ട്രീയ സ്ഥാപനങ്ങളിൽ വേരൂന്നിയവരും അവരുടെ നിലവാരം നിലനിർത്തേണ്ടവരും ... ഒരിക്കലും വിശ്വസിക്കില്ല. അവർക്ക് നിത്യജീവൻ ആവശ്യമില്ല, ദൈവത്തെ മുഖത്ത് ഉറ്റുനോക്കിയാൽ ദൈവത്തെ തിരിച്ചറിയാൻ കഴിയില്ല.
ദൈവത്തിനു നന്ദി, സ്വാർത്ഥരും വിഡ് ish ികളുമില്ലാത്ത സാധാരണ മനുഷ്യരാണ്, ദൈവത്തിന്റെ ഏകപുത്രനോട് പുറംതിരിഞ്ഞുനിൽക്കാൻ, അവന്റെ മഹത്വവും അത്ഭുതങ്ങളും അവന്റെ ത്യാഗവും നിരവധി തവണ ഈ ലോകത്തിന് കാണിച്ചുകൊടുത്തു. വാസ്തവത്തിൽ, യേശു വളരെയധികം പ്രവൃത്തികൾ ചെയ്തിട്ടുണ്ട്, അത് ദൈവത്തിന്റെ സ്രഷ്ടാവും പുത്രനുമാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരും.
ഒരു യേശു മാത്രമേയുള്ളൂ, അവന്റെ കൃപയാൽ നൽകിയിട്ടുള്ള വീണ്ടെടുപ്പിന്റെ വീഞ്ഞായി വെള്ളം മാറ്റാൻ കഴിയുന്ന ഒരാൾക്ക് മാത്രമേയുള്ളൂ. ഈ സുവിശേഷം തീർച്ചയായും നമ്മുടെ സ്വന്തം ആഘോഷത്തിന് പര്യാപ്തമാണ്! ഈ ആഴ്ച നിങ്ങളെയും കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
Homily 15 - John 4: 1- 26⌄
ദനഹാ നാലാം ഞായര്‍
ഉത്പ 29:1-14; 2
രാജാ 17:24-28;
ഹെബ്രാ 6:1-12;
യോഹ 4:1-26
ആ മഴയില്‍
അവള് നനഞ്ഞു!
സനു തെറ്റയില്‍
'ആരാണ് ഞാന്‍' എന്നതു സോക്രട്ടീസിനെ അലട്ടിക്കൊണ്ടിരുന്ന ചോദ്യമാണ്. തന്റെ അസ്തിത്വത്തെ അറിയാനുള്ള ഒരു ത്വര മനുഷ്യസഹജമാണ്. ഏതൊരാളുടെ ഉള്ളിലും സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളില്‍ ഒന്നുമാത്രമാണിത്. ആരാണു ഞാന്‍, എന്താണ് എന്റെ ജന്മോദ്ദേശ്യം, ആരാണ് എന്നെ നയിക്കുന്നത്, എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ ഒരാളെ അലട്ടുന്നുണ്ട്. എപ്പോഴാണിത് ഉണ്ടാവുക? അറിയില്ല. ഒരു പ്രായംവരെ നമ്മള് എന്തൊക്കെയോ ആയിത്തീരാനുള്ള, പിടിച്ചടക്കാനുള്ള, ആരുടെയൊക്കെയോ മനസ്സില്‍ ഇടം നേടാനുള്ള വ്യഗ്രതയിലാണ്. ചിലര്‍ക്ക് ചെറിയ പ്രായം തൊട്ടേ ഇത്തരം ചോദ്യ ങ്ങളുണ്ട്.
അവള്
ക്രിസ്തു ആദ്യമായാണ് അവളെ കാണുന്നത്. കണ്ടമാത്രയില്‍ അവളുടെ സകല രഹസ്യങ്ങളും അവന് അറിഞ്ഞു. അങ്ങനെ അവനിലെ പ്രവാചകനെ അവള് തിരിച്ചറിയുന്നു.
അവളുടെ തിരിച്ചറിവുകളുടെ പുരോഗതി നമ്മള് കാണേണ്ടത് തന്നെയാണ്. ആദ്യം യഹൂദനായും പിന്നെ പ്രവാചകനായും ശേഷം മിശിഹായായും അവള് അവനെ അറിയുന്നുണ്ട്. അവള്‍ക്ക് ഒരു പ്രവാചക ദര്‍ശനം ഇതാദ്യമാണ്. ശരീരത്തിന്റെ അഭിലാഷങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കുന്നവളെയല്ല പിന്നീടങ്ങോട്ട് നാം കാണുന്നത്. അവളിലൊരു ദൈവാന്വേഷിയുണ്ടെന്ന് പിന്നീട് നമുക്ക് വെളിവാകുന്നു. ആരാധനയെക്കുറിച്ച്, ആത്മാവിനെക്കുറിച്ച്, വിശ്വാസത്തെക്കുറിച്ചൊക്കെ അവള് ചോദിക്കുന്നുണ്ട്. 4:20 'ഞങ്ങളുടെ പിതാക്കന്മാര് ഈ മലയില്‍ ആരാധന നടത്തി. എന്നാല്‍ യഥാര്‍ത്ഥമായ ആരാധനസ്ഥലം ജറുസലേമിലാ ണെന്ന് നിങ്ങള്‍ പറയുന്നു.' ക്രിസ്തു പ്രവാചകനാണെന്ന് മനസ്സിലാക്കിയതിന് ശേഷം അവള് ആദ്യമായി അവനോട് ചോദിക്കുന്ന ചോദ്യമാണിത്. അതുവരെ അവള് കൊണ്ട മഴയൊന്നും അവളെ നനച്ചിരുന്നില്ല. മഴയായി പെയ്ത ക്രിസ്തുവില്‍ അവള് നനഞ്ഞു. തന്നെത്തന്നെ കഴുകി ശുദ്ധയാക്കി.
സമയം കൊടുക്കുമ്പോള്‍
സംസാരിക്കാന്‍ അല്പം സമയം മാറ്റിവയ്ക്കുന്ന ക്രിസ്തു നമുക്കൊരു മാതൃകയാണ്. ഒരുപക്ഷെ അവന് നമ്മോട് പറയുന്നതും ഇതാവണം. ആര്‍ക്കും അല്പം സമയം കൊടുത്താല്‍ അവരെക്കുറിച്ചുള്ള സകല കാഴ്ചപ്പാടും മാറിപ്പോകും. ഈ സുവിശേഷഭാഗം വായിച്ചു തുടങ്ങുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരു സ്ത്രീരൂപമുണ്ട്. നിമിഷനേരംകൊണ്ട് അത് മറ്റൊന്നാവുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. ഒരുപക്ഷെ അവളെക്കുറിച്ച് ഒരുപാട് സംസാരിക്കാന്‍ അനുവദിക്കാതെ വളരെ തന്ത്രപൂര്‍വം വിഷയം മാറ്റിവിടുന്ന സൂത്രശാലിയായ ഒരു സ്ത്രീയായിട്ട് നമുക്കവളെ കാണാന്‍ സാധിക്കും. അത് ഒരുപക്ഷെ നമ്മുടെ തന്നെ 'ഡിസ്ട്രക്റ്റീവ് മെന്റാലിറ്റി'യുടെ പ്രതിഫലനമാകാം. 'അവള് അങ്ങനെയാണ്. അങ്ങനെതന്നെ തുടരാന്‍ ആഗ്രഹിക്കുന്നവളാണ്. പിന്നെങ്ങനെ അവള് നന്നാവും'. ഇതൊക്കെയാവും നമ്മോട് നമ്മള്‍തന്നെ പറയുക. പക്ഷെ ഞാന്‍ കരുതുക, അവളില്‍ ഒരു ദൈവാന്വേഷിയുണ്ടായിരുന്നു. ഒരു പ്രവാചകനെ കാണാന്‍ അവള് കൊതിച്ചിരുന്നു. ശാരീരിക അഭിലാഷങ്ങള്‍ക്കപ്പുറം എന്തൊക്കെയോ അവള്‍ക്കറിയണമായിരുന്നു. അതുവരെ അവള് കണ്ട പുരുഷന്മാരൊന്നും ആത്മാവിനെക്കുറിച്ചും സ്വര്ഗത്തേക്കുറിച്ചും സംസാരിക്കുന്നവരായിരുന്നില്ല. തന്നോട് സംസാരിക്കുന്നവന് പ്രവാചകനാണെന്നറിഞ്ഞപാടെ തന്നിലെ ആത്മീയതയുടെ സംശയ ക്കെട്ടുകള്‍ അവള് അഴിക്കുന്നു. ചോദ്യശരങ്ങള്‍ ഓരോന്നായി അവള് പുറത്തെടുക്കുന്നു. വളരെ പെട്ടെന്ന് അവളുടെ അറിവുകള്‍ തിരിച്ചറിവു കളാകുന്നു. മിശിഹാദര്‍ശനം സാധ്യമായി, സുവിശേഷത്തിന്റെ പ്രേഷിതയാകുന്നു. അവള്‍ക്ക് ഇതൊക്കെ എത്രയോ അന്യമായിരുന്നെന്ന് അവ ളുടെ സന്തോഷം തെളിയിക്കുന്നുണ്ട്. തന്നെക്കുറിച്ച് കൂടുതല്‍ ചോദിക്കാതിരിക്കാനാണ് അവള് വിഷയം മാറ്റിയതെങ്കില്‍ അവള് ഇത്ര പെട്ടെന്ന് ക്രിസ്തുവിനെ തിരിച്ചറിയാനോ സ്വീകരിക്കാനോ തരമില്ല. അങ്ങനെയൊക്കെ ചിന്തിച്ച് നമുക്കൊരു 'കണ്‍സ്ട്രക്റ്റീവ് മെന്റാലിറ്റി' വളര്‍ത്തിയെടുത്താലോ!
വിധി
അല്പം ചരിത്രമാകാം. സമരിയാക്കാരും യഹൂദരും തമ്മില്‍ അത്ര രസത്തിലല്ല എന്ന ചരിത്രം ബൈബിള്‍ വായിക്കുന്ന ആര്‍ക്കും പല സന്ദര്‍ഭ ങ്ങളിലൂടെ അറിവുള്ളതാണല്ലോ. വിദേശീയരെ വിവാഹം കഴിച്ചതിലൂടെ ആശുദ്ധരാക്കപ്പെട്ടവരുടെ പ്രതിനിധിയായ ഒരു സ്ത്രീയെ, അതും യഹൂദ യായിരുന്നെങ്കില്‍, കല്ലെറിഞ്ഞു കൊല്ലപ്പെടാവുന്ന ഒരുവളെ വീണ്ടെടു ക്കുന്നതിലൂടെ ക്രിസ്തു നമുക്ക് മുന്നില്‍ വരച്ചുകാണിക്കുന്നത് കരുണാമയനായ നല്ലൊരു അപ്പന്റെ ചിത്രമാണ്. സമരിയാക്കാരി, അഭിസാരിക, കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവള്‍, അകറ്റി നിര്‍ത്തേണ്ട ഒരുവള്‍-ഇതൊ ക്കെയാണ് അന്നത്തെ ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം അവള്. അവളെ പരസ്യവിചാരണ ചെയ്യാത്ത, അപമാനിക്കാത്ത ക്രിസ്തു. അവനും അവളും മാത്രമുള്ളപ്പോള്‍ അവളുടെ തെറ്റ് അവള് പോലുമറിയാതെ അവളെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. അവളില്‍ നിത്യജീവന്റെ പ്രത്യാശനിറക്കുമ്പോള് അഴുക്ക് താനേ ഇല്ലാതാവുന്നു. അഴുക്കുവെള്ളം നിറഞ്ഞ പാത്രത്തിലേക്ക് ഇടവിടാതെ ശുദ്ധജലം നിറയ്ക്കുന്ന കണക്കെ പ്രത്യാശയുടെ വചനങ്ങള്‍ അവന് നിറയ്ക്കുമ്പോള്‍ അവളിലെ മാലിന്യം പതിയെ പതിയെ നീങ്ങി മനസ്സും ആത്മാവും തെളിനീരുപോലെ ശുദ്ധമാകുന്നു. ആ ശുദ്ധതയില്‍ നിന്നുകൊണ്ടാണവള്‍ തനിക്ക് കിട്ടിയ മിശിഹാനുഭവം നാടുമുഴുവന്‍ പങ്കുവയ്ക്കുന്നത്.
മാനസാന്തരം
സമരിയാക്കാരി സ്ത്രീ, അഞ്ചു ഭര്ത്താക്കന്മാരുണ്ടായിരുന്നവള് എന്നൊക്കെയുള്ള വിശേഷണങ്ങളില്‍നിന്നും അവളെ സ്വതന്ത്രയാക്കുക യാണിവിടെ കര്‍ത്താവ് ചെയ്യുന്നത്. പലതില്‍നിന്നും അവള് സ്വതന്ത്ര യാക്കപ്പെടേണ്ടതുണ്ട്. അവള്‍ക്ക് അല്പം സമയം കൊടുത്തതിലൂടെ, അവളോട് കരുണയുടെ ഭാഷ സംസാരിച്ചതിലൂടെയൊക്കെ അവള്‍ക്കൊരു മാനസാന്തരത്തിന്റെ തുറവി കൊടുക്കുന്നുണ്ടവന്.
തിന്മയില്‍നിന്നും നന്മയിലേക്കുള്ള ഒരു യാത്ര, അല്ലാതെന്താണ് മാനസാന്തരം! അതിവിടെ നടക്കുന്നു. ഇനിയൊരിക്കലും ഈ വഴി യിലേക്കില്ലാത്തത്ര ഉത്സാഹത്തോടെയാണവള്‍ വഴിമാറിപ്പോകുന്നത്.
മറക്കണം, പൊറുക്കണം
പലവിധത്തില്‍ ഇടറിപ്പോയവരെ തിരിച്ചെടുക്കാന്‍ നേരമായെന്നര്ത്ഥം. 'തിരിച്ചെടുക്കാനാവാത്ത വിധം ഒന്നും കളഞ്ഞുപോയിട്ടില്ല' എന്നൊക്കെ പറയാറില്ലേ... അവളെ മുറിപ്പെടുത്താതെയുള്ള അവന്റെ സമീപനവും ശ്രദ്ധേയമാണ്. അവള് അറിയാതെ അവളുടെ ഹൃദയം കീഴടക്കുന്ന കര്‍ത്താവ്. നമുക്ക് സാധിക്കുന്നുണ്ടോ ഇത്? എന്തെങ്കിലുമൊക്കെ കാരണത്താല്‍ അകന്നുനില്ക്കുന്നവരെ ഉപാധികളില്ലാതെ സ്നേഹിക്കുന്നവര്‍ ആരുണ്ട് നമ്മില്‍? നഷ്ടപ്പെട്ടുപോകാതെ അവരെ ചേര്‍ത്ത് പിടിക്കാനാകുന്നുണ്ടോ? ആ കാലഘട്ടത്തിലെ ആരും ചെയ്ത തെറ്റിന്റെ ഫലമായിട്ടല്ല ആ രണ്ട് സമുദായവും പകവച്ച് പുലര്‍ത്തിയിരുന്നത്. പണ്ടെങ്ങോ സംഭവിച്ചൊരു തെറ്റിന്റെ മുറിവും പേറിക്കൊണ്ടാണവര് ഇന്നും ജീവിക്കുന്നത്. നമ്മുടെ കുടുംബത്തിലും ഒരുപക്ഷെ ഏതോ കാലത്ത് സംഭവിച്ചൊരു തെറ്റിദ്ധാരണയുടെ പേരില്‍ അകന്നിരിക്കുന്ന വരുണ്ടെങ്കില്‍ ഒന്ന് മാറിചിന്തിക്കാന്‍ സമയമായിട്ടുണ്ടെന്നര്ത്ഥം.
പറുദീസാ പാഠം
പുരുഷനെന്നും സ്ത്രീയെന്നും വേര്‍തിരിച്ചു കാണുമ്പോഴാണ് പല പ്രശ്നങ്ങളും ഉടലെടുക്കുന്നത്. അവരെ മനുഷ്യന് എന്ന നിലയില്‍ കണ്ടുനോക്കൂ, ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം എളുപ്പമാകും. പറുദീസാ നഷ്ടത്തിന്റെ കാരണക്കാരി അവളാണെന്ന് വിരല്‍ചൂണ്ടുന്ന പുരുഷന്, നീ പഴം കഴിച്ചില്ലേ എന്ന നോട്ടത്തോടുകൂടിയ സ്ത്രീ. രണ്ടു പേര്‍ക്കും ഒരേ ശിക്ഷ കൊടുക്കുന്ന തമ്പുരാന്. അവിടെ സ്ത്രീ ഇല്ല, പുരുഷനില്ല. അവന് തന്നെ രക്ഷകനായി അവതരിക്കുമ്പോള്‍ പിന്നെങ്ങനെ രണ്ടു നീതി? ആമേന്‍.
homilieslaity.com
Homily 16 - John 4: 1- 26⌄
ദനഹാക്കാലം ഞായർ
യോഹന്നാൻ : - 4: 1- 26
Historical and Biblical Background
യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ ഈശോ സമരിയക്കാരി ആയി സംസാരിക്കുന്ന ഭാഗം രേഖപ്പെടുത്തിയിട്ടുള്ളൂ. 'ദനഹാ' എന്ന വാക്കിൻറെ ഒരു അർത്ഥം 'വെളിപ്പെടുത്തുക' എന്നാണ്. ഈശോ 'മിശിഹാ- ക്രിസ്തു' ആണെന്ന് വിജാതീയായ ആ സ്ത്രീക്ക് അവൻ വെളിപ്പെടുത്തി കൊടുക്കുന്നു. അതുകൊണ്ടായിരിക്കും ഈ ഭാഗം വായനയിൽ വന്നതും.
സമരിയക്കാർ : യഹൂദനും സമരിയാക്കാരനും ഒരു കണക്കിന് നോക്കിയാൽ ഇസ്രായേൽക്കാർ തന്നെയാണ്. ദാവീദിന്റെ പുത്രൻ
സോളമന് ശേഷം രാജ്യം
ഉത്തരം സാമ്രാജ്യം(Northern Kingdom) ദക്ഷിണ സാമ്രാജ്യം (Southern Kingdom) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതിൽ ദക്ഷിണ സാമ്രാജ്യത്തിന് തലസ്ഥാനം ജറുസലേമും ഉത്തര സാമ്രാജ്യത്തിന്റെ തലസ്ഥാനം സമരിയയും (ഷെക്കേം) ആയിരുന്നു. ഇവർ തമ്മിൽ അന്നുമുതൽ ശത്രുതയിലായി. പിന്നെ ഏതാണ്ട് BC അസീറിയാക്കാർ വന്നു ഉത്തര സാമ്രാജ്യം ആക്രമിച്ചു കീഴ്പ്പെടുത്തുകയും മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള ജനതകളെയും (അവരുടെ ദേവന്മാരെയും) സമരിയായിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തപ്പോൾ സമരിയായിലെ ജനം അവരുമായി കൂടി കലർന്നു അവരുടെ Purity നഷ്ടപ്പെട്ടു. അതുകൊണ്ടു ദക്ഷിണ സാമ്രാജ്യത്തിൽ ( Sothern Kingdom) ഉള്ളവർ അവരെ കൂട്ടത്തിൽ കൂട്ടാതെയായി. (ഇവർക്ക് ഇച്ചിരി Superiority Complex കൂടുതൽ ആയിരുന്നു.) മാത്രമല്ല ബാബിലോണിൻ പ്രവാസത്തിനു ശേഷം യഹൂദജനത ( Sothern Kingdom) തിരിച്ചുവന്ന് ജറുസലേം ദേവാലയം പണിയുന്ന സമയത്ത് ഈ സമരിയാക്കാർ (ഉത്തര സാമ്രാജ്യത്തിൽ ഉള്ളവർ) ദേവാലയ പണിയിൽ തങ്ങളെയും പങ്കു ചേർക്കാൻ ആവശ്യപ്പെട്ടപ്പോഴും യഹൂദർ സമ്മതിച്ചില്ല. അതുകൊണ്ട് അവരോടുള്ള വാശിക്ക് സമരിയക്കാർ ജെറുസലേം ദേവാലയത്തിനു പകരമായി ഗരേസിം മലയിൽ (Mount Garezim) അവരുടെ ദേവാലയം പണിതു. അങ്ങനെ മൊത്തം രണ്ട് ദേവാലയമായി. ഒന്ന് യഹൂദർക്ക് ജറുസലേമിൽ. രണ്ട് സമരക്കാർക്ക് മൗണ്ട് ഗരേസെമിൽ.(അതുകൊണ്ടാണ്ഞങ്ങൾ ജെറുസലേമിലും നിങ്ങൾ മലയിലും ആരാധിക്കുന്നു എന്നൊക്കെ ഈശോ പറയുന്നത്) അതൊക്കെ അവിടെ നിക്കട്ടെ. എന്നുവച്ചാൽ പണ്ടു മുതൽ ഈശോയുടെ കാലത്തും യഹൂദനും സമറിയക്കാരനും തമ്മിൽ അത്ര രസത്തിലല്ല കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കട്ട കലിപ്പാണ് ഇവർക്കിടയിൽ.
അഞ്ചു ഭർത്താക്കന്മാർ കർത്താവ് ആ സ്ത്രീയുടെ ഭർത്താക്കന്മാർ എന്ന് ഉദ്ദേശിക്കുന്നത് സമരിയാക്കാർ ആരാധിക്കുന്ന ദൈവങ്ങളെയാണ്. ഇന്നത്തെ രണ്ടാം വായനയിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ നമ്മൾ കാണുന്നുണ്ട് അസ്സീറിയൻ രാജാവ് ബാബിലോണിയ, കുത്താ ,ആവ്വാ , ഹമാത്ത് , സഫർവയിം എന്നിവിടങ്ങളിൽ നിന്നും ആൾക്കാരെ കൊണ്ടുവന്ന സമരിയയിൽ പാർപ്പിച്ചു ഇന്ന്. ഇതിനർത്ഥം ആ ദേശങ്ങളിലെ ദൈവങ്ങളെയും അവർ കൊണ്ടുവന്നു എന്നും അങ്ങനെ സമറിയക്കാൻ ആ അഞ്ചു ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങി എന്നും യഥാർത്ഥ ദൈവമായ യഹോവയെ അവർ മറന്നു എന്നുമാണ്. ആ ദൈവങ്ങളെയാണ് ഭർത്താക്കന്മാർ ആയി കർത്താവ് സൂചിപ്പിക്കുന്നത്.
യാക്കോബിന്റെ കിണർ
പഴയനിയമത്തിൽ പൂർവപിതാവായ ഇസഹാക്ക്, യാക്കോബ്, മോശ ഇവരെല്ലാവരും തങ്ങളുടെ മണവാട്ടിമാരെ കണ്ടുമുട്ടുന്നത് കിണറ്റിൻ കരയിലാണ്. അതൊരു പഴയ നിയമ അവതരണ ശൈലിയാണ്. ഇവിടെ ഈശോയും സ്ത്രീയെ കണ്ടുമുട്ടുന്നത് കിണറ്റിൻകരയിലായി യോഹന്നാൻ അവതരിപ്പിക്കുന്നത് തികച്ചും യാദൃശ്ചികം അല്ല.
Interpretation
. ആത്മാവിലും സത്യത്തിനുള്ള ആരാധന
അയോധ്യ ക്ഷേത്രവും രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുമൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്താ വിഷയങ്ങൾ. അയോധ്യയിൽ ഒരു ഹൈന്ദവ ആരാധനാലയം നിലനിന്നിരുന്നെന്നും പിന്നീട് അതൊരു മുസ്ലിം ആരാധനാലയമായി മാറ്റിയെന്നും ആരോപിച്ചാണ് ൽ ബാബ്റി മസ്ജിദ് പൊളിച്ചതും അതിന്റെ പിന്തുടർച്ച എന്നവണ്ണം ഒരു ഹൈന്ദവ ആരാധനാലായവും പ്രതിഷ്ഠയും അവിടെ വീണ്ടും ഉയരുന്നതും. മത വിശ്വാസങ്ങൾ പലപ്പോഴും ആരാധന ആലയങ്ങളെ ചുറ്റിപറ്റിയാണ് നില നിന്നിരുന്നത്.
പഴയ നിയമത്തിൽ യഹൂദരുടെ വിശ്വാസമനുസരിച്ച് വാഗ്ദാന പേടകമാണ് ദൈവ സാന്നിധ്യത്തിൽ അടയാളമായി അവർ കണക്കാക്കിയിരുന്നത്. . പിന്നീട് അവർ ദൈവ സാന്നിധ്യം ജെറുസലേം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ആരാധന അവിടെയാക്കി. സമരക്കാർ ആകട്ടെ അവരുടെ ആരാധന കേന്ദ്രം എന്ന് പറയുന്നത് മൗണ്ട് ഗരെസിം ആക്കി. ഈശോയാകട്ടെ പരമ്പരാഗതമായ ഒരു സ്ഥല/ദേവാലയ കേന്ദ്രീകൃത ദൈവ ആരാധനയെ അപ്പാടെ തകിടം മറിച്ചു. യഥാർത്ഥ ആരാധകർ ദൈവത്തെ ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത് എന്നണ് ഈശോയുടെ പക്ഷം. എന്നുവെച്ചാൽ. ജെറുസലേമിലെ Temple of Rock ലോ അയോധ്യയിലെ രാമക്ഷേത്രത്തിലോ അതുമല്ലെങ്കിൽ ബാബറി മസ്ജിദദിലോ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലോ മാത്രമേ ദൈവത്തെ ആരാധിക്കാവൂ എന്നുള്ള ചിന്ത തെറ്റാണ് . മറിച്ച് നിൻറെ ആത്മാവിൽ/ ഹൃദയത്തിൽ ഉള്ള വിശ്വാസവും ഭക്തിയും നിൻറെ സത്യസന്ധമായ ജീവിതശൈലിയമാണ് ഈശ്വരനെ പ്രീതിപ്പെടുത്തുന്ന യഥാർത്ഥമായ ആരാധന. അല്ലാതെ ഒരു സ്ഥലം എന്നത് പ്രസക്തമല്ല എന്നു ചുരുക്കം.
"ദൈവം ഒരു കോവിലിലെ മാത്രം താമസിക്കാനല്ല; വിശ്വം നിറഞ്ഞുനിൽക്കുന്ന മഹാതേജസാണ്" എന്നുള്ള പഴയ സിൽമാ ഡയലോഗും ഇതോടുകൂടി കൂട്ടി വായിക്കാവുന്നതാണ്. ആത്മാവില്ലാതെ സത്യസന്ധതയില്ലാതെ നീ ഉച്ചരിക്കുന്ന പ്രാർത്ഥന മഞ്ജരികളും അനുഷ്ഠിക്കുന്ന കർമ്മ വിധികളും കെട്ടിയുയർത്തുന്ന ആരാധന ആലയങ്ങളും വെറും പ്രഹസനവും ആഡംബരവും ഒപ്പം ചില സാമൂഹിക രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമാണ് എന്ന് ആർക്കാണ് അറിയാത്തത്.
. എല്ലാവരെയും ബഹുമാനിക്കുക
കുമാരനാശാന്റെ വളരെ ശ്രദ്ധേയമായ ഒരു കാവ്യമാണ് ചണ്ഡാലഭിക്ഷുകി. താഴ്ന്ന ജാതിക്കാരിയായ ഒരു സ്ത്രീയുടെ അടുത്ത് വെള്ളം ചോദിച്ചു വരുന്ന ബുദ്ധ ഭിക്ഷുവിന്റെ കഥയാണ് ചണ്ഡാലഭിക്ഷുകി.
"ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ”
എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട്
“ അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ”
എന്നാണ് മാതംഗി എന്ന ചണ്ഡലസ്ത്രീ മറുപടി പറഞ്ഞത്.
"ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!"
എന്നാണ് ഭിക്ഷുവിന്റെ മറുപടി
അയിത്തത്തെ നിർമാർജനം ചെയ്യാനുള്ള വിപ്ലവ രാഷ്ട്രീയമാണ് ഈ കവിതയിലൂടെ കുമാരനാശാൻ മുന്നോട്ടുവയ്ക്കുന്നത്. ഇതിനു വളരെ മുൻപേ തന്നെ (യോഹന്നാന്റെ) ക്രിസ്തു ഈ സാമൂഹിക വിപ്ലവം നടപ്പിലാക്കി കഴിഞ്ഞു. അവളൊരു സമരിയാക്കാരി ആയതുകൊണ്ടും സ്ത്രീ ആയതുകൊണ്ടും യഹൂദർക്കിടയിൽ മാറ്റിനിർത്തപ്പെടേണ്ടവൾ ആണ് എന്ന ചിന്ത അന്നത്തെ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. എന്നിട്ടും ഇമ്മടെ കർത്താവ് സമൂഹത്തിൻറെ വിലക്കുകൾ അതിലംഘിച്ചു കൊണ്ട് അവളോട് സംസാരിക്കുകയും യും അവളിൽ നിന്ന് ദാഹജലം ആവശ്യപ്പെടുകയും ചെയ്യുന്നു. ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് വിലക്കുകൾ -ജാതി, മതം, വംശം ,ജൻഡർ, സാമ്പത്തിക നിലവാരം - സമൂഹം നമുക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
മനുഷ്യന്റെ Dignity യേയും വ്യക്തിത്വത്തെ മാനിക്കാത്ത വിലക്കുകളോക്കെ കർത്താവ് കാറ്റിൽ പറത്തുന്നുണ്ട്. സ്വവർഗ്ഗക്കാരുടെ യൂണിയൻ (വിവാഹം എന്ന കൂദാശ അല്ല കെട്ടോ) ബ്ലെസ് ചെയ്യാം എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശാലമനസ്കതയും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതുണ്ട് . ഏതൊരാളേയും അത് കറുത്തവരാകട്ടെ വെളുത്തവർ ആകട്ടെ, പണക്കാരൻ ആവട്ടെ പാവപ്പെട്ടവൻ ആവട്ടെ പുരുഷനാകട്ടെ സ്ത്രീയാകട്ടെ ബംഗാളി ആകട്ടെ മലയാളി ആകട്ടെ അവരെ അവർ ആയിരിക്കുന്ന രീതിയിൽ കാണുവാനും ബഹുമാനിക്കുവാനും ഉള്ള ഒരു മാന്യത നമുക്ക് ഉണ്ടാകേണ്ടതാണ്.
ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ട പോലെ:- കറുത്ത ബലൂണുകൾ കയ്യിലിരിക്കുന്ന കുട്ടിയോട് വേറെ കുട്ടി ചോദിക്കുന്നു അത് ഉയരത്തിൽ പറക്കുമോ എന്ന്. ഇതു കേട്ടു ഒരു മുതിർന്ന മനുഷ്യൻ കുട്ടിയെ തിരുത്തുന്നു: ബലൂണിന്റെ കളർ അല്ല മോനെ അതിനുള്ളിലെ വാതകമാണ് ഉയരത്തിൽ പറക്കാൻ അതിനെ സഹായിക്കുന്നതെന്ന്. Never Judge a Book by its cover page എന്നു പറയാറില്ലേ... അതു തന്നെ കാര്യം.
. കിണറും ഉറവയും
സമരിയാക്കാരി സ്ത്രീ ഈശോയോട് ഇച്ചിരി പൊങ്ങച്ചം പറയുന്നുണ്ട്( അതു പിന്നെ സ്ത്രീകൾ പൊതുവെ അങ്ങനെ ആണല്ലോ) അവളുടെ കിണറിനെ കുറിച്ചാണ് അത്. ആ കിണർ അവളുടെ പൂർവ പിതാവായ യാക്കോബിന്റെ ആണ്. അതു വളരെ ആഴമുള്ള കിണറാണ്... പിന്നെ അവളുടെ പൂർവ പിതാക്കളും കന്നുകാലികളും അവിടുന്നു ആണ് കുടിച്ചിരുന്നത് എന്നൊക്കെ പറഞ്ഞു തള്ളി മറിക്കുന്നുണ്ട്. എത്ര നിസ്സാര സംഗതികൾ ആണ് തന്റെ ഒരു കിണറിനെ അവൾ ഇങ്ങനെ പൊലിപ്പിച്ചു പറയുന്നത്. ഈശോയാകട്ടെ ഒരിക്കലും വറ്റാത്ത ജീവജലത്തിന്റെ ഉറവയെകുറിച്ചു അവളോട് സംസാരിക്കുന്നു
കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന രീതി നമുക്കും ഉണ്ട്. എന്റെ പള്ളി എ ഡി ഒന്നാം നൂറ്റാണ്ടിൽ പണിതതാണ്. ന്റെ വീട്ടുകാരെ മാമോദിസ മാർ തോമ്മാ നേരിട്ടുമുക്കി. ഇത്തവണ ഞങ്ങടെ പെരുന്നാളിന് അഞ്ച് ലക്ഷം രൂപയുടെ വെടിക്കെട്ടാണ് നടത്തിയത്. ബാൻഡ് സെറ്റ് മുണ്ടത്തിക്കോടും കൈരളി ആയിരുന്നു.... ഞങ്ങടെ പിണ്ടിക്ക് അടി പൊക്കം ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയുള്ള കൊച്ചു കൊച്ചു കിണറുകളെ ചുറ്റിപ്പറ്റിയാണ് നമ്മുടെ സംസാരം മുഴുവൻ. ഈശോ അവളെ ആ കിണറിന്റെ ഇത്തിരി വട്ടത്തിൽ നിന്നും ഉറവയുടെ വിശാലതയിലേക്ക് കൂട്ടി കൊണ്ടുപോകുന്നു.കൊച്ചു കൊച്ചു കാര്യങ്ങളെക്കുറിച്ച് പറഞ്ഞു സ്വയം ചെറുതാകാതെ കുറച്ചുകൂടി വിശാലതയിലേക്ക് ഇറങ്ങി ചെല്ലാൻ പഠിക്കുക. ഗീതാഞ്ജലിയിൽ ടാഗോർ പറയുമ്പോലെ "നിന്റെ കുംഭത്തിൽ മലിന ജലം നിറഞ്ഞിരിക്കുന്നു. കുടം ഉടക്കുക; നദിയിലേക്ക് ഇറങ്ങുക...."
"എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള് പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു."
ജറെമിയാ : എന്നുള്ള ജെറെമിയ പ്രവാചകനിലൂടെ യുള്ള കർത്താവിന്റെ വിലാപവും കൂടി കൂട്ടി വായിക്കുന്നത് നല്ലതാണ്.
തലതിരിഞ്ഞ ചിന്ത
സുവിശേഷങ്ങളിലൂടെ മൊത്തം കണ്ണോടിക്കുമ്പോൾ ഈശോ നടത്തിയ ഏറ്റവും ദൈർഘ്യമായ സംഭാഷണം (Conversation) ഈ സമരിയക്കാരി സ്ത്രീയോട് ഒത്തുള്ളതാണ് .
ഈ കാര്യത്തിൽ അവന്റെ പിന്ഗാമികൾക്കും തങ്ങളുടെ ഗുരുവിന്റെ അതേ സ്വഭാവം തന്നെയാണ് അല്ലേ....?
ഏത് കാര്യത്തിൽ...?
സംസാരത്തിന്റെ കാര്യത്തിൽ...
ആരോടുള്ള സംസാരത്തിന്റെ കാര്യത്തിൽ....?
Homily 17 (English) - John 2.1-11⌄
(ദനഹാക്കാലം IV) Fourth Sunday of Denha
Gen 29:1-14 Jacob beside the well of Laban: 1a After Jacob resumed his journey, he came to the land of the Kedemites.2Looking about, he saw a well in the open country, with three flocks of sheep huddled near it, for flocks were watered from that well. A large stone covered the mouth of the well.b 3When all the shepherds were assembled there they would roll the stone away from the mouth of the well and water the sheep. Then they would put the stone back again in its place over the mouth of the well. 4Jacob said to them, “My brothers, where are you from?” “We are from Haran,” they replied. 5Then he asked them, “Do you know Laban, son of Nahor?” “We do,” they answered.c 6He inquired further, “Is he well?” “He is,” they answered; “and here comes his daughter Rachel with the sheep.” 7Then he said: “There is still much daylight left; it is hardly the time to bring the animals home. Water the sheep, and then continue pasturing them.”8They replied, “We cannot until all the shepherds are here to roll the stone away from the mouth of the well; then can we water the flocks.” 9While he was still talking with them, Rachel arrived with her father’s sheep, for she was the one who tended them. 10As soon as Jacob saw Rachel, the daughter of his mother’s brother Laban, and the sheep of Laban, he went up, rolled the stone away from the mouth of the well, and watered Laban’s sheep. 11Then Jacob kissed Rachel and wept aloud. 12Jacob told Rachel that he was her father’s relative, Rebekah’s son. So she ran to tell her father. 13When Laban heard the news about Jacob, his sister’s son, he ran to meet him. After embracing and kissing him, he brought him to his house. Jacob then repeated to Laban all these things, 14and Laban said to him, “You are indeed my bone and my flesh.”*
2 Kgs 17: 24-28 The origin of the Samaritans: The king of Assyria brought people from Babylon, Cuthah, Avva, Hamath, and Sepharvaim, and settled them in the cities of Samaria in place of the Israelites. They took possession of Samaria and dwelt in its cities. 25When they first settled there, they did not venerate the LORD, so he sent lions among them that killed some of them. 26A report reached the king of Assyria: “The nations you deported and settled in the cities of Samaria do not know the proper worship of the god of the land, so he has sent lions among them that are killing them, since they do not know the law of the god of the land.” 27The king of Assyria gave the order, “Send back some of the priests you deported, to go there and settle, to teach them the proper worship of the god of the land.” 28So one of the priests who had been deported from Samaria returned and settled in Bethel, and began to teach them how to venerate the LORD.
Heb 6:1-12: You have things that belong to salvation: 1Therefore, let us leave behind the basic teaching about Christ and advance to maturity, without laying the foundation all over again: repentance from dead works and faith in God,a 2instruction about baptisms* and laying on of hands, resurrection of the dead and eternal judgment.b 3And we shall do this, if only God permits. 4For it is impossible in the case of those who have once been enlightened and tasted the heavenly gift* and shared in the holy Spiritc 5and tasted the good word of God and the owers of the age to come,* 6and then have fallen away, to bring them to repentance again, since they are recrucifying the Son of God for themselves* and holding him up to contempt.d 7Ground that has absorbed the rain falling upon it repeatedly and brings forth crops useful to those for whom it is cultivated receives a blessing from God.e 8But if it produces thorns and thistles, it is rejected; it will soon be cursed and finally burned.f 9But we are sure in your regard, beloved, of better things related to salvation, even though we speak in this way. 10For God is not unjust so as to overlook your work and the love you have demonstrated for his name by having served and continuing to serve the holy ones. 11We earnestly desire each of you to demonstrate the same eag
Homily starter anecdote: Homily starter anecdote: # 1: Photeine, the Samaritan woman evangelist: Venerated as a saint among the Greek and Russian Orthodox and given the name Photeine (Greek) or Svetlana (Russian), which means radiant or shining (from the Greek noun phos or light), the woman at the well has been variously praised by Origen, John Chrysostom, Augustine, and Teresa of Avila as: (1) an “apostle,” (2) one who “left her water pot at the well in order to go off and preach the Gospel,” (3) “the first apostle to the Gentiles who invited her neighbors to ‘Come and see’.” (Svetlana Alliluyeva was the youngest and only daughter of the Soviet President Joseph Stalin who defected to U. S. on April 21, 1967). Legend has it that when the woman left Samaria to preach the Good News, she eventually made her way to Carthage in Africa where she was imprisoned for the Faith and died a martyr. Another legend, preserved in Spain, says that Photeine (also Photina) converted and baptized Nero’s daughter and 100 of her servants (Margaret Hebblethwaite, Six New Gospels, Cowley Publications, Boston: 1994). Fascinating legends and traditions notwithstanding, the woman of Shechem offers veteran believers and catechumens a living example of the dynamics and ramifications of Christian Baptism including: (1) the overture of God to the sinner 2) the sinner’s growing response in Faith and consequent conversion. (3) the mission of the disciple to proclaim the Good News to others. (Sanchez Archives). (It is also interesting to note that in the Hebrew Scriptures Abraham’s servant found the future wife of Isaac, Rececca at a village well, Jacob found his wife Rachel at a well and Moses found his wife Zipporah at a well and in the New Testament Jesus found his first Samaritan apostle at a well side). (http://frtonyshomilies.com/).
Introduction: Today’s readings are centered on Baptism and new life. Today's liturgy makes use of the symbol of water to refer to our relationship with God. Water represents God’s Holy Spirit Who comes to us in Baptism. Baptism is the outward, symbolic sign of a deep Reality, the coming of God as a Force penetrating every aspect of a person’s life. The Holy Spirit quenches our spiritual thirst. Just as water in the desert was life-giving for the wandering Israelites, the water of a true, loving relationship with Jesus is life-giving for those who accept him as Lord and Savior. We are assembled here in the Church to share in this water of eternal life and salvation. The Holy Spirit of God, the Word of God, and the Sacraments of God in the Church are the primary sources for the living water of Divine Grace. Washed in it at Baptism, renewed by its abundance at each Eucharist, invited to it in every proclamation of the Word, and daily empowered by the Holy Spirit, we are challenged by today’s Gospel to remain thirsty for the living water which only God can give.
Gospel exegesis: The conversion texts for Cycle A Gospel: Since each of the persons featured in the Gospels, e.g. the woman of Samaria (Lent III Sunday), the man born blind (Lent IV) and Lazarus (Lent V), is an example of conversion, their stories offer excellent catechesis for Lenten penitents and RCIA participants, and, hence, they were placed in the Lenten Sunday lectionary from the fourth century, where they have remained. Each of these Gospel texts also features the transforming love of Christ for those whom he calls to salvation; he is living water, light and sight for the blind, and the source of life for all who believe.
Jesus’ mission trip from Judea to Galilee: Palestine is only 120 miles long from north to south. Judea is in the extreme south, Samaria in the middle and Galilee in the extreme North. In order to avoid the controversy about baptism, Jesus decided to concentrate his ministry in Galilee. The usual route around Samaria, normally taken by the Jews to avoid the hated Samaritans, took six days. The shortcut (three days’ journey), from Judea to Galilee crossed through Samaria and, on the way to the town of Sychar, passed Jacob’s well. The well itself was more than 100 feet deep. It was located on a piece of land that had been bought by Jacob (Gn 33:18-19), and later bequeathed to Joseph (Gn 48:22).
Jesus’ encounter with an outcast sinner: Jesus came to the Samaritan town called Sychar, near the land that Jacob had given to his son Joseph. Jacob’s well is there and Jesus, tired by the journey, sat down by the well. When Jesus and his disciples reached the well, it was a hot midday, and Jesus was weary and thirsty from traveling. Ignoring the racial barriers and traditional hostility between Samaritans and Jews, Jesus sent his disciples to buy some food in the Samaritan town. It was at this point that a Samaritan woman came to the well to draw water. She had probably been driven away from visiting the common well in the town of Sychar at dawn by the other women of the town, as a moral outcast. It was this woman whom Jesus asked for water, and it is no wonder that she was surprised, because the petitioner was a Jew who hated her people as polluted outcasts and betrayers of Judaism. The scene recalls Old Testament meetings between future spouses at wells. Abraham’s servant , seeking a wife for Isaac meets Rebekah at the well of Haran (Gn 24:10-20, ff), Jacob meets Rachel at a well where Laban’s daughters were trying to water their sheep (Gn 29:1-12, ff), and Moses and Zipporah meet at a well in Midian (Ex 1:15-18, ff).
The background history: The mutual hostility between the Jews and the Samaritans had begun centuries earlier when the Assyrians carried the northern tribes of Israel into captivity. The Jewish slaves betrayed their heritage by intermarrying with the Assyrians, thus diluting their bloodline and creating a “mongrel race” called the Samaritans. The Assyrian men who were relocated to Israel married Jewish women, thus producing a mixed race in Israel as well. Hence, southern Jews considered all Samaritan bloodlines and their heritage impure. By the time the Samaritan Jews returned to their homeland, their views of God had been greatly contaminated. By contrast, when the southern Hebrew tribes were carried off into captivity, they stubbornly resisted the Babylonian culture. They returned from Babylon to Jerusalem, proud that they had compromised neither their religious convictions nor their culture. So, when the Samaritans offered to help to rebuild the Jerusalem Temple, the southern Jews who had returned from exile vehemently rejected Samaritan assistance. Consequently, the rejected and ostracized Samaritans built their own temple on Mount Gerizim. But in 129 B.C. a Jewish General destroyed it, a slap in the face for Samaritan dignity that continued to sting for centuries, deepening the mutual scorn and hostility between Samaritans and Jews.
The Divine touch and conversion: So, the water-seeking Samaritan woman who faced Jesus that day belonged to a heritage rejected by the Jews. In addition, she expected scorn simply because she was a woman, for in the ancient Middle East, men systematically degraded women. Finally, this Samaritan woman seemed unwanted by her own people. Since she had had five “husbands,” and was living with a sixth “lover,” she seems to have been considered by fellow villagers a social leper, and she seems to have been driven from the common well of the town by the decent women. Perhaps she had not stopped wishing that somewhere, sometime, some way, God would touch His people — that He would touch her! Jesus’ meeting the Samaritan woman at Jacob’s well illustrates the principal role of Jesus as the Messiah: to reconcile all men and women to the Father. Hence, Jesus deliberately placed himself face-to-face with this person whom, apparently, no one else wanted. Jesus saw, in this social outcast and moral wreck, a person who mattered to God. The Samaritan woman must have unburdened her soul to this stranger because she had found one Jew with kindness in his eyes instead of an air of critical superiority. She was thirsting for love that would last, love that would fill her full and give purpose to her life. Just as Jesus confronted the woman at the well with the reality of her own sinfulness and brokenness, so we must, with God’s grace, confront our own sinfulness and, in doing so, realize our need for God.
The conversion leading to witnessing: Jesus not only talked with the woman, but, in a carefully orchestrated, seven-part dialogue, he guided her progressively from ignorance to enlightenment, and from misunderstanding to clearer understanding, thus making her the most carefully and intensely catechized person in this entire Gospel. Jesus always has a way of coming into our personal lives. When Jesus became personal with this woman and started asking embarrassing questions about her five husbands, she cleverly tried to change the subject and talk about religion. She didn’t want Jesus to get personal. But Jesus wanted to free her, forgive her, shape her life in a new direction, and change her. He wanted to offer this woman Living Water. [Scholars have debated as to precisely what Jesus meant when he referred to living water. As Raymond E. Brown has explained, there are two possibilities: living water means the revelation or teaching which Jesus came to give, and it also means the Spirit which Jesus bestows (The Gospel According to John, Anchor Bible, Vol. 29, Doubleday, New York: 1966).] The living water may refer to Baptism and the gift of the Spirit, the source of life. It may also refer to Jesus as the source of life. At the end of their long, heart-to-heart conversation, Jesus revealed himself to the woman as the Messiah, which in turn led her to Faith in him. This growth in understanding on the part of the woman moved through several stages: first, she called him a Jew, then Sir or Lord, then Prophet, and finally Messiah. When the Samaritans came to hear Jesus because of her testimony, their affirmation of Faith reached its climax as they declared that Jesus was the Savior of the world, and that they believed in him not just because of what she had said “for we have heard for ourselves, and we know that this is truly the Savior of the world.” Step-by-step Jesus had led the marginalized woman in her Faith journey, and her enthusiastic response, powerful personal testimony and brave witnessing with its dramatic results in her town, stand in vivid contrast to Nicodemus' hesitance (3:9), the crowd's demand for proof (6:25-34) and the Pharisees' refusal to acknowledge the hand of God in the healing of a blind man (9:24-34).
Life messages: 1) We need to allow Jesus free entry into our personal lives. A sign that God is active in our lives is His entering in to our personal, “private” lives. Jesus wants to “get personal” with us, especially during this Lenten season. Jesus wants to get into our “private” lives because we have a “private” personal life which is contrary to the will of God. Christ wishes to come into that “private” life, not to embarrass us, not to judge or condemn us, not to be unkind or malicious to us, but to free us, to change us, and to offer us what we really need: living water. The living water is God the Holy Spirit Who enters the soul of the woman through Jesus and his love. We human beings are composed of four parts: mind, body, emotions and spirit. When we let God, the Holy Spirit come into us and take control of our thinking, our physical activity, our emotions and our spirit, He can bring harmony to all four parts of our humanity, and so to the way we live. We can find this living water in the Sacraments, in prayer and in the Holy Bible.
2) We need to be witnesses to God’s work in us, just as the Samaritan woman was, proclaiming Jesus as God and Savior through our loving lives. Let us have the courage to "be" Jesus for others, especially in those "unexpected" places for “unwanted” people. Let us also have the courage of our Christian convictions to stand for truth and justice in our day-to-day life. Today, the invitation of the Samaritan women to “Come and see” reminds all thirsty sinners that we are daily called to be cleansed, taught, renewed and satisfied by Jesus’ great gift.
3) We need to be open to others and accept others as they are, just as Jesus did. We have been baptized into a community of Faith so that we may become one with each other as brothers and sisters of Jesus and as children of God. To live this oneness demands that we open ourselves to others and listen to one another. We need to provide the atmosphere, the room, for all to be honestly what they really are: the children of God. It is the ministry of Jesus that we inherit and share. Jesus did not allow the woman’s status, past, attitude, or anything else to obstruct his ability to love her. And loving her, he freed her and made her whole, made her the child of God she already was. Let us also open our hearts to one another and accept each other as God’s gifts to us. Thus, we shall experience resurrection in our own lives and in the lives of our brothers and sisters.
4) We need to leave the “husbands” behind during Lent as the Samaritan woman did. Today’s Gospel message challenges us to get rid of our unholy attachments and the evil habits that keep us enslaved and idolatrous. Lent is the time to learn from our mistakes of over-indulgence in food, drink, drugs, gambling, promiscuity, or any other addiction that may keep us from coming to the living waters of a right relationship with God. We all have our short list, don't we? And we all know, honest to God, what it is we need to leave behind before we come to the Living Water and the Bread of Heaven. Let us make an earnest attempt to do so during this Lenten season.
5) We need to turn to Jesus who loves us with non-judgmental, unconditional love: We all face moments when guilt plagues us; when we are upset for falling for the same temptations again and again; when we make choices that turn out to be all wrong; when our relationships with others fall in a heap; when we feel lonely, sick, and tired of the way people are treating us; when we are depressed and upset and can’t see anything good in ourselves; when our Faith is at rock bottom and we feel as if the Church and religion aren’t doing anything for us; when we beat ourselves up for lack of enthusiasm to be true disciples of Jesus ready to do anything for him; when we survey the days that have gone by without a word of prayer; when all we feel is failure and defeat. During such moments it is great to read a story about Jesus and his love and acceptance of the woman at the well. Let us rest, assured that Jesus is there to accept us warmly and help us to see that he will give us the strength and the power we need to overcome whatever it is that is grieving us.
- Prepared by: Fr. Anthony Kadavil, Chaplain, Sacred Heart Residence of the Little Sisters of the Poor, 1655 McGill Ave, Mobile, AL 36604, USA
Homily 18- John 2.1-11⌄
ദനഹാക്കാലം ഞായർ 4
യോഹന്നാൻ 2:1-11
Biblical Background
യോഹന്നാന്റെ സുവിശേഷത്തെ പ്രധാനമായിട്ടും രണ്ടായി തിരിക്കാം അടയാള പുസ്തകവും (Book of signs - Chapters 1-12) മഹത്വത്തിന്റെ പുസ്തകവും ( Book of Gloriy - Chapters 12-21) ഈശോയുടെ മഹത്വത്തെ സൂചിപ്പിക്കുന്ന 7 അടയാളങ്ങളാണ് (അത്ഭുതങ്ങളാണ്) യോഹന്നാൻ തന്റെ സുവിശേഷത്തിൽ ആദ്യ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1.കാനായിലെ കല്യാണം
2. രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു
3. തളർവാത രോഗിയെ സുഖപ്പെടുത്തുന്നു ( ബേത് സദായിലെ രോഗ ശാന്തി)
4. അപ്പം വർദ്ധിപ്പിക്കുന്നു
5. വെള്ളത്തിൽ മീതെ നടക്കുന്നു
6. അന്ധന് കൊടുക്കുന്നു
7. ലാസറിനെ ഉയർപ്പിക്കുന്നു
ഇതിൽ ആദ്യത്തെ അടയാളമാണ് കനായിലെ വിവാഹം.
Interpretation
1. ദൈവത്തിന്റെ സമയം
"അവർക്ക് വീഞ്ഞില്ല" എന്ന് മാതാവ് പറഞ്ഞപ്പോൾ ഈശോ പറഞ്ഞ മറുപടി
"എന്റെ സമയം ഇനിയും ആയിട്ടില്ല" എന്നാണ്.
ദൈവത്തിന്/ഈശോക്ക് ഓരോന്നും ചെയ്യാനായിട്ട് ഒരു സമയമുണ്ട് . ആ സമയത്തിന് വേണ്ടി കാത്തു നിൽക്കാതെ നമ്മൾ ധൃതി പിടിച്ചിട്ട് കാര്യമില്ല. കഴിഞ്ഞ ദിവസം ഡാനിയേൽ അച്ചൻ ഒരു talk ൽ പറഞ്ഞ പോലെ ദൈവം ഇടപെടാൻ സമയം നീട്ടിക്കൊണ്ട് പോകുന്നുണ്ടെങ്കിൽ അതിനർത്ഥം അവൻ കൂടുതൽ വലിയവ ചെയ്യാനിരിക്കുന്നു എന്നു തന്നെയാണ്. ലാസർ രോഗബാധിതനായി എന്നറിഞ്ഞപ്പോൾ ഈശോ പോയാൽ കേവലം ഒരു രോഗിയെ സുഖപ്പെടുത്താമായിരുന്നു . എന്നാൽ ഈശോ 4 ദിവസം കഴിഞ്ഞു നേരം വൈകി പോയതുകൊണ്ടു മരിച്ച ഒരു മനുഷ്യനെ ഉയർപ്പിക്കുന്നു എന്നുള്ള വലിയ അത്ഭുതത്തിന് കാരണമാകുന്നു .ഇതുപോലെയാണ് പല കാര്യങ്ങളും ദൈവികമായ സമയത്തിന് വേണ്ടി നമ്മൾ കാത്തു നിൽക്കുകയാണെങ്കിൽ വലിയ അത്ഭുതങ്ങൾ ജീവിതത്തിൽ നടക്കും. അബ്രഹാം ഏതാണ്ട് 25 വർഷത്തോളവും മോശ ഏതാണ്ട് നാല്പതു വർഷവും ജോസഫ് ഏതാണ്ട് 13 വർഷവും ദൈവികമായാ ഇടപെടലിന് വേണ്ടി കാത്തു നിന്നു. അതാണ് പത്രോസ് ശ്ലീഹ പറഞ്ഞത്
"ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്."
1 പത്രോസ് 5 : 6
ദൈവത്തിന്റെ സമയത്തിന് വേണ്ടി കാത്തുനിൽക്കാനുള്ള ക്ഷമ ഉണ്ടാവുക.
പിന്നെ ഒരു കാര്യം... ഈശോ സമയമായിട്ടില്ല എന്നൊക്കെ പറഞ്ഞെങ്കിലും അവന്റെ അമ്മയുടെ അഭ്യർത്ഥന മാനിച്ചു ഉടൻ അത്ഭുതം പ്രവർത്തിച്ചു എന്നറിയമല്ലോ.... അതായത് ജീവിതത്തിൽ പെട്ടെന്ന് കാര്യം നടക്കാനുള്ള ഒരു മാർഗം അവന്റെ അമ്മയെ ഇടപെടുത്തുക എന്നതാണ്. എന്നു വച്ചാൽ പ. അമ്മയോടുള്ള പ്രാർത്ഥനയും മധ്യസ്ഥതയും എളുപ്പം കാര്യം നടക്കാൻ നമ്മെ സഹായിക്കും. നമ്മുടെ പ്രശങ്ങളിൽ, ആവശ്യങ്ങളിൽ, ജീവിതത്തിൽ അമ്മയെ ഇടപെടുത്തുക.
2.നല്ലത് അവസാനം വരെ സൂക്ഷിക്കുക
നീ നല്ല വീഞ്ഞു അവസാനം വരെ സൂക്ഷിച്ചുവല്ലോ എന്നാണ് ഭക്ഷണത്തിനിരുന്ന ഒരുവൻ വിളിച്ചു പറയുന്നത് . നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു ശീലം നമ്മുടെ കയ്യിലുള്ള 'നല്ലതുകൾ' അവസാനം വരെ സൂക്ഷിക്കുക എന്നുള്ളതാണ്. പലപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രത്യേകിച്ച് കുടുംബ ജീവിതത്തിൽ ആദ്യ നാളുകളിൽ എല്ലാം നല്ലതാണ് . നല്ല സ്നേഹം , പെരുമാറ്റം, സന്തോഷം , പരിഗണന... അങ്ങനെ എല്ലാം നല്ലത്. നാളുകൾ കഴിയുമ്പോൾ പലതിനെയും നന്മയും പുതുമയും നഷ്ടപ്പെടുന്നു. അവസാനം ആകുമ്പോഴേക്കും പരാതിയായി, പരിഭവമായി, വഴക്കായി വക്കാണമായി.... അതുകൊണ്ടുതന്നെ ആളുകൾ, പ്രത്യേകിച്ച് ഭാര്യ ഭർത്താക്കന്മാർ എളുപ്പം മടുക്കുന്നു. എന്നാൽ ഈ നല്ലത് അവസാനം വരെ സൂക്ഷിക്കാൻ ആയി പറ്റുക വലിയ കാര്യമാണ്. ഉദാഹരണത്തിന് ഇപ്പ നമ്മൾ ചീട്ടു കളിക്കുമ്പോൾ Trumb (Donald Trumb അല്ല കെട്ടോ...തുറുപ്പ് ചീട്ട്) അവസാനം വരെ പിടിച്ചു വക്കാറില്ലേ.. അല്ലെങ്കിൽ ഭക്ഷണ കഴിക്കുമ്പോൾ മീൻ വറുത്തതിൽ ഒരു ചെറിയ കഷണം അവസാനം വരെ കാത്തു വക്കാറില്ലേ... (ചിലർ ആദ്യം കഴിച്ചു തീർത്തു പിന്നെ വല്ലവന്റെയും കൂടി വാരി കഴിക്കും അതല്ല ഉദ്ദേശിക്കുന്നത്...) അതുമല്ലെങ്കിൽ കേക്ക് കഴിക്കുമ്പോൾ ഒരു ചെറി കഷ്ണം അവസാനം കഴിക്കാൻ മാറ്റി വക്കുന്നപോലെ......അല്ലെങ്കിൽ ഒരു സിനിമയിൽ അതിന്റെ ക്ലൈമാക്സ് വളരെ നന്നാക്കാൻ ശ്രമിക്കുന്നപോലെ .... നമ്മിലെ 'നല്ലതുകൾ' അവസാനം വരെ സൂക്ഷിക്കുക . First impression is the best impression എന്നു പറയാറില്ലേ.. എന്നാൽ the last impression is the lasting impression... എന്നതാണ് സത്യം. എന്നതുപോലെ നമ്മിലെ നല്ലത് അവസാനം വരെ സൂക്ഷിക്കുക.
ജീവിതത്തിൽ , ബന്ധങ്ങളിൽ , നിലപാടുകളിൽ, പഠനത്തിൽ ....
ആദ്യം ഉണ്ടായിരുന്ന തീക്ഷണത, സ്നേഹം, സൗഹൃദം, ആത്മീയത, വിശ്വാസം, കൂട്ടായ്മ ഇതെല്ലാം അവസാനം വരെ സൂക്ഷിക്കുക. വെളിപാട് പുസ്തകത്തിൽ കർത്താവിനു എഫേസൂസിലെ സഭയെ കുറിച്ചുള്ള പരാതി ആദ്യ സ്നേഹം അവർ കൈവെടിഞ്ഞു എന്നതാണല്ലോ...(വെളി 2:4) . ഏതാണ്ട് നമ്മെ കുറിച്ചുള്ള സങ്കടവും ഇതു തന്നെ ആയേക്കാം... നമ്മിലെ ആദ്യമ സ്നേഹം എവിടെപ്പോയി...? നല്ലതുകൾ അവസാനം വരെ സൂക്ഷിക്കുക.
.3. കൂട്ടായ പരിശ്രമം
കാര്യം ശരിയാണ് അൽഭുതം പ്രവർത്തിച്ചത് ഈശോയാണ്. എങ്കിലും അതിന്റെ പുറകിൽ ഒത്തിരി പേരുടെ പരിശ്രമം ഉണ്ട് . വീഞ്ഞു നന്നായി കുടിച്ചുതീർത്ത വിരുന്നുകാർ, അത് കണ്ടറിഞ്ഞ് മനസ്സിലാക്കിയ പരിശുദ്ധ അമ്മ, വെള്ളം കോരിയ പരിചാരകർ, വിളമ്പലുകാർ, കലവറക്കാർ, ഗൃഹനാഥൻ അങ്ങനെ എല്ലാവരുടെയും സഹായവും സഹകരണവും ചേർന്നപ്പോഴാണ് അവിടെ അത്ഭുതം നടന്നത്.
പൊട്ടക്കഥ: ഗ്രാമത്തിൽ ഒരു വിവാഹം നടക്കുകയാണ്. പാവപ്പെട്ട കുടുംബം ആയതുകൊണ്ട് അവർക്ക് വിരുന്നുകാർക്ക് വിളമ്പാൻ വീഞ്ഞില്ല. അത് മനസ്സിലാക്കിയ ഗ്രാമത്തിന്റെ മൂപ്പൻ ഒരു ഉപായം കണ്ടെത്തി. അദ്ദേഹം ഉടൻ ഗ്രാമസഭ വിളിച്ചു കൂട്ടി ആളുകളോട് പറഞ്ഞു "ആ വീട്ടുകാർക്ക് വിളമ്പാൻ വീഞ്ഞില്ല എന്നതിനാൽ നിങ്ങളെല്ലാവരും അവർക്ക് ആവശ്യമായ വീഞ്ഞ് കൊണ്ട് വരണം. അവരുടെ വീടിനുമുറ്റത്ത് വലിയ ഒരു കൽഭരണി വെക്കും ആ ഭരണിയിൽ നിങ്ങൾ രാത്രി വന്ന് ഓരോ പാത്രം വീഞ്ഞ് ഒഴിച്ചിട്ട് പോകണം. എല്ലാവരും അത് തലകുലുക്കി സമ്മതിച്ചു പിരിഞ്ഞു പോയി. എന്നാൽ കൂട്ടത്തിൽ ഒരാൾ വിചാരിച്ചു എല്ലാരും വീഞ്ഞു കൊണ്ടു ഒഴിക്കുമ്പോൾ അതിനിടയിൽ ഞാൻ അതിൻറെ കൂട്ടത്തിൽ ഇച്ചിരി പച്ച വെള്ളം ഒഴിച്ചാലും അത് ആരും അറിയാൻ പോകുന്നില്ല. അങ്ങനെ അയാൾ വീഞ്ഞിന് പകരം ഒരു കുപ്പി വെള്ളം ഒഴിച്ചു.
. പിറ്റേദിവസം കുടുംബനാഥൻ വന്ന് കൽഭരണി തുറന്ന് നോക്കിയപ്പോൾ അതിൽ നിറയെ പച്ചവെള്ളം. അയാൾക്ക് ആശങ്കയായി. എന്താണ് സംഭവിച്ചത്? സത്യത്തിൽ ഒരാൾ മാത്രമല്ല എല്ലാവരും അങ്ങനെ തന്നെ വിചാരിച്ചു. കൂട്ടത്തിൽ ഞാൻ ഇത്തിരി പച്ചവെള്ളം ഒഴിച്ചാലും കുഴപ്പമില്ല എന്ന്. ഈ അപകടം നമ്മുടെയൊക്കെ സമൂഹ ജീവിതത്തെ ബാധിക്കുന്നുണ്ട്. വീഞ്ഞെന്നു തെറ്റി ധരിപ്പിച്ചു പച്ചവെള്ളം ഒഴിക്കുന്നവർ. മറ്റുള്ളവർ ചെയ്യും മറ്റുള്ളവർ നോക്കിക്കൊള്ളും മറ്റുള്ളവർ പറഞ്ഞുകൊള്ളും എന്നു വിചാരിച്ചു മാറി നടക്കുന്നവർ. ഞാൻ കുടുംബ സമ്മേളനത്തിനു പോയില്ലെങ്കിലും കുഴപ്പമില്ല എല്ലാരും പോകുന്നുണ്ടല്ലോ, ഞാൻ പിരിവ് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല എല്ലാരും കൊടുക്കുന്നുണ്ടല്ലോ. ഞാൻ പ്രദക്ഷിണത്തിനു കുട പിടിച്ചില്ലെങ്കിലും കുഴപ്പമില്ല എല്ലാരും പിടിക്കുന്നുണ്ടല്ലോ . ഞാൻ പള്ളിയിൽ പോയില്ലെങ്കിലും കുഴപ്പമില്ല എല്ലാരും ഉണ്ടല്ലോ എന്നുള്ള ഒരു ചിന്താഗതി നമ്മുടെ സമൂഹജീവത്തിന് അപകടമാണ്. അതുകൊണ്ട് ഏതൊരു കാര്യം ഭംഗിയാവാനുള്ള നമ്മുടെ പങ്ക് വിസ്മരിക്കരുത്. "എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു."
2 തെസ 3 : 11
ഈ കാര്യം പണ്ട് പൗലോസ് ശ്ലീഹാ പറഞ്ഞതു നമ്മിൽ ചിലരെ ഉദ്ദേശിച്ചാണ്..., നമ്മെ തന്നെ ഉദ്ദേശിച്ചാണ്..., നമ്മെ മാത്രം ഉദ്ദേശിച്ചാണ്....
ദെനഹക്കാലം 05⌄
Homily 01 - John 3:14-21⌄
Homily 02 - John 3:14-21⌄
Homily 03 - John 3:14-21⌄
Homily 04 - John 3:14-21⌄
Homily 05 - John 3:14-21⌄
Homily 06 - John 3:14-21⌄
Homily 07 - John 3:14-21⌄
Homily 08 - John 3:14-21⌄
Homily 09 - John 3:14-21⌄
Homily 10 - John 3:14-21⌄
Homily 11 - John 3:14-21⌄
ഞായര്‍ പ്രസംഗം ദനഹാ അഞ്ചാം ഞായര്‍ രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചം
ഇസ്രായേല്‍ജനത്തോട് ദൈവം സംസാരിച്ചത് മോശയിലൂടെയായിരുന്നു. ദൈവം ജനത്തിന് സ്വയം വെളിപ്പെടുത്തിയതും തന്റെ ഹിതം പ്രമാണങ്ങളുടെ രൂപത്തില്‍ അവര്‍ക്കു നല്കിയതും അദ്ദേഹം വഴിയായിരുന്നു. മോശ തന്റെ അവസാന നാളുകളില്‍ ഒരു ഭാവിപ്രവാചകനെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതാണ് ഇന്നത്തെ ഒന്നാമത്തെ വായനയിലെ പ്രമേയം.
"നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്" (നിയമാ. 18:15). മോശ മുന്‍കൂട്ടി അറിയിച്ച പ്രവാചകന് ദൈവപുത്രനായ ഈശോമിശിഹായാണ്. ഇസ്രായേല്‍ജനം ശ്രവിക്കേണ്ടിയിരുന്നത് മോശയെ ആയിരുന്നുവെങ്കില്‍, ഇന്ന് നമ്മള് കേള്‍ക്കേണ്ടത് ഈ അഭിഷിക്ത പ്രവാചകനെയാണ്. കാരണം, മോശവഴി നിയമം നല്കപ്പെട്ടെങ്കില് ഈശോമിശിഹാ വഴി കൃപയും സത്യവും നല്കപ്പെട്ടിരിക്കുന്നു (യോഹ. 1:17). ഇന്നത്തെ സുവിശേഷത്തില്‍ നിക്കൊദേമോസുമായുള്ള സംഭാഷണത്തില്‍ നിത്യജീവന് പ്രാപിക്കാനായി നമ്മള് കേട്ടു വിശ്വസിക്കേണ്ട കാര്യങ്ങളാണ് ഈശോ അരുള്‍ചെയ്യുന്നത്.
കുരിശില്‍ മഹത്വീകരിക്കപ്പെട്ട മിശിഹാ
മനുഷ്യാവതാരത്തിലാണ് ദൈവം നമുക്കായി തന്റെ പുത്രനെ നല്‍കിയത്. ദൈവത്തിന്റെ പരമാവധി സ്നേഹത്തിന്റെ പ്രകാശമാനമായ ഈ നല്കല് പൂര്‍ത്തിയായത് കുരിശിലും. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവത്തോടാണ് തന്റെ കുരിശുമരണത്തെ ഈശോ ഉപമിക്കുന്നത്. മനുഷ്യപുത്രന്റെ കുരിശിലെ ഉയര്‍ത്തപ്പെടലിനെ വി. യോഹന്നാന് ശ്ലീഹാ ഉപമിക്കുന്നത്, മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതിനോടാണ്. സംഖ്യയുടെ പുസ്തകത്തിലാണ് പ്രസ്തുത സംഭവം വിവരിക്കപ്പെടുന്നത് (സംഖ്യ 21). വാഗ്ദത്തഭൂമി ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേല്‍ജനം അക്ഷമരായി ദൈവത്തിനും മോശയ്ക്കുമെതിരെ സംസാരിച്ചു. അവരെ ശിക്ഷിക്കാനായി കര്‍ത്താവ് അവരുടെ പക്കലേയ്ക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് അനേകം ഇസ്രായേല്‍ക്കാര്‍ മരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ജനം കുറ്റമേറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചു. ഈ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ മോശയോടു യാചിക്കുകയും ചെയ്തു. അപ്പോള്‍ കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു: "ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്ക്കുന്നവര് അതിനെ നോക്കിയാല്‍ മരിക്കുകയില്ല" (സംഖ്യ 21:8). ദൈവം നിര്‍ദ്ദേശിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. പിച്ചളസര്‍പ്പത്തെ നോക്കിയവരെല്ലാം ജീവിക്കുകയും ചെയ്തു.
മനുഷ്യവര്‍ഗ്ഗത്തിന്റെ അവസ്ഥ മരുഭൂമിയില്‍ വച്ച് സര്‍പ്പദംശനമേറ്റ ജനത്തിന്റേതിനു സമാനമായിരുന്നു. ആദിമാതാപിതാക്കന്മാര് സര്‍പ്പത്തിന്റെ പ്രേരണയ്ക്ക് വഴങ്ങിയതുകൊണ്ടാണല്ലോ അവര്‍ക്ക് ദൈവികജീവന്‍ നഷ്ടമായതും പറുദീസായില്‍ നിന്ന് അവര്‍ പുറത്തായതും. അവര്‍ക്കേറ്റ സര്‍പ്പദംശനമായിരുന്നു അത്. ഈ മനുഷ്യവര്‍ഗ്ഗത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ദൈവം കുരിശിലുയര്‍ത്തിയ മനുഷ്യപുത്രനിലേയ്ക്ക് വിശ്വാസത്തോടെ നോക്കുക എന്നതാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: "മരുഭൂമിയില്‍ വച്ച് മോശ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു. അത് അവനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിനാണ്."
മനുഷ്യപുത്രന് കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോഴാണ് ദൈവിക വെളിപാട് പൂര്‍ത്തിയായത്. ദൈവത്തിന് മനുഷ്യരായ നമ്മോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും അവിടെ വെളിവായി. മരുഭൂമിയിലെ പിച്ചളസര്‍പ്പത്തെ വിശ്വാസത്തോടെ നോക്കിയവര്‍ ജീവിച്ചതുപോലെ കുരിശില്‍ ഉയര്‍ത്തപ്പെട്ട മനുഷ്യപുത്രനെ വിശ്വാസത്തോടെ നോക്കുന്നവരും രക്ഷ പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പായുടെ വാക്കുകളില്‍ കുരിശിലെ നിശബ്ദതയിലാണ് പിതാവായ ദൈവം ഏറ്റവും വാചാലനാകുന്നത്. അവിടെയാണ് ദൈവിക വെളിപാടിന്റെ പൂര്‍ണ്ണത.
മനുഷ്യപുത്രന്റെ ഉയര്‍ത്തപ്പെടല്‍ അവിടുത്തെ മഹത്വീകരണമായ ഉയിര്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്. ഉയര്‍ത്തപ്പെടല്‍ സ്വര്‍ഗ്ഗാരോഹണമായാണ് ആദിമസഭ മനസ്സിലാക്കിയത്. യോഹന്നാന്റെ വീക്ഷണമനുസരിച്ച് കുരിശുമരണത്തില്‍ തന്നെ മഹത്വീകരണം സംഭവിച്ചു. മരണവും ഉയിര്‍പ്പും ഈ മഹത്വീകരണത്തിന്റെ രണ്ട് മാനങ്ങള്‍ മാത്രമാണ്. ഈശോയുടെ മഹത്വീകരണത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിലുള്ള പ്രസ്താവനകള്‍ സമവീക്ഷണ സുവിശേഷങ്ങളിലെ പീഡാനുഭവ പ്രവചനങ്ങള്‍ക്ക് സമാനമാണ്. വിശ്വാസത്തോടെ കുരിശില്‍ നോക്കുന്നവന്, പിതാവിന് ലോകത്തോടുള്ള തീവ്രസ്നേഹമാണ് കാണുന്നത്. വിശ്വസിക്കുന്നവന് സ്നേഹിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഇവിടെ വിശ്വാസവും സ്നേഹവും ഒന്നായി ഭവിക്കുന്നു. വിശ്വസിക്കുകയെന്നാല്‍ സ്നേഹിക്കുകയെന്നു സാരം.
ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
സുവിശേഷങ്ങളിലെ സുവിശേഷം എന്നാണ് യോഹ. 3:16 അറിയപ്പെടുന്നത്. മനുഷ്യനായി അവതരിച്ച ഈശോമിശിഹായില്‍ പിതാവായ ദൈവത്തിന്റെ സ്നേഹം പ്രകാശിതമായതിന്റെ വിവരണമാണല്ലോ സുവിശേഷത്തിലുള്ളത്. ഈ വിവരണം മുഴുവന്റെയും സംഗ്രഹം ഈ ഒരു വാക്യത്തിലുണ്ട്: "തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് അവനെ നല്കുവാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3:16). സുവിശേഷം വിവരിക്കുന്നത്, ദൈവത്തിന് ലോകത്തോടുള്ള സ്നേഹത്തിന്റെ ഫലമായി തന്റെ പുത്രനെ നമ്മുടെ പക്കലേയ്ക്ക് അയയ്ക്കുന്ന സംഭവമാണല്ലോ. ദൈവത്തിന് മനുഷ്യരായ നമ്മോട് എത്രമാത്രം സ്നേഹമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടത് ഈശോയുടെ മനുഷ്യാവതാരത്തിലാണ്. പുത്രനായ മിശിഹാ രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കിയത് തന്റെ കുരിശുമരണത്തിലൂടെയാണ്. അവിടെയാണ് പിതാവായ ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹം അതിന്റെ പൂര്‍ണ്ണത പ്രാപിച്ചത്. ഈ ചരിത്രമാണല്ലോ സുവിശേഷങ്ങള്‍ വിവരിക്കുന്നത്.
സുവിശേഷവിവരണത്തിന്റെ ലക്ഷ്യം യോഹന്നാന് ശ്ലീഹാ വ്യക്തമാക്കുന്നത് സുവിശേഷാവസാനത്തില്‍ നാം വായിക്കുന്നുണ്ട്: "ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത്, ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങള്‍ വിശ്വസിക്കാനും അങ്ങനെ വിശ്വസിച്ച് അവന്റെ നാമത്തില്‍ നിങ്ങള്‍ക്ക് നിത്യജീവന് ഉണ്ടാകുവാനുമാണ്" (യോഹ. 20:31). ഇതേകാര്യം തന്നെയാണ് യോഹ. 3:16-ലും പറയുന്നത്. "തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ, നിത്യജീവന് പ്രാപിക്കേണ്ടതിന് തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം പിതാവ് തിരുമനസ്സായി." പുത്രനെ ലോകത്തിലേയ്ക്ക് അയച്ചപ്പോള്‍ പിതാവിനുണ്ടായിരുന്ന ലക്ഷ്യം തന്നെയാണ് സുവിശേഷരചനയില്‍ ശ്ലീഹായ്ക്കുമുള്ളത്. ഈശോയില്‍ വിശ്വസിക്കാനും സുവിശേഷപാരായണം നമ്മെ സഹായിക്കണം.
വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിക്കുന്ന ജനം
പുത്രന്റെ മനുഷ്യാവതാരത്തെ ദൈവസ്നേഹത്തിന്റെ പ്രകാശനമായാണല്ലോ സുവിശേഷകന്മാര് വര്‍ണ്ണിക്കുന്നത്. അതുകൊണ്ടാണ് പ്രകാശം എന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നതു തന്നെ. വെളിച്ചം ലോകത്തിലേയ്ക്കു വന്നുവെന്നാണ് മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന് ശ്ലീഹാ പറയുന്നത് (3:19). ഈശോയില്‍ വിശ്വസിക്കാതിരുന്ന ജനം പ്രകാശത്തേക്കാള്‍ ഇരുളിനെ സ്നേഹിച്ചു. കാരണം, പ്രകാശമായ മിശിഹായിലേയ്ക്കു വന്നാല്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ വെളിച്ചത്തു വരുമോ എന്നവര്‍ ഭയപ്പെട്ടു. ഇരുളിന്റെ മറവിലാണല്ലോ തിന്മകള് അരങ്ങേറുന്നത്.
വിശ്വസിക്കാത്തവന് കുരിശിലെ ദൈവിക വെളിപാട് വെളിച്ചം പ്രദാനം ചെയ്യുന്നില്ല. അവന് രക്ഷിക്കപ്പെടുന്നുമില്ല. പ്രത്യുത, അവന് ശിക്ഷയ്ക്ക് പാത്രമാകുന്നു. ശിക്ഷാവിധി ഇതാണ്: "വെളിച്ചം ലോകത്തിലേയ്ക്കു വന്നു. എന്നാല്‍, തങ്ങളുടെ പ്രവൃത്തികള്‍ ദുഷ്ടമായിരുന്നതിനാല്‍, മനുഷ്യര്‍ വെളിച്ചത്തേക്കാള്‍ ഇരുളിനെ സ്നേഹിച്ചു. ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം വെളിച്ചത്തെ വെറുക്കുന്നു. തങ്ങളുടെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കാന്‍ അവര്‍ വെളിച്ചത്തിലേയ്ക്കു വരുന്നില്ല. സത്യം പ്രവര്‍ത്തിക്കുന്നവരെല്ലാം ദൈവത്തെപ്രതി തങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ അറിയപ്പെടേണ്ടതിന് വെളിച്ചത്തിലേയ്ക്കു വരുന്നു" (യോഹ. 3:19-21).
ദുഷ്ടത പ്രവര്‍ത്തിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈശോയിലുള്ള ദൈവിക വെളിപാടിനെ നിരസിക്കുന്നതിനെയാണ്. സത്യത്തിന്റെ പ്രവൃത്തികള്‍ ചെയ്യുകയെന്നാല്‍ ഈ ദൈവിക വെളിപാട് സ്വീകരിക്കുകയെന്നും അര്‍ത്ഥം. ഇപ്രകാരം വെളിച്ചത്തിലേയ്ക്ക് വരുന്നവന് ഈ വെളിപാടിനനുസരിച്ച് ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ നിര്‍ബന്ധിതനാകും. അതുകൊണ്ടാണ് പലരും കുരിശില്‍ വെളിവാക്കപ്പെട്ട സ്നേഹത്തില്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുന്നത്. സ്നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നാല്‍, സ്നേഹിക്കാന്‍ തയ്യാറാവുക എന്നുകൂടിയാണര്‍ത്ഥം. കുരിശിലെ പരമാവധി സ്നേഹം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായാല്‍ അതിന് ആനുപാതികമായി സ്നേഹിക്കാനും ഞാന്‍ തയ്യാറാകണം.
യോഹന്നാന് ശ്ലീഹാ തന്റെ ലേഖനത്തില്‍ തുടര്‍ന്ന് എഴുതുന്നു: "ദൈവം പ്രകാശമാണെന്നും അവനില്‍ അന്ധകാരം ഒട്ടുമില്ലെന്നുമുള്ള സന്ദേശമാണ് ഞങ്ങള്‍ അവന്റെയടുക്കല്‍ നിന്ന് ശ്രവിച്ചതും നിങ്ങളോട് പ്രഖ്യാപിക്കുന്നതും. നമുക്ക് അവനോടു കൂട്ടായ്മ ഉണ്ടെന്നു പറയുകയും അതേസമയം അന്ധകാരത്തില്‍ ചരിക്കുകയും ചെയ്താല്‍ നാം നുണ പറയുന്നവരാകും. സത്യത്തില്‍ വ്യാപരിക്കുന്നുമില്ല" (1 യോഹ. 1:5-6). പ്രകാശത്തില്‍ ചരിക്കുക എന്നതിന്റെ പൊരുളും ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: "പ്രകാശത്തിലാണെന്ന് പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന് ഇപ്പോഴും അന്ധകാരത്തില്‍ തന്നെയാണ്. സഹോദരനെ സ്നേഹിക്കുന്നവന് പ്രകാശത്തില്‍ വസിക്കുന്നു" (1 യോഹ. 2:7-11). പ്രകാശമായി മിശിഹായില്‍ വസിച്ചുകൊണ്ട് നിത്യജീവന് അര്‍ഹമായ ജീവിതം നയിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
Homily 11- Mark 2:1-12⌄
ദനഹാ അഞ്ചാം ഞായര്‍
മേല്‍ക്കൂര പൊളിച്ച വിശ്വാസം
മര്‍ക്കോ 2:1-12
അഡ്വ. സാലിച്ചന് മങ്കുഴിക്കരി
തടസ്സങ്ങളില്ലാതെ ഒഴുകിവന്ന പുഴ പെട്ടെന്ന് നിലച്ചുപോകുക, സാങ്കേതിക മികവിന്റെ കുറവുകള്‍ക്ക് സാധ്യതയില്ലാത്ത വാഹനം പെട്ടെന്ന് നിന്നുപോകുക, സന്തോഷം മാത്രം അലതല്ലിയിരുന്ന കുടുംബ ത്തിലേക്ക് ഗുരുതരരോഗങ്ങളുടെ കാര്‍മേഘങ്ങള്‍ പടരുക എന്നിവയെല്ലാം നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് തടസ്സവും ജീവിത സ്വപ്നങ്ങള്‍ക്ക് വിഘ്നവും വരുത്താറുണ്ട്.
ഇപ്രകാരം എല്ലാ പ്രതീക്ഷകളും നശിച്ച ഒരു മനുഷ്യന് കഫര്ണാമിന്റെ തെരുവുകളിലെവിടെയോ തളര്‍ന്ന് കിടന്നിരുന്നു. ആദ്യകാലങ്ങളില്‍ അവനെത്തേടി ഒരുപാട് പേര് വന്നിരിക്കാം. പിന്നീട് അവന്റെ തളര്‍വാതത്തെ ജനം അംഗീകരിച്ചു, അവന് നിത്യരോഗിയായി, അവന്റെ മനസ്സും തളര്‍ന്നു. ഒന്നും പ്രതീക്ഷിക്കുവാന്‍ അര്‍ഹതയില്ലാത്ത ദൈവ ത്തിന്റെ കണക്കു പുസ്തകത്തിലെ പാപി എന്ന് ജനം വിധിയെഴുതിയ തളര്‍വാതരോഗി. ഇപ്രകാരമുള്ള ഒരു തളര് വാതരോഗിയുടെ ജ്വീവിതത്തിലെ വഴിത്തിരിവിനെക്കുറിച്ചാണ് ഈ സുവിശേഷഭാഗം.
ബൈബിളിലെ സമാനതകളില്ലാത്ത ഒരു വിശ്വാസപ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായ അത്ഭുത പ്രവര്‍ത്തനമാണ് കഫര്‍ണാമില്‍ സംഭ വിച്ചത്.
കാനയിലെ കല്ല്യാണ വീട്ടില്‍ പരിശുദ്ധ അമ്മയുടെ ഇടപെടലി നെത്തുടര്‍ന്നാണ് അത്ഭുതം നടന്നത്. കല്ല്യാണവീട്ടിലെ കുറവ് പരിഹരിക്കുവാന്‍ ഈശോയ്ക്ക് കഴിവുണ്ടെന്ന് മാതാവ് വിശ്വസിച്ചു. കഫര്ണാ മില്വച്ച് പിശാചുബാധിതനെ സുഖപ്പെടുത്തിയത് ആരുടേയും ഇടപെടല്‍ ഇല്ലാതെയാണ്. ശിമയോന്റെ അമ്മായിയമ്മയെ ഈശോ സുഖപ്പെടുത്തിയത് നാം ബൈബിളില്‍ കാണുന്നുണ്ട്. കുഷ്ഠരോഗി ഈശോയെ സമീപിച്ചു അപേക്ഷിച്ചു, ''അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കുവാന് കഴിയും''. ഇവിടെ കുഷ്ഠരോഗിയുടെ വിശ്വാസത്തില്നിന്നാണ്അത്ഭുതത്തിന് അവസരം ഉണ്ടാകുന്നത്.
ഒരു വ്യക്തിയുടെ വിശ്വാസത്തില്‍ നിന്നുണ്ടാകുന്ന ഇടപെടലുകളില്‍നിന്ന് വ്യത്യസ്തമായി, ഈശോയുടെ നേരിട്ടുള്ള ഇടപെടലുകളില്‍ നിന്ന് വ്യത്യസ്തമായി, നാലുപേര്‍ ഒരേപോലെ വിശ്വസിച്ച് നടത്തിയ അതിസാഹസികമായ ഇടപെടലില്‍, ഈശോ താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂര പൊളിക്കാന്‍ മാത്രം വിശ്വാസം നാലുപേര്ക്കുണ്ടായി എന്നുള്ളതാണ് സമാനതകളില്ലാത്ത ഇടപെടല്‍.
യേശുവിന്റെ അടുത്ത് എത്തുവാന്‍ ആ നാലുപേര്‍ക്ക് തടസ്സമാ യത് ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടമെന്നാല് നിരവധിയാളുകള്‍ എന്നതി നെക്കാള്‍ ഉപരി എനിക്കും ക്രിസ്തുവിനും ഇടയിലുള്ള തടസ്സമെന്നതാണ് വിശാലമായ അര്‍ത്ഥതലം. യേശുവിന്റെ അടുക്കലേയ്ക്ക് എത്തു വാന്‍ നമ്മളെ തടസ്സപ്പെടുത്തുന്ന എന്തും ജനക്കൂട്ടമാണെന്ന് ചിന്തി ക്കുവാന്‍ സുവിശേഷം നമ്മേ പ്രേരിപ്പിക്കുന്നു. ചിലപ്പോള്‍ ധനമോഹം ആകാം, സ്വാര്‍ത്ഥതയാകാം, അധികാരമാകാം. ഇപ്രകാരം നമ്മേ യേശു വിന്റെ അടുക്കലേയ്ക്ക് എത്തുവാന്‍ തടസ്സപ്പെടുത്തുന്നതിനെ മാറ്റുവാനുള്ള ആലോചനയുണ്ടാകണം.
യേശുവിന്റെ അടുത്തേക്ക് എത്തുവാനുള്ള തീവ്ര ആഗ്രഹം പുതുവഴികള്‍ തേടും, അത് അസാധാരണ പ്രവര്‍ത്തികളിലേക്ക് നമ്മെ നയിക്കും. അപ്രകാരമുള്ള തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് മേല്‍ക്കൂര പൊളിക്കുവാനുള്ള തീരുമാനം. ആ നാലുപേരുടേയും അസാധാരണമായ പ്രവര്‍ത്തി യേശുവിന്റെ കരുണയുടെ കഥയാണ് പറയുന്നത്.
തനിക്ക് സംരക്ഷണമായ മേല്‍ക്കൂര പൊളിച്ച വിശ്വാസികളെ കണ്ട് യേശു അസ്വസ്ഥനായില്ല. അവരുടെ വിശ്വാസം കണ്ട്, യേശു തളര്‍വാതരോഗിയോട് പറഞ്ഞു, ''മകനേ നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'' യേശുവിലുള്ള ദൃഢവിശ്വാസം നമ്മുടെ പാപങ്ങള്‍ കഴുകികളയുവാന് മാത്രം ശക്തമാണ്.
ഇന്നത്തെ മറ്റുവായനകളെല്ലാം പാപത്തേയും പാപപരിഹാരത്തേയും കുറിച്ചാണ്. ലേവ്യരുടെ പുസ്തകത്തില്‍ നിന്നുള്ള വായനയില്‍ പറയുന്നത് അറിയില്ലായ്മമൂലം പാപം ചെയ്താല്‍ പരിഹാരബലി അര്‍പ്പിക്കണമെന്നാണ്. ദാനിയേലിന്റെ പുസ്തകത്തില്‍ പറയുന്നത് കാരുണ്യ ത്തിനും പാപമോചനത്തിനും വേണ്ടിയുള്ള അപേക്ഷയാണ്.
കൊളേസുസുകാര്ക്കുള്ള ലേഖനത്തില്‍ നാം വായിച്ചുകേട്ടത് അന്ധ കാരത്തിന്റെ അധിപത്യത്തില്നിന്ന് നമ്മെ മോചിപ്പിക്കുന്ന കഥയാണ്. സുവിശേഷം പറയുന്നതും എല്ലാ തടസ്സങ്ങളേയും നീക്കി യേശുവിന് അടു ത്തേക്കെത്തിയ തളര്‍വാതരോഗിയുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതും രോഗി കിടക്കയുമെടുത്ത് നടന്നുപോകുന്നതുമാണ്.
തളര്‍വാതരോഗിയോട് ഈശോ പറഞ്ഞത്: 'നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു' എന്നാണ് -പാപങ്ങള്‍ ക്ഷമിക്കപ്പെടുന്ന നിമിഷം തളര്‍വാതം മാറുന്നു. പാപങ്ങള്‍ ക്ഷമിക്കുവാന്‍ കഴിവുള്ളവനെ രോഗി തിരിച്ചറിഞ്ഞു. പക്ഷേ, നിയമജ്ഞര്‍ തിരിച്ചറിഞ്ഞില്ല. തിരിച്ചറിവ് എന്നത് അറിവിന്റെ ആഴം കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. സുവിശേഷത്തിലെ ഉന്നത സ്ഥാനീയര്ക്കുപോലും പാപം ക്ഷമിക്കുവാന്‍ കഴിവുള്ളവനെ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. യേശുവിന്റെ വചനങ്ങള്‍ ദൈവദൂഷണം ആണെന്ന് അവര്‍ തെറ്റിദ്ധരിച്ചു.
യേശുവിന്റെ എല്ലാ അത്ഭുതപ്രവര്‍ത്തനങ്ങളും സ്വയം വെളിപ്പെ ടുത്തലായിരുന്നു. ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ജനം അറിയണമെന്ന് യേശു ചിന്തിച്ചു. അവന് എഴുന്നേറ്റു കിടക്കയുമെടുത്ത് എല്ലാവരും കാണ്കേ പുറത്തേക്ക് പോയി.
പ്രിയപ്പെട്ടവരെ, ഇന്നത്തെ സുവിശേഷഭാഗം നമ്മളോട് പറയുന്ന പ്രധാനകാര്യം യേശുവിലുള്ള ദൃഢവിശ്വാസം പുതുജീവന്‍ നല്‍കും എന്നാണ്. ജീവിതത്തിന്റെ എല്ലാ തളര്ച്ചകളേയും മാറ്റി നമ്മേ യേശു മുന്നോട്ടു നയിക്കും. യേശുവിലുള്ള വിശ്വാസം നമ്മേ സ്വതന്ത്രരാക്കും. നാലുപേരുടെ സഹായത്താല്‍ വന്നവന് എഴുന്നേറ്റ് ശിരസ്സുയര്‍ത്തി കട്ടില് തലയില്‍വച്ച് ഇറങ്ങിപ്പോകുന്നത്, ദൈവസഹായത്താല്‍ ശക്തി നേടിയവന്റെ പുതിയ വഴി തുറന്ന് കാണിക്കുന്നു. ക്രിസ്തുവിലേക്കുള്ള തടസ്സങ്ങള്‍ മാറ്റിയാല്‍ അത്ഭുതം സംഭവിക്കുമെന്ന് വിശ്വസിച്ചവര്‍, മേല്‍ക്കൂര പൊളിച്ചവര്‍, തിരിച്ചറിവ് ഉള്ളവര്‍ ആയിരുന്നു.
നമ്മുടെ സ്വാര്‍ത്ഥതയുടെ അഹങ്കാരത്തിന്റെ ധനമോഹത്തിന്റെ അധികാരമോഹത്തിന്റെ എല്ലാ തടസങ്ങളും മാറ്റി, ക്രിസ്തുവിന്റെ അടുത്തേക്ക് എത്തുവാന്‍ ഇന്നത്തെ ചിന്തകള്‍ ശക്തി നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
(അഭിഭാഷകനും സാമൂഹ പ്രവര്‍ത്തകനുമാണ് ലേഖകന്‍)
.........................................
homilieslaity.com
Homily 12- Luk 2: 22-38⌄
ദനഹാ ഞായർ 5
നമ്മുടെ കർത്തവിന്റ ദേവാലയ സമർപ്പണം
(പ. കന്യാമറിയത്തിന്റെ ശുദ്ധീകരണത്തിരുന്നാൾ)
ലേവ്യ 12:1-8
ഏശയ്യ 42:1-7
റോമ 9:30- 10:4
ലൂക്ക 2: 22-38
1. ആചാരങ്ങളും അനുഷ്ഠനങ്ങളും പാലിക്കുക.
യഹൂദ നിയമപ്രകാരം നിശ്ചയിക്കപ്പെട്ട ആചാരങ്ങളെല്ലാം തിരുകുടുംബം ചെയ്യുന്നു.
ഒന്നാമതായി ശിശുവിന്റെ അമ്മ അതായത് മറിയം തന്റെ ശുദ്ധീകരണ ദിനങ്ങൾ പൂർത്തിയാകുന്നു. (ഇന്ന് മറിയത്തിന്റെ ശുദ്ധീകരണ ത്തിരുന്നാളാണ്). യഹൂദ വിധി പ്രകാരം ജനിക്കുന്നത് ആൺകുട്ടിയാണെകിൽ 40 ദിവസവും പെണ്കുട്ടിയാണെകിൽ 80 ദിവസവും കുട്ടിയുടെ അമ്മ ശുദ്ധീകരണ ദിവസങ്ങളായി കണക്കണം (ലേവി 12:1-8) . (ഇമ്മടെ നാട്ടിൽ പ്രസവം കഴിഞ്ഞാൽ കുഞ്ഞിന്റെ മാമ്മോദീസ വരെ അമ്മയും കുഞ്ഞും പുറത്തു അധികം ഇറങ്ങരുത് എന്ന് കർന്നവന്മാർ പറയുന്നത് പോലെ ഒരു ഏർപ്പാട്) രണ്ടാമതായി മോശയുടെ നിയമപ്രകാരം അവർ കുട്ടിയെ ദേവാലയത്തിൽ സമർപ്പിക്കുന്നു.
ഈജിപ്തിൽ നിന്നും ഇസ്രായേൽ രക്ഷപ്പെട്ടതിന്റെ ഓർമ്മക്കായി ആദ്യജാതരെ യഹോവെക്കു സമർപ്പിക്കണം എന്നാണ് നിയമം ( പുറപ്പാട്13:1-2, 11-16) . തിരുകുടുംബം അതു ചെയ്യുന്നു.പിന്നെ സമർപ്പിച്ച കുഞ്ഞിനെ തിരികെ എടുക്കാനായി അവർ ചങ്ങാലികളെ നൽകുന്നു. ( ഓരോരോ വിചിത്രമായ ആചാരങ്ങൾ.... അല്ലേ?) എന്തായാലും ഔസേപിതാവും മാതവും വള്ളി പുള്ളി തെറ്റിക്കാതെ അതു പാലിക്കുന്നു.
മൂന്നാമതായി അവർ ശിശുവിനു പരിച്ഛേദനം നടത്തുന്നു, പേരിടുന്നു. യഹൂദ ഐഡന്റിറ്റി യുടെ ഭാഗമാണ് പരിച്ഛേദനവും പേരു വിളിയും. അതും ഇമ്മടെ തിരു കുടുംബം നിർവഹിക്കുന്നു.
എന്ന് വച്ചാൽ തങ്ങളുടെ മതം അനുശാസിക്കുന്ന ചില ആചാരങ്ങളും നിയമങ്ങളും പാലിക്കുവാൻ അവർ സന്നദ്ധരായിരുന്നു എന്ന് ചുരുക്കം. നമ്മൾ ഒരു വിശ്വാസത്തിന്റെ , മതത്തിൻറെ ചട്ടക്കൂടിൽ നിൽക്കും തോറും അതിന്റെ നിയമങ്ങളും ആചാരങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരാണ്. അതുമുഴുവൻ ശരിയാകാം അല്ലായിരിക്കാം എങ്കിലും കാര്യമായ ഉപദ്രവം ഇല്ലെങ്കിൽ അതു പിന്തുടരുന്നതാണ് നല്ലത്.
അതു കൊണ്ട് നമ്മുടെ ക്രൈസ്തവ ആചാരങ്ങൾ അതു മാമോദിസ ആകട്ടെ, മറ്റു കൂദാശകൾ ആകട്ടെ വ്യക്തിപരമായ ഇഷ്ടാനുഷ്ഠത്തേക്കാൾ ഉപരിയായി നിലനിൽക്കുന്ന മതത്തിൻറെ പാരമ്പര്യങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകുവാൻ പറ്റുക നല്ല കാര്യമാണ്. നിസ്സാര കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവുകൾ നിർത്തികൊണ്ട് ഇത്തരത്തിലുള്ള ആത്മീയ ചടങ്ങുകളിൽ നിന്നും ആചാരങ്ങളിൽ നിന്നും അനുഷ്ഠാനങ്ങളിൽ നിന്നും ശുശ്രൂഷകളിൽ നിന്നും ബോധപൂർവ്വം മാറിനിൽക്കുന്ന പ്രവണത അല്ലെങ്കിൽ അവയെല്ലാം പരിഹസിക്കുന്ന പ്രവണത അത്ര നല്ലതല്ല.
അനുഷ്ഠാനങ്ങളിലുള്ള താൽപര്യം കുറയുകയും ആഘോഷങ്ങളിൽ മാത്രം താൽപര്യമുണ്ടാവുകയും ചെയ്യുന്നു എന്നൊരു അപകടം നമുക്കിടയിൽ കടന്നു കൂടിയിട്ടുണ്ട്. തിരുനാളുകൾക്ക് കുർബാന വേണ്ട വെടിക്കെട്ട് നിർബന്ധം ,
നവനാള്‍ ഇല്ലെങ്കിലും കുഴപ്പമില്ല കൊട്ടിനും പാട്ടിനും ഒരു കുറവും വരാൻ പാടില്ല... കല്യാണങ്ങൾക്ക്/ മനസ്സമ്മതത്തിന് കുർബാന ഇല്ലെങ്കിലും ഡാൻസ് /ഗാനമേള വേണം...,
മരണ ആവശ്യങ്ങൾക്ക് കുർബാനയും ഒപ്പീസും അന്നിദയും താല്പര്യമില്ല പക്ഷേ ഫുഡ് നിർബന്ധം .... എന്ന അവസ്ഥ.
നമ്മുടെ ചില അനുഷ്ഠാനങ്ങളെ- നോമ്പ് എടുക്കുന്നത്, വെള്ളിയാഴ്ച മാംസം വർജിക്കുന്നത്, ഏഴുമണിക്ക് കുരിശുമടിക്കുമ്പോൾ കർത്താവിന്റെ മാലാഖ ... പ്രാർത്ഥന ചൊല്ലുന്നത്. കുഞ്ഞു ജനിച്ചു 90 നു മുന്നിൽ മാമ്മോദീസ നടത്തുന്നത്. മനസമ്മതത്തിനും വിവാഹത്തിനും ഇടയിൽ 3 ആഴ്ചകൾ വിളിച്ചു ചൊല്ലുന്നത്, മരണം നടന്ന വീട്ടിൽ 41 വരെ മത്സ്യ മാംസാദികൾ കൂട്ടാതിരിക്കുന്നത്. ഇങ്ങനെയുള്ള ചില (നല്ല) ആചാര- അനുഷ്ഠാനങ്ങൾ - നിയമ വിധികൾ നഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.
2. കാത്തിരിപ്പിന്റെ ആത്മീയത
ലൂക്കാ സുവിശേഷകൻ പറയുന്നത് ശിമയോൻ നീതിമാൻ ആയിരുന്നു. അവൻ ദൈവഭക്തനായിരുന്നു. അവൻ ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനായിരുന്നു എന്നാണ് . അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്ന തൻറെ വാർദ്ധക്യത്തിലാണ് ദൈവത്തിൻറെ തിരുമുഖ ദർശനം അദ്ദേഹത്തിന് ലഭിച്ചത്. നമ്മുടെ ജീവിതത്തിലും നിരാശപ്പെടാതെ പ്രതീക്ഷയോടെ കാത്തിരിക്കാൻ സാധിക്കുക വലിയ കാര്യമാണ്. പരാതി കൂടാതെ കാത്തിരിക്കുക എന്നുള്ളത് നീതിയുടെ ലക്ഷണം കൂടിയാണ് എന്നാണ് സുവിശേഷം ഓർമ്മിപ്പിക്കുക. അബ്രഹാം - സാറ ദമ്പതികൾക്ക് വാർദ്ധികത്തിന്റെ കാത്തിരിപ്പിന്റെ ഫലമാണ് ഇസഹാക്ക് എന്ന സന്താനം ജനിക്കുന്നത്. ഇസ്രായേൽ ജനം 40 വർഷമാണ് കനാൽദേശ പ്രവേശനത്തിന് വേണ്ടി കാത്തിരുന്നത്. ഏകദേശം 38 വർഷത്തോളം കാത്തിരുന്നു തളർവത രോഗിക്ക് ഈശോയിൽ നിന്നും സൗഖ്യം ലഭിക്കാൻ.. നൂറ്റാണ്ടുകളോളം രക്ഷകന്റെ വരവനായിട്ട് കാത്തിരുന്നു അതുകൊണ്ട് ദേവാലയത്തിൽ കാത്തിരുന്ന ശിമയോന്റെ അടുത്തേക്ക് അവൻ ആരെ കാത്തിരുന്നുവോ ആ രക്ഷകൻ വന്നുചേർന്നു. അതുപോലെ നമുക്കാവശ്യമുള്ളതെല്ലാം വേണ്ട സമയത്ത് നമ്മെ തേടി വരും . പക്ഷേ അതുവരെ പ്രത്യാശയോടെ കാത്തിരിക്കാൻ ആയിട്ട് നമുക്ക് പറ്റുന്നുണ്ടോ.? എത്രനാൾ കാത്തിരുന്നു എന്നതിനേക്കാൾ പ്രധാനമാണ് എത്ര കുലീനമായി അതു ചെയ്തു എന്നുള്ളത്. അതായത് പരാതി പറഞ്ഞും ബഹളം വച്ചും കാത്തിരിപ്പിന്റെ ആത്മീയത നമ്മൾ നഷ്ടപ്പെടുത്തി കളയുന്നുണ്ടോ എന്നു ചിന്തിക്കുക. മരണം മടഞ്ഞ ബെനഡിക്ട് മാർപാപ്പയുടെ ചാക്രിക ലേഖനമാണ് 'SPES SALVI' ( പ്രത്യാശയിൽ രക്ഷ). ഒരു ക്രൈസ്തവ വിശാസിയുടെ നിലനിൽപ് ഈ പ്രത്യാശയിൽ ആണ്. നമ്മൾ പ്രത്യാശയുടെ തീർത്ഥാടകർ ആണെന്നുള്ള ജൂബിലി വർഷ ആപ്ത വാക്യവും മറക്കരുത്.
3.ദേവാലയത്തിലേക്ക് പ്രവേശിക്കുക
ഇന്ന് നമ്മുടെ കർത്താവിൻറെ ദേവാലയ പ്രവേശന തിരുനാളാണ് . കുഞ്ഞായ ഈശോയെ യൗസേപ്പിതാവും മാതാവ് കൂടി യഹൂദരുടെ നിയമപ്രകാരം ജെറുസലേം ദേവാലയത്തിലേക്ക് കൊണ്ടുവരുന്നു. അതുപോലെ സുവിശേഷങ്ങളിൽ പലപ്പോഴായി ഈശോ ജെറുസലേം ദേവാലയത്തിൽ വരുന്നതായി കാണുന്നുണ്ട്. പന്ത്രണ്ടാം വയസ്സിൽ അവനെ കാണാതാകുമ്പോൾ കണ്ടെത്തുന്നത് ദേവാലയത്തിലാണ്. യോഹന്നാനെ സുവിശേഷപ്രകാരം പരസ്യ ജീവിതത്തിന്റെ മൂന്നുവർഷക്കാലവും ജെറുസലേം ദേവാലയത്തിൽ പെസഹാ തിരുനാളിന് ഈശോ വരുന്നുണ്ട്. എന്ന് പറഞ്ഞാൽ കുട്ടിയായ ഈശോയേയും കൊണ്ട് അവന്റെ മാതാപിതാക്കൾ തിരുനാളിന് വരുന്നു . മുതിർന്ന ഈശോ പലപ്പോഴായി ദേവാലയത്തിലും പരിസരങ്ങളിലുമായി നിലകൊള്ളുന്നു. നമ്മുടെ ജീവിതത്തിലെ ഒരുമാതിരി പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ദേവാലയത്തിലാണ് നടക്കുക. ജനിച്ചു ഏതാനും നാൾ കഴിയുമ്പോൾ മാമോദിസക്കായി കുഞ്ഞിനെ ദേവാലയത്തിൽ കൊണ്ടുവരുന്നു. പിന്നീട് ആദ്യ കുർബാന സ്വീകരണം, വിവാഹം, മക്കളുടെ ഇതേ ചടങ്ങുകൾ , ഒടുവിൽ മരിക്കുമ്പോഴും ദേവാലയത്തിൽ കൊണ്ടുവന്നിട്ടാണ് സിമിത്തേരിയിൽ അടക്കം ചെയ്യുന്നത്. എന്ന് പറഞ്ഞാൽ ജനിക്കുമ്പോഴും മരിക്കുമ്പോഴും ദേവാലയ കേന്ദ്രീകൃതമാണ് ഒരു കത്തോലിക്കന്റെ ജീവിതം. അതുകൊണ്ടുതന്നെ ജീവിതത്തിലെ കുറച്ച് സമയം കൂടി ദേവാലയത്തിലായിരിക്കുവാനും ദൈവീക കാര്യങ്ങളോടും ദേവാലയ കാര്യങ്ങളും താൽപര്യം കാണിക്കുവാനും പ്രത്യേക ശ്രദ്ധിക്കുക .
ദെനഹക്കാലം 06⌄
Homily 01-യോഹ. 3: 22-31⌄
സമാന്തരമായി മാമ്മോദീസാ നല്കുന്ന രംഗം വി. യോഹന്നാന് മാത്രമേ സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നുള്ളൂ (യോഹ. 3:22-23). മറ്റു മൂന്ന് സുവിശേഷങ്ങളിലും മാംദാന, കാരാഗൃഹത്തിലാക്കപ്പെട്ട ശേഷമാണ് ഈശോ തന്റെ പരസ്യജീവിതവും പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത് (മര്‍ക്കോ. 1:14). സമവീക്ഷണ സുവിശേഷങ്ങളിലെ വിവരണം ആരംഭിക്കുന്നതിനു മുമ്പുള്ള സംഭവമാണ് യോഹന്നാന് ശ്ലീഹാ വര്‍ണ്ണിക്കുന്നത് (യോഹ. 3:22-31).
രംഗം യൂദയാ ദേശമാണ്. ഇരുകൂട്ടരും - ഈശോയും ശിഷ്യരും, യോഹന്നാന് മാംദാനയും ശിഷ്യരും - മാമ്മോദീസാ നല്‍കുന്നത് വിവരിച്ചുകൊണ്ടാണ് സുവിശേഷകന് ആരംഭിക്കുന്നത്. പക്ഷേ, ഈശോ മാമ്മോദീസാ നല്‍കിയിരുന്നില്ല. മറിച്ച്, അവിടുത്തെ ശിഷ്യരാണ് നല്‍കിയിരുന്നത് എന്ന് ശ്ലീഹാ തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട് (യോഹ. 4:1-2). ധാരാളം വെള്ളമുണ്ടായിരുന്ന സാലിമിനടുത്തുള്ള ഏനോനിലായിരുന്നു സ്നാപകയോഹന്നാന് മാമ്മോദീസാ നല്‍കിയിരുന്നത് എന്ന് സുവിശേഷകന് എടുത്തുപറയുന്നുണ്ട്. 'സാലിം' (ശലോം) എന്ന പദത്തിന് 'സമാധാനം' എന്നും 'ഏനോന്' എന്ന പദത്തിന് 'നീരുറവ' എന്നും അര്‍ത്ഥം. യഥാര്‍ത്ഥ സമാധാനത്തിന്റെ നീരുറവയായ മിശിഹായുടെ കൃപാസമൃദ്ധിയിലാണ് സ്നാപകയോഹന്നാന് സ്നാനം നല്‍കിയിരുന്നത് എന്നു സൂചിതം. മിശിഹായിലുള്ള വിശ്വാസത്തിലേയ്ക്ക് ജനത്തെ ഒരുക്കുക എന്നതായിരുന്നല്ലോ യോഹന്നാന് മാംദാനയുടെ സ്നാനത്തിന്റെ ലക്ഷ്യം. ഈശോയുടെ ശിഷ്യര്‍ സ്നാനം നല്കിയിരുന്നെങ്കില് അതിന്റെ ലക്ഷ്യവും മറ്റൊന്നായിരിക്കാന് തരമില്ല.
തങ്ങളുടെ ഗുരുവായ സ്നാപകയോഹന്നാനെപ്പോലെ തന്നെ ഈശോയുടെ ശിഷ്യര്‍ മാമ്മോദീസാ നല്‍കിയിരുന്നത് യോഹന്നാന്റെ ശിഷ്യര്‍ക്ക് ഇഷ്ടമായില്ല. ഈ ഇഷ്ടക്കുറവാണ് യോഹന്നാനോടുള്ള അവരുടെ വാക്കുകളില്‍ നിഴലിക്കുന്നത്. അവര്‍ പറഞ്ഞു: "ജോര്‍ദാന്റെ അക്കരെ നിന്നോടുകൂടെ ഉണ്ടായിരുന്നവന് - നീ സാക്ഷ്യം നല്കിയവന് - ഇതാ മാമ്മോദീസാ നല്കുന്നു. അനേകമാളുകള്‍ അവന്റെയടുക്കലേക്കു പോകുന്നു." സ്നാപകനെ മിശിഹായായി കണ്ടിരുന്ന അദ്ദേഹത്തിന്റെ ശിഷ്യര്‍ക്ക് ഈശോയുടെ പക്കല്‍ ആളുകള്‍ കൂടുന്നതില്‍ അസൂയയുണ്ടായിരുന്നു എന്ന് വ്യക്തം. അവരെ കുറ്റപ്പെടുത്താതെ, എത്രയോ ശാന്തവും സൗമ്യവുമായാണ് സ്നാപകയോഹന്നാന് അവരെ തിരുത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
താന്‍ മിശിഹായ്ക്ക് വഴിയൊരുക്കുവാനായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെന്നും താന്‍ നല്കിയ മാമ്മോദീസാ, മിശിഹായെ യോഗ്യതാപൂര്വ്വം സ്വീകരിക്കാനായി ജനത്തെ ഒരുക്കുന്നതിനു വേണ്ടിയുള്ളതു മാത്രമാണെന്നുമാണ് യോഹന്നാന് മാംദാന വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞു: "സ്വര്‍ഗത്തില്‍ നിന്ന് നല്കപ്പെടാതെ ആര്‍ക്കും ഒന്നും സ്വീകരിക്കുക സാധ്യമല്ല. ഞാന്‍ മിശിഹായല്ലെന്നും അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണെന്നും ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ തന്നെ സാക്ഷികളാണ്" (യോഹ. 3:28). സ്വര്‍ഗത്തില്‍ നിന്ന് അതായത്, ദൈവത്തില്‍ നിന്ന് കൃപ സ്വീകരിച്ചവന് മാത്രമാണ് താന്‍. മിശിഹായാകട്ടെ, സ്വര്‍ഗത്തില്‍ നിന്ന് വന്ന ദൈവവും. ഈ മിശിഹായ്ക്കു മുമ്പേ, വഴിയൊരുക്കുവാനായി അയയ്ക്കപ്പെട്ടവന് മാത്രമാണ് താന്‍ എന്നാണ് സ്നാപകന് പറയാനുണ്ടായിരുന്നത്. ജനത്തിന്റെ ഇംഗിതത്തിനു വിട്ടുകൊടുത്തിരുന്നെങ്കില് കുറച്ചകാലത്തേയ്ക്കാണെങ്കില് പോലും മിശിഹായായി വാഴാമായിരുന്ന സാഹചര്യത്തിലാണ് സ്നാപകന് എളിമയോടെ ഇപ്രകാരം ഏറ്റുപറയുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്.
മിശിഹായും താനും തമ്മിലുള്ള ബന്ധത്തെ മണവാളനും അദ്ദേഹത്തിന്റെ സ്നേഹിതനും തമ്മിലുള്ള ബന്ധത്തോടാണ് യോഹന്നാന് മാംദാന ഉപമിക്കുന്നത്. "മണവാട്ടി ഉള്ളവനാണ് മണവാളന്. അടുത്തുനിന്ന് മണവാളന്റെ സ്വരം കേള്‍ക്കുന്ന സ്നേഹിതന് അതില്‍ ആഹ്ലാദിക്കുന്നു. അതുപോലെ, എന്റെ സന്തോഷം ഇതാ പൂര്‍ണ്ണമായിരിക്കുന്നു. അവന് വലുതാകുകയും ഞാന്‍ ചെറുതാകയും ചെയ്യുക ആവശ്യമാണ്" (യോഹ 3:9-30).
ദൈവത്തിന് ഇസ്രായേല്‍ ജനത്തോടുള്ള ബന്ധത്തെ വിവാഹബന്ധത്തോട് ഉപമിക്കുന്നത് പഴയനിയമത്തിന്റെ ശൈലിയാണ് (ഏശ. 54:5; ഹോസി. 2:19-20). പുതിയനിയമവും ഇതേ ശൈലി പിന്തുടരുന്നുണ്ട് (എഫേ. 5). ഈശോമിശിഹായാണ് മണവാളന്. അവിടുത്തെ ശിഷ്യഗണം (തിരുസഭ) മണവാട്ടിയും. ഒരു നല്ല സ്നേഹിതനെപ്പോലെ ഇവരെ തമ്മില്‍ യോജിപ്പിക്കുക എന്നതായിരുന്നു യോഹന്നാന് മാംദാനയുടെ ദൗത്യം. ഇതേക്കുറിച്ച് വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നുതാനും. അതുകൊണ്ടാണ്, തന്റെ ശിഷ്യന്മാര്ക്ക് ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടായ ഈശോയെ പരിചയപ്പെടുത്തിക്കൊടുത്ത് അവിടുത്തെ അനുഗമിക്കുന്നതിന് അദ്ദേഹം അവരെ പ്രേരിപ്പിച്ചത്.
മണവാളന്റെ സ്വരം ശ്രവിക്കുന്നതില്‍ അതിയായി ആഹ്ലാദിക്കുന്നവനാണ് യോഹന്നാന് മാംദാന. അമ്മയുടെ ഉദരത്തില്‍ വച്ചുപോലും ഈ ആഹ്ലാദം യോഹന്നാന് പ്രകടമാക്കിയതാണല്ലോ (ലൂക്കാ 1:39-45). യഹൂദ വിവാഹാഘോഷത്തില്‍ മണവാളന്റെ തോഴന് പ്രധാനപ്പെട്ട പങ്ക് നിര്വ്വഹിക്കാനുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതും മണിയറ വാതലില്‍ വരെ മണവാളനെ അനുഗമിക്കുന്നതും ഈ സ്നേഹിതന്റെ ഉത്തരവാദിത്വത്തില്പ്പെട്ട കാര്യങ്ങളാണ്. യഥാര്‍ത്ഥ മണവാളനായ മിശിഹായെ ലോകത്തിന് പരിചയപ്പെടുത്തിയതോടെ തനിക്ക് ജീവിതസാഫല്യമായി എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ തെളിയിക്കുന്നത്. അതുപോലെ, എന്റെ സന്തോഷം ഇതാ പൂര്‍ണ്ണമായിരിക്കുന്നു. അവന് വലുതാകയും ഞാന്‍ ചെറുതാകയും ചെയ്യുക ആവശ്യമാണ്.
മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെടുന്ന ആര്‍ക്കും യോഹന്നാന് മാംദാന ഒരു ഉത്തമ മാതൃകയാണ്. സ്വയം ശൂന്യമാക്കിക്കൊണ്ടുള്ള സാക്ഷ്യമായിരുന്നു യോഹന്നാന്റേത്. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ശരിയായി നിര്‍വ്വഹിച്ചശേഷം രംഗത്തുനിന്നു നിഷ്ക്രമിക്കുന്ന കഥാപാത്രം. മിശിഹാ പരസ്യമായി പ്രത്യക്ഷപ്പെടുന്നതോടെ തനിക്ക് രംഗം വിടാമെന്ന് യോഹന്നാന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മില്‍ എത്ര പേര്ക്കുണ്ടാകും ഈ ധൈര്യം?
അവന് വലുതാകുകയും ഞാന്‍ കുറയുകയും ചെയ്യണം. ഏതൊരു സാക്ഷ്യം വഹിക്കലിന്റെയും ശൈലി ഇതായിരിക്കേണ്ടതാണ്. മിശിഹായ്ക്കും അവിടുത്തെ സുവിശേഷത്തിനും മനുഷ്യഹൃദയങ്ങളില്‍ സ്ഥാനമുണ്ടാകുക എന്നതായിരിക്കണം പ്രഘോഷകന്റെ ലക്ഷ്യം. താന്‍ ഒരു സ്വരം മാത്രമാണ് എന്നുപറഞ്ഞ യോഹന്നാന്റെ മനോഭാവം അതായിരുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന തന്റെ ശ്ലൈഹികപ്രബോധനത്തില് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇതേക്കുറിച്ച് ഇപ്രകാരം എഴുതുന്നു: "സുവിശേഷപ്രസംഗം നടത്തുന്ന പുരോഹിതനെക്കാള് കൂടുതലായി, കര്‍ത്താവ് ശ്രദ്ധാകേന്ദ്രമായിരിക്കത്തക്കവണ്ണം പ്രസംഗകന്റെ വാക്കുകള്‍ ക്രമപ്പെടുത്തണം" (നമ്പര്‍ 138). തന്റെ വിജ്ഞാനചാതുരിയോ പ്രസംഗപാടവമോ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത് സുവിശേഷ പ്രസംഗപീഠമെന്ന് ചുരുക്കം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ എല്ലാ പ്രബോധനങ്ങളിലും മുന്നിട്ടുനില്ക്കുന്ന മറ്റൊരാശയത്തിലേയ്ക്കാണ് ആദ്യവായന നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമൂഹത്തിന്റെ അതിര്‍ത്തികളില്‍ കഴിയേണ്ടി വരുന്നവരെക്കുറിച്ച് നമുക്കുണ്ടാകേണ്ട കരുതലിനെക്കുറിച്ചാണത്. "അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന് നിന്റെ സഹോദരനോ നിന്റെ നാട്ടിലെ പട്ടണങ്ങളൊന്നില് വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്. അവന്റെ കൂലി അന്നന്ന് സൂരന് അസ്തമിക്കുന്നതിനു മുമ്പ് കൊടുക്കണം. പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. നീ ഈജിപ്തില്‍ അടിമയായിരുന്നുവെന്നും നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ അവിടെ നിന്ന് മോചിപ്പിച്ചുവെന്നും ഓര്‍ക്കണം" (നിയമാ. 24:14-18).
ഈ വിശുദ്ധ ഗ്രന്ഥഭാഗത്തിനുള്ള വ്യാഖ്യാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളിലുണ്ട്: "ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും സമ്പദ്വ്യവസ്ഥയോട് നമുക്ക് അരുത് എന്നു പറയാന്‍ സാധിക്കണം. അത്തരം ഒരു സമ്പദ്വ്യവസ്ഥ മാരകമാണ്. ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണം പാഴാക്കിക്കളയുന്നതിനെ നമുക്ക് ന്യായീകരിക്കാന്‍ സാധിക്കുമോ? ഇത് അസമത്വത്തിന്റെ വിഷയമാണ്. മനുഷ്യര്‍ തന്നെയും ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടേണ്ട ഉപഭോഗസാധനങ്ങളായി പരിഗണിക്കപ്പെടുന്നു. നമ്മള് ഒരു വലിച്ചെറിയല്‍ സംസ്കാരം സൃഷ്ടിച്ചിരിക്കുകയാണ്. ഒഴിവാക്കപ്പെടുന്നവര് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോ അതിന്റെ പാര്ശ്വങ്ങളിലുള്ളവരോ അല്ല. അവര്‍ ഇനിമുതല്‍ അതിന്റെ ഭാഗം പോലുമല്ല. ഒഴിവാക്കപ്പെടുന്നവര് ചൂഷിതര്‍ അല്ല, ബഹിഷ്കൃതരാണ്, അവശിഷ്ടങ്ങള്‍ മാത്രമാണ്" (സുവിശേഷത്തിന്റെ ആനന്ദം, നമ്പര്‍ 53).
ഇസ്രായേല്‍ക്കാര്‍ ഈജിപ്തില്‍ അനുഭവിച്ച കഷ്ടതകള്‍ അനുസ്മരിച്ചുകൊണ്ട് പാവപ്പെട്ടവരോട് കരുണ കാണിക്കണമെന്നാണ് മോശ കല്പിച്ചത്. അടിമത്വത്തില്‍ നിന്ന് വിമോചിപ്പിച്ച ദൈവത്തോടുള്ള കൃതജ്ഞതാപ്രകാശനം കൂടിയാണത്. ഇതേക്കുറിച്ചാണ് രണ്ടാം വായനയില്‍ നമ്മള് ശ്രവിച്ചത്: "അവിടുന്ന് തന്നെയാണ് അവരെ രക്ഷിച്ചത്. അവിടുന്ന് അവരുടെ രക്ഷകനായി ഭവിച്ചു. അവരുടെ കഷ്ടതകളില്‍ ദൂതനെ അയച്ചില്ല. അവിടുന്ന് തന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കര്‍ത്താവേ, അങ്ങു തന്നെയാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന് എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം" (ഏശ. 63:9-16).
ഈജിപ്തിലെയും ബാബിലോണിലെയും അടിമത്വങ്ങളില് നിന്ന് ജനത്തെ രക്ഷിച്ച ദൈവം തന്നെയാണ് തന്റെ പുത്രനായ ഈശോമിശിഹായിലൂടെ മനുഷ്യവര്‍ഗ്ഗം മുഴുവനെയും നിത്യമായി രക്ഷിച്ചതും. അവിടുന്നാണ് നമ്മുടെ യഥാര്‍ത്ഥ വിമോചകന്. ഈ വിമോചകനെയാണ് യോഹന്നാന് മാംദാന ലോകത്തിന് പരിചയപ്പെടുത്തിയത്.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
Homily 02 - മർക്കോസ് 2 :1- 12⌄
ദനഹാക്കാലം ഞായർ - മർക്കോസ് 2 :1- 12
BIBLICAL BACKGROUND
ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്ന താണ് വായന ഭാഗം. സമാന്തര സുവിശേഷങ്ങളിൽ മൂന്നിലും(മത്തായി, മർക്കോസ്, ലൂക്ക) ഈ ഭാഗം കാണുന്നുണ്ട് . മർക്കോസ് ഈ ഭാഗം രേഖപ്പെടുത്താനുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് യേശു ആരാണ് എന്ന് വെളിപ്പെടുത്തുക എന്നുള്ളതാണ്. ദനഹാക്കാലത്തിൽ ഈ വായന ഉൾപ്പെടുത്താനും കാരണം അതായിരിക്കും. ഈശോ പാപങ്ങൾ മോചിക്കാൻ അധികാരം ഉള്ളവൻ അതായത് ദൈവം തന്നെയാണ് എന്നുള്ളതാണ് സ്ഥാപിക്കാനാണ് മർക്കോസ് ശ്രമിക്കുന്നത്. എങ്ങനെ...?
ഇസ്രായേൽ ജനം പാപം ചെയ്താൽ പുരോഹിതർ പാപം മോചനത്തിനായി പാപപരിഹാര ബലികൾ കാളയുടെയും ആടിന്റെയും ഒക്കെ രക്തം കൊണ്ടു അർപ്പിക്കുമായിരുന്നു . അതിൽ സംതൃപ്തനായി യഹോവ അവരുടെ പാപം ക്ഷമിക്കും എന്നുള്ള വിശ്വാസം അവർക്കുണ്ടായിരുന്നു. അതാണ് ആദ്യവായനയിൽ ലേവിയുടെ പുസ്തകത്തിൽ നമ്മൾ കണ്ടത്.
പിന്നെ രണ്ടാം വായന ദാനിയേലിന്റെ പുസ്തകത്തിലും ഉപവാസത്തിലൂടെയും ചാരം പൂശുന്നതിലൂടെയും ചാക്കുടുക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് പാപമോചനം നേടാൻ സാധിക്കുമെന്ന് ദാനിയേൽ പ്രവാചകനും പറയുന്നു . അവിടെയും യഹോവ തന്നെയാണ് പാപം മോചിക്കാൻ കഴിവുള്ളവൻ.
പിന്നെ ലേഖന വായനയിലും പൗലോസ് പറയുന്നത് കർത്താവ് അന്ധകാരം അടിമത്തത്തിൽ നിന്ന് മോചിപ്പിക്കും എന്നാണ്. എന്നുവെച്ചാൽ പാപമോചനത്തിന് അധികാരമുള്ളത് കർത്താവിനാണ് എന്ന് ചുരുക്കം. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ
മർക്കോസ് പറഞ്ഞു വരുന്ന ഏകദേശം നമുക്ക് പിടി കിട്ടും.
ഈശോ പാപം മോചിക്കുന്നു.
പാപം മോചിക്കാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ.
അതുകൊണ്ട് ഈശോ ദൈവമാണ്. ഏത്...? പഴയ Logical Syllogism ഒന്ന് ഓർത്താൽ മതി
All men are mortal
Peter is a Man
Therfore Peter is Mortal എന്ന് പറയുന്ന അവസ്ഥ.
INTERPRETATION
. മധ്യസ്ഥ പ്രാർഥന
ഈശോ രോഗിയെ സുഖപ്പെടുത്തുന്നത് അയാളുടെ വിശ്വാസത്തേക്കാൾ ഉപരി പുള്ളിക്കാരനെ കൊണ്ടുവന്നവരുടെ വിശ്വാസത്തെയും പ്രയത്നത്തെയും പരിഗണിചാണ്. എന്നുപറഞ്ഞാൽ ഒരു അത്ഭുതത്തിന് കാരണം ആ വ്യക്തിയുടെ വിശ്വാസമോ പ്രാര്‍ഥനയോ ആയിക്കൊള്ളണമെന്നില്ല. അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആരെങ്കിലും ഉണ്ടായാലും മതി എന്നു വേണേൽ പറയാം അല്ലേ.
പണ്ട് ഇസ്രായേൽ യുദ്ധത്തിന് പോകുമ്പോൾ മോശ കൈവരിച്ചു പ്രാർത്ഥിക്കുമ്പോൾ ഇസ്രായേൽ യുദ്ധം ജയിച്ചിരുന്നു. മോശയുടെ പ്രാർത്ഥനയാണ് ഇസ്രായേൽ വിജയത്തിന് കാരണമാകുന്നത്.
ജായറോസിന്റെ വിശ്വാസവും അപേക്ഷയാണ് അവളുടെ മകൾ ഉയർപ്പിക്കപ്പെടാൻ കാരണം. ശതാധിപന്റെ വിശ്വാസവും അഭ്യർത്ഥനയാണ് അയാളുടെ ഭൃത്യൻ സുഖപ്പെടാൻ കാരണം. കാനൻകാരി സ്ത്രീ യുടെ വിശ്വാസവും അപേക്ഷയുമാണ് അവളുടെ മകൾ സൗഖ്യപ്പെടാൻ കാരണം. എന്ന് പറഞ്ഞാൽ നമ്മുടെ വിശ്വാസവും നമ്മുടെ മധ്യസ്ഥ പ്രാർത്ഥനയും മറ്റൊരാൾക്ക് ഉപകാര പ്രദമാകും എന്നു ചുരുക്കം. അതായത് മക്കൾ പരീക്ഷക്ക് പോകുമ്പോൾ കൈവരിച്ച പ്രാർത്ഥിക്കുന്ന അമ്മയും ഭാര്യയെ പ്രസവ മുറിയിൽ കയറ്റുമ്പോൾ പ്രാർത്ഥിക്കുന്ന ഭർത്താവും accident പറ്റി കൂട്ടുകാരനെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റുമ്പോൾ കരഞ്ഞു പ്രാർഥിക്കുന്ന സുഹൃത്തും ഇടവക ജനത്തിനു വേണ്ടി കൈവരിച്ച പ്രാർത്ഥിക്കുന്ന വികാരി അച്ചനും ( ചുമ്മാ ഒരു തള്ളിയത് ആണ്) പിന്നെ തങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ആർക്കൊക്കെയോ വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചു കൂട്ടുന്ന സന്യാസിനിമാരുടെയുമൊക്കെ പ്രാർത്ഥന തമ്പുരാന്റെ മുന്നിൽ നിഷ്ഫലമാകുന്നില്ല.(അതുകൊണ്ടു ഇമ്മടെ കരിസ്മാറ്റിക് അമ്മച്ചിമ്മാരെ നിരുത്സാപെടുത്തണ്ട .. പാവങ്ങൾ ജീവിച്ചു പോട്ടേ....) ചുരുക്കിപ്പറഞ്ഞാൽ രണ്ടു കാര്യം ഓർക്കണം. മറ്റുള്ളവർക്കു വേണ്ടി പ്രാര്‍ഥിക്കാനുള്ള ബാധ്യത നമുക്കുണ്ട്. അതു തീർച്ചയായും അവർക്ക് ഉപകാരപ്പെടും. അതു മാത്രം അല്ല, മറ്റാരുടെയൊക്കെയോ പ്രാർത്ഥനയും വിശ്വാസവും ആണ് നമ്മെ ഈ നിലയിൽ എത്തിച്ചത് എന്ന കാര്യവും മറക്കരുത്.
"എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആഹ്വനം ചെയ്യുന്നു."
( തിമോത്തിയോസ് : ) എന്ന ഇമ്മടെ പൗലോസ് ഉപദേശി ക്കുന്നത് വെറുതെയല്ല.
. പാപവും രോഗവും
പാപത്തിന്റെ ഫലമാണ് രോഗം, മരണം എന്ന ഒരു ചിന്ത യഹൂദർക്ക് ഉണ്ടായിരുന്നു. ജോബിനെ അവന്റെ സുഹൃത്തുക്കൾ ഉപദേശിക്കുന്നത് അവന്റെ രോഗം അവൻ ചെയ്ത പാപത്തിനെ ഫലമാണ് എന്ന് പറഞ്ഞുകൊണ്ടാണ് . ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നത് അവന്റെ പാപം മോചിച്ചുകൊണ്ടാണ്. ഇന്നത്തെക്കാലത്തായാലും നമ്മുടെ ശാരീരികരോഗവും മാനസിക അവസ്ഥയും തമ്മിൽ വല്യ ബന്ധമുണ്ട്. ഇമ്മടെ പലരോഗങ്ങളും Pychosomatic ആണെന്ന് ശാസ്ത്രം തന്നെ പറയുന്നുണ്ട്. (ഏത്, വീണ്ടും കൊറോണ വരുന്നു എന്നു കേൾക്കുമ്പോൾ നമുക്ക് അറിയാതെ ഒരു തൊണ്ടവേദനയും തലവേദനയും ഫീൽ ചെയ്യുന്ന അവസ്ഥ.) അതുകൊണ്ട് ആത്മാർത്ഥമായി ട്ടുള്ള ഒരു ശരീര സൗഖ്യത്തിന് ഒരു പാപമോചനം അതായത് ഒരു നല്ല കുമ്പസാരം നമ്മെ സഹായിക്കും. എന്ന് പറഞ്ഞാൽ എന്നാൽ നല്ലൊരു കുമ്പസാരം പാപമോചനം മാത്രം അല്ല, ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രദാനം ചെയ്യും. (ഇമ്മടെ പല ധ്യാന കേന്ദ്രങ്ങളിലെയും രോഗ സൗഖ്യത്തിന്റെ ഒരു കാരണം നല്ല കുമ്പസാരം തന്നെ ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ) പാപബോധവും കുറ്റബോധമാണ് നമ്മുടെ പല ശാരീരികവും മാനസികവുമായ അസ്വസ്ഥതക്കു കാരണമാകുന്നു സംശയമില്ല. (ഷേക്സ്പിയറിന്റെ ലേഡി മാക്ബത്തിനേയും ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയിലെ റസ്ക്കൽ നിക്കാവിനെയും ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. ഉള്ളിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ പിന്നെ ചെയ്യന്നതെല്ലാം യാന്ത്രികമാകും....അല്ലേ...)
വെറുതെയല്ല ഇമ്മടെ കിങ് ഡേവിഡ് പണ്ടേ ഇങ്ങനെ പറഞ്ഞത്
"ഞാന്‍ പാപങ്ങള്‍ ഏറ്റു പറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ കരഞ്ഞ്
എന്റെ ശരീരം ക്ഷയിച്ചുപോയി."
(സങ്കീ : .) എന്ന്. അപ്പോൾ എങ്ങനാ ഉടൻ ഒരു നല്ല കുമ്പസാരം നടത്തല്ലേ....?
. മുൻവിധികൾ ഒഴിവാക്കുക
ഈശോ തളർവാത രോഗിയെ സുഖപ്പെടുത്തുന്നു. അവന്റെ പാപങ്ങൾ യോജിക്കുന്നുണ്ട് എന്നിട്ടും നിയമഞ്ജർ ഈശോയെ സംശയിക്കുന്നു അവനെക്കുറിച്ചു തെറ്റായി ചിന്തിച്ചു കൂട്ടുന്നു. ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവർ എത്ര നല്ലത് ചെയ്താലും അതിലെ കുറവുകളും കുറ്റങ്ങളും മാത്രം കണ്ടെത്തി വേണ്ടാത്തത് മുഴുവൻ ചിന്തിച്ചു കൂട്ടുന്നു. നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന വലിയൊരു അപകടവും ഇതുതന്നെയാണ് മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കാൻ കഴിയാതെ വരുക അയാളെ കുറ്റം പറയുക മറ്റൊരാളെ കുറിച്ചു വേണ്ടതും വേണ്ടത്തതും ചിന്തിക്കുക പറയുക.ഒരാൾ എത്ര നല്ലത് ചെയ്താലും അയാളുടെ എന്തെങ്കിലും കുറവിന്റെ പെരിപ്പിച്ചു പറയുക. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം" എന്ന് പറയുന്നത് പോലുള്ള ചില സ്വഭാവരീതികൾ ഒന്ന് മാറ്റി പിടിക്കുന്നത് നല്ലതാണ്. ഇഷ്ടപ്പെട്ട ഒരു വാട്സാപ്പ്സ് status വരി ഇതാണ് : "Train Your Mind to See Good in Everyone" . മറ്റൊരാളെ കുറിച്ചുള്ള മുൻ വിധികൾ ഒഴിവാക്കുക.
Homily 03-യോഹ. 3: 22-31⌄
ദനഹ 6 ഞായർ
യോഹ 3:22- 4:3
2 ചെറിയ പ്രശ്നങ്ങൾ
1. Textual Problem: സത്യത്തിൽ ഈ passage (3:22-30) ഇവിടെ വരേണ്ടതല്ല കെട്ടോ. ഈശോയും നിക്കേദമൂസും തമ്മില്ലുള്ള സംസാരം ഒരു flow യിൽ അങ്ങു നടന്നു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് സ്നാപകൻ ചുമ്മാ ഇടക്ക് വന്നു കയറിയത്. വീണ്ടും 3: 31-35 ആ സംസാരത്തിന്റെ ഒരു continuation കാണാം. അതു എഡിറ്റിംഗിൽ പറ്റിയ mistake ആകാം. എന്നാലും സുവിശേഷത്തിന്റ മൊത്തിലുള്ള flowയെ ഇതു നഷ്ടപ്പെടുത്തുന്നില്ല അതു കൊണ്ടു വിട്ടു കള....
2. Problem of Time : മറ്റു സുവിശേങ്ങളിൽ സ്നാപകൻ ബന്ധനസ്ഥാനയതി നു ശേഷം ആണ് ഈശോയുടെ public ministry. യോഹന്നാന്റെ സുവിശേഷത്തിൽ ഇവർ രണ്ടു പേരും ഒരേ കാലഘട്ടത്തിൽ പണി ചെയ്യുന്നുണ്ട്. ഇതിൽ എന്താണാവോ ശരി?? ആർക്കും വ്യത്യമായ ഉത്തരം ഇല്ല. അതുകൊണ്ട് അതും വിട്ടു കള...
Interpretation
1. Original V/s Duplicate
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ വാർത്തകളാണ് ഈ ദിവസങ്ങളിൽ പുറത്തുവരുന്നത്. മറ്റുള്ള തട്ടിപ്പിൽ നിന്നും ഇത്തവണത്തെ പ്രത്യേകത ഇത് CSR FUND വിനിയോഗിക്കുന്നതിനായി എന്നപേരിൽ NGOS വഴിയായിട്ടാണ് പണമിടപാടുകൾ നടന്നിരിക്കുന്നത്. മാത്രമല്ല ഇതിൽ നഷ്ടം വന്നിരിക്കുന്നത് നല്ല ഒരു ശതമാനം CATHOLIC CHARITABLE INSTITUTION/ NGOS ന്റെ കയ്യിൽ നിന്നുമാണ് എന്നുള്ളതാണ്. അത്രയും വിശ്വസനീയമായ രീതിയിലായിരിക്കാം തട്ടിപ്പിന് നേതൃത്വം നൽകിയവർ പ്രവർത്തിച്ചത്. അതുകൊണ്ട് ഭൂരിഭാഗം പേരും അതിൽ വീണുപോയി എന്നുവേണം അനുമാനിക്കാൻ.
സുവിശേഷത്തിലും ഏതാണ്ട് ഇതേ പോലെ തന്നെ ഒരു അനുഭവമാണ്. ഒരു സ്ഥലത്ത് യോഹന്നാൻ സ്നാനം കൊടുക്കുന്നു വേറെ ഒരു സ്ഥലത്ത് ഈശോയും സ്നാനം കൊടുക്കുന്നു. ആളുകൾ പയ്യെ പയ്യെ ഈശോയുടെ അടുത്തേക്ക് പോകുകയാണ്. സ്നാപകന്റെ ശിഷ്യന്മാർക്ക് ആവലാതിയായി. അവർക്ക് സഹിക്കാൻ മേല ... അവരുടെ ആശാൻ പണി പഠിപ്പിച്ചു വിട്ടയാൾ അതാ അപ്പുറത്ത് വേറെ 'പെട്ടിക്കട' തുടങ്ങിയിരിക്കുന്നു. അവര്‍ ആശാന്റെ അടുത്ത് പരാതിയുമായി എത്തി. പക്ഷെ സ്നാപകൻ അവരെ തിരുത്തുന്നു. അവനാണ് 'ഒറിജിനൽ' താൻ വെറും 'ഡ്യൂപ്ലിക്കേറ്റ്' ആണ് എന്ന് സ്നാപകന് നല്ല നിശ്ചയം ഉണ്ടായിരുന്നു. അവനാണ് മണവാളൻ ഞാൻ അവനെ ശ്രവിക്കുന്ന സ്നേഹിതൻ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് സ്നാപകൻ പയ്യെ പിൻ വാങ്ങുന്നു . എന്നു പറഞ്ഞാൽ തുടർന്നും സ്നാനം കൊടുത്തുകൊണ്ട് ഒരു മിശിഹായായി ജീവിച്ചു ജനങ്ങളെ പറ്റിക്കാനുള്ള സാധ്യത പുള്ളിക്ക് ഉണ്ടായിരുന്നു. ആളുകൾ അവൻറെ തട്ടിപ്പിൽ വീഴുമായിരുന്നു. എന്നിട്ടും അവൻ അതിനു മുതിരുന്നില്ല. കാരണം ഒറിജിനൽ ഏതാ ഡ്യൂപ്ലിക്കേറ്റ് ഏതാണ് എന്ന് അവന് നല്ല നിശ്ചയമുണ്ടായിരുന്നു.
ചിലപ്പോഴൊക്കെ ഈ ആളുകളെ പറ്റിക്കുന്നതിൽ നമ്മൾ മോശക്കാരല്ല. ഏത്...? തൊഴരായ നമ്മൾ മണവാളന്റെ റോൾ എടുക്കും. ഇമ്മടെ പള്ളി പ്രദക്ഷിണം കണ്ടിട്ടില്ലേ...അവസാന സമയം ആകുമ്പോൾ എവിടെനിന്നോ കുറെ എണ്ണങ്ങൾ എത്തി പ്രദക്ഷിണത്തിനു മുന്നിൽ നിൽക്കും. ഏതാണ്ട് തങ്ങളാണ് ഇതെല്ലാം organize ചെയ്യുന്നേ എന്ന മാതിരി....
ഫ്രാൻസിസ് മാർപാപ്പ DILEXIT NOS എന്ന തന്റെ പുതിയ ചാക്രിക ലേഖനത്തിൽ പറയുന്ന പോലെ 'പണ്ട് വീട്ടിൽ വല്യമ്മച്ചി നേർത്ത മാവ് ഉപയോഗിച്ചു എണ്ണയിൽ പലഹാരം ഉണ്ടാക്കുമ്പോൾ അതു നന്നായിട്ട് വീർത്തു വരും . പക്ഷേ കടിച്ചു കഴിയുമ്പോൾ മനസ്സിലാകും ഉള്ളിൽ വെറും പൊള്ളായാണ്. ഏതാണ്ട് ഇങ്ങനെയാണ് ചില മനുഷ്യരും'. കാണുമ്പോൾ വലിയ വീർമതി ഒക്കെ ഉണ്ടാകും പക്ഷേ ഉള്ള് വെറും പൊള്ളയണ്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകൾ , സ്വർണ്ണത്തെ വെല്ലുന്ന തനി മുക്ക് പണ്ടങ്ങൾ... (By the way സമയം കിട്ടിയാൽ DILEXIT NOS ഒന്നു വായിച്ചാൽ നല്ലതാണ്. Very Simple Language, ഹൃദയത്തിൽ തൊടുന്ന വാക്കുകൾ ....).
താൻ അല്ല ഒറിജിനൽ മിശിഹായാണ് ഒറിജിനൽ എന്ന് സ്നാപകന് നല്ല നിശ്ചയം ഉണ്ടായിരുന്നു. അവൻ മിശിഹായ്ക്ക് വഴി മാറി കൊടുത്തു. നമ്മളെക്കാൾ മിടുക്കനാണ് അറിവുള്ളവരാണ് കഴിവുള്ളവരാണ് മറ്റുള്ളവർ എന്നു മനസിലാക്കി അവർക്കായി വഴി മാറിക്കൊടുക്കുക.
2.. അയാൾ ഞാൻ അല്ല
കാര്യം സ്നാപക യോഹന്നാന് ക്രിസ്തുവമായി ചില സാദൃശ്യങ്ങൾ ( രൂപംകൊണ്ടും, സമയംകൊണ്ടും, പണി കൊണ്ടും) ഉണ്ടെകിലും പുള്ളി വ്യക്തമായി പറയുന്നുണ്ട്. "ഞാൻ അവനല്ല" ( ക്രിസ്തുവല്ല) . ഇവിടെ നമ്മള് മറ്റൊരാൾ ആവാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഇമ്മടെ പിള്ളേര് മീശപിച്ചു ലാലേട്ടൻ ആകുന്നു, താടി വച്ചു നിവിൻ പോളി ആകുന്നു , പച്ച കുത്തി കൊഹ്ലി ആകുന്നു, പൊട്ടുകുത്തി മഞ്ജു വാര്യർ ആകുന്നു , മുടി പിന്നിയിട്ടു ദർശന ആകുന്നു തട്ടമിട്ടു ഉമ്മച്ചി കുട്ടിയാകുന്നു ... ഇമ്മളും മോശം അല്ല . വട്ടായിൽ അച്ഛനെപോലെ പ്രസംഗിക്കാൻ ശ്രമിക്കുന്നു. ബോബി അച്ഛനെപോലെ എഴുതാൻ ശ്രമിക്കുന്നു. ഡാനിയേൽ അച്ചനെപോലെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഇവിടെ ഒരാള്‍ മറ്റൊരാളവാൻ ശ്രമിച്ചുകൊണ്ടിരിക്കുപോൾ ആണ് യോഹന്നാൻ പറയുന്നത് ഞാൻ മറ്റവൻ (ക്രിസ്തു) അല്ല എന്ന്. ഒരാൾ മറ്റൊരാളായി ജീവിക്കാതെ അവനവനായി ജീവിക്കുക എന്നതാണ് ഇന്നത്തെ കാലത്തെ വലിയ വെല്ലു വിളി. അതാണ് ഇമ്മടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്: "Be Yourself, You are not a photocopy"
(Christus Vivit)
3. നമ്മൾ എവിടെ നിന്നും ഉള്ളവരാണ്?
സുവിശേഷം പറയുന്നു:
" ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന് ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍നിന്നു വരുന്നവന് എല്ലാവര്ക്കും ഉപരിയാണ്.
(യോഹ 3 : 31)
എന്നു വച്ചാൽ ഇമ്മടെ സംസാരം തെളിയിക്കും നമ്മള് ഭൂമിയിൽ നിന്നുള്ളവരാണോ അതോ സ്വർഗത്തിൽ നിന്നുള്ളവരാണോ എന്ന്. ഇനി പറ, ശരിക്കും ഞാൻ എവിടെ നിന്നും ഉള്ളവനാണ് ??
"നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു."
യാക്കോബ് 3 : 6
പുള്ളിക്കാരൻ അന്നു പറഞ്ഞതു ഇന്നും എത്ര correct ആണ് അല്ലേ...??
ദെനഹക്കാലം 07⌄
Homily 01 - മത്തായി 8:5-13⌄
ഞായര്‍ പ്രസംഗം ദനഹാ ഏഴാം ഞായര്‍ മത്തായി 8: 5-13 ശതാധിപന്റെ വിശ്വാസം
ഈശോമിശിഹായുടെ ദൈവികമഹത്വം വെളിപ്പെടുത്തുന്ന രംഗങ്ങളാണല്ലോ ദനഹാക്കാലത്തെ നമ്മുടെ ധ്യാനവിഷയം. തളര്‍വാതം പിടിപെട്ട ഒരുവനെ സുഖപ്പെടുത്തിക്കൊണ്ട് ഈശോ തന്റെ ദൈവികാധികാരം തെളിയിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം (മത്തായി 8:5-13). ഈശോയില്‍ വിശ്വസിക്കാന്‍ നമ്മെ ക്ഷണിക്കുന്നതാണ് ഈ സംഭവം. സുവിശേഷഭാഗത്തെ ശതാധിപന്റെ വിശ്വാസം നമുക്കും മാതൃകയാകേണ്ടതാണ്.
ഗിരിപ്രഭാഷണത്തിനുശേഷം മലയില്‍ നിന്നിറങ്ങിവന്ന ഈശോ പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളാണ് വി. മത്തായിയുടെ 8, 9 അദ്ധ്യായങ്ങളില്‍ വിവരിക്കുന്നത്. അവയില്‍ ഒരു രോഗശാന്തിക്ക് അര്‍ഹനായത് ഒരു ശതാധിപന്റെ ഭൃത്യനാണ്. നൂറ് അംഗങ്ങളുള്ള ഒരു പട്ടാളവിഭാഗത്തിന്റെ തലവനാണ് ശതാധിപന്. ഈശോയുടെ കാലത്തെ പലസ്തീനാ, റോമാക്കാരുടെ അധീനതയിലായിരുന്നതുകൊണ്ട് റോമന്‍ പടയാളികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പാളയമടിച്ചിരുന്നു. സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പല ശതാധിപന്മാരും നല്ല മനുഷ്യരാണ്. ഉദാഹരണത്തിന്, സാബത്ത് ദിവസം യഹൂദര്‍ക്കു സമ്മേളിക്കുന്നതിനുള്ള സിനഗോഗ് പണിയിച്ചു നല്കിയ ഒരു ശതാധിപനെ ലൂക്കായുടെ സുവിശേഷത്തില്‍ നമ്മള് കണ്ടുമുട്ടുന്നുണ്ട് (ലൂക്കാ 7:5). ഈശോയുടെ കുരിശുമരണത്തിന്റെ അവസരത്തില്‍ മറ്റൊരു ശതാധിപനാണല്ലോ അവിടുത്തെ ദൈവപുത്രത്വം പ്രഘോഷിക്കുന്നത് (മര്‍ക്കോ. 15:39).
ഇസ്രായേലില്‍ പോലും കാണാത്ത വിശ്വാസം
ഈശോയെക്കുറിച്ചു കേട്ടറിഞ്ഞ ശതാധിപന്, തളര്‍വാതം ബാധിച്ചു വിഷമിക്കുന്ന തന്റെ ഭൃത്യനുവേണ്ടി അവിടുത്തെ പക്കല്‍ അപേക്ഷയുമായി എത്തുന്നു. ഇതു തന്നെ അദ്ദേഹത്തിന്റെ നന്മയുടെ തെളിവാണല്ലോ. തല്‍ക്ഷണം ഈശോയുടെ മറുപടി. "ഞാന്‍ വന്ന് അവനെ സുഖപ്പെടുത്തട്ടെയോ?" (മത്തായി 8:7) എന്നായിരുന്നു. അശുദ്ധരാകുമോ എന്നു ഭയന്ന് യഹൂദര്‍, വിജാതിയരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയിരുന്നു. ഈ പാരമ്പര്യത്തെ മറികടന്ന് ആ വിജാതീയന്റെ ഭവനത്തിലേയ്ക്ക് പോകാനുള്ള തയ്യാറാണ് അവിടുന്നു പ്രദര്‍ശിപ്പിച്ചത്. തന്റെ സാന്നിധ്യം വഴി ആ ഭവനം ശുദ്ധമാക്കപ്പെടുകയേ ഉള്ളൂ എന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നു. മനുഷ്യാവതാരത്തില്‍ സംഭവിച്ചതും ഇതുതന്നെയായിരുന്നു. മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാനായി ഈ ഭൂമിയിലേയ്ക്ക് കടന്നുവരുന്ന ദൈവമാണവിടുന്ന്. അവിടുന്ന് ഈ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റെ അശുദ്ധിയൊന്നും അവിടുത്തെ ബാധിച്ചില്ല. മറിച്ച്, അവിടുന്നു വഴി ലോകം വിശുദ്ധീകരിക്കപ്പെടുകയാണുണ്ടായത്.
ഈശോയെ സ്വീകരിക്കാന്‍ തന്റെ ഭവനം യോഗ്യമല്ലെന്നു കരുതിയ ശതാധിപന് പറഞ്ഞു: "അങ്ങ് ഒരു വാക്ക് അരുള്‍ചെയ്താല്‍ എന്റെ ഭൃത്യന് സുഖംപ്രാപിക്കും." 'ഉണ്ടാകട്ടെ' എന്ന ഒറ്റവാക്കുകൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചവന് തന്റെ ഭൃത്യന്റെ രോഗം മാറ്റാന്‍ എത്രയോ എളുപ്പമാണ് എന്നാണ് ഈ പ്രസ്താവനയുടെ അര്‍ത്ഥം. ശതാധിപന്റെ വിശ്വാസത്തിന്റെ ആഴമാണിവിടെ വെളിവാകുന്നത്. തന്റെ കീഴിലുള്ള പടയാളികളുടെമേല്‍ തനിക്കുള്ള അധികാരത്തോട് താരതമ്യപ്പെടുത്തിയാണ് അദ്ദേഹം ഈശോയുടെ അധികാരത്തെ മനസ്സിലാക്കിയത്. ഈശോയുടെ ദൈവികാധികാരത്തില്‍ അദ്ദേഹത്തിന് അത്രമാത്രം വിശ്വാസമുണ്ടായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട ഈശോ, തന്നെ അനുഗമിച്ചിരുന്നവരോട് അരുളിചെയ്തു: "ഇസ്രായേലില്‍പ്പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ലെന്നു സത്യമായി നിങ്ങളോടു പറയുന്നു" (മത്തായി 8:10). ഇസ്രായേല്‍ ഭവനത്തിനെ - നഷ്ടപ്പെട്ട ആടുകളെ രക്ഷിക്കുകയാണ് തന്റെ ആഗമനോദ്ദേശ്യമെങ്കിലും യഥാര്‍ത്ഥ വിശ്വാസമുള്ളവരുടെയെല്ലാം രക്ഷകനാണ് താന്‍ എന്നാണ് ഈശോ വ്യക്തമാക്കുന്നത്. വിശ്വാസം ,യഹൂദനും വിജാതീയനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. ഈശോയിലുള്ള വിശ്വാസം വഴി ഇരുകൂട്ടരും ഒരുപോലെ രക്ഷിക്കപ്പെടുന്നു എന്നു സാരം. ഈശോ അദ്ദേഹത്തോട് തുടര്‍ന്ന് അരുള്‍ചെയ്തു: "പൊയ്ക്കൊള്ളുക. നീ വിശ്വസിച്ചതുപോലെ സംഭവിക്കട്ടെ" (മത്തായി 8:13). രക്ഷ പ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം ഈശോമിശിഹായില്‍ വിശ്വസിക്കുകയാണ് എന്ന സത്യം ഒരിക്കല്‍ക്കൂടി ഈശോ നമ്മെ അനുസ്മരിപ്പിക്കുകയാണ് ഈ വാക്യത്തിലൂടെ.
രക്ഷയുടെ അനുഭവത്തെ അഥവാ സ്വര്‍ഗ്ഗരാജ്യത്തെ വിരുന്നിനോട് ഉപമിക്കുന്നത് ഈശോയുടെ പ്രബോധനത്തിന്റെ ശൈലിയാണ്. രക്ഷ പ്രാപിക്കുന്നവര്‍ പൂര്വ്വപിതാക്കന്മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചു ഭക്ഷിക്കും. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത്: "വളരെപ്പേര്‍ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വന്ന് സ്വര്‍ഗ്ഗരാജ്യത്തില്‍ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടൊപ്പം വിരുന്നിനിരിക്കും. രാജ്യത്തിന്റെ പുത്രരെയാകട്ടെ, പുറത്ത് ഇരുട്ടിലേയ്ക്ക് എറിഞ്ഞുകളയും. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും" (മത്തായി 8:11-12). മരിച്ചു മണ്മറഞ്ഞുവെങ്കിലും പൂര്വ്വപിതാക്കന്മാര് ഇന്നും ദൈവസന്നിധിയില്‍ ജീവിക്കുന്നു. ഈശോയില്‍ വിശ്വസിക്കുക വഴി രക്ഷിക്കപ്പെടുന്നവര് ഉത്ഥാനത്തിന്റെ ഈ ജീവനിലാണ് പങ്കുചേരുന്നത്. ശരീരപ്രകാരം അബ്രാഹത്തിന്റെ മക്കളായതുകൊണ്ടു മാത്രം ആരും രക്ഷിക്കപ്പെടുന്നില്ല (ലൂക്കാ 3:8). പുറത്തേയ്ക്ക് എറിയപ്പെടുന്ന ഈ രാജ്യത്തിന്റെ മക്കള്‍ ഈശോയില്‍ വിശ്വസിക്കാത്ത ഇസ്രായേല്‍ മക്കളാണ്. ദൈവജനത്തിന്റെ ഭാഗമായതുകൊണ്ടു മാത്രം ആരും രക്ഷ പ്രാപിക്കുന്നില്ല എന്നു സാരം. ഈശോയിലുള്ള അടിയുറച്ച വിശ്വാസവും അനുതാപത്തിന് യോജിച്ച ജീവിതശൈലിയുമുള്ളവനേ രക്ഷിക്കപ്പെടുന്നുള്ളു.
കര്‍ത്താവിന്റെ ദാസനെക്കുറിച്ച് ഏശയ്യാ, നിവ്യായിലൂടെ അരുളിച്ചെയ്യപ്പെട്ടിരുന്നതാണ് ഈശോയില്‍ നിറവേറിയത്. പ്രവാചകനില്‍ നിന്നുള്ള വായനയില്‍ നമ്മള് ഇപ്രകാരം ശ്രവിച്ചു: "അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്ക് പ്രകാശവുമായി നല്കിയിരിക്കുന്നു" (ഏശ. 42:7). ദൈവം ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ് ഈശോയുടെ മനുഷ്യാവതാരം. അത് ജനതകളെ - വിജാതീയരെ - പ്രകാശത്തിലേയ്ക്ക് നയിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. വിജാതീയനായ ശതാധിപന് പ്രകാശമായ മിശിഹായിലേയ്ക്ക് വന്നുവെന്ന് വിശ്വസിക്കുമ്പോള്‍ ഈ ദൈവവചനവും പൂര്‍ത്തിയാകുന്നു.
ദരിദ്രരെക്കുറിച്ച് പരിഗണനയുള്ളവരാകുക
ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗീയജീവനില്‍ പങ്കു ലഭിക്കുവാന്‍ നമ്മള് എപ്രകാരം ജീവിക്കണമെന്നാണ് പുതിയനിയമത്തില്‍ നിന്നുള്ള ആദ്യവായനയില്‍ വി. പൗലോസ് ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നത് (1 തിമോ. 6:17-21). ആദിമസഭാംഗങ്ങളെ ഉദ്ദേശിച്ച് വി. പൗലോസ് ശ്ലീഹാ തിമോത്തേയോസിനു നല്കുന്ന ഉപദേശം ആധുനികകാലത്ത് നമ്മെ സംബന്ധിച്ചും പ്രസക്തമാണ്: "ഈ ലോകത്തിലെ സമ്പന്നരോട് അഹങ്കരിക്കാതിരിക്കാനും അസ്ഥിരമായ സമ്പത്തില്‍ ആശ്രയിക്കാതെ, നമ്മുടെ ഉപയോഗത്തിനായി സകലവും സമൃദ്ധമായി തന്നിരിക്കുന്ന ജീവനുള്ള ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കാനും ഉദ്ബോധിപ്പിക്കുക. സത്പ്രവൃത്തികള്‍ ചെയ്യുവാനും സത്കര്‍മ്മങ്ങളില്‍ സമ്പന്നരാകാനും തങ്ങള്‍ക്കുള്ളത് പങ്കുവയ്ക്കാന്‍ സന്നദ്ധരാകാനും അവരെ ഉദ്ബോധിപ്പിക്കുക. അങ്ങനെ, ഭാവിയില്‍ യഥാര്‍ത്ഥജീവന്‍ കരസ്ഥമാക്കാന്‍ ഉതകുന്ന അടിസ്ഥാനമിടാന്‍ അവര്‍ക്ക് കഴിയട്ടെ" (1 തിമോ. 6:17-19).
ഭാവിജീവന്‍ ലക്ഷ്യം വച്ച് ജീവിക്കണമെന്നാണ് ശ്ലീഹ ഉപദേശിക്കുന്നത്. സ്വര്‍ഗ്ഗത്തിലെ യഥാര്‍ത്ഥജീവന്‍ പ്രാപിക്കാന്‍ സാധിക്കണമെങ്കില്‍ തങ്ങളുടെ സമ്പത്ത്, ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണം. ഇതേക്കുറിച്ചു തന്നെയാണ് പഴയനിമയത്തില്‍ നിന്നുള്ള ആദ്യവായനയിലും നമ്മള് ശ്രവിച്ചത്. മോശയിലൂടെ ദൈവം ഇപ്രകാരം അരുള്‍ചെയ്യുന്നു: "ഓരോ മൂന്നാം വര്‍ഷത്തിന്റെയും അവസാനം ആ കൊല്ലം നിനക്കു ലഭിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്ന് നിന്റെ പട്ടണത്തില്‍ സൂക്ഷിക്കണം. നിന്റെ പട്ടണത്തില്‍ താമസിക്കുന്ന, നിനക്കുള്ളതു പോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും" (നിയമാ . 14:28-29).
നമ്മുടെ ഈ സാമൂഹിക ഉത്തരവാദിത്വ ദൗത്യത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഇപ്രകാരം എഴുതുന്നു: "അതുല്യനായ സുവിശേഷകനും സുവിശേഷത്തിന്റെ ആള്‍രൂപവുമായ ഈശോ തന്നെത്തന്നെ ഏറ്റവും ചെറിയവര്‍ക്ക് സമാനനാക്കുന്നു" (മത്തായി 25:40). ഭൂമിയിലെ ദുര്‍ബലരെ ശുശ്രൂഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ വാക്യം ക്രൈസ്തവരായ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദാരിദ്ര്യത്തിന്റെയും ദുര്‍ബലതയുടെയും പുതിയ രൂപങ്ങളുടെ അടുത്തുചെല്ലുക അനുപേക്ഷണീയമാണ്. ഇത് തൊട്ടറിയാവുന്നതോ പെട്ടെന്നുള്ളതോ ആയ പ്രയോജനമൊന്നും നമുക്ക് കൊണ്ടുവരുന്നതായി കാണപ്പെടുന്നില്ലെങ്കിലും ഇതില്‍ സഹിക്കുന്ന മിശിഹായെ കാണുവാന്‍ നമ്മള് വിളിക്കപ്പെട്ടിരിക്കുന്നു. ഭവനരഹിതര്‍, ലഹരിയുടെ അടിമകള്‍, അഭയാര്‍ത്ഥികള്‍, ആദിവാസികള്‍, കൂടുതലായി ഒറ്റപ്പെടുത്തപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും വരുന്ന വൃദ്ധജനങ്ങള്‍ എന്നിവരെയും സമാനമായ മറ്റു പലരെയുംകുറിച്ച് ഞാന്‍ ചിന്തിക്കുന്നു (സുവിശേഷത്തിന്റെ ആനന്ദം, നമ്പര്‍ 209-210).
തന്റെ ഭൃത്യന്റെ രോഗാവസ്ഥ ഈശോയുടെ മുമ്പിലുണര്ത്തിച്ച ശതാധിപനെപ്പോലെ, നമ്മുടെ വേദനകളും ദുഃഖങ്ങളും രോഗങ്ങളും അവിടുത്തെ മുമ്പിലവതരിപ്പിക്കാനും അവയ്ക്കുള്ള പരിഹാരം അവിടുത്തെ പക്കലുണ്ടെന്ന് വിശ്വസത്തോടെ ഏറ്റുപറയാനും നമുക്കു സാധിക്കട്ടെ. ഭാവിയിലെ യഥാര്‍ത്ഥജീവന്‍ ലക്ഷ്യം വച്ച് ചുറ്റുമുള്ളവരുടെ വേദനയില്‍ മനസ്സലിവുള്ളവരായി ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
ദെനഹക്കാലം 08⌄
Homily 01 - Mark 1:7-11⌄
ദനഹ ഞായർ 8
പുറപ്പാട് 15:22-26
ഏശയ്യ44:23-28
എഫസൂസ് 1:15-23
മർക്കോസ് 1:7-11(1:1-11)
Biblical Background
മർക്കോസ് തന്റെ സുവിശേഷം എഴുതിയത് ഈശോ ദൈവ പുത്രനാണ് എന്ന് തെളിയിക്കാൻ വേണ്ടിയാണ് . സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ പുള്ളി അതു കൃത്യമായി പറയുന്നുണ്ട്. പോരാത്തതിന് ഈശോയുടെ ജ്ഞാന സ്നാന സമയത്ത് പിതാവായ ദൈവത്തിലൂടെ മർക്കോസ് അതു വെളിപ്പെടുത്തുന്നു.
ദനഹാകാലം ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന കാലമാണ്. വായനകൾ ദൈവിക മഹത്വം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ്.
ഒന്നാം വായനയിൽ പുറപ്പാട് പുസ്തകത്തിൽ മാറായിലെ കൈപ്പുള്ള ജലം മധുരമുള്ളതാക്കി തീർത്തുകൊണ്ട് ദൈവിക ശക്തി വെളിപ്പെടുന്ന ഭാഗം നാം വായിക്കുന്നു. രണ്ടാം വായനയിൽ ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്നത് കർത്താവാണ് എന്ന് പറഞ്ഞുകൊണ്ട് ദൈവിക ശക്തി വെളിപ്പെടുത്തുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്നതും മിശിഹായാണ് മഹോന്നതൻ എന്നാണ്. സുവിശേഷത്തിൽ ഈശോയുടെ ജ്ഞാന സ്നാന സമയത്തു അവിടുന്ന് ദൈവ പുത്രനാണെന്ന് സ്വർഗീയ പിതാവ് പരസ്യമായി വെളിപ്പെടുത്തുന്നു.
1. പിന്നാലെ വരുന്നവർ
കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗും അതുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളും കെട്ടടങ്ങി വരുന്നതേയുള്ളൂ. പറയുന്നതും കേൾക്കുന്നതും (വീഡിയോ കണ്ടതും) ശരിയാണെങ്കിൽ വളരെ ക്രൂരമായിട്ടാണ് സീനിയേഴ്സ് ആയിട്ടുള്ള ഏതാനും വിദ്യാർത്ഥികൾ തങ്ങളുടെ ജൂനിയേഴ്സിനോട് പെരുമാറിയത്. അത്രയൊന്നുമില്ലെങ്കിലും എല്ലാ ക്യാമ്പ്സിലും സീനിയേഴ്സ് ജൂനിയേഴ്സിനോട് ഇങ്ങനെ ചില 'പിപ്പിടികാണിക്കൽ' നടത്താറുണ്ട്.. അവരെ ചെറുതാക്കി കാണിക്കുന്നു, അവരെക്കൊണ്ട് കൊച്ചുകൊച്ചു ജോലികൾ ചെയ്യിപ്പിക്കുന്നു, കളിയാക്കുന്നു etc. ഇനി ഇത് കോളേജിൽ മാത്രം കാണുന്ന പ്രതിഭാസമല്ല. അതായത് ഏതൊരു തലമുറയും തങ്ങൾക്ക് ശേഷം വരുന്നവരെ തങ്ങളെക്കാൾ ചെറുതായി കണക്കാക്കി അവരെ ചൂഷണം ചെയ്യുന്ന രീതി പലപ്പോഴും പലയിടങ്ങളിലും കാണാം .ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. ജോലി സ്ഥലത്തും , കോളേജിലും , സ്കൂളിലുമൊക്കെ ഇത് കാണാം. (എന്തിനു ഇമ്മടെ senior altar boysന്റെ അടുത്തു എന്തെങ്കിലും പണി പറഞ്ഞു നോക്കിയേ അവരതു ജൂനിയർ altar boys നെ മെരട്ടി ചെയ്യിപ്പിക്കുന്നത് കാണാം.)
ഏതൊരു കാലഘട്ടത്തിലും തലമുറകൾ തമ്മിലുള്ള അകൽച്ചയും തർക്കവും സംഭവിക്കാറുണ്ട്. ഏത്.... ഇമ്മടെ സീനിയേഴ്സ് പറയും ഇമ്മള് ശരിയല്ല എന്ന്. ഇമ്മള് പറയും ഇമ്മടെ ജൂനിയേർസ് ശരിയല്ല എന്ന്, അവര്‍ പറയും അവർക്ക് ശേഷമുള്ള generation ശരിയല്ല എന്ന്. ഈ പ്രശ്നം എല്ലാക്കാലത്തുമുണ്ട്. മുതിർന്ന തലമുറ, തങ്ങൾക്കു ശേഷമുള്ള തലമുറയ്ക്ക് വേണ്ടി അവരുടെ സ്ഥാനവും സാധ്യതകളും നഷ്ടപ്പെടുത്താൻ ഒരുക്കമല്ല എന്നുള്ള പരാതി കാലാകാലങ്ങളായി ഉള്ളതാണ്. രാഷ്ട്രീയത്തിലും കലാരംഗത്തും അഭിനയ രംഗത്തുമെല്ലാം ഇങ്ങനെ ഒരു പരാതി നമ്മൾ കേൾക്കാറുണ്ട്. അതിനിടയിലാണ് സ്നാപകൻ പറയുന്നത് തന്റെ പിന്നാലെ വരുന്നവൻ തന്നേക്കാൻ വലിയവൻ ആണെന്ന്. നമുക്ക് പിന്നാലെ വരുന്നവർ നമ്മളെക്കാൾ അറിവും കഴിവും പ്രാപ്തിയും ഉള്ളവരാണ് എന്ന് തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കാനും സ്നേഹിക്കാനും അവർക്ക് വേണ്ട സ്ഥാനങ്ങൾ കൊടുക്കാനും വലിയ മനസ്സുള്ളവർക്ക് സാധിക്കുകയുള്ളൂ. 'എനിക്കാണ് ഇവിടുത്തെ എല്ലാക്കാര്യവും അറിയുന്നത്', 'ഞാൻ ഇല്ലെങ്കിൽ ഇവിടെ ഒരു കാര്യം നടക്കില്ല', 'എനിക്ക് ശേഷം പ്രളയം' എന്നൊക്കെ ചിന്തിച്ചിരുന്നവർക്ക് ഒരു താക്കീതാണ് ഇന്നത്തെ സുവിശേഷം നൽകുന്നത് . നമ്മുടെ പിന്നാലെ വരുന്നവർ എന്തുകൊണ്ടും നമ്മളെക്കാൾ അറിവിലും കഴിവിലും മുന്നിലായിരിക്കും എന്ന് മനസിലാക്കി അവർക്ക് മുന്നിൽ എളിമപ്പെടാൻ പറ്റുക വലിയ കാര്യമാണ്.
'Christus Vivit' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നത് സഭയാകുന്ന തോണിയിലെ തുഴക്കാരാണ് യുവജനങ്ങൾ എന്നും അവർക്ക് ദിശ കാണിക്കേണ്ടവരാണ് മുതിർന്ന തലമുറ എന്നുമാണ്. എന്നു വച്ചാൽ ഈ രണ്ടു തലമുറയേയും നമുക്ക് ഒരുപോലെ ആവശ്യമുണ്ട് എന്ന് ചുരുക്കം.തനിക്കു ശേഷം വരുന്നവരെ തന്നെക്കാൾ വലിയവരായി കണക്കാക്കുന്ന സ്നാപക മനോഭാവം നമുക്കും സ്വന്തമാക്കാം.
2. ലളിത ജീവിതം
സ്നാപകന്റെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളൂ എങ്കിൽ പോലും വളരെ ലളിതമാണ് അദ്ദേഹം അദ്ദേഹത്തിൻറെ ജീവിത ശൈലി എന്നു നമുക്ക് മനസിലാക്കാം. ഒട്ടകമുള്ള വസ്ത്രവും വെട്ടുകിളിയും കാട്ടു തേനുമായിരുന്നു പുള്ളി ഭക്ഷിച്ചിരുന്നത്. ഭക്ഷണ കാര്യത്തിലും വസ്ത്രത്തിലുമെല്ലാം ഒരല്പം മിതത്വം പാലിക്കുന്നത് നമുക്കും നല്ലതാണ്. ഒരു ഉപഭോഗ സംസ്ക്കാരം നമ്മുടെയിടയിൽ വന്നു കഴിഞ്ഞു. ആവശ്യത്തിലധികം വാങ്ങുക ,ഭക്ഷിക്കുക, വലിച്ചെറിയുക. അത് വസ്ത്രത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും പ്രതേകിച്ചു. അതുകൊണ്ട് ജീവിതം അൽപ്പം ലിളിതമാക്കാൻ നമുക്കും പരിശ്രമിക്കാം. ഭക്ഷണം... ,വസ്ത്രം... വാഹനം....
3.ഈശോയെ വെളിപ്പെടുത്തുക
ജ്ഞാനസമയത്ത് പിതാവായ ദൈവം ഈശോയെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നു.. യോഹന്നാൻ ഈശോയുടെ മുമ്പിൽ 'താൻ അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യനല്ല എന്നൊക്കെ പറഞ്ഞു എളിമപ്പെട്ടപ്പോൾ ഈശോയാകട്ടെ യോഹന്നാന്റെ മുമ്പിൽ അതിനേക്കാൾ എളിമയോടെ ശിരസ്സ് നമിച്ചു നിൽക്കുന്നു. മാതാവിന്റെയും ഏലിശാമ്മയുടെയും ഉദരത്തിൽ വച്ചുകൊണ്ട് ഇവർ രണ്ടുപേരും കണ്ടുമുട്ടിയതിനു ശേഷം പിന്നെ സ്നാന സമയത്തായിരിക്കാം അവർ പരസ്പരം കാണുന്നത്. പിതാവായ ദൈവം ഈശോയെ ലോകത്തിനു വെളിപ്പെടുത്തുന്നത് ഇവൻ എന്റെ പ്രിയപുത്രനാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഈശോയുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെ കാര്യത്തിലും ഇത് ഏതാണ്ട് ശരിയാണ്. മാമ്മോദീസയിലൂടെയാണ് ഒരു കുഞ്ഞു ദൈവത്തിന്റെ പുത്രനോ പുത്രിയോ ആയി മാറുന്നത്. ഒപ്പം ദൈവരാജ്യത്തിന് അവകാശിയാകുന്നതും തിരുസഭയിലെ ഔദ്യോഗികമായ അംഗമാകുന്നതും. അങ്ങനെയുള്ള ക്രൈസ്തവരുടെ ഉത്തരവാദിത്തമാണ് ഈശോയെ മറ്റുള്ളർക്കു മുന്നിൽ വെളിപ്പെടുത്തുക എന്നുള്ളത്.
നോയമ്പ്ക്കാലം⌄
നോയമ്പ്ക്കാലം 01⌄
Homily 01 -Matthew 4:1-11⌄
Homily 02 -Matthew 4:1-11⌄
Homily 03 -Matthew 4:1-11⌄
Homily 04 -Matthew 4:1-11⌄
Homily 05 -Matthew 4:1-11⌄
Homily 06 -Matthew 4:1-11⌄
Homily 07 -Matthew 4:1-11⌄
Homily 08 -Matthew 4:1-11⌄
Homily 09 -Matthew 4:1-11⌄
Homily 10 -Matthew 4:1-11⌄
Homily 11 -Matthew 4:1-11⌄
Homily 12 -Matthew 4:1-11⌄
Homily 13 -Matthew 4:1-11⌄
Homily 14 -Matthew 4:1-11⌄
Homily 15 -Matthew 4:1-11⌄
Homily 16 -Matthew 4:1-11⌄
Homily 17 -Matthew 4:1-11⌄
Homily 18 -Matthew 4:1-11⌄
Homily 19 -Matthew 4:1-11⌄
Homily 20 -Matthew 4:1-11⌄
ഞായര്‍ പ്രസംഗം നോമ്പുകാലം ഒന്നാം ഞായര്‍ മത്തായി 4: 1-11 മരുഭൂമിയിലെ പരീക്ഷ
ആരാധനാക്രമവത്സരത്തിലെ നോമ്പുകാലത്തിലെ ഒന്നാം ഞായറാഴ്ചയാണ് ഇന്ന്. വി. മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത്, ഈശോ ദൈവപുത്രനാണ് എന്ന യാഥാര്‍ത്ഥ്യം സുവിശേഷകന് ഊട്ടിയുറപ്പിക്കുകയാണ്. ഈശോയുടെ ജ്ഞാനസ്നാന വേളയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഈശോയെപ്പറ്റിയുള്ള പിതാവായ ദൈവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ നാം കാണുന്നുണ്ട്. ''ഇവന് എന്റെ പ്രിയപുത്രന്; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' (മത്തായി 3:17). പിശാചിന്റെമേല്‍ വിജയം വരിച്ച് സകല തിന്മകളുടെയും ആധിപത്യം തകര്‍ത്ത് ദൈവപുത്രനായ ഈശോ, തന്നിലൂടെ പൂര്‍ത്തിയാകേണ്ട രക്ഷാകരപദ്ധതി ആരംഭിക്കുവാനായി ഒരുങ്ങുന്നു. ഓരോ പ്രലോഭനത്തിന്റെ വേളയിലും അവയുടെമേല്‍ വിജയം വരിക്കുന്ന ഈശോയില്‍ അവിടുത്തെ ദൈവപുത്രസ്ഥാനമാണ് തെളിഞ്ഞുവരിക.
ജ്ഞാനസ്നാന വേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്നു. തുടര്‍ന്ന് വചനം പറയുന്നത്: ''അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേയ്ക്ക് നയിച്ചു." പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിനായി ദൈവാത്മാവാണ് ഈശോയെ മരുഭൂമിയിലേയ്ക്കു നയിക്കുന്നത്. ഒരുപക്ഷേ, ഇതൊരു വിരോധാഭാസമായി തോന്നാം. പരീക്ഷകളും പരീക്ഷണങ്ങളും എല്ലാ ജീവിതങ്ങളിലുമുണ്ടാകും. അപ്പോള്‍, നമ്മെ നയിക്കുന്ന ദൈവാത്മാവ് നമ്മുടെ കൂടെയുണ്ടെന്ന സത്യം നാം മറക്കരുത്. ദൈവാരൂപിയുടെ നിയന്ത്രണത്തിന് നാം സ്വയം വിട്ടുകൊടുക്കണം.
നാല്പതു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോള്‍ യേശുവിന് വിശന്നു. മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാണ് ഭക്ഷണം. വളരെ സ്വാഭാവികമായ ആഗ്രഹമാണ് വിശപ്പ്. നമ്മുടെ ഏറ്റവും പ്രാഥമികമായ ആവശ്യത്തിന്മേലാണ് പലപ്പോഴും പ്രലോഭനങ്ങള്‍ ആരംഭിക്കുക. ആദിമാതാപിതാക്കള്‍ക്കുണ്ടായ പ്രലോഭനവും പഴത്തിനു വേണ്ടി - ഭക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. അങ്ങനെ ഭക്ഷണം മൂലം പാപത്തില്‍ വീണ മനുഷ്യനെ രക്ഷിക്കാന്‍ അവൻ സ്വയം ഭക്ഷണമായി - അപ്പമാകാന്‍ വന്നവനാണ് ഈശോ. അപ്പമാകാന്‍ വന്ന ഈശോയുടെ തന്നെ ആദ്യത്തെ പ്രലോഭനം കല്ലിനെ അപ്പമാക്കാന്‍ - ആത്മീയതയെ സ്വന്തം സുഖസൗകര്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള മാര്‍ഗ്ഗമാക്കാനുള്ള പ്രലോഭനം.
നമ്മുടെയൊക്കെ ആത്മീയജീവിതത്തില്‍ ഒരു പരിശോധന നടത്താനുള്ള ക്ഷണമാണ് ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളെ ധ്യാനിക്കുന്നതുവഴി തിരുസഭ നമുക്ക് നല്‍കുക. നമ്മുടെ ജീവിതങ്ങളിലെ പ്രലോഭനസാഹചര്യങ്ങളെ നാം തിരിച്ചറിയണം. അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് നാം ഇന്ന് ആരംഭിക്കുന്ന നോമ്പുകാലം. ജീവിതത്തില്‍ മാറ്റേണ്ടവയെ മാറ്റാന്‍ നമുക്ക് സാധിക്കണം. ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ഞാന്‍ ചെയ്യുന്നതെന്ന വി. പൗലോസ് അപ്പസ്തോലന്റെ വചനം നമ്മെ സംബന്ധിച്ച് ശരിയാണ്.
ഒരുവന് സുഹൃത്തിനോട് ചോദിച്ചു: "എന്താ നിന്റെ ചെവി പൊള്ളിയിട്ടുണ്ടല്ലോ?"
അയാള്‍ പറഞ്ഞു: "എന്തുചെയ്യാനാ, തുണി ഇസ്തിരിയിട്ടു കൊണ്ടിരുന്നപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ഫോണ്‍ ആണെന്നു കരുതി തേപ്പുപെട്ടിയാണ് ചെവിയില്‍ വച്ചത്."
അപ്പോള്‍ സുഹൃത്ത് ചോദിച്ചു: "മറ്റേ ചെവിയും പൊള്ളിയിട്ടുണ്ടല്ലോ?"
അയാള്‍ പറഞ്ഞു: "ആ ദ്രോഹി പിന്നെയും ഫോണ്‍ വിളിച്ചു."
പ്രിയപ്പെട്ടവരേ, ആഗ്രഹം ഫോണെടുക്കാനാണെങ്കിലും എടുക്കുന്നത് അയണ്‍ ബോക്സ്. നമ്മുടെയൊക്കെ ജീവിതങ്ങളിലും വ്യക്തമായ ബോധ്യത്തോടെ നല്ല തീരുമാനങ്ങളെടുക്കുവാനും പാപങ്ങളും പ്രലോഭനങ്ങളുമൊക്കെ നമ്മിലേല്‍പ്പിക്കുന്ന പൊള്ളലുകളില്‍ നിന്ന് വിമുക്തരാകാനും നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. മനുഷ്യരുടെ മുമ്പില്‍ കഴിവ് തെളിയിക്കാനും ആദരവും പ്രശസ്തിയുമൊക്കെ നേടാനുമുള്ള പ്രലോഭനമാണ് രണ്ടാമത്തേത്. മരണത്തിന്റെ മൂന്നാം നാള് അടക്കപ്പെട്ട കല്ലറയില്‍ നിന്ന് മഹത്വീകൃതനായി ഉയര്‍ത്ത യേശുവാണ് ദേവാലയഗോപുരത്തിന്റെ മുകളില്‍നിന്നും ചാടാന്‍ തയ്യാറാകാഞ്ഞത്. കഴിവുകളെ തന്റെ കാര്യസാധ്യത്തിനുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കണമെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
ആരാധിക്കേണ്ടത് ദൈവത്തെയാണെന്നും ദൈവത്തെ മാത്രമാണെന്നുമാണ് അവസാനത്തെ പ്രലോഭനത്തെ കീഴടക്കിയ ഈശോ പ്രഖ്യാപിക്കുന്നത്. ജീവിതത്തില്‍ ദൈവത്തെക്കാളുപരി സമ്പത്തിനും വസ്തുവകകള്‍ക്കും സുഖസൗകര്യങ്ങള്ക്കുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോള്‍ യേശുവിന്റെ പാതയില്‍ നിന്നും നാം വഴിമാറുന്നു. ഈശോയുടെ ജീവിതത്തില്‍ ഈ പ്രലോഭനങ്ങള്‍ ഉണ്ടായെങ്കില്‍ നമ്മുടെ ആത്മീയജീവിതത്തിലും പ്രലോഭനങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അവയെയൊക്കെ വിജയിച്ചു മുന്നേറണമെങ്കില്‍ ആത്മീയജീവിതത്തില്‍ ചില തിരഞ്ഞുനോക്കലുകള് കൂടിയേ തീരൂ. പിന്നോട്ടുകൂടി തിരിഞ്ഞുനോക്കിയാലേ നമ്മുടെ സഞ്ചാരത്തിന്റെ ഗതി നമുക്ക് വ്യക്തമാകൂ.
ഒരു ഗ്രാമത്തിലെ നമ്പൂതിരിയുടെ ആഗ്രഹമായിരുന്നു ആനപ്പുറത്ത് കയറുക എന്നത്. അങ്ങനെയിരിക്കെ ഒരു ആന ആ ഗ്രാമത്തിലൂടെ വരികയും നമ്പൂതിരിക്ക് ആനപ്പുറത്ത് കയറാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍, ആനപ്പുറത്ത് കയറിയ ആഹ്ളാദം മൂലം, ആന മുമ്പോട്ടുപോകുമ്പോള്‍ മുമ്പോട്ട് ഇരിക്കുന്നതിനു പകരം പുറകിലേയ്ക്ക് തിരിഞ്ഞാണ് നമ്പൂതിരി ഇരുന്നത്. ഇതുകണ്ട എല്ലാവരും നമ്പൂതിരിയോട് പറഞ്ഞു, തിരിഞ്ഞിരിക്ക് എന്നാലെ ആനയെ നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതുകേട്ട നമ്പൂതിരി പറഞ്ഞു "ഞാന്‍ തിരിയില്ല വേണമെങ്കില്‍ ആന തിരിയട്ടെ."
പ്രിയപ്പെട്ടവരേ, നോമ്പുകാലം തിരിഞ്ഞുനോക്കാനും സാഹചര്യങ്ങളെ പഴിക്കാതെ സ്വയം തിരുത്താനും മാറാനുമുള്ള അവസരവും ഓര്‍മ്മപ്പെടുത്തലുമാണ്. നോമ്പുകാലത്തിലൂടെ നമ്മുടെ ജീവിതങ്ങളെ ഒന്നുകൂടി ആത്മശോധന ചെയ്ത് ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ജോബിന് കോലോത്ത്
www.lifeday.in
Homily 20 - ലൂക്കാ 4:1-13⌄
നോമ്പ് ഞായറാഴ്ച -1
ലൂക്കാ 4:1-13
പേതൃത്ത
പേതൃത്ത എന്ന വാക്കിനർത്ഥം 'അവസാനിപ്പിക്കൽ' , തിരിഞ്ഞു നോക്കൽ എന്നെല്ലാമാണ്. നമ്മുടെ ആഘോഷങ്ങൾക്ക് താത്കാലികമായി ഒന്നു അവസാനിപ്പിക്കുക. ഒരു അർധവിരാമമിടുക അതാണ് ഈ ദിവസ സൂചന. കാരണം നാളെ മുതൽ പ്രശ്ചിത്തിന്റെയും പരിഹാരത്തിന്റെയും ദിനങ്ങൾ ആരംഭിക്കുകയായി.
OT Background
ഇസ്രേയേൽ ജനത്തിന്റെ പ്രലോഭനങ്ങളും ഈശോയുടെ പ്രലോഭങ്ങളുമായി വളരെ സാമ്യം ഉണ്ട്.
. ഇസ്രയേൽ ജനം- ചെങ്കടൽ കടക്കുന്നു.
ഈശോ- ജോർദാൻ നദിയിൽ മുങ്ങി കഴിഞ്ഞു.
. ഇസ്രയേൽ- വർഷം അലഞ്ഞു
ഈശോ- ദിവസം ഉപവാസിച്ചു
. ഇസ്രായേൽ ജനം ( മരുഭൂമിയിൽ (Wilderness)
ഈശോ- മരു ഭൂമിയിൽ ( wilderness)
ആദ്യ വായനയുടെ പുറപ്പാടിന്റെ പുസ്തകത്തിലെ മോശ ദൈവത്തോടൊപ്പം മലമുകളിൽ ദിവസം പ്രാർത്ഥനയിൽ ചെലവഴിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ്.
രണ്ടാം വായനയിൽ പ്രഭാഷ പുസ്തകത്തിന് കർതൃ ശുശ്രൂഷയ്ക്ക് പുറപ്പെടുമ്പോൾ പ്രലോഭനങ്ങൾ നേരിടാൻ ഒരുങ്ങിക്കൊള്ളുക എന്നുള്ള പ്രഭാഷകൻറെ ഓർമ്മപ്പെടുത്തലാണ്.
മൂന്നാം വായയിൽ ഹെബ്രായ ലേഖനത്തിൽ മഹാപുരോഹിതനായി ക്രിസ്തു മനുഷ്യരോട് തന്നെ സാദൃശ്യനാക്കി എന്നും അവൻ പരീക്ഷിക്കപ്പെട്ടത് കൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ രക്ഷിക്കുവാൻ അവന് സാധിക്കുന്നു എന്നും ഓർമപ്പെടുത്തുന്നു. ഇതെല്ലാം വിരൽചൂണ്ടുന്നത് സുവിശേഷത്തിലെ ഈശോയുടെ ദിവസത്തെ ഉപവാസവും തുടർന്ന് വരുന്ന പ്രലോഭകന്റെ പരീക്ഷണവും ആണ്.
st temptation :
ഇസ്രായേൽ: ഭക്ഷണത്തിന് വേണ്ടി യുള്ള മുറവിളി
ഈശോ-വിശപ്പ് ആകുന്ന പ്രലോഭനം
nd temptation- ഇസ്രായേൽ : വെള്ളം കിട്ടാതെ ദൈവത്തെ പരീക്ഷിക്കുന്നു.
ഈശോ:- ദൈവത്തെ പരീക്ഷിക്കാനുള്ള വെല്ലുവിളി.
rd temptation
ഇസ്രയേൽ : കാള കുട്ടിയെ ആരാധിക്കുന്നു
ഈശോ : സാത്തനെ ആരാധിക്കാൻ പറയുന്നു.
Difference;-.
ഇസ്രായേൽ ജനം ഇതിൽ ലും വീണു പോകുന്നു. ഈശോ പ്രലോഭനത്തെയും അതിജീവിക്കുന്നു.
എന്നു വച്ചാൽ ശരിക്കും ഈശോയുടെ ജീവിതത്തിൽ ഈ സംഭവങ്ങൾ ഉണ്ടായോ എന്നു ചോദിച്ചാൽ.... പക്ഷെ സുവിശേഷകന്മാർ ഉദേശിച്ച കാര്യം അവർ ഈ വിവരണത്തിലൂടെ സാധിച്ചു....
Interpretation
. ഈശോ ചെയ്ത ഏറ്റവും വലിയ അത്ഭുതം
ഈശോ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതാണ് എന്ന് ചോദ്യത്തിന് ദൈവശാസ്ത്രജ്ഞന്മാർ നൽകുന്ന മറുപടി എത്രയേറെ അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവൻ തനിക്ക് വേണ്ടി ഒരു അത്ഭുതവും ചെയ്തില്ല എന്നുള്ളതാണ് ഏറ്റവും വലിയ അത്ഭുതം എന്നാണ്. അഞ്ചപ്പം കൊണ്ട് പേരെ ഊട്ടിയവൻ അപ്പം പേർക്ക് പകുത്തു കൊടുത്തവൻ ശിഷ്യന്മാര് വിശന്നപ്പോൾ ഗോതമ്പ് കതിര് പറിച്ചു തിന്നുന്നതിന് ന്യായീകരിച്ചവൻ വിശപ്പിന്റെ വില നന്നായി അറിയാവുന്നവൻ എന്നിട്ടും അവൻ തനിക്ക് വിശന്നപ്പോൾ ആ വിശപ്പ് സഹിച്ചുനിന്നു എന്നുള്ളതാണ് .
സാത്താൻ പറഞ്ഞ എല്ലാ കാര്യങ്ങളുംഈശോക്കു ചെയ്യാമായിരുന്നിട്ടും അവൻചെയ്തില്ല. നമ്മുടെ സന്തോഷത്തിനും സുഖത്തിനുമായി നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ (ഭക്ഷണം, online entertainments, bad habits etc.) ചെയ്യാതിരിക്കാൻ/ ഉപേക്ഷിക്കാൻ ഈ നോബ് കാലം നമ്മെ ഓർമിപ്പിക്കുന്ന. നമുക്ക് അർഹതപ്പെട്ടതും അനുവദനീയമായ ചില കാര്യങ്ങളൊക്കെ വേണ്ട എന്ന് വയ്ക്കുന്നതിലാണ് നോമ്പു കാലത്തിന്റെ സവിശേഷത. പൗലോസ് ശ്ലീഹ പറയുന്നതുപോലെ "എല്ലാം എനിക്ക് നിയമനുസൃതമാണ്. എന്നാൽ എല്ലാം പ്രയോജനകരമല്ല." അനുവദനീയമായതും എന്നാൽ പ്രയോജനകരമല്ലാത്തതുമായ ചില സ്വകാര്യ സന്തോഷങ്ങളെ വേണ്ട എന്ന് വെക്കുക എന്നതാണ് നോമ്പുകലത്തെ വെല്ലുവിളി. അതു ഭക്ഷണം ആകട്ടെ യാത്രകൾ ആകട്ടെ സോഷ്യൽ മീഡിയ പോലുള്ള മാധ്യമങ്ങളുടെ ഉപയോഗം ആകട്ടെ അങ്ങനെ ചില സന്തോഷങ്ങളോട് 'NO' പറയാനായി ഈ നോമ്പുകാലം പ്രയോജനപ്പെടുത്താം
. വാക്കാണ് ജീവൻ നൽകുന്നത്
ഭക്ഷണത്തെക്കാൾ ഒരാളുടെ ജീവൻ നിലനിർത്തുന്നതു ചില വാക്കുകൾ ആണ്. അതു ദൈവത്തിന്റെ ആകാം മനുഷ്യരുടെ ആകാം. വെറുതെ തിന്നാൻ മാത്രം കൊടുത്തത് കൊണ്ടു മാത്രം കാര്യം ഇല്ല എന്നു ചുരുക്കം. നല്ല വാക്ക് കുടുംബത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ പറ്റണം.
നാവ് തീ ആണെന്നും തീ ഭവനം കത്തി ചാമ്പലക്കും എന്നൊക്കെ യാക്കോബ് ശ്ലീഹ വെറുതെ പറയുന്നതല്ല.
മറ്റൊരാൾക്ക് ജീവൻ /ഊർജം നൽകുന്ന വാക്കെങ്കിലും നമ്മുടെ വായിൽ നിന്ന് വരാറുണ്ടോ?? സങ്കടമുള്ള കൂട്ടുകാരന്റെ കൂടെ തട്ടുകയിൽ പോയി food അടിച്ചപ്പോൾ നീ വാങ്ങി കൊടുത്ത പൊറോട്ടയല്ല , മറിച്ചു പറഞ്ഞ ഡയലോഗ് ആയിരിക്കു അവന്റെ ജീവിതം പിടിച്ചു കയറ്റിയത് എന്നു ചുരുക്കം. It is not the food but the word sustains the life.
മനുഷ്യനു ജീവിക്കാൻ പ്രേരണ നൽകുന്ന നല്ല വാക്കുകൾ നാവിൽ നിന്നു പുറപ്പെടുവിക്കാൻ ഈ കാലത്തു പരിശ്രമിക്കുക.
. പ്രലോഭനങ്ങൾ മൂന്നു തരം
കർത്താവിന്റെ പോലെ തന്നെ ഒരു മനുഷ്യൻ നേരിടേണ്ടിവരുന്ന പ്രലോഭങ്ങളെ ഏറെക്കുറെ മൂന്നായി തിരിക്കാം
A. ഭക്ഷണത്തിന്റെ അഥവാ ശരീരത്തിന്റെ:
സാധാരണക്കാരായ മനുഷ്യർ വീണു പോകുന്നത് ശരീരത്തിന്റെ ചില വിശപ്പുകൾ ശമിപ്പിക്കാൻ വേണ്ടിയുള്ള പ്രലോഭനത്തിൽ ആണ്. അത് പല രീതിയിൽ ആകാം. ഭക്ഷണ മേശയിലെ ആർത്തിയും കൂട്ടുകെട്ടുകളിൽ കുടി കമ്പനിയും അതുമല്ലെങ്കിൽ രസമുള്ള കാഴ്ചകൾ പങ്കു വയ്ക്കുന്ന ആസക്തിയും അങ്ങിനെ എന്തുമാകാം... അതിനു വീഴാതിരിക്കുക എന്നതാണ് ഈ നോമ്പ് കാലത്തെ വലിയ വെല്ലുവിളി . പൗലോസിന്റെ വാക്കുകൾ ഓർക്കുക
"ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്മാരാണോ നിങ്ങള്‍?
ഗലാത്തിയാ :
നമ്മൾ പൗലോസ് ഉദേശിക്കും പോലെ അത്ര മണ്ടന്മാർ അല്ല അല്ലേ....?? ശരീരത്തിന്റെ ചില വിശപ്പുകളെ ഈ നോമ്പ് കാലത്തു ഒന്നു നിയന്ത്രിക്കാം നോക്കാം.
B. എടുത്തു ചാട്ടത്തിന്റെ പ്രലോഭനം.
കാര്യം വിശ്വാസത്തിൻറെ പ്രതീകമായിട്ടുള്ള ദേവാലയത്തിന്റെ മുകളിലാണ് കർത്താവ് നിൽക്കുന്നത് എങ്കിലും താഴേക്ക് ചാടാനുള്ള യുക്തി രഹിതമായ ഉപദേശത്തെ പുള്ളി വേണ്ട എന്ന് വയ്ക്കുന്നുണ്ട്. എന്ന് വെച്ചാൽ വിശ്വാസത്തിൻറെ കാര്യത്തിൽ ആണെങ്കിലും ഒരല്പം യുക്തി അത്യാവശ്യമാണ് എന്ന് ചുരുക്കം. യുക്തിക്ക് നിരക്കാത്ത ഉപദേശങ്ങളെയോ പ്രവർത്തികളെയോ ഒരു പരിധിവിട്ട് ചെവി കൊടുക്കേണ്ട. തവളയെ കല്യാണം കഴിച്ചാൽ മഴപെയ്യും, ധ്യന കേന്ദ്രത്തിലെ പത്രം അരച്ച് ചമ്മന്തി ആക്കി കഴിച്ചാൽ അസുഖം മാറും. നരബ ലി അർപ്പിച്ചാൽ ഐശ്വര്യം വരും. കന്യകയെ പരിണയിച്ചാൽ ദീർഘായുസ്സ് ലഭിക്കും എന്നിങ്ങനെയുള്ള പൊള്ളയായ വാക്കുകൾ വിശ്വസിച്ച് എടുത്ത് ചാടുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നതല്ലേ സത്യം
തന്നെ കുഴിയിൽ ചാടിക്കാനുള്ള സാത്താന്റെ സൂത്രത്തെ കർത്താവ് nice ആയി അങ്ങട് ഒഴിവാക്കി. (അവൻ ആരാ മോൻ...) കാരണം ചില എടുത്തു ചാട്ടങ്ങൾ അപകടത്തിലേക്ക് ആണെന്ന് കർത്താവിനു നന്നായി അറിയാമായിരുന്നു. ചിലപ്പോഴെങ്കിലും യാതൊരു യുക്തിയുമില്ലാത്ത എടുത്തുചാട്ടങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ നമ്മൾ വീണുപോകുന്നു. അതു ചിലപ്പോൾ ചില പ്രതികരണ ശൈലികൾ ആകാം, മറുപടികൾ ആകാം തീരുമാനങ്ങൾ ആകാം നിലപാടുകൾ ആകാം ... നമ്മൾ എടുക്കുന്ന തീരുമാങ്ങളും നിലപാടുകളും പ്രതികരണങ്ങളും പെട്ടെന്നുള്ള വികാരത്തിന്റെ പുറത്തുള്ള ചില എടുത്തു ചാട്ടങ്ങൾ ആകരുത് എന്നു ചുരുക്കം. ഒരു തോറ്റ ത്തിന് ചാടി കഴിഞ്ഞു പിന്നെ ഒരു മാലഖയ്ക്കും രക്ഷിക്കാൻ കഴിയാത്ത വിധം അഗാധ ഗർത്തങ്ങളിൽ പതിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.
C. അധികാരത്തിനു വേണ്ടിയുള്ള പ്രലോഭനം അധികാരം നേടിയെടുക്കാനും അതു നിലനിർത്താനും പിന്തുടരുവാനും ഏതൊരാൾക്കും ആഗ്രഹം കാണും. അതിപ്പ കുടുംബയൂണിറ്റ് പ്രസിഡൻറ് ആയാലും ശരി അങ് അമേരിക്കൻ പ്രസിഡൻറ് ആയാലും ശരി. അധികാരം എപ്പോഴും ഒരു പ്രലോഭന സാധ്യതയാണ്. അതിൽ നിന്നും അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്.
അതു നേടിയെടുക്കാനും നില നിർത്താനും കൈമാറ്റം ചെയ്യാനുമുള്ള അമിതമായ ആവേശം ഒട്ടും നല്ലതല്ല.. ഒരു കയ്യകലം അധികാരത്തോട് പുലർത്തുക
തല തിരിഞ്ഞ ചിന്ത
പ്രലോഭങ്ങളെ മൂന്നായിട്ട് തിരിക്കാം ഒന്ന് ശരീരത്തിന്റെ ചില വിശപ്പുകൾക്ക് വേണ്ടിയുള്ള പ്രലോഭനം (ബ്രഹ്മചര്യത്തിനു എതിര്). രണ്ടാമത് സമ്പത്തും സ്ഥാനവും അധികാരവും സ്വന്തമാക്കാനുള്ള പ്രലോഭനം എന്ന് പറഞ്ഞാൽ (ദാരിദ്ര്യത്തിന്റെ എതിര്) പിന്നെ എടുത്തു ചാട്ടത്തിന്റെ പ്രലോഭനം (അനുസരണത്തിനു എതിര്)
കർത്താവ് ഈ പ്രലോഭനങ്ങളെ നൈസായി തരണം ചെയ്യുന്നു . അവന്റെ പിൻഗാമികൾ ആകട്ടെ അത്തരം പ്രലോഭനങ്ങളിൽ വീണ്ടും വീണ്ടും വീണു കൊണ്ടേയിരിക്കുന്നു. എന്താല്ലേ...?? മനുഷ്യനല്ലേ പുള്ളെ...!!!
നോയമ്പ്ക്കാലം 02⌄
Homily 01 - Matthew 7:21-27⌄
Homily 02 - Matthew 7:21-27⌄
Homily 03 - Matthew 7:21-27⌄
Homily 04 - Matthew 7:21-27⌄
Homily 05 - Matthew 7:21-27⌄
Homily 06 - Matthew 7:21-27⌄
Homily 07 - Matthew 7:21-27⌄
Homily 08 - Matthew 7:21-27⌄
Homily 09 - Matthew 7:21-27⌄
Homily 10 - Matthew 7:21-27⌄
Homily 11 - Matthew 7:21-27⌄
Homily 12 - Matthew 7:21-27⌄
Homily 13 - Matthew 7:21-27⌄
Homily 14 - Matthew 7:21-27⌄
Homily 15 - Matthew 7:21-27⌄
Homily 16 - Matthew 7:21-27⌄
Homily 17 - Matthew 7:21-27⌄
Homily 18 - Matthew 7:21-27⌄
Homily 19 - Matthew 7:21-27⌄
Homily 20 - ലൂക്ക് 19: 1- 11⌄
് ഈ സംഭവം.
പൊതുവെ ദരിദ്രരുടെ പക്ഷം പിടിച്ചു എഴുതുന്ന ഒരാളാണ് ലൂക്ക. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നതാണ് എന്നൊക്കെ പുള്ളി പറയുന്നുണ്ട്. എന്തായാലും തന്റെ ആ പൊതു നിലപാടിന് വിരുദ്ധമായ ഒരു സമീപനമാണ് ഈ കഥയിൽ കാണാൻ കഴിയുക.
Interpretation
. ഉള്ളത് പങ്കു വയ്ക്കുക
ഇന്നത്തെ നാല് വായനകളും സമ്പത്തിനോടുള്ള ഒരു മനുഷ്യന്റെ മനോഭാവത്തെ സൂചിപ്പിക്കുന്നു. ആദ്യവായനയിൽ ഉല്പത്തി പുസ്തകത്തിൽ ധനവാനും നീതിമാനുമായ അബ്രഹാം ഫലഭൂയിഷ്ഠമായ പ്രദേശം സഹോദര പുത്രൻ ലോത്തിനു വിട്ടു കൊടുക്കുന്നു. രണ്ടാം വായനയിൽ പ്രഭാഷകൻ സമ്പത്തിനെക്കുറിച്ചുള്ള ഉത്കണ്ഠ മനുഷ്യന്റെ ആരോഗ്യം നശിപ്പിക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുമെന്ന് ഓർമിപ്പിക്കുന്നു. ലേഖനത്തിൽ പൗലോസ് പറയുന്നത് : "ധന മോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനം" എന്നാണ്. ഏതാണ്ട് ഇതൊക്കെ തന്നെയാണ് സുവിശേഷവും നമ്മോടു പറയുന്നത്. സക്കേവൂസ് എന്ന ഒരു ധനികൻ ഇമ്മടെ ഭാഷയിൽ പറഞ്ഞാൽ 'വേദനിക്കുന്ന ഒരു കോടീശ്വരൻ', തന്റെ ധനം മറ്റുള്ളവരുമായി പങ്കുവക്കുമ്പോൾ പുള്ളിക്കും കുടുംബത്തിനും രക്ഷ കൈവരുന്നു.
ഒന്നോർത്താൽ ഇമ്മടെ നാട്ടിൻപുറത്തുള്ള ഒട്ടു മിക്ക പ്രശങ്ങളുടെയും ഒരു മൂലകാരണം പണവും പറമ്പും ആകും. ധനം എങ്ങിനെ ഉണ്ടാക്കാം സൂക്ഷിക്കാം ചിലവഴിക്കാം എന്നു മാത്രം ചിന്തിച്ചു നടക്കുന്നവരാണ് നമ്മിൽ പലരും.... കാശുള്ളവൻ കത്തോലിക്കൻ അല്ലാത്തോൻ..... എന്നൊരു ചൊല്ലും നമുക്കിടയിലുണ്ട്. 'നാണം കെട്ടും പണം സമ്പാദിക്കുക നാണക്കേട് പണം നികത്തും' എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
നമുക്ക് ഈ നോമ്പുകാലത്ത് ഉണ്ടാകേണ്ട ഒരു മനോഭാവം ധനത്തോടുള്ള ആർത്തി ഒന്നു കുറക്കുക എന്നതാണ്. സമ്പത്തിന്റെ ധാരളിത്തത്തിൽ നിന്നും ഒന്നു മാറി നടക്കുക എന്നു ചുരുക്കം. "സാത്താനേയും അവന്റെ സർവ്വ ആഡംബരങ്ങളും നീ ഉപേക്ഷിക്കുന്നുവോ?" എന്ന ചോദ്യത്തിന് "ഉവ്വ്" എന്നു തന്നെ ആയിരിക്കും നമ്മളും മറുപടി പറഞ്ഞിരിക്കുക അല്ലേ... ??
അതുപോലെ നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഒരു മനസു ഉണ്ടാക്കിയെടുക്കുക പ്രധാനമാണ്. ഈ മുസ്ലിം സഹോദരങ്ങക്കിടയിൽ 'സക്കാത്ത്' എന്ന് പറയുന്ന ഒരു പരിപാടിയുണ്ട്. അതായത് അർഹിക്കുന്നവന് നൽകുന്ന ദാനധർമ്മം. അത്തരമൊരു 'സക്കാത്ത്' നമ്മുടെ ഇടയിലും പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടമാണ് നോമ്പുകാലം. വി. ബേസിൽ പറയുന്നതുപോലെ ( സിൽമാ നടൻ ബേസിൽ അല്ല കെട്ടോ) "നിങ്ങടെ ഭക്ഷണ മേശയിലുള്ള അധിക ഭക്ഷണം
പാവപ്പെട്ടവന് അവകാശപ്പെട്ടതാണ് നിങ്ങളുടെ അലമാരയിൽ ഇരിക്കുന്ന അധിക വസ്ത്രവും ചെരിപ്പുകളും ദരിദ്രർക്ക് അവകാശപ്പെട്ടതാണ്. സുവിശേഷ വേലക്ക് ഇറങ്ങും മുൻപ് ഇമ്മടെ പത്രോസ്, പൗലോസിന് കൊടുക്കുന്ന ഉപദേശവും പാവപ്പെട്ടവരെക്കുറിച്ച് ശ്രദ്ധയുണ്ടാകണം എന്നു മാത്രം ആണ്.
എന്നുപറഞ്ഞാൽ ദരിദ്രരോട് ഒരു പരിഗണന കാണിക്കുക എന്നുള്ളതാണ്. പിന്നെ ഈ ദാരിദ്ര്യം എന്ന് പറയുന്നത് സമ്പത്തിന്റെ മാത്രം കുറവായി കണക്കാക്കേണ്ട. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ സുരക്ഷിതത്ത്വത്തിന്റെ, അറിവിന്റെ പുണ്യങ്ങളുടെ എല്ലാം കുറവ് നമുക്കുചുറ്റും ഉള്ളവർ അനുഭവിക്കുന്നുണ്ട് അതെല്ലാം നികത്താനായിട്ടുള്ള ഒരു ബാധ്യത നമുക്കുണ്ട്.
. താൻ പാതി ദൈവം പാതി
തന്റെ ജോലിയുടെ സ്വഭാവം വച്ചു നോക്കുമ്പോൾ സക്കേവൂസ് അത്ര മാന്യൻ ആകാൻ സാധ്യത തീരെ ഇല്ല. എന്നിട്ടും ഈശോയെ കാണണം എന്നുള്ള പുള്ളിയുടെ അതിയായ ആഗ്രഹവും അതിനുവേണ്ടി അദ്ദേഹം നടത്തുന്ന, തന്റെ പരിമിതികളെ കവച്ചു കൊണ്ടുള്ള പരിശ്രമവും പ്രശംസിക്കാതെ വയ്യ ... തിടുക്കത്തിൽ ഓടുന്നു, കഷ്ടപ്പെട്ട് മരത്തിൽ കയറുന്നു, ക്ഷമയോടെ കാത്തിരിക്കുന്നു... നാട്ടിലെ ഒരു കൊച്ചു പ്രമാണിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോൾ നമുക്ക് ചിരി വരും. എന്തായാലും ഈ കഷ്ടപ്പാട് കണ്ടിട്ടായിരിക്കും പുള്ളിടെ വീട്ടിലേക്ക് ഈശോ പോകാൻ തീരുമാനിച്ചത്. എത്ര കഷ്ടപ്പെട്ടാണ് ആ 'പാവം കുള്ളൻ' ഈശോയെ കാണുന്നത് . ഈശോയെ കാണുവാനായി സ്വീകരിക്കാനായി എന്തു കഷ്ട്ടപ്പാട് നമ്മൾ സഹിക്കുന്നുണ്ട്. ഈ നോമ്പ് കാലത്തെങ്കിലും നേരത്തെ എണീറ്റു എല്ലാദിവസവും രാവിലെയുള്ള വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരുന്ന ഈശോയെ കാണാൻ ഒന്നു തിടുക്കത്തിൽ ഓടി വരാനും മുൻപിലെ വരിയിൽ കയറി നിൽക്കാനും ബെഞ്ചിൽ കയറി ഇരിക്കാനും പിന്നെ ഒന്ന് കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു ഹൃദയമാകുന്ന ഭവനത്തിലേക്ക് ഈശോയെ കൂട്ടി കൊണ്ട് പോകാനും വേണ്ടിവരുന്ന ഒരു ചെറിയ ത്യാഗം എങ്കിലും എടുക്കാൻ നമ്മൾ തയ്യാറാകുന്നുണ്ടോ? സക്കേവൂസിനെപോലെ ഈശോയെ കാണാനും കൂടെ കൂട്ടാനും ഒത്തിരി ആഗ്രഹവും ഇത്തിരി കഷ്ടപാടും സഹിക്കണം എന്നു ചുരുക്കം. നമ്മുടെ നോമ്പ് കാലത്തെ കുരിശിന്റെ വഴിയും തീർത്ഥാടനവും മലകയറ്റവുമെല്ലാം ഈ കഷ്ടപാടിന്റെ ഭാഗമായി കണക്കാക്കിയാൽ മതി.....
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.
(സങ്കീ : )
പിന്നെ ഓർക്കുക, സക്കേവൂസ് എന്ന ഒറ്റ ഒരാളുടെ ആഗ്രഹവും പ്രയത്നവും ആണ് അവന്റെ കുടുംബത്തെ മുഴുവൻ രക്ഷയിലേക്ക നയിച്ചത്. അതുപോലെ നിങ്ങൾ ഒരാളുടെ ആഗ്രഹവും പ്രയത്നവും തീരുമാനവും ആയിരിക്കും ഒരു പക്ഷെ ഒരു കുടുംബത്തെ, ജോലിസ്ഥലത്തെ, സ്കൂളിനെ ഇടവകയെ മുഴുവനും രക്ഷയിലേക്കു നയിക്കുന്നത് . പരീക്ഷ കാലമാണ്... നല്ല മാർക്ക് കിട്ടണമെന്ന് ചുമ്മാ പ്രാർത്ഥിച്ചാൽ മാത്രം പോരാ അതിനു വേണ്ടി ഒന്ന് പരിശ്രമിക്കുകകൂടി വേണം. താൻ പാതി ദൈവം പാതി എന്ന് പറയാറില്ലേ..? സക്കേവൂസിന്റെ പരിശ്രമമാണ് ഈശോക്കു പ്രവർത്തിക്കാൻ ഇടയാക്കിയത്. എന്ന് പറഞ്ഞാൽ പരീക്ഷകാലത്തെ നിൻറെ അധ്വാനമാണ് ദൈവത്തിനു പ്രവർത്തിക്കാൻ ഇടം നൽകുന്നത് എന്ന് ചുരുക്കം.
. സക്കേവൂസ് ആവുക
ഈ 'സക്കേവൂസ്' എന്ന വാക്കിന്റെ ഒരർത്ഥം 'The Innocent' - 'നിഷ്കളങ്കൻ' എന്നാണ്. ഇച്ചിരി പണവും പത്രാസും ഉണ്ടെങ്കിലും പേരു സൂചിപ്പിക്കുന്ന പോലെ പുള്ളി ഒരു പാവം 'നിഷ്ക്കു' തന്നെയാണ് അല്ലെ. അതുകൊണ്ടല്ലേ കഷ്ടപെട്ടിട്ടു ആണെങ്കിലും ഈശോയെ പോയി കാണാനും പിന്നെ ഈശോ വന്നു കയറിയ പാടെ സ്വത്തെല്ലാം വീതിച്ചു കൊടുക്കാനും പുള്ളി തയ്യാറായത്. എന്തൊക്കെ പറഞ്ഞാലും നമുക്കൊക്കെ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു ഗുണം ഈ നിഷ്കളങ്കതയാണ്. വല്ലാത്തൊരു കാപട്യം നമ്മുടെ സ്വഭാവത്തിൽ, പെരുമാറ്റത്തിൽ സംസാരത്തിൽ പ്രതികരണ ശൈലികളിൽ എന്തിന് പുഞ്ചിരിയിലും കണ്ണുനീരിൽ പോലും കലർന്നിരിക്കുന്നു. നിന്റെ പേര് എന്തെങ്കിലും ആകട്ടെ നീ ഒരു 'സക്കേവൂസ്' ആണോ എന്നതാണ് പ്രധാനം. എന്നാൽ ഈശോയുടെ ദർശനം ഉറപ്പാണ്. "സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും ആകണം" എന്നൊക്കെ കർത്താവ് പറയുന്നത് വെറുതെ അല്ല കേട്ടോ....
തല തിരിഞ്ഞ ചിന്ത
ഒരു സക്കേവൂസ് ആയി ജീവിക്കുക എന്നുള്ളതാണ് ക്രിസ്തു ശിഷ്യൻറെ ഉത്തരവാദിത്വം. 'ഇന്നസെൻറ്'
( Innocent) എന്നാണ് ആ വാക്കിനർത്ഥം.
പക്ഷേ നിർഭാഗ്യവശാൽ നമ്മളെല്ലാവരും 'സുരേഷ് ഗോപി' ചമഞ്ഞുകൊണ്ട് നടക്കുകയാണ് എന്നു മാത്രം....
എന്താല്ലേ...?
മനുഷ്യനല്ലേ... പുള്ളെ...!!!
Homily 21 - ലൂക്കാ 19:1-10⌄
നോമ്പ് രണ്ടാം ഞായര്‍
ലൂക്കാ 19:1-10
ആനന്ദത്തിന്റെ വാതില്‍ തുറന്ന്
സന്തോഷ് ചുങ്കത്ത്
''നമ്മള് കടന്നുപോയി കഴിയുമ്പോള്‍, നമ്മള് പാര്‍ത്ത ഇടവും നമുക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരും നമുക്ക് കിട്ടിയതിനേക്കാള്‍ ഭേദപെട്ടതായിട്ടുണ്ടോ?''
മലയോരഗ്രാമത്തിലെ ഇടവകപള്ളിയില്‍ ഒരു അതിഥി വന്നിട്ടുണ്ട്. അവരുടെ പഴയ വികാരിയച്ചനാണ്. മലയോടും മലമ്പനിയോടും വന്യമൃഗങ്ങളോടും വിഷജീവികളോടും പൊരുതാന്‍ അവര്‍ക്ക് ധൈര്യം നല്കിയ നല്ലിടയന്. അവരിലൊരാളായി മണ്ണിനോട് മല്ലിട്ടവനാണ്. അവരുടെ മക്കള്‍ക്ക് വേണ്ടി ഒരു കൊച്ചു പള്ളിക്കൂടം ഒരുക്കിയ ആള്. ആ മനുഷ്യര്‍ക്ക് വേണ്ടി ദിനവും കണ്ണീരോടെ ദൈവസന്നിധിയില്‍ യാചിച്ചവനാണ്. അവര്‍ക്കത്ര പ്രിയപ്പെട്ടവനായ അവരുടെ പഴയ വികാരിയച്ചന് ഒരു വട്ടംകൂടി അവിടേക്ക് വന്നിരിക്കുന്നു. ഇത്തവണ പക്ഷെ അവരുടെ ഇനിയും വികസനം എത്തിനോക്കാത്ത രൂപതയുടെ ഇടയനായി- മെത്രാനായാണ് അദ്ദേഹത്തിന്റെ വരവ്. ഇടവകയിലെ പഴയതും പുതിയതുമായ എല്ലാ കുടുംബക്കാരും പിതാവിനെ കാണാന്‍ അവിടെ വന്നിട്ടുണ്ട്. കൂട്ടത്തില്‍ ഒരാള്‍ മാത്രം വ്യത്യസ്തമായ വേഷത്തില്‍, മുഷിഞ്ഞ് നാറിയ കുപ്പായവും കൈലിയുമായി ആളുകള്‍ക്കിടയില്‍ നിന്നും വേറിട്ട് അങ്ങനെ. ഇടവകയിലെ പുതിയ തലമുറയിലെ മുടിയനായ പുത്രനാണ്. സദാസമയവും ചാരായവും തല്ലും വഴക്കുമായി, ഒരു ശല്യക്കാരന്. പെട്ടെന്നാണ് അവന് മനസിലായത് മെത്രാന് തന്റെ നേരെയാണ് വരുന്നത്. അയാള്‍ പതുക്കെ ഒന്ന് തിരിഞ്ഞുനിന്നു. പക്ഷെ അടുത്ത് വന്ന പിതാവ് സ്നേഹവാല്‍സല്യ ത്തോടെ അവന്റെ ചെവിയില്‍ നുള്ളിക്കൊണ്ട്, 'എന്ത് കോലമാണെടാ ഇത്' എന്നും പറഞ്ഞു കടന്നുപോയി. കൂടെയുണ്ടായിരുന്ന വികാരിയച്ചന് ആശ്ചര്യത്തോടെ പിതാവിനോട് ചോദിച്ചു, 'അതിന് അങ്ങേയ്ക്ക് അറിയാമോ അവന് ആരാന്ന്?' പിതാവ് ഒരു നെടുവീര്‍പ്പോടെ അച്ചനോട് പറഞ്ഞു, ''എങ്ങനെ മറക്കും, എന്റെ ആദ്യത്തെ ആള്‍ട്ടര്‍ ബോയ് ആയിരുന്നു അവന്''.
ഇന്നത്തെ പിതാവ് വികാരിയച്ചനായി വന്ന കാലങ്ങളില്‍ അച്ചന് കുര്‍ബ്ബാന സഹായിയായി കൂടിയ മിടുക്കനാണ്. കാലത്തിന്റെ ഗതിമാറ്റ ത്തില്‍ എപ്പോഴോ, എങ്ങനെയോ കൂട്ടം വിട്ടുപോയി. തന്റെ പഴയ വികാരിയച്ചനെ ദൂരെ നിന്നൊരു നോക്കു കാണാനാണ് വെളിവില്ലാത്ത കാലത്തും അവന് പള്ളിയിലേയ്ക്ക് കടന്ന് വന്നത്. പക്ഷെ ഈ അനുഭവം അവനെ ഞെട്ടിച്ചുകളഞ്ഞു. ഓട്ടകാലണയായ തനിയ്ക്ക് വിലയുണ്ട്. കാലം മാറിയിട്ടും വലിയ സ്ഥാനങ്ങള്‍ തേടി വന്നിട്ടും തന്റെ പഴയ വികാരിയച്ചന് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. അത്ഭുതകരമായ മാറ്റമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ നാട്ടുകാര്‍ കണ്ടത്. അവന് കുളിച്ചു മിടുക്കനായി പള്ളിയില്‍ വരുന്നു. അല്പം പോലും ലഹരിയില്ലാതെ, ഒരല്പം ലജ്ജാലുവായി അവന് പള്ളിയകത്തേയ്ക്ക് കടന്ന് വന്നപ്പോള്‍ വികാരിയച്ചന് വരെ ഞെട്ടിപ്പോയി. നാളുകള്‍ക്ക് ശേഷം കണ്ണീരോടെ കുമ്പസാരി ക്കാനും വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാനും അവനുണ്ടായിരുന്നു. വലിയ മാറ്റം. ജനം മൂക്കത്ത് വിരല്‍വച്ചുപോയി.
വീണ്ടെടുക്കാനാകാത്ത വിധം ഒന്നും ആര്‍ക്കും നഷ്ടമായിട്ടില്ല.
തിരിച്ചുവരാനാവാത്ത വിധം ആരും ദൂരെയായിട്ടില്ല.
പക്ഷെ അടുത്താഴ്ച, വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ അവനെ കൊണ്ടുപോയത് വല്ലാത്തൊരു വേദനയായി ഇടവകക്കാര്‍ക്ക്.
സംഭവകഥ ഇവിടെ തീരുകയാണ്. പക്ഷെ ഒരു സാന്ത്വന-സ്നേഹ സ്പര്‍ശത്തോടെ, ഒരു കൊച്ചു വാക്കിലൂടെ അവനെ വീണ്ടെടുക്കാന്‍, കുറഞ്ഞപക്ഷം നല്ല മരണത്തിന് ഒരുക്കാന്‍ ആ വന്ദ്യനായ ഇടയന് സാധിച്ചില്ലേ! ഒരാത്മാവിനെയെങ്കിലും വീണ്ടെടുക്കാന്‍ കഴിഞ്ഞ കൃതാര്‍ത്ഥമായ ജീവിതം.
''നമ്മള് കടന്നുപോയി കഴിയുമ്പോള്‍, നമ്മള് പാര്‍ത്ത ഇടവും നമുക്ക് ചുറ്റുമുണ്ടായിരുന്ന മനുഷ്യരും നമുക്ക് കിട്ടിയതിനേക്കാള്‍ ഭേദപ്പെട്ടതായിട്ടുണ്ടോ?'' അതാണ് ചോദ്യം.
''നഷ്ടപ്പെട്ട് പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യ പുത്രന് വന്നിരിക്കുന്നത്'' (ലൂക്കാ :).
സക്കെവൂസ് നഷ്ടപ്പെട്ടവനായിരുന്നു. ധനികനെങ്കിലും സമൂഹ ത്തില്‍ അവമതിയ്ക്കപെട്ടവനും വെറുക്കപ്പെട്ടവനും. നഷ്ടപെട്ടവയെ വീണ്ടെടുക്കാന്‍ വന്നവന് അതൊന്നും പ്രശ്നമായിരുന്നില്ലല്ലോ. സക്കെവൂസ് പോലും മറന്ന അവന്റെ പിതൃത്വം സകലരെയും ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്രിസ്തു അവനെ വീണ്ടെടുക്കുന്നത്: 'ഇവനും അബ്രാഹത്തിന്റെ പുത്രനാണ്!'
നമ്മള് വീണുപോയ ഇടങ്ങളില്‍ നിന്നും തോറ്റുപോയ വഴികളില്‍ നിന്നും നമ്മെ വിമോചിപ്പിക്കുന്ന ദൈവം!
''എന്റെ ശത്രുക്കളുടെ മുന്പില് അവന് എനിക്ക് വിരുന്നൊരുക്കി''.
''എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തി''.
തോറ്റുപോയ ഇടങ്ങളില്‍ നിന്ന് ഒരാളെ വീണ്ടെടുക്കുമ്പോള്‍ ക്രിസ്തു വിവക്ഷിക്കുന്നത് കേവലം സൗഖ്യമല്ല, അവന്റെ ആത്മാഭിമാനത്തെ കൂടി വീണ്ടെടുക്കലാണ്. അവനെ പൂര്‍ണ്ണമായും പുനരുദ്ധരിക്കലാണ്.
നമ്മളൊക്കെ എത്രയിടങ്ങളില്‍ തോറ്റുപോയവരാണ്! മത്സരങ്ങളില്‍ ഏറെ പിറകിലായി പോയവര്‍! പക്ഷെ നമ്മുടെ ആമയോട്ടങ്ങളിലും മുയലുറക്കത്തിലും അവന് കൂട്ടുണ്ടായിരുന്നു. പ്രഭാഷകന്റെ പുസ്തക ത്തില്‍ നമ്മള് ഇങ്ങനെ വായിക്കുന്നുണ്ട്:
''ഒടുവിലാണ് ഞാന്‍ ഉണര്‍ന്നത്. കാലാപ്പെറുക്കുന്നവനെ പോലെ ഞാന്‍ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിറകിലായിപോയി; എന്നാല്‍ കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്പന്തിയി ലെത്തി'' (പ്രഭാഷകന്‍ : -).
കുറവുകളുടെ സങ്കീര്‍ത്തനങ്ങള്‍
'Sinner man attitude' എന്നത് പാപിയുടെ മനോഭാവം എന്ന് വിവര് ത്തനം ചെയ്താല്‍ വലിയ പിശകായിപോകും. 'പശ്ചാത്തപിക്കുന്നവന്റെ മനസ്സ്' എന്നെഴുതുമ്പോഴോ, അതില്‍ പ്രതീക്ഷയുണ്ട്, പ്രത്യാശയുണ്ട്, തിരിച്ചുവരാനുള്ള ആഗ്രഹമുണ്ട്. പ്രത്യാശ എന്ന പദം ഒരുപാട് ഉറക്കെ പറയേണ്ടുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട ജനത ജീവിച്ചിരിക്കുമ്പോഴേ മരിച്ചവരാണ്. വചനം പറയുന്നു: ''പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.'' തിരിച്ചുവരാന്‍ ആവാത്ത വിധം, വീണ്ടെടുക്കാന്‍ കഴിയാത്തവണ്ണം ഒന്നുമൊന്നും നഷ്ടമായിട്ടില്ല, വിദൂരമായിട്ടില്ല. പലപ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും വലയില്‍ കുരുക്കി അന്ധകാരം നമ്മെ തകര്‍ത്തു കളയും.
''രക്ഷിക്കാനാകാത്തവിധം കര്‍ത്താവിന്റെ കരങ്ങള്‍ കുറുകിപോയിട്ടില്ല. കേള്‍ക്കാനാകാത്ത വിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല'' എന്ന വചനം എത്രയാവര്‍ത്തി നമ്മള് ഇനിയും വായി ക്കണം. നിന്റെ പാപങ്ങള്‍ കടും ചെമപ്പായിരുന്നാലും, എന്റെ സ്നേഹം നിന്നെ കൈവിടുകയില്ല എന്ന പ്രത്യാശയുടെ വചനങ്ങളാകട്ടെ ഇനി യുള്ള കാലം നമുക്ക് ഊന്നുവടിയും ദണ്ഡുമാകേണ്ടത്. വീണുപോയപ്പോള്‍ ദൈവത്തില്‍ നിന്ന് മറഞ്ഞിരുന്ന ആദിമ മനുഷ്യരേപോലെ നമ്മള് കബളിപ്പിക്കപ്പെടരുത്. 'രക്ഷയുടെ കൂടാരത്തെ പ്രത്യാശാപൂര്‍വ്വം നമുക്ക് സമീപിക്കാം. നമ്മുടെ പാപങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍, അവന്റെ കൃപയെക്കുറിച്ചുള്ള ചിന്തയാണ് അതിന് മുകളില്‍ ചിറകു വിരിച്ച് നില്‍ക്കേണ്ടത്. സക്കെവൂസ് ചെയ്തതും അതാണ്. തന്റെ അയോഗ്യതകളെയല്ല, അവന്റെ കാരുണ്യത്തെയാണ് അയാള്‍ പ്രത്യാശാപൂര്‍വ്വം സമീപിച്ചത്.
സിക്കമൂര്‍ എന്ന വാക്കിന്, തളിര്‍ക്കുക, രൂപാന്തരം പ്രാപിയ്ക്കുക എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്. തന്റെ ജഡപ്രായമായ ആത്മാവിനെ ക്രിസ്തുവിന്റെ സന്നിധിയില്‍ രൂപാന്തരം പ്രാപിക്കാനാണ് സക്കെവൂസ് സമര്‍പ്പിയ്ക്കുന്നത്. തന്റെ കുറവുകളിലെക്ക് മാത്രം പിന്തിരിഞ്ഞു നോക്കി യിരുന്നെങ്കില്‍ അയാള്‍ക്കൊരിക്കലും ക്രിസ്തുവിലേക്ക് നോട്ടമയ ക്കാന്‍ സാധിക്കുമായിരുന്നില്ല. പഴയനിയമത്തിലെ ഹാഗറിനെ പോലെ നിരാശയിലും സങ്കടത്തിലും കണ്ണ് നിറഞ്ഞ് സമീപത്തെ നീരുറവ കാണാതെ പോകുമ്പോള്‍, ഇസ്മായേലിന്റെ ജീവിതം ബെര്‍ഷേബാ മരുഭൂമിയില്‍ തീരുമായിരുന്നു. കര്‍ത്താവ് ഹാഗറിനോടു തിരിഞ്ഞു നോക്കാന്‍ പറയുന്നുണ്ട്.
അപ്പോള്‍, സക്കേവൂസിനെപോലെ നമുക്കും ക്രിസ്തുവിനെ കാണാന്‍ ആവും വിധമുള്ള ഉയരങ്ങളിലേക്ക് കൂട് മാറ്റാം. ആ പ്രായ ത്തില്‍ മരംകേറാനുള്ള ബുദ്ധിമുട്ടും കണ്ടുപിടിക്കപെട്ടാല്‍ അപഹസിക്കപ്പെടാനുള്ള സാധ്യതകളുമുണ്ടായിട്ടും സ്നേഹത്താല്‍ നിര്ബന്ധിയ്ക്കപെട്ട് അയാള്‍ ആ സാഹസത്തിന് തുനിയുന്നു. ഹൃദയങ്ങള്‍ അറിയുന്നവന് നമ്മള് ഒളിച്ചിരിക്കുന്ന മരങ്ങള്‍ക്ക് കീഴെ വന്ന് നില്ക്കും, സ്നേഹത്തോടെ വിളിക്കും, ''ഇറങ്ങിവാ എനിക്കിന്ന് നിന്റെകൂടെ പാര്‍ക്കേണ്ടിയിരിക്കുന്നു''.
പിന്നെ, സ്നേഹത്തിന്റെ, ഏറ്റുപറച്ചിലിന്റെ, വിട്ട് കൊടുക്കലിന്റെ ഉത്സവമാണ്. അതല്ലെങ്കിലും അങ്ങനെയാണ്. മരപ്പണിക്കാരനായ അയാള്‍ വന്ന് കഴിഞ്ഞാല്‍, നമുക്ക് ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പോ, നാളെയുടെ ഭീതിയോ ഒന്നുമില്ല, പൂര്‍ണ്ണമായ ആനന്ദം മാത്രം. വരൂ, ആനന്ദത്തിന്റെ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിച്ചാലും.
homilieslaity.com .
നോയമ്പ്ക്കാലം 03⌄
Homily 01 - Matthew 20:17-28⌄
Homily 02 - Matthew 20:17-28⌄
Homily 03 - Matthew 20:17-28⌄
Homily 04 - Matthew 20:17-28⌄
Homily 05 - Matthew 20:17-28⌄
Homily 06 - Matthew 20:17-28⌄
Homily 07 - Matthew 20:17-28⌄
Homily 08 - Matthew 20:17-28⌄
Homily 09 - Matthew 20:17-28⌄
Homily 10 - Matthew 20:17-28⌄
Homily 11 - Matthew 20:17-28⌄
Homily 12 - Matthew 20:17-28⌄
Homily 13 - Matthew 20:17-28⌄
Homily 14 - Matthew 20:17-28⌄
Homily 15 - Matthew 20:17-28⌄
Homily 16 - Matthew 20:17-28⌄
Homily 17- മത്തായി 6:1-8, 16-18⌄
Homily 18- മത്തായി 6:1-8, 16-18⌄
നോമ്പ് മൂന്നാം ഞായര്‍
നിയ 15:7-15;
തോബി 12:6-15;
2 കോറി 8:9-15;
മത്താ 6:1-8, 16-18
ഞാന്‍
ബോബി ജോര്‍ജ്ജ്
ഈ അടുത്തകാലത്താണ് ഇന്ത്യ ജി20 ഉച്ചകോടിക്കു ആതിഥേയത്വം വഹിച്ചത്. അതിന്റെ ഭാഗമായി ഡല്‍ഹി മുഴുവന്‍ ഇന്ത്യ ഗവണ്മെന്റ് വര്‍ണ്ണാഭമായ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. എയര്‍പോര്‍ട്ടില്‍നിന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലുകള്‍വരെ യുള്ള കിലോമീറ്ററുകള്‍ നീളുന്ന റോഡുകളില്‍ ആയിരുന്നു ഇവ. ഭൂരിഭാഗം പോസ്റ്ററുകള്‍ക്കും ഒരു പ്രത്യേകതയുണ്ടായിരുന്നു. അവയില്‍ എല്ലാം പ്രധാനമന്ത്രി മോദിയുടെ വലിയ ചിത്രം ആലേഖനം ചെയ്തിരുന്നു, പല വിദേശപ്രതിനിധികളും ഇത് കണ്ടു അത്ഭുതപ്പെടുകയും ചെയ്തു. അവരെ അതിശയിപ്പിച്ചത് അതില്‍ ഒന്നും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളില്‍നിന്നുള്ള നേതാക്കളുടെ ഫോട്ടോ ഇല്ല എന്നത് മാത്രമല്ല, മറിച്ചു ഒരു ജനാധിപത്യ രാജ്യത്തു എങ്ങനെ ഒരാള്‍ക്ക് തന്നെതന്നെ ഇങ്ങനെ പ്രൊമോട്ട് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ്. ഇത് പ്രമോഷ നുകളുടെയും, പരസ്യങ്ങളുടെയും കാലമാണ്. എങ്ങനെയും ഫേമസ് ആവുക എന്നത് ജീവിതത്തിന്റെ പ്രധാന അജണ്ട ആകുന്ന ഒരു കാലം. ഇന്ത്യന്‍ പൗരന്മാര്ക്ക് ഒരുപക്ഷെ ഇതിന്റെ ഏറ്റവും വലിയ മാതൃക അവരുടെ പ്രധാനമന്ത്രിതന്നെ ആയിരിക്കും. മെഗലോമാനിക് എന്നൊരു വാക്കുണ്ട്. അധികാരത്തോടും, പ്രശസ്തിയോടും ഭ്രാന്തമായ അഭിനിവേശമുള്ളവരെ അങ്ങനെ വിളിക്കാറുണ്ട്. ലക്ഷക്കണക്കിന് കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍, സാധിക്കുന്ന എല്ലായി ടത്തും തന്റെ ഫോട്ടോ വച്ച് പ്രൊമോട്ട് ചെയ്യാന്‍ വലിയ ഉത്സാഹം കാണിക്കുന്ന പ്രധാനമന്ത്രി മോദിയെ ഒരു മെഗലോമാനിയാക് എന്ന് വിളിക്കുന്നവര്‍ ഏറെയുണ്ട്. ഇക്കാര്യത്തില്‍ മോഡി ഒറ്റക്കല്ലതാനും. നമ്മുടെ രാജ്യത്തെ അനേകം രാഷ്ട്രീയ, മത നേതാക്കളെ ഇക്കൂട്ടത്തില്‍ പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
മനുഷ്യന് തങ്ങളെ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു അല്ലെങ്കില്‍ മറ്റുള്ളവരുടെ കൈയ്യടികളും പ്രോത്സാഹനങ്ങളും അവര്‍ എത്രമാത്രം കൊതിക്കുന്നു എന്ന് നാം ഇതുപോലെ മനസ്സിലാക്കിയ ഒരു കാലഘട്ടം വേറെ ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരു ഒബ്സെഷന് എല്ലാകാലത്തും ഉണ്ടായിരുന്നു എങ്കിലും ഇന്ന് അതിന്റെ പാരമ്യത്തില്‍ ആണ് നമ്മള് എത്തി നില്‍ക്കുന്നത്. ഇന്റര്‍നെറ്റ്, സ്മാര്‍ട്ഫോണ്‍ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍, സോഷ്യല്‍ മീഡിയ ഇവയൊക്കെ ഇക്കാര്യത്തില്‍ അനന്തമായ സാദ്ധ്യതകള്‍ ആണ് മനുഷ്യന് മുന്നില്‍ തുറന്നുകൊടുത്തത്. നമ്മുടെ തന്നെ ഫോട്ടോ എടുത്തു, കണ്ടു ആസ്വദിക്കാനും എല്ലാവര്ക്കും പങ്കുവയ്ക്കാനും ഉള്ള അവസരം. നമ്മുടെ ഓരോ ദിവസത്തെയും നേട്ട ങ്ങളും, കഥകളും, സംഭവങ്ങളും ലോകത്തെ അപ്പോള്‍ തന്നെ അറിയി ക്കാന്‍ ഉള്ള സാദ്ധ്യതകള്‍. പലപ്പോഴും ആധുനിക മനുഷ്യന്റെ ഓരോ ദിവസത്തെയും ഏറ്റവും വലിയ ഒരു ഉത്ക്കണ്ഠ, തന്റെ ഫോട്ടോയും വിശേഷങ്ങളും എത്രപേര്‍ കണ്ടു, ഇഷ്ടപ്പെട്ടു എന്നതായിരിക്കും. അതില്‍ കുറവ് വരുമ്പോള്‍ അവന് മാനസിക പിരിമുറുക്കം നേരിടുന്നു. അസ്വ സ്ഥനാകുന്നു. അത് അഭിമാനപ്രശ്നമായി മാറുന്നു. ഇങ്ങനെ 'ഞാന്‍' നിറഞ്ഞുനില്ക്കുന്ന ഒരു കാലഘട്ടത്തില്‍ ആണ്, നമ്മള് യേശുവില്‍ നിന്നും ചില 'ഞാന്‍ വിരുദ്ധ' ചിന്തകള്‍ കേള്‍ക്കുന്നത്. 2000 വര്‍ഷം കഴിഞ്ഞിട്ടും ഒട്ടും ഒളിമങ്ങാതെ, മനുഷ്യന്റെ ബലഹീനതകളെയും ചാപല്യങ്ങളെയും നിശിതമായി ചോദ്യം ചെയ്യുന്ന മൂര്‍ച്ചയേറിയ കുറച്ചു വാക്കുകള്‍.
നന്മയുടെ പരസ്യങ്ങള്‍
ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വചനഭാഗമാണ് ഇന്ന് യേശു നമ്മോടു പറയുന്നത്. എല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ചെയ്യുന്ന ഒരു സമൂഹത്തോട്, യേശു പറ യുന്നത് ഒന്നും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യരുത് എന്നാണ്. ഓരോരുത്തരും ചെയ്തതിന്റെ പരസ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ലോകത്തോട് യേശു പറയുന്നത്, നീ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പരസ്യപ്പെടു ത്താന് വേണ്ടി ആകരുത് എന്നാണ്. കാഹളം മുഴക്കാതെ, രഹസ്യമായി നന്മ ചെയ്യാന്‍ യേശു നമ്മോടു ആവശ്യപ്പെടുന്നു. എന്താണ് യേശു ആഗ്ര ഹിക്കുന്ന രഹസ്യാത്മകത? നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതെ ഇരിക്കട്ടെ എന്നാണ് യേശു പറഞ്ഞത്. നൂറു രൂപയ്ക്കു ഒരു കാര്യം ചെയ്താല്‍ അത് അഞ്ഞൂറ് രൂപയ്ക്കു പൊലിപ്പിക്കുന്ന മനുഷ്യ രുടെ കാലമാണ് ഇത്. മലയാളത്തില്‍ നിറഞ്ഞോടിയ പ്രാഞ്ചിയേട്ടന് സിനിമ ഓര്‍ക്കുക. അതില്‍ വ്യക്തമായി പറഞ്ഞു വച്ചതു, നമ്മുടെ ജീവിത യാഥാര്‍ഥ്യങ്ങളാണ്. നമ്മുടെ പൊങ്ങച്ചങ്ങളിലേക്കും അല്പത്തരങ്ങളി ലേക്കുമാണ് ആ സിനിമ നമ്മുടെ ശ്രദ്ധ ക്ഷണിച്ചത്. അതോടൊപ്പം നിശ ബ്ദമായി അര്‍ത്ഥവത്തായ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിപ്പി ക്കുകയും ചെയ്തു. ഇവിടെ നമ്മള് ആത്മശോധന ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്. എന്താണ് നന്മക്കുള്ള പ്രചോദനം? അത് വേറൊരു മനുഷ്യനോടുള്ള അനുകമ്പയാണോ, അതോ നമ്മുടെ തന്നെ പ്രശസ്തിയാണോ? നമ്മുടെ സ്വാര്‍ത്ഥതയുടെ ഒരു എക്സ്റ്റന്‍ഷന്‍ ആണോ നമ്മുടെ ഉപവി പ്രവര്‍ത്തികള്‍? നന്മപ്രവര്‍ത്തികളിലൂടെ, നമ്മുടെതന്നെ പേരും പ്രശസ്തിയും വര്‍ധിപ്പിക്കാന്‍ നടത്തുന്ന ഭ്രാന്തമായ ശ്രമങ്ങളെ യേശു ശക്തമായി അപലപിക്കുന്നു. നമ്മുടെ കാരുണ്യപ്രവര്‍ത്തികളില്‍ എത്രമാത്രം സ്വകാര്യതയുണ്ട്? ഇതോടു ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്ന് കൂടിയുണ്ട്. അത് നമ്മുടെ സഹായം സ്വീകരിക്കുന്ന ആളുടെ സ്വകാര്യതയെ മാനിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്നുള്ളതാണ്. സഹായം സ്വീകരിക്കുന്ന ആളുടെ ആത്മാഭിമാനത്തിനു ക്ഷതം ഉണ്ടാക്കുന്ന രീതിയില്‍ ആകരുത് നമ്മുടെ പ്രവര്‍ത്തികള്‍. അവരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാന്‍ നമുക്ക് അവകാശമില്ല.
നമ്മുടെ പ്രാര്‍ത്ഥനകള്‍
തുടര്‍ന്ന് നമ്മള് വായിക്കുന്നത് പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ചില വിലയേറിയ പാഠങ്ങളാണ്. ഒരു പക്ഷെ പ്രാര്‍ത്ഥന പോലെ മനുഷ്യന് പ്രകടനമായി മാറിയ വേറൊന്നില്ല തന്നെ. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന പിതാവുമായുള്ള സംഭാഷണമാണ്. നമുക്കും അങ്ങനെ തന്നെ ആവണം എന്ന് യേശു ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയില്‍ യേശു ഏറ്റവും ഊന്നല്‍ കൊടുക്കുന്നത് അതിന്റെ സ്വകാര്യതക്കാണ്. രഹസ്യമായ പ്രാര്‍ത്ഥനയാണ് ഏറ്റവും ഉദാത്തമായത് എന്ന് ഈശോ പറഞ്ഞുവയ്ക്കുന്നു. സ്വന്തം പിതാവിനോട് എല്ലാം ഏറ്റുപറയുന്ന, സങ്കടങ്ങള്‍ പറയുന്ന, സ്വന്തം മനസ്സ് തുറക്കുന്ന ആത്മാര്‍ത്ഥമായ സംഭാഷണം. പ്രാര്‍ത്ഥനയാകട്ടെ, ഉപവാസമാകട്ടെ അത് ആരെയും കാണിക്കാന്‍ ഉള്ളതല്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ വല്ലാണ്ട് ബഹള പ്രകടനങ്ങള്‍ ആയിക്കഴിഞ്ഞു. നമ്മുടെ പ്രാര്‍ത്ഥനകളുടെ അളവുകോല്‍ അത് എത്ര ഉച്ചത്തില്‍ ആണെന്നതോ, എത്ര ആളുകളുടെ മുന്നില്‍ ആണെന്നതോ ആകരുത്.
ഞാന്‍ ഇല്ലാതാകുന്ന നിമിഷം
നമ്മുടെ നന്മപ്രവര്ത്തികള് ആവട്ടെ, പ്രാര്‍ത്ഥനയാവട്ടെ അതില്‍ എല്ലാം ഞാന്‍ എന്നതിനെ മാറ്റി നിര്‍ത്തുക എന്നതാണ് ഇന്നത്തെ വചനത്തിന്റെ സാരാംശം. മനുഷ്യനെ സംബന്ധിച്ചിടത്തോളം, പട്ടിണി കിടക്കുന്നതിലും ബുദ്ധിമുട്ടേറിയ കാര്യമാണിത്. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സംഭവം താനാണ് എന്ന മനുഷ്യന്റെ ധാരണകളില്‍ ആണ് ആദ്യം പൊളിച്ചെഴുത്തു വേണ്ടത്. താനാണ് എല്ലാറ്റിന്റെയും കേന്ദ്രം എന്നും, ഈ പ്രപഞ്ചം തന്നെ ഉണ്ടായതു തനിക്കുവേണ്ടി മാത്രമാണെന്നും മനുഷ്യന് വിചാരിക്കുന്നു. കോസ്മിക് കലണ്ടര്‍ എന്നൊരു കോണ്‍സെപ്റ്റ് ഉണ്ട്. ഈ പ്രപഞ്ചത്തിന്റെ ആയുസ്സു മുഴുവന്‍ ഒരു വര്‍ഷം ഉള്ള ഒരു കലണ്ടര്‍ ആയി സങ്കല്‍പ്പിക്കുക. പ്രപഞ്ചത്തിന്റെ തുടക്കം ആയ മഹാവിസ്ഫോടനം ഉണ്ടായത് ഒരു ജനുവരി ഒന്നിന് ആണെങ്കില്‍ മനുഷ്യന് ഉണ്ടായതു ആ വര്‍ഷം ഡിസംബര്‍ 31നു അര്‍ധരാത്രിക്ക് ഏതാനും മിനിട്ടുകള്‍ക്ക് മുമ്പ് മാത്രമാണ്. അത്രേയുള്ളൂ മനുഷ്യന്റെ ചരിത്രം. ആ മനുഷ്യനാണ് താനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് അഹങ്കരിക്കുന്നത്.
ലോകം മുഴുവന്‍ ഞാന്‍ എന്ന ആശയത്തിന്റെ പിറകെ നടക്കുമ്പോള്‍, ഓരോ മനുഷ്യനും ആത്മരതിയുടെ ഉത്സവങ്ങള്‍ക്ക് അരങ്ങുകള്‍ ആകുമ്പോള്‍, ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ വിപ്ലവകരമാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ പ്രകടനങ്ങള്‍ ആകാതെ ഇരിക്കട്ടെ. അത് തികച്ചും സ്വകാര്യമായ സംഭാഷണങ്ങള്‍ ആവട്ടെ. നിശബ്ദരായി തങ്ങളുടെ കടമ നിര്‍വ്വഹിച്ചു കടന്നു പോകുന്ന ആയിരക്കണക്കിന് സാധാരണ മനുഷ്യരോടും, സസ്യ ജന്തു ജാലങ്ങളോടും ചേര്‍ന്ന് നിന്ന് കൊണ്ട്, ഞാന്‍ എന്ന അഹങ്കാരത്തെ ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കട്ടെ. ഇന്ന് നമ്മള് വായിച്ചു കേട്ട വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍ പറയുന്ന പോലെ, സമ്പന്നന് ആയിരുന്നിട്ടും, നമ്മെപ്രതി ദരിദ്രന് ആയ, ശൂന്യന്‍ ആയ ക്രിസ്തുവാണ് നമ്മുടെ മാതൃക.
....................................
homilieslaity.com
നോയമ്പ്ക്കാലം 04⌄
Homily 01 -Matthew 21:33-44⌄
Homily 02 -Matthew 21:33-44⌄
Homily 03 -Matthew 21:33-44⌄
Homily 04 -Matthew 21:33-44⌄
Homily 05 -Matthew 21:33-44⌄
Homily 06 -Matthew 21:33-44⌄
Homily 07 -Matthew 21:33-44⌄
Homily 08 -Matthew 21:33-44⌄
Homily 09 -Matthew 21:33-44⌄
Homily 10 -Matthew 21:33-44⌄
Homily 11 -Matthew 21:33-44⌄
Homily 12 -Matthew 21:33-44⌄
Homily 13 -Matthew 21:33-44⌄
Homily 13 -Matthew 21:33-44⌄
Homily 14 -Matthew 21:33-44⌄
Homily 15 -Matthew 21:33-44⌄
Homily 16 -Matthew 21:33-44⌄
Homily 17 -Matthew 21:33-44⌄
Homily 18 -Matthew 21:33-44⌄
Homily 19 -Matthew 21:33-44⌄
Homily 20 -Matthew 21:33-44⌄
Homily 21- മത്തായി 5:27-32⌄
നോമ്പ് ഞായർ 4
മത്തായി 5:27-32
Biblical Background
മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ ഗിരിപ്രഭാഷണം ആണ് context. മത്തായി ഈശോയെ പുതിയ മോശമായിട്ട് അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്.. അതിന്റെ ഭാഗമായി യഹൂദ നിയമങ്ങളെ (മത്തായിയുടെ) ഈശോ പൊളിച്ച് എഴുതുന്നുണ്ട്. ഇങ്ങനെ പൊളിച്ചെഴുതുന്ന നിയമങ്ങളിൽ ഒന്നാണ് വ്യഭിചാരം ചെയ്യരുത് എന്ന കല്പനക്കു ഈശോ നൽകുന്ന വിശദീകരണം.
1. വിശുദ്ധി പാലിക്കുക
ഇന്നത്തെ വായനകളുടെ ഒരു പ്രധാന ആശയം ശാരീരിക വിശുദ്ധി കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്. പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിൽ സോദോം -ഗൊമോറ ദേശത്തിലെ ജങ്ങളുടെ മ്ലേച്ഛത നിറഞ്ഞ പെരുമാറ്റവും അതുമൂലം വന്ന ദുരന്തവും സൂചിപ്പിക്കുന്നു. രണ്ടാം വായനയിൽ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ ദാവീദിന്റെ വ്യഭിചാരവും നാഥൻ പ്രവാചകന്റെ കുറ്റാരോപണവും വായിക്കുന്നു. പിന്നെ ലേഖനത്തിൽ പൗലോസ് ഓർമ്മിപ്പിക്കുന്നത് യുവ സഹജമായ മോഹങ്ങളിൽ ഓടി അകലാനുമാണ്. സുവിശേഷത്തിൽ 'വ്യഭിചാരം ചെയ്യരുത്' എന്ന ദൈവിക കല്പനക്കു പുതിയ ഒരു നിർവചനം ഈശോ നൽകുന്നു. നോമ്പ് കാലത്തു ( അല്ലെങ്കിലും) പാലിക്കേണ്ട ഒരു പുണ്യമാണ് ശാരീരിക വിശുദ്ധി. സ്വന്തം ശരീരത്തോടും അപരന്റെ ശരീരത്തോടും ( പുരുഷൻ ആകട്ടെ സ്ത്രീ ആകട്ടെ) കൊടുക്കേണ്ട respect കൊടുക്കാൻ നമ്മൾ പഠിക്കണം പീഡിപ്പിച്ചതിന്റെയും പീഡിപ്പിക്കപ്പെട്ടത്തിന്റെയും വാർത്തകളാണ് പത്രങ്ങൾ നിറയെ... വന്നു വന്നു 'പോക്സോ' എന്നോക്ക കേട്ടാൽ നമ്മുക്ക് ഇപ്പോൾ ഞെട്ടൽ ഇല്ലാതായി... 'me too' ക്യാമ്പയിൻ ആകട്ടെ തകൃതിയായി നടക്കുന്നു. ഇന്റർനെറ്റിൽ ഇപ്പോഴും ഏറ്റവും market 'porn site' കൽക്കു തന്നെ. എന്നു വച്ചാൽ വിശുദ്ധി പാലിച്ചു ജീവിക്കുക എന്നത് ഇന്നത്തെ കാലത്തു എളുപ്പമല്ല . അതിനു അനുകൂലമായ സാഹചര്യം അല്ല നമുക്ക് ചുറ്റും. ആ വെല്ലുവിളി ഏറ്റെടുക്കാൻ പറ്റണം. ബോബി അച്ചന്റെ അഭിപ്രായത്തിൽ
പത്രങ്ങളിൽ സ്ത്രീ പീഡനങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നതിനുള്ള കാരണം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള അലിവിൻറെ പേരിൽ ഒന്നുമല്ല; മറിച്ചു അത് വായിക്കുന്നവന്റെ ഭാവനകൾക്ക് രതിയുടെ നീലിമ ചാർത്തി കൊടുക്കുന്നു എന്നതുകൊണ്ടാണ്. അതായത് വായിക്കുന്ന നമ്മളും ഒരു നിഗൂഢ സന്തോഷം അനുഭവിക്കുന്നുണ്ടത്രേ....!!
അഴിക്കോട് സാറിന്റെ വാക്കുകൾ കടമെടുത്തത്താൽ കേരളത്തിൽ ഇന്ന് മത്സ്യ കച്ചവടവും മാംസ കച്ചവടവുമാണ് തകൃതി ആയിട്ട് നടക്കുന്നത്. അത്തരം ഒരു bussiness ന്റെ ഉല്പാദകരോ ഉപഭോക്താക്കളും ആകാതിരിക്കുക. "വ്യഭിചാരത്തിന്റെ ദുർഭൂതം അനേകരെ വഴി തെറ്റിക്കുന്നു" എന്നാണ് ഹോസിയ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പ്.( ഹോസിയ 4:12) ആ ഭൂതത്തിനു പിടി കൊടുക്കാതെ ജീവിക്കുക.
"വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന് ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു."
1 കോറി 6 : 18 എന്ന പൗലോസിന്റെ ഉപദേശം മറക്കരുത്.
2. ദൂരെ കളയുക
കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ നോക്കിയിരുന്ന ഒരു ജീവി പല്ലി യാണ് . അതിങ്ങനെ ഇഴഞ്ഞു പോകുമ്പോൾ അതിനു അപകടം വരാൻ സാധ്യത ഉള്ള സാഹചര്യത്തിൽ അതിന്റെ വാൽ മുറിച്ചു കളഞ്ഞു കടന്നു പോകുന്നു.. മുറിഞ്ഞു പോയ ആ വാൽ തനിയെ പിടയുന്നത് പല തവണ നോക്കി നിന്നിട്ടുണ്ട്. എന്ന് പറഞ്ഞാൽ തല പോകുന്ന സാഹചര്യത്തിൽ ആത്മ രക്ഷക്കയി പല്ലി അതിന്റെ വാല് മുറിച്ചു കളയുന്നു. സത്യത്തിൽ അതുതന്നെയാണ് കർത്താവ് പറയുന്നത് . ശരീരം മൊത്തം പോകാതിരിക്കാനായി ഒരാവയവം നഷ്ടപ്പെടുത്തുക. നടക്കണ കാര്യം വല്ലതും ആണോ...? ( അല്ലേലും ഇമ്മടെ കർത്താവ് ചിലപ്പോൾ അത്ര പ്രാക്ടിക്കൽ അല്ല എന്ന് തോന്നാറുണ്ട്...)
എന്തായാലും ഏതൊന്നാണോ നമ്മെ പ്രലോഭനത്തിൽ വീഴ്ത്തുന്നത്. അതു വെട്ടി ദൂരെ കളയുക എന്ന് ഇതിനെ കൂട്ടി വായിക്കാവുന്നതാണ്. നിന്റെ
മൊബൈൽ ആണ് നിനക്കു ഇടർച്ചക്കു കാരണം എങ്കിൽ അത് ദൂരെ കളയുക, നിന്റെ ഇന്റർനെറ്റൊ whatsApps ഗ്രൂപ്പോ ആണോ നിനക്കു ഇടർച്ചക്കു കാരണമാകുന്നെങ്കിൽ ദയവ് ചെയ്തു അതു ഉപയോഗിക്കാതിരിക്കുകയോ uninstall ചെയ്തു കളയുകയോ ചെയ്യുക. എന്നു വച്ചാൽ നിന്റെ കാഴ്ച്ച നിനക്കു പ്രലോഭന ഹേതുവാകുന്നെങ്കിൽ കണ്ണല്ല, കാഴ്ച്ചകൾ വെട്ടി കളയുക എന്നർഥം.
അതായത് ഉത്തമാ..... തെറ്റിലേക്ക് നിന്നെ നയിക്കുന്ന വസ്തുക്കളും വ്യക്തികളും സ്ഥലങ്ങളും കൂട്ടു കെട്ടുകളും യാത്രകളും ശീലങ്ങളും ഉപേക്ഷിക്കുക. അതാണ് വിശുദ്ധിയിലേക്കുള്ള ആദ്യ ചുവട്.
പൗലോസ് പറയുന്നില്ലേ... "എല്ലാ അനുവദനീയമാണ് പക്ഷേ എല്ലാം പ്രയോജനകരമല്ല." അത്ര പ്രയോജനകരമല്ലാത്ത ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു അല്ലേ...
3. കണ്ണടക്കം
ഈശോ യഹൂദരുടെ വ്യഭിചാരം ചെയ്യരുത് എന്ന നിയമത്തിനു പുതിയ മാനം നൽകുന്നു. ശാരീരിക മായുള്ള ബന്ധം അതും വിവാഹം കഴിഞ്ഞ സ്ത്രീ പുരുഷനുമായുള്ള ആയിട്ടുള്ള അവിഹിത ബന്ധം മാത്രമാണ് യഹൂദരെ സമ്പാദിച്ചു വ്യഭിചാരത്തിന്റെ മെയിൻ THRUST.
പക്ഷെ ഈശോയെ സംബന്ധിച്ചു ക ആസക്തിയോടെ സ്ത്രീയെ നോക്കുന്നതു പോലും വ്യഭിചാരം എന്ന കാറ്റഗറിയിൽ വരുന്നു.
അപ്പോൾ പ്രശനം ആസക്തിയും നോട്ടവുമണ്. കാഴ്ച്ചയും (See) നോട്ടവും ( Look) തമ്മിലുള്ള വ്യത്യാസം നമുക്കറിയാം. കാഴ്ച(See) സ്വാഭാവികമായി സംഭവിക്കുന്നതാണ്. നോട്ടം(Look) ആകട്ടെ മനപ്പൂർവ്വം നടത്തുന്നതാണ്. കാഴ്ചയെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിലും നോട്ടത്തെ നിയന്ത്രിക്കുക. 'കണ്ണടക്കം' എന്നൊക്കെ കർന്നവൻമാർ പറയാറില്ലേ... അതൊന്നു പരിശീലയ്ക്കുന്നത് നല്ലതാണ്. ആസക്തിയോട് കൂടിയുള്ള ചില നോട്ടങ്ങൾ ഉപേക്ഷിക്കുക എന്ന അർത്ഥം. അതിപ്പ പ്രൈവറ്റ് ബസിന്റെ മുൻ വശത്തെക്കുള്ള നോട്ടം മുതൽ ഒഴിവു സമയത്തെ ഇന്റർനെറ്റിലെ അത്ര നല്ലതല്ലാത്ത തിരച്ചിലുകൾ വരെ ഒരേ റേഞ്ചിൽ പെടും കർത്താവിന്റെ കാഴ്ചപ്പാടിൽ... അതുകൊണ്ടു അത് ഒഴിവാക്കുക. "ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ
" (എഫേ 4:22) എന്ന പൗലോസിന്റെ വാക്കുകൾക്ക് ഈ നോമ്പ് കാലത്തു വലിയ അർത്ഥമുണ്ട്..
തല തിരിഞ്ഞ ചിന്ത
"എടീ..., ഇമ്മടെ വികാരിയച്ചന്റെ നോട്ടം ശരിയല്ല കെട്ടോ...."
ഒരു പള്ളീലച്ചനു നേരെ ഉയരാവുന്ന രഹസ്യമായ ആരോപണമാണിത്.
കൊച്ചു വർത്തമാനങ്ങളിൽ ഏർപ്പെടുമ്പോഴും...
ക്ലാസ് എടുക്കുമ്പോഴും,
സൗഹൃദം പുതുക്കുമ്പോഴും,
ഫോണിൽ തിരയുമ്പോഴും,
യാത്ര ചെയ്യുമ്പോഴും,
ഭക്ഷണ മേശയിലും
എന്തിന്....
കുമ്പസാരക്കൂട്ടിലും,
ബലിയർപ്പിക്കുമ്പോഴും
ഒരു കണ്ണടക്കം പാതിരിക്ക് അത്യവശ്യമായ കാലമാണിത് ....!!!
ഒരു കണക്കിനു പറഞ്ഞാൽ 'പാതി തിരിഞ്ഞതു' നന്നായി അല്ലേ....???
നോയമ്പ്ക്കാലം 05⌄
Homily 01 - John 7:37-39,8:12-20⌄
Homily 02 - John 7:37-39,8:12-20⌄
Homily 03 - John 7:37-39,8:12-20⌄
Homily 04 - John 7:37-39,8:12-20⌄
Homily 05 - John 7:37-39,8:12-20⌄
Homily 06 - John 7:37-39,8:12-20⌄
Homily 07 - John 7:37-39,8:12-20⌄
Homily 08 - John 7:37-39,8:12-20⌄
Homily 09 - John 7:37-39,8:12-20⌄
Homily 10 - John 7:37-39,8:12-20⌄
Homily 11 - John 7:37-39,8:12-20⌄
Homily 12 - John 7:37-39,8:12-20⌄
Homily 13 - John 7:37-39,8:12-20⌄
Homily 14 - John 7:37-39,8:12-20⌄
Homily 15 - John 7:37-39,8:12-20⌄
Homily 16 - John 7:37-39,8:12-20⌄
Homily 17 - John 7:37-39,8:12-20⌄
Homily 18 - John 7:37-39,8:12-20⌄
Homily 19- യോഹ 8:1-11⌄
നോമ്പ് അഞ്ചാം ഞായര്‍
ഉത്പ 4:8-16;
1 സാമു 24: 1-8;
1 യോഹ 1:5-10,
യോഹ 8:1-11
ഒരു ഇരയെ കിട്ടുമ്പോള്‍ എല്ലാവരും വിശുദ്ധരാകുന്നു
അഭിലാഷ് ഫ്രേസര്‍
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ ഒരു നടന്റെമേല് ഒരു കുറ്റം ചുമത്തപ്പെട്ടു. അതിന്റെ പേരില്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അത് വലിയൊരു വാര്‍ത്തയായി. വാര്‍ത്താ ചാനലുകളും അതിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മതിവരുവോളം ആ അറസ്റ്റ് ആഘോഷിച്ചു. അയാള്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പ് വരും മുമ്പേ അയാളെ കുറിച്ച് കഥകള്‍ പരന്നു. കഥകളുടെ മേല്‍ നെയ്ത കഥകള്‍. ചില യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ തൊങ്ങലുകള് പിടിപ്പിച്ച കഥകള്‍. എല്ലാവരും ന്യായാധിപന്മാരായി. എല്ലാവരും കുറ്റം വിധിച്ചു. സോഷ്യല്‍ മീഡിയയുടെ സ്വഭാവം ഇതാണ്. ഒരു ഇരയെ കിട്ടുമ്പോള്‍ എല്ലാവരും വിശുദ്ധരാകുന്നു. എല്ലാവരും ന്യായാധിപന്മാരാകുന്നു!
ഇത് ആ നടന്റെ മാത്രം കാര്യമല്ല. സോഷ്യല്‍ മീഡിയ വരുന്നതി നൊക്കെ ഏറെക്കാലം മുമ്പ് ഒരു ശാസ്ത്രജ്ഞനും ഇതേ ഗതി വന്നു. ഇപ്പോഴും ഇതേ ഗതി പലര്‍ക്കും വന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍, അബദ്ധത്തില്‍ ഒരു നാക്കുപിഴ സംഭവി ച്ചാല്‍, ജനത്തിന് അഹിതമായതെന്തെങ്കിലും പറഞ്ഞാല്‍, ഇവിടെ കല്ലേറുകള്‍ കൊണ്ടു നിറയുന്നു. കല്ലേറുകാരുടെ സാമ്രാജ്യമാണ് സോഷ്യല്‍ മീഡിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കല്ലേറുകളുടെ മുന്നില്‍ തല കുനിച്ചു നില്ക്കുന്ന ഒരാളെ കല്ലെറിയാന്‍ നമുക്ക് എന്തൊരാവേശമാണ്!
ആള്‍ക്കൂട്ടം എന്ന ഇരുട്ടുമുറിയും ദൈവത്തിന്റെ ടോര്‍ച്ചും
സ്വന്തം കുറ്റബോധങ്ങളെ മറയ്ക്കാനും മറക്കാനുമുള്ള ഒരു ശ്രമ മാണ് കല്ലുകള്‍ എടുക്കുന്നവര്‍ നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. ആള് ക്കൂട്ടത്തിനിടയില് ഒളിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യാളനാണെന്ന് സ്വയം തോന്നും. ഇരയെ കല്ലെറിയുമ്പോള്‍ സമൂഹത്തിന്റെ മുമ്പില്‍ എനിക്ക് ഒരു സ്ഥാനം ലഭിക്കുന്നുണ്ടെന്ന് സ്വയം വ്യാമോഹിക്കുന്നു. ഞാനൊരു മാന്യനാണെന്ന് എന്നെത്തന്നെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവാണ് ഈ കല്ലെറിയല്‍.
ഇത്തരമൊരു സന്ദര്‍ഭമാണ് യേശുവിന്റെ മുന്നിലേക്ക് വ്യഭിചാര ത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുമായെത്തിയ ആള്‍ക്കൂട്ടത്തില്‍ നാം കാണുന്നത്. ആള്‍ക്കൂട്ടം ഒരു തരം ഇരുളാണ്. 'എന്നെ' അഭിമുഖീകരി ക്കാന്‍ എനിക്ക് ധൈര്യമില്ലാതിരിക്കുമ്പോള്, ഞാന്‍ അഭയം തേടുന്ന ഇരുട്ടുമുറി. ആള്‍ക്കൂട്ടത്തിന്റെ ഇരുട്ടില്‍ എന്റെ പാതകങ്ങളും എന്റെ വൈകൃതങ്ങളും ഒളിപ്പിച്ചു വയ്ക്കുകയും അവരോടൊത്ത് എനിക്ക് മറ്റുള്ളവരെ കല്ലെറിയുകയും ചെയ്യാം. എനിക്ക് അപ്പോള്‍ എന്റെ ഉള്ളിലേക്ക് നോക്കേണ്ടല്ലോ!
എന്നാല്‍, വ്യഭിചാരിണിയായ സ്ത്രീയെ കൊണ്ടു വന്ന ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലും ഓര്‍ത്തില്ല, തങ്ങള്‍ വന്നുനില്ക്കുന്നത് 'ഹൃദയ വിചാരങ്ങള്‍ വെളിപ്പെടുത്തുന്ന' പ്രകാശത്തിന്റെ മുന്നിലാണെന്ന്. 1 യോഹ ന്നാന്‍ 5-ാം വാക്യത്തില്‍ പറയുന്നതു പോലെ 'ദൈവം പ്രകാശമാണ്. ദൈവത്തില്‍ അന്ധകാരമില്ല.'
ദൈവം ആള്‍ക്കൂട്ടമല്ല. ആള്‍ക്കൂട്ടമായി ആര്‍ക്കും ദൈവത്തെ കണ്ടുമുട്ടാനും ആകില്ല. അതു കൊണ്ടാണ് യേശു പറയുന്നത്, നീ പ്രാര് ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കയറി കതകടച്ച് സ്വര്‍ഗസ്ഥനായ പിതാ വിനോട് പ്രാര്‍ത്ഥിക്കുക എന്ന്. അപ്പോള്‍ ആള്‍ക്കൂട്ടം ഒരുമിച്ചു ബലിയര്പ്പിക്കുന്നതോ, ആരാധിക്കുന്നതോ എന്ന് നിങ്ങള്‍ ചോദിക്കും. ഏതാള്ക്കൂട്ടത്തിന്റെ മധ്യത്തിലും അവനവന്റെ ഉള്ളിലേക്ക് തിരിയാതെ ആര്‍ക്കും പ്രാര്‍ത്ഥിക്കാനാവില്ല, ഉള്ളിലെ പ്രകാശത്തെ അഭിമുഖീകരിക്കാ നുമാവില്ല.
യേശു ആള്‍ക്കൂട്ടത്തിലേക്ക് ഒരു ടോര്‍ച്ച് തെളിക്കുകയാണ്. പ്രകാശം വന്നു വീഴുന്നത് ആള്‍ക്കൂട്ടത്തിന്റെ മേലല്ല. ഓരോരുത്തരുടെയും ഹൃദയത്തിന്റെ ഉള്ളിലാണ്. ബൈബിള്‍ പറയുന്നതു പോലെ അവരുടെ 'ഹൃദയ വിചാരങ്ങള്‍' വെളിപ്പെട്ടു! ഒരു കണ്ണാടിയിലെന്നതു പോലെ അവര്‍ തങ്ങളെത്തന്നെ കണ്ടു. അപ്പോഴാണ് അവര്‍ കല്ലുകള്‍ താഴെയിട്ടത്.
ധ്യാനം ആള്‍ക്കൂട്ടങ്ങള്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ല എന്ന് ചരി ത്രവും അനുഭവവും നമ്മെ പഠിപ്പിക്കുന്നു. (ആള്‍ക്കൂട്ടം ഒരിക്കലും ധ്യാനിക്കുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നില്ക്കുന്ന ഒരാള്‍, മറ്റുള്ളവരില്‍നിന്ന് സ്വയം വേര്‍പെടുത്തി ഒരു നിമിഷത്തില്‍ ഉള്ളിലേക്ക് നോക്കുമ്പോളാണ് ധ്യാനം സംഭവിക്കുന്നത്). ആള്‍ക്കൂട്ട കൊലപാതങ്ങളെ കുറിച്ച് നമ്മള് എത്ര കേട്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തെ ഭയപ്പെടണം. കാരണം, നേരത്തെ പറഞ്ഞതു പോലെ അതൊരു ഇരുളാണ്. അതൊരു വന്യമായ വൈകാരികത മാത്രമാണ്. അവിടെ ധ്യാനമില്ല. ഉള്ളിലേക്കുള്ള പ്രയാണമില്ല. ഉള്ളിലെ വെട്ടവുമില്ല.
ആള്‍ക്കൂട്ടത്തില്‍ തനിയെ
എപ്പോഴെല്ലാം മതം ആള്‍ക്കൂട്ടമായും സംഘമായും മാറിയിട്ടുണ്ടോ അപ്പോഴെല്ലാം ദുരന്തങ്ങളും നാശങ്ങളും സംഭവിച്ചിട്ടുണ്ട്. ധ്യാനമില്ലാ താകുന്ന, ആത്മപരിശോധനയില്ലാത്ത മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാത്തരം സംഘങ്ങളും ഇരുളാണ്. അവര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു, വിധിച്ചുകൊണ്ടിരിക്കുന്നു, നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തിന് എന്തെങ്കിലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ? സൃഷ്ടിയെല്ലാം നടക്കുന്നത് ഏകാന്തതയിലാണ്, ധ്യാനത്തിലാണ്, മനനത്തിലാണ്.
ദേവാലയത്തില്‍ വച്ചാണ് യേശു ആ ആള്‍ക്കൂട്ടത്തെ നേരിടുന്നതെന്നത് ശ്രദ്ധേയമാണ്. ആള്ക്കൂട്ടമാകാനുള്ളതാണോ നമ്മുടെ ദേവാല യങ്ങള്‍? (കൂട്ടായ്മ എന്ന വാക്കും ആള്‍ക്കൂട്ടം എന്ന വാക്കും കൂടിക്കുഴ യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം). 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ,' എന്ന യേശുവിന്റെ വാക്കുകള്‍ ആള്‍ക്കൂട്ടത്തെ ശിഥിലമാക്കുന്നു. സംഘബോധത്തില്‍ നിന്ന് ഓരോരുത്തരെയും വേര് പെടുത്തുകയാണ് ആ വാക്കുകള്‍. ഒറ്റയ്ക്കൊറ്റയ്ക്ക് വാ! എന്നു വെല്ലുവിളിക്കുന്നതു പോലെ. ചിന്തിച്ചു നോക്കൂ, എത്ര സംഘബലമുള്ളയാ ളായാലും അവസാനം മരണത്തിലേക്ക് ഒറ്റയ്ക്കു നടന്നു പോയേ തീരൂ. ദൈവം എന്ന ന്യായാധിപന്റെ മുന്നില്‍ ഒറ്റയ്ക്ക് നിന്നേ തീരൂ.
ആ ഏകാന്തതയിലേക്കാണ് യേശു ആള്‍ക്കൂട്ടത്തിനുള്ളിലെ മനുഷ്യരെ ഉണര്‍ത്തുന്നത്. ഉള്ളിന്റെയുള്ളില്‍ ഓരോ മനുഷ്യനും ഓരോ ആദം. അയാള്‍ ദൈവമെന്ന പ്രകാശത്തെ ഒറ്റയ്ക്ക് നേരിടണം. ഇരുണ്ടതായും ഗോപ്യമായും ഒരു കോണു പോലും ബാക്കി വരാത്ത, സകല പ്രവൃത്തികളും പാതകങ്ങളും അനാവൃതമാകുന്ന ആ പ്രകാശത്തിന്റെ മുന്നില്‍ ഒരിക്കല്‍ നിന്നേ തീരൂ. അപ്പോള്‍ ആരെയും കല്ലെറിയാനുള്ള 'ആത്മധൈര്യം' നമുക്ക് ഉണ്ടാവുകയില്ല!
ഇന്ന് മതങ്ങളുടെയും ഭരണാധിപന്മാരുടെയും രാഷ്ട്രീയപാര്ട്ടിക ളുടെയും ഏറ്റവും വലിയ തകരാറ് ആത്മവിമര്‍ശനം ഇല്ലാത്തതാണെന്ന് തോന്നിയിട്ടുണ്ട്. ആത്മപരിശോധന ആത്മവീര്യത്തെയും സംഘബോധത്തെയും കെടുത്തും എന്നൊരു തെറ്റിദ്ധാരണ! ആത്മവിമര്‍ശനം നടത്തു ന്നവരെ ശത്രുക്കളായി കാണുന്ന പ്രവണതയാണ് പൊതുവെ കാണു ന്നത്. സ്വന്തം തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവര്‍ സംഘത്തിന്റെ ശത്രു വാകുന്നു. അയാള്‍ ആക്രമിക്കപ്പെടുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടത് എന്തിനായിരുന്നു? യൂഹൂദരെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച തിനായിരുന്നു. ക്രിസ്തുവിന്റെ അടിസ്ഥാന ദൗത്യം പോലും ആത്മപരി ശോധനയും ആത്മവിമര്ശവുമായിരുന്നു. ഉള്ളിലേക്ക് നോക്കാനാണ് അവിടുന്ന് ആഹ്വാനം ചെയ്തത് (ആസക്തിയോടെ സ്ത്രീയെ നോക്കു ന്നവനെ കുറിച്ചു പറയുമ്പോഴും കാഴ്ചയര്പ്പിക്കാനായി ചെല്ലുമ്പോള്‍ സഹോദരനോട് ഉള്ളില്‍ തോന്നുന്ന നീരസത്തെ കുറിച്ചുമെല്ലാം അവിടുന്ന് പറഞ്ഞത് ഓര്‍ക്കുക). എന്നാല്‍ നമ്മളോ? ആത്മവിമര്‍ശനം ആത്മ വീര്യം കെടുത്തുമെന്ന കാരണം പറഞ്ഞ് എല്ലാ പ്രവാചക ശബ്ദങ്ങളെയും നിശബ്ദരാക്കുന്നു!
ആത്മവീര്യം വരുന്നത് ആള്‍ക്കൂട്ടബലത്തില്‍ നിന്നല്ല, ശുദ്ധമായ മനസ്സാക്ഷിയില്‍ നിന്നാണെന്ന കാര്യം നാം പലപ്പോഴും മറന്നു പോ കുന്നു.
എന്താണ് ശുദ്ധമായ മനസ്സാക്ഷി? എല്ലാം അനാവൃതമാക്കുന്ന ദൈവത്തിന്റെ പ്രകാശത്തിനു മുമ്പില്‍ മിഴി താഴ്ത്താതെ നില്ക്കുവാനുള്ള ആത്മവിശ്വാസമാണത്. അതിനുമപ്പുറം ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാം കാണുന്നവന്റെ മുന്നില്‍ സ്വയം അനാവൃതനായി നില്ക്കുന്നവന്റെ ഭാരമില്ലായ്മയാണത്.
ഈ ഭാരമില്ലായ്മയാണ് വ്യഭിചാരിണിയായ സ്ത്രീയെ ആള്‍ക്കൂട്ട ത്തില്‍ നിന്ന് വ്യത്യസ്തയാക്കിയത്. കല്ലെറിയാന്‍ വന്നവര്‍ ആള്‍ക്കൂട്ടം എന്ന പുകമറയ്ക്കുള്ളില്‍ ഒളിച്ചു നിന്നപ്പോള്‍ തന്റെ തെറ്റിനെ കുറിച്ച് ബോധ്യമുള്ള അഭിസാരിക പ്രകാശത്തിന്റെ മുന്നില്‍ സ്വയം അനാവൃതയായി നിന്നു. അതിനാലാണ് അവള് നീതീകരിക്കപ്പെട്ടതും ക്ഷമ യ്ക്കു പാത്രമായതും. അവളുടെ മനോഭാവം കുരിശിന്റെ പാര്‍ശ്വത്തിലെ നല്ല കള്ളന്റേതുമായി ഒത്തു നോക്കുക. അയാള്‍ സ്വയം ന്യായീകരി ക്കുകയല്ല, സ്വന്തം തെറ്റ് ഏറ്റു പറയുകയാണ് ചെയ്തത്. അങ്ങനെയാണ് അയാള്‍ ഒറ്റ നിമിഷംകൊണ്ട് പറുദീസ സ്വന്തമാക്കിയത്.
പ്രകാശത്തിന്റെ മുന്നില്‍ ജീവിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല ആത്മീയത. എപ്പോഴും എവിടെയും ഞാന്‍ ദൈവത്തിന്റെ മിഴിവെട്ടത്തിന് മുന്നിലാണെന്ന ബോധ്യത്തോടെ ജീവിക്കുക. അങ്ങനെ ജീവിക്കുന്നവര്‍ ഒരിക്കലും കല്ല് എടുക്കുകയില്ല. കാരണം അയാള്‍ക്കറിയാം, താന്‍ എറിയാന്‍ പോകുന്നവരുടെ കണ്ണിലുള്ള കരടിനേക്കാള്‍ വലിയ തടിക്കഷണമാണ് തന്റെ കണ്ണിലുള്ളതെന്ന്!
എല്ലാവരും ഒരേ തൂവല്പക്ഷികള്
പിതാവ് ആരെയും വിധിക്കുന്നില്ല. വിധിയെല്ലാം അവിടുന്ന് പുത്രനെ ഏല്പിച്ചിരിക്കുന്നു എന്ന് വ്യക്തമായി അരുളിച്ചെയ്ത പുത്രന് തന്നെയാണ് പാപം ചെയ്യുന്നതിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീയെ വെറുതെ വിടുന്നതെന്നത് ചിന്തനീയമാണ്. ഈ ഭൂമിയില്‍ വിധിക്കാന്‍ അധികാരമുള്ള ഒരേയൊരാള്‍ പോലും വിധിവാചകം ഉച്ചരിക്കാതെ ഒഴിഞ്ഞു മാറുമ്പോള്‍ ഓര്‍ക്കണം, വിധിതീര്‍പ്പുകള്‍ ഈ കാലത്തിന്റേതല്ല, അത് വരാനിരിക്കുന്ന കാലത്തിന്റെതാണ്. ഒരാളെ പോലും ക്രിസ്തു വിധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതേ സമയം വ്യഭിചാരിണിയെയും ചുങ്ക ക്കാരെയും വിധിക്കാത്ത ക്രിസ്തു കപടനാട്യക്കാരുടെ നേരെ ആഞ്ഞടിക്കുകയും ചെയ്യുന്നു. കാരണം വളരെ കൃത്യമാണ്. 1 യോഹന്നാന് 8-ാം വാക്യത്തില്‍ പറയുന്നതു പോലെ, 'നമുക്ക് പാപമില്ലെന്ന് പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും'.
ആരാണീ ഫരിസേയരെന്ന് വിശദമാക്കേണ്ടതില്ല. യേശു വിശേ ഷിപ്പിക്കുന്നതു പോലെ അവര്‍ കപടനാട്യക്കാരാണ്. ആത്മവഞ്ചകരാണ്. സ്വയം പുണ്യവാളന്മാരെന്ന് കരുതുന്നവര്‍, ഈ ആള്‍ക്കൂട്ടത്തെ പോലെ. അവരെ മാത്രമാണ് യേശു വിധിക്കുന്നതും വിമര്‍ശിക്കുന്നതും. അവര്‍ കപടനാട്യക്കാരായി തുടരുന്നത് അവര്‍ ദൈവത്തിന്റെയും മനഃസാക്ഷി യുടെയും വെട്ടത്തിലേക്ക് നീങ്ങി നില്‍ക്കാത്തതുകൊണ്ടാണ്. പ്രകാശത്തെ അവര്‍ അകറ്റി നിറുത്തുകയും ചെയ്യുന്നു. ഈ കൂട്ടര് ഒഴികെ ആരും യേശുവിന്റെ വിധിക്ക് പാത്രമാകുന്നില്ല. എല്ലാ പാപികളെയും അഗാധ മായ കരുണയോടെയാണ് അവിടുന്ന് ചേര്ത്തണക്കുന്നത്. അതിലൊരാളാണ് ആ അഭിസാരികയും.
ആത്മാവബോധത്തിന്റെ മറുവശമാണ് കരുണ. ഞാന്‍ എന്നെത്തന്നെ കാണുന്ന ആ വെട്ടം എനിക്ക് എന്റെ സഹജീവിയെ അയാളാ യിരിക്കുന്ന അവസ്ഥയില്‍ കാണിച്ചു തരുന്നു- അയാളുടെ മുറിവുകളോടെ, ആന്തരിക ദൈന്യതയോടെ. ആ വെട്ടത്തില്‍ ഞാന്‍ എന്നെത്തന്നെയും അപരനെയും കാണുന്നു. ഇരുവരും ഒരേ തൂവല്‍പക്ഷികളാണെന്ന് അവിടെ നാം തിരിച്ചറിയുന്നു.
അപ്രകാരം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്തു വിധി? ബാക്കി വരുന്നത് കാരുണ്യം മാത്രം. അഗാധമായ മനുഷ്യത്വം മാത്രം!
homilieslaity.com
Homily 19- യോഹ 8:1-11 (Eng)⌄
(Fifth Sunday of the Great Fast )
Gen 4:8-16 Cain’s repentance: Cain said to his brother Abel, “Let us go out in the field.”* When they were in the field, Cain attacked his brother Abel and killed him.c 9Then the LORD asked Cain, Where is your brother Abel? He answered, “I do not know. Am I my brother’s keeper?” 10God then said: What have you done? Your brother’s blood cries out to me from the ground! 11Now you are banned from the ground* that opened its mouth to receive your brother’s blood from your hand.d 12If you till the ground, it shall no longer give you its produce. You shall become a constant wanderer on the earth. 13Cain said to the LORD: “My punishment is too great to bear. 14Look, you have now banished me from the ground. I must avoid you and be a constant wanderer on the earth. Anyone may kill me at sight.” 15Not so! the LORD said to him. If anyone kills Cain, Cain shall be avenged seven times. So the LORD put a mark* on Cain, so that no one would kill him at sight. 16Cain then left the LORD’s presence and settled in the land of Nod,* east of Eden.
1 Sam 24:1-8 The forgiving love: David then went up from there and stayed in the strongholds of Engedi. 2When Saul returned from the pursuit of the Philistines, he was told that David was in the desert near Engedi.3So Saul took three thousand of the best men from all Israel and went in search of David and his men in the direction of the wild goat crags. 4When he came to the sheepfolds along the way, he found a cave, which he entered to relieve himself. David and his men were occupying the inmost recesses of the cave.a 5David’s servants said to him, “This is the day about which the LORD said to you: I will deliver your enemy into your hand; do with him as you see fit.” So David moved up and stealthily cut off an end of Saul’s robe. 6Afterward, however, David regretted that he had cut off an end of Saul’s robe.b 7He said to his men, “The LORD forbid that I should do such a thing to my master, the LORD’s anointed, to lay a hand on him, for he is the LORD’s anointed.”c 8With these words David restrained his men and would not permit them to attack Saul. Saul then left the cave and went on his way.
1 Jn 1:5-10 Salvation when sins are confessed : 5Now this is the message that we have heard from him and proclaim to you: God is light,* and in him there is no darkness at all. 6If we say, “We have fellowship with him,” while we continue to walk in darkness, we lie and do not act in truth.e 7But if we walk in the light as he is in the light, then we have fellowship with one another, and the blood of his Son Jesus cleanses us from all sin.f 8If we say, “We are without sin,” we deceive ourselves,* and the truth is not in us.g 9If we acknowledge our sins, he is faithful and just and will forgive our sins and cleanse us from every wrongdoing.h 10If we say, “We have not sinned,” we make him a liar, and his word is not in us.i
Jn 8:1-11 Salvation for the sinful woman Then each went to his own house, 1while Jesus went to the Mount of Olives.* a2But early in the morning he arrived again in the temple area, and all the people started coming to him, and he sat down and taught them. 3Then the scribes and the Pharisees brought a woman who had been caught in adultery and made her stand in the middle. 4They said to him, “Teacher, this woman was caught in the very act of committing adultery. 5Now in the law, Moses commanded us to stone such women.* So what do you say?”b 6They said this to test him, so that they could have some charge to bring against him. Jesus bent down and began to write on the ground with his finger.* 7* But when they continued asking him, he straightened up and said to them,c “Let the one among you who is without sin be the first to throw a stone at her.” 8Again he bent down and wrote on the ground. 9And in response, they went away one by one, beginning with the elders. So he was left alone with the woman before him. 10Then Jesus straightened up and said to her, “Woman, where are they? Has no one condemned you?”d 11She replied, “No one, sir.” Then Jesus said, “Neither do I condemn you. Go, [and] from now on do not sin any more.e
Introduction: Today’s readings remind us, first, of the horror and the just consequences of sin; second, of the incredible gift of God’s mercy; and third, of what we need to do, to receive that mercy. Reminding us of God’s readiness to forgive sin and to restore people to His friendship, today’s readings challenge us to show the same mercy to the sinners around us and to live as forgiven people, actively seeking reconciliation. Mercy and pardon are the hallmarks of the Christian. The central theme of all readings is a merciful God’s steadfast love. The sinful woman’s story of sin committed, and sin forgiven in today’s Gospel also shows the inexhaustible mercy and compassion Jesus grants to sinners. It invites us to recognize and experience in our own lives both God’s Justice and His Mercy. We bear witness to the Justice of God by confessing our sinfulness and determining to avoid sin, and we bear witness to God’s Mercy by accepting the forgiveness of our sins and by determining to forgive those who have offended us.
Homily starter anecdote:1) Mother Teresa on the Sacrament of Divine Mercy: While Mother Teresa is certainly famous for the charity with which she poured herself out in love for Christ in the distressing disguise of lepers, AIDS victims, the dying, and the untouchables, she was likewise a great “Missionary of Mercy” in calling everyone to receive Jesus’ forgiving love in the Sacrament of Confession, a Sacrament she received at least once a week. She would counsel others, “One thing is necessary for us: Confession. Confession is nothing but humility in action. We call it Penance, but really it is a Sacrament of Love, a Sacrament of forgiveness. It is a place where I allow Jesus to take away from me everything that divides, that destroys. Confession is a beautiful act of great love. Only in confession can we go in as sinners with sin and come out as sinners without sin. … There’s no need for us to despair, no need for us to commit suicide, no need for us to be discouraged, if we have understood the tenderness of God’s love.” -- She said elsewhere, very simply, “Confession is Jesus and I, and nobody else.” And then she told us, “Remember this for life.”
# 2: Second chance: Dr. A.J. Cronin was a great Christian physician in England. One night he assigned a young nurse to a little boy who had been brought to the hospital suffering from diphtheria and given only a slight chance to live. A tube was inserted into the boy's throat to help him breathe. It was the nurse's job periodically to clean out the tube. As the nurse sat beside the boy's bed, she accidentally dozed off. She awakened to find that the tube had become blocked. Instead of following instructions, she was immobilized by panic. Hysterically she called the doctor from his home. By the time he got to the boy, he was dead. Dr. Cronin was angry beyond expression. That night Dr. Cronin went to his office and wrote his recommendation to the board demanding the immediate expulsion of the nurse. He called her in and read it, his voice trembling with anger. She stood there in pitiful silence, a tall, thin, gawky Welsh girl. She nearly fainted with shame and remorse. "Well," asked Dr. Cronin in a harsh voice, "have you nothing to say for yourself?" There was more silence. Then she uttered this pitiful plea, "...please give me another chance." Dr. Cronin sent her away. But he could not sleep that night. He kept hearing some words from the dark distance: "Forgive us our trespasses." The next morning Dr. Cronin went to his desk and tore up the report. In the years that followed he watched as this slim, nervous girl became the head of a large hospital and one of the more honored nurses in England. -- Thank God for a second chance, and a third chance, and fourth chance! Do you need to encounter God's forgiveness? He died on a cross to make it available
Gospel exegesis: Text omitted by ancient manuscripts: This powerful narrative of Jesus and the accused woman is not found in the earliest and best manuscripts of John, but appears in other important manuscripts after Lk 21:38. Almost all scholars today recognize that this text was not originally part of John’s Gospel—but it was obviously such an important story from the life of Jesus that the early Christians wanted to ensure it was not lost, even if they weren’t entirely sure of where to place it. It seems to have much more in common with Luke’s Gospel, and it is very possible that it is a fragment from one of Luke’s sources. This account is undeniably rich in theological and moral significance, and in psychological and human drama. Still, early Church authors, such as Papias (ca. A.D. 120) and the author of the Syriac “Teaching of the Twelve Apostles” (3rd cent.), knew of such an incident, and Jerome included it in his translation. For these reasons the story is judged canonical by Catholics. It might have been omitted in some early rigorist traditions because the early Church, in its struggle to maintain strict penitential discipline, perhaps could not deal with the ease with which Jesus forgave the woman. In this episode Jesus seemed too “soft” on sin. Perhaps for this reason, the story was temporarily set aside by the early Church and was only later granted canonical approbation.
The context and the trap: The incident happened in Jerusalem, in the precincts of the Temple where Jesus had been teaching. [“The scribes and the Pharisees” is often a stock phrase in the Gospels for “those Jews who disagreed with Jesus and opposed him.”] The scribes were a group of people with special training in Scripture and in the interpretation of Jewish law. They were also called lawyers or theologians and most of them were Pharisees. [The Pharisees were members of a lay movement that sought to extend God’s reign into every aspect of a person’s day.] The scribes and Pharisees brought forward a woman caught in the act of adultery. It was a pitiful, heart-wrenching scenario, calculated to cause her ultimate shame. The Mosaic penalty for such an offense was death by stoning, although there is no evidence that this ever took place, certainly not in Roman times. Besides, Moses commanded that both partners in adultery should be stoned, not only the woman. (Lv 20:10; Dt 22:22). Stoning was mostly done in cases of blasphemy; such was the case with Stephen, whom we read about in the book of Acts. The Jewish civil and criminal code considered three grave sins as punishable by death, namely idolatry, murder, and adultery. Deuteronomy prescribes death by strangulation for a married woman caught in adultery. If the guilty woman is betrothed, she has to be stoned. In both cases they have violated God’s sixth commandment and have destroyed the fidelity and unity of marriage. "It is a terrible thing for a sinner to fall into the hands of his fellow sinners.” (F. B. Meyer). His opponents wanted to use the occasion to embarrass Jesus, because he had the reputation of proclaiming God’s mercy toward sinners. If he insisted on following the Law exactly, his reputation as a prophet of God’s mercy would be open to question. Besides, if Jesus consented to her death by strangulation or stoning, he would be violating the Roman law, which forbade killing by private citizens. If he took the side of the adulterous woman, he was open to the charge of ignoring God’s Law and God’s Justice as given by Moses. This was the ingenious trap they had set for Jesus.
Jesus’ fair verdict: Initially, Jesus showed his lack of interest in the case by simply writing on the ground. But he was the only one in the group who could rightly judge the woman. The woman waited to hear Jesus' verdict. She knew that she was guilty. She had passed the judgment on herself, and she accepted Jesus' right to do the same. Perfectly understanding the secret intentions of her self-righteous accusers and the helplessness of the repentant sinner, Jesus gave his verdict: “Let the one among you who is without sin be the first to throw a stone at her.” Jesus confronts their self-righteousness with a demand that they first examine their own consciences before they accuse another. Thus, he turned the accusers’ attention back on themselves and made them realize that they, too, were sinners. St. Augustine puts Jesus’ stand as follows: “Let this woman be punished, but not by sinners; let the law be applied, but not by its transgressors.” Thus, Jesus ingeniously escaped from the trap by leaving the judgment to the consciences of the accusers. This reduced the accusers to silence, prompting them to leave in shame. According to Jewish custom, in the absence of eyewitnesses, the eldest should have begun the stoning, and since stoning was work, it was forbidden on a Sabbath day according to Mosaic law and stoning one to death was a violation of Roman law. So, the accusers melted away, beginning with the elders, who, like the elders in the story of Susannah (Dn 13), had probably brought the charge. Since the elders left scene first followed by youngsters the case against the woman was dismissed. By appealing to the Justice of God and the injustice of humans, Jesus upheld God’s mercy. The moral of the story is not that sin is of no importance, or that God does not punish sin, but that God extends mercy to repentant sinners in order that they may turn from their sins.
Jesus keeps scribbling in the sand: The response of Jesus was a symbolic action. According to the Gospel writer: “Jesus bent down and began to write on the ground with his finger” (Jn 8:6).This parabolic act is probably an allusion to Jer 17:3: “Those who turn away from thee shall be written in the earth, for they have forsaken the Lord, the fountain of living water.” If so, Jesus’ writing on the ground is an indirect reminder of the “guilt” of those who were condemning the adulterous woman. Jesus is saying that he will not permit the Law to be manipulated by the Pharisees to condemn those they label as sinners, when the hypocritical condemners themselves are also sinners. Thus, just as the scribbling of Jesus that was written on the ground or in the sand will disappear with the wind and rain and be forgotten, so will the sins that God has forgiven disappear and be forgotten.
Jesus’ counter trap on the accusers: All the accusers left the scene because they realized that Jesus’ statement challenging those without sin to cast the first stone. Why? 1) It was a Sabbath day and stoning someone to death was a form of work and all sorts of work was forbidden on the Sabbath. 2) According to Mosaic Law only the eyewitnesses were allowed to cast the first stones and none came forward as eyewitnesses. 3) Moses commanded in Lev 20: 10 and Dt 22: 22 that both partners in the adultery should be stoned and the accusers did not bring the man. 4) The Roman law did not allow any one to stone someone to death as the death penalty was reserved to Rome. 5) Jesus’ writing on the loose sand was a prophetic gesture accusing them of their own sins. St. Augustine clarifies Jesus’ stand: “Let the Law be applied; but not by transgressors.”
Judgment with a stern warning: Since Jesus knew that her sin was a violation of the sixth commandment, “You shall not commit adultery,” he gave the woman the strong warning, “Go, and from now on, do not sin anymore.” Jesus did not shrink from calling her deed a sin, inappropriate and offensive to the Justice of God. He forgave the sinner, but he upheld the Justice of God by not excusing or explaining away the sin. Without minimizing her sinfulness, Jesus showed the sinner the respect she deserved as a human being, treating her with compassion. Clearly, he valued repentance and conversion more than simple reprisal. Not only did Jesus not condemn the woman, he also gave her hope for the future. Jesus is thus portrayed as a living expression of the Divine Mercy, a wise and kind judge, more concerned with forgiveness and rehabilitation than with punishment and death. St. Augustine captures this scene with his apt remark: relicti sunt duo miseria et misericordia (“There are but two left: misery and mercy”). Her story of sin committed, and sin forgiven is an example of the inexhaustible mercy and compassion shown by Jesus to sinners. When we repent and express sorrow for our sins Jesus will say “Neither will I condemn you. Go and sin no more.” Jesus’ answer is somewhat ambiguous, and it is perhaps because it was considered “soft” on sexual immorality that some Christian communities might have hesitated to incorporate this particular story into their New Testaments. But Jesus does tell her “not to sin again,” which certainly implies that her behavior was, in fact, sinful; He does not excuse the fact of the sin, or deny its wrongness, but He chooses not to dwell on it, knowing that the entire experience has been more than traumatic enough.
Story of Divine mercy: God imposed the death penalty in the Old Testament for all types of serious sins: for idolatry, murder, blasphemy, using the Lord’s name in vain, profaning the Sabbath, cursing or striking father and mother, kidnapping, and several sexual sins (see Ex 19, 21, 22, 31, 35 and Lv 20). The Church still teaches that there is still a “death penalty,” an eternal death penalty, associated with such grave sins. That is why we call this type of sin “mortal,” or “deadly.” When we commit such an act with full knowledge and deliberate consent, we die spiritually, we commit spiritual suicide, and we cause definitive self-separation from God. When we understand why the death penalty is just for such sins, we will appreciate in its depth God’s merciful love on the Cross. Besides, God Himself revealed, especially through the Prophets Jeremiah, Isaiah, Hosea, and Ezekiel that every sin is an act of adultery because it is being unfaithful to the spousal covenant of love we have entered into with God (see Jer 3:20, Is 1:21, Is 57:8, Hos 2:2-5, Hos 3:1-5, Hos 9:1, Ez 16:30). Hence, the story of the woman caught in adultery helps us recognize and receive the immensity of God’s mercy. That is why Pope Francis in his first Sunday homily as Pope declared: “God never tires of forgiving us…. It’s we who tire of asking for forgiveness.” Then he prayed, “May we never tire of asking for what God never tires to give!” According to the Catechism of the Catholic Church, home is the first Christian school where one learns love and repeated forgiveness (CCC #1657), based on the loving mercy of God. The gates of forgiveness should always be open to anyone who turns away from sin. There is no sin, however serious, that the Church cannot forgive (CCC #982).
Life messages: # 1: We need to become forgiving people, ready for reconciliation: Jesus has shown inexhaustible mercy and compassion to sinners by dying for our sins. But we are often self-righteous, like the Pharisees, and ready to spread scandal about others with a bit of spicy gossip. We are judgmental about the unmarried mother, the alcoholic, the drug addict, or the shoplifter, ignoring Jesus’ command: “Let the one among you who is without sin be the first to throw a stone at her.” Let us learn to acknowledge our sins, ask God’s forgiveness every day and extend the same forgiveness to our erring brothers and sisters. We need to learn to hate the sin but love the sinners, showing them Jesus’ compassion and working with the Holy Spirit to make our own lives exemplary so that we can help lead them to Jesus’ ways.
2) We have no right to judge others: We have no right to judge others because we often commit the very faults we condemn, we are often partial and prejudiced in our judgment and we do not know the circumstances which have led someone to sin. Hence, let us leave the judgment to our just and merciful God who reads people’s hearts. We should show mercy and compassion to those who sin because we ourselves are sinners in need of God’s forgiveness. The apostle Paul reminds us: “But if we judged ourselves, we would not come under judgment.” (1 Cor 11:31).
Prepared by: Fr. Anthony Kadavil, Chaplain, Sacred Heart Residence of the Little Sisters of the Poor, 1655 McGill Ave, Mobile, AL 36604, USA
നോയമ്പ്ക്കാലം 06⌄
Homily 01 - John 10:11-18⌄
Homily 02 - John 10:11-18⌄
Homily 03 - John 10:11-18⌄
Homily 04 - John 10:11-18⌄
Homily 05 - John 10:11-18⌄
Homily 06 - John 10:11-18⌄
Homily 07 - John 10:11-18⌄
Homily 08 - John 10:11-18⌄
Homily 09 - John 10:11-18⌄
Homily 10 - John 10:11-18⌄
Homily 11 - John 10:11-18⌄
Homily 12 - John 10:11-18⌄
Homily 13 - John 10:11-18⌄
Homily 14 - John 10:11-18⌄
Homily 15 - John 10:11-18⌄
Homily 16 - John 10:11-18⌄
Homily 17 - John 10:11-18⌄
Homily 18 - John 10:11-18⌄
Homily 19 - John 10:11-18⌄
Homily 20 - John 10:11-18⌄
Homily 21 - Mark 8:31-9:1⌄
നോമ്പുകാലം ഞായർ 6
മർക്കോസ് 8:31-9:1
Biblical Background
മർക്കോസിനെ സുവിശേഷത്തിന്റെകേന്ദ്രമാണ് എട്ടാം അധ്യായം. കാരണം മർക്കോസ് സുവിശേഷം എഴുതിയത് ഈശോ 'മിശിഹാ' ആണെന്നും അവിടുന്ന് 'സഹിക്കുന്ന മിശിഹാ' (Suffering Messiah) ആണ് എന്നും വെളിപ്പെടുത്താനാണ്. ആ നിർണായകമായ വെളിപ്പെടുത്തൽ നടക്കുന്നത് ഈ അധ്യായത്തിലാണ്. ഈശോ , മിശിഹാ ആണെന്ന് പത്രോസിന്റെ നാവിലൂടെ അദ്ദേഹത്തിൻറെ ശിഷ്യനായ മർക്കോസ് രേഖപ്പെടുത്തുന്നു. തുടർന്ന് ഈശോ തന്നെ താൻ 'സഹിക്കുന്ന മിശിഹാ' ആണ് എന്നതിന്റെ സൂചനകൾ നൽകുന്നു.
INTERPRETATION
1. സഹനം
ഇന്നത്തെ വായനകളിലെ കേന്ദ്രബിന്ദു സഹനമാണ്. ആദ്യ വായനയിൽ നിയമാവർത്തന പുസ്തകത്തിൽ ഇസ്രായേൽ ജനം മരുഭൂമിയിലൂടെ അലഞ്ഞതിനെക്കുറിച്ചും ദൈവമായ കർത്താവ് അവരെ വിശപ്പും ദാഹവും അറിയാനായി വിട്ടു കൊടുത്തിനെക്കുറിച്ചും വായിക്കുന്നു. രണ്ടാം വായനയിൽ മക്കബായരുടെ പുസ്തകത്തിൽ ഏലിയാസർ എന്ന വൃദ്ധ പുരോഹിതന്റെ വിശ്വാസത്തിന് വേണ്ടിയുള്ള സഹനത്തെയുമാണ് രേഖപ്പെടുത്തുന്നത്.
ലേഖനത്തിൽ ഇമ്മടെ പത്രോസ് പറയുന്നത് ക്രിസ്ത്യാനി എന്നുള്ള നിലയിൽ പീഡിപ്പിക്കപ്പെടുന്നതിന് ഒരുവൻ ലജ്ജിക്കാതിരിക്കട്ടെ എന്നും മിശിഹായുടെ പീഡനങ്ങളിൽ നമ്മൾ പങ്കുപറ്റുന്നത് ആഹ്ലാദത്തോടെയാകണം എന്നൊക്കെയുമാണ്. ഇതിൻറെ തുടർച്ച എന്നുവേണം സുവിശേഷത്തെ കാണാനും. ഈശോ തന്റെ സഹനത്ത ശിഷ്യന്മാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
ഈശോയുടെ സഹനത്തെ പ്രത്യേകമായി ധ്യാനിക്കുന്ന ഈ ദിവസങ്ങളിൽ നമ്മുടെ സഹനങ്ങളെ എങ്ങനെ നമ്മൾ നേരിടുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്. സഹനത്തിന്റെ ഗുണം എന്താണ് എന്നും
ഈ നോമ്പുകാലത്ത് പ്രത്യേകമായ വിധം എന്തെങ്കിലും സഹനങ്ങൾ/ത്യാഗങ്ങൾ ബോധപൂർവം ഏറ്റെടുക്കാനുള്ള പറ്റുന്നുണ്ടോ..? ചില ഇഷ്ടങ്ങള്‍ വേണ്ടെന്നു വയ്ക്കുക. ഒരു കുരിശിന്റെ വഴി, ഒരു മലകയറ്റം, ചില മീഡിയ ഉപയോഗം കുറക്കുക എന്നിങ്ങനെയുള്ള കൊച്ചു കൊച്ചു ത്യാഗങ്ങൾ ചെയ്യുക. അതിലുപരി ജീവിതത്തിലെ സഹനങ്ങൾ/കുരിശുകൾ പരാതി കൂടാതെ ഏറ്റെടുക്കുക. ഈ കുരിശു എന്നു പറയുന്നത് പലതരം ആകും കെട്ടോ... മരണം , രോഗം , പരാജയം ഒറ്റപ്പെടൽ, ചില വ്യക്തികൾ ,സംഭവങ്ങൾ, നിയമങ്ങൾ, നിലപാടുകൾ അങ്ങനെ പലതും.... അതു ഏറ്റെടുക്കാൻ ശീലിക്കുക. സഹനങ്ങളെ ക്രിസ്തുവിനെ സഹനങ്ങളോട് ചേർത്തുവച്ച് സ്വീകരിക്കാൻ പഠിക്കുക.
2. സഹനത്തിന്റെ ഫലം
A. സഹനം നമ്മെ കുറേക്കൂടി വിശുദ്ധീകരിക്കുന്നു.
എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ശുദ്ധിചെയ്യപ്പെടുന്നു;
സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു
സ്വീകാര്യരായ മനുഷ്യരും.
പ്രഭാഷകന്‍ 2 : 5
സഹനത്തെ സ്നാനമെന്നാണ്ഈശോ വിശേഷിപ്പിക്കുക. എനിക്കൊരു മാമ്മോദിസ മുങ്ങുവാൻ ഉണ്ട് എന്നൊക്കെ പുള്ളി പറയുന്നു. ഓരോ സ്നാനം ( കുളി) കഴിയുമ്പോഴും നമ്മൾ കുറെ കൂടി പരിശുദ്ധരാകുന്നു. അതുപോലെ ഓരോ സഹനത്തിന് ശേഷവും കണ്ണുനീരാൽ കഴുകപ്പെട്ടു നമ്മൾ ആത്മീയമായി വിശുദ്ധി പ്രാപിക്കുന്നു.
B. സഹനം നമുക്ക് ആത്മ ധൈര്യം നല്കുന്നു
എന്തെന്നാല്‍, കഷ്ടത സഹനശീല വും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
റോമാ 5 : 4
സഹനം കുറേകൂടി ആത്മധൈര്യം ജീവിതത്തിൽ നൽകുന്നു. ജീവിതത്തിൽ ഉണ്ടാവുന്ന കഷ്ടതകളെ നേരിടുവാനും പ്രശ്നങ്ങളെ അതിജീവിക്കാനും തമ്പുരാനിൽ ആശ്രയിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാനും ഓരോ സഹനവും നമ്മെ സഹായിക്കുന്നു. ഇച്ചിരി കഷ്ടപ്പെട്ടു
കഴിയുമ്പോൽ പിന്നെ അത് ഒരു ശീലമാകും എന്നു പറയുന്ന പോലെയാണ്
കാര്യങ്ങൾ. കഷ്ടപ്പെടുന്നവന് വല്ലാത്ത ഒരു ധൈര്യം കിട്ടുന്നു. കാറ്റും കോളും കൊണ്ടിട്ടും വീഴത്തെ നിൽക്കുന്ന ചില മരങ്ങൾ പോലെയാണ് . സഹിക്കുന്ന മനുഷ്യരുടെ അവസ്ഥ അവരെ വീഴ്ത്താൻ എളുപ്പമല്ല. തീയിൽ കൊരുത്തത് വെയിലത്തു വാടില്ല എന്നു പറയാറില്ലേ . അതു തന്നെ കാര്യം
C. സഹനം നമ്മെ ക്രിസ്തുവാക്കി മാറ്റുന്നു
ഫ്രാൻസിസ് അസീസിയുടെ ജീവിതത്തിലെ ഒരു കഥയുണ്ട്. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന പുണ്യാളൻ തനിക്കെതിരെ വരുന്ന ഒരു കുഷ്ഠരോഗിയെ കാണുന്നു. അറപ്പും പേടിയുമായി ആദ്യം മാറിനിൽക്കുന്ന പുണ്യാളൻ പിന്നീട് തന്റെ ശക്തി വീണ്ടെടുത്ത് ഒരു ഭ്രാന്തനെപ്പോലെ ആ കുഷ്ഠ രോഗിയുടെ അടുത്ത്ചെന്നു അയാളുടെ മുറിവുകൾ ഓരോന്നിനും ചുംബിക്കുന്നു. ഓരോ ചുംബനത്തിനും ഓരോ മുറിവുകളും പ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് 5 മുറിവുകളാണ്. രണ്ട് കൈവെള്ളയിലും കാൽപാദങ്ങളിലും ഒന്ന് പാർശ്വത്തിലും. ഉടനെ വലിയ വായിൽ നിലവിളിച്ചുകൊണ്ടു പുണ്യാളൻ വിളിച്ചു പറഞ്ഞു " കർത്താവേ മുറിവേറ്റ ഏതൊരു മനുഷ്യൻറെ പുറകിലും മറഞ്ഞിരിക്കുന്നത് നീയാണ് എന്ന് തിരിച്ചറിയുവാൻ ഞാൻ എത്ര വൈകി എന്ന്!!!"
നമ്മുടെ ഓരോ മുറിവുകളും നമ്മെ ക്രിസ്തുവിനോട്. അടുപ്പിക്കുന്നുണ്ട് . ഫുൾട്ടൻ ജെ. ഷീൻ പറയുന്നുണ്ട് "മുറിവേറ്റ സഭയാണ് യഥാർത്ഥ സഭ; മുറിവേറ്റ ക്രിസ്തുവാണ് യഥാർത്ഥ ക്രിസ്തു; മുറിവേറ്റ ക്രിസ്ത്യാനിയാണ് യഥാർത്ഥ ക്രിസ്ത്യാനി".
3. പത്രോസിന്റെ തടസ്സം പറയൽ
കാര്യം പത്രോസ് കർത്താവ് മിശിഹായാണ് എന്നൊക്കെ ഏറ്റുപറഞ്ഞു ശിഷ്യന്മാരുടെ മുമ്പിൽ അല്പം 'ഷൈൻ' ചെയ്തു ചൂടാറും മുമ്പ് തന്നെ സഹിക്കുന്ന മിശിഹായെ തള്ളിപ്പറയുന്നു. ( ചിലപ്പ ഈശോയുടെ സ്നേഹം കൊണ്ടായിരിക്കും പുള്ളി അങ്ങനെ പറഞ്ഞതു. പാവം...!!) അതു കേട്ട് പത്രോസിനെ കർത്താവ് 'സാത്താൻ' എന്ന് വിളിക്കുന്നു. ഈ 'സാത്താൻ' എന്ന വാക്കിന്റെ Root Meaning 'എതിർക്കുന്നവൻ' എന്നാണ്. സഹനത്തെ 'എതിർക്കുന്നവൻ'/ 'തള്ളിപ്പറയുന്നവൻ' ആരോ അവനാണ് യാഥാർതത്തിൽ സാത്താൻ. സഹനത്തെ അവഗണിക്കാനായിട്ടുള്ള നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ സൗഹൃദങ്ങളെ ആശയധാരകളെ ബോധപൂർവം അകറ്റി നിർത്തുക. ഇച്ചിരി കഷ്ടപ്പെടാൻ തയ്യാറാവുക എന്നർത്ഥം.
തലതിരിഞ്ഞ ചിന്ത
ഈശോ ശിഷ്യന്മാര് നിൽക്കുന്നത് കണ്ടു കൊണ്ട് അവരുടെ മുൻപിൽ വെച്ചാണ് പത്രോസിനെ 'സാത്താൻ' എന്ന് വിളിക്കുന്നത്. അതു അത്ര ശരിയായോ എന്നു ചോദിച്ചാൽ.....?ചില പരസ്യമായ തിരുത്തലുകൾ ഒരുപക്ഷേ പുള്ളിക്കാരന് ഗുണം ചെയ്തേക്കുമെന്ന് ഇമ്മടെ കർത്താവിനു തോന്നിയിട്ടുണ്ടാ കും.
മറ്റുള്ളവരുടെ മുന്നിൽ വച്ചു ഒരാളെ ശകാരിക്കുന്നതിൽ കർത്താവിന്റെ അതേ സ്വാഭാവമാണ് അവന്റെ പിൻഗാമികൾക്കും അല്ലേ...? പിന്നെ അതിനു പുറകിലെ ഉദ്ദേശം കർത്താവിനെപോലെ അത്ര ശുദ്ധമാണോ എന്നു ചോദിച്ചാൽ...? ദവിടെയാണ് പ്രശ്നം...
Homily 22 - Mark 8:31-9:1⌄
നോമ്പ് ആറാം ഞായര്‍
നിയ 8:1-10; 2 മക്ക 6:18-31;
1 പത്രോ 4:12-19;
മര്‍ക്കോ 8:31-9:1
കിളിയെത്തേടുന്ന കൂട്
റെജിന്‍ ജോര്‍ജ്
നദിയാണ്.. കടലിനു മുന്നില്‍ പരിഭ്രമത്തോടെ നില്‍ക്കുകയാണ്. ആ കടലില്‍ അലിയുന്നതോടെ താന്‍ ഇല്ലാതെയാകുന്നു... തന്റെ ഐഡന്റിറ്റി, തന്റെ പേര്, പിന്നിട്ട വഴികള്‍, പുറപ്പെട്ട ഇടങ്ങള്‍ എല്ലാം ഇട്ടെറിഞ്ഞ് എങ്ങനെ? പക്ഷേ ഒരു തിരിച്ചു പോക്ക് സാധ്യമല്ല... ഒഴുകിയേ പറ്റൂ... മുന്നോട്ട്... എങ്കിലും കടലില്‍ അപ്രത്യക്ഷമാകുന്ന തോടെ 'ഞാന്‍' ഇല്ലാതാകില്ലേ?
ഇല്ലാതാവുകയല്ല. കടലായി മാറുകയാണ്. പ്രിയപ്പെട്ടതിനെ ബലിയര്പ്പിക്കലാണത്. യേശുവെന്ന കടലില്‍ അലിഞ്ഞൊന്നാവാന് ഞാന്‍ എന്ന നദിയുടെ ഈഗോയെ ബലിയര്‍പ്പിക്കേണ്ടതുണ്ട്. അതോടെ ഞാന്‍ അവനായി മാറുകയാണ്. നദി കടലാകുന്ന പോലെ. ഈ സമര്‍പ്പണം നിത്യജീവിതത്തില്‍ അനിവാര്യമാണ്.
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ആത്മസമര്‍പ്പണം.
എന്റേതല്ല, അവന്റെതാകുന്നുവെന്ന തീരുമാനമാണിത്.
കാന്തം അടിയില്‍ വച്ചിട്ട് മുകളിലെ പേപ്പറില്‍ വിതറിയിടുന്ന മണല്‍ ത്തരികളില് ഇരുമ്പ് തരികള്‍ മാത്രം പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടില്ലേ...
വിട്ടുകൊടുക്കലിന്റെ രീതിശാസ്ത്രമാണതില്, പിടിച്ചെടുക്കലിന്റേതല്ല. കാന്തത്തിലേക്ക് സ്വയം വിട്ടുകൊടുക്കുന്ന ഇരുമ്പ് തരികള്‍ക്കു മാത്രം പിടികൊടുക്കുന്ന രീതിശാസ്ത്രം. ഒരു വിളിയുടെ കേള്‍വിയു ണ്ടതില്‍.
കേള്‍ക്കുന്നുണ്ടോ?
കാഴ്ചശക്തിയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടെ വിവിധ കേള്‍വികളുടെ കഥയാണ് കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രം.
കേള്‍ക്കാനാവുക എന്നുള്ളതിന് പല വിവക്ഷകള്‍ ഉണ്ട്.
ചെവിയുള്ളവര്‍ക്കെല്ലാം കേള്‍ക്കാന്‍ കഴിയണമെന്നില്ലല്ലോ.
ജോവാന് ഓഫ് ആര്‍ക്കിനോട് രാജാവ് ചോദിക്കുന്നുണ്ട്, നിനക്ക് മാത്രം എങ്ങനെ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ ആവുന്നു എന്ന്. അതിന് അവളുടെ മറുപടി ഇപ്രകാരമായിരുന്നു: രാജാവേ അങ്ങേക്ക് കേള്ക്കാനാവാത്തതല്ല, അങ്ങ് കേള്‍ക്കാതിരിക്കുന്നതാണ്. കേട്ടാല്‍ അങ്ങേയ്ക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വരും.
ഒന്നുകില്‍ ഒന്നും കാണാതെയും കേള്‍ക്കാതെയും സ്വന്തം മൂഢ സ്വര്‍ഗത്തില്‍ വിരാജിക്കുക. അല്ലെങ്കില്‍ കൃത്യമായ കേള്വികളോടെ, കാഴ്ചകളോടെ ഒരു നിലപാട് വ്യക്തമാക്കുക.
നിലപാട്
നേതാക്കള്‍ എപ്പോഴും ജനപക്ഷത്ത് തന്നെ നില്‍ക്കേണ്ടവരാണ്. എന്നാല്‍ ആ ജനപക്ഷം ന്യായവിരുദ്ധമാണെങ്കിലോ? ഇത്തരം സന്ദര്‍ഭത്തില്‍ എന്ത് തീരുമാനമെടുക്കണമെന്നും ചരിത്രം അവരെ എങ്ങനെ അടയാളപ്പെടുത്തുമെന്നുമുള്ളതിന് പീലാത്തോസിനുമപ്പുറം മറ്റൊരു ഉദാഹരണമില്ല!
പ്രവര്‍ത്തനത്തെപ്പോലെ നിഷ്ക്രിയത്വത്തിലൂടെയും തിന്മ ചെയ്യാന്‍ കഴിയും എന്നതാണ് പീലാത്തോസിന്റെ നിലപാട് നല്കുന്ന വ്യക്തമായ സന്ദേശം. യേശുവിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് അവകാശപ്പെടാന്‍ പീലാത്തോസ് ശ്രമിച്ചു, എന്നാല്‍ നിയമപരമായ അധികാര പരിധിക്കുള്ളില്‍ പോലും ഇടപെടാനുള്ള വിസമ്മതം, അന്യായമായ വധശിക്ഷയില്‍ അയാളെ തുല്യമായി പങ്കാളിയാക്കുന്നു.
നിലപാടുകളില്‍ ഉറച്ചു നില്ക്കാന് നട്ടെല്ലില്ലാതിരുന്ന പീലാത്തോസിന് പക്ഷേ, യഹൂദപ്രമാണിമാരെ പിണക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതു കൊണ്ടാണയാള്‍ യേശുവിനെ ഹെറോദേസിന്റെ പക്കലേക്കയക്കുന്നതും തുടര്‍ന്ന് ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് തടിതപ്പുന്നതും. റോമന്‍ ഗവര്‍ണര്‍ എന്ന പൊസിഷനില്‍ ഇരിക്കുന്ന പീലാത്തോസ്.
യേശുവിനെ വധശിക്ഷയ്ക്ക് വിധിക്കുന്നതില്‍ നിന്നും തുടര്‍ന്ന് ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ലെന്ന് ഒഴിഞ്ഞുമാറുന്നതിനും അയാളെ പ്രേരിപ്പിച്ചത് എന്തായിരിക്കും...
പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു എന്ന് ചരിത്രരേഖകള്‍ സാക്ഷ്യ പ്പെടുത്തുന്ന ക്ളോഡിയ, അതായത് പീലാത്തോസിന്റെ ഭാര്യയുടെ സംസര്ഗമാണോ കാരണം? നമ്മുടെ പ്രവര്‍ത്തന പരിധികളിലെവിടെ യെങ്കിലും ഇത്തരമൊരു സാധ്യതയുണ്ടോ?
നമ്മുടെ പ്രവര്‍ത്തികളാണ് നാമോരോരുത്തരുടെയും നിലപാട് വ്യക്തമാക്കുന്നത്. കാശിനു വേണ്ടിയാണ് യൂദാസ് ഗുരുവിനെ ഒറ്റുകൊടുക്കുന്നത്. നമുക്കുണ്ടോ അങ്ങനെയൊരു ഒറ്റുകാശിന്റെ കീശ? മറുപടിക്കു മുമ്പൊരു നിമിഷം. ലോക സുഖങ്ങള്‍ക്ക് വേണ്ടി ദൈവത്തെ കൈവി ട്ടിട്ടുണ്ടോ എപ്പോഴെങ്കിലും?
മൂല്യങ്ങള്‍ ബലികഴിച്ച് സ്ഥാനമാനങ്ങളും അധികാരങ്ങളും സമ്പ ത്തുമൊക്കെ നേടാന്‍ ശ്രമിച്ചിട്ടുണ്ടോ? ഉണ്ടെന്നാണുത്തരമെങ്കില്‍ യൂദാസിന്റെ മുഖച്ഛായ നമുക്കുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഏതായാലും ഒഴിഞ്ഞു കിടപ്പുണ്ട് യൂദാസിന്റെ കസേര ഒറ്റുകാര്‍ക്ക് വേണ്ടി.
കാശ് വാങ്ങി കീശയിലിട്ട് യൂദാസ് തന്റെ നിലപാട് തെളിയിച്ചു; തള്ളിപ്പറഞ്ഞുകൊണ്ട് പത്രോസും. ഒരാള്‍ ഒറ്റു കൊടുക്കുമെന്നും മറ്റൊ രാള്‍ തള്ളിപ്പറയുമെന്നും കൃത്യമായ സൂചന കിട്ടിയിട്ടും അതേ കുഴിക ളില്‍ തന്നെ പോയി ചാടിയ ഇവരൊക്കെ എന്ത് മണ്ടന്മാര് എന്ന് ചിന്തി ക്കാന്‍ വരട്ടെ.
അരുതെന്ന് ഹൃദയം പറഞ്ഞിട്ടും അടിസ്ഥാനരഹിതമെന്ന് ബുദ്ധി ഉപദേശിച്ചിട്ടും തള്ളി പറഞ്ഞില്ലേ പ്രിയപ്പെട്ട പലരെയും പലപ്പോഴും? ഭാര്യയെ, ഭര്‍ത്താവിനെ, സഹോദരങ്ങളെ, മക്കളെ, മാതാപിതാക്കളെ, സഹപ്രവര്‍ത്തകരെ... പട്ടിക നീളുകയാണ്.
അറിഞ്ഞോ അറിയാതെയോ ചെയ്തു പോയവയെ തിരുത്താന്‍ ഇനിയും അവസരമുണ്ട്. അതിനൊരു രൂപാന്തരീകരണം സംഭവിക്കണം. നമ്മുടെ ചിന്തകള്‍ക്ക്, ഹൃദയത്തിന്, പ്രവര്‍ത്തികള്‍ക്ക്.
മെറ്റാമോര്‍ഫോസിസ് അഥവാ രൂപാന്തരീകരണം
ആര്‍ക്കും രൂപാന്തരം സംഭവിക്കാം, ഗ്രിഗര്‍ സാംസയ്ക്ക് സംഭവിച്ചത് പോലെ. ഫ്രാന്‍സ് കാഫ്കയുടെ മെറ്റാമോര്ഫോസിലെ നായകനാണല്ലോ ഗ്രിഗര്‍ സാംസ. ഒരു പ്രഭാതത്തില്‍ അസ്വസ്ഥമായ ഒരു സ്വപ്നത്തിനിടയില്‍ ഉറക്കമുണര്‍ന്ന അയാള്‍ താന്‍ ഒരു വലിയ കീടമായി മാറിയിരിക്കുന്നതായി കാണുന്നുവെന്നു പറഞ്ഞാണ് കഥയുടെ തുടക്കം.
ഈ രൂപപരിണാമം അയാളെ മറ്റുള്ളവരില്‍ നിന്ന് ക്രൂരമാം വിധം അകറ്റിയെങ്കിലും പുതിയ രൂപത്തിലും അയാള്‍ക്കുള്ളില്‍ മനുഷ്യചേതന കുടികൊള്ളുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ആരും തിരിച്ചറിഞ്ഞില്ല. എല്ലാവര്ക്കും വേണ്ടി ഓടി നടക്കുന്ന ഒരാള്‍ ഒരു ദിവസം തളര്‍ന്നു വീഴു മ്പോള്‍ അയാളുടെയും അയാള്‍ക്ക് ചുറ്റിലുള്ളവരുടെയും മാനസിക സ്ഥിതിയിലും ചിന്തകളിലും പ്രവര്‍ത്തികളിലും വലിയ മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. വലിയ കീടമായി മാറിയ ഗ്രിഗര്‍ സാംസ ഒരു ദിനം സഹോദരിയുടെ സംഗീതം കേട്ട് മുറിയുടെ പുറത്തേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ സഹോദരി തന്നെ അയാളെ മുറിയിലിട്ട് പൂട്ടുന്നുണ്ട്. അയാളുടെ അച്ഛന് ഒരു വലിയ ആപ്പിള്‍ കൊണ്ട് എറിഞ്ഞ് അയാളെ മുറിവേല്‍പ്പിക്കുന്നുണ്ട്.
പിറ്റേന്ന് രാവിലെ മുറി തുറക്കുന്ന ജോലിക്കാരി, 'ആ ജന്തു ചത്തു' എന്ന് വിളിച്ചു പറയുന്നിടത്ത് ചുറ്റിലും ഉള്ളവരുടെ കൃത്യമായ രൂപപരി ണാമങ്ങള്‍ അനാവൃതമാകുന്നുണ്ട്.
ഇനി പറയുക, ഇതിലേതെങ്കിലും റോളുകള്‍ക്ക് നമ്മുടെ ശരീരഭാഷ ഉണ്ടോയെന്ന്. രൂപാന്തരീകരണത്തിന് ഒരു ഡയറക്ഷന്‍ മാത്രമല്ല. പോസിറ്റീവായും നെഗറ്റീവായും അതെങ്ങനെ സംഭവിക്കുന്നുവെന്നു നോക്കാം.
ഒറ്റുകാശിന്റെ ഭാരം താങ്ങാനാവാതെ യൂദാസ് മരണത്തെ കൂട്ടു പിടിക്കുകയാണ്. തള്ളിപ്പറഞ്ഞ പത്രോസാവട്ടെ ഹൃദയം നൊന്ത് കരയുകയാണ്.
ഈ മനുഷ്യന് നീതിമാനായിരുന്നുവെന്ന് ശതാധിപന് ഉറക്കെ യുറക്കെ വിളിച്ചു പറയുകയാണ്.
ഏറ്റുപറച്ചിലിലൂടെയുള്ള രൂപാന്തരീകരണത്തിന്റെ വിവിധ ഭാവങ്ങളാണത്.
പിഴമൂളല്‍
ആദ്യകുര്‍ബാന സ്വീകരണകാലത്ത് ഉരുവിട്ടു പഠിച്ചതോര്‍മ യില്ലേ? ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും. എന്നിട്ട്, എന്റെ പിഴ, എന്റെ പിഴ, മിയ മാക്സിമ കുള്‍പ ചൊല്ലി നിറുത്തിയിട്ട്.... നിഷ്കളങ്കത വാരി വിതറുന്ന എത്രയെത്ര ഓര്‍മകള്‍.
മലയാളത്തിന്റെ ഈ സ്വന്തം പിഴമൂളല്‍ പിന്നീട് ചെവിക്കുമ്പസാരവും തുടര്‍ന്ന് കുമ്പസാരവുമാകുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്.
'കുംഫെസ്സാര്‍' എന്ന പോര്‍ത്തുഗീസ് പദത്തില്‍ നിന്നാണത്രേ കുമ്പസാരമുണ്ടായത്. പാപത്താല്‍ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവവരപ്രസാദവും തിരികെ കൊടുക്കുകയാണ് ഈ കൂദാശയുടെ ലക്ഷ്യം.
ഏറ്റുപറച്ചിലിന്റെ ഒരു സുന്ദരമായ ദൃശ്യം കൂടി കാണിച്ചു തരാതെ പൂര്‍ത്തിയാക്കാനാവില്ല.
മരങ്ങളും പുഴകളും പക്ഷികളുടെ ശബ്ദവും പഴങ്ങളുടെ സുഗന്ധവും ചാടിയോടുന്ന മുയല്‍ക്കൂട്ടങ്ങളും ചിറകുവിടര്‍ത്തുന്ന മയില്പറ്റങ്ങളുമെല്ലാം നിറഞ്ഞുനില്ക്കുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ആകാശം മേല്ക്കൂരയാക്കിയ തുറന്നിട്ട ഒരു കുമ്പസാരക്കൂടു കാണാം, പ്രകൃതിയെ പ്രാര്‍ത്ഥന പോലെ കൂടെ കൊണ്ട് നടക്കുന്ന അനനിയാസച്ചന്റെ പള്ളിമേടയ്ക്കരികില്‍.
'നക്ഷത്രങ്ങളുടെ കുമ്പസാര'മെന്ന ഈ നോവല്‍ അനനിയാ സച്ചന്റെയും അദ്ദേഹത്തിന്റെ ഗുരുവായ വിന്സെന്റിയോനച്ചന്റെയും കഥയാണ്. സാത്താന് ഇടിമിന്നല്‍ പോലെ നിലംപതിക്കുന്ന അനു ഭവമാണ് കുമ്പസാരിക്കാന്‍ എത്തുന്നവനും കുമ്പസാരിപ്പിക്കുന്നവനും ഒരേസമയം ഉണ്ടാവേണ്ടതെന്നാണ് അനനിയാസച്ചന്റെ മതം.
കുമ്പസാരിക്കാന്‍ വന്നയാളെ മരങ്ങള്‍ക്കിടയിലൂടെ കൂട്ടിക്കൊണ്ടു പോകുന്നതു പോലെ നിശ്ശബ്ദമായ രൂപാന്തരീകരണം വേറെന്തുണ്ട്? സങ്കീര് ണമല്ലാത്ത സങ്കീര്‍ത്തനം പോലെ ലളിതമാവണം ഈ പുതുതാക്കപ്പെടല്‍.
കല്ലേറ് ദൂരം
അതുകൊണ്ട് തന്നെ ചില കല്ലേറ് ദൂരങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണ്. ക്രിസ്തുവിന്റെ രക്തം വിയര്‍ക്കുന്ന ഗന്ധമറിയാന്‍ പ്രാര്‍ഥനകളുടെ ഒലിവു മലകളിലേക്കുള്ള സഞ്ചാരങ്ങള്‍ക്ക് ഇനിയും താമസമരുതേ.
ക്രിസ്തുവിന്റെ പ്രാര്‍ത്ഥന ''പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം തിരിച്ചെടുക്കണമേ; എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ'' എന്നായിരുന്നുവെങ്കില്‍, ഇന്നവന് നമ്മളോട് ചോദിക്കുന്ന ചോദ്യവും ഇത് തന്നെയാണ്. ദൈവേഷ്ടത്തിന് വേണ്ടി ജീവിക്കാന്‍ നീ ഒരുക്കമാണോ എന്ന്. ആണെങ്കില്‍ ഒരു കല്ലേറ് ദൂരത്തില്‍ തനിച്ചായിരിക്കുക എന്ന ദൗത്യവും ഈശോ നല്‍കുന്നുണ്ട്. എന്തില്‍ നിന്നും... നിന്റെ ബലഹീനതകളില്‍ നിന്നുമെന്നത് സ്പഷ്ടം. അതറിയണമെങ്കില്‍ ആദ്യം സ്വയമറിയണം.
ആരാണ് ഞാന്‍?
ഞാനാരാണ് എന്ന ചോദ്യം പ്രബലമാണ്.
ഞാനാരാകണം എന്നുള്ള എന്റെ തീരുമാനമാണ് പ്രധാനം. സ്വത്വബോധത്തെ ഉണര്‍ത്താനും ഹൃദയത്തെ ശുദ്ധീകരിക്കാനുമാവുക യെന്നത് അതിപ്രധാനം.
വേറൊണിക്കാ ആവണമെങ്കില്‍ ഒരു തൂവാല കയ്യില്‍ കരുതണം. വിയര്‍പ്പില്‍ കുതിര്‍ന്ന ചോര വടുകെട്ടിയ മുഖം തുടയ്ക്കാനുള്ള ഹൃദയ വിശാലത ഉണ്ടാകണം. അതിന് കാല്വരിയെവിടെയെന്ന് തേടേണ്ടതില്ലല്ലോ!
കിറെനിയേക്കാരന് ശിമയോന് ആവണമെങ്കില്‍, വഴിയോരത്തൂടെ ചാട്ടവാറടിയേറ്റ് എടുത്താല്‍പ്പൊങ്ങാത്ത കുരിശുമായി നീങ്ങുന്നവന് ഒരു കൈ സഹായം കൊടുക്കാനുള്ള സൗമനസ്യം ഉണ്ടാവണം. ഇവരുടെ പ്രവൃത്തികള്‍ നല്കുന്ന മറ്റൊരു നല്ലപാഠവുമുണ്ട്. അതുവരെ പ്രധാന റോളുകള്‍ കൈകാര്യം ചെയ്തവരും ചേര്ത്തുപിടിച്ചവരുമൊക്കെ ഒറ്റി ക്കൊടുത്തും തള്ളിപ്പറഞ്ഞും ഭയന്നോടിയും തോല്‍പ്പിക്കുമ്പോഴും കിറെനിയക്കാരനെപ്പോലെ, വെറൊണിക്കെയേപ്പോലെ ചിലരെത്തുമെന്നുള്ള പ്രതീക്ഷയുടെ പാഠം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്രയവുമാരാണ്? അമ്മയാണത്! ഹൃദയത്തിന്റെ അഗാധത യില്‍ നിന്നു വരുന്ന മധുരോദാരമായ പദം- അമ്മ. പലപ്പോഴും നഷ്ട പ്പെടുമ്പോള്‍ മാത്രം തിരിച്ചറിയുന്ന സൌഭാഗ്യം. മുന്നേ അതറിയുന്നെങ്കില് മഹാഭാഗ്യം. അക്കണക്കിന് യേശു ഭാഗ്യവാനാണ്.
ബാല്യകുതൂഹലതകള് മാറുംമുമ്പേ കൈവന്ന അമ്മ സ്ഥാനത്തെ ഹൃദയപൂര്‍വം ഏറ്റെടുത്തവള്‍; ആനന്ദാതിരേകത്താല്‍ സ്തോത്രഗീതം പാടിയവള്‍. അവളുടെ മകനാണവന്‍. മക്കളുടെ വിരല്ത്തുമ്പൊന്നുര ഞ്ഞാല്‍, മുഖമൊന്നിടിഞ്ഞാല് മനമുലയുന്നവരേ, മാതാവിന്റെ സപ്ത സന്താപങ്ങളെ ഏതുവിധം ധ്യാനിക്കണമെന്നിനിയും പറയേണ്ടതുണ്ടോ!
വ്യാകുലമാതാവ്
മറിയമെന്നാല്- ഉണ്ണിയേശുവിന്റെ ദേവാലയ സമര്‍പ്പണത്തിനെ ത്തിയപ്പോള്‍ അവളുടെ ഹൃദയത്തെ ഒരു വ്യാകുലവാള്‍ പിളര്‍ക്കുമെന്ന് മഹാത്മാവായ ശിമയോന് പ്രവചിക്കുമ്പോള്‍ കുഞ്ഞിനെ മാറോടടുക്കി യവള്; ഉണ്ണിയേശുവിനെ ഹേറോദേസില്‍ നിന്ന് രക്ഷിക്കാനായി ഈജി പ്തിലേക്ക് കൈക്കുഞ്ഞുമായി പലായനം ചെയ്തവള്‍; പന്ത്രണ്ടാം വയസ്സില്‍ ദേവാലയസന്ദര്ശനത്തിനിടെ ബാലനായ യേശുവിനെ കാണാതാകുമ്പോള്‍ പിന്നിട്ട വഴിയത്രയും പിന്തിരിഞ്ഞോടിയവള്; ഗാഗുല്‍ത്താമലയിലേക്കു കുരിശേന്തി നടന്ന യേശുവിനെ കണ്ടു മുട്ടുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ കവിഞ്ഞൊഴുകുന്ന കണ്ണുകളോടെ മകനെ പിഞ്ചെന്നവള്; മകന് മരണപ്പെട്ട കുരിശിന് ചുവട്ടില്‍ ആ ദയനീയദൃശ്യം കണ്ടുനില്ക്കേണ്ടിവന്നവള്; പിന്നീട്, മകന്റെ നിര് ജ്ജീവമായ ശരീരം കുരിശില്‍ നിന്നിറക്കി മടിയില്‍ കിടത്തി കാവലിരി ക്കേണ്ടിവന്നവള്;
ഒടുവില്‍ മകന്റെ മൃതശരീരം കല്ലറയില്‍ അടക്കപ്പെടുമ്പോള്‍ എല്ലാം കൈവിട്ടവളെപ്പോലെ നിര്‍വികാരയായി നോക്കി നില്‍ക്കേണ്ടി വന്നവള്‍.
ആനന്ദഗീതം പാടിയവളില് നിന്നും മകന്റെ ജീവനറ്റ ശരീരം മടിയില്‍ കിടത്തി ദു:ഖത്തിന്റെ സൂര്യശിലപോലെ ഉറഞ്ഞിരുന്നവളിലേ ക്കുള്ള മേരിയുടെ യാത്രയാണോ ബൈബിള്‍? അല്ലേയല്ല. ഹര്ഷോന്മാദത്തിന്റെ ആനന്ദനടനമാടിയ കര്‍ത്താവിന്റെ ദാസി സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മാറിയത്തിന്റെ തുല്യം ചാര്‍ത്തലാണ് ബൈബിള്‍! എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചവളുടെ വിജയമാണത്.
കാല്‍വരി, സ്നേഹത്തിന്റെ അക്കാദമി
ഒരു കൊച്ചു പുല്ലിന്റെ തണലോ പൂവോ കിളിയോ കിളിപ്പാട്ടോ ഇല്ലാത്ത കാല്‍വരിക്കുന്ന്, ലോകത്തിന്റെ ആകുലതകളെ സ്നേഹ ത്തിന്റെ സുവര്‍ണസ്പര്‍ശം കൊണ്ട് മായ്ക്കുന്ന മാന്ത്രികക്കുന്നായി മാറുകയായിരുന്നു.
വിശ്വാസത്തിന്റെ നീതീകരണം എന്നതാണീ സ്നേഹത്തിന്റെ അക്കാദമിയിലെ ആദ്യപാഠം. വിശ്വാസം അതാണല്ലോ എല്ലാം. ശതാബ്ദി പിന്നിട്ട അബ്രാഹത്തിന്റെ വിശ്വാസം പോലെ, പ്രായമേറിയ എലിസബ ത്തിന്റെ വിശ്വാസം പോലെ, കൗമാരക്കാരിയായ മറിയത്തെ ഇതാ കര്‍ത്താവിന്റെ ദാസിയെന്നു പറയാന്‍ പ്രാപ്തയാക്കിയ വിശ്വാസം പോലെ, നീതീകരണത്തിലേക്കു നയിക്കുന്ന വിശ്വാസം.
കാല്‍വരി രണ്ടു മനോഭാവങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഇടമാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ നിരീക്ഷണം എത്രയോ പ്രസക്തം. ഒരു വശത്ത് സ്വാര്‍ത്ഥ ഭാവം. മറുവശത്ത് ആത്മദാന ഭാവം.
'നീ നിന്നെത്തന്നെ രക്ഷിക്കൂ', 'ഇവന് ദൈവത്തിന്റെ തിരഞ്ഞെ ടുക്കപ്പെട്ടവനായ ക്രിസ്തുവാണെങ്കില് സ്വയം രക്ഷിക്കട്ടെ', 'നീ ക്രിസ് തുവല്ലേ? നിന്നെത്തന്നെ രക്ഷിക്കുക!' എന്നിങ്ങനെ പ്രമാണിമാരും പടയാളികളും കുറ്റവാളികളിലൊരുവനും പറയുന്നത് ഒരേ ആശയം. സ്വയം സംരക്ഷിക്കുക, സ്വന്തം കാര്യം നോക്കുക, മറ്റുള്ളവരെക്കുറിച്ചല്ല അവനവനെക്കുറിച്ച് ചിന്തിക്കുക, അതായത് കൈവശമാക്കല്‍, അധി കാരം, പ്രകടനപരത എന്നിവയെക്കുറിച്ച് മാത്രം.
എന്നാല്‍ ''പിതാവേ, അവരോടു പൊറുക്കേണമെ'' എന്നാണ് യേശുവിന്റെ വാക്കുകള്‍. ദുഷ്ടന്മാര്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. നിന്ദനത്തിന്റെ കഴുമരത്തട്ടില് ചേര്‍ന്നുനിന്നുകൊണ്ട്, സ്വയംദാനത്തിന്റെ തീവ്രത വര്‍ദ്ധമാനമാക്കുന്നു. അത് മാപ്പ് നല്കലായി മാറുന്നു.
സ്നേഹത്തിന്റെ ക്രിസ്തുശാസ്ത്രമാണ് കാല്‍വരിയുടെ മോട്ടോ. ക്ഷമിക്കുന്ന സ്നേഹത്തോടെ യേശു കാത്തിരിക്കുന്നു... കിളിയെത്തേടുന്ന കൂട് പോലെ!
homilieslaity.com
നോയമ്പ്ക്കാലം 07⌄
Homily 01 - Matthew 21:1-17⌄
Homily 02 - Matthew 21:1-17⌄
Homily 03 - Matthew 21:1-17⌄
Homily 04 - Matthew 21:1-17⌄
Homily 05 - Matthew 21:1-17⌄
Homily 06 - Matthew 21:1-17⌄
Homily 07 - Matthew 21:1-17⌄
Homily 08 - Matthew 21:1-17⌄
Homily 09 - Matthew 21:1-17⌄
Homily 10 - Matthew 21:1-17⌄
ഉയിര്‍പ്പുകാലം⌄
ഉയിർപ്പുകാലം 02⌄
Homily 01 - John 20:19-29⌄
Homily 02 - John 20:19-29⌄
Homily 03 - John 20:19-29⌄
Homily 04 - John 20:19-29⌄
Homily 05 - John 20:19-29⌄
Homily 06 - John 20:19-29⌄
Homily 07 - John 20:19-29⌄
Homily 08 - John 20:19-29⌄
Homily 09 - John 20:19-29⌄
Homily 10 - John 20:19-29⌄
ഉയിർപ്പുകാലം 03⌄
Homily 01 - (John 14:1-14)⌄
Homily 02 - (John 14:1-14)⌄
Homily 03 - (John 14:1-14)⌄
Homily 04 - (John 14:1-14)⌄
Homily 05 - (John 14:1-14)⌄
Homily 06 - (John 14:1-14)⌄
Homily 07 - (John 14:1-14)⌄
Homily 07 - (John 21: 15-19)⌄
Homily 07 - (John 21: 15-19) (Eng)⌄
ഉയിർപ്പുകാലം 04⌄
Homily 01 - (John 16:16-24)⌄
Homily 02 - (John 16:16-24)⌄
Homily 03 - (John 16:16-24)⌄
Homily 04 - (John 16:16-24)⌄
Homily 05 - (John 16:16-24)⌄
Homily 06 - (John 16:16-24)⌄
Homily 07 - (John 16:16-24)⌄
Homily 08 - (Mathew 28:16-20)⌄
Homily 09 - (Mathew 28:16-20)⌄
ഉയിർപ്പുകാലം 05⌄
Homily 01 - John 14:1-6⌄
Homily 02 - John 14:1-6⌄
Homily 03 - John 14:1-6⌄
Homily 04 - John 14:1-6⌄
Homily 05 - John 14:1-6⌄
Homily 06 - John 14:1-6⌄
Homily 07 - Luke 10:1-12⌄
Homily 08 - Luke 10:1-12⌄
ഉയിർപ്പുകാലം 06⌄
Homily 01 - (John 17:20-26)⌄
Homily 02- (John 17:20-26)⌄
Homily 03- (John 17:20-26)⌄
Homily 04- (John 17:20-26)⌄
Homily 05- (John 17:20-26)⌄
Homily 06- (John 17:20-26)⌄
Homily 07- (John 17:20-26)⌄
Homily 08- (John 17:20-26)⌄
Homily 09- (John 17:20-26)⌄
Homily 10- (John 17:20-26)⌄
Homily 11- (John 5:19-29)⌄
Homily 12- (John 5:19-29)⌄
ഉയിർപ്പുകാലം 07⌄
Homily 01 - (Mark 16:14-20)⌄
Homily 02 - (Mark 16:14-20)⌄
Homily 03 - (Mark 16:14-20)⌄
Homily 04 - (Mark 16:14-20)⌄
Homily 05 - (Mark 16:14-20)⌄
Homily 06 - (Mark 16:14-20)⌄
Homily 07 - (Mark 16:14-20)⌄
Homily 08 - (Mark 16:14-20)⌄
Homily 09 - (Mark 16:14-20)⌄
Homily 10 - (Mark 16:14-20)⌄
Homily 11 - (Mark 16:14-20)⌄
Homily 12 - (Mark 16:14-20)⌄
Homily 13 - (Luke 24:44-53)⌄
Homily 14 - (Mark 16 : 14- 20)⌄
ഞായർ 7⃣
മർക്കോ 16 : 14- 20
Biblical and Historical background
മർക്കോസിന്റെ സുവിശേഷം ശരിക്കും 16: 8ൽ വച്ചു അവസാനിച്ചു എന്നാണ് വെപ്പ്. പിന്നെ ഈ ഭാഗം (16; 9-20) പിന്നീട് എപ്പോഴോ ആരോ കൂട്ടി ചേർത്തതാണ് എന്നാണ് പറയുന്നത്. മത്തായിലെയും ലൂക്കയിലെയും യോഹന്നാനിലെയും അപ്പസ്തോല പ്രവർത്തന പുസ്തകങ്ങളിലെയും പല വിവരണങ്ങൾ കൂട്ടിചേർത്തതാണ് ആണ് ഈ സുവിശേഷ ഭാഗം.
Interpretation
1. ഈശോ ശിഷ്യന്മാരെ കുറ്റപ്പെടുത്തുന്നത് രണ്ടു കാര്യങ്ങൾ ക്കാണ്.
A. അവരുടെ വിശ്വാസരാഹിത്യം
B. അവരുടെ ഹൃദയ കാഠിന്യം
1. വിശ്വാസരാഹിത്യം
അന്ധവിശ്വാസത്തിന്റെയും അൽപ്പവിശ്വാസത്തിന്റെയും അബദ്ധ വിശ്വാസത്തെയും വിത്തുകൾ നമ്മുടെ ഇടയിൽ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. യുക്തിവാദത്തിന്റെയും നിരീശ്വര പ്രസ്ഥാനങ്ങളുടെയും പിന്നാലെ പോകുന്നവരുടെ എണ്ണം യുവ തലമുറയിൽ കൂടി കൂടി വരുന്നു എന്നുള്ളത് ഏറെ സങ്കടകരമാണ്. വ്യവസ്ഥാപിത മത വിശ്വാസത്തിൽ നിന്നും അതിന്റെ ചട്ടക്കൂടിൽ നിന്നും പുറത്ത് കടക്കാനായിട്ടാണ് അവർ ആഗ്രഹിക്കുന്നത്. വാട്സാപ്പ് ,ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾക്ക് വൻ ഡിമാൻഡ് ആണ്. എസൻസ് , ന്യൂറോ എസ്സെൻസ്,⭕ കോളാമ്പി സയൻറിഫിക് തിങ്കേഴ്സ് ,കേരള യുക്തിവാദി സംഘം ഇങ്ങനെ ഇങ്ങനെ പോകുന്നു ഒരു നീണ്ട
നിര. ഇത്തരമൊരു കാലഘട്ടത്തിൽ പരമ്പരാഗതമായി ലഭിച്ച വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനും വരും തലമുറയ്ക്ക് കൈമാറി കൊടുക്കുവാനുമായിട്ടുള്ള ഉത്തരവാദിത്വം ക്രൈസ്തവർക്കുമുണ്ട്. വിശ്വാസിയായി ജനിച്ച്, വിശ്വാസിയായി ജീവിച്ച്, വിശ്വാസിയായി തന്നെ മരിക്കുവാനായിട്ടുള്ള കൃപയ്ക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കണം. ഏതെങ്കിലും കാരണങ്ങളാൽ നമ്മുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെങ്കിൽ നമ്മൾ അതിനെ ശക്തിപ്പെടുത്തണം. അല്പവിശ്വാസികളെ എന്നാണ് ഈശോ പലപ്പൊഴും തന്റെ ശിഷ്യരെ വിളിക്കുന്നത്.
ഈ കാര്യം പറഞ്ഞു ഈശോ പലപ്പോഴും അവരെ കുറ്റപ്പെടുത്തിയി ട്ടുണ്ട്.
Eg. "വിശ്വാസമില്ലാത്ത തലമുറയെ... " എന്നു അവരെ വിളിക്കുന്നു (Mark 9: 19)
"നിങ്ങൾ ഭയപ്പെടുന്നത് എന്തിന് നിങ്ങൾക്ക് വിശ്വസം ഇല്ലേ..?" (മത്തയി 8:26)
"അൽപവിശ്വാസി നീ സംശയിച്ചത് എന്തിനു?" ( മത്താ. 14:3)
നിങ്ങളുടെ അൽപ വിശ്വാസം കൊണ്ടാണ് അവയെ പുറത്താക്കാൻ കഴിയാതെ പോയത് ( മത്തായി 17:20) etc.
ഈശോ നമ്മെയും കുറ്റപ്പെടുത്തുന്ന ഒരു കാര്യം ഏറെക്കുറെ ഇതു തന്നെ ആയിരിക്കും.
നമ്മുടെ വിശ്വാസത്തിനു മുൻപിൽ ഒരു അഡ്ജറ്റീവ് വെക്കാൻ പറഞ്ഞ നമ്മൾ എന്തുവയ്ക്കും ? Little, A little, Big , Deep,Strong ... സ്വയം ആത്മ പരിശോധന ചെയ്യുക.
നമുക്ക് എത്രത്തോളം വിശ്വസം ഉണ്ട്.? വിശ്വാസിക്കുന്നവരുടെ അടയാളങ്ങൾളുടെ നീണ്ട ലിസ്റ്റ് സുവിശേഷത്തിൽഈശോ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും പ്രവർത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ?അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ.?? ഓർമിക്കുക നമ്മുടെ രക്ഷയും ശിക്ഷയും തീരുമാനിക്കുന്നത് നമ്മുടെ വിശ്വാസമാണ്.
2. ഹൃദയമുള്ള മനുഷ്യരാവുക
ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ ചാക്രിക ലേഖനമാണ് Dilexit Nos (അവൻ നമ്മെ സ്നേഹിച്ചു) ഈശോടെ തിരുഹൃദയത്തെ കുറിച്ചാണ് മാർപാപ്പ അതിൽ പറയുന്നത്. ലോകത്ത് ഹൃദയമുള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ് എന്നാണ് മാർപ്പാപ്പയുടെ നിരീക്ഷണം. തലച്ചോർ ഉള്ളവരുടെ എണ്ണം കൂടിവരുന്നുണ്ടെകിലും ഹൃദയമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള അതി നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ട് മനുഷ്യൻ തന്റെ ബൗദ്ധിക മണ്ഡലത്തിൽ ഉയർച്ചയിൽ ആണെങ്കിലും ആത്മീയതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തിൽ അവൻ പിറകിലാണ്. അതുകൊണ്ട് തന്നെ കുറെ കൂടി ഹൃദയമുള്ളവരായി ജീവിക്കുക ഇന്നത്തെ കാലത്തെ വെല്ലുവിളിയാണ് എന്നാണ് മാർപ്പാപ്പ പറയുന്നത്. ലോകത്തിന് ഹൃദയം നഷ്ടപ്പെട്ടു . ക്രിസ്തു ലോകത്തിൻറെ ഹൃദയമാണ്. ലോകം അതിന്റെ ഹൃദയം വീണ്ടെടുക്കട്ടെ എന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട്. ഹൃദയമുള്ള മനുഷ്യരായ ജീവിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. കരുണയും അലിവുമുള്ള മനുഷ്യനാവുക. ഹൃദയത്തിൽ നിന്നാണ് ഇത്തരം മാനുഷിക ഗുണങ്ങൾ ഉണ്ടാവുക. അതിനാൽ ഹൃദയമുള്ള മനുഷ്യരാവുക.
മറ്റുള്ളവരുടെ സങ്കടം കണ്ടു നിറയുന്ന ഒരു കണ്ണ് ഉണ്ടോ ? കേട്ടു അലിയുന്ന ഹൃദയം ഉണ്ടോ...? അതു വളരെ പ്രധാനം ആണ്. ചിലപ്പോളൊക്കെ നമ്മൾ വല്ലാതെ കഠിന ഹൃദയർ ആയിപ്പോകുന്നു .
"എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലാണ് കല്ലാണ് ഈ നെഞ്ചിലെന്നു....." എന്ന വരികൾ നമ്മെ സംബന്ധിച്ചിടത്തോളം വാസ്തവമാണെന്നു തോന്നുന്നു.
അതുകൊണ്ടു
എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലെ വരികൾ വച്ചു വല്ലപ്പോഴും നമ്മൾ ഒന്നു പ്രാര്‍ഥിക്കുന്നതു നല്ലതാണ് "കർത്താവേ ഒരു പുതിയ ഹൃദയം എനിക്ക് നല്‍കണേ നിന്റെ ചൈതന്യം അതിൽ നിക്ഷേപിക്കണേ. എന്റെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി നിന്റെ മാംസളഹൃദയം എനിക്ക് നൽകണേ."
എസെക്കിയേല്‍ 11 : 19
3.സ്വർഗാരോഹണം
ഉത്ഥാനത്തിനു ശേഷം 10-40 ദിവസം ഈശോ ഭൂമിയിൽ ചുറ്റി തിരിഞ്ഞു; കാണേണ്ടവരെ ഒക്കെ കണ്ടു പറയേണ്ടതെല്ലാം പറഞ്ഞു. എന്നിട്ടു അവൻ പയ്യെ സ്വർഗത്തിലേക്ക് അങ്ങു പോയി. (ലിറ്റർജി കലണ്ടർ പ്രകാരം പുള്ളിക്കാരൻ കഴിഞ്ഞ വ്യാഴച്ച സ്വർഗത്തിൽ പോയി കെട്ടോ. ) സത്യത്തിൽ ഓരോ ക്രിസ്ത്യാനിയുടെയും ലക്ഷ്യം എന്നു പറയുന്നത് സ്വർഗ്ഗമാണ്. അവിടേയ്ക്ക് പോകാനാണ് നാം പരിശ്രമിക്കേണ്ടത് ( അതിപ്പ ഈശോയെപോലെ ഉടലോടെ ആണെങ്കിലും അല്ലെങ്കിലും) പലപ്പോഴും മറ്റ് ചെറിയ ചെറിയ ലക്ഷ്യങ്ങളിൽ നമ്മൾ കുരുങ്ങി പോകുമ്പോൾ സ്വർഗ്ഗം എന്ന ലക്ഷ്യം മറന്നു പോകുന്നു. IELTS , GRE , ORE , TOEFL ഒക്കെ എഴുതി കാനഡയിലും ഓസ്ട്രേലിയയിലും പോകാൻ ശ്രമിക്കുന്ന നമുക്കെന്തേ ഇച്ചരി നന്മ ചെയ്തു സ്വർഗ്ഗത്തിലേക്ക് പോകാൻ ശ്രമിച്ചാല്‍..? ഈ കാര്യം നമ്മുടെ പിള്ളേരെക്കൂടി ഒന്നു ഓർമിപ്പിക്കുന്നത് നല്ലതാണ്.
ശ്ലീഹക്കാലം⌄
ശ്ലീഹക്കാലം 01⌄
Homily 01 - John 16:5-15⌄
Homily 02 - John 16:5-15⌄
Homily 03 - John 16:5-15⌄
Homily 04 - John 16:5-15⌄
Homily 05 - John 16:5-15⌄
Homily 06 - John 16:5-15⌄
Homily 07 - John 16:5-15⌄
Homily 08 - John 16:5-15⌄
Homily 09 - John 16:5-15⌄
Homily 10 - John 16:5-15⌄
യോഹന്നാൻ 20:19-23
പെന്തക്കൊസ്ത തിരുന്നാൾ
Historical Background
യഹൂദർക്ക് പ്രധാനമായും 3⃣ തിരുനാളുകളാണ് ഉണ്ടായിരുന്നത്.
1.പെസഹ ( Pesaha)
2. പെന്തക്കോസ്ത ( Shavuot) 3.കൂടാരപ്പെരുന്നാൾ (Sukkoth)
പെന്തക്കോസ്ത എന്നത് ഒരു വിളവെടുപ്പ് തിരുനാൾ ആയിരുന്നു. ആദ്യം ഫലത്തിന്റെ തിരുന്നാൾ എന്നും അതു അറിയപ്പെട്ടിരുന്നു. പെസഹാ തിരുന്നാളിന് ശേഷം 7⃣ആഴ്ച്ച കഴിഞ്ഞിട്ടാണ് ഇത് ആഘോഷിച്ചിരുന്നത്. പെന്തകോസ്ത എന്ന വാക്കിന്റെ അർത്ഥം 50ആം നാൾ എന്നാണ്.
ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നും പുറപ്പെട്ടു 5⃣0⃣ആം ദിവസം ആണ് ദൈവം അവരുമായി സീനായി ഉടമ്പടി ഉണ്ടാക്കിയത് എന്ന ഒരു വിശ്വാസവും ഉണ്ട്. ഇതിന്റെ ഓർമ കൂടി ആണ് ഈ തിരുന്നാൾ.
ക്രിസ്ത്യാനികളായ നമ്മളെ സംബന്ധിച്ചിടത്തോളം പെന്തകോസ്ത എന്ന് പറയുന്നത് ഈശോയുടെ ഉത്ഥാനത്തിനു ശേഷം അൻപതാം ദിവസം ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിയ വന്നതിന്റെ ഓർമയാണ്.
ക്രിസ്തീയ വിശ്വാസ പ്രകാരം പ. ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തി ആണ് പരിശുദ്ധതമാവ്.
Interpretation
ഇന്നത്തെ വായനകൾ എല്ലാം തന്നെ പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടാണ്. ആദ്യത്തെ വായനയിൽ ഉല്പത്തി പുസ്തകത്തിൽ ജീവശ്വാസം ദൈവമായ കർത്താവ് മനുഷ്യന്റെ നാസാ രധ്രങ്ങളിലേക്ക് ഊതി എന്നു സൂചിപ്പിക്കുന്നു. രണ്ടാം വായനയിൽ ജോബ് പറയുന്നത് സർവ്വശക്തന്റെ ശ്വാസം തനിക്ക് ജീവൻ നൽകി എന്നാണ്. മൂന്നാം വായന അപ്പസ്തോലന്മാരുടെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് അഗ്നി നാവുകളുടെ രൂപത്തിൽ ശിഷ്യന്മാരുടെയും മാതാവിനെയും ഇറങ്ങിവന്നത് വിവരിക്കുന്നു.
സുവിശേഷത്തിൽ ആകട്ടെ ഈശോ ശിഷ്യന്മാരുടെ മേൽ നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു. യോഹന്നാന്റെ പെന്തകോസ്ത എന്നാണ് ഈ സുവിശേഷ ഭാഗം അറിയപ്പെടുന്നത് തന്നെ
1. തീ പിടിച്ചവർ*
ഷെക്കയ്ന ടെലിവിഷനിൽ ഉണ്ടായിരുന്ന ഒരു പരമ്പരയായിരുന്നു 'തീപിടിച്ച ആത്മാക്കൾ'. അതായത് ഈശോയ്ക്ക് വേണ്ടി കത്തിജ്വലിച്ചു ഏതാനും അത്മായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പര . ഗാന രചയിതാവു ബേബി ജോണ്‍ കലയന്താനി, ഫിയത്ത് മിഷൻ ആരംഭകൻ സ്വീറ്റ്ലി അങ്ങനെ പലരെയും അതിലൂടെ പരിചയ പ്പെടുത്തി തന്നു.
സത്യത്തിൽ ഈശോയ്ക്ക് വേണ്ടി പരിശുദ്ധാത്മാവിനാൽ നിറഞ്ഞു തീക്ഷണതയാൽ ജ്വലിക്കുന്ന ഒത്തിരി മനുഷ്യന്മാരുണ്ട്. അവരെല്ലാവരും തന്നെ തീ പിടിച്ച ആത്മാക്കളാണ്.
പഴയ നിയമത്തിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ നീ എന്തെടുക്കുന്നു എന്നു ഏലിയ പ്രവാചകനോട് ചോദിച്ചപ്പോൾ '
" സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്."
1 രാജാ 19 : 10
എന്നു പ്രവാചകൻ മറുപടി പറയുന്നുണ്ട്.
സത്യത്തിൽ പരിശുദ്ധന്മാവിനാൽ നിറഞ്ഞു ആത്മീയ തീക്ഷ്ണതയാൽ ജ്വലിക്കുവരായി മാറുക എന്നുള്ളതാണ് ഒരു ക്രൈസ്തവന്റെയും കടമ. (ഇമ്മടെ ഒരു ഇടവകയിലും കാണും ഇങ്ങനെ ഒന്നോ രണ്ടോ തീ പിടിച്ച ആത്മാക്കൾ അല്ലേ..?.) പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ
"തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ ആത്മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുന്നവരവുക" റോമാ 12 : 11
നമ്മുടെ വിശ്വാസ/ ആത്മീയ തീക്ഷ്ണത കുറഞ്ഞു കൊണ്ടിരിക്കുന്നണ്ടോ എന്ന് ആത്മ പരിശോധന ചെയ്യുക. വെളിപാട് പുസ്തകം പറയുന്ന പോലെ ചൂടോ തണുപ്പോ ഇല്ലാത്തവരായി നമ്മൾ മറുന്നുണ്ടോ? നമ്മുടെ ജീവിതത്തിൽ, പ്രവർത്തന മേഖലകളിൽ, സ്നേഹത്തിൽ കുറച്ചും കൂടി ഒരു തീക്ഷണത് ഉണ്ടാവണം. ആത്മാവിനാൽ കത്തിജ്വലിക്കുവാൻ നമുക്കും പറ്റണം. അതിനു പ. ആത്മാവിന്റെ സാന്നിധ്യം നമ്മെ സഹായിക്കും. ഈ
ധ്യാന കേന്ദ്രങ്ങളിൽ പരിശുദ്ധാത്മാവിന്റെ പാട്ടുകൾ കേൾക്കുമ്പോൾതന്നെ നമുക്ക് ഒരു ഉഷാറു
വരാറില്ലേ .. ?
ദതു തന്നെ കാര്യം....
( ഉണർവിൽ വരം ലഭിക്കാൻ .....എന്നുള്ള പാട്ട് ആകട്ടെ.. അല്ലെങ്കിൽ "പെന്തക്കുസ്ത നാളിൽ ...." എന്ന ഗാനമാകട്ടെ അല്ലെങ്കിൽ "തീ പോലെ ഇറങ്ങണമേ..." എന്ന പാട്ട് ആകട്ടെ... ഇതൊക്കെ നമ്മൾ ഉച്ചത്തിൽ പാടുമ്പോൾ ഒരു 'പവർ' അങ്ങോട്ട് വരും... ദതാണ് ഈ പരിശുദ്ധാത്മാവ് എന്നൊക്കെ പറയുന്നത് അല്ലേ....) എന്തായാലും വിശ്വാസത്തിൻറെ കാര്യത്തിൽ ഭക്തിയുടെ കാര്യത്തിൽ
ഒരല്പം തീക്ഷ്ണത നമുക്കുണ്ടാവുക . ഈശോയ്ക്ക് വേണ്ടി തീ പിടിച്ച ആത്മാവായി മാറാൻ പ. ആത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.
എല്ലാം ചാരം മൂടി പോയി എന്നോർത്ത് സങ്കടപ്പെടേണ്ട, കനൽ ഉള്ളിലുണ്ടെകിൽ തൊട്ടാൽ പൊള്ളും... ഉള്ളിലെ ആത്മാവിന്റെ കനൽ ഊതി കത്തിക്കുക.
2. ബാബേൽ ഗോപുരം V/s പെന്തക്കൊസ്ത
പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പരസ്പരം ബന്ധമില്ലാത്ത രണ്ട് സംഭവങ്ങളാണ് പഴയനിയമത്തിലെ ബാബേൽ ഗോപുര നിർമ്മാണവും പുതിയ നിയമത്തിലെ പെന്തക്കുസ്തയും. പഴയനിയമത്തിന് ബാബേൽ ഗോപുരം നിർമ്മിക്കുമ്പോൽ മനുഷ്യൻറെ ഭാഷ പരസ്പരം മനസ്സിലാകാതിരിക്കത്തക്കവിധം ദൈവം മനുഷ്യരെ ചിതറിച്ചു എന്നാണ് പറയുന്നത് പെന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ പറയുന്ന ഭാഷ മനസിലാക്കാൻ തക്കവിധം ദൈവം മനുഷ്യരെ ഒന്നിപ്പിച്ചു.
പരസ്പരം ഭാഷാ മനസ്സിലാകാതെ പോകുന്നു എന്നൊരു അപകടം നമ്മുടെ ജീവിതത്തിലുണ്ട്.
അഹന്തയുടെ ബാബേൽ ഗോപുരം പരസ്പരം മനസ്സിലാകാതിരിക്കത്തക്ക വിധം നമ്മളെ ചിതറിച്ചു കളയുന്നുണ്ട്
വാശിയും ദേഷ്യവും മത്സര ബുദ്ധിയും ഈഗോയോ മൂലം നമ്മുടെ പല ബന്ധങ്ങളും ബാബേൽ ഗോപുരം പോലെ തകർന്നു വീഴുന്നു. നമ്മുടെ പല communication നും ശരിയായവിധം നടക്കുന്നില്ല.
ഭാര്യ എന്താണ് ഉദ്ദേശിച്ചത് എന്ന് ഭർത്താവിനു മനസ്സിലാകുന്നില്ല.
പിള്ളേര് പറയുന്നതിന്റെ ഗുട്ടൻസ് മാതാപിതാക്കൾക്ക്പിടികിട്ടുന്നില്ല.
മാതാപിതാക്കൾ എന്താണ് ഉപദ്ദേശിച്ചത് എന്ന് പിള്ളേർക്ക് പിടി കിട്ടുന്നില്ല.
വികാരിയച്ചൻ എന്ത് ഉദ്ദേശിച്ചു എന്നു ഇടവക ജനത്തിന് മനസ്സിലാകുന്നില്ല.
ജനം എന്താണ പറയുന്നത് എന്ന് അച്ചനും അത്ര പിടികിട്ടുന്നില്ല .
മെത്രാൻ അച്ചൻ പറയുന്നത് അച്ചന്മാർക്ക് മനസ്സിലാകുന്നില്ല.
അച്ചൻമാർ എന്താണ് പറയുന്നത് മെത്രാൻ അച്ചനും പിടികിട്ടുന്നില്ല.
പരസ്പരം മനസ്സിലാക്കുവാനുള്ള Medium of Communication അതാണ് ഭാഷ. ഭാഷാ മനസിലാകാതെ വരുന്നുണ്ടെകിൽ അതിൻറെ അർത്ഥം നമുക്ക് ഇടയിൽ ആത്മാവിന്റെ കുറവ് എവിടെയോ സംഭവിക്കുന്നുണ്ട് . അതുകൊണ്ടു പരസ്പരമുള്ള ഭാഷ മനസിലാക്കാൻ (ഭാഷാ വരത്തിനല്ല കെട്ടോ...) ആത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കണം.
*
3. പാറ്റാ പാർട്ടി
നാടു മുഴുവൻ പാറ്റ യെ കുറിച്ചാണ് സംസാരം.
മനസിലായില്ലേ...? യുവജനങ്ങൾ പണിയൊന്നുമില്ലാതെ പാറ്റയെപോലെ പെരുകുകയാണ് എന്നുള്ള സുപ്രീംകോടതി ജഡ്ജിയുടെ പരാമർശത്തിനെതിരായി അഭിജിത്ത് ദീപക് എന്ന് പറയുന്ന ചെറുപ്പക്കാരൻ ഇന്ത്യൻ പൊളിറ്റിക്സിനെതിരെ പരിഹാസ രൂപയാണ് ഇറക്കിയ ഒരു Virtual പാർട്ടിയാണ് . Cockroach Janatha Party അഥവാ പാറ്റ പാർട്ടി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ദിവസങ്ങൾക്കകം പാർട്ടിയിൽ (Virtual) അംഗത്വം എടുത്തിരിക്കുന്നത്. കാര്യം സാങ്കൽപ്പികമാണെങ്കിൽ കൂടി ആ പാർട്ടിക്ക് കിട്ടിയ ജനപിന്തുണ യും അതിൻറെ followers എണ്ണത്തിന്റെ വളർച്ച എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു.
ഒരു വ്യക്തി ആരംഭിച്ച ഈ പ്രസ്ഥാനനത്തിനു ലക്ഷകണക്കിന് ഫോളോവേഴ്സ് ഉണ്ടാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഒന്നോർത്തൽ തോന്നും പണ്ട് പെന്തക്കോസ്തയിൽ സംഭവിച്ചതും ഇത് തന്നെയാണ്. ക്രിസ്തു എന്ന വ്യക്തി തുടങ്ങി 12 ശിഷ്യന്മാരിൽ തുടർന്ന ഒരു ചെറിയ പ്രസ്ഥാനം പിന്നെ പെന്തക്കോസ്തയ്ക്ക് ശേഷം അങ്ങു കേറി കൊളുത്തി... പിന്നീടങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത വിധം സഭ എന്ന ആ പ്രസ്ഥാനം വളരുന്നതും ലക്ഷക്കണക്കിന് അല്ല കോടിക്കണക്കിനു followers പെന്തക്കോസതക്കു ശേഷം ഈ 12 പേർക്ക് ഉണ്ടാകുന്നതിനു ചരിത്രം സാക്ഷിയാണ്. അത് കേവലം പാറ്റ പാർട്ടി പോലെ സാങ്കല്പികം അല്ല മറിച്ച് യാഥാർഥ്യമാണ്. അവിടെ പാറ്റയല്ല പരിശുദ്ധാത്മാവാണ് പ്രവർത്തിച്ചത്. ആത്മാവിന്റെ പ്രവർത്തനമാണ് ഒരു വ്യക്തിയെയും പ്രസ്ഥാനത്തെ യും സഭയെയും വളർത്തുന്നത്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് കേരള സഭ.
കേരളസഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലി വർഷമാണിത്. അതിൻറെ ആഘോഷങ്ങൾ ഈ മെയ് 1 , 2, 3 തീയതികളിൽ മുരിങ്ങൂര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടന്നത് നമ്മൾ അറിഞ്ഞു കാണും. കേരള കത്തോലിക്കാ സഭയിലെ നിലവിലുള്ള പ്രമുഖരായ പലധ്യാന ഗുരുക്കന്മാരും, പിതാക്കന്മാരും വചന പ്രഘോഷകരും അതിൽ പങ്കെടുത്തിരുന്നു. (അതിൻറെ വീഡിയോസ് ധാരാളം You tube ൽ കിടക്കുന്നുണ്ട്). അവരെല്ലാവരും പറഞ്ഞ ഒരു പ്രധാന കാര്യം പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രവർത്തനവും സജീവമായി ഉള്ള ഒരു സഭയാണ് കേരള സഭ എന്നാണ്. അതിനു കാരണമായത്
കരിസ്മാറ്റിക് മുന്നേറ്റമാണ് എന്നാണ്. അതു ഒരു പരിധി വരെ സത്യമാണ്. (എതിർ അഭിപ്രായമുള്ളവർ ഉണ്ടാകാം കെട്ടോ). കേരളത്തിൽ സാധാരണ ജനങ്ങൾ ദൈവ വചനം വായിക്കുന്നതിനും പഠിക്കുന്നതിനും പ്രഘോഷിക്കുന്നതിനും ഒരു വലിയ പ്രചോദനമായത് ഈ മുന്നേറ്റമാണ്. ധാരാളം ദൈവ വിളികൾ നമ്മുടെ സഭകളിൽ നിന്നും ഉണ്ടാകുന്നതിനും നല്ല ആത്മായ നേതാക്കൾ വചന പ്രഘോഷണ രംഗത്തു വളർന്നു വരുന്നതിനും കുടുംബങ്ങളുടെ നവീകരണത്തിനും കേരള കത്തോലിക്കാ സഭയിൽ കരിസ്മാറ്റിക് പ്രസ്ഥാനം കാരണമായി. എന്നു പറഞ്ഞാൽ കേരളം പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രവർത്തന മണ്ഡലമായി മാറാൻ കരിസ്മാറ്റിക് മുന്നേറ്റം ഇടയാക്കി. അങ്ങനെ നോക്കുമ്പോൾ പ. ആത്മാവിൻറെ പ്രവർത്തനം ഏറ്റവും തീക്ഷണമായി നടന്നിരുന്ന /നടക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത് എന്ന് നിസംശയം പറയാം. ഇന്നും സാധാരണക്കാരായ മനുഷ്യരുടെ ആത്മീയ നവീകരണത്തിന്റെ ആശ്രയമായി ഉള്ളത് ഇത്തരത്തിലുള്ള ധ്യാനകേന്ദ്രങ്ങളെ തന്നെയാണ് എന്ന് നമുക്കറിയാം.( ഏത്...ഇമ്മടെ ജോർജ് കുട്ടിയും കുടുംബവും വരെ പാറേ പള്ളിയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു എന്നല്ലേ പറഞ്ഞിരുന്നത്....) അതുകൊണ്ട് അത്തരത്തിലുള്ള ആത്മീയ നവീകരണ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുക.
പരിശുദ്ധാത്മാവിനു പ്രവർത്തിക്കാൻ കരിസ്മാറ്റിക് പ്രസ്ഥാനം ഒരു നിമിത്തമായി. അത്തരത്തിൽ ആത്മാവിനു പ്രവർത്തിക്കാനായിട്ടുള്ള ഒരു ഇടം ഒരുക്കി കൊടുക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. എൻറെ കുടുംബത്തിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ ആത്മാവിന് പ്രവർത്തിക്കാൻ ആയിട്ടുള്ള ഒരു സാധ്യത ഞാൻ ഒരു കൊടുക്കുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മ പരിശോധന ചെയ്യണം.
ഈ പരിപാടിയുടെ ഉത്ഘാടന വേദിയിൽ നമ്മുടെ സഭാ മേലധ്യക്ഷൻ പറഞ്ഞത് ആത്മാവിനാൽ നിറഞ്ഞ ശിഷ്യന്മാർ ലോകം മുഴുവൻ സുവുശേഷ പ്രഘോഷനത്തിനായി പോയി എന്നപോലെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ നമ്മൾ ഭാരതത്തിൽ സുവിശേഷ വേലക്കയി പോകണം എന്നാണ്. കരിസ്മാറ്റി പ്രസ്ഥാനത്തിൻറെ ഒരു ചെറിയ പതിപ്പ് എന്നൊക്കെ പറയാവുന്ന ജീസസ് യൂത്ത് യുവജനങ്ങളിൽ നിന്നും അത്തരത്തിലുള്ള ചില നല്ല മുന്നേറ്റങ്ങൾ ആത്മാവിൻറെ പ്രചോദനത്താൽ ഉണ്ടായിട്ടുണ്ട് എന്നുള്ളത് പ്രശംസനീയമാണ്. എന്തൊക്കെ പറഞ്ഞാലും അടിസ്ഥാനപരമായി ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന് തന്നെയാണ് ക്രൈസ്തവന്റെ വിളി. അതിനുള്ള ധൈര്യം നൽകുന്നത് പരിശുദ്ധാത്മാവാണ് എന്ന് നമുക്കറിയാമല്ലോ. നമ്മിലുള്ള ആത്മാവിന്റെ സാന്നിധ്യത്തെ ഉത്തേജിപ്പിക്കുക.
പിന്നെ ഒരു കാര്യം....
50 വർഷം കരിസ്മാറ്റി പ്രസ്ഥാനത്തിലൂടെ സഭയെ നയിച്ച പരിശുദ്ധത്മാവ് ഇനിയുള്ള ഒരു 50 വർഷം എങ്ങനെയാണ് ഈ സഭയിൽ പ്രവർത്തിക്കാൻ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം. Let us wait and see....
ചോദ്യവും ഉത്തരവും
വി. ഗ്രന്ഥത്തിൽ പ. ആത്മാവിന്റെ പ്രധാന പ്രതീകങ്ങൾ ഏവ?
1. പ്രാവ്: മത്തായി 3:16 സമാധാനത്തെയും പരിശുദ്ധിയെയും സൂചിപ്പിക്കുന്നു.
2.അഗ്നി;
- അപ്പ 2:3- ദൈവിക ശക്തി, തീക്ഷണത് , പരിശുദ്ധി സൂചിപ്പിക്കുന്നു.
-
3. കാറ്റ് /ശ്വാസം -യോഹ :3:8, എസക്കിയേൽ 37:9- ജീവനെ സൂചിപ്പിക്കുന്നു
4. ജലം യോഹ 7:37-39- ശുദ്ധികരണം, ജീവിജലം
5. എണ്ണ-
1സമു 16:13 അധികാരഅടയാളം ,സൗഖ്യം, വിശുദ്ധിയുടെ അടയാളം,
ഹീബ്രു ഭാഷയിൽ ശ്വാസം , കാറ്റ് എന്നർത്ഥം വരുന്ന 'റൂഹാ' എന്ന വാക്കും ഗ്രീക്കിൽ സഹായകൻ, കൗൺസിലർ, അഡ്വക്കേറ്റ് എന്നർത്ഥം വരുന്ന 'Paraclete'എന്ന വാക്കും പരിശുദാത്മവിനെസൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
2. പ. ആത്മാവിന്റെ ദാനങ്ങളും ഫലങ്ങളും വരങ്ങളും ഏവ?
പരിശുദ്ധആത്മാവിന്റെ
7⃣ ദാനങ്ങൾ
ജ്ഞാനം , ബുദ്ധി
അറിവ്, ആലോചന, ആത്മ ശക്തി, ഭക്തി ദൈവഭയം
1⃣2⃣ഫലങ്ങൾ
സ്നേഹം, സന്തോഷം, സമാധാനം, ദീർഘശാന്താത, ക്ഷമ, വിനയം, വിശ്വസം, നന്മ, മധുരശീലം, കരുണ, ഇന്ദ്രിയ നിഗ്രഹം, കന്യാത്വം
9⃣വരങ്ങൾ
ബുദ്ധി വരം,
അറിവിന്റെ വരം,
വിശ്വാസ വരം,
ഭാഷ വരം,
അത്ഭുത പ്രവർത്തന വരം, രോഗശാന്തി വരം,
പ്രവചന വരം,
വിവേചന വരം,
വ്യാഖ്യാന വരം
ശ്ലീഹക്കാലം 02⌄
Homily 01 - John 16:12-15⌄
Homily 02 - John 16:12-15⌄
Homily 03 - John 16:12-15⌄
Homily 04 - John 16:12-15⌄
Homily 05 - John 16:12-15⌄
Homily 06 - John 16:12-15⌄
Homily 07 - John 16:12-15⌄
Homily 08 - John 16:12-15⌄
യോഹ 16: 12-15
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ.
ഈസ്റ്റർ കഴിഞ്ഞു കഴിഞ്ഞു 5⃣0⃣ ആം ദിവസം പന്തക്കുസ്ത. അതിനു അടുത്ത ഞായറാഴ്ച പ. ത്രിത്വത്തിന്റെ തിരുനാൾ . അത് കഴിഞ്ഞു വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ( Corpus Cristi) അത് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച( പിറ്റേ ദിവസം അല്ല കെട്ടോ) ഈശോയുടെ തിരുഹൃദയ തിരുനാൾ. അതിനടുത്ത ദിവസം ശനിയാഴ്ച മാതാവിൻറെ വിമലഹൃദയ തിരുനാൾ. ഇതാണ് ഒരു ലിറ്റർജിക്കൽ ഓർഡർ.
ക്രൈസ്തവ വിശ്വാസത്തിന്റെ/ ദൈവ സങ്കൽപ്പത്തിൽ കേന്ദ്രമാണ് ആണ് പ .ത്രിത്വ . ദൈവം ഏകനാണെന്നും ഏകദൈവത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഇങ്ങനെ മൂന്ന് വ്യക്തികൾ (persons) ഉണ്ട് എന്നുള്ള വിശ്വാസം.
BIBLICAL BACKGROUND
ബൈബിൾ - പഴയ നിയമം
പഴയ നിയമത്തിൽ
യഹൂദർ ഏകദൈവ വിശ്വാസികൾ ആണ് എങ്കിലും ഒരു ബഹു ദൈവ സങ്കല്പം ചിലപ്പോഴെങ്കിലും കാണാൻ പറ്റും. Eg:1 . ഉല്പത്തി 1⃣8⃣ആം അദ്ധ്യായത്തിൽ 3⃣ ദൈവദൂതന്മാർ അബ്രഹാമിനെ സന്ദർശിക്കുന്നു. Eg. 2. ഉല്പത്തി 1⃣: 2⃣6⃣ ൽ "നമുക്ക് (Plural) നമ്മുടെ ഛായയിലും സാദൃശ്യത്തിലും...."
പുതിയ നിയമം
സുവിശേഷങ്ങളിൽ ഈശോയുടെ ഞാനസ്നാന സമയത്ത് പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷപ്പെടുന്നു. പിന്നെ
ഈശോ മിഷൻ പ്രവർത്തനത്തിനായി ശിഷ്യന്മാരെ അയക്കുമ്പോൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ സ്നാനം നൽകാൻ ആവശ്യപ്പെടുന്നു. (മത്തായി 28:20)
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ Trinitarian Formula പലയിടത്തായി കാണാം.
"കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ" (2 കോറി 13 :13 ).
സഭാപിതാക്കന്മാരുടെ എഴുത്തുകളിൽ ത്രിത്വം എന്നതിനു തുല്യമായ 'ത്രിനിത്താസ്' എന്ന ഗ്രീക്ക് പദം ആദ്യമായി ഉപയോഗിച്ചത് തെർത്തുല്യൻ എന്ന ദൈവശാസ്ത്രജ്ഞൻ ആണ്. ( അതിനു മുൻപ് തിയൊഫിലസ് 'ത്രയാസ്' എന്ന പദം ഉപയോഗിച്ചിരുന്നു. പക്ഷെ ക്രെഡിക്ട മുഴുവൻ
തെർത്തുലന് പോയി) ഇതിൽ നിന്നാണ് പിന്നീട് TRINITY യുടെ ഉൽഭവം.
ദൈവം ഒന്നാണ്. ദൈവത്തിൽ മൂന്നു ആളുകൾ . ഒരു സ്വഭാവം/ പ്രകൃതം(NATURE) ആണെങ്കിലും
3⃣ വ്യക്തികൾ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് . പിതാവ് പുത്രനിലും പരിശുദ്ധാത്മാവിലും പുത്രൻ പിതാവിലും പരിശുദ്ധതാവിലും പരിശുദ്ധ ആത്മാവ് പിതാവിലും പുതനിലും പൂർണമായി കുടികൊള്ളുന്നു.
Interpretation
* 1. എല്ലാം എനിക്ക് മനസിലാകില്ല
ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാന അപകടമായിരുന്നു ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്ത. ലണ്ടനിലേക്ക് പറന്നുയർന്ന AI 171വിമാനം ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിലം പതിച്ചു കത്തിയമർന്ന് യാത്രക്കാരും ക്രൂസും തകർന്നു വീണ ഹോസ്റ്റലിലെ കുട്ടികളും അടക്കം 300 നു അടുത്തു ആളുകൾ മരിച്ചിരിക്കുന്നു. ഇത് കാണുകയും കേക്കുകയും ചെയ്യുന്ന നമ്മുടെ മനസിൽ ഉയരുന്ന ഒരു ചോദ്യം എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതാണ്. ഇത് മാത്രമല്ല ഏതു ദുരന്തം വരുമ്പോഴും ഇങ്ങനെ ചില സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉദിക്കും. എന്തുകൊണ്ടാണ് ഇവർക്ക് ഇങ്ങനെ സംഭവിച്ചത് ? എന്താ ദൈവം ഇതൊന്നും കാണുന്നില്ലേ? എന്നൊക്കെ. ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം ഞാൻ പറയുന്ന കാര്യങ്ങളെല്ലാം ഉൾക്കൊള്ളാൻ നിങ്ങൾക്ക് കഴിയില്ല എന്നതാണ്.
അതായത് ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന എല്ലാ സംഭവങ്ങളുടെയും പിന്നിലുള്ള ദൈവിക പദ്ധതി ഉൾക്കൊള്ളാനും ഗ്രഹിക്കുവാനും പരിമിതനായ മനുഷ്യന് പറ്റില്ല എന്നു തന്നെ. നമ്മൾ എത്ര ചിന്തിച്ച് തല പുണ്ണാക്കിയാലും എന്തുകൊണ്ട് ചില കാര്യങ്ങൾ ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതിന് വ്യക്തവും കൃത്യവുമായ ഒരു മറുപടി നമുക്കില്ല. അതുകൊണ്ട് ചില കാര്യങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ ആകില്ല എന്ന് അംഗീകരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം.
എന്ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണ്. സത്യത്തിന് ത്രിത്വം എന്ന് പറയുന്ന രഹസ്യവും അപ്രകാരം തന്നെ. അത് പൂർണമായി മനസിലാക്കാനോ ഉൾക്കൊള്ളുവാനോ പരിമിതമായ മനുഷ്യബുദ്ധിക്ക് സാധിക്കില്ല. അഗസ്തിനോസിന്റെ പഴയ കഥ തന്നെ ഉദാഹരണം. ഏത്...? കക്ക കൊണ്ട് കടൽ വറ്റിക്കാൻ നോക്കിയ കുഞ്ഞിന്റെ അവസ്ഥ. ഏതാണ്ട് അത്തരമൊരു സാഹസം ആയിരിക്കും ത്രിത്വരഹസ്യത്തെ മനസ്സിലാക്കാൻ ശ്രമിക്കുക എന്നുള്ളതും.
ഈ ത്രിത്വം എന്നത് സാമാന്യ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ ആയിട്ട് അത്ര എളുപ്പമുള്ള കാര്യമല്ല കെട്ടോ.. ത്രിത്വൈക ദൈവസങ്കല്പം ഒരു ത്രികോണം എന്നുള്ള രീതിയിലോ അല്ലേൽ H2O വെള്ളം, നീരാവി, ഐസ് എന്നിങ്ങനെ മൂന്ന് രൂപത്തിൽ പ്രത്യക്ഷമാകുന്നു എന്നൊക്കെ ഉദാഹരണത്തിന് വേണ്ടി മാത്രം പറയാം എന്നു മാത്രം. അല്ലെങ്കിൽ
പിന്ന ഒരു ആറ്റത്തിൽ ന്യൂട്രോൺ , പ്രോട്രോൺ, ഇലക്ട്രോൺ എങ്ങനെ 3 particle ഉണ്ട്. ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു എന്നോ അതുമല്ലെങ്കിൽ Mathamatics ന്റെ ഭാഷയിൽ പറഞ്ഞാൽ (ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്ക് ആണല്ലോ) 1×1×1=1
എന്നൊക്കെ പറഞ്ഞു പ. തൃത്വത്തെ explain ചെയ്യാം. എന്നാലും അതിനും ഒരു പൂർണ്ണത ഇല്ല. എന്നു വച്ചാൽ എത്ര വിരിക്കാൻ ശ്രമിച്ചാലും അതിനും അപ്പുറം നിൽക്കുന്നു തൃത്വയ്ക ദൈവ സങ്കൽപ്പം.
*2. കൂട്ടായ്മയുടെ ദൈവം*
വിമാന അപകടമാകട്ടെ മറ്റേത് ദുരന്തമാകട്ടെ സംഭവിക്കുമ്പോഴുമുള്ള ഒരു നല്ല കാര്യം എന്നു പറയുന്നത് കുറെ നല്ല മനുഷ്യന്മാർ എല്ലാവരും ഒന്നിച്ചു വരുന്നു രക്ഷാ പ്രവർത്തനം നടത്താൻ ശ്രമിക്കുന്നു എന്നുള്ളതാണ്. പ്രളയത്തിന്റെ സമയത്തും ഉരുൾപൊട്ടലിന്റെ സമയത്തും കേരളത്തിൽ അത് പ്രകടമായി നമ്മൾ കണ്ടതാണ് . (ചില പാഷണത്തിലെ ക്രിമികൾ എവിടെയും ഉണ്ട് കെട്ടോ. അത് വിട്). ജാതി മത ലിംഗ കക്ഷി രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് ദുരന്തമുഖത്തേക്ക് ഒരുമിച്ച് ഇറങ്ങുന്നു. ആൾക്കൂട്ടം പെട്ടെന്ന് ഒരു കൂട്ടായ്മയായി മാറുന്നു എന്നുള്ള കാഴ്ച .
നമ്മുടെ ദൈവ സങ്കൽപ്പത്തിന്റെ ഏറ്റവും വലിയ സവിശേഷത ദൈവം എന്ന് പറയുന്നത് ഒരു നല്ല കൂട്ടായ്മയാണ്. ദൈവം നല്ല കൂട്ടായ്മയാണ് . അതുകൊണ്ട് നല്ല കൂട്ടായ്മകൾ എവിടെയുണ്ടോ അവിടെ ദൈവിക സാന്നിധ്യമുണ്ട് എന്ന് നിസംശയം പറയാം. അത്തരം കൂട്ടായ്മകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ കുറച്ചുകൂടി ഒക്കെ കൂട്ടായ്മയ്ക്ക് വേണ്ടി പരിശ്രമിക്കുക.
ഒറ്റക്കല്ല, ഒരുമിച്ചാണ് നാം വളരേണ്ടത്. "No one is safe until everyone..." എന്നൊക്കെ പറയാറില്ലേ..അതു തന്നെ കാര്യം. വീട്ടിൽ , ഇടവകയിൽ , കുടുംബ യൂണിറ്റിൽ, നാട്ടിൽ ഒരു കൂട്ടയ്മ വളർത്തുക. ആദിമ ക്രൈസ്തവർക്ക് ഉണ്ടായിരുന്ന ഒരു ഗുണം ഈ കൂട്ടായ്മയാണ്. "അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു."
(അപ്പ. പ്രവര് 2 : 42) നമ്മുക്ക് ഇല്ലാതെ പോകുന്നതും ഈ കൂട്ടായ്മയാണ്
വ്യക്തികൾ, കുടുംബങ്ങൾ, മതങ്ങൾ തമ്മിലുള്ള ഐക്യം/ കൂട്ടായ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലം ആണ് ഇത് . നമ്മുടെ കൂട്ടായ്മകൾ വെറും ആൾക്കൂട്ടമായി ചുരുങ്ങി കൊണ്ടിരിക്കുന്ന കാലം. ആൾക്കൂട്ടത്തിൽ എല്ലാവരും പരസ്പരം അപരിചിതർ ആണ് . ഉത്സവം ,പെരുന്നാൾ, ചന്ത, തിയറ്റർ, അപകടം നടന്ന സ്ഥലം എല്ലായിടത്തും ആൾക്കൂട്ടമാണ്. പരസ്പരം പരിചിതമായ കൂട്ടായ്മകൾ വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.
3. സത്യത്തിൻറെ പൂർണ്ണത
ആത്മാവിൻറെ ഒരു സവിശേഷതയായി പറയുന്ന കാര്യം അവൻ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കും എന്നുള്ളതാണ്. നമ്മുടെ ഈ കാലഘട്ടത്തിലെ ഒരു പ്രശ്നം ഏതാണ് സത്യം ഏതാണ് അസത്യം എന്ന് തിരിച്ചറിയാൻ വലിയ പാടാണ്. അസത്യങ്ങളെ അർദ്ധ സത്യങ്ങളായും അർദ്ധ സത്യങ്ങളെ സത്യങ്ങളായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശരിയും തെറ്റും വിവേചിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ്. അതിനു പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മെ സഹായിക്കും. ആത്മാവ് നമ്മെ സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കും എന്നാണ് പറയുന്നത്. പലപ്പോഴും നമ്മുടെ നാട്ടിലും വീട്ടിലും സഭയിലും നടക്കുന്ന പ്രശ്നത്തിന്റെ പ്രധാനപ്പെട്ട കാരണം പൂർണ സത്യങ്ങൾ അറിയാത്തതും മനസ്സിലാക്കാത്തതുമാണ് അതുകൊണ്ട് ഈയിടങ്ങളിലെല്ലാം ആത്മാവിൻറെ നിറവുണ്ടാകുവാനും സത്യത്തിന്റെ പൂർണ്ണതയിലേക്ക് നമ്മെ നയിക്കാനും പ്രാർത്ഥിക്കാം. നമ്മൾ അറിഞ്ഞത് മാത്രമല്ല ശരി അത് മാത്രമല്ല പൂർണ്ണമായ ശരി എന്ന് തിരിച്ചറിയാനും അംഗീകരിക്കാനും ഉള്ള ഒരു വിവേകവും കൂടി ഉണ്ടാവുന്നത് നല്ലതാണ്.
Homily 09 - John 16:12-15⌄
ശ്ലീഹക്കാലം ഞായർ 2
പ. ത്രിത്വത്തിന്റെ തിരുന്നാൾ
*പ. കന്യകാ മറിയത്തിന്റെ സന്ദർശന തിരുന്നാൾ*
യോഹ 11:1-16
Interpretation
1. കൂടെ പോയി ചാവാൻ റെഡി
നേതാവിന്റെ മകളെ ചോദ്യം ചെയ്യാൻ വന്ന കേന്ദ്ര ഏജൻസിക്ക് നേരെ കല്ലേറും മുട്ടയേറും നടന്നതായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട തമാശ (വാർത്ത). ഏതെല്ലാം സംസ്ഥാനങ്ങളിൽ എത്രയേറെ പ്രമാണികളുടെ കണക്കുക പരിശോധിച്ച ED ഇങ്ങനെ ഒരു ആക്രമണം സ്വപ്നത്തിൽ പോലും കേരളത്തിൽ നിന്നും വിചാരിച്ചു കാണില്ല. അല്ല ഇങ്ങനെ ഒരു ആക്രമണം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ
ഒരു പക്ഷെ അവർ ഈ പണിക്ക് ഇങ്ങോട്ട് വരില്ലായിരുന്നു. (കുറഞ്ഞ പക്ഷം വേണ്ട മുൻകരുതലുകൾ എടുക്കുമായിരുന്നു).
ഇന്നത്തെ സുവിശേഷത്തിലെ നമ്മൾ കാണുന്ന സംഭവം ഇതിനു നേരെ വിപരീതമാണ്. അതായത് തന്നെ കല്ലെറിയാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് ഈശോ ധൈര്യപൂർവം പോകാൻ ഒരുങ്ങുന്നതാണ്. അത് നമ്മൾ മുകളിൽ സൂചിപ്പിച്ചപോലെ പോയി കഴിഞ്ഞപ്പോൾ പ്രതീക്ഷിക്കാത്ത രീതിയിൽ കല്ലേറ് കിട്ടുന്നു എന്നുള്ളതല്ല, മറിച്ച് കല്ലേറ് കിട്ടും എന്ന് അറിഞ്ഞിട്ടും പോകാനായിട്ട് ഈശോ തയ്യാറാകുന്നു എന്നുള്ളതാണ്. സത്യത്തിൽ ദതാണ് ഹീറോയിസം.
നമ്മുടെ ജീവിതത്തിലും പലപ്പോഴും പ്രതിസന്ധികളും പ്രതിഷേധങ്ങളും തടസ്സങ്ങളും ബുദ്ധിമുട്ടുകളും കല്ലേറുകളും ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും നമ്മൾ ചെയ്യാൻ നിശ്ചയിച്ചു ഉറപ്പിച്ചിട്ടുള്ള ചില നന്മകൾ ചെയ്യാൻ ധൈര്യം ഉണ്ടാവുക വലിയ കാര്യമാണ്. അതായത് പ്രതിസന്ധികൾ വരുമെന്ന് വിചാരിച്ച് പേടിച്ച് പിന്മാറാതെ ധൈര്യപൂർവ്വം ജീവിതത്തിൽ റിസ്ക് എടുത്ത് മുന്നോട്ട് പോകാനായിട്ട് പറ്റുക, കല്ലേറുകൾക്കു മുമ്പിൽ പതറാതിരിക്കുക. ഇന്നത്തെ കല്ലേറുകൾ നാളത്തെ കയ്യടികളായി മാറിയേക്കാം. ചുരുക്കിപ്പറഞ്ഞാൽ ഈശോയെ പോലെ ജീവിതത്തിലെ പ്രതിസന്ധി കളിൽ പിൻന്മാറത്തെ ധൈര്യം പൂർവം മുന്നോട്ടു പോവുക.
ഇനി ഇവിടെ കാണുന്ന ഒരു കാര്യം ഒരുത്തൻ കല്ലേറ് കൊണ്ട് ചാവാൻ പോവുകയാണ് എന്നു പറയുമ്പോഴാണ് അവന്റെ ചങ്കായ വേറൊരുത്തൻ (തോമ) പറയുന്നത് എന്നാ പിന്നെ 'നമുക്കും അവനോടൊപ്പം പോയി ചാവാമെന്ന്".
സത്യത്തിൽ ഇതാണ് സ്നേഹം . - അതായത് ഒരുത്തന് കയ്യടി കിട്ടുമ്പോൾ കൂടെ നിൽക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാവും പക്ഷേ കല്ലേറ് കിട്ടി മരിക്കാൻ സമയത്ത് അവന്റെ കൂടെ നിൽക്കാൻ എത്രപേർക്ക് പറ്റും? അവിടെയാണ് ഇമ്മടെ തോമാശ്ലീഹാ വ്യത്യസ്തനാകുന്നത്. നമുക്ക് അവനോടൊപ്പം പോയി മരിക്കാം എന്നാണ് ചങ്കൂറ്റത്തോടുകൂടി പുള്ളി പറയുന്നത്. (പക്ഷെ കുറച്ചു നേരം കഴിയുമ്പോ പുള്ളി തന്നെ ചോദിക്കുന്നുണ്ട് കർത്താവേ , അല്ല നീ അവിടേക്കാ പോണേ..? എന്ന്. അതവിടെ നിൽക്കട്ടെ). സ്നേഹത്തിന്റെ, സൗഹൃദത്തിൻറെ, ശിഷ്യത്വത്തിന്റെ നല്ല പാഠമാണ് തോമാശ്ലീഹാ നമുക്ക് മുന്നിൽ കാണിച്ചു തരുന്നത് . ഗുരുവിൻറെ അപകടകരമായ സാഹചര്യത്തിലും കൂടെ നിൽക്കാൻ ചങ്കുറപ്പ് കാണിക്കുന്ന ശിഷ്യൻ.
മറ്റുള്ളവരുടെ സങ്കടങ്ങളിലും അവരുടെ അപകടകരമായ സാഹചര്യങ്ങളിളും അവരെ ഒറ്റയ്ക്ക് വിടാതെ കൂടെ പോവുക എന്നുള്ളതാണ് അവരോട് കാണിക്കാവുന്ന ഏറ്റവും വലിയ സഹായം. -അതിനു മറ്റൊരു നല്ല ഉദാഹരണമാണ് പ. 'അമ്മ. ഇന്ന് പ. അമ്മയുടെ സന്ദർശന തിരുന്നാൾ കൂടിയാണ്. അതായത് തന്റെ ആന്റിക്ക് (ബന്ധു-കൃത്യമായ ബന്ധം ബൈബിളിൽ പറയുന്നില്ല കെട്ടോ) വർധിക്യത്തിൽ പ്രസവ ശുശ്രൂഷക്ക് ആളെ ആവശ്യമുണ്ട് എന്നു മനസിലാക്കി പ. അമ്മ അവളോട് ഒപ്പം ആയിരിക്കാൻ കൂടെ പോകുന്നു. ഇതാണ് സ്നേഹം. അപരന്റെ ആവശ്യങ്ങളിൽ , ഒറ്റപ്പെടലുകളിൽ കൂടെ നിൽക്കുക എന്നതാണ് പ. 'അമ്മ നൽകുന്ന പാഠം. പ. അമ്മയുടെ ഈ സന്ദർശന തിരുനാളിൽ ഒറ്റപ്പെട്ട് പോയ ചില മനുഷ്യന്മാരെ സന്ദർശിക്കാൻ അവരെ സഹായിക്കാൻ നമുക്കും സമയം കണ്ടെത്തം...-
വീണ്ടും തോമാ ശ്ലീഹായിലേക്ക് വരാം. മറ്റുള്ള ശിഷ്യന്മാരൊക്കെ മടിച്ചു തന്നപ്പോൾ സംശയിച്ചു നിന്നപ്പോൾ അവടെ കേറി 'ഗോൾ' അടിക്കുന്നത് തോമാ ശ്ലീഹയാണ്. ദീദിമോസ് എന്ന അവന്റെ ആ ഗ്രീക്ക് പേരിന്റെ അർത്ഥം ഇരട്ട എന്നാണ്. (ഇരട്ട -Twin എന്നതിന്റെ അരമായ ഭാഷയിലെ പദമാണ് 'താഓമാ' (tāʾōmā)
അതാണ് പിന്നെ നമ്മൾ തോമാ , തോമാ എന്നു വിളിക്കാം തുടങ്ങിയത് എന്നറിയമല്ലോല്ലേ...)
ക്രിസ്തുവിന്റെ ഇരട്ടയാണ് തോമ്മാ എന്ന ചില പാരമ്പര്യ വിശ്വാസങ്ങൾ ഉണ്ട്. ഗുരുവിന്റെ അതേ തീക്ഷണതയും ചങ്കുറപ്പും സ്വന്തമാക്കിയ ശിഷ്യൻ . ആ അർത്ഥത്തിൽ അവൻ ക്രിസ്തുവിന്റെ ഇരട്ട തന്നെ ...
ശ്ലീഹാകാലമാണ് ഈശോയ്ക്ക് വേണ്ടി കല്ലേറു കൊള്ളാനും വേണ്ടി വന്നാൽ ചാവേറായി മാറാനുമുള്ള ഉത്തരവാധിത്വം ഒരു ക്രിസ്തു ശിഷ്യനുണ്ട് എന്ന് ഈ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്തായാലും രണ്ടു കാര്യങ്ങൾ ഓർക്കുക ജീവിതത്തിലെ അപകടം നിറഞ്ഞ ചില സാഹചര്യങ്ങളിലേക്ക് ഈശോയെപോലെ ധൈര്യപൂർവ്വം ഇറങ്ങിച്ചെല്ലുക. രണ്ട് നമ്മുടെ കൂട്ടത്തിൽ ഒരാൾ അത്തരം സാഹചര്യങ്ങളിൽ ഫേസ് ചെയ്യുന്നുണ്ടെങ്കിൽ തോമയെപോലെ , പ. അമ്മയെ പോലെ അവരോടൊപ്പം നിക്കാനുള്ള ചങ്കുറപ്പു കാണിക്കുക.
2. ഓരോന്നിനും അതിന്റേതായ സമയമുണ്ട്......
സുവിശേഷത്തിൽ നാം കാണുന്നത് ലാസർ രോഗബാധിതനായി എന്നറിഞ്ഞിട്ടും രണ്ടുദിവസം കൂടി ഈശോ താൻ ആയിരുന്നിടത്ത് തങ്ങി എന്നാണ്. എന്നിട്ട് ലാസർ മരിച്ചു കഴിഞ്ഞിട്ടാണ് ഈശോ അങ്ങോട്ട് വരുന്നത്. ഇച്ചിരി നേരത്തെ പുള്ളി വന്നിരുന്നെങ്കിൽ ലാസർ മരിക്കില്ലയിരുന്നു. പക്ഷെ ഈശോ പോയില്ല. എന്തേ...?
ഡാനിയേൽ അച്ചൻ പറയുന്നപോലെ ഈശോ നേരത്തെ വന്നിരുന്നെങ്കിൽ രോഗം മാറ്റിയ ലാസറിനെ മാത്രമേ നമുക്ക് കിട്ടുമായിരുന്നുള്ളൂ (അതിൽ ഒരു ത്രിൽ ഇല്ല..) എന്നാൽ അവൻ നേരം വൈകിയതുകൊണ്ട് മരിച്ചു ഉയർത്തെഴുന്നേറ്റ ലാസറിനെ നമുക്ക് കിട്ടി. അതായത് കൂടുതൽ ഉന്നതമായ മഹത്വമായ ഒരു അത്ഭുതത്തിന് ജനം സാക്ഷ്യം വഹിച്ചു.
എന്നു പറഞ്ഞാൽ കർത്താവ് നിന്റെ ജീവിതത്തിൽ എന്തെങ്കിലും കാര്യം നേരം വൈകിപ്പിക്കുന്നുണ്ടെങ്കിൽ പേടിക്കേണ്ട കൂടുതൽ മഹത്വപൂർണ്ണമായി ഒന്ന് നിന്റെ ജീവിതത്തിൽ സംഭവിക്കാനിരിക്കുന്നുണ്ട് . Late ആയി വന്താലും അവൻ latest ആയിതാൻ വരുവേ...
നമ്മുടെ ജീവിതത്തിൽ കർത്താവ് സമയത്തിന് ഇടപെടുന്നില്ല എന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ വിഷമിക്കരുത് അവൻ ഇടപെടുന്നത് അതീവ ശക്തമായിട്ടായിരിക്കും. പക്ഷെ കുറച്ചു കൂടി കഴിഞ്ഞു ആയിരിക്കും. ഒരു വലിയ മഹത്വം നിന്റെ ജീവിതത്തിൽ നടക്കാൻ വേണ്ടിയിട്ടാണ് ചെറിയ കാലതാമസം കർത്താവ് അനുവദിക്കുന്നത് എന്നു ചുരുക്കം. അതുകൊണ്ടു കുറച്ചു ക്ഷമയോടെ കാത്തിരിക്കുക. ഓർക്കുക... "എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്."
സഭാ 3 : 1.
എല്ലാറ്റിനും അതിൻറേതായ സമയമുണ്ട് ദാസാ....
3.പ. ത്രിത്വം = കൂട്ടായ്മ
ഇന്ന് പ. ത്രിത്വത്തിന്റെ തിരുന്നാൾ ആണ്
ഈസ്റ്റർ കഴിഞ്ഞു കഴിഞ്ഞു 5⃣0⃣ ആം ദിവസം പന്തക്കുസ്ത. അതിനു അടുത്ത ഞായറാഴ്ച പ. ത്രിത്വത്തിന്റെ തിരുനാൾ .അത് കഴിഞ്ഞു വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാൾ ( Corpus Cristi) അത് കഴിഞ്ഞു വരുന്ന വെള്ളിയാഴ്ച( പിറ്റേ ദിവസം അല്ല കെട്ടോ) ഈശോയുടെ തിരുഹൃദയ തിരുനാൾ. അതിനടുത്ത ദിവസം ശനിയാഴ്ച മാതാവിൻറെ വിമലഹൃദയ തിരുനാൾ. ഇതാണ് ഒരു ലിറ്റർജിക്കൽ ഓർഡർ
നമ്മുടെ വിശ്വാസത്തിൻറെ കേന്ദ്രം എന്ന് പറയുന്നത് പ. ത്രിത്വമാണ്. പ. ത്രിത്വത്തിന്റെ നാമത്തിലാണ് നമ്മൾ മാമോദീസ സ്വീകരിക്കുന്നത്. നമ്മുടെ ഒരുവിധ പ്രാർത്ഥനകളെല്ലാം (പ .കുർബാന അടക്കം...??) ആരംഭിക്കുന്നതോ അവസാനിക്കുന്നതോ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലാണ്. നാം കുരിശുവര അവസാനിപ്പിക്കുന്നതും ഇതേ നാമത്തിലാണ്. വിശ്വാസപ്രമാണത്തിനും നമ്മൾ ഈ വിശ്വാസം ഏറ്റു ചൊല്ലുന്നുണ്ട്.
എന്ന് പറഞ്ഞൽ ജീവിതത്തിൽ ഉടനീളം നാം അറിഞ്ഞോ അറിയാതെയോ പരിശുദ്ധ ത്രിത്വ വിശ്വാസം ഏറ്റു പറയുന്നുണ്ട് . സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായിട്ടാണ് പരിശുദ്ധ തൃത്വത്തെ നാം കണക്കാക്കുക.
ത്രിത്വത്തെകുറിച്ച് പറയുമ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. നമ്മുടെ ദൈവസങ്കൽപം എന്നുപറയുന്നത് ഒരു കൂട്ടായ്മയാണ്. ദൈവം എന്ന് പറയുന്നത് നല്ല ഒരു കൂട്ടായ്മയാണ്. അതുകൊണ്ട് നല്ല കൂട്ടായ്മ എവിടെയുണ്ടോ അവിടെ ദൈവം ഉണ്ട്. കൂട്ടായ്മ വളർത്തിയെടുക്കുക. ഒറ്റക്കല്ല, ഒരുമിച്ചാണ് നാം വളരേണ്ടത്. "No one is safe until everyone..." എന്നൊക്കെ പറയാറില്ലേ..അതു തന്നെ കാര്യം. വീട്ടിൽ , ഇടവകയിൽ , കുടുംബ യൂണിറ്റിൽ, നാട്ടിൽ ഒരു കൂട്ടയമ വളർത്തുക. വ്യക്തികൾ, കുടുംബങ്ങൾ, മതങ്ങൾ തമ്മിലുള്ള ഐക്യം/ കൂട്ടായ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലം ആണ് ഇത് എന്ന് ഓർക്കുക. ബോധപൂർവം ഒരു കൂട്ടായ്മ സൃഷ്ടിക്കുക.
ലിയോ 14മൻ മാർപാപ്പയുടെ ആദ്യ ചാക്രിക ലേഖനമായുടെ ആദ്യ ചാക്രിക ലേഖനം മാഗ്നിഫികാ ഹുമാനിത്താസ് (Magnifica Humanitas) 'മഹത്തായ മാനവരാശി' കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പാപ്പാ അതിൽ രണ്ടുദാഹരണം പറയുന്നു .ഒന്ന് ബാബേൽ ഗോപുരത്തിന്റെയാണ് (ഉല്പ 11:1-9)മറ്റൊന്ന് ജെറുസലേം മതിൽ നിർമ്മാണമാണ് (നെഹമിയ 3) . ബാബേൽ അനൈക്യത്തിന്റെ പ്രതീകമാണ്. അതു ദൈവത്തിനു നേരെ നടത്തിയ വെല്ലു വിളിയാണ്. അതു ചിതറിക്കപ്പെട്ടു.
ജെറുസലേം മതിൽ ഐക്യത്തിന്റെ പ്രതീകമായതിനാൽ അത് പണിത് ഉയർത്തപ്പെട്ടു.
നമ്മുടെ ദൈവം ഒരു കൂട്ടായ്മയാണ്. പ. ത്രിത്വം പൂർണ്ണമായ ഐക്യത്തിന്റെ പ്രതീകമാണ്. അതുകൊണ്ട്
നമുക്ക് ഐക്യമാണ്. ഐക്യത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ദൈവികമാണ് അതിനു എതിരെയുള്ള ശ്രമങ്ങൾ അത്രയങ് ദൈവികമല്ല എന്നു വേണം കണക്കാക്കാൻ.
ചോദ്യവും ഉത്തരവും
ക്രിസ്തുമതത്തിലെ ത്രിത്വയ്ക ദൈവത്തെ കുറിച്ചുള്ള വിശ്വാസത്തിന്റെ ഉറവിടം എന്ത്??
ബൈബിൾ - പഴയ നിയമം
പഴയ നിയമത്തിൽ
യഹൂദർ ഏകദൈവ വിശ്വാസികൾ ആണ് എങ്കിലും ഒരു ബഹു ദൈവ സങ്കല്പം ചിലപ്പോഴെങ്കിലും കാണാൻ പറ്റും.
ഉല്പത്തി 1: 26 ൽ "നമുക്ക് (Plural) നമ്മുടെ ഛായയിലും സാദൃശ്യത്തിലും...." എന്ന പ്രയോഗം കാണാം
ഉല്പത്തി 18:3 ൽ 3 ദൈവദൂതന്മാർ അബ്രഹാമിനെ സന്ദർശിക്കുന്ന സംഭവം വായിക്കുന്നു
പുതിയ നിയമം
സുവിശേഷങ്ങളിൽ ഈശോയുടെ ഞാനസ്നാന സമയത്ത് പിതാവും പുത്രനും പരിശുദ്ധാത്മാവും പ്രത്യക്ഷപ്പെടുന്നു. പിന്നെ
ഈശോ മിഷൻ പ്രവർത്തനത്തിനായി ശിഷ്യന്മാരെ അയക്കുമ്പോൾ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ സ്നാനം നൽകാൻ ആവശ്യപ്പെടുന്നു. (മത്തായി 28:20)
പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ Trinitarian Formula പലയിടത്തായി കാണാം.
"കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ" (2 കോറി 13 :13 ).
സഭാപിതാക്കന്മാരുടെ എഴുത്തുകളിൽ ത്രിത്വം എന്നതിനു തുല്യമായ 'ത്രിനിത്താസ്' എന്ന ഗ്രീക്ക് പദം ആദ്യമായി ഉപയോഗിച്ചത് തെർത്തുല്യൻ എന്ന ദൈവശാസ്ത്രജ്ഞൻ ആണ്. ( അതിനു മുൻപ് തിയൊഫിലസ് 'ത്രയാസ്' എന്ന പദം ഉപയോഗിച്ചിരുന്നു. പക്ഷെ ക്രെഡിക്ട മുഴുവൻ
തെർത്തുലന് പോയി) ഇതിൽ നിന്നാണ് പിന്നീട് TRINITY യുടെ ഉൽഭവം.
ദൈവം ഒന്നാണ്. ദൈവത്തിൽ മൂന്നു ആളുകൾ . ഒരു സ്വഭാവം/ പ്രകൃതം(NATURE) ആണെങ്കിലും
3⃣ വ്യക്തികൾ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് . പിതാവ് പുത്രനിലും പരിശുദ്ധാത്മാവിലും പുത്രൻ പിതാവിലും പരിശുദ്ധതാവിലും പരിശുദ്ധ ആത്മാവ് പിതാവിലും പുതനിലും പൂർണമായി കുടികൊള്ളുന്നു.
ശ്ലീഹക്കാലം 03⌄
Homily 01 - (Luke 10:25-37)⌄
Homily 02 - (Luke 10:25-37)⌄
Homily 03 - (Luke 10:25-37)⌄
Homily 04 - (Luke 10:25-37)⌄
Homily 05 - (Luke 10:25-37)⌄
Homily 06 - (Luke 10:25-37)⌄
Homily 07 - (Luke 10:25-37)⌄
Homily 08 - (Luke 10:25-37)⌄
Homily 09 - (Luke 10:25-37)⌄
Homily 10 - (Luke 10:25-37)⌄
Homily 11 - (Luke 10:25-37)⌄
Homily 12 - (Luke 9:1-6)⌄
Homily 13 - (Luke 9:1-6)⌄
Homily 14 - (10:25-37)⌄
ലൂക്ക 10:25-37
BIBLICAL BACKGROUND
ഈശോ പറഞ്ഞ Classical ഉപമകളിൽ ഒന്നാണ് സമരിയാക്കാരന്റെ ഉപമ . എങ്കിലും ലൂക്ക സുവിശേഷത്തിൽ മാത്രമേ ഇത് കാണുന്നുള്ളൂ. കാരണം വിജാതീയ മാതാപിതാക്കളിൽ നിന്നും ജനിച്ച ലൂക്ക പ്രധാനമായും തന്റെ സുവിശേഷം എഴുതിയത് വിജാതിയ ക്രൈസ്തവർക്കു വേണ്ടിക്കൂടിയാണ്. അതുകൊണ്ട് പുള്ളിയുടെ സുവിശേഷത്തിൽ വിജാതിയനായ സമരിയാക്കാരൻ ഉൾപ്പെടെ പലരും ഹീറോകൾ ആണ്.
HISTORICAL BACKGROUND
ആരാണ് സമരിയാക്കാർ?
സോളമൻ രാജാവിനുശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ വടക്കൻ സാമ്രാജ്യത്തെ ( Northern Kingdom- Israel) ഒരു പട്ടണമാണ് സമരിയ. പിന്നീട് അസിറിയക്കാർ ഈ പട്ടണം (northern kingdom) പിടിച്ചെടുക്കുകയും മറ്റു പല ദേശങ്ങളിൽ നിന്നും ഉള്ള ആളുകളെ അവിടെ കൊണ്ടുവന്ന പാർപ്പിക്കുകയും ചെയ്തു. തത്ഫലമായി ആ ഭാഗത്തെ യഹൂദരുടെ Idendity and Purity നഷ്ടപ്പെട്ടു. അതുകൊണ്ട് അവരെ തങ്ങളുടെ കൂടെ ചേർക്കാൻ തെക്കൻ ദേശത്തെ(യൂദായ) യഹൂദർ തയ്യാറായിരുന്നില്ല. പിന്നീട് യഹൂദർ ജെറുസലേം ദേവാലയം പുതുക്കിപ്പണിയുമ്പോൾ ഈ സമരക്കാർ അതിനു സഹകരിക്കാൻ തയ്യാറായി വന്നെങ്കിലും അവരെ കൂട്ടത്തിൽ ചേർത്തില്ല. യഹൂദർ ജറുസലേമിൽ ദേവാലയം പണിതപ്പോൾ സമറിയക്കാർ ഗരേസിം മലമുകളിൽ (Mount Garazim) അവരുടെ ദേവാലയം പണിയും ചെയ്തു. പിന്നീട് ഇതു തകർക്കപ്പെട്ടു എങ്കിലും ഈശോയുടെ കാലത്തും യഹൂദരും സമറിയക്കാരും തമ്മിലുള്ള ശത്രുത നിലനിന്നിരുന്നു.
Interpretation
1. ജാതി ചോദിക്കരുത്... പറയരുത് ...
നാടു മുഴുവനും ജാതിയെ കുറിച്ചുള്ള ചർച്ചകളാണ് . തങ്ങളെ ജാതീയമായി അധിക്ഷേപിച്ചു എന്ന് Boutiqueൽ നിന്നും കാശ് അടിച്ചു മാറ്റിയ സ്ത്രീകളുടെ പരാതി....
നാട്ടിൽ സവർണ്ണ മേൽക്കോയ്മയാണ് എന്ന് റാപ്പാർ വേടന്റെ പരാതി... വേടൻ ജാതി രാഷ്ട്രീയം തിരികെ കൊണ്ടുവരാനായി ശ്രമിക്കുന്നുവെന്ന് ടീച്ചറുടെ പരാതി.... ജാതി സെൻസസ് ഉടൻ നടപ്പിലാക്കുമെന്നു രാഷ്ട്രീയ പാർട്ടികൾ ളുടെ നിലവിളികൾ...⬛ നമ്മുടെ സമൂഹത്തിൽ മറന്നുപോയ ജാതി വ്യവസ്ഥ മറനീക്കി പുറത്തു വരുന്ന കാലത്തിലാണ് നാം ജീവിക്കുക . ഈ ജാതി രാഷ്ട്രീയം നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്.
സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം അപരനെ സഹായിക്കാനായി അവൻറെ ജാതിയും കുലമോ മതമോ തിരക്കേണ്ടതില്ല എന്നതാണ്. യഹൂദ കുലജാതനായ (എന്ന് പറഞ്ഞാൽ നമ്മുടെ ഭാഷയിൽ സവർണ്ണനായ) ഈശോയാണ് സമരിയ( വിജാതീയ്) കുലത്തിൽപ്പെട്ട എന്നു പറഞ്ഞാൽ അവർണ്ണനായ വ്യക്തികളോട് വളരെ അടുത്തു ഇടപെടുന്നത്. സമറിയക്കാരുടെ പട്ടണത്തിലൂടെ അവിടുന്ന് കടന്നു പോകുന്നു. സമറിയക്കാരി സ്ത്രീയിൽ നിന്നും അവൻ വെള്ളം വാങ്ങി കുടിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈശോ സമരിയക്കാരൻ കാണിക്കുന്ന നന്മയെ ഉയർത്തി കാണിക്കുന്നു . എന്ന് പറഞ്ഞാൽ നാമെല്ലാവരും ഏതു ജാതിയിലോ മതത്തിലോ വർഗ്ഗത്തിലോ ദേശത്തിലോ ഭാഷയിലോ പെട്ടവനാകട്ടെ മനുഷ്യജാതിയിൽ പെട്ടവരാണ് മനുഷ്യകുലത്തിലെ അംഗങ്ങമാണ് . അത് മറന്നു പോകരുത്. ആ സർവ്വ ലോക മാനവികത ഉയർത്തിപ്പിടിക്കാനായിഈശോ പറഞ്ഞ ക്ലാസിക്കൽ ഉപമയാണ് സമറിയാക്കാരന്റെ ഉപമ. മുറിവേറ്റ് കിടന്ന മനുഷ്യന്റെ ജാതിയോ മതമോ നോക്കാതെ സമറിയാക്കാരൻ അവനു സഹായം ചെയ്തു . എന്നതുപോലെ അപരനെ അവന്റെ ആവശ്യങ്ങളിൽ സഹായിക്കുക.
*2. Frattelli Tutti(എല്ലാരും സഹോദരർ)*
ഇമ്മടെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസിദ്ധമായ ചാക്രിക ലേഖനമാണിത്. (ഒന്ന് വായിക്കുന്നത് നല്ലതാണ് കെട്ടോ. ആ പേരൊക്കെ ആൾക്കാരുടെ അടുത്തു പറഞ്ഞേക്കു, അവരും ഒന്നു ഞെട്ടട്ടെ...) അതിൽ പുള്ളിക്കാരൻ ചർച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിഷയം ഈ സമരിയക്കാരന്റെ ഉപമയെ ചുറ്റിപ്പറ്റിയാണ്. പാപ്പ പറയുന്നത് ഇകാരമാണ്: മുറിവേറ്റ യഹൂദനെ സഹായിക്കുന്നത് അവന്റെ ശത്രുവായ സമരിയാക്കാരനാണ് . കാരണം മുറിവേറ്റുകിടക്കുന്നവൻ തന്റെ സഹോദരനാണ് എന്ന് തിരിച്ചറിയാൻ ആ സമരിയക്കാരനായി. "നമ്മളെല്ലാവരും പരസ്പരം സഹോദരരാണ്". ഈ ഒരു ഒരു ചിന്ത ( ചിന്താ ജെറോം അല്ല കെട്ടോ) വളർത്തിയെടുക്കുന്ന നല്ലതാണ്. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും ഇടവകയുടെയും കുടുംബയൂണിറ്റിന്റെയും സംഘടനയുടെയും ഫൊറോനയുടെയും രൂപതയുടെയും അഭിപ്രായങ്ങളുടെയും നിലപാടിന്റെയും തീരുമാനങ്ങളുടെയും പേരിൽ ചേരി തിരിഞ്ഞ് വിദ്വേഷവും വെറുപ്പും പോരാട്ടവും വൈരാഗ്യവും കാത്തുസൂക്ഷിക്കുമ്പോഴും നാമെല്ലാവരും സഹോദരനാണ് എന്നുള്ള സത്യം മറക്കരുത്.
നന്മ ചെയ്യാനായി അതിർ വരമ്പുകൾ വയ്ക്കാതിരിക്കുക. ആർക്കാണ് നമ്മുടെ സഹായം ആവശ്യം അവൻ നമുക്കെതിരെ നിൽക്കുന്നവനാണെങ്കിലും പോലും സഹായിക്കാൻ മനസ്സുണ്ടാവുക. ഈ ഒരു Context ൽ ആണ് അഭയാർത്ഥികളെ സഹോദരങ്ങളായി കണ്ടുകൊണ്ട് അവരെ സ്വീകരിക്കാൻ ഓരോ ക്രൈസ്തവരും ബാധ്യതയുണ്ട് എന്ന് മാർപാപ്പ പറയുന്നത്. പുള്ളിക്കാരൻ ഒന്നു കൂടി പറയുന്നുണ്ട് " Church is a hospital in the battle filed." യുദ്ധമുഖത്തെ ആശുപത്രിയാണ് സഭ. അതായത് മുറിവേറ്റവന് ( അതു ശാരീരികമോ , മാനസികമോ , ആത്മീയമോ ആകട്ടെ) അവനു ആദ്യം first aid കൊടുക്കുക. എന്നിട്ടു മതി അവൻ ക്രിസ്ത്യൻ ആണോ കാത്തോലിക്കൻ ആണോ ഹിന്ദു വാണോ മുസ്ലിം ആണോ അവൻ നമ്മുടെ ഇടവകയാണോ മറ്റേ ഇടവകയാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എന്നു ചുരുക്കം.
നമ്മൾ അറിയാതെ
ഒരു വെറുപ്പിന്റെ വേലിക്കെട്ടുകൾ നമുക്കിടയിൽ മുളച്ചു പൊങ്ങുന്നുണ്ട്. ആവശ്യത്തിലധികം രാഷ്ട്രീയ- മത ചേരി തിരിവുകൾ നമുക്കിടയിൽ വന്നു കഴിഞ്ഞു. ആ ബാരിക്കേടുകൾ ചാടിക്കടന്ന് ആവശ്യമുള്ളവരെ സഹായിക്കാനുള്ള ബാധ്യത നമുക്കുണ്ട്. നമ്മുടെ രാഹുൽഗാന്ധി പറഞ്ഞ വാക്കുകൾ പ്രസക്തമാണ്: വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിൻറെ കട തുറക്കുവാൻ ആണ് ഞാൻ വന്നിരിക്കുന്നത്" എന്നുവച്ചാൽ എല്ലാവരും സഹോദരരാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എല്ലാവരെയും സ്നേഹിക്കാൻ പഠിക്കുക.
3. സമരിയാക്കാരന്റെ 4⃣ പടികൾ
1⃣മുറിവേറ്റ് കിടക്കുന്ന മനുഷ്യനെ അവൻ കണ്ടു .
2⃣ മനസലിഞ്ഞു
3⃣അടുത്തുചെന്നു മുറിവുകൾ വച്ചുകെട്ടി.
4⃣സത്രത്തിൽ കൊണ്ടു ചെന്നു പരിചരിച്ചു.
അതുപോലെ നമുക്ക് ചുറ്റുമുള്ളവരിൽ ആവശ്യക്കാരെ കാണുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ സഹായം ആവശമുള്ളവരെ കണ്ടെത്തുക .ചോരുന്ന കൂരയും പുകയാത്ത അടുപ്പുകൾ നമുക്ക് ചുറ്റും ഉണ്ട് . പക്ഷെ കാണാൻ നല്ലൊരു കണ്ണുവേണം.
മനസലിയുക; മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ അലിയുന്ന ഒരു compassionate heart ഉണ്ടാവുകനല്ലതാണ്. ഈശോയുടെ തിരു ഹൃദയ മാസം കൂടി ആണ് ഇത്.
*അടുത്തു ചെന്നു മുറിവുകൾ വച്ചുകെട്ടുക.*
കഷ്ടപ്പെടുന്ന മനുഷ്യരെ കണ്ടെത്തുക മാത്രമല്ല അവരെ സമീപിക്കാൻ നല്ല മനസ്സ് കാണിക്കുക.
നമുക്ക് ചുറ്റുമുള്ള മുറിവേറ്റ മനുഷ്യരുടെ മുറിവുകൾ- (ശാരീരികം/ മാനസികവും ആത്മീയം ആകട്ടെ) വച്ചു കെട്ടുക.
നമുക്ക് ചുറ്റും പല തരത്തിൽ മുറിവേറ്റവർ ഉണ്ട്. വാക്ക്കൊണ്ട്,/ പ്രവർത്തികൊണ്ട്/ ജലം കൊണ്ട്/ പ്രണയം കൊണ്ട് etc. അവരുടെ മുറിവുകൾ ഉണക്കുക. "Ours is a wounded world; we need a healing touch.."എന്നു പറയാറില്ലേ... അതു തന്നെ കാര്യം.
സത്രത്തിൽ കൊണ്ടുചെന്നാക്കുക
ലോകത്തുള്ള എല്ലാ പ്രശങ്ങളും നമ്മളെകൊണ്ടു തീർക്കാൻ പറ്റില്ല.
ആവശ്യക്കാരെ ആവശ്യമുള്ളിടത്തു എത്തിക്കാൻ ഉള്ള കടമ നമുക്കുണ്ട്. ആശുപത്രി, കൗൺസിലിംഗ് സെൻറർ, സ്കൂൾ, ദേവാലയം, ധ്യാന കേന്ദ്രം etc. അതാണ് ബുദ്ധി.
Homily 15 - വി. ലൂക്ക. 9.1-6⌄
ശ്ലീഹക്കാലം ഞായർ 3⃣
. വി. ലൂക്ക. 9.1-6)
ഒരു മനുഷ്യൻ സംസാരിക്കുന്ന വാക്കുകളേക്കാൾ ശക്തമാണ് അവന്റെ ജീവിതം. പലപ്പോഴും നാം കേൾക്കുന്ന പ്രസംഗങ്ങൾ മറന്നുപോകാം. എന്നാൽ നാം കണ്ട ഒരു നല്ല പ്രവൃത്തി, അനുഭവിച്ച ഒരു കരുണ, ലഭിച്ച ഒരു സ്നേഹസ്പർശം – ജീവിതകാലം മുഴുവൻ മനസ്സിൽ നിലനിൽക്കും. അതുകൊണ്ടാണ് “ജീവിത സാക്ഷ്യം തന്നെയാണ് ഏറ്റവും വലിയ പ്രഘോഷണം” എന്ന് പറയുന്നത്.
ഒരു ദിവസം, ഭാരമുള്ള ബാഗുമായി ഒരു പ്രായമുള്ള സ്ത്രീ ഒരു ബസിൽ കയറി. ആരും അവർക്കായി സീറ്റ് വിട്ടുകൊടുത്തില്ല. ചിലർ അവരെ കാണാത്തതായി നടിച്ച് മുഖം തിരിച്ചു. ഇത് കണ്ട ഒരു യുവാവ് നിശബ്ദമായി എഴുന്നേറ്റ് തന്റെ സീറ്റ് അവർക്കു നൽകി. മാത്രമല്ല, അവരുടെ ബാഗുകളും എടുത്ത് സഹായിച്ചു.
ആ വയോധിക സന്തോഷത്തോടെ പുഞ്ചിരിച്ച് പറഞ്ഞു:
“മകനേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”
ഈ സംഭവം മറ്റു ചില യാത്രക്കാർക്ക് പ്രചോദനമായി. അടുത്ത ദിവസം ആ ബസിലെ യാത്രക്കാർ മറ്റുള്ളവരോട് സ്നേഹപൂർവ്വം പെരുമാറാൻ തുടങ്ങി. ഒരാൾ അന്ധനായ ഒരു വയോധികനെ ബസിൽ കയറാൻ സഹായിച്ചു. മറ്റൊരാൾ പാവപ്പെട്ട ഒരു വ്യക്തിയുടെ ടിക്കറ്റും കൂടി എടുത്തു. അങ്ങനെ ചെറിയ ചെറിയ കാരുണ്യ പ്രവർത്തികൾ ആ ബസിലെ സ്ഥിരം യാത്രക്കാരിൽ പടരാൻ തുടങ്ങി.
ബസിൽ ഒരു യുവാവ് ഒരു വയോധികയ്ക്കായി സീറ്റ് വിട്ടുകൊടുത്തത് ഒരു ചെറിയ പ്രവൃത്തിയായി തോന്നാം. പക്ഷേ ആ പ്രവൃത്തി മറ്റുള്ളവരുടെയും മനസ്സിൽ മാറ്റം ഉണ്ടാക്കി. അവൻ പ്രസംഗിച്ചില്ല. ആരെയും ഉപദേശിച്ചില്ല. എന്നാൽ അവന്റെ നിശ്ശബ്ദമായ കാരുണ്യം മറ്റുള്ളവരെ നന്മ ചെയ്യാൻ പ്രചോദിപ്പിച്ചു. ഇതാണ് യഥാർത്ഥ സുവിശേഷം. വാക്കുകളില്ലാതെ ജീവിച്ച സ്നേഹം.
ഇന്നത്തെ സുവിശേഷത്തിൽ ഈശോ തന്റെ ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് യാത്രയാക്കുമ്പോൾ അവരോട് പറഞ്ഞു: "യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്."
ലൂക്കാ 9 : 3. അതായത് ബാഹ്യമായ സമ്പത്തോ സൗകര്യങ്ങളോ ഒന്നുമല്ല സുവിശേഷപ്രഘോഷത്തിന് ആവശ്യം.
ഈ ലോകം ഇന്ന് കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് വലിയ പ്രസംഗങ്ങളല്ല; യഥാർത്ഥ മനുഷ്യരെയാണ്. വേദികളിൽ മണിക്കൂറുകളോളം സംസാരിക്കുന്നവരെക്കാൾ, ഒരു കണ്ണീർ തുടയ്ക്കുന്ന കൈകളെ മനുഷ്യർ കൂടുതൽ വിശ്വസിക്കുന്നു. കാരണം സ്നേഹത്തിന് വിവർത്തനം ആവശ്യമില്ല. കരുണയ്ക്ക് ഭാഷയുടെ അതിരുകളില്ല.
ഒരു കുഞ്ഞ് വിശ്വാസം പഠിക്കുന്നത് കാറ്റക്കിസം ക്ലാസ്സിൽ നിന്നു മാത്രമല്ല. അമ്മ പ്രാർത്ഥിക്കുന്നതു കാണുമ്പോഴും അപ്പൻ സത്യസന്ധമായി ജീവിക്കുന്നതു കാണുമ്പോഴും ആണ്. കുടുംബ പ്രാർത്ഥനയിൽ മുട്ടുകുത്തി നിൽക്കുന്ന മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന വിശ്വാസപാഠം ഏതൊരു പുസ്തകത്തേക്കാളും ശക്തമാണ്. അതുകൊണ്ടാണ് മാർ തോമസ് തറയിൽ പിതാവ് പറഞ്ഞത് — “സെമിനാരിയിൽ പഠിച്ചതിനേക്കാൾ ശക്തമായിരുന്നു മാതാപിതാക്കളിൽ നിന്നു കിട്ടിയ വിശ്വാസ പരിശീലനം.”
ഏറ്റവും വലിയ സുവിശേഷപ്രഘോഷം നടക്കുന്നത് കൺവെൻഷൻ പന്തലുകളിലും, പ്രസംഗ പീഠങ്ങളിലും ഒന്നുമല്ല. കുടുംബത്തിനായി നിശബ്ദമായി, ത്യാഗപൂർവ്വം സേവനം ചെയ്യുന്ന അപ്പനമ്മമാർ താമസിക്കുന്ന വീട്ടകങ്ങൾ തന്നെയാണ് ഏറ്റവും ശക്തമായ വചന പീഠങ്ങൾ.
ഏതൊരു ജീവിത സാഹചര്യവും സുവിശേഷപ്രഘോഷണത്തിന് അനുയോജ്യമാണ് എന്ന് ക്രിസ്തുനമുക്ക് കാണിച്ചു തന്നിട്ടുണ്ട്. കടല്‍ത്തീരത്തും കിണറിനരികിലും അവൻ പഠിപ്പിച്ചു. നദിക്കരയില്‍ അവന് സുവിശേഷം അറിയിച്ചു. സമതല പ്രദേശങ്ങളില്‍ സാരോപദേശങ്ങള്‍ നല്കി. അങ്ങനെ ചെന്നിടത്തെല്ലാം അവന് അരങ്ങൊരുക്കി. വചന പ്രഘോഷണത്തിനായി വിരുന്നിന് ചെന്ന വീടില് അവന് നല്ല വാർത്ത അറിയിച്ചു. മരിച്ചവരുടെ ഭവനങ്ങളില്‍ ജീവ രഹസ്യം പങ്ക് വച്ചു. വഞ്ചികള്‍ അവന് വചന വേദികളായി. മരത്തില്‍ കീഴില്‍ നിന്ന് അവന് ദൃഷ്ടാന്ത കഥകള്‍ പറഞ്ഞു. പട്ടണപ്രദേശങ്ങളില്‍ അവന്റെ സ്വരം മുഴങ്ങി. ഗ്രാമങ്ങളില്‍ ചൂടി നടന്ന് തീരുവചനങ്ങള് മൊഴിഞ്ഞു. ചെന്നു ചേര്ണിടത്തെല്ലാം സുവിശേഷം അവന് എത്തിച്ചു. വചനം പറഞ്ഞു വ്യാഖ്യാനം നല്കി. നിയമങ്ങളില്‍ ചിലത് തിരുത്തി. മറ്റ്ചിലത് പൂര്‍ത്തിയാക്കി. അവന് പോയ സ്ഥലങ്ങളെല്ലാം അവന് പ്രസംഗവേദിയായി. ഉച്ച ഭാഷണിയില്ലാതെ , പ്രസംഗപീഡമൊരുക്കാതെ, അവന് പ്രസംഗിച്ചു, താന്‍ സഞ്ചരിച്ചിടം മുഴുവന്‍. ഒരവസരവും കളയാതെ, ഒരു സ്ഥലം പോലും അവഗണിക്കാതെ, ഒരാളെപ്പോലും ഒഴിവാക്കാതെ, അവൻ സുവിശേഷ ചൈതന്യം പങ്ക് വച്ചു. പ്രസംഗിക്കാതിരുന്ന അവസരങ്ങളിൽ സ്വന്തം ജീവിതം മാതൃക തന്നെയായിരുന്നു ഏറ്റവും വലിയ പ്രഘോഷണം. അവനാണ് മിഷിനറി. അവനെപ്പോലെയാവണം നമ്മൾ.
Homily 16 - വി. ലൂക്ക. 9.1-6⌄
ലൂക്കാ 9:1-6
ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,
ഇന്നത്തെ സുവിശേഷത്തിലൂടെ കടന്നുപോകുമ്പോൾ നമ്മൾ കാണുന്നത് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ച്, അവർക്ക് സകല പിശാചുക്കളുടെമേലും അധികാരവും രോഗശാന്തി നൽകാനുള്ള ശക്തിയും കൊടുത്ത് ദൈവരാജ്യം പ്രഘോഷിക്കാൻ അയക്കുന്ന രംഗമാണ്. ഈ വചനഭാഗം കേവലം അപ്പസ്തോലന്മാർക്ക് മാത്രം നൽകിയ ഒരു നിർദ്ദേശമല്ല, മറിച്ച് മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ അനുയായിയായി മാറിയ നമ്മൾ ഓരോരുത്തർക്കുമുള്ള വലിയൊരു ദൗത്യമാണ്.
ഈ തിരുവചനത്തിലൂടെ മൂന്ന് പ്രധാനപ്പെട്ട ചിന്തകളാണ് ഈശോ നമുക്ക് മുൻപിൽ വെക്കുന്നത്:
1. നമ്മെ അയക്കുന്നവൻ നമുക്ക് ശക്തിയും നൽകുന്നു
ശിഷ്യന്മാരെ വെറുതെ അങ്ങ് ഇറക്കിവിടുകയല്ല ഈശോ ചെയ്തത്. അവരെ അയക്കുന്നതിന് മുൻപ് "സകല പിശാചുക്കളുടെമേലും രോഗങ്ങൾ സുഖപ്പെടുത്താനും ഉള്ള ശക്തിയും അധികാരവും അവൻ അവർക്ക് നൽകി" (വാക്യം 1).
നമ്മുടെ ജീവിതത്തിലും പലവിധത്തിലുള്ള ഭാരങ്ങളും വെല്ലുവിളികളും ഉണ്ടാകുമ്പോൾ, ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് പ്രയാസകരമായി തോന്നുമ്പോൾ നമ്മൾ ഓർക്കേണ്ടത് ഒന്നുമാത്രം: ഈശോ നമ്മെ ഒരു ദൗത്യം ഏൽപിച്ചിട്ടുണ്ടെങ്കിൽ, അത് പൂർത്തിയാക്കാനുള്ള കൃപയും ശക്തിയും അവൻ നമുക്ക് തന്നിട്ടുണ്ട്. നമ്മുടെ സ്വന്തം കഴിവിലല്ല, ക്രിസ്തു തന്ന ശക്തിയിലാണ് നമ്മൾ ആശ്രയിക്കേണ്ടത്.
2. ഭൗതികമായവയിലല്ല, ദൈവത്തിലാണ് ആശ്രയിക്കേണ്ടത്
രണ്ടാമതായി ഈശോ ശിഷ്യന്മാർക്ക് നൽകുന്ന നിർദ്ദേശം വളരെ വിചിത്രമായി തോന്നാം. "യാത്രയ്ക്ക് വടിയോ ബാഗോ അപ്പമോ പണമോ കരുതരുത്; രണ്ടു കുപ്പായവും ഉണ്ടായിരിക്കരുത്" (വാക്യം 3).
യാത്രയ്ക്ക് ഏറ്റവും ആവശ്യമുള്ള കാര്യങ്ങൾ പോലും കരുതരുതെന്നാണ് ഈശോ പറയുന്നത്. എന്തുകൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്? സുവിശേഷ പ്രഘോഷണം എന്നത് നമ്മുടെ ബാങ്ക് ബാലൻസിന്റെയോ ഭൗതിക സൗകര്യങ്ങളുടെയോ ബലത്തിലല്ല നടക്കേണ്ടത്, മറിച്ച് ദൈവത്തിന്റെ പരിപാലനയിലുള്ള പൂർണ്ണമായ ആശ്രയത്വത്തിലാണ്. "ആദ്യം നിങ്ങൾ ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ, അതോടൊപ്പം ഇവയെല്ലാം നിങ്ങൾക്ക് ലഭിക്കും" എന്ന് പഠിപ്പിച്ച ഈശോ, അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലും വഴിമുട്ടി നിൽക്കുന്ന നിമിഷങ്ങളിൽ ഭൗതിക സാഹചര്യങ്ങളിലേക്ക് നോക്കി ഭാരപ്പെടാതെ, ദൈവത്തിൽ ആശ്രയിക്കാൻ ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
3. സാക്ഷ്യമേകുക, ഫലം ദൈവത്തിന് വിട്ടുകൊടുക്കുക
മൂന്നാമതായി ഈശോ പറയുന്നു, "ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ നഗരം വിട്ടുപോരുമ്പോൾ അവർക്കെതിരായ സാക്ഷ്യമായി നിങ്ങളുടെ കാലുകളിലെ പൊടി കുടഞ്ഞുകളയുവിൻ" (വാക്യം 5).
നന്മ ചെയ്യുമ്പോഴും ദൈവവചനം അനുസരിച്ച് ജീവിക്കുമ്പോഴും ലോകത്തിൽ നിന്ന് നമുക്ക് എതിർപ്പുകളും അവഗണനകളും നേരിടേണ്ടി വരാം. എന്നാൽ അതിൽ മനംമടുത്ത് നമ്മൾ നമ്മുടെ ദൗത്യം ഉപേക്ഷിക്കരുത്. നമ്മുടെ കടമ സ്നേഹത്തിലും സത്യത്തിലും സാക്ഷ്യം വഹിക്കുക എന്നത് മാത്രമാണ്. അതിന്റെ ഫലം പുറപ്പെടുവിക്കുന്നത് ദൈവമാണ്. ആരെങ്കിലും നമ്മെ നിരാകരിച്ചാൽ, ആ ഭാരവും ഹൃദയത്തിൽ ചുമന്നുകൊണ്ട് നടക്കാതെ അത് ദൈവത്തിന് സമർപ്പിച്ച് മുന്നോട്ട് പോകാൻ നമ്മൾ പഠിക്കണം.
പ്രിയപ്പെട്ടവരേ,
വചനം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്: "അവർ പുറപ്പെട്ട് ഗ്രാമങ്ങൾതോറും സഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നൽകുകയും ചെയ്തു" (വാക്യം 6). ഈശോ പറഞ്ഞത് അതുപടി അനുസരിച്ചതുകൊണ്ട് അവരുടെ ശുശ്രൂഷകളിൽ വലിയ ദൈവകൃപ വെളിപ്പെട്ടു.
നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും പങ്കുവെക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു. അമിതമായ ഉത്കണ്ഠകൾ മാറ്റിവെച്ച്, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അവിടുത്തെ സ്നേഹത്തിന് സാക്ഷികളാകാൻ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം.
നല്ല ദൈവമായ ഈശോ നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ.
Homily 17 - വി. ലൂക്ക. 9.1-6⌄
ശ്ലീഹാ കാലം
ഞായർ 3⃣
ലൂക്ക 9: 1- 6
Background
ഒരു മിഷൻ പ്രവർത്തനത്തിനുള്ള ആഹ്വാനമാണ് ശ്ലീഹ കാലത്തിന്റെ പ്രത്യേകത . വായനകൾ എല്ലാം തന്നെ അതുമായി ബന്ധപ്പെട്ടതാണ്.
ഒന്നാം വായനയിൽ പുറപ്പാട് പുസ്തകത്തിൽ മോശയ്ക്ക്, അദ്ദേഹം പോകുന്നിടത്തെല്ലാം യഹോവ കൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പു നൽകുന്നു. രണ്ടാം വായനയിൽ യോനാ പ്രവാചകനെ നിനവയിലേക്കു അയച്ചതിന് ശേഷം ഉണ്ടാകുന്ന ദൈവിക സംരക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.
ലേഖനത്തിൽ പൗലോസ് ശ്ലീഹ തന്നെ വിജാതിയർക്കു വേണ്ടിയുള്ള ശുശ്രൂഷകൻ ആക്കിയിരിക്കുന്നു എന്നുള്ള കാര്യം ഉറപ്പിച്ചു പറയുന്നു.
ഇതിന്റെ തുടർച്ചയാണ് സുവിശേഷവും
അവിടെ ശിഷ്യന്മാരെ സുവിശേഷ വേലക്ക് അയക്കുന്ന ഈശോ അവർക്ക് നൽകുന്ന ഉപദേശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു മിഷനറിക്ക് ഉണ്ടാകേണ്ട ചില ജീവിത ശൈലികളെ സുവിശേഷം വളരെ ഭംഗിയായി എടുത്തുകാണിക്കുന്നു
Interpretation
1. അഞ്ചാമത്തെ സുവിശേഷം
'എയ്ഞ്ചൽസ് ആർമി' എന്നുള്ള കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ഒരു സ്പിരിച്ചൽ മൂവ്മെന്റിന്റെ സ്ഥാപകരിൽ ഒരാളായി പ്രീത -ഷാജി ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ മകൾ ജിയന്നാ മരിയ ഇക്കഴിഞ്ഞ ദിവസം വണ്ടിയിടിച്ച് മരിച്ചത് സോഷ്യൽ മീഡിയ വലിയ വാർത്തയായിരുന്നു. ആ കുട്ടിയെ പരിശീലമുള്ളവർക്കെല്ലാം അവളെക്കുറിച്ചും അവളുടെ മാതാപിതാക്കളെ കുറിച്ചും വളരെ നല്ലത് മാത്രമേ പറയാനായിട്ടുള്ളൂ. അവളുടെ കൂട്ടുകാരികൾ പറയുന്നത് അവൾ ഇപ്പോൾ സ്വർഗ്ഗത്തിൽ ഈശോടൊപ്പം ആയിരിക്കും എന്നാണ്. അവളുടെ അമ്മ പറയുന്നത് ഈശോയുമായുള്ള തന്റെ മകളുടെ വിവാഹം കഴിഞ്ഞു എന്നാണ്. തനിക്ക് പരിചയമുള്ള എല്ലാവർക്കും ഈശോയെ പങ്കുവെച്ചു കൊടുക്കുവാൻ കേവലം 23 വയസ്സ് മാത്രമുള്ള ആ പെൺകുട്ടിക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിന് ഏതൊരു ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വം തന്നെ കണ്ടുമുട്ടുന്നവർക്ക്
ഈശോയെ പറഞ്ഞുകൊടുക്കുക,
ഈശോയെ
പകർന്നു കൊടുക്കുക എന്നുള്ളതാണ്. അതാണ് സുവിശേഷ പ്രഘോഷണം.
നമ്മുടെ വിശ്വാസം പരസ്യമായിട്ട് പ്രഖ്യാപിക്കുക എന്നുള്ളത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു വെല്ലുവിളിയാണ് . അത് ഏറ്റെടുക്കാൻ ആയിട്ട് നമുക്ക് പറ്റുന്നുണ്ടോ? ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്യുന്ന രാഷ്ട്രീയ നേതാവും കളിക്കളത്തിൽ കുരിശു വരയ്ക്കുന്ന കളിക്കാരനും തിരുവചനം ഉച്ചരിക്കുന്ന കളിക്കാരിയും ക്രിസ്തുവാണ് തനിക്ക് പ്രചോദനം എന്ന് പറയുന്ന സിനിമ നടനും മോട്ടിവേറ്റ് സ്പീക്കറുമെല്ലാം നടത്തുന്നത് സത്യം പറഞ്ഞാൽ ഒരു സുവിശേഷപ്രഘോഷണം തന്നെയാണ്. എന്നു പറഞ്ഞാൽ ആയിരിക്കുന്ന ഇടങ്ങളിൽ നമ്മുടെ വാക്കുകൊണ്ട് പ്രവർത്തിക്കൊണ്ടും ജീവിത മാതൃക കണ്ടു വസ്ത്രരീതികൾ കൊണ്ടു ഞാൻ ഒരു ക്രിസ്തുവിന്റെ അനുയായിയാണ് എന്ന് പ്രകടിപ്പിക്കാൻ പറ്റുക കാര്യമാണ്. അതാണ് യഥാർത്ഥ സുവിശേഷ പ്രഘോഷണം. അതാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത് മറ്റൊരാൾ വായിക്കാൻ ഇടയുള്ള സുവിശേഷം നിൻറെ ജീവിതമാണ്. നീയാണ് അഞ്ചാമത്തെ സുവിശേഷം. You are the Fifth Gospel.
നമ്മുടെ ജീവിതം കൊണ്ട് ഈശോയെ പ്രഘോഷിക്കുക. എത്രനാൾ ജീവിച്ചു എവിടെയൊക്കെ പോയി സഞ്ചരിച്ചു എന്നൊക്കെ അപ്രസക്തമാണ് എവിടെയായിരിക്കുന്നുവോ അവിടെ ഈശോയെ പ്രഘോഷിക്കുക. കുറച്ചുനാൾക്ക് മുമ്പ് കൊച്ചിയിലെ തൈക്കൂടം ഇടവകയിലെ അജ്ന ജോർജ് എന്ന പെണ്‍കുട്ടി യെ ചിലപ്പോൾ നമ്മൾ ഓർക്കുന്നുണ്ടായിരിക്കും. കേവലം 28 വയസു വരെ മാത്രം ജീവിച്ച അവൾ ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി എന്നാണ് അറിയപ്പെടുക. സ്വന്തം ഇടവകയിലും താൻ ആയിരിക്കുന്ന മറ്റു ഇടങ്ങളിലും ജീസസ് യൂത്ത് കൂട്ടായ്മയിലുമൊക്കെ ഈശോയെ പ്രഘോഷിച്ചു കൊണ്ട് അവളുടെ ജീവിതം സുവിശേഷമാക്കി മാറ്റി . അതുകൊണ്ടു ജിയന്നയും അജ്നയുമൊക്കെ നമ്മെ ഓർമിപ്പിക്കുന്ന കാര്യം എവിടെ ആയാലും ജീവിതം കൊണ്ട് സുവിശേഷം പ്രചരിപ്പിക്കുക. സുവിശേഷമേകുക..., സുവിശേഷമാകുക...അതുകൊണ്ട് അയക്കപ്പെടുന്നത് എവിടെയോ എവിടെയോ ആകട്ടെ അവിടെയെല്ലാം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക എന്നുള്ളതാണ് നമ്മുടെ ഓർമിപ്പിക്കുന്നത്
2. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....!!!
ഇമ്മടെ നാട്ടിൽ കുട്ടികൾ Picnic പോകുമ്പോൾ കാരണവന്മാര് ചില ഉപദേശങ്ങൾ കൊടുക്കുന്നത് കേൾക്കറില്ലേ... ടാ... കുറുബ് കാണിക്കരുത്, വെള്ളത്തിൽ ഇറങ്ങറുത് , മഴ കൊള്ളരുത്... കണ്ണിൽ കണ്ട സാധനങ്ങളെല്ലാം വാങ്ങി കഴിക്കരുത് എന്നൊക്കെ അവർക്ക് പറഞ്ഞു കൊടുക്കും.
( നുമ്മ അച്ചന്മാർ Altar Boys ന്റെ യാത്രയ്ക്കും ഏതാണ്ട് ഇങ്ങനെയൊക്കെ പറയാറില്ലേ... കൂട്ടം തെറ്റരുത് , പുഴയിൽ ഇറങ്ങരുത്, ശർദ്ദിക്കുന്നു എന്നു തോന്നുന്നവർ ഒരു കിറ്റ് കൈയ്യിൽ പിടിക്കണം, ഒരു ചെറുനാരങ്ങ കൂടി എടുത്തോ അങ്ങനെ പലതും... പക്ഷെ ആ കുരുത്തൻ കെട്ടവന്മാർ ഇതൊന്നും പാലിക്കാറില്ല എന്നത് വേറെ കാര്യം..) ഏതാണ്ട് അങ്ങനെത്തന്നെ ഒരു ദീർഘ യാത്ര പോകുന്നതിനു മുൻപ് ഈശോ തന്റെ പിള്ളേർക്ക് നൽകുന്ന Instruction ആണ് ഇന്നത്തെ സുവിശേഷഭാഗം. അവരുടെ യാത്ര സുഖകരമാകുവാൻ ചില കാര്യങ്ങൾ ഉപേക്ഷിക്കുവാൻ അവിടുന്ന് പറയുന്നുണ്ട് . Less laguagge more comfort എന്നു പറയാറില്ലേ
അതുപോലെയാണ് കാര്യങ്ങൾ . ചില കാര്യങ്ങൾ യാത്രയുടെ സുഖം നഷ്ടപ്പെടുത്തും, ശ്രദ്ധ തിരിക്കും അതുകൊണ്ട് അവ ഉപേക്ഷിക്കാൻ ഈശോ പറയുന്നു. നമ്മുടെ ജീവിതമാകുന്ന യാത്രയിലും ചില കാര്യങ്ങൾ വേണ്ടെന്നു വയ്ക്കാൻ പഠിക്കുക പ്രധാനപ്പെട്ട കാര്യമാണ് .
ഉപേക്ഷിക്കേണ്ട 4 കാര്യങ്ങൾ
ഒരു മിഷ്ണറിയുടെ (വിശ്വാസിയുടെ) ജീവിതത്തിൽ പ്രലോഭനമായി വന്നേക്കാവുന്ന നാല് കാര്യങ്ങൾ ഈശോ ഉപേക്ഷിക്കാൻ പറയുന്നു .
A. വടി:-
അധികാരത്തിന്റെ പ്രതീകമാണ് വടി.
മോശയുടെ അധികാരത്തിന്റെ പ്രതീകമായി വടി ബൈബിളിൽ കാണുന്നു. അധികാരത്തിന്റെ ദണ്ഡ് മുതലായ പരാമര്‍ശങ്ങൾ ബൈബിളിൽ തന്നെ കാണാം.
ഈശോ ഉപേക്ഷിക്കാൻ പറയുന്ന പ്രധാനപ്പെട്ട കാര്യം വടിയാണ്. അതായത് അധികാരമാണ്. അല്ലെങ്കിൽ അതിനു വേണ്ടിയുള്ള മോഹമാണ്. ( ഈശോ ഇടക്ക് ശിഷ്യൻമാരെ ഈ കാര്യം പറഞ്ഞു ഉപദേശിക്കുന്നുണ്ട്. എന്നിട്ടും അവരുണ്ടോ നന്നാകാൻ...) അധികാരത്തിനുവേണ്ടിയുള്ള വടം വലികളുടെ കാലമാണിത്. അതിന് മനുഷ്യൻറെ ഉത്ഭവ തോളം പഴക്കമുണ്ട്. സ്ഥാനം ലഭിക്കാൻ വേണ്ടി അധികാരം നേടാൻ വേണ്ടി ചതി പ്രയോഗിച്ച് കടിഞ്ഞൂൽ പുത്ര സ്ഥാനം തട്ടിയെടുത്ത യാക്കോബും അധികാരം നേടാൻ തന്റെ സഹോദരന്മാരെ ഓരോരുത്തരെയായി വക വരുത്തിയ അബിമലേക്കും ( പുള്ളി ആരാണെന്നു ചിന്തിക്കേണ്ട. ...ഒരു ന്യായധിപൻ ആണ് കൂടുതൽ അറിയാൻ read ന്യായധി: 9) രാജവാകാൻ അമ്മയെ കൊണ്ടു ഒത്താശ ചെയ്യിപ്പിക്കുന്ന സോളമനുമെല്ലാ അധികാരം നേടാനും അതു സ്വന്തം പരമ്പരയ്ക്ക് കൈമാറുവാനും മനുഷ്യൻ കാണിക്കുന്ന വ്യഗ്രതയുടെ ബൈബിളിലെ ചില ഉദാഹരങ്ങൾ മാത്രമാണ്.
പിന്നെ അങ്ങു ഗ്രീക്ക് ദേവന്മാരിലും ഹൈന്ദവപുരാങ്ങളിലും തുടങ്ങി ഇമ്മടെ ലോക്കൽ വാർഡ് മെമ്പർമാരും പള്ളി കമ്മിറ്റികളും വരെ അധികാരത്തിനു വേണ്ടി കാട്ടി കൂട്ടുന്ന കാര്യങ്ങൾ നമ്മളെ ചിരിപ്പിക്കും. (10 ദിവസം നമ്മുടെ സംസ്ഥാനത്തിന് മുഖ്യമന്ത്രി ഇല്ലാതെ വന്നതും ഈ അധികാര വടം വലി മത്സരങ്ങളുടെ അടുത്ത ഉദാഹരണമാണ്).
അധികാരം ദുഷിപ്പിക്കുന്നു. പരമാധികാരം പരമാവധി ദുഷിപ്പിക്കുന്നു എന്നാണ് പറയുക. അതുകൊണ്ട് ചില അധികാര സുഖത്തിൽ നിന്നും നമ്മൾ പിൻവാങ്ങണം. അല്ലെങ്കിൽ അതു ഉപേക്ഷിക്കാൻ നാം തയ്യാറാവണം. മാത്രമല്ല വടി ഒരു സുരക്ഷിതത്വത്തിന്റെ അടയാളം കൂടിയാണ്. അധികാരം നൽകുന്ന സുരക്ഷിതത്വത്തിൽ നിന്നും (Comfort Zone) ഒന്നു മാറി നടക്കാൻ കൂടി ക്രിസ്തു ശിഷ്യൻ പഠിക്കണം എന്നു ചുരുക്കം.
B. സഞ്ചി
നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതിനെക്കാൾ കൂടുതൽ സാധങ്ങൾ ഉണ്ടെങ്കിൽ അതു സൂക്ഷിക്കാൻ ആയിട്ടുള്ളതാണ് സഞ്ചി. (കോവിഡു കാലത്തു എത്ര kit വാങ്ങിയവരാ നമ്മള് അല്ലേ...)
ഒരു മിഷണറിയായ ക്രിസ്തു ശിഷ്യൻ സഞ്ചി ഉപേക്ഷിക്കണം എന്ന് വെച്ചാൽ തനിക്ക് ആവശ്യത്തിൽ കൂടുതലുള്ള , തന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഒന്നും തന്നെ അവനു ഉണ്ടാകരുത് എന്ന് ചുരുക്കം.ഏറ്റവും മിനിമം കൊണ്ട് ജീവിക്കാൻ പഠിക്കുക .
ആഡംബരങ്ങൾ ഉപേക്ഷിക്കുക ആവശ്യം , അത്യാവശ്യം, അനാവശ്യം എന്നുള്ള ഒരു priority list ഉണ്ടാക്കുന്നത് നല്ലതാണ് . കൊച്ചു കുഞ്ഞിന്റെ കയ്യിൽ രണ്ടിൽ കൂടുതൽ ആപ്പിൾ കൊടുക്കുമ്പോൾ അതു കയ്യിൽ ഒതുക്കാൻ കഴിയാതെ കരയുന്ന കഴിയാതെ കുഞ്ഞിന്റെ അവസ്ഥ പോലെയാണ് നമ്മുടെ ജീവിതം.
*C. അപ്പം*
ഭക്ഷണമാണ് നമ്മുടെയൊക്കെ ജീവിതത്തിലെ മറ്റൊരു പ്രധാന പ്രലോഭന വസ്തു . ഈശോ ഉപേക്ഷിക്കാൻ പറയുന്നതും അതു തന്നെയാണ്. ഒരു 'ഫാസ്റ്റ് ഫുഡ്' സംസ്കാരം നമ്മുടെ ഇടയിൽ വളർന്നു വരുന്നുണ്ട്. അൽഫാം കുഴിമന്തി, ഷവർമ യായും തട്ടിൽകുട്ടി ദോശ, ഡൊമിനുസ് പിസ്സ അങ്ങനെ അറേബ്യാൻ യൂറോപ്യൻ വിഭവങ്ങളെല്ലാം നമ്മുടെ മേശപ്പുറത്ത് എത്തിക്കഴിഞ്ഞു.
ഭക്ഷണത്തോട് ഒരു അമിത ആസക്തി പാടില്ല എന്നുള്ളതാണ് സുവിശേഷത്തിന്റെ കാതൽ. ക്രിസ്തു നേരിട്ട ആദ്യ പ്രലോഭനം വിശപ്പിന്റെ ആണ്. അതേ പ്രലോഭനം തന്നെയാണ് ഓരോ ക്രിസ്തു ശിഷ്യനും നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു ബോധ പൂർവ്വം ഭക്ഷണ ആസക്തിയിൽ നിന്നും ഒന്നു മാറി നടക്കുക. 'ഒരു നേരം'/ 'ഒരിക്കൽ' എന്നൊക്കെ ഓമനപ്പേര് ഇട്ടു നമ്മുടെ കാരണവന്മാർ കാണിച്ചു തന്ന ചില ഭക്ഷണ വർജന ശീലങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുക.
D. പണം
സമ്പത്താണ് മറ്റൊരു പ്രലോഭന വസ്തു.
കാശ് സമ്പാദിക്കുക സൂക്ഷിച്ചുവെക്കുക കൈകാര്യം ചെയ്യുക, ഇരട്ടിപ്പിക്കുക ( ഏത്.....,പലിശ, share market, mutual fund....etc) ഇതൊക്കെയാണ് നമ്മുടെ ഒരു മെയിൻ ഹോബി. മണി ഇരട്ടിപ്പിക്കൽ തട്ടിപ്പിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നതും നമ്മൾ മലയാളികളാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കടം 5 ലക്ഷം കോടി കടന്നു.( നമ്മളും മോശമല്ല
ഔദ്യോഗിക കണക്കനുസരിച്ചു കേരളത്തിൽ ഏറ്റവും കൂടുതൽ കട ബാധ്യതയുള്ള ഒരു സമൂഹം ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികൾ ആണ്.) പണം ഏതൊരു കാലത്തും ഒരു പ്രലോഭനം വസ്തുവാണ്. വിഗ്രഹാരാധന തന്നെയാണ് ധനമോഹം എന്നാണ് ഇമ്മടെ പൗലോസ് ശ്ലീഹ പറയുന്നതും. പണത്തിനോട് പുലർത്തണ്ട ഒരു അകൽച്ച ഒരു സുവിശേഷ പ്രഘോഷകനു അത്യവശ്യമാണ്.
ചുരുക്കി പറഞ്ഞാൽ
അധികാരം,
ആർഭാടം ,
അപ്പം
അർത്ഥം ഇതിനോടൊക്കെ ഒരു അകൽച്ച പാലിക്കുവാൻ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നമുക്ക് കടമയും ബാധ്യതയും ഉണ്ട്.
ചോദ്യവും ഉത്തരവും
പാദങ്ങളിലെ പൊടി തട്ടി കളയുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
ആദികാലങ്ങളിൽ യഹൂദർ വിജാതിയുടെ ഗ്രാമങ്ങളിൽ നിന്നും യാത്ര ചെയ്തു തിരിച്ചു വരുമ്പോൾ തങ്ങളുടെ ദേശത്തെ പ്രവേശത്തിനു മുൻപായിട്ട് ആ നാട്ടിൽ നിന്നും തങ്ങളുടെ കാലിൽ പറ്റിയിരിക്കുന്ന പൊടി തട്ടിക്കളയുന്ന ഒരു രീതിയുണ്ടായിരുന്നു. അവരോടുള്ള (വിജാതീയരോടുള്ള) പൂർണ്ണമായ തിരസ്കരണം (Rejection) അല്ലെങ്കിൽ എതിർപ്പ് ആണ് ഈ പ്രവർത്തിയിലൂടെ യഹൂദർ പ്രകടമാക്കിയിരുന്നത്.
സുവിശേഷത്തിൽ ഈശോ പറയുന്നതും ഇതിനു സമാനമായ ഒരു കാര്യമാണ്. അതായത് സുവിശേഷം നിരസിപ്പിക്കുന്നവരോടുള്ള ബന്ധം വിച്ഛേദിക്കുന്നതിന്റെ ഒരു നാടൻ ഭാഷാ ശൈലി പ്രയോഗം എന്ന് വേണേൽ പറയാം. ( നമ്മുടെ നാട്ടിൽ "മൂടും തട്ടി അവിടുന്ന് എണീറ്റ് പോരെ " എന്ന് പറയാറുണ്ടല്ലോ എന്നതുപോലെയുള്ള ഒരു ഭാഷാ പ്രയോഗം.)
അപ്പോസ്തല പ്രവർത്തനം 13: 51ൽ വാക്യത്തിന് പൗലോസും ബർണബാസും തങ്ങളെ തിരസ്കരിച്ച അന്തോക്യയിലെ യഹൂദർക്കെതിരെ തങ്ങളുടെ പാദങ്ങളിൽ പൊടി തട്ടിക്കളഞ്ഞു ഇക്കോണിയത്തിലേക്ക് പോയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്ലീഹക്കാലം 04⌄
Homily 01 - (Luke 6:27-36)⌄
Homily 02 - (Luke 6:27-36)⌄
Homily 03 - (Luke 6:27-36)⌄
Homily 04 - (Luke 6:27-36)⌄
Homily 05 - (Luke 6:27-36)⌄
Homily 06 - (Luke 6:27-36)⌄
Homily 07 - (Luke 6:27-36)⌄
Homily 08 - (Luke 6:27-36)⌄
Homily 09 - (Luke 6:27-36)⌄
Homily 10 - (Luke 6:27-36)⌄
Homily 11 - (Luke 6:27-36)⌄
Homily 12 - (Luke 6:27-36)⌄
Homily 13 - (John 6: 60-69)⌄
Homily 14 - (John 6: 60-69)⌄
Homily 14 - (Luke 6: 27-36)⌄
Biblical Background
മത്തായിയുടെ സുവിശേഷത്തിലെ ഗിരി പ്രഭാഷണത്തിന് തുല്യമായി ലൂക്ക അവതരിപ്പിച്ചിരിക്കുന്ന സമതല പ്രഭാഷണ( Sermon on the Plain) ത്തിലെ ഭാഗമാണ് ഇന്നത്തെ സുവിശേഷം. യഹൂദർക്കിടയിൽ അതുവരെ നിലനിന്നിരുന്ന സാമൂഹിക ധാർമികതയുടെ അടിസ്ഥാനം മോശയുടെ നിയമങ്ങൾ ആയിരുന്നു.(പുറപ്പാട് 21:24, ലേവി 20:24,) (അതിന്റെ അടിസ്ഥാനം BC 1800ലെ കാലത്തിലെ Code of Hammurabi ആണ് എന്നാണ് അനുമാനം. അതു വിട്ടു കള..) "കണ്ണിനു പകരം കണ്ണ് ; പല്ലിനു പകരം പല്ല്.." (അതു മാത്രം കൂടുതൽ എടുക്കരുത് plz....) എന്നുള്ളത് അന്നത്തെ ഗോത്ര വർഗ ധാർമികതതിൽ വലിയ കാര്യമായിരുന്നു.(ഇസ്രായേൽ എന്ന ചെറു രാജ്യം ഏതാണ്ട് ഇപ്പോഴും 'അടിക്ക് അടി' എന്ന ആ പഴയ ഗോത്ര വർഗ പ്രത്യയ ശാസ്ത്രമാണ് പിന്തുടരുന്നത് എന്നു തോന്നുന്നു. ) എന്നാൽ അതിനും അപ്പുറത്തുള്ള ഒരു ക്രിസ്തീയ ജീവിത ശൈലി ആണ് ഈശോ ഇവിടെ പഠിപ്പിക്കുന്നത്.
Interpretation
1. ക്രിസ്തീയ പ്രതികരണ ശൈലി
2.
ലോകം യുദ്ധ മുഖത്താണ്. ഇന്ത്യ പാകിസ്താനെ വിടാൻ ഉദേശമില്ല , ഇസ്രായേൽ ഇറാനെ വെറുതെ വിടാൻ ഉദേശമില്ല... (വെടി നിര്ത്താൽ താത്ക്കാലിക ശമാനമായി കണ്ടാൽ മതി... ) റഷ്യ ഉക്രൈനെ വിടാൻ ഉദേശമില്ല.... അമേരിക്ക ആരെയും വെറുതെ വിടാൻ ഉദേശമില്ല.... ശത്രുക്കളെ തുരത്തുക എന്നതാണ് ലോക നിയമം. അപ്പോഴാണ് ശത്രുക്കളെ സ്നേഹിക്കണം എന്ന ഈശോയുടെ നിയമം.
സ്നേഹിക്കുക ( To love)
നന്മ ചെയ്യുക (Do Good) അനുഗ്രഹിക്കുക ( To bless)
പ്രാർത്ഥിക്കുക (To Pray) ഇതാണ് മിത്രത്തോടായാലും ശത്രുവിനോടായാലും ഒരു ക്രിസ്തീയ പ്രതികരണ ശൈലി.
ചില പിള്ളേരുടെ പെരുമാറ്റം കാണുമ്പോൾ നമ്മൾ പറയില്ലേ ഇവന് ഇവൻ്റെ അപ്പൻറെ/ അമ്മയുടെ തനി സ്വഭാവമാണ് എന്നോക്കെ. നമ്മുടെ അപ്പൻറെ, സ്വർഗ്ഗസ്ഥനായ പിതാവിൻറെ സ്വഭാവമാണ് കരുണ. അതുകൊണ്ട് മക്കളായ നമുക്കും ആ ഒരു സ്വഭാവം ഉണ്ടാവണം.
ദൈവത്തിൻറെ സ്വഭാവമാണ് കരുണ എന്നാണ് 'കരുണയുടെ മുഖം' എന്ന പേപ്പൽ ബുള്ളിൽ പോപ്പ് ഫ്രാൻസിസ് പറയുന്നത്. കരുണ എന്ന പദത്തിന് തുല്യമായ hebrew വാക്ക് 'റഹീം' ( hezed എന്ന വേറെ വാക്കും ഉണ്ട് കെട്ടോ) എന്നാണ്. ഇതേ വാക്ക് തന്നെയാണ് ഗർഭപാത്രം(womb) എന്നതിനും hebrew ൽ ഉപയോഗിക്കുക.
എന്നുവെച്ചാൽ ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ സംരക്ഷണവും (Protection) and കരുതൽ ( Care ) ലഭിക്കുന്നത് അമ്മയുടെ ഗർഭപാത്രത്തിലാണ്. ദൈവ കരുണ/സ്നേഹം എന്നാൽ ഒരു അമ്മയുടെ ഗർഭ പാത്രം കണക്കെ നമുക്ക് ലഭിക്കുന്ന സ്നേഹവും സംരക്ഷണവും ആണ് എന്ന് ചുരുക്കം.
ഇതേ കാരുണ്യം ആ പിതാവിന്റെ മക്കൾ എന്ന നിലയില്‍ മറ്റുള്ളവരോട് കാണിക്കാൻ നാം ബാധ്യസ്ഥരാണ്.
ഉദാഹരങ്ങൾ:
Eg. 1⃣. വാ. സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തിയ സമാന്ദർ സിങ്നെ സഹോദരി സി. സെൽമി പോൾ രാഖി കെട്ടുന്നു.
2. തൻറെ ഭർത്താവിനെയും മക്കളായ ഫിലിപ് and തിമോത്തി എന്നിവരെയും ചുട്ടു കൊന്നവരോട് ഗ്രഹാം സ്റ്റെയിൻസ് ഭാര്യ ഗ്ലാഡിസ് ക്ഷമിക്കുന്നു.
3. തന്നെ വെടിവെച്ച അലി അഗ്ക എന്ന തീവ്രവാദിയോട് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്ഷമിച്ച് ജയിലിൽ പോയി കാണുന്നു.
ദ്രോഹിക്കുന്ന വരോട് ക്ഷമാപൂർവം പെരുമാറി അവരെ തിരിച്ചു സ്നേഹിക്കുക എന്നുള്ള ജീവിതശൈലി സ്വന്തമാക്കുക അത്ര എളുപ്പമല്ല. പക്ഷേ അതാണ് ക്രിസ്തു സാക്ഷ്യം. "പിതാവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണമേ" എന്ന് പറഞ്ഞു കൊണ്ടാണല്ലോ അവൻ മിഴിപൂട്ടിയത്.
2. അങ്ങോട്ടും ഇങ്ങോട്ടും
കൊച്ചു കുട്ടികൾ തല്ലു കൂടുമ്പോൾ നമ്മൾ കാരണം തിരക്കി കഴിഞ്ഞാൽ അവര്‍ പറയും ടീച്ചറെ അവൻ എന്നെ ആദ്യം അടിച്ചു അതുകൊണ്ടാണ് ഞാൻ അങ്ങോട്ട് ഇടിച്ചത് . അല്ലെങ്കിൽ അവൻ എന്നെ ആദ്യം തെറി വിളിച്ചു അതുകൊണ്ടാണ് ഞാൻ അവനെ തെറി വിളിച്ചത്. അതായത് അവൻ ഇങ്ങോട്ട് ചെയ്യുന്നത് എന്തോ അതാണ് ഞാൻ അങ്ങോട്ട് ചെയ്തത് എന്ന് ചുരുക്കം . സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ അതുപോലെ ആദ്യം അവർക്ക് ചെയ്യണം എന്നാണ്. (ഇതാണ് നിയമവും പ്രവാചകന്മാരും എന്ന് മത്തായി തന്റെ സുവിശേഷത്തിൽ ചേർക്കുന്നുണ്ട്) ഇസ്രായേലിന്റെ സുവർണ്ണ നിയമം എന്ന് കണക്കാക്കുന്നതും ഈ ഒരു കല്പനയാണ്. അതായത് മറ്റുള്ളവർ നമ്മളെ സ്നേഹിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ നമ്മൾ ആദ്യം അവരെ സ്നേഹിക്കുക മറ്റുള്ളവരെ നമ്മളെക്കുറിച്ച് നല്ലത് പറയണം എന്ന് ആഗ്രഹിക്കുന്നുണ്ടോ നമ്മൾ ആദ്യം അവരെ കുറിച്ച് നല്ലത് പറയുക (നടക്കണ കാര്യം വല്ലതും ആണോ...) മറ്റുള്ളവർ നമ്മളെ ആശ്വസിപ്പിക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നുണ്ടോ നമ്മൾ ആദ്യം അവരെ ആശ്വസിപ്പിക്കുക. പലപ്പോഴും എനിക്ക് നല്ല കൂട്ടുകാരില്ല അയൽക്കാരില്ല സഹപ്രവർത്തകരില്ല എന്നൊക്കെ പരാതി പറയാറുണ്ട് ഓർക്കേണ്ട ഒരു കാര്യം ഞാൻ അപരന് നല്ല കൂട്ടുകാരനാണോ? നല്ല സഹപ്രവർത്തകനാണോ? നല്ല അയൽക്കാരനാണോ..? എന്നു വച്ചാൽ അങ്ങോട്ടു എങ്ങനെ യാണോ അങ്ങനെ തന്നെ ഇങ്ങോട്ടും. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയാറില്ലേ അതു തന്നെ കാര്യം.
*3. പത്രോസും പൗലോസും
സഭയിലെ 2 നെടുംതൂണുകളായ ശിഷ്യന്മാരുടെ തിരുന്നളാണ് ഇന്ന്. പത്രോസും പൗലോസും... ഒരാൾ ശിക്ഷ പ്രമുഖനാണ്. ഈശോയുടെ കൂടെ മൂന്നുവർഷം നടന്നവനാണ്. മറ്റൊരാൾ ഈശോയെ കണ്ടിട്ട് പോലുമില്ല. ഒരാൾ വരുമൊരു മുക്കുവനാണ് മറ്റൊരാൾ നല്ല അറിവുള്ള ഒരു യഹൂദ ഫരിസേയനാണ് . ഒരാൾ യഹൂദ ദേശത്തിനുള്ളതാണ് അപരനാകട്ടെ ഗ്രീക്ക് ദേശത്തു നിന്നുള്ളവനാണ് (താർസൂസ്)
എന്ന് പറഞ്ഞാൽ ആശയം കൊണ്ടും ഭാഷ കൊണ്ടും ജീവിതസാഹചര്യം കൊണ്ടും അറിവിൻറെ കാര്യത്തിലും പറഞ്ഞു വരുമ്പോൾ ഇവർ രണ്ടുപേരും രണ്ട് 'എക്സ്ട്രീം' ആണ് ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായി നമുക്കറിയാം എങ്കിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന കാര്യത്തിൽ ക്രിസ്തുവിന് വേണ്ടി ജീവിക്കുന്ന കാര്യത്തിൽ സഭയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളുന്ന കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചു നിന്നു എന്നതാണ് സത്യം. സഭയുടെ വളർച്ചയുടെ കാര്യത്തിൽ ഇവർ രണ്ടുപേരും ഒരേപോലെ പ്രാധാന്യം അറിയിക്കുന്നവരും പ്രശംസ അർഹിക്കുന്നവരുംമാണ്. പൗലോസിന്റെ സവിശേഷതയായി പറയുന്നത് അദ്ദേഹത്തിൻറെ തീക്ഷണതയാണ്. താൻ കണ്ടിട്ട് പോലുമില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി തന്റെ മാനസാന്തരത്തിന് ശേഷം ശിഷ്ടകാലം മുഴുവനായി മാറ്റിവയ്ക്കാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിൻറെ എഴുത്തുകൾ വളരെ പവർഫുൾ ആണ് ക്രിസ്ത്യൻ ദൈവ ശാസ്ത്രം തന്നെ ഈശോയല്ല പൗലോസാണ് കെട്ടിപ്പൊക്കിയത് എന്ന് പറയാറുണ്ടല്ലോ..)
പത്രോസിനെ കുറിച്ചുള്ള ഏറ്റവും പ്രധാന ഗുണം മറ്റുള്ളവരെക്കാൾ അധികമായി അവൻ ഈശോയെ സ്നേഹിക്കാൻ തയ്യാറായി. എന്നുള്ളതാണ് പലതവണ വീണു പോയിട്ടും വീണ്ടും ആ സ്നേഹത്തിലേക്ക് അവൻ നടന്നു എന്നുള്ളതാണ് സവിശേഷത. ഈ ശിക്ഷ പ്രമുഖർ നമ്മെ ഓർമിപ്പിക്കുന്ന ചില കാര്യങ്ങൾ ഇങ്ങനെയാണ്
ഒന്നാമതയി പൗലോസിനെപോലെ
ഈശോയ്ക്ക് വേണ്ടി തീഷ്ണമായിട്ട് ജോലി ചെയ്യാൻ നമുക്ക് പറ്റണം നമ്മുടെ വായനയും എഴുത്തും ജീവിതവും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം . രണ്ടാമതായി പത്രോസിനെ പോലെ വീണു പോയാലും ഈശോയുടെ സ്നേഹത്തിലേക്ക് മടങ്ങിവരാൻ നമുക്ക് പറ്റണം .
അവസാനമായി ആശയപരമായി ജീവിത സാഹചര്യ പരമായി എന്തെല്ലാം അകൽച്ചകൾ നമുക്കിടയിൽ ഉണ്ടെങ്കിലും ഈശോയ്ക്ക് വേണ്ടി സഭയ്ക്ക് വേണ്ടി ഒത്തൊരുമയോടെ അഭിപ്രായത്തോടെ മുന്നേറുവാൻ നമുക്ക് പറ്റണം. പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ മംഗളങ്ങൾ....
Homily 15 - (Luke 6:60 -69)⌄
ശ്ലീഹാ കാലം ഞായർ 4⃣ യോഹന്നാൻ 6:60 -69
BIBLICAL BACKGROUND
യോഹന്നാന്റെ സുവിശേഷത്തിലെ ആറാം അധ്യായം പരിശുദ്ധ കുർബാന യെക്കുറിച്ചുള്ള ഈശോയുടെ
ദീർഘ സംഭാഷണം ആണ്. അപ്പം വർധിപ്പിച്ചതിനു ശേഷമാണ് ഈശോ ഇപ്രകാരം ഒരു ദീർഘ സംഭാഷണം നടത്തുന്നതായി യോഹന്നാൻ സൂചിപ്പിക്കുന്നത്. (മറ്റു സുശേഷങ്ങൾ അപ്പം വർധിപ്പിക്കുന്ന കാര്യം മാത്രമേ പറയുന്നുള്ളൂ) എന്നാൽ യോഹന്നാന്റെ സുവിശേഷത്തിലാണ് ദൈവശാസ്ത്രപരമായ ഒരു വ്യാഖ്യാനം ഈ അത്ഭുതത്തിന് നൽകുന്നത്. (യോഹന്നാൻ പണ്ടേ ഒരു തിയോളജിയൻ ആയതുകൊണ്ട് മൂപ്പര് ഇത്തിരി ഡീറ്റെയിൽ ആയിട്ട് രേഖപ്പെടുത്തിയത് ആയിരിക്കും)
INTERPRETATION
1. നിത്യ ജീവന്റെ വചനങ്ങൾ
ഇന്നത്തെ വായനകൾ മുഴുവനും വചനവുമായി ബന്ധപ്പെട്ടതാണ്. ആദ്യ വായനയിൽ ദൈവമായ കർത്താവ്- യഹോവ നേരിട്ട് നൽകിയ വചനങ്ങൾ അഥവാ 10 കൽപ്പനകൾ പുറപ്പാടിന്റെ പുസ്തകത്തിൽ വായിക്കുന്നു. ഇസ്രായേൽ ജനത്തിന്റെ ജീവന്റെ, ജീവിതത്തിന്റെ അടിസ്ഥാനമാണ് ദൈവത്തിന്റെ ഈ വാക്കുകൾ അഥവാ 10 കൽപ്പനകൾ. രണ്ടാം വായനയിൽ എസിക്കിയേക്കിയപ്രവാചകൻ ചുരുളുകൾ അഥവാ വാക്കുകൾ/ വചസ്സുകൾ ഭക്ഷിക്കുന്ന കാര്യം പറയുന്നു.. പുള്ളിക്കത് വായിൽ തേൻപോലെ മധുരിച്ചു എന്നാണ് പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്. ( പുള്ളി ശരിക്കും തേൻ കഴിച്ചിട്ടുണ്ടോ എന്തോ....) ഇതിന്റെ തുടർച്ചയാണ് സുവിശേഷവും . അവിടെ പത്രോസ് പറയുന്നു നിത്യജീവൻറെ വചസുകൾ/ വാക്കുകൾ ക്രിസ്തുവിലാണ് എന്ന്.
ലോകത്തിലുള്ള സകലമാനമനുഷ്യരെയും തന്റെ വാക്കുകളിലൂടെ ഈശോ സ്വാധീനിച്ചിട്ടുണ്ട്. ഇന്നും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.
അത്
മഹാത്മാഗാന്ധി, മാർട്ടിൻ ലൂഥർ കിംഗ് പോലുള്ള മഹാന്മാർആകട്ടെ, ലിയോ ടോൾസ്റ്റോയ്, ഫയദോർ ഡെസ്റ്റോയോവിസ്കി പോലുള്ള സാഹിത്യകാരന്മാർ ആകട്ടെ അല്ലെങ്കിൽ ഐസക്കിന് ന്യൂട്ടനെ പോലെയോ (പറഞ്ഞാൽ വിശ്വസിക്കില്ല ഹീബ്രൂ ഭാഷാവരെ പഠിച്ചു ബൈബിലെ പുസ്തകങ്ങളുടെ- ഡാനിയേൽ, വെളിപാട്- commentary വരെ എഴുതിയിട്ടുള്ള ആളാണ് ഇമ്മടെ ന്യൂട്ടൻ കെട്ടോ...) ബ്ലയ്സ് പാസ്കലിനെ പോലുള്ള ശാസ്ത്രജ്ഞന്മാരെയാകട്ടെകട്ടെ അല്ലെങ്കിൽ മെൽ ഗിബ്സൻ ജെയിംസ് കാൽവിൻസണിപോലുള്ള ലോകോത്തര സിനിമ രംഗത്തുള്ളവരെയാകട്ടെ അതുമല്ലെങ്കിൽ നമ്മുടെ കാലഘട്ടത്തിലെ ഇമ്മടെ സ്വന്തം സഞ്ജുവിനെപോലയോ ജമീലാ റോഡ്ഗ്രെസസിനെ പോലെയോ എന്തിന് നുമ്മടെ സ്വന്തം മുഖ്യമന്ത്രിയെപോലും ഏറെ സ്വാധീനിച്ച ഒന്നാണ് യേശുവിൻറെ വചനങ്ങൾ ( മുഖ്യമന്ത്രി തന്റെ ബൈബിൾ കേന്ദ്രീകൃത പ്രസംഗങ്ങളുടെ പുസ്തകം വരെ പബ്ലിഷ് ചെയ്തു. ആദം നീ എവിടെയാകുന്നു ...?)
എന്ന് പറഞ്ഞാൽ ഈശോയുടെ വചനങ്ങൾ എല്ലാ കാലഘട്ടത്തിലും എല്ലാ തൊഴിൽ മേഖലകളിലും ജീവിത സാഹചര്യങ്ങളിലും പ്രായഭേദമന്യേയുള്ള സകല മനുഷ്യരെ സ്വാധീനിച്ചിട്ടുണ്ട്, സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. അതാണ് പത്രോസ് ഈശോയെ നോക്കി പറയുന്നത് നിത്യജീവന്റെ വചസുകൾ നിന്നിലുണ്ട് എന്ന്. ജീവന്റെ വചനമായ ഈശോയെ തിരിച്ചറിയുക. ബൈബിൾ വായിക്കുക, വചനം പഠിക്കുക, ധ്യാനിക്കുക. ഒന്നുരണ്ടു ബൈബിൾ വചനമൊക്കെ ഒന്ന് byheart പഠിക്കുക. (കണ്ട സിനിമ ഡയലോഗ് മാത്രം പഠിച്ചാൽ പോരാ...) ദൈവത്തിൻറെ വചനങ്ങൾ കൂടി പഠിക്കുവാൻ ആയിട്ടുള്ള മനസ്സുണ്ടാവുക. ദൈവവചനത്തിന് അതിൽ തന്നെ ഒരു ശക്തിയുണ്ട് എന്ന് തിരിച്ചറിയുക. വചനം ചൊല്ലി പ്രാർത്ഥിക്കാനും തിരു വചന കൊന്ത ചൊല്ലാനും വചനം എഴുതി മാലയാക്കി കോർക്കാനും ബൈബിൾ എഴുതുവാനുമൊക്കെ നമ്മൾ തയ്യാറാവുക. ഇമ്മടെ പിള്ളേർക്ക് എത്രപേർക്ക് 2 ബൈബിൾ വചനം തെറ്റുകൂടതെ പറയാൻ പറ്റും...?( By the way, പിള്ളേരുടെ കാര്യം അവിടെ നിക്കട്ടെ , നമ്മിൽ എത്രപേർക്ക് പറ്റും... )
വാക്കുകൾക്ക് അതിൽ തന്നെ ഒരു ശക്തിയുണ്ട്. അതു ദൈവത്തിന്റെ ആകട്ടെ മനുഷ്യന്റെ ആകട്ടെ. അതുകൊണ്ട് മറ്റൊരാൾക്ക് ജീവൻ പകരുന്ന വാക്കുകൾ നമ്മുടെ നാവിൽ നിന്നും പുറപ്പെടുവാൻ ശ്രമിക്കുക. മറ്റൊരാളെ മുറിപ്പെടുത്തുന്ന, അപരന്റെ ജീവൻ അപഹരിക്കുന്ന വാക്കുകൾ നമ്മുടെ നാവിൽ നിന്നും വരാതിരിക്കാൻ ശ്രദ്ധിക്കുക (പ്രത്യകിച്ചു ഇമ്മടെ വചന പീഠത്തിൽ നിന്നു ).
2. വിട്ട് പോകുന്നവരോ...??? കൂടെ നിൽക്കുന്നവരോ...??
ഈശോയുടെ പഠനങ്ങളുടെ കാഠിന്യം കാരണം ചിലർ ഈശോയെ വിട്ടു പോയെന്നും പിന്നീട് അവർ അവന്റെ കൂടെ നടന്നിട്ടില്ല എന്നൊക്കെയാണ് സുവിശേഷം പറയുന്നത്.
രാഷ്ട്രീയത്തിൽ ഇടയ്ക്ക് കേൾക്കുന്ന കാര്യമാണ് പലരും പാർട്ടി വിട്ടുപോയി, പാർട്ടി പിളർപ്പിലേക്ക് എന്നൊക്കെ... ഇപ്പൊ തന്നെ ബംഗാളിൽ ഇമ്മടെ മമതാജിയെ വിട്ട് ഏതാനും എംഎൽഎമാരും എംപിമാരും ബിജെപിയുടെ കൂടെ പോയി... നമ്മുടെ അയൽ സംസ്ഥാനത്ത് ബിജെപി വിട്ട് ചില നേതാക്കന്മാർ അണ്ണൻറെ കൂടെ പോകുന്നു... നമ്മുടെ നാട്ടിലാണെങ്കിൽ നേതാക്കന്മാർ പലരും അവസരം നോക്കി പാർട്ടി വിട്ടുപോകുന്നത് സ്ഥിരം സംഭവമാണ്. ആശയപരമോ വ്യക്തിപരമോ ആയ അകൾച്ചയോ അല്ലെങ്കിൽ അധികാരമോഹമോ ഒക്കെയാണ് ഇപ്രകാരം ചില വിട്ടുപോകലുകളിലക്ക് മനുഷ്യരെ എത്തിക്കുന്നത്. സുവിശേഷത്തിൽ കാണുന്ന കാര്യം ഈശോയുടെ പറഞ്ഞത് മനസ്സിലാക്കാൻ പറ്റാത്ത കുറെ പേർ അവനെ ഇട്ടേച്ചു പോയി എന്നാണ്. (അല്ല അതിൽ അവരെ പൂർണ്ണമായും കുറ്റം പറയാൻ പറ്റില്ല. അമ്മാതിരി ഒരു ഒന്നൊന്നര 'ടോക്ക്' അല്ലേ ഈശോ കുർബനയെ കുറിച്ചു അവർക്ക് കൊടുത്തത്).
പലപ്പോഴായി നമ്മൾ കേൾക്കുന്ന ഒരു സംഗതിയാണ് പല കാരണങ്ങൾ കൊണ്ടു ചിലർ പാർട്ടി വിട്ടു പോകുന്നു, ചിലർ പള്ളി വിട്ടുപോകുന്നു, വേറെ ചിലര്‍ (താര) സംഘടന വിട്ടുപോകുന്നു, ചിലര്‍ കുടുംബം വിട്ടുപോകുന്നു എന്നൊക്കെ... അതായത് തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ നടക്കുമ്പോൾ ,-വീട്ടിൽ, നാട്ടിൽ ,പള്ളിയിൽ, പാർട്ടിയിലും, അതിനോടുള്ള പ്രതിഷേധമായോ താത്പര്യകുറവ് കൊണ്ടോ അതു ഉപേക്ഷിച്ചു പോകുന്നു എന്നുള്ളത് സ്വാഭാവികമായ രീതിയാണ്. ആശയത്തിന്റെ കാര്യത്തിലും ഇതു തന്നെ. നമുക്ക് ഒരു ഇഷ്ടപ്പെടാത്ത/ മനസിലാക്കാനാവാത്ത ഒരു കാര്യം വരുമ്പോൾ അത് പറഞ്ഞവരെയും പഠിപ്പിച്ചവനേയും വേണ്ട എന്ന് വെച്ച് വിട്ടുപോരുന്നു. ( ഇമ്മടെ പിള്ളേര് Tution class മാറുന്ന പോലത്തെ അവസ്ഥ. ടീച്ചർ പറയുന്നത് ഒന്നും മനസിലാകുന്നില്ല. കുറ്റം മുഴുവൻ പാവം ടീച്ചറിന്...) അതല്ലാതെ പറഞ്ഞ കാര്യ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുവാനോ അതിൻറെ അർത്ഥം ആഴത്തിന് ഗ്രഹിക്കുവാനോ ഉപേക്ഷിച്ചു പോകുന്ന ആ ബന്ധത്തിന്റെ - അത് പാർട്ടിയാകട്ടെ പള്ളി ആകട്ടെ കുടുംബമാകട്ടെ വ്യക്തിയാകട്ടെ- ഗൗരവവും ആഴവും മനസ്സിലാക്കാനും ശ്രമിക്കാറില്ല . പലപ്പോഴും ഒരാവേശത്തിന് ഒരു എടുത്ത് ചാട്ടമാണ് നമ്മുടേത്. ഈശോയുടെ ശിഷ്യന്മാരും അത്തരത്തിൽ തന്നെയാണ്. ഈ വചനം കഠിനമാണ് എന്നാണ് അവർ പറയുന്നത്. ഏത് വചനം ..? (അത് മനസ്സിലാകണമെങ്കിൽ യോഹന്നാന് 6:25 മുതൽ വായിച്ചു നോക്കിയാൽ മതി.) കുർബാനയെ കുറിച്ചുള്ള പഠനമാണ്. അത് മനസ്സിലാക്കാത്തതു കൊണ്ടാണ് ശിഷ്യർ വിട്ടുപോകുന്നത് . ഈശോയുടെ എല്ലാം പഠനങ്ങളും ഉപദേശങ്ങളും നമുക്ക് മുഴുവനായി മനസ്സിലാക്കാവുന്നതും ആഴത്തിൽ ഗ്രഹിക്കാവുന്നതും നമുക്ക് ഇഷ്ടപ്പെടുന്നതും ആയിക്കൊള്ളണമെന്നില്ല. എങ്കിലും അവനെ വിട്ടു പോകാതെ നിൽക്കുക എന്നുള്ളതാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ/ ക്രിസ്തു ശിഷ്യൻറെ ഉത്തരവാദിത്വം. ഇനി ഇത് ഈശോയുടെ കാര്യത്തിൽ മാത്രമല്ല കെട്ടോ.. നമ്മൾ ആയിരിക്കുന്ന ഏതൊരു so called Institution ന്റെ കാര്യത്തിലും , ഏതു...? കുടുംബം, പള്ളി ,പാർട്ടി, സംഘടന ,വ്യക്തി, ഇങ്ങനെയുള്ള എല്ലാ ബന്ധങ്ങളും നമുക്ക് മനസ്സിലാകുന്നില്ല എന്നതിന്റെ പേരിൽ ഉപേക്ഷിച്ച് പോകാതിരിക്കാനായിട്ടുള്ള വിവേകം ഉണ്ടാവുക എന്നുള്ളതാണ് പ്രധാനം. ഇട്ടേച്ചു പോകാൻ എളുപ്പമാണ് കൂടെ നിൽക്കാനാണ് ബുദ്ധിമുട്ട്.
3. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല.
യോഹന്നാൻറെ സുവിശേഷത്തിലെ രണ്ട് പ്രധാന പ്രതീകങ്ങളാണ് ആണ് ആത്മാവും (PNEUMA) ശരീരവും( SARX) യോഹന്നാനെ സംബന്ധിച്ച് ആത്മാവാണ് പ്രധാനപ്പെട്ടത്. (ഇതിനു ഒരു GREEK PHILOSOPHY സ്വാധീനം കൂടി ഉണ്ട് കെട്ടോ). ഇതേ ആശയം പൗലോസിന്റെ ലേഖനങ്ങളിലും കാണുന്നു.
ജെസ്യൂട് വൈദികനായ വി . ഫ്രാൻസിസ് ബോർജിയെകുറിച്ച് ഇപ്രകാരം ഒരു കഥയുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ചാൾസ് V മൻ രാജാവിൻറെ കൊട്ടാരത്തിലെ പ്രമുഖന്മാരിൽ ഒരാളായിരുന്നു ഫ്രാൻസിസ്. രാജാവിൻറെ ഭാര്യയായ
അതീവ സുന്ദരിയായ ഇസബെല്ല രാജ്ഞി അകാലത്തിൽ മരണപ്പെടുന്നു. രാജ്ഞിയുടെ അന്ത്യകർമ്മങ്ങളിൽ ശവ പേടകത്തെ അനുഗമിക്കുക എന്നുള്ളത് ഫ്രാൻസിസിന്റെ കടമയായിരുന്നു. കർമ്മങ്ങളുടെ അവളുടെ ശവ മഞ്ചം തുറന്നപ്പോൾ അയാൾ ഞെട്ടി. താൻ ഇത്ര നാൾ കണ്ടിരുന്ന സൗന്ദര്യവതിയായ ആ സ്ത്രീയുടെ ശരീരം ക്ഷയിച്ച് വിരൂപമായി തീർന്നിരിക്കുന്നു. ആ കാഴ്ച അദ്ദേഹത്തെ മാറ്റിമറിച്ചു . ശാരീരിക സൗന്ദര്യത്തിന്റെ ക്ഷണികത അദ്ദേഹം തിരിച്ചറിഞ്ഞു. മരണത്തിന് കീഴ്പ്പെടുത്താൻ സാധിക്കത്തെ യജമാനനെ മാത്രമേ താൻ ഇനി സേവിക്കൂ എന്ന് അദ്ദേഹം നിശ്ചയം ചെയ്തു. പിന്നീടാണ് അദ്ദേഹം കൊട്ടാര സുഖങ്ങളും ഉപേക്ഷിച്ച് ജെസ്യൂട് സഭയിൽ ചേരുന്നതും മിഷനറി ആവുന്നതും പിന്നീട് വിശുദ്ധൻ ആയി മാറുന്നതും.
എന്നുപറഞ്ഞൽ ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്നുള്ള തിരിച്ചറിവ് നമ്മുടെ ജീവിതത്തെ കുറച്ചു മാറ്റിമറിക്കും. ശരീരത്തിന്റെ ക്ഷണികത തിരിച്ചറിയുക. പലപ്പോഴും അതിനു സാധിക്കാതെ പോകുന്നു എന്നുള്ള ഒരപകടം നമ്മുക്കുണ്ട്. നമ്മുടെ സമയവും കഴിവും സമ്പത്തും എല്ലാം ഒന്നിനും ഉപകരിക്കാത്ത ശരീരത്തിൻറെ ആവശ്യങ്ങൾക്കും തൃഷ്ണകളെ തൃപ്തിപ്പെടുത്താനും ഉള്ളതാണ് വലിയ പ്രശ്നം. ശരീരത്തോട് ഒരല്പം അകൽച്ച പാലിച്ചുകൊണ്ട് ജീവിക്കാൻ ആയിട്ട് സ്വയം പരിശീലിക്കുക.
കേരളത്തിലെ ഒരു ഹാസ്യ നടൻ അപ്രതീക്ഷിതമായി വിട പറഞ്ഞ ദിവസങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പല ഇൻറർവ്യൂ ഈ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. അതിലൊന്നിൽ അദ്ദേഹം പറയുന്ന വാക്കുകൾ ഇപ്രകാരമാണ് നമ്മുൾ ഈ ലോകത്ത് ഒരുപാട് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നു. പക്ഷേ അതൊന്നും ഇവിടുന്ന് എക്സ്പോർട്ട് ചെയ്യാൻ നമ്മുക്ക് അനുവാദമില്ല . ചുമ്മാ വാങ്ങിക്കൂട്ടാ അത്ര മാത്രമേ ഉള്ളൂ... ഇവിടുന്ന് പോകാൻ നേരത്ത് ഒന്നും കയറ്റാൻ പറ്റില്ല... പിന്നെ എന്തിനുവേണ്ടിയാണ് നമ്മൾ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്.., ശേഖരിച്ചു കൂടുന്നത് ...?
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല എന്നണ് യോഹന്നാന്റെ ഈശോ പറയുന്നത്.
നമ്മുടെ പ്രശ്നം നമ്മൾ ശരീരത്തിൽ മാത്രം ഒതുങ്ങിക്കൂടുന്നു എന്നതാണ്. ശരീരം, അതിന് ആവശ്യമായ ഭക്ഷണം, വസ്ത്രം പിന്നെ അതിനെ മോടി പിടിപ്പിക്കാനുള്ള ചായങ്ങൾ, ചമയങ്ങൾ നിറക്കൂട്ടുകൾ അതിൽ മാത്രമാണ് നമ്മുടെ ശ്രദ്ധ. നമുക്ക് ചുറ്റുമുള്ള എല്ലാ കടകളും ശരീരത്തിന് വേണ്ടി മാത്രം ആണ്. അതു ഇന്നത്തെ കാലത്തിൻറെ പ്രത്യേക കൂടിയാണ്. എന്നാൽ ഈശോ പറയുന്നു " എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ടാ.
മത്തായി 6 : 31 എന്നാണ്." ( അത് ഇന്നത്തെ തലമുറയോടുള്ള ഉപദേശം കൂടിയാണ്.)
അതുകൊണ്ടു വല്ലപ്പോഴെങ്കിലും ശരീരത്തെ വിട്ടു പിടിക്കു. ആത്മാവിനെക്കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ആത്മാവിനാവശ്യമായ ഭക്ഷണവും സുരക്ഷിതതത്വവും അതിനാവശ്യമായ പോഷകാംശങ്ങളും കൊടുക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക
"ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്മാരാണോ നിങ്ങള്‍?"
ഗലാത്തിയാ 3 : 3
എന്നുള്ള പൗലോസിന്റെ ചോദ്യം നമ്മോടും കൂടി ഉള്ളതാണ് കെട്ടോ..
അസീസിയിലെ ഫ്രാൻസിസ് തന്റെ ശരീരത്തെ 'കഴുത' എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. അത്രയും ഒന്നും പറ്റിയില്ലെങ്കിലും ആവശ്യത്തിലധികം പ്രാധ്യാന്യം ശരീരത്തിന് നൽകേണ്ട എന്ന Theology of Body(TOB) ജോണ്‍ പോൾ രണ്ടാമന്റെ പഠനങ്ങളെ നമുക്ക് ഗൗരവത്തിൽ എടുക്കാം.
ചോദ്യവും ഉത്തരവും
യോഹന്നാൻറെ സുവിശേഷത്തിലെ ആറാം അധ്യത്തിന്റെ പ്രസക്തി.
മറ്റു സുവിശേഷങ്ങളിൽ ഈശോയുടെ കുർബാന സ്ഥാപന സംഭവം നമ്മൾ വായിക്കുമ്പോൾ യോഹന്നാൻ അതു രേഖപ്പെടുത്തിയിട്ടില്ല . എന്നാൽ യോഹന്നാന്റെ സുവിഷേശം ആറാം അധ്യായം കുര്‍ബാനയെ ക്കുറിച്ചുള്ള പഠനമായിട്ടാണ് പൊതുവെ കണക്കാക്കുക.
യോഹന്നാൻ
ഈശോയെ 'LOGOS' -'WORD' ആയിട്ടാണ് സുവിഷത്തിന്റെ ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ സുവിശേഷഭാഗത്തിൽ അപ്പത്തെക്കുറിച്ചുള്ള /ദിവ്യകാരുണ്യ ത്തെക്കുറിച്ചുള്ള ഈശോയുടെ പഠനവും ഒപ്പം ഈശോ വചനമാണ് എന്ന പഠനവും കാണാൻ സാധിക്കും. ഈശോ ജീവൻറെ അപ്പം ആണ് എന്ന് പറയുന്നത് പോലെ തന്നെ ഈശോ നിത്യജീവന്റെ വാക്കാണ് എന്ന് യോഹന്നാൻ തന്റെ സുവിശേഷത്തിലൂടെ അവതരിപ്പിക്കുന്നത് . വല്ലതും മനസിലായോ..... ??
അതായത് ഉത്തമാ....
യോഹന്നാൻ ഈശോക്കു 2 പ്രതീകങ്ങൾ കൊടുക്കുന്നു. (അതു രണ്ടും നമുക്ക് ആറാം അധ്യായത്തിൽ കാണാം)
1. ഈശോ നിത്യജീവന്റെ അപ്പം (Bread of Eternal Life) ആണ് ( അതു ഈശോ തന്നെ പറയുന്നു - യോഹ 6:25-59 )
2. ഈശോ നിത്യ ജീവൻറെ വചസ് ( Word of Eternal Life) ആണ്. അതു പുള്ളിക്കാരൻ nice ആയി ഇമ്മടെ പത്രോസിനെകൊണ്ടു പറയിപ്പിക്കുന്നു.
സത്യത്തിന് ഇത് രണ്ടും നമ്മൾ അറിയുന്നതും അനുഭവിക്കുന്നത് പരിശുദ്ധ കുർബാനയിൽ ആണ് . അവിടെ Breaking of the Bread and Breaking of the Word ഇങ്ങനെ രണ്ടു കാര്യങ്ങൾ നടക്കുന്നു. ഇതു രണ്ടും ഒരു പോലെ പ്രധാനപ്പെട്ടതാണ്.
ശ്ലീഹക്കാലം 05⌄
Homily 01 - (Luke 12:22-34)⌄
Homily 02 - (Luke 12:22-34)⌄
Homily 03 - (Luke 12:22-34)⌄
Homily 04 - (Luke 12:22-34)⌄
Homily 05 - (Luke 12:22-34)⌄
Homily 06 - (Luke 12:22-34)⌄
Homily 07 - (Luke 12:22-34)⌄
Homily 08 - (Luke 12:22-34)⌄
Homily 09 - (Luke 12:22-34)⌄
Homily 10 - (Luke 12:22-34)⌄
Homily 11 - (Luke 12:22-34)⌄
Homily 12 - (Mathew 10: 16- 33)⌄
Homily 13 - (Mathew 10: 16- 33)⌄
Homily 14 - (Luke 12: 22-34)⌄
ലൂക്ക 12: 22-34
Biblical Background
ജറുസലേമിലേക്കു ഈശോ നടത്തുന്ന യാത്രക്കിടയിലുള്ള ദീർഘമായ സംഭാഷണത്തിന്റെ ഭാഗമാണ് നമ്മൾ ഇന്ന് വായിച്ച സുവിശേഷം. ഭോഷനായ ധനികന്റെ ഉപമയാണ് ഇതിനു തൊട്ടു മുന്നിലുള്ള സുവിശേഷഭാഗം. അതിൻറെ തുടർച്ച തന്നെയാണ് ഇന്നത്തെ സുവിശേഷവും. കാരണം രണ്ടിലും സമ്പത്തിനൊടുള്ള മനുഷ്യന്റെ attitude എങ്ങിനെ ആകണം എന്നാണ് ലൂക്കാ സൂചിപ്പിക്കുന്നത്.
Interpretation
1.ടെൻഷൻ അടിക്കേണ്ട.. Be....cool
ഈ വർഷത്തെ ജൂലൈ 5 വളരെ സവിശേഷത നിറഞ്ഞ ഒരു ദിവസമായിരുന്നു. ജാപ്പനീസ് കലാകാരി ആയ റിയോ തത്സുകി ജൂലൈ 5 പുലർച്ച വലിയൊരു ഡിസാസ്റ്റർ സംഭവിക്കുമെന്ന് തന്റെ പുസ്തകത്തിൽ പ്രതീകാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പ്രചരിക്കുകയും ഒത്തിരി പേര് ആ പ്രവചനം വിശ്വസിക്കുകയും ചെയ്തുകൊണ്ട് ആ ദിവസം (അതായത് ഇന്ന്) വലിയ ഭൂകമ്പമോ സുനാമിയോ ഉണ്ടാകും ഉണ്ടാകുമോ എന്നു ഭയന്നും ആകുലപ്പെട്ടും ഇരുന്നിരുന്നു. അതുമൂലം ജപ്പാൻ തായ്ലൻഡ് ഹോങ്കോങ് ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര പലരും മാറ്റിവയ്ക്കുകയും വിമാനങ്ങൾ റദ്ദ് ചെയ്യുകയും ചെയ്തു എന്നുള്ളതാണ് അറിയാൻ കഴിഞ്ഞത്. സുനാമിയും കോവിഡ് മഹാമാരിയുമമൊക്കെ പ്രവചിച്ച വ്യക്തിയാണ് ഈ പുള്ളിക്കാരി എന്നാണ് പറയപ്പെടുന്നത്.
എന്തായാലും ലോകത്തെ മുഴുവനും ഉത്കണ്ഠയിലും ആശങ്കയിലും എത്തിക്കുവാൻ ഈ കൊച്ചു കലാകാരിക്ക് ( കൊച്ചല്ല, പ്രായം 70 ആയി കേട്ടോ) സാധിച്ചു എന്നുള്ളതാണ് സത്യം.
സുവിശേഷം പറയുന്നത് ഉത്ക്കണ്ഠകൂടാതെ ജീവിക്കാൻ ആയിട്ടാണ്. മലയാളിയുടെ ജീവിതം ഒരു ടെൻഷൻ സർക്കിളിൽ ആണ് എന്നാണ് പറയുക. കുട്ടികൾക്ക് പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും ടെൻഷൻ. പഠനം കഴിഞ്ഞാൽ ജോലി കിട്ടാനുള്ള ടെൻഷൻ, ജോലി കിട്ടിയാൽ വിവാഹത്തെക്കുറിച്ച് ടെൻഷൻ, വിവാഹം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്നത്തിന്റെ ടെൻഷൻ, അതു കഴിഞ്ഞാൽ അവരുടെ ഭാവിയെക്കുറിച്ച് ടെൻഷൻ അവരുടെ പഠനം... അങ്ങനെ പോകുന്നു നീണ്ട നിര ...ഇന്നാളു ഇമ്മടെ ഒരു വല്യച്ഛൻ പറഞ്ഞത് ടെൻഷനടിച്ചു ടെൻഷനടിച്ചു നമ്മളിപ്പോൾ PSC (Pressure, Sugar Cholesterol) ക്കാരായി മാറി എന്നാണ്.
മലയാളികൾ ഒരു മാനസികമായ പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന നാളുകളാണ് ഇത്. ആത്മഹത്യയും ഡിപ്രഷനും ലഹരി ഉപയോഗവും ഇത്തരത്തിലുള്ള ടെൻഷന്റെ ഭാഗമായിട്ടാണ് ഒരു പരിധി വരെ സംഭവിക്കുന്നതും.
സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം ടെൻഷനടിക്കാതെ ജീവിക്കുക എന്നുള്ളതാണ്. അതിനുള്ള മാർഗ്ഗമെന്താണ്? ദൈവ ആശ്രയ ബോധമാണ് അതിനുള്ള മരുന്ന്. ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചാലും എൻറെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്നുള്ള വിശ്വാസമാണ് ടെൻഷൻ ഫ്രീ ആയി ജീവിക്കാനുള്ള മാർഗം. സങ്കീ37:5 പറയുന്നു
"നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും."
ഈ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക.
2.ആമസോണിലെ അത്ഭുതം
ആമസോൺ കാട്ടിൽ വിമാന അപകടത്തിൽ അകപ്പെട്ട ഏഴ് പേരിൽ 11 മാസം പ്രായമുള്ള കൈക്കുഞ്ഞ് അടക്കം 7 കുട്ടികളെ തിരിച്ചു കണ്ടെത്തി എന്നുള്ളത് 2 വർഷം മുൻപത്തെ വലിയ ഒരു പ്രധാന പത്ര വാർത്തയായിരുന്നു.. തികച്ചും അൽഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം. കാടിനോടും കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പോരാടിക്കൊണ്ട് ആ കുട്ടികൾ ജീവനിലേക്ക് നടന്നു കയറി. ഏതോ ഒരു അദൃശ്യ കരം അവരെ കാത്തു പരിപാലിച്ചു എന്ന് വേണം കരുതാൻ.
സുവിശേഷത്തിൽ ഈശോ ഓർമിപ്പിക്കുന്നത് ഇത്തരം ഒരു ദൈവ പരിപാലനയെ കുറിച്ചാണ്.
എന്ന് വെച്ചാൽ ഭക്ഷിക്കുവാനും ധരിക്കുവാനും യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തെയും ആ കുട്ടികൾ അതിജീവിച്ചു എന്ന് പറയുന്ന പോലെ ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവൻ തങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഒരു പരിധിവിട്ട് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല . എല്ലാം ദൈവം നോക്കിക്കൊള്ളും. അത്തരം ചില സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ദൈവം തരും എന്ന് ചുരുക്കം. നമ്മൾ ചെയ്യേണ്ടത് അവനിൽ ആശ്രയിക്കുക എന്ന് മാത്രം.
മർക്കിടനും (എന്നുവച്ചാൽ കുരങ് - ) മാർജാരനും ( എന്നു വച്ചാൽ പൂച്ച) തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാഴ്ച നമ്മുടെ കണ്ടിരിക്കും. കുരങ്ങന്റെ ദേഹത്ത് കുട്ടിക്കുരങ്ങ് അത് വീഴാതിരിക്കാനായിമുറുകെ പിടിച്ചിരിക്കുന്നു. തള്ള പൂച്ചയാകട്ടെ പൂച്ചക്കുട്ടിയുടെ കഴുത്തിൽ മുറുക്കെ കടിച്ചു പിടിച്ചിരിക്കും. അത് നഷ്ടപ്പെട്ടു പോകാതിരിക്കാൻ. എനിക്ക് തോന്നുന്നു നമുക്ക് ഈ രണ്ടു മനോഭാവവും ആവശ്യമാണ്. നമ്മൾ കുട്ടി കുരങ്ങനെ പോലെ ദൈവത്തെ മുറുകെ പിടിക്കുക . അപ്പോൾ അവൻ തള്ള പൂച്ചയെ പോലെ നമ്മുടെ പിടിവിടില്ല ഉറപ്പാണ്.
ആമസോണിലെ കുട്ടികൾ അപ്രതീക്ഷിതമായി രക്ഷപ്പെട്ടു എന്നുള്ളത് മാത്രമല്ല ആ ദിവസങ്ങളിലെ പ്രധാന വാർത്ത. കടലിനടിയിൽ പോയ ഏതാനും വ്യക്തികൾ നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ടൈറ്റാൻ എന്ന മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് മരിച്ചു എന്നും നമ്മൾ കേട്ടു.
എന്നുവച്ചാൽ തികച്ചും ദരിദ്രമായ, മരണകരമായ സാഹചര്യത്തിൽ എത്തപ്പെട്ടവർ അതിനെ അതിജീവിക്കുന്നു. അതേസമയം വളരെ ധനികമായ സുരക്ഷിതമായ സാഹചര്യങ്ങളിൽ പെട്ടവർ മരണത്തിന് കീഴടങ്ങുന്നു.
എന്നുവച്ചാൽ നമ്മൾ ശരണം വെക്കുന്ന സുരക്ഷയ്ക്കും മാനുഷിക മാനദണ്ഡങ്ങൾക്കും അപ്പുറം മറ്റെന്തോ ആണ് നമ്മളെ സംരക്ഷിക്കുന്നത്. അല്ലേ...?
അതാണ് പുറപ്പാട് പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്
"അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല."
പുറപ്പാട് 16:18
3.
"എൻറെ നിക്ഷേപം നീ തന്നെയാ... എന്റെ ഹൃദയവും നിന്നിൽ തന്നെയാ...."
വിശുദ്ധ അന്തോണിസിന്റെ ജീവിതത്തിലെ കഥ പോലെ: ധനികൻ മരിച്ചു . പ്രാർത്ഥന കഴിഞ്ഞ് അടക്കാൻ നേരം അന്തോണി പറഞ്ഞു "അടക്കാൻ വരട്ടെ, ഈ മനുഷ്യൻറെ ഹൃദയം കാണാനില്ല. എല്ലാവരും അവനെ പരിഹസിച്ചു. എന്നാൽ അന്തോണി പറഞ്ഞതാനുസരിച്ചു ഒരാൾ പോയി ധനവാന്റെ പണപ്പെട്ടി തുറന്നപ്പോൾ പുള്ളിയുടെ ഹൃദയം അവിടെ ഇരിക്കുന്നു. സംഭവം കഥയാണ്.
പക്ഷെ നമ്മുടെ ഹൃദയം നമ്മുടെ കൂടെ തന്നെ ഉണ്ടോ എന്ന് ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഉയർച്ച താഴ്ച്ചകളും ടീം 11 പ്ലെയേഴ്സിലെ മാറ്റങ്ങളും , സ്റ്റേറ്റ് ബാങ്കിലെ പലിശ നിരക്കുകളും നമ്മുടെ ഹൃദയത്തെ അസ്വസ്ഥമാകുന്നുണ്ടോ എന്നും വെറുതെ ചിന്തിക്കുക.
പ്രാര്‍ഥനക്കും പഠനത്തിനും ഇരിക്കുബോഴും പലപ്പോഴും നമ്മുടെ ഹൃദയങ്ങൾ പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങിലും ക്ലബ് ഹൗസിലെ discussionകളിലും face ബുക്കിലെ മെസ്സേജർ ബോക്സ് ലും ഒക്കെയായി തങ്ങി പോകുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുംഹൃദയം പണയം വച്ച യുവതമുറയാണ് നമുക്ക് ചുറ്റും കെട്ടോ... ലോകത്തിനു ഹൃദയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരാതിയും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്.
Homily 15 - മത്തായി 10: 16- 33⌄
ശ്ലീഹാക്കാലം 5⃣
മത്തായി 10: 16- 33
Background
ഇന്നത്തെ
വായനകളെല്ലാം സുവിശേഷ പ്രഘോഷണത്തിന് അയക്കപ്പെടുന്ന ശിഷ്യന്മാർക്കുണ്ടായിരിക്കേണ്ട ചില ക്വാളിറ്റികളെ കുറിച്ച് സൂചിപ്പിക്കുന്നു. ആദ്യ വായനയിൽ മോശയെ ഫറവോന്റെ അടുത്തേക്ക് അയക്കുന്നതിന്റെ സൂചനകൾ ആണ്. രണ്ടാം വായനയിൽ ജർമിയ പ്രവാചകൻ ,താൻ കർത്താവിന്റെ കുഞ്ഞാടിനെ പോലെ ശാന്തനായിരുന്നു എന്നു പറയുന്നു . ലേഖനത്തിൽ പൗലോസ് ശ്ലീഹ സുവിശേഷ വേലയ്ക്കായി അയക്കപ്പെട്ടപ്പോൾ താൻ അനുഭവിച്ച മാനസിക -ശാരീരിക ക്ലേശങ്ങളെ കുറിച്ചും വിവരിക്കുന്നു. ഇതിന്റെയൊക്കെ തുടർച്ച തന്നെയാണ് സുവിശേഷവും. വചനപ്രഘോഷണത്തിനു അയക്കപ്പെടുന്ന ശിഷ്യന്മാർക്ക് കർത്താവ് നൽകുന്ന ഉപദേശങ്ങൾ ആണ് 'ഹൈ ലൈറ്റ്'.
1.ചെന്നായകളും കുഞ്ഞാടുകളും
ശിശു കടത്ത് (പണം വാങ്ങി കുഞ്ഞിനെ വിറ്റു) ആരോപിച്ച് മൂന്നുവർഷത്തോളം ജയിലിൽ കിടന്ന മിഷണനി ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് (Mother Theresa Sisters) സന്യാസ സമൂഹത്തിൽ ഒരംഗം (Sr. Councilia) 3 വർഷത്തെ തടവിനു ശേഷം ജയിൽ മോചിതയായ വിവരം ഈ ദിവസങ്ങളിൽ മീഡിയയിൽ വന്നിരുന്നു .(മുഖ്യധാര മീഡിയകളൊന്നും ഈ വാർത്ത കാര്യമായി ചർച്ച ചെയ്തില്ല). 8 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് വ്യാജമായി കെട്ടിച്ചമച്ചതാണ് എന്ന് തെളിഞ്ഞതിനെ തുടർന്ന് റാഞ്ചി സിവിൽ കോടതി പ്രതികൾ നിരപരാധികളാണ് എന്ന് തിരിചറിഞ്ഞു അവരെ വെറുതെ വിട്ടത്.
ഇത് ഈ സിസ്റ്റേഴ്സിന്റെ മാത്രം കഥയല്ല,
ക്രിസ്തുവിന് വേണ്ടി സുവിശേഷം പ്രഘോഷിക്കുവാനും ക്രൈസ്തവ വിശ്വാസത്തെ പ്രതി മനുഷ്യ നന്മയ്ക്ക് വേണ്ടി സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന ഏതൊരു ക്രിസ്തു ശിഷ്യനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ഒരു ഉദാഹരണം മാത്രമാണ് ഈ സംഭവം.
'അവർ നിങ്ങളെ ന്യായാധിപ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുക്കും" എന്നാണ് ഈശോ ശിഷ്യന്മാരോട് പറഞ്ഞത്. അതു അക്ഷരം പ്രതി ശരിയാവുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്.
സുവിശേഷവേലക്ക് ഇറങ്ങുന്ന ഒരു ക്രിസ്തു ശിഷ്യൻ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളെക്കുറിച്ച് ഈശോ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകുന്ന ഭാഗമാണ് വായിച്ചു കേൾക്കുന്നത്. ഈശോയ്ക്ക് വേണ്ടി, സുവിശേഷത്തിന് വേണ്ടി ലക്ഷക്കണക്കിന് വ്യക്തികളാണ് ലോകമെമ്പാടും മർദ്ദനമേൽക്കുന്നതും പീഡനങ്ങൾ സഹിക്കുന്നതും ജീവൻ വെടിയേണ്ടിവരുന്നതും. അത് ആദിമ നൂറ്റാണ്ടിലെ മത മർദനം മുതൽ മുതൽ 21 നൂറ്റാണ്ടിലെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വരെ വന്നെത്തുന്നു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റ (UCF) കണക്കനുസരിച്ച് ക്രൈസ്തവരെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 900 ൽ അധികം നേരിട്ടുള്ള അക്രമങ്ങളാണ് കഴിഞ്ഞ വർഷം മാത്രം (2025)ക്രൈസ്തവക്ക് എതിരെ നടന്നിട്ടുള്ളത്.
(2024-834, 2023- 734 കേസുകൾ) .
(ഇതിനു പുറമെ Anti Conversion Law, FCRA എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള വിരട്ടലുകൾ വേറെയും.... ) എന്നു പറഞ്ഞാൽ നേരിട്ടുള്ള ആക്രമണത്തേക്കാൾ ഉപരിയായി നിയമം കൊണ്ടും നിലപാടുകൾ കൊണ്ടും ഭരണകൂടം ക്രൈസ്തവ വിശ്വാസത്തെ, വിശ്വാസികളെ ഞെരുക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് സത്യം.
എന്നാൽ ഇത്തരം പീഡനങ്ങൾ മുന്നിൽ കണ്ടു കൊണ്ടു അതിനെ അതിജീവിക്കുവാനുള്ള മുന്നറിയിപ്പാണ് ഈശോ നൽകുന്നത്. അല്ലെങ്കിലും ഇത്തരം ഓലപാമ്പുകൾക്ക് മുന്നിയ പേടിച്ചു നിൽക്കുന്ന ചരിത്രം ക്രൈസ്തവർക്കില്ല. (വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ കഴിയില്ലല്ലോ.... )
കൊന്നു തള്ളാൻ പോലും മടിയില്ലാത്ത ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഒരു ക്രിസ്തു ശിഷ്യന് കുഞ്ഞാടിനെ പോലെ കടന്നു ചെല്ലേണ്ടത്. എന്നുവച്ചാൽ ചുറ്റുമുള്ള സാഹചര്യങ്ങൾ, വ്യവസ്ഥിതികൾ, വ്യക്തികൾ, ഇതെല്ലാം നമുക്ക് പ്രതികൂലമായാലും അതിനിടയിലൂടെ കടന്നുചെന്ന് ജീവൻ പോലും പണയം വെച്ച് സുവിശേഷം പ്രഘോഷിക്കുക എന്നുള്ളതാണ് ക്രിസ്തു ശിഷ്യൻറെ ഉത്തരവാദിത്വം. അങ്ങനെ ചെയ്ത നൂറുകണക്കിന് മിഷനറിമാരുടെയും രക്തസാക്ഷികളുടെയും മാതൃകയും പ്രചോദനവും നമുക്ക് മുന്നിലുണ്ട്. റാണി മരിയ ആകട്ടെ ഫാദർ സ്റ്റൻ സ്വാമി ആകട്ടെ ഫാദർ അരുൾ ദാസ് ആകട്ടെ സിസ്റ്റർ വത്സയാകട്ടെ ഗ്രഹാം സ്റ്റെയനും കുടുംബവും ആകട്ടെ ഇത്തരത്തിൽ ചില ചെന്നായ്ക്കളൽ ആക്രമിക്കപ്പെട്ടു ജീവൻ വെടിയേണ്ടി വന്ന കുഞ്ഞാടുകളാണ് എന്നതിൽ തർക്കമില്ല.
പറഞ്ഞു വരുന്നത് ഈശോയ്ക്ക് വേണ്ടി അവന്റെ സുവിശേത്തിന് വേണ്ടി നൂറു കണക്കിന് ആളുകൾ ഇന്നും ജീവൻ ബലി കൊടുത്തുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിലെ നൈജീരിയ പോലുള്ള രാജ്യങ്ങളിൽ നിന്നുമെല്ലാം പുറത്തു വരുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കും. അതുകൊണ്ട് ക്രിസ്തുവിനു വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കുക. സുവിശേഷത്തിനു വേണ്ടി കഷ്ടപ്പെടുന്ന മിഷനറിമാർക്ക് (ഇന്ത്യക്ക് അകത്തും പുറത്തും) വേണ്ടി പ്രാർത്ഥിക്കുക. മിഷൻ മേഖലകളെ നമ്മളെകൊണ്ട് ആകും വിധം സഹായിക്കുക.
2. അഞ്ചാം കുരുവി⬛ (Fifth Sparrow)
പുതിയ സർക്കാരിൻ്റെ പ്രിയദർശിനി ബസ് ഹിറ്റായിട്ടുണ്ട്. സ്ത്രീകൾക്ക് സൗജന്യ യാത്ര. എത്രനാൾ നിലനിൽക്കുമെന്ന് അറിയത്തില്ല എന്തായാലും സംഭവം കലക്കി. എന്താ സ്ത്രീകൾക്ക് മാത്രം...? പുരുഷന്മാർക്കില്ലേ...? നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ദുർബല വിഭാഗത്തിലാണ് സ്ത്രീകൾ . അതുകൊണ്ട് അവർക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. സർക്കാർ സ്ത്രീകൾ പ്രത്യകം മാനിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് പ്രിയദർശിനി. She Taxi കളും Pink Police ഉം കുടുംബ ശ്രീ (സ്ത്രീ) റസ്റ്റോറന്റുകളുമെല്ലാം ഇപ്രകാരമുള്ള ഈ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കണക്കാക്കിയാൽ മതി . അതിനൊടുവിൽ ഇപ്പോ ദേ ഇപ്പ പ്രിയദർശിനിയും.... എന്ന് പറഞ്ഞാൽ സമൂഹത്തിൽ അവഗണിക്കപ്പെടുന്നവരെ പരിഗണിക്കുവാൻ സർക്കാർ പ്രത്യകം ശ്രദ്ധിക്കുന്നു.
ബൈബിളിൽ അഞ്ചാം കുരുവി ⬛(Fifth Sparrow ) എന്നുള്ള ഒരു പ്രയോഗമുണ്ട്. അതായത് തീരെ വിലയില്ലാത്ത ഒന്നിനെ സൂചിപ്പിക്കാൻ ആയിട്ടാണ് ഈ അഞ്ചാംകുരുവി ⬛എന്ന പ്രയോഗം. അതെങ്ങനെ വന്നു..?
മത്തായിയുടെ സുവിശേഷം പ്രകാരം ഈശോ പറയുന്നു ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ⬛⬛ വിൽക്കപ്പെടുന്നു. (മത്തായി 10:29) . ലൂക്ക സുവിശേഷത്തിൽ ഈശോ പറയുന്നത് രണ്ട് നാണയത്തുട്ടിനു അഞ്ചു കുരുവികൾ⬛⬛⬛⬛⬛ വിൽക്കപ്പെടുന്നു (ലൂക്ക 12:6) . അതങ്ങനെ ശരിയാവും .? 1 നാണയത്തിനു 2 ആണെങ്കിൽ 2 നാണയത്തിനു 4 കുരുവികൾ അല്ലേ.. ? അഞ്ചാമത്തെ കുരുവി ബോണസ് ആയിട്ട് കൊടുക്കുന്നതാണ്. (അതിനു അത്രേ വിലയെ ഉള്ളൂ എന്നു ചുരുക്കം). ഇമ്മടെ തുണിക്കടകളിൽ 1 ഷർട്ടിന്റെ വില 250രൂപ. പക്ഷെ 500 രൂപക് 3 ഷർട്ട് കിട്ടും എന്ന് പറയുന്ന പോലെ ഒരു ഏർപ്പാട് .
അഞ്ചാം കുരുവി⬛ എന്നാൽ തീരെ വിലയില്ലാത്തത് എന്നർത്ഥം. എന്നാൽ കർത്താവ് അതിനെ പോലും പരിഗണിക്കുന്നു. എന്നാണ് ഈശോ പറഞ്ഞതിന്റെ അർത്ഥം.
എന്ന് പറഞ്ഞാൽ ദൈവം തീരെ വിലയില്ലാത്തതിനെ , ദുര്‍ബലമായതിനെ ഗൗരവമായി തന്നെ ദൈവം പരിഗണിക്കുന്നു .(സർക്കാർ താരതമ്യേന ദുർബലമായ സ്ത്രീകളെ പ്രത്യകം പരിഗണിക്കുന്നു എന്നു പറഞ്ഞ പോലെ)
അതായത് ഏറ്റവും നിസ്സാരമായതിനേയും നമ്മൾ അവഗണിക്കുന്നതിനേയും ദൈവം വേണ്ടതിൽ അധികം പരിഗണിക്കുന്നു.
മറ്റുള്ളവരെ പരിഗണിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യകിച്ചു സമൂഹത്തിലെ മുഖ്യധാരയിൽ നിന്നും തഴയപ്പെട്ടവരെ പരിഗണിക്കുക . സ്ത്രീകളെയാകട്ടെ, കുട്ടികളെയാകട്ടെ, ദരിദ്രരെയാകട്ടെ താഴ്ന്ന ജാതിയിൽപ്പെട്ടവരെയാകട്ടെ (ജാതി പറയാൻ പാടില്ല കെട്ടോ...) അന്യ സംസ്ഥാന തൊഴിലാളികളെ ആകട്ടെ ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവരെയാകട്ടെ അങ്ങനെ വിലയില്ലാത്തവരായി പൊതു സമൂഹം കണക്കാക്കുന്ന എല്ലാവരെയും ഒന്ന് പരിഗണിക്കാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട്.
Magnifica Humanitas എന്ന തന്റെ പ്രഥമ ചാക്രിക ലേഖനത്തിലൂടെ ലിയോ മാർപ്പാപ്പ പറയാൻ ശ്രമിക്കുന്ന ഒരു കാര്യം ഇതാണ്. സാങ്കേതികതയേക്കാളും നിർമ്മിത ബുദ്ധിയെക്കാളും യന്ത്രങ്ങളേക്കാളും ഉപരിയായി മനുഷ്യനെ മാനിക്കുക അവൻ എത്ര നിസ്സാരനായാലും....
നിസ്സാരമായി മറ്റുള്ളവർ കണക്കാക്കുന്നതിനൊക്കെ ഒരു പരിഗണന കൊടുക്കുക എന്നുള്ളത് ദൈവിക സ്വഭാവത്തിന്റെ ഭാഗമാണ്.
3. ഈശോയെ ഏറ്റു പറയുക
ഇയിടെ മരിച്ചുപോയ പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് മൈക്കിൾ പനച്ചിക്കൽ VC അച്ചനെക്കുറിച്ചു, ധ്യാനഗുരു ഡാനിയേൽ അച്ചന്റെ ഒരു വീഡിയോ വൈറലായിരുന്നു. അതായത് പനചിക്കൽ അച്ചൻ നടത്തിയ മൂന്നു മിനിറ്റ് ഒരു പ്രസംഗം ഈശോയ്ക്ക് അദ്ദേഹത്തിന്റെ പാട്ടുകളെക്കാൾ ഇഷ്ടമായി എന്ന ഒരു വെളിപ്പെടുത്തൽ ഒരു സന്യാസിനി തന്റെ ദർശനത്തിൽ അച്ഛനോട് പറഞ്ഞു. അതിൻറെ അവസരം ഇതാണ് . ഒരു മതേതര സംവാദത്തിൽ അച്ചൻ പങ്കെടുത്തു. അതിലെ വിഷയ അവതാരകർ തങ്ങളുടെ മതങ്ങളെക്കുറിച്ച് ശക്തമായി വാദിച്ചു. എന്നാൽ ക്രിസ്ത്യാനി ആകട്ടെ മറ്റു മതസ്ഥരെ വേദനിപ്പിക്കാതെ മത സൗഹാർദ്ദവും മതേതരത്തവും ഒക്കെ പറഞ്ഞു അവിടെയും ഇവിടെയും തൊടാതെ തന്റെ വിശ്വാസം പറഞ്ഞു വച്ചു. അത് അച്ചന് ഇഷ്ടമായില്ല. പിന്നീട് ഓഡിയൻസിന് സംസാരിക്കാൻ അവസരം ലഭിച്ച സമയത്ത് അച്ചൻ എണീറ്റ് നിന്ന് ക്രിസ്ത്യാനിയെ സംബന്ധിച്ച് ക്രിസ്തുവാണ് ഏകദൈവം എന്ന് ശക്തമായി ഉറക്ക പറഞ്ഞു. മൂന്ന് മിനിറ്റോളം നിൽക്കുന്നതായിരുന്നു അച്ചൻറെ പ്രസംഗം. ആ കാര്യമാണ് ഈശോ ഏറെ ഇഷ്ടപ്പെട്ടത്
മറ്റുള്ളവരുടെ മുമ്പിൽ ക്രിസ്തുവിന് ഏറ്റുപറയാനായിട്ടുള്ള ധൈര്യം നമുക്കുണ്ടോ..? നമ്മുടെ വാക്കിൽ പ്രവർത്തിയിൽ, വസ്ത്രധാരണ രീതിയിൽ, ആഭരണ- ഉടയാടകളിൽ നമ്മുടെ ശരീര ഭാഷകളിൽ, അഭിസംബോധന രീതികളിൽ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കാനായിട്ടുള്ള ഒരു ധൈര്യം ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ് . ഈ അടുത്തിടെ ഒരു യുവ ധ്യാനഗുരു പറഞ്ഞതുപോലെ "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പറഞ്ഞുകൊണ്ട് വേണം നുമ്മ ക്രിസ്ത്യാനികൾക്കിടയിലെ സംസാരം പോലും ആരംഭിക്കുവാൻ അതാണ് നമ്മുടെ വിശ്വാസപ്രഘോഷണരീതി . അതുകൊണ്ട് കുറച്ചുകൂടി ക്രിസ്തുവിന് പ്രഘോഷിക്കുന്നവരായി മാറുക.
ലോകം ഒരു കാൽ പന്തിലേക്ക് ചുരുങ്ങിയ ദിനങ്ങളാണ്... കളിക്കളത്തിൽ മൂന്ന് ഗോളടിച്ചതിനുശേഷം ഏതാണ്ട് മധ്യവയസ് പിന്നിട്ട ആ കളിക്കാരൻ പതിനായിരക്കണക്കിന് കാണികളെ സാക്ഷി നിറുത്തി ആകാശത്തേക്ക് നോക്കി കുരിശു വരയ്ക്കുമ്പോൾ അതിനും വലിയ ക്രിസ്തു പ്രഘോഷണം വേറെ ഇല്ല എന്നു തോന്നി പോകും... മനുഷ്യരുടെ മുമ്പിൽ വാക്കിലും പ്രവർത്തിയിലും ജീവിതത്തിലും ഈശോയെ ഏറ്റുപറയുക...
ചോദ്യവും ഉത്തരവും
ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
മത്തായി 10 : 28.
ഇവിടെ എന്താണ് നരകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?
ഇവിടെ നരകം (Hell) എന്നതിന് ഗ്രീക്കിൽ ഈശോ (മത്തായി) ഉപയോഗിച്ചിരിക്കുന്ന വാക്ക് ഗേഹെന്ന (Gehenna) എന്നാണ്.
സത്യത്തിൽ പഴയനിയമത്തിൽ ഗേഹെന്ന എന്ന് പറയുന്നത് ഒരു സ്ഥലപ്പേരാണ് . ഈ വാക്ക് വരുന്നത് ' Ge Hinnon' എന്ന ഹീബ്രു വാക്കിൽ നിന്നാണ് The Valley of Hinnon / ഹിന്നൊൻ താഴ് വര എന്നണ് ഇതിന്റെ അർത്ഥം.
ഇത് ജെറുസലേമിന് പുറത്ത്, തെക്ക് ഭാഗത്തുള്ള ഒരു സ്ഥലമാണ് . അവിടെ വിഗ്രഹ ആരാധനയും നരബലിയും(2 രാജ 23:10, ജെറ 7:31-32) ഒക്കെ നടക്കുന്നത് കൊണ്ട് അത് ശപിക്കപ്പെട്ട ഒരു സ്ഥലമായി യഹൂദർ കണക്കാക്കി പോന്നു.
പ്രവാചകന്മാരുടെ കാലഘട്ടത്തിൽ ആകട്ടെ ആ സ്ഥലം ദൈവത്തിൻറെ ഭീതികരമായ അന്ത്യവിധിയുടെ
ഒരു പ്രതീകാത്മക സ്ഥലമായി മാറി. (അവിടെ പുഴു ചാവുകയോ അഗ്നി കെടുകയോ ഇല്ല.... (ഏശയ്യ 66:24) എന്നുള്ള പ്രയോഗമെല്ലാം അങ്ങനെ വന്നതാണ്.
പിന്നീട് വന്ന യഹൂദ എഴുത്തുകളിൽ ഈ ഗേഹെന്ന എന്നുള്ളത് ഒരു സ്ഥലം എന്നതിനേക്കാൾ ഉപരിയായി ഒരു പ്രതീകാത്മകമായ അവസ്ഥയായി മാറ്റപ്പെട്ടു. ( ഇമ്മടെ നാട്ടിൽ developed അല്ലാത്ത എല്ലാ സ്ഥലങ്ങളേയും 'പട്ടിക്കാട്' എന്ന് വിശേഷിക്കും പോലെ... ആ നാട്ടുകാർ ക്ഷമിക്കുക..)
എന്തായാലും ഈശോയും
തന്റെ യഹൂദ ഓഡിയൻസിന് മനസ്സിലാകത്തക്ക വിധം പലപ്പോഴും ഗേഹെന്ന എന്നുള്ള വാക്ക് ഉപയോഗിക്കുന്നുണ്ട് . (മത്തായി 5:22, മർക്കോസ് 9:47-48).
പിന്നീട് ഗ്രീക്ക് ബൈബിൾ ലത്തീനിലേക്കും അവിടെനിന്ന് English ലേക്കും Translate ചെയ്തപ്പോൾ ഗേഹെന്ന എന്നതിനു നരകം (Hell) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. (സത്യത്തിൽ ഇത് രണ്ടും ഒന്നല്ല.)
എന്നാൽ മധ്യ കാലഘത്തിൽ ക്രിസ്ത്യൻ എഴുത്തുകളിൽ ഗേഹേന്ന എന്ന പദം നരകം എന്നതിനേക്കാൾ ശുദ്ധീകരണ സ്ഥലം എന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മടെ പഴയ മലയാള പ്രാർത്ഥന പുസ്തകങ്ങളിലും ശുദ്ധീകരണസ്ഥല ആത്മക്കളുടെ വണക്കമാസം പുസ്തകത്തിലുമൊക്കെ ഗേഹേന്ന എന്നതു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്... (അഗ്നി കേടാത്തതും പുഴു ചാകത്തതുമായ ആ സ്ഥലത്തെ കുറിച്ചു ഓർത്തു നമ്മളിൽ പലരും പണ്ട് എത്ര പേടിച്ചിട്ടുണ്ട് അല്ലേ...)
ശ്ലീഹക്കാലം 06⌄
Homily 01 - Luke 12:57-13:5⌄
Homily 02 - Luke 12:57-13:5⌄
Homily 03 - Luke 12:57-13:5⌄
Homily 04 - Luke 12:57-13:5⌄
Homily 05 - Luke 12:57-13:5⌄
Homily 06 - Luke 12:57-13:5⌄
Homily 07 - Luke 12:57-13:5⌄
Homily 08 - Luke 12:57-13:5⌄
Homily 09 - Luke 12:57-13:5⌄
Homily 10 - Luke 12:57-13:5⌄
Homily 11 - Luke 12:57-13:5⌄
Homily 12 - Luke 12:57-13:5⌄
6⃣ഞായർ
ലൂക്ക 12:57- 13:5
Biblical and Historical Background
ജറുസലേമിലേക്കുള്ള ഈശോയുടെ യാത്രയിൽ നടത്തുന്ന ദീർഘമായ സംഭാഷണത്തിൽ നിന്നുള്ള ഭാഗമാണ് ഇന്നത്തെ സുവിശേഷം.
കാര്യം രണ്ട് അധ്യായങ്ങൾ ആയിട്ടാണ് കിടക്കുന്നത് എങ്കിലും ഈ രണ്ട് passage പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. (അധ്യായങ്ങളും വാക്യങ്ങളും എല്ലാം പിന്നീട് add ചെയ്യപ്പെട്ടതാണ് എന്നു അറിയാമല്ലോ)
ഇസ്രായേൽ ജനത്തിന്റെ വിശ്വാസത്തിന്റെ/ അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നു രോഗം,സഹനം, മരണം ഇതെല്ലാം ദൈവത്തിൻറെ ശിക്ഷയാണ് , പാപത്തിന്റെ ഫലമാണ് എന്ന ചിന്ത eg. ജോബിന്റെ പുസ്തകത്തിൽ സുഹൃത്തുക്കൾ അവനെ കുറ്റപ്പെടുത്തുന്നത് അവൻ ചെയ്ത പാപത്തിന്റെ ഫലമാണ് ഇത് എന്നു പറഞ്ഞു കൊണ്ടാണ്. അങ്ങനെയുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഈശോ സംസാരിക്കുന്നത്.
Interpretation
1. പെട്ടെന്ന് രമ്യതയിലെത്തുക
നിമിഷപ്രിയ എന്ന മലയാളി യുവതിയെ യമനിൽ വധശിക്ഷയ്ക്ക് വിധിച്ചത് വലിയ വാർത്തയായിരുന്നു. പറഞ്ഞു കേട്ട കാര്യങ്ങൾ ശരിയാണെങ്കിൽ ഒരു യമൻ പൗരനെ കൊന്നതിന്റെ( ശേഷം വെട്ടി നുറുക്കി ) ഫലമായാണ് ഈ ജയിൽ ശിക്ഷ. അവളുടെ മോചനത്തിനായി വലിയ തുക ശേഖരിച്ചു മോചന ദ്രവ്യമായി ആ യമൻ പൗരന്റെ വീട്ടുകാർക്ക് കൊടുക്കാൻ ശ്രമിച്ചുകൊണ്ട് അവരുമായി സംസാരിച്ചു രമ്യതയിലെത്തി കേസ് ഒത്തു തീർപ്പാക്കാൻ പലരും ശ്രമിക്കുന്നുണ്ട്.
ആ ശ്രമം ഫലവത്തകട്ടെ എന്നു പ്രാർത്ഥിക്കാം
സുവിശേഷത്തിൽ ഈശോ ഓർമ്മപ്പെടുത്തുന്ന ഒരു കാര്യം ഇതുതന്നെയാണ്. നിങ്ങൾ ശത്രുവിനോട് എത്രയും പെട്ടെന്ന് രമ്യതയിൽ എത്തണം അതല്ലെങ്കിൽ അവൻ നിന്നെ കാരാഗ്രഹത്തിൽ അടക്കുകയും നിനക്ക് വലിയ പിഴ അവിടെ കൊടുക്കേണ്ടി വരുകയും ചെയ്യും എന്നുള്ളതാണ്. അതായത് ദൈവവുമായും മനുഷ്യനുമായും രമ്യതയിൽ ജീവിക്കുക എന്നുള്ളതാണ് സുവിശേഷം ഓർമ്മപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ബന്ധങ്ങളുടെ കാര്യത്തിൽ വല്ലാത്ത ഒരു അകൽച്ചയാണ് നമ്മുടെ കാണിക്കുക. സഹോദരങ്ങളുമായി, അയൽക്കരുമായി, സുഹൃത്തുക്കളുമായി, ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ.... ഇങ്ങനെ ബന്ധങ്ങൾ അകന്നു പോയിക്കൊണ്ടിരിക്കുന്നു . സ്വത്തിന്റെ പേരിൽ , പറമ്പിന്റെ പേരിൽ , പണത്തിന്റെ പേരിൽ ,തെറ്റിദ്ധാരങ്ങളുടെ പേരിൽ നമ്മൾ വഴക്കും വക്കാണവുമായി നമ്മൾ മുന്നോട്ടു പോകുന്നു. സിവിൽ കോർട്ടിലെ കേസുകളിൽ നല്ല ഒരു ശതമാനവും ഇത്തരത്തിലുള്ള സാമ്പത്തിക കാര്യങ്ങൾ വച്ചുകൊണ്ടുള്ള പ്രശ്നങ്ങളാണ്. വിവാഹ കോടതിയിലും പലപ്പോഴും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വഴക്കും അകൽച്ചയുമാണ്.
ദൈവവുമായും മനുഷ്യനുമായും രമ്യതയിലാവുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ബലിയർപ്പിക്കാൻ വരുമ്പോൾ ഉണ്ടാകേണ്ട അടിസ്ഥാന യോഗ്യത എന്ന് പറയുന്നത് ഈ രമ്യത തന്നെയാണ് എന്നറിയാമല്ലോ.
"നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക."
മത്തായി 5 : 23 &24
അതുകൊണ്ട് കഴിയുന്നത്ര വേഗത്തിൽ അപരനുമായി രമ്യതയിൽ എത്തുക.
2. ശരിയായി വിധിക്കുക
ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ഈശോ ചോദിക്കുന്ന ചോദ്യമാണ് .
ഈ ചോദ്യത്തിന് എന്നും പ്രസക്തിയുണ്ട്. നമ്മുടെ വിധികൾ പലപ്പോഴും തെറ്റായി പോകുന്നു. ഒരാളുടെ നിറം, മതം, ജാതി, പാർട്ടി, കഴിവ്, ഉദ്യോഗം, സാമ്പത്തിക നിലവാരം എന്നിവയൊക്കെ നോക്കിയാണ് ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ വിലയിരുത്തുന്നതും വിധിക്കുന്നതും . ( കുറ്റവാളികളെ കണ്ടാൽ അറിയില്ലേ എന്ന 'ജനഗണമന' സിനിമയിലെ ജഡ്ജി യുടെ ഡയലോഗ് മാത്രം ഓർക്കുക) മാത്രമല്ല നമ്മുടെ പല ജഡ്ജ്മെന്റുകളും കേട്ടറിവുകളും ഊഹാപോഹങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് . അത് പലപ്പോഴും മുഴുവൻ ശരിയാക്കണം എന്നില്ല. അതുകൊണ്ട് മറ്റൊരാളെ ശരിയായി വിധിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? ഇല്ലെങ്കിൽ വിധിക്കാതെ ഇരിക്കുന്നതാണ് നല്ലത്. മാനുഷികമായ നമ്മുടെ ജഡ്ജ്മെന്റുകൾക്ക് അപ്പുറമാണ് ഓരോ വ്യക്തിയും.
ബോബി അച്ചന്റെ ഒരു കഥ ഉണ്ടല്ലോ. കാട്ടിലെ ഒരു ഞാൺ നീളമുള്ള ഒരു ഇരട്ടവാൽ പുഴു. മുന്നിൽ കാണുന്ന എല്ലാ മൃഗങ്ങളെയും തന്റെ ശരീരം കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കളിയാക്കി വിടുമായിരുന്നു. " നീ ഒരു ചാൺ നീളം ,അര ചാൺ ഉയരം എന്നൊക്കെ പറഞ്ഞുകൊണ്ട്. ഒടുവിൽ ഒരു കുയിലിൻറെ ⬛അടുത്തു ഇതേ രീതിയിൽ അതിൻറെ വലുപ്പത്തെ പരിഹസിച്ച് പുഴു കളിയാക്കി. ഉടൻ കുയിൽ മനോഹരമായി ഒരു ഗാനം ആലപിച്ചു എന്നിട്ട് പറഞ്ഞു: ഇരട്ട വാൽ പുഴു, നിന്റെ ഏത് അളവുകൊണ്ട് എന്റെ ഈ സംഗീതത്തെ അളക്കാൻ പറ്റും?" പുഴു നാണിച്ചു തല താഴ്ത്തി നിന്നു. എന്നു വച്ചാൽ നമ്മുടെ അളവുകൾക്ക് അപ്പുറമാണ് ഓരോ മനുഷ്യനും. അതുകൊണ്ട് ആരെയും ശരിയറിയാതെ വിധിക്കാതിരിക്കുക. കേട്ടറിവിനും അപ്പുറമാണ് ഓരോ മനുഷ്യനും എന്ന സത്യം മനസ്സിലാക്കുക. വാട്സാപ്പിൽ കണ്ട ഒരു വീഡിയോ : പ്രായമായ , മുഷിഞ്ഞവസ്ത്രം ധരിച്ച, നരച്ച താടിയും ഉന്തിയ കണ്ണുകളും ഉള്ള ഒരു മനുഷ്യൻ . ഒരു പെട്ടിക്കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങുകയാണ്. അയാളുടെ രൂപവും ഭാവവും കണ്ട ഒരു സ്ത്രീ അറച്ചു ഒരു അടി മാറിനിൽക്കുകയാണ്. ആ സ്ത്രീ വെറുപ്പോടുകൂടി അയാളെ നോക്കുകയാണ്. അപ്പോഴാണ് മറ്റൊരാൾ ഓടിവന്ന് അദ്ദേഹത്തിന് മുഖത്തെ വിയർപ്പുകൾ ഒരു ടവ്വൽ ഉപയോഗിച്ച് തുടച്ചുനീക്കുന്നത്. ഉടൻ ആ സ്ത്രീ മനസ്സിലാകുന്നു ആ വൃദ്ധൻ ഒരു സിനിമാനടൻ ആണെനും. അത് അയാളുടെ ഷൂട്ടിങ്ങിന്റെ വേഷമാണ് എന്നും. ഉടൻ ആ സ്ത്രീ ഒന്നു ചമ്മി തല താഴ്ത്തുന്നു . ഒരു ക്യാപ്ഷനോട് കൂടിയാണ് ആ വീഡിയോ അവസാനിക്കുന്നത്: "Dont Judge a Book by its Cover Page"
ഈശോ പറയുന്നുണ്ട് "വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത്"
അപരന്റെ നന്മ കാണാതെ അവനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകളും ഈ വിധിയുടെ ഭാഗമായി കണകാക്കാം. (ഏത്... ?ഒരുവന്റെ അഭാവത്തിൽ അവനെ കുറിച്ചുള്ള സകല കുറ്റങ്ങളും പറഞ്ഞു അവനെ വിധിക്കുകയും വധിക്കുകയും ചെയ്യുന്ന കലാ പരിപാടിയില്ലേ അതു അത്ര നല്ല കാര്യമല്ല എന്നു ചുരുക്കം)
ഇതേ കാര്യം കുറച്ചും കൂടി ഭംഗിയായിട്ട് പൗലോസും പറയുന്നുണ്ട്:
"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
(റോമാ 2 : 1)
3. സൂചനയാണിത്.... സൂചന മാത്രം...സൂചന കണ്ടു പഠിച്ചില്ലെങ്കിൽ....
അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞപ്പോൾ 250 ഓളം ആളുകൾ മരിച്ചു കഴിഞ്ഞപ്പോൾ അതുമല്ലെങ്കിൽ അമേരിക്കൻ ടെക്സസിലെ പ്രളയത്തിൽ കുഞ്ഞുങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞപ്പോഴും പലരും ചോദിക്കുന്ന ചോദ്യം എന്താണ് എന്തുകൊണ്ടാണ് അവർക്കെങ്ങനെ സംഭവിക്കുന്നത് ? ഈ കാര്യത്തിന് മാത്രമല്ല ഏത് ദുരന്തം വരുമ്പോഴും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉയരുന്ന ചോദ്യം ഇതാണ് എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ഇപ്രകാരം സംഭവിക്കുന്നത്? അവരുടെ കുഴപ്പം കൊണ്ടാണോ? അവരുടെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണോ എന്നൊക്കെ . എന്നാൽ ജീവിതത്തിലെ ദുരന്തങ്ങൾക്ക് ദൈവികശാസ്ത്രമായ ഒരു വ്യാഖ്യാനമാണ് ഈശോ നൽകുന്നത്
ദുരന്തങ്ങൾ ദൈവ ശിക്ഷയുടെ ഭാഗമായി കണക്കാക്കുന്ന ഒരു സമൂഹം ആണ് അന്നത്തേതും ഇന്നത്തേതും.
ഒരു പരിധിവരെ നമ്മുടെ ധ്യാന ഗുരുക്കന്മാർ പഠിപ്പിച്ചു വീടുന്നതും ഇതുതന്നെ. ജീവിതത്തിലെ ദുരന്തങ്ങൾക്കു മിനിമം 2⃣ കാരണങ്ങൾ ഈശോ തന്നെ പറയുന്നു
1⃣ ദൈവത്തിന്റെ പ്രവർത്തി ആ വ്യക്തിയിൽ വെളിപ്പെടാൻ .
eg. അന്ധതക്കുള്ള കാരണം (യോഹന്നാൻ 9: 3)
2⃣. ഇത് മറ്റുള്ളവർക്കുള്ള താക്കീത് ആണ്. അല്ലെങ്കിൽ പശ്ചാത്തപത്തിലേക്കുള്ള വിളിയാണ്.
ഇന്നല്ലെങ്കിൽ നാളെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന് തിരിച്ചറിയുക. ജീവിത രീതി മാറ്റുക. സത്യത്തിൽ ഇതു തന്നെയാണ് കാലത്തിൻറെ അടയാളങ്ങൾ മനസ്സിലാക്കണമെന്ന് സുവിശേഷ ത്തിൻറെ ആരംഭത്തിൽ ഈശോ പറഞ്ഞിരിക്കുന്നതും.
മറ്റൊരുവന്റെ ജീവിതത്തിലെ പ്രശങ്ങൾ നാളെ എന്റെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന ചിന്ത നല്ലതാണ്.
Eg. ഒരുവൻ ലോണ്‍ എടുത്തു കടം കേറി മുടിയിന്നു. നാളെ എനിക്കും വരാം.
ഒരുവൻ സ്പീഡിൽ വണ്ടി ഓടിച്ചു accident ഉണ്ടാകുന്നു. എനിക്കും വരാം.
ഒരുവൻ കുടിച്ചു കുടിച്ചു adict ആകുന്നു. എനിക്കും സംഭവിച്ചേക്കാം...
ഏത്... ഓരോ ദുരന്തവും
പഴയ മുദ്രാവാക്യം നമ്മെ ഓർമ്മപെടുത്ത ണം "സൂചനയാണിത്... സൂചന മാത്രം... സൂചന കണ്ടു പഠിച്ചില്ലെങ്കിൽ...."
Homily 13 - മത്തായി 9:27 -38⌄
ശ്ലീഹാക്കാലം ഞായർ6⃣
മത്തായി 9:27 -38
BIBLICAL BACKGROUND
ഈശോ അന്ധന് കാഴ്ച നൽകുന്നതും ഊമനെ സുഖമാക്കുന്നതും ഒപ്പം ശിഷ്യന്മാരെ വേലയ്ക്കായി നിയോഗിക്കുന്നതും ആയിട്ടുള്ള സുവിശേഷ ഭാഗമാണ് വായന.
ദൈവവിളിയുമായി പ്രത്യേകിച്ച് പൗരോഹിത്യ ദൈവവിളിയുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ വായനകൾ കിടക്കുന്നത്.
ആദ്യ വായനയിൽ ലേവ്യരുടെ പുസ്തകത്തിൽ അഹോറോനെയും പുത്രന്മാരെയും പൗരോഹിത്യ വസ്ത്രങ്ങൾ ധരിപ്പിക്കുന്നതും വിശുദ്ധീകരിക്കുന്നതും ആയിട്ടുള്ള സംഭവങ്ങൾ വായിച്ചു കേൾക്കുന്നു. രണ്ടാം വായനയിൽ ഏശയ്യ പ്രവാചകന്റെ വിളിയാണ് സൂചിപ്പിക്കുന്നത്. കർത്താവിൻറെ തെരഞ്ഞെടുക്കപ്പെട്ട ദാസനായി താൻ പോകുവാനുള്ള സന്നദ്ധ പ്രവാചകൻ അറിയിക്കുന്നു. ലേഖനത്തിൽ ആകട്ടെ പൗലോസ് ശ്ലീഹാ ദൈവ വിളിയെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിക്കുന്നു. ലൗകിക മാനദണ്ഡം അനുസരിച്ച് ആരും തന്നെ അതിന് യോഗ്യരല്ല എന്നുള്ള നിഗമനത്തിലേക്കു ശ്ലീഹ എത്തുന്നു. പിന്നെ ആരും അഹങ്കരിക്കാതിരിക്കാൻ ഭോഷന്മാരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത് എന്നാണ് ശ്ലീഹയുടെ പക്ഷം.
അതാണ് സെന്റ് ബെർണർഡ് പറയുന്നത് നമ്മളൊക്കെ വെറും വിശുദ്ധ വിഡ്ഢികൾ ( Holy Fools) ആണെന്ന്.
INTERPRETATION
1. വിള ഭൂമിയിലെ വേലക്കാർ
വിള ഭൂമിയിലേക്ക് വേലക്കാരെ അയക്കുവാനായിട്ട് പ്രാർത്ഥിക്കാൻ ഈശോ ആവശ്യപ്പെടുന്നുണ്ട്.
നമ്മുടെ വിള ഭൂമി വികസിച്ചുകൊണ്ടിരിക്കുകയാണ്. (ഇന്ത്യയിലെവിടെയും സുവിശേഷപ്രഘോഷണം നടത്താൻ സീറോ മലബാർ സഭയ്ക്ക് വരെ അനുവാദം കിട്ടിയിട്ട് കുറച്ചു നാളായി. നമ്മളത് പ്രയോഗത്തിൽ ആക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നല്ല കാര്യം) പക്ഷെ വേലക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. പൗരോഹിത്യ- സന്യാസ ദൈവവിളികൾ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ചുരുക്കം. സന്യാസ ഭവനങ്ങൾ പലതും അടച്ചു കഴിഞ്ഞു. ചില സന്യാസ ഭവനങ്ങളിലെ Average പ്രായം 60-65 ആയി മാറി (സന്യാസിനിമാർ ക്ഷമിക്കുക). പല രൂപതകളിലെയും മൈനർ സെമിനാരികൾ അടച്ചുപൂട്ടി, മേജർ സെമിനാരികളിലും കുട്ടികളെ കിട്ടാതെ വിഷമിക്കുന്നു. മിഷൻ രൂപതകളിൽ നാട്ടിൽ നിന്നുള്ള ദൈവ വിളികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്രയും നാൾ നമ്മൾ വിചാരിച്ചിരുന്നത് തമ്പുരാൻറെ വിളഭൂമിയിലേക്ക് സുവിശേഷ വേലയ്ക്കായി അയക്കപ്പെടുക എന്നുള്ളത് സന്യാസ- പൗരോഹിത്യ ജീവിതവിളികളുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ് . എന്നാൽ ഇനി മുതൽ അങ്ങനെയല്ല അവരോടൊപ്പം തന്നെ ആത്മായ സഹോദരങ്ങൾക്കും ഒരു കൂട്ടഉത്തരവാദിത്വം ഈ കാര്യത്തിൽ ഉണ്ട്. അവരും വിള ഭൂമിയിലെ വേലക്കാർ തന്നെയാണ്.
"ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്;"
1 കോറി 3 : 9 എന്ന് പൗലോസ് ചുമ്മാ പറയുന്നതല്ല.
ഈ കാര്യം ഗൗരവത്തോടെ ഏറ്റെടുക്കേണ്ട സമയമായിരുന്നു. എന്ന് പറഞ്ഞാൽ തീക്ഷ്ണതയുള്ള നല്ല അല്മായരെ ഈശോയുടെ വചനം പ്രഘോഷിക്കുവാനായി മിഷൻ പ്രദേശമാകുന്ന വിള ഭൂമിയിലേക്ക് ഇറങ്ങിത്തിരിക്കേണ്ടിയിരിക്കുന്നു. (നമ്മുടെ ജീസസ് യൂത്ത് പോലുള്ള സംഘടനയിൽ നിന്നും അങ്ങനെയുള്ള ചില മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് സന്തോഷകരം. )
സുവിശേഷ വേലയ്ക്ക്
വിശാലമായി കിടക്കുന്ന വിള ഭൂമിയിലേക്ക് പോകാൻ താല്പര്യമുള്ള വ്യക്തികൾ മുന്നോട്ട് വരണം. കാശ്മീരിലേക്കും വിശുദ്ധ നാട്ടിലേക്കും യൂറോപ്പിലേക്കും മാത്രം (നുമ്മ അച്ചന്മാർ) അവരെ picnic കൊണ്ടൊയാൽ പോരാ ഇടയ്ക്ക് വല്ലപ്പോഴും ഒരു (നോർത്ത് ഇന്ത്യൻ) മിഷൻ പ്രദേശമെങ്കിലും സന്ദർശിക്കണം . അവരുടെ കഷ്ട പാടുകൾ കാണണം. സാധ്യമായാൽ കുറച്ചു കാലം അവിടെ പോയി സേവനം ചെയ്യണം, സാമ്പത്തികമായി ആ മിഷൻ പ്രദേശങ്ങൾ സഹായിക്കണം. എന്നു വച്ചാൽ ഇനി മുതൽ അച്ചന്മാരും സിസ്റ്റേഴ്സും മാത്രമല്ല വിളഭൂമിയിലെ വേലക്കാർ മറിച്ചു മാമ്മോദീസ വെള്ളം തലയിൽ വീണ ഏതൊരു ക്രൈസ്തവനും അടിസ്ഥാനപരമായി ഒരു മിഷിനറിയാണ് എന്ന കാര്യം മറക്കാതിരിക്കുക. ഈ ശ്ലീഹാക്കാലം സഭ നമ്മെ ഓർമിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം ഇതു തന്നെയാണ്.
2.*NO PR WORKS....
സുവിശേഷത്തിൽ ഈശോ അന്ധരെ സുഖപ്പെടുത്തുന്ന സംഭവം നമ്മൾ കാണുന്നു. നിങ്ങളുടെ വിശ്വാസം പോലെ അനുഭവിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഈശോ അത്ഭുതം നടത്തുന്നത്. ഈ അത്ഭുതത്തിന് മാത്രമല്ല ഏത് അത്ഭുതം ഈശോ നടത്തുമ്പോഴും വിശ്വാസം ഒരു മാനദണ്ഡമായി അവൻ എടുക്കാറുണ്ട് (ഒന്നുകിൽ സൗഖ്യം ആവശ്യമുള്ളവന്റെ അല്ലെങ്കിൽ അവനുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ )എന്ന് പറഞ്ഞാൽ അത്ഭുതമെന്നു പറയുന്നത് വിശ്വാസത്തിൽ നിന്നാണ് മുളയെടുക്കേണ്ടതാണ്.
പക്ഷെ നമ്മുടെ പ്രശ്നം , നമുക്ക് നേരെ തിരിച്ചാണ് അതായത് അത്ഭുതങ്ങൾ കണ്ടാൽ വിശ്വസിക്കാം എന്നുള്ള മട്ടാണ്. ധ്യാനകേന്ദ്രങ്ങളിലേക്കും തീർഥഃ കേന്ദ്രങ്ങളിലേക്കും ആളുകൾ കൂടുന്നതിന്റെ കാരണം അത്ഭുതങ്ങൾ കണ്ടുകൊണ്ട് വിശ്വാസം വർദ്ധിപ്പിക്കാം എന്നുള്ള പ്രതീക്ഷയോടെയാണ് . അത് തെറ്റാണ് എന്നല്ല, സത്യത്തിൽ വിശ്വാസം അത്ഭുതത്തിൽ നിന്നല്ല വരേണ്ടത് മറിച്ച് അത്ഭുതം വിശ്വാസത്തിൽ നിന്നാണ് ഉണ്ടാക്കേണ്ടത്. ഇച്ചിരി ഗൗരവത്തിൽ പറഞ്ഞാൽ
True faith is not born of miracles; rather, miracles are born of faith. (ഇച്ചിരി English ഒക്കെ വച്ചു കാച്ചിക്കോ . പ്രസംഗം ഒന്നു കൊഴുക്കട്ടേ...)
കാര്യം മനസ്സിലായി എന്ന് വിചാരിക്കുന്നു.
പിന്നെ സുഖപ്പെടുത്തിയതിന് ശേഷം ഈശോ പറയുന്ന കാര്യം ഈ കാര്യം അറിയാൻ ഇടയാകരുത് എന്നുള്ള താക്കിയതാണ്.
എന്നുപറഞ്ഞാൽ താൻ ചെയ്യുന്ന കാര്യത്തിന്റെ ഒരു പബ്ലിസിറ്റി ഈശോ ആഗ്രഹിക്കുന്നില്ല എന്ന് ചുരുക്കം. തന്റെ പല അത്ഭുതങ്ങൾക്ക് ശേഷവും ഈശോ ഇത് പറയുന്നുണ്ട്.
ഇത് PR (Public Relation) WORKS ന്റെ കാലമാണ്. ഇലക്ഷൻ കാലഘട്ടത്തിൽ പാർട്ടികളുടെ രാഷ്ട്രീയപരമായ വിജയത്തിൻറെ ഒരു മാനദണ്ഡമായി പറയുന്നത് ഇത്തരത്തിലുള്ള PR വർക്കുകൾ തന്നെയാണ്.
ലക്ഷക്കണക്കിന് രൂപയാണ് ഓരോ പാർട്ടികൾ തങ്ങളുടെ ആശയത്തിന്റെയും വ്യക്തിപരമായ പ്രചാരണത്തിന്റെയും ഒക്കെ പ്രചാരണത്തിനായി ചെലവഴിച്ചത്. അതൊരു പരിധിവരെ വിജയിക്കുകയും ചെയ്തു. രാഷ്ട്രീയക്കാർക്ക് മാത്രമല്ല, ബിസിനസ്സുകാർക്കിടയിലും , സിനിമാ രംഗത്തും ആത്മീയ രംഗത്തും ഈ PR വർക്കുകൾ വന്നു കഴിഞ്ഞു. (നമ്മുടെ ഇടവകകളിൽ വികരിയച്ചന്മാർക്ക് ഇപ്പ PR WORK നായി ഒരു TEAM തന്നെയുണ്ട് എന്നാണ് കേട്ടു കേൾവി.... എന്താല്ലേ.. ??)
എന്തായാലും കർത്താവ് അങ്ങനെയുള്ള PR WORK കൾ ആഗ്രഹിച്ചില്ല . ചില കാര്യങ്ങൾക്ക് പബ്ലിസിറ്റി കൊടുക്കാതിരിക്കാനുള്ള വിവേകം ഉണ്ടാവുക. അതല്ല ചില നന്മകൾ പരസ്യപ്പെടുത്താൻ കർത്താവ് ആഗ്രഹിക്കുന്നുണ്ടെകിൽ പ്രത്യകച്ചു ഒരു PR WORK നടത്തിയില്ലെങ്കിലും അതു പരസ്യ പെട്ടുകൊള്ളും. MOUTH PUBLICITY എന്ന സംഭവം ഉണ്ടല്ലോ... കർത്താവിന്റെ കാര്യത്തിൽ നടന്നത് അതാണ്. സൗഖ്യപ്പെട്ടവർ ആവശ്യത്തിനു mouth publicity കൊടുത്തുകാണും. എന്നു വച്ചാൽ നമ്മുടെ (ആത്മീയ രംഗത്തെ) നന്മയ്ക്ക് പ്രതേകിച്ചൊരു PR WORK PUBLICITY ആവശ്യമില്ല. അതു വെളിപ്പെടാൻ ഉള്ളതാണെകിൽ കർത്താവ് തന്നെ അത് വെളിപ്പെടുത്തും.
'3. ഓപ്പറേഷൻ തൂഫാൻ'
നാട് മുഴുവൻ ഓപ്പറേഷൻ തൂഫാനിന്റെ അലയടികളാണ്. ലഹരിക്കെതിരെയുള്ള പോരാട്ടം.. സംഭവം കൊള്ളാം ആഭ്യന്തര മന്ത്രി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ലഹരിക്ക് അടിമപ്പെട്ടു പോയ നമ്മുടെ യുവതലമുറയെ കണ്ടു മനസു മടുത്താണ് ഇത്തരമൊരു തീരുമാനം അതി വേഗം നടപ്പിലാക്കാൻ ഈ സർക്കാർ തീരുമാനിച്ചത് എന്നണ്.
സുവിശേഷത്തിൽ പറയുന്ന കാര്യം ജനക്കൂട്ടത്തെ കണ്ടപ്പോൾ ഈശോയ്ക്ക് അവരോടു അനുകമ്പ തോന്നി എന്നണ് . (ഈ അനുകമ്പ എന്ന വാക്കിന് ഗ്രീക്കിൽ splagchnizomai എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് - കുടലിൽ ഇളക്കമുണ്ടായി - എന്നാണ് അതിന്റെ വാച്യ അർത്ഥം . നമ്മൾ അതിനെ അനുകമ്പ എന്നു തർജമ്മ ചെയ്യുന്നു. അതവിടെ നിക്കട്ടെ...) കാരണം അവർ പരിഭ്രാന്തരും നിസഹായകരും ആയിരുന്നു എന്നണ് സുവിശേഷത്തിൽ പറയുന്നത്.
ലഹരിയുടെ കാര്യത്തിൽ ഇതു ശരിയാണ് എന്നു തോന്നുന്നു. ലഹരി കിട്ടാതെ വരുമ്പോൾ നമ്മുടെ (യുവ) തലമുറ പരിഭ്രാന്തരാകുന്നു. അവരുടെ പരിഭ്രാന്തിക്കു മുന്നിൽ അവരുടെ മാതാപിതാക്കൾ (കുടുംബാംഗങ്ങൾ) നിസ്സഹായരാകുന്നു. അതുകൊണ്ടു ഇത്തരക്കാരെ കാണുമ്പോൾ ഈശോയെപോലെ നമുക്കും അവരോടു അനുകമ്പ (കുടലിൽ ഇളക്കം) തോന്നണം.
അത്തരക്കാരോട് കണിക്കാവുന്ന അനുകമ്പ എന്നത് ആ ദുശീലത്തിൽ നിന്നും അവരെ പുറത്തുകടക്കാൻ സഹായിക്കുക എന്നതും ഒപ്പം ലഹരി വരുന്ന വഴിയ്ക്ക് തടയിടുക എന്നതും അതിനെതിരെ ഗൗരവകരമായ ഒരു ബോധവത്കരണം നടത്തുക എന്നതുമാണ്. എന്നു പറഞ്ഞാൽ തൂഫാൻ എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, നമ്മൾ ഓരോരുത്തരും തൂഫാൻ പോരാളികൾ ആണ്. ലഹരി മൂലം പരിഭ്രാന്തരായ , നിസ്സഹായരായ വ്യക്തികളോട് കിടുംബങ്ങളോട് കരുണ കാണിക്കാൻ നമുക്ക് പറ്റണം. ഈശോയ്ക് അനുകമ്പ തോന്നിപ്പോൾ ആണ് അവൻ ശിഷ്യന്മാരെ അയക്കുന്നത്. അതിനെക്കുറിച്ചു പറയുന്നത് His Compassion leads Mission എന്നണ്. അതുകൊണ്ട് കള്ളു കുടിയന്മാരോട് അനുകമ്പ തോന്നിയാൽ മാത്രം പോരാ അവരെ വല്ല Di Addiction സെന്ററിൽ എത്തിക്കാനുള്ള Mission കൂടി നമ്മൾ ഏറ്റെടുക്കണം എന്നു ചുരുക്കം.
ഈശോ അന്ധനെ സുഖപ്പെടുത്തി, ഈശോ ഊമയെ സുഖപ്പെടുത്തി , അവൻ സർവ്വ രോഗങ്ങളും സുഖപ്പെടുത്തി അത്ഭുതം പ്രവർത്തിച്ചപോലെ നമ്മുക്ക് ചെയ്യാവുന്ന ഒരു അത്ഭുതം ലഹരിക്ക് അടിമപ്പെട്ട ഒരുവനെ സുഖപ്പെടുത്തുക എന്നതാണ്. അതു ഈശോ ചെയ്ത അത്ഭുതത്തേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ നമുക്ക് അതു സാധ്യവുമാണ്. നമുക്കും പറയാലോ ഞാൻ ഒരു കള്ള് കുടിയനെ സുഖപ്പെടുത്തി എന്ന്...
ഓപ്പറേഷൻ തൂഫാന് കട്ടക്ക് support...
ചോദ്യവും ഉത്തരവും
"അവൻ പിശാചുക്കളുടെ തലവനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്"
ആരാണ് ഈ പിശാചുക്കളുടെ തലവൻ ?
പുതിയ നിയമത്തിൽ പിശാചുകളുടെ തലവനായിട്ട് കണക്കാക്കുന്നത് ബേൽസെബൂൾ (Beelzebul/Beelzebub)
എന്ന ദേവനെയാണ് . ഈച്ചകളുടെ നാഥൻ (Lord of Flies)ആ വാക്കിൻറെ അർത്ഥം
പഴയ നിയമത്തി രാജാക്കന്മാരുടെ പുസ്തകത്തിൽ ഫിലിസ്ത്യയുടെ എക്രോൻ ദേശത്തിലെ ദേവനായിട്ടാണ് ഈ ബേൽസെബൂലിനെ കണക്കാക്കുന്നത്.
"ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എക്രോണ്‍ ദേവനായ ബാല്‍സെബൂബിനോട് ആരായാന്‍ ദൂതന്മാരെ അയച്ചതുകൊണ്ട് നീ രോഗശയ്യയില്‍ നിന്ന് എഴുന്നേല്ക്കുകയില്ല; നിശ്ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീ ഇതു ചെയ്തത്?"
2 രാജാ 1 : 16
അതേ സമയം കനാൽ കാരുടെ പ്രധാന ദൈവമായ ബാൽ ദേവനുമായി (Baal= Lord) ഈ ബേൽ സെബൂളിന് ചെറിയ ബന്ധം ഉണ്ട് എന്ന് കരുത്തുന്നവരും ഉണ്ട്.
എന്തായാലും യഹൂദരെ സംബന്ധിച്ചു അന്യ ജാതിക്കാരുടെ വിഗ്രഹ ആരാധനയുടെ ആൾ രൂപങ്ങളിൽ ഒന്നായിരുന്നു ബേൽ സെബൂൾ .അതു കൊണ്ടു അവർ അതിനെ തിന്മയുടെ ആൾ രൂപമാക്കി കണക്കാക്കി. പുതിയ നിയമത്തിൽ ഈശോയുടെ പലപ്പോഴും ഈ പേര് ഉപയോഗിക്കുന്നത് (മത്തായി 10:25, 12:27, ലൂക്ക 11:18) ഈ അർത്ഥത്തിലാണ്. യഹൂദർ അതുകൊണ്ട് തിന്മയുടെ ശക്തികളിൽ പ്രധാനിയായി ഈ ബേൽസെബൂളിനെ കണക്കാക്കി.
നമ്മൾ ഇപ്പോൾ പിശാചിനെ അല്ലെങ്കിൽ സിനിമയുടെ പ്രതിരൂപത്തെ ലൂസിഫർ എന്ന് വിശേഷിക്കുന്ന പോലെ . ഒരു വ്യക്തിപരമായ നാമമായി (Proper name) പിന്നീട് ബേൽസെബൂൾ മാറ്റപ്പെട്ടു.
ശ്ലീഹക്കാലം 07⌄
Homily 01 -Luke 13:22-30⌄
Homily 02 -Luke 13:22-30⌄
Homily 03 -Luke 13:22-30⌄
Homily 04 -Luke 13:22-30⌄
Homily 05 -Luke 13:22-30⌄
Homily 06 -Luke 13:22-30⌄
Homily 07 -Luke 13:22-30⌄
Homily 08 -Luke 13:22-30⌄
Homily 09 -Luke 13:22-30⌄
Homily 10 -Luke 13:22-30⌄
Homily 11 -Luke 13:22-30⌄
Homily 12 -Luke 13:22-30⌄
ലൂക്ക13 :22-30
Biblical and historical background
ഈശോയുടെ ജറുസലേമിലേക്കുള്ള യാത്രയിൽ നടക്കുന്ന ദീർഘ സംഭാഷണത്തിന്റെരണ്ടാം ഭാഗത്തിലാണ് ഇന്നത്തെ സുവിശേഷം.
എങ്ങനെയെങ്കിലും രക്ഷപ്പെടുക എന്നുള്ളത് യഹൂദരുടെ ആഗ്രഹങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് . നിത്യരക്ഷ പ്രാപിക്കുക എങ്ങനെയെന്ന് ഈശോയുടെ അടുത്തു പലപ്പോഴും ഓരോരുത്തരായി ചോദിക്കുമ്പോൾ പ്രമാണങ്ങൾ അനുസരിക്കുക, സമ്പത്ത് ഉപേക്ഷിക്കുക etc. എന്നിങ്ങനെയുള്ള മറുപടികൾ അവൻ നൽകുന്നു. ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്ന മാർഗം ഇടുങ്ങിയ വാതിലിലൂടെ/ വഴിയിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ് ആണ്.
Interpretation
1 ഇടുങ്ങിയവാതിൽ
എന്താണ് ഇടുങ്ങിയ വാതിൽ? യോഹന്നാൻ സുവിശേഷത്തിൽ ഈശോ പറയുന്നു "ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷപ്രാപിക്കും" (യോഹ 10)
എന്നുവെച്ചാൽ രക്ഷപ്രാപിക്കാൻ ആയിട്ടുള്ള ഇടുങ്ങിയ വാതിൽ ക്രിസ്തുവാണ്.
ക്രിസ്തു നടന്ന വഴിയിലൂടെ നടക്കുക . ക്രിസ്തുവാകുന്ന വാതിലിലൂടെ കടക്കുക. അതാണ് രക്ഷക്കുള്ള മാർഗം. ക്രിസ്തു നടന്ന മാർഗ്ഗം എന്ന് പറയുന്നത് സഹനത്തിന്റെ മാർഗ്ഗമാണ്; കഷ്ടതയുടെ വഴിയാണ്. എന്നുവച്ചാൽ നമ്മുടെ സഹനങ്ങളും സങ്കടങ്ങളുമാണ് നമ്മെ നിത്യ ജീവിതത്തിനു പ്രാപ്തമാകുന്നത്. വി. അൽഫോൻസമ്മയും വി. ദേവസഹായം പിള്ളയുമെല്ലാം എപ്രകാരം സഹനത്തിന്റെ തീ ചൂളയിലൂടെ നടന്ന് സ്വർഗ്ഗ കിരീടം നേടിയവരാണ്.
നിത്യജീവൻ നേടിയെടുക്കാൻ വേണ്ടി മാത്രമല്ല ഏതൊരു കാര്യവും നേടിയെടുക്കണമെങ്കില്‍ സഹനത്തിന്റെ കഷ്ടപ്പാടിന്റെ പാതയിലൂടെ നടന്നുനീങ്ങുകയും വാതിലിലൂടെ കടന്നു പോവുകയും വേണം .ഇത്തവണത്തെ KEAM പരീക്ഷയിൽ ടോപ്പർ റാങ്ക് കിട്ടിയ പയ്യൻറെ ഇൻറർവ്യൂ ഒന്ന് ശ്രദ്ധിച്ചു കണ്ടുനോക്കൂ. ഏതാണ്ട് 10- 12 മണിക്കൂർ വരെയാണ് ദിവസവും മിനിമം ആ മകൻ പഠിച്ചിരുന്നത് . ( അവനൊക്കെ റാങ്ക് കിട്ടിയില്ലെങ്കിലേ അതിശയുള്ളൂ). എന്ന് പറഞ്ഞാൽ ഏതൊരു കാര്യം നേടിയെടുക്കാനും കലാ -കായിക - രാഷ്ട്രീയ രംഗങ്ങളിലെ achievments നു പുറകിൽ ത്യാഗത്തിന്റെ സഹനത്തിന്റെ കഷ്ടപ്പാടിന്റെ കഥ ഉണ്ടാകും വേണം എന്നതിന് ആർക്കും സംശയമില്ല .അപ്പ പിന്നെ സ്വർഗ്ഗരാജ്യത്തിന്റെ കാര്യം പറയാനുണ്ടോ... സഹനങ്ങൾ, ത്യാഗങ്ങൾ ഏറ്റെടുക്കാതെ സ്വർഗം സ്വന്തമാക്കാൻ എളുപ്പമല്ല.
അപ്പോസ്തോല പ്രവർത്തനത്തിൽ പൗലോസും സീലാസും തടവറയിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം പാറാവുകാരൻ അവരുടെ ചോദിക്കുന്ന കാര്യം ഇതുതന്നെയാണ് "രക്ഷ പ്രാപിക്കാൻ ഞാൻ എന്ത് ചെയ്യണം?" അതിനു മറുപടിയായി അവർ പറയുന്നത് പ്രകാരമാണ് "കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും".(acts 16:31). ക്രിസ്തുവിലുള്ള വിശ്വാസം ,അവൻ നടന്ന വഴിയിലൂടെ ഉള്ള നടത്തവും ഇതാണ് രക്ഷയിലേക്കുള്ള മാർഗം എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് .
പക്ഷെ ഒരു പ്രശനം ഉണ്ട്. അനേകർ നടക്കാൻ ശ്രമിക്കും എന്നാൽ സാധിക്കുകയില്ല എന്നാണ് ഈശോ പറയുന്നത്.. അതായത് സാധനങ്ങൾ ഏറ്റെടുക്കാൻ ധൈര്യം വേണം അതിലുപരി വേണ്ടത് ഒരു consistency (സ്ഥിരത) ആണ്. ചെയ്യുന്ന കാര്യങ്ങൾ, ആരംഭിക്കുന്ന കാര്യങ്ങൾ തുടർന്ന് കൊണ്ടു പോകാനുള്ള ഒരു സ്ഥിര ഉത്സാഹം വേണം. പലപ്പോഴും നമ്മുടെ പലകാര്യങ്ങളിലും ഒരു ആരംഭ ശൂരത്വം മാത്രമായി പോകുന്നുണ്ടോ എന്നു പരിശോധിക്കണം.
ഹൈന്ദവർക്കിടയിൽ
'പുനർജനനി' എന്ന് പറയുന്ന ഒരു Concept ഉണ്ട് ( പലയിടത്തും അങ്ങിനെ സ്ഥലവുമുണ്ട്). ഇടുങ്ങിയ രണ്ടു പാറക്കെട്ടുകൾക്കിടയിലൂടെ കടന്നാൽ മോക്ഷം കിട്ടും എന്നുള്ള ഒരു ചിന്ത ആളുകളുടെ ഇടയിലുണ്ട്. പക്ഷേ പലരും കടക്കാൻ ശ്രമിക്കുകയും പേടിച്ച് പിൻമാറുകയും ചെയ്യുന്നതായി പറഞ്ഞു ഇട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലും പലപ്പോഴുംനമ്മുടെ ജീവിതത്തിക്കും പല കാര്യങ്ങൾ ആരംഭിക്കുകയും പിന്നീട് സഹങ്ങൾ വരുമ്പോൾ പിൻമാറുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണോ ഉള്ളത്??
2. ദൈവത്തിന് നിന്നെ അറിയുമോ?
ചെയ്തുകൂട്ടിയ വലിയ കാര്യങ്ങൾ പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്നു കരുതുന്നവരുണ്ട്. ദൈവനാമത്തിൽ ഭക്ഷിച്ചു, പാനം ചെയ്തു , പ്രവചിച്ചിരുന്നു പഠിപ്പിച്ചു എന്നൊക്കെ വീമ്പു പറയുന്നവർ . എന്നിട്ടും കർത്താവ് പറയുന്നു എനിക്ക് നിങ്ങളെ അറിയാൻമേല എന്നു.
ദാ അപ്പോ ഇത്രേയുള്ളു കാര്യം. നമ്മൾ അർപ്പിച്ചു കൂടിയ കുർബാനയും എത്തിച്ചു കൂടിയ ജപമാലയും ഏൽപ്പിച്ചു കൂടിയ നൊവേയും കത്തിച്ചു കൂടിയ മെഴുതിരിയും സ്വർഗ്ഗത്തിലേക്ക് നമ്മളെ പ്രവേശിപ്പിക്കണം എന്നില്ല. മറിച്ച് ഏറ്റെടുക്കുന്ന സഹനമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. ഫുൾട്ടൻ ജെ .ഷീൻ പറയുന്നപോലെ നമ്മൾ സ്വർഗത്തിൽ എത്തിയാൽ 3 കാര്യങ്ങൾ നമ്മളെ അത്ഭുത പെടുത്തും.
1. നമ്മൾ പ്രതിക്ഷിച്ച പലരും അവിടെ ഉണ്ടാവില്ല.
2. നമ്മൾ പ്രതീക്ഷിക്കാത്ത പലരും അവിടെ ഉണ്ടാകും.
3. ദൈവകൃപ യാൽ നമ്മൾ അവിടെ എത്തി എന്നതിലുള്ള അതിശയം.
(നമ്മളൊക്കെ അവിടെ എത്തുമോ എന്തോ..?)
3. മരണമെന്ന വാതിൽ
സുവിശേഷത്തിൽ പറയുന്ന ഒരു കാര്യം ഇതാണ്. ചിലര്‍ അകത്തു കയറി ഇരിക്കുന്നു . വേറെ ചിലര്‍ പുറത്താക്കപ്പെടുന്നു. അവർ പല്ലുകടിയും വിലാപവും ആയി ഇരിക്കുന്നു. ഇത് സ്വർഗത്തിലെ കാര്യത്തിൽ മാത്രമല്ല ഭൂമിയുടെ കാര്യവും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിൽ, കായികരംഗത്ത്, സഭാരംഗത്ത് ചിലരൊക്കെ സ്വീകരിക്കപ്പെടുകയും ചിലരൊക്കെ പുറത്താക്കപ്പെടുകയും ചെയ്യുന്ന കാഴ്ച നമ്മൾ കാണാറുണ്ട് . (നമ്മൾ അതിനെ പൊളിറ്റിക്സ് എന്നൊക്കെ വിളിക്കു മായിരിക്കും). എന്തുതന്നെയുമായിക്കോട്ടെ യജമാനന് പ്രിയപ്പെട്ടവർ അകത്താക്കുന്നു അതല്ലാത്തവർ പുറത്താകുന്നു. പുറത്താക്കിയവർക്ക് പിന്നെ പരാതിയായി പരിഭവമായി വിമർശനമായി അമർഷങ്ങളായി ...
നമ്മൾ ഇതിൽ ഏതു ഗണത്തിൽ പെടും സ്വർഗീയ യജമാനന് ഇഷ്ടപ്പെട്ട ഗണത്തിൽ പെടാൻ നമുക്ക് സാധിക്കുമോ?
അകത്താക്കപ്പെടാൻ വാതിൽ അടയ്ക്കുന്നത് വരെയെ സമയമുള്ളൂ. അതായത് മരണമെന്ന വാതിൽ നമുടെ ജീവിതത്തിൻറെ മുമ്പിൽ അടഞ്ഞുകഴിഞ്ഞാൽ അകത്തു കടക്കുവാൻ ആയിട്ടുള്ള സാധ്യത ഇല്ലാതാവുകയാണ്. അതുകൊണ്ട് ആ വാതിൽ അടയുന്നതിനു മുൻപ് സഹനം ആകുന്ന വഴിയിലൂടെ സഞ്ചരിച്ച് അകത്ത് കയറിപ്പറ്റാനായിട്ടുള്ള യോഗ്യത നേടിയെടുക്കാൻ പരിശ്രമിക്കാം
Homily 13 -യോഹ 14:15-20,25-26⌄
ശ്ലീഹാകാലം
ഞായർ 7⃣
യോഹ 14:15-20,25-26
Liturgical & Biblical Background
ശ്ലീഹാക്കാലം അവസാനത്തെ ഞായറാഴ്ചയാണ്. ഇന്നത്തെ വായനകളൊക്കെ പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടതാണ്. ആത്മാവ് പെന്തക്കോസ്ത തിരുനാളിൽ ശ്ളീഹന്മാരുടെ മേൽ എഴുന്നള്ളി വന്ന സംഭവം പറഞ്ഞു കൊണ്ടാണ് ഈ കാലം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ പരിശുദ്ധാത്മാവിനെ കുറിച്ചുള്ള ചില കാര്യങ്ങൾ കൂടി പറഞ്ഞു വച്ചു കൊണ്ടു ഈ കാലം അവസാനിപ്പിക്കുകയും ചെയ്യുന്നു.
ആദ്യ വായനയിൽ സംഖ്യ യുടെ പുസ്തകത്തിൽ മോശയിലുള്ള ആത്മാവിൻറെ ചൈതന്യം 70 നേതാക്കന്മാർക്ക് പകർന്നു കൊടുക്കുന്ന ഭാഗമാണ് വായിക്കുന്നത്. രണ്ടാം വായന സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ ദൈവത്തിൻറെ ആത്മാവ് സാവൂൾ രാജാവിനെ വിട്ടു പോകുന്ന കാര്യവും അവൻ ദുരാത്മാവിനാൽ അസ്വസ്ഥനാകുന്ന കാര്യവും വിവരിക്കുന്നു. ലേഖനത്തിന് പൗലോസ് ശ്ലീഹാ ആത്മാവിൻറെ ഫലങ്ങളെ കുറിച്ച് വളരെ ഡീറ്റെയിൽ ആയിട്ട് വിവരിക്കുന്നു. ജഡത്തിനെ തിന്മകളെ കുറിച്ചും പുള്ളി വിവരിക്കുന്നു.
ഇതിന്റെയൊക്കെ തുടർച്ചയാണ് സുവിശേഷം. അവിടെ യോഹന്നാൻ, ഈശോ ശിഷ്യന്മാർക്ക് ആത്മാവിനെ പരിചയപ്പെടുത്തുന്ന ഭാഗമാണ് വിവരിക്കുന്നത്. അന്ത്യ അത്താഴത്തിനു ശേഷം ഈശോ നടത്തുന്ന ദീർഘമായ സംഭാഷണത്തിലാണ് ഈ ഭാഗം നമ്മൾ കാണുന്നത്
INTERPRETATION
1. പരിശുദ്ധാത്മാവ്
പരിശുദ്ധാത്മാവിന്റെ 3 വിശേഷണങ്ങൾ
A) സഹായകൻ (Helper)
നമ്മുടെ അത്യാവശ്യ സമയങ്ങളിൽ സഹായിക്കാൻ പല help line നമ്പർ ഒരു പക്ഷെ നമ്മുടെ കൈവശം ഉണ്ടാകും പോലീസ്-100, Fireforce- 112, Ambulance 108 അങ്ങനെ പല നമ്പറുകൾ നമ്മുടെ കൈവശം ഉണ്ടാകും. മാത്രമല്ല പലപ്പോഴും പല Help Desk കളും Help line numberകളും നമ്മുടെ നാട്ടിൽ ഉണ്ട് പല കാര്യങ്ങൾക്കായി.... എന്നാൽ നിർഭാഗ്യവശാൽ ജീവിതത്തിൽ അത്യവശ്യ സമയത്ത് സഹായിക്കാൻ
ആരും ഇല്ല എന്നുള്ളതാണ് പൊതുവേ നമ്മുടെ നാട്ടിലും വീട്ടിലും ഒക്കെ ഉയർന്നു കേൾക്കുന്ന ഒരു പരാതി. പള്ളിയിൽ സഹായിക്കാൻ ആരുമില്ല. വീട്ടിൽ പണി ചെയ്യുമ്പോഴും സഹായിക്കാൻ ആരുമില്ല. ഓഫീസിലെ സഹായിക്കാൻ ആരുമില്ല. പറമ്പിൽ സഹായത്തിന് ഒരാളെ കിട്ടാനില്ല എന്ന് പ്രായമായവരുടെ പരാതി. റോഡ് അപകടത്തിൽ സഹായത്തിനു ആരുമില്ല.
സുവിശേഷം പരിശുദ്ധാത്മാവിന് കൊടുക്കുന്ന ഏറ്റവും നല്ല വിശേഷം 'സഹായകൻ ' (Helper) എന്നാണ്. എന്ന് പറഞ്ഞാൽ മറ്റൊരാളെ സഹായിക്കുന്നവനാണ് പരിശുദ്ധാത്മാവ്. അതായത് മറ്റൊരാളെ സഹായിക്കാൻ ആയി ആരും ശ്രമിക്കുന്നുവോ അവരിലെല്ലാം പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം. പരിശുദ്ധ 'അമ്മ ആത്മാവിനാൽ നിറഞ്ഞപ്പോൾ എലിസബത്തിനെ സഹായിക്കാൻ ഓടിയ കാര്യം നമുക്കറിയമല്ലോ.. അതുപോലെ മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുക. അങ്ങനെ നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ ചൈതന്യത്തെ ഉത്തേജിപ്പിക്കാൻ ശ്രമിക്കുക. വീട്ടിൽ ഇടവകയിൽ, നാട്ടിൽ രൂപതയിൽ, ഓഫീസിൽ സ്കൂളിൽ, നമ്മളെ കൊണ്ട് ആകുന്ന സഹായം മറ്റൊരാൾക്ക് ചെയ്തു കൊടുക്കുക.
(ഇനി സഹായിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിക്കാതിരിക്കാൻ ആയിട്ടുള്ള മനസ്സ് കാണിക്കുക) . ഇത് ഫുഡ് ബോൾ കളിയുടെ കാലമാണ്. ഗോളടിക്കുക എന്നതുപോലെ പ്രധാനമാണ് അതിനു സഹായിക്കുക അല്ലെങ്കിൽ അതിനായി pass കൊടുക്കുക എന്നത്. ഒരുപക്ഷേ ഒരു കാര്യം നേടിയെടുക്കാൻ സഹിച്ചവരെ ആരും ഓർക്കില്ല എന്നാലും നമ്മളെക്കൊണ്ട് ആകും വിധം മറ്റുള്ളവരെ സഹായിക്കുക. അങ്ങനെ നമ്മിലുള്ള ആത്മാവിന്റെ സാന്നിധ്യം തെളിയിക്കുക.ഒപ്പം നമ്മുടെ ആവശ്യങ്ങളിൽ
പരിശുദ്ധ ആത്മാവായ സഹായകനെ വിളിക്കാൻ മറന്നു പോകരുത്. (പഴയ ബാലരമയിലെ മായവിയെപോലെ... രാജുവും രാധയും വിളിച്ചാൽ മായാവി വരും പോലെ... നമ്മൾ ഒന്ന് ഉള്ളു തുറന്നു വിളിച്ചാൽ ആത്മാവ് നമ്മുടെ സഹായത്തിനു എത്തും.... തീർച്ച....
B) അഡ്വക്കേറ്റ്
പരിശുദ്ധാത്മാവിനെ രണ്ടാമത്തെ വിശേഷണം അഡ്വക്കേറ്റ് എന്നാണ്. വക്കീമാരുടെ പണി കേസ് വാദിക്കുക, ജയിക്കുക കക്ഷിയെ രക്ഷിക്കുക എന്നുള്ളതാണ്. എന്ന് പറഞ്ഞാൽ ഇതുതന്നെയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത് . ഈശോ തന്നെ പറയുന്നുണ്ട് നിങ്ങളുടെ ന്യായധിപ സംഘത്തിന് മുമ്പിൽ നിൽക്കുമ്പോൾ എന്ത് പറയണം എന്ന് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട. ആ സമയത്ത് എന്ത് പറയണം എന്ന് പരിശുദ്ധാത്മാവ് നിങ്ങളെ തോന്നിപ്പിക്കും എന്ന്. ( ഏത് ....? ഇമ്മടെ ദൃശ്യത്തിലെ ജോർജ് കുട്ടി ലൈൻ... പോലീസ് കാർ മറച്ചും തിരിച്ചു ചോദിക്കും അപ്പോൾ ന്റെ മക്കൾ ഇങ്ങനെ പറയാവൂ.... എന്നപോലെ ആത്മാവ് നമ്മെ പഠിപ്പിക്കും) അതായത് ആരോട് എങ്ങനെ കൃത്യമായിട്ട് മറുപടി പറയണം എന്നുള്ള കൃപ നമുക്ക് നൽകുന്നത് ആത്മാവാണ്. ആത്മാവിൻറെ കൃപക്കനുസരിച്ച് പ്രചോദനക്കനുസരിച്ച് നമ്മൾ പ്രവർത്തിക്കുന്നുണ്ടോ? പലപ്പോഴും നമ്മുടെ ഇഷ്ടമനുസരിച്ച് ചിന്തിക്കുകയും പെരുമാറുകയും മറുപടി പറയുകയും ചെയ്യുന്നു എന്നുള്ളതാണ് നമ്മുടെ അപകടം. അതുകൊണ്ട് ആത്മാവിൻറെ പ്രചോദനം തിരിച്ചറിയാൻ മനസ്സിനെയും അതനുസരിച്ചു സംസാരിക്കാൻ നാവിനെയും പരിശീലിപ്പിക്കുക.
C) ആശ്വാസകൻ ( Counselor/ Comforter)
നമ്മുടെ നാട്ടിലും വീട്ടിലൊക്കെ കൂണുപോലെ കൗൺസിലിംഗ് സെൻററുകൾ മുളച്ചു പൊന്തുകയാണ്. ആൾക്കാർക്ക് പരസ്പരം ഷെയർ ചെയ്യാനും ഒരു ആശ്വാസവാക്ക് പറയാനും കേൾക്കാനും ആരുമില്ലാത്ത അവസ്ഥ. മറ്റൊരാളെ കേൾക്കാക്കാനും ആശ്വസിപ്പിക്കാനും കൗൺസിലിംഗ് കൊടുക്കാനും ആർക്കും ഇവിടെ സമയമില്ല. അതുകൊണ്ട് അതിനുവേണ്ടി സെന്ററും തുറന്നു വച്ച് പലരും ഇരിപ്പാണ്. ആത്മാവിനാൽ നിറഞ്ഞ മനുഷ്യർ മറ്റൊരാളെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തും. ഒരു ആശ്വാസവാക്ക് പോലും കിട്ടാതെ സങ്കടപ്പെടുന്ന ഒരുപാട് മനുഷ്യന്മാരുണ്ട് നമുക്ക് ചുറ്റും. അവരെ ഒന്നു ആശ്വസിപ്പിക്കാൻ സങ്കടങ്ങളിൽ കൂടെ നിൽക്കാൻ നമുക്ക് പറ്റണം. ആത്മാവിന്റെ നിറവുള്ളവർക്കേ അതിനു സാധിക്കുകയുള്ളൂ ., ഒരാൾ രോഗിയായി കിടക്കുമ്പോൾ ഒന്നു കാണാൻ പോകാൻ, ഒരു വീട്ടിൽ ഒരു മരണം നടന്നാൽ , അപകടം സംഭവിക്കുമ്പോൾ, ഒരു പരാജയം സംഭവിക്കുമ്പോൾ അവിടെ ചെല്ലാനും ഒരു ആശ്വാസവാക്ക് പറയാനും അവരുടെ ഒപ്പം നിൽക്കാനും ആത്മാവിനാൽ നിറഞ്ഞ മനുഷ്യർക്കേ സാധിക്കൂ. അതിനു ശ്രമിക്കുക.
(ഇവിടെ വേറൊരു തമാശ എന്താണ് എന്ന് വച്ചാൽ പല മുസ്ലിം പണ്ഡിതന്മാർ ഇപ്പോഴും ഈ
'പാരാക്ളീത്ത' എന്നുള്ളത് അവരുടെ പ്രവാചകൻ ആണ് എന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് . എന്ന് പറഞ്ഞാൽ ഈശോ പറഞ്ഞ സഹായകൻ ആയ ഇമ്മടെ സ്വന്തം പരിശുദ്ധാത്മാവ് അവരുടെ Muhammad ibn Abdullah ibn Abd al-Muttalib ibn Hashim
( 'മുത്തുനബി' ) ആണ് പോലും .... എന്താല്ലേ....
2. സ്നേഹവും അനുസരണയും
ഈശോ പറയുന്നത് നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എൻറെ കല്പനകളിൽ പാലിക്കും എന്നാണ് എന്ന് പറഞ്ഞാൽ സ്നേഹവും അനുസരണവും തമ്മിൽ ഒരു ബന്ധമുണ്ട് എന്ന് ചുരുക്കം . നമ്മുടെ
പിള്ളേരുടെ കാര്യം തന്നെ എടുക്കാം. സ്നേഹത്തോടെ കൂടിയ ചില ഉപദേശങ്ങളാണ് കുട്ടികളെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നത്. അല്ലാതെ തർക്കിച്ചുകൊണ്ടോ വാശിപിടിച്ചുകൊണ്ടോ കണ്ണുരുട്ടി കാണിച്ചോ മീശ പിരിച്ചോ , വടി കയ്യിൽ എടുത്തോ അവരെ അനുസരിപ്പിക്കാം എന്നൊക്കെ വിചാരിച്ചാൽ ശുദ്ധ മണ്ടത്തരം ആയിരിക്കും. അതുകൊണ്ടാണ് അപ്പൻറെ ചില ഗൗരവമായി സംഭാഷണത്തേക്കാൾ അമ്മയുടെ സ്നേഹം നിറഞ്ഞ ഉപദേശങ്ങൾ നമ്മൾ വിലക്കിയെടുക്കുന്നത് . അതുകൊണ്ട് വീട്ടിലായാലും സ്കൂളിലായാലും ഓഫീസിൽ ആയാലും സഭയിൽ ആയാലും സ്നേഹം തന്നെയാണ് അനുസരണത്തിലേക്കുള്ള ചൂണ്ടുപലക.
3 *ഞാൻ നിങ്ങളെ അനാഥരായി വിടില്ല*
ബോബി അച്ചന്റെ ഒരു കഥയുണ്ട് . ഒറ്റയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടി . അവളുടെ പിടിവാശിക്ക് അച്ഛൻ വഴങ്ങിക്കൊടുക്കുന്നു. എപ്പോഴെങ്കിലും പേടി തോന്നുകയാണെങ്കിൽ തുറന്നു വായിക്കാൻ ഒരു കുറിപ്പ് എഴുതി മടക്കി അവൾക്ക് കൊടുക്കുന്നു. യാത്ര തുടങ്ങുന്നു സന്തോഷം... പകലിന്റെ കാഴ്ചകൾ കഴിഞ്ഞു, രാത്രി സന്ധ്യ മയങ്ങിയപ്പോൾ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ ഇരുട്ടു പരക്കുന്നു. സ്വാഭാവികമായും അവൾക്ക് പേടി വരുന്നു . അച്ഛൻറെ വാക്കുകൾ ഓർമ്മ വരുന്നു. അവൾ ആ കുറിപ്പ് തുറന്നു വായിക്കുന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു "പേടിക്കണ്ട, തൊട്ടപ്പുറത്തെ കമ്പാർട്ട്മെന്റിൽ അച്ഛനുണ്ട്." സന്തോഷം കൊണ്ട് അവളുടെ കണ്ണു നിറയുന്നു.
കാര്യങ്ങൾ ഇത്രയേ ഉള്ളൂ എത്രയൊക്കെ ഇരുട്ട് നിറഞ്ഞ സാഹചര്യങ്ങളുടെ നമ്മൾ കടന്നു പോകേണ്ടി വന്നാലും ദൈവം നമ്മെ ഒറ്റയ്ക്ക് ആക്കി വിടില്ല. അവൻ നമ്മുടെ കൂടെയുണ്ട്
ഈശോ ശിഷ്യർക്കു കൊടുത്ത വാഗ്ദാനങ്ങളിൽ ഒന്നാണ് അവരെ അനാഥരാക്കി വിടുകയില്ല എന്ന്. ദൈവം ആരെയും ഒറ്റക്കാക്കുന്നില്ല എന്നതാണ് വലിയ സദ്വാർത്ത. ഒറ്റപ്പെട്ടു പോയി എന്നുള്ളതാണ് മനുഷ്യന്റെ ആദ്യ സങ്കടം.( ഏത്.... പഴയ ആദത്തിന്റെ വിഷമം അതു തന്നെ) ആ സങ്കടം ഇന്നും നമ്മിലൂടെ തുടരുന്നു. ലോകത്തിലെ കോടിക്കണക്കിനു മനുഷ്യർ ഈ ഏകാന്തത എന്ന അസുഖത്തിന്റെ അടിമകൾ ആണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ടു പോകുന്നു എന്ന രോഗത്തിന് ഈശോ നൽകിയ മരുന്നാണ് കുർബാന. ദൈവം നമ്മളെ അനാഥരാക്കി വിടുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പ. കുർബാന. പരിശുദ്ധ കുർബാനയിൽ ദൈവം നമ്മുടെ ഒപ്പം ഉണ്ട്. അവിടുന്ന് അനാഥരാക്കി വിടുന്നില്ല . മറക്കരുത് നമ്മുടെ ഏകാന്തതയിൽ ഒറ്റപ്പെടലിൽ കുര്‍ബാനയോളം വലിയ കൂട്ടില്ല...
ഒപ്പം ഒരു കാര്യം കൂടി ഓർക്കുക ആരെയും ഒറ്റക്കാക്കി വിടാതിരിക്കുക. ഒറ്റപ്പെട്ടുപോയവരുടെ കൂട്ടിനുണ്ടാവുക എന്നതാണ് വലിയ സുകൃതം
ചോദ്യവും ഉത്തരവും
ഇന്നത്തെ സുവിശേഷത്തിൽ പ. ആത്മാവിനെ യോഹന്നാന്റെ വിശേഷിപ്പിക്കുന്നത് എങ്ങനെ?
യോഹന്നാന്റെ സുവിശേഷത്തിലും മറ്റു സുവിശേഷങ്ങളിലും ആത്മാവിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഗ്രീക്ക് പദം 'PNEUMA' എന്നണ്. ( ഇമ്മടെ പഴയ PNEUMATOLOGY ക്ലാസ് നോട്ട് ഒന്നു മറിച്ചു നോക്കുന്നത് നല്ലതാണ്. 'PNEUMA HAGIYA'= HOLY SPIRIT ) എന്നാൽ യോഹന്നാന്റെ സുവിശേഷത്തിലെ 6 സ്ഥലങ്ങളിൽ പരിശുദ്ധാത്മാവിനെ 'PARAKLETOS' എന്ന ഗ്രീക്കു വാക്ക് ഉപയോഗിച്ചുകൊണ്ട് പുള്ളിക്കാരൻ വിശേഷിപ്പിക്കുന്നു. അതിൽ ആദ്യത്തെ ആണ് യോഹ 14:16. 'PARAKLETOS' എന്ന ഗ്രീക്ക് വാക്കിനു ഉപദേശകൻ ( COUNSELOR) അഡ്വക്കേറ്റ്, ആശ്വാസകൻ ( COMFORTER) എന്നിങ്ങനെയൊക്കെയാണ് അർത്ഥം.
(In Greek , PARA= Besides( അരികെ) , KLETOS= Called ( വിളിക്കുക) എന്നല്ലാമാണ്. അതായത് അരികിലേക്ക് വിളിക്കപ്പെട്ടവൻ അഥവാ ഉപദേശകൻ ( അല്ലാതെ നമ്മൾ ഉദ്ദേശിക്കുന്ന 'പാര' യുമായി ഇതിനു യാതൊരു ബന്ധവും ഇല്ല കെട്ടോ. )
കൈത്താകാലം⌄
കൈത്താകാലം 01⌄
Homily 01- Luke 14:1-14⌄
Homily 02- Luke 14:1-14⌄
Homily 03- Luke 14:1-14⌄
Homily 04- Luke 14:1-14⌄
Homily 05- Luke 14:1-14⌄
Homily 06- Luke 14:1-14⌄
Homily 07- Luke 14:1-14⌄
Homily 08- Luke 14:1-14⌄
Homily 09- Luke 14:1-14⌄
Homily 10- Luke 14:1-14⌄
Homily 11- Luke 14:1-14⌄
Homily 12- Luke 14:1-14⌄
Homily 13- Luke 14:1-14⌄
Homily 14- Luke 14:1-14⌄
Homily 15- മത്തായി 10: 1 -15⌄
കൈത്താക്കാലം ഞായർ 1⃣ മത്തായി 10: 1 -15
Liturgical Background
സീറോ മലബാർ സഭയുടെ ആരാധനക്രമവത്സരത്തിലെ ഏഴാമത്തെ കാലമാണ് കൈത്താകാലം. 'കൈത്താ' എന്ന സുറിയാനി വാക്കിൻറെ അർത്ഥം 'വേനൽ' എന്നാണ് . ഈ കാലത്തിന് ഈ പേര് വരാൻ കാരണം നല്ല പഴങ്ങൾ ഉണ്ടാകുന്ന കാലമാണ് വേനൽ. അതുപോലെ ശ്ലീഹന്മാർ വചനം വിതച്ചു അതിന്റെ ഫലങ്ങൾ ലഭിക്കുന്ന കാലഘട്ടമാണ് കൈത്താക്കാലം. ഇതിൽ ആദ്യ ഞായർ ആയ ഇന്ന് 12 അപ്പോസ്തോലന്മാരുടെ തിരുന്നാൾ കൂടിയാണ്.
Biblical Background
ഈശോ തന്റെ ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് പറഞ്ഞയക്കുന്ന മത്തായി സുവിശേഷകന്റെ വിവരണമാണ് വായിച്ചു കേൾക്കുക. മറ്റു സുവിശേഷകന്മാരിരിൽ നിന്നും ഒരല്പം വ്യത്യസ്തമായിട്ടാണ് മത്തായി ഈ കാര്യം അവതരിച്ചിരിക്കുന്നത്
മറ്റു മൂന്നു സുവിശേഷങ്ങളിലും ഈശോ ശിഷ്യന്മാരെ അയക്കുന്ന സംഭവം പറയുന്നുണ്ടെങ്കിലും മത്തായി ആണ് കുറച്ചുകൂടി ഗൗരവമായി ഈശോ നൽകുന്ന ഉപദേശത്തെ വിവരിക്കുന്നത്. വിജാതീയരുടെ പട്ടണത്തിൽ പോകരുത്, സമരിയാക്കാരുടെ ഗ്രാമത്തിൽ പ്രവേശിക്കരുത് എന്നൊക്കെ താക്കീതു കൊടുക്കുന്നുണ്ട് (മത്തായിയുടെ) ഈശോ. (പുള്ളി ഒരു racist ആയിരുന്നുവോ എന്തോ ? ആര്...? ഈശോ അല്ല, ഇമ്മടെ മത്തായി) .പാവം പുള്ളി അങ്ങനെ ഒന്നും ആയിരുന്നില്ല കെട്ടോ. പുള്ളി സുവിശേഷം എഴുതിയത് യഹൂദ ക്രൈസ്തവർക്ക് വേണ്ടി ആയതുകൊണ്ട് അവരെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ചെയ്തു എന്ന് മാത്രമേയുള്ളൂ.
ഇന്നത്തെ വായനകളൊക്കെ 12 എന്ന് പറയുന്ന എണ്ണത്തെ ചുറ്റിപ്പറ്റിയാണ്. ഒന്നാം വായന ഉല്പത്തി പുസ്തകത്തിൽ യാക്കോബിന്റെ 12 പുത്രന്മാരെ അതായത് ഇസ്രായേലിന്റെ 12 ഗോത്ര പിതാക്കന്മാരെ പരിചയപ്പെടുത്തുന്നു. രണ്ടാം വായനയിൽ ജോഷ്വായുടെ പുസ്തകത്തിൽ ജെറീക്കോ പട്ടണം കൈവശപ്പെടുത്തുന്നതിന് മുൻപായി ജോർദാൻ നദിയിൽ നിന്നും ജോഷ്വായും കൂട്ടരും 12 കല്ലുകൾ ശേഖരിക്കുന്ന സംഭവം വിവരിക്കുന്നു. 12 ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന തന്നെയാണ് ഈ 12 കല്ലുകളുടെ ശേഖരവും. ലേഖനത്തിൽ വെളിപാട് പുസ്തകത്തിൽ കുഞ്ഞാടിന്റെ വിവാഹ വിരുന്നിനെ കുറിച്ചുള്ള വിവരണത്തിൽ 12 കവാടങ്ങളെകുറിച്ചും 12 തരം രത്നങ്ങളെക്കുറിച്ചും 12 അടിസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ 12 അപ്പോസ്തോലന്മാരുടെ പേരിനെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നു. ഇതിൻറെ തുടർച്ചയാണ് സുവിശേഷം. അവിടെ ഈശോ 12 പേരെ തെരഞ്ഞെടുക്കുന്നതും അവർക്ക് ചില അധികാരങ്ങൾ നൽകുന്നതും ആയിട്ടുള്ള സംഭവം വിവരിക്കുന്നു.
INTERPRETATION
1. 12 അപ്പോസ്തോലന്മാരുടെ തിരുന്നാൾ
കത്തോലിക്കാ സഭയുടെ നാല് സവിശേഷതകൾ.
1.സഭ ഏകമാണ് ( ONE)
2. സഭ പരിശുദ്ധമാണ് ( HOLY)
3. സഭ സാർവത്രികമാണ് ( CATHOLIC)
4. സഭ ശ്ലൈഹികമാണ് (APOSTOLIC) എന്നുള്ളതാണ്.
ഇതിൽ ശ്ലൈഹികമാണ് എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തുള്ള കത്തോലിക്ക സഭ, അത് പാശ്ചാത്യമാകട്ടെ പൗരസ്ഥ്യമാകട്ടെ ക്രിസ്തുവിൻറെ ഈ 12 അപ്പോസ്തലന്മാരിൽ ഏതെങ്കിലും ഒരാളുടെ പിന്തുടർച്ച അവകാശം പേറുന്നവർ ആയിരിക്കും
ഏതാനും നാളുകൾക്ക് മുമ്പ് ഇന്ത്യയിലെ നോർത്ത് ഈസ്റ്റിലെ ഒരു ഗോത്ര വിഭാഗത്തെ ഇസ്രായേലിന്റെ 12 ഗോത്രത്തിൽ ഉൾപ്പെടുന്ന ഒന്നാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കുറെ ആളുകളെ കൂട്ടത്തോടെ ഇസ്രായേലിലേക്ക് കൂട്ടിക്കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു.
ബെനിം മനാസ്സെ=Sons of Manasseh
എന്നാണ് അവർ അറിയപ്പെട്ടത്. ഇസ്രായേൽക്കാരെ സംബന്ധിച്ച് അവരുടെ 12 ഗോത്രങ്ങൾ ഏതെങ്കിലും ഒന്ന് അംഗമായിരിക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ, അസ്തിത്വത്തിന്റെ ഭാഗമാണ്. കാരണം അവരെല്ലാവരും യാക്കോബിന്റെ 12 മക്കളിൽ ഏതെങ്കിലും ഒരാളുടെ പിൻതലമുറക്കാരായി കണക്കാക്കിയിരുന്നു.
എന്നു പറഞ്ഞപ്പോലെ കത്തോലിക്കാ സഭ ശ്ലൈഹികമാണ് എന്നു പറഞ്ഞാൽ ഈശോ തിരഞ്ഞെടുത്ത 12 അപ്പോസ്തോലന്മാരിൽ ഏതെങ്കിലും ഒരാളാൽ സ്ഥാപിതമായ സഭാ കൂട്ടായ്മയുടെ പിൻതലമുറക്കാർ ആകണം എന്നു ചുരുക്കം.
ഉദാഹരണത്തിന് നമ്മള് മാർത്തോമാ ശ്ലീഹായുടെ പിന്തുടർച്ച അവകാശം അവകാശപ്പെടുന്നു എന്നതുപോലെ. എന്നുവെച്ചാൽ ക്രിസ്തുവും അവന്റെ സുവിശേഷവും കഴിഞ്ഞാൽ സഭയുടെ അടിസ്ഥാന സ്തംഭങ്ങളാണ് ഈ 12 അപ്പോസ്തലന്മാർ. ഒപ്പം ഇവരിലൂടെ കൈമാറ്റം ചെയ്തു കിട്ടിയ പാരമ്പര്യങ്ങളും അധികാരങ്ങളും. ( സുവിശേഷം പോലും ഒരുവേള ഈ അപ്പസ്തോല പാരമ്പര്യത്തിന്റെ ഭാഗമായി വരും എന്നതാണ് സത്യം. തത്ക്കാലം അതു അവിടെ നിക്കട്ടെ). അതുകൊണ്ടു ഈ അപ്പസ്തോല പാരമ്പര്യത്തിൽ നിന്നും വേർപെട്ടു നിൽക്കുന്ന സഭകൾക്ക് അഥവാ സെക്ടുകൾക്കു അതിൽ തന്നെ നിലനിൽപ്പില്ല. (അതുകൊണ്ടാണല്ലോ 1653ൽ കൂനൻ കുരിശു സത്യത്തിനു ശേഷം 12 കത്തനാർമാർ കൂടി ഒരു കത്തനാരേ...ഏത്...? ഇമ്മടെ മാർത്തോമാ ഒന്നാമന്റെ (പറമ്പിൽ തോമ്മാ) തലയിൽ കൈവച്ചപ്പോൾ അതു സാധുവാകാതെ പോയത് . അവിടെയും ഇതേ അപ്പസ്തോല പാരമ്പര്യവും ആ പാരമ്പര്യത്തിന്റെ പിൻ തുടർച്ച അവകാശികൾ എന്നു കണക്കാക്കുന്ന മേൽപ്പട്ടക്കാരന്റെ അഭാവവും ആയിരുന്നല്ലോ പ്രശ്നം.....ചരിത്രം പഠിക്കണം കെട്ടോ....)
കത്തോലിക്ക സഭകളുടെ വിശ്വാസപരമായ നിലനിൽപ്പിന്റെ ആവശ്യതകളിൽ ഒന്ന് അവർ ഏതെങ്കിലും ശിഷ്യന്മാരുടെ പിൻതലമുറക്കാരാണ് എന്നുള്ള വിശ്വാസമാണ് അഥവാ ചിന്താരീതിയാണ്. അതുകൊണ്ടു നമുക്ക് ഇഷ്ടപെട്ടാലും ശരി ഇല്ലെങ്കിലും ശരി, തോമാശ്ലീഹാ ഇവിടെ വന്നാലും ശരി വന്നില്ലെങ്കിലും ശരി അദ്ദേഹത്തിൻറെ പിന്തുടർച്ച നമ്മൾ അവകാശപ്പെടുന്നു എന്നുള്ളത് കത്തോലിക്ക സഭയുമായുള്ള നമ്മുടെ ഐക്യത്തിന് ആവശ്യമാണ്. ചുരുക്കി പറഞ്ഞാൽ കത്തോലിക്ക സഭ ശ്ലിഹികമാണ് . അത് 12 അപ്പസ്തോലന്മാർ ആകുന്ന അടിസ്ഥാനത്തിൽ പണിയപ്പെട്ടതാണ് ( മൂലക്കല് ക്രിസ്തു തന്നെ കെട്ടോ) അതുകൊണ്ട് അങ്ങനെയും ഇങ്ങനെയൊന്നും അതിനെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട....
*
2. വേലയും കൂലിയും
വേല ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണെന്ന് സുവിശേഷകൻ പറയുന്നു. നാട്ടിൽ ഇപ്പ ജോലിക്കാരുടെ വേതന സമരമാണല്ലോ മുഖ്യ ചർച്ച. പിരിച്ചു വിടപ്പെട്ട കമ്പനി തൊഴിലാളികൾ ഓഫീസിനു മുന്നിൽ സമരം നടത്തുന്നു, കേറാൻ അളില്ലാത്തതിന്റെ പേരിൽ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സമരം , പിന്നെ വേതനം കൂട്ടി കിട്ടാൻ മാലാഖമാരുടെ സമരം... ഒപ്പം തങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടു ചർച്ചകളും തർക്കങ്ങളും സമരങ്ങളും എല്ലാ തൊഴിൽ മേഖലയിലും നടക്കുന്നുണ്ട് ... തൊഴിലാളി ഐക്യം സിന്ദാബാദ്...
സുവിശേഷത്തിലെ ഈശോ പറയുന്ന കാര്യം ജോലി ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണ് എന്നുള്ളതാണ് . ഒരുകാലത്ത് ആഹാരവും കൂലിയും ഏറെക്കുറെ ഒന്നായിരുന്നു . നമ്മുടെ നാട്ടിൽ പണിയെടുക്കുന്നവന് ഒരു പറ നെല്ല് , ഒരു ചാക്ക് അരി എന്നിങ്ങനെ കൂലി കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്ന് പറഞ്ഞാൽ അവനു ആഹാരം ഉറപ്പാക്കുക. കഞ്ഞി കുടിച്ചു പോകാനുള്ള വക അതാണ് അവൻറെ കൂലി.
എന്തുതന്നെയായാലും കാലം മാറി ..കൂലി കൊടുക്കുക എന്നുള്ളത് വെറും ആഹാരത്തിനുള്ളത് മാത്രമല്ല . ഒരു ചിന്തയിൽ മാറ്റം വന്നു. മനുഷ്യന്റെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിർവരമ്പുകൾ ഇല്ലാത്തതിനാൽ കിട്ടുന്ന കൂലി ഒന്നിനും തികയാതെയും വന്നു.. അതിൽ തെറ്റൊന്നുമില്ല.
എന്നാലും അടിസ്ഥാനപരമായിട്ട് കൂലി ആഹാരം തന്നെയാണ്. എന്ന് പറഞ്ഞാൽ ഒരുവന് ജീവിക്കാനായിട്ടുള്ള സാധ്യത ഉറപ്പാക്കുക.
ജോലിക്കാരന്റെ കൂലി ഔദാര്യമല്ല അവൻറെ അവകാശമാണ് എന്ന് പൗലോസ് ശ്ലീഹ പറയുന്നുണ്ട് (റോമാ 4:4) കത്തോലിക്കാ സഭയും ഇതേ ആശയം മുന്നോട്ടു വക്കുന്നു.( ലെയോ പതിമൂന്നാമന്‍ മാർപ്പാപ്പ യുടെ _Rerum novarum_പോലുള്ള ചാക്രിക ലേഖങ്ങൾ ഈ ആശയം ഊന്നി പറയുന്നു)
എന്ന് പറഞ്ഞാൽ പണി ചെയ്യുന്നവന് കൂലി കൊടുക്കാനായി മടി കാണിക്കരുത്. പാടത്ത് പണിയുന്നവനും പറമ്പിൽ പണിയുന്നവനും ഓഫീസിൽ പണിയുന്നവനും ആശുപത്രിയിൽ പണിയുന്നവനും ന്യായമായ വേതനം നൽകുക.
(പക്ഷേ ഇവിടെ പ്രശ്നം, അർഹിക്കുന്നതിൽ കൂടുതൽ കൂലി ഒരു കൂട്ടർ ആവശ്യപ്പെടുന്നു എന്നുവന്നാൽ (അതിനെ ആവശ്യമായല്ല, ആർത്തിയായേ പരിഗണിക്കാൻ കഴിയുള്ളൂ .പോട്ടെ സാരമില്ല...) ഏതാണ് ന്യായമായ വേതനം ഏതാണ് അന്യായമായ വേതനം എന്നൊക്കെ സംശയമുള്ള ഇടങ്ങളിൽ അതു നിശ്ചയിക്കേണ്ടത് ഭരിക്കുന്ന സർക്കാർ തന്നെയാണ് എന്നതിൽ സംശയമില്ല...)
ജോലി ചെയ്യുന്നവന് അവൻറെ ആഹാരത്തിനുള്ള വക ഉറപ്പാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ് (പക്ഷേ അവൻ കഴിക്കുന്നത് എന്നും മട്ടൻ ബിരിയാണിയും KFC ചിക്കനും ആണെകിൽ എന്തു ചെയ്യും അല്ലേ....??)
അതുകൊണ്ടു മാന്യമായ തൊഴിൽസാധ്യതകളും വേതന വ്യവസ്ഥകളും ഉറപ്പാക്കുക എന്നതേ ഈ കാര്യത്തിൽ പറയാനൊക്കൂ ...
നമ്മുടെ വീട്ടിലും സ്ഥാപനങ്ങളിലും പണിയുന്നവരുടെ ന്യയമായ അവശ്യങ്ങളെ പരിഗണിക്കുക. അതേസമയം ആർത്തി കാണിച്ചിട്ടുള്ള തൊഴിലാളി മുന്നേറ്റങ്ങളെ ചെറുക്കുക....
ഓർക്കുക കൂലി അടിസ്ഥാനപരമായി അവന്റെ ആഹാരമാണ്.... അന്നമാണ് ഉന്നം...
3. സമാധാനമില്ലാത്ത ഭവനങ്ങൾ
ഈശോ ശിഷ്യന്മാർക്ക് നൽകുന്ന ഉപദേശങ്ങൾ ഒന്ന് അവർ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ ആ വീടിന് സമാധാനം ആശംസിക്കണമെന്നും ആ വീട് സമാധാനം അർഹതപ്പെട്ടതാണെങ്കിൽ സമാധാനം അവിടെ നിലനിൽക്കും എന്നുമാണ്. സമാധാനം എന്നുള്ളതിന്റെ ഹീബ്രു പദം Shalom എന്നാണ്. ആ വാക്കിനു സുസ്ഥിതി ( A state of well being) എന്ന അർത്ഥം കൂടിയുണ്ട്. നമ്മുടെ കുടുംബങ്ങളിലെ സമാധാനം നഷ്ടപ്പെട്ടുപോകുന്ന ഒരു അന്തരീക്ഷമാണ് നിലവിലുള്ളത്. വഴക്ക്, മത്സരബുദ്ധി, വാശി, സംശയം, ദേഷ്യം, ഈഗോ, ഇങ്ങനെ പല കാര്യങ്ങൾ കൊണ്ടും നമ്മുടെ ഭവനത്തിനകത്തെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുത്താൽ കുടുംബ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാങ്ങളിൽ ഒന്നു കേരളമാണ് എന്നോർക്കാണം. ഭാര്യയെ കൊന്നു കുഴിച്ചു മൂടുന്ന ഭര്‍ത്താവ്, ഭർത്താവിനെ കാമുകന്റെ സഹാത്തോടെ കൊല്ലുന്ന ഭാര്യ, കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു കളഞ്ഞ 'അമ്മ ഇങ്ങനെ നീണ്ടു പോകുന്ന പത്ര വാർത്തകൾ സമാധാനം നഷ്ടപ്പെടുന്ന കുടുംബ ബന്ധങ്ങൾക്ക് ഉത്തമ ഉദാഹരണങ്ങൾ മാത്രമാണ്. നഷ്ടപ്പെട്ടുപോയ സമാധാനം വീണ്ടെടുക്കുക എന്നുള്ളതാണ് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിൽ ചെയ്യാൻ ആയിട്ടുള്ള ഒരു നന്മ . ഭാര്യയും ഭർത്താവും തമ്മിൽ മക്കളും മാതാപിതാക്കൾ തമ്മിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിൽ സഹോദരന്മാർ തമ്മിലുള്ള ബന്ധങ്ങളിലെ അകൽച്ചക്കു കാരണം പണ്ടു ചെയ്തു പോയ ഒരു കാര്യം അല്ലെങ്കിൽ പറഞ്ഞുപോയ ഒരു വാക്ക് ഇതൊക്കെ ആയിരിക്കും . അതൊക്കെ ഒന്നു മറക്കാനും പൊറുക്കാനും തയ്യാറാവുക. നമ്മുടെ വീടിൻറെ അകത്തെ നഷ്ടപ്പെട്ടു പോയികൊണ്ടിരിക്കുന്ന സമാധാനം വീണ്ടെടുക്കുക.
വീട്ടിൽ കയറി ചെല്ലുമ്പോൾ. സമാധാനം ആശംസിക്കണം എന്നാണ് ഈശോ പറയുന്നത്. എന്താണ് ഈ സമാധാനം?
പൗലോസ് ശ്ലീഹ പറയുന്നുണ്ട് "അവൻ (ക്രിസ്തു) നമ്മുടെ സമാധാനമാണ്" (എഫേ 2:14). അതായത് സമാധാനം ആശംസിക്കണം എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം ഈശോയെ കൊടുക്കണം എന്നാണ്. എൻറെ ഭവനത്തിൽ ഈശോ ഉണ്ടെങ്കിൽ അവിടെ സമാധാനം ഉണ്ടാകും . നമ്മുടെ കുടുംബങ്ങളിൽ സമാധാനം നഷ്ടപ്പെട്ടുപോകുന്നു എന്നതിനർത്ഥം ഈശോയുടെ സാന്നിധ്യത്തിൽ കുറവ് വരുന്നുണ്ട് എന്നാണ്. പണ്ട് നമ്മുടെ വീടുകള്‍ പുറത്ത് ' ഈശോ ഈ കുടുംബത്തിന്റെ നാഥൻ' എന്ന് എഴുതി വയ്ക്കാറുണ്ട് . അത് ചുമരിലെ എഴുത്ത് മാത്രമായി ഒതുങ്ങി പോകാതെ നമ്മുടെ വീടിൻറെ അകത്ത് തമ്പുരാന് അർഹമായ ഒരു സ്ഥാനം കൊടുക്കാൻ തയ്യാറാകുമ്പോൾ ആ ഭവനങ്ങളിൽ സമാധാനം താനെ വന്നു കൊള്ളും. അതല്ല എങ്കിൽ എത്രയേറെ പരിശ്രമിച്ചാലും സമാധാനം ഉണ്ടാകില്ല .
ചോദ്യവും ഉത്തരവും
ഇസ്രായേയിൽ ശരിക്കും എത്ര ഗോത്രങ്ങൾ ഉണ്ട് അവ ഏവ?
യാക്കോബിന് 12 ആൺ മക്കൾ (ഒരു മകൾ കൂടി ഉണ്ട് കെട്ടോ...) അവരുടെ തലമുറയാണ് 12 ഗോത്രങ്ങളായി കണക്കാക്കുന്നത്. റൂബൻ, ശിമയോൻ, ലേവി, യൂദാ, ഇസാക്കാർ, സെബൂലൂൺ ദാൻ നഫ്താലി, ഗാദ്, ആഷേർ ,ജോസഫ് ബെഞ്ചമിൻ
ഇവരാണ് ആ 12 പേർ.
പക്ഷെ ഇവിടെ ഒരു പ്രശ്നം ലേവി ഗോത്രത്തെ പലപ്പോഴും കണക്കിൽ പെടുത്താറില്ല. അവർക്ക് പ്രത്യകിച്ചു ഒരു ഭൂമി (Territory) ഇല്ല , അവരുടെ എണ്ണസംഖ്യ എടുക്കില്ല, അവർക്ക് പ്രത്യകിച്ചു ഓഹരി ഇല്ല,(കർത്താവാണ് അവരുടെ ഓഹരി) യുദ്ധത്തിന് അവരെ കൊണ്ട് പോകില്ല... അപ്പോൾ പിന്നെ 11 ഗോത്രങ്ങളെ ഉള്ളൂ..
അതുകൊണ്ട് 12 എന്ന നമ്പർ നില നിർത്താനായി അവർ ഒരു സൂത്രം ചെയ്തു. അവർ ജോസഫിന്റെ ഗോത്രത്തെ അയാളുടെ മക്കളുടെ പേരിൽ രണ്ടായി വിഭജിച്ചു. എഫ്രായീം and മനാസെ. (ഇതിൽ മനാസെയുടെ മക്കൾ ആണ് ഇൻഡ്യയിൽ നോർത്ത് ഈസ്റ്റ് ൽ നിന്നു കണ്ടെത്തിയത്.) ആ രണ്ടു ഗോത്രങ്ങൾ യോക്കോബിന്റെ 12 മക്കളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു.
അങ്ങനെ പറയുമ്പോൾ
യാക്കോബിന്റെ 12 മക്കൾ - 12 ഗോത്രങ്ങൾ
അതിൽ ലേവി കുറച്ചാൽ - 11
പകരം ജോസഫിന്റെ 2 മക്കൾ കൂടിയാൽ - 12
ലേവിയും ജോസഫിന്റെ മക്കളും (Ephrayim & Manasse) കൂട്ടിയാൽ - 13 ഗോത്രങ്ങൾ എന്നു വേണേൽ പറയാം..
കൈത്താകാലം 02⌄
Homily 01 - Luke 15:11-32⌄
Homily 02 - Luke 15:11-32⌄
Homily 03 - Luke 15:11-32⌄
Homily 04 - Luke 15:11-32⌄
Homily 05 - Luke 15:11-32⌄
Homily 06 - Luke 15:11-32⌄
Homily 07 - Luke 15:11-32⌄
Homily 08 - Luke 15:11-32⌄
Homily 09 - Luke 15:11-32⌄
Homily 10 - Luke 15:11-32⌄
Homily 11 - Luke 15:11-32⌄
Homily 12 - Luke 15:11-32⌄
Homily 13 - Luke 15:11-32⌄
Homily 14 - Luke 15:11-32⌄
ഞായർ 2⃣
ലൂക്ക 15: 11- 32
BIBLICAL AND HISTORICAL BACKGROUND
ഈശോ പറഞ്ഞ ക്ലാസിക്കൽ ഉപമകളിൽ ഒന്നാണ് ധൂർത്തപുത്രന്റെ ഉപമ. എന്നാൽ ലൂക്ക സുവിശേഷത്തിൽ മാത്രമേ ഇത് കാണുന്നുള്ളൂ. കാരണം ലൂക്കാ പൊതുവെ സുവിശേഷം എഴുതിയത് സമൂഹത്തിന് മുഖ്യധാരയിലേക്ക് എത്തപ്പെടാത്ത വിജാതീയർക്കും, ചുങ്കക്കാർക്കും പാപികൾക്കും ഒക്കെ വേണ്ടിയാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവർ തന്നെയാണ് ലൂക്കായുടെ സുവിശേഷത്തിൽ ഹീറോസ്. ഏതാണ്ട് അങ്ങനെ ഒരാൾ തന്നെയാണ് ഈ ധൂർത്ത പുത്രനും.
INTERPRETATION
1. സുബോധമുള്ളവരാവുക
ധൂർത്ത പുത്രന് സത്യത്തിൽ നഷ്ടപ്പെട്ടത് സുബോധമാണ്. അതുകൊണ്ടാണ് ലൂക്കാ സുവിശേഷകൻ അപ്പോൾ. അവനു സുബോധമുണ്ടായി എന്ന് പറയുന്നത്(15;17, അപ്പോൾ അവൻ അവനിലേക്ക് തിരിഞ്ഞു എന്നൊക്കെയാണ് പുതിയ പഠന ബൈബിളിലെ translation. രണ്ടും. ഏതാണ് ഒന്നു തന്നെ)
സുബോധം നഷ്ടപ്പെട്ട പുത്രന്മാരും പുത്രിമാരും ഉള്ള ഒരു തലമുറയാണ് നമ്മുടേത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ മുമ്പിൽ ബോധം നഷ്ടപ്പെടുന്ന മക്കൾ, കുട്ടികൾ, ചെറുപ്പക്കാരൻ.കൂടി വരുന്നു. Di Addiction സെൻററിൽ വരുന്ന ചെറുപ്പക്കാരുടെയും പെൺകുട്ടികളുടെ എണ്ണം വളരെ കൂടുതലാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ സുബോധം വീണ്ടെടുക്കുക എന്നുള്ളതാണ് ചെറുപ്പക്കാർക്ക്/ കുട്ടികൾക്ക് ഉണ്ടാകേണ്ട പ്രധാന ഗുണം . പൗലോസ് ശ്ലീഹാ പറയുന്നുണ്ട്:
"പിശാചു തന്റെ ഇഷ്ടനിര്‍വ്വഹണത്തിനുവേണ്ടി നിങ്ങളെ അടിമകളാക്കിയിട്ടുണ്ടെങ്കിലും സുബോധം വീണ്ടെടുത്ത് ആ കെണിയില്‍നിന്നു രക്ഷപ്പെട്ടേക്കാം.
2 തിമോത്തി 2 : 26
അത്തരത്തിലുള്ള ഒരു വീണ്ടെടുപ്പ്/ രക്ഷപ്പെടൽ നമുക്ക് അനിവാര്യമാണ്
ഈ ദിവസങ്ങളിൽ സന്യാസിമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന കോലാഹലങ്ങളിൽ, രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നുവന്ന ഒരു വിമർശനം . നമ്മുക്ക് സുബോധം ഉണ്ടാകണം എന്നുള്ളതാണ്. വിശ്വാസികൾക്ക്, നേതൃത്വത്തിന് താൻ ഏത് യജമാനന്റെ തൊഴുത്തിലാണ് വേല ചെയ്യുന്നത് എന്നു തിരിച്ചറിയുകയും അതു ശരിയല്ലെങ്കിൽ തങ്ങൾ നിൽക്കുന്ന ഇടം ശരിയല്ല എന്ന് മനസിലാക്കി മാറി ചിന്തിക്കുവാനും മാറി നടക്കുവാനുള്ള സുബോധം ഉണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ്.. ഞാൻ ആയിരിക്കേണ്ടത്തിൽ അല്ല ഞാൻ ആയിരിക്കുന്നത് എന്നുള്ള ഒരു ബോധം പുത്രന് ഉണ്ടായി. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതായത് ഞാൻ എങ്ങനെയാകണമെന്നോ എവിടെ ആകണമെന്നോ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലും സ്ഥലത്തും ആണോ ഞാൻ ആയിരിക്കുന്നത്?? അങ്ങനെയല്ലെങ്കിൽ ഒരല്പം സുബോധം ഉണ്ടാവുകയും ഒന്ന് തിരിച്ച് നടക്കാനായിട്ടുള്ള വിവേകം ഉണ്ടാവുകയും ചെയ്യുക പ്രധാനപ്പെട്ട കാര്യമാണ് .അതുപോലെ തന്നെ പ്രധാന കാര്യമാണ് നമ്മുടെ യഥാർത്ഥ എതിരാളി ⬛ആരാണ് എന്നു തിരിച്ചറിയാനുള്ള സുബോധമുണ്ടാവുക എന്നുള്ളതും...
ധൂർത്ത പുത്രന്റെ ഉപമയ്ക്ക് കുമ്പസാരവുമായി ബന്ധപ്പെടുത്തി പലരും പറയാറുണ്ട് . ആംഗലേയ സാഹിത്യകാരൻ ജി. ചെസ്റ്റർട്ടൻ കുമ്പസാരത്തെ കുറിച്ചു പറയുന്നത് every confession is coming back to home എന്നാണ് . പറഞ്ഞാൽ വീട്ടിലേക്കുള്ള തിരിച്ചുവരമാണ് ഓരോ കുമ്പസാരവും. ജീവിതത്തിൽ ഒരാൾ ഏറ്റവും കൂടുതൽ നിഷ്കളങ്കതയും വിശുദ്ധിയും ഉണ്ടായിരുന്നത്. ബാല്യത്തിലാണ് , വീട്ടിൽ ആയിരിക്കുമ്പോൾ ആണ്. ആ ബാല്യത്തിന്റെ വിശുദ്ധിയിലേക്ക് മകൻ അപ്പൻറെ സ്നേഹത്തിലേക്ക് തിരിച്ചു വന്നതുപോലെ നമുക്ക് തിരിച്ചു വരാം കുമ്പസാരം എന്ന കൂദാശയിലൂടെ...
2. ധൂർത്ത് + പുത്രൻ= ധൂർത്ത പുത്രൻ
ധൂർത്ത പുത്രൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ധൂർത്താണ് . അതുകൊണ്ടു തന്നെ ആ ഉപമയുടെ പേര് 'ധൂർത്ത പുത്രന്റെ ഉപമ ' എന്നാണ്. അവൻ തന്റെ സമ്പത്ത് എല്ലാം നശിപ്പിച്ചു കളഞ്ഞു എന്നാണ് പറയുന്നത്. അങ്ങനെ വന്നപ്പോൾ ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടാവുകയും അവൻ വലിയ ഞെരുക്കത്തിൽ ആവുകയും ചെയ്തു എന്ന് സുവിശേഷം. പറയുന്നു.
നമുക്ക് പറ്റുന്ന വലിയ മണ്ടത്തരങ്ങളിൽ ഒന്ന് ഈ ധൂർത്താണ്. ആഡംബരത്തിന്റെ, ധൂർത്തിന്റെ ഒരു Culture നമ്മുടെ ഇടയിൽ form ചെയ്തു കഴിഞ്ഞു. നമ്മുടെ താമസം, ഭക്ഷണം, വസ്ത്രം, വാഹനം, വിവാഹ സൽക്കാരങ്ങൾ, പെരുന്നാളുകൾ ,മറ്റു ആഘോഷങ്ങൾ എല്ലാം ധൂർത്തിന്റെയും ആഡംബരത്തിന്റെയും വേദിയായിട്ട് മാറി. നമുക്ക് സംഭവിക്കാനിരിക്കുന്ന ദുരിതം എന്താണെന്ന് വെച്ചാൽ ധൂർത്ത പുത്രന് സംഭവിച്ച അതേ അപകടമാണ്. നമ്മൾ വലിയ
ഞെരിക്കത്തിലാവും. സർക്കരിന്റെ ഔദ്യോഗിക കണക്കനുസരിച്ചു കേരളത്തിലെ ഏറ്റവും കടബാധ്യതയുള്ള സമൂഹം ഇവിടുത്തെ ക്രിസ്ത്യാനികൾ ആണ്. അതിൽ തന്നെ സീറോ മലബാർ ക്രിസ്ത്യാനികളും. കാരണം എന്താ...? നമ്മുടെ ഈ ധൂർത്ത് അല്ലാതെന്ത്?
ഈ ധൂർത്തിനെ ആർഭാടത്തെ ഒന്ന് നിയന്ത്രിക്കുക. വാസസ്ഥലം ആകട്ടെ ഭക്ഷണം ആകട്ടെ, വസ്ത്രം ആകട്ടെ, വാഹനമാകട്ടെ, ഒരല്പം ലാളിത്യം നല്ലതാണ്. പണ്ട് മാമ്മോദീസായിൽ ചോദിക്കുന്ന ചോദ്യം ഓർമ്മ ഉണ്ടാവില്ല. എങ്കിലും പറയാം "സാത്താനെയും അവൻറെ സർവ്വ ആഡംബരങ്ങളും നീ ഉപേക്ഷിക്കുന്നുവോ?
"ഉവ്വ് "
നമുക്ക് വേണ്ടി മറ്റാരോ മറുപടി പറഞ്ഞിട്ടാണ് പള്ളിയിലേക്ക് നമ്മെ കയറ്റുന്നത്.
അതുകൊണ്ടു ഓർക്കുക ആഡംബരങ്ങൾ അതു ഒരു പരിധി കഴിഞ്ഞാൽ പിന്നെ സാത്താന്റെ ആണ്. സമ്പത്തിനോടുള്ള ആസക്തിയാണ് എല്ലാ പാപങ്ങളുടെയും മൂല കാരണം എന്ന് പൗലോസ് പറയുന്നുണ്ട്. ദ്രവ്യസക്തി തന്നെയായ വിഗ്രഹാരാധന എന്നു പൗലോസ് വീണ്ടും പറയുന്നുണ്ട്. എന്ന് പറഞ്ഞാൽ പണത്തിനോടുള്ള ആർത്തി ഒരുതരത്തിലുള്ള വിഗ്രഹ ആരാധനയാണ് എന്നുകൂടി തിരിച്ചറിയുക.
3.മൂത്ത പുത്രൻ സിൻഡ്രം (Elder Son Sydrome)
ഉപമയിലെ സ്നേഹനിധിയായ അപ്പൻ ആകാൻ മാത്രം യോഗ്യത നമുക്കില്ല. എന്നാൽ ധൂർത്ത പുത്രൻറെ അത്ര വഷളത്തരവും പലപ്പോഴും നമ്മുടെ കയ്യിലില്ല. എങ്കിലും കഥയിലെ മൂത്ത പുത്രനുമായിട്ട് ചില സാമ്യതകൾ ചിലപ്പോഴെങ്കിലും നമ്മുടെ സ്വഭാവത്തിൽ വരാറുണ്ട് .
അസൂയ: അനിയൻ നന്നായി വന്നപ്പോൾ അവനെ സ്വീകരിക്കാനും അംഗീകരിക്കാനും കൂട്ടാക്കാത്ത ഒരു മനോഭാവം . അതായത് മറ്റൊരാളിൽ കാണുന്ന നന്മ അംഗീകരിക്കാനായിട്ടുള്ള ഒരു വിഷമം. ചെറിയ അസൂയ (Holy Sin) എന്നൊക്കെ പറയാം. നമ്മുടെ ഒരു പ്രശ്നമാണ് ഇതാണ് . നമ്മളെക്കാൾ നല്ലതായി ആരും ഉണ്ടാകാൻ പാടില്ല. തന്നേക്കാളും വലുതായി ആരും വളർന്നു വരാനും അനുവദിക്കില്ല. ഏത്...? പഴയ പെരുന്തച്ചന്റെ പോലെ... കാര്യം മോൻ ആയാൽ പോലും തന്നെക്കാൾ വലുതാവുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഒരു ഉളി വീഴ്ത്തി അവൻറെ കഴുത്ത് ഛേദിച്ച പഴയ കഥക്ക് എപ്പോഴും പ്രസക്തി ഉണ്ട്.അത്തരമൊരു അസൂയ മനോഭാവം നമ്മുടെ സ്വഭാവത്തിൽ ഉണ്ടാവാം
കോപം
രണ്ടാമതായി അവൻ കോപിച്ചു അകത്തു കയറാൻ വിസമ്മതിച്ചു എന്നൊക്കെയാണ് പറയുന്നത് . മാതാപിതാക്കളോട് അയൽക്കാരോട് അധികാരികളോട് വല്ലാത്ത വിദ്വേഷവും വെറുപ്പും വെച്ച് പുലർത്തുന്ന ഒരു മനോഭാവം നമ്മിൽ ഉണ്ടാകാം. അപ്പൻ അനിയനെ സ്വീകരിച്ചു എന്നുള്ളത് ഒരു നല്ല കാര്യമാണ് എങ്കില്‍ കൂടിയും അത് സ്വീകരിക്കാനോ അംഗീകരിക്കാനും കൂട്ടാക്കാതെ അപ്പനോട് തർക്കിച്ച് കോപിച്ച് നിൽക്കുന്ന വ്യക്തി . ദേഷ്യം എന്നുള്ള മനോഭാവം ചിലപ്പോഴൊക്കെ നമ്മുടെ സ്വഭാവത്തിലും വന്നു പോയിട്ടുണ്ടായിരിക്കും. അകാരണമായി തട്ടിക്കയറുന്ന മോശമായ വാക്കുകൾ ഉപയോഗിക്കുന്ന ശാരീരികമായി കയ്യേറ്റം നടത്തുന്ന സ്വഭാവം വന്നു പോയിട്ടുണ്ടോ?
അഹങ്കാരം: മറ്റൊരു കാര്യം അവനവൻറെ അഹംഭാവമാണ്. അതായത് താൻ നല്ലതാണെന്നും തന്റെ അനിയൻ ചീത്തയാണ് എന്നുമുള്ള ചിന്ത. നമ്മിലൊക്കെ സംഭവിക്കാവുന്നതാണ് ഞാൻ ചെയ്തതും പറഞ്ഞതും പ്രവർത്തിച്ചതും ശരി അത് മാത്രം ശരി. ഞാൻ പിടിച്ചു മുയലിന് മൂന്നു കൊമ്പു എന്നുള്ള അവസ്ഥ. അതുകൊണ്ട് ഞാൻ മിടുക്കൻ നല്ലവൻ , എനിക്കെതിരെ പ്രവർത്തിക്കുന്നവൻ ആകട്ടെ മോശക്കാരൻ എന്നുള്ള ചിന്ത. ഇതൊരു മുത്തപുത്രന്റെ മനോഭാവമാണ് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിലുള്ള മൂത്ത പുത്രൻ സ്വഭാവം ഒന്നു മാറ്റി പിടിക്കുന്നത് നല്ലതാണ്.
അപര വിദ്വെഷം
കഥയിലെ മൂത്ത പുത്രൻ യഹൂദരെയും ധൂർത്ത പുത്രൻ വിജാതീയരെയും ആണ് represent ചെയ്യുന്നത്. ഈശോ ഈ കഥ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കാൾ ലൂക്ക, ലൂക്കയുടെ ഈശോ അന്ന് നില നിന്നിരുന്ന ഒരു സാമൂഹിക തിന്മയാണ് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്.അതായത് യഹൂദ ക്രിസ്ത്യാനികളും വിജാതീയ ക്രിസ്ത്യാനികളു തമ്മിലുള്ള അന്തരം അന്നുണ്ടായിരുന്നു. ലൂക്ക യുടെ ഈശോ അതിനെയാണ് മറികടക്കാൻ ശ്രമിക്കുന്നത്.
ഈ ദിവസങ്ങളിലെ കന്യാസ്ത്രീകളുടെ മതം മാറ്റവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പലതായിരുന്നു. പ്രധാനമായിട്ടും ക്രൈസ്തവർ താഴ്ന്ന വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റുന്നു എന്നുള്ളതാണ് ഒരു ആരോപണം. അതിനിടയിൽ കേട്ട ഗൗരവമായ സംഗതി സാമൂഹികമായ ഉന്നമനത്തിനു വേണ്ടി മതം മാറിയ പലരും പുതിയ വിശ്വാസത്തിലും അവഗണന നേരിട്ടു എന്നുള്ളതാണ്. അത്തരം ഒരു സാഹചര്യത്തിൽ അവർ വീണ്ടും പഴയ വിശ്വാസത്തിലേക്ക് (ഒരു ഘർ വാപസി) തിരിച്ചുപോകാൻ ഒരുങ്ങുകയാണ് പോലും.
ലൂക്കാ സുവിശേഷകനിലെ ഉപമ ആരംഭിക്കുമ്പോൾ ധൂർത്ത പുത്രനാണ് വില്ലൻ . എങ്കിലും കഥ അവസാനിക്കുമ്പോൾ അത് മൂത്ത പുത്രനിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചിലപ്പോഴെങ്കിലും നമ്മുടെ വിശ്വാസ സമൂഹത്തിനും വിശ്വാസികൾക്കിടയിൽ ഉയർന്നവൻ, താഴ്ന്നവൻ, കഴിവുള്ളവൻ, കഴിവില്ലാത്തവൻ പാരമ്പര്യ ക്രിസ്ത്യാനി മാർഗം കൂടിയ ക്രിസ്ത്യാനി, സത്യ ക്രിസ്ത്യാനി ,ദളിത് ക്രിസ്ത്യാനി, കളർ ഉള്ളവൻ, കളർ ഇല്ലാത്തവൻ , സവർണ്ണർ, അവർണ്ണൻ, ഇരുത്തൻ, വരത്തൻ എന്നിങ്ങനെയുള്ള വേർതിരിവുകൾ വന്നിട്ടുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കഥ അവസാനിക്കുമ്പോൾഅപകടം പിടിച്ച സാഹചര്യത്തിലേക്ക് വന്നുപ്പെടുന്നത് മൂത്ത പുത്രനാണ് അല്ലാതെ ധൂർത്ത പുത്രനല്ല. അതുകൊണ്ട് ഒരു മൂത്ത പുത്രന്റെ സ്വഭാവം നമ്മിൽ ഒളിച്ചിരിക്കുന്നു ഉണ്ടെങ്കിൽ അതൊന്നു മാറ്റി പിടിക്കുക. എല്ലാവരെയും സ്വീകരിക്കാനും ഉൾക്കൊള്ളാനും സ്വയം പഠിക്കുക.
Homily 15 - യോഹന്നാൻ15 :1- 8⌄
കൈത്താക്കാലം ഞായർ 2⃣ യോഹന്നാൻ15 :1- 8
കൈത്താക്കാലം ഫലാഗമന കാലമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നല്ല ഫലം പുറപ്പെടുവിക്കാൻ ആയിട്ടുള്ള ചില കാര്യങ്ങളാണ് പ്രധാനമായും വയനകളിൽ നമ്മൾ കേൾക്കുക.
ഇന്നത്തെ ആദ്യ വായനയിൽ നിയമാവർത്തന പുസ്തകത്തിന് ദൈവം മോശയ്ക്ക് കൊടുക്കുന്ന ഉപദേശം അവിടുത്തെ കല്പനകൾ അനുസരിച്ചാൽ ഇസ്രായേൽജനം അവിടുത്തേക്ക് പ്രിയപ്പെട്ട ജനം ആയിരിക്കുമെന്നും അവർക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുമെന്നുമാണ്.
രണ്ടാമത്തെ വായനയിൽ ഏതാണ്ട് ഇതേ പോലെ തന്നെ പ്രഭാഷക പുസ്തകത്തിൽ കർത്താവിൻറെ കൽപ്പനകൾ പാലിക്കുന്നവനെയാണ് മറ്റുള്ളവരെ ബഹുമാനിക്കുക എന്നു പറയുന്നു. ലേഖനത്തിൽ തായ്ത്തടിയോട് ചേർന്ന് നിൽക്കുന്ന ശാഖകൾക്കാണ് ഫലം പുറപ്പെടുവിക്കാൻ പറ്റുക എന്ന് പൗലോസ് ശ്ലീഹ ഓർമിപ്പിക്കുന്നു. സുവിശേഷത്തിൽ ഒന്നു കൂടി വ്യക്തമായി ഈ കാര്യം യോഹന്നാൻ അവതരിപ്പിക്കുന്നു. ഈശോ ആകുന്ന മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കുവാൻ പുള്ളിക്കാരൻ ആവർത്തിച്ചു പറയുന്നു.
1. ചില വെട്ടി ഒരുക്കലുകൾ
ഫുട്ബോൾ വേൾഡ് കപ്പ് ഫൈനലാണ്. രണ്ടു ഇതിഹാസതാരങ്ങൾ കളമൊഴിയുന്നു ( കുറഞ്ഞ പക്ഷം അടുത്ത world cupൽ അവരുണ്ടാകില്ല) എന്നുള്ളതാണ് ഇത്തവണത്തെ വേൾഡ് കപ്പിന്റെ സവിശേഷതകളിൽ ഒന്ന്. വേറെ ആരുമല്ല മെസ്സിയും റൊണാൾഡോയും ഈ രണ്ടുപേർക്കുമാണ് കേരളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ എന്ന് തോന്നുന്നു. (നെയ്മർ ആരാധകർ ക്ഷമിക്കുക)അത് അവരുടെ കഴിവിന്റെ മികവുകൊണ്ടു മാത്രമല്ല, ഒപ്പം അവർ കടന്നുപോയ ജീവിത പ്രതിസന്ധികളും അവർക്ക് ആരാധകരെ നേടിക്കൊടുത്തു. മെസ്സിയുടെ കഥ എല്ലാവർക്കും അറിയാം. കളിക്കളത്തിലെ വലിപ്പക്കുറവ് കാരണം അവസരങ്ങൾ നിഷേധിക്കപ്പെട്ടു. 'കുഞ്ഞൻ' എന്ന പരിഹാസ പേര്....
Growth hormon defficency അതിന്റെ ചികിത്സ ചിലവ് വഹിക്കാൻ പറ്റാത്ത ബുദ്ധിമുട്ട്, (പിന്നെ ബാഴ്സലോണ ക്ലബ്ബ് ആ ചിലവ് ഏറ്റെക്കുന്നു) എങ്കിലും കാലിൽ കുത്തി വപ്പു നടത്തുമ്പോൾ ഉള്ള വേദന.. വിശ്രമം ...സ്വന്തം നാട്ടിൽ നിന്നുള്ള കുടിയേറ്റം അങ്ങനെ നീളുന്ന കഷ്ടപ്പാടുകൾ....
ക്രിസ്ത്യാനോ റൊണാൾഡോയുടെ അവസ്ഥയും വ്യത്യസ്തമല്ല... ബാല്യത്തിൽ കടന്നു പോയ ദാരിദ്ര്യം, അപ്പന്റെ മദ്യപാനം ഹൃദ്രോഗവും (ഹൃദയം ഇടിപ്പ് കൂടുതൽ) വേണ്ടത്ര ആരോഗ്യമില്ല എന്ന പരിഹാസം.... പണമുണ്ടാക്കാൻ തൂപ് വേലക്ക് അമ്മയോടൊപ്പം പോകുന്നു... അങ്ങനെ നേടുപോകുന്ന ദുരിതങ്ങൾ... പറഞ്ഞുവരുന്നത് എന്താന്ന് വെച്ചാൽ ഇപ്പോൾ ഫുട്ബോളിൽ മുടിചൂടാ മന്നന്മാരായി നിൽക്കുന്ന രണ്ടു പേർക്കും അവരുടെതായ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും പരിഹാസത്തിന്റെയും അനാരോഗ്യത്തിന്റെയും കഥകളുണ്ട്. അത്തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അവരെ കളിക്കളത്തിലെ പോരാളികൾ ആക്കി മാറ്റിയത് .
ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം കൂടുതൽ ഫലം നൽകാൻ ആഗ്രഹിക്കുന്നതിനെ തൻറെ പിതാവ് വെട്ടി ഒരുക്കുന്നു എന്നുള്ളതാണ്.
ഏതൊരു മേഖലയിലും ഉന്നതിയിൽ എത്തിയിട്ടുള്ള വ്യക്തികളുടെ പിന്നാമ്പുറ കഥകൾ നമ്മോടു പറയുന്നത് അവർ കടന്നു പോയ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിയും സങ്കടങ്ങളുടെയും കഥകളാണ്. രാഷ്ട്രീയ മേഖലയിൽ ആയിക്കോള്ളട്ടെ കായിക മേഖലയിൽ ആയികൊള്ളട്ടെ സാഹിത്യമേഖലയിൽ ആകട്ടെ (ഹാരിപോട്ടർ ഗ്രന്ഥകാരി ജെ. കെ. റൗളിംഗ് എന്ന സ്ത്രീയുടെ ആദ്യകാല ജീവിതം വളരെ ക്ലേശകരമായിരുന്നു) ആത്മീയ മേഖലയിൽആയിക്കൊള്ളട്ടെ .... എവിടെയെല്ലാം നല്ല ഫലം പുറപ്പെടുവിക്കുന്ന വ്യക്തികളെ നമുക്ക് കാണാൻ പറ്റുമോ അവരെല്ലാം നല്ല കഷ്ടപ്പാടിന്റെ വെട്ടി ഒരുക്കലുകളിലൂടെ കടന്നു പോയിട്ടുണ്ട്.
പാറമടയിൽ നിന്നും പത്രോസിന്റെ സിംഹാസനത്തിൽ എന്നൊരു പുസ്തകം വി. ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പയെ കുറിച്ചു മലയാളത്തിലുണ്ട് . മാർപ്പാപ്പ തന്റെ ബാല്യകാലം മുതൽ അനുഭവിച്ച കഷ്ടതകളും യുദ്ധം വരുത്തി വച്ച ദുരിതങ്ങളും കൽക്കരി ഖനിയിലെ ജോലിയുമൊക്കെ അദ്ദേഹംത്തിന്റെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളുണ്. ഈ കഷ്ടപ്പാടുകൾ ഒക്കെതന്നെയാണ് അദ്ദേഹത്തെ പരിശുദ്ധ സിംഹാസന പദവിയിലേക്ക് എത്തിച്ചത് എന്നു നമുക്കറിയാം. ബൈബിളിലെ പഴയ നിയമത്തിലെ ജോസഫിന്റെ കാര്യം എടുക്കുക. സഹോദരന്മാരാൽ ഉപദ്രവിക്കപ്പെട്ടവൻ, പൊട്ട കിണറ്റിൽ തള്ളി ഇടുന്നു, അടിമയായി വിൽക്കപ്പെടുന്നു, തെറ്റിദ്ധരിക്കപ്പെടുന്നു, കരാഗ്രഹത്തിൽ അടക്കപ്പെടുന്നു... ഒടുവിലാണ് ഈജിപ്തിലെ ഗവർണർ ആയി ഉയർത്തപ്പെടുന്നതും തന്നെ കൊന്നുകളയാൻ തീരുമാനിച്ച സഹോദരങ്ങൾ അയാൾക്ക് മുന്നിൽ കുമ്പിട്ടു നിൽക്കുന്നതും.
എന്ന് പറഞ്ഞാൽ ഇന്നും എന്നും ഏതെങ്കിലും ഒക്കെ മേഖലയിലെ തിളങ്ങിനിൽക്കുന്ന അവരൊക്കെ നല്ല രീതിയിൽ വെട്ടുകിട്ടി (കഷ്ടപ്പെട്ടു) പുഷ്പിച്ചു വന്നവരാണ്. അതാണ് കർത്താവ് പറയുന്നത് പറയുന്നത് തന്റെ പിതാവ് കൂടുതൽ ഫലം നൽകാൻ ആഗ്രഹിക്കുന്നവരെ കായ്ക്കാനായി വെട്ടിയ ഒരുക്കുന്നു എന്ന് . അതായത് ദൈവത്തിൽ നിന്നും നിനക്ക് നല്ല വെട്ടു കിട്ടുന്നുണ്ടെങ്കിൽ നീ പേടിക്കണ്ട ദൈവം നിന്നിൽ നിന്നും കൂടുതൽ ഫലം ആഗ്രഹിക്കുന്നുണ്ട് എന്നു ചുരുക്കം.
പക്ഷെ ആ വെട്ടിയൊരുക്കൾ ക്ക് നമ്മൾ നിന്നു കൊടുക്കാൻ ഒരുക്കമാണോ...?
വെട്ടിയൊരുക്കാൻ വരുന്ന കർഷകനോട്, ചെടി തന്നെ വെട്ടേണ്ട എന്ന് പറഞ്ഞാൽ വലിയ പ്രശ്നമായി ...
തന്നെ ചെത്തി മിനുക്കാൻ വരുന്ന *ശില്പിയോട്, കല്ല്* തനിക്ക് ഉളിയുടെ വേദന സഹിക്കാൻ മേല എന്ന് പറഞ്ഞാൽ പ്രശ്നമായി ....
ചിന്തൂരു ഇടാൻ വരുന്ന ആശാരിയോട്, മരം തനിക്ക് അതിനു താൽപര്യമില്ല എന്ന് പറഞ്ഞാലും കുഴപ്പമായി. എന്ന് പറഞ്ഞാൽ നല്ല ഫലം കാണണമെങ്കിൽ ഇത്തരത്തിലുള്ള ചില സഹങ്ങളിലൂടെ നമ്മുടെ ജീവിതം കടന്നുപോയേ പറ്റൂ. അറിയാലോ ? ഒരു മുളത്തണ്ടിൽ 7 മുറിവുകൾ വീഴുമ്പോഴാണ് മനോഹരമായ സംഗീതം അതിൽ നിന്നും പുറപ്പെടുകയുള്ളൂ. അതുകൊണ്ട് ദൈവത്തിനു വെട്ടിയ ഒരുക്കാൻ നീ നിന്നെ തന്നെ അനുവദിക്കുക .
അപ്രകാരം സഹനങ്ങളിലൂടെ വെട്ടി ഒരുക്കപ്പെട്ടു വിശുദ്ധിയുടെ ഫലം ചൂടി നിൽക്കുന്ന ഒരു വിശുദ്ധ നമുക്കും ഉണ്ട്. വി. അൽഫോൻസാ. അമ്മയുടെ തിരുന്നാൾ അടുത്തു വരുകയാണ്. വെട്ടി ഒരുക്കപ്പെടാൻ അവളെപോലെ നമുക്കും ഒരുങ്ങാം
പിന്നെ ഒരു കാര്യം.....
ഈ വെട്ടി ഒരുക്കുക എന്നുള്ളതിനുള്ള ഗ്രീക്ക് പദം കതൈറോ (KATHAIRO) എന്നാണ്. ഈ പദത്തിൻറെ ശരിയായ അർത്ഥം ശുദ്ധീകരിക്കുക (To Cleanse, To Purify) എന്നുള്ളതാണ്. എന്ന് പറഞ്ഞാൽ ഓരോ വെട്ടിയൊരിക്കലും ഒരു ശുദ്ധീകരണ പ്രക്രിയ തന്നെയാണ് അത് മറന്നു പോകരുത്.
ഹെബ്രായ ലേഖന കർത്താവ് പറയുന്നത്
"താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെപ്രഹരിക്കുകയും ചെയ്യുന്നു."
(ഹെബ്രാ 12 : 6) എന്ന്.
2. ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ബയോളജി ക്ലാസിൽ Budding ,Grafting എന്നൊക്കെ പഠിച്ചിരിക്കും. ചിലർ പരീക്ഷണാർത്ഥം അതു ചെയ്തു നോക്കിയിട്ടുണ്ടായിരിക്കും. ഒരു വൃക്ഷകത്തിന്റെ/ചെടിയുടെ മെയിൻ ശാഖയോട് ചേർത്തുവച്ച് മറ്റൊരു വൃക്ഷത്തിന്റെ/ ചെടിയുടെ ശാഖ ചേർത്ത് പിടിപ്പിക്കുപ്പ പരിടിയാണ് ഈ Budding and Grafting എന്നാണ് എന്റെ ഒരു ഇത്.... (സത്യമായും ഇവ തമ്മിലുള്ള വ്യത്യസം എനിക്കറിയാൻ മേലാ ... ക്ഷമിക്കുക)
എന്തായാലും Bud/graft ചെയ്യപ്പെട്ട ആ മുകുളം/ ശാഖ മെയിൽ ശാഖയിൽ നിന്നും വെള്ളവും വളവും (ജീവരസം) സ്വീകരിച്ചു വളരുന്നു. മെയിൽ ശാഖയിൽ നിന്നു മാറി bud/graft ചെയ്യപ്പെട്ട ശാഖയ്ക്ക് തനിയെ നിലനിൽപ്പില്ല. (ഇതിന്റെ ശാത്രീയ വശങ്ങൾ അറിവുള്ളവർ പറയുക)
സുവിശേഷത്തിൽ ഈശോ പറയുന്ന കാര്യം തന്നോട്, തന്റെ പിതാവിനോട് ചേർന്ന് നിൽക്കാതെ ഫലം പുറപ്പെടുവിക്കാൻ ആർക്കും പറ്റത്തില്ല എന്നണ്. എന്ന് പറഞ്ഞാൽ തായ്ത്തടിയോട് ചേർന്ന്നിന്നില്ലെങ്കിൽ ബഡ്ഡ്/ ഗ്രാഫ്റ്റ് ചെയ്യപ്പെട്ട ആ ഭാഗം വാടിപ്പോകും, ഉണങ്ങിപോകും സംശയമില്ല . എന്ന് പറഞ്ഞതുപോലെ ഈശോയോട് ചേർന്ന് നിൽക്കാൻ പറ്റിയിലെങ്കിൽ നമ്മുടെ ജീവിതവും വാടിപോകും.
ഈശോയാകുന്ന (തായ്തടിയായ) വി. കുർബാനയാകുന്ന കൂദാശയോടും ജീവരസം നമുക്ക് പകർന്നു നൽകുന്ന മറ്റു കൂദാശകളോടും ചേർന്നു നിൽക്കുക എന്നത് നമ്മുടെ ആത്മീയ വളർച്ചക്ക് അത്യവശ്യമാണ്.
പൗലോസ് ശ്ലീഹ തന്റെ ലേഖനത്തിൽ ഈ കാര്യം മനോഹരമായിട്ട് പറയുന്നുണ്ട്. ഒട്ടിച്ചു ചേർക്കപ്പെട്ട നീ ദൈവ കൃപയിൽ നിന്നാൽ അവിടുന്നു കാരുണ്യം കാണിക്കും അല്ലെങ്കിൽ മുറിച്ച് നീക്കപ്പെടും എന്ന് ശ്ലീഹ പറയുന്നു.
എന്തായാലും ബഡ് ചെയ്യപ്പെട്ട , ഗ്രാഫ്റ്റ് ചെയ്യപ്പെട്ട നമ്മുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കാൻ ഈശോയാകുന്ന / കുർബാന ആകുന്ന തായ്തടിയോട് ചേർന്നു നിൽക്കുക. കുർബാനയിൽ നിന്നും കൂദാശകളിൽ നിന്നും മാറി പോകും തോറും നീ Budd ചെയ്തതായാലും ശരി Graft ചെയ്തതായാലും ശരി ഇനി Layer ചെയ്തതയാലും ശരി... ആത്മീയമായി ശുഷ്കിച്ചു പോകും തീർച്ച....!!
*3. ഈശോയിൽ വസിക്കുക*
ഫലം പുറപ്പെടുവിക്കാനായിട്ടുള്ള മാർഗം എന്ന് പറയുന്നത് തായ്ത്തണ്ടിനോട് അഥവാ ഈശോയോട് ചേർന്ന് നിൽക്കുക എന്നുള്ളതാണ്. 'ABIDE IN ME' എന്നാണ് ഈശോ പറയുന്നത്. എന്ന് വെച്ചാൽ ഓർക്കേണ്ട കാര്യം നമ്മൾ എന്തൊക്കെ ചെയ്തു കൂട്ടിയാലും കെട്ടിപൊക്കിയാലും വളർത്തികൊണ്ടു വന്നാലും അതൊന്നും ഈശോയോട് ചേർന്ന് നിൽക്കുന്നില്ലെങ്കിൽ നമ്മൾ ചെയ്തുകൂട്ടുന്നതൊക്കെ വെറും ഉണക്ക കമ്പ് പോലെയായി മാറും എന്നുള്ളതാണ്
നമ്മൾ ഒത്തിരി ഏറെ ത്യാഗം ചെയ്യുന്നവരായിരിക്കും സൽപ്രവർത്തികൾ ചെയ്യുന്നവരായിരിക്കും രാഷ്ട്രീയ പ്രവർത്തനവും സാമൂഹിക സേവനവും ചെയ്യുന്നവരായിരിക്കാം പക്ഷേ നമ്മൾ ഇതൊക്കെ ചെയ്യുന്നത് ഈശോയോട് ചേർന്ന് നിന്നുകൊണ്ടല്ലെങ്കിൽ ഈ ചെയ്യുന്നതൊക്കെ വെറുതെയാകും. ഈ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തനവും സർക്കാരിൻറെ സാമൂഹിക പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം എന്താണ് വെച്ചാൽ നമ്മൾ ഇത് ചെയ്യുന്നത് ഈശോയോട് ചേർന്ന് നിന്നുകൊണ്ടാണ് അല്ലെങ്കിൽ ചേർന്നു നിൽക്കാൻ ആഗ്രഹിച്ചു കൊണ്ടാണ്. അത് ഇല്ലാതെയുള്ള എത്ര വലിയ നന്മയും പ്രവർത്തനവും വെട്ടി മാറ്റപ്പെട്ട ചുള്ളി കമ്പുകൾ ആയിട്ട് ഉണങ്ങിപ്പോകാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇന്നല്ലെങ്കിൽ നാളെ അത് തീയിൽ എറിയപ്പെടുകയും ചെയ്യും. അതുകൊണ്ടു തയ്ത്തണ്ടിനോട് ചേർന്നു നിൽക്കുക .പിന്നെ ഈ തായ്ത്തണ്ടു എന്നു പറയുന്നത് ഈശോയാണ്..... ഒപ്പം സ്വന്തം കുടുംബമാകാം, കുടുംബ യൂണിറ്റ്കാം, ഓഫീസ് ആകാം സഭയാകാം...
ചോദ്യവും ഉത്തരവും
എന്താണ് ഈ ഞാനാകുന്നു.... (I am saying.....) ന്റെ പ്രത്യേകത?
യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം ഈശോ 'ഞാൻ അതാകുന്നു..., ഇതാകുന്നു ...എന്നുള്ള രീതിയിൽ മിനിമം 7 തവണ അവതരിപ്പിച്ചിരിക്കുന്നത്.
1. ഞാൻ ജീവന്റെ അപ്പമാകുന്നു (6:35)
2. ഞാൻ ലോകത്തിൻറെ പ്രകാശമാകുന്നു,(8:12)
3. ഞാൻ ആകുന്നു വാതിൽ (10:9)
4. ഞാൻ നല്ല ഇടയനാകുന്നു (10:11)
5. ഞാൻ പുനരുദ്ധാനവും ജീവനും ആകുന്നു(11:25)
6. ഞാൻ വഴിയും സത്യവും ജീവനും ആകുന്നു.(14:6)
7. ഞാൻ സാക്ഷാൽ മുന്തിരിചെടിയും...'(15:1) എന്നുള്ള പ്രയോഗം.
ഈ 'ഞാൻ ആകുന്നു'( In greek EGO EIMI ) എന്നുള്ള പ്രയോഗം യോഹന്നാൻ അവതരിപ്പിക്കാൻ കാരണം അത് പഴയ നിയമത്തിൽ യഹോവ മോശക്കു മുൾപടർപ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ സ്വയം വെളിപ്പെടുത്തിക്കൊടുത്ത പേരാണ്. "I AM WHO I AM". അതുകൊണ്ടു ഈ 'ഞാൻ ആകുന്നു.....'
എന്നുള്ള പ്രയോഗത്തിലൂടെ യോഹന്നാൻ ഉദ്ദേശിക്കുന്നത് ഈശോ യഹോവയ്ക്ക് തുല്യനാണ് എന്നു തന്നെയാണ്. അഥവാ യഹോവയായ ദൈവം തന്നെയാണ്
കൈത്താകാലം 03⌄
Homily 01 - John 9:1-12, 35-38⌄
Homily 02 - John 9:1-12, 35-38⌄
Homily 03 - John 9:1-12, 35-38⌄
Homily 04 - John 9:1-12, 35-38⌄
Homily 05 - John 9:1-12, 35-38⌄
Homily 06 - John 9:1-12, 35-38⌄
Homily 07 - John 9:1-12, 35-38⌄
Homily 08 - John 9:1-12, 35-38⌄
Homily 09 - John 9:1-12, 35-38⌄
Homily 10 - John 9:1-12, 35-38⌄
Homily 11 - John 9:1-12, 35-38⌄
Homily 12 - John 9:1-12, 35-38⌄
Homily 13 - John 9:1-12, 35-38⌄
Homily 14 - John 9:1-12, 35-38⌄
Homily 15 - John 9:1-12, 35-38⌄
3⃣ഞായർ
യോഹന്നാൻ 9:1-12, 35-41
Biblical and Historical Background
യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു അത്ഭുതമാണിത്. അടയാളങ്ങളുടെ പുസ്തകം( Book of Signs) എന്നറിയപ്പെടുന്ന ഭാഗത്താണ് (Chapters 2-12) യോഹന്നാൻ ഈ അൽഭുതം രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും ഏഴ് അടയാളങ്ങൾ/അത്ഭുതങ്ങൾ ആണ് ഈശോ പ്രവർത്തിച്ചതായി യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് ഇത്.
പാപവും സഹനവും തമ്മിൽ ഒരു ബന്ധം ഉള്ളതായി യഹൂദർ കരുതിയിരുന്നു. സഹനം പാപത്തിന്റെ ഫലമാണെന്നും അവർ വിചാരിച്ചു. (അതാണല്ലോ ജോബിന്റെ കൂട്ടുകാർ അവനെ കുറ്റപ്പെടുത്തി സംസാരിച്ചതും. അവൻ പാപം ചെയ്തിട്ടുണ്ട് എന്നാണ് അവരുടെ പക്ഷം) എന്നാൽ എല്ലാ സഹനവും അങ്ങിനെയല്ല എന്നാണ് ഈശോ പറയുന്നത്.
യഹൂദരുടെ കൂടാര തിരുനാളിന്റെ Context ൽ വെച്ചാണ് ഈ അത്ഭുതം നടക്കുന്നത് . ഈ തിരുനാളിന്റെ 2 പ്രധാന ആചാരങ്ങളിൽ
ഒന്ന് ദേവാലയത്തിലെ തിരി കത്തിച്ചുകൊണ്ടു പ്രകാശം പരത്തുന്നു. രണ്ടാമത്തേത് ശീലോഹാ കുളത്തിലെ വെള്ളം കൊണ്ടുവന്ന് ദേവാലയത്തിലെ പടികൾ ഒഴിക്കുന്ന ചടങ്ങും. ഈ ഒരു സാഹചര്യത്തിൽ വച്ചാണ് 'ഞാൻ ലോകത്തിന്റെ പ്രകാശമാണ്' എന്നൊക്കെ പറയുന്നതും ഈ അന്ധനു കാഴ്ച്ച കൊടുക്കുന്നതും.
Interpretation
1.
അനുസരണം അത്ഭുതത്തിനു കാരണമാകുന്നു.
ഈശോ പറഞ്ഞത് അതേ പടി അന്ധൻ അനുസരിച്ചു , അവനു കാഴ്ച്ച ലഭിച്ചു. അതായത് ചെളി കണ്ണിൽ പുരട്ടിയപ്പോൾ പുള്ളി എതിർത്തില്ല, പോയി കുളത്തിൽ കഴുകാൻ പറഞ്ഞപ്പോൾ പുള്ളി മറുത്തൊരക്ഷരം പറയാതെ അനുസരിക്കുന്നു. അതു അവനു സൗഖ്യത്തിനു കാരണമായി.
ഏതാണ്ട് സമാനമായ ഒരു അനുഭവം രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്നുണ്ട്. സിറിയ രാജാവിൻറെ സൈന്യാധിപനയ നാമാന് കുഷ്ഠം പിടിപെടുന്നു. അത് മാറാൻ ആയിട്ട് പുള്ളിക്കാരൻ ഏലീഷാ പ്രവാചകന്റെ അടുത്തുവരുന്നു. പ്രവാചകനാകട്ടെ പുള്ളിയുടെ അടുത്ത് ജോർദാൻ നദിയിൽപോയി 7 പ്രാവശ്യം മുങ്ങി കുളിക്കാൻ പറയുന്നു. പുള്ളിക്കാരന് ആദ്യം അതിഷ്ട പെടുന്നില്ല. സിറിയയിൽ ഇഷ്ടംപോലെ നദികൾ വേറെയുണ്ടല്ലോ പിന്നെന്തിനു ജോർദാൻ? എന്നൊക്കെ പറഞ്ഞു പുള്ളി ഇച്ചിരി weight ഇടുന്നു. പക്ഷെ മൂപ്പരുടെ കൂട്ടുകാരൻ പുള്ളിയെ ഉപദേശിക്കുന്നു. പ്രവാചകൻ പറഞ്ഞതു നിസ്സാര കാര്യമല്ലേ ഇമ്മക്കൊന്നു ചെയ്തു നോക്കാം. അങ്ങനെ നമാൻ പോയി കുളിച്ചു. അതോടെ അവന്റെ കുഷ്ടം മാറി (കുട്ടപ്പനായി ) തിരിച്ചു വരുന്നു. ഏതാണ്ട് അങ്ങനെ തന്നെയാണ് ഈ അന്ധന്റെ കാര്യത്തിലും. ഈശോ ചെളിയിലൊക്കെ തുപ്പി, അതെടുത്ത് കണ്ണിലൊക്കെ പുരട്ടി ...ആകെ വഷളാക്കി എന്നിട്ട് പോയി കഴുകാൻ പറയുന്നു . ആ മനുഷ്യൻ ഒരക്ഷരം തിരിച്ച് ചോദിക്കുകയോ പറയുകയും ചെയ്യാതെ പോയി കഴുകുന്നു . അവൻ അതനുസരിച്ചു എന്നുള്ളത് തന്നെയാണ് അത്ഭുതം സംഭവിക്കാൻ ആയിട്ടുള്ള ഒരു പ്രധാനപ്പെട്ട കാരണം. അയാൾ തർക്കിച്ചില്ല , ചോദ്യം ചെയ്യുന്നില്ല അങ്ങനെയുള്ള ചില കീഴ് വഴക്കങ്ങൾ അത്ഭുതത്തിന് കാരണമാകും എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.
ഈശോ പരിചരകരോട് ഭരണിയിൽ വെള്ളം നിറയ്ക്കാൻ പറയുന്നു . അവർ അനുസരിക്കുന്നു . വെള്ളം വീഞ്ഞായി മാറുന്നു.. അത്ഭുതം നടക്കുന്നു.
ഈശോ തളർവാത രോഗിയോട് കിടക്കയയുമെടുത്ത നടക്കാൻ പറയുന്നു. അവൻ നടക്കുന്നു . രോഗം മാറുന്നു...
ഈശോ ശിഷ്യരോട് വള്ളത്തിന്റെ വലതു വശത്ത് വല ഇടാൻ പറയുന്നു. അവർ അനുസരിക്കുന്നു. ധാരാളം മീൻ കിട്ടുന്നു.
ഇതിൽ നിന്നും എന്തു മനസിലാക്കാം...? തമ്പുരാൻ (കുറച്ചൊക്കെ അവന്റെ പ്രതിനിധികളും) പറയുന്നത് അനുസരിക്കുക. ജീവിതത്തിൽ അത്ഭുതം നടക്കും.
പ. അമ്മയുടെ കാര്യത്തിലും ഏതാണ്ട് ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. കാര്യം പുള്ളിക്കാരി ചില സംശയങ്ങൾ ഒക്കെ ചോദിച്ചു എങ്കിലും ഒടുവിൽ ദൈവ ഹിതത്തിനു കീഴ് വഴങ്ങുന്നു. അവൾ ഭൂമിയോളം
എളിമപ്പെട്ടു, അനുസരിച്ചു. അവിടുന്ന് അവളെ സ്വര്‍ഗത്തോളം ഉയർത്തി....
2. 'ശീലോഹ'
ഈ വാക്കിൻറെ അർത്ഥം 'അയക്കപ്പെട്ടവൻ' എന്നാണ് . നമ്മുടെ ശ്ലീഹ /അപ്പസ്തോലൻ എന്ന വാക്കുകൾ ഇതിൽ നിന്നും വരുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവാണ് അയക്കപ്പെട്ടയവൻ. പോയി 'ശീലോഹ' യിൽ കഴുകുക എന്നാൽ ക്രിസ്തുവിൽ നമ്മെ തന്നെ മുക്കുക എന്നുള്ളതാണ്.
"കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക."
(വെളിപാട് 3 : 18) എന്ന് പറയുന്നത് അതുകൊണ്ടായിരിക്കും . കാഴ്ച നേടാനുള്ള ഒരു മാർഗം ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക അല്ലെങ്കിൽ ക്രിസ്തുവിൽ മുങ്ങിത്താഴുക എന്നാണ് . "ഞാൻ ലോകത്തിന്റെ പ്രകാശമാണ്" എന്നൊക്കെ ഈശോ പറയുമ്പോൾ ആ പ്രകാശത്തോട് ചേർന്നു നിൽക്കുമ്പോൾ നമുക്ക് കുറച്ചുകൂടി കാഴ്ച ലഭിക്കുന്നു എന്നുകൂടി മനസിലാക്കാം.
പിന്നെ ഈ അന്ധത എന്നത്
കണ്ണിന്റെ മാത്രം പ്രശ്മായി കാണേണ്ട.
കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാൻ പറ്റാത്തവർ ഒരു തരത്തിൽ അന്ധരാണ്.
കാണേണ്ടത് കാണാൻ മടികണിക്കുന്ന , അന്ധൻ അന്ധനെ നയിക്കുന്ന, കണ്ണടച്ചു ഇരുട്ടാക്കുന്ന മനുഷ്യന്മാരും നേതാക്കളും ഉള്ള നാടാണ് നമ്മുടേത്. ചില കാഴ്ചകൾ കാണാനും പ്രതികരിക്കാനും അവർ മടി കാണിക്കുന്നു. അതുകൊണ്ടു കാണേണ്ടത് കാണാനുള്ള ഒരു ഉൽകാഴ്ചക്കു വേണ്ടി കൂടി നമുക്ക് തമ്പുരാനോട് പ്രാർത്ഥിക്കണം.
ചിലർ ശാരീരികമായി അന്ധരാണ് ...
മറ്റു ചിലർ മാനസികമായി അന്ധരാണ്....
ഇനിയും ചിലർ ആത്മീയമായി അന്ധരാണ്
അതുകൊണ്ടു
നമ്മുടെ കാഴ്ചകൾ
ശരിയാക്കാൻ ക്രിസ്തുവാകുന്ന കണ്ണടകൾ വേണം...
മാത്രമല്ല ചില കാഴ്ചകൾക്കു വ്യക്തത വരാൻ നമ്മൾ വച്ചിരിക്കുന്ന ചില മഞ്ഞ കണ്ണടകൾ ഊരി മാറ്റുകയും വേണം...
3. കാഴ്ച്ച കൊടുക്കുന്നവന് കല്ലേറ്
സുവിശേഷത്തിലെ ഈശോ അന്ധനു കാഴ്ച കൊടുക്കുമ്പോഴും അതിനെ കുറ്റം വിധിക്കാനും വിമർശിക്കാനും വേണ്ടി നടക്കുന്നവരായിരുന്നു പലരും. ഈ കാര്യത്തിൽ മാത്രമല്ല, ഈശോ ചെയ്ത പല അത്ഭുതങ്ങളും അന്നത്തെ യഹൂദ മുഖ്യധാരയിൽ പെട്ട ആളുകൾ സംശയത്തോടെ വീക്ഷിക്കുകയും അവനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവൻ ദൈവദൂഷണം പറയുന്നു, അവൻ സാബത്ത് ലംഘനം നടത്തുന്നു, അവൻ മോശയുടെ പ്രമാണങ്ങൾ അനുസരിക്കുന്നില്ല എന്നിങ്ങനെയുള്ള നിരവധി കുറ്റങ്ങൾ അവനെതിരെ അവർ ചുമത്തുന്നു .ഇന്ന് ഈശോയുടെ പിൻഗാമികൾക്കും വന്നുകൊണ്ടിരിക്കുന്നത് അവൻറെ അതേ ഗതിയാണ് . ഈ അടുത്ത് ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ നടന്ന ആക്രമണങ്ങൾ നോക്കുക. ഏകദേശം അയ്യായിരത്തോളം അക്രമങ്ങൾ കഴിഞ്ഞ 10 വർഷം ക്രൈസ്തവർക്കെതിരെ നടന്നു. ഛത്തീസ്ഗഡിൽ സിസ്റ്റേഴ്സിനെതിരായ ആക്രമണത്തിന്റെ മാറ്റൊലി അടങ്ങുമ്പോഴേക്കും അടുത്തത് വന്നു കഴിഞ്ഞു . ഒഡീഷയിൽ വൈദികർക്കും സിസ്റ്റേഴ്സിനും നേരെ ആക്രമണം. ഇനി ഇതങ് കൂടി കൂടി വരാനേ സാധ്യതയുള്ളൂ. എന്താണ് അവർ ചെയ്ത തെറ്റ്? അജ്ഞാനം കൊണ്ട് അന്ധരായ ഒരു കൂട്ടർക്ക് വിജ്ഞാനത്തിന്റെ കാഴ്ച കൊടുത്തു. രോഗം കൊണ്ട് ക്ഷീണിതരായ ഒരു ജനതയ്ക്ക് നല്ല ആരോഗ്യം പകർന്നു കൊടുത്തു , അനീതിയാൽ കഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് നീതി വാങ്ങി കൊടുത്തു. ഇങ്ങനെയുള്ള നന്മകൾ ചെയ്തിട്ടും മനുഷ്യക്കടത്തു നടത്തുന്നു , മതപരിവർത്തനം നടത്തുന്നു എന്നിങ്ങനെ കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് കല്ലെറിയാനും മിഷനറിമാരെ തുറങ്കിലടയ്ക്കാനും നാടുകടത്താനും ശ്രമിക്കുന്നു എന്നുള്ളതാണ് സത്യം. ഏതൊരു കാലഘട്ടത്തിലും ഇതുതന്നെയാണ് അവസ്ഥ.
' ഗുരു ' എന്ന ഒരു മലയാള സിനിമയുണ്ട്. അന്ധരായ ഒരു ജനതക്ക് കാഴ്ച കൊടുക്കാനായിട്ട് അവരുടെ താഴ വാരത്തിൽ എത്തിയ കാഴ്ചയുള്ള ഒരു മനുഷ്യൻ. -രഘുരാമൻ-
ആ പാവപ്പെട്ട മനുഷ്യർക്ക് കാഴ്ച കൊടുക്കാനായി അയാൾ ഒത്തിരി പരിശ്രമിക്കുന്നുണ്ട് . ഒടുവിൽ അയാൾ അന്ധതയു ടെ കാരണം കണ്ടെത്തുന്നു. അതു പരിഹരിക്കാനുള്ള മാർഗ്ഗവും... എന്നിട്ടും ഒടുവിൽ അയാളെ എല്ലാവരും കൂടി കുറ്റപ്പെടുത്തുന്നു ആക്രമിക്കുന്നു, കൊല്ലാൻ ശ്രമിക്കുന്നു...
എന്ന് പറഞ്ഞാൽ ഒരാൾ നന്മ ചെയ്യാൻ ശ്രമിച്ചാൽ അവനു ലഭിക്കുക കുരിശും സഹനവും കല്ലേറും ആയിരിക്കും.
സോക്രട്ടീസിന്റെ ആകട്ടെക്രിസ്തുവിന്റെയാവാകട്ടെ ഗാന്ധിയുടെ ആകട്ടെ എബ്രഹാം ലിങ്കന്റ ആകട്ടെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നത് ഈ കാര്യമാണ്. അതുകൊണ്ടു എന്തെങ്കിലും ഉപകാരം ആർക്കെങ്കിലും ചെയ്യാൻ പോയാൽ അതു മൂലം ഉണ്ടാകുന്ന എതിപ്പുകളെയും ധീരമായി നേരിടാൻ പഠിക്കുക. ഒപ്പം അപരന് കാഴ്ച കൊടുക്കുന്ന പ്രകാശ ദീപങ്ങൾ അണക്കാതിരിക്കുക.
Homily 16 - ലൂക്ക 10 : 38- 42⌄
കൈത്താക്കാലം ഞായർ 3⃣
ലൂക്ക 10 : 38- 42
Biblical Background
മർത്തയും മറിയയും ഈശോ ഉയർപ്പിച്ച ലാസറിന്റെ സഹോദരിമാർ ആയിട്ടാണ് കണക്കാക്കുന്നത്. ഇവരുടെ വീട് ബഥാനിയായിലാണ് എന്നാണ് യോഹന്നാൻ പറയുന്നത്. ഈശോ പലപ്പോഴായിട്ട് ഇവരുടെ ആതിഥേയത്വം സ്വീകരിച്ചിരുന്നു എന്ന് ബൈബിൾ പണ്ഡിതന്മാർ പറയുന്നു. ഇതിൽ മറിയം ഈശോയുടെ കാലുകൾ കണ്ണുനീരു കൊണ്ടു കഴുകിയവൾ ആണെന്ന് കരുതുന്നു. ( അല്ല എന്ന് കരുതുന്നവരും ഉണ്ട് കെട്ടോ)
Interpretation
*1. കേൾക്കാൻ ഒരാൾ...*
ഡൽഹിയിലെ പാറ്റ സമരം പൊടിപൊടിക്കുകയാണ്... സമൂഹത്തിൻറെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ പിന്തുണ അവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നു... കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് സർക്കാരിനും തോന്നി തുടങ്ങി... ഏതു വിധേനയും സമരം അമർച്ച ചെയ്യാനും ഒത്തു തീർപ്പക്കാനും അവരും ശ്രമിക്കുന്നു . സമരത്തിന്റെ ആവശ്യകതയെ കുറിച്ചും സമര രീതിയെ കുറിച്ചും വ്യത്യസ്തമായ അഭിപ്രയം ഉള്ളവരുണ്ട്. എന്നാലും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മുമ്പിൽനിന്നും മാറാ നമ്മുടെ ജെൻ-Z (ജെൻസി ) തലമുറ ഭരണഘടനയും പൊക്കിപ്പിടിച്ചുകൊണ്ട് തെരുവിലിറങ്ങുന്നത് കാണാൻ സന്തോഷകരമായ കാഴ്ചയാണ്.
സത്യത്തിൽ എന്താണ് ഈ സമരം ഇത്ര വഷളാവാൻ എന്താണ് കാരണം? അതിന്റെ പ്രധാന കാരണം ഇത്രയേ ഉള്ളൂ ...സമരം തുടങ്ങി ദിവസങ്ങൾ ഏറെ പിന്നിട്ടിട്ടും സർക്കാർ അവരുടെ ആവശ്യങ്ങൾ, പരാതികൾ കേൾക്കാൻ മടി കാണിച്ചു അഥവാ കാലതാമസം വരുത്തി എന്നുള്ളതാണ് . (ഏതാണ്ട് 40 ദിവസം കഴിഞ്ഞതിനുശേഷമാണ് സർക്കാർ അവരെ കൂടി കാഴ്ച്ചയ്ക്ക് അനുവദിക്കുന്നത്.)
പ്രശ്നമോ അതിൻറെ പരിഹാരമോ എന്തുമാകട്ടെ , പക്ഷേ മറ്റൊരാളെ കേൾക്കാൻ തയ്യാറാവുക എന്നുള്ളത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണ്. സുവിശേഷത്തിൽ ഈശോ പറയുന്ന കാര്യം മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു എന്നുള്ളത് . എന്താണ് ഈ നല്ല ഭാഗം ...? വേറെ ഒന്നുമല്ല അവൾ ഈശോ പറയുന്ന കാര്യം കേട്ടിരുന്നു എന്നുള്ളതാണ്.
സത്യത്തിൽ നമുക്ക് ചുറ്റുമുള്ള ഏറ്റവും വലിയ പരാതി നമ്മളെ കേൾക്കാൻ ഒരാളില്ല എന്നുള്ളതാണ്.
വീട്ടിൽ ഭാര്യയെ കേൾക്കാൻ ഭർത്താവിന് നേരമില്ല... നേരെ തിരിച്ചും....
മാതാപിതാക്കന്മാരെ കേൾക്കാൻ പിള്ളേർക്ക് താൽപര്യമില്ല... തിരിച്ചും...
പള്ളിയിൽ നമ്മുടെ ചെറുപ്പക്കാരെ കേൾക്കാൻ വികരിയച്ചനു നേരമില്ല...
വികരിയച്ചന്മാരെ കേൾക്കാൻ മെത്രാനച്ചന് നേരമില്ല...
എന്തിനു ...? യുവജന സംഘടനയുടെ പ്രതിനിധികളെ കേൾക്കാൻ ഇമ്മടെ മുഖ്യമന്ത്രിക്ക് സമയമില്ല.....
മറ്റൊരാളോട് കാണിക്കാവുന്ന ബഹുമാനത്തിന്റെ ഏറ്റവും കാതലായ രൂപമാണ് അയാളെ ശ്രവിക്കുക എന്നുള്ളത്.
ഒരുപക്ഷേ ശാന്തമായി മറ്റൊരാളെശ്രവിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഇമ്മടെ വീട്ടിലും നാട്ടിലും സഭയിലും രാജ്യത്തുമുള്ളൂ..
അതുകൊണ്ടു മറ്റുള്ളവരെ ശ്രദ്ധാപൂർവം , ക്ഷമപൂർവ്വം കേൾക്കാൻ തയ്യാറാവുക. മറിയത്തെ പോലെ നല്ല ഭാഗം നമുക്കും തിരഞ്ഞെടുക്കാം..
2. Contemplation & Action
സുവിശേഷത്തിൽ കാണുന്ന ഈ രണ്ട് വ്യക്തിത്വങ്ങൾ രണ്ട് ആത്മീയ ശൈലികളോട് ഉപമിക്കാവുന്നതാണ്. ഒന്ന് മർത്ത . അവൾ ശുശ്രൂഷയുടെ, പ്രവർത്തനത്തിന്റെ പ്രതികരണത്തിന്റെ ശൈലിയാണ്. അടങ്ങിയിരിക്കാൻ പറഞ്ഞാൽ ചിലപ്പോൾ അവൾക്ക് പറ്റത്തില്ല. എന്തെങ്കിലും എപ്പോഴും ചെയ്തുകൊണ്ടിരിക്കണം....(ചില hiper active ആയ പിള്ളേരെപ്പോലെ)സഹോദരൻ മരിച്ചു കഴിഞ്ഞ സമയത്തും ഈശോ വരുന്നു എന്നു കേൾക്കുമ്പോൾ അവൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി അവനെ സ്വീകരിക്കാൻ പോകുന്നു. ഒരു Active (Action Oriented) Spirituality യുടെ ഭാഗമായി അവളെ വിലയിരുത്താൻ കഴിയും.
നമ്മുടെ നാട്ടിൽ മർത്ത സിസ്റ്റേഴ്സ് എന്ന ഒരു സന്യാസിനി സമൂഹം ഉണ്ടെന്ന് അറിയാലോ...
അതിന്റെ സ്ഥാപകനായ ബഹു. ജോൺ കിഴക്കൂടൻ അച്ചൻ തന്റെ സന്യാസി സമൂഹത്തിനു ആ പേരിടാൻ കാരണം പറയുന്നത് കർത്താവിനെ ശുശ്രൂഷിക്കുന്നതിൽ മർത്ത കാണിച്ച അതിയായ താൽപര്യവും ശ്രദ്ധയും അതിൽ അവൾ പുലർത്തിയ ആനന്ദവുമാണ് തന്റെ സന്യാസിനിമാരിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ്. ഒപ്പം മർത്തയെപോലെ അധ്വാനിക്കുന്നവരായി ഈ സഹോദരിമാർ മാറണം എന്നുള്ള നിർബന്ധം അദ്ദേഹത്തിനു ഉണ്ടായിരുന്നു.*ഒരു Action Oriented Spirituality ആയിരുന്നു മർത്തയുടേത്.*
പക്ഷെ ഇതിൽ ചെറിയ ഒരു പ്രശ്നം കൂടി ഉണ്ട്. ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞ പോലെ
ഏതാണ്ട് 'മർത്താ സിഡ്രോം' പിടികൂടിയ ഒരു തലമുറയാണ് നമ്മുക്ക് ചുറ്റും. നമ്മുടെ ഇടവകയിലുള്ള ചില ആളുകളെ നോക്കുക ; പ്രതേകിച്ചു നമ്മുടെ യുവജനങ്ങളെ ശ്രദ്ധിക്കുക. അവർ പള്ളിക്ക് വേണ്ടി ചാവാൻ തയ്യാറാണ്. പള്ളിയുടെ എല്ലാ കാര്യങ്ങളും അവർ ചെയ്യും. പള്ളിപ്പറമ്പിൽ പണിയെടുക്കും, കൊടികെട്ടും, തോരണം തൂക്കും ഊട്ടു പെരുന്നാളിന് കലവറയിലും വിളമ്പലിലും ഉണ്ടാകും പള്ളിപ്രദക്ഷിണത്തിന് മുമ്പിലും പുറകിൽ ഉണ്ടാകും എല്ലാ കമ്മിറ്റിയിലും മീറ്റിംഗിലും അവരുടെ സാന്നിധ്യം ഉണ്ടാകും . പക്ഷേ ഒറ്റ പ്രശ്നം മാത്രമെ ഉള്ളൂ ഈ 'കുരിശുകൾ' ആരും പള്ളിയിൽ കയറില്ല. അവർ കുർബാന കാണുന്നില്ല, കുമ്പസാരിക്കില്ല, കുർബാന സ്വീകരിക്കില്ല. അങ്ങനെയൊരു അപകടം നമ്മുടെ ആത്മീയതയിൽ കയറി വരുന്നുണ്ട്. അതു സൂക്ഷിക്കേണ്ടതാണ്
ഇനി മറിയത്തെ നോക്കുക. അവൾ
ശാന്തമായി ഇരിക്കുന്നു വചനം കേൾക്കുന്നു, പ്രാർത്ഥിക്കുന്നു എന്നൊക്കെ പറയുന്ന ഒരു Contemplative Spirituality യുടെ ഭാഗമാണ് എന്നു വേണേൽ പറയാം.
എന്നാൽ അവിടെയും ചെറിയ പ്രശ്നം ഉണ്ട് . രാവിലെ മുതൽ ഒരു പണിക്കും പോകാതെ പ്രാർത്ഥന, ധ്യാനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ചേട്ടത്തിമാരെ കണ്ടിരിക്കും. ആത്മീയത തലക്ക് പിടിച്ച ഇവരുടെ ജീവിത രീതിയും നമുക്ക് ന്യായീകരിക്കാൻ കഴിയില്ല....
എന്നു പറഞ്ഞാൽ പ്രാർത്ഥനയുടെ രണ്ടു ഭാവങ്ങളാണ് ഈ Contemplation and Action . ഇത് രണ്ടും പരസ്പരം പൂരകമാണ്. രണ്ടും അതിൽ തന്നെ പൂർണ്ണമല്ല... എന്ന് പറഞ്ഞാൽ പ്രാർത്ഥന കൂടാതെയുള്ള പ്രവർത്തനമോ പ്രവർത്തനമില്ലാതെയുള്ള പ്രാർത്ഥനയോ അതിൽ തന്നെ പൂർണമാകുന്നില്ല എന്ന ചുരുക്കം. അതുകൊണ്ട് നമുക്ക് നമുക്ക് മർത്തയെയും വേണം മറിയത്തെയും വേണം. ഇതിൽ ആരാണ് ഒരു പിടി മുന്നിൽ നിൽക്കുന്നതെന്ന് ചോദിച്ചാൽ മറിയം തന്നെ....
ഈ Contemplation and Action ന്റെ ഏറ്റവും നല്ല ഉദാഹരണം പ. അമ്മയായിരുന്നു എന്നറിയാലോ.... അവൾ ദൈവ വചനം ധ്യാനിച്ചു. ജീവിതത്തിൽ ശുശ്രൂഷ ക്കായി ഇറങ്ങി തിരിച്ചു. അവളെ അതിനു പ്രാപ്തരാക്കിയ അവളുടെ മാതാ പിതാക്കൾക്കു സ്തുതി ആയിരിക്കട്ടെ... ഇന്ന് അവരുടെ തിരുന്നളാണ്.
നമ്മുടെ നാട്ടിലെ വിശുദ്ധ അൽഫോൻസാ അമ്മയും ഇത്തരം ഒരു ആത്മീയത സ്വാന്തമാക്കിയവളാണ്. അവളുടെ തിരുന്നാളാണ് അടുത്തു വരുന്നത്
3.Grand Parents Day
ജൂലൈ മാസത്തെ അവസാനത്തെ ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ 'ഗ്രാൻഡ് പാരൻസ് ഡേ'ആയി ആഘോഷിക്കാൻ പറഞ്ഞിട്ടുണ്ട്. ഈശോയുടെ അപ്പാപ്പന്റെയും അമ്മാമ്മയുടെയും (മറിയത്തിന്റെ
മാതാപിതാക്കളായ ജോവാക്കിന്റെയും അന്നയുടെയും) തിരുനാളിനോടനുബന്ധിച്ചാണ് ഈ ആഘോഷം. ഇന്നാണ് ആ ദിവസം (ജൂലൈ 26 . പക്ഷേ ഞായറാഴ്ച സഭ വിശുദ്ധരുടെ തിരുന്നാൾ സാദാരണ ആഘോഷിക്കാറില്ല എന്നറിയാമല്ലോ.)
നമ്മുടെ നാട്ടിൽ പ്രായമായ മാതാപിതാക്കന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വൃദ്ധസദനങ്ങളുടെ എണ്ണം പെരുകികൊണ്ടിരിക്കുന്നു എന്നുമാത്രമല്ല പയ്യെ പയ്യെ കേരളം തന്നെ ഒരു വൃദ്ധസദനമായി മാറുന്നു എന്നുള്ളതാണ് പ്രശ്നം.
അടുത്തകാലത്ത് വന്ന ഒരു പഠനം അനുസരിച്ചു( അത് മുഴുവനും ശരിയാണോ എന്നറിയത്തില്ല) വൃദ്ധ സദനങ്ങളിൽ തള്ളപ്പെടുന്ന ആൾക്കാരുടെ എണ്ണത്തിൽ മതം തിരിച്ചു നോക്കുമ്പോൾ ക്രിസ്ത്യാനികൾ ആണത്രേ ശരാശരിയിൽ കൂടുതൽ...!!!
(ഓരോ രൂപതയിലും പ്രായമായവരെ ശുശ്രൂഷിക്കുവാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണെത്രെ നല്ല കാര്യം...) അത്തരം ഒരു സാഹചര്യത്തിൽ ഈ Grand Parents day ആഘോഷങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.
പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുവാനും അവർക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കുവാനും മക്കൾക്കും കൊച്ചുമക്കൾക്കും കടമയുണ്ട്. ഇന്നത്തെ ആദ്യ വായനയിലെ റൂത്തിനെ ഓർക്കുന്നത് നല്ലതാണ്. പ്രായമായ തൻറെ അമ്മായിയമ്മയായ നവമിയെ ഉപേക്ഷിക്കാതെ അവളുടെ വാർദ്ധക്യത്തിൽ കൂടെ പോകുന്ന മരുമകൾ റൂത്ത് എല്ലാകാലത്തും ഒരു മാതൃകയാണ്.
സുവിശേഷത്തിൽ നമ്മൾ കാണുന്ന ഒരു കാര്യം മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു എന്നു പറയുന്ന കർത്തവിനെയാണ്. കാരണമെന്താണ്...? ഈശോ പറയുന്ന കാര്യം മറിയം ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്നു എന്നുള്ളതാണ്. പ്രായമായ മാതാപിതാക്കന്മാരോട് നമ്മുക്ക് ചെയ്യാവുന്ന ഒരു കാര്യം അവരെ ഒന്ന് കേൾക്കുക എന്നുള്ളതാണ്. അവർ പറയുന്ന പഴങ്കഥകൾ ആവർത്തിച്ചു പറയുന്ന കാര്യങ്ങളാണെ കൂടി ഒന്ന് കേൾക്കാൻ ക്ഷമ കാണിക്കുക . നമ്മുടെ കുട്ടികളെ അതിനു പഠിപ്പിക്കുക.
പ്രായമായ കർന്നവൻ മാരുടെ സാന്നിധ്യം വീട്ടിൽ ഒരു അനുഗ്രമാണ്.
കുഞ്ഞുണ്ണി മാഷ് പറയുന്നതു പോലെ "പുതിയ തലമുറയ്ക്ക് തലയുണ്ട് .. പഴയ തലമുറ യ്ക്ക് മുറയുണ്ട്"
പ്രായമായവർക്ക് ഒരു ചിട്ടയുണ്ട്. പ്രാർത്ഥനയുടെ കാര്യത്തിൽ, വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സമയനിഷ്ഠയുടെ കാര്യത്തിൽ , പൈസ ചിലവാക്കുന്ന കാര്യത്തിൽ ..... ഇതല്ലാം ഒരു കിടുംബത്തിനു നല്ലതാണ്.
രാഷ്ട്രീയത്തിലും കലാ-കായികരംഗത്തും സിനിമയിലും പള്ളിയിലും പാർട്ടിയിലുമൊക്കെഒരു തലമുറ മാറ്റം വേണമെന്ന് നമ്മൾ പറയാറുണ്ട് എങ്കിലും ഓർക്കേണ്ട കാര്യം മുതിർന്ന തലമുറയ്ക്ക് അവരുടെ തായ സ്ഥാനവും ബഹുമാനവും നമ്മൾ കൊടുക്കണം. അവരുടെ വാക്കുകൾ കേൾക്കാൻ നമ്മൾ പഠിക്കണം. New brooms are good, but old brooms know every corner of the house എന്നു പറയാറില്ലേ.... അതു തന്നെ കാര്യം...
കുട്ടികളെ കുറച്ചുനേരം അപ്പാപ്പന്റെയും അമ്മമ്മയുടെയുമൊക്കെ അടുത്ത് ചെന്നിരുത്തി അവർ പറയുന്ന ഭൂതകഥകളും പഴങ്കഥകളും ഇച്ചിരി അതിശയോക്തി കലർന്ന വർണ്ണന കൂടിയ അവരുടെ ജീവിത അനുഭവങ്ങളും കേൾക്കാൻ പരിശീലിപ്പിക്കുന്നത് നല്ലതാണ്. മറിയം ഈശോയെ കേട്ടിരുന്നപോലെ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരിക്കുക എന്നതാണ് അതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കരുതൽ എന്ന് തോന്നുന്നു.
യൂട്യൂബിൽ വന്ന ഒരു ചെറിയ ഷോർട്ട് ഫിലിം പലർക്കും പരിചയമുണ്ടാകും. പ്രായമായ വല്യപ്പന് പഴയ ചിരട്ട പത്രത്തിൽ ദിവസവും കഞ്ഞി കൊടുക്കുന്നത് കാണുന്ന കൊച്ചു മകൻ - ഒടുവിൽ വല്യപ്പൻ മരിക്കുന്നു- കൊച്ചുമകൻ ആ പഴയ പാത്രം എടുത്തു സൂക്ഷിക്കുന്നു- അത് എന്തിന് എന്ന് അമ്മ ചോദിക്കുമ്പോൾ "നിങ്ങൾക്ക് പ്രായമാകുമ്പോൾ കഞ്ഞി തരാനായി ഈ പാത്രം ഉപകരിക്കും' എന്നുള്ള അവന്റെ മറുപടി അവരുടെ കണ്ണു തുറപ്പിക്കുന്നു
ചോദ്യവും ഉത്തരവും
മർത്തയുടെയും മറിയത്തിന്റെയും സംഭവം ലൂക്ക സുവിശേഷകൻ ഇത്ര കാര്യമായി എഴുതിവെക്കാൻ ഒരു കാരണം എന്ത്...?.
ഈ സംഭവം ഇമ്മടെ ലൂക്ക മാത്രമേ എഴുതിയിട്ടുള്ളൂ കെട്ടോ . ആദിമ സഭയിൽ ഉണ്ടായിരുന്ന ഒരു പ്രതിസന്ധി സൂചിപ്പിക്കാൻ ആയിട്ടാണ് ലൂക്ക ഇതു എഴുതുന്നത്. . അത് തൻറെ തന്നെ അപ്പസ്തോല പ്രവർത്തന പുസ്തകത്തിൽ ലൂക്ക സൂചിപ്പിച്ചിട്ടുണ്ട്.
" അതുകൊണ്ട്, പന്ത്രണ്ടു പേര് ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല"
(അപ്പ. പ്രവ 6 : 2). അതായത് ഭക്ഷണ മേശകളിൽ ശ്രദ്ധ കൊടുക്കുകയും ദൈവവചന ശുശ്രൂഷയ്ക്ക് പ്രാധാന്യം നൽകാത്തതുമായ ഒരു സമൂഹം, ഒരു culture ആദിമ സഭയിൽ രൂപപ്പെട്ടുതുടങ്ങിയിരുന്നു. അതിനെ ഒന്ന് പ്രതിരോധിക്കുക എന്നുള്ളതാണ് ഈ സംഭവത്തിലൂടെ സുവിശേഷകൻ ശ്രമിക്കുന്നത് . (പക്ഷേ പുള്ളി അന്ന് പ്രതിരോധിക്കാൻ ശ്രമിച്ച പ്രശ്നം ഇപ്പോഴും സഭയിൽ ഒട്ടും കുറവില്ലാതെ നിലനിൽക്കുന്നു എന്നുള്ളതാണ് വേറെ തമാശ)
ചുരുക്കത്തിൽ സഭ ചെയ്യണ്ട വ്യത്യസ്തമായ 2 ശുശ്രൂഷകളെ മർത്താ & മറിയം എന്നി രണ്ട് characters ലൂടെ ലൂക്ക അവതരിപ്പിക്കുന്നു.
Homily 17 - ലൂക്ക 10 : 38- 42⌄
വിഷയം: "മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം" (ലൂക്കാ 10:38-42) – ശ്രവിക്കുന്ന ഹൃദയവും സേവിക്കുന്ന കൈകളും
ഈ നാല് വചനഭാഗങ്ങളും (ലൂക്കാ 10:38-42; റൂത്ത് 1:6-18; സിറാക്ക് 33:7-13; റോമാ 12:3-8) ഒരുമിച്ച് വായിക്കുമ്പോൾ ദൈവം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ സത്യമുണ്ട്: ദൈവസാന്നിധ്യത്തിൽ നിന്ന് ആരംഭിക്കുന്ന സേവനമാണ് ഏറ്റവും ഫലപ്രദമായ സേവനം.
1. മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം – ഈശോയുടെ സാന്നിധ്യത്തിന് ഒന്നാം സ്ഥാനം നൽകുക
"മറിയം കർത്താവിന്റെ പാദത്തിങ്കൽ ഇരുന്ന് അവിടുത്തെ വചനം കേട്ടു." (ലൂക്കാ 10:39)
മറിയം ആദ്യം ചെയ്തത് ഒരു ജോലിയല്ല; ഒരു ബന്ധം സ്ഥാപിക്കുകയായിരുന്നു. അവൾ ഈശോയുടെ അരികിൽ ഇരുന്നു, അവന്റെ സാന്നിധ്യത്തെ വിലമതിച്ചു. അവൾ ഈശോയുടെ മുഖത്തേക്ക് നോക്കി, അവന്റെ സ്നേഹത്തിൽ മുഴുകി.
സഭാപിതാവ് വിശുദ്ധ അഗസ്റ്റിൻ പറയുന്നു:
"മർത്തയുടെ സേവനം നല്ലതാണ്; എന്നാൽ മറിയം തിരഞ്ഞെടുത്തത് നിത്യമായ ഭാഗമാണ്." (Sermon 103)
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 2710):
"ദൈവവചനം ശ്രദ്ധയോടെ കേൾക്കുന്നതാണ് ധ്യാനത്തിന്റെ അടിസ്ഥാനം."
റൂത്തിന്റെ ജീവിതവും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്. (റൂത്ത് 1:16-17) അവൾ ആദ്യം നൊവോമിയോട് ചേർന്നു; പിന്നെ മാത്രമാണ് പുതിയ ജീവിതത്തിലേക്ക് നടന്നത്. ബന്ധം ആദ്യം, പ്രവർത്തനം പിന്നീട്.
ജീവിതപാഠം: പ്രാർത്ഥനയില്ലാത്ത സേവനം ക്ഷീണിപ്പിക്കും; പ്രാർത്ഥനയിൽ നിന്ന് ജനിക്കുന്ന സേവനം അനുഗ്രഹമാകും.
2. മറിയം പൂർണ്ണശ്രദ്ധ നൽകി; ജീവിതത്തിലെ പ്രയോറിറ്റി ശരിയായി നിശ്ചയിച്ചു
മറിയം ഈശോ പറഞ്ഞതല്ലാതെ മറ്റൊന്നും ശ്രദ്ധിച്ചില്ല. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം തിരഞ്ഞെടുത്തു.
"ഒരു കാര്യം മാത്രമേ ആവശ്യമുള്ളൂ; മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു." (ലൂക്കാ 10:42)
സിറാക്ക് 33:7-13 എല്ലാ ദിവസങ്ങളും ഒരുപോലെയല്ല; ദൈവം ഓരോന്നിനും പ്രത്യേക സ്ഥാനവും ലക്ഷ്യവും നൽകിയിരിക്കുന്നു. അതുപോലെ ജീവിതത്തിലും പ്രധാനപ്പെട്ടതും അടിയന്തിരവുമായ കാര്യങ്ങൾ വേർതിരിച്ചറിയാനുള്ള ജ്ഞാനം വേണം.
വിശുദ്ധ ഗ്രിഗറി മഹാൻ പറയുന്നു:
"ധ്യാനത്തിൽ നിന്ന് ശക്തി സ്വീകരിച്ചാൽ മാത്രമേ പ്രവർത്തനം ഫലം കായ്ക്കൂ."
CCC 2697
"പ്രാർത്ഥനയ്ക്ക് ജീവിതത്തിൽ പ്രത്യേക സമയവും സ്ഥാനവും നിശ്ചയിക്കണം."
ഇന്നത്തെ വെല്ലുവിളി: മൊബൈൽ, വാർത്തകൾ, സോഷ്യൽ മീഡിയ എന്നിവയ്ക്ക് സമയം കണ്ടെത്തുന്ന നാം ദൈവവചനത്തിനായി പ്രത്യേക സമയം മാറ്റിവയ്ക്കുന്നുണ്ടോ?
3. മർത്തയുടെ സേവനം തെറ്റായിരുന്നില്ല; എന്നാൽ ഉത്കണ്ഠയായിരുന്നു പ്രശ്നം
ഈശോ മർത്തയെ ശകാരിച്ചില്ല; അവളുടെ വെപ്രാളത്തെയും ചിന്താഭാരത്തെയുമാണ് തിരുത്തിയത്.
"മർത്തേ, നീ പല കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും അസ്വസ്ഥയാകുകയും ചെയ്യുന്നു." (ലൂക്കാ 10:41)
റോമർ 12:3-8 സഭയിൽ ഓരോരുത്തർക്കും വ്യത്യസ്ത ദാനങ്ങളുണ്ട്. ചിലർ പഠിപ്പിക്കും, ചിലർ സേവിക്കും, ചിലർ പ്രോത്സാഹിപ്പിക്കും. എന്നാൽ എല്ലാം വിനയത്തോടെയും ദൈവകൃപയെ ആശ്രയിച്ചും ചെയ്യണം.
വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു:
"പ്രവർത്തനം പ്രാർത്ഥനയിൽ നിന്ന് ശക്തി സ്വീകരിക്കുമ്പോഴാണ് അത് ദൈവമഹത്വത്തിനായിത്തീരുന്നത്."
CCC 2427
"മനുഷ്യന്റെ തൊഴിൽ ദൈവസൃഷ്ടിയിൽ പങ്കുചേരലാണ്."
അതിനാൽ സേവനം ഉപേക്ഷിക്കണമെന്നല്ല, സേവനം ദൈവസാന്നിധ്യത്തിൽ നിന്ന് ആരംഭിക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്.
4. ഇന്നത്തെ മറിയ–മർത്ത കോമ്പിനേഷൻ – പ്രാർത്ഥിക്കുന്ന കൈകളും പ്രവർത്തിക്കുന്ന കൈകളും
ഇന്നത്തെ ലോകത്ത് ദൈവം ആഗ്രഹിക്കുന്നത് മറിയയെയും മർത്തയെയും ഒന്നിപ്പിച്ച ജീവിതമാണ്.
ഉദാഹരണം 1
രാവിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ മൊബൈലിൽ ദൈവവചനം കേൾക്കുന്ന ഒരു അമ്മ. അവൾ മറിയയെപ്പോലെ ദൈവവചനം ശ്രവിക്കുകയും, മർത്തയെപ്പോലെ കുടുംബത്തെ സേവിക്കുകയും ചെയ്യുന്നു.
ഉദാഹരണം 2
അഞ്ഞൂറോളം റബർ മരങ്ങൾ ടാപ്പ് ചെയ്യുന്ന ഒരു തൊഴിലാളി. ജോലി ചെയ്യുമ്പോൾ മുഴുവൻ സമയം ഭക്തിഗാനങ്ങൾ കേൾക്കുന്നു. അവന്റെ കൈകൾ ജോലിചെയ്യുന്നു; ഹൃദയം ദൈവത്തോടൊപ്പം നടക്കുന്നു.
ഇതാണ് "Ora et Labora" (പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക) എന്ന വിശുദ്ധ ബെനഡിക്ടിന്റെ ആത്മീയത.
CCC 2745
"പ്രാർത്ഥനയും ക്രൈസ്തവജീവിതവും വേർപിരിയാൻ കഴിയാത്തവയാണ്."
കൊലോസ്യർ 3:17
"നിങ്ങൾ എന്തു ചെയ്താലും കർത്താവായ ഈശോയുടെ നാമത്തിൽ ചെയ്യുവിൻ."
5. നമ്മുടെ ജീവിതത്തിലെ നല്ല ഭാഗം എന്താണ്?
മറിയത്തിന്റെ നല്ല ഭാഗം നാലു കാര്യങ്ങളായിരുന്നു:
ഈശോയുടെ അരികിൽ ഇരുന്നു – സാന്നിധ്യത്തെ വിലമതിച്ചു.
ഈശോയുടെ മുഖത്തേക്ക് നോക്കി – സ്നേഹബന്ധം വളർത്തി.
ഈശോയുടെ വചനം ശ്രദ്ധയോടെ കേട്ടു – വിശ്വാസം വളർത്തി.
പ്രധാനപ്പെട്ടതിനെ ആദ്യം തിരഞ്ഞെടുത്തു – ശരിയായ പ്രയോറിറ്റി നിശ്ചയിച്ചു.
റൂത്ത് ദൈവജനത്തോടൊപ്പം നിൽക്കാൻ തിരഞ്ഞെടുത്തു. സിറാക്ക് ജ്ഞാനത്തോടെ തിരഞ്ഞെടുക്കാൻ പഠിപ്പിക്കുന്നു. റോമർ 12 ദൈവം നൽകിയ ദാനങ്ങൾ സ്നേഹത്തോടെ ഉപയോഗിക്കാൻ വിളിക്കുന്നു. ലൂക്കാ 10 ദൈവസാന്നിധ്യത്തിൽ നിന്ന് ആരംഭിക്കുന്ന ജീവിതമാണ് ഒരിക്കലും അപഹരിക്കപ്പെടാത്ത "നല്ല ഭാഗം" എന്ന് പ്രഖ്യാപിക്കുന്നു.
സമാപനം
പോപ്പ് ബെനഡിക്ട് XVI എഴുതുന്നു:
"ക്രൈസ്തവവിശ്വാസം ഒരു ആശയവുമായി കൂടിക്കാഴ്ചയല്ല; ജീവനുള്ള വ്യക്തിയായ ഈശോയുമായുള്ള കണ്ടുമുട്ടലാണ്." (Deus Caritas Est, 1)
അതിനാൽ നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും മറിയത്തിന്റെ ശ്രവിക്കുന്ന ഹൃദയവും മർത്തയുടെ സേവിക്കുന്ന കൈകളും ഒരുമിച്ച് വളരട്ടെ. അപ്പോൾ നമ്മുടെ ഓരോ ദിവസവും പ്രാർത്ഥനയും പ്രവർത്തനവും ചേർന്ന ഒരു വിശുദ്ധ യാഗമായി മാറും.
കൈത്താകാലം 04⌄
Homily 01 -Mark 7:1-13⌄
Homily 02 -Mark 7:1-13⌄
Homily 03 -Mark 7:1-13⌄
Homily 04 -Mark 7:1-13⌄
Homily 05 -Mark 7:1-13⌄
Homily 06 -Mark 7:1-13⌄
Homily 07 -Mark 7:1-13⌄
Homily 08 -Mark 7:1-13⌄
Homily 09 -Mark 7:1-13⌄
Homily 10 -Mark 7:1-13⌄
Homily 11 -Mark 7:1-13⌄
Homily 12 -Mark 7:1-13⌄
Homily 13 -Mark 7:1-13⌄
Homily 14 -Mark 7:1-13⌄
Homily 15 -Mark 7:1-13⌄
Homily 16 -Mark 7:1-13⌄
Homily 17 -Mark 7:1-13⌄
Homily 18 -Mark 7:1-13⌄
Homily 19 -Mark 7:1-13⌄
4⃣ ഞായർ മർക്കോസ് 7: 1-13
Biblical and Historical Background
പലസ്തീന് പുറത്ത് താമസിക്കുന്ന വിജാതീയ ക്രിസ്ത്യാനികൾക്ക് വേണ്ടിയിട്ടാണ് മർക്കോസ് സുവിശേഷം എഴുതിയത്. അതുകൊണ്ടാണ് അവർക്ക് അത്ര പരിചയമില്ലാത്ത യഹൂദ പാരമ്പര്യങ്ങളെ പുള്ളി നല്ല പോലെ വിവരിക്കുന്നത്. മാത്രമല്ല 'കൊർബാൻ' എന്നുള്ള ഹീബ്രു വാക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ അർത്ഥവും കൂട്ടത്തിൽ പറഞ്ഞിരിക്കുന്നു.
പഴയനിയമത്തിലെ ലേവി പുസ്തകം 11- 15 അധ്യായങ്ങളിൽ യഹൂദരുടെ ശുദ്ധീകരണ നിയമങ്ങൾ ഡീറ്റെയിൽ ആയിട്ട് കൊടുത്തിട്ടുണ്ട്. യഹൂദർ, പ്രതേകിച്ചു ഫരിസേയർ ഇവ വള്ളി പുള്ളി തെറ്റാതെ പാലിക്കാൻ ശ്രമിച്ചിരുന്നു. ഇതിനുപുറമേ തങ്ങളുടെ പൂർവിക പാരമ്പര്യങ്ങളും മോശയുടെ നിയമത്തേക്കാൾ Strict ആയി ഇവർ പാലിച്ചു പോന്നു. (നിയമാവർത്തന പുസ്തകത്തിലും ലേവിയുടെ പുസ്തകത്തിലും ഇത്തരത്തിലുള്ള നിയമങ്ങളുടെ Detali Explanation കാണാം)
1. ഈശോയും പാരമ്പര്യങ്ങളും
കാര്യം ശരിയാണ് ഈശോ യഹൂദരുടെ പല പാരമ്പര്യങ്ങളെയും എതിർക്കുന്നുണ്ടെങ്കിലും പൂർണമായും അവയെ തള്ളിക്കളയുന്നില്ല. കാരണം ഈശോയും യഹൂദ നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഒരു പരിധി വരെ വിധേയമാക്കപ്പെട്ട് ജീവിച്ച മനുഷ്യൻ ആണ്. ഉദാഹരണം ഈശോ യഹൂദനിയമത്തിന് വിധേയമായി പരിച്ഛേദനം ചെയ്തിട്ടുണ്ട്, ദേവാലയത്തിൽ തിരുനാളിന് പോയിട്ടുണ്ട്, സാബത്തു അനുഷ്ഠിച്ചിട്ടുണ്ട്,സിനഗോഗിൽ പ്രാർഥിച്ചിട്ടുണ്ട്. അതേസമയം അനാവശ്യമായ നിയമങ്ങൾക്കും പാരമ്പര്യങ്ങൾക്കും അമിതപ്രാധാന്യം നൽകുന്ന യഹൂദ- ഫരിസേയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയും തള്ളി പറയുകയും ചെയ്തിട്ടുണ്ട്. സ്വാർത്ഥ താൽപര്യങ്ങൾക്കായി നിയമങ്ങളെയും പാരമ്പര്യങ്ങളെയും വളച്ചൊടിക്കുകയും മനുഷ്യനെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ജീവിതരീതിയെ ഈശോ എതിർക്കുന്നുമുണ്ട്. മനുഷ്യന്മാർക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്ന പാരമ്പര്യ അനുഷ്ഠാനങ്ങൾ മാറ്റി കളയാൻ ആയിട്ടാണ് അവിടുന്നു ആവശ്യപ്പെടുന്നത്.
പണ്ട് ഗാന്ധിജി നെഹ്റുവിനോട് ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്. "താങ്കൾ ഇന്ത്യയിൽ ഒരു നിയമം കൊണ്ടുവരുമ്പോൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യന് അത് എത്രത്തോളം ഉപകാരം ഉണ്ടാകുന്നു എന്ന് ചിന്തിക്കുക ; അവനു അതു ഉപദ്രവമാണ് ഉണ്ടാക്കുന്നതെങ്കിൽ ആ നിയമം കൊണ്ട് പ്രയോജനമില്ല" എന്ന്. നമ്മുടെ പല പാരമ്പര്യങ്ങളെയും അടിസ്ഥാനം പഴയ സന്യാസിയും പൂച്ചയുടെയും കഥ പോലെയാണെന്ന് അറിയല്ലോല്ലേ..?
ഏത്.....? വലിയ സന്യാസി പൂജ ചെയ്യാൻ സമയത്ത് അദ്ദേഹത്തിൻറെ പൂച്ച അദ്ദേഹത്തെ ശല്യപ്പെടുത്തിയ കാരണം അതിനെ പിടിച്ചു തൂണിൽ ക്കെട്ടിയിട്ടു. കൊച്ചു സന്യാസിമാർ നോക്കുമ്പോൾ വലിയ സന്യാസി പൂജാ സമയത്തു പൂച്ചയെ കെട്ടിയിടുന്നു. ... പിന്നീട് വർഷങ്ങൾ കഴിഞ്ഞു .വലിയ സന്യാസി മരിച്ചു. പൂച്ചയും ചത്തു. കൊച്ചു സന്യാസിമാർ പൂജ ചെയ്യാൻ ആരംഭിച്ചപ്പോൾ ചത്തുപോയ പൂച്ചയ്ക്ക് പകരം അവർ മറ്റൊരു പൂച്ചയെ ⬛വാങ്ങി. അതിനെ തൂണിൽ കെട്ടിയിട്ട് പൂജ ചെയ്യാൻ തുടങ്ങി. തലമുറ വീണ്ടും കഴിഞ്ഞു പോയി. പൂജ ചെയ്യണമെങ്കിൽ പൂച്ചയെ ⬛കെട്ടിയിടണം എന്നുള്ള ചിന്തയായിരുന്നു അടുത്ത തലമുറയ്ക്ക്. പിന്നീട് വരുന്ന തലമുറയാകട്ടെ പൂച്ചയും പൂജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രബന്ധം എഴുതാനും ഡിഗ്രി -ഡോക്ടറേറ്റ് നേടാനും തുടങ്ങി.... ദേ ഇത്രേ ഉള്ളൂ നമ്മുടെ പല കാര്യങ്ങളും.. അതുകൊണ്ട് പഴയ കുഞ്ഞൻ നമ്പ്യാരുടെ വരികൾ ഓർത്താൽ നല്ലതാണ്
"ഇന്നലെ ചെയ്തൊരബദ്ധം
ഇന്നത്തെ ആചാരമതാകാം നാളത്തെ ശാസ്ത്രവുമതാകാം അതുകൊണ്ട് സമ്മതം നൽകായിക രാജൻ ..!!!
2. അധരവും ഹൃദയവും
കാപടനാട്യക്കാർ എന്നാണ് ഈശോ പലപ്പോഴും ഫരിസേയരെ വിളിച്ചിരുന്നത്. 'Hypocrites' എന്ന വാക്ക് 'hypokrition' എന്ന ഗ്രീക്ക് വാക്കിൽ നിന്നു വന്നതാണ്. Acting on the stage or Actor എന്നെല്ലാമാണ് അതിന്റെ അർത്ഥം. പലപ്പോഴും നമ്മുടെ ജീവിതം ഒരു അഭിനയം ആയി മാറുന്നുണ്ടോ എന്നു ചിന്തിക്കുക. തമ്പുരാന്റെ മുന്നിൽ, അധികാരികളുടെ മുന്നിൽ, കൂട്ടുകാരുടെ മുന്നിൽ വേണ്ടപ്പെട്ടവരുടെ മുന്നിൽ വെറും അഭിനയം നടത്തി ജീവിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക്അധഃപതിച്ചു പോയിട്ടുണ്ടോ..? 'Be genuine and be sincere ...' ആളുകൾക്കു എളുപ്പം മനസിലാകും ഏതാണ് Original , ഏതാണ് Dulicate.
അധരം കൊണ്ട് സ്തുതി പാടുകയും ഹൃദയംകൊണ്ട് പരിഹസിക്കുകയും ചെയ്യുന്ന തലമുറ എല്ലാ കാലഘട്ടത്തിലും ഉണ്ട്. അടുത്തിടെ നമ്മുടെ നാട്ടിൽ ക്രൈസ്തവർക്ക് എതിരായിട്ടുള്ള അക്രമങ്ങളെ കുറിച്ചുള്ള ചർച്ചകൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു സംഗതി നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയ നേതൃത്വം⬛ ചിലപ്പോഴൊക്കെ അധരങ്ങൾ കൊണ്ട് നമ്മുക്ക് കട്ട സപ്പോർട്ട് തരുന്നു. അതായത് അവർ നമുക്ക് വേണ്ടി സംസാരിക്കുന്നു... നമ്മെ ആശ്വസിപ്പിക്കുന്നു... നമ്മെ ധൈര്യപ്പെടുത്തുന്നു... അതേ സമയം ഉള്ളിൽ ദേഷ്യവും വൈരാഗ്യവും വെച്ചു കൊണ്ടു നമ്മുടെ നാശത്തിനയുള്ള നിലപാടുകൾ, പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുന്നു. അതാണ് ഈശോ പറയുന്നത് അത്തരത്തിലുള്ള കപടനാട്യക്കാർ എല്ലാ കാലഘട്ടത്തിലും എല്ലാ നാട്ടിലുമുണ്ട് അവരെ സൂക്ഷിക്കണം...!
3. 'കൊർബാൻ'
ഈ വാക്കിനർത്ഥം 'വഴിപാട്' എന്നാണ്. എന്തെങ്കിലും ആരെയെങ്കിലും ദേവാലയത്തിൽ 'കൊർബാൻ' ആക്കി മാറ്റിയാൽ പിന്നെ അവരുടെ കാര്യം ദൈവം നോക്കും. തങ്ങൾക്കു ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവ് കിട്ടും എന്ന അവസ്ഥ.
പഴയ നിയമത്തിലെ മോശയുടെ കല്പനകൾ ആയാലും പുതിയ നിയമത്തിന് ഈശോ നൽകുന്ന ഉപദേശങ്ങളിൽ ആയാലും മാതാപിതാക്കന്മാരെ ബഹുമാനിക്കാൻ ആയിട്ട് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
അടുത്തകാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങളും ഒരു കുലീന സമൂഹത്തിന് ചേർന്നതല്ല.. ലഹരിക്ക് അടിമപ്പെട്ട് അപ്പനെ കൊല്ലുന്ന മകൻ, അമ്മയെ ബലാൽക്കാരം ചെയ്യുന്ന മകൻ, മാതാപിതാക്കളെ അനാഥാലയത്തിൽ ഉണ്ടാക്കുന്ന മക്കൾ, അപ്പൻറെ മൃതദേഹം പോലും വീട്ടിൽ കയറ്റാൻ കൂട്ടാക്കാത്ത മകനും മരുമകളും അങ്ങനെ നീണ്ടു പോകുന്നു... മാതാപിതാക്കന്മാരെ ബഹുമാനിക്കാൻ ആയിട്ട് പഠിക്കുന്നത് നല്ലതാണ്.
എന്തായാലും എന്തെങ്കിലും ന്യായം പറഞ്ഞു കാരന്നവന്മാരെ നോക്കുന്നതിൽ ഒഴിവു നേടാൻ നമ്മുടെ ആളുകൾക്കും താത്പര്യമാണ്. വീട് ചെറുതാണ്. ഇവിടെ യൂറോപ്യൻ ക്ലോസറ്റ് ഇല്ല; ചേട്ടന്റെ വീട്ടിൽ അതുണ്ട്. അവിടെ ആശുപത്രി സൗകര്യം ഉണ്ട് etc. എന്തായാലും നമ്മുടെ കാരന്നവന്മാരെ ബഹുമാനിക്കാൻ ആയിട്ടുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അതു ഇളം തലമുറയെ പഠിപ്പിക്കണം.
പിതാവിനെ ബഹുമാനിക്കുന്നവന് തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്ഷേപം കൂട്ടിവയ്ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും;
കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.
പ്രഭാഷകന്‍ 3 : 4- 6
Homily 20 -മത്തായി 13: 44-52⌄
കൈത്താക്കാലം ഞായർ 4⃣
മത്തായി 13: 44-52
Biblical Background
സ്വർഗ്ഗരാജ്യം നേടിയെടുക്കുവാൻ ആയിട്ടുള്ള ചില കാര്യങ്ങളാണ് ഇന്നത്തെ വായനയുടെ മൊത്തത്തിലുള്ള 'ഹൈലൈറ്റ്'. ആദ്യ വായനയിൽ നിയമാവർത്തന പുസ്തകത്തിൽ ദൈവം മോശ വഴി ഇസ്രായേൽ ജനത്തെ ഓർമിപ്പിക്കുന്നത് വാഗ്ദനഭൂമി നേടിയെടുക്കാൻ കൽപ്പനകൾ പാലിക്കണം എന്നാണ്. അതു മക്കളെ പഠിപ്പിക്കണം അതിനെക്കുറിച്ച് എപ്പോഴും കിടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും വീട്ടിലായിരിക്കുമ്പോഴും സംസാരിക്കണം എന്നല്ലാമാണ്. രണ്ടാം വായനയിൽ എസക്കിയേൽ പ്രവാചകൻ പറയുന്നത് പാപം ചെയ്യാതെ ജീവിച്ചാൽ നിത്യ ജീവൻ ലഭിക്കും എന്നാണ്. എന്നുള്ളതാണ് ലേഖനത്തിൽ ഓർമിപ്പിക്കുന്ന ഒരു കാര്യം വചനത്തിലൂടെയും കത്തുകളിലൂടെയും പുള്ളി പടിപ്പിച്ച കാര്യത്തിൽ ഉറച്ചു നിൽക്കുവിൻ എന്നാണ്. സുവിശേഷത്തിൽ ആകട്ടെ ഈശോ ഉപമകളിലൂടെ ദൈവരാജ്യം നേടാനുള്ള ചില വഴികൾ ഈശോയും പറഞ്ഞു തരുന്നു.
മത്തായുടെ സുവിശേഷത്തെ
അഞ്ചു പ്രധാന പ്രഭാഷണങ്ങൾ ( Discourses) ആയി തിരിച്ചിരിക്കുന്നു.
1.മലയിലെ പ്രസംഗം (Sermon on the Mountain)
2. ദൈവരാജ്യം പ്രഘോഷണ പ്രഭാഷണങ്ങൾ
(Mission Discourse) 3. ഉപമകളിലൂടെയുള്ള പ്രഭാഷണങ്ങൾ (Parable Discourse)°
4.സഭാപരമായ പ്രഭാഷണങ്ങൾ (Ecclesiological Discourse)
5. യുഗാന്ത്യ പ്രഭാഷണങ്ങൾ (Eschatological Discourse)
ഇതിൽ പതിമൂന്നാം അധ്യായം ഉപമകളിലൂടെയുള്ള പ്രഭാഷണത്തിൽ പെടുന്നതാണ്. അഞ്ചാറ് ഉപമകളെങ്കിലും ഈ അധ്യായത്തിൽ നമുക്ക് കാണാം വിതക്കാരന്റെ ഉപമ കളകളുടെ ഉപമ
കടുകുമണിയുടെ ഉപമ
വയലിൽ ഒളിച്ചിരിക്കുന്ന നിധിയുടെ ഉപമ രത്നങ്ങൾ തേടുന്ന വ്യാപാരിയുടെ ഉപമ കടലിൽ എറിഞ്ഞ വലയുടെ ഉപമ.
Interpretation
സുവിശേഷം പറയുന്നത് ദൈവരാജ്യം എന്ന നിധി കണ്ടെത്തുന്നവൻ അതു സ്വന്തമാക്കാൻ എടുക്കേണ്ട കഷ്ടപ്പാടിനെ കുറിച്ചാണ്.
3 ഘട്ട ങ്ങളായി അതിനെ തിരിക്കാം.
1. അന്വേഷണം
2. കണ്ടെത്തൽ
3. സ്വന്തമാക്കൽ
*1. അന്വേഷണം: Treasure Hunting*
കുട്ടികൾക്കിടയിൽ Treasure Hunting എന്ന ഒരു കളിയുണ്ട്. അതായത് ഒരു സ്ഥലത്ത് നിധി ഒളിപ്പിച്ചു വക്കുന്നു പിന്നെ ആ സ്ഥലത്തിന്റെ ചില സൂചനകൾ അവർക്ക് നൽകുന്നു. കുട്ടികൾ ആ സൂചനകൾ വച്ചു ആ നിധിയിരിക്കുന്ന സ്ഥലം അന്വേഷിച്ചു കണ്ടെത്തി നിധി സ്വന്തമാക്കുന്നവർ വിജയിക്കും. നിധി സ്വന്തമാക്കാനുള്ള മാർഗം എത്രയും വേഗം അതു അനേഷിച്ചു ഇറങ്ങുക എന്നതാണ്.
പൗലോ കൊയ്ലോയുടെ ' ആൽക്കമെസ്റ്റി'ലെ സന്തിയാഗോ എന്ന ഇടയചെറുക്കനെ പോലെ.. നിധി അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് കഥയുടെ ഇതിവൃത്തം.
അപ്രകാരം ഒരു അന്വേഷണത്തിനായുള്ള ആഗ്രഹം നമ്മുടെ ജീവിതത്തിലും ഉണ്ടാകണം. ഒരു അനേഷണ ത്വര പുതിയ കാര്യങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കും. പഴയ കാലത്ത് പല നാവികരും ശാസ്ത്രഞരുമെല്ലാം ഇത്തരം ചില അന്വേഷങ്ങളിലൂടെ ആണല്ലോ വലിയ വലിയ കണ്ടു പിടുത്തങ്ങൾക്ക് വഴി തെളിയിച്ചത്.
ആത്മീയതയുടെ കാര്യത്തിലും ഇത്തരത്തിൽ ഒരു അന്വേഷണ ത്വര നല്ലതാണ്. ദൈവം വിലയേറിയ രത്നം പോലെ, നിധിപോലെ മൂല്യമേറിയതാണ്. അത് നമ്മൾ ഓരോരുത്തരും അന്വേഷിച്ചു തന്നെ കണ്ടെത്തണം.
ബുദ്ധനും ശങ്കരനുമെല്ലാം അവരുടെ ആത്മീയ അന്വേഷണത്തിൽ നിന്നാണല്ലോ എല്ലാം ആരംഭിച്ചത്.
ദൈവത്തെ അന്വേഷിച്ചു കണ്ടെത്താനായിട്ട് വ്യത്യസ്തമായി വഴികൾ ഉണ്ട്.
ചിലർ വി. അഗസ്തിനൊസിനെ പോലെയോ വി. തോമസ് അക്വിനാസിനെപോലെയോ അറിവാകുന്ന മാർഗത്തിലൂടെ സഞ്ചരിച്ചുകൊണ്ട് ഈശോയെ കണ്ടെത്താൻ സ്വന്തമാക്കാൻ ശ്രമിക്കുന്നു.
മറ്റു ചിലർ വി. കൊച്ചു ത്രേസ്യേയേയോ അല്ലങ്കിൽ വി. ഫ്രാൻസിസ് അസീസിയെ പോലെയോ സ്നേഹമാകുന്ന വഴിയിലൂടെ സഞ്ചരിച്ചു ഈശോ ആകുന്ന നിധി സ്വന്തമാക്കുന്നു.
വി. അൽഫോൻസമ്മയെ പോലുള്ളവർക്ക് സഹനമാണ് വഴി,
വി. എവുപ്രാസ്യ അമ്മക്ക് പ്രാർത്ഥനയാണ് മാർഗം.
വി. മദർ തെരേസയ്ക്ക് അകട്ടെ *സത്പ്രവർത്തികൾ ആയിരുന്നു* ഈശോയാകുന്ന നിധി സ്വന്തമാക്കാനുള്ള മാർഗം.
വ്യത്യസ്ത മനുഷ്യർക്ക് ഈശോയിലേക്ക് വ്യത്യസ്ത വഴി...
ഈ വഴികളെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു....
ആട്ടെ.... ദൈവ അന്വേഷണത്തിനുള്ള നിൻറെ വഴി ഏതാണ്...?
ആ അന്വേഷണത്തിൽ വഴിതെറ്റിയാണ് നീ സഞ്ചരിക്കുന്നതെങ്കിൽ ഒന്നു മാറ്റിപ്പിടിക്കുക.
2.കണ്ടെത്തൽ
ആൽക്കമിസ്റ്റിൽ നിന്നു തന്നെ തുടങ്ങാം... സാന്തിയാഗോ എന്നുള്ള ഇടയ ചെറുക്കൻ ഒരു ദേവാലയ മുറ്റത്ത് കിടന്നുറങ്ങുമ്പോൾ സ്വപ്നം കാണുകയാണ്. അങ്ങു ദൂരദേശത്തു പിരമിഡുകളുടെ നാട്ടിൽ ഒരു നിധി ഒളിച്ചിരിക്കുന്നു. താൻ ആവർത്തിച്ചു കാണുന്ന ആ സ്വപ്നത്തിലെ നിധി സ്വന്തമാക്കുവാനായി അവൻ തൻറെ ദേശവും കുടുംബവും ആടുകളേയും വിട്ട് യാത്രയാവുകയാണ്. കഷ്ടപ്പാടുകളും ദുരിതങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും കടന്ന് അവൻ പിരമിഡ്കളുടെ നാട്ടിൽ എത്തുന്നു അപ്പോൾ അവൻ ആ സത്യം തിരിച്ചറിയുന്നു ആ വലിയ നിധി അവൻ അന്വേഷിച്ചു പോയ നാട്ടിൽ ആയിരുന്നില്ല മറിച്ച് അവൻ സ്വപ്നം കണ്ടുറങ്ങിയ ദേവാലയത്തിന്റെ തിരുമുറ്റത്തായിരുന്നുഎന്ന്.
കഥ വളരെ മനോഹരമാണ്.
സത്യത്തിൽ എല്ലാ ഈശ്വര അന്വേഷങ്ങളും അവസാനിക്കുന്നത് സ്വന്തം ദേവായത്തിലേക്കാണ്. അവിടെയാണ് ദിവ്യകാരുണ്യ ഈശോയാകുന്ന നിധി ഒളിച്ചിരിക്കുന്നത്. എവിടെയൊക്കെ അന്വേഷിച്ചാലും അലഞ്ഞാലും ഒടുവിൽ ആ ദേവാലയത്തിലെ ദിവ്യകാരുണ്യ ഈശോയിലേക്ക് തിരിച്ചു വരണം...
കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ(ഒരുപാട് ആഴത്തിൽ ചിന്തിക്കേണ്ട...) ദൈവരാജ്യം തേടിയുള്ള ഒരാളുടെ യാത്ര അവസാനിക്കുന്നത് അവനവനിലേക്കാണ്.
ആബേലച്ചന്റെ പഴയ പാട്ട് വല്ലപ്പോഴൊക്കെ ഓർക്കുന്നത് നല്ലതാണ്.
"ഈശ്വരനെ തേടി ഞാൻ അലഞ്ഞു ...
കടലുകൾ കടന്നു ഞാൻ തിരഞ്ഞു...."
പുഴയിലും മലയിലും കാനന ചോലയിലുമൊക്കെ അലഞ്ഞു
ഒടുവിൽ സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞപ്പോൾ അവിടെ ഈശ്വരനെ കണ്ടെത്തുന്നു. അതും സ്നേഹമെന്ന രൂപത്തിൽ എല്ലായിടത്തും ദൈവത്തെ തിരഞ്ഞു കഴിഞ്ഞെങ്കിൽ ഇനി അവനവൻറെ ഉള്ളിലേക്ക് ഒന്ന് തിരിയുക. തീർച്ചയായിട്ടും അവിടെ ദൈവ രാജ്യം കണ്ടെത്തും .
കസ്തൂരി തേടി അലയുന്ന കസ്തൂരി മാനിനെ പോലെയാണ് നമ്മൾ. ഉള്ളിന്റെ ഉള്ളിലെ ദൈവരാജ്യം കാണാതെ നമ്മൾ വേറെ എവിടെയോ അത് തിരഞ്ഞു കൊണ്ടിരിക്കുന്നു. അന്വേഷിക്കുന്നവർക്ക് അവനെ കണ്ടെത്താൻ പറ്റും തീർച്ച... ക്രിസ്തു ആകുന്നനിധി ഒളിച്ചിരിക്കുന്ന വയൽ നിന്റെ ഹൃദയമാണ്...
ഈശോ തന്നെ പറയുന്നു
"ഇതാ ഇവിടെ, അതാ അവിടെ എന്നു ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്."ലൂക്കാ 17 : 21
(നമ്മുടെ ഹൈന്ദവ പാരമ്പര്യങ്ങളിലെ 'അഹം ബ്രഹ്മാസ്മി,' 'തത്ത്വമസി' എന്നൊക്കെ പറയുന്ന ഒരു ആത്മീയത വേണമെങ്കിൽ ഇതു മായി ചേർത്തു വായിക്കാവുന്നതാണ്)
3.ഉപേക്ഷിച്ച് നേടിയെടുക്കുക
നിധി കണ്ടെത്തിയവും വിലയേറിയ രത്നം കണ്ടെത്തിയവനും തനിക്കുള്ളതെല്ലാം വിറ്റു പറക്കിയിട്ടാണ് എങ്കിൽ കൂടി അതു സ്വന്തമാക്കി എന്നണ് സുവിശേഷത്തിൽ കാണുന്നത്.
വലിയ സ്വർണ്ണശേഖരങ്ങൾ കണ്ടെത്തുന്ന വ്യക്തികൾ തങ്ങളുടെ വലിയ സമ്പത്തും സമയവും ചിലവഴിച്ചു ആ സ്വർണ്ണ മല/ശേഖരം സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ള കഥ പല സിനിമകളിലും നമ്മൾ കണ്ടിരിക്കും കേട്ടിരിക്കും .
ഇനി ഇത് നിധിയുടെ കാര്യത്തിൽ മാത്രമല്ല, ഏതൊരു വലിയ കാര്യം സ്വന്തമാക്കാനും ചെറിയ ചെറിയ ചില കാര്യങ്ങൾ വേണ്ട എന്ന് വയ്ക്കാനായി മനുഷ്യൻമാർ തയ്യാറാവും നമുക്കറിയാം.
ഉദാഹരണത്തിന് പരീക്ഷ വിജയിക്കാൻ കഷ്ടപ്പെട്ടു ഉറക്കം ഒഴിച്ചു നമ്മൾ പഠിക്കും...
ബോഡി strong ആക്കാൻ (ജിമ്മൻമാരാകാൻ)നല്ലപോലെ exercise ചെയ്യുകയും ചില ഭക്ഷണം ഉപേക്ഷിക്കുകയും ചെയ്യും ചിലത് മാത്രം കഴിക്കുകയും ചെയ്യും അതല്ലെങ്കിൽ കളിയിൽ വിജയിക്കാൻ നന്നായി കഷ്ടപ്പെട്ട് practice ചെയ്യുക, അല്ലെങ്കിൽ കാമുകിയെ 'വളക്കാൻ' ഇമ്മടെ പല കാമുകൻമാരും നല്ല 'പണി' എടുക്കുന്നു...
എന്ന് പറഞ്ഞാൽ നമുക്ക് വലുതെന്ന് തോന്നുന്ന ചില കാര്യങ്ങൾ(Treasure) സ്വന്തമാക്കാൻ നന്നായി കഷ്ടപ്പെടാനും നമ്മുടെ കൊച്ചു കൊച്ചു കാര്യങ്ങൾ ഉപേക്ഷികാനും നമുക്കറിയാം
നിധിയും രത്നവും കണ്ടെത്തിയവൻ അതു കിട്ടാനായി തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു എന്നാണ് സുവിശേഷം പറയുക.
ക്രിസ്തുവാകുന്ന നിധി സ്വന്തമാക്കാനും ചില ഉപേക്ഷകൾ അത്യാവശ്യമാണ് . ഉദാഹരണത്തിന് പൗലോസിന്റെ കാര്യത്തിൽ അദ്ദേഹം തന്റെ യഹൂദ മതവും പ്രമാണിത്തവും ഉപേക്ഷിച്ചു. ക്രിസ്തുവിനെ പ്രതി മറ്റെല്ലാം ഉച്ചിഷ്ടം പോലെ കരുതി എന്നാണ് പുള്ളി തന്നെ പറയുന്നത്. ഫ്രാൻസിസ് അസീസി കുടുംബവും സ്വന്തം ഉടുവസ്ത്രം പോലും ഉപേക്ഷിച്ചു. അഗസ്റ്റിൻ പുള്ളിയുടെ പഴയ ജീവിത ശൈലി ഉപേക്ഷിക്കുന്നു.. കാരണം ഇവർ കണ്ടെത്തിയ ക്രിസ്തു, ദൈവ രാജ്യം എതിനെക്കാനും വിലയുള്ളതായി അവർ കണക്കാക്കി.
ദൈവരാജ്യത്തിനു വേണ്ടി എന്തെല്ലാം ഉപേക്ഷിക്കാൻ നിനക്കു പറ്റും...?
സാദാരണ പറയും ഒരു 5 'P'കൾ നമ്മൾ ദൈവ രാജ്യത്തിനായി ഉപേക്ഷിക്കണം എന്ന്.
1. PERSON
2.PLACES
3. POSITION
4.POSSESSION
5. PRORITES
എല്ലാം കൂടി പറ്റിയില്ലെങ്കിലും എന്തെങ്കിലും ഒക്കെ പറ്റണം. ദൈവ രാജ്യത്തിനു വേണ്ടി/ഈശോയ്ക്ക് വേണ്ടി നീ എന്തു ഉപേക്ഷിച്ചുവോ അതാണ് ദൈവ രാജ്യത്തിന്റെ വില.
ചോദ്യവും ഉത്തരവും
തൻറെ നിക്ഷേപത്തിന് നിന്നു പഴയതും പുതിയതും പുറത്തെടുക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ..?
ഇവിടെ പഴയ നിക്ഷേപം പുതിയ നിക്ഷേപം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് പഴയ നിയമവും പുതിയ നിയമവും ആണ്. (പഴയ നിയമത്തെ ചിലപ്പോഴെല്ലാം പഴയതോൽക്കുടം എന്നും സൂചിപ്പിക്കാറുണ്ട്.) എന്ന് പറഞ്ഞാൽ പഴയ നിക്ഷേപം എന്നാൽ നിയമവും പ്രവാചകന്മാരും അടങ്ങുന്ന ഇസ്രായേൽ ജനത്തിന്റെ ആത്മീയ സമ്പത്താണ് കാര്യങ്ങളാണ്.
പുതിയ നിക്ഷേപം എന്നാൽ ഈശോ നൽകിയ പുതിയ നിയമമാണ്. ചുരുക്കി പറഞ്ഞാൽ ഈശോ പഴയനിയമത്തെയും പ്രവാചകന്മാരെയും പൂർണ്ണമായി നിരാകരിക്കുന്നില്ല. അവരെയും കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു ആത്മീയതയാണ് ദൈവരാജ്യം സ്വന്തമാക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നത്.
കൈത്താകാലം 05⌄
Homily 01 -Luke 16:19-31⌄
Homily 02 -Luke 16:19-31⌄
Homily 03 -Luke 16:19-31⌄
Homily 04 -Luke 16:19-31⌄
Homily 05 -Luke 16:19-31⌄
Homily 06 -Luke 16:19-31⌄
Homily 07 -Luke 16:19-31⌄
Homily 08 -Luke 16:19-31⌄
Homily 09 -Luke 16:19-31⌄
Homily 10 -Luke 16:19-31⌄
Homily 11 -Luke 16:19-31⌄
Homily 12 -Luke 16:19-31⌄
Homily 13 -Luke 16:19-31⌄
Homily 14 -Luke 16:19-31⌄
Homily 15 -Luke 16:19-31⌄
Homily 16 -Luke 16:19-31⌄
Homily 17 -Luke 16:19-31⌄
ഞായർ 5⃣
ലൂക്ക 16: 19-31
BIBLICAL BACKGROUND
പൊതുവേ പാവപ്പെട്ടവരുടെ സുവിശേഷകൻ എന്നാണ് ലൂക്ക അറിയപ്പെടുന്നത്. കാരണം സമൂഹത്തിൽ താഴ്ന്ന തട്ടിൽ കിടക്കുന്നവർക്ക് (വിജാതീയർക്ക്) വേണ്ടിയിട്ടാണ് തന്റെ സുവിശേഷം പുള്ളിക്കാരൻ പ്രധാനമായും എഴുതിയത്. അതുകൊണ്ട് തന്നെ ദരിദ്രരോട് ഒരല്പം കൂടിയ പരിഗണന എപ്പോഴും പുള്ളി കാണിക്കുന്നുണ്ട്.( മാത്രമല്ല പുള്ളിക്ക് കാശുകാരോട് ലേശം കലിപ്പ് ഉണ്ടോ എന്നും സംശയമുണ്ട്) . യഹൂദരെ സംബന്ധിച്ച് സമ്പത്ത് ദൈവാനുഗ്രഹത്തിന്റെയും ദാരിദ്ര്യം ദൈവശാപത്തിന്റെയും ഭാഗമാണ്. എന്നാൽ ഈശോയാകട്ടെ ഈ ചിന്താ രീതിയെ തലതിരിച്ചു അവതരിപ്പിക്കുന്നു. ഈശോയെ സംബന്ധിച്ചു ദാരിദ്ര്യം സ്വർഗ്ഗ സമ്മാനം നേടാനുള്ള മാർഗമാണ്.
INTERPRETATION
1. Sin of Omission
എന്താണ് ധനവാൻ ചെയ്ത പാപം?
കത്തോലിക്ക വിശ്വാസമനുസരിച്ച് പാപം എന്നു പറയുന്നത് ചെയ്തുകൂട്ടിയ തിന്മകൾ (Acts of Commssion) മാത്രമല്ല; ചെയ്യാതെ പോയ നന്മകൾ കൂടിയാണ് ( Acts of Omission) ആണ്. അവസാന വിധിയിൽ ദൈവം വിധിക്കുന്നത് വിശന്നപ്പോൾ ഭക്ഷണം തന്നില്ല, കുടിക്കാൻ വെള്ളം തന്നില്ല, സന്ദർശിച്ചില്ല എന്നൊക്കെയുള്ള ചെയ്യാതെ പോയ നന്മകൾ എടുത്തു പറഞ്ഞു കൊണ്ടാണ്. അല്ലാതെ കൊന്നു, മോഷ്ടിച്ചു, വ്യഭിചാരം ചെയ്തു എന്നിങ്ങനെ ചെയ്ത പാപങ്ങൾ എണ്ണി പറഞ്ഞുകൊണ്ടല്ല. അതുകൊണ്ടാണ് യാക്കോബ് ശ്ലീഹ പറഞ്ഞത് "ചെയ്യേണ്ട നന്മ എന്താണ് എന്ന് അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു".(യാക്കോബ് 4 :17) എന്ന്.
നിസ്സംഗതയാണ് (Indifference) ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും വലിയ പാപം എന്നാണ് ഫ്രാൻസിസ് മാർപാപ്പ ഇടക്കിടെ നമ്മളെ ഓർമിപ്പിച്ചിരുന്നത്. ചുറ്റും നടക്കുന്ന അനിഷ്ട സംഭവങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ജീവിത ശൈലി ക്രൈസ്തവന് ചേർന്നതല്ല. പ്രതേകിച്ചു പുരോഹിതർക്ക്
അതുകൊണ്ടായിരിക്കും ദസ്തോവിസ്കിയുടെ 'Brothers of Karamasov' ൽ സോസിമാസ് എന്ന പുരോഹിതൻ എപ്രകാരം വിളിച്ചു പറയുന്നത്: "ലോകത്തുള്ള എല്ലാ അധർമങ്ങൾക്കും എല്ലാവരും ഉത്തരവാധികളാണ് ഒരു പുരോഹിതൻ എന്ന നിലയിൽ ഞാൻ കൂടുതൽ ഉത്തരവാദിത്തപെട്ടവണ്" എന്ന്. ശരിയാണ് പുരോഹിതന് കൂടുതൽ ഉത്തരവാദിത്തമുണ്ട്, തീർച്ച...!!!
2. സമ്പത്തിന്റെ അനീതി
ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് (വെളളിയാഴ്ച) ലെയോ മാർപാപ്പ ഉപവാസ ദിനമായി പ്രഖ്യാപിച്ചിരുന്നു. ലോകസമാധാനത്തിനും നീതിക്കും യുദ്ധങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയിട്ടാണ് ഉപവാസം പ്രഖ്യാപിച്ചിരുന്നത്. എന്ന് പറഞ്ഞാൽ അനീതിയും അസമാധാനവും നമ്മുടെ നാട്ടിൽ കൂടിവരുന്നു എന്നുള്ളതാണ്. എന്താണ് നീതി? എന്താണ് അനീതി? ഓരോരുത്തർക്കും അവനവന് അർഹതപ്പെട്ടത് കൊടുക്കുക എന്നുള്ളതാണ് നീതി. അതുകൊണ്ട് തന്നെ അനീതി എന്ന് പറയുന്നത് അർഹതപ്പെട്ടത് കൊടുക്കാതിരിക്കുക എന്നുള്ളതാണ്. ധനവാൻ തന്റെ പടിവാതിൽ കിടക്കുന്ന ലാസറിന് അർഹതപ്പെട്ട പരിഗണനയും അംഗീകാരവും സഹായവും കൊടുത്തില്ല എന്നുള്ളതാണ് അപരാധം. അതാണ് അനീതി. നമ്മുടെ നാട്ടിൽ സമ്പന്നരുടെടെ എണ്ണം കൂടി വരികയും സമ്പത്ത് മുഴുവനും ഏതാനും വിരലിലെണ്ണാവുന്ന ധനവന്മാരിലേക്ക് മാത്രമായി കുന്നുകൂടുകയും ധനവാൻ അതിധനവാന്മാരും ദരിദ്രൻ അതിദരിദ്രന്മാരുമായി മാറുന്ന ഒരു സമ്പദ്ഘടനയിലേക്ക് നമ്മൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും ദരിദ്രന്മാർ ചൂഷണത്തിനും അനീതിക്കും ഇരയാകുന്നു എന്നുള്ളതാണ് വസ്തുത . ഇന്നത്തെ കാലത്ത് മാത്രമല്ല എല്ലാകാലത്തും ഇത്തരത്തിലുള്ള ഒരു സാമൂഹിക അസമത്വം നിലനിൽക്കുന്നുണ്ട്. പഴയ നിയമത്തിലെ ആമോസ് പോലുള്ള പ്രവാചകൻമാർ ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വത്തെ വിമർശിക്കുന്നുണ്ട്. സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അനീതിയും ആസമത്വത്തെ കണ്ടുകൊണ്ടാണ്
"നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും.
ആമോസ് 5 : 24 എന്നാണ് പ്രവാചകൻ പറയുന്നത്. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള സാമൂഹിക അസമത്വം കൂടിവരുന്നു ക്രൈസ്തവരുടെ ഇടയിൽ 'ജാതി' ഇല്ല എന്ന് പറയുമ്പോഴും ഉള്ളവനും (Have) ഇല്ലാത്തവനും ( Have not) തമ്മിലുള്ള വേർതിരിവ് കൂടിവരികയാണ്. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവൻ ഇല്ലാത്തവനെ അവഗണിക്കുന്ന ഒരു നിലപാട് സ്വീകരിക്കുന്നു. അതുകൊണ്ട് നമ്മുടെ സമൂഹത്തിലെ സാമ്പത്തികമായി അസമത്വത്തെ, അനീതിയെ മാറ്റി കളയേണ്ടതുണ്ട്. അതിനായി നമ്മളെക്കൊണ്ട് ആകുന്ന സാമ്പത്തിക സഹായം മറ്റുള്ളവർക്ക് നൽകാൻ കടമ നമുക്കുണ്ട്. എൻറെ ചുറ്റുമുള്ളവന് നൽകേണ്ട സാമ്പത്തിക സഹായം നൽകാൻ ആയിട്ടുള്ള മനസ്സുണ്ടാവുക. എൻറെ ചുറ്റുമുള്ള അനീതി നിറഞ്ഞ അസമത്വം നിറഞ്ഞ സാഹചര്യത്തിന് ഞാൻ കാരണമാകാതിരിക്കുക എന്നുള്ളതാണ് പ്രധാനം.
3. ലാസർ
ഈശോ പറഞ്ഞ ഉപമകളിലെ പേരുള്ള ഏക വ്യക്തിയാണ് 'ലാസർ.' 'ദൈവം സുഖപ്പെടുത്തുന്നു' 'ദൈവം സഹായമായി ഉള്ളവൻ' എന്നെല്ലാമാണ് ഈ പേരിനർത്ഥം. പഴയ നിയമത്തിൽ 'അനാവിം യാഹ്വെ' (Anavim YHWH) എന്ന ഒരു പ്രയോഗം ഉണ്ട്. 'യഹോവയുടെ പാവപ്പെട്ടവർ എന്നർത്ഥം' . അല്ലെങ്കിൽ ദൈവം മാത്രം ശരണം ആയിട്ടുള്ള ഒരു വിഭാഗം ആളുകൾ. സത്യത്തിൽ ദൈവം മാത്രം സഹായം ആയിട്ടുള്ള ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട് . ( അവരുടെ പേര് ലാസർ എന്നാകണമെന്നില്ല എന്നു മാത്രമേയുള്ളൂ. ). കാരണം ദാരിദ്ര്യം എന്നത് സമ്പത്തിന്റെ മാത്രം കുറവായി കാണേണ്ട. സ്നേഹത്തിന്റെ, പരിഗണനയുടെ, സൗഹൃദത്തിന്റെ, പ്രശംസയുടെ ഒക്കെ ദാരിദ്ര്യം അനുഭവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്. ഭാര്യ, ഭർത്താവ്, കുട്ടികൾ, കർന്നവർമാർ, കപ്യാർ, ഭക്ഷണം വെക്കുന്ന ചേച്ചി, മഠത്തിലെ സിസ്റ്റർ, കൈക്കാരൻ etc. അവരെ ഒക്കെ ഒന്നു പരിഗണിക്കുക.
ദൈവ ശാസ്ത്രജ്ഞന്മാരുടെ ഒരു വീക്ഷണത്തിൽ ധനികൻ ലാസറിനെ കാണാതെ പോകുന്നതിനുള്ള ഒരു കാരണം അവന്റെ സമ്പന്നതയാണ്.
അവനിങ്ങനെ പട്ടു മെത്തയിൽ കിടന്നും പളുങ്ക് പാത്രത്തിൽ ഭക്ഷിച്ചും ജീവിക്കുമ്പോൾ പുറത്തുള്ള ലാസറിനെ കാണാൻ അവനു പറ്റുന്നില്ല. നമ്മുടെ സമ്പത്ത് ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ചകളെ മറച്ചു പിടിക്കുന്നുണ്ട്. വലിയ വീടും അതിലും വലിയ മതിലും പണിതു . 'പട്ടിയുണ്ട് സൂക്ഷിക്കുക,' 'ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്' എന്നൊക്കെ പറഞ്ഞു ഗേറ്റിൽ ബോർഡ് തൂക്കി ഇടുകയും ചെയുന്ന modern മലയാളിക്ക് തന്റെ മതിലിനു പുറത്തുള്ള ലോകത്തെ മനസിലാകണം എന്നില്ല. (വല്ലപ്പോഴും ഒരു ഉത്തരേന്ത്യൻ യാത്ര നടത്തുന്നത് നല്ലതാണ്. ശരിക്കും ദാരിദ്ര്യം എന്താണെന്ന് അപ്പ കാണാൻ പറ്റും). ജനങ്ങൾക്കു ഭക്ഷിക്കാൻ അപ്പമില്ല എന്നു പറഞ്ഞു വിലപിച്ചവരോട് "എന്നാൽ അവർ കേക്ക് ഭക്ഷിക്കട്ടെ " എന്നു പറഞ്ഞ മരിയാ അന്റോണാ റാണിയുടെ പഴയ ഫലിതത്തിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്നു തോന്നുന്നു.
രാഹുൽ ഗാന്ധി പറഞ്ഞപോലെ ( രാഹുൽ മാങ്കൂട്ടത്തിൽ അല്ല കെട്ടോ....) പോലെ "ഞാൻ ദാരിദ്ര്യത്തെക്കുറിച്ച് പഠിച്ചു, ധാരാളം ക്ലാസുകൾ എടുത്തു, പ്രബന്ധങ്ങളവതരിപ്പിച്ചു പക്ഷെ നിങ്ങൾക്കത് ശരിക്കും മനസ്സിലാകണമെങ്കിൽ നിങ്ങൾ അത് അനുഭവിക്കുക തന്നെ വേണം." അതുകൊണ്ട്
ഒരല്പം ദാരിദ്രം ജീവിതത്തിൽ പരിശീലിക്കുന്നത് നല്ലതാണ്.
Homily 18 -Luke 11:14-26⌄
കൈത്താക്കാലം
ഞായർ 5⃣
ലൂക്ക 11:14-26
Biblical Background
ദൈവരാജ്യത്തിന്റെ വളർച്ചയാണ് കൈത്താക്കാലത്തിന്റെ ഒരു പ്രധാന വിഷയം. ഈശോ പിശാചുക്കളെ പുറത്താക്കുന്നു എന്നത് ദൈവ രാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെട്ടതിന്റെയും അതിന്റെ വളർച്ചയുടെയും ലക്ഷണമായി കണക്കാക്കാം. ആദ്യ വായനയിൽ പാപപരിഹാര ബലി പുരോഹിതൻ അർപ്പിച്ചുകൊണ്ടു പാപത്തിൽ നിന്നും മോചനം ലഭിക്കുന്നതിനെക്കുറിച്ചും രണ്ടാം വായനയിൽ തിന്മയുടെ അധികാര രൂപമായ ബാബിലോണിന്റെ അധഃപതനത്തെ കുറിച്ചും സൂചിപ്പിക്കുന്നു. ലേഖനത്തിൽ സാത്താനെ ദൈവമായ കർത്താവ് ശാസിക്കും എന്നും സൂചിപ്പിക്കുന്നു.
മൊത്തത്തിൽ തിന്മയുടെ മോചനവും ദൈവ രാജ്യത്തിന്റെ സ്ഥാപനവുമാണ് ചർച്ചാ വിഷയം.
INTERPRETATION
1. സംസാരിക്കാൻ കഴിയുന്ന ഊമകൾ
ഈശോ, ഊമയായ ഒരു പിശാചിനെ ബഹിഷ്കരിക്കുന്നു എന്നുള്ളതാണ് സുവിശേഷത്തിൽ പറയുന്നത്.
പിശാചു പുറത്തു പോയപ്പോൾ ഊമ സംസാരിച്ചു എന്നും പറയുന്നു.
ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും നമ്മിൽ പലരും പ്രത്യകിച്ചു ഇമ്മടെ പിള്ളേരും യുവജനങ്ങളും ചില പൈശാചിക ശക്തികളുടെ പിടിയിലായതുകൊണ്ട് സംസാരശക്തി നഷ്ടപ്പെട്ടു ഊമകളായി മാറിക്കൊണ്ടിരിക്കുകയാണ്. പറഞ്ഞു വരുന്നത് നമ്മുടെ മൊബൈൽ /സോഷ്യൽ മീഡിയ അഡിക്ഷനെ കുറിച്ചാണ്.
മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികളിൽ സാമൂഹിക സംസർഗം കുറക്കുന്നു എന്നും അവർ പരസ്പരം communication ഇല്ലാത്തവരായി ഊമകളായി മാറുന്നു എന്നുമാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.
മിണ്ടാട്ടം മുട്ടിപ്പോയ ഒരു തലമുറയാണ് നമ്മുടേത്. വേണ്ടപോലെ സംസാരിക്കാൻ നമ്മുടെ കുട്ടികൾക്ക് അറിയില്ല, കഴിയില്ല. സോഷ്യൽ മീഡിയ/ മൊബൈൽ ഫോൺ അമിത ഉപയോഗം അവരെ ഊമകളാക്കി മാറ്റി എന്നു വേണം പറയാൻ..
അതായത്
മൊബൈൽ/ഇന്റർനെറ്റ് എന്ന പിശാചിന്റെ തടവറയിൽ പെട്ടുപോയി നിശബ്ദരായ ഒരു തലമുറയാണ് നമ്മുടേത്... പരസ്പരമുള്ള സംസാരം കുറഞ്ഞിരിക്കുന്നു.. ബന്ധങ്ങൾ നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഇവരുടെ സംസാര ശേഷി തിരിച്ചു കിട്ടാനുള്ള ഒരു മാർഗം ഇവരെ ബന്ധിച്ചിരിക്കുന്ന മൊബൈൽ ഫോണും ഇൻറർനെറ്റും സോഷ്യൽ മീഡിയയും പോലുള്ള പിശാചുക്കളെ കുട്ടികളിൽ നിന്നും പുറത്താക്കുക എന്നതാണ്.
സർക്കാരിന്റെ തൂഫാൻ ഹിറ്റായത്തിനു പിന്നാലെ വന്ന ഒരു comment ഇങ്ങനെ ആയിരുന്നു. കുട്ടികളിലെ digital adiction നിയന്ത്രിക്കാൻ ഇതുപോലെ മറ്റെന്തെങ്കിലും പദ്ധതി സർക്കാർ കൊണ്ടു വരണം എന്ന്.
വികസിത രാജ്യങ്ങളിൽ അതിനുള്ള പണി തുടങ്ങി കഴിഞ്ഞു. മൊബൈൽ ഫോൺ/സോഷ്യൽ മീഡിയ ഉപയോഗത്തിൽ പല രാജ്യങ്ങളും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആരംഭിക്കുന്നു .
പല വികസിത രാജ്യങ്ങളിലും സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള പ്രായപരിധിയിലും നിയന്ത്രണം വരുത്തുന്നു.
ഈയിടെ സോഷ്യൽ മീഡിയയിൽ വന്ന ഒരു വാർത്ത പല സെലിബ്രെറ്റികളും തങ്ങളുടെ മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നില്ല എന്നുള്ളതാണ്.
ഇതിനു കാരണമായി പറയുന്നത് കുട്ടികളിലെ മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം ദേഷ്യം ,പിടിവാശി തുടങ്ങിയ സ്വഭാവ വൈകൃതങ്ങളിലേക്കു നയിക്കുന്നു എന്നും വളരെ ചെറുപ്പത്തിലുള്ള മൊബൈൽ ഫോൺ ഉപയോഗം കുഞ്ഞുങ്ങൾക്ക് സംസാരിച്ചു തുടങ്ങാൾ കാലതാമസത്തിനു ഇടയാക്കുന്നു എന്നുള്ളതാണ്. എന്നു പറഞ്ഞാൽ അവർ ഊമകളയി തുടരുന്നു എന്നു ചുരുക്കം...
ഓർക്കുക സംസാരിക്കാൻ അറിയാമായിരുന്നിട്ടും നിശബ്ദമായി പോയ മക്കളാണ് നമുക്ക് ചുറ്റും..അവർക്ക് കുറച്ചു കൂടി സംസാരശക്തി വീണ്ടെടുക്കുവാൻ അവരെ സഹായിക്കുക.
അവരെ ബന്ധിച്ചിരിക്കുന്ന പിശാചുക്കളെ അവരിൽ നിന്നും പുറത്താക്കുക.
2. കൂടെ നിൽക്കുന്നവരും എതിരെ നിൽക്കുന്നവരും
സുവിശേഷത്തിൽ കാണുന്ന ഒരു കാര്യം ഈശോ പിശാചിനെ പുറത്താക്കുമ്പോഴും കുറെ പേർ ഈശോ ചെയ്ത നല്ല കാര്യത്തെ പ്രശംസിക്കുന്നതിന് പകരം അതിനെ വിമർശിക്കുകയും തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുന്നതാണ്. ഇതൊരു വലിയ പ്രശമാണ്. ഒരാൾ എത്ര നമചെയ്താലും അതു അംഗീകരിച്ചു കൊടുക്കാൻ തയ്യാറല്ലാത്ത ഒരു മനസ് ചിലപ്പോൾ നമ്മുക്ക് ഉണ്ടാകാം . അതൊന്ന് മാറ്റി പിടിക്കുക.
ഒരാൾ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അയാളുടെ കൂടെ നിൽക്കുവാനായിട്ട് അയാൾക്ക് വേണ്ടി സംസാരിക്കുവാൻ ആയിട്ടുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അതല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും, ഇതിൽ എനിക്ക് പ്രത്യേകിച്ച് ഉത്തരവാദിത്വം ഇല്ലല്ലോ, ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ എന്നൊക്കെ കരുതി ഒരു നിഷ്പക്ഷത പുലർത്തുന്നത് അത്ര ശരിയല്ല . നന്മയുടെ കൂടെ ശരിയുടെ കൂടെ നിൽക്കുക.
സുവിശേഷത്തിലെ ഈശോ പറയുന്ന ഒരു കാര്യം എൻറെ കൂടെ ഇല്ലാത്തവൻ എനിക്ക് എതിരാണ് എന്നതാണ്. അടുത്തിടെ ഒരു മലയാളം യൂ ട്യൂബ് ചാനലിൽ ഈശോ എന്ന വ്യക്തിയുടെ ചരിത്ര സാധ്യത (Historicity)യെ കുറിച്ചും ദൈവപുത്രത്തെ കുറിച്ചുമുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ്. പങ്കെടുക്കുന്നതിന് ഭൂരിഭാഗം പേരും ക്രിസ്ത്യാനികൾ തന്നെ . അവർ ചരിത്രത്തിലെ ഈശോയെ അംഗീകരിക്കുന്നവരാണ് എന്നാൽ അതിൽ കാര്യമായി ആരും തന്നെ ഈശോയുടെ ദൈവത്വത്തിൽ ഉള്ള വിശ്വാസത്തെ പരസ്യമായി ഏറ്റുപറയുവാൻ തയ്യാറാകുന്നില്ല എന്നതാണ് സങ്കടം. എന്ന് പറഞ്ഞാൽ അവർ ഈശോയ്ക്ക് എതിരല്ല . പക്ഷേ ഈശോയ്ക് ഒപ്പമാണ് എന്ന് പറയുവാൻ തയ്യാറാകുന്നുമില്ല..
ഇത് വളരെ വിഷമം പിടിച്ച അവസ്ഥയാണ്. നമ്മുടെ നാട്ടിലെ പല ആളുകളും ഈശോയ്ക്ക് എതിർന്നവരല്ല പക്ഷേ ഈശോയുടെ ഒപ്പമാണെന്ന് പറയുവാൻ ആയിട്ട് അവർ കൂട്ടാക്കുന്നില്ല. അങ്ങനെയുള്ളവരോടാണ് ഈശോ പറയുന്നത് എന്നോട് കൂടെ അല്ലാത്തവർ എനിക്ക് എതിരാണ് എന്ന് .
If You are not the part of the solution, then You are the part of the problem എന്നു പറയാറില്ലേ അതു തന്നെ കാര്യം...
നമ്മുടെ വീട്ടിലും നാട്ടിലും ഒക്കെ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒന്നിനും ഉൾപ്പെടാതെ മാറിനിൽക്കുന്ന ഒരു കൂട്ടരെ കാണാൻ പറ്റും. ഈ ന്യൂട്രാലിറ്റി എന്ന് പറയുന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ( ഇതിന്റെ അർത്ഥം ഏതെങ്കിലും ഒരു പക്ഷം പിടിച്ചു എപ്പോഴും നിൽക്കണം എന്നതല്ല). മറിച്ചു ശരിയുടെ പക്ഷത്ത് നിൽക്കുവാനാട്ടുള്ള ധൈര്യം ഉണ്ടാകണം. സത്യം എന്തെന്ന് ഉറപ്പുള്ള കാര്യങ്ങളിൽ ശരിയുടെ പക്ഷം നിൽക്കാതെ ന്യൂട്രൽ ആയിട്ട് നിൽക്കുക ഗൗരവമായ തിന്മയായി തന്നെയാണ് കത്തോലി സഭ കാണുന്നത്.
നമ്മുടെ ഒരു പ്രശ്നത്തിൽ നമുക്ക് വേണ്ടപ്പെട്ട ഒരാൾ നമ്മുടെ കൂടെ നിൽക്കുന്നില്ലെങ്കിൽ അതിനർത്ഥം അയാൾ നമുക്കെതിരെ എന്ന് തന്നെയാണ്.
അതായത് സത്യത്തിന്റെ, ശരിയുടെ കൂടെ നിൽക്കാൻ കഴിയുക വലിയ കാര്യ മാണ് .
വിശ്വാസത്തിന്റെ കാര്യത്തിൽ ഞാൻ ഈശോയ്ക്ക് എതിരല്ല, പള്ളിക്ക് എതിരല്ല, അച്ചന് എതിരല്ല എന്നൊക്കെ പറയുന്ന കുറേ പേരെ കാണാൻ പറ്റും...
പക്ഷേ ഈശോയ്ക്ക് എതിരല്ല എന്നതല്ല ഈശോയോട് ഒപ്പമാണോ എന്നു ചിന്തിക്കുക. ആത്മീയതയുടെ കാര്യത്തിൽ വിശ്വാസത്തിന്റെ കാര്യത്തിൽ നിഷ്പക്ഷത ( neutrality) എപ്പോഴും ശരിയകണമെന്നില്ല.
നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ഈശോയുടെ ഒപ്പം നിൽക്കുവാൻ സത്യത്തിന്റെ ഒപ്പം നിൽക്കുവാൻ പരിശ്രമിക്കുക
3. ഒഴിഞ്ഞ ഭവനം ( Empty House)
ഒഴിഞ്ഞുകിടക്കുന്ന ( ആ പ്രയോഗം മത്തായി ആണ് ഉപയോഗിക്കുക. ലൂക്ക അടിച്ചു വാരി സജ്ജീകരിക്ക പെട്ട എന്നാണ് പറയുക .ഏതാണ്ട് രണ്ടും ഒന്നു തന്നെ)
ഭവനത്തിലേക്ക് ആണ് വീണ്ടും പിശാച് വീണ്ടും വന്നു തന്റെ ആധിപത്യം ഉറപ്പിക്കുന്നത്. അതുകൊണ്ട് മനസ്സിന് free ആക്കി ഇടതിരിക്കുക. ഒഴിച്ചിടാതിരിക്കുക . അലസന്റെ മനസ്സ് പിശാചിൻറെ പണിപ്പുരയാണ് എന്ന് പറയാറുണ്ടല്ലോ( Idle mind is devils' workshop) അതു തന്നെ സംഭവം. ജീവിതം കുറെ busy ആയി നില നിർത്തുക ഒരു പരിധി വരെ നല്ലതാണ് . ഒപ്പം കുറെ കൂടി പോസിറ്റീവ് ആയിട്ടുള്ള ചിന്തകൊണ്ടും ജീവിതത്തെ മനസിനെ fill ആക്കി നിർത്താൻ പരിശ്രമിക്കുക.
നമ്മൾ ഒരു വീട് പുതിയത് പണിത ശേഷം അതിൽ ആരും താമസിക്കാതെ വന്നാൽ അതു പൊടിപിടിച്ചും മാറാല പിടിച്ചും നശിച്ചു പോകുമെന്ന് നമുക്കറിയാം. ഇതുപോലെ തിന്മകൾ തൂത്തു വാരി കളഞ്ഞ നമ്മുടെ ഹൃദയമാകുന്ന ഭവനത്തിലേക്ക് നന്മകൾ / പുണ്യങ്ങൾ ആകുന്ന അലങ്കാരം കൊണ്ടു നിറക്കാനും നമ്മൾ. ശ്രദ്ധിക്കണം
നമ്മൾ ഒരു ധ്യാനം കൂടി നന്നായി ഉപകേഷിച്ചു കളഞ്ഞ പല ദുശീലങ്ങളും ബന്ധങ്ങളും വൈരാഗ്യ ബുദ്ധിയുമെല്ലാം നമ്മൾ ഒന്നു ശ്രദ്ധിച്ചില്ലെങ്കിൽ പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്ന് ചുരുക്കം.
അതുകൊണ്ടു തിന്മയുടെ ശക്തികൾ തിരിച്ചു വരാതിരിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണ് "നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതില്ക്കല്ത്തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു; നീ അതിനെ കീഴടക്കണം.
(ഉല്പത്തി 4 : 7)
ചോദ്യവും ഉത്തരവും
എന്താണ് ദൈവത്തിൻറെ കരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
ലൂക്കാ സുവിശേഷത്തിൽദൈവത്തിൻറെ കരം കൊണ്ടാണ് ഈശോ പിശാചുക്കളെ പുറത്താക്കുന്നതായി പറയുന്നത്.
ഇവിടെ കരം എന്നതിന് പകരമായി ഉപയോഗിക്കുന്ന ഗ്രീക്ക് വാക്ക്
daktülō എന്നാണ് . വിരൽ എന്നാണ് ആ വാക്കിന്റെ യഥാർത്ഥ അർത്ഥം.
അപ്പോൾ
ദൈവത്തിൻറെ വിരൽ കൊണ്ടാണ് താൻ പിശാചുക്കളെ പുറത്താക്കുന്നത് എന്നാണ് ഈശോ പറയുന്നത്.
അതേ സമയം മത്തയിയുടെ സുവിശേഷത്തിൽ ദൈവാത്മാവിനെ കൊണ്ടാണ് താൻ പിശാചുക്കളെ പുറത്താക്കുന്നത് എന്ന് ഈശോ പറയുന്നു. ഇത് രണ്ടും കൂടി കൂട്ടി വായിച്ചാൽ അതായത് ദൈവത്തിൻറെ കരം/ അഥവാ വിരൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരിശുദ്ധാത്മാവിനെയാണ് എന്ന് മനസ്സിലാക്കാം.
കൈത്താകാലം 06⌄
Homily 01 - Luke 17:11-19⌄
Homily 02 - Luke 17:11-19⌄
Homily 03 - Luke 17:11-19⌄
Homily 04 - Luke 17:11-19⌄
Homily 05 - Luke 17:11-19⌄
Homily 06 - Luke 17:11-19⌄
Homily 07 - Luke 17:11-19⌄
Homily 08 - Luke 17:11-19⌄
Homily 09 - Luke 17:11-19⌄
Homily 10 - Luke 17:11-19⌄
Homily 11 - Luke 17:11-19⌄
Homily 12 - Luke 17:11-19⌄
Homily 13 - Luke 17:11-19⌄
Homily 14 - Luke 17:11-19⌄
Homily 15 - Luke 17:11-19⌄
ലൂക്ക 17: 11-19
Biblical Background
സോളമന്റെ മകൻ റഹോബോവമിന്റെ കാലത്ത് രാജ്യം രണ്ടായിട്ട് വിഭജിക്കപ്പെട്ടപ്പോൾ 10 ഗോത്രങ്ങൾ ഒരുമിച്ച് ഇസ്രായേൽ എന്ന് പറയുന്ന രാജ്യത്തിന്റെ രൂപം കൊടുത്തു. അതിൻറെ തലസ്ഥാനം ( Capital) ആയിരുന്നു സമരിയ. മറ്റു 2 ഗോത്രങ്ങൾ ( യൂദാ &ബെഞ്ചമിൻ) യൂദാ രാജ്യത്തിനു രൂപം കൊടുക്കുകയും അതിൻറെ Capital ആയി ജെറുസലേം തുടരുകയും ചെയ്തു. ചുരുക്കത്തിൽ സമരിയക്കാരും യഹൂദരും ഇസ്രായേൽ ജനം തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കുക. എന്നാൽ പിന്നീട് ഇവർ തമ്മിൽ പൊരിഞ്ഞ അടിയായി .കാരണംഅസീറിയാക്കാർ ഇസ്രായേൽ ആക്രമിക്കുകയും സമരിയ പട്ടണം നശിപ്പിക്കുകയും മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ജനങ്ങളെ അവിടെ കൊണ്ടു വന്നു പാർപ്പിക്കുകയും ചെയ്തതോടെ അവരുടെ പരിശുദ്ധി( Purity) നഷ്ടപ്പെട്ടു എന്നാണ് യഹൂദർ വിശ്വസിക്കുന്നത്. അതുകൊണ്ട് അവരെ യഹൂദർ ഒരു തരം രണ്ടാം കിടക്കാരായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഈശോ സമറിയക്കാർക്ക് ഒരു പോസിറ്റീവ് ഇമേജ് നൽകാൻ പലപ്പോഴും ശ്രമിച്ചിരുന്നു. ഈ ഈ കഥയിലെ ഹീറോ ആയ കുഷ്ഠരോഗി അതിനു ഉദാഹരണമാണ്. നല്ല സമിരിയക്കാരന്റെ ഉപമയിലെ സമരിയക്കാരനാണ് മറ്റൊരു വ്യക്തിത്വം.
Interpretation
1. നന്ദി പറയുന്ന കുഷ്ഠരോഗി
10 പേര് സുഖപ്പെട്ടത്തിൽ ഒരാളാണ് തിരിച്ചു വന്നു നന്ദി പറഞ്ഞത്.
മനുഷ്യനിൽ ഉണ്ടാകേണ്ട മനോഭാവങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നന്ദിയുടെ ആണ്. Gratitude is the best attitude എന്നാണല്ലോ പറയുക. പലപ്പോഴും വലിയ മീറ്റിംഗ്ങ്ങളും സമ്മേളനങ്ങളും അവസാനിക്കുമ്പോൾ ഒരു ആചാരം പോലെ ഒരാൾ വന്നു നന്ദിയുടെ നീണ്ട 'ലുത്തിനിയ' പറയുന്നത് കേൾക്കാം... (അപ്പോഴേക്കും ഒരു മാതിരി ആളുകളൊക്കെ സ്ഥലം വിട്ടിരിക്കും) . ജീവിതത്തിൽ ദൈവത്തോടും മനുഷ്യരോടും നന്ദി ഉള്ളവരായിരിക്കുക.
കഥ: വിശുദ്ധ കമില്ലസും സഹ സന്യാസിമാരും തെരുവിലൂടെ ഭിക്ഷ യാചിച്ചു കൊണ്ടു നടക്കുമ്പോൾ ഏതാനും കള്ളന്മാർ അവരെ ആക്രമിച്ചു അടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. അല്പസമയത്തിനുശേഷം സമനില തിരിച്ചുകിട്ടിയ വിശുദ്ധൻ ഉടൻ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി. ഇത് കണ്ട് മറ്റ് സന്യാസിമാർ അവനെ പരിഹസിക്കാൻ തുടങ്ങി. "എന്തിനു വേണ്ടിയാണ് കമ്മിലെസ്, ഇപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞത്? കള്ളന്മാർ നമ്മെ ആക്രമിച്ചതിനാണോ ?" എന്ന പരിഹാസ ചോദ്യത്തിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. 4 കാര്യങ്ങൾക്കായിട്ടാണ് ഞാൻ നന്ദി പറഞ്ഞത്.
1. കള്ളന്മാർ ഇന്നു മാത്രമാണ് നമ്മെ ആക്രമിച്ചത് ഇതുവരെ ദൈവം നമ്മളെ സംരക്ഷിച്ചു പാലിച്ചു.
2. കള്ളന്മാർ നമ്മളെ മാത്രമാണ് ആക്രമിച്ചത്, ആശ്രമവും അതിൽ ഉള്ളതും ഉള്ളവരും സുരക്ഷിതരാണ്.
3. കവർച്ചക്കാർ നമ്മെ ആക്രമിച്ചു വസ്തുക്കൾ അപഹരിച്ചു എങ്കിലും നമ്മുടെ ജീവൻ അപായപ്പെടുത്താൻ ദൈവം ഇടവരുത്തിയില്ല അതിനാണ് നന്ദി പറയുന്നത്.
4. കള്ളന്മാരാണ് നമ്മളെ ആക്രമിച്ചു കീഴ്പ്പെടുത്തിയത് മറ്റൊരാളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന കള്ളന്മാരാക്കി നല്ല ദൈവം ഇതുവരെ നമ്മെ മാറ്റിയിട്ടില്ല. അതിനും കൂടിയാണ് ഞാൻ നന്ദി പറയുന്നത്.
എന്നു വച്ചാൽ കൈവന്ന അനുഗ്രഹകൾക്കു മാത്രമല്ല വരാതെ പോയ ആപത്തുകൾക്കും കൂടി ഒരുപോലെ നന്ദി പറഞ്ഞു പ്രാർഥിക്കാനുള്ള കടമ നമുക്കുണ്ട്.
പരിശുദ്ധ മറിയത്തിനു ഈ ഗുണം നല്ലപോലെ ഉണ്ടായിരുന്നു. മറിയത്തിന്റെ സ്തോത്ര ഗീതത്തിൽ നാം അതു വ്യക്തമായി വായിക്കുന്നു.
അതുകൊണ്ട് നന്ദിയുള്ളവരായിരിക്കുക.....
ജന്മം നൽകിയ മാതാപിതാക്കളോട്...
അറിവ് നൽകിയ ഗുരുഭൂതരോട്...
ഈശ്വരനെ പകർന്നു നൽകിയ ആത്മീയ ജീവിതങ്ങളോട്....
സമയം പങ്കുവച്ച സുഹൃത്തുക്കളോട്....
പ്രാണന്റെ പാതി നൽകിയ പ്രിയ സഖിയോട്....
സർവ്വോപരി നല്ലവനായ ദൈവത്തോട്....
"ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ ...
നന്ദി ചൊല്ലി
തീർക്കുവാനീ
ജീവിതം പോരാ..."
2. കുർബാനയെന്ന നന്ദി പ്രകാശനം
ഈശോയെ കണ്ട
കുഷ്ഠരോഗികൾ സ്വരം ഉയർത്തി അവനെ വിളിച്ചു എന്നാണ് സുവിശേഷം പറയുന്നത്.
ആത്മീയതയുടെ കാര്യത്തിൽ ഈ സ്വരം ഉയർത്തിയുള്ള പ്രാർത്ഥന /യാചന, അതിന് വലിയ പങ്കുണ്ട് എന്ന് തോന്നുന്നു. അന്ധനായ യാചകൻ ഈശോയെ സ്വരമുയർത്തി വിളിച്ചപേക്ഷിച്ചു എന്ന് സുവിശേഷത്തിൽ കാണുന്നുണ്ട്. മിണ്ടാതിരിക്കാൻ മറ്റുള്ളവർ പറഞ്ഞപ്പോഴും അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു എന്നൊക്കെയാണ് സുവിശേഷം പറഞ്ഞിരിക്കുന്നത്. ആ വിളി കേട്ട് ഈശോ അവനെ ശ്രദ്ധിച്ചു . പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾ ഒട്ടും സ്വരമില്ലാതെ പോകുന്നു. കുർബാനയ്ക്ക് സ്വരമില്ല , കുടുംബ പ്രാർത്ഥനയിൽ സ്വരമില്ല, കൊന്തയിൽ സ്വരമില്ല . ഇതെല്ലാം കഴിയുമ്പോൾ നമുക്ക് വലിയ വായയിൽ സംസാരിക്കാൻ അറിയാം. അതുകൊണ്ട് ഒരു അല്പം സ്വരമുയർത്തി പ്രാർഥിക്കുക നല്ലതാണെന്ന് തോന്നുന്നു. പലപ്പോഴും ധ്യാന കേന്ദ്രത്തിൽ മാത്രമാണ് ഉച്ച സ്വരത്തിൽ ദൈവത്തെ വിളിക്കുന്നത് കേൾക്കാനാവുക. പ്രാർത്ഥനയിൽ ക്ഷീണം മാറാനും ശ്രദ്ധ കിട്ടുവാനും ഈ സ്വരമുയർത്തിയുള്ള അപേക്ഷ നമ്മെ സഹായിക്കും . പിന്നെ
കുഷ്ഠരോഗി തന്നെ സഹായിക്കാൻ ഉച്ചത്തിൽ വിളിച്ചു എന്ന് പറഞ്ഞതുപോലെ സൗഖ്യം കിട്ടിയപ്പോഴും ഉച്ച സ്വരത്തിൽ ദൈവത്തെ സ്തുതിച്ചു തിരിച്ചു വന്നു എന്നാണ് പറയണേ. എന്ന് പറഞ്ഞാൽ അനുഗ്രഹങ്ങൾ കിട്ടാനായിട്ട് മാത്രം ഉച്ചത്തിൽ നിലവിളിച്ചു കാര്യമില്ല. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുമ്പോഴും ഈ ഉച്ചസ്വരവും ശബ്ദവും ഒക്കെ ഉണ്ടാവണം കേട്ടോ.
എന്താണ് ഏറ്റവും വലിയ നന്ദി പ്രകടനം? . അതു പരിശുദ്ധ കുർബാന അല്ലാതെ മറ്റൊന്നല്ല. ഈ 'EUCHARIST' എന്ന വാക്ക് തന്നെ 'എവുക്കരിസ്തിയ' ( EUCHARASTIA) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് എന്നറിയാല്ലോ. ആ വാക്കിന്റെ അർത്ഥം 'THANKS GIVING'എന്നാണ്. അതു മറന്നു പോകരുത്. അതുകൊണ്ടു ദൈവത്തോട് നന്ദി പറയാനുള്ള ഏറ്റവും നല്ല അവസരം എന്നു പറയുന്നത് കുര്‍ബാനയാണ്. അതിനാൽ കുര്ബാനയിലൊക്കെ കുറച്ചു ഉച്ചത്തിൽ പാടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ് (ഗായക സംഘത്തോടല്ല ഈ ഉപദേശം കെട്ടോ.... അവർക്ക് ആവശ്യത്തിലധികം ശബ്ദം ഉണ്ട്.... ഇനി ഇച്ചിരി കുറഞ്ഞാലും കുഴപ്പമില്ല...)
3. തിരിച്ചുവരവ്
സൗഖ്യം കിട്ടിയ കുഷ്ഠരോഗി തന്നെ സുഖപ്പെടുത്തിയവനെ കാണാനും നന്ദി പറയുവാനും തിരിച്ചുവന്നു എന്നാണ് സുവിശേഷം പറയുന്നത്. അതായത് സൗഖ്യം നേടിയവൻ അതു നൽകിയവനെ കാണാൻ തിരിച്ചു നടക്കുന്നു ...
നമ്മുടെ ജീവിതത്തിലും അപ്രകാരം ചില തിരിച്ചു നടക്കലുകൾ ഉണ്ടാകുന്നത് നല്ലതാണ്.
സ്നേഹം പകർന്നു നൽകിയ കുടുംബത്തിലേക്ക്...
സൗഖ്യം നൽകിയ ആതുരാലായത്തിലേക്ക്
അറിവ് പകർന്നു നൽകിയ വിദ്യാലയത്തിലേക്ക്...
അക്ഷരം പഠിപ്പിച്ച അധ്യാപകരിലേക്ക്...
നമ്മൾ നടന്ന നാട്ടു വഴികളിലേക്ക്....
ആത്മീയതയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ദേവാലയത്തിലേക്ക്...
ഓണമാണ് വരുന്നത്... കഥയായാലും ചരിത്രമായാലും. ഒരു ഒരു നല്ല മനുഷ്യൻ തന്നെ സ്നേഹിച്ചവരെയും താൻ സ്നേഹിച്ചവരെയും തൻറെ നാടിനെയും കാണുവാനായിട്ടുള്ള ഒരു തിരിച്ചുവരവാണ് ഓണം എന്ന് വിശേഷിപ്പിക്കുന്നത്.
പഴയകാല ഓർമ്മകളിലേക്കും നാട്ടു വഴികളിലേക്കും ഒരു തിരിച്ചുപോക്ക് ഈ ഓണക്കാലത്ത് നല്ലതാണ് എന്നു തോന്നുന്നു. അതു നമ്മെ കുറെ കൂടി നല്ല മനുഷ്യരായി മാറ്റിയേക്കാം...
കൈത്താകാലം 07⌄
Homily 01 - Luke 18:1-8⌄
Homily 02 - Luke 18:1-8⌄
Homily 03 - Luke 18:1-8⌄
Homily 04 - Luke 18:1-8⌄
Homily 05 - Luke 18:1-8⌄
Homily 06 - Luke 18:1-8⌄
Homily 07 - Luke 18:1-8⌄
Homily 08 - Luke 18:1-8⌄
Homily 09 - Luke 18:1-8⌄
Homily 10 - Luke 18:1-8⌄
Homily 11 - Luke 18:1-8⌄
Homily 12 - Luke 18:1-8⌄
Homily 13 - Luke 18:1-8⌄
Homily 14 - Luke 18:1-8⌄
Homily 15 - മത്തായി 6:19-24⌄
കൈത്താകാലം
ഞായർ 7⃣ മത്തായി 6:19-24
Biblical Background
സമ്പത്തിനോടുള്ള മനുഷ്യന്റെ നിലപാടിനെ സൂചിപ്പിക്കുന്നതാണ് ഇന്നത്തെ സുവിശേഷം. സമ്പത്തിനോടുള്ള സമീപനം ഈശോയുടെ ഒരു പ്രധാന സംസാര വിഷയമായിരുന്നു. ഈശോ പറഞ്ഞ 37 ഉപമകളിൽ 16 എണ്ണത്തോളം സമ്പത്തുമായി ബന്ധപ്പെട്ടാണ് എന്നണ് ബൈബിൾ പണ്ഡിതന്മാർ പറയുന്നത്.
ഇന്നത്തെ വായനകൾ ഒക്കെ തന്നെ സമ്പത്തിന്റെ നശ്വരതയെ സൂചിപ്പിക്കുന്നതാണ് .
ഒന്നാമത്തെ വായന ഉല്പത്തി പുസ്തകത്തിൽ ദൈവമായ കർത്താവ് ഭൂമുഖത്തുള്ള സകലത്തേയും വെള്ളപ്പൊക്കത്താൽ നശിപ്പിക്കുന്ന ഭാഗമാണ് വായിക്കുക.
രണ്ടാമത്തെ വായനയിൽ ജെറമിയ പ്രവാചകന്റെ പുസ്തകത്തിൽ ദൈവത്തോടുള്ള ഭക്തി ഇസ്രായേജനത്തിന്റെ ഹൃദയത്തിൽ നിക്ഷേപിക്കും എന്നുള്ള കാര്യം പ്രവാചകൻ സൂചിപ്പിക്കുന്നു. എന്നു വച്ചാൽ ഹൃദയത്തിലെ ദൈവഭക്തിയാണ് യഥാർത്ഥ സമ്പത്ത് എന്നർത്ഥം. പിന്നെ
ലേഖനത്തിൽ യാക്കോബ് ശ്ലീഹ ഏതാണ്ട് ഇതേ ആശയം തന്നെ പങ്കുവയ്ക്കുന്നു. അതായത് ലോകത്തോടും ലൗകിക സുഖങ്ങളോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ് എന്ന്. ഇതിൻറെ തുടർച്ചയായിട്ട് തന്നെയാണ് സുവിശേഷം. അവിടെ ഈശോ ഭൂമിയിൽ നിക്ഷേപം കരുതി വയ്ക്കരുതെന്നും സ്വർഗ്ഗത്തിൽ നിക്ഷേപം സൂക്ഷിക്കണമെന്നും നമ്മുടെ നിക്ഷേപം എവിടെയാണോ അവിടെയാണ് നമ്മുടെ ഹൃദയവും എന്ന് ഓർമ്മിക്കുന്നു.
1. ഏതു ബാങ്കിലാണ് Account?
ആലപ്പുഴ കരുവാറ്റയിൽ കൊച്ചുമകളും കൂട്ടുകാരും ചേർന്ന് അപ്പൂപ്പനെ കൊലപ്പെടുത്തിയ വാർത്ത നമ്മളിൽ ഞെട്ടൽ ഉളവാക്കി. കൊലപാതകത്തിന്റെ ലക്ഷ്യം പ്രധാനമായും അപ്പൂപ്പന്റെ കൈവശമുള്ള പണം/ സ്വർണം അടിച്ചു മാറ്റുക, കൂട്ടുകാർക്ക് ബൈക്കും പെൺകുട്ടിക്ക് ഒരു ഐ ഫോണും... എന്താല്ലേ....??(എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്...??)
ഈ കാര്യത്തിൽ മാത്രമല്ല കേരളത്തിൽ നടക്കുന്ന ഒരുമാതിരി എല്ലാ ക്രൈമുകളുടെയും അടിസ്ഥാന കാരണം പണമാണ്.
അതുമാത്രമല്ല നമ്മുടെ നാട്ടിലും വീട്ടിലും പള്ളിയിലും പാർട്ടിയിലും അയൽക്കാർക്കും ബന്ധുക്കൾക്കും ഇടയിലുമുള്ള തർക്കവിഷയങ്ങളുടെ പ്രധാന കാരണം സമ്പത്താണ്.
പണം, സ്വർണം, പറമ്പ്, വിഹിതം, ഇതെല്ലാം കിട്ടിയതു പോര, കൊടുത്തത് കൂടി , ഉദ്ദേശിച്ച പോലെ കിട്ടിയില്ല..., കൊടുത്ത് പോലെ തിരിച്ചു തന്നില്ല...., എന്നിങ്ങനെയുള്ള പരാതികളും പരിഭവങ്ങളുമാണ് വീട്ടുകാർക്കിടയിലും ബന്ധുക്കൾക്കിടയിലും ഉയർന്നുനിൽക്കുന്ന പരാതികളിൽ പ്രധാനപ്പെട്ടത്.
ഈ കാലത്ത് സമ്പത്തിനോട് ഒരല്പം അകൽച്ച പാലിക്കാൻ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു. ഏതു വിധേനയും പണം സമ്പാദിക്കുക, അതു നല്ല പോലെ സൂക്ഷിക്കുക, ഇരട്ടിപ്പിക്കുക , ആർഭാടമായി ചെലവഴിക്കുക ഇതൊക്കെയാണല്ലോ നമ്മുടെ പ്രധന ലക്ഷ്യം. മണി ചെയിനുകൾ , പണം ഇരട്ടിപ്പിക്കൽ തട്ടിപ്പുകൾ , share market നിക്ഷേപങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ , online game കൾ ഇതിലെല്ലാം കൊണ്ടു തലവെയ്ക്കുന്നതും കാശ് പോകുന്നതും ജീവിതം തുലക്കുന്നതിലും മലയാളികൾ മുന്നിൽ തന്നെ... അതിൽ മുന്നിൽ ക്രിസ്ത്യനികളും....
സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടിവരുന്ന സത്യക്രിസ്ത്യനികളുടെ എണ്ണം കൂടി കൂടി വരുന്നു... എത്ര കണ്ടാലും.. കിട്ടിയാലും... നമ്മൾ പാഠം പഠിക്കുന്നില്ല...
ഭൂമിയിൽ നിക്ഷേപം കരുതി വെക്കരുത് എന്നണ് ഈശോ പറയുന്നത്.
ഭൂമിയിലെ നിക്ഷേപങ്ങൾക്ക് അൽപ്പായുസാണെന്ന് ഓരോ പ്രകൃതി ദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് മാത്രമല്ല നമ്മുടെ കൂട്ടിവെച്ച് നിക്ഷേപങ്ങൾ ഓരോന്ന് ഓരോന്ന് പൊട്ടിക്കൊണ്ടിരിക്കുകയാണ് .
ചിട്ടികളും, സൊസൈറ്റികളും, സഹകരണ ബാങ്കുക ളും എന്തിനു nationalised bank കൾ വരെ പൊട്ടികൊണ്ടിരിക്കുന്ന കാലമാണിത്... പണം നഷ്ടപ്പെട്ട വരുടെ വിലാപങ്ങൾ കൂടി കൂടി വരുന്നു...
ഈ കാലഘട്ടത്തിൽ സമ്പത്തിന്റെ കാര്യത്തിൽ ജാഗ്രത ആവശ്യമാണ് .
കുട്ടികൾക്ക് സുരക്ഷക്കായി ചെറുപ്പത്തിലെ തന്നെ അവർക്കായി വേണ്ടിയിട്ട് ജീവൻ രക്ഷാ പോളസികളും പോസ്റ്റ് ഓഫീസ് അക്കൗണ്ടു കളും കുറികളും , ചിട്ടികളും സ്വർണ്ണ നിക്ഷേപങ്ങളും പണം ഇരട്ടിക്കൽ പരിപാടികളും നമ്മൾ ചെയ്തു വയ്ക്കാറുണ്ട് നല്ല കാര്യം .
പക്ഷേ ഈശോ പറയുന്നു സ്വർഗത്തിൽ ഒരു account തുടങ്ങാൻ... അതിനു നമ്മുടെ പിള്ളേരെ ഒന്നു പരിശീലിപ്പിക്കുന്നത് നല്ലതാണ്.
സാമ്പത്തിക ബാങ്ക് എന്ന പോലെ പ്രാർത്ഥന കൊണ്ടും കൊച്ചു കൊച്ചു പുണ്യങ്ങൾ കൊണ്ടും ത്യാഗ പ്രവർത്തികൾ കൊണ്ടും നിറയ്ക്കാവുന്ന ഒരു നിക്ഷേപം /ഒരു ബാങ്ക് കുട്ടികൾക്കായി ഉണ്ടാക്കി വയ്ക്കുക. PRAYER BANK എന്നൊക്കെ അതിനെ വിളിക്കാം.
സ്വർഗ്ഗത്തിലെ അങ്ങനെ ഒരു നിക്ഷേപം കരുതിവെച്ച ഒരു വലിയ വിശുദ്ധ യുടെ തിരുനാൾ ഇന്ന് ലീമായിലെ വിശുദ്ധ റോസ . അത്യവശ്യം സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ടും അതെല്ലാം ഉപേക്ഷിച്ച് സന്യാസ ജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചു, ബോധപൂർവ്വം ദാരിദ്ര്യത്തെ പുൽകി സ്വർഗ്ഗത്തിൽ വലിയ നിക്ഷേപം കരുതി വച്ച വലിയ വിശുദ്ധ. ആ വിശുദ്ധയെപോലെ
ജീവിതത്തിൽ ചെറിയ പ്രാർത്ഥനകൾ ചൊല്ലിയും കുറച്ചു പുണ്യങ്ങൾ ചെയ്തും
കൊച്ചു കൊച്ചു ത്യാഗപ്രവർത്തികൾ ചെയ്തുകൊണ്ട് സ്വർഗ്ഗത്തിലും നിക്ഷേപങ്ങൾ കരുതിവയ്ക്കാൻ നമ്മുടെ മക്കളെ പഠിപ്പിക്കാം ...
SOUTH INDIAN BANK , SBI ,SBT, CSB , മണപ്പുറം / കൊശമറ്റം ഫിനാൻസ് എന്നൊക്കെ പറഞ്ഞു നമ്മൾ നിക്ഷേപിക്കുന്നപോലെ സ്വർഗ്ഗത്തിൽ PRAYER BANK ൽ ഒരു ACCOUNT കുട്ടികൾക്കായി തുടങ്ങുക അതിനു അവരെ പരിശീലിപ്പിക്കുക. അത് അത്യവശ്യമാണ് ഈ കാലത്ത് .. (ഓർക്കണം വെറും 13 വയസുള്ള പെൺകുട്ടിയാണ് പണത്തിനായി ഒരു കൊല ആസൂത്രണം ചെയ്തത്....)
2. കണ്ണ് ശരീരത്തിൻറെ വിളക്ക്
കണ്ണിനെ , കാഴ്ചയെ കുറേകൂടി ഗൗരവത്തിൽ പരിഗണിക്കേണ്ടതു തോന്നുന്നു. പഴയ കാരണവന്മാരുടെ ഭാഷയിൽ ഒരു 'കണ്ണടക്കം' നമുക്ക് എല്ലാവർക്കും നല്ലതാണ്. "എന്തെന്നാല്‍, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല; പ്രത്യുത, ലോകത്തിന്റേതാണ്." 1 യോഹ 2 : 16 എന്നാണ് ഇമ്മടെ യോഹന്നാൻ ശ്ലീഹ പറയുന്നതും.
ഇംഗ്ലീഷ് ഭാഷയിലെ 'കാഴ്ചയും' ( Sight) 'നോക്കലും' (Look) തമ്മിലുള്ള വ്യത്യാസം അറിയാമല്ലോ. ഒന്ന് നാമം ( Noun) ആണെങ്കിൽ മറ്റൊന്ന് ക്രിയ ( Verb ) ആണ്. അതായത് 'നോക്കുക' ( Look) എന്നൊക്കെ പറയുന്നത് ഒരു 'deliberate action' ആണ്. നമ്മുടെ കാഴ്ചകളെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിലും നമ്മുടെ ചില നോട്ടങ്ങളെ നമ്മുക്ക് ഒന്നു കൺട്രോൾ ചെയ്യാം. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ( പുരുഷനെ നോക്കുന്നവളും കെട്ടോ) അവളുമായി/ അവനുമായി വ്യഭിചാരം ചെയ്യുന്നു എന്നാണ് കർത്താവ് പറയുന്നത്. ഈ സ്ത്രീ/ പുരുഷൻ എന്നൊക്കെ പറയുന്നത് . കൂടെ പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ യാത്ര ചെയ്യുന്നവരോ മാത്രമല്ല ചില ഒറ്റപ്പെട്ട നേരങ്ങളിലുള്ള നിൻറെ 'ഗൂഗിൾ സർച്ചിനും' ഒരു 'കണ്ണടക്കം' വേണം എന്ന് തന്നെയാണ് അർത്ഥം.
3. രണ്ടു വള്ളത്തിൽ കാലു വയ്ക്കരുത്
പണ്ട് കാരണവന്മാര് പറയാറുണ്ട് രണ്ടു വള്ളത്തിൽ കാലു വെക്കരുത് എന്ന്. ഏതാണ്ട് ഇത് തന്നെയാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ പറയുന്നത് " ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ പറ്റില്ല എന്ന് . "
ഈ പണം തന്നെ ദൈവമായി മാറുന്ന അപകടം നമുക്കിടയിൽ കൂടി വരുന്നുണ്ട്.
പഴയ നിയമത്തിലെ അഹറോന് സംഭവിച്ച ഒരു അപകടം ഉണ്ട്. പുള്ളി ഇസ്രായേൽ ജനത്തിന്റെ അഭ്യർത്ഥന മാനിച്ചു അവരുടെ സ്വർണം ഉരുക്കി അവർക്കായി ഒരു കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിച്ചു. ആ ഒരു അപകടം, എന്ന് പറഞ്ഞാൽ സമ്പത്ത് കൊണ്ട് ഒരു ദൈവത്തെ തീർക്കുന്ന അല്ലെങ്കിൽ സമ്പത്ത് തന്നെ ദൈവമായി പരിഗണിക്കപ്പെടുന്ന അപകടം നമുക്കും സംഭവിക്കാം. അതുകൊണ്ട് ജാഗ്രതൈ....!!!
പൗലോസ് ശ്ലീഹയുടെ വാക്കുകൾ ഓർക്കുക: "വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തിയെ നശിപ്പിക്കുവിന്‍"
(കൊളോ 3 : 5). രണ്ടു വഞ്ചിയിൽ കാലിട്ടു ഏറെ ദൂരം മുന്നോട്ടു പോകാൻ പറ്റില്ല എന്ന് ചുരുക്കം.
"ഈശോയിലാണ് എന്റെ വിശ്വാസം... കീശയിലാണ് എൻറെ ആശ്വാസം" എന്ന് പണ്ട് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെയാണ് നമ്മുടെ കാര്യങ്ങൾ. ദൈവവിശ്വാസവും ദൈവാശ്രയ ബോധവും ഉണ്ടെന്നു പറഞ്ഞാൽ പോലും സമ്പത്തിന്റെ കാര്യത്തിൽ നോ കോംപ്രമൈസ്... ഇതാണ് ക്രിസ്ത്യാനികളുടെ ഒരു ലൈൻ
പണ്ട് കുട്ടിയായിരുന്നപ്പോൾ നമ്മോടു ചോദിച്ച ചോദ്യം ഒന്നു കൂടി ചോദിച്ചാൽ എന്തു മറുപടി പറയും...? "സാത്തനെയും അവന്റെ സകല ആഡംബരങ്ങളും നീ ഉപേക്ഷിക്കുന്നുവോ....?"
ഓർക്കുക... ആഡംബരങ്ങൾ ഒരു പരിധി കഴിഞ്ഞാൽ പിന്നെ സാത്താന്റെ ആണ്.....
ചോദ്യവും ഉത്തരവും
ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
മത്തായി 6 : 24.
Who is this Mammons..?
( Momos അല്ല കെട്ടോ...)
ഇതൊരു അറമായ പദമാണ് ( MAMONAS ). അതിനു നൽകുന്ന അർത്ഥങ്ങളിൽ ഒന്നു 'വ്യക്തി വത്ക്കരിക്കപ്പെട്ട സമ്പത്ത്' ( Wealth Personified) എന്നാണ്. എന്നാൽ മധ്യ നൂറ്റാണ്ടിൽ മാമ്മോൻ എന്നത് സമ്പത്തിന്റെ പിശാച് (Demon of the wealth) ആയും കണക്കാക്കിയിരുന്നു
ഏലിയാ-സ്ളീവാ-മൂശക്കാലങ്ങള്‍⌄
ഏലിയാ-സ്ളീവാ-മൂശ 01⌄
Homily 01 - Luke 18:35-43⌄
Homily 02 - Luke 18:35-43⌄
Homily 03 - Luke 18:35-43⌄
Homily 04 - Luke 18:35-43⌄
Homily 05 - Luke 18:35-43⌄
Homily 06 - Luke 18:35-43⌄
Homily 07 - Luke 18:35-43⌄
Homily 08 - Luke 18:35-43⌄
Homily 09 - Luke 18:35-43⌄
Homily 10 - Luke 18:35-43⌄
Homily 11 - Luke 18:35-43⌄
Homily 12 - Luke 18:35-43⌄
Homily 13 - Luke 18:35-43⌄
1⃣ ഞായർ
ലൂക്ക 18:35-43
Liturgical Background
കർത്താവിന്റെ രണ്ടാമത്തെ ആഗമനവും കുരിശിന്റെ വിജയവുമാണ് ഈ കാലത്തിന്റെ പ്രധാന അനുസ്മരണ വിഷയം. കർത്താവിന്റെ രണ്ടാമത്തെ വരവിന് മുമ്പായി ഏലിയ വരുമെന്ന ഒരു വിശ്വാസം ആദിമ സഭയിലുണ്ടായിരുന്നു.
ലോക അവസാനം, മരണം, വിധി ഇത് മൂന്നും ആണ് ഈ കാലത്തിലെ പ്രധാനപ്പെട്ട ധ്യാന വിഷയങ്ങൾ. അവസാന നാളുകളിൽ ഈശോ കുരിശോടു കൂടി പ്രത്യക്ഷപ്പെടും എന്നും എലിയായും മോശയും അവനോടൊപ്പം ഉണ്ടാകുമെന്നും സഭ വിശ്വസിക്കുന്നു. സെപ്റ്റംബർ 14 ന് ആഘോഷിക്കുന്ന വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഈ കാലത്തിലെ പ്രധാന ആ ആഘോഷമാണ്.
Biblical background
ജെറുസലേമിലേക്കുള്ള ഈശോയുടെ യാത്രയുടെ അവസാനത്തിലാണ് ഈ സുവിശേഷ ഭാഗം ലൂക്ക രേഖപ്പെടുത്തുന്നത്. സമാന്തര സുവിശേഷങ്ങളിൽ(മത്തായി, മർക്കോസ്, ലൂക്ക) മൂന്നിലും കാണുന്ന അത്ഭുതമാണ് ഇത്. മർക്കോസിന്റെ സുവിശേഷത്തിൽ അന്ധനെ പേര് ബർതിമേയൂസ് ( son of തിമേയൂസ്) എന്ന് പറയുമ്പോൾ ലൂക്ക പ്രത്യേകിച്ച് പേര് പറയുന്നില്ല. (അല്ലെങ്കിലും ഈ പേരിലൊക്കെ എന്തിരിക്കുന്നു അല്ലെ..??)
Interpretation
1. "ദാവീദിനെ പുത്രാ യേശുവേ..."
അന്ധൻ ഈശോയെ അഭിസംബോധന ചെയ്യുന്നത് ഇപ്രകാരം ആണ്.
സമാന്തര സുവിശേഷകന്മാർ ഈശോയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന ഒരു വിശേഷണം അവൻ ദാവീദിന്റെ പുത്രനാണ്, രക്ഷകൻ ആണ് എന്നാണ്. യേശു എന്ന പേരു തന്നെ അത് സൂചിപ്പിക്കുന്നു. 'യഹോവ രക്ഷിക്കുന്നു' അല്ലെങ്കിൽ 'രക്ഷകൻ' എന്നു തന്നെയാണ് അതിനർത്ഥം.
(അല്പം പൊതു അറിവിലേക്ക്)
YESHU(യേശു)= A Hebrew proper noun
ISHO(ഈശോ)=
( East) Syrian pronunciation/translation of hebrew/ aramaic name YESHU
ഇനി YESHU ( യേശു ) എവിടുന്നു വന്നു എന്ന് നോക്കാം.
YESHU ( യേശു) വന്നത് YEHOSUA ( യെഹോഷ്വാ) എന്ന hebrew നാമത്തിൽ നിന്നാണ് . അതിനെ തന്നെ യോഷ്വാ/ ജോഷ്വാ എന്നും നമ്മൾ മലയാളത്തിൽ പറയുന്നു. 'യഹോവ രക്ഷിക്കുന്നു'/ 'രക്ഷകൻ എന്നാണ് ആ പേരിന്റെ അർത്ഥം.
ഇനി ഈ YESHU ( യേശു) വിന്റെ ഗ്രീക്ക് transaltion ആണ് 'IESOUS' (യെസൂസ്)
അതിന്റെ latin translation IESVS/IESUS (യെസൂസ്) അതിന്റെ English ആണ് JESUS
ഇപ്പം മനസിലായി എന്നു വിചാരിക്കുന്നു യേശുവും ഈശോയും ജീസസും തമ്മിലുള്ള ബന്ധം.( മനസിലായില്ലേ...? ഒരു പേരിൽ പലതും ഉണ്ട് എന്ന്.)
അതുകൊണ്ടു "ദാവിദിന്റെ പുത്രാ യേശുവേ..." എന്ന ആ വിളിയിൽ മത്തായി/ മർക്കോസ്/ ലൂക്കാ സുവിശേഷന്മാരുടെ(ഒപ്പം അന്ധന്റെയും) ഉദ്ദേശം നമുക്ക് മനസ്സിലാക്കാം. ഈശോ തന്നെയാണ് രക്ഷകൻ എന്നു ഉറപ്പിക്കുക.
യേശു നാമത്തിന്റെ ചില പ്രത്യേകതകൾ
A) രക്ഷക്കുള്ള നാമം
"ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല."
അപ്പ. പ്രവർ 4 : 12
B) അത്ഭുത ങ്ങൾ നടക്കുന്ന നാമം
"പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക".
അപ്പ. പ്രവര് 3 : 6
C) പിശാചുക്കൾ പേടിക്കുന്ന നാമം
"എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്പ്പെടുന്നു."
ലൂക്കാ 10 : 17
D)അനുഗ്രഹങ്ങൾ ലഭിക്കുന്ന നാമം
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.
യോഹന്നാന് 14 : 14
അതുകൊണ്ടു പേരിന്റെ ശക്തി മനസിലാക്കുക.
2. What Can I do for You?
ഈശോ അന്ധനോട് ചോദിക്കുന്ന ചോദ്യമാണ്. മറ്റൊരാൾക്ക് ആവശ്യമുള്ളത് എന്തു എന്ന് ചോദിച്ചറിയാനും അത് ചെയ്തു കൊടുക്കാനും ഈശോ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
അത് അന്ധന് കാഴ്ചയായിരുന്നു
കുഷ്ഠരോഗിക്ക് സൗഖ്യം ആയിരുന്നു
സമരിയാക്കാരി സ്ത്രീയ്ക്ക് ജീവജലം ആയിരുന്നു
നല്ല കള്ളന് പറുദീസ ആയിരുന്നു.....
മരിച്ചവന് ജീവൻ ആയിരുന്നു
മറ്റൊരാളുടെ ആവശ്യങ്ങൾ എന്താണെന്ന് ചോദിക്കുവാനും അതു നമ്മെകൊണ്ടു ആകും വിധം ചെയ്തു കൊടുക്കുവാനും പറ്റുക എന്നുള്ളതാണ് ഇന്നത്തെ കാലത്തെ വലിയ പുണ്യം.
"മറ്റുള്ളവർ നിങ്ങളോട് ചെയ്യാൻ ആഗ്രഹിക്കുന്ന പോലെ നിങ്ങൾ അവരോടും ചെയ്യുവിൻ ഇതാണ് നിയമവും പ്രവാചകൻമാരും" എന്നാണല്ലോ ഈശോ തന്നെ പഠിപ്പിക്കുന്നത്. അത് കൊണ്ടു ഈശോ ചോദിച്ച ചോദ്യം നമുക്കും പരസ്പരം ചോദിക്കാവുന്നതാണ് കൂട്ടുകാരോട്, വീട്ടുകാരോട് , അയൽക്കാരോട്, വികരിയച്ഛനോട് What Can I do for You..?
3. ദൈവത്തെ മഹത്വപ്പെടുത്തുക
കാഴ്ച ലഭിച്ച അന്ധൻ ദൈവത്തെ മഹത്വപ്പെടുത്തി എന്നാണ് സുവിശേഷത്തിൽ പറയുന്നത് . അത് കണ്ടുനിന്ന ജനങ്ങൾ എല്ലാവരും ദൈവത്തെ സ്തുതിച്ചു എന്നും പറയുന്നു. ദൈവത്തിൽ നിന്നും ലഭിച്ച അനുഗ്രഹങ്ങളെ ഓർത്ത് അവിടത്തേക്ക് നന്ദി പറയുവാനും അവിടുത്തെ സ്തുതിക്കുവാനും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. പലപ്പോഴും ദൈവാനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും അവിടുത്തെ സ്തുതിക്കാനും നമ്മൾ മടി കാണിക്കുന്നു. കരിസ്മാറ്റിക് ധ്യാനകേന്ദ്രത്തിൽ മാത്രമാണ് ഇപ്രകാരം നന്ദി പ്രകടനം കാണാനും ദൈവസ്തുതി കേൾക്കാനും പറ്റുക. പൊട്ടകഥ: കുഞ്ഞുമകൻ ടോണി മരിച്ചു സ്വർഗത്തിൽ എത്തുന്നു . സെറാഫിൻ മാലാഖ അവനെ സ്വർഗ്ഗത്തിന്റെ മുക്കും മൂലയും കാണിച്ചു കൊടുക്കുന്നു. അതിനിടയിൽ സ്വർഗ്ഗത്തിൽ ഒരു വശത്ത് ഒരു കൂട്ടം മാലാഖമാർ അതീവ ശ്രദ്ധയോടെ പണി ചെയ്യുന്നു അവൻ കാണുന്നു. എന്താണ് അവർ ചെയ്യുന്നതെന്നു ടോണി സെറാഫിൻ മാലാഖയോട് ചോദിക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ അപേക്ഷകൾ ശേഖരിക്കുന്ന എന്നതാണ് ആ മാലാഖമാരുടെ ജോലി എന്ന സെറാഫിൻ പറയുന്നു. അപേക്ഷയുടെ ബാഹുല്യം കാരണം ആ ഗണം മാലാഖമാർ വളരെ busy ആണ്. ടോണി വീണ്ടും സ്വർഗ്ഗത്തിന്റെ മറ്റൊരു വശത്തേക്ക് സഞ്ചരിക്കുന്നു. അവിടെയും കുറച്ചധികം മാലാഖമാർ അതീവശ്രദ്ധയോടെ തിരകിട്ടു ജോലി ചെയ്യുന്നു . അവരുടെ ജോലി എന്താണ് എന്ന് അവൻ തിരക്കുന്നു. ഭൂമിയിലെ മനുഷ്യരുടെ ആവശ്യങ്ങൾ സ്വീകരിച്ച് ഈശോ അവർക്ക് അനുഗ്രഹങ്ങൾ നൽകുന്നു.ഈ അനുഗ്രഹങ്ങളെ ഭൂമിയിലേക്ക് അയച്ചു കൊടുക്കുക എന്നുള്ളതാണ് ഈ രണ്ടാമത് കൂട്ടമാരുടെ ജോലി. അനുഗ്രഹങ്ങളുടെ ബാഹുല്യം കാരണം അവരും വളരെ busy ആണ്. ടോണിയുടെ യാത്ര മുന്നോട്ട് പോകുന്നു. സ്വർഗ്ഗത്തിന്റെ ഒരുവശത്ത് എത്തുമ്പോൾ അവൻ കാണുന്ന കാഴ്ച ഒരു കൂട്ടം മാലാഖമാർ ഒരു പണിയുമില്ലാത്ത അലസരായി നിൽക്കുന്നു . ടോണി സെറാഫിൻ മാലാഖയോട് കാരണം തിരക്കുന്നു. ഈശോ നൽകി അനുഗ്രഹങ്ങൾക്ക് പകരമായി ഭൂമിയിൽ നിന്നും മനുഷ്യൻ നന്ദി പറയുന്നു. അതു ശേഖരിക്കുകയാണ് അവരുടെ ജോലി. പക്ഷെ മനുഷ്യന്മാർ ആരും തന്നെ നന്ദി പറയുന്നില്ല . അതുകൊണ്ടു ആ മാലാഖമാർക്ക് പ്രത്യേകിച്ചു പണിയുമില്ല.
കാര്യം കഥ ആണെങ്കിലും അതിൽ അൽപ്പം കാര്യം ഉണ്ട്. ലഭിച്ച അനുഗ്രഹങ്ങൾക്ക് ദൈവത്തിനു നന്ദി പറയാൻ ദൈവത്തെ മഹത്വപ്പെടുത്താൻ നമുക്ക് പറ്റണം. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് പരിശുദ്ധ അമ്മ. ആ അമ്മയുടെ സ്തോത്രം ഗീതത്തിൽ എണ്ണിയെണ്ണി അമ്മ ദൈവത്തിനു നന്ദി പറയുകയും ദൈവ സ്തുതികൾ ഏറ്റു പറയുകയും ചെയ്യുന്നു.
അമ്മയുടെ ജനന തിരുന്നാൾ ആണ് വരുന്നത്. അവളൂടെ മാതൃക നമുക്ക് സ്വന്തമാക്കാം.
Homily 14 - മർക്കോ 9:2–13⌄
പുറപ്പാട് 34:28–35; 2 ദിനവൃത്താന്തം 5:11–14; 1 കൊറിന്തോസ് 15:35–50;
മർക്കോ 9:2–13
“മലമുകളിൽ കണ്ട മഹത്വം… കുരിശിലൂടെ വരുന്ന വിജയം!”
രൂപാന്തരീകരണം
കുരിശ്
ഉയിർപ്പ്
രണ്ടാം ആഗമനം പ്രത്യാശ
താബോർ മലയിൽ യേശു രൂപാന്തരപ്പെടുമ്പോൾ മോശയും ഏലിയായും അവനോടൊപ്പം പ്രത്യക്ഷപ്പെടുന്നു. ഇത് യാദൃശ്ചികമല്ല.
മോശ — നിയമത്തിന്റെയും ഉടമ്പടിയുടെയും പ്രതീകം.
ഏലിയാ — പ്രവാചകത്വത്തിന്റെയും തീക്ഷ്ണമായ ദൈവവിശ്വാസത്തിന്റെയും പ്രതീകം.
ഇരുവരും ചേർന്ന് ക്രിസ്തുവിലേക്ക് വിരൽചൂണ്ടുന്നു.
താബോറിലെ മഹത്വത്തിനുശേഷം യേശു ജറുസലേമിലേക്കും കുരിശിലേക്കും ഇറങ്ങുന്നു.
“താബോറിലെ അനുഭവം നമ്മെ കുരിശിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയല്ല; കുരിശ് ഏറ്റെടുക്കാൻ ശക്തിപ്പെടുത്താനാണ്.”
1. മോശയുടെ മുഖം പ്രകാശിച്ചു — ദൈവസന്നിധിയിൽ ജീവിക്കുന്ന മനുഷ്യന്റെ മുഖവും പ്രകാശിക്കണം
പുറപ്പാട് 34-ൽ മോശ ദൈവത്തോടൊപ്പം മലയിൽ കഴിഞ്ഞപ്പോൾ അവന്റെ മുഖം പ്രകാശിച്ചു.
ദൈവത്തെ കണ്ടുമുട്ടിയവന്റെ മുഖത്ത് ദൈവത്തിന്റെ പ്രകാശം പ്രതിഫലിച്ചു.
2 ദിനവൃത്താന്തം 5-ൽ പുരോഹിതന്മാർ വിശുദ്ധസ്ഥലത്ത് ദൈവത്തെ ആരാധിക്കുമ്പോൾ ദൈവത്തിന്റെ മഹത്വം ആലയത്തെ നിറയ്ക്കുന്നു.
നമ്മുടെ ദേവാലയത്തിൽ ദൈവത്തിന്റെ സാന്നിധ്യമുണ്ടോ? ഉണ്ട്.
പക്ഷേ നമ്മുടെ ജീവിതത്തിൽ ആ സാന്നിധ്യത്തിന്റെ പ്രകാശമുണ്ടോ?
നമ്മൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നമ്മുടെ മുഖത്ത് സമാധാനമുണ്ടോ?
വീട്ടിൽ നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്ക് അനുഗ്രഹമാണോ?
വിശുദ്ധ ഐറേനിയോസ്
▶▶▶▶▶▶
മനുഷ്യന്റെ യഥാർത്ഥ മഹത്വം ദൈവവുമായി ഒന്നിക്കുന്നതിലാണ്.
മദർ തെരേസയുടെ ചിന്ത
“We are all pencils in the hand of God.”
“നാം എല്ലാവരും ദൈവത്തിന്റെ കൈയിലെ പെൻസിലുകളാണ്.”
അപ്പോൾ ചോദിക്കാം:
ദൈവം എന്റെ ജീവിതത്തിലൂടെ എന്താണ് എഴുതുന്നത്?
“ഫോണിന്റെ screen പ്രകാശിക്കുന്നത് മാത്രം പോരാ; ജീവിതം തന്നെ Gospel screen ആകണം.”
2. ഏലിയായുടെയും മോശയുടെയും ആത്മീയത — പ്രാർത്ഥനയും ധൈര്യവും
താബോറിൽ മോശയും ഏലിയായും പ്രത്യക്ഷപ്പെടുന്നത് പഴയനിയമത്തിന്റെ മുഴുവൻ ആത്മീയചരിത്രവും ക്രിസ്തുവിൽ പൂർത്തിയാകുന്നതിന്റെ അടയാളമാണ്.
മോശയുടെ ആത്മീയത:
ദൈവത്തിന്റെ വചനത്തിന് കീഴടങ്ങുക.
ഏലിയായുടെ ആത്മീയത:
ദൈവത്തിനുവേണ്ടി തീക്ഷ്ണമായി നിൽക്കുക.
ഏലിയാ പറഞ്ഞത്:
“കർത്താവാണ് ദൈവം!”
(1 രാജാക്കന്മാർ 18:39)
മോശയോട് ദൈവം പറഞ്ഞത്:
“എന്റെ സാന്നിധ്യം നിന്നോടുകൂടെ പോകും.”
(പുറപ്പാട് 33:14)
ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും ആവശ്യമുള്ള രണ്ട് കാര്യങ്ങൾ:
Prayer + Courage
പ്രാർത്ഥന + ധൈര്യം.
മദർ തെരേസയുടെ ജീവിതവും ഇതുതന്നെയാണ് — ആഴത്തിലുള്ള പ്രാർത്ഥനയും അതിൽനിന്ന് ജനിച്ച കരുണാപൂർവമായ പ്രവർത്തിയും.
അവളുടെ പ്രശസ്തമായ ചിന്ത:
“If we pray, we will believe; if we believe, we will love; if we love, we will serve.”
പ്രാർത്ഥന → വിശ്വാസം → സ്നേഹം → സേവനം.
“ദൈവത്തോട് connected ആയാൽ മാത്രമേ ജീവിതത്തിലെ right direction കിട്ടൂ.”
3. താബോറിലെ മഹത്വത്തിനിടയിലും കുരിശിനെ മറക്കരുത് — കുരിശാണ് വിജയത്തിലേക്കുള്ള വഴി
പത്രോസ് പറഞ്ഞു:
“റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് നല്ലത്.”
അവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാൻ പത്രോസ് ആഗ്രഹിച്ചു.
പക്ഷേ യേശു അവിടെ നിൽക്കുന്നില്ല.
താബോർ → ജറുസലേം → കാൽവരി → ഉയിർപ്പ്
ഇതാണ് യേശുവിന്റെ യാത്ര.
ക്രിസ്തുമതം കുരിശില്ലാത്ത മഹത്വത്തിന്റെ മതമല്ല.
1 കൊറിന്തോസ് 15 നമ്മെ ഓർമ്മിപ്പിക്കുന്നത് ശരീരത്തിന്റെ ഉയിർപ്പിനെക്കുറിച്ചാണ്:
“നശ്വരമായത് അനശ്വരത ധരിക്കും.”
അതുകൊണ്ട് ക്രിസ്ത്യാനിക്ക് മരണം അവസാന വാക്കല്ല.
പഴയനിയമത്തിന്റെ പ്രത്യാശ
“എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു.”
(ജോബ് 19:25)
മദർ തെരേസയുടെ ജീവിതം
അവൾ വേദനയിൽ നിന്ന് ഓടിയില്ല.
ദരിദ്രരിൽ ക്രിസ്തുവിന്റെ മുഖം കണ്ടു.
അവരുടെ പ്രസിദ്ധമായ ചിന്ത:
“Not all of us can do great things. But we can do small things with great love.”
വലിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല; എന്നാൽ വലിയ സ്നേഹത്തോടെ ചെറിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും കഴിയും.
“Cross is not a full stop; Cross is a comma before Resurrection.”
കുരിശ് Full Stop അല്ല; ഉയിർപ്പിന് മുമ്പുള്ള ഒരു comma ആണ്.
4. നേപ്പാളിന്റെ ദുരന്തം — ലോകത്തിന്റെ വേദനയിൽ ക്രിസ്തുവിന്റെ മുഖം കാണുക
2026 ഓഗസ്റ്റ് 26-ന് നേപ്പാളിലെ ഭോട്ടെ കോശി–ത്രിശൂലി നദീതട പ്രദേശങ്ങളിൽ ഉണ്ടായ അതിശക്തമായ flash flood വലിയ ജീവഹാനിക്കും വീടുകൾ, റോഡുകൾ, പാലങ്ങൾ, ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവയുടെ നാശത്തിനും കാരണമായി. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.
ഇത് ഒരു വാർത്തയായി മാത്രം കാണരുത്.
അവിടെ മരിച്ചവരിൽ ക്രിസ്തുവിന്റെ മുഖമുണ്ട്.
കാണാതായവരുടെ കുടുംബങ്ങളുടെ കണ്ണീരിൽ ക്രിസ്തുവിന്റെ കണ്ണുനീരുണ്ട്.
വീടും ജീവിതവും നഷ്ടപ്പെട്ടവരിൽ ക്രിസ്തുവിന്റെ വേദനയുണ്ട്.
യേശു പറഞ്ഞു:
“നിങ്ങൾ എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്.”
(മത്തായി 25:40)
മദർ തെരേസ പറഞ്ഞതുപോലെ:
“I see God in every human being.”
അതുകൊണ്ട് ഈ ദിവസങ്ങളിൽ നേപ്പാളിനുവേണ്ടി പ്രാർത്ഥിക്കണം; സാധിക്കുന്നിടത്ത് സഹായിക്കണം; വേദനിക്കുന്നവരെ മറക്കരുത്.
ദുരന്തങ്ങൾ നമ്മോട് പറയുന്നത്:
“നമ്മൾ പണിതതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടാം; അതുകൊണ്ട് നശിക്കാത്ത നിക്ഷേപം സ്വർഗത്തിൽ ഒരുക്കുക.”
(മത്തായി 6:19–20)
“Life is temporary; love is eternal.”
“നമ്മുടെ possessions നശിച്ചേക്കാം; compassion ഒരിക്കലും പാഴാകില്ല.”
5. എട്ടുനോമ്പ് — പരിശുദ്ധ അമ്മയോടൊപ്പം താബോറിലേക്കും കുരിശിലേക്കും സ്വർഗ്ഗത്തിലേക്കും
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി ആരംഭിക്കുന്ന എട്ടുനോമ്പ് വെറും ഒരു ആചാരമല്ല.
അത് നമ്മുടെ ജീവിതത്തിൽ ഒരു spiritual reset ആക്കണം.
മറിയം ദൈവത്തിന്റെ പദ്ധതിക്ക് “അതെ” പറഞ്ഞു:
“ഇതാ, കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ.”
(ലൂക്കാ 1:38)
മറിയത്തിന്റെ ജീവിതത്തിലും താബോർ പോലെയുള്ള സന്തോഷങ്ങൾ ഉണ്ടായിരുന്നു; കാൽവരി പോലെയുള്ള വേദനകളും ഉണ്ടായിരുന്നു.
അതിനാൽ എട്ടുനോമ്പിൽ നാം ചോദിക്കേണ്ടത്:
എന്റെ ജീവിതത്തിലെ അശുദ്ധി എന്താണ്?
ഞാൻ ഉപേക്ഷിക്കേണ്ട ഒരു ശീലം ഏതാണ്?
ഞാൻ ക്ഷമിക്കേണ്ട ഒരു വ്യക്തി ആരാണ്?
ഞാൻ സഹായിക്കേണ്ട ഒരു ദരിദ്രൻ ആരാണ്?
ഞാൻ ദൈവത്തിന് തിരികെ നൽകേണ്ട ഒരു കാര്യം എന്താണ്?
ഏശയ്യാ 7:14
“കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന് ഇമ്മാനുവേൽ എന്നു പേരിടും.”
മറിയത്തിന്റെ ജനനം നമ്മെ ഓർമ്മിപ്പിക്കുന്നത്:
ദൈവം മനുഷ്യചരിത്രത്തിൽ ഇടപെടുന്നു.
അതുകൊണ്ട് എട്ടുനോമ്പിന്റെ ഓരോ ദിവസവും:
ഒരു പ്രാർത്ഥന + ഒരു ത്യാഗം + ഒരു സ്നേഹപ്രവർത്തി.
മദർ തെരേസയുടെ ജീവിതത്തിൽ നിന്ന് ഒരു ലളിതമായ പ്രചോദനം:
“We can do no great things, only small things with great love.” �
motherteresa.org
“എട്ടുനോമ്പ് calendar-ൽ എട്ട് ദിവസം അടയാളപ്പെടുത്തുന്നതല്ല; ഹൃദയത്തിൽ എട്ട് വാതിലുകൾ തുറക്കുന്നതാണ്.”
മർക്കോ 9-ലെ താബോർ നമ്മോട് പറയുന്നത് ക്രിസ്തു മഹത്വത്തിൽ വരും എന്ന പ്രത്യാശയാണ്.
1 കൊറിന്തോസ് 15 പറയുന്നു:
“നാം എല്ലാവരും രൂപാന്തരപ്പെടും.”
അതിനാൽ ക്രിസ്തുവിന്റെ രണ്ടാം ആഗമനം ഭയത്തോടെ കാത്തിരിക്കേണ്ട സംഭവമല്ല; വിശ്വാസത്തോടെയും വിശുദ്ധിയോടെയും സ്നേഹത്തോടെയും കാത്തിരിക്കേണ്ട മഹത്തായ പ്രത്യാശയാണ്.
മദർ തെരേസയുടെ മനോഹരമായ ചിന്ത:
“We shall not waste our time in looking for extraordinary experiences… but live by pure faith, ever watchful and ready for His coming…”
അതിനാൽ ഈ അഞ്ച് കാര്യങ്ങൾ ഓർക്കാം:
1. മോശ — ദൈവസന്നിധിയിൽ ജീവിക്കുക.
2. ഏലിയാ — വിശ്വാസത്തിൽ തീക്ഷ്ണരാകുക.
3. താബോർ — കുരിശിനപ്പുറം ഉയിർപ്പിന്റെ മഹത്വം കാണുക.
4. നേപ്പാൾ — ലോകത്തിന്റെ വേദനയിൽ ക്രിസ്തുവിന്റെ മുഖം കാണുക.
5. മറിയം — എട്ടുനോമ്പിലൂടെ ഹൃദയം ശുദ്ധീകരിച്ച് കർത്താവിന്റെ വരവിനായി ഒരുങ്ങുക
“എന്റെ മുഖം മോശയെപ്പോലെ ദൈവത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നുണ്ടോ?”
“എന്റെ ജീവിതം ഏലിയാവിനെപ്പോലെ ദൈവത്തിനുവേണ്ടി തീക്ഷ്ണമാണോ?”
“മറിയത്തെപ്പോലെ ‘ഇതാ കർത്താവിന്റെ ദാസി’ എന്ന് പറയാൻ ഞാൻ തയ്യാറാണോ?”
താബോറിൽ നിന്ന് ഇറങ്ങാം.
കുരിശിനെ ഭയപ്പെടാതിരിക്കാം.
മറിയത്തോടൊപ്പം നടക്കാം.
മദർ തെരേസയെപ്പോലെ സ്നേഹിക്കാം.
ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനായി ഉണർന്നിരിക്കാം.
*കാരണം — താബോറിലെ പ്രകാശം കാൽവരിയിലെ ഇരുട്ടിനെ തോൽപ്പിക്കും; കാൽവരിയിലെ കുരിശ് ഒടുവിൽ ഉയിർപ്പിന്റെ പ്രഭാതത്തിലേക്ക് നയിക്കും.*
Homily 15 - മർക്കോ 9:2–13⌄
ഏലിയ -സ്ലീവാ-മൂശാക്കാലം
ഞായർ 1⃣
Liturgical background
സീറോ മലബാർ ആരാധന ക്രമ വത്സരത്തിലെ എട്ടാമത്തെ കാലമാ ണിത്.
ഈ ഏലിയ സ്ലീവ മൂശാ കാലത്തിൻറെ ഒരു പ്രധാന ചിന്താ വിഷയം യുഗാന്ത്യമാണ്. മോശയും ഏലിയായും പഴയനിയമത്തെ ( നിയമവും പ്രവചകന്മാരും) സൂചിപ്പിക്കുന്നു. സ്ലീവ ആകട്ടെ ക്രിസ്തുവിലൂടെ കൈവന്ന രക്ഷയാണ് ഉദ്ദേശിക്കുന്നത്. ഈ കാലത്തിന്റെ മൊത്തം ലക്ഷ്യം ക്രിസ്തുവിൻറെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയും കുരിശിന്റെ വിജയവും ആണ്. എന്ന് വെച്ചാൽ നിയമത്തിലൂടെയും പ്രവാചകന്മാരുടെയും നൽകപ്പെട്ട സന്ദേശങ്ങൾ ഉൾക്കൊണ്ട് നന്നായിട്ട് ജീവിച്ച് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവനായി ഒരുങ്ങാൻ സഭ നമ്മെ ഓർമിപ്പിക്കുന്നു.
Biblical Background
ഈശോയുടെ രൂപാന്തരീകരണത്തെ മർക്കോസ് വിവരിച്ചിരിക്കുന്ന രീതി പഴയ നിയമത്തിലെ മോശയുടെ ദൈവ ദർശനത്തോട് വലിയ സാമ്യമുണ്ട്.
പുറപ്പാട് പുസ്തകത്തിൽ മോശ മലമുകളിലേക്ക് കയറി ചെല്ലുന്നു ( പുറപ്പാട് 24 & 34 )-
മൂന്നു പേര് മോശയെ അനുഗമിക്കുന്നു (അഹരോൻ, ജോഷ്വാ, ഹൂർ)_
മോശ ആറ് ദിവസം അവിടെ ചെലവഴിക്കുന്നു-
മല ഒരു മേഘത്താൽ മൂടപെടുന്നു- മോശ ദൈവിക മഹത്വം( മുഖം) ദർശിക്കുന്നു-
മോശയുടെ മുഖവും ജ്വലിക്കുന്നു -
ഇസ്രായേൽ ജനം അതു കണ്ടു ഭയപ്പെടുന്നു-
മോശ തിരിച്ച് മലയിറങ്ങി വരുമ്പോൾ ഇസ്രായേൽ ജനത്തിന്റെ അവിശ്വസ്തത കാണുന്നു.
സുവിശേഷത്തിൽ ഈശോ മലമുകളിൽ കയറുന്നു-
3 -പേർ പത്രോസ്, യാക്കോബ്, യോഹന്നാൻ- എന്നിവർ ഈശോയെ അനുഗമിക്കുന്നു-
മല മേഘത്താൽ മൂടപ്പെടുന്നു-
ഈശോയുടെ മുഖവും വസ്ത്രവും ജ്വലിക്കുന്നു- ശിഷ്യന്മാർ ഭയപ്പെടുന്നു.-
തിരിച്ചിറങ്ങി വരുമ്പോൾ ശിഷ്യരുടെ അവിശ്വാസം കാണുന്നു.
എന്നു വച്ചാൽ മർക്കോസ് ഈശോയെ മോശയെ പോലെ ഒരു ദൈവ മനുഷ്യൻ അല്ലെങ്കിൽ അതിലും ഒരുപടി കടന്ന് ദൈവപുത്രൻ ആയി അവതരിപ്പിക്കുന്നു. (പിന്നെ മത്തായിയും ലൂക്കയും ഈ സംഭവം മർക്കോസിൽ നിന്നും കോപ്പി അടിച്ചതാണ് എന്നാണ് പൊതുവെ പറയുന്നത്)
Interpretation
1. നമ്മുടെ രൂപ മാറ്റങ്ങൾ
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടുകിട്ടി എന്നുള്ളതായിരുന്നു ഈ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും (ചിരിപ്പിച്ച ) വാർത്ത. അദ്ദേഹം പേരും വിലാസവുമൊക്കെ മാറ്റി മറ്റൊരു ദേശത്ത് ഒളിച്ച് പാർക്കുകയായിരുന്നത്രേ...!!! അദ്ദേഹത്തിൻറെ രൂപത്തിലും ഭാവത്തിലും വേഷ പകർച്ചയിലും മാറ്റം സംഭവിച്ചിരിക്കുന്നു. കുറുപ്പ് പൂർണ്ണമായും വേറൊരാളായി മാറിയിരിക്കുന്നു പോലും ....!!! സംഭവം കേൾക്കാൻ നല്ല രസമുണ്ട്. ( കാര്യം fake ആണെകിൽ കൂടി മാധ്യമങ്ങളിൽ വന്ന കുറുപ്പിന്റെ ചിത്രങ്ങളിലെ രൂപമാറ്റം നമ്മെ ശരിക്കും ഞെട്ടിച്ചു അല്ലേ...നമ്മളും അതു വിശ്വസിച്ചു..)
മനുഷ്യന്മാരും എന്തിനു ദൈവങ്ങൾ പോലും പലപ്പോഴും രൂപം മാറി നടക്കുന്നത് നമ്മൾ കേട്ടിരിക്കും.
മൂന്നടി മണ്ണ് ഭിക്ഷ യാചിച്ചു വന്ന കൊച്ചു ബാലൻ പെട്ടെന്ന് രൂപം മാറി ആകാശത്തോട് ഉയർന്ന കഥയും നമുക്കറിയാം.
നമ്മുടെ കാലത്തിലെ ഒരു മാതിരി എല്ലാ superheros നും ഇങ്ങനെ രൂപം മാറാൻ കഴിയുന്നവരാണ്. ... ഇനി ദൈവങ്ങളുടെയും അമാനുഷികരുടെയും കാര്യത്തിൽ മാത്രമല്ല നമ്മൾ സാദാരണ മനുഷ്യന്മാരും ഇടയ്ക്കിടെ
രൂപം മാറാറുണ്ട്.
ചിലരെ കുറിച്ചു പറയാറില്ലേ വീട്ടിൽ ഒരു മുഖം, ഓഫീസിലെ വേറെ മുഖം... കൂട്ടുകാർക്കിടയിൽ ഒരു മുഖം... ഭാര്യയുടെ അടുത്ത് മറ്റൊരു മുഖം..
വീടിനകത്ത് ഒരു മുഖം പുറത്തിറങ്ങിയാൽ മറ്റൊരു മുഖം... ഇങ്ങനെ ഒരു രൂപാന്തരീകരണം എല്ലാവരുടെയും ജീവിതത്തിൽ ഉണ്ട്.
സാഹചര്യമനുസരിച്ച് രൂപം മാറുന്ന /നിറം മാറുന്ന ഒരു ജീവിയാണ് മനുഷ്യൻ എന്നുള്ള ഒരു പഴി നമുക്ക് പണ്ടേയുണ്ട്. ഓന്തു പോലും നമുക്ക് മുന്നിൽ നാണിച്ചു പോകും എന്നാണ് പറയുന്നത്.
സുവിശേഷത്തിൽ നമ്മൾ കാണുന്നതും ഒരു രൂപമാറ്റത്തെ കുറിച്ചാണ് ഈശോയുടെ രൂപമാറ്റം അഥവാ രൂപാന്തരികരണം. 'മെറ്റമോർഫോഥെ'
(metemorphōthē)
എന്നുള്ള ഗ്രീക്ക് വാക്കിൻറെ അർത്ഥം രൂപം മാറി എന്ന് തന്നെയാണ്
ഈശോയക്ക് ഒരു രൂപ മാറ്റം സംഭവിക്കുന്നു
അവനു കുറെ കൂടി ദൈവിക ഭാവം കൈവരുന്നു . അവന്റെ വസ്ത്രവും ശരീരവും തൂവെള്ളയായി മാറുന്നു. ദൈവിക മനുഷ്യരോട് അവൻ സംസാരിക്കുന്നു....
ദൈവീക സാന്നിധ്യത്തിന് അടുത്തിരുന്ന മോശയുടെ മുഖം ദൈവത്തെ പോലെ ജ്വലിച്ചു എന്നാണ് പഴയ നിയമം പറയുന്നത്. പ്രാർത്ഥനയിൽ വ്യാപരിച്ചിരുന്ന ഈശോയുടെ മുഖവും വസ്ത്രവും ശോഭയുള്ളതായി എന്നാണ് സുവിശേഷവും ഓർമ്മിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ, ദൈവിക സാന്നിധ്യത്തിൽ ആയിരിക്കുമ്പോൾ ഒരാളുടെ മുഖത്തിന് പെരുമാറ്റത്തിന് ജീവിതത്തിന് മാറ്റം സംഭവിക്കുന്നു എന്നർത്ഥം. ഏതു.... ? ഇമ്മടെ ഭക്തി ഗാനത്തിലെ ഈരടികൾ പോലെ
" കനലോട് ചേരുമ്പോൾ കനലായി മാറുമ്പോൾ.....
കടലോടു ചേരുമ്പോൾ കടലായി മാറുമ്പോൾ....."
ഏതാണ്ട് അതെപോലത്തെ ഒരവസ്ഥ.
അതുകൊണ്ട് ജീവിതത്തിൽ ഒരു ആത്മീയ രൂപന്തരീകരണം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ദൈവത്തോടൊപ്പം തിരുസന്നിധിയിൽ നമുക്കും ആയിരിക്കാൻ പറ്റണം. ഏകാന്തതയുടെ, പ്രാർത്ഥനയുടെ, ആത്മീയതയുടെ ഒരു മലമുകൾ നമ്മളും കണ്ടെത്തണം. ഒരു തബോർ അനുഭവം നമുക്കും സ്വന്തമാക്കാൻ പറ്റണം. അവൻറെ വസ്ത്രം വെൺമയുള്ളതായി എന്നാണ് സുവിശേഷം പറയുന്നത്. ഏതൊരു അലക്കുകാരൻ വെളുപ്പിക്കുന്നതിനേക്കാൾ വെണ്മയുള്ളതായി എന്നൊക്കെ മർക്കോസ് വച്ചു കീച്ചുന്നുണ്ട്. (ഇച്ചിരി പുള്ളിയുടെ സാഹിത്യമാകും കെട്ടോ.) എന്തായാലും വസ്ത്രം വെൺമയുള്ളതാകുന്നു എന്നുള്ളത് വിശുദ്ധിയുടെ പ്രതീകമാണ്. ദൈവത്തിൻറെ അടുത്തിരുന്ന് പ്രാർത്ഥിക്കുക എന്നുള്ളതാണ് ജീവിത വിശുദ്ധിയിലേക്കുള്ള ആദ്യപടി . അതു മറക്കരുത്. ഏതാണ്ട് കൊക്കൂണിന്റെ ഉള്ളിൽ കയറി പോകുന്ന പുഴു നല്ല പൂമ്പാറ്റയായി പുറത്തു വരുന്ന പോലെയാണ് പ്രാർത്ഥന കഴിഞ്ഞു പുറത്തു വരുന്ന മനുഷ്യനും. ഒരു തബോർ അനുഭവം സ്വന്തമാക്കി വസ്ത്രവും ജീവിതവും വിശുദ്ധമായി സൂക്ഷിക്കുക.
ഓർക്കുക ഒരു രൂപാന്തരീകരണം നമുക്കും സംഭവിക്കണം....
പുഴു പൂമ്പാറ്റയായി മാറുന്ന പോലെ...
കാട്ടാളൻ സന്യാസി (വാത്മീകി) യായി മാറിയപോലെ...
സവൂൾ , പൗലോസ് ആയി മാറിയപൊലെ
നമ്മിലും ഒരു മാറ്റം സംഭവിക്കണം
2. ഇടം
രൂപാന്തരീകരണ വേളയിൽ പത്രോസ് എടുത്ത് പറയുന്ന ഒരു കാര്യം ഇതാണ് ഗുരു നാം ഇവിടെയായിരിക്കുന്നത് നല്ലതാണ് എന്ന്. അതായത് ഈശോയോടൊപ്പം മലമുകളിൽ പ്രാർത്ഥനയിലായിരിക്കുന്ന സ്ഥലവും സമയവും നല്ലതായി പത്രോസ് തിരിച്ചറിയുന്നു. ഇതുപോലെ നമ്മുടെ ജീവിതത്തിലെ നല്ല ഇടങ്ങൾ ഏതാണ്? എവിടെയായിരിക്കുന്നതാണ് നമുക്ക് കുറേകൂടി നല്ലതാവുക? ദേവാലയം, കുടുംബം, സ്കൂൾ, വീട് ,ഓഫീസ് അങ്ങനെ നല്ലതായ ഇടങ്ങളിൽ തങ്ങുക. അതായത് അത്ര നല്ലതല്ലാത്ത ഇടങ്ങൾ ഉപേക്ഷിക്കുക. മദ്യശാലകൾ, ഹോട്ടലുകൾ,
റസ്റ്റോറന്റുകൾ, ക്ലബുകൾ, ബാറുകൾ , പാർട്ടികൾ... ഇങ്ങനെ അത്ര നല്ലതല്ലാത്ത ഇടങ്ങൾ കഴിവതും ഒഴിവാക്കുക.
ഇനി ഇടം എന്നു പറയുന്നത് ഒരു സ്ഥലം തന്നെ ആകണമെന്ന് നിർബന്ധമില്ല കെട്ടോ.. ഒന്നു ചിന്തിച്ചാൽ മനസിലാകും ഒരു ദിവസം നമ്മൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടം എന്നത് നമ്മുടെ മൊബൈൽ /സോഷ്യൽ മീഡിയ ലോകമാണ്.
ചുമ്മാ മൊബൈലിനെ സ്ക്രീൻ ടൈം ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ് ഓരോ ദിവസവും. എത്രമാത്രം സമയമാണ് നമ്മൾ മൊബൈലിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നത് എന്ന് കാണാൻ പറ്റും.
ഏതെല്ലാം
യൂട്യൂബ് ചാനലുകൾ, ഇൻറർനെറ്റ് സൈറ്റുകൾ , വാട്സാപ്പ്സ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ facebook page കൾ ഒക്കെയാണ് നമ്മൾ തങ്ങി നിൽക്കുന്ന ഇടങ്ങളായി മാറുന്നത്
ദൈവീക സാന്നിധ്യമുള്ള ഇടങ്ങളിൽ കൂടുതൽസമയം ചിലഴിക്കാനും അല്ലാതെ ഇടങ്ങളിൽ നിന്ന് മാറി നടക്കാനും ഒന്ന് പരിശീലിക്കുന്നത് നല്ലതാണ്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒരു പിന്മാറ്റം കുറച്ചൊക്കെ നല്ലതാണ് ഈ കാലഘട്ടത്തിൽ.
പത്രോസ് പറയുംപോലെ നമ്മൾ ഇവിടെയായിരിക്കുന്നത് നല്ലതാണ് . എവിടെ....?
പ്രാർത്ഥനയിൽ ആയിരിക്കുന്ന സ്ഥലവും സമയവും നല്ലതാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോല്ലേ...??
*3. ഈശോയുടെ സൗഹൃദങ്ങൾ*
ഈശോക്കു ചുറ്റും വലിയ ഒരു ജനാവലി ഉണ്ടായിരുന്നു. അതിൽ ഒരു 72 പേരെ ഈശോ തെരഞ്ഞെടുത്ത് പ്രേഷിത വേലക്ക് അയക്കുന്നു. പിന്നെ ഈശോയ്ക്ക് കൂട്ടിന് ഒരു 12 ശിഷ്യന്മാരുടെ ഗണം ഏതാണ്ട് എപ്പോഴും ഉണ്ടായിരുന്നു . ഇങ്ങനെയൊക്കെയാണെങ്കിലും മൂന്നു പേരെയാണ് ഈശോ എപ്പോഴും കൂടെ കൂട്ടുന്നത്. പത്രോസ്, യാക്കോബ് യോഹന്നാൻ. ഇവരെ തന്നെയാണ് ഈശോ ജായ്റോസിന്റെ മകളെ ഉയർപ്പിക്കുമ്പോഴും ഗത്സമനിൽ പ്രാർത്ഥിക്കുമ്പോഴും കൂടെ കൂട്ടുന്നത്. എന്ന് പറഞ്ഞാൽ ഒരുപാട് സൗഹൃദ വലയം ഈശോയ്ക്ക് ചുറ്റും ഉണ്ടായിരുന്നെങ്കിലും ഈ മൂന്നുപേർ ഈശോയ്ക്ക് പ്രിയപ്പെട്ടവർ ആയിരുന്നു എന്ന് വേണം കണക്കാക്കാം.
അതുപോലെ ചില നല്ല സൗഹൃദങ്ങൾ നമുക്ക് വേണം. സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കാനായി, നമ്മുടേതെന്നു പറയാൻ ചിലർ വേണം. എല്ലാവരും എൻറെ കൂട്ടുകാരാണ് എന്നൊക്കെ പറയുന്നത് ചുമ്മാ പുളുവടിയാണ്. അങ്ങനെ പറയുന്നതിന്റെ അർത്ഥം ആഴമായ ഒരു സൗഹൃദം നമുക്കില്ല എന്ന് തന്നെയാണ്. ഫേസ്ബുക്കിലെ 'ഫ്രണ്ട്സ് ലിസ്റ്റിന്റെ' എണ്ണവും ഇൻസ്റ്റഗ്രാമിലെ 'ഫോളോവെഴ്സിന്റെ'എണ്ണവും പിന്നെ കാക്കത്തൊള്ളായിരം വാട്സാപ്പ് ഗ്രൂപ്പുകളിലെ എണ്ണിയാൽ ഒടുങ്ങാത്ത കൂട്ടുകാരുടെ എണ്ണവും അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നീ വിളിക്കുമ്പോൾ നിൻറെ കൂടെ വരാൻ അത് ആത്മീയതയുടെ മലമുകളിലേക്ക് ആകട്ടെ ഉല്ലാസത്തിന്റെ കടൽതീരത്തേക്ക് ആകട്ടെ സങ്കടത്തിന്റെ ഗത്സമൻ തോട്ടത്തിലേക്ക് ആകട്ടെ എത്ര പേരുണ്ട് നിന്റെ സൗഹൃദ വലയത്തിൽ? അതുകൊണ്ടാണ് പ്രഭാഷക പുസ്തകത്തിൽ പറയുന്നത് "സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്;
കഷ്ടദിനത്തില്‍ അവരെ കാണുകയില്ല."
പ്രഭാഷകന്‍ 6 : 8 . ചുരുക്കത്തിൽ നമ്മുടെ സൗഹൃദത്തിന് കുറച്ചു കൂടി ആഴം വേണം എന്ന് ചുരുക്കം. ബുദ്ധന് ആനന്ദനെ പോലെ കൃഷ്ണന് അർജുനനെ പോലെ ഫ്രാൻസിസ് അസീസിക്ക് ബ്രദർ ലിയോയെ പോലെ ചില ചങ്ക് സൗഹൃദങ്ങൾ നമുക്കും വേണം അല്ലേ...?
ചോദ്യവും ഉത്തരവും
എന്തു കൊണ്ട് മോശയും ഏലിയായും...?
മോശ പഴയ നിയമഗ്രന്ഥങ്ങളെയും ഏലിയാ പ്രവാചകന്മാരെയും പ്രതിനിധികരിക്കുന്നു. അതുകൊണ്ടു ഇവർ രണ്ടു പേരും കൂടി പഴയ നിയമത്തെ മുഴുവനായി ഉൾക്കൊള്ളുന്നു എന്നു വേണേൽ പറയാം...
ഇനി മറ്റൊരു കാര്യം
ദൈവത്തിന്റെ മഹത്വം ദർശിച്ച രണ്ടു പേരാണ് മോശയും ഏലിയായും... മോശ സീനയ് മലയിൽ വച്ചും (പുറപ്പാട് 33, 34)ഏലിയാ ഹൊറബ് മല യിൽ വച്ചും (1 രാജ 19) . ഈ രണ്ടു മലകളും ഒന്നാണ് എന്നു കരുതപ്പെടുന്നു.
ഇനി അത് മാത്രമല്ല....
മോശ എവിടെ സംസ്കരിക്കപ്പെട്ടു എന്നു ആർക്കും അറിയാത്തതിനാലും ഏലിയ അഗ്നിരഥത്തിൽ എടുക്കപ്പെട്ടതിനാലും ഇവർ മരിച്ചിട്ടില്ല എന്നതാണ് യഹൂദ പാരമ്പര്യം.
ഏലിയാ-സ്ളീവാ-മൂശ 02⌄
Homily 01 - Matthew 13:1-9,18-23⌄
Homily 02 - Matthew 13:1-9,18-23⌄
Homily 03 - Matthew 13:1-9,18-23⌄
Homily 04 - Matthew 13:1-9,18-23⌄
Homily 05 - Matthew 13:1-9,18-23⌄
Homily 06 - Matthew 13:1-9,18-23⌄
Homily 07 - Matthew 13:1-9,18-23⌄
Homily 08 - Matthew 13:1-9,18-23⌄
Homily 09 - Matthew 13:1-9,18-23⌄
Homily 10 - Matthew 13:1-9,18-23⌄
Homily 11 - Matthew 13:1-9,18-23⌄
Homily 12 - Matthew 13:1-9,18-23⌄
Homily 13 - Matthew 13:1-9,18-23⌄
Homily 14 - Matthew 13:1-9,18-23⌄
Homily 15 - Matthew 13:1-9,18-23⌄
Homily 16 - Matthew 13:1-9,18-23⌄
Homily 17 - (Luke 24:23-27)⌄
ഞായർ -2
ലൂക്ക 24:23-27
Liturgical Background
ഏലിയ -സ്ലീവ- മൂശാക്കാലം രണ്ടാമത്തെ ഞായറാഴ്ചയാണ്. ഒപ്പം വി. കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ കൂടിയാണ്. അതുകൊണ്ടു ഇന്നത്തെ വായനകളൊക്കെ കുരിശ്/ സഹനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ സംഖ്യയുടെ പുസ്തകത്തിൽ മോശ വടിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കിയ ഇസ്രായേൽ ജനം സർപ്പ ദംശനത്തിൽ നിന്നും രക്ഷ പ്രാപിക്കുന്ന സംഭവം വിവരിക്കുന്നു. ഈ വടിയിൽ ഉയർത്തിയ പിച്ചള സർപ്പം പുതിയ നിയമത്തിൽ ഈശോ കുരിശിൽ ഉയർത്തപ്പെട്ടതിന്റെ പ്രതീകമായി കണക്കാക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ കുരിശിന്റെ ഭോഷത്വത്തെ കുറിച്ചു സംസാരിക്കുന്നു. സുവിശേഷത്തിൽ കുരിശ് മഹത്വത്തിലേക്ക് നയിക്കുമെന്ന കാര്യം ഈശോ ശിഷ്യരെ ഓർമ്മപ്പെടുത്തുന്നു.
Interpretation
1. വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
വി. കുരിശിന്റെ പുകഴ്ചയുടെ തിരുന്നാളാണ്. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞി വി. കുരിശ് കണ്ടെടുത്തതിന്റെ ഓർമ്മയായിട്ടാണ് ഈ തിരുനാൾ ആഘോഷിക്കുന്നത് എന്ന് അറിയാമല്ലോ. ലോകത്തുള്ള എല്ലാ മത ചിഹ്നങ്ങളിലും വച്ച് ഏറ്റവും വ്യാപകമായി പ്രചരിച്ചതും ഉപയോഗിക്കുന്നതും ക്രൈസ്തവരുടെ മത ചിഹ്നമായ കുരിശു തന്നെയാണ്. ക്രൈസ്തവ വിശ്വാസമനുസരിച്ച് കുരിശ് അഥവാ സഹനങ്ങൾ ഒരുവനെ രക്ഷയിലേക്ക് നയിക്കുന്നു. കുരിശിനെ/ സഹനത്തെ ഇത്ര മഹത്വവത്ക്കരിച്ച മറ്റൊരു മതം ലോകചരിത്രത്തിൽ ഇല്ല .
എന്താണ് ഈ കുരിശ് ? അത് പലർക്കും വ്യത്യാസപ്പെട്ടിരിക്കുന്നു . ചിലർക്ക് ചില വ്യക്തികൾ, മറ്റുചിലർക്ക് ചില സ്ഥലങ്ങൾ, ഇനിയും ചിലർക്ക് ചില ഉത്തരവാദിത്തങ്ങൾ, വേറെ ചിലർക്ക് അവരുടെ ചില ജീവിത അവസ്ഥകൾ ( രോഗം, വാർധിക്യം മരണം etc.) ഇതൊക്കെ കുരിശുകൾ ആയി വന്നേക്കാം. ഈശോ പറയുന്നത് അത് എടുത്തുകൊണ്ട് വേണം തന്നെ അനുഗമിക്കാൻ എന്നാണ്. എന്നുവച്ചാൽ സഹനം മാറ്റിവെച്ചു കൊണ്ടുള്ള ഒരു ക്രിസ്തു ശിഷ്യത്വം സാധ്യമല്ല. ക്രിസ്ത്യാനിയാണോ കുരിശെടുക്കാൻ തയ്യാറാവുക.
കുരിശിനു അതിൽ തന്നെ ഒരു അവസാനമില്ല. അവിടെ നിന്ന് ഒരു ഉത്ഥാനം സംഭവിച്ചതുപോലെ പോലെ നമുക്കും സംഭവിക്കും. ഈശോ ശിഷ്യന്മാർക്ക് വ്യാഖ്യാനിച്ചു കൊടുക്കുന്ന കാര്യവും ഏറെക്കുറെ ഇതുതന്നെയാണ്. തങ്ങളുടെ ഗുരുവിൻറെ മരണത്തിന്റെ ദുഃഖത്തിലായിരിക്കുന്ന ശിഷ്യർക്ക് കുരിശു മരണത്തെക്കുറിച്ചും അതിനപ്പുറം വരാനിരിക്കുന്ന ഉത്ഥാനത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതമാക്കി ഈശോ പറഞ്ഞുകൊടുക്കുന്നു, വ്യാഖ്യാനിച്ചു കൊടുക്കുന്നു, പഠിപ്പിച്ചു കൊടുക്കുന്നു.
ഈയിടെ വെടിയേറ്റുമരിച്ച അമേരിക്കൻ ആക്ടിവിസ്റ്
ചാർളി കിർക്കിനെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യ നടത്തിയ അനുശോചന പ്രസംഗം വളരെ ശ്രദ്ധേയമാണ് . ആ സ്ത്രീ പറയുന്ന ഒരു കാര്യം ഇതാണ് എൻറെ ഭർത്താവ് മരിച്ചുവെങ്കിലും അവൻ ഇപ്പോൾ ക്രിസ്തുവിൻറെ വലതുഭാഗത്ത് മഹത്വത്തിൻറെ കിരീടം അണിഞ്ഞ് (Crown of Glory) അവനെ മുഖാമുഖം കണ്ടുകൊണ്ട് ഇരിക്കുന്നു എന്നുള്ളതാണ്. എന്നുവച്ചാൽ വളരെ ചെറുപ്പത്തിലെ തന്റെ നിലപാടുകൾക്ക് വേണ്ടി മരണം വരിച്ച അദ്ദേഹം ക്രിസ്തുവിൻറെ മഹത്വത്തിൽ മുഖത്തു പങ്കുചേരുന്നു എന്ന് വിശ്വസിക്കാൻ ആ സ്ത്രീക്ക് കഴിഞ്ഞു. ക്രൈസ്തവ വിശ്വാസപ്രകാരം കുരിശ് അതിൽ തന്നെ ഒരു അവസാനമല്ല.. മറച്ച് അതിനപ്പുറം ഒരു മഹത്വം നമ്മെ ഏവരെയും കാത്തിരിക്കുന്നു. നമ്മൾ എത്രയേറെ പരാജയപ്പെട്ടാലും കല്ലെറിയപ്പെട്ടാലും സങ്കടപ്പെട്ടാലും ക്രിസ്തു ഉയർത്തെഴുന്നേറ്റതു പോലെ നമ്മുടെ കുരിശികൾക്കും സങ്കടങ്ങൾക്ക് കഷ്ടപ്പാടുകൾക്കും അപ്പുറം ഒരു മഹത്വം, ഒരു വിജയം ഒരു ഉയർപ്പ് നമ്മെ കാത്തിരിപ്പുണ്ട് എന്ന് മറക്കാതിരിക്കുക.
2. കൂടെ യാത്ര ചെയ്യുന്ന ഈശോ
ശിഷ്യന്മാരുടെ കൂടെ ഒരു സഹയാത്രികനായി ഈശോ യാത്ര ചെയ്യുന്നു എങ്കിലും ഈശോയെ അവർ തിരിച്ചറിയുന്നില്ല. പലപ്പോഴും നമ്മുടെ ജീവിതത്തിലുംനമ്മുടെ കൂടെ ഒരു സഹയാത്രികനായി പല രൂപത്തിൽ പല ഭാവത്തിൽ ഈശോയുണ്ട്. പക്ഷെ അവന്റെ സാന്നിധ്യം നമ്മൾ തിരിച്ചറിയുന്നുണ്ടോ..? ഉപദേശമായി, പ്രചോദനമായി, ശാസനയായി, ധൈര്യമായി നമ്മുടെ കൂടെത്തന്നെ ഈശോയുണ്ട്. മാതാപിതാക്കന്മാരുടെ രൂപത്തിലോ, സുഹൃത്തുക്കളുടെ രൂപത്തിലോ, സഖിയുടെ രൂപത്തിലോ , ആത്മീയ ഉപദേഷ്ടാക്കളുടെ രൂപത്തിലോ നമ്മോടൊപ്പം ആയിരിക്കുന്ന , നമ്മോട് സംസാരിക്കുന്ന ഈശോയുടെ സാന്നിധ്യം തിരിച്ചറിയാൻ പറ്റുക വലിയ കാര്യമാണ്.
പഴയ കഥയുണ്ട് . ഒരാൾ ഈശോയോട് ഒപ്പം കടൽത്തീരത്ത് നടക്കുന്നു. അയാൾ നോക്കുമ്പോൾ ഈശോയുടെയും അയാളുടെയും നാല് കാലടി പാടുകൾ കടൽ തീരത്തെ മണലിൽ പതിയുന്നു . പിന്നീട് വലിയ തിരമാലകൾ വരുമ്പോഴാകട്ടെ അയാൾ നോക്കുമ്പോൾ രണ്ട് കാലടി പാദങ്ങളെ അവിടെ കാണുന്നുള്ളൂ. അയാൾ ഈശോയോട് പരാതി പറഞ്ഞു ഈശോയെ, എന്റെ ജീവിതത്തിലെ വലിയ തിരമലകളാകുന്ന പ്രതിസന്ധിഘട്ടത്തിൽ നീ എന്നെ ഉപേക്ഷിച്ചു പോയോ...?കാരണം രണ്ടു കാൽപാദങ്ങൾ മാത്രമേ അവിടെ കാണുന്നുള്ളൂ. അതിനു മറുപടിയായി ഈശോ പറഞ്ഞു "മോനെ, വലിയയ തിരമാലകൾ, പ്രതിസന്ധികൾ വന്നപ്പോൾ നീ കാണുന്ന ആ രണ്ടു കാൽപ്പാടുകൾ അത് എൻറെ കാൽപ്പാടുകളാണ്. നീയാകട്ടെ എൻറെ ഉള്ളംകൈയിലായിരുന്നു." എന്ന് പറഞ്ഞാൽ നമ്മുടെ തമ്പുരാൻ നമ്മുടെ കൂടെ ഉണ്ട് ഏത് പ്രതിസന്ധിയിലും എന്ന് മറക്കാതിരിക്കുക. ബൈബിളിലെ പഴയനിയമത്തിൽ ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽ 3 ചെറുപ്പക്കാരെ നബുക്കദ്നേസർ രാജാവ് വിശ്വാസം ഉപേക്ഷിക്കാൻ നിർബന്ധിച്ചു തീച്ചൂളയിൽ ഇടുന്നുണ്ട്. രാജാവ് നോക്കുമ്പോൾ നാലാമതൊരാൾ അവരുടെ കൂടെ ഉള്ളതായി കാണുന്നു. ഉടൻ രാജാവ് ചോദിക്കുന്നു. നമ്മൾ മൂന്നുപേരെ അല്ലേ തീ ചൂളയിൽ എറിഞ്ഞത് ആരാണ് ഈ നാലാമത്തെയാൾ? അതു കർത്താവാണ്...!!! നമ്മൾ മൂന്നുപേർ സഹിക്കുമ്പോൾ നാലാമനായി അവൻ കൂടെയുണ്ട്. രണ്ടുപേരെ സഹിക്കുമ്പോഴും മൂന്നാമതായി അവിടുന്ന് കൂടെയുണ്ട്. ഞാൻ ഒറ്റയ്ക്ക് വേദന അനുഭവിക്കുമ്പോൾ എൻറെ കൂട്ടിനായി ഈശോയുണ്ട്. അപ്പം മുറിച്ചു കൊടുക്കുമ്പോൾ ആണ് ശിഷ്യർ ഗുരുവിനെ തിരിച്ചറിയുന്നത്. പ. കുർബാനയിൽ ആണ് നാം നമ്മുടെ ഗുരുവിനെ കണ്ടുമുട്ടുന്നതും തിരിച്ചറിയേണ്ടതും.
3. ദൈവത്തിന്റെയും മനുഷ്യരുടെ മുമ്പിൽ ശക്തനായവൻ
ഈയിടെ വെടിയേറ്റ് മരിച്ച അമേരിക്കൻ ആക്ടിവിസ്റ്റായ ചാർളി കിർക്കിനെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയപരമായും വിശ്വാസപരമായും ധാർമിക പരമായും വളരെ ശക്തമായ നിലപാടുകളുള്ള വ്യക്തിത്വമായിരുന്നു ചാർലി. വിശ്വാസപരമായും ധാർമികപരമായിട്ടുള്ള (രാഷ്ട്രീയ വും ഉണ്ട് കെട്ടോ)പരമ്പരാഗത ക്രൈസ്തവ- കത്തോലിക്കാ വിശ്വാസത്തോട് ( പുള്ളി കത്തോലിക്കൻ അല്ല കെട്ടോ..) ചേർന്നു പോകുന്ന അദ്ദേഹത്തിന്റെ ആശയങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ നേടിക്കൊടുത്തു എന്നുവേണം കരുതാൻ. അത് അയാളുടെ മരണത്തിൽ തന്നെ കൊണ്ട് ചെന്ന് എത്തിച്ചു.
ഈശോയെക്കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ അവൻറെ മരണശേഷം അവന്റെ ശിഷ്യന്മാർ പറയുന്ന കാര്യം 'അവൻ (ഈശോ) വാക്കിലും പ്രവർത്തിയിലും ദൈവത്തിനെ മനുഷ്യരുടെ മുമ്പിൽ ശക്തനായ പ്രവാചകൻ ആയിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അവനെ പ്രമാണിമാർ മരണവിധിക്ക് എൽപ്പിച്ചു കൊടുത്തു എന്നും പറയുന്നു. വാക്കിലും പ്രവർത്തിയിലും ശക്തമായ ധീരമായ നിലപാടുകൾ ഉള്ള ഏതൊരു ആൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണിത്.
ക്രിസ്തുവിന് കുരിശു മണമായിരുന്നു
ഗാന്ധിജിക്കും ചാർലിക്കും എബ്രഹാംലിങ്കനുമെല്ലാം വെടിയുടെയായിരുന്നു
സോക്രട്ടീസിനു വിഷകോപ്പയായിരുന്നു
പൗലോസ് ശ്ലീഹായ്ക്ക് വാൾത്തലയായിരുന്നു...
നമ്മുടെ വാക്കിലും പ്രവർത്തിയിലും ശക്തമായ നിലപാട് ഉണ്ടാവുക, ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക , ധാർമികമായ വിഷയങ്ങളിൽ വെള്ളം ചേർക്കാതിരിക്കുക എന്നുള്ളതെല്ലാം ഇന്നത്തെ കാലഘട്ടത്തിലെ പ്രവാചക ധീരതയാണ്. പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ പോകുന്നു എന്നുള്ളതാണ് പ്രശ്നം. നമ്മൾ നമ്മുടെ ഇഷ്ടമനുസരിച്ചു വിശ്വാസ വിഷയങ്ങളെയും ധാർമിക വിഷയങ്ങളെയും വളചൊടിക്കുകയും ദുർവ്യാഖ്യാനം നടത്തുകയും ചെയ്യുന്നു. വിശ്വാസ- ധാർമ്മിക വിഷയങ്ങളിൽ ( eg. പരമ്പരാഗത വിശ്വാസ സത്യങ്ങൾ വിവാഹം, കുടുംബം etc.) ശക്തമായ നിലപാടുകൾ എടുക്കാനും അത് മാത്രമല്ല നമ്മുടെ എടുക്കുന്ന നിലപാടുകൾക്ക് വേണ്ടി ധീരമായ നിൽക്കുവാനും അതിൽ compromise ചെയ്യാതിരിക്കാനുമുള്ള പ്രവാചക ധീരത ഈശോയെപോലെ നമുക്കും വേണം. അതിനു വേണ്ടി അല്പ സ്വല്പ ത്യാഗമൊക്കെ എടുക്കാനും പറ്റണം കെട്ടോ..
Homily 18 - (മത്തായി 17 : 9-13)⌄
ഏലിയാ- സ്ലീവ - മൂശാക്കാലം
ഞായർ 2
മത്തായി 17 : 9-13
Reading Background
ഇന്നത്തെ വായനകൾ എല്ലാം പ്രവാചക ദൗത്യത്തെ ചുറ്റിപ്പറ്റിയാണ്. ആദ്യ വായനയിൽ മോശയെപോലെ ഒരു പ്രവാചകനെ ദൈവം വീണ്ടും അയക്കുന്നു എന്ന് പറയുന്നു . രണ്ടാം വായനയിൽ അഗ്നി പോലെ പ്രത്യക്ഷപ്പെട്ട ഏലിയാ പ്രവാചകന്റെ തീക്ഷണത്തെക്കുറിച്ച് വിവരിക്കുന്നു. ലേഖനത്തിൽ
രാജകോപം ഭയക്കാതെ പ്രവർത്തിച്ച മോശയെകുറിച്ച് വീണ്ടും പറയുന്നു. സുവിശേഷത്തിലാകട്ടെ പഴയ കാലഘട്ടത്തിലെ ധാർമികതയുടെ ശബ്ദമായി മാറിയ ഏലിയ പ്രവാചകനെക്കുറിച്ചും ഈശോയുടെ കാലഘട്ടത്തിലെ പ്രവാചക ശബ്ദമായി പുതിയ ഏലിയയായ സ്നാപകയോഹന്നാനെ കുറിച്ചും പറയുന്നു.
ഇസ്രായേലിന്റെ ശക്തനായ പ്രവാചകന്മാരിൽ ഒരാളാണ് ഏലിയ. അദ്ദേഹമാണ് കാർമ്മൽ മലയിൽ വച്ച് ബാലിന്റെ 450 ഓളം പ്രവാചകന്മാരെ കൊന്നൊടുക്കിയത് (1രാജ 18). അതുകൊണ്ടുതന്നെ ആഹാബു രാജാവിന്റെയും ജെസ്ബൽ രാഞ്ജിയുടെയും മുഖ്യ ശത്രുവായിരുന്നു ഇദ്ദേഹം . അദ്ദേഹം മരിച്ചിട്ടില്ല മറിച്ചു പുള്ളിയെ ഒരു ആഗ്നേയരഥത്തിൽ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് ദൈവം കൊണ്ടുപോയി എന്നുള്ളതാണ് വിശ്വാസം (2 രാജ 2:11) .
Interpretation
*1. പ്രവാചകന്മാർ നഷ്ടപ്പെടുന്ന കാലം*
മതപണ്ഡിതന്റെ സ്ത്രീവിരുദ്ധ പരാമർശവും അത് സാംസ്കാരിക പ്രബുദ്ധ കേരളത്തിൽ ഉണ്ടാക്കിയ കോലാഹലങ്ങളാ യിരുന്നു കഴിഞ്ഞ ആഴ്ചയിലെ ചൂടുള്ള വാർത്ത . അദ്ദേഹം അപ്രകാരം ഒരു വിവരക്കേട് പറഞ്ഞു എന്നതിനേക്കാൾ അപകടകരമായ ഒരു കാര്യം അതിനെ അപലപിക്കാനും,
എതിർത്തു പറയുവാനും അദ്ദേഹത്തെ തിരുത്തുവാനും പ്രബുദ്ധ കേരളത്തിലെ മുൻനിര രാഷ്ട്രീയ നേതാക്കന്മാർക്കും സാംസ്കാരിക നായകന്മാർക്കും സ്ത്രീപക്ഷ മഹിളാ മണികൾക്കും സാധിച്ചില്ല എന്നുള്ളതാണ് .
അഥവാ അതിനു ശ്രമിച്ചവർ ഭീഷണിയെ ഭയന്നും സുരക്ഷിതമായ ഭാവിയെ പ്രതിയും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കരുതിയും തങ്ങളുടെ പ്രസ്താവനകൾ പിൻവലിക്കുകയും മാപ്പുപറയും തിരുത്തുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നുള്ളത് സാംസ്കാരിക കേരളത്തിന് അപമാനകരമായ കാര്യമാണ്.
അനീതിക്കെതിരെ ശബ്ദിക്കുന്ന നീതിയുടെ, ധാർമികതയുടെ ശബ്ദങ്ങൾ ഇവിടെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നുള്ളത് വലിയ അപകടമാണ്.
ഓരോ കാലഘട്ടത്തിലും സമൂഹത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തിയവരായിരുന്നു പ്രവാചകൻ .
ഒരു സമൂഹത്തിൻറെ അപചയങ്ങൾ, അവിടെ നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്താൻ നീതി ബോധവും ധാർമികതയും ഉള്ളവാറായിരുന്നു
പ്രവാചകർ.
ഇസ്രായേൽ ജനത്തിലെ ഏറ്റവും ശക്തരായ വ്യക്തിത്വങ്ങളാണ് പ്രവാചകൻമാർ. (പുരോഹിതന്മാരും രാജാക്കന്മാരും ഉണ്ടെങ്കിലും അവരെക്കാളും ശക്തരായിരുന്നു പ്രവാചകൻ ). കാരണം അവർ ദൈവത്തിൻറെ നാവായിരുന്നു, നീതിയുടെ ശബ്ദമായിരുന്നു, ധാർമികതയുടെ സ്വരമായിരുന്നു. തെറ്റ് തെറ്റാണെന്ന് പറയത്തക്ക രീതിയിലുള്ള ധൈര്യം (അത് അധികാരികളോടാണെങ്കിലും) അവർക്കുണ്ടായിരുന്നു. ദാവീദ് ചെയ്ത തെറ്റ് ചൂണ്ടി കാണിച്ചത് നാഥൻ പ്രവചകനായിരുന്നു. അതുപോലെ ജെസ്ബെൽ റാണി നബോത്തിന്റെ മുന്തിരി ത്തോട്ടം അന്യായമായി കൈവശപ്പെടുത്തിയപ്പോൾ അതിനെതിരെ പ്രതികരിച്ചത് ഏലിയാ പ്രവചകനായിരുന്നു.
ഇത്തരത്തിലുളള പ്രവാചക ശബ്ദങ്ങൾ അറ്റു പോകുന്നു എന്നുള്ളതാണ് നമ്മുടെ കാലത്തിലെ വലിയ ശാപം..
നമ്മൾ ആദ്യം പറഞ്ഞ മതപണ്ഡിതന്റെ പ്രസ്താവനയിലും അത് തന്നെയാണ്. ആ വിവരക്കേടിനെ ന്യായീകരിക്കാനായിട അദ്ദേഹത്തെ വെള്ളപൂശാനായി കൂലി എഴുത്തുകാരുടെ കാലഘട്ടത്തിൽ നീതിക്കുവേണ്ടി ശബ്ധിക്കേണ്ട
നമ്മുടെ രാഷ്ട്രീയ നേതാക്കൾ മൗന വ്രതത്തിൽ ആയിരുന്നു...
സാംസ്കാരിക നേതാക്കന്മാരുടെ പേനയിലെ മഷി തീർന്നു പോയിരുന്നു...
നവീന നവോത്ഥാന നേതാക്കൾ ഉച്ച മയക്കത്തിലയിരുന്നു....
വിപ്ലവം പ്രസംഗിക്കുന്ന യുവജന സംഘടനകൾ ചുവരെഴുത്തുകൾക്കുള്ള ചായം കൂട്ടുന്ന തിരക്കിലായിരുന്നു....
സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയുക്തം വാദിക്കുന്ന വനിതാ കമ്മീഷൻ പെണ്ണുങ്ങൾ "അല്ലിക്ക് കല്യാണത്തിന് ആഭരണം വാങ്ങാൻ പോയിരിക്കുകയായിരുന്നു....."
അതായത് നീതിയുടെ, ധാർമികതയുടെ സ്വരങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നു. തെറ്റ് , തെറ്റാണെന്ന് പറയാനായി ആരും തയ്യാറാകുന്നില്ല. സമൂഹത്തിൽ, പള്ളിയിൽ ,പാർട്ടിയിൽ, ഓഫീസിൽ, സഭയിൽ, സിനിമയിൽ , രാജ്യത്തിൽ എല്ലാവരും സ്വന്തം സ്ഥാനത്തിനും നേട്ടത്തിനും വേണ്ടി തെറ്റിനു നേരെ കണ്ണടയ്ക്കുന്ന തെറ്റിനോട് യോജിച്ചു പോകുന്ന ഒരു ജീവിതരീതി വന്നു പോയിരിക്കുന്നു. അതുകൊണ്ട്
സമൂഹത്തിന്റെ നവീകരണത്തിന് വേണ്ടിയുള്ള ധാർമികതയുടെ ശബ്ദമായിട്ടുള്ള പ്രവാചകൻമാരുടെ വരവിനായി നമ്മൾ പ്രാർത്ഥിക്കണം.... , കാത്തിരിക്കണം ..
ഏലിയ വരും......, എല്ലാം പുനരുദ്ധരിക്കും...!!!
*2.തങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം അവർ അവനോട് ചെയ്തു*
തെറ്റ് തെറ്റാണെന്ന് പറഞ്ഞ ഏലിയ പ്രവാചകനുണ്ടായ ദുരാനുഭവം നമുക്കറിയാം. അവന് ആഹാബ് രാജാവിനേ യും ജെസബെൽ രാഞ്ജിയേയും പ്രതി നാടുവിടേണ്ടിവരുന്നു. ഒളിച്ച് താമസിക്കേണ്ടിവരുന്നു. (എങ്കിലും ദൈവിക സംരക്ഷണം അവനുണ്ടാകുന്നു. കാക്കകൾ വന്നു വരെ മൂപ്പർക്ക് ഭക്ഷണം കൊടുക്കുന്നു) ആഹാബ് രാജാവും ജസബേൽ രാജ്ഞിയും അവനെ വിടാതെ പിന്തുടർന്ന് പീഡിപ്പിച്ചു കൊണ്ടിരുന്നു. ഒരാള്‍ നന്മ ചെയ്യുമ്പോൾ, സത്യം വിളിച്ചു പറയുമ്പോൾ അവനെ ദ്രോഹിക്കുന്ന ഒരു രീതി നമ്മുടെ സ്വഭാവത്തിൽ വന്നു പോകുന്നുണ്ടോ എന്ന് ആത്മ പരിശോധന ചെയ്യുക. തങ്ങൾക്ക് തോന്നിയതെല്ലാം അവർ അവനോടു ചെയ്തു എന്നണ് പറയുന്നത്. സനപക യോഹന്നാന് സംഭവിച്ച കാര്യവും നമുക്കറിയാം. (മൂപ്പരുടെ തല വരെ വെട്ടപെട്ടു). നമുക്ക് തോന്നും പോലെ മറ്റുള്ളവരോട് ചെയ്യുന്ന ഒരു ശൈലി , അതായത് ഭർത്താവിന് തോന്നിയതെല്ലാം ഭാര്യയോട് ചെയ്യുന്നു, മക്കൾക്ക് തോന്നിയതെല്ലാം പ്രായമായ കാരണവന്മാരോട് ചെയ്യുന്നു, നടന്മാർ അവർക്ക് തോന്നിയതെല്ലാം നടിമാരോട് ചെയ്യുന്നു, വികാരിയച്ചന് തോന്നിയതെല്ലാം ഇടവക ജനത്തോട് ചെയ്യുന്നു, ഭരണാധികാരികൾക്ക് തോന്നിയതെല്ലാം ഭരിക്കപ്പെടുന്ന ജനങ്ങളുടെ മേൽ ചെയ്യുന്നു. ഈ രീതി വല്ലാത്ത അപകടം പിടിച്ച പണിയാണ്. അതുകൊണ്ട് തോന്നിയതെല്ലാം മറ്റുള്ളവരുടെ മേൽ ചെയ്യുന്ന സ്വഭാവം നമ്മുടെ ജീവിതത്തിലുണ്ടെകിൽ അതൊന്നു മാറ്റി പിടിക്കുക. അഥവാ നേരത്തെ പറഞ്ഞ പോലെ ഒരാൾ ശരിയുടെ ധാർമികതയുടെ സ്വരമായ നിൽക്കുമ്പോൾ അവനെ കളിയാക്കുന്ന, ദ്രോഹിക്കുന്ന ശൈലി വന്നു പോയിട്ടുണ്ടെങ്കിൽ അതൊന്ന് മാറ്റി പിടിക്കുക.
കഥ പഴയതാണ്: ശരീരം മുഴുവൻ ദുർഗന്ധമായി നടക്കുന്ന പുലി തനിക്കെതിരെ വരുന്ന മാനിനോട് തന്നെ ശരീരത്തിൽ നിന്നും മുഷിഞ്ഞ മണം വരുന്നുണ്ടോ എന്ന് ചോദിക്കുന്നു. മാൻ സത്യംസന്ധമായി മറുപടി പറഞ്ഞു " ശരിയാണ് നിന്റെ ശരീരത്തിൽ നിന്നും ദുർഗന്ധം മണക്കുന്നു . നീ ഒന്ന് പോയി കുളിക്ക് " മാൻ പറഞ്ഞത് പുലിക്ക് ഇഷ്ടമായില്ല. അതു മാനിനെ കൊന്നുകളഞ്ഞു. ഇത് കണ്ടുനിന്നത് കുരങ്ങച്ചാരാണ്. പുലി ഇതേ ചോദ്യം കുറങ്ങനോട് ആവർത്തിച്ചു. കുരങ്ങനെ ആകട്ടെ ഒരല്പം അതി ബുദ്ധി കാണിച്ചു. അവൻ പറഞ്ഞു " നിന്റെ ശരീരത്തിൽ നിന്നു ദുർഗന്ധമല്ല നല്ല സുഗന്ധമാണ് വരുന്നത് " ഇത് തന്നെ കളിയാക്കുകയാണ് എന്ന് ചിന്തിച്ച് പുലി ഉടനെ കുരങ്ങനെയും കൊന്നുകളഞ്ഞു. പിന്നീട് വരുന്നത് ഒരു കുറുക്കനാണ്. പുള്ളിക്ക് സംഗതി പിടികിട്ടി . പുലി ചോദ്യം ആവർത്തിച്ചു.
സൂത്രക്കാരനായ കുറുക്കൻ പറഞ്ഞു "എനിക്ക് രണ്ട് ദിവസമായിട്ട് ജലദോഷമാണ് അതുകൊണ്ട് മണം മനസ്സിലാക്കാൻ പറ്റത്തില്ല". അതുകൊണ്ടുതന്നെ പുലി അവനെ വെറുതെ വിട്ടു. അതായത് സത്യയുന്നവനും പ അതിബുദ്ധി കാണിക്കുന്നവരും ഇവിടെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. സൂത്രം കാണിക്കുന്ന കുറുക്കന്മാർക്കാണ് ഇവിടെ നിലനിൽപ്പുള്ളൂ. നേരെ ചൊവ്വേ കാര്യങ്ങൾ പറയുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ശൈലിയാണ് രൂപപ്പെട്ടുവരുന്നത്.
അതുകൊണ്ടു തന്നെ നീതിയുടെ ധാർമ്മികതയുടെ പ്രവാചക ശബ്ധങ്ങൾക്ക് ഏറെക്കാലം ഇവിടെ നിലനിൽപ്പില്ല...
ഏലിയ പീഡകൾ ഏറ്റു, സ്നാപകയോഹന്നാൻ പീഡകൾ ഏറ്റു, മനുഷ്യപുത്രനും പീഡനമേൽക്കാൻ പോകുന്നു എന്നാണ് പറയുന്നത് . അതായത് നീതിക്കുവേണ്ടി നിൽക്കുന്നവർക്കൊക്കെ സത്യത്തിനു വേണ്ടി ശബ്ദമുയർത്തിക്കുന്നവർക്കൊക്കെ പീഡകളും മരണവും ഏറ്റെടുക്കാൻ തയ്യാറാകണം. ( ഒരു പ്രവാചകനും സ്വസ്ഥമായി കട്ടിലിൽ കിടന്നു മരിച്ചിട്ടില്ല എന്ന പ്രശസ്ത ബൈബിൾ പണ്ഡിതനായ തൊണ്ടിപറമ്പിൽ അച്ചന്റെ വാക്കുകൾ വളരെ കൃത്യമാണ് ) ഗാന്ധി ആകട്ടെ എബ്രഹാംലിങ്കനാകട്ടെ ക്രിസ്തുവാകട്ടെ ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങൾ മാത്രം.
ഓർക്കുക....
"നീതിക്കു വേണ്ടി പൊരുതത്തിടത്തോളം കാലം ഓരോ പുരോഹിതനും ചാവു ദോഷത്തിൽ ജീവിക്കുന്നു....
കമില്ലോ ടോറസ് (കൊളംബിയൻ പുരോഹിതൻ)
*3. ഏലിയായുടെ തീക്ഷ്ണതയോടും മൂശയുടെ ധൈര്യത്തോടെ കൂടി...
നമ്മുടെ കുർബാനയിലെ കാറോസൂസ പ്രാർത്ഥനയിലെ വരികളാണിത്. ഏലിയാ വല്യ തീക്ഷണമതിയായ ഒരു പ്രവാചകനായിരുന്നു
" ഏലിയാ നീ അവിടെ എന്ത് ചെയ്യുന്നു" എന്ന് ഹൊറബ് മലയിൽ വച്ചു ചോദിക്കുമ്പോൾ ' "സൈന്യങ്ങളുടെ ദൈവമായ കർത്താവിനെ പ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുകയാണ്" എന്നാണ് ഏലിയായുടെ മറുപടി. (1രാജ 19:10) (തീക്ഷണതയാണ് മൂപ്പരുടെ മെയിൻ....) അതുപോലെ നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ, ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങളിൽ, പറയുന്ന വാക്കുകളിൽ, നൽകുന്ന സ്നേഹത്തിൽ ഒരല്പം തീക്ഷ്ണതയുണ്ടാവുക പ്രധാനപ്പെട്ട കാര്യമാണ്. പഠനമാകട്ടെ, പ്രാർത്ഥനയാകട്ടെ, ജോലിയകട്ടെ, ഭക്തഭ്യാസങ്ങളാകട്ടെ എല്ലാം ഒരല്പം തീക്ഷ്ണതയോട് കൂടി ചെയ്യാനായി പറ്റുക വലിയ കാര്യമാണ്. പലപ്പോഴും ജീവിതത്തിൽ ഈ തീക്ഷ്ണത കുറഞ്ഞു ഒന്നിലും ഒരു താൽപര്യവും ഇല്ലാത്തവരായി നമ്മൾ മാറുന്നു . വെളിപാട് പുസ്തകത്തിലെ കർത്താവിൻറെ വചനം നമുക്കുംക്കൂടി വേണ്ടിയാണ്
"നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാല് നിന്നെ ഞാന്‍ എന്റെ വായില്‍നിന്നു തുപ്പിക്കളയും.
വെളിപാട് 3 : 15 & 16
നല്ല തീക്ഷ്ണതയോട് കൂടി ജീവിക്കുക. അതാണ് പൗലോസ് ശ്ലീഹ പറയുന്നത് "തീക്ഷണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിക്കുന്നവരാകുവാൻ" (റോമ 12:11)എന്ന്. അപ്രകാരം ദൈവ സ്നേഹത്തിന്റെ തീക്ഷ്ണത യിൽ ജ്വലിച്ചവളാണ് പ. 'അമ്മ. അമ്മയുടെ ജനന തിരുന്നാളിന് നമുക്കും തീക്ഷ്ണത യോടെ ഒരുങ്ങാം...
ചോദ്യവും ഉത്തരവും
എന്തുകൊണ്ട് ഏലിയാ വരണം ?
ഏലിയ വീണ്ടും വരുന്നതിന് പ്രതീക്ഷയുടെ മലാക്കി പ്രവാചക പ്രവചനത്തിലുണ്ട് (മലാക്കി 4,5) കർത്താവിൻറെ ദിനത്തിന് മുന്നോടിയായി വേണ്ടി ഇസ്രായേലിനെ ഒരുക്കുവാനാണ് * ദൈവം ഏലിയായെ അയക്കുന്നത്. ഇസ്രായേലിന്റെ *കുടുംബ ബന്ധങ്ങളെയും (മലാക്കി 4,6) 12 ഗോത്രങ്ങളും (പ്രഭാഷകൻ 48:10) ഏലിയ വന്നു പുനഃസ്ഥാപിക്കും എന്നുള്ളതാണ് യഹൂദരുടെ വിശ്വാസം. അതുകൊണ്ടുതന്നെ മിശിഹാ യുടെ വരവിന്റെ മുൻഗാമിയായി ഏലിയാ വരും എന്നുള്ള ചിന്ത പ്രബലമായിരുന്നു.
ആ നിലയിൽ സ്നാപക യോഹന്നാനെ ഏലിയായോട് ഉപമിക്കാറുണ്ട്. ആഹാബ് രാജാവും പത്നി ജസബെലും ഏലിയാ പ്രവാചകന് എതിരെ തിരിഞ്ഞതുപോലെ ഹെറോദോസ് അന്തിപ്പാസും ഹെറോദിയയും യോഹന്നാന് എതിരെ തിരിയുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്യുന്നു.
ഏലിയാ-സ്ളീവാ-മൂശ 03⌄
Homily 01 - Matthew 13:24-30⌄
Homily 02 - Matthew 13:24-30⌄
Homily 03 - Matthew 13:24-30⌄
Homily 04 - Matthew 13:24-30⌄
Homily 05 - Matthew 13:24-30⌄
Homily 06 - Matthew 13:24-30⌄
Homily 07 - Matthew 13:24-30⌄
Homily 08 - Matthew 17:14 - 21⌄
മത്തായി 17:14 - 21
Biblical Background
സമാന്തര സുവിശേഷങ്ങളിൽ (മത്തായി, മർക്കോസ്, ലൂക്കാ) മൂന്നിലും കാണുന്ന ഒരു അത്ഭുതം ആണിത്.
ഈ മൂന്നു സുവിശേഷത്തിലും ഈശോയുടെ രൂപാന്തരീകരണ ത്തിന് ശേഷം ഉടൻതന്നെ സംഭവിക്കുന്ന കാര്യമായിട്ടാണ് ഈ അത്ഭുതത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷേ ഈശോയുടെ രൂപാന്തരീകരണത്തിനു സാക്ഷിയായി മാറിയിട്ടും കൂടി ശിഷ്യന്മാർക്ക് ഉണ്ടായ വിശ്വാസ ക്ഷയത്തെ സൂചിപ്പിക്കാൻ വേണ്ടി കൂടിയായിരിക്കണം ഇപ്രകാരം രണ്ട് സംഭവങ്ങൾ സുവിശേഷകന്മാർഅടുത്തു തന്നെ ചേർത്തു വച്ചതു.
Interpretation
1. Problem:
തീയിലും വെള്ളത്തിലും വീഴുന്ന തലമുറ
ഒരു അപ്പൻ തന്റെ മകന്റെ ദുരവസ്ഥയെക്കുറിച്ച് വിവരിക്കുന്നത് അവന്റെ അസുഖം അവനെ തീയിലും വെള്ളത്തിനും വീഴിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആണ്.
. (ലൂക്കാ സുവിശേഷകൻ പറയുന്നത് അത് പുള്ളിക്കാരന്റെ ഏകമകനാണ് എന്നാണ്.)
'തീ' ചൂടാണ് (Hot) ആണ് . സത്യത്തിൽ 'ചൂടുള്ള' ചില കാഴ്ചകളിലും ചില 'വെള്ളമടി' കമ്പനികളിലും വീണു പോകുന്ന ഒരു ചെറുതലമുറയാണ് നമുക്കു ചുറ്റും. നമ്മുടെ യുവജനങ്ങൾ അപകടകരംവിധം ഇത്തരത്തിലുള്ള 'ചൂടിലും' 'തണുപ്പിലും' ആവശ്യത്തിലധികം വീണുകൊണ്ടിരിക്കുന്നു. എന്നു വച്ചാൽ നമ്മുടെ കുട്ടികൾ, യുവ തലമുറ ലഹരിക്കും മറ്റു ദുശീലങ്ങൾക്കും വളരെ അടിമപ്പെട്ടി രിക്കുന്നു. അതു കിട്ടാതെ ഇരിക്കുമ്പോൾ അപ്സമാരത്തെക്കാൾ വലിയ reaction അവർ കാണിക്കുന്നുമുണ്ട്.
മർക്കോസിന്റെ സുവിശേഷത്തിലെ വിഭാഗം വിവരിക്കുമ്പോൾ കുട്ടിയുടെ അസുഖം എന്നുമുതലാണ് തുടങ്ങിയത് എന്ന് ചോദിക്കുമ്പോൾ 'ശൈശവം '( From Childhood onwards) മുതൽ എന്ന് പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ പിള്ളേരുടെ പല അസുഖങ്ങളും കുട്ടിക്കാലം മുതലേ ഉള്ളതാണ്. ദേഷ്യം, Mobile & Internet Games adiction, Porn adiction etc. പക്ഷേ നമ്മൾ അതു ശ്രദ്ധിക്കില്ല. പിന്നെ ആകെ പ്രശനം ആകുമ്പോൾ മാത്രമാണ് നമ്മൾ അതു ഇത്ര ഗൗരവം ആണെന്ന് അറിയുന്നത്. അതുകൊണ്ടു കുട്ടികളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധയുള്ളവരാവുക.
2. Solution :
മക്കളെ ഈശോയുടെ അരികിൽ കൊണ്ടുവരിക
പിശാശ് ബാധിതന്റെ അപ്പന്റെ അടുത്ത് ഈശോ പറയുന്നത് "അവനെ എൻറെ അടുക്കൽ കൊണ്ടുവരിക" എന്നുള്ളതാണ്.എന്നു വച്ചാൽ പൈശാചികമായ ചില ബന്ധങ്ങളിൽ നിന്നും ചില ദുശീലങ്ങളിൽ നിന്നും നമ്മുടെ മക്കളെ മോചിപ്പിക്കാൻ ആയിട്ടുള്ള ഒരു പോംവഴി എന്നു പറയുന്നത് അവരെ തമ്പുരാന്റെ അടുക്കൽ കൊണ്ടുവരിക എന്നുള്ളതാണ്. നമ്മൾ അവരെ സ്കൂളിലും ട്യൂഷൻ ക്ലാസിലും ജിമ്മിലും കരോട്ട ക്ലാസിലും നൃത്ത ക്ലാസിലും ഡോക്ടറുടെ അടുത്തും കൗൺസിലിങ്ങിനും കൊണ്ടാക്കും. പക്ഷേ പല പ്രശ്നങ്ങൾക്കും യഥാർത്ഥ പരിഹാരം തമ്പുരാന്റെ അടുത്തേക്ക് അവരെ കൊണ്ടു വരിക എന്നുള്ളതാണ്. പള്ളിയിൽ, കുർബാനയ്ക്ക്, ദിവ്യകാരുണ്യ ആരാധനയ്ക്ക്,
കുമ്പസാരത്തിന്, ധ്യാനത്തിന് അവരെ കൊണ്ടുവരിക. പലപ്പോഴും അവർക്ക് ദൈവസന്നിധിയിൽ വരാൻ മടിയായിരിക്കും. സുവിശേഷത്തിൽ പറയുന്നത് കുട്ടിയുടെ പിതാവാണ് അവനെ ഈശോയുടെ മുമ്പിലേക്ക് എത്തിച്ചത് . എന്ന് പറഞ്ഞതുപോലെ നമ്മുടെ മക്കളെ തമ്പുരാൻറെ അടുത്തെത്തിക്കുവാൻ ആയിട്ടുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ് അത് മറക്കരുത്. അവർക്കുവേണ്ടി തമ്പുരാന്റെ മുൻപിൽ പ്രണമിച്ചു , കരഞ്ഞു പ്രാർത്ഥിക്കുക. അതു അപ്പനായാലും ശരി അമ്മയായാലും ശരി. ഓർക്കുക മോനിക്ക എന്ന ഒരമ്മയുടെ വർഷങ്ങളോളം കണ്ണീരൊഴുക്കിയ പ്രാർത്ഥനയുടെ ഫലമാണ് വി. അഗസ്റ്റിൻ എന്ന മകൻ.
*3. Therapy
ശാസന നല്ലതാണ്....!!!
അപസ്മാര രോഗവുമായി അതുമല്ലെങ്കിൽ പിശാചു ബാധയുമായി തന്റെ അടുത്ത് കൊണ്ടു വന്ന ആ മകനെ ഈശോ 'ശാസിച്ചു' എന്നാണ് സുവിശേഷം പറയുന്നത്. ചില രോഗങ്ങൾ മാറുവാൻ, ബാധ വിട്ടേച്ചു പോകുവാൻ നല്ല ശാസന ആവശ്യമാണ് കർത്താവിനു നല്ലപോലെ അറിയാമായിരുന്നു. രോഗ സൗഖ്യത്തിനു ഇമ്മടെ കർത്താവ് പല തെറാപ്പികളും ഉപയോഗിക്കാറുണ്ട്. സ്പർശിക്കുന്നു,.. ചെളി പുരട്ടുന്നു...., നടക്കാൻ പറയുന്നു... , വിരൽ ഇടുന്നു....അങ്ങനെ പല methods കർത്താവ് ഉപയോഗിക്കുന്നു. 'ശാസന'( rebuked) എന്ന തെറപ്പിയാണ് പുള്ളി ഇവിടെ ഉപയോഗിച്ചത്.
നമ്മുടെ മക്കൾ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശാസനയും ഇച്ചിരി തല്ലും ഒക്കെ കിട്ടി വളരുന്നത് നല്ലതാണ്. അങ്ങനെ കിട്ടി വളർന്ന മക്കൾ കുറെ കൂടി പെരുമാറ്റത്തിലും ജീവിതത്തിലും മെച്ചപ്പെട്ടവരാണ് എന്നുള്ള മുതിർന്ന തലമുറയുടെ ഒരു നിരീക്ഷണമുണ്ട് . (അത് മുഴുവൻ ശരിയാണെന്ന് എന്ന അഭിപ്രായമില്ല എങ്കിൽപോലും അതിൽ കുറച്ചു ശരിയുണ്ട്.... അല്ലേ..?)
ഗുരുക്കന്മാരുടെ കയ്യിൽ നിന്നും മാതാപിതാക്കളുടെ കയ്യിൽ നിന്നുമൊക്കെ (വേണ്ടി വന്നാൽ വികരിയച്ഛന്റെ കയ്യിൽ നിന്നും..)
ഇത്തിരി ചീത്ത കേൾക്കുന്നത് ഇമ്മടെ പിള്ളേരുടെ ചില ദുശീലങ്ങൾ ചില ദുർഗുണങ്ങൾ ചില പിടിവാശികൾ ചില പൈശാചികമായ സ്വഭാവ ഗുണങ്ങൾ മാറുവാൻ ചിലപ്പോൾ ഉപകാരപ്രദമാകും. എന്ന് പറഞ്ഞാൽ ഒരുപാട് ലാളിച്ചും കൊഞ്ചിച്ചും പുന്നാരിച്ചും വളർത്തിക്കൊണ്ടുവരുന്ന മക്കൾ പലപ്പോഴും കൈവിട്ടു പോകുന്ന കാഴ്ച സുപരിചിതമാണ്. ഇച്ചിരി തല്ലും വഴക്കും ചീത്തയുമൊക്കെ കെട്ടു വളരുന്ന മക്കൾ പൊതുവേ നല്ലവരാകും എന്നുള്ള ചിന്ത മുതിർന്ന തലമുറ പങ്കു വയ്ക്കുന്നു. 'കുട്ടികളുടെ അച്ചടക്കത്തിനു വേണ്ടി വന്നാൽ അധ്യാപകൻ വടി എടുക്കുന്നതിൽ തെറ്റില്ല' എന്ന നമ്മുടെ ഒരു കോടതിയുടെ അടുത്തിടെ വന്ന നിരീക്ഷണം ഇതോടു കൂട്ടി വായിക്കാവുന്നതാണ്. 'നല്ല തല്ല് നാലു വാക്കിനേക്കാൾ ഗുണം ചെയ്യും' എന്ന് കാരണവന്മാർ പറയാറുണ്ട്. 'വടികൊണ്ട് ഒഴിയാത്ത പിശാചില്ല' എന്നും ഒരു ചൊല്ലുണ്ട് . (ചുമ്മാ ഇരിക്കട്ടെ..) എന്ന് പറഞ്ഞാൽ നമ്മുടെ പിള്ളേരുടെ ചില പൈശാചിക വാസനകളെ ഒഴിവാക്കാൻ കൃത്യസമയത്തുള്ള ശാസന ആവശ്യമാണ് എന്നുള്ളതാണ് എൻറെ ഒരു ഇത്.....(പിള്ളേരുടെ അടുത്തു മാത്രമല്ല ചിലപ്പ മുതിർന്നവരുടെ അടുത്തും ഈ തെറാപ്പി വേണ്ടി വരും...). കർത്താവിനു അതു നന്നായി അറിയാമായിരുന്നു. ഈശോ ശാസിച്ചു എന്നുള്ളതിന്റെ ഗ്രീക്ക് വാക്കിന്റെ (EPETIMESEN )
അർത്ഥം 'ശാസിച്ചു', (He Rebuked), താക്കീത് കൊടുത്തു (He Strictly warned) എന്നൊക്കെയാണ്. ഇത്തരം ശാസനയും താക്കീത് കൊടുക്കലും കുറച്ചൊക്കെ പിള്ളേർക്ക് ആവശ്യമുണ്ട്.
"നേര്‍വഴിവിട്ടു നടക്കുന്നവന് കര്‍ക്കശമായ ശിക്ഷണത്തിന് വിധേയനാകും;
ശാസനം വെറുക്കുന്നവന് മരിക്കും."
സുഭാഷിതങ്ങള്‍ 15 : 10
Homily 09 - മത്തായി 24: 32-⌄
ഏലിയ -സ്ലീവ- മൂശാകാലം
ഞായർ 3
മത്തായി 24: 32-44
വായനകൾ
ഒന്നാം വായന സംഖ്യയുടെ പുസ്തകത്തിൽ നിന്നാണ് . മോവാബ് രാജാവായ ബാലാക്കിന്റെ നിർദ്ദേശപ്രകാരം ഇസ്രായേൽജനത്തെ ശപിക്കാനായി വന്ന ബയോറിന്റെ പുത്രൻ ബാലാം ദൈവ നിർദ്ദേശപ്രകാരം ഇസ്രായേലിനെ അനുഗ്രഹിക്കുന്നു. ബലാമിന്റെ പ്രവചനങ്ങളിൽ വരാനിരിക്കുന്ന സർവ്വനാശത്തെ കുറിച്ചുള്ള ചില താക്കീതുകളാണ് പ്രധാനമായും ഈ ഭാഗത്തുള്ളത്.
രണ്ടാം വായന സക്കറിയ പ്രവാചകൻ കർത്താവിൻറെ ദിനത്തെ കുറിച്ചുള്ള ഭീതികരമായ ചില ഓർമ്മപ്പെടുത്തൽ നല്‍കുന്നതാണ്.
ലേഖനത്തിലും പൗലോസ് ശ്ലീഹ സമയം പരിമിതമാണ് എന്ന് പറഞ്ഞുകൊണ്ട് കോറിന്തോസുകാരെ ഉദ്ബോധിപ്പിക്കുന്ന ഭാഗമാണ്.
ചുരുക്കി പറഞ്ഞാൽ മൂന്ന് വായനയിലും ലോകാവസാനത്തെ കുറിച്ചുള്ള ചെറിയ സൂചനകൾ ആണ് നൽകപ്പെട്ടിരിക്കുന്നത്.
Biblical Background
മത്തായുടെ സുവിശേഷം 24 അധ്യായം ഈശോ പറയുന്ന യുഗാന്ത്യ പ്രഭാഷണങ്ങളുടെ (Eschatological Discourse) ഭാഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു വെളിപാട് സാഹിത്യ ശൈലിയിലാണ് ( Apocalyptic Literature) എഴുതിയിരിക്കുന്നത്.
രണ്ടാമത് വായിച്ച ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിലെ ദർശനങ്ങളും ഈ ഒരു സാഹിത്യ ശൈലിയിൽ തന്നെ എഴുതപ്പെട്ടതാണ്.
(ഇമ്മടെ വെളിപാട് പുസ്തകത്തിൽ കാണുന്നതുപോലുള്ള ചില ദർശനങ്ങൾ- കുതിരയും കുതിരക്കാരനും ദൂതന്മാരും മനുഷ്യപുത്രനും ആകാശവും മേഘവിതാനങ്ങളും പല ജീവികളും ഇവിടെ കാണാം. (ഏതാണ്ട് ഒരു 'AVENGERS' Movie കാണുന്ന രീതിയിലുള്ള feeling ആയിരിക്കും ഈ വെളിപാട് സാഹിത്യത്തിൽ. ഒരു Science - Fiction Combo) . മത്തായിയുടെ സുവിശേഷം അധ്യായം 24 ന്റെ ആരംഭത്തിൽ ജെറുസലേമിന്റെ പതനത്തെക്കുറിച്ചും ദേവാലയത്തിന്റെ നാശത്തെക്കുറിച്ചും ഈശോ പ്രവചിക്കുന്ന സംഭവമാണ് പറഞ്ഞു തുടങ്ങുന്നത്. പക്ഷേ ഒന്നോർക്കുക മത്തായി ഈ ഭാഗം എഴുതുന്നതിനു (AD 80 - 85) മുൻപേ തന്നെ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രത്തിൽ മനസ്സിലാക്കുന്നത്. (AD 70 First Jewish - Roman War ന്റെ സമയത്തു ദേവാലയം നശിപ്പിക്കപ്പെട്ടു). എന്നു വച്ചാൽ ഒരു കാര്യം നടന്നതിന് ശേഷമാണ് അത് നടക്കും എന്ന് ഈശോ മുൻപ് പറഞ്ഞിട്ടുള്ള കാര്യം മത്തായി രേഖപ്പെടുത്തുന്നത്.
Interpretation
1. കർത്താവിന്റെ ദിനം....!!!
നേപ്പാളിലെ പ്രളയം അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിച്ചു കളഞ്ഞു. ആയിരക്കണക്കിന് ആളുകൾക്കാണ് ഒറ്റ ദിവസം കൊണ്ട് ജീവൻ നഷ്ടമായത്. തീർത്തും അപ്രത്യക്ഷമായ ഒരു സമയത്താണ്, (അത് മഴക്കാലം പോലും അല്ലായിരുന്നു എന്നോർക്കണം ) അത്തരമൊരു പ്രളയം സംഭവിക്കുന്നതും വൻ നാശ നഷ്ടം സംഭവിക്കുന്നതും. ഏറെക്കുറെ ഇതിനു സമാനമായ അനുഭവം 2018 നമുക്കും സംഭവിച്ചിരുന്നു . നോഹയുടെ കാലത്തു സംഭവിച്ചു എന്നു പറയുന്നപോലെ 2018 ഓഗസ്റ്റ് 15 വരെ നമ്മളും തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തു കൊടുത്തും തിരുനാളുകൾ ആഘോഷിച്ചും സ്വാതന്ത്ര്യദിനം ആഘോഷിച്ചുകൊണ്ടുമിരുന്നു . പക്ഷേ ആ ഒറ്റ ദിവസം കാര്യങ്ങൾ മാറിമറിഞ്ഞു. മഴ കനത്തു.., പുഴകൾ നിറഞ്ഞു, ഡാമുകൾ തുറന്നു ... നാട് മുഴുവനും പ്രളയത്തിലായി.... അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു . എന്ന് പറഞ്ഞാൽ തികച്ചും അപ്രതീക്ഷിതമായിട്ടുള്ള കാര്യങ്ങളാണ് പെട്ടെന്ന് സംഭവിക്കുന്നത്.
സുവിശേഷത്തിലെ ഈശോ പറയുന്നതും ഇപ്രകാരം ഒരു സംഗതിയാണ് അതായത് കർത്താവിൻറെ ദിനം (Day of the Lord) പ്രതീക്ഷിക്കാത്ത ദിവസത്തിൽ, സമയത്ത് വരും എന്ന് .
ലോകാവസാനത്തെ കുറിച്ചുള്ള ചിന്തകളാണ് വെളിപാട് ശൈലിയിൽ മത്തായി ശ്ലീഹ എഴുതിവെക്കുന്നത്.
കർത്താവിന്റെ ദിനം (Day of the Lord)അന്ത്യദിനം എതിനെക്കുറിച്ച് പഴയ നിയമത്തിൽ ചില പൊതുധാരണ ഉണ്ട്. അത് അന്ധകാരത്തിന്റെയും ഭീതിയുടെയും നാശത്തിന്റെയും ദിനമായിരിക്കും എന്നുള്ളതാന്. പ്രവാചകന്മാർ ആ ദിനത്തെ കുറിച്ചുള്ള ഭീതിജനകമായ വിവരണം കൊടുക്കുന്നുണ്ട്.
"സിംഹത്തിന്റെ വായില്‍നിന്നു രക്ഷപെട്ട് കരടിയുമായി കണ്ടുമുട്ടുന്നതു പോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്തു ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനം ഏല്‍ക്കുന്നതുപോലെയോ ആയിരിക്കും അത്" എന്നൊക്കെയാണ് ആമോസ് പ്രവാചകൻ പറയുന്നത്.
ആമോസ് 5 : 19 ( നല്ല ബെസ്റ്റ് ഉദാഹരണം ആല്ലേ...) എന്തുതന്നെയായാലും ആ ദിനങ്ങൾ പേടിയും നാശവും നിറഞ്ഞതായിരിക്കും ഒരു ചിന്ത പഴയ നിയമത്തിൽ ഉണ്ടായിരുന്നു. ഏതാണ്ട് അത് തന്നെ പുതിയ നിയമത്തിലും പ്രതേകിച്ചു സുവിശേഷങ്ങളിൽ കാണാൻ പറ്റും. ഈശോയുടെ രണ്ടാമത്തെ ആഗമനത്തോട് ബന്ധപ്പെടുത്തിയാണ് സുവിശേഷകന്മാർ ആ ദിനത്തെ വിവരിക്കുന്നത്. കർത്താവിൻറെ ദിനം ( Day of the Lord) ഇന്നല്ലെങ്കിൽ നാളെ ആഗതമാകും . അതായത് ഇമ്മടെ കർത്താവായ ക്രിസ്തു ഇന്നല്ലെങ്കിൽ നാളെ ആഗതമാകും . അതിനു വേണ്ടി ഒരുക്കത്തോട് കൂടിയിരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം . (ഏതാണ്ട് ഇമ്മടെ നാട്ടിലെ power cut പോലെയാണ് കാര്യങ്ങൾ..... കറന്റ് എപ്പ പോകും എപ്പ വരും എന്ന് ആർക്കും അറിയത്തില്ല. KSEB യ്ക്ക് പോലും.... !!! അതുകൊണ്ട് ഒരു തീപ്പെട്ടിയും മെഴുതിരിയും അടുത്തു വച്ചു ഒരുങ്ങി ഇരിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ...)
ഇനി ഈ ലോകാവസാനം കൃത്യമായി എന്നാണ് എന്ന് നമുക്ക് അറിയത്തില്ല എങ്കിൽ പോലും എന്തായാലും നമ്മുടെ മരണമാണ് നമ്മുടെ ഈ ലോകത്തെ അവസാനം എന്നു വേണേൽ പറയാം. അങ്ങനെ പറയുമ്പോൾ നമ്മുടെ മരണത്തിനുവേണ്ടി നമ്മൾ ഒരുങ്ങിയിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.
അതായത് ജീവിത വ്യഗ്രതകളിൽ പെട്ട് നമ്മൾ ശ്രദ്ധ നഷ്ട്ടപ്പെട്ടു പോകാൻ ഇടവരരുത്. ശവസംസ്കാര ചടങ്ങിന് പാടുന്ന പാട്ടു പോലെ... "മങ്ങിയ വെളിച്ചത്തിൽ മാലാഖ വന്നു വിളിച്ചു കഴിഞ്ഞാൽ പിന്നെ സമയം തെല്ലും കിട്ടത്തില്ല.. ദൂതൻ നമ്മുടെ പ്രാർത്ഥന കേൾക്കണം എന്നുമില്ല... അതുകൊണ്ട് അല്പം ഒരുങ്ങി ജീവിക്കുവാൻ പരിശ്രമിക്കുക....
2. 'മാറാനാത്ത'
ഇന്ന് വായിക്കുന്ന സുവിശേഷ ഭാഗം വല്ലാത്ത ഒരു തർക്ക വിഷയമായിട്ട് ഇന്നും നിൽക്കുന്നു. ഈശോ രണ്ടാമത് വരും എന്നതിന്റെ സൂചനകളാണ് സുവിശേഷത്തിൽ കാണുക. പക്ഷേ അവൻ എപ്പോൾ അവരും എന്നുള്ളതാണ് സംശയം.? ആദ്യമ സഭ വിശ്വസിച്ചിരുന്നത് സ്വർഗത്തിലേക്ക് പോയ കർത്താവ് അധികം താമസിക്കാതെ തിരിച്ചു വരും എന്നാണ്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള രണ്ടാം വരവ് ( Immediate Parusia) അവർ പ്രതീക്ഷിച്ചിരുന്നു. അവർ അതിനായുള്ള 'കട്ട വെയിറ്റിംഗ്' ആയിരുന്നു. മാത്രമല്ല അവരുടെ പ്രധാനപ്പെട്ട പ്രാർത്ഥന 'മാറാനാത്ത' (Maran, Atha=Lord, Come) "കർത്താവേ വേഗം വരണമേ" എന്നാണ്. എന്നാൽ ഈശോയുടെ ഈ വരവ് നീണ്ടു പോയതുകൊണ്ടും അവനെ കണ്ട തലമുറ മരിച്ചു തുടങ്ങിയതുകൊണ്ടും ആണ് സത്യത്തിൽ ഇമ്മടെ ശിഷ്യന്മാർ ഈ സുവിശേഷങ്ങളും ലേഖനങ്ങളും ഒക്കെ എഴുതാൻ തന്നെ കാരണം. അപ്പോഴും അവർ ഈശോയുടെ രണ്ടാം വരവിനെ കുറിച്ചു എഴുതി വച്ചു എന്നു മാത്രം. അതുകൊണ്ട് കർത്താവ് വീണ്ടും വരും എന്നുള്ളത്തിൽ തർക്കമില്ല. നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത് സർവ്വശക്തിയോടെ മഹത്വത്തോടെ ഒരു നാൾ അവൻ വരും എന്നു തന്നെയാണ്. എ .ആർ . റഹ്മാന്റെ ഒരു ഇൻറർവ്യൂയിൽ പുള്ളി പറയുന്നത് ഖുർആനിൽ പറയുന്നു 'ജീസസ് ക്രൈസ്റ്റ്' വീണ്ടും വരുമെന്ന്. അങ്ങനെ വന്നാൽ ഈശോയെ കാണാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് . എന്ന് പറഞ്ഞാൽ ക്രൈസ്തവ- ഇസ്ലാമിക മതഗ്രന്ഥ വിശ്വാസങ്ങളിൽ കർത്താവിൻറെ രണ്ടാമത്തെ ആഗമനം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഒരു സിൽമാ കഥ
Movie: Whistle down the Wind .
ഒരു മോഷ്ടാവ് എവിടെനിന്നോ മോഷണം നടത്തി രക്ഷപ്പെട്ടു ഓടിവന്നു ഒരു ഗ്രാമത്തിൽ ഒരു തൊഴുത്തിൽ ഒളിച്ചിരിക്കുന്നു. അവിടെ കളിച്ചിരുന്ന ചില കുട്ടികൾ ഇദ്ദേഹത്തെ കണ്ടെത്തി. താങ്കൾ ആരാണെന്ന ചോദ്യത്തിന് ഒരു രസത്തിന് അയാൾ താൻ ജീസസ് ആണെന്ന് പറഞ്ഞു. പാവം കുട്ടികൾ അത് വിശ്വസിച്ചു. പിന്നീട് അവർ അയാൾക്ക് ഭക്ഷണം കൊടുക്കാനും വസ്ത്രം കൊണ്ടു കൊടുക്കുവാനും ഇടയ്ക്കിടയ്ക്ക് തൊഴുത്തിൽ വന്നു അയാളുടെ ക്ഷേമം അന്വേഷിക്കാനും തുടങ്ങി. ഒരിക്കൽ ഒരു കുട്ടി ഈശോ കുട്ടികളോടൊപ്പം ഇരിക്കുന്ന ഒരു പടമെടുത്ത് അയാളുടെ പഴയ ഒരു ചിത്രം എന്ന രീതിയിൽ അയാൾക്ക് കൊടുത്തു. കുട്ടികളുടെ പെരുമാറ്റം അയാളുടെ സ്വഭാവത്തെ വ്യത്യസ്തനാക്കി. തങ്ങളുടെ ഗ്രാമത്തിൽ ജീസസ് ക്രൈസ്റ് വന്നിട്ടുണ്ട് എന്നുള്ള വാർത്ത കുട്ടികളുടെ ഇടയിൽ കാട്ടു തീ പോലെ പടർന്നു. അവർ ഈശോയെ കാണാൻ ഓടി വന്നു. അതിനിടയിൽ പോലീസുകാർ അയാൾ ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും അയാളെ പിടികൂടുകയും ചെയ്തു. കുട്ടികൾ വരുമ്പോൾ കാണുന്ന കാഴ്ച തങ്ങളുടെ ഈശോയെ പൊലീസുകാർ വിലങ്ങു വച്ചു കൊണ്ടു പോകുന്നതാണ്. അവർ വലിയ വായിൽ നിലവിളിക്കുകയാണ്. മുതിർന്നവർക്ക് കാര്യം മനസ്സിലാകുന്നില്ല. അയാളെ പോലീസ് വണ്ടിയിൽ കയറ്റി കൊണ്ടുപോയി കഴിയുമ്പോൾ കൂട്ടത്തിൽ മുതിർന്ന കുട്ടി മറ്റുള്ളവരോട് പറയുന്നുണ്ട്: ഈശോയെ അവർ കൊണ്ടുപോകും അടിക്കും കൊല്ലും പക്ഷേ അവൻ തിരിച്ചുവരും എന്നല്ലേ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. "You Can see him may be Next time" ഇത് പറഞ്ഞുകൊണ്ടാണ് ചലച്ചിത്രം അവസാനിപ്പിക്കുന്നത് . എന്ന് പറഞ്ഞാൽ ഈശോ തിരിച്ചുവരും എന്നുള്ള പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തിരിക്കുക എന്നുള്ളതാണ് ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം. എത്ര വൈകിയാലും അതു സംഭവിക്കുക തന്നെ ചെയ്യും
3. ലോകാവസാനം
ലോക അവസാന കഥകൾക്ക് ഒരു പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ലോകം 2000ൽ അവസാനിക്കും 2012 അവസാനിക്കും ഇനി 2041 അവസാനിക്കും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് കുറെയായി. ( നോത്രദാമുസിന്റെ പുസ്തകത്തിൽ ഇനി വല്ല തിയ്യതികളും ബാക്കി ഉണ്ടോ എന്തോ...?) അങ്ങനെയുള്ള ഒരു ലോകാവസാനം കാത്ത് ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു കൂടാരത്തിൽ താമസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിൽ തന്നെയുണ്ട്. അത് ആദ്യത്തെ സംഭവമല്ല. അങ്ങു അമേരിക്കയിലുണ്ടായിരുന്ന ജിം ജോൺസന്റെ നേതൃത്വത്തിലുള്ള 'പീപ്പിൾസ് ടെമ്പിൾ' തുടങ്ങി ഇങ്ങ് മുരിയാടുള്ള 'എമ്പറർ എമ്മാനുവേൽ' വരെയുള്ള സകല ക്രിസ്ത്യൻ കൾട്ട് കളുടെയും പ്രധാന സംസാര വിഷയം ഈ ലോക അവസാനം തന്നെയാണ്. അതിപ്പോ നടക്കും പിന്നെ നടക്കും കുറച്ചുകൂടി കഴിഞ്ഞു നടക്കും എന്നൊക്കെ പറയാനും കാത്തിരിക്കാനും തുടങ്ങിയിട്ട് വർഷം കുറയായി (ദിപ്പ പൊട്ടും ദിപ്പ പൊട്ടും എന്നു പറയുന്നതല്ലാതെ ഇതുവരെ പൊട്ടിയിട്ടില്ല) എന്തായാലും സുവിശേഷം പറയുന്നത് ആ സമയത്തെ കുറിച്ച് പിതാവിന് അല്ലാതെ മറ്റാർക്കും എന്തിന് പുത്രന് പോലും അറിഞ്ഞുകൂടാ എന്നാണ്. എന്നുവച്ചാൽ നമ്മേ ഭയപ്പെടുത്തുന്ന നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ളലോക അവസാന കഥകൾക്കോ അവയുടെ പ്രചാരകർക്കോ ഒരു പരിധിയിൽ കവിഞ്ഞ് പ്രാധാന്യം കൊടുക്കേണ്ട എന്നർത്ഥം. ( അർഹിക്കുന്ന അവജ്ഞയോടെ അവരെ അങ്ങു പുച്ഛിച്ചു തളളിയെക്കൂ...). അവൻ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഒരുങ്ങി ഇരിക്കുക എന്നതാണ് പ്രധാനം.
ചോദ്യവും ഉത്തരവും
പുത്രനു പോലും അറിയാൻമേലെ ..?
ആ സമയത്തെക്കുറിച്ചും മണിക്കൂറിനെകുറിച്ച് പുത്രനും അറിയാൻ മേല എന്നാണ് സുവിശേഷം പറയുന്നത്. അതെങ്ങനെ ശരിയാവും ...?
ഈ വചനം ഒരല്പം കുഴപ്പം പിടിച്ചതാണ്. പഴയകാല പല കയ്യെഴുത്ത് പ്രതികളിലും ( Manuscript) പുത്രന് പോലുമോ (nor the son) എന്നുള്ള ഭാഗം ഇല്ല എന്നുള്ളതാണ് വാസ്തവം.
സഭാ പിതാക്കന്മാർക്കിടയിൽ ഇതിനു വ്യത്യസ്തമായ അഭിപ്രായമുണ്ട്.
വി. അംബ്രോസ് പറയുന്നത് 'പുത്രന് പോലും' എന്നുള്ളത് ആര്യനിസത്തിന്റെ സ്വാധീനത്തോടുകൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നാണ്. പുത്രന്റെ സ്ഥാനം അല്പം ഒന്ന് താഴ്ത്താനായി...
കപ്പഡോഷ്യൻ ഫാദേഴ്സ് പറയുന്നത് 'പുത്രൻ അറിയുന്നില്ല എന്നല്ല അർത്ഥമാക്കേണ്ടത് മറിച്ച് പിതാവിനിലൂടെയല്ലാതെ പുത്രന് ഈ കാര്യം അറിയുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത് ↔
വി. കിസോസ്തോം പറയുന്നത് പുത്രന് അറിയില്ല എന്ന് പറയുന്ന പ്രയോഗം അതിൽ തന്നെ ശരിയല്ല എന്നാണ് .
ദൈവ ശാസ്ത്രന്മാർക്ക് ഇടയിൽ ഇതിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ പേരും ക്രിസ്തുവിൻറെ മാനുഷിക പ്രകൃതിയെ എടുത്തു കാണിക്കുവാനായിട്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നാണ് പറയുക. അതായത് പുത്രന്റെ പരിമിതികളുള്ള മാനുഷിക പ്രകൃതി എടുത്തുകാണിക്കുവാനായിട്ടാണ് ഇങ്ങനെ ഒരു വചനം ചേർക്കപ്പെട്ടിരിക്കുന്നത് എന്നു ചുരുക്കം.
Homily 10 - മത്തായി 25:31-46⌄
ഏലിയാ-സ്ളീവാ-മൂശ 04⌄
Homily 01 - Matthew 4:12-17⌄
Homily 02 - Matthew 4:12-17⌄
Homily 03 - Matthew 4:12-17⌄
Homily 04 - Matthew 4:12-17⌄
Homily 05 - Matthew 4:12-17⌄
Homily 06 - Matthew 4:12-17⌄
Homily 07 - Matthew 4:12-17⌄
Homily 08 - Matthew 4:12-17⌄
Homily 08 - Matthew 15: 21- 28⌄
മത്തായി 15: 21- 28
Biblical and Historical Background
യഹൂദർക്ക് സ്ത്രീകളും വിജാതിയരും പൊതുവെ അവഗണിക്കപ്പെട്ട വർഗ്ഗമാണ്. ഈശോ വിജതീയയുടെ മകളെ സുഖപ്പെടുത്തുന്നതിലൂടെ രക്ഷ സാർവത്രികമാണ് (Universal Salvation) എന്നുള്ള ആശയമാണ് മത്തായി, തന്റെ സഭയിൽ മുന്നോട്ടുവയ്ക്കുന്നത്. അതായത് വിജാതിയരെ സ്വീകരിക്കാൻ, അംഗീകരിക്കാൻ മടികാണിക്കുന്ന (മത്തായിയുടെ) സഭയോടുള്ള ഒരു ഉപദേശം കൂടിയാണ് ഈ ഭാഗം.
Interpretation
1. Insult ആണ് Investment
കാനാൻകാരിയുടെ കരഞ്ഞുള്ള അപേക്ഷയ്ക്ക് ആദ്യം ഒരു വാക്കുപോലും ഈശോ മറുപടി പറയുന്നില്ല. വളരെ ക്രൂരമായ ഒരു മൗനം ഈശോയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നു. ചിലപ്പോഴെല്ലാം നമ്മുടെ പ്രാർത്ഥനകൾക്ക്, നിലവിളികൾക്ക് തമ്പുരാനിൽ നിന്നുള്ള ഉത്തരം വെറും നിശബ്ദത മാത്രം ആയിരിക്കും. ഗത്സമനിലും കാൽവരിയിൽ ഈശോ നിലവിളിച്ച് പ്രാർത്ഥിച്ചപ്പോഴും ദൈവത്തിനുള്ള ഉത്തരം നിശബ്ദതയായിരുന്നു.
പിന്നെ അവൾക്ക് പരിഹാസപരമായ ഒരു മറുപടി കിട്ടുന്നു. എന്നിട്ടും അവള് തന്നെ പരിശ്രമം ഉപേക്ഷിക്കുന്നില്ല. ഒടുവിൽ അവൾ വിജയിക്കുന്നു. ചില കാര്യങ്ങൾ നേടിയെടുക്കാൻ അൽപ്പം ചില പരാജയങ്ങളെ, പരിഹാസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. പരാജയങ്ങളെ ഭയക്കുന്ന ഒരു തലമുറയാണ് നമ്മുടേത്. പരിശ്രമിച്ചിട്ട് വിജയം കണ്ടെത്തിയില്ലെങ്കി നമ്മൾ പെട്ടെന്ന് മടുക്കുന്നു, നിരാശരാകുന്നു. വിജയിക്കാൻ പറ്റില്ല എന്നുള്ള പേടി കൊണ്ട് പരിശ്രമിക്കാൻ പോലും നമ്മൾ മടി കാണിക്കുന്നു. പരാജയങ്ങൾ വിജയത്തിൻറെ മുന്നോടിയാണ് എന്ന് കണക്കാക്കുക. സ്കൂൾപരീക്ഷകൾ ആകട്ടെ, ബൈബിൾ കലോത്സവത്തിലെ മത്സരങ്ങൾ ആകട്ടെ കാനഡയിലേക്കുള്ള വിസ ശരിയാകുന്നതിനുള്ള attempt ആകട്ടെ ഒരു PSC പരീക്ഷ ആകട്ടെ, ഒരിക്കൽ ശരിയായില്ല, പരാജയപ്പെട്ടു എന്ന് വിചാരിച്ചു പരിശ്രമം ഉപേക്ഷിക്കരുത്. ചില നിശബ്ദതകൾക്കും അല്പം ചില പരിഹാസങ്ങൾക്കും അപ്പുറം ഒരു വിജയം നമ്മ കാത്തിരിക്കുന്നു.
. 'കാനാൻ' എന്ന വാക്കിന്റെ അർത്ഥം 'തീക്ഷണത' എന്നാണ് . കൂടുതൽ തീക്ഷ്ണമായി അവൾ വീണ്ടും ഈശോയോട് അപേക്ഷിക്കുന്നു. തമ്പുരാന്റെ മൗനം നമ്മുടെ തീക്ഷ്ണത കൂട്ടാൻ വേണ്ടിയാണ് അല്ലാതെ കുറക്കാനല്ല. ദൈവത്തിന്റെ മൗനത്തിനു മുന്നിൽ മടുപ്പു തോന്നാതെ തീക്ഷ്ണമായ പ്രാർത്ഥിക്കുക, പരിശ്രമിക്കുക അനുഗ്രഹം പിടിച്ചു വാങ്ങുക..
സ്ത്രീയെ .. നിന്റെ വിശ്വാസം വലുതാണ് എന്നാണ് ഈശോ പറയുന്നത്. (ഈശോ വേറെ ചിലരുടെ അടുത്തും ഇങ്ങനെ പറയുന്നു കെട്ടോ Eg: ശതാധിപനോട്.)
ഇതേ ഈശോ പലപ്പോഴും ശിഷ്യന്മാരുടെയും യഹൂദരുടെയും വിശ്വാസത്തെ ചെറുതാണ്, അല്പമാണ് എന്ന് പറയാറുണ്ട്. വലിയ വിശ്വാസത്തിന്റെ ഉടമകളായിതീരുക എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി. വിശ്വാസത്തിന്റെ വലിപ്പമാണ് അത്ഭുതങ്ങളുടെ അളവുകോൽ.
എങ്ങനെയാണ് വലിയ വിശ്വാസം ഉണ്ടെന്നു അറിയുക. പരാജയങ്ങളിലും പരിഹാസങ്ങളിലും പതറാതെ പിടിച്ചു നിൽക്കു എന്നതാണ് വലിയ വിശ്വാസത്തിന്റെ ലക്ഷങ്ങളിൽ ഒന്നു .
നായ്ക്കൾ എന്നുള്ളതുകൊണ്ട് യഹൂദർ പ്രധാനമായും ഉദ്ദേശിക്കുന്നത് 'വിജാതീയരെ' ആണ്. ആ വിജാതീയ സ്ത്രീയെ സംബന്ധിച്ചു അത് ഒരു insult ആയിരുന്നിരിക്കാം. എന്നാല ഈശോ നല്കുന്ന ആ ഇൻസൾട്ട്/ പരിഹാസം സഹിക്കാൻ അവളുടെ വലിയ വിശ്വാസം തയ്യാറാകുന്നു. ജീവിതത്തിൽ തമ്പുരാൻ നിന്നും മനുഷ്യന്മാരുടെ കയ്യിൽനിന്നും ഒരുപാട് പരിഹാസം ചിലപ്പോൾ നമുക്ക് കേൾക്കേണ്ടിവരും. വിശ്വാസത്തിൻറെ പേരിൽ, പരാജയത്തിന്റെ പേരിൽ, നിറത്തിന്റെ പേരിൽ,സമ്പത്തിന്റെ കുറവിന്റെ പേരിൽ കഴിവില്ലായ്മയുടെപേരിൽ etc. പക്ഷെ അതിനു മുന്നിൽ നഷ്ടധൈര്യരാകരുത്. എന്നാണ് ഈ സ്ത്രീയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ("Insult ആണ് മുരളി....., ഏറ്റവും വലിയ Investment...")
2. പിള്ളേർക്ക് വേണ്ടി പ്രാർത്ഥിക്കുക
കഴിഞ്ഞ ഞായറാഴ്ച ഒരപ്പൻ പിശാചു ബാധിച്ച തൻറെ മകനുവേണ്ടി പ്രാർത്ഥിക്കുവാനായി അവനെ സുഖപ്പെടുത്തുവാനായി ആ മകനെയും കൊണ്ട് ഈശോയുടെ അടുത്തു വരുന്ന സംഭവമാണ് വായിച്ചത്. ഈ ഞായറാഴ്ച ഒരമ്മ പിശാശ് ബാധിച്ച തന്റെ മക്കൾക്ക് വേണ്ടി അവളുടെ സൗഖ്യത്തിനായി ഈശോയുടെ അടുത്ത് യാചിക്കുന്ന സംഭവമാണ് നമ്മൾ വായിക്കുന്നത് . രണ്ടു കാര്യത്തിലും common ആയിട്ടുള്ള കാര്യം ഇതാണ് . മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന parents.... ആദ്യത്തെ കേസിൽ അപ്പൻ ഇന്നത്തെ കാര്യത്തിൽ 'അമ്മ. ആദ്യത്തെ കാര്യത്തിൽ മകൻ. എന്നത്തെ വായനയിൽ മകൾ അത്രേ ഉള്ളൂ.. അങ്ങനെ അപ്പനും അമ്മയും ഈശോയുടെ അടുത്ത് വന്ന് കരഞ്ഞു നിലവിളിച്ച് പ്രാർത്ഥിക്കുമ്പോൾ ഈശോ അവർക്ക് സൗഖ്യം നൽകുന്നു. അതായത് മക്കൾക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കാനായിട്ടുള്ള ഉത്തരവാദിത്തമാണ് ഓരോ മാതാപിതാക്കന്മാർക്കും ഉള്ളത് . പണ്ട് മിലാനിലെ കത്തീഡ്രലിൽ ഒരമ്മ തന്റെ മകനുവേണ്ടി വർഷങ്ങളോളം ഈശോയുടെ മുമ്പിൽ കരഞ്ഞ പ്രാർത്ഥിച്ചപ്പോൾ അവിടുത്തെ വികാരിയച്ചൻ അവളോട് പറഞ്ഞ കാര്യം നമുക്കറിയാം 'മകളെ .. നിന്റെ കണ്ണുനീരിന്റെ പുത്രൻ നഷ്ടപ്പെട്ടു പോകുവാൻ നല്ലവനായ ദൈവം ഇട വരുത്തില്ല എന്ന്.." അതു ആരൊക്കെയാണെന്നും നമുക്കറിയാം ... ആ അമ്മ വി. മോനിക്ക (മോണിക്ക ബെലൂച്ചി അല്ല കെട്ടോ...) ആ അമ്മയുടെ മകൻ വി. അഗസ്തിനോസ്. ആ അമ്മയോട് ആശ്വാസവാക്കു പറഞ്ഞതാവട്ടെ വിശുദ്ധ അംബ്രോസ്. (അതവിടെ നിക്കട്ടെ..)
നമ്മുടെ പിള്ളേർ പൈശാചികമായ പല അടിമത്വത്തിനും വിധേയരായിരിക്കുകയാണ് . അത് ആൺകുട്ടി ആകട്ടെ പെൺകുട്ടിയാകട്ടെ.. ( ആൺ കുട്ടികളാണ് കുറച്ചു കൂടി മെച്ചം അല്ലേ...) . ദേഷ്യം, വാശി..., അലർച്ച, വേണ്ടാത്ത ബന്ധങ്ങൾ, ഭക്ഷണ ഭ്രമം, യാത്രാ കമ്പം, ധൂർത്ത്, വേണ്ടാത്ത കൂട്ടുകെട്ടുകൾ , ദുശീലങ്ങൾ, addiction... അങ്ങനെ നീണ്ടു പോകുന്നു. മക്കൾ ഇത്തരം തെറ്റായ കാര്യങ്ങളിൽ പെട്ടുപോയി എന്ന് തിരിച്ചറിയുന്ന parents അവർക്കുവേണ്ടി പ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കണം. എത്രനാൾ പ്രാർത്ഥിക്കണം....? മകളുടെ സൗഖ്യം കിട്ടുന്നതുവരെ ആ അമ്മ ഈശോയുടെ മൗനവും പരിഹാസവും അവഗണിച്ചുകൊണ്ട് അവന്റെ പിന്നാലെ വന്നു അപേക്ഷിച്ചു എന്നുള്ളതാണ് കാര്യം... അതായത് നമ്മുടെ ആവശ്യം നിറവേറ്റി കിട്ടുന്നതുവരെ പ്രാർത്ഥിക്കണം. "ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ കണ്ടെത്തും, മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ പറയുക. എപ്പോ ലഭിക്കും എപ്പോ കണ്ടെത്തും എപ്പോ തുറക്കപ്പെടും എന്ന് കൃത്യമായിട്ട് പറയുന്നില്ല .... എന്ന് വെച്ചാൽ ലഭിക്കുന്നവരെ ചോദിക്കുക . കണ്ടെത്തണവരെ അന്വേഷിക്കുക, തുറക്കുന്നവരെ മുട്ടികൊണ്ടിരിക്കുക. അത്തരമൊരു പ്രാർത്ഥനാ ശൈലിക്ക് ഉത്തമ ഉദാഹരണമാണ് ഉദാഹരണമാണ് സുവിശേഷത്തിൽ ഈ 'അമ്മ.
3. രക്ഷ സാർവത്രികമാണ്.
ഈശോയുടെ അനുഗ്രഹം തിരഞ്ഞെടുക്കപ്പെട്ടവർ എന്നു കരുതുന്ന യഹൂദർക്കു മാത്രം അല്ല വിജാതീയർക്കും കൂടി അവകാശപെട്ടതാണ് എന്നു കാണിക്കാൻ വേണ്ടിയാണ് ഇമ്മടെ മത്തായി ഈ ഭാഗം എഴുതുന്നത്. ഈ ദൈവം എന്നു പറയുന്ന വ്യക്തി ആരുടെയും private property ഒന്നും അല്ല. വിശ്വാസവും അത്ഭുതവും ആരുടെയും കുത്തക അവകാശവും അല്ല. എല്ലാ ജാതികളെയും ഒരു പോലെ സ്നേഹിച്ചവൻ ആണ് ഈശോ. ഇമ്മടെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അമ്പലക്കാരും പള്ളിക്കാരും അവനു ഒരുപോലെ ആയിരുന്നു . മതത്തിന്റെയും ജാതിയുടെയും സമുദായത്തെയും പേരുകൾ പറഞ്ഞു തമ്മിൽ തല്ലി കൊണ്ടിരിക്കുന്ന ഈ കാലത്ത് ക്രിസ്തുവിന്റെ മനോഭാവം ജീവിതത്തിൽ ഉണ്ടാവുന്നത് നല്ലതാണ്. കാതോലിക്കാ സഭ നമ്മളെ പഠിപ്പിക്കുന്നത് മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും യും ബഹുമാനിക്കാനും ആദരിക്കാനും ആണ്. "മറ്റു മതങ്ങളിൽ നന്മയുടെയും സത്യത്തെയും അംശങ്ങളുണ്ട്" (LG- Lumen Gentium -16) "എല്ലാ മനുഷ്യനെ പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ രശ്മികൾ മറ്റുമതങ്ങൾ ഉണ്ട്" ( NA-Nostre Aetate 2,) ,"മറ്റു മതങ്ങളെ ബഹുമാനിക്കാനും അവയുടെ ആധ്യാത്മിക വശങ്ങളെ ബഹുമാനിക്കാനും സഭ ആവശ്യപ്പെടുന്നു" (NA-3). എന്നു വച്ചാൽ മറ്റുള്ളവരെ- മതത്തെ, വർഗ്ഗത്തെ,സമുദായത്തെ, ജെൻഡറിനെ -ബഹുമാനിക്കാൻ പഠിക്കുക. നന്മ ചെയ്യുന്നതിൽ ഒരു പരിധിയിൽ കൂടുതൽ വിവേചനം കാണിക്കാതിരിക്കുക.
ഏലിയാ-സ്ളീവാ-മൂശ 05⌄
Homily 01 - Matthew 17:14-21⌄
Homily 02 - Matthew 17:14-21⌄
Homily 03 - Matthew 17:14-21⌄
Homily 04 - Matthew 17:14-21⌄
Homily 05 - Matthew 17:14-21⌄
Homily 06 - Matthew 17:14-21⌄
Homily 07 - Matthew 17:14-21⌄
Homily 08 - Matthew 17:14-21⌄
Homily 09 - Matthew 17:14-21⌄
Homily 10 - Matthew 17:14-21⌄
Homily 11 - Matthew 17:14-21⌄
Homily 12 - Matthew 17:14-21⌄
Homily 13 - Matthew 20: 1-16⌄
ഞായർ 5
മത്തായി 20: 1-16
Historical Background
(മത്തായിയുടെ) ആദിമ സഭയിൽ നേരത്തെ തന്നെ യഹൂദ ക്രിസ്ത്യാനികളും (നേരത്തെ വന്നവർ) വിജാതീയ ക്രിസ്ത്യാനികളും (വൈകി വന്നവർ) തമ്മിൽ ഒരു അകൽച്ച ഉണ്ടായിരുന്നു. ഇവർ രണ്ടു പേരും യജമാനന് ( ദൈവം) ഒരുപോലെ ആണെന്നും രണ്ടു പേർക്കും തുല്യവേതനം (സ്വർഗ്ഗരാജ്യം ) ലഭിക്കുമെന്നാണ് മത്തായി പറയാൻ ശ്രമിക്കുന്നത്. ഇരുക്കൂട്ടർക്കു ഇടയിലുള്ള വേർതിരിവ് അവസാനിപ്പിക്കാനാണ് പുള്ളിക്കാരൻ ഈ ഉപമയിലൂടെ ശ്രമിക്കുന്നതും.
Interpretation
3 മൂല പാപങ്ങൾ
1. മോഹം × അടക്കം
തങ്ങൾക്ക് കൂടുതൽ ലഭിക്കുമെന്ന് ആദ്യം വന്നവർ വിചാരിച്ചു (മോഹിച്ചു).
അവരുടെ (അതി) മോഹമാണ് അവരെ കൂടുതൽ നിരാശരാക്കിയത് ആശകൾ ആണ് ( മോഹം)എല്ലാ ദുഃഖത്തിനും കാരണമെന്നാണ് ബുദ്ധൻ പറഞ്ഞത്. അമിതമായ expectation ഒന്നിനെക്കുറിച്ചും ആരെക്കുറിച്ച് ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ജോലിക്ക് സ്ഥാനക്കയറ്റം കിട്ടും, പരീക്ഷയിൽ നല്ല മാർക്ക് കിട്ടും, വിദേശത്തേക്ക് വിസ ഉടൻ ശരിയാകും, അടുത്ത മാറ്റത്തിൽ നല്ല പള്ളി കിട്ടും , മെത്രാൻ അച്ചൻ എന്നെ ഉടൻ പഠിക്കാൻ വിടും... എന്നിങ്ങനെയുള്ള ഉള്ള നമ്മുടെ അമിത expectations പലപ്പോഴും നമ്മെ നിരാശരാക്കുന്നു.
ആവശ്യത്തിൽ കൂടുതൽ ആഗ്രഹിക്കുന്നത് തെറ്റില്ല . പക്ഷേ ആഗ്രഹത്തിനും ഒരു പരിധി വയ്ക്കണം. അതല്ലെങ്കിൽ അത് നമ്മെ കൂടുതൽ നിരാശരാക്കിയേക്കാം . (അതി)മോഹം മൂല പാപങ്ങളിൽ പെട്ടതാണ്. അതിനെ ഒന്ന് നിയന്ത്രിക്കുന്നതിൽ തെറ്റില്ല. ഒരല്പം അടക്കം ജീവിതത്തിൽ പാലിക്കുന്നത് നല്ലതാണ്. മോഹിച്ചത് കിട്ടിയില്ലെങ്കിൽ പരാതിയായി , പരിഭവമായി... ഉപമയിൽ കാണുന്നതും അതാണ്
"അതു വാങ്ങുമ്പോൾ അവർ വീട്ടുടമസ്ഥനു എതിരെ പിറുപിറുത്തു തുടങ്ങി."
നമ്മൾ മോഹിച്ചത് നമുക്ക് കിട്ടിയില്ലെങ്കിൽ പിന്നെ ആകെ പ്രശ്നമായി.... സഭയിലെയും രാഷ്ട്രീയത്തിലെയും പല പ്രശ്നഹൾക്കും കാരണം ഈ (അതി) മോഹം എന്ന മൂല പാപം ആണെന്ന് തോന്നുന്നു. അതുകൊണ്ടു 'അടക്കം' എന്ന പുണ്യം അഭ്യസിക്കുക.
ഒള്ളതുകൊണ്ട് (ഓണം പോലെയോ... ക്രിസ്തുമസ് പോലെയോ ) തൃപ്തിപ്പെട്ടു ജീവിക്കാൻ പറ്റിയാൽ വല്യ കാര്യം. അതാണ് ഇന്നത്തെ കാലത്തെ പുണ്യം
*2. 'മടി/ അലസത' × ഉത്സാഹം*
നിങ്ങൾ എന്തിന് അലസമായി നിൽക്കുന്നു? യജമാനൻ ചോദിക്കുന്ന ഒരു ഒന്നൊന്നര ചോദ്യമാണിത്? നമ്മളെ ബാധിച്ചിരിക്കുന്ന ഒരു വലിയ വ്യാധിയാണ് അലസത.
"അലസന്റെ മനസ് പിശാചിന്റെ പണി പുരയാണ് എന്നു പറയാറുണ്ട്." (Idel mind is devil's work shop). ഇമ്മള് ലൂസിഫർ ചേട്ടന് വാടകയ്ക്ക് കൊടുത്തിരിക്കുന്ന നമ്മുടെ ആ പണിപുര ഒന്നു തിരിച്ചു വാങ്ങുന്നത് നല്ലതാണ്.
"എല്ലാകാര്യങ്ങളിലും ഇടപെടുകയും എന്നാല്‍, ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയ്യുന്ന ചിലര്‍ നിങ്ങളുടെയിടയിലുണ്ടെന്നു ഞങ്ങള്‍ കേള്‍ക്കുന്നു."
2 തെസ 3 : 11. ഇതു ഇമ്മടെ പൗലോസ് ശ്ലീഹാ ഇമ്മളെ ഉദേശിച്ചൊന്നും പറഞ്ഞതല്ലല്ലോല്ലേ....? ഏത്....? പണ്ട് ആമയും മുയലും തമ്മിലുള്ള ഓട്ടം മത്സരത്തിൽ മുയലിന് സംഭവിച്ച സംഭവിച്ച അതേ അപകടം. അലസത / മടി ഗൗരവമേറിയ മൂല പാപങ്ങളിൽ പെടുന്ന ഒന്നാണന്നറിയാമല്ലോ.
.? പണി പിന്നെ ചെയ്യാം, പഠനം പിന്നെ ചെയ്യാം, യാത്ര പിന്നെ ചെയ്യാം, home work പിന്നെ ചെയ്യാം, കണക്ക് ശരിയാക്കൽ , പാത്രം കഴുകൽ, അലക്കൽ.... അങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്.... മടി എന്ന മൂല പാപത്തിനുള്ള
മറുമരുന്ന് 'ഉത്സാഹം' അഥവാ 'തീക്ഷ്ണത' എന്ന് തന്നെയാണ്. എന്നുവെച്ചാൽ ഒരല്പം ഉത്സാഹത്തോടെ തീക്ഷ്ണമായിട്ട് കാര്യങ്ങൾ ചെയ്യുക. എപ്പോഴും മടി/ അലസത കൂടാതെ Busy ആയിരിക്കുക. മടിയൻ മല ചുമക്കും... ( ചുമന്നു ചുമന്ന് ഇപ്പ ശീലായി അല്ലെ....)
3. അസൂയ × ഉപവി
യജമാനൻ നല്ലവനായതുകൊണ്ട് ചില ഭൃത്യന്മാർക്ക് അവനോട് അസൂയ തോന്നി എന്നുള്ളതാണ് സുവിശേഷം പറയുന്നത്. അസൂയ എന്നതിന് ബൈബിളിലെ കൃത്യമായ വാക്ക് 'evil /bad eye ' എന്നൊക്കെയാണ് ( മനസിലാക്കാൻ എളുപ്പത്തിന് അസൂയ എന്നു translate ചെയ്തു എന്ന് മാത്രം) .
അതായത് മറ്റൊരാൾക്ക് ഒരു നന്മ വരുമ്പോഴും അയാളോട് എന്റെ ഉള്ളിന്റെ ഉള്ളിൽ വരുന്ന ഒരു വിഷമം ഏതാണ്ട് ദതാണ് അസൂയ . അല്ലെ....?ഒരാൾക്ക് സാമ്പത്തിക നേട്ടം വരുമ്പോൾ, വിജയം വരുമ്പോൾ, പരീക്ഷയിൽ നല്ല മാർക്ക് കിട്ടുമ്പോൾ, നല്ല സ്ഥാനത്ത് എത്തുമ്പോൾ, ജീവിതത്തിൽ ഏതെങ്കിലും നേട്ടം ഉണ്ടാകുമ്പോൾ നമ്മുടെ ഉള്ളിൽ തോന്നുന്ന ഒരു ചെറിയ വിഷമം . വിശുദ്ധ പാപം (Holy Sin) എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഏത്....? ഇത്തവണ ഓണം ബമ്പർ 25 കോടി അടിച്ചവനോട് നമുക്ക് തോന്നുന്ന ഒരു വികാരം.... ദതാണ് അസൂയ... (ആളെ കണ്ടെത്തിയോ എന്തോ...?). പിന്നെ ഈ അസുഖത്തിന് ഇതുവരെ മരുന്നു കണ്ടെത്തിയിട്ടില്ല എന്നറിയമല്ലല്ലോല്ലേ... അതുകൊണ്ടു ജാഗ്രതൈ...!!
ബൈബിളിൽ അസൂയ എന്ന പാപത്തിന് വലിയ അനന്തരഫലമാണ് ഉള്ളത് . കായേലിന് അബേലിനോട് അസൂയ തോന്നുന്നു, ഫിലിസ്ത്യർക്ക് ഇസഹാക്കിന്റെ സമൃദ്ധിയിൽ അസൂയ തോന്നുന്നു, ജോസഫിനോട് അവന്റെ സഹോദരന്മാർക്ക് അസൂയ തോന്നുന്നു, ഈശോയോട് ഫാരിസേയ ക്ക് അസൂയ തോന്നുന്നു എന്നൊക്കെ ബൈബിളിൽ നമ്മൾ വായിക്കുന്നുണ്ട്. മറ്റൊരാളോട് അസൂയ നമുക്കും തോന്നാം. പക്ഷേ അതു നമ്മെ വലിയ അപകടത്തിൽ കൊണ്ട് എത്തിച്ചേക്കാം. കയേൽ അബലിനോട് ചെയ്തതും ജോസഫിന്റെ സഹോദരന്മാർ അവനോടു ചെയ്തതും യഹൂദർ പ്രമാണികൾ ഈശോയോട് നമുക്കറിയാമല്ലോ. അതുകൊണ്ട് അസൂയ എന്നുള്ള പാപം മൂല പാപങ്ങളിൽ ഒന്നാണ്. അതിന് നമ്മെ തന്നെ വിട്ടുകൊടുക്കാതിരിക്കുക. അസൂയ എന്ന മൂല പാപത്തിനു പകരം സ്നേഹം / ഉപവി എന്ന പുണ്യം അഭ്യസിക്കുക.
എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്കര്‍മങ്ങളും ഉണ്ട്.
യാക്കോബ് 3 : 16
Homily 14 - മത്തായി 24: 29-36⌄
ഏലിയ -സ്ലീവ- മൂശാകാലം ഞായർ -5
സ്ലീവ - ഞായർ 2
മത്തായി 24: 29-36
Background
ലോക അവസാനവുമായി ബന്ധപ്പെട്ട വായനകളാണ് ഈ ആഴ്ച്ചയിലും നാം കേൾക്കുക. ആദ്യവായ ഉല്പത്തി പുസ്തകത്തിൽ വെള്ളപ്പൊക്കത്തിനു ശേഷം ദൈവം നോഹയുമായി ഒരു ഉടമ്പടി സ്ഥാപിക്കുന്ന ഭാഗം കേൾക്കുന്നു. രണ്ടാം വായനയിൽ ഏതാണ്ട് യുഗന്ത്യവുമായി ബന്ധപ്പെടുത്താവുന്ന ദാനിയേൽ പ്രവാചകൻറെ ചില ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ലേഖനത്തിൽ പൗലോസ് ശ്ലീഹ കുരിശിന്റെ മഹത്വത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും എടുത്തുപറയുന്നു. സുവിശേഷമാകട്ടെ ഈശോയുടെ യുഗാന്ത്യ പ്രഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Interpretation
1. ഭയമല്ല, ജാഗ്രതയാണ് ആവശ്യം
രണ്ടുമൂന്ന് ആഴ്ചയായിട്ട് ലോകാവസാനത്തെ കുറിച്ചുള്ള കഥകളും സംഭവങ്ങളും പറഞ്ഞു മനുഷ്യന്മാരെ പേടിപ്പിച്ചു കൊണ്ടിരിക്കുകയാണ് നമ്മൾ . ഇന്നത്തെ വായനയും ഏറെ കുറെ അതു തന്നെയാണ് . (ഏതാണ്ട് ഈ ഭാഗം 2 ആഴ്ച്ച മുൻപ് നമ്മൾ വായിച്ചതാണ്. വേറെ വായന ഒന്നും കിട്ടാത്തതുകൊണ്ട് ആണോ എന്തോ ഈ ലോകാവസാന വായനകൾ റിപ്പീറ്റ് ചെയ്തുവരുന്നത് ... ഏലിയ സ്ലീവ മൂശ കാലമല്ല ... ലോകവസാനമാണല്ലോ പ്രധാന ധ്യാന വിഷയം.....)
കുട്ടിക്കാലത്ത് അന്തിക്രിസ്തു (Anti Christ) എന്ന് പറയുന്ന ഒരു പ്രയോഗം നമ്മുടെ നാടുകളിൽ കേൾക്കാമായിരുന്നു. അവസാന നാളുകളിൽ അന്ത്യക്രിസ്തു വരും എന്നത് വളരെ ഭീതിയോടെയാണ് പല പുസ്തകങ്ങളിലും സിനിമകളിലും അവതരിച്ചിരിക്കുന്നത്. ലോക അവസാന നാളുകളിൽ പ്രത്യക്ഷപ്പെടുന്ന തിന്മയുടെ ശക്തിയുടെ പ്രതീകമാണ് അന്തിക്രിസ്തു.
പൗലോസ് അതിനെ അധർമ്മത്തിന്റെ മനുഷ്യൻ (2 തെസ്ലോനിക്ക 2:3) എന്നും വെളിപാട് പുസ്തകത്തിൽ മൃഗം ( വെളിപാട് 3) എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട്. എന്ന് പറഞ്ഞാൽ ക്രിസ്തുവിൻറെ ഒരു പ്രതിയോഗിയായി അവസാന നാളുകളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം അതാണ് അന്തിക്രിസ്തു. ഇത് പുരാതന കാലം മുതലുള്ള ഒരു സങ്കല്പമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇപ്രകാരം ഒരു ചിന്ത നിലനിൽക്കുന്നു.
കാര്യം എന്തു തന്നെയായാലും ലോകാവസാനത്തെ കുറിച്ചുള്ള ഭീതി ആദ്യകാല മുതലേ മനുഷ്യൻറെ മനസ്സിലുണ്ട് . പല വർഷങ്ങൾ പലതായി അതിനെക്കുറിച്ച് നമ്മൾ കെട്ടിട്ടുണ്ട്.
ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) റിസർച്ചിംഗ് വിങ് മേധാവികളിൽ ഒരാൾ ജേക്കബ് കോക്സൺ ഈ സെപ്റ്റംബർ ആദ്യവാരം രാജി വച്ചത് വലിയ വാർത്തയായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ നിർമ്മിത ബുദ്ധിയുടെ (AI) കുതിച്ചുചാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിൽ ആക്കുമെന്നും അതു ലോകത്തിൻറെ അവസാനത്തിലേക്ക് നയിക്കുമെന്നും എന്നാൽ ഇതൊന്നും ബന്ധപ്പെട്ടവർ ഗൗരവത്തിൽ പരിഗണിക്കുന്നില്ല എന്നുള്ള കാരണങ്ങൾ ആണ് അദ്ദേഹം രാജിവെക്കാൻ കാരണമായി പറയുന്നത്. എന്ന് പറഞ്ഞാൽ ഈ AI technology നമ്മുടെ ലോക അവസാനത്തിനു കാരണമാകും എന്നു ചിലർ കരുതുന്നു.....
ആത്മീയരായ ചില വ്യക്തികൾ ആകട്ടെ ഈശോയുടെ മരണത്തിൻറെ 2000 വർഷത്തിൽ എന്ന് പറഞ്ഞാൽ 2033ൽ ലോകം അവസാനിക്കും എന്ന് വിചാരിക്കുന്നു. (എന്നാൽ ഈശോ മരിച്ചത് ഏകദേശം AD 27 ആണ് എന്ന് പറയുന്നു. ജനിച്ചത് ഏകദേശം BC4-6 ആണെന്നും . അങ്ങനെ നോക്കിയാൽ 2027ൽ- അടുത്തവർഷം ലോകം അവവസാനിക്കുമോ എന്തോ ....? വൈറ്റ് ചെയ്യാം....!!)
അന്യഗ്രഹ ജീവികൾ (Aliens) ഉടനെ തന്നെ നമ്മുടെ ലോകത്തെ ആക്രമിച്ചു കീഴ്പ്പെടുത്തും അങ്ങനെ ലോകം അവസാനിക്കും എന്നൊക്കെയാണ് മറ്റൊരു സിദ്ധാന്തം...
ലോകാവസാന കഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ശാസ്ത്രീയമായും മതപരമായും സാഹിത്യപരമായും അനേകം തെളിവുകൾ അതിനായി പലരും മുന്നോട്ടു വക്കുന്നു.... ഇത്തരത്തിലുള്ള ലോകാവസാന സിദ്ധാന്തങ്ങൾക്ക് ഒരു അവസാനവുമില്ല എന്നുള്ളതാണ് ഏറ്റവും രസകരമായ അവസ്ഥ....
ലോകം എപ്പോൾ അവസാനിച്ചാലും അതിന് നേരിടാനായി തയ്യാറാവുക എന്നുള്ളതാണ്... അതായത് കർത്താവ് എപ്പോൾ വന്നാലും അവനെ സ്വീകരിക്കാൻ നാം ഒരുക്കത്തിൽ ആണോ എന്നുള്ളതാണ് പ്രധാന കാര്യം...
കഥ പഴയതാണ്....
കൂട്ടുകാർ ഏതാനും പേർ ഫുട്ബോൾ കളിക്കുന്നു.. കൂട്ടത്തിൽ ഒരുത്തൻ മറ്റുള്ളവരോട് ചോദിക്കുന്നു ഇപ്പോൾ ലോകം അവസാനിച്ചാൽ നീ എന്ത് ചെയ്യും...? ഒരുത്തൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് ഓടിപ്പോകും... മറ്റൊരുത്തൻ പറഞ്ഞു ഞാൻ പള്ളിയിൽ പോയി കുമ്പസാരിച്ചു പ്രാർത്ഥിക്കും....
വേറെ ഒരുത്തൻ പറഞ്ഞു ഞാൻ പോയി തെറ്റ് ചെയ്തവരോട് മാപ്പ് ചോദിക്കും . എന്നാൽ ഇമ്മടെ hero ഇങ്ങനെ മറുപടി പറഞ്ഞു "ഞാൻ ഫുട്ബോൾ കളിച്ചുകൊണ്ടെ യിരിക്കും ...." അവനാണ് വിശുദ്ധ ഡൊമനിക്ക് സാവിയോ... എന്നുപറഞ്ഞാൽ ലോകമെപ്പൊഴവസാനിച്ചാലും ശരി അതിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.. കൊറോണ കാലത്തെ caption പോലെ...." ഭയമല്ല, ജാഗ്രതയാണ് നമുക്ക് ആവശ്യം...!"
*2. ലക്ഷണം കണ്ടു മനസ്സിലാക്കുക
ലോകാവസാനത്തിന്റെ ചില സൂചനകൾ നൽകിക്കൊണ്ട് അത് സമീപിച്ചിരുന്നു എന്ന് മനസ്സിലാക്കാനാണ് ഈശോ പറയുന്നത്. അത്തിമരത്തെ ഉദാഹരണമായി അവൻ അവതരിപ്പിക്കുന്നു. എന്നു പറഞ്ഞാൽ ചില ലക്ഷണങ്ങൾ കണ്ടുകൊണ്ട് കാര്യത്തെ മനസ്സിലാക്കുക.
നമുക്കറിയാം.... ഒരു വ്യക്തിക്ക് ഒരു രോഗമുണ്ടെന്ന് ഡോക്ടർ മനസ്സിലാക്കുന്നത് അതിന്റെ ലക്ഷണം നോക്കിയാണ്....
കാലാവസ്ഥയിലെ മാറ്റങ്ങൾ മഴ, വെയിൽ ഇതൊക്കെ കാലാവസ്ഥ വിദഗ്ധർ പ്രവചിക്കുന്നത് ചില ലക്ഷണങ്ങൾ നോക്കിയാണ് ...
എക്കണോമിക് മേഖലയിലെ ചിലർ ചില കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും കമ്പനികളുടെ വളർച്ചയും തളർച്ചയും അടിസ്ഥാനപ്പെടുത്തിയ ചില ലക്ഷണങ്ങൾ നോക്കിയാണ് ....
പരീക്ഷക്ക് പഠിക്കാനിരിക്കുന്ന ഒരു കുട്ടി കഴിഞ്ഞ പരീക്ഷക്ക് ചോദിച്ചതും ചോദിക്കാതിരിക്കുന്നതുമായ ചില ചോദ്യങ്ങളുടെ ലക്ഷണങ്ങൾ നോക്കിയാണ് ചിലതു പഠിക്കുന്നതും ചിലത് പഠിക്കാതെ വിടുന്നതും..
എന്തിന്.... വികാരിയച്ചൻ ഇപ്പ നല്ല മൂഡിൽ ആണോ അല്ലയോ എന്ന് catechism teachers കണ്ടെത്തുന്നതും ചില ലക്ഷണങ്ങൾ നോക്കിയാണ്...
എന്നു പറഞ്ഞാൽ പലകാര്യങ്ങളിലും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് ഓരോരോ ലക്ഷണങ്ങൾ നോക്കിയാണ്.
ലോകാവസാനത്തിന്റെയും ലക്ഷണങ്ങൾ നോക്കി മനസിലാക്കാൻ ഈശോ നമ്മോട് പറയുന്നത് ...
ഇനി ഇത് മാത്രമല്ല, നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന ചില സംഭവങ്ങൾ നമുക്ക് സംഭവിക്കാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമായി തന്നെ കണ്ടു മനസിലാക്കണം
ഉദാഹരണത്തിന് സാമ്പത്തികമായി കടമെടുത്ത കുടുംബത്തിന്റെ ആത്മഹത്യ ഉത്തരവാദിത്വമില്ലാത്ത സാമ്പത്തിക ക്രയവിക്രയം നമ്മുടെ ജീവിതം തന്നെ താറുമാറാക്കും എന്നതിന്റെ ലക്ഷണം നമുക്ക് കാണിച്ചുതരുന്നു ...
അല്ലെങ്കിൽ നമ്മുടെ യുവജനങ്ങളുടെ മൈഗ്രേഷൻ നമ്മുടെ പള്ളികളിൽ ഭാവിയിൽ വൃദ്ധന്മാരുടെ കൂട്ടയ്മയായ മാറിയേക്കാം എന്നതിന്റെ എന്നതിൻറെ ലക്ഷണം നമുക്ക് കാണിച്ചിരുന്നു ...
അതുമല്ലെങ്കിൽ നമ്മുടെ ക്രിസ്ത്യൻ ജനസംഖ്യയിലെ വന്നുകൊണ്ടിരിക്കുന്ന വലിയ കുറവ് വരാനിരിക്കുന്ന ചില സാമൂഹിക - രാഷ്ട്രീയ വിപത്തിന്റെ ലക്ഷണങ്ങൾ നമുക്ക് കാണിച്ചുതരുന്നു ....
എന്നു പറഞ്ഞാൽ നമ്മുടെ സമൂഹത്തിൻറെ/ സഭയുടെ നിലനിൽപ്പിന് തടസ്സമാകുന്ന ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരുമ്പോൾ അതിനു വേണ്ട വിധം നമ്മൾ പ്രതിരോധിക്കണം കരുതിയിരിക്കണം എന്ന് ഓർമ്മിപ്പിക്കുവാനാണ്.
പറഞ്ഞു വരുന്നത് ESA (Ecologically Sensitive Area) യുടെ പുതിയ വിജ്ഞാപനത്തെ കുറിച്ചാണ്....
ESA യുടെ പുതിയ വിജ്ഞാനപനത്തിലും കർഷകന്റെ കൃഷിഭൂമിയും വാസസ്ഥലവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് വരാൻ പോകുന്ന ഒരു അപകടത്തിന്റെ ലക്ഷണമായി കാണണം.
ഡെമോക്ലേസിന്റെ വാൾ പോലെ കേരളത്തിലെ മലയോര ജനതയുടെ ശിരസിന് മുകളിൽ ഈ വാൾ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി.... സർക്കാരിന്റെയും മറ്റു രാഷ്ട്രീയക്കരുടെയും വാക്കുകളെ നമ്മൾ എത്രമാത്രം ഇനിയും വിശ്വസിക്കും.... കടലിന്റെ മക്കളുടെ ഭൂമി അവർക്ക് കൊടുക്കും എന്ന വാഗ്ദാനത്തിലും ഇത്തരം രാഷ്ട്രീയ ക്കാരുടെ ഇരട്ടത്താപ്പ് നമ്മൾ കണ്ടതാണ്... അതുകൊണ്ട് ESA പുതിയ വിജ്ഞാപനത്തെ വരാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമായി കണ്ട് പ്രതിരോധിക്കുക തന്നെ വേണം.... മലയോര ജനതക്ക് ഐക്യദാർഢ്യം....
ഒരു കാര്യം കൂടി....
പ്രകൃതിയിൽ സംഭവിക്കുന്ന ഭയാനകമായ മാറ്റങ്ങളാണ് ലോകാവസാനത്തിന്റെ ലക്ഷണമായിട്ട് ഈശോ പറയുന്നത്....
ശ്രദ്ധിച്ചാൽ മനസിലാകും നമ്മുടെ പ്രകൃതിക്ക് ഗൗരവമായ ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂര്യൻറെ ചൂട് കൂടികൊണ്ടായിരിക്കുന്നു (യൂറോപ്പിലൊക്കെ എന്തായിരുന്നു ഈ വർഷം ചൂട്, ഇമ്മടെ നാട്ടിലും മോശമല്ല..) വെള്ളപ്പൊക്കം ഒരു തുടർ സംഭവവുമായി മാറുന്നു ... മേഘ വിസ്ഫോടനം , പർവതങ്ങളുടെ മഞ്ഞുരുകൽ എന്നിങ്ങനെ മുൻപ് കേട്ട് കേൾവി ഇല്ലത്തെ പല പ്രശ്നങ്ങളും ഇപ്പോൾ സ്ഥിരം സംഭവമായി .... ഒരുപക്ഷേ ഈ ലോകാവസാനം എന്ന് പറയുന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നായിരിക്കില്ല ... പടി പടിയായി സംഭവിക്കുന്ന ഒന്നായിരിക്കും.. പ്രകൃതിശക്തികളിൽ പലതും മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുള്ളത് അതിന്റെ ലക്ഷണമായി കണക്കാക്കാം...
എന്തു തന്നെയായലും പ്രകൃതിയെ സംരക്ഷിക്കണം എന്ന കാര്യത്തിൽ തർക്കമില്ല, AI മനുഷ്യനെ നശിപ്പിക്കുമോ എന്നറിയില്ല , പക്ഷെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ ഈ പ്രകൃതി നമുക്കിട്ടു പണി തരും... അതുറപ്പാണ്.... ഫ്രാൻസിസ് മാർപ്പാപ്പ ഈ കാര്യം ആവർത്തിച്ചു ഓർമിപ്പിച്ചിരുന്നു. ( സമയം കിട്ടുമ്പോൾ 'ലൗദാത്തോ സീ' ഒന്ന് വായിക്കുന്നത് നല്ലതാണ്)
ചുരുക്കത്തിൽ... പ്രകൃതി ശക്തികളെ സംരക്ഷിക്കണം എന്ന കാര്യത്തിൽ തർക്കമില്ല, പക്ഷെ അത് കർഷകന്റെ ശവക്കുഴി തോണ്ടി കൊണ്ടാകരുത്....
*3. വി. വിൻസെന്റ് ഡി. പോൾ*
ഇന്ന് വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നളാണ്. ഒരു കാലത്ത് കേരള കത്തോലിക്കാ സഭയുടെ (പ്രത്യകിച്ചു സീറോ മലബാർ സഭയുടെ) കാരുണ്യത്തിന്റെ മുഖമായിരുന്നു വിൻസെന്റ് ഡി പോൾ സംഘടന (ഇപ്പോഴും മോശമല്ല കെട്ടോ) ഓരൊ ഇടവകയിലെയും സാമ്പത്തിക പ്രതിസന്ധി ഉള്ള കുടുംബങ്ങളെ സഹായിക്കാൻ ഈ സംഘടന ഒരുപാട് സഹായിച്ചിട്ടുണ്ട്. ഈ സംഘടന ഔദ്യോഗികമായി ആരംഭിച്ചത് വാ. ഫ്രഡറിക് ഒസ്സാനം ആണെകിൽ കൂടി അവരുടെ സ്വർഗീയ മധ്യസ്ഥനാണ് വി. വിൻസെന്റ് ഡി പോൾ.
പതിനേഴം നൂറ്റാണ്ടിലെ (1581-1660) ഫ്രാൻസിൽ ജീവിച്ച കത്തോലിക്ക വൈദികനാണ് അദ്ദേഹം. ജീവിതത്തിൻറെ ഒരുപാട് കഷ്ടപ്പാടുകളുടെ അദ്ദേഹം കടന്നുപോയി. വൈദികനായ ശേഷവും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി അടിമയായി വിൽക്കപ്പെട്ടു, ദുരിതങ്ങളെ ഏറെ അനുഭവിച്ചു. എങ്കിലും ദൈവ വിശ്വാസം കൈവിടാതെ ജീവിക്കുകയും ശിഷ്ടകാലം മുഴുവനും പാവപ്പെട്ടവർക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് ആ വിശുദ്ധന്റെ ശ്രേഷ്ഠത.
നമ്മുടെ നാട്ടിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന് കാരണമായിട്ടുള്ള Vincentian Congregation , സിസ്റ്റേഴ്സ് നു വേണ്ടി Daughters of Charity congregation വിശുദ്ധൻ സ്ഥാപിച്ചിട്ടുണ്ട്.
വിശുദ്ധൻ നമ്മളെ ഓർമിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം *നമ്മൾ കാരുണ്യത്തിന്റെ മുഖമുള്ളവർ ആവുക* എന്നുള്ളതാണ്. എന്ന് നമ്മുടെ നാട്ടിൽ കത്തോലിക്കാ സഭയ്ക്കുള്ള വിലയുടെയും ബഹുമാനത്തിന്റെയും ഒരു അടിസ്ഥാന കാരണം സഭ നടത്തുന്ന കാരുണ്യ പ്രവർത്തങ്ങൾ തന്നെയാണ്.
കാരുണ്യം സഭയുടെ വ്യക്തി മുദ്രയാണ്(Charity is Our idendity)
കാരുണ്യ പ്രവർത്തനങ്ങൾ മാറ്റി നിർത്തിയിട്ടുള്ള സുവിശേഷപ്രഘോഷത്തിന് അതിൽതന്നെ പ്രസക്തിയില്ല. അതുകൊണ്ട് ഈ വിശുദ്ധനെ നമ്മൾ ഓർക്കുമ്പോൾ നമ്മുടെ കാരുണ്യം പ്രവർത്തനങ്ങളെ ഒന്നുകൂടി വിലയിരുത്താം. സഭയുടെ കാരുണ്യ പ്രവർത്തനങ്ങൾ വെറും ബിസിനസ് മാത്രമായി അധഃപതിക്കുന്നു എന്നുള്ള പഴി ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളായി... നമുക്ക് നഷ്ടപ്പെട്ട ആ സൽപ്പേര് വീണ്ടെടുക്കാൻ നമുക്ക് സാധിക്കണം.... നമ്മുടെ ഇടവകയിൽ നമ്മുടെ സഹായം ആവശ്യമുള്ളവരെ കണ്ടുപിടിച്ചു അവരെ സഹായിക്കുക എന്നത് ഓരോ ഇടവക അംഗത്തിന്റെയും കടമയാണ് എന്ന് പുണ്യാളൻ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്... ലോക അവസാനത്തെ കുറിച്ചാണല്ലോ നമ്മൾ ഈ നാളുകളിൽ ധ്യാനിക്കുന്നത്. ലോകം എപ്പോൾ അവസാനിച്ചാലും ശരി നമ്മുടെ കർത്താവ് നമ്മെ വിധിക്കുന്നത് നമ്മൾ ചെയ്തു കൂട്ടിയ കാരുണ്യപ്രവർത്തിയുടെ അടിസ്ഥാനത്തിലാണ് എന്ന കാര്യ മറക്കരുത്....
ചോദ്യവും ഉത്തരവും?
എന്താണ് ബൈബിളിലെ വെളിപാട് സാഹിത്യ ശൈലി (Apocalyptic Literature) ?
ഈ കഴിഞ്ഞ ഞായറാഴ്ചകളിലെ വായനകൾ വെളിപാട് സാഹിത്യ ശൈലിയിൽ ഉള്ളതായിരുന്നു. apokálypsis
എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം "മൂടുപടം നീക്കുക" അല്ലെങ്കിൽ "വെളിപ്പെടുത്തൽ ( To Reveal)" എന്നാണ്.
ബൈബിളിൽ പ്രധാനമായും ദാനിയേൽ പുസ്തകം, വെളിപാട് പുസ്തകം മത്തായി 24, മർക്കോസ് 13 അധ്യായങ്ങൾ ഈ ശൈലിയിൽ പെടും....
ഇത് ഒരു പ്രത്യേക കാലത്തിന് വേണ്ടി ഉണ്ടായ ഒരു ശൈലിയാണ്. അതായത് യഹൂദർ വലിയ പീഡനത്തിൽ ആയിരുന്നപ്പോൾ, ബാബിലോണിയ/ റോമാ സാമ്രാജ്യം അവരെ കൊന്നൊടുക്കിയപ്പോൾ അവർക്ക് പ്രത്യാശ നൽകാൻ വേണ്ടി ഈ ശൈലി ഉപയോഗിച്ചു...
ഈ ശൈലിയുടെ 5 പ്രധാന പ്രത്യേകതകൾ
1. പ്രതീകാത്മക ഭാഷ മൃഗങ്ങളും സംഖ്യകളും
സിംഹം = ബാബിലോൺ കുഞ്ഞാട് = യേശു, മഹാസർപ്പം = സാത്താൻ.
വെള്ള = വിജയം, വിശുദ്ധി
7 = പൂർണ്ണത
എന്തുകൊണ്ട് പ്രതീകം?
കാരണം റോമാക്കാർ ഈ പുസ്തകം പിടിച്ചാൽ അവർക്ക് മനസ്സിലാകരുത്. ഇത് ഒരു രഹസ്യ കോഡ് ഭാഷയായിരുന്നു, വിശ്വാസികൾക്ക് മാത്രം മനസ്സിലാകുന്ന ഭാഷ.
2. ദർശനങ്ങളും സ്വർഗ്ഗീയ യാത്രയും
3. ചരിത്രത്തെ രണ്ടായി വിഭജിക്കുന്നു
- ഇപ്പോഴത്തെ യുഗം: ദുഷ്ടത നിറഞ്ഞ, സാത്താൻ ഭരിക്കുന്ന യുഗം.
- വരാനിരിക്കുന്ന യുഗം: ദൈവം ഭരിക്കുന്ന, നീതിയുടെ പുതിയ ആകാശവും പുതിയ ഭൂമിയും.
ഇതിനിടയിൽ ഒരു വലിയ പോരാട്ടം നടക്കും. ദൈവവും സാത്താനും തമ്മിൽ.
4. നിരാശയിൽ പ്രത്യാശ നൽകുക എന്നതാണ് ലക്ഷ്യം
ഇത് ഭാവി പ്രവചിക്കാൻ വേണ്ടി എഴുതിയ ജ്യോതിഷ പുസ്തകമല്ല.
5. ദൈവം ചരിത്രത്തിന്റെ നാഥനാണ്
ഏറ്റവും പ്രധാന സന്ദേശം ഇതാണ്: ചരിത്രം വെറുതെ ഒഴുകി പോകുന്ന ഒന്നല്ല. അതിന്റെ കടിഞ്ഞാൺ ദൈവത്തിന്റെ കയ്യിലാണ്. റോമാ ചക്രവർത്തി അല്ല, ദൈവമാണ് രാജാവ്.
ചുരുക്കത്തിൽ: അപോക്കലിപ്റ്റിക് ശൈലി എന്നത് പീഡനകാലത്ത് പ്രത്യാശ നൽകാൻ ദൈവം ഉപയോഗിച്ച പ്രതീകാത്മകമായ, കോഡ് ഭാഷയിലുള്ള, പ്രത്യാശയുടെ സാഹിത്യമാണ്.
ഏലിയാ-സ്ളീവാ-മൂശ – 06⌄
Homily 01- Matthew 15:21-28⌄
Homily 02- Matthew 15:21-28⌄
Homily 03- Matthew 15:21-28⌄
Homily 04- Matthew 15:21-28⌄
Homily 05- Matthew 15:21-28⌄
Homily 06- Matthew 15:21-28⌄
Homily 07- Matthew 15:21-28⌄
Homily 08- Matthew 15:21-28⌄
Homily 09- Matthew 15:21-28⌄
Homily 10- Matthew 15:21-28⌄
Homily 11- Matthew 15:21-28⌄
Homily 12 - John 12:27-36⌄
ഏലിയാ സ്ലീവാ മൂശാക്കാലം ഞായർ 6
യോഹ 12:27-36
Biblical Background
കുരിശിന്റെ പുകഴ്ച /ഉയർപ്പ് അതാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം. അവഗണിക്കപ്പെട്ടവന്റെ /തഴയപ്പെട്ടവന്റെ വിജയം അതാണ് കുരിശിൽ കാണുക. ആദ്യ വായനയിൽ സഹോദരന്മാരാൽ ഉപേക്ഷിക്കപെട്ടവനും അടിമയായി വിൽക്കപ്പെട്ടവനുമായ ജോസഫിനെ ഈജിപ്ത് അധിപതിയായി ദൈവം ഉയർത്തുന്നു. രണ്ടാം വായനയിൽ വെറും ഇടയ ചെറുക്കനായ ദാവീദിനെ രാജാവിൻറെ സ്ഥാനത്തേക്ക് ഉയർത്തുന്ന കാര്യം കേൾക്കുന്നു. ലേഖനത്തിൽ മനുഷ്യപുത്രന്റെ ഉയർപ്പ്/ മഹത്തീകരണം സൂചിപ്പിക്കുന്നു. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നതും കുരിശിന്റെ മഹത്തീകരണം ആണ്. ഈശോ കുരിശിൽ ഉയർത്തപ്പെടുമ്പോൾ സകല മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് പറയുന്നത്.
1.അസ്വസ്ഥമായ മണിക്കൂറുകൾ
തന്റെ ആത്മാവ് അസ്വസ്ഥമാണെന്നും താൻ ഇനി എന്തു പറയേണ്ടു.? എന്ന ഈശോയുടെ ചോദ്യത്തോട് കൂടിയാണ് സുവിശേഷം ആരംഭിക്കുന്നത്. ഈശോയെപോലെ അസ്വസ്ഥമാകുന്ന നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും നമുക്കും ഉണ്ടാകാം . ഈയടുത്ത് കർണാടകയിലെ ഗംഗാവലി പുഴയിൽ മുങ്ങിപ്പോയ അർജ്ജുനന്റെ വാഹനവും ശരീരവും കണ്ടെത്തിയ ശേഷം ആ ലോറി ഉടമയുടെ മനാഫിന്റെ ഇൻറർവ്യൂ മാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം പറയുന്ന ഒരു കാര്യം ഇതാണ് : അർജുനെ കാണാതായത് മുതൽ പലരും തന്നെ കുറ്റപ്പെടുത്തുവാനും ഒറ്റപ്പെടുത്തുവാനും പരിഹസിക്കുവാനും സംശയത്തോട് കൂടി നോക്കുവാനും തനിക്കെതിരെ വേണ്ടാത്തത് പറഞ്ഞു പരത്തുവാനുമൊക്കെ ശ്രമിച്ചുവെന്നും അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കി എന്നുമൊക്കെയാണ്. ഇത് അയാളുടെ ജീവിതത്തിൽ മാത്രമല്ല നമുക്കൊക്കെ സംഭവിക്കാവുന്ന അപകടമാണ്. ജീവിതത്തിൽ അരുതാത്തതു സംഭവിക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ കുറിച്ചുള്ള അപവാദങ്ങൾ പറഞ്ഞു പരത്തുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. ഈശോയെപ്പോലെ നമ്മളും ചോദിച്ച് പോകും "ഞാൻ ഇനിയിപ്പോ എന്നാ പറയാനാ ..?" , പറഞ്ഞിട്ട് എന്താ കാര്യം.? എന്നൊക്കെ. എന്നാൽ അങ്ങനെയുള്ള അസ്വസ്ഥതയുടെ നിമിഷങ്ങളിൽ ഈശോയെപോലെ തകരാതെ, തളരാതെ പിടിച്ചുനിൽക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അസ്വസ്ഥമായ മണിക്കൂറുകൾക്കുശേഷം ദൈവം നമ്മെ ഉയർത്തും. കുരിശിൽ കിടന്ന ഈശോയെ മരണത്തിനു അപ്പുറം ദൈവം ഉയർപ്പിച്ചതുപോലെ അവിടുന്നു നമ്മെയും ഉയർത്തും. ഒരു സംശയവുമില്ല.
പരാജയത്തിന്റെയും അപമാനത്തിനും 'സിംബലാണ്' കുരിശ്. മാത്രമല്ല കുരിശിന് തൂങ്ങപ്പെട്ടവൻ ശപിക്കപ്പെട്ടവൻ ആണന്നാണ് പഴയ നിയമത്തിലെ വിശ്വാസം. അങ്ങനെ ശാപത്തിന്റെ മരണത്തിൻറെ അപമാനത്തിന്റെ അടയാളമായ കുരി ശിനെയാണ് ദൈവം മഹത്വത്തിൻറെ ചിഹ്നമായി ഉയർത്തുന്നത്. എന്ന് പറഞ്ഞാൽ അപമാനവും പരാജയവും തഴയപ്പെടലുമെല്ലാം വിജയത്തിലേക്കുള്ള ഒരുവന്റെ ചവിട്ടുപടികളാണ്ട്.
സിൽമാ ഡയലോഗ് പോലെ "ആദ്യം അവർ നിങ്ങളെ പുച്ഛിക്കും, പിന്നെ മാറ്റിനിർത്തും പിന്നെ ആക്രമിക്കും ഒടുവിൽ ആയിരിക്കും നിങ്ങളുടെ വിജയം"
2. എന്തിനാ പ്രാര്‍ഥിക്കുന്നത്?
സമാന്തര സുവിശേഷങ്ങളിൽ ഈശോ ഗത്സമെൻ തോട്ടത്തിൽ വച്ചു പ്രാർത്ഥിക്കുന്ന സംഭവത്തിന് സമാനമായ ഭാഗമാണ് യോഹന്നാൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സ് അസ്വസ്ഥമാകമ്പോൾ ഈശോ പ്രാർത്ഥനയിലേക്ക് പ്രവേശിക്കുകയാണ്. തനിക്ക് വരാനിരിക്കുന്ന അപകടം മുൻകൂട്ടിയവൻ കാണുന്നു . അത് മാറിപ്പോകാൻ മാനുഷികമായ ഒരു പ്രേരണയാൽ അവൻ പ്രാർത്ഥിക്കുന്നു. എന്നാൽ അതേ സമയം ദൈവഹിതം സ്വീകരിക്കാനും മനസ്സുകൊണ്ട് ഈശോ തയ്യാറാകുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോൾ പ്രശ്നങ്ങൾ മുന്നിൽ കുന്നു കൂടുമ്പോൾ നമ്മൾ എന്തിനാണ് അഭയം പ്രാപിക്കുന്നത് ? ഒരു അപകടം, അപമാനം, സങ്കടം, മരണം, നിരാശ ഇതൊക്കെ വരുമ്പോഴേക്കും മനുഷ്യന്മാർ മദ്യപാനത്തിൽ, ആത്മഹത്യയിൽ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള വഴികളിൽ അതിലേക്കാണ് ശ്രദ്ധിക്കുക . പക്ഷേ പ്രാർത്ഥനയിൽ അഭയം തേടിക്കൊണ്ട് ആ പ്രശ്നത്തെ അഭിമുഖീകരിക്കൻ നമ്മളിൽ എത്രപേർക്ക് പറ്റുന്നുണ്ട്? സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു "പിതാവേ" എന്നു ഈശോ വിളിച്ചതുപോലെ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും നിലവിളിക്കാനും നമുക്ക് എത്രമാത്രം പറ്റുന്നുണ്ട്?
പലരും ചോദിക്കുന്ന ചോദ്യം ആണിത് . ഓ പ്രർത്ഥിച്ചിട്ടു ഇപ്പോൾ എന്നാ കിട്ടാന? ഒത്തിരി പ്രാര്‍ഥിച്ചിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നൊക്കെ.
ഒരു പ്രശ്നത്തെ അതിൽ നിന്നും ഒളിച്ചോടാതെ ധൈര്യപൂർവ്വം നേരിടാൻ ആയിട്ടുള്ള ചങ്കൂറ്റം പ്രാർത്ഥന വഴിയായി നമുക്ക് കിട്ടുന്നുണ്ട് . എന്ന് വെച്ചാൽ പ്രാർത്ഥന പ്രശ്നത്തിന് പരിഹാരം മാത്രം അല്ല , മറിച്ചു ആ പ്രശ്നത്തെ നേരിടാൻ ആയിട്ടുള്ള ധൈര്യമാണ് നമുക്ക് നൽകുന്നത്. ഇമ്മടെ കാരണവന്മാർ പറയും പോലെ 'തെളിച്ച വഴിയിലൂടെ പോയില്ലെങ്കിൽ, പോയ വഴിയിലൂടെ തെളിയിക്കുക' എന്ന് പറയുന്നതുപോലുള്ള ഒരവസ്ഥ. നമ്മൾ ഉദ്ദേശിച്ച പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആകുന്നില്ലെങ്കിൽ തമ്പുരാന്റെ ഹിതം പോലെ അതിനെ വിട്ടുകൊടുക്കാൻ ഒരു മനസ്സും ധൈര്യവും ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് പ്രാർത്ഥന വഴി ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹവും. പിന്നെ ഓർക്കേണ്ട ഒരു കാര്യം യാക്കോബ് ശ്ലീഹ പറഞ്ഞതാണ്:
"ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്."
യാക്കോബ് 4 : 3
3.മുഖ്യ ദൂതന്മാരുടെ തിരുന്നാൾ
മുഖ്യ ധൂതന്മാരുടെ തിരുന്നാൾ -ഗബ്രിയേൽ, റാഫേൽ, മിഖായേൽ- ആണ്.
ഈശോയുടെ പ്രാര്‍ഥനക്കുള്ള ഉത്തരം സ്വർഗത്തിൽ നിന്നും
ലഭിച്ചുവെന്നും ഒരു ദൂതനെ അയച്ചു അവരെ ശക്തിപ്പെടുത്തി എന്നും (അത് ലൂക്കാ സുവിശേഷത്തിൽ ആണ്) നമ്മൾ കാണുന്നു. എന്ന് വെച്ചാൽ നമ്മുടെ പ്രശ്നങ്ങളിൽ നമ്മൾ നിലവിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ പ്രശ്നം മാറുന്നില്ല മറിച്ചു പ്രശ്നത്തെ 'ഫെയ്സ്' ചെയ്യാനായിട്ട് ചില സ്വരങ്ങൾ നമ്മൾ കേൾക്കും, അല്ലെങ്കിൽ ദൈവദൂതരെ/ കാവൽ മാലാഖമാരെ നമ്മെ ശക്തിപ്പെടുത്താൻ അവിടുന്നു അയച്ചു തരും . അങ്ങനെ അവിടുന്ന് നമ്മളെ ബലപ്പെടുത്തും. ഇസഹാക്കിന് നേരെ കത്തി ഉയർത്തിയ അബ്രഹത്തെ ദൂതൻ തടഞ്ഞപോലെ തോബിയാസിന് റാഫേൽ മാലാഖ കാവൽ ആയതു പോലെ ചില കാവൽ ദൂതന്മാർ നമുക്കും കൂട്ടു വരും. നമ്മുടെ കാവലായി ചില മാലാഖമാർ ദൈവം നമുക്കായി നിയോഗിച്ചു നൽകും. അതാണ് സങ്കീർത്തകൻ പറയുന്നത് "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളു
സങ്കീ 91 : 11
ചുരുക്കി പറഞ്ഞാൽ ഇമ്മടെ പ്രാർത്ഥന ഒരിക്കലും നിഷ്ഫലമാകുന്നില്ല. അതിനുത്തരം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് കിട്ടുന്നുണ്ട് . ഒന്നുകിൽ പ്രശ്നം മാറുന്നു. അല്ലെങ്കിൽ അതിനെ അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും ശക്തി കിട്ടുന്നു. ഇതു രണ്ടുമല്ലെങ്കിൽ നമുക്ക് തുണയായി ഒരു ദൈവ ദൂതനെ നൽകപ്പെടുന്നു.
"നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും."
ഏശയ്യാ 58 : 9
*** **** ***** **
'മാലാഖ' എന്ന വാക്കിന്റെ അർത്ഥം ദൂതൻ/ദാസൻ എന്നെല്ലാമാണ്
പരമ്പരാഗതമായി മാലാഖമാരെ ഒമ്പത് വൃന്ദങ്ങളായി തിരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥമാണ് ഇതിന് അടിസ്ഥാനം. മഹാനായ വിശുദ്ധ ഗ്രിഗറി ഒരു ദൈവവചന പ്രഭാഷണത്തിൽ മാലാഖമാരുടെ ഒമ്പത് ഗണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്
1)ദൈവദൂതൻമാർ,(Angels)
2) മുഖ്യദൂതൻമാർ (Archangels)
3) പ്രാഥമികന്മാർ, (Principalities)
4) ബലവാന്മാർ (Powers)
5) തത്വകന്മാർ (Virtues) 6)അധികാരികൾ,(Dominions)
7) ഭദ്രാസനന്മാർ, (Thrones)
8) ക്രോവേന്മാർ (Cherubim)
9) സ്രാപ്പേൻമാർ (Seraphim)
മുഖ്യ ദൂതന്മാർ
Gabriel= ദൈവമാണ് എന്റെ ബലം (God is My Strength)
Raphael=* ദൈവം സുഖപ്പെടുത്തുന്നു (God has healed)
Michael= ദൈവത്തെപോലെ ആരുണ്ട്...?(Who Resembles God)
ഈ മാലാഖമാരുടെ സഹായം നമുക്കും തേടാം...
Homily 13 - John 12:27-36⌄
ഏലിയാ സ്ലീവ മൂശെ ആറാം ഞായര്‍
ഉത്പ 41:37-45; പ്രഭാ 47:2-3, 8-11;
ഹെബ്രാ 1:1-4;
യോഹ 12:27-36
സഹനത്തിന് ഫലം മഹത്വം
ഡോ. സി. ക്രിസ്റ്റോ സി.എച്ച്. എഫ്
ആരാധനക്രമ വത്സരത്തിലെ ഏലിയാ-സ്ലീവാ-മൂശാ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഹനത്തിലൂടെ യേശു മഹത്വത്തിലേയ്ക്ക് കടന്നു വന്നതുപോലെ നാമും നമ്മുടെ ജീവിതസഹനങ്ങളിലൂടെ മഹത്വത്തിലേക്ക് കടന്നുവരണമെന്നാണ് ഈ കാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. യോഹന്നാന്റെ സുവി ശേഷം 12-ാം അദ്ധ്യായം സഹനത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ക്രിസ്തുപാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്.
വിജ്ഞാനകുതുകികളായ ഗ്രീക്കുകാര്‍ പെസഹാ തിരുനാളില്‍, ഈശോയെ അന്വേഷിച്ചുവരികയും ഈശോ സഹനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം.
മനുഷ്യപുത്രന്
'മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു' എന്നു പറഞ്ഞു കൊണ്ടാണ് ഗ്രീക്കുകാരുമായുള്ള സംഭാഷണം ഈശോ ആരംഭിക്കുന്നത്. തൊട്ടടുത്ത വരികളില്‍ അവിടുന്ന് പറയുന്നു, 'ഗോതമ്പുമണി നിലത്ത് വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കുന്നു'. ഇവിടെ മഹത്വവും സഹനവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം ഇതള്‍ വിരിയുകയാണ്. സഹിക്കുന്നവരാണ് മഹത്വത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വളരെ വ്യക്തമായി ഈശോ നമ്മെ പഠിപ്പിക്കുന്നു. ഗദ്സെമേന്‍ തോട്ടത്തില്‍ ഈശോ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ചു, 'പിതാവെ, കഴിയുമെങ്കിലീ പാനപാത്രം എന്നില്‍ നിന്ന് അകന്നു പോകട്ടെ, എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.' പിതാവായ ദൈവത്തിന്റെ ഇഷ്ടം ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ഈശോ കുരിശെടുക്കണമെന്നതായിരുന്നു. അതിന് ഈശോ തയ്യാറായപ്പോള്‍ ദൈവം, സ്വര്‍ഗ്ഗം തുറന്ന് ഈശോയെ മഹത്യപ്പെടുത്തുകയാണ്.
കഷ്ടപ്പാടുകളും സഹനങ്ങളും ദൈവത്തിലാശ്രയിച്ച് ഏറ്റെടുത്തവരെല്ലാം മഹത്വത്തിലേക്ക് പ്രവേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഉല്പത്തിയുടെ പുസ്തകം 41-ാം അദ്ധ്യായത്തില്‍ പൂര്‍വ്വ യൗസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പിതാവായ യാക്കോബ്, തന്റെ 12 മക്കളില്‍ കൂടുതല്‍ സ്നേഹം ജോസഫിനോട് കാണിക്കുന്നതില്‍ അസൂയ തോന്നിയ സഹോദരന്മാര് ജോസഫിനെ മര്‍ദ്ദിച്ചു, പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു, അവിടന്ന് പൊക്കി ഈജിപ്തുകാര്‍ക്ക് വിറ്റു. ദൈവം ജോസഫിനെ ഉയര്‍ത്തി. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള പ്രത്യേക കഴിവ് ജോസഫി നുണ്ടായിരുന്നു.അങ്ങനെ അവന് ഫറവോയുടെ കൊട്ടാരത്തിലെത്തി. ജോസഫ് തന്റെ ജീവിതത്തിലനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും അവനെ ഈജിപ്തിന്റെ അധിപനാക്കി. ഇന്നിന്റെ സഹനങ്ങള്‍ നാളത്തെ മഹത്വത്തിന്റെ കാരണമാകും.
പ്രഭാഷകന്റെ പുസ്തകത്തില്‍ ദാവീദിനെ കുറിച്ച് പറയുന്നിടത്ത്, തന്റെ എല്ലാ പ്രവര്‍ത്തികളിലും അവന് അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിന് കൃതജ്ഞതയര്പ്പിച്ചുവെന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ട്. അവഗണിക്കപ്പെട്ട ജെസ്സെയുടെ ഇളയ പുത്രനെ ഇസ്രായേലിന്റെ രാജാവായി ദൈവം അഭിഷേചിക്കുന്നു. നമ്മുടെ കണ്ണുകളില്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നുന്നവര്‍ക്കും ദൈവസന്നിദ്ധിയില്‍ വിലയുണ്ട്. സാവുള് ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളേയും എന്ന് ജനങ്ങള്‍ വിളിച്ചു പറയുന്ന തരത്തിലേക്ക് ദൈവം ദാവീദിനെ വളര്‍ത്തി.
സഹനത്തെ മഹത്വത്തിന്റെയും രക്ഷയുടെയും കാരണമായി നമുക്ക് കാണാന്‍ കഴിയുമ്പോഴാണ് നമ്മില്‍ പ്രകാശം ഉണ്ടെന്ന് പറയുവാന്‍ കഴിയുന്നത്.
ഹെബ്രായാക്കാര്ക്ക് എഴുതപ്പെട്ട ലേഖനത്തില്‍, വെളിപാടിന്റെ പൂര്‍ണ്ണത ക്രിസ്തുവിലാണെന്ന് കൃത്യമായിട്ടവതരിപ്പിക്കുകയാണ്. ഹെബ്രാ 1:1-4 ല്‍ അവസാന നാളുകളില്‍ തന്റെ പുത്രന് വഴി അവി ടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. ഹെബ്രായ ലേഖനം സഹനത്തെ ശിക്ഷണമായിട്ടാണ് അവതരിപ്പിക്കുന്നത്. ഹെബ്രാ 12:6 -11, ല്‍ 'താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു, മക്കളായി സ്വീ കരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനു വേണ്ടിയാണ് നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപ്പോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏത് മകനാണുള്ളത്? എല്ലാവര്ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.' സഹനത്തിലൂടെ നമ്മള് ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയാണ്. വേദനകളും കഷ്ടപ്പാടുകളും നമ്മുടെ അവകാശമാണ്. കാരണം നമ്മളോരോരുത്തരും ദൈവത്തിന്റെ മക്കളാണ്.
ഒരിക്കല്‍ ഒരു കൂട്ടം സന്യാസികള്‍ വലിയ കുരിശുകള്‍ താങ്ങി, ഒരു കുരിശുയാത്ര നടത്തുകയാണ്. സ്വാഭാവികമായും വലിയ കുരിശുകള്‍ ചുമക്കുന്നതു കൊണ്ട് ദാഹവും, ക്ഷീണവും പരവേശവു മൊക്കെ അവര്‍ക്കുണ്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കൂട്ടത്തിലെ യുവ സന്യാസി ഇങ്ങനെ ചിന്തിച്ചു, ''എന്തിനാണ് ഇത്രയും വലിയ, നീളവും ഘനവുമുള്ള കുരിശ് ഞാന്‍ ചുമക്കേണ്ടത്? ആകൃതിയില്‍ കുരിശായി രുന്നാല്‍ പോരെ?'' ഈ ചിന്തയുടെ വെളിച്ചത്തില്‍, ആ യുവസന്യാസി തന്റെ കുരിശിന്റെ നീളവും വീതിയും ഘനവും കുറച്ചു. ആകൃതിയില്‍ കുരിശു തന്നെ. യുവസന്യാസിക്ക് വലിയ സന്തോഷമായി. മറ്റുള്ളവരെ നോക്കി തെല്ല് അഹങ്കാരത്തോടെ അവന് യാത്ര തുടര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അവര്‍ക്ക് മുന്നിലതാ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. മറ്റുള്ള എല്ലാവരും തങ്ങളുടെ വലിയ കുരിശുകള്‍ ഈ ഗര്‍ത്തത്തിനു മീതെ വച്ച് അതിലൂടെ നടന്ന് മറുകരയിലെത്തി. എന്നാല്‍ കുരിശിന്റെ നീളവും വീതിയും ഘനവും കുറച്ച ആ യുവ സന്യാസി യാകട്ടെ, തന്റെ കുരിശ് ഗര്‍ത്തത്തിന് മീതെ നീട്ടിയപ്പോള്‍ തന്നെ ആ കുരിശ് കൈയില്‍ നിന്നും വഴുതി ഗര്‍ത്തത്തിലേക്ക് വീണു. ആ യുവസന്യാസി, സങ്കടത്തോടെ തന്റെ കുരിശുയാത്ര അവിടെ വച്ച് അവസാനിപ്പിച്ചു.
ചിലര്‍ ദൈവസന്നിധിയില്‍ പരാതിപ്പെടാറുണ്ട്, ദൈവമെ, എന്തിനാണ് എനിക്ക് ഇത്രയും വലിയ ഭാരമുള്ള കുരിശു നല്‍കിയിരിക്കുന്നത്? അതിനുള്ള ഉത്തരമാണീ കഥ. നമുക്ക് രക്ഷയുടെ, മഹത്വത്തിന്റെ മറുകര താണ്ടണമെങ്കില്‍, നീളമുള്ള, വീതിയുള്ള, ഘനമുള്ള ജീവിതകുരിശുകളിലൂടെ മാത്രമെ സാധിക്കൂവെന്ന് ദൈവത്തിന് നന്നായി അറിയാം. ജീവിത കുരിശുകള്‍ മഹത്വത്തിന് കാരണമാകുന്നത് അവിടെയാണ്.
കര്‍ത്താവിന്റെ പീഡാസഹനങ്ങളെ, കുരിശനുഭവങ്ങളെ അപ്പാടെ ജീവിതത്തില്‍ പകര്‍ത്തിയ മഹാ വിശുദ്ധയാണ് വി. മറിയം ത്രേസ്യ. പഞ്ചക്ഷതധാരിയാണ്. ഭാരമേറിയ കുരിശ് താങ്ങി അവശനായി വരുന്ന കര്‍ത്താവിനെ ദര്‍ശനത്തില്‍ കണ്ട മറിയം ത്രേസ്യ പറഞ്ഞു, 'മതി കര്‍ത്താവെ, ഈ കാഴ്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. ഇനി അങ്ങയുടെ കുരിശ് ഞാന്‍ ചുമക്കാം' കര്‍ത്താവിനോടുള്ള സ്നേഹം കൊണ്ട്, മറിയം ത്രേസ്യ, ദൈവസന്നിധിയില്‍ നിന്നും സഹനങ്ങള്‍ ചോദിച്ചു വാങ്ങി പഞ്ചക്ഷത ധാരിയായി.
സഹനങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. ഈ കാലഘട്ടത്ത് വിശുദ്ധ മറിയം ത്രേസ്യ നമുക്ക് നല്കുന്ന മാതൃക, വെല്ലുവിളി നമുക്ക് സ്വീകരിക്കാം. കഷ്ടപ്പാടുകളെ നമ്മള് അകറ്റി നിര്‍ത്തുമ്പോള്‍ നമ്മള് ശാരീരികമായും, ആത്മീയമായും കൂടുതല്‍ കൂടുതല്‍ രോഗികളും നന്മക്കുറവുള്ളവരുമായി മാറുകയാണ്. അതുകൊണ്ട് സഹനങ്ങളെ ധീരമായി ഏറ്റെടുത്തുകൊണ്ട് കൂടുതല്‍ നന്മകളുള്ളവരായി നമുക്ക് മാറാം.
www.homilieslaity.com
Homily 13 -Luke 8: 41- 56⌄
ലൂക്കാ 8: 41- 56
Interpretation
1. 12 വർഷമായി രക്തസ്രാവം ഉണ്ടായിരുന്നവൾ
സുവിശേഷം ആ സ്ത്രീക്ക് നൽകുന്ന ഒരു വിശേഷണം അവളുടെ അസുഖത്തിന്റെ കാലദൈർഘ്യം ആണ് 12 വർഷം. (POC ബൈബിൾ Footnoteൽ ഇങ്ങനെയും കാണാം : തന്നെ സ്വത്തു മുഴുവൻ വൈദ്യന്മാർക്കിടയിൽ ചെലവാക്കിയവൾ, ആർക്കും സുഖപ്പെടുത്താൻ കഴിയാതിരുന്നവൾ.) അങ്ങനെയുള്ള ഒരു ടീമാണ് ഈശോയെ തൊട്ടു സൗഖ്യം നേടുന്നത്. ഈശോ സുഖപ്പെടുത്തുന്നവരുടെ രോഗത്തിന്റെ കാലദൈർക്യം വിവരിക്കുക സുവിഷേകന്മാരുടെ ഒരു രീതി ആയിരുന്നു എന്ന് തോന്നുന്നു. Eg. 38 വർഷമായി തളർവതം പിടിച്ചവൻ, ജന്മനാ അന്ധനയവൻ etc. ശൈശവം മുതൽ അപസ്മാര രോഗം ഉള്ളവൻ നമ്മുടെ ജീവിതത്തിൽ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നം അത് ശാരീരികം ആകട്ടെ മാനസികം ആകട്ടെ ആത്മീയമാകട്ടെ സുഖപ്പെടുത്താൻ ഈശോക്ക് കഴിയും . പക്ഷെ ഈശോയുടെ അടുത്തേക്ക് വരണം. നമ്മൾ പലപ്പോഴും മറ്റു പല സ്ഥലങ്ങളിലും കയറിയിറങ്ങി സമയവും സമ്പത്തും ചിലവാക്കുകയാണ് . ആശുപത്രികളും കൗൺസിങ് സെന്ററുകളും , di- addiction സെന്ററുകളും നിരങ്ങി നിരങ്ങി ഏറ്റവുമൊടുവിൽ ആണ് പലപ്പോഴും കർത്താവിന്റെ അടുത്തു എത്തുക. ജീവിതത്തിലെ സങ്കടങ്ങളും പ്രശ്നങ്ങളും വർഷങ്ങളായി നമ്മൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും തമ്പുരാന്റെ മുന്നിൽ ഇറക്കിവെക്കുക സൗഖ്യം നേടുക. അതിപ്പ എത്ര കാല ദൈർഘ്യം ഉള്ളതാണെങ്കിലും ശരി ഈശോ സൗഖ്യം തന്നിരിക്കും.
*2. സമാധാനം
തന്നെ സ്പർശിച്ച് സുഖം പ്രാപിച്ച ആ സ്ത്രീയോട് ഈശോ പറയുന്ന കാര്യം "സമാധാനത്തോടെ പോവുക" എന്നുള്ളതാണ്.
ആ സ്ത്രീയോട് മാത്രമല്ല എല്ലാവരും ഈശോ നൽകുന്ന ഒരു ഉപദേശം, ഒരു സന്ദേശം സമാധാനത്തോടുകൂടി ആയിരിക്കുക സമാധാനത്തോടുകൂടി പോവുക എന്നുള്ളതാണ്.
രണ്ടുവർഷം നീണ്ടുനിന്ന ഇസ്രായേൽ-- പലസ്തീൻ യുദ്ധത്തിനു ഒടുവിൽ സമാധാനം വരാൻ പോകുന്നു എന്നുള്ളതാണ് കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട വാർത്ത. (ഉക്രൈൻ- റഷ്യ സമാധാനം ഇപ്പോഴും വിദൂരത്താണ്). സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത് വെനിസ്വലയിൽ നിന്നുള്ള മരിയ കൊറീന മച്ചാടോ ആണ് (അത് അറിഞ്ഞപ്പോൾ മുതൽ ഇമ്മടെ ട്രംപ് മച്ചമ്പി ബോധംകെട്ട് കിടപ്പാണ് എന്നാണ് കേൾക്കുന്നത്). എന്തു തന്നെയായാലും രാജ്യങ്ങൾക്കിടയിലും സംസ്ഥാനങ്ങൾക്കിടയിലും നമ്മുടെ നാട്ടിലും ഇടവകയിലും എല്ലാറ്റിനുമുപരി നമ്മുടെ വീട്ടിലും ജീവിതത്തിലും ഏറ്റവും ഉണ്ടാകേണ്ട ഏറ്റവും പ്രധാന ഗുണം സമാധാനമാണ്. എന്താണ് സമാധാനം കിട്ടാനുള്ള മാർഗം? ഈശോയെ തൊട്ടുകൊണ്ടാണ് ആ സ്ത്രീ സൗഖ്യത്തിലേക്കും അതിലൂടെ സമാധാനത്തിനും പ്രവേശിക്കുന്നത്. നമ്മുടെ സമാധാനം കെടുത്തി കളയുന്ന കാര്യങ്ങൾ പലതാണ് രോഗം, മരണം, സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്നങ്ങൾ, അങ്ങനെ പലതും... ഈ പ്രശ്നങ്ങൾ എല്ലാത്തിനും ഇടയിൽ ഈശോയോട് ഒപ്പം ആയിരിക്കാൻ ഈശോയെ ഒന്ന് തൊടാൻ നമുക്ക് കഴിഞ്ഞാൽ കുറച്ചൊക്കെ ജീവിതത്തിൽ സമാധാനം കിട്ടുമെന്ന് തോന്നുന്നു. മരിയ മചാടോ ധരിച്ചിരിക്കുന്ന ജപമാലയും ക്രൂശിത രൂപവും വല്ലാത്തൊരു സാക്ഷ്യമായി തോന്നുന്നു. ഇന്നത്തെ കാലത്ത് സമാധനത്തിനുള്ള മാർഗമായും പ്രതീകമായും ഈ കുരിശിനെ ചൂണ്ടിക്കാണിക്കാവുന്നതാണ്.
സത്യം പറഞ്ഞാൽ ഫ്രാൻസിസ് മാർപ്പാപ്പ പറയുന്ന പോലെ യുദ്ധം എന്നു പറയുന്നത് രണ്ട് രാജ്യങ്ങൾക്കും അതിർത്തികൾക്ക് ഇടയിൽ നടക്കുന്ന ഒന്നു മാത്രമല്ല നമ്മുടെ ഇടവകയും നാടും അതിലും ഉപരി നമ്മുടെ വീടും ഒരു തരത്തിൽ പറഞ്ഞാൽ ഇസ്രായേൽ- പലസ്തീൻ യുദ്ധഭൂമിയാകുന്നു എന്നുള്ളതാണ് സത്യം. വാക്കുകൾ കൊണ്ടും നിശബ്ദതകൾ കൊണ്ടുള്ള ആയുധങ്ങളായി നമ്മൾ പരസ്പരം പൊരുതിക്കൊണ്ടിരിക്കുന്നു . എത്രയോ പേർ എത്രയോ വട്ടം നമ്മുടെ ആഭ്യന്തര കലഹങ്ങളിൽചോര പൊടിയുന്നു. ജീവൻ വെടിയുന്നു. (സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഷാർജയിൽ ആത്മഹത് ചെയ്ത അതുല്യ യും ഭർത്തവിനാൽ കൊല ചെയ്യപ്പെട്ട പുനലൂരു കാരി ശാലിനിയും ചില ഉദാഹരണങ്ങൾ മാത്രം .) സമാധാനം നമ്മുടെ വീട്ടിൽ ഉണ്ടാകാൻ ആയിട്ട് ഈശോയെ ഒന്ന് തൊടുക. നമ്മുടെ വിശ്വസം കൊണ്ടു, നമ്മുടെ പ്രാർത്ഥന കൊണ്ട് , നമ്മുടെ ഭക്തികൊണ്ട്, നമ്മുടെ ആത്മീയ പതിവുകൾ കൊണ്ട് ഈശോയെ തൊടുക. ജീവിതത്തിൽ സമാധാനം പയ്യെ കൈവരും.
പൗലോസ് ശ്ലീഹ എഫോസൂസുകാരെ ഓർമ്മിപ്പിയ്ക്കുന്ന കാര്യം ഇതാണ് "അവൻ( ക്രിസ്തു ) നമ്മുടെ സമാധാനമാണ്" (എഫേ 2:14)
ലോകത്ത് സമാധാനത്തിനുള്ള നോബൽ സമ്മാനം ഇക്കുറി മരിയ മച്ചാടോക്ക് കിട്ടി .... അതവിടെ നിക്കട്ടെ.... നമ്മുടെ വീട്ടിലോ നമ്മുടെ ഇടവകയിലോ സമാധാനത്തിനുള്ള ഒരു സമ്മാനം കൊടുക്കാമെന്നു വച്ചാൽ ആർക്ക് കൊടുക്കാം ...? (അത് കേൾക്കുമ്പോഴേ ഇമ്മടെ ചിലരുടെ ബോധം പോകും...) എന്തായാലും വികാരിയച്ചനാവില്ല എന്ന് ഉറപ്പാണ് അല്ലേ...
3. വിശ്വാസം എന്ന അത്ഭുതം
രണ്ട് അത്ഭുതങ്ങളാണ് സുവിശേഷത്തിൽ കാണുക . ഒന്ന് ഈശോയെ സ്പർശിച്ചുകൊണ്ട് ഒരു സ്ത്രീ സൗഖ്യം പ്രാപിക്കുന്നു. രണ്ട് ഈശോ സ്പർശിച്ചുകൊണ്ട് ഒരു പെൺകുഞ്ഞ് ജീവനിലേക്ക് തിരിച്ചുവരുന്നു. ഈ രണ്ടു അത്ഭുതങ്ങൾക്കും കാരണമായിട്ട് മാറുന്നത് വിശ്വാസം എന്ന ദൈവിക പുണ്യമാണ്. ആദ്യ അത്ഭുതത്തിൽ ആ സ്ത്രീയുടെ വിശ്വാസത്തെ ഈശോ പ്രശംസിക്കുന്നു. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നാണ് ഈശോ അവളോട് പറയുന്നത്. അതായത് ആ സ്ത്രീയുടെ വിശ്വാസം അവളുടെ രക്ഷയ്ക്ക് കാരണമായി എന്നുള്ളതാണ്. രണ്ടാമത്തെ കാര്യത്തിൽ ജീവൻ തിരിച്ചുകിട്ടിയ കുഞ്ഞിന്റെ അല്ല മറിച്ച് അവളുടെ പിതാവിൻറെ വിശ്വാസമാണ് അത്ഭുതത്തിന് കാരണമാകുന്നത്. ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക എന്ന് ഈശോ അയാളോട് പറയുന്നു. അതായത് വിശ്വാസം എന്ന ദൈവിക പുണ്യത്തിന്റെ ഒരു പ്രത്യേകത അത് ഒരുവന്റെ രക്ഷയ്ക്കും അപരന്റെ രക്ഷയ്ക്കും കാരണമാകുന്നു എന്നുള്ളതാണ്. അതായത് എന്റെ വിശ്വാസം , എൻറെ സൗഖ്യത്തിന് , എൻറെ രക്ഷയ്ക്ക്, എൻറെ വിജയത്തിന് കാരണമാകുന്നു . ഒപ്പം തന്നെ എൻറെ വിശ്വാസം മൂലം എൻറെ ഭാര്യ, എൻറെ ഭർത്താവ്, എൻറെ മക്കൾ, എൻറെ കുടുംബം, അവരും രക്ഷയ്ക്കും സൗഖ്യത്തിനും കാരണമാകുന്നു എന്നുള്ളതാണ്. അതായത് വിശ്വാസത്തോടുകൂടിയ എൻറെ പ്രാർത്ഥന എൻറെ തന്നെ ആവശ്യങ്ങൾ നിറവേറ്റി തരുന്നു . കൂട്ടത്തിൽ ഞാൻ ആർക്കു വേണ്ടിയാണോ പ്രാർത്ഥിക്കുന്നത് അവരുടെ ആവശ്യങ്ങളും നിറവേറ്റി കിട്ടുന്നു. എന്നു വച്ചാൽ ഭർത്താവിനു വേണ്ടിയിട്ടുള്ള ഭാര്യയുടെ വിശ്വാസം ഭർത്താവിനു രക്ഷയായി മാറുന്നു. മക്കൾക്ക് വേണ്ടിയിട്ടുള്ള മാതാപിതാക്കന്മാരുടെ വിശ്വാസവും പ്രാർത്ഥനയും അപേക്ഷയും മക്കൾക്ക് രക്ഷയ്ക്കും സൗഖ്യത്തിനും കാരണമാകുന്നു. ഇടവക ജനത്തിന് വേണ്ടിയിട്ടുള്ള വികാരിയച്ചന്റെ വിശ്വാസവും പ്രാർത്ഥനയും അവർക്ക് സൗഖ്യത്തിനും രക്ഷയ്ക്കും കാരണമാകുന്നു എന്നുള്ളതാണ്. അവിശ്വാസിയായ ഭർത്താവ് ഭാര്യയുടെ വിശ്വാസം മൂലം രക്ഷപ്പെടുന്നു എന്നുള്ള പൗലോസിന്റെ അഭിപ്രായവും സഭയിലെ ശ്രേഷ്ഠന്മാരുടെ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ സൗഖ്യപ്പെടുത്തും എന്നുള്ള യാക്കോബ് വാക്കുകളും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ് എന്ന് പറഞ്ഞാൽ എൻറെ വിശ്വാസം തീർച്ചയായും എന്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്ക് കാരണമാകുന്നു എന്നു ചുരുക്കം.
Homily 14 -യോഹ 12:27-36⌄
INSTANT HOMILY TIPS
ഏലിയാ സ്ലീവാ മൂശാക്കാലം ഞായർ 6⃣
സ്ലീവ - ഞായർ-3
യോഹ 12:27-36
Biblical Background
കുരിശിന്റെ പുകഴ്ച /ഉയർപ്പ് അതാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം. അവഗണിക്കപ്പെട്ടവന്റെ /തഴയപ്പെട്ടവന്റെ വിജയം അതാണ് കുരിശിൽ കാണുക. ആദ്യ വായനയിൽ സഹോദരന്മാരാൽ ഉപേക്ഷിക്കപെട്ടവനും അടിമയായി വിൽക്കപ്പെട്ടവനുമായ ജോസഫിനെ ഈജിപ്ത് അധിപതിയായി ദൈവം ഉയർത്തുന്നു. രണ്ടാം വായനയിൽ വെറും ഇടയ ചെറുക്കനായ ദാവീദിനെ രാജാവിൻറെ സ്ഥാനത്തേക്ക് ഉയർത്തുന്ന കാര്യം കേൾക്കുന്നു. ലേഖനത്തിൽ മനുഷ്യപുത്രന്റെ ഉയർപ്പ്/ മഹത്തീകരണം സൂചിപ്പിക്കുന്നു. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നതും കുരിശിന്റെ മഹത്തീകരണം ആണ്. ഈശോ കുരിശിൽ ഉയർത്തപ്പെടുമ്പോൾ സകല മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് പറയുന്നത്.
1. എന്തിനാ പ്രാര്‍ഥിക്കുന്നത്?
സമാന്തര സുവിശേഷങ്ങളിൽ ഈശോ ഗത്സമെൻ തോട്ടത്തിൽ വച്ചു പ്രാർത്ഥിക്കുന്ന സംഭവത്തിന് സമാനമായ ഭാഗമാണ് യോഹന്നാൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സ് അസ്വസ്ഥമാകുമ്പോൾ ഈശോ പ്രാർത്ഥനയിലേക്ക് പ്രവേശിക്കുകയാണ്. തനിക്ക് വരാനിരിക്കുന്ന അപകടം മുൻകൂട്ടി അവൻ കാണുന്നു . അത് മാറിപ്പോകാൻ മാനുഷികമായ ഒരു പ്രേരണയാൽ അവൻ പ്രാർത്ഥിക്കുന്നു. എന്നാൽ അതേ സമയം ദൈവഹിതം സ്വീകരിക്കാനും മനസ്സുകൊണ്ട് ഈശോ തയ്യാറാകുന്നു.
മനസ്സ് അസ്വസ്ഥമാകുമ്പോൾ പ്രശ്നങ്ങൾ മുന്നിൽ കുന്നു കൂടുമ്പോൾ നമ്മൾ എന്തിനാണ് അഭയം പ്രാപിക്കുന്നത് ? ഒരു അപകടം, അപമാനം, സങ്കടം, മരണം, നിരാശ ഇതൊക്കെ വരുമ്പോഴേക്കും മനുഷ്യന്മാർ മദ്യപാനത്തിൽ, ആത്മഹത്യയിൽ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള വഴികളിൽ അതിലേക്കാണ് ശ്രദ്ധിക്കുക . പക്ഷേ പ്രാർത്ഥനയിൽ അഭയം തേടിക്കൊണ്ട് ആ പ്രശ്നത്തെ അഭിമുഖീകരിക്കൻ നമ്മളിൽ എത്രപേർക്ക് പറ്റുന്നുണ്ട്? സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു "പിതാവേ" എന്നു ഈശോ വിളിച്ചതുപോലെ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും നിലവിളിക്കാനും നമുക്ക് എത്രമാത്രം പറ്റുന്നുണ്ട്?
പലരും ചോദിക്കുന്ന ചോദ്യം ആണിത് . ഓ...പ്രാർത്ഥിച്ചിട്ടു ഇപ്പോൾ എന്നാ കിട്ടാന? ഒത്തിരി പ്രാര്‍ഥിച്ചിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നൊക്കെ...
ഒരു പ്രശ്നത്തെ അതിൽ നിന്നും ഒളിച്ചോടാതെ ധൈര്യപൂർവ്വം നേരിടാൻ ആയിട്ടുള്ള ചങ്കൂറ്റം പ്രാർത്ഥന വഴിയായി നമുക്ക് കിട്ടുന്നുണ്ട് . എന്ന് വെച്ചാൽ പ്രാർത്ഥന പ്രശ്നത്തിന് പരിഹാരം മാത്രം അല്ല , മറിച്ചു ആ പ്രശ്നത്തെ നേരിടാൻ ആയിട്ടുള്ള ധൈര്യമാണ് നമുക്ക് നൽകുന്നത്.
ഇമ്മടെ കാരണവന്മാർ പറയും പോലെ 'തെളിച്ച വഴിയിലൂടെ പോയില്ലെങ്കിൽ, പോയ വഴിയിലൂടെ തെളിയിക്കുക' എന്ന് പറയുന്നതുപോലുള്ള ഒരവസ്ഥ. നമ്മൾ ഉദ്ദേശിച്ച പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആകുന്നില്ലെങ്കിൽ തമ്പുരാന്റെ ഹിതം പോലെ അതിനെ വിട്ടുകൊടുക്കാൻ ഒരു മനസ്സും ധൈര്യവും ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് പ്രാർത്ഥന വഴി ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹവും.
ഈശോ ചങ്കുപൊട്ടി പ്രാർത്ഥിച്ചിട്ടും അവൻറെ കുരിശ് എടുത്ത് മാറ്റപ്പെട്ടിട്ടില്ല മറിച്ചു അവനെ ശക്തിപ്പെടുത്താനായിട്ട് സ്വർഗ്ഗത്തിൽ ഒരു ദൂതൻ വന്നു എന്ന് പറയുന്നുണ്ട് എന്ന് പറഞ്ഞാൽ ചില പ്രാർത്ഥനകൾക്കുള്ള ഉത്തരം എന്ന് പറയുന്നത് പ്രശ്നത്തിനുള്ള പരിഹാരമല്ല മറിച്ചു ആ പ്രശ്നത്തെ സ്വീകരിക്കുവാനുള്ള മനോധൈര്യവും അല്ലെങ്കിൽ കൂടെ നിന്നു ശക്തി പെടുത്താൻ ഒരു മാലാഖയെയും അവൻ അയക്കും...
തീർച്ച...!!
പിന്നെ ഓർക്കേണ്ട ഒരു കാര്യം യാക്കോബ് ശ്ലീഹ പറഞ്ഞതാണ്:
"ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്."
യാക്കോബ് 4:13
അതുകൊണ്ട് പ്രാർഥനക്കും ആവശ്യങ്ങൾക്കും ഒരു പരിധി വയ്ക്കുന്നത് നല്ലതാണ്...
2. കാവൽ ദൂതർ
സ്മിത്ത് മച്ചാറാണ് ഇപ്പോൾ താരം...
ദുബായിൽ നിന്നും ടെൽ അവിയിലേക്ക് പറന്നുഉയർന്ന 174 യാത്രക്കാരുള്ള Fly Dubai എന്ന വിമാനത്തെ അപായപ്പെടുത്തുവാനായിട്ടുള്ള സഹ പൈലറ്റിന്റെ ശ്രമത്തെ സ്വന്തം ജീവൻ പോലും അപകടത്തിൽ ആയിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരനായ ഇന്ത്യൻ പൈലറ്റ്. മാധ്യമങ്ങൾ അദ്ദേഹത്തിൻറെ വാനോളം പുകഴ്ത്തുന്നുണ്ട്. ഒരു ഇംഗ്ലീഷ് വാർത്ത യുടെ തലക്കെട്ട് ടൈറ്റിൽ അദ്ദേഹത്തെ ഒരു 'ദൈവദൂതൻ' എന്ന രീതിയിലാണ് വിശേഷിപ്പിച്ചിരിക്കുന്നത് . സംഭവിക്കാനിരിക്കുന്ന വലിയ അപകടത്തിൽ നിന്നും ഒരു ദൈവ ദൂതനെ പോലെ അദ്ദേഹം നൂറുകണക്കിന് ആളുകളെ രക്ഷിച്ചു എന്നുള്ളതാണ് സത്യം. (മച്ചാറെ ....നീ നമ്മുടെ മച്ചാനാണ്....)
ഈശോയുടെ പ്രാര്‍ഥനക്കുള്ള ഉത്തരം സ്വർഗത്തിൽ നിന്നും
ലഭിച്ചുവെന്നും ഒരു ദൂതനെ അയച്ചു അവരെ ശക്തിപ്പെടുത്തി എന്നും (അത് ലൂക്കാ സുവിശേഷത്തിൽ ആണ്) നമ്മൾ കാണുന്നു. എന്ന് വെച്ചാൽ നമ്മുടെ പ്രശ്നങ്ങളിൽ നമ്മൾ നിലവിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ പ്രശ്നം മാറുന്നില്ല മറിച്ചു പ്രശ്നത്തെ 'ഫെയ്സ്' ചെയ്യാനായിട്ട് ചില സ്വരങ്ങൾ നമ്മൾ കേൾക്കും, അല്ലെങ്കിൽ ദൈവദൂതരെ/ കാവൽ മാലാഖമാരെ നമ്മെ ശക്തിപ്പെടുത്താൻ അവിടുന്നു അയച്ചു തരും . അങ്ങനെ അവിടുന്ന് നമ്മളെ ബലപ്പെടുത്തും. ഇസഹാക്കിന് നേരെ കത്തി ഉയർത്തിയ അബ്രഹത്തെ ദൂതൻ തടഞ്ഞപോലെ തോബിയാസിന് റാഫേൽ മാലാഖ കാവൽ ആയതു പോലെ ചില കാവൽ ദൂതന്മാർ നമുക്കും കൂട്ടു വരും. നമ്മുടെ കാവലായി ചില മാലാഖമാർ ദൈവം നമുക്കായി നിയോഗിച്ചു നൽകും. അതാണ് സങ്കീർത്തകൻ പറയുന്നത് "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളു".
സങ്കീ 91 : 11
ഈശോയുടെ കാര്യത്തിൽ മാത്രമല്ല നമ്മുടെ ജീവിതത്തിനും ഇത്തരത്തിൽ ദൈവം നമുക്ക് സംരക്ഷണമായി ഒരുപാട് മാലാഖമാരെ നൽകുന്നുണ്ട്. നമുക്ക് വഴികാട്ടാ നായി..., കാവലായി.., ധൈര്യമായി ... ആശ്വാസമായി...
അതു ചിലപ്പോൾ മാതാപിതാക്കളാവാം കൂട്ടുകാരാകാം വൈദിക - സന്യാസ വിഭാഗത്തിൽപ്പെട്ടവരാകാം...
ഇവിടെ ഓർക്കേണ്ട ഒരു കാര്യം നമ്മൾ ഒരു ദൈവ ദൂതനാണ് എന്നുള്ളതാണ്. അപകടത്തിൽപ്പെട്ട ഒരു മനുഷ്യന്, അല്ലെങ്കിൽ സങ്കടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്, അതുമല്ലെങ്കിൽ എന്തെങ്കിലും ശാരീരികമോ സാമ്പത്തികമായ ആവശ്യമായിട്ടുള്ള മനുഷ്യനു മുന്നിൽ ദൈവീക ദൂതനായി മാറുവാനായിട്ടുള്ള വിളിയാണ് ഓരോ ക്രൈസ്തവന്റെയും. ഓർക്കുക... *മറ്റൊരാളുടെ രക്ഷക്കായി ദൈവം അയച്ച കാവൽ ദൂതനാണ് നീ...*
3. പ്രകാശത്തിലൂടെ നടന്ന മനുഷ്യൻ (വി. ഫ്രാൻസിസ് അസീസി )
ലെയോ മാർപാപ്പയുടെ ഫാൻസിലെ സന്ദർശനം ഏറെ ലോക ശ്രദ്ധ ആകർഷിച്ചിരുന്നു. വിശ്വാസം ഏറെക്കുറെ നഷ്ടപ്പെട്ടുപോയെന്നു കരുതിയ ഏറെക്കുറെ സെക്കുലർ ആയ ആ രാജ്യത്ത് ഏകദേശം 7 ലക്ഷം ആളുകളാണ് മാർപാപ്പയെ കാണാൻ ആയിട്ട് ഒരുമിച്ചു കൂടിയത്. ഫ്രാൻസ് ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരിച്ചു വരുന്നതിനെ സൂചനയായിട്ട് പോലും ചിലർ ഇതിനെ കാണുന്നുണ്ട്. തന്റെ മുന്നിൽ തടിച്ചു കൂടിയ വൻ ജനാവലിയെ പാപ്പാ അഭിസംബോധന ചെയ്തത് "ഫ്രാൻസിലെ വിശുദ്ധരെ (Saints of France) ...."എന്ന് പറഞ്ഞുകൊണ്ടാണ്. അതിൽ അതിശയോക്തി കാണേണ്ടതില്ല. ആദിമ സഭയിൽ ക്രൈസ്തവർ പരസ്പരം അഭിസംബോധന ചെയ്യാൻ ആയിട്ട് ഉപയോഗിച്ചിരുന്ന ഒരു പദമായിരുന്നു വിശുദ്ധർ. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിൽ അതതു സഭകളിലെ ജനങ്ങളെ വിശുദ്ധർ എന്ന് ശ്ലീഹ അഭിസംബോധന ചെയ്യുന്നത് നമുക്ക് കാണാനാകും.
ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം പ്രകാശത്തിന്റെ മക്കളാവുക, പ്രകാശത്തിൽ നടക്കുക. എന്നതാണ് . എന്ന് പറഞ്ഞാൽ വിശുദ്ധരാവുക എന്നു തന്നെയാണ് അതിനർത്ഥം. (വിശുദ്ദരുടെ തലക്ക് ചുറ്റുമുള്ള പ്രകാശവലയം -Halo- അവർ പ്രകാശത്തിന്റെ മക്കളാണ് എന്നതിന്റെ സൂചന തന്നെയാണ്) . ഒരു ക്രിസ്തവന്റെ അടിസ്ഥാന ഉത്തരവാദിത്തം പ്രകാശത്തിന്റെ മക്കളാവുക അഥവാ വിശുദ്ധനാവുക എന്നതാണ്. "അശുദ്ധിയിലേക്കല്ല,വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
(1 തെസ 4 : 7)
ഇന്ന് അപ്രകാരം ഒരു പ്രകാശത്തിന്റെ മകനായ ഒരു വലിയ വിശുദ്ധന്റെ തിരുനാളാണ്. *വി. ഫ്രാൻസിസ് അസീസിയുടെ.* ലോകം കണ്ട ഏറ്റവും വലിയ വിശുദ്ധരിൽ ഒരാളാണ് ഫ്രൻസിസ്.
രണ്ടാം ക്രിസ്തു എന്നാണ് പുണ്യാളൻ അറിയപ്പെടുന്നത്.
അസീസിയുടെ ആ പുണ്യവാളൻ നമ്മെ പഠിപ്പിക്കുന്ന ഏതാനും ചില പാഠങ്ങളുണ്ട്.
1) ലാളിത്യം
സമ്പന്നതയുടെ/ ആർഭാടത്തിന്റെ മടിത്തട്ടിൽ ജനിച്ചു വളർന്ന അദ്ദേഹം മാണ് തന്റെ ഉടുതുണി പോലും ഊരിക്കളഞ്ഞു പിന്നീട് ദരിദ്ര്യരിൽ ദരിദ്രനായി ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുവാനായി ഇറങ്ങി തിരിച്ചത്. അല്പം കൂടി ലളിതമായി /ദരിദ്രമായ ജീവിക്കുക എന്നതാണ് വിശുദ്ധൻ നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം. ദാരിദ്ര്യ അരൂപി നമ്മുടെ സമൂഹത്തിലും സഭയിലും നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്നതാണ് നമ്മൾ നേരിടുന്ന വലിയ അപകടം. നമ്മുടെ വസ്ത്രം, വാഹനം, ഭവനം, ഭക്ഷണം എല്ലാത്തിലും നമ്മൾ അറിയാതെ ഒരു ആർഭാടം കയറിവന്നു കഴിഞ്ഞിരിക്കുന്നു. ഇതിൻറെ പ്രശ്നങ്ങൾ വളരെയേറെയാണ്. സമ്പത്ത് എവിടെയൊക്കെ ഏറുന്നുണ്ടോ അവിടെയൊക്കെ വിശ്വാസത്തിന് തകർച്ച സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിൽ ഒരു ദാരിദ്ര്യരൂപി കാത്തു സൂക്ഷിക്കാൻ നമുക്ക് ശ്രമിക്കാം.. നമുക്ക് പ്രാർത്ഥിക്കാം " കർത്താവേ എന്നെ നീ കുറച്ചു കൂടി ദരിദ്രനക്കണേ..."
2) സഹനങ്ങളെ ഏറ്റെടുക്കുക
ക്രിസ്തുവിന്റെ സഹനം ജീവിതത്തിൽ ഏറ്റെടുത്ത വ്യക്തിയാണ് വി. ഫ്രാൻസിസ്. ആ സഹനത്തിന്റെ പ്രത്യക്ഷമായ അടയാളമായി വേണം അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങളെ പോലും കാണുവാൻ (മരിക്കുമ്പോഴും ക്രിസ്തുവിൻറെ പഞ്ചക്ഷതങ്ങളെ ശരീരത്തിൽ വഹിച്ച മരിച്ച ഏക വിശുദ്ധനാണ് ഫ്രാൻസിസ്. വി. പാദ്രെ പിയൊ പോലുള്ള ഒട്ടു മിക്ക വിശുദ്ധർക്കും മരണസമയത്തിന് മുൻപ് ആ പാടുകൾ അപ്രത്യക്ഷമായിരുന്നു) .
ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ - ശാരീരികവും മാനസികവുമായ - സ്വീകരിക്കാൻ പഠിക്കുന്നത് നല്ലതാണ്. സഹനം നമ്മളെ മഹത്വത്തിലേക്ക് പ്രവേശിപ്പിക്കും എന്ന് ഇന്നത്തെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിലെ കുരിശുകൾ നമ്മളെ ഉത്ഥാന ത്തിലേക്ക് നയിക്കും എന്നു തന്നെയാണ് നമ്മുടെ വിശ്വാസം . പുണ്യാളനെ പോലെ തമ്പുരാൻ നമ്മുടെ ജീവിതത്തിൽ തരുന്ന സഹനങ്ങൾ പരാതി കൂടാതെ ക്രിസ്തുവിൻറെ കുരിശിനോട് ചേർത്തുവച്ച് സഹിക്കാൻ നമുക്ക് പറ്റുണം. അവന്റെ മുറിപാടുകൾ ശരീരത്തിൽ കിട്ടിയില്ലെങ്കിൽ പോലും നമ്മുടെ ഹൃദയത്തിനും മനസ്സിനും ഏറ്റ മുറിവുകൾ ക്രിസ്തുവിൽ ആശ്രയിച്ച് സ്വീകരിക്കുവാൻ നമ്മൾ പഠിക്കുക.
*3.പ്രകൃതി കേന്ദ്രീകൃതമായ ഒരു ആത്മീയത (Eco Spirituality)*
ഇന്നത്തെ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ ഒന്നാണ് ഈ പറഞ്ഞ Eco Spirituality. ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ച് ആവർത്തിച്ച് അത് നമ്മോട് പറഞ്ഞിരുന്നു. അതായത് ഈ പ്രകൃതിയെ സംരക്ഷിക്കുക. ദൈവം ആകാശവും ഭൂമിയിൽ സൃഷ്ടിച്ചു മനുഷ്യനെ അതു നോക്കാൻ ഏൽപ്പിച്ചു എന്നാണ് ബൈബിൾ പറയുന്നത്. എന്നു പറഞ്ഞാൽ അടിസ്ഥാന പരമായി മനുഷ്യൻ ഒരു തോട്ടക്കാരനാണ്. തോട്ടം വൃത്തിയായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം അവനുണ്ട്. പ്രകൃതി യോട് അനുരൂപപ്പെട്ടു ജീവിക്കുന്ന ഒരു ആത്മീയ ശൈലി ഫ്രാൻസിസിന് ഉണ്ടായിരുന്നു.
നമ്മുടെ വീടും പരിസരവും, പൊതു സ്ഥലങ്ങളും കുറച്ചു കൂടി വൃത്തിയായി സൂക്ഷിക്കാനുള്ള ജീവിത രീതി ആത്മീയത യുടെ ലക്ഷണമയി നമ്മൾ മാറ്റണം. കുട്ടികൾക്ക് അതിനുള്ള പരിശീലനം കുടുംബത്തിൽ നിന്നു കൊടുക്കണം ( പിള്ളേര് ഈ കാര്യത്തിൽ കുറച്ചുകൂടി മെച്ചമാണ് എന്നു തോന്നുന്നു. നുമ്മ മുതിർന്നവരാണ് ഈ കാര്യത്തിൽ ഉഴപ്പന്മാർ...)
പറമ്പിൽ രണ്ടു ചെടി വയ്ക്കാനും നനയ്ക്കാനും പക്ഷികൾക്കും മൃഗങ്ങൾക്കും⬛ കുടിക്കാൻ വെള്ളം കൊടുക്കാനും കൃത്യമായ മാലിന്യം നിർമ്മാർജ്നവും ആത്മീയ തയുടെ ഭാഗമയി കണക്കാക്കാം.
ഈ പ്രകൃതി കേന്ദ്രകൃത ആത്മീയത (Eco Spirituality) ഇമ്മടെ catechism department വഴി പള്ളികളിൽ ഇമ്മടെ പിള്ളേരെ പരിശീലിപ്പിക്കണം എന്നതാണ് എന്റെ ഒരു ഇത്.... നടക്കാവോ എന്തോ....?? എന്തായാലും ഫ്രാന്‍സിസ് പുണ്യാളന് അത്തരം ആത്മീയത ഉണ്ടായിരുന്നു.
പുണ്യാളന്റെ മേൽപറഞ്ഞ പുന്യങ്ങളിൽ ഏതെങ്കിലുമൊക്കെ നമ്മുടെ ജീവിത ത്തിലും പിന്തുടരാൻ ശ്രമിക്കുക.. പ്രകാശത്തിന്റെ മക്കളവുക., വിശുദ്ധാരവുക ....
ശരിയാണ്, രണ്ടാം ക്രിസ്തു വി. ഫ്രാൻസിസ് ആണ., മൂന്നാം ക്രിസ്തു. ആരാണ്...? അത് ഒരു പക്ഷേ നീ ആണെങ്കിലോ...!!!
ചോദ്യവും ഉത്തരവും
ആരാണ് ഈ മനുഷ്യപുത്രൻ (Son of Man)?
ബൈബിളിൽ ഏറ്റവും കൂടുതൽ ഈശോ തന്നെത്തന്നെ വിളിച്ച പേരാണ് "മനുഷ്യപുത്രൻ". സുവിശേഷങ്ങളിൽ 80 തവണയിൽ കൂടുതൽ ഈ പേര് ഉപയോഗിക്കുന്നു.
ഇതിന് 2 പ്രധാന അർത്ഥമുണ്ട്.
1) വെറും മനുഷ്യൻ എന്ന അർത്ഥത്തിൽ:
(സങ്കീ 8:4) പറയുന്നു:
"മനുഷ്യൻ എന്ത്, നീ അവനെ ഓർക്കാൻ? മനുഷ്യപുത്രൻ എന്ത്, നീ അവനെ സന്ദർശിക്കാൻ?"
ഇവിടെ മനുഷ്യപുത്രൻ എന്നാൽ *ബലഹീനനായ, സാധാരണ മനുഷ്യൻ* എന്നാണ്.
2) മഹത്വമുള്ള സ്വർഗ്ഗീയ വ്യക്തി:
"നിശാദര്‍ശനത്തില്‍ ഞാന്‍ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവന് വരുന്നു....
എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹ ത്വവും രാജത്വവും അവനു നല്കി..... അവന്റെ രാജത്വം അനശ്വരമാണ്....
(ദാനി 7 : 13, 14)
അതായത് യഹൂദന്മാർക്ക് ഈ മനുഷ്യപുത്രൻ എന്നുള്ളത് ദൈവത്തിൽ നിന്ന് വരുന്ന, ദൈവിക അധികാരമുള്ള മിശിഹായാണ്.
ഈശോയ്ക്ക് തന്നെ 'മിശിഹാ' എന്ന് നേരിട്ട് വിളിക്കാമായിരുന്നു. പക്ഷെ അക്കാലത്ത് മിശിഹാ എന്നാൽ ഒരു രാഷ്ട്രീയ രാജാവ്, റോമാക്കാരെ തോൽപ്പിക്കാൻ വരുന്ന യോദ്ധാവ് എന്നാണ് ആളുകൾ കരുതിയിരുന്നത്.
അതുകൊണ്ട് അവൻ മനഃപൂർവ്വം "മനുഷ്യപുത്രൻ" എന്ന പേര് തിരഞ്ഞെടുത്തു. അതിനു രണ്ട് കാര്യങ്ങളുണ്ട്
*a) അവൻ യഥാർത്ഥ മനുഷ്യനാണ്:* നമ്മെപ്പോലെ. നമ്മുടെ വേദന, വിശപ്പ്, ക്ഷീണം എല്ലാം അനുഭവിച്ചു. അതുകൊണ്ട് അവന് നമ്മെ മനസ്സിലാകും.
b) അവൻ സ്വർഗ്ഗത്തിൽ നിന്നുള്ള ദൈവമാണ്: ദാനിയേലിലെ മഹത്വമുള്ള മനുഷ്യപുത്രൻ തന്നെയാണ് അവൻ
Homily 15 -മത്തായി 25:31-46⌄
ഏലിയാ സ്ലീവ മൂശാക്കാലം ഞായർ 6
മൂശാക്കാലം ഞായർ -1
മത്തായി 25:31-46
മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഭാഗമാണിത്. ഈശോയുടെ യുഗാന്ത്യ പ്രഭാഷണത്തിലാണ് (Eschatological Discourse) മത്തായി ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ ധാർമികതയുടെ അല്ലെങ്കിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി നിൽക്കുന്ന സുവിശേഷ ഭാഗമാണ് ഇത്. മാത്രമല്ല ക്രൈസ്തവ- കത്തോലിക്ക വിശ്വാസത്തിലെ അടിസ്ഥാന ഘടകങ്ങളായ മരണം, വിധി , നിത്യ രക്ഷ , നിത്യശിക്ഷ എന്നിവയെ കുറിച്ച് വളരെ വ്യക്തമായി പറയുന്ന സുവിശേഷ ഭാഗം കൂടിയാണ് ഇത്.
Interpretation
1. കോടതി വിധി (Court Room Verdict)
പലപ്പോഴും കോടതിയിൽ നമ്മൾ പോയിട്ടുണ്ടാവും (ചുരുങ്ങിയ പക്ഷം സിനിമകളിൽ എങ്കിലും കോടതി രംഗം നമ്മൾ കണ്ടിരിക്കും). കുറ്റവാളിൽ പ്രതി കൂട്ടിൽ നിക്കുന്നു. ജഡ്ജ് വരുന്നു. വക്കീലുമാർ മാറിമാറി ചില ചോദ്യങ്ങൾ ചോദിക്കുന്നു . ഒടുവിൽ ജഡിജി വിധി പറയുന്നു.
ഏതാണ്ട് ഒരു കോടതി വിചാരണ പോലെയാണ് ഇന്നത്തെ സുവിശേഷവും.
ജഡ്ജ് സിംഹാസനത്തിന് ഉപവിഷ്ടനാകുന്നു. പ്രതികൾ ഒറ്റക്കോ കൂട്ടതോടെയോ പ്രതികൂട്ടിൽ നിൽക്കുന്നു. ജഡ്ജ് ചില ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നു. ( പ്രതിക്കു വേണ്ടി വാദിക്കാൻ ഒരു വക്കീൽ ഇല്ല എന്ന കുറവേ ഉള്ളൂ ) അതിൻറെ കിട്ടുന്ന മറുപടി അനുസരിച്ച് കുറ്റവാളിയെ വെറുതെ വിടുകയും ശിക്ഷിക്കുകയും ചെയ്യുന്നു.
ജഡ്ജ് ദൈവംതമ്പുരാൻ ആണ്....
പ്രതിക്കൂട്ടിൽ നിൽക്കുന്നത് നമ്മൾ ഓരോരുത്തരുമാണ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതനുസരിച്ചായിരിക്കും നമ്മുടെ വിധി നിർണയിക്കപെടുക.
ക്രൈസ്തവ - കത്തോലിക്കാ വിശ്വാസത്തിൻറെ വളരെ ആഴത്തിലുള്ള ഒരാശയമാണ് നമ്മുടെ മരണവും അതിനു ശേഷം ഉണ്ടാകുന്ന വിധിയും. അതു തനതു വിധിയും പൊതുവിധിയും ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്നു.
എന്ന് പറഞ്ഞാൽ നമ്മൾ ഏതൊരാളും തമ്പുരാൻറെ മുമ്പിലെ കണക്ക് ബോധിപ്പിക്കേണ്ട വരുമെന്നുള്ളത് സംശയമില്ല . അത് ഒറ്റയ്ക്കും കൂട്ടത്തോടെയും വേണ്ടി വരും...
നമ്മുടെ ദൈവത്തിൻറെ ഒരു പ്രത്യേകത എന്ന് പറയുന്നത് . ദൈവം കാരുണ്യവാനാണ് എന്നു പറയുന്നപോലെ അവിടുന്നു നീതിമാനും കൂടിയാണ്. അത്തരത്തിൽ ഒരു വിവരണം ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിലും വെളിപാട് പുസ്തകത്തിലും നമ്മൾ കാണുന്നുണ്ട് അതിനു സമാനമായ ആശയമാണ് മത്തായി ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് നന്മ ചെയ്തവർക്ക് സമ്മാനവും തിന്മ ചെയ്തവർക്ക് ശിക്ഷയും ലഭിക്കുക എന്നുള്ളത് ദൈവത്തിൻറെ നീതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ആ നീതിയുടെ ഭാഗമായിട്ട് ഈ വിധിയെ കണക്കാക്കാം. ഇപ്രകാരം ഒരു വിചാരണയ്ക്ക് നമ്മളെല്ലാവരും തയ്യാറായി നിന്നെ മതിയാവൂ.
കൈക്കൂലി കൊടുത്തോ കള്ള മൊഴികൊടുത്തോ ഏതെങ്കിലും വിധത്തിൽ ജഡ്ജിയെ സ്വാധീനിച്ചോ ഇതിൽ നിന്നും ഊരി പോരാമെന്നു ആരും കരുതുകയും വേണ്ട. അവന്റെ നീതിയുടെ സിംഹാസനത്തിൽ, കോടതി മുറിയിൽ നാം നിന്നു കൊടുത്തേ പറ്റൂ...
എന്ന് പറഞ്ഞാൽ ഒരു ക്രൈസ്തവ വിശ്വാസി മറക്കാതെ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒരു കാര്യം തനിക്കൊരു മരണം ഉണ്ടെന്നും ഒരു വിധിയാളന്റെ മുൻപിൽ താൻ നിൽക്കേണ്ടി വരും എന്നുമുള്ള വിചാരമാണ്. ആ ഒരൊറ്റ ചിന്ത ജീവിതത്തെ കുറച്ചു കൂടി ഗൗരവമായി എടുക്കാൻ നമ്മെ പ്രേരിപ്പിക്കും. അതാണ് പ്രഭാഷകൻ പുസ്തകത്തിൽ പറയുന്നത് " ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെക്കുറിച്ച് ഓർമ്മിക്കണം. എന്നാൽ നീ പാപം ചെയ്യില്ല എന്ന്" ( പ്രഭാ7:36). നമ്മുടെ മരണത്തെ കുറിച്ചുള്ള ഓർമ്മയും നിത്യ രക്ഷയെ കുറിച്ചുള്ള പ്രതീക്ഷയും നിത്യ ശിക്ഷയെക്കുറിച്ചുള്ള ഭയവും ഒരു പരിധിവരെ പാപത്തിൽ വീഴാതെ ജീവിക്കാൻ നമ്മളെ സഹായിക്കും. ( പണ്ട് കാലങ്ങളിൽ പല സന്യാസ വൈദികരും തലയോട്ടി കയ്യിൽ പിടിച്ചു ധ്യാന പ്രസംഗം നടത്തിയിരുന്നത്രെ.... !!! മനുഷ്യനെ പേടിപ്പിക്കാൻ അതിലും നല്ലൊരു മാർഗം ഇല്ല അല്ലേ....?)
2.കൊല്ല പരീക്ഷ
സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ പലതരം പരീക്ഷകൾ എഴുതാറുണ്ട്. ക്ലാസ് ടെസ്റ്റ്, mid-term exam, ഓണപരീക്ഷ, ക്രിസ്മസ് പരീക്ഷ... അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏറ്റവും അവസാനം നടത്തപ്പെടുന്ന കൊല്ല പരീക്ഷയാണ്. ഓണ പരീക്ഷയ്ക്കും ക്രിസ്മസ് പരീക്ഷയ്ക്കും ഇച്ചിരി ഒഴപ്പിയാലും കുഴപ്പമില്ല but കൊല്ല പരീക്ഷയ്ക്ക് തോറ്റാൽ പിന്നെ no രക്ഷ..... അതേ ക്ലാസ്സിൽ തന്നെ വീണ്ടും ഇരിക്കേണ്ടിവരും. (ഇന്നത്തെ പോലെ കൂട്ടത്തോടെ ജയിപ്പിച്ചു വിടുന്ന പരിപാടിയൊന്നും പണ്ടുകാലത്ത് ഇല്ല) സത്യത്തിൽ സുവിശേഷത്തിൽ ഇന്ന് കാണുന്നത് ഒരു ക്രിസ്ത്യാനിയുടെ കൊല്ലപരീക്ഷയുടെ ഒരു ട്രയൽ ആണ്. ഒരു Model exam എന്നൊക്കെ വേണേൽ പറയാം... ഈ കൊല്ല പരീക്ഷയുടെ ചോദ്യപേപ്പർ ഔട്ടാണ് എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യം. അപ്പ പിന്നെ പരീക്ഷ എളുപ്പമാണല്ലോ... (Question Paper ഔട്ടായി എന്ന കാരണത്താൽ പരീക്ഷ റദ്ദാക്കാൻ ഇത് നീറ്റ് പരീക്ഷയും അല്ല ) അതുകൊണ്ട് നേരത്തെ Out ആയ 6 ചോദ്യങ്ങളുടെ വെളിച്ചത്തിലാണ് ഒരു ക്രിസ്ത്യാനിയുടെ ജീവിത വിജയവും തോൽവിയും നിർണയിക്കപ്പെടുക. ചോദ്യങ്ങൾ വളരെ ലളിതമാണ് Objective type ആണ്. Yes/ No Question പോലെ..
പരീക്ഷ VIVA MODEL ആണ്. അവസാന നാളിൽ കർത്താവ് ചോദിക്കും
1- എനിക്ക് വിശന്നപ്പോൽ ഭക്ഷിക്കാൻ തന്നുവോ?
2- ദാഹിച്ചപ്പോൾ കുടിക്കാൻ തന്നുവോ?
3-നഗ്നനായിരുന്നപ്പോൾ വസ്ത്രം നൽകിയോ?
4-രോഗിയായ എന്നെ സന്ദര്‍ശിച്ചുവോ?
5-പരദേശി ആയിരുന്നപ്പോൾ സ്വീകരിച്ചോ?
6-കരാഗ്രഹത്തിൽ ആയിരുന്നപ്പോൾ സന്ദർശിച്ചോ...?
പേപ്പർ ഔട്ടായിട്ടും കൂടി നമ്മിൽ എത്രപേർക്ക് ആ പരീക്ഷ പാസാകാൻ കഴിയും?
അർപ്പിച്ചു കൂട്ടിയ ബലികളോ എത്തിച്ചു കൂട്ടിയ ജപമാലയും ഏൽപ്പിച്ചു കൂട്ടിയ നൊവേനകളും കത്തിച്ച് കൂട്ടിയ തിരികളോ പൊട്ടിച്ചു കൂട്ടിയ വെടി മരുന്നുകളോ കെട്ടിപ്പൊക്കിയ പള്ളികളോ കല്ലിട്ടു കൊടുത്ത പള്ളിമേടകളോ സ്വർഗ്ഗത്തിലേക്ക് നമ്മെ എത്തിക്കണം എന്നില്ല. കാരുണ്യ പ്രവർത്തികൾ 14 എണ്ണം ആണ് സഭ പഠിപ്പിക്കുന്നത്. അതു ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോയിക്കൂടാ. ഒന്നും പറ്റിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചിട്ടേ കിടന്നുറങ്ങാവൂ...
3.അത് ക്രിസ്തുവാണ്...!!!
സത്യത്തിൽ ഇന്നത്തെ സുവിശേഷഭാഗം മത്തായി ശ്ളീഹാ ആദിമ സഭക്കു നൽകുന്ന ഉപദേശം കൂടിയാണ്. കാരണം പാവപെട്ടവരെ അവഗണിക്കുന്ന ഒരു സ്വഭാവ സ്ഥിതി ആദിമ സഭയിൽ ഉണ്ടായിരുന്നു. അതാണ് യാക്കോബ് തന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നത് 'നിങ്ങളുടെ പ്രാർത്ഥനയോഗത്തിലേക്ക് വിശിഷ്ടമായ വസ്ത്രങ്ങൾ ഇട്ട് സ്വർണ മോതിരം അണിഞ്ഞു വരുന്ന ഒരുവനെ നിങ്ങൾ സ്വീകരിക്കുന്നു. അതേസമയം മുഷിഞ്ഞ വസ്ത്രം ധരിച്ചു വരുന്ന പാവപ്പെട്ടവനെ നിരാകരിക്കുന്നു എന്ന്'. ഈ ഒരു അപകടം ആണ് മത്തായിയും സൂചിപ്പിക്കുന്നത്. അതുകൊണ്ടു എളിയവരിൽ ക്രിസ്തുവിനെ കാണാൻ മത്തായി ഓർമിപ്പിക്കുന്നു. നമ്മൾ ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ അത് ക്രിസ്തുവിനാണ് ചെയ്യുന്നത് എന്നുള്ള ബോധവും ബോധ്യവും ഉണ്ടാവുക പ്രധാനപെട്ട കാര്യമാണ്.
ഫ്രാൻസിസ് അസീസിയുടെ കഥ പോലെ. വഴിയിൽ വച്ചു അദ്ദേഹം ഒരു കുഷ്ഠരോഗിയെ കാണുന്നു . ആദ്യം വെറുപ്പോടെയും പിന്നെ ഒരലപ്പം അകൽച്ചയോടെയും അയാളെ നോക്കുന്നു. പിന്നെ ഒരു ഭ്രാന്തനെപോലെ ഓടിച്ചെന്നു കെട്ടി പിടിച്ചു ചുംബിക്കുന്നു. ഓരോ ചുംബനത്തിലും ഓരോ മുറിവുകൾ അപ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് 5 മുറിവുകളാണ്. രണ്ടു കൈ വെള്ളയിലും രണ്ടു കാൽ മുട്ടുകളിലും ഒന്നു വിലാവിലും. ഒരു ഭ്രാന്തനെ പോലെ ഫ്രാൻസിസ് നിലവിളിച്ച് പറയുകയാണ് "മുറിവേറ്റ ഓരോ മനുഷ്യൻറെ പുറകിലും ഒളിച്ചിരിക്കുന്നത് നീയാണെന്നു തിരിച്ചറിയുവാൻഞാൻ എത്ര വൈകി" എന്ന്. മുറിവേറ്റ മനുഷ്യർക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് ക്രിസ്തുവാണെന്ന് തിരിച്ചറിയുക.
ക്രൈസ്തവരുടെ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ ഈ വചന ഭാഗമാണ്.സഭയുടെ അടിസ്ഥാന മുഖമുദ്ര തന്നെ ഉപവി പ്രവർത്തങ്ങൾ ആണ്. Charity is Our Idendity എന്നാണ് പറയുക. വിശുദ്ധ ഡാമിയനും വി. വിൻസെന്റ് ഡി പോളും വിശുദ്ധ മദർ തെരേസയും നമുക്ക് കാണിച്ചു തരുന്നു മാതൃക അതാണ്. ഇവരുടെ പാതയിൽ മുന്നേറുവാൻ നമുക്കും പരിശ്രമിക്കാം.
ഒരു കാര്യം കൂടി ഓർക്കുക
ചെയ്തുകൂട്ടിയ നന്മകളാണ് ഒരുവനെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നതെങ്കിൽ ചെയ്യാതെ പോയ നന്മകളാണ് അയാളെ നരകത്തിന് അർഹനാക്കുക. അതായത് അവഗണനയാണ് ഏറ്റവും വലിയ അപരാധം. "നിസ്സംഗതയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മ" (Indifference is the greatest evil of ourtimes) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും ഇതോടു കൂടി ചേർത്ത് വായിക്കാവുന്നതാണ്.
ചോദ്യവും ഉത്തരവും
എന്താണ് തനതു വിധിയും (Particular Judgement) പൊതു വിധിയും (Final Judgement) തമ്മിലുള്ള വ്യത്യാസം..?
കത്തോലിക്കാ സഭയുടെ പഠനം അനുസരിച്ചു ഒരാൾ മരണ ശേഷം 2 തരം വിധിയിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു
1. തനതു വിധി/ സ്വകാര്യ വിധി (Particular Judgement)
നമ്മൾ ഓരോരുത്തരും മരിക്കുന്ന നിമിഷം തന്നെ വിധിക്കപ്പെടും. ഇതിനാണ് സ്വകാര്യ വിധി എന്ന് പറയുന്നത്.(CCC 1021-1022.)
ഈ വിധിയിൽ മൂന്ന് സാധ്യതകളുണ്ട്:
a) സ്വർഗം:
b) ശുദ്ധീകരണ സ്ഥലം (Purgatory):
c) നരകം:
സ്വകാര്യ വിധി കഴിഞ്ഞാൽ ആത്മാവ് ഉടനെ തന്നെ സ്വർഗത്തിലോ, ശുദ്ധീകരണ സ്ഥലത്തോ, നരകത്തിലോ പോകും.
2.അന്ത്യവിധി (Final / Last Judgement) - മത്തായി 25:31-46
ലോകാവസാനത്തിൽ യേശു രണ്ടാമതും മഹത്വത്തോടെ വരുമ്പോൾ നടക്കുന്ന വിധിയാണിത്. (CCC 1038-1041)
രണ്ടും തമ്മിലുള്ള വ്യത്യാസം എന്ത്?
സ്വകാര്യ വിധി = വ്യക്തിഗതം, മരണശേഷം ഉടൻ, ആത്മാവിന് മാത്രം.
അന്ത്യവിധി = സാർവത്രികം, ലോകാവസാനത്തിൽ, ശരീരത്തോടെ, എല്ലാവരുടെയും മുന്നിൽ. പിന്നെ
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം :
സ്വകാര്യ വിധിയിൽ കിട്ടിയ വിധി തന്നെയാണ് ഒരാൾക്ക് അന്ത്യവിധിയിൽ സ്ഥിരീകരിക്കുന്നത്, പക്ഷെ അന്ത്യവിധിയിൽ അത് എല്ലാവർക്കും വേണ്ടി പരസ്യമായി പ്രഖ്യാപിക്കപ്പെടുന്നു എന്നു മാത്രം.
ഏലിയാ-സ്ളീവാ-മൂശ – 07⌄
Homily 01 -Matthew 20:1-16⌄
Homily 02 -Matthew 20:1-16⌄
Homily 03 -Matthew 20:1-16⌄
Homily 04 -Matthew 20:1-16⌄
Homily 05 -Matthew 20:1-16⌄
Homily 06 -Matthew 20:1-16⌄
Homily 07 -Matthew 20:1-16⌄
Homily 08 -Matthew 20:1-16⌄
Homily 09 -Matthew 20:1-16⌄
Homily 10 -Matthew 20:1-16⌄
Homily 11 -Matthew 20:1-16⌄
Homily 12 -Matthew 20:1-16⌄
Homily 13 -Matthew 20:1-16⌄
Homily 14 -Matthew 20:1-16⌄
Homily 15 - Matt 11:25-30⌄
ഏലിയാ സ്ലീവ മൂശ ഏഴാം ഞായര്‍
പുറ 33:12-17; ജറെ 20:7-13; 2 കോറി 1:3-7; മത്താ 11:25-30
അറിയാതെ പോകുമ്പോള്‍
അകന്നുപോകുന്നത്
വിനായക് നിര്‍മ്മല്‍
'അടുത്തിരിക്കവെ നമ്മള് അന്യോന്യമകലുന്നു
ഇടയില്‍ മൗനത്തിന്റെ മതില്ക്കെട്ടുയരുന്നു'
ഇന്ന് ഏറ്റവും കൂടുതല്‍ അകലമുള്ളത് അടുത്തിരിക്കുന്നവര്‍ തമ്മിലാണ്. ഇന്നേറ്റവും കൂടുതല്‍ സംസാരിക്കുന്നത് അകലെയുള്ളവര്‍ തമ്മിലാണ്. അടുത്തിരിക്കുന്നവര്‍ തമ്മിലുള്ള ദൂരം ഏറെയുള്ളതു കൊണ്ടാണ് അകലെയുള്ളവര്‍ അടുത്തായിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നത്.
അറിയുന്നില്ല
അകന്നുപോകുന്നതിന് പിന്നിലുള്ള കാരണങ്ങളില്‍ പ്രധാന പ്പെട്ടത് പരസ്പരം അറിയാതെ പോകുന്നുവെന്നതാണ്. ഇന്നത്തെ തിരു വചനഭാഗത്ത് വ്യക്തിപരമായി ചിന്തകള്‍ ഉടക്കിയത് ഒരൊറ്റ ചെറുവാക്കിലാണ്. ''അറിയുന്നില്ല''. സ്പര്‍ശിച്ചതും ആ വാക്ക് തന്നെ.
പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന് ആര്‍ക്കു വെളിപെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല എന്നതാണ് വിവക്ഷിതം.
ഏതൊക്കെ തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങളിലൂടെ കടന്നു പോയ വ്യക്തിജീവിതമായിരുന്നു ക്രിസ്തുവിന്റെ 33 വര്‍ഷത്തെ മനു ഷ്യാവതാരമെന്ന് ആലോചിച്ചുനോക്കൂ. അവന് ആ തച്ചന്റെ മകനല്ലേ എന്ന അല്പം പുച്ഛം കലര്‍ന്ന ചോദ്യം മുതല്‍ ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരനും വീഞ്ഞുകുടിയനും ഭോജനപ്രിയനും വരെ യായി, എത്രയെത്ര ആരോപണങ്ങള്‍. ആരോപണങ്ങള്‍ പലതും അര്‍ദ്ധസത്യങ്ങളാണ്. എന്നാല്‍ അവ സത്യം പോലെ തോന്നിക്കുകയും ചെയ്യും. ഇത്തരം അപവദിക്കലുകളുടെ ഇടനാഴിയിലൂടെ കടന്നുപോകുമ്പോഴും ക്രിസ്തു മനസ്സിലാക്കിയിരുന്നു തന്റെ നിയോഗം എന്തെന്ന്. തന്നെ പിതാവ് അറിയുന്നുണ്ടെന്ന്. അറിയുന്നുണ്ടെന്നത് എത്രയോ ആശ്വാ സകരമാണ്. സമാധാനമാണ്. ആരും അറിയാതെ പോകുന്നതാണ് ഖേദ കരം. ആരും മനസ്സിലാക്കാതെ പോകുന്നതാണ് പരിതാപകരം. ചങ്കെ ടുത്ത് കാണിക്കുമ്പോഴും ഓ ചെമ്പരത്തിപ്പൂവ് എന്ന മട്ടില്‍ കടന്നു പോകുന്നവരോട്, അല്ല അതെന്റെ ഹൃദയമായിരുന്നുവെന്ന് പോലും പറയാന്‍ കഴിയാതെ വിഷമിക്കുന്നവരെത്രയോ പേരുണ്ട്.
സത്യത്തില്‍ നാം ആരെയാണ് അറിയുന്നത്? അതുപോലെ ആരാണ് നമ്മെ അറിയുന്നത്..? അറിഞ്ഞുവരുമ്പോഴേയ്ക്കും ജീവിതം തീര്ന്നുപോകത്തക്കവിധത്തില് എത്ര ഝടുതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.!
അറിയുക എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുക എന്നാണ്. നീ എന്താണോ, നീ ആരാണോ, നിന്നിലെന്താണോ അത് അതേപടി ഞാന്‍ മനസ്സിലാക്കുന്നു. മനസ്സില്‍ സൂക്ഷിക്കുന്നു. അത് നിന്നിലെ കുറവുകളാകാം, വൈകല്യങ്ങളാകാം, ബലഹീനതകളാകാം. എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടാത്ത സ്വഭാവപ്രത്യേകതകളാകാം.
പക്ഷേ അതിനെല്ലാം അപ്പുറം ഞാന്‍ നിന്നെ അറിയുന്നുവെന്നതാണ് പ്രത്യേകത. അറിയുന്നുവെന്ന് പറയുന്നതിന്റെ അടുത്ത ഘട്ടം സ്നേഹിക്കുന്നുവെന്നു കൂടിയാണ്. എന്നാല്‍ കണ്ടുവരുന്നത് അറിഞ്ഞുവരുമ്പോഴേയ്ക്കും സ്നേഹം നഷ്ടമാകുന്നുവെന്നതാണ്.
അറിയാതെ പോകുന്നുവെന്നതിന്റെ വിശദീകരണമാകട്ടെ മന സ്സിലാക്കാതെ പോകുന്നുവെന്നതും. മനസ്സില്‍ വയ്ക്കുന്നതിനെ മനസ്സിലാക്കല്‍ എന്ന് പറയാമെന്ന് തോന്നുന്നു. മനസ്സില്‍ ശരിയായി വയ്ക്കുമ്പോള്‍ അത് കൃത്യമായ രീതിയിലുള്ളതാകുന്നു. മനസ്സില്‍ തെറ്റായി വയ്ക്കുമ്പോള്‍ അത് തെറ്റിദ്ധാരണയും തെറ്റിദ്ധാരണ തെറ്റായും മാറുന്നു.
അറിയുന്നതെപ്പോള്‍
അറിയുന്നീല നിന്നെ ഞാന്‍
നിന്നു കത്തുന്ന വാക്കുകള്‍
നെഞ്ചിലാഴുമ്പോള്
നൃപാ നിന്നെ അറിയുന്നു ഞാന്‍
എന്നാണ് മധുസൂദനന് നായര്‍ പാടിയിരിക്കുന്നത്. ഗാന്ധര്‍വ്വം എന്ന കവിതയിലാണ് ഈ വരികളുള്ളത്.
ചില വിപരീത അനുഭവങ്ങളായിരിക്കും മറ്റുള്ളവരെ മനസ്സിലാ ക്കാന്‍ നമുക്ക് സാഹചര്യമൊരുക്കുന്നത്. ഇന്നലെ വരെ മനവും തനുവും കൊടുത്ത് സ്നേഹിച്ച കാമുകനെ അവള്‍ക്കെന്തു വിശ്വാസമായിരുന്നു. അയാള്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നും കൊട്ടാരത്തിലെത്തുമ്പോള്‍ സ്വീകരിക്കുമെന്നും വിശ്വസിച്ച അവള്‍ക്ക് തെറ്റി.
സ്നേഹത്തിന് ദുഷ്യന്തകാമുകന് അടയാളം ചോദിച്ചപ്പോഴാണ് അവള്‍ക്കാദ്യമായി അയാളെ മനസ്സിലാവുന്നത്. എല്ലാ സ്നേഹങ്ങളും മാറ്റുരയ്ക്കപ്പെടുന്നത് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രതികൂലങ്ങളിലാണ്. എല്ലാം സാധാരണപോലെ സംഭവിക്കുമ്പോള്‍ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല.
സ്നേഹം പ്രതിബന്ധം അറിയുന്നില്ലെന്നാണ് ആബേലച്ചന് കുരിശിന്റെ വഴിയില്‍ പറയുന്നത്. അതുകൊണ്ടാണ് വേറോനിക്കയ്ക്ക് യേശുവിന്റെ തിരുമുഖം തുടയ്ക്കാന്‍ സാധിച്ചത്. പക്ഷേ നമ്മുടെ സ്നേഹം പ്രതിബന്ധങ്ങളുടെ മുമ്പില്‍ പിന്‍വാങ്ങുന്നതാണ്. സുരക്ഷിത ലാവണത്തിലൊതുങ്ങി നില്ക്കുന്ന സ്നേഹങ്ങളേ നമുക്ക് പരിചയമുള്ളൂ. ഒരാളുടെയും മുഖം തുടയ്ക്കാന്‍ നമ്മുടെ പക്കല്‍ കൈലേസുകളില്ല.
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നുവെന്ന അബദ്ധധാരണയില്‍ ശാന്തമായി കടന്നുപോകുന്നതാണ് ഒട്ടുമിക്ക ജീവിതങ്ങളും. പക്ഷേ അനിവാര്യമായ ഒരു മുഹൂര്‍ത്തത്തില്‍ സ്നേഹം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ അടയാളമായി എന്തു നല്‍കും? അതാണ് വലിയ പ്രതിസന്ധി.
ഇതെന്റെ ഭൂപടം
മകനേ ഇതിന്ത്യയുടെ ഭൂപടമെന്ന് കവി. ശരിയാണ് സ്കൂള്‍ കാലയളവില്‍ ഇന്ത്യയുടെ ഭൂപടം വരച്ച് സംസ്ഥാനങ്ങള്‍ അടയാള പ്പെടുത്തുക എന്നൊരു ചോദ്യമുണ്ടായിരുന്നു. അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടത്താത്ത ഒരാളായതുകൊണ്ടാവാം, താരതമ്യേന മാര്‍ക്ക് നേടുക എളുപ്പമുള്ള ചോദ്യമായിരുന്നു അതെങ്കിലും ഒരിക്കലും ഭൂപടത്തിന് മാര്‍ക്ക് നേടാതെ പോയത്. അതോ ഭൂപടജ്ഞാനം കുറവായതുകൊണ്ടോ? അറിയില്ല.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഓരോരുത്തരെയും കൃത്യമായി അറിഞ്ഞു കഴിഞ്ഞാല്‍ അവരെ കൃത്യമായി വരച്ചുചേര്‍ക്കാന്‍ എളുപ്പ മാണ്. അറിയാതെ പോകുന്നതുകൊണ്ടാണ് പലരെയും നാം തെറ്റായ ഇടങ്ങളില്‍ അടയാളപ്പെടുത്തുന്നത്. തെറ്റായ ഇടങ്ങളില്‍ അടയാളപ്പെ ടുത്തിയവരെല്ലാം ചിലപ്പോള്‍ കൂടുതല്‍ നല്ല ഇടങ്ങള്‍ അര്‍ഹിക്കുന്ന വരായിരിക്കും. നല്ല ഇടങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വരെല്ലാം അത്ര മേല്‍ അര്ഹതയുള്ളവരായിരിക്കണമെന്നുമില്ല.
അതുകൊണ്ട് ശരിയായി അറിയുക എന്നതാണ് പ്രധാനം. അനര്‍ഹമായി ഉയര്‍ത്തി പ്രതിഷ്ഠിക്കപ്പെട്ടവരെയൊക്കെ ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് ഇപ്പോള്‍ താഴ്ത്തിനിര്ത്തിയിരിക്കുന്നു. അവര്‍ അത്രയേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ. എന്നിട്ടും അവരോടെനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. എന്റെ സ്നേഹത്തിന്റെ ഓഹരിക്കുള്ള അവകാശം അവര്‍ക്ക് കുറവായിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ
അറിവുകേടുകളുടെ ലോകം
അറിയാതെ പോകുന്നതുകൊണ്ടുള്ള അബദ്ധങ്ങളാണ് നാം ചെയ്തുകൂട്ടുന്ന തെറ്റുകളിലേറെയും. അറിഞ്ഞുകഴിയുമ്പോള്‍ എല്ലാം ശരിയാകും. പക്ഷേ അറിവ് വേദന കൂടിയാണ്. ചില കാര്യങ്ങള്‍ അറിയാ തിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടില്ലേ. ചികിത്സിക്കാതെ മുറിവു വച്ചുകെട്ടുന്നതിലെ അപകടം അതിനുണ്ട്. മുറിവു പഴുക്കും. ദുര്‍ഗന്ധം വമിക്കും. ഒടുവില്‍ ജീവന് തന്നെ അപകടത്തിലാകും. അതുകൊണ്ട് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. അകലെയുള്ളവരെക്കാള് അടുത്തുള്ളവരെ.. അവരെ കേള്‍ക്കാന്‍ തയ്യാറാവുക.
എല്ലാം നല്ലതുപോലെ അറിഞ്ഞുകഴിയുമ്പോഴും നീയെന്നെ സ്നേഹിക്കുമോയെന്നതാണ് മനുഷ്യരുടെ മുമ്പിലുയരുന്ന ആശങ്കാ കുലമായ ചോദ്യം. എല്ലാം അറിഞ്ഞുവരുമ്പോള്‍ മനുഷ്യര്‍ ചിലപ്പോള്‍ നിന്നെ തള്ളിക്കളഞ്ഞേക്കാം. പക്ഷേ അപ്പോഴും നിന്നെ നീയായിരിക്കുന്ന അവസ്ഥയില്‍ സ്നേഹിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന് തന്നെ. അവന്റെ പേരാണ് ദൈവം.
www.homilieslaity.com
Homily 16 - Matt 11:25-30⌄
ഏലിയ- സ്ലീവാ- മൂശക്കാലം ഞായർ 7
മത്തായി 11: 25-30
Biblical Background
യഹൂദനേതൃത്വം യഹോവയുടെ നിയമത്തിന്റെ പേരിൽ ജനങ്ങളെ വല്ലാതെയങ് ബുദ്ധിമുട്ടിച്ചിരുന്നു. മോശയുടെ നിയമങ്ങളും ഉപ നിയമങ്ങളും അതിൻറെ വ്യാഖ്യാനങ്ങളുമൊക്കെമായി സാധാരണ യഹൂദർ ഈ നിയമം പാലിച്ചു ജീവിക്കാൻ വല്ലാതെയങ് കഷ്ടപ്പെട്ടിരുന്നു. അതിനെയാണ് ഭാരമേറിയ നുകം എന്നതുകൊണ്ടു ഈശോ ഉദദ്ദേശിക്കുന്നത്.
Interpretation
1. ഈശോയിൽ ആശ്വാസം
ഇന്നത്തെ വായനകളെല്ലാം തന്നെ ദൈവം നൽകുന്ന ആശ്വാസമായി ബന്ധപ്പെട്ടാണ് . ഒന്നാം വായനയിൽ കർത്താവ് മോശയോട് കൂടെ വരുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യുമെന്ന് പുറപ്പാട് പുസ്തകത്തിൽ വായിക്കുന്നു. രണ്ടാം വായനയിൽ ജറമിയ പ്രവാചകൻ കർത്താവ് ശത്രുക്കൾക്കെതിരെ വിജയത്തിനായി നമ്മുടെ പക്ഷത്തുണ്ട് എന്ന് പ്രവാചകൻ ഓർമിപ്പിക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്നത് മിശിഹായുടെ സഹനത്തിൽ പങ്കുചേരുന്ന നമ്മൾ അവന്റെ സമാശ്വാസത്തിനും പങ്കുചേരുന്നു എന്നുള്ളതാണ്. ഇതിന്റെ തുടർച്ചയാണ് സുവിശേഷം പറയുന്നത് അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ്.
പലപ്പോഴും കള്ളുകുടിക്കുന്ന ചേട്ടന്മാരോട് ചോദിച്ചു കഴിഞ്ഞാൽ അവർ പറയും 'അച്ചാ...രാപ്പകൽ അധ്വാനിച്ച് കഴിയുമ്പോൾ ഒരല്പം ആശ്വാസത്തിന് വേണ്ടിയാണ് രണ്ടെണ്ണം വീശുന്നത് എന്ന്. പൊതുവേ മനുഷ്യന്മാരുടെ ആശ്വാസത്തിനുള്ള മാർഗങ്ങൾ ഇതൊക്കെയാണ്- കള്ളുകുടി, യാത്രകൾ, സിനിമ ,ഭക്ഷണം, കളി..etc . ഇതെല്ലാം ആശ്വാസം ലഭിക്കാൻ നല്ലതാണ് , ഒന്ന് Refresh ആവാൻ നല്ലതാണ്. ഇതിനപ്പുറം സ്ഥിരമായി ഒരു ആശ്വാസം കണ്ടെത്താനായിട്ടുള്ള മാർഗം എന്ന് പറയുന്നത് ഈശോയോടൊപ്പമായിരിക്കുക എന്നതാണെന്നു മറക്കാതിരിക്കുക.
ഇവിടെ ആശ്വാസം എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ANAPAUO എന്നാണ് അതിനർത്ഥം 'Have been refreshed' എന്നാണ് അതായത് ഈശോയിലേക്ക് വന്നണഞ്ഞു കുറച്ചു കൂടി Refresh ആകാം എന്ന് ചുരുക്കം
"ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു..." എന്നുള്ളത് പഴയ ഒരു ഭക്തിഗാനമാണ്. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുടെ കടന്നു പോകുമ്പോഴും ഏക ആശ്വാസം , ആശ്രയം എന്നു പറയുന്നത് ഈശോയാണ് സംശയമില്ല. നമ്മുടെ ജീവിതം, അധ്വാനം, രോഗം, സാമ്പത്തിക ബാധ്യത, മരണം ,പരാജയം, അപമാനം എങ്ങനെയുള്ള ഒരുപാട് നെഗറ്റീവ് സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അതിനെ തരണം ചെയ്യാനായി അതിൽ ഒരൽപ്പം ആശ്വാസം കണ്ടെത്താനായിട്ടുള്ള എളുപ്പ മാർഗം ഈശോയിലേക്ക് വരിക എന്നുള്ളതാണ്. വലിയ തിരക്കുള്ള സ്ഥലങ്ങളിലുള്ള നിത്യരാധന ചാപ്പലുകൾ ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും . ഒരു പാട് തിരക്കുകൾക്കും പ്രശ്നങ്ങൾക്കും ഇടയിൽ മനുഷ്യർ തമ്പുരാന്റെ അടുത്തു ചെന്നിരുന്നു ഊർജം നേടി തിരിച്ചു പോകുന്ന കാഴ്ച്ച. ഇമ്മടെ ധ്യാനകേന്ദ്രങ്ങളിലെ സാക്ഷ്യം പറച്ചിലുകൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും. അതിൽ കാണുന്ന ഒരു പൊതുസ്വഭാവം ഇതായിരിക്കും . ഒരുപാട് തകർന്ന മനുഷ്യന്മാര് ഈശോയാകുന്ന തണലിൽ ഒന്ന് ചാഞ്ഞുറങ്ങുന്നു, ആശ്രയം കണ്ടെത്തുന്നു കൂടുതൽ ഉണർവോടുകൂടി അവരുടെ ജീവിതത്തെ അവർ മുന്നോട്ട് നീക്കുന്നു . നമ്മുടെ ജീവിത ക്ലേശങ്ങളിൽ ഒരല്പം ആശ്വാസം നൽകുന്ന തണൽ മരമാണ് ക്രിസ്തു. അതു മറക്കരുത്. ആ തണലിൽ ഓരോ ദിവസവും അൽപ്പ സമയം ചിലവഴിക്കുക.
അധ്വാനിക്കുന്നവന്റെ സംരക്ഷണത്തിനായി എന്ന് കണക്കാക്കപ്പെടുന്ന പാർട്ടികളും പ്രത്യയ ശാസ്ത്രങ്ങളും ഒരു പരിധിയിൽ കവിഞ്ഞ് തൊഴിലാളികളെ സംരക്ഷിക്കില്ല എന്നതിന് കാലം സാക്ഷിയാണ്. അത്തരത്തിലുള്ള മനുഷ്യന്മാർക്ക് ആശ്വാസമെന്നു പറയുന്നത് ക്രിസ്തു തന്നെയാണ് എന്നതിൽ സംശയമില്ല.
2. ശിശുക്കളുടെ വെളിപാടുകൾ
സ്വർഗ്ഗസ്ഥനായ പിതാവ് പല കാര്യങ്ങളും ശിശുക്കൾക്ക് വെളിപ്പെടുത്തി കൊടുക്കുന്നുവെന്നാണ് ഈശോ പറയുന്നത്. മിലാനിലെ പുതിയ മെത്രാനെ തിരഞ്ഞെടുക്കാനായി ആളുകൾ ഒന്നിച്ചു കൂടിയിരിക്കുകയാണ്. ഒരുപാട് ചർച്ചകൾക്ക് ശേഷവും യോഗ്യനായ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പെട്ടെന്നാണ് വെളിപാട് കിട്ടിയതുപോലെ ഒരു കുഞ്ഞു ഉറക്കെ വിളിച്ചു പറയുന്നത് "അംബ്രോസ് നമ്മുടെ മെത്രാൻ " . ഉടനെ ജനങ്ങൾ മുഴുവൻ അത് ഏറ്റു പറയാൻ തുടങ്ങുകയാണ്. അങ്ങനെയാണ് വൈദികൻ പോലും അല്ലാതിരുന്ന അംബ്രോസ് എന്ന യുവാവിനെ വൈദിക പട്ടവും മെത്രാൻ പട്ടവും കൊടുത്തു മിലാൻ രൂപതയുടെ മേലധികാരിയാക്കുന്നത്. അദ്ദേഹമാണ് പിന്നീട് വിശുദ്ധനും സഭാ പിതാവുമൊക്കെയായി മാറ്റപ്പെടുന്നത്. കുട്ടികളിലൂടെ പല കാര്യങ്ങളും നമുക്ക് വെളിപ്പെട്ടു കിട്ടുന്നു എന്നു പറയാറുണ്ട്. അവരിൽ നിന്നും പല കാര്യങ്ങളും നമ്മൾ പഠിക്കേണ്ടതായുമുണ്ട്. 'The Child is the father of the Man' എന്നൊരു ചൊല്ലുണ്ട്. അതായത് കുഞ്ഞുങ്ങളാണ് മുതിർന്നവരുടെ പിതാവ്. കുട്ടികൾ വളരെ നിഷ്കളങ്കമായി പെരുമാറുന്നു, അവർക്ക് കപടതയില്ല. പിള്ള മനസിൽ കള്ളമില്ല എന്നു പറയാറില്ലേ...? അവർക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ മടിയില്ല. അതായത് അവർക്ക് നമ്മുടേത് പോലെ ഈഗോ പ്രശ്നം ഒന്നും ഇല്ല. അവർ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും അലസമായി സമയം കളയില്ല. ഇതെല്ലാം കുഞ്ഞുങ്ങളിൽ നിന്നും നമുക്കും പഠിക്കാവുന്ന ചില പാഠങ്ങളാണ്.
3. ഈശോയെ പഠിക്കുക
യഹൂദ നേതൃത്വം തങ്ങളുടെ ഒരുപാട് നിയമങ്ങൾ കൊണ്ടു മനുഷ്യരെ വല്ലാത്തയങ് കഷ്ട പെടുത്തിയിരുന്നു. ( ഏതാണ്ട് ഇമ്മടെ സഭയുടെ നൂറു കൂട്ടം നിയമ ങ്ങൾ പോലെ...)
അതിനെയാണ് ഈശോ ഭാരമായ നുകമായി പറയുന്നത്. തന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതാണ് എന്ന് ഈശോ പറയുന്നു. കാരണം എന്താ...? അവന്റെ നിയമങ്ങൾ വളരെ സിമ്പിളാണ് . അത് ആകെ 2 എണ്ണമേ ഉള്ളൂ . 1. ദൈവത്തെ സ്നേഹിക്കുക 2. മനുഷ്യനെ സ്നേഹിക്കുക. So simple....!!!
മനുഷ്യന്മാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന നിയമവ്യവസ്ഥിതികൾ, ചട്ടക്കൂടുകൾ, നിബന്ധനകൾ, ഇതൊക്കെ ഒന്ന് കുറച്ച് ഒഴിവാക്കി സിമ്പിളാക്കി കൊടുക്കുക . മനുഷ്യന്മാരെ വലതെയങ് കഷ്ടപ്പെടുത്തുന്ന രീതികൾ കഴിവതും ഒഴിവാക്കുക.
തന്നിൽ നിന്ന് പഠിക്കാനായിട്ടാണ് ഈശോ ശിഷ്യന്മാരോട് പറയുന്നത് നമ്മളെല്ലാവരും പഠിച്ചിരിക്കേണ്ട ഒരു പാഠപുസ്തകമാണ് ക്രിസ്തു എന്നത് സംശയമില്ല. ലോകത്ത് എഴുതപ്പെട്ട ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ ക്രിസ്തു എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് എഴുതപ്പെട്ടിട്ടുള്ളത്. . എന്ന് പറഞ്ഞാൽ വർഷങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞിട്ടും അവനെ കുറിച്ചുള്ള പഠനങ്ങൾക്ക് അവസാനമില്ല. ഈശോയെ ആഴത്തിൽ അറിയുക, പഠിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഈശോയുടെ വചനങ്ങൾ അറിയുക, ഈശോയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള അറിവ് നേടുക, ഈശോയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള അറിവ് നേടുക , ഈശോയുടെ ഈ ഭൂമിയിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അറിവ് / അനുഭവം നേടിയെടുക്കുക ഇതെല്ലാം ഇന്നത്തെ കാലഘട്ടത്തിൽ പ്രധാനപ്പെട്ടതാണ്. ഈശോയെകുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും വിശ്വാസപരമായ പല അപകടകങ്ങളിലേക്കും നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. അതുകൊണ്ടു ഈശോയിൽ നിന്നും പഠിക്കുക, ഈശോയെ പഠിക്കുക.
Homily 17 - Matt 8: 23- 34⌄
മത്തായി 8: 23- 34
BIBLICAL BACKGROUND
സമാന്തര സുവിശേഷങ്ങൾ മൂന്നിലും കാണുന്ന രണ്ട് അത്ഭുതങ്ങൾ ആണിവ. പ്രകൃതി ശക്തികളുടെ ( Natural Powers) മേലും പ്രകൃത്യാതീത ( Super Natural powers) ശക്തികളു ടെ മേലും ഈശോക്ക് അധികാരമുണ്ട് എന്ന് തെളിയിക്കുന്നതിനു വേണ്ടി ആയിരിക്കണം സുവിശേഷകന്മാർഈ രണ്ട് അത്ഭുതങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. വിജാതീയരുടെ നാട്ടിലേക്കുള്ള (ഗദറായുടെ ദേശം) തോണി യാത്ര , സഭയിൽ വിജാതീയരെയും ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകുവാൻ വേണ്ടി കൂടി മത്തായി ചേർത്തതാണ് എന്ന് വാദിക്കുന്നവരും ഉണ്ട്.
Interpretation
1. ഉലയുന്ന തോണിയും ഉറങ്ങുന്ന കർത്താവും
തോണി സഭയുടെ പ്രതീകമായി പൊതുവെ കാണിക്കാറുണ്ട്. വെള്ളപ്പൊക്കത്തിലെ നോഹയുടെ പെട്ടകവും അതിലൂടെ രക്ഷിക്കപ്പെട്ടവരുടെ സമൂഹവും സഭാപിതാക്കന്മാർ സഭയുടെ പ്രതീകമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കാറ്റിലും കോളിലും പെട്ടു സഭയാകുന്ന വഞ്ചി ഉലയാറുണ്ട്. സഭയുടെ ആരംഭകാലം മുതൽ പല പ്രശ്നങ്ങളാൽ സഭയാകുന്ന നൗക ആടി ഉലഞ്ഞിട്ടുണ്ട്.
ആദിമ സഭയിലെ മതമർദ്ദനങ്ങൾ, അതിനുശേഷം വന്ന ദൈവശാസ്ത്രപരമായ തർക്കങ്ങളും വിയോജിപ്പുകളും
, മധ്യനൂറ്റാണ്ടിലെ ഇരുണ്ട യുഗത്തിൽ സംഭവിച്ച ധാർമിക അധഃപതനവും അതേ തുടർന്നുണ്ടായ പ്രൊട്ടസ്റ്റന്റ് വിപ്ലവവും,
പിന്നെ ഒരു മോഡേൺ പിരീഡിൽ സംഭവിച്ച കമ്മ്യൂണിസവും സെക്കുലറിസവും, സെക്ട്കൾ മൂലമുള്ള പിളർപ്പുകളും അതുമല്ലെങ്കിൽ ഇപ്പോൾ സഭയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും ഇന്നും നേരിടേണ്ടി വരുന്ന- വർഗീയത, ആരാധന ക്രമ പ്രശ്നങ്ങൾ- അങ്ങനെ പലതും
സഭയാകുന്ന തോണിയെ ആട്ടി ഉലച്ചിട്ടുണ്ട്, ഉലക്കുന്നുമുണ്ട്. എന്നാലും തോണി പൂർണമായും മുങ്ങിപ്പോയിട്ടില്ല. കാരണം ഇമ്മടെ കർത്താവ് തോണിയിൽ / സഭയിൽ ഉണ്ട്.
തോണിയെ ഉലയ്ക്കാൻ ശ്രമിച്ച കാറ്റിനെയും തിരമാലയും അവിടുന്ന് ശാസിച്ചു. 'Epetimesen''എന്ന ഗ്രീക്ക് വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആ വാക്കിന്റെ അർത്ഥം 'ശാസിച്ചു' (Rebuked), കർശനമായി താക്കീതു നൽകി (strictly warned) എന്നെല്ലാമാണ്.
തോണിയെ ഉലക്കാൻ ശ്രമിക്കുന്നവർ അതു പുറത്ത് നിന്ന് ഉള്ളവർ ആയാലും അകത്തു നിന്നുള്ളവർ ആരായാലും അവർക്കെല്ലാം ഓരോ ഡോസ് 'epetimesen'( അതു first dose ആയും second dose ആയും boosting dose ആയുമൊക്കെ) നൽകുന്നതിൽ തെറ്റില്ല എന്നാണ് എന്റെ ഒരു ഇത്....
നല്ല ശാസന ചിലപ്പോൾ തല്ലിനെക്കാൾ / ഉപദേശത്തേക്കാൾ ഉപകാരം ചെയ്യും.
അതുപോലെ അപ്രതീക്ഷിതമായ കാറ്റും കോളും നമ്മുടെ ജീവിതത്തിലും വന്നേക്കാം. കൊറോണ , പ്രകൃതി ദുരന്തങ്ങൾ, മരണം, സാമ്പത്തിക ബാധ്യത, ധാർമിക പരാജയം ഇതൊക്കെ മൂലം നമ്മുടെ അഭിമാനം, ബന്ധങ്ങൾ, ധനം, identity, ego , ജീവിതം ഇതൊക്കെ ആടി ഉലഞ്ഞേക്കാം. പക്ഷെ അത് മുങ്ങി പോകാതിരിക്കാൻ കർത്താവ് നമ്മുടെ ജീവിതമാകുന്ന തോണിയിൽ ഉണ്ടെന്ന് ഉറപ്പാക്കുക.
2. വഴിനടക്കാൻ അനുവദിക്കാത്ത 2 അപകടകാരികൾ
സുവിശേഷത്തിൽ രണ്ടു പിശാചു ബാധിതരെ കുറിച്ചു പറയുന്ന വിശേഷണം ആർക്കും സഞ്ചരിക്കാൻ ആകാത്ത വിധം അപകടകാരികൾ ആയവർ എന്നാണ് .
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദമായിരുന്നു ഇക്കഴിഞ്ഞ ആഴ്ചയിൽ കേരളത്തിലെ ആളിക്കത്തിയ വാർത്തകളിൽ ഒന്ന്. അൽപ്പം മാറിനിന്ന് നോക്കിയാൽ (അരി ആഹാരം കഴിക്കുന്ന) ഏതൊരാൾക്കും മനസ്സിലാക്കാവുന്ന ഒരു കാര്യം ഏതാനും ചില വർഗീയ ശക്തികളുടെ ഇടപെടലും അതിൽ നിന്നുള്ള രാഷ്ട്രീയ മുതലെടുപ്പുമാണ് ഇത്തരമൊരു ചെറിയ സംഭവം വളരെ ഗൗരവമായ അവസ്ഥയിലേക്ക് വലിച്ചിഴച്ചത്.
എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ മനുഷ്യൻമാർക്ക് വഴി നടക്കാനും ജീവിക്കാനും സാധിക്കാത്ത തരത്തിൽ ഉപദ്രവകാരികളായ 2 പിശാശ് ബാധിതയായി മാറിയിരിക്കുന്നു 'വർഗീയതയും' അതിൽ നിന്നുള്ള 'രാഷ്ട്രീയ മുതലെടുപ്പും'.
നമ്മുടെ നാട്ടിലെ സമകാലീന സംഭവങ്ങൾ സൂചിപ്പിക്കുന്നത് വർഗീയതയും രാഷ്ട്രീയ മുതലെടുപ്പുമായ ചില പൈശാചിക ബാധകളെ പുറത്തക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ അവർ ആർക്കും ജീവിക്കാൻ (സഞ്ചരിക്കാൻ ) സാധിക്കാത്ത വിധം അപകടകരികളാകുന്നു എന്നതാണ്.
അവർ അട്ടഹസിക്കുന്നു. .. അവർ കർത്താവിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു.. എന്നൊക്കെ സുവിശേഷം പറയുന്നു.
അപകടകാരികളായ ഉള്ളിൽ അട്ടഹസിച്ചുകൊണ്ട് വർഗീയ വിഷയവിദ്വേഷം പുലർത്തുന്ന അത്തരത്തിലുള്ളവരെ തികഞ്ഞ വിവേകത്തോടുകൂടി കൈകാര്യം ചെയ്യേണ്ട ഒരു കാലഘട്ടമാണിത്. അത്തരത്തിലുള്ളവരെ പുറത്താക്കാൻ സാധിച്ചില്ലെങ്കിൽ ആർക്കും വഴിനടക്കാനും ജീവിക്കാനും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ നാട് വീണുപോകും എന്നുള്ളതാണ് സമകാലിനമായ പല സംഭവങ്ങളും നമ്മളെ ഓർമിപ്പിക്കുന്നത്. വർഗീയതയുടെ പൈശാചിക ബാധയേറ്റവർ, അധികാര വിഷ ബാധയേറ്റവർ ഒരുമിച്ചാൽ അവർ കൂടുതൽ ശക്തരവും. ഇത്തരത്തിലുള്ള രണ്ടു പിശാശ് ബാധിതരെ മാറ്റിനിർത്തിയാൽ കുറെയൊക്കെ വഴി നടക്കാനും ജീവിക്കാനും സാധിക്കുമെന്ന് തോന്നുന്നു നമ്മുടെ നാട്ടിൽ.
3. മിഷൻ ഞായർ
മിഷനറിമാർ : പ്രത്യാശയുടെ പ്രവാചകന്മാർ
1926 ൽ പയസ് XI മൻ മാർപ്പാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുവാനായി എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുതലേ ഞായറാഴ്ചയാണ് മിഷൻ ഞായറായായി ആചരിച്ചു വരുന്നത്.
ഈ മിഷൻ എന്ന വാക്കിന്റെ അർത്ഥം ' അയക്കുക' 'To Send '. പിതാവ് തന്റെ സന്ദേശവുമായി പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു . പുത്രൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശിഷ്യരെ ലോകം മുഴുവൻ സുവിശേഷ വേലക്കായി അയച്ചു. ആ വേല തുടരുവാൻ ഒരു ക്രൈസ്തവനും ഉത്തരവാദിത്തമുണ്ട്.
വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് സഭ അടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യ കാലത്തു യൂറോപ്പിലെ സഞ്ചാരികൾ ലോകം എങ്ങും പോയപ്പോൾ അവർ കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷണറിമാരെ കൊണ്ടു പോവുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ മിഷൻ വളർന്നു. എന്തായാലും സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.
എന്താണ് സുവിശേഷപ്രഘോഷണം എന്നതിന് അസീസി പുണ്യാളൻ പറയുന്നത് 'ഒരു യാചകൻ തനിക്ക് എവിടെ നിന്ന് അപ്പം കിട്ടിയെന്ന് മറ്റൊരു യാചകനോട് പറയുന്നതാണ് അതെന്നാണ്. .
"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്ന ( മാർക്കോ 16:15) ഈശോ നമുക്ക് നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ നമുക്കുണ്ട്. . അടിസ്ഥാനപരമായി മാമ്മോദീസ വെള്ളം തലയിൽ വീണ ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.
സുവിശേഷ പ്രഘോഷണത്തെകുറിച്ചു വി. ഫ്രാൻസിസ് അസീസി പറയുന്നതാണ് "ജീവിതത്തിൽ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക." (Preach Gospel at all times ,.Use words if necessary")
എന്നു വച്ചാൽ സുവിശേഷ പ്രഘോഷണത്തിന് വലിയ അറിവോ വാക്ക് ചതുര്യമോ ലോക സഞ്ചാരമോ ആവശ്യമില്ല എന്നർത്ഥം. ഒരു കോൺവെന്റിന്റെ നാല് ചുമർ കെട്ടുകൾക്ക് ഉള്ളിൽ നിന്നും അധികം പുറത്തു പോകാത്ത വി. കൊച്ചു ത്രേസ്യ പുണ്യാളത്തിയെ ആണ് പിന്നീട് ലോകമെബാടുമുള്ള മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചത്. അതായത് നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറി പ്രവർത്തനത്തിന് എരിവ് പകരുന്നത്. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നത് "ആകർഷണമാണ് ഏറ്റവും വലിയ പ്രഘോഷണം" ( Attraction is the Best Proclamation). ഇമ്മടെ ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക് ക്രിസ്തു മാർഗത്തിലേക്ക് ആനയിക്കാൻ പറ്റിയാൽ അതാണ് ഏറ്റവും വലിയ സുവിശേഷം പ്രഘോഷണം. പുള്ളിക്കരൻ വീണ്ടും പറയുന്നു . YOU ARE THE FIFTH GOSPEL. അതായത് മറ്റൊരാൾ വായിക്കാൻ ഇടയുള്ള അഞ്ചാമത്തെ സുവിശേമാണ് നമ്മൾ. അതു മറക്കരുത്.
എല്ലാ ജനതകൾക്കിടയിയും പ്രത്യാശയുടെ മിഷനറിമാർ എന്നതാണ് ഈ വർഷത്തെ ആപ്ത വാക്യം. "ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിച്ചു."
സങ്കീ 119 : 74 എന്നതാണ് വചനം.. അപരന് പ്രത്യാശ നല്കുന്നവരായി മാറണം ഓരോ ക്രൈസ്തവനും എന്നു ചുരുക്കം.
മിഷൻ ഞായർ എന്നാൽ കവറും കലണ്ടറും ഫുഡ് ഫെസ്റ്റും കളികളും മാത്രമായി ഒതുങ്ങിപോകാതെ അപരന് പ്രത്യാശയുടെ പ്രതീകമായി മാറുക.
ഏലിയാ-സ്ളീവാ-മൂശ – 08⌄
Homily 01 - Luke 8:41b -56⌄
Homily 02 - Luke 8:41b -56⌄
Homily 03 - Luke 8:41b -56⌄
Homily 04 - Luke 8:41b -56⌄
Homily 05 - Luke 8:41b -56⌄
Homily 06 - Luke 8:41b -56⌄
Homily 07 - Luke 8:41b -56⌄
Homily 08 - Matt 25: 31-46⌄
ഏലിയാ സ്ലീവ മൂശ എട്ടാം ഞായര്‍
പുറ 20:18-21; ജോയേ 2:1-11; ഹെബ്രാ 10:19-25; മത്താ 25: 31-46
ദൈവം ഒളിച്ചുതാമസിക്കുന്ന ഇടങ്ങള്‍
പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍ യഹൂദര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശമാണത്. രണ്ടാം ലോകമഹായുദ്ധകാലത്ത്, നാസി സൈന്യം, അവിടേക്ക് ഇരച്ചുകയറി. ആ സൈനികവലയത്തില്‍, ജൂത സമൂഹമൊന്നാകെ മരണശിക്ഷക്ക് വിധിക്കപ്പെട്ടു.
പ്രാണവേദനയോടെ സ്വന്തം ശവക്കുഴികള്‍ വെട്ടാന്‍ അവര്‍ നിര്‍ബന്ധിതരായി. അവര്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. സൈനികരുടെ തോക്കുകള്‍, ആ നിസഹായര്‍ക്ക് നേരെ തുടരെ നിറയൊഴിച്ച പ്പോള്‍, അവന്റെ മാതാപിതാക്കളടക്കം ഒട്ടേറേ പേര്, ജീവനറ്റ് ആ കുഴികളിലേക്ക് വീണു. ചതഞ്ഞരഞ്ഞ മൃതശരീരങ്ങള്‍ നാസിസൈന്യം ചെളികൊണ്ട് മറവുചെയ്തു.
വെടിയുണ്ടകളൊന്നും കുട്ടിയുടെമേല്‍ പതിച്ചില്ലെങ്കിലും, വെടിവയ്പ്പിന്റെ ആഘാതത്തില്‍ മാതാപിതാക്കള്‍ക്കുമേല്‍ അവനും കുഴിയിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇരുട്ട് വീണപ്പോള്‍ അവന് കുഴിയില്‍ നിന്ന് ഇഴഞ്ഞ് പുറത്തേക്ക് വന്നു. ആ കുഞ്ഞു ശരീരം മുഴുവന്‍ രക്തവും അഴുക്കും പുരണ്ടിരുന്നു. അടുത്തൊരു വീട്ടിലെത്തി സഹായത്തിനു കേണപേക്ഷിച്ചിട്ടും വാതില്‍ തുറന്നില്ല. യഹൂദ ബാലനെന്ന് തിരിച്ചറിഞ്ഞ് എല്ലാ വീടുകളിലും അവന് തിരസ്ക്കരിക്കപ്പെട്ടു.
ഹൃദയം നിലച്ചുപോകുന്ന നാസിഭയം ആ നാട്ടുകാരെയെല്ലാം പരവശരാക്കിയിരുന്നു. അടുത്ത വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍, അവനുതന്നെ അപരിചിതമായ വാക്കുകളാണ് അവന്റെ നാവില്‍ നിന്ന് പുറത്തു വന്നത്: 'നിങ്ങള്‍ക്കെനെ മനസിലായില്ലേ, നിങ്ങള്‍ സ്നേഹിക്കുന്നുവെന്ന് പറയുന്ന യേശുവാണ് ഞാന്‍.' അവന് കരഞ്ഞു. തീക്ഷ്ണമായി. ഒരു ഇടവേളയ്ക്കുശേഷം, ആ വീടിന്റെ വാതില്ക്കല് നിന്ന സ്ത്രീ അവനെ ചേര്‍ത്തുപിടിച്ചു ചുംബിച്ചു. അന്നു മുതല്‍ ആ കുടുംബം അവനെ മകനായി സ്വീകരിച്ചു.
യേശുവിന്റെ നാമം ഉണര്‍ത്തിയ അവിടുത്തെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം സര്‍വ്വ ആപത്ശങ്കകളെയും അവഗണിച്ച് ഒരു തീരുമാനമെടുക്കാന്‍ ആ കുടുംബത്തിനു പ്രചോദനമാവുകയാണ്.
അന്ത്യവിധിയില്‍ അനുഗ്രഹത്തിനും ശിക്ഷയ്ക്കും അര്‍ഹരായവര്‍ക്ക്, അതിന്റെ കാരണങ്ങളുടെ പേരിലുണ്ടാവുന്ന അമ്പരപ്പാണ് ഇന്ന് നാം വിചിന്തനം ചെയ്യുന്ന വി. മത്തായിയുടെ സുവിശേഷഭാഗത്തെ (25:31-46) ആഴമായ ആലോചനയ്ക്കും വ്യാഖ്യാനത്തിനും വിഷയമാക്കുന്നത്.
വിധി... വിവാദമോ?
നീതിഭ്രംശം കൊണ്ട് പ്രക്ഷുബ്ധവും അശാന്തവുമായ ലോകത്ത്, അവസാനം ന്യായവിധിയെക്കുറിച്ച്, യേശു നല്കുന്ന പ്രബോധനം അവിടുത്തെ ശിഷ്യര്ക്കുമാത്രമല്ല, സഹസ്രാബ്ദങ്ങളിലൂടെ അവന്റെ മാര്‍ഗത്തില്‍ നടന്നവര്‍ക്കെല്ലാം വലിയ വെല്ലുവിളിയാണ്. തന്റെ രാജ്യത്തിന്റെ ന്യായാസനത്തിലിരുന്നുകൊണ്ട് താന്‍ ന്യായം നടത്തുന്ന രാജ്യത്തെക്കുറിച്ചുള്ള നയപ്രഖ്യാപനമാണ് അവിടുന്ന് നടത്തിയത്.
കരുണകൊണ്ട് പ്രതികാരനിഷ്കാസനം ചെയ്യുന്ന ഒരു ക്രമമാണ് ആ രാജ്യത്തില്‍ പുലരേണ്ടത്. കരുതലും സാഹോദര്യവും കൊണ്ട് കര്‍ത്താവിന്റെ വിശ്വസ്തര്‍ തങ്ങളുടെ ജീവിതത്തെ നിര്‍വഹിച്ചു. യേശു നിര്‍വഹിച്ച ശുശ്രൂഷയുടെ തുടര്‍ച്ച. അവരുടെ ചുമതലയായി അവര്‍ തിരിച്ചറിഞ്ഞു. പരിപാലിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ക്രിസ്തുവിന്റെ സ്നേഹം അവരിലൂടെ സംലഭ്യമായി. ഏറ്റവും എളിയവരുമായി താദാത്മ്യം പ്രാപിച്ച യേശുവിനെ തന്നെ പരിചരിക്കാനുള്ള സ്വാഭാവികമായ അവസരം തന്നെയായി അവര്‍ക്കിത്. മറിച്ച് ക്രിസ്തുവിന്റെ രാജ്യത്തിന്റെ കര്‍മ്മവഴികള്‍ മനസിലാകാതെ, അത് അവഗണിച്ചവര്‍ക്ക് അവശര്‍ അഗണ്യരായി; ക്രിസ്തു അപ്രാപ്യനായി.
വേഷപ്രച്ഛന്നനായ ദൈവം
ഔപചാരികതയുടെയും ആധികാരികതയുടെയും പ്രൗഡിയുറ്റ മേല്‍വിലാസങ്ങളില്‍ ദൈവത്തെ തേടുന്നവര്‍ക്ക് അവന് അദൃശ്യനായിരിക്കും. സ്ഥാനവസ്ത്രങ്ങളിലല്ല അവിടുന്ന് കുടി കൊള്ളുന്നത്. അശരണനായി, വേഷപ്രച്ഛന്നനായി, നമ്മുടെ അയലത്ത് അവിടുന്നുണ്ടാവാം. ദൈവം ഒളിച്ചു താമസിക്കുന്നയിടങ്ങള്‍ നമ്മുടെ പരിസരത്താ വാമെങ്കിലും നാം അവിടുത്തെ കാണാത്തതെന്തേ?
ആ കുഷ്ഠരോഗി
ഭൗതിക ആഡംബരങ്ങളുടെ കുടമാറ്റമായിരുന്നു ഫ്രാന്‍സിസിന്റെ ജീവിതം. മാടമ്പി പദവിയിലേക്കുള്ള ചവിട്ടുപടികളിലേക്ക് ഉല്ലാസനടനമായി ജീവിതത്തെ കൊണ്ടാടിയ സുന്ദരയൗവനം. തന്റെ ആരാധകര്‍ക്കൊപ്പം ചേരാന്‍ ഫ്രാന്‍സീസ് അസീസിയില്‍ നിന്ന് കുതിരപ്പുറത്ത് യാത്രതിരിക്കുമ്പോള്‍ റോഡരികില്‍ ഒരു കുഷ്ഠരോഗി.
യേശുവിന്റെ കാലത്തെന്നതുപോലെ, പന്ത്രണ്ടാം നൂറ്റാണ്ടിലും പ്രത്യേകിച്ച് യൂറോപ്പില്‍, കുഷ്ഠരോഗികള്‍ ഭയവും വെറുപ്പും ഉളവാക്കുന്നവരായിരുന്നു. പെട്ടെന്ന് ഒരാകര്ഷണത്തില്പ്പെട്ടെന്നതുപോലെ ഫ്രാന്‍സീസ് ആ കുഷ്ഠരോഗിയുടെ അടുത്തേക്കു ചെന്നു, തന്റെ കയ്യിലുണ്ടായിരുന്ന പണമത്രയും നല്കി. ആ മനുഷ്യനെ കരങ്ങളിലും കവിളിലും ചുംബിച്ചു. അയാള്‍ ഫ്രാന്‍സിസിന്റെ കവിളില്‍ ചുംബിച്ചു. അപ്പോള്‍ അനിര്‍വചനീയമായ സമാധാനം ഉള്ളില്‍ നിറഞ്ഞു. മടക്കയാത്രയ്ക്കായി കുതിരപ്പുറത്ത് കയറിയിട്ട് ഫ്രാന്‍സീസ് തിരിഞ്ഞു നോക്കുമ്പോള്‍, കുഷ്ഠരോഗി അപ്രത്യക്ഷനായിരിക്കുന്നു.
യേശു തന്നോടു സംസാരിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നലുമായി, ഫ്രാന്‍സീസ് വളരെക്കാലമായി മല്ലിടുകയായിരുന്നു. കുഷ്ഠരോഗിയില്‍ താന്‍ യേശുവിനെയാണു കണ്ടുമുട്ടുകയും ആശ്ലേഷിക്കുകയും ചെയ്തതെന്ന് ഫ്രാന്‍സീസ് അറിഞ്ഞു.
ഇത്തരം ജീവിതാനുഭവങ്ങള്‍ ഫ്രാന്‍സീസില്‍ അവസാനിച്ചില്ല, ചരിത്രത്തിലൂടനീളം തന്റെ ചെറിയ സഹോദരരില്‍, തന്നെ കണ്ടെത്താന്‍ യേശു നമ്മെ നിരന്തരം ക്ഷണിക്കുന്നു.
സാഹോദര്യം എന്ന സമ്മാനം
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരെന്ന നിലയിലുള്ള സാഹോദര്യം; അത് നാമെല്ലാം പരസ്പരം പങ്കിടുന്ന അനുപമവും ഉദാത്തവുമായ സമ്മാനമാണ്. സ്രഷ്ടാവിന്റെ അനന്തമായ സ്നേഹത്തിനു അര്‍ഹരായവരെന്ന നിലയില്‍ ഓരോ മനുഷ്യനും അമൂല്യനാണ്; ഓരോരുത്തരിലും ദൈവം ഉണ്ട്. ഓരോ വ്യക്തിയോടും എല്ലാ ജീവജാലങ്ങളോടും സ്നേഹപൂര്‍വ്വമായ ആദരവോടെ പെരുമാറാനുള്ള നമ്മുടെ ഉത്തരവാദിത്വം ദൈവികമാണ്.
ദിവ്യബലിയിലെ തിരിച്ചറിവുകള്‍
ദൈവമക്കളെന്നെ നിലയില്‍ പരസ്പരം സ്വന്തമാണെന്ന അവബോധം അഗാധമായ ഒരു കൂട്ടായ്മയിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ദിവ്യബലിയിലെ നമ്മുടെ ഭാഗഭാഗിത്വത്തില്‍ ഇത് പ്രത്യേകമാംവിധം പ്രതിഫലിക്കുന്നുണ്ട്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു. കുര്‍ബാന നമ്മെ ദരിദ്രര്‍ക്കായി സമര്‍പ്പിക്കുന്നു. നമുക്കുവേണ്ടി ത്യജിച്ച ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാര്‍ത്ഥമായി സ്വീകരിക്കണമെങ്കില്‍, ഏറ്റവും ദരിദ്രരായവരില്‍ ക്രിസ്തുവിനെ നാം തിരിച്ചറിയണം.
സഭ ചെറിയവര്‍ക്കൊപ്പം
ഭൂമിയുടെ ഫലങ്ങള്‍ എല്ലാവരുടെയും അവകാശമാണെന്ന കാഴ്ചപ്പാടാണ് സഭയ്ക്കുള്ളത്. സൃഷ്ടിയുടെ വരദാനങ്ങളില്‍ നിന്ന് ആരെയും ഒഴിവാക്കരുത്. ആര്‍ക്കും ആ നന്മകള് നിഷേധിക്കപ്പെടുകയോ ഒരുകൂട്ടര്‍ അത് പിടിച്ചുവയ്ക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുത്. ജനതകളുടെ പുരോഗതി എന്ന ചാക്രികലേഖനത്തില്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ വിരല്‍ ചൂണ്ടിയത് ഈ ദിശയിലേക്കാണ്.
ദരിദ്രരോട് പക്ഷം ചേരണമെന്ന് നാം പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ട്. ദരിദ്രരും അതീവദുര്ബലരുമായവരോടുള്ള ദൈവത്തിന്റെ മുന്‍ഗണന നിറഞ്ഞ സ്നേഹവും കരുതലും നമ്മിലൂടെ പ്രതിഫലിക്കണം. ദൈവം പീഡകരുടെ പക്ഷം ചേരുന്നവനല്ലെന്നും എളിയവര് സാര്‍വത്രികമായ അവിടുത്തെ സ്നേഹത്തിന്റെ സമാശ്ലേഷത്തിലാണെന്നുമുള്ള തിരിച്ചറിവ് നമ്മുടെ കര്മ്മവഴികള്ക്ക് ദിശാസൂചകമാവണം.
ഭൂമിയെ ഭാരപ്പെടുത്തുകയും അമിതലാഭത്തിനായി ദുര്‍വ്യയം ചെയ്യുകയും ചെയ്യുന്ന അനീതിക്കെതിരെ ലൗദാത്തോ സിയിലൂടെ ഫ്രാന്‍സീസ് പാപ്പ നല്കിയ സുവിശേഷ പ്രചോദിതങ്ങളായ പ്രബോധനങ്ങളും നമ്മുടെ മുന്‍ഗണനകളെ നിര്‍ണ്ണയിക്കണം.
നിലവിളികള്‍ക്കൊപ്പം
പ്രക്ഷുബ്ധമായ ലോകത്തില്‍, അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധങ്ങളിലും, കലാപങ്ങളിലും വംശീയഹത്യകളിലും, മരണതുല്യമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സഹജീവികളുടെ ഹൃദയഭേദകമായ നിലവിളി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നു നമ്മുടെ ചെവികളില്‍ മുഴങ്ങുന്നു. സമാധാന സംസ്ഥാപകരാകാന് നമുക്കുള്ള വിളി ഉച്ചത്തിലാണെങ്കിലും, അതിനോടു പ്രത്യുത്തരിക്കാനുള്ള നമ്മുടെ നിസഹായത മറച്ചുവയ്ക്കാന്‍ കഴിയാത്തതാണ്.
എന്നാല്‍, ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്നവരെന്ന നിലയില്‍ സഹോദരരോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനാലാണ് നമ്മുടെ ക്രിസ്തീയത കുടികൊള്ളുന്നത്. വിശപ്പും ദാഹവും നഗ്നതയും ഭവനരാഹിത്യവും രോഗവും തടവും അനുഭവിക്കുന്നവരുടെ ദുരവസ്ഥ നമുക്ക് അവഗണിക്കാനാവില്ല.
തട്ടിപ്പറിക്കപ്പെട്ട സൗഭാഗ്യങ്ങള്‍
സമകാലിക ലോകത്ത് വേണ്ടത്ര ഭക്ഷണം കിട്ടാതെ 795 ദശലക്ഷം പേര്, ഏറ്റവും അസമത്വം നിറഞ്ഞ സാഹചര്യങ്ങളില്‍ കഴിയുന്ന ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ജനസമൂഹങ്ങള്‍, തടവറകളില്‍ കഴിയുന്ന 11 ദശലക്ഷമാളുകള്‍, മതിയായ പാര്‍പ്പിടസൗകര്യം നിഷേധിക്കപ്പെട്ട 100 കോടി ജനങ്ങള്‍. വ്യവസായ വാണിജ്യ പുരോഗതിയുടെയും സമൃദ്ധിയുടെയും വര്‍ണ്ണശബളമായ ആഗോള കാന്‍വാസിന്റെ അവഗണിക്കപ്പെടുന്ന പിന്‍കാഴ്ചകള്‍ അതിദയനീയമാണ്. ചൂഷണത്തിന്റെയും തട്ടിപ്പറിക്കലിന്റെയും ഒരു കൂട്ടരുടെ അത്യാര്‍ത്തിയുടെയും ദുരന്തഫലമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ദാരിദ്ര്യം; നാം നേരിട്ട് ഉത്തരവാദികളല്ലാത്ത ഈ സമസ്യകള്‍ നമ്മെ പരിധിയില്ലാതെ ആകുലപ്പെടുത്തുന്നുണ്ട്. വ്യക്തികളെന്ന നിലയിലും ചെറു സമൂഹങ്ങളെന്ന നിലയിലും അവയ്ക്ക് നാമെങ്ങനെയാണ് സമാധാനം കാണുക?
ഈശ്വരന്റെ പാദപീഠം
ഗീതാഞ്ജലി പത്താം ഗീതത്തില്‍ രവീന്ദ്രനാഥ ടാഗോള്‍ ഈശ്വരസാന്നിദ്ധ്യം കണ്ടെത്തുന്നതെവിടെയെന്നു കാണുക; ഇവിടാണീശ്വരന്റെ പാദപീഠം; ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും അശരണര്ക്കുമിടയില്. എളിയവന്റെ വസ്ത്രങ്ങളില്‍ പതിതര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്ക്കുമൊപ്പം വസിക്കുന്ന ഈശ്വരന്റെ സവിധത്തിലെത്താന് അഹങ്കാരത്തിന് ഒരിക്കലും കഴിയുകയില്ല.
ദൈവപ്രസാദം തേടിയുള്ള നമ്മുടെ ജീവിതയാത്രയുടെ പാത ഇപ്രകാരം ഈശ്വരസാന്നിദ്ധ്യമുള്ളയിടങ്ങളിലേക്ക്; ദൈവം ഒളിച്ചുതാമസിക്കുന്നയിടങ്ങളിലേക്ക്, വഴി തിരിച്ചുവിടുമ്പോള്‍, സങ്കടപര്വങ്ങളായി മാറിയിരിക്കുന്ന ആ ജീവിതങ്ങള്‍ക്ക് സമാശ്വാസം പകരാന്‍ സന്നദ്ധതയുള്ളവരാകുമ്പോഴാണ് നാം ആ സ്വരം ശ്രവിക്കുക. എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. (മത്തായി 25:34).
ജോമോന് എം. മങ്കുഴിക്കരി
www.homilieslaity.com
Homily 09 - Matt 25:31-46⌄
ഏലിയാ സ്ലീവ മൂശാക്കാലം ഞായർ 8
മത്തായി 25:31-46
മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഭാഗമാണിത്. ഈശോയുടെ യുഗാന്ത്യ പ്രഭാഷണത്തിലാണ് (Eschatological Discourse) മത്തായി ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ ധാർമികതയുടെ അല്ലെങ്കിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി നിൽക്കുന്ന സുവിശേഷ ഭാഗമാണ് ഇത്. അത് മാത്രമല്ല ക്രൈസ്തവ- കത്തോലിക്ക വിശ്വാസത്തിലെ അടിസ്ഥാന ഘടകങ്ങളായ മരണം, വിധി , നിത്യ രക്ഷ , നിത്യശിക്ഷ എന്നിവയെ കുറിച്ച് വളരെ വ്യക്തമായി പറയുന്ന സുവിശേഷ ഭാഗം കൂടിയാണ് ഇത്.
1. തനത് വിധിയും( Particular Judgement) പൊതുവിധിയും ( Final Judgement)
ക്രൈസ്തവ കത്തോലിക്ക വിശ്വാസമനുസരിച്ച് ഒരു മനുഷ്യൻറെ മരണശേഷം അവൻ രണ്ടുതരത്തിലുള്ള വിധിക്ക് വിധേയമാകുന്നു ഒന്ന് തനതു വിധി അഥവാ Particular Judgement. (CCC 1021) . മറ്റൊന്ന് പൊതുവിധി അഥവാ Final Judgement.(CCC 1038). ആദ്യത്തേത് മരിച്ച ഒരാൾ ഉടൻ നേരിടേണ്ടി വരുന്നു ( ഏതാണ്ട് ധനവാനും ലാസറിനും സംഭവിച്ചതു പോലെ) മറ്റൊന്ന് ഈശോയുടെ രണ്ടാം വരവുമായി ബന്ധപ്പെട്ട് നടക്കുന്നു. എന്തുതന്നെയായാലും ഒരാൾ അവന്റെ പ്രവർത്തികൾക്കനുസരിച്ചു വിധിക്ക് വിധേയനാകേണ്ടി വരും എന്നുള്ളതാണ് നമ്മുടെ വിശ്വാസം നമ്മളെ പഠിപ്പിക്കുന്നത്. ദൈവം കരുണമായനാണ് അതേ സമയം അവിടുന്നു നീതിമാനുമാണ്. അതുകൊണ്ട് നന്മ ചെയ്തവർക്ക് സമ്മാനവും തിന്മ ചെയ്തവർക്ക് ശിക്ഷയും ലഭിക്കുക എന്നുള്ളത് ദൈവത്തിൻറെ നീതിയുടെ ഭാഗമാണ്. അത്തരത്തിൽ ഒരു വിവരണം ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിലും വെളിപാട് പുസ്തകത്തിലും നമ്മൾ കാണുന്നുണ്ട് അതിനു സമാനമായ ആശയമാണ് മത്തായി ഇവിടെ സൂചിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ ഒരു ക്രൈസ്തവ വിശ്വാസി മറക്കാതെ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒരു കാര്യം തനിക്കൊരു മരണം ഉണ്ടെന്നും ഒരു വിധിയാളന്റെ മുൻപിൽ താൻ നിൽക്കേണ്ടി വരും എന്നുമുള്ള വിചാരമാണ്. ആ ഒരൊറ്റ ചിന്ത ജീവിതത്തെ കുറച്ചു കൂടി ഗൗരവമായി എടുക്കാൻ നമ്മെ പ്രേരിപ്പിക്കും. അതാണ് പ്രഭാഷകൻ പുസ്തകത്തിൽ പറയുന്നത് " ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെക്കുറിച്ച് ഓർമ്മിക്കണം. എന്നാൽ നീ പാപം ചെയ്യില്ല എന്ന്" ( പ്രഭാ7:36). നമ്മുടെ മരണത്തെ കുറിച്ചുള്ള ഓർമ്മയും നിത്യ രക്ഷയെ കുറിച്ചുള്ള പ്രതീക്ഷയും നിത്യ ശിക്ഷയെക്കുറിച്ചുള്ള ഭയവും ഒരു പരിധിവരെ പാപത്തിൽ വീഴാതെ ജീവിക്കാൻ നമ്മളെ സഹായിക്കും. ( പണ്ട് കാലങ്ങളിൽ പല സന്യാസ വൈദികരും തലയോട്ടി കയ്യിൽ പിടിച്ചു ധ്യാന പ്രസംഗം നടത്തിയിരുന്നത്രെ.... !!! മനുഷ്യനെ പേടിപ്പിക്കാൻ അതിലും നല്ലൊരു മാർഗം ഇല്ല അല്ലേ....?)
2.നേരെത്തെ Out ആയ ചോദ്യ പേപ്പർ
PSC പരീക്ഷ യുടെ ചോദ്യ പേപ്പർ നേരെത്തെ ഇന്റർനെറ്റ് സൈറ്റിൽ വന്നത് വലിയ വിവാദമായിരുന്നു. QUESTION PAPER നേരെത്തെ കിട്ടിയാൽ പരീക്ഷ പാസാകാൻ വളരെ EASY ആണ്. ഏതാണ്ട് ഇതുപോലെയാണ്
ക്രിസ്ത്യാനിയുടെ FINAL EXAM ന്റെ ചോദ്യ പേപ്പർ നേരെത്തെ OUT ആയിട്ടുണ്ട്. 6 ചോദ്യ ങ്ങളാണ് അതിലുള്ളത്. പരീക്ഷ VIVA MODEL ആണ്. അവസാന നാളിൽ കർത്താവ് ചോദിക്കും
1- എനിക്ക് വിശന്നപ്പോൽ ഭക്ഷിക്കാൻ തന്നുവോ?
2- ദാഹിച്ചപ്പോൾ കുടിക്കാൻ തന്നുവോ?
3-നഗ്നനായിരുന്നപ്പോൾ വസ്ത്രം നൽകിയോ?
4-രോഗിയായ എന്നെ സന്ദര്‍ശിച്ചുവോ?
5-പരദേശി ആയിരുന്നപ്പോൾ സ്വീകരിച്ചോ?
6-കരാഗ്രഹത്തിൽ ആയിരുന്നപ്പോൾ സന്ദർശിച്ചോ...?
പേപ്പർ ഔട്ടായിട്ടും കൂടി നമ്മിൽ എത്രപേർക്ക് ആ പരീക്ഷ പാസാകാൻ കഴിയും?
അർപ്പിച്ചു കൂട്ടിയ ബലികളോ എത്തിച്ചു കൂട്ടിയ ജപമാലയും ഏൽപ്പിച്ചു കൂട്ടിയ നൊവേനകളും കത്തിച്ച് കൂട്ടിയ തിരികളോ പൊട്ടിച്ചു കൂട്ടിയ വെടി മരുന്നുകളോ കെട്ടിപ്പൊക്കിയ പള്ളികളോ കല്ലിട്ടു കൊടുത്ത പള്ളിമേടകളോ സ്വർഗ്ഗത്തിലേക്ക് നമ്മെ എത്തിക്കണം എന്നില്ല. കാരുണ്യ പ്രവർത്തികൾ 14 എണ്ണം ആണ് സഭ പഠിപ്പിക്കുന്നത്. അതു ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോയിക്കൂടാ. ഒന്നും പറ്റിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചിട്ടേ കിടന്നുറങ്ങാവൂ...
3. എളിയ സഹോദരരിൽ ക്രിസ്തുവിനെ കാണുക
ഇത് മത്തായി ആദിമ സഭക്കു നൽകുന്ന ഉപദേശം കൂടിയാണ്. കാരണം പാവപെട്ടവരെ അവഗണിക്കുന്ന ഒരു സ്വഭാവ സ്ഥിതി ആദിമ സഭയിൽ ഉണ്ടായിരുന്നു. അതാണ് യാക്കോബ് തന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നത് 'നിങ്ങളുടെ പ്രാർത്ഥനയോഗത്തിലേക്ക് വിശിഷ്ടമായ വസ്ത്രങ്ങൾ ഇട്ട് സ്വർണ മോതിരം അണിഞ്ഞു വരുന്ന ഒരുവനെ നിങ്ങൾ സ്വീകരിക്കുന്നു. അതേസമയം മുഷിഞ്ഞ വസ്ത്രം ധരിച്ചു വരുന്ന പാവപ്പെട്ടവനെ നിരാകരിക്കുന്നു എന്ന്'. ഈ ഒരു അപകടം ആണ് മത്തായിയും സൂചിപ്പിക്കുന്നത്. അതുകൊണ്ടു എളിയവരിൽ ക്രിസ്തുവിനെ കാണാൻ മത്തായി ഓർമിപ്പിക്കുന്നു. നമ്മൾ ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ അത് ക്രിസ്തുവിനാണ് ചെയ്യുന്നത് എന്നുള്ള ബോധവും ബോധ്യവും ഉണ്ടാവുക പ്രധാനപെട്ട കാര്യമാണ്. ഫ്രാൻസിസ് അസീസിയുടെ കഥ പോലെ. വഴിയിൽ വച്ചു അദ്ദേഹം ഒരു കുഷ്ഠരോഗിയെ കാണുന്നു . ആദ്യം വെറുപ്പോടെയും പിന്നെ ഒരലപ്പം അകൽച്ചയോടെയും അയാളെ നോക്കുന്നു. പിന്നെ ഒരു ഭ്രാന്തനെപോലെ ഓടിച്ചെന്നു കെട്ടി പിടിച്ചു ചുംബിക്കുന്നു. ഓരോ ചുംബനത്തിലും ഓരോ മുറിവുകൾ അപ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് 5 മുറിവുകളാണ്. രണ്ടു കൈ വെള്ളയിലും രണ്ടു കാൽ മുട്ടുകളിലും ഒന്നു വിലാവിലും. ഒരു ഭ്രാന്തനെ പോലെ ഫ്രാൻസിസ് നിലവിളിച്ച് പറയുകയാണ് "മുറിവേറ്റ ഓരോ മനുഷ്യൻറെ പുറകിലും ഒളിച്ചിരിക്കുന്നത് നീയാണെന്നു തിരിച്ചറിയുവാൻഞാൻ എത്ര വൈകി" എന്ന്. മുറിവേറ്റ മനുഷ്യർക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് ക്രിസ്തുവാണെന്ന് തിരിച്ചറിയുക.
ക്രൈസ്തവരുടെ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ ഈ വചന ഭാഗമാണ്.സഭയുടെ അടിസ്ഥാന മുഖമുദ്ര തന്നെ ഉപവി പ്രവർത്തങ്ങൾ ആണ്. Charity is Our Idendity എന്നാണ് പറയുക. വിശുദ്ധ ഡാമിയനും വി. വിൻസെന്റ് ഡി പോളും വിശുദ്ധ മദർ തെരേസയും നമുക്ക് കാണിച്ചു തരുന്നു മാതൃക അതാണ്. ഇവരുടെ പാതയിൽ മുന്നേറുവാൻ നമുക്കും പരിശ്രമിക്കാം.
ഒരു കാര്യം കൂടി ഓർക്കുക
ചെയ്തുകൂട്ടിയ നന്മകളാണ് ഒരുവനെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നതെങ്കിൽ ചെയ്യാതെ പോയ നന്മകളാണ് അയാളെ നരകത്തിന് അർഹനാക്കുക. അതായത് അവഗണനയാണ് ഏറ്റവും വലിയ അപരാധം. "നിസ്സംഗതയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മ" എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും ഇതോടു കൂടി ചേർത്ത് വായിക്കാവുന്നതാണ്.
Homily 10 - Matt 22:23-33⌄
ഞായർ -8
മത്തായി 22:23-33
BIBLICAL BACKGROUND
ഈശോയുടെ കാലത്ത് പലസ്തീനിൽ ജീവിച്ചിരുന്ന യഹൂദർ പല ഗ്രൂപ്പുകൾ ആയിരുന്നു. ഫരിസേയർ, നിയമജ്ഞർ, സദുക്കായർ, എസ്സിനികൾ, തീവ്രവാദികൾ ( അവർ ഇച്ചിരി കലിപ്പന്മാരാണ് എന്നാണ് പറയുക. തീക്ഷണമതിയായ/ തീവ്രവാദിയായ ഈശോയുടെ ശിഷ്യൻ ശിമയോൻ ഒക്കെ ഈ വിഭാഗത്തിൽ പെടും) എന്നിങ്ങനെ... ഇവരിൽ ഫരിസേയരും സദുക്കായരും പലപ്പോഴും ഈശോയുമായി തർക്കത്തിൽ ഏർപ്പെടുന്നതായി നമ്മൾ കാണാം. ഇവർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ട് . (മാലാഖമാരിലും മരിച്ചവരുടെ ഉത്ഥാനത്തിലും ഫരിസേയർ വിശ്വസിച്ചിരുന്നുവെങ്കിലും അത് രണ്ടിനും സദുക്കായർ വിശ്വസിച്ചിരുന്നില്ല. അങ്ങനെ പലതും..) എങ്കിലും ഈശോയെ എതിർക്കുന്ന കാര്യത്തിൽ ഇവർ ഒറ്റക്കെട്ടാണ്. (ഏതാണ്ട് ഇമ്മടെ നാട്ടിൽ CPIM & CPIഅല്ലെങ്കിൽ SDPI & PDP എന്നൊക്കെ പറയുന്ന പോലെ... കാര്യം രണ്ടു സംഘടന ആണെന്ന് പറയുമെങ്കിലും ഒരു പ്രശനം വരുമ്പോൾ ഇവരൊക്കെ ഒന്നാവുമല്ലോ...)
1. വാക്കിൽ കുടുക്കുന്നവർ
ഇന്ന് വായിച്ച സുവിശേഷ ഭാഗത്തിന് തൊട്ടുമുമ്പുള്ള സുവിശേഷ ഭാഗത്തിൽ സീസറിന് നികുതി കൊടുക്കണോ വേണ്ടയോ എന്ന് ചോദിച്ചു ഫരിസേയർ ഈശോയെ കുടുക്കാൻ ശ്രമിക്കുന്നു. ഇന്നത്തെ സുവിശേഷത്തിൽ ആകട്ടെ സദുക്കായർ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തെ ഉദാഹരണമായി അവതരിപ്പിച്ചുകൊണ്ട് ഈശോയെ കൺഫ്യൂഷൻ അടിപ്പിക്കാൻ ശ്രമിക്കുന്നു. ഈശോയാകട്ടെ ഈ രണ്ടു സന്ദർഭത്തിലും വളരെ വിവേകപൂർവ്വമുള്ള മറുപടി നൽകുന്നു. ഇത്തരത്തിലുള്ള ചില വ്യക്തികളെ നമ്മുടെ ജീവിതത്തിൽ കാണാം. ഏത്...? മറ്റുള്ളവരെ വാക്കിൽ കുടുക്കാൻ ശ്രമിക്കുന്ന ചില കഥാപാത്രങ്ങൾ. (പ്രത്യേകിച്ച് സെമിനാരി ക്ലാസ് മുറികളിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ചില ഉദാഹരണങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് പ്രൊഫസേഴ്സിനെ വട്ടം കറക്കുന്ന ചില 'ബുജികളെയും' 'പഠിപ്പിസ്റ്റുകളെ' കാണാൻ സാധിക്കും.)
ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ ഏഴു സഹോദരന്മാരെ ഒന്നിന് പിറകെ ഒന്നായിട്ട് കല്യാണം കഴിക്കുന്നത് എന്നൊക്കെ പറയുന്നത് വല്ലതും നടക്കുന്ന കാര്യമാണോ...?? വിദൂരങ്ങളിൽ വിദൂരമായി മാത്രം നടക്കാൻ സാധ്യതയുള്ള ഒരു കാര്യം മാത്രമാണ്.
ഇത് ഈശോയെ കുരുക്കാനയുള്ള ശ്രമം മാത്രമാണ്. ചില മനുഷ്യന്മാർ അങ്ങനെയാണ്. എന്ന് പറഞ്ഞാൽ ഒരാൾ പറയുന്ന കാര്യങ്ങളിലെ ആശയങ്ങളെ എന്തെങ്കിലും ഒരു ചെറിയ കാര്യം എടുത്തു കാണിച്ചു പെരുപ്പിച്ചു അയാളെ കുടുക്കാൻ ശ്രമിക്കുന്ന ഒരു പ്രവണത ചിലപ്പോഴൊക്കെ നമ്മിൽ കാണാൻ സാധ്യതയുണ്ട്. ചാനൽ ചർച്ചകളിലും രാഷ്ട്രീയ കാർക്കിടയിലും അത്തരം പ്രവണത കൂടുതൽ കണ്ടു വരാറുണ്ട്. (ഇമ്മടെ സെന്റ്. റീത്ത സ്കൂളിലെ പ്രിൻസിപ്പലിന്റെ പത്രസമ്മേളനത്തിൽ ചെറിയ ഒരു വാക്ക് മാത്രം എടുത്ത് 'ട്രോൾ' ചെയുന്ന പോലത്തെ ഒരവസ്ഥ. ) ഈ കാലത്തു ഇമ്മടെ മാധ്യമങ്ങളാണ് ഇങ്ങനെ അപരനെ വാക്കിൽ കുടുക്കാൻ കൂടുതലായി ശ്രമിക്കുന്നത് എന്നു തൊന്നുന്നു. എന്തിനു ഇമ്മൾ വികരിയച്ചന്മാർ പറയുന്ന അറിയിപ്പിലെയോ പ്രസംഗത്തിലെയോ എന്തെങ്കിലും ഒരു ചെറിയ വാക്കിൽ പിടിച്ചു നമ്മെ പൂട്ടാൻ ശ്രമിക്കുന്ന ചില 'പാഷണത്തിലെ ക്രിമികൾ' എല്ലാ ഇടവകയിലെ ഉണ്ടാകുമല്ലോ.
അതുകൊണ്ടു ഒരാൾ നമ്മളെ വാക്കിൽ കുടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അവരോട് വിവേകപൂർവ്വം മറുപടി പറയാനും വേണ്ടത്ര സംയമനം പാലിക്കുവാനും ഈശോയെപോലെ നമ്മളും ശ്രമിക്കണം. ചിലപ്പോഴൊക്കെ നമ്മുടെ ചില മറുപടികൾ പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാം എന്നുള്ളത് കൊണ്ട് ജാഗ്രതൈ..
മാത്രമല്ല അപരനെ നിയമത്തിറ്റെയും പാരമ്പര്യത്തിന്റെയും പേരു പറഞ്ഞു വാക്കിൽ കുടുക്കുന്ന ഫാരിസേയ മനോഭാവം നമുക്കുണ്ടെകിൽ അതൊന്നു മാറ്റിപിടിക്കുക.
2. തെറ്റു പറ്റാതെ ജീവിക്കുക
വിശുദ്ധ ലിഖിതങ്ങൾ അറിയാത്തതുകൊണ്ട് നിങ്ങൾക്ക് വലിയ തെറ്റ് പറ്റിയിരിക്കുന്നു എന്നാണ് ഈശോ അവരോടു പറയുന്നത്. ഈ ഒരു അപകടം പലപ്പോഴും നമ്മുടെ ജീവിതത്തിൽ സംഭവിക്കാം. വി. ലിഖിതങ്ങളും നിയമങ്ങളുമൊക്കെ നന്നായി അറിവുള്ളവരാണ് എന്ന് സ്വയം അഹങ്കരിച്ചിരുന്നവരാണ് സദുക്കയർ. എന്നാൽ യഥാർത്ഥ അറിവ് അവർക്ക് ഉണ്ടായിരുന്നില്ല. പലപ്പോഴും തെറ്റായ വ്യാഖ്യാനങ്ങളിൽ അവർ ചെന്ന് പെട്ടിരുന്നു . നമ്മുടെ ഈ കാലഘട്ടത്തിലും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് അതായത് ബൈബിളിനെ കുറിച്ചുള്ള അറിവില്ലായ്മ പല മണ്ടത്തരങ്ങളിലേക്കും നമ്മെ കൊണ്ടുചെന്നു എത്തിക്കും. പല പ്രൊട്ടസ്റ്റന്റ് സഭകളും ക്രിസ്തീയ സെക്ടുകളും നമ്മുടെ നാട്ടിൽ മുളച്ചു പൊങ്ങാൻ പ്രധാനപ്പെട്ട കാരണം ക്രൈസ്തവ വിശ്വാസികളായ നമുക്ക് വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള വേണ്ടവിധമുള്ള അറിവില്ലായ്മയാണ്. തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങൾ പലപ്പോഴും നമ്മൾ അന്ധമായി വിശ്വസിച്ചു പോവുകയും അത് ഗൗരവമായ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം. ( നമ്മുടെ നാട്ടിലെ ഒരു സുവിശേഷ പ്രഘോഷകനെ കുറിച്ചു അങ്ങനെ ചില ആരോപണങ്ങൾ കേട്ടു കൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയാണല്ലോ ഇത്. ) അതുകൊണ്ട് വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് അതിൻറെ വ്യാഖ്യാനങ്ങളെ കുറിച്ച് ആധികാരികമായ അറിവുണ്ടാവുക . ഒപ്പം സഭയുടെ പഠനങ്ങളെക്കുറിച്ച് ധാർമിക നിലപാടുകളെ കുറിച്ചും ഒരു ക്രൈസ്തവന് ഉണ്ടായിരിക്കേണ്ട അറിവ് സ്വന്തമാക്കുവാൻ ശ്രദ്ധിക്കണം. അതല്ലെങ്കിൽ ഒരുപക്ഷേ നമുക്കും വലിയ തെറ്റുകൾ പറ്റാൻ സാധ്യതയുണ്ട്. പിന്നെ ഒരുവന്റെ സ്വന്തം പഠനകളും അഭിപ്രായങ്ങളും സഭയുടെ പഠനമായി ദയവു ചെയ്തു അവതരിപ്പിക്കരുത്. (അറിയില്ലെങ്കിൽ അറിയാൻ മേലെ.... എന്നു പറയാനുള്ള വിവേകവും എളിമയും ഉണ്ടാവുക.)
3. ജീവിച്ചിരിക്കുന്നവരുടെ ദൈവം
സദുക്കായർക്ക് ഈശോ നൽകുന്ന മറുപടി അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ് എന്നാണ്. അതായത് അബ്രാഹമാകട്ടെ ഇസഹാക്ക് ആകട്ടെ യാക്കോബ് ആകട്ടെ അവർ കേവലം മരിച്ചുപോയ വ്യക്തിത്വങ്ങളല്ല മറിച്ചു ദൈവ സന്നിധിയിൽ ജീവിച്ചിരിക്കുന്നവരാണ് എന്നുള്ളതാണ് വാസ്തവം. നമ്മുടെ വിശുദ്ധ ജീവിതം കൊണ്ട് ദൈവ സന്നിധിയിൽ ജീവനുള്ളവരായിരിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ നന്മ നിറഞ്ഞ ജീവിതം വഴി മാതൃകാപരമായ ജീവിതം വഴി ദൈവ സന്നിധിയിൽ ജീവിക്കുന്നവരായി മാറാൻ നമുക്ക് പരിശ്രമിക്കാം. ഒപ്പം മരിച്ചവർക്ക് ഒരു പുനരുദ്ധനമുണ്ടെന്നും ദൈവസന്നിധിയിൽ ന്യായാധിപനുമുന്നിൽ അവൻറെ വിധി കാത്ത് നമ്മൾ നിൽക്കേണ്ടി വരുമെന്നുമുള്ള കാര്യം നമുക്ക് മറക്കാതിരിക്കാം.
ഏലിയാ-സ്ളീവാ-മൂശ – 09⌄
Homily 01- Matthew 8:23-34⌄
Homily 02- Matthew 8:23-34⌄
Homily 03- Matthew 8:23-34⌄
Homily 04- Matthew 8:23-34⌄
Homily 05- Matthew 8:23-34⌄
Homily 06- Matthew 8:23-34⌄
Homily 07- Matthew 8:23-34⌄
Homily 08- Matthew 8:23-34⌄
Homily 09- Matthew 8:23-34⌄
Homily 10- Matthew 8:23-34⌄
Homily 10- Matthew 8:23-34⌄
Homily 11- Matthew 8:23-34⌄
Homily 12- Matthew 8:23-34⌄
homily 13 - മത്തായി 10:1-15⌄
ഏലിയ- സ്ലീവ- മൂശാക്കാലം ഞായർ 9
മിഷൻ ഞായർ
മത്തായി 10:1-15
മിഷൻ ഞായർ അല്പം ചരിത്രം
1926 ൽ പയസ് XI മൻ മാർപ്പാപ്പയാണ് മിഷൻ ഞായർ ആചരണം സഭയിൽ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുവാനായി എല്ലാവർഷവും ഒക്ടോബർ മാസത്തെ അവസാന ഞായറാഴ്ചയ്ക്ക് തൊട്ടുതലേ ഞായറാഴ്ചയാണ് മിഷൻ ഞായറായായി ആചരിച്ചു വരുന്നത്.
1. നമ്മൾ മിഷനറിമാർ
ഈ മിഷൻ എന്ന വാക്കിന്റെ അർത്ഥം ' അയക്കുക' 'To Send '. പിതാവ് തന്റെ സന്ദേശവുമായി പുത്രനെ ഈ ലോകത്തിലേക്ക് അയച്ചു . പുത്രൻ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശിഷ്യരെ ലോകം മുഴുവൻ സുവിശേല വേലക്കായി അയച്ചു. ആ വേല തുടരുവാൻ ഒരു ക്രിസ്താവനും ഉത്തരവാദിത്തമുണ്ട്.
വത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത് സഭ അടിസ്ഥാനപരമായി ഒരു മിഷനറിയാണ് എന്നാണ് ( Ad Gentes 2). ആദ്യ കാലത്തു യൂറോപ്പിലെ സഞ്ചാരികൾ ലോകം എങ്ങും പോയപ്പോൾ അവർ കണ്ടെത്തിയ ദേശങ്ങളിലെല്ലാം മിഷണറിമാരെ കൊണ്ടു പോവുകയും സുവിശേഷം പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ മിഷൻ വളർന്നു. എന്തായാലും സുവിശേഷം പങ്കുവെക്കുക എന്നുള്ളതാണ് സഭയുടെ പ്രഥമമായ ലക്ഷ്യം.
2. വിരുന്നിന് ക്ഷണിക്കുക
"പോയി , എല്ലാവരെയും വിരുന്നു ക്ഷണിക്കുന്നു" ( മത്തായി 22:9)
ഈ വർഷത്തെ മിഷൻ സൺഡേയുടെ ആപ്തവാക്യമായിട്ട് ഫ്രാൻസിസ് മാർപാപ്പ നൽകിയ ഭാഗമാണിത്. സജ്ജമാക്കിയ വിരുന്നിലേക്ക് യജമാനൻ ആളുകളെ വിളിക്കുന്നതാണ് വചനഭാഗം. സത്യത്തിൽ ഒരു വിരുന്നിലേക്കുള്ള ക്ഷണം തന്നെയാണ് മിഷൻ. എന്താണ് സുവിശേഷപ്രഘോഷണം എന്നതിന് അസീസി പുണ്യാളൻ പറയുന്നത് 'ഒരു യാചകൻ തനിക്ക് എവിടെ നിന്ന് അപ്പം കിട്ടിയെന്ന് മറ്റൊരു യാചകനോട് പറയുന്നതാണ് അതെന്നാണ്. ക്രിസ്തു ഒരുക്കുന്ന വിരുന്നിന്റെ സമൃദ്ധിയിലേക്ക് മറ്റൊരാളെ ക്ഷണിക്കുക അതാണ് യഥാർത്ഥത്തിൽ സുവിശേഷപ്രഘോഷണം എന്ന് പറയുന്നത്. വിരുന്നുശാലയിൽ സ്ഥലം ധാരാളം ഉള്ളതിനാൽ ഇടവഴികളിലും ഊടു വഴികളിലും പോയി ആളുകളെ കൂട്ടി കൊണ്ടു വരാൻ യജമാനൻ പറയുന്നുണ്ട്. എന്നു വച്ചാൽ ഇനിയും സുവിശേഷം അറിയാത്ത ഒരു പാട്
ദേശങ്ങൾ ഇനിയുമുണ്ട്. അവിടെ സുവിശേഷം അറിയിക്കാനുള്ള ഉത്തരവാദിത്തമുണ്ട.
"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്നാണ ( മാർക്കോ 16:15)
ഈശോ നമുക്ക് നൽകിയ ആ ഉത്തരവാദിത്വം നിറവേറ്റുവാനുള്ള കടമ നമുക്കുണ്ട്. . അടിസ്ഥാനപരമായി മാമ്മോദീസ വെള്ളം തലയിൽ വീണ ഓരോ ക്രൈസ്തവനും ഒരു മിഷനറി ആണ് എന്നുള്ള കാര്യം മറക്കാതിരിക്കുക.
സുവിശേഷ പ്രഘോഷണത്തെകുറിച്ചു വി. ഫ്രാൻസിസ് അസീസി പറയുന്നതാണ് "ജീവിതത്തിൽ ഉടനീളം സുവിശേഷം പ്രസംഗിക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക." (Preach Gospel at all times ,.Use words if necessary")
എന്നു വച്ചാൽ സുവിശേഷ പ്രഘോഷണത്തിന് വലിയ അറിവോ വാക്ക് ചതുര്യമോ ലോക സഞ്ചാരമോ ആവശ്യമില്ല എന്നർത്ഥം. ഒരു കോൺവെന്റിന്റെ നാല് ചുമർ കെട്ടുകൾക്ക് ഉള്ളിൽ നിന്നും അധികം പുറത്തു പോകാത്ത വി. കൊച്ചു ത്രേസ്യ പുണ്യാളത്തിയെ ആണ് പിന്നീട് ലോകമെബാടുമുള്ള മിഷൻ പ്രവർത്തനങ്ങളുടെ മധ്യസ്ഥയായി സഭ പ്രഖ്യാപിച്ചത്. അതായത് നമ്മുടെ ജീവിത സാക്ഷ്യമാണ് സഭയുടെ മിഷനറി പ്രവർത്തനത്തിന് എരിവ് പകരുന്നത്. അതാണ് ഫ്രാൻസിസ് മാർപ്പാപ്പ പറയുന്നത് "ആകർഷണമാണ് ഏറ്റവും വലിയ പ്രഘോഷണം" ( Attraction is the Best Proclamation). ഇമ്മടെ ജീവിതവും പെരുമാറ്റവും സ്വഭാവവും കണ്ടുകൊണ്ട് ഒരാളെയെങ്കിലും ക്രിസ്തുവിലേക്ക് ക്രിസ്തു മാർഗത്തിലേക്ക് ആനയിക്കാൻ പറ്റിയാൽ അതാണ് ഏറ്റവും വലിയ സുവിശേഷം പ്രഘോഷണം.
3.ദാനമായി കിട്ടി ദാനമായി കൊടുക്കുക
സുവിശേഷത്തിൽ ഈശോ ആവശ്യപ്പെടുന്ന ഒരു കാര്യം ഇതാണ് ദാനമായിട്ട് നമുക്ക് ലഭിച്ചത് മറ്റുള്ളവർക്ക് ദാനമായിട്ട് നൽകുന്നതിൽ മടി കാണിക്കരുത്. ഇതു തന്നെ പൗലോസ് ശ്ലീഹാ കുറച്ചുകൂടി വ്യക്തമായി ചോദിക്കുന്നു
"നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?
(1 കോറി 4 : 7)
മിഷ്യൻ പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന വ്യക്തികൾക്ക് കഴിയും വിധം ദാനം ചെയ്യാനുള്ള ഉത്തരവാദിത്വം ഓരോ ക്രൈസ്തവനും ഉണ്ട് . ആഗോള കത്തോലിക്കാ സഭയുടെ 40%വും മിഷൻ പ്രവർത്തന മേഖലകളാണ് . പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ഈ മിഷനറി പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കണം. താരതമ്യേന സമ്പന്നരായ കോറിന്ത് സഭയിൽ നിന്നും സാമ്പത്തിക സഹായം ശേഖരിച്ചു ജെറുസലേമിലേക്ക് അയക്കാൻ പൗലോസ് ശ്ലീഹ തന്നെ പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ ഇല്ലായ്മയിൽ നിന്നു പോലും സഭയുടെ മിഷനറി പ്രവർത്തനങ്ങൾക്സംഭാവന നൽകാൻ നമുക്കവണം എന്നർത്ഥം. നമ്മുടെ ഒരു മോട്ടർ ഷെഡ്ഡ് പണിയുന്ന പൈസ മതി പല മിഷൻ പ്രദേശങ്ങളിലും ഒരു പള്ളി പണിയാൻ . അതുകൊണ്ടു ലോകമെബാടുമുള്ള മിഷനറിമാർക്ക് വേണ്ടി പ്രാർത്ഥിക്കുക കഴിയുന്ന വിധം അവരെ സാമ്പത്തികമായി സഹായിക്കുക അതില്‍ പിശുക്കു കാണിക്കരുത്. നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്തമാണ് നമുക്ക് വേണ്ടി അവർ ചെയ്യുന്നത്. അതുകൊണ്ട് ഇത്തവണത്തെ മിഷൻ ഞായർ കവറും ലേലം വിളിയും ഉൽപ്പന്ന പിരിവും ഒട്ടും മോശമാക്കരുത്. എന്നു ചുരുക്കം.
ഏലിയാ സ്ലീവ മൂശക്കാലം – 10⌄
Homily 01- Matt 12: 22- 32⌄
ഏലിയാ സ്ലീവ മൂശക്കാലം ഞായർ 10
മത്തായി 12: 22- 32
INTERPRETATION
1.. ഉൾപ്പോരുകൾ ഒഴിവാക്കുക.
കേരളത്തിൽ ഉപ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. പാലക്കാട് പ്രമുഖ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിയിൽ അതൃപ്തി രേഖപ്പെടുത്തി ആ പാർട്ടിയിൽ നിന്നു തന്നെ ഒരു വ്യക്തി മറു കണ്ടം ചാടുകയും എതിർ പാർട്ടിയുടെ സ്ഥാനാർഥിയായി വരുകയും ചെയ്ത രസകരമായ കാഴ്ച്ച നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികൾക്കിടയിലെ ഇങ്ങനെയുള്ള ഉൾപ്പൊരിനെക്കുറിച്ചു പലപ്പോഴും പത്രങ്ങളിൽ വായിക്കാറുണ്ട്.
( ഇലക്ഷൻ അടുത്തു വരുന്ന സമയത്ത് പ്രതേകിച്ചു) . പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തന്നെ ഇതുപോലെ തർക്കങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. പത്രങ്ങൾ അത് വളരെ വലിയ വാർത്തയായിട്ട് കൊടുക്കാറുണ്ട്. ഇത്തരത്തിൽ പാർട്ടിക്കുള്ളിലെ ഉൾപോരുകൾ ആ പാർട്ടിയെ നശിപ്പിക്കുന്നു എന്നുള്ളതാണ് സത്യം. ഇത് പാർട്ടിയുടെ കാര്യത്തിൽ മാത്രമല്ല പള്ളി ,പ്രസ്ഥാനം, സ്ഥാപനം, സംഘടന, സഭ എങ്ങനെ എല്ലാത്തിലുമുള്ള ഉൾപോരുകളാണ് പലപ്പോഴും അതിന്റെ തന്നെ നാശത്തിന് കാരണമായി ഭവിക്കുന്നത്.
ഏതാണ്ട് ഇതു തന്നെയാണ് ഈശോ പറയുന്നത് സാത്താൻ സത്തനെതിരെ കലഹിച്ചാൽ അവന്റെ സാമ്രാജ്യം എങ്ങിനെ നിലനിൽക്കും. ഒരുപക്ഷെ പുറമെ നിന്നുള്ള ഒരു ശത്രു വന്നു നമ്മെ ആക്രമിച്ചാലും നമുക്ക് പിടിച്ചുനിൽക്കാം. എന്നാൽ ഉള്ളിലുള്ളവർ തന്നെ പരസ്പരം കലഹിക്കാൻ തുടങ്ങി കഴിഞ്ഞാൽ എളുപ്പമല്ല. ഏതാണ്ട് 'പാളയത്തിൽ പട ' എന്നുള്ള അവസ്ഥ. അതുകൊണ്ട് പരസ്പരം ഐക്യത്തിൽ മുന്നോട്ടുപോകാൻ ആയിട്ട് ശ്രമിക്കാം പരസ്പരമുള്ള Internal Conflict കഴിവതും ഒഴിവാക്കാം. പള്ളിയിലും രൂപതയിലും സഭയിലും നമ്മൾ കാണുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇതാണ് പരസ്പരമുള്ള തർക്കങ്ങളും എതിർപ്പുകളും ചളി വാരിയെറിയലുകളും ... സാത്താൻമാർ പരസ്പരം കലാഹിച്ചാൽ അവരുടെ സാമ്രാജ്യം നിലനിൽക്കില്ല എന്നതുപോലെ മാലാഖ മാലാഖക്കെതിരെ കലഹിച്ചാലും, മനുഷ്യൻ മനുഷ്യനെതിരെ കൽഹിച്ചാലും അങ്ങനെ തന്നെ. അതുകൊണ്ട് അകത്തെ കലഹങ്ങൾ പരമാവധി ഒഴിവാക്കുക. കുടുംബത്തിലുള്ളവർ തമ്മിൽ, സഭയിലും രൂപതയിലും പ്രസ്ഥാനത്തിനും സംഘടനയിലും അകത്തുള്ളവർക്കിടയിൽ പരസ്പരം ഐക്യം ഉറപ്പാക്കുക എന്ന് ചുരുക്കം.
അന്തശ്ഛിദ്രം' എന്നതിന്റെ
ഗ്രീക്ക് വാക്ക് 'DIAMERIZO' എന്നതാണ്. ' To divide into parts ' എന്നണ് അതിന്റെ അർത്ഥം. എന്ന് പറഞ്ഞാൽ ഉള്ളിൽ ഡിവിഷൻ വിഭജനം വന്ന സാമ്രാജ്യം , രാജ്യം , സഭ, പട്ടണം ,ഇടവക കുടുംബയൂണിറ്റ് കുടുംബം ഇവയൊക്കെ നിലനിന്നു പോകാൻ വല്യ പാടാണ്. പരസ്പര വിഭജനവും പോർ വിളിയുമുള്ള ഏതു പ്രസ്ഥാനവും പെട്ടെന്ന് തളർന്നുപോകും തകർന്നു പോകും. അതു സഭയാകട്ടെ... പാർട്ടി ആകട്ടെ പള്ളിയാകട്ടെ.... 'divide and rule' എന്നതാണ് നമ്മളെ തകർക്കാനും ഭരിക്കാനും ബ്രിട്ടീഷുകാർ തിരഞ്ഞെടുത്ത പഴയ രീതി.അന്തശ്ഛിദ്രമുണ്ടാക്കുന്ന
ചില കുത്തിത്തിരിപ്പ് പ്രസ്ഥാനക്കാർ എല്ലായിടങ്ങളിലും കാണും .വീട്ടിലും പള്ളിയിലും പാർട്ടിയിലും സംഘടനയിലും പ്രസ്ഥാനത്തിനും യൂണിറ്റിലും ഓഫീസിലും അങ്ങനെ എല്ലായിടത്തും. അവരെ അകറ്റി നിറുത്തുക. ഒപ്പം സ്വയം അന്തശ്ഛിദ്രമുണ്ടാക്കുന്ന ഒരാളായി മാറാതിരിക്കുക .
2. ദൈവവും പിശാചും
ഈശോ പറയുന്നത് താൻ ദൈവകരം കൊണ്ടാണ് പിശാചിനെ ബഹിഷ്കരിക്കുന്നത് എന്നാണ് . എന്ന് പറഞ്ഞാൽ പിശാചിനെക്കാളും ശക്തനായവൻ താനാണ് എന്ന് ചുരുക്കം. അതായത് ലോകത്ത് തിന്മയുടെ ശക്തിയും നന്മയുടെ ശക്തിയും ഉണ്ടെങ്കിലും തിന്മയുടെ ശക്തിയെക്കാൾ പവർഫുൾ നന്മയുടെ ശക്തി തന്നെയാണ്. ശക്തമായ തൻറെ കരം ഉപയോഗിച്ചുകൊണ്ട് അതിനെ പുറത്താക്കി എന്നാണ് ഈശോ സ്ഥാപിക്കുന്നത്. നമ്മുടെ ജീവിതത്തിലും തിന്മയുടെ സ്വാധീനം ഉണ്ടെങ്കിലും ദൈവത്തിൽ ആശ്രയിച്ചാൽ അതിനെ വിജയിക്കാൻ നമുക്ക് സാധിക്കും. തിന്മയുടെ സ്വാധീന ഫലമായുണ്ടാകുന്ന പാപങ്ങൾ, ബന്ധനങ്ങൾ, തഴക്ക ദോഷങ്ങൾ ഇതെല്ലാം ഒഴിവാക്കാൻ ദൈവ കരത്തിനു സാധിക്കും.
പലപ്പോഴും നമ്മൾ സിനിമയിലെല്ലാം കാണാറുണ്ട് വില്ലന്മാർ നായകനെ ആദ്യം ഇടിച്ചു വീഴ്ത്തും പിന്നെ നായകൻ ഒറ്റ എണീറ്റു വരവിനു എല്ലാ വില്ലന്മാരെയും തുരത്തുന്നു. എന്നപോലെയാണ് കാര്യങ്ങൾ അതായത് അന്തിമ വിജയം നന്മയ്ക്ക് തന്നെന്നെയായിരിക്കും എന്നു ചുരുക്കം. ശക്തനായ ഒരു മനുഷ്യന്റെ ഭവനം കവർച്ച ചെയ്യാൻ ആദ്യം അതിലും ശക്തനായ ഒരു മനുഷ്യൻ അവനെ ബന്ധിക്കണം എന്നാണ് കർത്താവ് പറയുന്നത്. അതായത് പിശാച് ശക്തനാണ് പക്ഷേ ദൈവം അതി ശക്തനാണ് എന്ന് ചുരുക്കം. അതുകൊണ്ട് അതിശക്തമായ ദൈവത്തിന്റെ കരം മുറുകെ പിടച്ചു നമ്മുടെ ജീവിത ത്തിലെ തിന്മയുടെ ശക്തികളെ നമുക്ക് പുറത്താക്കാം.
3. ഞാൻ ആരുടെ പക്ഷത്താണ്..?
ഈശോയുടെ കൂടെയല്ലാത്തവൻ ഈശോയ്ക്ക് എതിരാളിയാണ് എന്നാണ് പറയുന്നത്. നമ്മുടെ വാക്കും പ്രവർത്തിയും ജീവിതവും ഈശോയുടെ കൂടെയാണോ എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാണ് . പലപ്പോഴും ഈശോയിൽ നിന്നും അകന്നു മാറി നമ്മൾ ഒന്നും ചെയ്യുന്നില്ല അതായത് ഈശോക്ക് എതിരായിട്ട് ഒന്നും ചെയ്യുന്നില്ല പക്ഷെ ഈശോയ്ക്ക് അനുകൂലമായിട്ടും ഒന്നും ചെയ്യുന്നില്ല. ഇത് വല്ലാത്തൊരു അപകടം പിടിച്ച അവസ്ഥയാണ്. ആത്മീയതയുടെ കാര്യത്തിൽ നിഷ്പക്ഷത ( Neutrality) എന്നൊന്നില്ല. നമ്മൾ ഈശോടൊപ്പം ആണെങ്കിൽ അത് പ്രവർത്തിയിലൂടെ തെളിയിക്കണം. അല്ലെങ്കിൽ ഈശോക്കെ എതിരാണ് എന്ന് ചുരുക്കം .എന്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും നാം ഈശോയ്ക്ക് പ്പമുള്ളവരാണോ നാം എന്ന് ഉറപ്പാക്കുക.
പള്ളികൂദാശക്കാലം⌄
പള്ളികൂദാശക്കാലം 01⌄
Homily 01 - Matthew 16:13-19⌄
Homily 02 - Matthew 16:13-19⌄
Homily 03 - Matthew 16:13-19⌄
Homily 04 - Matthew 16:13-19⌄
Homily 05 - Matthew 16:13-19⌄
Homily 06 - Matthew 16:13-19⌄
Homily 07 - Matthew 16:13-19⌄
Homily 08 - Matthew 16:13-19⌄
Homily 09 - Matthew 16:13-19⌄
Homily 10 - Matthew 16:13-19⌄
Homily 11 - Matthew 16:13-19⌄
Homily 12 - Matthew 16:13-19⌄
Homily 13 - Matthew 16:13-19⌄
Homily 14 - Matthew 16:13-19⌄
Homily 15 - Matthew 16:13-19⌄
Homily 16 - Matthew 16:13-19⌄
Homily 17 - Matt25: 1-13⌄
പള്ളികൂദാശ കാലം ഞായർ 01
മത്തായി 25: 1-13
സീറോമലബാർ ആരാധനക്രമ വത്സരത്തിലെ അവസാന കാലമാണ് പള്ളിക്കൂദാശ കാലം. പേരു സൂചിപ്പിക്കുന്ന പോലെ 'പള്ളിയുടെ' / 'സഭയുടെ', 'കൂദാശ'/ 'വിശുദ്ധീകരണം' ആണ് പ്രധാന വിഷയം. കർത്താവ് തന്റെ മണവാട്ടി യായ സഭയെ വിശുദ്ധീകരിച്ചു ദൈവ പിതാവിന് സമർപ്പിക്കും എന്നതാണ് വിശ്വാസം. വയനകളും ഏറെക്കുറെ ഇതുമായി ബന്ധപ്പെട്ടാണ്.
ഈശോയുടെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമായി ബന്ധപ്പെട്ട പ്രാതീകാത്മകമായ അവതരണമാണ് 10 കന്യകാരുടെ ഉപമ. മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഇത് കാണുന്നത്. കർത്താവിൻറെ രണ്ടാമത്തെ ആഗമനം (PARUSIA) വൈകുന്നതിനുള്ള അസ്വസ്ഥത മത്തയിയുടെ സഭയിൽ ഉണ്ടായിരുന്നിരിക്കണം. അതിനുള്ള ഒരു പരിഹാരം എന്ന രീതിയിലാണ് ഈ ഭാഗം മത്തായി തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തുന്നത്.
കന്യക: 'PARTHENOS' എന്ന വാക്കാണ് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനു കന്യക എന്നതിലുപരി യുവതി/ വിവാഹം കഴിക്കാത്ത യുവതി എന്നൊക്കെയാണ് അർത്ഥം. പണ്ട് ഈ രണ്ടു വാക്കിനും. ഏതാണ്ട് ഒരേ അർത്ഥം കൊടുക്കാമായിരുന്നു. ഇന്ന് ഇപ്പ കല്യാണംകഴിക്കാത്ത യുവതികൾ എല്ലാം കന്യക മാർ ആകണമെന്ന് പറഞ്ഞാൽ.....
Interpretation
1. വിവേകവും അവിവേകവും
സർക്കാർ തലത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീയുടെ അത്ര വിവേകമില്ലാത്ത പെരുമാറ്റം ഒരാളുടെ ജീവനെടുത്തതും പിന്നെ അത് ആ സ്ത്രീയുടെ തന്നെ ജീവിതം തടവറയിൽ ആയതുമായ വാർത്തകളായിരുന്നു നീ കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ. വിവേകം നമുക്കെല്ലാവർക്കും. ഒരുപോലെ ആവശ്യമുള്ള ഗുണമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സുവിശേഷത്തിൽ കാണുന്നതും 10 സ്ത്രീകളുടെ ഉപമയാണ്. അഞ്ചുപേർ വിവേകം ഉള്ളവരും അഞ്ചു പേര് വിവേകം ഇല്ലാത്തവരും.
വിവേകം എന്നതിന് നൽകുന്ന ഒരു ഡെഫിനിഷൻ : സാഹചര്യം അനുസരിച്ചു പെരുമാറുവാനുള്ള കഴിവ് എന്നതാണ്. (Ability to Act According to the Situation) . സാഹചര്യം അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറുവാനുമുള്ള കഴിവ് നമ്മുടെ ഇടയിൽ നഷ്ടപ്പെട്ടു പോയികൊണ്ടിരിക്കുകയാണ്. ഒരു വിവേകം ഇല്ലാത്ത അവസ്ഥ എന്നത് ഏത് പ്രായത്തിലും ഏത് തലമുറയിലും ഏതു കാലത്തും സംഭവിക്കുന്ന അപകടമാണ്. വിവേകം (Prudence/ Reason) നഷ്ടപ്പെടുകയും വെറും വികാരത്തിൻറെ ( Emotion) അടിസ്ഥാനത്തിൽ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രതികരിക്കാനും തുടങ്ങുന്നത് അത്ര ശുഭ സൂചനയല്ല. വിവേകത്തോടുകൂടി ഒരു കാര്യത്തെ കാണാനും വിലയിരുത്താനും നമുക്ക് പറ്റണം. നല്ല
സഭയിൽ ആയാലും സമൂഹത്തിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും ഒരല്പം കൂടി വിവേകമുള്ളവരെ (അത് കന്യകമാർ ആയാലും ശരി കന്യകന്മാർ ആയാലും ശരി) നമുക്ക് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമുണ്ട്. സത്യത്തിൽ ഇത്തരം ഒരു പുണ്യത്തിനു വേണ്ടിയാണ് പണ്ട് സോളമൻ രാജാവ് പ്രാര്‍ഥിച്ചതും.
"ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്മയും തിന്മയും വിവേചി ച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന പോരുന്ന വിവേകം ഈ ദാസനു നല്കിയാലും.
1 രാജാ 3 : ). നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകികൾ ആകുവിൻ എന്ന ഇമ്മടെ കർത്താവിന്റെ വാക്കുകളും ഒപ്പം
"അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്ധിക്കുവിന്‍."
എഫേസോസ് 5 : 15 എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളും
ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.
2. ഒരുക്കമുള്ളവരായിരുക്കുക
മണവാളനെ കാത്തിരുന്ന കന്യകമാരിൽ 5 പേർ എണ്ണ കയ്യിൽ കരുതിയില്ല എന്നാണ് പറയുന്നത് ( ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംമ്പാനേ.....) മാത്രമല്ല മണവാളൻ വരാൻ വൈകിയതിനാൽ എല്ലാവരും ഉറങ്ങി പോയി എന്നും പറയുന്നു . ( ഉറക്കത്തിന്റെ കാര്യത്തിൽ നമ്മളും ഒട്ടും മോശം അല്ലല്ലോ) ആത്മീയ ജീവിതത്തിൽ ഒരു നിതാന്ത ജാഗ്രത ഒരു ഉണർവ് നമ്മുക്ക് എപ്പോഴും ആവശ്യമാണ്. എന്നുവച്ചാൽ ജീവിതത്തിന് ഒരുക്കം ആവശ്യമാണ്. മരണം എന്ന മണവാളൻ എപ്പോൾ വന്നു വിളിച്ചാലും പോകുവാൻ തയ്യാറാവുക/ ഒരുക്കമുള്ളവരാവുക. മരണം എന്ന യാഥാർഥ്യം ഏതു നിമിഷവും നമ്മുടെ ജീവിതത്തിലേക്ക് മണവാളനെപോലെ ( കള്ളനെപ്പോലെ എന്നൊക്കെയാണ് നമ്മൾ പറയുക) കടന്നു വന്നേക്കാം അതിനെ സ്വീകരിക്കാൻ വേണ്ടത്ര ഒരുക്കം നമുക്കുണ്ടോ...? സത്യത്തിൽ ഈ ഒരുക്കത്തോട് കൂടി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വിവേകം. ആത്മീയമായിട്ടുള്ള ഒരു ഉറക്കത്തിലേക്ക് ഒരു മന്ദതയിലേക്ക്/അലസതയിലേക്കു നമ്മൾ വീണു പോയിട്ടുണ്ടോ??. അവിടെ നിന്നു ഉണർന്നു ജീവിതമാകുന്ന വിളക്കുകൾ വിശ്വാസമാകുന്ന എണ്ണ ഒഴിച്ചു കത്തിച്ചു കർത്താവിന്റെ വരവിനായി കാത്തിരിക്കുക. വിവേക ശൂന്യരുടെ എണ്ണ കഴിഞ്ഞു പോയി എന്നാണ് പറയുന്നത്. എന്താണ് എണ്ണ. നമ്മുടെ കൈവശമുള്ള വിശ്വാസമാകുന്ന , പുണ്യങ്ങൾ ആകുന്ന വിശുദ്ധിയാകുന്ന എണ്ണകൾ വറ്റതെ സൂക്ഷിക്കുക
3. കർത്താവിനു നമ്മളെ അറിയുമോ??
കന്യകമാർ എണ്ണ വാങ്ങാൻ പോയപ്പോൾ ആണ് മണവാളൻ വന്നതും വതിലടച്ചതും. (വാങ്ങാൻ പോയത് എണ്ണ ആണെങ്കിലും ശരി സോപ്പ് ആണെകിലും ശരി ഷോപ്പിങ്ങിനു പോയി കഴിഞ്ഞാൽ നമ്മുടെ സ്ത്രീജനങ്ങൾ നേരം വൈകിയേ വരൂ) തന്നെ വിളിച്ച് കരയുന്ന കന്യകമാരുടെ അടുത്തു മണവാളൻ പറയുന്നത് "എനിക്ക് നിങ്ങളെ അറിയില്ല" എന്നാണ്. നമുക്ക് ചിലപ്പോൾ സംഭവിക്കാനിരിക്കുന്ന വലിയൊരു അപകടം എന്താണ് എന്ന് വച്ചാൽ നമ്മൾ ഇത്രയേറെ പ്രാർത്ഥിച്ചു കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് ഇരിക്കുന്ന, നിലവിളിച്ചു കരഞ്ഞപേക്ഷിക്കുന്ന ആ ദൈവത്തിന് നമ്മളെ അറിയുമോ എന്നുള്ളതാണ്? ഒരാൾക്ക് നമ്മളെ പരിചയമുണ്ടാകുന്നത് അയാളുമായിട്ടുള്ള നിരന്തര കോൺടാക്ട് നമ്മൾ നിലനിർത്തുമ്പോഴാണ്. സംസാരിച്ചും കത്തെഴുതിയും ഫോൺ വിളിച്ചും മെസ്സേജ് അയച്ചും നേരിൽ പോയി കണ്ടു നമ്മൾ ചില ബന്ധങ്ങൾ നിലനിർത്തുന്നു. ഈശോയ്ക്ക് നമ്മളെ പരിചയമില്ല എന്നുണ്ടെകിൽ നമുക്ക് അവനുമായുള്ള കോൺടാക്ട് എവിടെയോ നഷ്ടപ്പെട്ടു എന്നർത്ഥം. .പ്രാർത്ഥനയിലൂടെ, ബൈബിൾ വായനയിലൂടെ, ദിവ്യ ബലിയിലൂടെ അതൊന്ന് തിരിച്ചുപിടിക്കുക.
Homily 18 - Matt 16:13-19⌄
മത്തായി 16:13-19
Liturgical Background
സീറോ മലബാർ ആരാധനക്രമവത്സരത്തിലെ അവസാനത്തെ കാലമാണ് പള്ളിക്കൂദാശക്കാലം. പേര് സൂചിപ്പിക്കും പോലെ പള്ളിയുടെ (Church) 'കൂദാശ' അഥവാ സഭയുടെ വിശുദ്ധീകരണമാണ് ഈ കാലത്തിന്റെ പ്രധാന പ്രമേയം. ക്രിസ്തു തന്റെ മണവാട്ടിയായ സഭയെ വിശുദ്ധീകരിച്ച് സ്വർഗ്ഗ പിതാവിന് സമർപ്പിക്കുന്നു ( Dedication of the Church ) എന്നതാണ് ഈ കാലത്തെ പ്രധാന അനുസ്മരണ വിഷയം.
Biblical Background
സമാന്തര സുവിശേഷങ്ങളിൽ മൂന്നിലും കാണുന്ന ഒരു ഭാഗമാണ് പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. മത്തായിയുടെ സുവിശേഷത്തിൽ ഇത് സഭയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ ( Ecclesiological Discourse) ഉൾപ്പെടുന്ന ഭാഗത്തിൽ ആണ് വരുന്നത് .
ഈശോ വരാനിരിക്കുന്ന 'മിശിഹാ' ആണ് എന്ന് മത്തായി പത്രോസിനെ കൊണ്ട് ഏറ്റുപറയിക്കുന്നു. സഭയിലുള്ള പത്രോസിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതിനും വേണ്ടി കൂടി ആകണം മത്തായി ഇപ്രകാരം ഒരു ഭാഗം എഴുതിയത്.
Ecclesiastical Background
ഈശോ പത്രോസിലൂടെ തന്റെ സഭ സ്ഥാപിക്കുന്നു. സഭ (Church) എന്നതിന് തുല്യമായ ഗ്രീക്ക് പദം 'Ecclesia' (എക്ലേസിയ) എന്നാണ്. അതിനു തുല്യമായ ഹീബ്രു വാക്ക് qahal (ക്വഹാൽ) എന്നും. Ecclesia എന്നതിന് assembly , congregation എന്നിങ്ങനെ അർത്ഥം ഉണ്ട്. പക്ഷെ quhalഎന്ന വാക്ക് കുറച്ചുംകൂടി ഗൗരവത്തോടെ ആണ് പഴയ നിയമം ഉപയോഗിക്കുക. 'QUHAL YHWH' എന്നാൽ 'യഹോവയുടെ കൂട്ടായ്മ/ജനം അഥവാ ഇസ്രായേൽ ജനത്തെ സൂചിപ്പിക്കുന്നു. ഏതാണ്ട് ഇതുപോലെ ക്രിസ്തുവിൻറെ സാന്നിധ്യമുള്ള ഒരു കൂട്ടായ്മയാണ് സഭ. ഇന്നത്തെ ആദ്യ വായനയിൽ ദൈവം ഇസ്രായേൽ ജനത്തിന് മദ്ധ്യേ കൂടാരമടിച്ചു എന്ന് പറയുന്നുണ്ട്. എന്നുവെച്ചാൽ ദൈവിക സാന്നിധ്യം/ സഹവാസം ഇസ്രായേൽ ജനത്തിന് കൂടെയുണ്ടായിരുന്നു എന്നർത്ഥം. ഈ divine presence നെ ആണ് hebrew ൽ SHEKINAH എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.(ഇപ്പം ആ TV ചാനലിന്റെ അർത്ഥം പിടി കിട്ടിയില്ലേ..) ദൈവിക സാന്നിധ്യം ഉള്ള ഇടം അതാണ് സഭ . അതുകൊണ്ടായിരിക്കാം രണ്ടായിരം വർഷമായിട്ടും ഈ സഭ തകർന്നു പോകാത്തത്.
1. ജമീമയാണ് താരം
രണ്ടുദിവസമായി (ക്രിസ്ത്യൻ)സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് ജമീമ റോഡ്ജിഗ്രസ് എന്ന ഇന്ത്യൻ വുമൺസ് ക്രിക്കറ്റ് ടീമിലെ ഒരു പെൺകുട്ടിയെ കുറിച്ചുള്ള വാർത്തകളാണ്. ഓസ്ട്രേലിയക്കെതിരെ തികച്ചും അസാധ്യമാണ് എന്ന് കരുതിയ കളി സെഞ്ചുറി അടിച്ചു ജയിപ്പിച്ചതിനു ശേഷമുള്ള സമ്മാനദാന ചടങ്ങിൽ അവൾ പരസ്യമായി ക്രിസ്തുവിനുള്ള വിശ്വാസം ഏറ്റുപറയുകയാണ്. ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന അവളുടെ പ്രസംഗം ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ പരസ്യമായി ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു, ഈശോയ്ക്ക് നന്ദി പറഞ്ഞു ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ ആ പെൺകുട്ടി നമ്മളെ ഏവരെയും ഞെട്ടിച്ചു എന്നു തന്നെ പറയാം. പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകരെ സാക്ഷി നിർത്തിയാണ് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും ഈശോയ്ക്ക് അവൾ സമർപ്പിക്കുന്നത്. പരസ്യമായി ഈശോയിലുള്ള വിശ്വാസം അവൾ പ്രഖ്യാപിക്കുന്നത്.
സുവിശേഷത്തിലും നമ്മൾ കാണുന്നത് ഇത്തരത്തിലുള്ള ഒരു ഒരു വിശ്വാസ പ്രഖ്യാപനമാണ്. താൻ ആരാണ് എന്നുള്ള ഈശോയുടെ ചോദ്യത്തിന് കൃത്യമായും വ്യക്തമായും പരസ്യമായി ഉത്തരം പറയുന്നത് പത്രോസ് ആണ്. " നീ ജീവനുള്ള ദൈവത്തിൻറെ പുത്രനായി ക്രിസ്തുവാണ്." പത്രോസിന്റെ പരസ്യവിശ്വാസ പ്രഖ്യാപനം എന്നൊക്കെയാണ് ഈ സുവിശേഷ ഭാഗത്തെക്കുറിച്ച് പറയുന്നത്. (അതു കേൾക്കാൻ അവന്റെ 11 കൂട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു മാത്രം.) അതവിടെ നിക്കട്ടെ.. ചോദ്യമിതാണ് ... നാല് പേരുടെ മുമ്പിൽവെച്ച് നട്ടെല്ല് വളക്കാതെ ഞാനൊരു ക്രിസ്ത്യാനിയാണെന്നും ഞാൻ ഈശോയിൽ വിശ്വസിക്കുന്നവനാണെന്നും ഈശോ എൻറെ രക്ഷകനാണെന്നുമൊക്കെ ഏറ്റുപറയാനായിട്ടുള്ള ചങ്കൂറ്റം നമ്മിൽ എത്രപേർക്കുണ്ട്?? വിശ്വാസത്തെ ഒളിച്ചുവയ്ക്കാനും മറച്ചുവെക്കാനും മൂടി വയ്ക്കാനും അല്ലേ നമ്മൾ പലപ്പോഴും ശ്രമിക്കാറുണ്ട്. വിശ്വാസം ചലഞ്ച് ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു അവസരത്തിൽ നിശബ്ദത വെടിഞ്ഞു അതിനെ മുറുക്ക് പിടിക്കാൻ നമുക്ക് പറ്റിയിട്ടുണ്ടോ? ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്ന് മറ്റുള്ളവർക്ക് തോന്നത്തക്ക രീതിയിലുള്ള എൻറെ വിശ്വാസം പ്രഖ്യാപന അവസരങ്ങൾ- അത് ഞായറാഴ്ചകളിലെ പള്ളിപോകൽ ആകട്ടെ , ജപമാല ധരിക്കൽ ആകട്ടെ, അല്ലെങ്കിൽ കുട്ടികൾക്ക് ക്രിസ്ത്യൻ പേരുകൾ ഇടുന്നതാകട്ടെ , അല്ലെങ്കിൽ കരിക്കുറി പെരുന്നാളിന് നെറ്റിയിൽ കുരിശു വരച്ചു പോകുന്നതകട്ടെ - അങ്ങനെ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം , ഞാൻ ഒരു ക്രിസ്ത്യാനി ആണെന്നുള്ള കാര്യം പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കുക. ഏത്.... ? Priestly identity
ഭാഗമായി കണക്കാവുന്ന വെള്ളക്കുപ്പായം ( കേരളത്തിന് പുറത്തുള്ളവർ ദയവ് ചെയ്തു ക്ഷമിക്കുക. നിങ്ങൾ വല്ല വൈറ്റ് കോളറോ പോക്കറ്റ് കുരിശോ ആയാലും മതി കെട്ടോ..) പോലും ധരിച്ച് പുറത്തിറങ്ങാൻ മടി കാണിക്കാൻ ക്രിസ്തുവിന്റെ ശിക്ഷമാരുടെ അടുത്ത അനുഗാമികൾ എന്നഭിമാനിക്കുന്ന പൗരോഹിത്യ വർഗം പോലും മടിക്കാണിക്കുന്ന കാലഘട്ടത്തിലാണ് ജമീമയെ പോലുള്ളവർ കയ്യടി വാങ്ങുന്നത്. അതുകൊണ്ട് സുവിശേഷം ഓർമിപ്പിക്കുന്ന ഒരു കാര്യം ഇതാണ്. പത്രോസിനെ പോലെ, ജമീമയെ പോലെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാൻ ആയിട്ടുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
2. കൂടെയുള്ളവരെ തിരിച്ചറിയുക
തന്നെക്കുറിച്ചുള്ള ഒരു Feedback തരാൻ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. ശിഷ്യരിൽ പലരും മറ്റു പലരുടെയും മറുപടികളാണ് ആണ് പറയുന്നത്. ഈശോ അതു മൈൻഡ് ചെയ്യാതെ ശിഷ്യന്മാരുടെ personal answer നു വേണ്ടി വീണ്ടും ചോദിക്കുന്നു. കാരണം
ഒരാളെകുറിച്ചു അവരും ഇവരും പറയുന്നത് കേൾക്കുന്നതിനെക്കാൾ വ്യക്തിപരമായ അഭിപ്രായം അറിയാനായിരുന്നു ഈശോക്ക് കൂടുതൽ ഇഷ്ടം. ഇത് 'ഗോസിപ്പു'കളുടെ കാലമാണ്. ഒരാളെക്കുറിച്ച് കണ്ടതും കേട്ടതും കേട്ടറിഞ്ഞതും കേൾക്കാത്തതും പറഞ്ഞു നടക്കുന്ന കാലഘട്ടത്തിൽ വ്യക്തമായി അനുഭവിച്ചറിഞ്ഞു ഒരു വ്യക്തിയെ വിലയിരുത്താൻ, ആ വ്യക്തിയെ കുറിച്ചു നേരിട്ടുള്ള അഭിപ്രായം പറയാൻ പറ്റുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഒരു വ്യക്തിയെ കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങളിൽ ഭൂരിഭാഗവും നമുക്കു നേരിട്ടുള്ള അനുഭവങ്ങളല്ല, മറ്റാരോ പറഞ്ഞുകേൾക്കുന്നത് ആയി പോകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അപകടം. അതുകൊണ്ട് കഴിയുന്നത്ര മറ്റുള്ളവർ പറയുന്നത് വില കൊടുക്കാതിരിക്കുക. നിനക്കുള്ള അനുഭവത്തിൽ കാര്യങ്ങൾ വിലയിരുത്തുക, പങ്കുവെക്കുക അതാണ് നല്ലത്.
താൻ ആരാണ് എന്ന് ഇമ്മടെ കർത്താവ് ഒരു ചോദ്യം ചോദിച്ചിട്ട് ആ viva exam കഷ്ടി പാസാകുന്നത് പത്രോസ് മാത്രം ആണ്. (എന്നിട്ടും കർത്താവ് പറയുന്നത് അതു അവന്റെ മിടുക്കുകൊണ്ടല്ല എന്നാണ്.) എന്ന് പറഞ്ഞാൽ പുള്ളിക്ക് മാത്രമാണ് കർത്താവിനെ ശരിക്കും പിടികിട്ടിയിട്ടുള്ളത്. കൂടെയുള്ളവരെ തിരിച്ചറിയാൻ പറ്റുന്നില്ല എന്ന ഒരു അപകടം നമുക്കിടയിലുണ്ട്. കൂടെ ജീവിക്കുന്നവരെ, പഠിക്കുന്നവരെ ,ജോലി ചെയ്യുന്നവരെ, കളിക്കുന്നവരെ ശരിക്കും നമുക്ക് മനസിലാകുന്നുണ്ടോ..?
ഒരേ പാത്രത്തിൽ നിന്നും ഉണ്ടിട്ടും ഒരേ പായയിൽ കിടന്നുറങ്ങിയിട്ടും ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടും ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചിട്ടും ഒരേ ബലി പീഠത്തിൽ ബലി അർപ്പിച്ചിട്ടും എന്തിനു ഒരേ കട്ടിലിൽ കിടന്നു ഉറങ്ങുന്നവർക്കു വരെ പരസ്പരം തിരിച്ചറിയാതെ പോകുന്നു.
ഭാര്യക്ക് ഭർത്താവിനെ,
മാതാപിതാക്കൾക്ക് മക്കളെ,
വികരിക്കു ഇടവക ജനത്തെ,
മെത്രാനാച്ചന് വികരി അച്ചന്മാരെ ( നേരെ തിരിച്ചും...)
ഒരാൾക്ക് മറ്റൊരാളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എങ്കിലും അതിനു ശ്രമിക്കുക. പത്രോസ് ഒഴികെ മറ്റു ശിഷ്യന്മാര് പരാജയപ്പെട്ട പരീക്ഷയാണിത്. അതുകൊണ്ട് നുമ്മ പാസാക്കുമെന്ന് ഒരു ഉറപ്പുമില്ല.
3.*പത്രോസ് എന്ന പാറ*
കർത്താവ് പത്രോസിന്റെ മേലാണ് തന്റെ സഭ സ്ഥാപിക്കുന്നത്.
പത്രോസിന്റെ നേതൃത്വ സ്ഥാനം ആദിമസഭ അംഗീകരിച്ചിരുന്നു. കത്തോലിക്ക സഭ ആ സ്ഥാനത്തിന്റെ പിന്തുടർച്ച അവകാശികൾ എന്ന നിലയിൽ റോമിലെ മാർപാപ്പക്കും ഓർത്തഡോക്സ് സഭകൾ ആസ്ഥാനം അന്ത്യോക്യയിലെ പാത്രിയാർക്കീസിനും നൽകുന്നു. പ്രൊട്ടസ്റ്റൻറ് സഭകൾ ആകട്ടെ പത്രോസ്നോടൊപ്പം എല്ലാ ശിഷ്യന്മാർക്കും ഉള്ള അധികാരത്തെയും അവകാശത്തെയും ഒരുപോലെ മാനിക്കുന്നു.
കാര്യം പത്രോസിനെ പാറ പോലെ ഉറച്ചവൻ എന്നൊക്കെ യേശു വിശേഷിപ്പിയ്ക്കുണ്ടെകിലും പുള്ളിക്കാരൻ പൂഴി മണ്ണ് പോലെ ഇളകുന്നവൻ പോലെ ആണെന്ന് നമുക്കറിയാം.
വലിയ ആവേശത്തോടെ കടലിനു മുകളിൽ നടന്നു തുടങ്ങിയപ്പോഴേക്കും പേടിച്ചു മുങ്ങി താഴ്ന്നു.
ആരൊക്കെ ഉപേക്ഷിച്ചു പോയാലും ഞാൻ നിന്നെ വിട്ടു പിരിയില്ല പറഞ്ഞ പത്രോസ് അവസാന നാളുകളിൽ ഈശോയെ വിട്ടേച്ചു ഓടിപ്പോകുന്നു.
വെറും ഒരു സ്ത്രീയുടെ മുന്നിൽ ഈശോയേ തള്ളിപ്പറയുന്നു.
അപരിച്ഛേദി തരുടെ കൂടെ ഭക്ഷണത്തിന് ഇരുന്ന് പിന്നെ പിന്നെ പരിച്ഛേദവാദികൾ വന്നപ്പോൾ അവിടുന്നുമാറി കളയുന്നു ( അതിനു പൗലോസ് പുള്ളിനെ നല്ല ചീത്തയും വിളിക്കുന്നുണ്ട്.. പാവം പത്രോസ്...)
ഏതാണ്ടിങ്ങനെയാണ് പത്രോസിന്റെ അവസ്ഥ.
ഈ പത്രോസിനെ ആണ് സഭയുടെ നേതാവായി കർത്താവ് നിയോഗിക്കുന്നത്. കാരണം ഒരല്‍പ്പം എടുത്തു ചാട്ടം കൂടുതൽ ആണേലും തന്നെ ശരിക്കും മനസിൽ ആക്കിയവനും സ്നേഹിക്കുന്നവനും പത്രോസ് ആണെന്ന് കർത്താവിനു നന്നായി അറിയാമായിരുന്നു. കർത്താവിനെ തിരിച്ചറിയുക, അധികമായി അവനെ സ്നേഹിക്കുക. ഒപ്പം കർത്താവിനാൽ പത്രോസിലൂടെ സ്ഥാപിതമായ സഭയെയും.പത്രോസ് ഈശോയുടെ അടുത്തു പറയുന്നു "നീ ക്രിസ്തു ആണെന്ന്". (SU EI CRISTOS) . അതു കഴിഞ്ഞപ്പോൾ ഈശോ തിരിച്ചു പറയുന്നു " നീ പാറയാണ്" (SU EI PETROS) എന്ന്. എന്നുവച്ചാൽ ഈശോ ആരാണെന്ന് പത്രോസ് വ്യക്തമായി പറഞ്ഞപ്പോൾ പത്രോസ് ആരാണെന്ന് ഈശോ അവനു വ്യക്തമാക്കി കൊടുത്തു. തമ്പുരാനെ വ്യക്തമായി നമ്മൾ തിരിച്ചറിഞ്ഞൽ നമ്മളാരാണെന്ന് അവൻ നമുക്ക് വ്യക്തമാക്കി തരും.
സഭയുടെ വിശുദ്ധീകരണത്തെ പ്രത്യേകം സൂചിപ്പിക്കുന്ന കാലഘട്ടമാണ് പള്ളിക്കൂദാശ കാലം. എന്താണ് സഭ എന്നും ആരാണെന്ന് സഭ എന്നും എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടാണ് പത്രോസിന്റെ പാറ ഇത്തരം ഒരു സാഹചര്യത്തിൽ എത്തിയത് എന്നുമുള്ളതെല്ലാം സഭാ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ് .
കവി പറയുന്നതുപോലെ "നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്നു..!!!"
സഭയുടെ പൗരാണിക ചരിത്രത്തിൽ അഭിമാനം കൊള്ളുവാനും . അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും സഭയെ പ്രതിരോധിക്കാനും സഭക്ക് വേണ്ടി വാദിക്കാനും സഭയെ സംരക്ഷിക്കുവാനും ആയിട്ടുള്ള ചുമതല നമുക്കുണ്ട് അതു മറന്നു പോകരുത്.
പള്ളികൂദാശക്കാലം 02⌄
Homily 01 - Matthew 12:1-13 (12:1-21)⌄
Homily 02 - Matthew 12:1-13 (12:1-21)⌄
Homily 03 - Matthew 12:1-13 (12:1-21)⌄
Homily 04 - Matthew 12:1-13 (12:1-21)⌄
Homily 05 - Matthew 12:1-13 (12:1-21)⌄
Homily 06 - Matthew 12:1-13 (12:1-21)⌄
Homily 07 - Matthew 12:1-13 (12:1-21)⌄
Homily 08 - Matthew 12:1-13 (12:1-21)⌄
Homily 09 - Matthew 12:1-13 (12:1-21)⌄
Homily 10 - Matthew 12:1-13 (12:1-21)⌄
Homily 11 - Matthew 12:1-13 (12:1-21)⌄
Homily 12 - Matthew 12:1-13 (12:1-21)⌄
Homily 13 - Matthew 12:1-13 (12:1-21)⌄
Homily 14 -Matt 19:23-30⌄
*പള്ളികൂദാശക്കാലം ഞായർ 2
മത്തായി 19:23-30
Interpretation
1.സോറി , പൈസക്കാർക്കു പ്രവേശനം ഇല്ല
പത്രങ്ങളിലേയും ചാനലുകളിലേയും വാർത്തകളെല്ലാം തന്നെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടണ്. കൊടകരയിലെ കുഴൽപ്പണത്തിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നു...( ഇമ്മടെ സുരേന്ദ്രേട്ടൻ പാവാണ് ....), പണം ഒളിപ്പിച്ചു വച്ചതു കണ്ടെത്താൻ രാത്രിക്ക് രാത്രി നടക്കുന്നു ഹോട്ടലിലെ റെയ്ഡ് നടത്തുന്നു... (എന്നാലും ആ നീല ട്രോളി ബാഗിൽ എന്തായിരിക്കും....??). ഇനി അമേരിക്കയിൽ ആണെങ്കിൽ അതിസമ്പന്നനും വ്യവസായ പ്രമുഖനുമായ ട്രംപ് മച്ചമ്പി വീണ്ടും അധികാര കസേരയിൽ എത്തിയിരിക്കുന്നു. എല്ലാകൊണ്ടും ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം... എന്നിങ്ങനെയായി ഇമ്മളും ലോകവും മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോഴാണ് തലയിൽ ഇടുത്തി വീണ പോലെ കർത്താവിന്റെ ഡയലോഗ്... ഏത്...? "ധനവാൻ സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കാൻ ദുഷ്ക്കരമാണെന്നു പോലും... തീർന്നു....!!!
പണ്ട് അമ്പലങ്ങൾക്ക് പുറത്ത് 'അഹിന്ദുക്കൾക്ക് പ്രവേശനമില്ല' എന്നു എഴുതി വെച്ചിരുന്നു. ഏതാണ്ട് അതുപോലെ ചിലപ്പോൾ സ്വർഗ്ഗത്തിന്റെ പുറത്തും ഇങ്ങനെ ഒരു ബോർഡ് കണ്ടേക്കാം 'ധനവാൻമാർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു' എന്ന്. ഭൗതിക സമ്പത്ത് സ്വർഗ്ഗരാജ്യ പ്രവേശനത്തിന് തടസ്സമായി മാറിയേക്കാം എന്നാണ് ഈശോ പറയുന്നത്. അതൊരു പരിധിവരെ ശരിയാണ്. കാരണം സാമ്പത്തിക മായിട്ടുള്ള ഒരു വളർച്ച പലപ്പോഴും നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നു എന്നുള്ളതാണ് സത്യം. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നാളുകളിൽ ഉണ്ടായിരുന്ന വിശ്വാസവും ആത്മീയതയും ഭക്തിയും സഹായം മനസ്ഥിതിയും സമ്പത്ത് കൂടുമ്പോൾ നമുക്ക് ഉണ്ടാകുന്നുണ്ടോ എന്ന് ചിന്തിക്കുക.
ധനവാന്റെ സ്വർഗ്ഗരാജ്യ പ്രവേശനം ഒട്ടകം സൂചി കുഴലിലൂടെ കടന്നു പോകുന്നതുപോലെ ദുഷ്കരമാണ് എന്നാണ് ഈശോ പറയുന്നത് . ഈ സൂചി കുഴൽ എന്നത് ജറുസലേമിലെ പ്രവേശന കവാടത്തെയാണ് സൂചിപ്പിക്കുന്നതെന്നു ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നു. എന്തായാലും അതും ദുഷ്കരമായ ഒരു കാര്യം തന്നെയാണ്. എന്നാലും ഒട്ടകം ഒന്നു തല താഴ്ത്തിയാൽ കവാടത്തിലൂടെ കടന്നു പോകാം. ഇതുപോലെ ധനവന്മാർ ഒന്നു എളിമപ്പെട്ടാൽ, താഴ്ന്നു കൊടുത്താൽ തീർച്ചയായും അവർക്കും സ്വർഗ്ഗരാജ്യം സ്വന്തമാക്കാം.
"നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക"
പ്രഭാഷകന്‍ 3 : 18
എലിസബത്ത് റാണിയുടെ സംസ്ക്കാര ചടങ്ങിൽ ആർച്ച് ബിഷപ്പ് അവസാനമായി പറഞ്ഞ വാക്കുകൾ ഇതാണ്: " Now let us remove all symbols of power from the coffin, so that our sister, Elizabeth can be committed to grave as a simple Christian.. " എന്തൊക്കെ ഉണ്ടായിരുന്ന ആളാണ് പുള്ളിക്കാരി.... എന്നിട്ടും.... അപ്പ ദേ....ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം....!! അതുകൊണ്ടു ഒരു പരിധിയിൽ കവിഞ്ഞു സമ്പത്തിൽ ആശ്രയിക്കാതിരിക്കുക.
കഥ: മെത്രാനച്ചൻ, സ്കൂൾ വിദ്യാർത്ഥികളുടെ ക്ലാസ് റൂം സന്ദർശിക്കുകയാണ്. ലോകത്തിലെ മികച്ച നേതാവ് ആരാണ് എന്നുള്ള ചോദ്യത്തിന് ഒരു യഹൂദ ബാലൻ വിളിച്ചുപറഞ്ഞു "യേശുക്രിസ്തു". മെത്രാനച്ചന് വലിയ സന്തോഷമായി. പുള്ളി തന്റെ കയ്യിലുള്ള സമ്മാനങ്ങൾ മുഴുവൻ ആ യഹൂദബാലന് കൊടുത്തു. മെത്രാനച്ചൻ ക്ലാസിൽ നിന്ന് പുറത്തു പോയന്ന് ഉറപ്പാക്കി തന്റെ സമാനങ്ങളെല്ലാം വാരിയെടുത്ത ശേഷം അവൻ സ്വകാര്യമായി തന്റെ കൂട്ടുകാരോട് പറഞ്ഞു "ലോകത്തിലെ മികച്ച നേതാവ് മോശയാണ് എന്നെനിക്കറിയാം, പക്ഷേ ബിസിനസ് ഈസ് ബിസിനസ്....!!!"
2.മനുഷ്യന് അസാധ്യവും ദൈവത്തിന് സാധ്യവുമായ കാര്യങ്ങൾ
പഴയ നിയമം
വാർദ്ധക്യത്തിൽ അബ്രാഹം - സാറ ദമ്പതികൾക്ക് മക്കൾ ഉണ്ടാകുന്നു
മരുഭൂമിയിൽ ഭക്ഷണത്തിന് വേണ്ടി നിലവിളിക്കുന്ന ജനതയ്ക്ക് മന്നയും കാടപ്പക്ഷിയും നൽകുന്നു
ദാവീദ് എന്ന ബാലൻ ഗോലിയാത്ത് എന്ന മല്ലനെ വധിക്കുന്നു.
താരതമ്യേന ചെറിയ ഒരു ജനതയായ യഹൂദർ ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കുന്നു etc.
പുതിയ നിയമം
കുഷ്ഠരോഗി സുഖമാക്കപ്പെടുന്നു,
തളർവാത രോഗി എന്നീറ്റ് നടക്കുന്നു...
മരിച്ചവൻ ഉയർപ്പിക്കപ്പെടുന്നു
സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നു..
മനുഷ്യ ദൃഷ്ടിയിൽ അസാധ്യം എന്ന് കരുതുന്ന എന്തു മാത്രം കാര്യങ്ങളാണ് ദൈവത്തിൻറെ പ്രത്യേക ഇടപെടൽ കൊണ്ട് സാധ്യമായി തീരുന്നത് അല്ലേ...?
ചിലപ്പോഴെങ്കിലും നമ്മുടെ ധ്യാനകേന്ദ്രങ്ങളിലെ സാക്ഷ്യം പറച്ചിലുകൾ കേൾക്കുന്നത് നല്ലതാണ് . തീർത്തും അസാധ്യമായ എന്തെല്ലാം കാര്യങ്ങളാണ് ദൈവികമായ ഇടപെടൽ കൊണ്ട് ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും സാധ്യമായി ഭവിക്കുന്നത്.
നമ്മുടെ ജീവിതത്തിലും കാണും നൂറു നൂറു ഉദാഹരണങ്ങൾ..
അതുകൊണ്ട് മനുഷ്യർക്ക് അസാധ്യമായത് പലതും ദൈവത്തിനു സാധ്യമാണ് എന്ന് വിശ്വസിക്കുക. . എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം. ചെയ്യാൻ സാധിക്കും എന്ന് പൗലോസ് ശ്ലീഹ പറയുന്നതും ഇക്കാരണത്താൽ ആണ്.
3.സ്വർഗത്തിലെ Disorder
ബിഷപ്പ് ഫുൾട്ടൻ ജെ. ഷീൻ പറയുന്നത് സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുമ്പോൾ മൂന്നു കാര്യങ്ങൾ നമ്മെ അതിശയപ്പെടുത്തും എന്നാണ്.
1. നമ്മൾ പ്രതീക്ഷിച്ച പലരും അവിടെ ഉണ്ടാകില്ല.
2. നമ്മൾ പ്രതീക്ഷിക്കാത്ത പലരും അവിടെ ഉണ്ടാകും.
3. ദൈവകൃപയാൽ നമ്മൾ അവിടെ എത്തി.
എന്നു വച്ചാൽ
തമ്പുരാനു വേണ്ടി ചില കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകുമ്പോൾ ഈ ലോകത്തു പല കാര്യങ്ങളിലും നമ്മൾ പിന്നിൽ ആണെകിലും വരും ലോകത്തു നമ്മൾ മുന്നിൽ ആകും . ഇപ്പോൾ സാമ്പത്തിലും ആരോഗ്യത്തിലും കുടുംബ മഹിമയിലും ബന്ധങ്ങളിലും മുന്നിൽ നിൽക്കുന്നവരെ തള്ളി മാറ്റി ഇതെല്ലാം കർത്താവിനു വേണ്ടി ഉപേക്ഷിച്ചവർ മുന്നിൽ വരും സ്വർഗ്ഗരാജ്യത്തിൽ എന്നു ചുരുക്കം. അതാണ് മുമ്പൻന്മാർ പിന്നിലും പിമ്പൻന്മാർ മുന്നിലും ആകും എന്നു പറഞ്ഞതിന്റെ ഗുട്ടൻസ്....
Homily 15 -Matt 19:23-30⌄
പള്ളിക്കൂദാശ രണ്ടാം ഞായര്‍
പുറ 6:1-8; ഏശ 49:1-7; 1 പത്രോ 1:3-7; മത്താ 19:23-30
നിത്യജീവന് അവകാശമാക്കാന്‍ എന്തു വേണം?
ഉപേക്ഷിക്കുക, ത്യജിക്കുക എന്നൊക്കെ പറയുന്നത് ഭാരതീയ പാരമ്പര്യത്തിലെ പ്രധാനപ്പെട്ട ചിന്തയാണല്ലോ. ഫിലിപ്പിയാ ലേഖനം 2-ാം അധ്യായം 5 മുതലുള്ള വാക്യങ്ങള്‍ ഈ ത്യജിക്കലിന്റെ ഉന്നതമായ, ദൈവികമായ ദൃഷ്ടാന്തം വി. പൗലോസ് അനുവാചകരുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ഇച്ഛിച്ചാല്‍ സ്വയം ത്യജിക്കണം, കുരിശെടുക്കണം - മറ്റൊരു വഴിയുമില്ല. ക്രിസ്തു സ്വര്‍ഗ്ഗത്തിലെ മഹിമകളെല്ലാം ഉപേക്ഷിച്ച്, തന്റെ പിതാവിനോടുള്ള സമത്വം മുറുകെ പിടിക്കാതെ, സ്വയം ത്യജിച്ച് സ്വയം ശൂന്യവല്‍ക്കരിച്ച്, ദാസവേഷമെടുത്ത് താഴെയ്ക്ക് ഇറങ്ങി വരുന്നു- Descension. കുരിശെടുക്കുവാനും കഷ്ടതയനുഭവിക്കുവാനും അപമാനവും നിന്ദയും പരിഹാസ വുമൊക്കെ ഏറ്റുവാങ്ങുവാനുമുള്ള ഭാവവുമുണ്ടായിരുന്നു. ഈ പരിശുദ്ധിയില്ലാതെ നിത്യജീവനില്ല എന്നു വചനം വ്യക്തമാക്കുകയാണ്. നിത്യജീവന് അവകാശമാക്കാന്‍ എന്തു നന്മ ചെയ്യണമെന്നു ചോദിക്കുന്ന ധനികനായ യുവാവിന് യേശു രണ്ടു ഘട്ടങ്ങളിലായി മറുപടി നല്കുന്നു. ആദ്യഘട്ടത്തില്‍ യേശു നല്കുന്ന ഉത്തരത്തില്‍ നിത്യജീവനില്‍ പ്രവേശിക്കാന്‍ നിയമങ്ങള്‍ അനുസരിക്കുക അനിവാര്യമാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം താന്‍ നിര്വത്തിക്കുന്നുണ്ട് എന്നു പറഞ്ഞ് ന്യായീകരിക്കുന്ന യുവാവിനോട് യേശു നല്കുന്ന മറുപടിയാണ് ഈ സംഭാഷണത്തിന്റെ ശ്രദ്ധാകേന്ദ്രം. തൃപ്തികരമായ മനോഭാവ ത്തോടെ യേശുവിനെ സമീപിച്ച ആ യുവാവിന് അനിവാര്യമല്ലെങ്കിലും മാതൃകാപരമായതും നിത്യജീവന് പ്രാപിക്കാന്‍ കൂടുതല്‍ സഹായവുമായ ഒരു മാര്‍ഗ്ഗം യേശു നിര്‍ദേശിച്ചുകൊടുത്തു: നീ പൂര്‍ണ്ണനാകാന്‍ ആഗ്ര ഹിക്കുന്നെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക - അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും (19:21). വിലയേറിയ രത്നം കണ്ട വ്യാപാരി തനിയ്ക്കുള്ളതെല്ലാം വിറ്റ് ആ രത്നം വാങ്ങുന്നതുപോലെയാണ് സ്വര്‍ഗ്ഗരാജ്യം എന്നു യേശു പറഞ്ഞ ഉപമയിലെ സന്ദേശം തന്നെയാണ് ധനികനായ ആ യുവാവിനോടു യേശു പറഞ്ഞത്.
നിത്യജീവന് പ്രാപിക്കാന്‍ നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രം പോരാ, യേശുവിന്റെ ശിഷ്യനായിത്തീരണം. ധനികനായ ആ യുവാവിനെ സംബന്ധിച്ച് അവന്റെ സമ്പത്ത് യേശുവിന്റെ ശിഷ്യനാകാന്‍ തടസ്സമാ യിരുന്നതുകൊണ്ടാണ് യേശു അവന് അത്തരമൊരു ഉപദേശം നല്‍കിയത്. യഹൂദജനം നിയമങ്ങള്‍ അനുസരിച്ചാല്‍ മാത്രം മതി രക്ഷ പ്രാപിക്കാന്‍ എന്നു കരുതിയിരുന്നു. യേശു ആ ചിന്താഗതി തിരുത്തുകയും രക്ഷ പ്രാപിക്കാന്‍ ശിഷ്യത്വം അനിവാര്യമായ വ്യവസ്ഥയായി പ്രഖ്യാ പിക്കുകയുമായിരുന്നു.
പരിത്യാഗത്തിന് യുഗാന്ത്യോന്മുഖമാനം
സമ്പന്നന് ദൈവരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്ക്കരമാണെന്നു യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. യേശുവിനെ പിന്ചെല്ലാന് സമ്പത്ത് തടസ്സമായ യുവാവിന്റെ ഉദാഹരണം യേശു ശിഷ്യന്മാരുടെ മുമ്പില്‍ വയ്ക്കുന്നു. സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന് യേശുവിന്റെ ശിഷ്യനാവുക അനി വാര്യമാണ്. ആയതിനാല്‍ ധനികന് നേരിടുന്ന പ്രതിസന്ധി ഗുരുതര മാണ്. ആ ഗുരുതരാവസ്ഥ നാടകീയമായി അവതരിപ്പിക്കുകയാണ് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുമായി താരതമ്യം ചെയ്തുകൊണ്ട് നട ത്തുന്നത്. ആ പ്രയോഗത്തിന്റെ ലക്ഷ്യം മനുഷ്യനെ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുക എന്നതാണ്. രക്ഷ ദൈവികമായ ദാനമാണ്; അതു കൊണ്ടാണ് ദൈവത്തിന് എല്ലാം സാധ്യമാണ് എന്നു വിവക്ഷിക്കുന്നത്.
ഈ അവസരത്തില്‍ പത്രോസ് ശിഷ്യന്മാരുടെ അവസ്ഥ യേശുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. അവര്‍ എല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്ചെന്നവരാണല്ലോ.. അവര്‍ക്കു എന്തു നേട്ടമാണ് ഉണ്ടാകുക എന്ന സംശയം സ്വാഭാവികമാണല്ലോ. യേശു അവര്‍ക്ക് രണ്ടു വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. ഈ ലോകവുമായി ബന്ധപ്പെട്ടതും യുഗാന്ത്യോന്മുഖവും. ഇത് അന്ത്യവിധിയുമായി ബന്ധപ്പെട്ടതാണ്. യേശു ശിഷ്യന്മാരെ സുവിശേഷം പ്രഘോഷണത്തിനായി ഇസ്രായേലിലേയ്ക്ക് അയക്കുകയുണ്ടായി. അവരെ സ്വീകരിക്കാതിരിക്കുകയും അവരുടെ സന്ദേശം തിര സ്ക്കരിക്കുകയും ചെയ്യുന്നവര്‍ക്ക് വിധി ദിവസത്തില്‍ ശിക്ഷയുണ്ടാകുമെന്ന് ശിഷ്യന്മാരെ അയക്കുന്ന അവസരത്തില്‍ത്തന്നെ പറയുന്നുണ്ട്. (മത്തായി 10:5-15). യുഗാന്ത്യോന്മുഖ കാഴ്ചപ്പാടില്‍ വേണം ശിഷ്യന്മാര് തങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചു ചിന്തിക്കാന്‍. അല്ലായി രുന്നുവെങ്കില്‍ അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിക്കേണ്ടിയി രുന്നില്ല.
പരിത്യാഗത്തിന് യുഗാന്ത്യോന്മുഖമാനം നല്‍കികൊണ്ട് ലൂക്കാ സുവിശേഷകന് ഇപ്രകാരം എഴുതിവച്ചിരിക്കുന്നു:
'നിങ്ങളുടെ സമ്പത്ത് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണ സഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചു വയ്ക്കുവിന്. അവിടെ കള്ളന്മാര് കടന്നുവരുകയോ ചിതല് നശിപ്പിക്കുകയോ ഇല്ല' (ലൂക്കാ 12:33).
ഭൗമിക സമ്പത്തിനേക്കാള്‍ ആത്മരക്ഷയ്ക്ക് ഉതകുന്ന നിക്ഷേപ ത്തിന്റെ സമാഹാരത്തിനുള്ള പ്രധാന്യം ഈശോ വ്യക്തമാക്കുന്നുണ്ടിവിടെ.
അസ്സീസിയിലെ വി. ഫ്രാന്‍സീസ്, ധാനാഢ്യനായ പിതാവിന്റെ മകനായിട്ടും തന്റെ മാനസാന്തരത്തിനുശേഷം ഈ ലോകമോഹങ്ങളോ അപ്പന്റെ പക്കല്‍ ധാരാളമായുള്ള സമ്പത്തോ, വിശുദ്ധനെയൊട്ടും പ്രലോഭിപ്പിച്ചില്ല. ഒന്നിനെയും സ്നേഹിക്കാതെ പണവും പ്രശസ്തിയും അധികാരവുമൊന്നും തനിക്കുവേണ്ട എന്ന വലിയ പരിത്യജിക്കല്‍ - അതെല്ലാം വിട്ടുകൊടുത്ത് കുരിശെടുക്കുവാനുള്ള മനസ്സാണ് ഈ ലോക ത്തിലും സ്വര്‍ഗ്ഗത്തിലും ഫ്രാന്‍സിസിനെ പ്രശസ്തനാക്കിയത്. വിശുദ്ധനാക്കിയത്. അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍ പാവപ്പെട്ടവരോടൊപ്പമാ യിരുന്നു. അതു ആഭിജാത്യത്തിനും അന്തസ്സിനും നിരക്കുന്നതായിരു ന്നില്ല. ഇക്കാര്യത്തില്‍ അപ്പനോട് മറുതലിച്ചപ്പോള്‍, അപ്പന്റെ സ്വത്തിന്റെ ഓഹരി ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങിയപ്പോള്‍, ആ വിശുദ്ധന് സ്വര്‍ഗ്ഗത്തില്‍ തന്റെ നിക്ഷേപം സ്വരുക്കൂട്ടുകയായിരുന്നു. തെരുവില്‍ താന്‍ കണ്ടുമുട്ടിയ കുഷ്ഠരോഗിയെ ഫ്രാന്‍സീസ് സന്തോഷത്തോടെ ആലിം ഗനം ചെയ്തപ്പോള്‍ ആ കുഷ്ഠരോഗി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഞാന്‍ അങ്ങയില്‍ ക്രസ്തുവിനെ മണക്കുന്നു - I smell Christ in you'. ക്രിസ്തുവിന്റെ പരിമളം ആ കുഷ്ഠരോഗിക്ക് ഫ്രാന്‍സീസ് സമ്മാനിച്ചത് അവനെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ്. അതാണ് പരിശുദ്ധിയുടെ നിദാനം. പണം ചേര്ത്തുപിടിക്കുന്നതല്ല, സമ്പത്ത് ചേര്‍ത്തു പിടിക്കുന്നതല്ല, പ്രതാപവും അധികാരവും ചേര്‍ത്തു പിടിക്കുന്നതല്ല, അതെല്ലാം വിട്ടുകൊടുക്കുന്നതാണ് കര്‍ത്താവിന്റെ ഭാവം. ഈ സുവിശേഷമൂല്യം മനസ്സിലാക്കിയതുകൊണ്ടാകാം സ്വാമി വിവേകാനന്ദന് പറയു ന്നത്. - 'Highest love for God can never be achieved without renunciation' അദ്ദേഹം വീണ്ടും പറഞ്ഞുവച്ചു: 'There will be no spiritual strength unless one renounces world'.
സ്വര്‍ഗ്ഗീയ നിക്ഷേപങ്ങളുടെ പ്രസക്തി
മനുഷ്യപുത്രനെക്കുറിച്ചുള്ള പരാമര്‍ശം ദാനിയേല്‍ 7:9-14 നെ ആസ്പദമാക്കിയുള്ളതാണ്. ഇവിടെ പ്രത്യക്ഷനാകുന്ന വിധി കര്‍ത്താവായ മനുഷ്യപുത്രന് യേശുവാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. കാഴ്ചകളുടെ സമൃദ്ധിയാണ് ഈ ദര്ശനവിവരണത്തിന്റെ പ്രത്യേകത. സര്‍വ്വശക്തനായ ദൈവം പുരാതനനായവന്‍ - സിംഹാസനത്തില്‍ ഉപ വിഷ്ടനാണ്; സിംഹാസനം ന്യായാധിപപഠീവും. ഇവിടെ, സിംഹാസന ങ്ങള് (ദാനിയല്‍ 7:9) എന്നതിലൂടെ സര്വ്വശക്തന് കൂടാതെ മാലാഖമാരും രക്തസാക്ഷികള്‍ തുടങ്ങി നീതിക്കുവേണ്ടി ത്യാഗം ചെയ്ത് ആത്മീയ നിക്ഷേപങ്ങൾ കൂട്ടിവച്ചവരും ഉള്‍പ്പെടുന്നു. പുനരുത്ഥാനം ക്രൈസ്ത വവിശ്വാസത്തിന്റെ ശക്തമായ അടിത്തറയാണല്ലോ. വരാന്‍ പോകുന്ന ലോകത്തിന്റെ ആദ്യഫലമായി ക്രിസ്തുവിനെയാണ് വി.പൗലോസ് അവതരിപ്പിക്കുന്നത് (1 കൊറി 15:20-28) പിന്നെ ക്രിസ്തുവിന്റെ ആഗ മനത്തില്‍ അവനുള്ളവരും (15:23). മനുഷ്യപുത്രനേയും യുഗാന്തത്തേയും ചേര്‍ത്തുള്ള ദര്‍ശനങ്ങള്‍ മത്തായി 24, 25 അധ്യായങ്ങൾ പ്രതിപാ ദിച്ചിട്ടുണ്ട്. അപ്പസ്തോലന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും ദൈവരാജ്യപ്രഘോഷണം സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നതു വിധി ദിവസത്തില്‍ നിര്‍ണ്ണായകമായിരിക്കും, അപ്പസ്തോലന്മാര് അവരുടെ വിധികര്ത്താക്കളായിരിക്കുകയും ചെയ്യും. നൂറിരട്ടി ലഭിക്കും എന്നത് സഭയുടെ കാലത്ത് സംഭവിക്കുന്നതും നിത്യജീവന് അവകാശമാക്കും എന്നത് (മത്തായി 19:29) യുഗാന്തത്തില്‍ സംഭവിക്കാ നിരിക്കുന്നതുമാകാനാണ് സാധ്യത. ഈ വാഗ്ദാനം യേശുവിനെ അനു ഗമിക്കാന്‍ വേണ്ടി എല്ലാം ഉപേക്ഷിച്ച എല്ലാവര്‍ക്കുമുള്ളതാണ്. നൂറിരട്ടി ലഭിക്കും എന്നത് മനുഷ്യന്റെ ഭാവനയ്ക്ക് അതീതമായ സമ്മാനം എന്നാണര്‍ത്ഥം. ' A happy death is a masterpiece, and no masterpices was ever perfected in a day' People fear death chiefly because they are not prepared for it. On the other hand, ' Death is a beautiful thing before him who dies before he dies, by dying daily to the temptations of the world, the flesh and the devil' Fulton J. Sheen
ജോസ് തട്ടില്‍
www.homilieslaity.com
Homily 16 -Matt 12:1- 14⌄
മത്തായി 12:1- 14
Biblical and Historical Background
സമാന്തര സുവിശേഷങ്ങളിൽ മൂന്നിലും കാണുന്ന രണ്ട് സംഭവങ്ങളാണ് സാമ്പത്തിനെക്കുറിച്ചുള്ള വിവാദവും സാമ്പത്തിലെ രോഗശാന്തിയും.
യഹൂദരുടെ മതനിഷ്ഠയുടെ 3 വലിയ തെളിവുകളാണ്
1. ഏക ദൈവ വിശ്വസം
2. പരിച്ഛേദന കർമ്മം
3. സാബത്ത് ആചരണവും.
'സാമ്പത്ത്' എന്ന വാക്കിന്റെ അർത്ഥം 'വിരാമം ഇടുക', 'അവസാനിപ്പിക്കുക' ( to cease) , 'വിശ്രമിക്കുക' ( to take rest) എന്നെല്ലാമാണ്. ഈ സാബത്ത് ആചരണം എങ്ങനെ യഹൂദരുടെ ഇടയിൽ ആരംഭിച്ചു എന്നതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ പണ്ഡിതന്മാരുടെ ഇടയിലുണ്ട്. എന്തുതന്നെയായാലും ഈശോയുടെ കാലഘട്ടത്തിലും മത്തായി സുവിശേഷം എഴുതുന്ന കാലത്തിനും എന്തിന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാബത്ത് ആചരണം യഹൂദ വളരെ strict ആയിട്ട് പാലിച്ചു പോരുന്നു. സമ്പത്തിൽ യുദ്ധം നിഷിദ്ധമാണ് എന്നതിനാൽ തിരിച്ചു പൊരുതാതെ മരിച്ചുപോകുന്ന യഹൂദരെ കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ പറയുന്നുണ്ട ( 1 മക്കബായർ 2). മരണം നേരിട്ടാൽ പോലും conservative ആയിട്ടുള്ള യഹൂദർ സാബത്ത് പാലിക്കുന്നു. സാമ്പത്ത് ദിവസം ഭക്ഷണം പാകം ചെയ്യുന്നതും lift on ചെയ്യുന്നതു പോലും ജോലി ആണ് എന്ന് കരുതി ഇതെല്ലാം നേരത്തെ cook ചെയ്യുകയും lift set ആക്കി വെക്കുകയും ചെയ്യുന്ന യഹൂദർ ഇന്നും വിദേശ നാടുകളിൽ പോലും ഉണ്ടെന്നു അറിയുമ്പോൾ നമുക്ക് അതിശയം തോന്നും.
Interpretation
1. നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവർ
പരിശുദ്ധ അമ്മയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ആയിരുന്നു ഈ കഴിഞ്ഞ ആഴ്ചയിലെ ചൂടുള്ള ചർച്ച. പരിശുദ്ധ അമ്മയെ സംബന്ധിച്ചിട്ടുള്ള വത്തിക്കാന്റെ പുതിയ ഡോക്യുമെൻറിന് 'Mater Populi Fidelis' സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . സഭയിൽ പരിശുദ്ധ അമ്മയുടെ പ്രാധാന്യം കുറഞ്ഞു എന്നും സഭ തെറ്റ് തിരുത്തിയെന്നും പരിശുദ്ധ അമ്മയോടുള്ള ഭക്തി ഇനി വേണ്ട എന്നുമൊക്കെ ചില കുപ്രചരണങ്ങൾ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നു. (കേരളത്തിലെ മുഖ്യധാരാ മധ്യമങ്ങൾ പോലും ഒരു വത്തിക്കാൻ ഡോക്മെന്റ് എത്ര ചർച്ച ചെയ്യുന്നത് ആദ്യമായി കാണുകയാണ്. എന്താ അവരുടെ ഒക്കെ ഒരു ശുഷ്കാന്തി... ഈ കാര്യത്തിൽ)
എന്നാൽ കാര്യഗൗരവത്തോടെ ഈ വിഷയത്തെ മനസ്സിലാക്കുന്നവർക്കറിയാം സഭയുടെ നിലപാടുകൾക്കും പരമ്പരാഗതമായ പഠനങ്ങൾക്കും കാര്യമായ ഒരു വ്യത്യാസവും വന്നിട്ടില്ല. പരിശുദ്ധ അമ്മയ്ക്ക് സഹ രക്ഷക (Co- redemptrix) സകല കൃപകളുടെയും മധ്യസ്ഥ (Mediatrix of All Graces) എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ടൈറ്റലുകൾ കൊടുക്കുന്നത് അനുചിതമാണ് കാരണം അത് ഏക മധ്യസ്ഥനും ഏക രക്ഷകനായ ഈശോമിശിഹായിലുള്ള പ്രാധാന്യം കുറയ്ക്കാനായിട്ട് ഇടയാകും എന്നതുകൊണ്ട് തന്നെ... . ഇതു തന്നെയാണ് സഭയുടെ അന്നത്തെയും ഇന്നത്തേയും എന്നത്തേയും പഠനം. അതുകൊണ്ടു ഈ ഒരു പഠനം പുതിയതല്ല. മാത്രമല്ല കത്തോലിക്ക സഭ മരിയൻ വണക്കത്തിനു എതിരുമല്ല. എന്നാൽ മരിയ ഭക്തി അമിതമായി കൂടി പോകുന്ന അവസരത്തിൽ അതിനൊരു നിയന്ത്രണം അത്യാവശ്യമാണ്. സൃഷ്ടാവിനെക്കാൾ സൃഷ്ടിക്കു പ്രാധാന്യം കൊടുക്കുന്നതോ (മൂർത്തിയെക്കാൾ ശാന്തിക്കു പ്രാധ്യാന്യം കൊടുക്കുന്നതോ.... ) ശരിയല്ലല്ലോ.... മാത്രമല്ല നമ്മുടെ കർത്തവായ ഈശോമിശിഹാ തന്റെ പെസഹാ രഹസ്യം ( പീഡസഹന -കുരിശു മരണ-ഉത്ഥാനം) വഴി നേടിത്തന്ന രക്ഷ യുടെ credict മറ്റുള്ളവരുമായി പങ്കു വയ്ക്കേതില്ലല്ലോ.
(ഏത്...? E=MC2 എന്നതിന്റെ CREDICT ആൽബർട്ട് ഐസ്റ്റീന്റെ അമ്മക്ക് കൂടി അവകാശപെട്ടതാണ് എന്ന് എങ്ങനെ പറയാൻ പറ്റും അല്ലെങ്കിൽ Gravity Force ന്റെ കണ്ടുപിടുത്തം ന്യൂട്ടന്റെ അമ്മയുടെ പേരിൽ ചാർത്തികൊടുക്കാം പറ്റുമോ... ?? ചുമ്മാ.... ഇരിക്കട്ടെ...)
അപ്പ അങ്ങനെ അതിരു വിടുന്ന മരിയൻ ഭക്തിക്കു ഒരു നിയന്ത്രണം അത്യാവശ്യമാണ് എന്നു സഭ കരുതുന്നു. അല്ലാതെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ കാര്യമായി കുറവ് വന്നിട്ടില്ല മറിച്ചു അമിതമായ ആത്മീയ പ്രകടനങ്ങൾക്കും അതിരുവിട്ട ആരാധന രീതികൾക്കും സ്നേഹത്തിൻറെ പേരിൽ ആണെങ്കിൽ കൂടി അർഹതയില്ലത്ത ചില വാക്ക് പ്രയോഗങ്ങൾക്കും പേരു വിളികൾക്കും ( ചുമ്മാ ഉദാഹരണത്തിനു.... സ്നേഹം ഏറുമ്പോൾ ഭർത്താവ് ഭാര്യയെ പൊന്നും കട്ടി...., തങ്ക കുടമേ..., ചക്കരേ... എന്നൊക്കെ വിളിക്കുന്നു എന്നു കരുതി അവൾ സ്വർണ്ണമല്ല ചെമ്പ് ആണെന്ന് അയാൾക്ക് അറിയാലോ... എന്നപോലെ... ) അതു മൂലം ഉണ്ടായേക്കാവുന്ന ചില ആത്മീയ അപകടങ്ങൾക്കും സഭ നൽകുന്ന ഒരു മുന്നറിയിപ്പായി ഈ ഡോക്യൂമെന്റിനെ കണ്ടാൽ മതി. വരാൻ പോകുന്ന ചില ആത്മീയ പാളിച്ചകൾ മുന്നിൽ കണ്ടു ചില സമയത്തെങ്കിലും ഒരു നിയന്ത്രണം ഇക്കാര്യത്തിൽ അത്യാവശ്യമാണ് എന്നാണ് എന്റെ ഒരു ഇത്... ( ഇപ്പ തന്നെ ഇമ്മടെ നാട്ടിലെ ഒരു ധ്യാനകേന്ദ്രം അതിരു വിട്ട മരിയൻ വണക്കത്തിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയമില്ലാതില്ല... അതു അവരുടെ കുഴപ്പമകണമെന്നില്ല കെട്ടോ... കൃപയുടെ ഇരിപ്പടം പ. അമ്മയല്ല ഉടയതമ്പുരാനും മനുഷ്യവതരം ചെയ്ത പുത്രൻ തമ്പുരാനുമാണെന്നു നമ്മുടെ ആളുകൾക്ക് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണേ...)
പറഞ്ഞു വരുന്നത് വത്തിക്കാൻ ഡോക്യുമെന്റ് പുറത്തിറങ്ങിയതിന്റെ പിന്നാലെ അർത്ഥം പൂർണമായ മനസ്സിലാക്കാതെ (കാള പെറ്റാൽ ഉടനെ കയർ എടുത്ത് ഓടുന്ന മാതിരി) സഭയെയും സഭാ നേതാക്കളെയും കുറ്റം പറയാനും കളിയാക്കാനും തുനിഞ്ഞിറങ്ങുന്ന ഒരു മാധ്യമ അജണ്ടയുടെ ഭാഗമായി ഒരു വിശ്വാസി മറാക്കാതിരിക്കുക.
യഹൂദ നിയമത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരെ ഈശോ തിരുത്തുന്നതായാണ് സുവിശേഷത്തിൽ നാം കാണുന്നത്.
സുവിശേഷത്തിൽ ഈശോ പറയുന്നപോലെ ഞാൻ പറയുന്നതിന്റെ അർത്ഥം നിങ്ങൾ മനസിലാക്കിയിരുന്നെങ്കിൽ നിങ്ങൾ നിരപരാധികളെ കുറ്റം വിധിക്കുമായിരുന്നില്ല...
അതുകൊണ്ടു യഹൂദ നിയമത്തെ സ്വന്തം ഇഷ്ടം അനുസരിച്ചു ദുർവ്യാഖ്യാനം ചെയ്യുന്ന ഫാരിസേയരെ കണക്ക് സഭാ നിയമത്തെയും പഠനങ്ങളെയും സ്വന്തം ഇഷ്ടത്തിന് ദുർവ്യാഖാനം ചെയ്യുന്നവരുടെ ഗണത്തിൽ പോയി പെടാതിരിക്കുക.
2 LAW V/S LOVE
യഹൂദർക്ക് (ഫരിസേയർക്കു) ദൈവകല്പനകൾക്കു പുറമേ മോശയുടെ നിയമങ്ങളും അവയുടെ 613ഓളം ഉപനിയമങ്ങളും മറ്റു നിർദേശങ്ങളും താൽമൂദിലും മിഷ്നയിലും രേഖപോലെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ ജീവിതം നിയമം ബന്ധിതമായിരുന്നു. ഈശോയെ ആകട്ടെ അവരുടെ നിയമത്തെ അപ്പാടെ നിരാകരിക്കുന്നില്ല. മറിച്ചു അതിൻറെ real spirit ഉൾക്കൊള്ളാൻ ശ്രമിക്കുന്നു. ഗോതമ്പ് പറിച്ചു കഴിക്കുന്നത് കൊയ്ത്തായും അതു കയ്യിലിട്ടു തിരുമ്മുന്നത് മെതിയായും കണക്കാക്കിയ യഹൂദരുടെ നിയമത്തിന്റെ ദുർ വ്യാഖ്യാനത്തെ ഈശോ നിശിതമായി എതിർക്കുന്നു. ഈശോയെ സംബന്ധിച്ചു സ്നേഹമാണ് ഈ നിയമങ്ങളുടെ എല്ലാം പിന്നിലെ ചാലക ശക്തി. അതുകൊണ്ടാണ് നിയമത്തിന്റെ പൂർത്തീകരണം സ്നേഹമാണ് എന്നു പൗലോസ് പറയുന്നത്. The Spirit of the Law is nothing but Love. സ്നേഹത്തിന്റെ അഭാവത്തിൽ നിയമങ്ങൾ വല്ലാത്ത ഭാരമായി മാറുന്നു . വീട്ടിലെ, സ്കൂളിലെ, ഓഫീസിലെ, ഇടവകയിലെ, രൂപതയിലെ, സഭയിലെ, രാഷ്ട്രീയത്തിലെ..... നിയമങ്ങൾ അനുസരിക്കാൻ വേണ്ടി വാശി പിടിക്കുമ്പോൾ അവയ്ക്ക് പിന്നിൽ സ്നേഹം ഉണ്ടെന്നു കൂടി ഉറപ്പാക്കുക.
ഫരിസേയരുടെ മറ്റൊരു പ്രത്യേകത അവർ എപ്പോഴും ഈശോയിൽ കുറ്റം ആരോപിക്കാൻ നോക്കിയിരുന്നു എന്നാണ്. ഇങ്ങനെയും ചില മനുഷ്യരുടെ ഈ ഭൂമിയിൽ. എന്തിലും ഇതിലും ആരിലും കുറ്റം മാത്രം കാണുന്നവർ. ഈ ഒരു മനോഭാവം നമ്മുടെ സ്വഭാവത്തിൽ കടന്നു വരുന്നുണ്ടോ?? മക്കളെ, മാതാപിതാക്കളെ, ഭർത്താവിനെ, ഭാര്യയെ, വികാരി അച്ചനെ ... അവരുടെ കുറ്റം മാത്രം കാണുന്ന ഒരു ഫരിസേയ മനോഭാവം നമ്മുടെ സ്വഭാവത്തിന് കടന്നു വരുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
3 ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത്
നിയമത്തെക്കാൾസ്നേഹമാണ് ഈശോയ്ക്ക് പ്രധാനം എന്നതുപോലെ ബലിയേക്കാൾ കരുണയാണ് പ്രധാനം. എന്നുവെച്ചാൽ എല്ലാ നിയമങ്ങളും അവസാനിക്കുന്നത് സ്നേഹത്തിൽ ആയിരിക്കണം എന്നപോലെ തന്നെ എല്ലാ ബലിയപ്പണത്തിന്റെയും അന്തസത്ത കരുണ ആയിരിക്കണം. സ്നേഹമില്ലാത്ത നിയമങ്ങൾ അർത്ഥമില്ലാത്ത പോലെ കരുണ നഷ്ട്ടപ്പെട്ട ബലികൾ നിരർത്തകമാണ്.
പലപ്പോഴും നമ്മുടെ ജീവിതം ഭക്തി/ബലി കേന്ദ്രികൃതം ആയി പോകുന്നു. നമ്മൾ കൃത്യമായി പള്ളിയിൽ പോകുന്നു ബലിയർപ്പിക്കുന്നു കൊന്ത ചെല്ലുന്നു, ആരാധിക്കുന്നു, പ്രാർത്ഥിക്കുന്നു. പക്ഷെ മറ്റുള്ളവരോട് കരുണ കാണിക്കാൻ മറന്നുപോകുന്നു. വീട്ടിൽ ഉള്ളവരോട് സഹോദരങ്ങളോട് സഹജീവികളോട് ഒക്കെ കരുണയോടെ പെരുമാറുക. അർപ്പിച്ച കുർബാനയോ ഏൽപ്പിച്ച നൊവേനയോ എത്തിച്ച ജപമാലയോ കത്തിച്ച മെഴുകുതിരിയോ അല്ല സ്വർഗ്ഗരാജ്യത്തിലെ പ്രവേശന മാനദണ്ഡം. മത്തായിയുടെ സുവിശേഷം 25 ആം അധ്യായം അനുസരിച്ച് ഒരുവൻ ചെയ്ത കാരുണ്യ പ്രവർത്തികൾ ആണ് ഒരു ക്രിസ്ത്യാനിയുടെ സ്വർഗത്തിലേക്കുള്ള മാനദണ്ഡം. എന്നുവച്ചാൽ എല്ലാ നിയമവും അവസാനിക്കേണ്ടത് സ്നേഹത്തിൽ ആണ് അതുപോലെ എല്ലാ ബലികളും അവസാനിക്കേണ്ടത് കരുണയിലാണ് എന്നു ചുരുക്കം.
നന്മ ചെയ്യാൻ ആയിട്ട് സമയമോ കാലമോ സ്ഥലമോ തടസ്സമായി നിൽക്കരുത് എന്ന് ചുരുക്കം. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ യുദ്ധമുഖത്തെ ആശുപത്രിയാണ് സഭ. അതുകൊണ്ടു നമ്മൾ ആദ്യം ചെയ്യേണ്ടത് മുറിവേറ്റ മനുഷ്യന് പ്രാഥമിക ശുശ്രൂഷ (First Aid) നൽകുന്നതാണ് അതിനു ശേഷം മതി ആര് തമ്മിലാണ് യുദ്ധം? എന്തിനാണ് യുദ്ധം എന്നിങ്ങനെയുള്ള ചർച്ചകൾ. അതുകൊണ്ട് കുഴിയിൽ വീണവൻ ആരായാലും ഉടൻ പിടിച്ചു കയറ്റുക. അത് ആട് ആയാലും ശരി മനുഷ്യൻ ആയാലും ശരി. ഒരുത്തൻ കുഴിയിൽ വീണു കഴിഞ്ഞാൽ അവനു ചുറ്റും നിന്നു കളിയാക്കാനും പരിഹസിക്കാനും കല്ല് വാരി എറിയാനും ധാരാളം ആൾക്കാർ ഉണ്ടാവും. എന്നാൽ ഒരു കച്ചിത്തുരുമ്പ് കയറോ കൈത്താങ്ങോ നൽകി പിടിച്ചു കയറ്റുക എന്നുള്ളതാണ് ജീവിതത്തിൽ നൽകാവുന്ന കാണിക്കാവുന്ന ഏറ്റവും വലിയ സുകൃതം
പള്ളികൂദാശക്കാലം 03⌄
Homily 01 - John 2:13-22⌄
Homily 02 - John 2:13-22⌄
Homily 03 - John 2:13-22⌄
Homily 04 - John 2:13-22⌄
Homily 05 - John 2:13-22⌄
Homily 06 - John 2:13-22⌄
Homily 07⌄
Homily 08⌄
Homily 09⌄
Homily 10⌄
Homily 11⌄
Homily 12⌄
Homily 13 - മത്തായി 25:14-30⌄
പള്ളിക്കൂദാശക്കാലം ഞായർ 3
മത്തായി 25:14-30
Background
അധ്വാനവുമായി ബന്ധപ്പെട്ട വായനകൾ ആണ് നമ്മൾ ഇന്ന് കേൾക്കുക. ആദ്യ വായനയിൽ ലാബാന്റെ ദേശത്ത് 14 വർഷത്തോളം വിശ്വസ്തമായി പണിയെടുക്കുന്ന യാക്കോബിനെയും അതുവഴിയായി അവന് കിട്ടുന്ന രണ്ട് ഭാര്യമാരെയും കുറിച്ച് പരാമർശിക്കുന്നു. രണ്ടാമത്തെ വായനയിൽ പ്രഭാഷകന്റെ പുസ്തകത്തിൽ കർത്തവ്യങ്ങൾ കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുവാൻ ഉപദേശിക്കുന്ന ഭാഗം കേൾക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹാ അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ എന്ന് ഓർമിപ്പിക്കുന്നു. സുവിശേഷവും ഏറെക്കുറെ ഇതുമായി ബന്ധപ്പെട്ടാണ്.
മത്തായി ഈ സുവിശേഷം എഴുതാനിട്ട് കാരണം ഈശോയുടെ രണ്ടാമത്തെ വരവു നീണ്ടു പോകുന്നതു കൊണ്ടാണ്. നാണയങ്ങൾ ഏൽപ്പിച്ചു പോകുന്ന യജമാനൻ ഈശോയ്ക്ക് തുല്യനാണ് . അവൻ എപ്പോൾ തിരിച്ചു വരുമ്പോൾ ഓരോരുത്തരുടെ കയ്യിൽ നിന്നും കണക്ക് ചോദിക്കും എന്നുള്ളതാണ് സൂചന.
1. നീ വിശ്വസ്തനാണോ?
തൻറെ നാണയം ഇരട്ടിപ്പിച്ച ഭൃത്യൻമാർക്ക് യജമാനൻ കൊടുത്ത വിശേഷണം അവർ നല്ലവരും വിശ്വസ്തരുമാണ് എന്നാണ്. ദൈവം നൽകിയ ഒരുപാട് താലന്തുകൾ/ കഴിവുകൾ നമുക്കുണ്ട്. പാടാനുള്ള കഴിവ്, പഠിക്കാനുള്ള കഴിവ്, നൃത്തം ചെയ്യാനുള്ള കഴിവ്, നേതൃത്വം നൽകാനുള്ള കഴിവ്, പ്രസംഗിക്കാനുള്ള കഴിവ് പ്രാർത്ഥിക്കാനുള്ള കഴിവ് etc. ആ കഴിവുകളെ കണ്ടെത്തി വർദ്ധിപ്പിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? കഴിവുകൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കും . ചിലർക്ക് കൂടുതൽ കഴിവുണ്ടായിരിക്കും മറ്റു ചിലർക്ക് ഇച്ചിരി കുറവായിരിക്കും. ഒരുപക്ഷേ എനിക്ക് ഉള്ള കഴിവുകൾ വെറും രണ്ടായിരിക്കാം. എന്ന് കരുതി അഞ്ചു കിട്ടിയവനെ നോക്കിക്കൊണ്ട് അസൂയപ്പെടാതെ കിട്ടിയ രണ്ട് ഇരട്ടിയാക്കാനായി പറ്റുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അതാണ് വിശ്വസ്തത. ദൈവം നമുക്ക് നൽകിയ കഴിവുകൾ ഏതാണെന്ന് കണ്ടെത്തുക അത് വികസിപ്പിച്ചെടുക്കുക . മദർ തെരേസ പറയുന്നുണ്ട് "വിജയമല്ല, വിശ്വസ്തതയാണ് പ്രധാനം" എന്ന്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഈ വിശ്വസ്തത യാണ് ദൈവം മാത്രമല്ല, മനുഷ്യരും. ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്ന വനാണ് എന്ന് മറ്റുള്ളവർ എന്നെക്കുറിച്ച് പറയുമോ . എന്റെ സ്വഭാവം, എൻറെ നിലപാടുകൾ എൻറെ ബോധ്യങ്ങൾ എൻറെ പെരുമാറ്റ ശൈലികൾ എൻറെ അധ്വാനം ഇതെല്ലാം കണ്ടുകൊണ്ട് മറ്റൊരാള്‍ പറയുമോ ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാണ് എന്ന്. അങ്ങനെയാണെങ്കിൽ അതാണ് ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ്. ചിലപ്പോഴൊക്കെ നമ്മളെ കുറിച്ച് മറ്റുള്ളവരും മറ്റുള്ളവരെക്കുറിച്ച് നമ്മളും പറയുന്ന കമന്റ് 'അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് എന്നാണ് അത് വല്ലാത്ത ഒരു നെഗറ്റീവ് പ്രയോഗമാണ്. അപ്പൻ പറയുന്നു മകൻ അവിശ്വസ്തൻ ആണെന്ന്, ടീച്ചർ പറയുമോ കുട്ടിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നു, ബോസ് പറയുന്നു ജോലിക്കാരൻ വിശ്വസ്തനല്ലെന്ന്, മെത്രാനച്ചൻ പറയുന്നു പള്ളിലച്ചനെ വിശ്വസിക്കാൻ പറ്റില്ലെന്ന്. പള്ളിലെ അച്ചൻ പറയുന്നു കപ്യാർ വിശ്വസ്തനല്ലെന്ന്, കപ്യാര് പറയുന്നു അൾത്താര ബാലൻ വിശ്വസ്തനല്ലെന്ന്? എന്നു സങ്കടകരമായ അവസ്ഥ അല്ലേ.? എന്നു വച്ചാൽ ഈ വിശ്വസ്തത എല്ലാവരും നമ്മിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു വിജയിച്ചാലും ശരി ഇല്ലെങ്കിലും ശരി , തമ്പുരാനോടും മനുഷ്യന്മാരോടും വിശ്വസ്തരാവുക.
2. ന്യായീകരണ തൊഴിലാളികൾ
ഒരു താലന്ത് കിട്ടിയവൻ അതു മണ്ണിൽ മൂടി വെക്കാനുള്ള കാരണകൾ യജമാനന് മുന്നിൽ നിരത്തുന്നു. അവൻ യജമാനനെ വിമർശിക്കുകയാണ്. അങ്ങനെയുള്ള ചില മനുഷ്യന്മാര് നമ്മുടെ ഇടയിൽ ഉണ്ട് . ഒരു കാര്യം ചെയ്യാതിരിക്കാനായിട്ട് 100 ന്യായങ്ങൾ നിരത്തുന്നവർ. അത് ശരിയായില്ല, ഇത് ശരിയായില്ല മുതലാളി ശരിയല്ല, അധ്യാപകൻ ശരിയല്ല, ട്യൂഷൻ ശരിയല്ല, വികാരിയച്ചൻ ശരിയല്ല മെത്രാനച്ചൻ ശരിയല്ല, മാനേജർ ശരിയല്ല, കോഡിനേറ്റർ ശരിയല്ല, ഭരിക്കുന്ന മന്ത്രി ശരിയല്ല. ഇങ്ങനെ പറഞ്ഞു മറ്റൊരാളെ പഴിചാരുന്ന സ്വഭാവം നമുക്കുണ്ടോ? കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ടാകും. ഒരുപക്ഷേ നമുക്ക് പണി തരുന്ന നേതാക്കന്മാർ/ അധികാരികൾ കർക്കശക്കാരനും ആവശ്യത്തിലധികം നമ്മിൽ നിന്നും ആവശ്യപ്പെടുന്നവനും ആയിരിക്കും. അതല്ല ഇവിടുത്തെ പ്രശ്നം. നിനക്ക് ഏൽപ്പിക്കപ്പെട്ട ഒരു നാണയം, അത് നീ എന്ത് ചെയ്തു? കുടുംബം, വിദ്യാലയം , ഓഫീസ്, ജോലിസ്ഥലം, ഇടവക ഇതൊക്കെ ദൈവം നൽകിയ ഒറ്റ നാണയത്തുട്ടുകൾ ആണ് . അതിന് നീ എങ്ങനെ വർദ്ധിപ്പിച്ചു. ഭാര്യ ശരിയല്ല , ഭർത്താവ് ശരിയല്ല, കൂടെ ജോലി ചെയ്യുന്നവർ ശരിയല്ല, പഠിപ്പിക്കുന്ന പിള്ളേര് ശരിയല്ല, കിട്ടിയ ഇടവക ശരിയല്ല, കോൺവെന്റിലെ മദർ ശരിയല്ല ഇങ്ങനെ പറഞ്ഞുകൊണ്ട് നീ നിനക്ക് ഏൽപ്പിക്കപ്പെട്ട നാണയത്തെ മണ്ണിൽ കുഴിച്ചു മൂടിയോ...?
3. അലസത എന്ന പാപം
ഉപമയിലെ
രണ്ട് ഭൃത്യന്മാർ റിസ്ക് എടുത്തു ബിസിനസിന് ഇറങ്ങി തങ്ങൾക്ക് കിട്ടിയ താലന്തു ഇരട്ടിപ്പിച്ചു . ഒരു മടിയൻ മാത്രം തനിക്ക് കിട്ടിയത് കുഴിച്ചിട്ടു. ഈ 'മടി' അല്ലെങ്കിൽ അലസതയാണ് ഏറ്റവും വലിയ അപകടം . ഇന്നത്തെ ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്ന പോലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും എന്നാൽ ഒരു പ്രവർത്തിയും ചെയ്യാതെ അലസമായിട്ട് കഴിയുന്ന ചില ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അങ്ങനെ ഒരു അലസത നമ്മുടെ ജീവിതത്തിലെ കയറി വരുന്നുണ്ടോ എന്ന് ചിന്തിക്കുക ഒരു കാര്യം ആരംഭിക്കാൻ പേടിയും മടിയും നമുക്കുണ്ടോ? അഥവാ ആരംഭിച്ചാൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് പറ്റുന്നുണ്ടോ ? നമ്മുടെ പഠനം ആകട്ടെ ജോലി ആകട്ടെ യാത്രയാകട്ടെ വിശുദ്ധി ആകട്ടെ ഇപ്പോൾ വേണ്ട പിന്നെയാകാം പിന്നെയാകാം എന്ന് പറഞ്ഞ് നീട്ടിവെക്കുന്ന ഒരു അവസ്ഥ നമ്മുടെ സ്വഭാവത്തിൽ ഉണ്ടെകിൽ നമ്മുടെ കൈവശമുള്ള കഴിവുകൾ സാധ്യതകൾ എടുത്തു മാറ്റുകയും അതൊക്കെ ഇരട്ടിപ്പിക്കാനായിട്ട് അറിവും കഴിവും സന്നദ്ധതയും ഉള്ള മറ്റു ചിലർക്ക് നൽകുകയും ചെയ്യുന്നു എന്നുള്ള ഒരു അപകടം നമുക്കും സംഭവിച്ചേക്കാം.
"അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അല സതയാണ് ദാരിദ്യ്രത്തിന്റെ മാതാവ്."
(തോബിത് 4 : 13) എന്നാണ് തോബിത്തിന്റെ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്. 'അലസന്റെ മനസ്സ് പിശാചിൻറെ പണിപ്പുരയാണ്' എന്നുള്ള ഒരു പഴമൊഴി പോലുമുണ്ട്.
സത്യത്തിൽ എന്താണ് നാണയം കുഴിച്ചിട്ടവൻ ചെയ്ത അപരാധം? അവൻ 'മിനിമം' കൊണ്ടു തൃപ്തിപെട്ടു എന്നതാണ്. യജമാനൻ ആവശ്യപ്പെടുന്നത് 'മാക്സിമം ഔട്ട് പുട്' ആണ്. അതു നൽകാൻ പറ്റിയില്ലെങ്കിൽ അതിൽ പരം അപരാധം വേറെ ഇല്ല. 'Good is not good Where better is expected' എന്നു പറയാറില്ലേ ..?അതു തന്നെ കാര്യം.
Homily 14 - മത്തായി 25:14-30⌄
പള്ളിക്കൂദാശ മൂന്നാം ഞായര്‍
ഉത്പ 29:15-30; പ്രഭാ 11:20-27; 2 തെസ 3:6-15; മത്താ 25:14-30
മനോഹരമായ ഒരു ജീവിതം
പ്രശസ്തമായ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് 'Its a Wonderful Life'. ഇതിലെ നായകന് ജീവിതം തകര്‍ന്ന ഒരു മനുഷ്യനാണ്. അയാള്‍ ഭാര്യയെ വെറുക്കുന്നു. സ്വന്തം ജീവിതത്തെത്തന്നെ വെറുക്കുന്നു. ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. നിരാശ പൂണ്ട ആ മനുഷ്യന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയാണ്. ഒരു പാലത്തില്‍ നിന്ന് ചാടാന്‍ വേണ്ടി അയാള്‍ തയ്യാറായി നില്ക്കവേ, അയാളുടെ കാവല്‍മാലാഖ അയാള്‍ക്ക് പ്രത്യക്ഷപ്പെടുകയാണ്. മാലാഖ അയാള്‍ക്ക് ഒരു വരം കൊടുക്കുന്നു - അയാള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം എങ്ങനെ ആയിത്തീരുമായിരുന്നുവെന്നു കാണാനുള്ള വരം. അയാള്‍ ആ ലോകം കാണുന്നു - അയാളുടെ നന്മപ്രവൃത്തികള് മൂലം ഒഴിവായിപ്പോയ തിന്മകള് കൊടികുത്തി വാഴുന്ന ഒരു ഞെട്ടിപ്പിക്കുന്ന ലോകം. സ്വന്തം ജീവിതം മൂലം ഭാര്യക്ക്, മക്കള്‍ക്ക്, സമൂഹത്തിന്, നാടിന് ഒക്കെ ഒരുപാട് നന്മകള് താന്‍ നല്‍കിയിരുന്നു എന്ന് ആ ദൃശ്യങ്ങളിലൂടെ അയാള്‍ തിരിച്ചറിയുന്നു. മനോഹരമായ ഒരു ജീവിതമായിരുന്നു അയാ ളുടേതെന്ന് സ്വയം ബോധ്യമാകുന്നു.
ദൈവം നമ്മെ ഈ ഭൂമിയില്‍, ഈ ശരീരവും മനസ്സും ആത്മാവുമായി, ഒരു ജീവിതം നയിക്കാന്‍ പറഞ്ഞുവിട്ടിരിക്കുന്നു. ഇന്നു തിരിഞ്ഞു നോക്കിയാല്‍, ദൈവം തന്നതിന് നാം എന്ത് തിരിച്ചുകൊടുത്തു എന്നതിന് നമുക്ക് എന്താണ് മറുപടി? ആ മറുപടി കണ്ടെത്താന്‍ നമ്മെ ചിന്തിപ്പിക്കുന്ന സുവിശേഷഭാഗമാണ് താലന്തുകളുടെ ഉപമ.
താലന്ത് - ടാലന്റ്
സുവിശേഷവ്യാഖ്യാതാക്കള്‍ കണക്കുകൂട്ടുന്നതുപ്രകാരം, ഒരു താലന്ത് എന്നാല്‍ ഏകദേശം പതിനാറ് - പതിനേഴു വര്‍ഷത്തെ ജോലിയുടെ പ്രതിഫലമാണ്. അഞ്ചും രണ്ടും ഒന്നും താലന്ത് ലഭിച്ച ഭൂതൃന്മാരെ പ്പറ്റിയാണ് നാം ഈ ഉപമയില്‍ വായിക്കുന്നത്. അതായത്, ജീവിതത്തിന്റെ മുഴുവനോ, അല്ലെങ്കില്‍ ജീവിതത്തിന്റെ നല്ലൊരു പങ്കോ കൈവശമുള്ള ഭൃത്യന്മാര്. താലന്ത് എന്നത് സുവിശേഷത്തില്‍ പണത്തിന്റെ കണക്ക് ആണെങ്കില്‍, നാം അതിനെ മനസ്സിലാക്കേണ്ടത് പണം മാത്രമായിട്ടല്ല. ജീവിതവും ജീവിതത്തിലെ ദൈവം തന്ന എല്ലാ കഴിവുകളും - ടാലന്റ്- ആയിട്ടാണ്. ദൈവം തന്ന കഴിവുകളെ, നമ്മുടെ ജീവിതത്തെ നമ്മള് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് ? ജീവന് നല്കിയ ദൈവം നമ്മെ വിധിക്കുമ്പോള്‍, എന്തായിരിക്കും നമ്മുടെ അവസ്ഥ? ആ ചിന്തയില്‍ വ്യാപരിക്കാന്‍ ഓരോ നിമിഷവും നമ്മള് കടപ്പെട്ടിരിക്കുന്നു. കര്‍ത്താവേ, മനോഹരമായ ഒരു ജീവിതം - അങ്ങു നല്കിയ ദാനങ്ങളെ ഉപയോഗിക്കേണ്ട വിധത്തില്‍ അപരനന്മയ്ക്കായി ഉപയോഗിച്ച ഒരു ജീവിതം - ഞാന്‍ നയിച്ചു എന്ന് നെഞ്ചില്‍ കൈ വച്ച് അഭിമാനത്തോടെ പറയാന്‍ നമുക്ക് കഴിയുമോ? താലന്തുകളുടെ ഉപമ നമുക്ക് കാണിച്ചുതരുന്ന മനോഹരജീവിതത്തിന് പലവിധത്തിലുള്ള മാനങ്ങളുണ്ട്.
തന്നാലാകുന്നത് ചെയ്യുന്ന ജീവിതം
അഞ്ചു താലന്ത് കിട്ടിയവനോട് ഇരുപത് താലന്ത് തിരിച്ചുതരാന്‍ യജമാനന് ആവശ്യപ്പെടുന്നില്ല. രണ്ടു താലന്ത് കിട്ടിയവന് രണ്ടും രണ്ടും നാലാക്കി തിരിച്ചുകൊടുത്തപ്പോള്‍ യജമാനന് സന്തോഷവാ നാണ്. ഒരു താലന്ത് കിട്ടിയവനോട്, ചുരുങ്ങിയത് പലിശ എങ്കിലും കൂട്ടി തിരിച്ചുതരാന്‍ പാടില്ലായിരുന്നോ എന്നാണ് യജമാനന് ചോദിക്കുന്നത്. എല്ലാവരും ഗാന്ധിജിയോ മദര്‍ തെരേസയോ ഫ്രാന്‍സിസ് അസീസിയോ തോമസ് അക്വീനാസോ ഐയിന്സ്റ്റൈനോ ഉസൈന്‍ ബോള്‍ട്ടോ ആകാനല്ല ദൈവത്തിന്റെ തിരുവിഷ്ടം. മറിച്ച്, കിട്ടിയ ചെറിയ അനുഗ്രഹങ്ങളെ കൂടുതല്‍ അനുഗ്രഹങ്ങള്‍ ആക്കുക എന്നതാണ്.. തന്നാലാകുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന ജീവിതമാണ് മനോ ഹരമായ ജീവിതം.
വളരുന്ന, വളര്‍ത്തുന്ന ജീവിതം
കിട്ടിയ അനുഗ്രഹങ്ങള്‍ - അത് കഴിവുകളാകാം, സ്ഥാനങ്ങളാകാം, പണമാകാം, സുഹൃദ്ബന്ധങ്ങളാകാം, ആത്മീയാനുഗ്രഹങ്ങളാകാം, എന്തുമാകാം - വളര്‍ത്തി വലുതാക്കാനുള്ള ഒരു കടമ ദൈവം നമുക്ക് തന്നിട്ടുണ്ട്. ഉള്ളത് കുഴിച്ചിട്ട്, ആര്‍ക്കുമാര്‍ക്കും ഉപയോഗമില്ലാതെ ആക്കിമാറ്റുന്ന ഒരു ജീവിതം ക്രിസ്തീയമല്ല. പരിശ്രമത്തിലൂടെ വളരുക, വളര്‍ത്തുക എന്നത് ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ഗുണമാണ്. ആ ഗുണമില്ലാത്ത മനോഭാവത്തോടെ ജീവിച്ചാല്‍, താലന്ത് കുഴിച്ചിട്ട ഭൂത്യനെപ്പോലെ ഉള്ളതും കൂടി എടുക്കപ്പെടുന്ന വിധിയി ലേക്ക് ആയിരിക്കും ദൈവം നമ്മെ തള്ളിവിടുന്നത്.
ഭയവും പഴിചാരലും ഇല്ലാത്ത ജീവിതം
എന്തുകൊണ്ടാണ് ഒരു ഭൃത്യന് തന്റെ താലന്ത് കുഴിച്ചിട്ടത് എന്നു നാം വായിക്കുന്നുണ്ട്. അയാള്‍ യജമാനനെ ഭയപ്പെട്ടു. യജമാനന് കഠിന ഹൃദയന്‍ ആണെന്ന് അയാള്‍ വിചാരിച്ചു. പക്ഷെ, ഭയപ്പെടാന്‍ മാത്രം യജമാനന് ഒന്നും ചെയ്യുന്നതായി നാം കാണുന്നില്ല. വലിയ പണം ഭൂത്യന്മാരെ ഏല്‍പ്പിച്ച് യാത്ര പോകുന്ന യജമാനന് കഠിനഹൃദയന്‍ ആണെന്ന് വിചാരിക്കാനും നമുക്ക് സാധിക്കില്ല. മറിച്ച് ഭൃത്യന്മാരെ വിശ്വസിക്കുന്ന, അവര്‍ക്ക് വേണ്ട സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു നല്ല യജമാനനെ ആണ് നാം യഥാര്‍ത്ഥത്തില്‍ കാണുന്നത്. അപ്പോള്‍, സ്വന്തം കുറവുകള്‍ക്കും ദോഷങ്ങള്‍ക്കും ഭയപ്പെടുകയും അതിനു കാരണമായി മറ്റുള്ളവരെ പഴിചാരുകയും ചെയ്യുന്ന ഒരു ഭൃത്യനെയാണ് നാം കണ്ടുമുട്ടുന്നത്. മനോഹരമായ ഒരു ജീവിതം നാം നയിക്ക ണമെങ്കില്‍, മറ്റുള്ളവരോടുള്ള ഭയവും പഴിചാരലും അകറ്റിനിര്‍ത്താന്‍ സാധിക്കണം.
ഇകഴ്ത്തലും അസൂയയും ഇല്ലാത്ത ജീവിതം
അഞ്ചു താലന്ത് കിട്ടിയവര്‍ മൂന്ന് കിട്ടിയവനുമായി മത്സരിക്കുന്നില്ല. അവനെ ഇകഴ്ത്തുന്നില്ല. അതുപോലെ, മൂന്ന് കിട്ടിയവന് അഞ്ച് കിട്ടിയില്ലല്ലോ എന്ന് അസൂയപ്പെടുകയോ പരിഭവിക്കുകയോ ചെയ്യു ന്നില്ല. കിട്ടിയതുകൊണ്ട് പരിശ്രമിക്കുക എന്നതു മാത്രമാണ് യജമാനന്റെ പ്രീതി നേടിയ ഭൃത്യന്മാര് ചെയ്യുന്നത്. ഇങ്ങനെ, ഇകഴ്ത്തലും അസൂയയും പരിഭവവും അക്കരപ്പച്ചയും ഇല്ലാത്ത ഒരു ജീവിതമാണ് മനോഹരമായ ജീവിതം. ശ്രദ്ധിക്കുക, ഒടുവില്‍ പ്രീതി നേടിയ രണ്ടു പേര്‍ക്കും അന്തിമമായി കിട്ടിയ പ്രതിഫലം ഒന്നാണ് - യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക എന്ന വലിയ അനുഗ്രഹം. ദൈവം നീതിമാനാണ്. നമ്മുടെ താരതമ്യങ്ങള്‍ക്ക് അപ്പുറമാണ് ദൈവത്തിന്റെ നീതി എന്നു തിരിച്ചറിഞ്ഞുള്ള ജീവിതമാണ് മനോഹരമായ ജീവിതം.
ഒന്നും സ്വന്തമല്ല എന്ന് തിരിച്ചറിവുള്ള ജീവിതം
ഭൂത്യന്മാര് യജമാനന്റെ സ്വത്തുക്കളാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ ഉണ്ടാക്കിയ അഞ്ചും രണ്ടും താലന്തുകള്‍ സ്വന്തമാണെന്ന് അവര്‍ അവകാശപ്പെടുന്നില്ല. അവര്‍ വെറും കാര്യസ്ഥര്‍ മാത്രമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുപോലെ, നമ്മുടെ ജീവിതവും അതിലെ സര്‍വ്വ അനുഗ്രഹങ്ങളും സ്വന്തമല്ല, ദൈവദാനമാണ് എന്ന തിരിച്ചറിവ് പ്രധാനപ്പെട്ട ഒന്നാണ്. സമ്മാനമായി ലഭിച്ചത് വളര്‍ത്തി ദൈവത്തിന് സമ്മാനമായി കൊടുക്കാനുള്ളതാണ് എന്ന ഉള്‍ക്കാഴ്ച നിറഞ്ഞ ഒരു ജീവിതമാണ് മനോഹരമായ ജിവിതം.
ഉത്തരവാദിത്വമുള്ള ഒരു ജീവിതം
ലഭിച്ച ദാനങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന ബോധ്യം നമുക്ക് ഉണ്ടാകണം എന്നു കൂടി താലന്തുകളുടെ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരു വിളിയുണ്ട്. ആ വിളിക്ക് അനുസരണമായി ജീവിക്കുന്ന ഒരു ജീവിതമാണ് മനോഹര മായ ജീവിതം. അത് കേവലം നമ്മുടെ കുടുംബത്തോടുള്ള ഉത്തരവാദിത്വം മാത്രമല്ല. മറിച്ച്, ജീവിതത്തിന്റെ വിവിധ അവസ്ഥകളില്‍ സമൂഹവും അപരനും ലോകവുമായി ഇടപഴകുമ്പോള്‍ ധാര്‍മികമായി പെരുമാറാനുള്ള ഉത്തരവാദിത്വവും കൂടിയാണ്. അത്, ഒരു താലന്ത് ലഭിച്ച ഭൂത്യനെപ്പോലെ മുറുമുറുത്തുകൊണ്ട് നിര്‍വഹിക്കേണ്ട ഒന്നല്ല, മറിച്ച് നന്മയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ, ദൈവത്തിന്റെ പ്രതിപുരുഷനായി നിര്‍വഹിക്കേണ്ട ഒന്നാണ്.
ദൈവവചനങ്ങളെ വളര്‍ത്തുന്ന ഒരു ജീവിതം
താലന്തുകളുടെ ഉപമയിലെ യജമാനന്, ഉത്ഥാനം ചെയ്ത കര്‍ത്താവാണ്. ഉത്ഥാനശേഷം, സ്വന്തം രക്ഷാകരവചനങ്ങളെ ശിഷ്യന്മാര്ക്ക് - സഭയ്ക്ക് - ഏല്‍പ്പിച്ചുകൊടുത്തശേഷം പിതാവിന്റെ ഭവന ത്തിലേക്ക് മടങ്ങിപ്പോയ യേശുവാണ് യജമാനന്. അവന്റെ വരവിനെ കാത്തിരിക്കുന്ന സഭയാണ് ഭൃത്യന്മാര്. കര്‍ത്താവ് സഭയ്ക്ക് ഏല്‍പ്പിച്ചു കൊടുത്ത രക്ഷാകരദൗത്യമാണ് താലന്തുകള്‍. യേശുവിന്റെ രക്ഷയുടെ സന്ദേശത്തെ ലോകം മുഴുവന്‍ വളര്‍ത്തുവാന്‍ കടപ്പെട്ടവരാണ് സഭാ മക്കളായ നമ്മള്. വാക്കുകളിലും പ്രവൃത്തികളിലും രക്ഷാകരമായ യേശുസന്ദേശം ജീവിച്ച്, ആ സന്ദേശത്തിന്റെ മഹത്വത്തെ ഇരട്ടിപ്പി ക്കുവാനുള്ള ഒരു ദൗത്യമാണ് ഭൃത്യരായ നമുക്കുള്ളത്. നമുക്ക് കിട്ടിയിരിക്കുന്ന രക്ഷാകരവചനങ്ങള്‍ കമിഴ്ത്തിവച്ച പറയുടെ കീഴില്‍ മറച്ചു സൂക്ഷിക്കാനുള്ളതല്ല, പൊതിഞ്ഞുമൂടി കുഴിച്ചുവയ്ക്കാനും ഉള്ളതല്ല. മറിച്ച്, സ്വന്തം ജീവിതത്തിലൂടെ വെളിപ്പെട്ടുകൊണ്ട് അനേകരെ ആകര്ഷിക്കാനുള്ളതാണ്. അങ്ങനെ, രക്ഷാകരമായ ദൈവവചസ്സുകളെ വളര്‍ത്തുന്ന ഒരു ജീവിതമാണ് മനോഹരമായ ജീവിതം.
ആത്മീയമായ ഒരു ജീവിതം
ഭൃത്യന്മാര് യജമാനന്റെ വരവിനായി കാത്തിരുന്നവരാണ്. യജ മാനന് അവരുടെ മുന്പില് ഇല്ലെങ്കിലും, എപ്പോള്‍ വരുമെന്ന് അറിയി ല്ലായിരുന്നുവെങ്കിലും, ഏതു സമയവും അവര്‍ യജമാനനെ പ്രതീക്ഷിച്ചു. ദൈവത്തിനായുള്ള കാത്തിരുപ്പ് ആത്മീയമായ ആ ജീവിതത്തിന്റെ അടയാളമാണ്. ഓരോ നിമിഷവും ദൈവത്തെ ആഗ്രഹിക്കു ന്നതിനെയോ, കാണുന്നതിനെയോ തിരിച്ചറിയുന്നതിനെയോ ഒക്കെയാണ് ആത്മീയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷമായി ദൈവം കണ്മുന്പില് ഇല്ല എന്നതുകൊണ്ടോ, ദൈവസാന്നിധ്യം അനുഭവിക്കാന്‍ ഭൗതികമായി നമുക്ക് സാധിക്കുന്നില്ല എന്നതു കൊണ്ടോ, ദൈവത്തെ മറന്നുള്ള ഒരു ജീവിതത്തിലേക്ക് നാം വ്യതിചലിക്കാന്‍ പാടില്ല. നമുക്കായി തന്നിരിക്കുന്ന അനുഗ്രഹങ്ങളില്‍ ദൈവ സാന്നിധ്യം അനുഭവിക്കാനാണ് മനുഷ്യരായ നമ്മുടെ വിളി. ഇങ്ങനെ ദൈവത്തെ കാത്തിരിക്കുന്ന ഒരു ആത്മീയജീവിതമാണ് മനോഹരമായ ജിവിതം.
ബിനു തോമസ് കിഴക്കമ്പലം
www.homilieslaity.com
Homily 15- യോഹന്നാൻ 2: 13-21⌄
ഞായർ 3⃣
യോഹന്നാൻ 2: 13-21
Biblical Background
4 സുവിശേഷങ്ങളിലും കാണുന്ന ഭാഗമാണ് ദേവാലയ ശുദ്ധീകരണം.
പക്ഷെ സമാന്തര സുവിശേഷങ്ങളിൽ അവസാന ഭാഗത്താണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാനിൽ ആകട്ടെ സുവിശേഷത്തിന്റെ ആദ്യഭാഗത്തും.
സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിൻ ഒടുവിലായി ജറുസലേമിൽ എത്തുകയും അവിടെ വച്ചു കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ യോഹന്നാന്റെ വിവരണ പ്രകാരം ഈശോ 3 പ്രാവശ്യമെങ്കിലും ജറുസലേമിൽ വരുന്നുണ്ട്. അതിൽ ആദ്യത്തെ വരവിലാണ് ഈ കോലാഹലം.
യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുന്നാൾ ആണ് പെസഹാ. ഈജിപ്ത്തിലെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനം രക്ഷപെട്ടത്തിന്റെ ഓർമ ആണ് ഈ തിരുന്നാൾ. ലോകത്തുള്ള എല്ലാ യഹൂദരും ഈ ദിവസങ്ങളിൽ അവരുടെ ഏക ദേവലയമായ ജറുസലേമിൽ വരാൻ ശ്രമിക്കുമായിരുന്നു.
Interpretation
1. ദേവാലയത്തെ കച്ചവടസ്ഥലം ആക്കരുത്
പ്രശസ്ത ധ്യാന ഗുരുക്കന്മാരും മോട്ടിവേഷൻ സ്പീക്കേഴ്സും ഒക്കെയായ ദമ്പതികളുടെ ഇടയിലുള്ള പ്രശ്നമാണ് ഈ കഴിഞ്ഞ ആഴ്ചയിലെ ചൂടുള്ള ഒരു വാർത്ത. മാതൃകപരമായി ജീവിതം നയിക്കുന്നു എന്നു നാം കരുതിയവർ, അനേകം പേർക്ക് പ്രചോദനം നല്കിയവർ, ധാരാളം ചാരിറ്റി പ്രവർത്തങ്ങൾ വഴി ഒത്തിരി നന്മ ചെയ്തവർ, ആത്മീയമായ ക്ലാസുകൾ നൽകിയവർ അവർക്കിടയിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതയും അസ്വാരസ്യവും മാധ്യമങ്ങൾ ആഘോഷമാക്കി . കേൾക്കുന്നത് ശരിയാണെങ്കിൽ അവർക്കിടയിലെ പ്രശ്നത്തിന് പ്രധാനപ്പെട്ട ഒരു കാരണം സാമ്പത്തികമാണ്. (അവർക്കിടയിലെ മാത്രമല്ല ,നമുക്കെല്ലാവർക്കും ഇടയിലെ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം പണമാണ്...) . പൈസ കൂടുതൽ വരുംതോറും പ്രശ്നങ്ങൾക്കുള്ള സാധ്യതയാണ് ഏറുകയാണ്. അതാണ് പലപ്പോഴും കണ്ടുവരുന്നത്.
സുവിശേഷത്തിൽ ഈശോ ദേഷ്യപ്പെടുന്ന സംഭവം കാണുന്നു. ദേവാലയത്തെ കച്ചവട സ്ഥലമാകുമ്പോളാണ് അവൻ മുഖം കറുപ്പിക്കുന്നതും അവിടെ ഇടപെടുന്നതും അവരെ പുറത്താക്കുന്നതും.
കച്ചവടത്തിന്റെ ഒരേയൊരു ലക്ഷ്യം ലാഭമാണ്. അതു ഇന്നത്തെ കാലത്തയാലും അന്നത്തെ കാലത്തയാലും . കച്ചവടം വേണ്ട എന്നല്ല മറിച്ചു ദേവാലയം കച്ചവട സ്ഥലം ആക്കരുത് എന്നു മാത്രം. കാരണം അത് പ്രാര്‍ഥിക്കാനുള്ള ഇടമാണ്, ആത്മീയ ഇടമാണ്. അതായത് ആത്മീയതയിലെ കച്ചവട സാധ്യതകളെ കർത്താവ് വച്ചു പൊറുപ്പിക്കുന്നില്ല. (മൂപ്പർക്ക് അത് പണ്ടേ ഇഷ്ടമല്ല... അതുകൊണ്ടു പള്ളീലച്ചന്മാർ ജാഗ്രതൈ...!!! ) (മുകളിൽ സൂചിപ്പിച്ച ദമ്പതികളുടെ കാര്യത്തിൽ സംഭവിച്ചതും കുറച്ചൊക്കെ അതു തന്നെ ആകാം)..
ആരാണ് ദേവാലയത്തെ കച്ചവട സ്ഥലം ആക്കുന്നത്..? കച്ചവടത്തിന് ഈശോയുടെ കാലത്ത് ആയാലും ശരി ഇന്നത്തെ കാലത്ത് ആയാലും ശരി ഒറ്റ ലക്ഷ്യമേ ഉള്ളൂ അതു ലാഭം ആണ്. അപ്പോൾ ലാഭത്തിനു വേണ്ടി മാത്രം ദേവാലയത്തിലേക്ക് പ്രാർത്ഥിക്കാൻ വരുന്നവരാണ് സത്യത്തിൽ ദേവാലയത്തെ കച്ചവട സ്ഥലം ആക്കി മാറ്റുന്നത്.( അല്ലാതെ പള്ളി പെരുന്നാളിന് പള്ളി പറമ്പിൽ ബലൂണും പീപ്പിയും വിൽക്കുന്ന പാവപ്പെട്ട മനുഷ്യരല്ല കെട്ടോ... അവരെ വെറുതെ വിട്ടേക്കൂ.....) പലപ്പോഴും നമ്മൾ പള്ളിയിൽ പോകുന്നത്, പ്രാർത്ഥിക്കുന്നത് , കുർബാന ആർപ്പിക്കുന്നത് നമ്മുക്ക് എന്തെകിലും നേട്ടം/ ലാഭം കിട്ടാൻ വേണ്ടി മാത്രം ആയിരിക്കും. പരീക്ഷ പാസ്സാകാൻ, ജോലി കിട്ടാൻ, രോഗം മാറാൻ... ഇങ്ങനെ ഒരു നീണ്ട list നമ്മുടെ കയ്യിൽ മുണ്ടാകും. 50 രൂപ നേർച്ച പെട്ടിയിൽഇട്ടിട്ടു 50000 രൂപയുടെ കാര്യ സാധ്യത്തിനാണ് നമ്മൾ പ്രാർഥിക്കുന്നത്. എന്നു വച്ചാൽ ദേവാലയം ലാഭം ഉണ്ടാക്കാൻ കഴിയുന്ന കച്ചവട സ്ഥലമായി നമ്മൾ തെറ്റി ധരിച്ചിരിക്കുന്നു എന്നു ചുരുക്കം. അല്ലാതെ ദൈവ സ്നേഹത്തെ പ്രതിയോ തന്റെ പാപത്തിന്റെ അനുതാപത്തെ പ്രതിയോ ഒന്നും അല്ല ഒരു ശരാശരി വിശാസ സമൂഹം പള്ളിയിൽ വരുന്നത്. സത്യത്തിൽ ഇത്തരം ലാഭം മാത്രം നോക്കി പ്രാർത്ഥിക്കാൻ വരുന്നവരെ ആണ് കർത്താവ് അടിച്ചു പുറത്താക്കുന്നത്. അതുകൊണ്ടു ഞാൻ എന്തിനാണ് പള്ളിയിൽ വരുന്നത് എന്നു ചിന്തിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ, കുടുബത്തിൽ എനിക്ക് എന്തെങ്കിലും ലാഭം, നേട്ടം ഉണ്ടാക്കണം എന്ന ആഗ്രഹത്തോട് കൂടി മാത്രം ആണെകിൽ തമ്പുരാന്റെ ചാട്ടവർ നീളുന്നത് നമ്മുടെ നേർക്കു കൂടിയാണ്
2. പള്ളിയും ചന്തയും
ദേവാലയമാണ് കച്ചവടമായി മാറ്റപ്പെടുന്നത്. പരിപാവനമായ സ്ഥലം ചന്തയാക്കി മാറ്റപ്പെടുന്നു. ഈ അപകടം നമുക്കിടയിൽ സംഭവിക്കുന്നുണ്ട്. പള്ളിയിൽ പാലിക്കേണ്ട പരിശുദ്ധി ,ബഹുമാനം, നിശബ്ദത അതൊക്കെ ഒന്നു കൊടുക്കാൻ പഠിക്കുന്നത് നല്ലതാണ്, ഇമ്മടെ പിള്ളേരെ ഒന്നു പഠിപ്പിക്കുന്നതും നല്ലതാണ്. . നമ്മുടെ പല തിരുന്നളുകളിലും വിവാഹ അവസരങ്ങളിലുമൊക്കെ പള്ളിയകം ചിലപ്പോൾ ചന്തയേക്കാൾ തരം താന്ന നിലയിലേക്ക് മാറി പോകുന്നുണ്ട്. പലപ്പോഴും ക്ലാസുകൾ, ക്യാമ്പുകൾ, ആഘോഷങ്ങൾ, ബഹളങ്ങൾ, ചിലപ്പോഴൊക്കെ പ്രാർത്ഥനകൾ പോലും പള്ളിയിലെ നിശബ്ദതയെ നശിപ്പിക്കുകയും അതൊരു ചന്തയായി മാറ്റപ്പെടുകയും ചെയ്യുന്നു . സോളമൻ ജെറുസലേം ദേവാല പണിതപ്പോൾ കല്ലുകളും മരവും മറ്റും നേരെത്തെ തയാറാക്കി വച്ചിരുന്നതിനാൽ ദേവാലയം പണിയുമ്പോൾ പോലും കാര്യമായ ശബ്ദം കെട്ടിരുന്നില്ല എന്നാണ് പറയുന്നത്. അതായത് അത്രേ നിശബ്ദതയും പരിപാവനതയും ദേവാലയം പണിയുമ്പോൾ പോലും വേണം എന്ന് ചുരുക്കം. അതുകൊണ്ടു പള്ളിക്ക് കൊടുക്കേണ്ട പവിത്രത നഷ്ടപ്പെടുത്തതിരിക്കുക.
പശ്ചാത്യ ആത്മീയതയെ കുറിച്ചു ഒരു വിമർശനം ഇതാണ്: 'Europe Lost the sense of Sacredness.' എന്നാണ്. ശ്രധിച്ചില്ലെങ്കിൽ ആ അപകടം നമുക്കിടയിലും സംഭവിക്കാം. അതുകൊണ്ടു ജാഗ്രതൈ...!!!
. 3. ശരീരം എന്ന ദേവാലയം
കർത്താവ് ദേവാലയം എന്നതുകൊണ്ട് ഉദ്ദേശിച്ചത് തന്റെ ശരീരം ആകുന്ന ആലയം ആണ്. "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?"
1 കോറിന്തോസ് 3 : 16 എന്നു പൗലോസ് പറയുന്നത് ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. ശരീരം ദേവാലയമാണ് അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ നിർഭാഗ്യവശൽ ഇന്നത്തെ ഏറ്റവും വലിയ കച്ചവടം വസ്തുവായി അതു മാറിയിരുന്നു എന്നതാണ് ദുരിതം. ബോബി അച്ഛന്റെ വാക്ക് കടം എടുത്തു പറഞ്ഞാൽ ശരീരം ക്ഷേത്രം ആണ് സത്രം അല്ല. തൊഴു കൈകളോടെ നിൽക്കണം ഒരു വ്യക്തിയുടെ മുന്നിലും. ഒരു സത്രം പോലെ ആർക്കു കയറി ഇറങ്ങാവുന്നതല്ല ശരീരം എന്നു ചുരുക്കം. ദേവാലയം പോലെ ശരീരത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുക. അവനവന്റെയും അപരന്റെയും. ശരീരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും ബോധപൂർവം വിട്ടു നിൽക്കുക. "വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന് ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.
1 കോറിന്തോസ് 6 : 18. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവർ അവളുമായി വ്യഭിചാരം ചെയ്യുന്നു എന്നണ് കർത്താവ് പറയുന്നത്.
Homily 16- ലൂക്ക1: 57- 66⌄
ഞായർ 3⃣
ലൂക്ക1: 57- 66
Biblical Background
ഇന്നത്തെ വായനകൾ ഏറെക്കുറെ ചില സവിശേഷത നിറഞ്ഞ ജനനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ ഇസഹാക്കിന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പും രണ്ടാമത്തെ വായനയിൽ സാംസന്റെ ജനനത്തെകുറിച്ചുള്ള മുന്നറിയിപ്പും സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജനനവും കാണുന്നു. ഈ വായനകൾ തമ്മിൽ വളരെ സാമ്യമുണ്ട്. അതായത് ഇസഹാക്കിന്റെയും സാംസന്റെയും സ്നാപകയോഹന്നാന്റെയും ജനനം ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. ഈ മൂന്നു പേരുടെയും മാതാപിതാക്കൾക്ക് ( അബ്രാഹം- സാറ , മനോവയും - ഭാര്യയും, സഖറിയാ യും - എലിസബത്തും) മക്കളില്ലാതെ ഇരിക്കുന്ന അവസ്ഥ- പിന്നെ ദൈവികമായ ഒരു മുന്നറിയിപ്പ് - കുട്ടികളുടെ സവിശേഷത കളുടെ വിവരണ- തുടർന്ന് കുട്ടികൾ ഉണ്ടാകുന്നു- പിന്നെ കുട്ടികളെ കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നു. അങ്ങനെ ഒരു Common pattern ലാണ് ഈ ബൈബിൾ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
Interpretation
1. സന്തോഷം
ഇലക്ഷന്റെ റിസൾട്ട് വന്ന ദിവസമാണ്. ചാനലായ ചാനലുകൾ മുഴുവൻ വിജയിച്ച പാർട്ടികളുടെ ആഹ്ലാദ പ്രകടനങ്ങളാണ്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ലഡു വിതരണം ചെയ്തും (പ്രമുഖ നടന്റെ കോടതി വിധി വന്നപ്പോഴും അവർ ലഡു വിതരണം ചെയ്തുവത്രേ...!!!ഇതൊക്കെ എപ്പ വാങ്ങി വച്ചിരുന്നുവോ എന്തോ...? ) ആഹ്ലാദ പ്രകടങ്ങൾ നടത്തുന്നു.
ഒരാൾ വിജയിക്കുമ്പോൾ ഒരാൾക്ക് നേട്ടമുണ്ടാകുമ്പോൾ ഉള്ള അറിഞ്ഞുകൊണ്ട് സന്തോഷിക്കുക വലിയ കാര്യമാണ് സുവിശേഷത്തിൽ കാണുന്നത് സഖറിയായ്ക്കും കുടുംബത്തിനും ഒരു നന്മ വന്നപ്പോഴും അവൻറെ അയൽക്കാരും ബന്ധുക്കളും അവരോട് സന്തോഷിച്ചു എന്നുള്ളതാണ്. സത്യത്തിൽ മറ്റുള്ളവർക്ക് ഒരു നന്മ വരുമ്പോഴും അവരോടൊത്ത് ആത്മാർത്ഥമായി സന്തോഷിക്കുവാൻ ആയിട്ട് നമുക്ക് എത്രപേർക്ക് പറ്റും ?എന്റെ സുഹൃത്ത് ജയിക്കുമ്പോൾ ,പാർട്ടി ജയിക്കുമ്പോൾ, ബന്ധുവിനു നേട്ടമുണ്ടാകുമ്പോൾ ആത്മാർത്ഥമായി സന്തോഷം പ്രകടിപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ..?ഒരു അടുത്തു കണ്ട ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെയാണ് ഒരാൾ മുന്നിലേക്ക് കയറുമ്പോൾ സത്യത്തിൽ നമുക്ക് സന്തോഷം ഉണ്ടാകുന്നത് നമ്മൾ 'ക്യു' വിൽ നിൽക്കുമ്പോൾ മാത്രമാണ്. അപരന്റെ നേട്ടത്തിൽ വിജയത്തിന് ഉയർച്ചയിൽ ആത്മാർത്ഥമായി സന്തോഷിക്കാൻ പറ്റുക വലിയ കാര്യമാണ്. പൗലോസ് ശ്ലീഹ പറയുന്നുണ്ട്
"നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
ഫിലിപ്പി 4 : 4
സന്തോഷവുമായി ബന്ധപ്പെട്ടു
ബോബി അച്ചൻ പറയുന്ന ഒരു കാര്യം 2 വാക്കുകളുടെ അർത്ഥം നമ്മൾ മനസിലാക്കണം എന്നാണ്. സന്തോഷവും ആനന്ദവും . ഇംഗ്ലീഷിൽ അതു കുറെ കൂടെ. വ്യക്തമാണ്. Pleasure and Joy . Pleasure (സന്തോഷം) എന്നു പറയുന്നത് കുറേക്കൂടെ External ആണ് Material ആണ് അത് Temporary ആണ് . ആനന്ദം എന്നു പറയുന്നത് കുറേക്കൂടെ Internal ആണ് Spiritual ആണ് അതു കുറേകൂടി Permanent ആണ്. എന്നു പറഞ്ഞാൽ ഈ സന്തോഷത്തെയും ആനന്ദത്തെയും വേർതിരിക്കാനായിട്ട് നമുക്ക് പറ്റണം . നമ്മുടെ മക്കളെ പഠിപ്പിക്കണം. നമ്മുടെ കുട്ടികളെല്ലാവരും പലപ്പോഴും ഈ നൈമിഷികമായ സന്തോഷത്തിനു പിന്നാലെയാണ് പോകുന്നത്. ചിലപ്പോഴൊക്കെ ഈ നൈമിഷികമായ സന്തോഷത്തിന് (Pleasure) വേണ്ടിയിട്ടാണ് നമ്മൾ നമ്മുടെ സമയവും സമ്പത്തും അധ്വാനവും ചെലവഴിക്കുന്നത് എന്ന് തോന്നിപ്പോകും. സന്തോഷം വേണ്ട എന്നല്ല .പക്ഷേ അതിനു മേലേ നിൽക്കണം ആനന്ദം (Joy) . ക്രിസ്മസ് സന്തോഷത്തിന്റെ ഉത്സവമാണ്. ക്രിസ്മസ് കാലഘട്ടത്തിലെ ലാറ്റിൻ പാരമ്പര്യം അനുസരിച്ച് കത്തിക്കുന്ന മെഴുകു തിരിയിൽ ഒന്ന് Candle of Joy ആണ് (അല്ലാതെ Candle of Pleasure അല്ല) . സന്തോഷത്തേക്കാൾ ഉപരി ആനന്ദത്തിന്റെ രാവുകളായി ഈ ക്രിസ്മസ്ക്കാലം മാറ്റുക. കൂട്ടത്തിൽ ഓർക്കുക അപരന് ഒരു നന്മ വരുമ്പോഴും ആത്മാർത്ഥമായിട്ട് ആനന്ദിക്കാൻ നമുക്ക് പറ്റണം.
2. ദൈവത്തിന്റെ കരമുള്ള മക്കൾ
ഈ അടുത്ത ദിവസം മലയാറ്റൂരിനടുത്ത് ഒരു 19 വയസ്സുകാരിയെ കാമുകൻ തലക്കടിച്ചുകൊന്നു എന്നുള്ളതിന്റെ വാർത്ത നമ്മളെ ഞെട്ടിച്ചു കാണും.
സ്നാപക യോഹന്നാന്റെ ജനനത്തിനുശേഷം അവനെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചത് ഈ ശിശു ആരായിത്തീരുമെന്നാണ്. ഇത് സ്നാപകനെ കുറിച്ച് മാത്രമല്ല ഇമ്മടെ പിള്ളേരെ കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ഒക്കെയുള്ള ആശങ്ക ഇതുതന്നെയാണ്. ഈ മകൻ/ മകൾ ആരായിത്തീരും...? എങ്ങനെയായി തീരും..? എന്നുള്ളത് . താഴത്തു വച്ചാൽ ചെറിയ ചെറിയ ഉരുമ്പരിക്കും തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും എന്നപോലെയാണ് പലരും കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്നിട്ടോ ഒടുവിൽ മാതാപിതാക്കൾക്കു സങ്കടവും കണ്ണീരും ബാക്കി...
കുഞ്ഞുങ്ങക്ക് ഏറെ കരുതൽ കൊടുക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിലെ കുട്ടികളുടെ ആത്മഹത്യയും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളും കൂടി കൂടി വരുന്നു . എവിടെ നോക്കിയാലും POCSO കേസുകൾ മാത്രം. വീട്ടിലും, സ്കൂളിലും, ആരാധനാലയങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല.
നമ്മുടെ കുഞ്ഞുങ്ങളെ ആരൊക്കെയാക്കി തീർക്കണം എന്നുള്ള ടെന്‍ഷനിലാണ് മാതാപിതാക്കൾ. അവരെ ഡോക്ടർ ആക്കണോ? എൻജിനീയറാക്കണോ? IAS ഓഫീസറാക്കണോ ? അല്ലെങ്കിൽ UK യിലേക്കും കാനഡ യിലേക്കും ജർമ്മനിയിലേക്കും കയറ്റി അയച്ചു പ്രവാസിയാക്കി മാറ്റണോ ഇതൊക്കെയാണ് ഇമ്മടെ Parents ന്റെ ചിന്ത. പക്ഷേ നമ്മുടെ മക്കളെ സ്നാപക യോഹന്നാനെ പോലെ ഈശോയ്ക്ക് വഴിയൊരുക്കുന്നവനാ ക്കാനായി, സാക്ഷ്യം വഹിക്കുന്നവനാക്കാനായി നമ്മിൽ എത്ര പേർ ആഗ്രഹിക്കുന്നുണ്ട്? അതിനു വേണ്ടി എത്ര പേർ ശ്രമിക്കുന്നുണ്ട് ? അവർ ഭാവിയിൽ ആരുതന്നെ ആയാലും അവരെ ദൈവത്തിന് പ്രിയമുള്ളവരാക്കി തീർക്കുക എന്നുള്ളത് പ്രധാന കാര്യമാണ്. സുവിശേഷത്തിൽ സക്കറിയയും എലിസബത്തും ജനിച്ചു വീണ കുഞ്ഞിനെ ദേവാലയത്തിൽ കൊണ്ടുവന്നതായി കാണുന്നു. അതുപോലെ നമ്മുടെ മക്കളെ ഒന്ന് ദേവാലയത്തിലേക്ക് കൊണ്ടുവരാനും ദൈവത്തോടും ദൈവിക കാര്യങ്ങളോട് ചേർത്തുനിർത്താനും ശ്രമിക്കുക മാതാപിതാക്കന്മാരുടെ ഉത്തരവാദിത്തമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ സ്നാപകയോഹന്നാനെ പോലെ ആകുന്നില്ല എന്നോർത്ത് വിഷമിച്ചിട്ട് കാര്യമില്ല; ആദ്യം അവരുടെ മാതാപിതാക്കളായ നമുക്ക് സക്കറിയയേ പോലെയും എലിസബത്തിനെ പോലെയും ആകാൻ പറ്റുന്നുണ്ടോ എന്നു ചിന്തിക്കുക. വിത്തുഗുണം പത്തു ഗുണം എന്നല്ലേ പറയാറ് ...(മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നൊരു ചൊല്ലും കൂടി ഉണ്ട് കെട്ടോ.... ഇരിക്കട്ടെ ഒരു കനത്തിന്.... പിന്നെ ഒന്നു രണ്ടെണ്ണം കയ്യിന്നു ഇട്ടോ....). അതുകൊണ്ടു കുട്ടികളെ ശാസിക്കുന്നതിനും തിരുത്തുന്നതിനും മുൻപ് മാതാപിതാക്കൾ എത്ര കണ്ട് വിശ്വാസമുള്ളവരാണ്?, പള്ളിയിൽ വരുന്നവരാണ്?, ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവരാണ്? ദൈവആശ്രയ ബോധത്തിൽ ജീവിക്കുന്നവരാണ്? എന്നൊക്കെ നമ്മളും ഒന്നുറപ്പുവരുത്തേണ്ടത് നല്ലതാണ്. സഖറിയായും എലിസബത്തും മാതൃക ദമ്പതികളായിരുന്നു അതുപോലെ തന്നെ സ്നാപകനും . ഔസേപ്പിതവും മാതാവും നല്ല മാതൃക മാതാ പിതാക്കൾ ആയിരുന്നു .പിന്നെ ഈശോയുടെ കാര്യം പറയാനുണ്ടോ. അതുകൊണ്ടു ആദ്യം അപ്പനും അമ്മയും ശരിയാവുക;അപ്പോൾ മക്കൾ തന്നെ ശരിയായിക്കോളും
സ്നാപനെകുറിച്ച് പറയുന്നത് 'ദൈവത്തിൻറെ കരം അവനോടു കൂടി ഉണ്ടായിരുന്നു എന്നുള്ളതാണ്. നമ്മുടെ പിള്ളേരുടെ കൂടെ ഉണ്ടാകുന്ന കരങ്ങൾ ആരുടെയാണ്? ദൈവികമായ , കരങ്ങളാണോ? അതോ പൈശാചിക കരങ്ങളാണോ?
ദൈവിക കരങ്ങൾക്കു പകരം മൊബൈലിന്റെയും ഇൻറർനെറ്റിന്റെയും മദ്യപാനത്തിന്റെയും ദുശീലങ്ങളുടെ കരാള ഹസ്തങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടികൂടിയിട്ടുണ്ട്. മദ്യത്തിനും മയക്കു മരുന്നിനും മൊബൈൽ ഗെയിമിനും പോണോഗ്രഫിക്കും adict ആയിപോകുന്ന കുട്ടികൾ എണ്ണം കൂടി വരുന്നു . Digital Adiction കുട്ടികളിൽ വളരെ കൂടുതലായി കണ്ടു വരുന്നു. എന്ന് പറഞ്ഞാൽ അവരുടെ കൂടെയുള്ള കരങ്ങൾ ആരുടെയാണ് എന്നു നമ്മൾ ചിന്തിക്കണം. ദൈവിക കരങ്ങളിലേക്ക് നമ്മുടെ മക്കളെ നമ്മൾ അടുപ്പിക്കണം.
3. ദൈവത്തിന്റെ മുഖം
യഹൂദർക്കു അവരുടെ പേര് അവരുടെ idendity യുടെ ഭാഗമാണ്.
'സഖറിയ' എന്ന പേരിന്റെ അർത്ഥം 'ദൈവം ഓർത്തു'(God remebered) എന്നാണ് 'യോഹന്നാൻ' എന്ന പേരിന്റെ അർത്ഥം ദൈവം കാരുണ്യവാനാണ്/ ദൈവം കരുണ കാണിക്കും എന്നെല്ലാമാണ്. ഈ രണ്ടു പേരുകളും
വലിയ പ്രതീക്ഷയാണ് നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം എത്ര സങ്കടത്തിൽ ആയിരുന്നാലും നമുക്ക് പ്രതീക്ഷ ആണ് 'സഖറിയ' എന്ന നാമം. കാരണം 'ദൈവം നമ്മെ ഓർക്കും' അവൻ നമ്മോടു കരുണ കാണിക്കും. ഏശയ്യ പ്രവാചകൻ പറയുന്നതുപോലെ
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
ഏശയ്യാ 49 : 15. ദൈവം മനുഷ്യരോടു കരുണ കാണിചത്തിന്റെ കഥകളാണ് ബൈബിൾ നിറയെ... കാരുണ്യ വർഷത്തിൽ മാർപാപ്പ ഇറക്കിയ പേപ്പൽ ബുൾ Misericordia Vultus ( കാരുണ്യത്തിന്റെ മുഖം) എന്നാണ്.. ദൈവത്തിന്റെ മുഖം കരുണയാണ് എന്നാണ് അതിൽ മാർപാപ്പ പറയുന്നത്. അതുകൊണ്ടു മറ്റുള്ളവരോട് കരുണ കാണിക്കാം . നമുക്കും ദൈവത്തിന്റെ മുഖം ഉള്ളവരായി മാറാം.
*ചോദ്യവും ഉത്തരവും
▶ എന്താണ് പരിച്ഛേദനം (Circumcision)?
യഹൂദ പാരമ്പര്യമനുസരിച്ചു ദൈവം അബ്രാഹവുമായി ചെയ്ത ഉടമ്പടിയുടെ (ഉല്പത്തി 17)ബാഹ്യമായ അടയാളമാണ് പരിച്ഛേദനം. അതുകൊണ്ടുതന്നെ അബ്രാഹത്തിന്റെ സന്തതികൾ എന്നൊക്കെ പറയാവുന്ന സെമിറ്റിക്ക് പാരമ്പര്യമുള്ള മതങ്ങളിൽ (യഹൂദ, മതം , സമറിയക്കാർ, ഇസ്ലാം മതം ) ഈ ഒരു കർമ്മം കാണുന്നുണ്ട്.
ദൈവവുമായുള്ള ഉടമ്പടിയുടെ ശാരീരികമായ അടയാളമായി ഇതിനെ കണക്കാക്കുന്നു എങ്കിലും കാലാകാലങ്ങളായി മണലാരണങ്ങളിൽ ജീവിക്കുന്ന ആ സമൂഹത്തിൻറെ ശുചിത്വവുമായി ബന്ധപ്പെട്ടാണ് ഇപ്രകാരം ഒരാചാരം ആരംഭിക്കുന്നത് എന്നുള്ള ചില വാദഗതികളും ഉണ്ട്..അതുകൊണ്ടു തന്നെ അബ്രഹാത്തിനു വളരെ മുൻപേ തന്നെ ഈജിപ്ഷൻ, ആഫ്രിക്കൻ സംസ്ക്കാരങ്ങളിൽ ഈ കർമ്മം ഉണ്ടായിരുന്നു.
▶ക്രിസ്ത്യൻസ് പരിച്ഛേദനം എന്തു കൊണ്ട് ചെയ്യുന്നില്ല?
ആദ്യ കാലങ്ങളിൽ ക്രിസ്ത്യാനികൾക്കിടയിലും ഈ കർമ്മം ഉണ്ടായിരുന്നു എങ്കിലും പിന്നീട് പൗലോസ് ശ്ലീഹ ഇടപെട്ട് (Acts 15) ഈ
കാര്യം വേണ്ട എന്ന് പറഞ്ഞ കാര്യം നമുക്ക് അറിയാമല്ലോ.... ഈശോയിലുള്ള വിശ്വാസവും ഹൃദയത്തിൽ നടക്കുന്ന പരിച്ഛേദവുമാണ് നമ്മുക്ക് മുഖ്യം.
എന്തായാലും നമ്മുടെ ഇടയിൽ ആ പരിപാടി നിർത്തിച്ചത് നന്നായി. അതല്ലെങ്കിൽ നമ്മളെല്ലാവരും സുന്നത്തും ചെയ്തു നടക്കേണ്ടി വന്നേനെ... അതു മാത്രമല്ല, നുമ്മ പള്ളീലച്ചന്മാർ അത് ചെയ്തു കൊടുക്കുന്ന പണി കൂടി എടുക്കേണ്ടി വന്നേനെ
പള്ളികൂദാശക്കാലം 04⌄
Homily 01 - Matthew 22 :41-46 (22:41-23:22)⌄
Homily 02 - Matthew 22 :41-46 (22:41-23:22)⌄
Homily 03 - Matthew 22 :41-46 (22:41-23:22)⌄
Homily 04 - Matthew 22 :41-46 (22:41-23:22)⌄
Homily 05 - Matthew 22 :41-46 (22:41-23:22)⌄
Homily 06 - Matthew 22 :41-46 (22:41-23:22)⌄
Homily 07 - Matthew 22 :41-46 (22:41-23:22)⌄
Homily 08 - Matthew 22 :41-46 (22:41-23:22)⌄
Homily 09 - Matthew 22 :41-46 (22:41-23:22)⌄
Homily 10 - Matthew 22 :41-46 (22:41-23:22)⌄
Homily 11 - Matthew 22 :41-46 (22:41-23:22)⌄
Homily 12 - John 18:33-37⌄
പള്ളിക്കൂദാശക്കാലം - 4
ഞായർ 4 യോഹ 18:33-37
ഈശോയുടെ രാജത്ത്വ തിരുനാൾ
HISTORICAL BACKGROUND
1925 ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ്
ഈശോയുടെ രാജത്വ തിരുനാൾ സഭയിൽ ഔദ്യോഗികമായി ആരംഭിച്ചത്. യൂറോപ്പിൽ അന്ന് നിലനിന്നിരുന്ന Secularism, (മത നിരപേക്ഷത) Nationalism( അതിതീവ്ര ദേശീയ വാദം) എന്നിങ്ങനെ രണ്ടു പ്രശ്ങ്ങൾക്കുള്ള ഒരു മറുപടി എന്ന നിലയിലാണ് ഇപ്രകാരമൊരു തിരുന്നാൾ ആഘോഷിക്കാൻ Quas Primas (The First) എന്ന തന്റെ തിരുവെഴുത്തു വഴി മാർപാപ്പ ആഹ്വാനം ചെയ്തത്.
Biblical Background
യഹൂദരുടെ വിശാസപ്രകാരം വരാനിരിക്കുന്ന 'മിശിഹാ' തങ്ങളെ രാഷ്ട്രീയമായി സ്വതന്ത്രമാക്കാൻ വരുന്ന രാജാവായിരിക്കുംഎന്ന് കരുതിയിരുന്നു. ആദ്യ വായനയിൽ രാജാവായ മെൽക്കി സദേക്ക് അബ്രാഹത്തെ അനുഗ്രഹിക്കുന്നതും രണ്ടാം വായനയിൽ ഇസ്രായേൽ ജനം ഒരു രാജാവിന് വേണ്ടി സാമുവൽ പ്രവാചകനോട് ആവശ്യപ്പെടുന്നതും മൂന്നാം വായനയിൽ വെളിപാട് പുസ്തകത്തിൽ ഈശോ രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായി വീണ്ടും വരുന്നതും വായിച്ചു കേൾക്കുന്നു.
ഈശോയുട രാജ്യത്വനു വേണ്ട തെളിവുകൾ ബൈബിളിൽ തന്നെ കാണാം. ഈശോയുടെ ജനനസമയത്ത്⭐ പൗരസ്ത്യ ദേശത്തു നിന്നും വന്ന ജ്ഞാനികൾ യഹൂദരുടെ രാജാവിനെ അന്വേഷിച്ചാണ് വരുന്നത്. ഈശോയുടെ പരസ്യ ജീവിതകാലത്ത് ജനക്കൂട്ടം അവനെ രാജാവ് ആക്കാൻ ആയിട്ട് കൊണ്ടുപോകുന്നുണ്ട് . അതുപോലെ ജെറുസലേമിലെ ഇശോ പ്രവേശിക്കുമ്പോൾ ഒരു രാജകീയ സ്വീകരണം അവന് നൽകുന്നുമുണ്ട്. അതുപോലെ
ഈശോയുടെ മരണസമയത്തും പീലത്തോസ് ഈശോയുടെ കുരിശിനു മുകളിൽ എഴുതി വയ്ക്കാൻ കൊടുക്കുന്ന വാചകം 'യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോ' എന്നാണ്. ഈശോയുടെ രാജത്വം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അന്നത്തെ ജനത അംഗീകരിച്ചിരുന്നു എന്നു ചുരുക്കം
Interpretation
1. സ്നേഹം കൊണ്ട് ലോകം കീഴടക്കുക
കേരളത്തിലെ ഉപ തിരഞ്ഞെടുപ്പ് ഫലം വന്നതേയുള്ളൂ. ചിലർ വിജയിച്ചു, ചിലർ പരാജയപ്പെട്ടു. ഉത്തരേന്ത്യയിലും ഏതാണ്ട് ഇങ്ങനെ തന്നെ കാര്യങ്ങൾ. ചില സംസ്ഥാനങ്ങളിൽ ഒരു കൂട്ടർ വിജയിക്കുന്നു മറ്റ് സംസ്ഥാനത്ത് വേറെ കൂട്ടാൻ വിജയിക്കുന്നു.⬛ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ ജനാധിപത്യത്തിന്റെ സ് സൗന്ദര്യം നമ്മൾ ശരിക്കും ആസ്വദിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഭരണകൂടം നിർമ്മിക്കുന്നതും ഭരണക്രമം നിർവഹിക്കുന്നതും. ഭൂരിഭാഗം രാജ്യങ്ങളിലും ജനാധിപത്യ രീതിയിലാണ്. ചിലയിടങ്ങളിൽ ഏകാധിപത്യങ്ങളാണ്. വേറെ ചിലയിടത്ത് കമ്മ്യൂണിസമാണ്, അല്പം ചിലയിടത്ത് പട്ടാള ഭരണമാണ് . അപൂർവ്വം ചിലയിടങ്ങളിലകട്ടെ പഴയ രാജ ഭരണവും നിലനിർത്തി കൊണ്ടുപോകുന്നു. ഈ സംവിധാനങ്ങൾ എല്ലാം പ്രധാനമായും അടിച്ചമർത്തിയും പിടിച്ചടക്കിയും കീഴ്പ്പെടുത്തിയും ആണ് തങ്ങളുടെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ചത് . എന്നാൽ ഈശോ സ്നേഹിച്ചു കൊണ്ടാണ് തൻറെ രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചത്. "To love and Conquer the world":- Mother Theresa. ഏതാണ്ട് ഇതാണ് ഈശോയുടെ ജീവിത ശൈലി. സ്നേഹിച്ചുകൊണ്ടു, പുഞ്ചിരിച്ചു കൊണ്ടു, താഴ്ന്നു നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവിതവും ഹൃദയവും കീഴടക്കാൻ ഈശോ എന്ന രാജാവ് നമ്മെ പഠിപ്പിക്കുന്നു . ഇമ്മടെ രാഹുൽ ഗാന്ധി പറഞ്ഞ പോലെ വെറുപ്പിന്റെ ലോകത്തു സ്നേഹത്തിന്റെ കമ്പോളം തുറക്കാൻ വന്നവണ് താൻ എന്നാണ്. ഏതാണ്ട് ഇതാണ് ഇമ്മടെ കർത്താവിന്റെ ഒരു ലൈൻ...
2. എന്താണ് സത്യം?
പിലാത്തോസ് ഈശോയോട് ചോദിക്കുന്ന ചോദ്യം ഇതാണ്. എന്താണ് സത്യം? പക്ഷേ ആ sentence ന്റെ construction രീതിയെ കുറിച്ചു ബൈബിൾ പണ്ഡിതന്മാര് പറയുന്നത് .അതു പീലാത്തോസ് ഒരു ചോദ്യ രൂപത്തിൽ ചോദിച്ചതല്ല , മറിച്ച് അയാൾ പുച്ഛഭാവത്തോടെ ആത്മാഗതം ചെയ്തതാണത്രേ...
"എന്ത് സത്യം....!!!"
നമ്മുടെ ജീവിക്കുന്ന കാലഘട്ടത്തെ പൊതുവിൽ പറയുക സത്യാനന്തര കാലഘട്ടം ( Post Truth Era) എന്നാണ് .
ഈ കാലത്തു ഒരു കാര്യം സത്യമാണെന്ന് തിരിച്ചറിയാൻ വല്ലാത്ത പങ്ക പാടാണ്. അഥവാ അസത്യങ്ങളെ അർധസത്യങ്ങളായും അർദ്ധസത്യങ്ങളെ സത്യങ്ങളായും സത്യങ്ങളെ അസത്യങ്ങളായും മാറ്റിയെടുക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ.
2016 ലെ Word of the Year ആയിട്ട് ഓക്സ്ഫോർഡ് സർവകലാശാല തെരഞ്ഞെടുത്തത് ഈ Post Truth എന്ന ഈ വാക്കാണ്. എന്ന് പറഞ്ഞാൽ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും മാധ്യമ രംഗത്തും എന്തിന് മത രംഗത്ത് പോലും സത്യം തമസ്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ കാലത്ത് സത്യമെന്താണെന്ന് തിരിച്ചറിഞ്ഞു സത്യത്തിന് ഒപ്പം നിൽക്കാ നായിട്ടും സത്യത്തിനു വേണ്ടിയിട്ടുള്ള പോരാട്ടങ്ങളിൽ നിലകൊള്ളാനായിട്ടും പറ്റുക വലിയ കാര്യമാണ് .
പക്ഷേ പ്രശ്നം ഇതാണ് എന്താണ് സത്യം? ഏതാണ് സത്യം? ആരാണ് സത്യം പറയുന്നത് ? ആരാണ് സത്യത്തിനു വേണ്ടി നിലകൊള്ളുന്നത്?
പിലാത്തോസിനു പറ്റിയ അപകടം സത്യമായ ക്രിസ്തുവിനെ പുള്ളിക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നുള്ളതും അതുകൊണ്ട് തന്നെ അവനു വേണ്ടി നിലകൊള്ളാൻ പറ്റിയില്ല എന്നുള്ളതുമാണ്. അഥവാ മൂപ്പർക്ക് സത്യത്തെക്കാൾ വലുത് മൂപ്പരുടെ കസേരയായിരുന്നു. ഈശോ പറയുന്ന "ഞാൻ വഴിയും സത്യവും ജീവനും ആണ് " എന്ന്. അതുകൊണ്ട് ക്രിസ്തുവിന് ഒപ്പം ആയിരിക്കുക എന്നുള്ളതാണ് സത്യത്തിന്റെ ഒപ്പമായിരിക്കാനുള്ള മാർഗം. ക്രിസ്തുവിൻറെ ജീവിത രീതി, ക്രിസ്തുവിൻറെ നിലപാടുകൾ, ക്രിസ്തുവിൻറെ ആദർശങ്ങൾ, ക്രിസ്തുവിൻറെ ഉപദേശങ്ങൾ, അതൊക്കെ സത്യത്തിന് നിരക്കുന്നതാണ്. ക്രിസ്തുവിൻറെതല്ലാത്ത കാര്യങ്ങൾ അത്ര സത്യസന്ധമായിരിക്കണം . അതുകൊണ്ട് നമ്മുടെ മുമ്പിൽ രണ്ട് ഓപ്ഷൻ ഉണ്ട് . ഒന്ന് പീളത്തോസ് ചെയ്തപോലെ "എന്ത് സത്യം" എന്നൊക്കെ ആത്മഗതം ചെയ്തു പുച്ഛിച്ച് സത്യത്തെ നിഷേധിക്കാം. പീലാത്തോസ് ചെയ്യാത്തതുപോലെ സത്യമായ ക്രിസ്തുവിന് ഒപ്പം അവനു വേണ്ടി നിലകൊള്ളം. ആയിരിക്കും .
പഴയ സിനിമ ഡയലോഗ് പോലെ ഗ്രഹണം സംഭവിച്ചാലും ഒരു നാൾ സൂര്യൻ മറ നീക്കി പുറത്തുവരും. അതുപോലെ യാണ് സത്യവും ...എത്ര മൂടി വച്ചാലും മറച്ചു പിടിച്ചാലും ഒരുനാൾ അതു വെളിവാക്കപ്പെടുക തന്നെ ചെയ്യും.
ഈ സത്യാനന്തര കാലഘട്ടത്തിന്റെ മറ്റൊരു പ്രതികത
സത്യത്തിന്റെ ആധികാരികത ചോദ്യം ചെയ്യപെടുന്നു എന്നതാണ്. ഉദാഹരണത്തിനു പറഞ്ഞാൽ ഇറാക്കിൽ സദാം ഹുസൈന്റെ കയ്യിൽ ലോക നശീകരണ ആയുധങ്ങൾ ഉണ്ടായിരുന്നോ....? അങ്ങനെ ചോദിച്ചാൽ 'ഉണ്ടായിരുന്നു....' എന്നാണ് അമേരിക്ക പറയുന്നത്.....!!! അതായത് സത്യത്തിന്റെ ആധികാരികതയും (authenticity) വസ്തുതനിഷ്ഠതയും (Objectivity) ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. വ്യക്തിനിഷ്ഠ സത്യങ്ങളിലേക്ക് (Subjective Truths) മനുഷ്യൻ ചെവി കൊടുക്കുന്ന കാലഘട്ടം. (ഉദാഹരണത്തിന് വക്കഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പറയുമ്പോൾ കുറ്റക്കാർ സംസ്ഥാന സർക്കാരും അവർ പറയുമ്പോൾ കേന്ദ്ര സർക്കാരും ⬛കേന്ദ്ര സർക്കാർ പറയുമ്പോൾ വക്കഫ് ബോർഡും വക്കഫ് ബോർഡ് പറയുമ്പോൾ ഫറൂഖ് കോളേജും ഫറൂഖ് കോളേജ് പറയുമ്പോൾ മുനമ്പം ദേശ വാസികളും കുറ്റക്കാരായി മാറുന്നു എന്നപോലത്തെ അവസ്ഥ) . ഇതിലിപ്പ ആരു പറയുന്നതാണ് സത്യം...? , ശരി... ? അതാണ് സത്യം Subjective ആയി മാറുന്നു എന്നു പറയുന്നത്. ( പറഞ്ഞു പറഞ്ഞു ഇച്ചിരി ഫിലോസഫി കൂടി പോയോ എന്നു സംശയം... ക്ഷമിക്കുക). എന്തായാലും
ഈ കാലഘട്ടത്തിൽ നിഷ്പക്ഷമായി വസ്തുനിഷ്ഠമായും സത്യത്തെ തിരിച്ചറിഞ്ഞു അതിൻറെ കൂടെ നിൽക്കാൻ പറ്റുക വലിയ കാര്യം. പിന്നെ ഒരു രാജാവിന് ഉണ്ടാവേണ്ട പ്രധാന ഗുണം അദ്ദേഹം സത്യസന്ധനായിരിക്കണം എന്നുള്ളതാണ് എന്നു പ്രത്യേകിച്ചു പറയണ്ടല്ലോല്ലേ...?
3. നമ്മുടെ രാജ്യം ഐഹികമല്ല
ജൂബിലി വർഷത്തിലെ മോട്ടോ ആയി ഫ്രാൻസിസ് മാർപാപ്പ എടുത്തിരിക്കുന്നത് 'പ്രത്യാശയുടെ തീർത്ഥാടകർ' (Pilgrims of Hope). അതായത് സ്വർഗം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവരാണ് നമ്മൾ ഓരോരുത്തരും എന്നാണ്. സുവിശേഷത്തിൽ
ഈശോ പറയുന്നുണ്ട് "എൻറെ രാജ്യം ഐഹികമല്ല" എന്ന് അതായത് ഈ ലോകത്തല്ല എന്നർത്ഥം. ഏതൊരു ക്രിസ്ത്യാനിയുടെയും കാര്യം ഇതുതന്നെയാണ്. ഈ ലോകമല്ല നമ്മുടെ രാജ്യം. ഇതൊരു താൽക്കാലിക വാസസ്ഥലം മാത്രമാണ്. പഴയ ഒരു ഭക്തിഗാനം പോലെ "അക്കരയ്ക്ക് യാത്ര ചെയ്യുന്ന സീയോൺ സഞ്ചാരി." അതുമാത്രമാണ് ഓരോ മനുഷ്യനും. അക്കരെയുള്ള രാജ്യമാണ് നമ്മുടെ യഥാർത്ഥ വാസസ്ഥലം. താൽക്കാലികമായ ഈ ഇടത്താവളത്തിലെ താമസം വെടിഞ്ഞ് നമ്മല്ലെള്ളവരും ഒരു ദിവസം യഥാർത്ഥ ദൈവ രാജ്യത്തിലേക്ക് സ്വർഗ്ത്തിലേക്ക് പോകാനുള്ളവരാണ് ആ ചിന്തയോട് കൂടി ജീവിക്കുക. ഇഹലോകത്തിലെ മായാവലയത്തിലും ലീലാവിലാസങ്ങളും മയങ്ങി പോകാതെയും മുങ്ങി പോകാതെയും ജീവിക്കുക എന്നർത്ഥം. സഭാപ്രസംഗകൻ പറയുന്നതുപോലെ. ഇതെല്ലാം സർവ്വവും മിഥ്യയാണ്... മിഥ്യാ....
Homily 13 - John 18:33-37⌄
ഇതാ, നിങ്ങളുടെ രാജാവ്!
യോഹന്നാന് 19 : 15
ഒരിക്കൽ ഒരു അധ്യാപകൻ തൻ്റെ മുന്നിൽ ഇരിക്കുന്ന മതബോധന വിദ്യാർത്ഥികളോട് ഒരു രാജാവിൻ്റെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. നിങ്ങളുടെ മനസ്സിലുള്ള ഏത് രാജാവിനെയും നിങ്ങൾക്ക് വരയ്ക്കാം. വളരെ മനോഹരമായിരിക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കണം. നല്ല ചിത്രങ്ങൾക്ക് സമ്മാനം ഉണ്ടായിരിക്കും. കുട്ടികൾ നേരത്തെകൊണ്ടുവന്നിരുന്ന ചിത്രവര സാമഗ്രികൾ കൊണ്ട് പടം വരയ്ക്കാൻ ആരംഭിച്ചു. മനസ്സിലുള്ള രാജാവിനെ അവർ വരയ്ക്കാൻ തുടങ്ങി. വർണ്ണവിഭൂഷിതമായ ചെമ്പട്ടുവസ്ത്രം ധരിച്ച്, കിരീടം അണിഞ്ഞ്, ആയുധമേന്തി സ്വർണാഭരണങ്ങൾഅണിഞ്ഞ് പ്രൗഢിയോടെ നിൽക്കുന്ന, പ്രതാപത്തോടെ നിൽക്കുന്ന രാജാക്കന്മാരെ കുട്ടികൾ വരയ്ക്കാൻ തുടങ്ങി. ശേഷം ചിത്രങ്ങൾ കൊണ്ടുവരാൻ അധ്യാപിക ആവശ്യപ്പെട്ടു. എല്ലാവരുടെയും ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നു. ഇതിൽ ഒരു കുട്ടിയുടെ ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.
കാരണം അത് മറ്റു ചിത്രങ്ങളെക്കാൾ വ്യത്യസ്തമായിരുന്നു. ചോര വാർന്നൊലിക്കുന്ന ശരീരവുമായി,മുൾക്കിരീടം ചാർത്തപ്പെട്ട് കൈകൾ കെട്ടപ്പെട്ട്,കണ്ണുകൾ പാതി തുറന്ന് സകലവിധ വേദനകൾ സഹിച്ച് ഒറ്റ മുണ്ട് മാത്രം ഉടുത്ത് നിൽക്കുന്ന ക്രിസ്തു. അതിനടിയിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു.
ഇതാ, നിങ്ങളുടെ രാജാവ്!
യോഹന്നാന് 19 : 15.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വളരെ പ്രസിദ്ധി നേടിയ നോവലാണ് സുഭാഷ് ചന്ദ്രൻ എഴുതിയ മനുഷ്യന് ഒരു ആമുഖം എന്ന നോവൽ. അതിൽ ജിതൻ ആൻ മേരി ഇഷ്ടത്തിലാണ്.ആൻമേരി ജിതനോട് ചോദിക്കുന്നുണ്ട് ബൈബിളിലെ ഏറ്റവും ചെറിയ വാചകം ഏതാണ്? അറിയില്ല എന്ന് മറുപടി കേട്ടിട്ട് ആൻമേരി ജിതനോട് പറയുകയാണ്. ബൈബിളിലെ ഏറ്റവും ചെറിയ വാചകം കരഞ്ഞു എന്നുള്ളതാണ്. (യേശു കണ്ണീര് പൊഴിച്ചു.
യോഹന്നാന് 11 : 35)
ഇത് കേട്ടപ്പോൾ ജിതൻ ആൻമേരിയോട് പറയുന്നു. 'യേശു കരഞ്ഞു' എന്നുള്ളത് ചെറിയ വാചകം അല്ല അത് വലിയ വാചകമാണ്.
ക്രിസ്തുവിൻ്റെ രാജത്വതിരുനാൾ ആഘോഷിക്കുമ്പോൾ
മറ്റു രാജാക്കന്മാരെക്കാൾ വ്യത്യസ്തമായി സ്വന്തം ശരീരവും മനസ്സും ആത്മാവും എല്ലാമെല്ലാം മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച ധീരനായ രാജാവാണ് നമ്മുടെ ക്രിസ്തു.
വിശുദ്ധ വത്സരമായി ആചരിച്ച 1925-ന്റെ സമാപനത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പയാണ് സർവ്വലോകരാജാവായ ക്രിസ്തുവിന്റെ തിരുനാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയാസകലം കൊണ്ടാടണമെന്ന് തീരുമാനിച്ചത്.
ക്രിസ്തുവിൽനിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത അനുസ്മരിപ്പിക്കാനാണ് ഈ തിരുനാൾ മാർപ്പാപ്പ സ്ഥാപിച്ചത്.
ക്രിസ്തു എന്ന രാജാവിൻ്റെ ഗുണങ്ങൾ
1.പിതാവായ ദൈവത്തിലുള്ള വിശ്വാസം.
പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില് എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.
യോഹന്നാന് 19 : 10-11
2. തന്നിൽ തന്നെയുള്ള വിശ്വാസം
പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്ഷ്യം നല്കാന്. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
യോഹന്നാന് 18 : 37
3. ജനങ്ങളിൽ ഉള്ള വിശ്വാസം
എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.
യോഹന്നാന് 18 : 21
3. വാക്കുകളിലെ ആധികാരികത
യേശു പിലാത്തൊസിനോട് പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
യോഹന്നാന് 18 : 23
വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ എന്ന രക്തസാക്ഷിയെ കുറിച്ചുള്ള
ഒരു ലേഖനം ഇൻറർനെറ്റിൽ വായിച്ചു. കത്താലിക്കാ വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഒരു ധീര യുവാവ്. സ്പെയിനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ കലാപകാരികൾ കൊന്നൊടുക്കിയ വിശുദ്ധാത്മാവ്. 1936 ആഗസ്റ്റ് 18ന് മാർട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോൾ അദ്ദേഹത്തോട് ചോദിച്ചു ”തോക്കിൻ കുഴൽ നീ ഭയപ്പെട്ടന്നുവോ?” ഇല്ല എന്നായിരുന്നു മറുപടി. തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചു കൊണ്ട് മാർട്ടിൻ പ്രാർത്ഥിച്ചു ”ഞാൻ നിങ്ങൾക്ക് എന്റെ അനുഗ്രഹം നൽകുന്നു, നിങ്ങൾ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ“. പിന്നീട് “ക്രിസ്തുരാജൻ നീണാൾ വാഴട്ടെ” എന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ട് അദ്ദേഹം പിടഞ്ഞു വീണു മരിച്ചു. മാർട്ടിനെ വധിക്കുന്നതിനു തൊട്ടുമുമ്പ് ഹാൻസ് ഗൂട്ടമാൻ (Hans Guttman) എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ ഫോട്ടോ പകർത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു; നിത്യതയുടെ മുന്നാസ്വാദനവും വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിർവൃതിയും മാർട്ടിന്റെ കണ്ണുകളിൽ കാണാമെന്ന്.
ഈ വിശുദ്ധാത്മാക്കളുടെയെല്ലാം ജീവിതം ചൂണ്ടിക്കാണിക്കുന്നത് അവരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ രാജാവും രക്ഷകനും നിയന്താവുമായി ക്രിസ്തുവിനെ മാത്രമാണ് അവർ സ്വീകരിച്ചത്.
പ്രിയപ്പെട്ടവരെ നമുക്കും നമ്മുടെ രാജാവായി രക്ഷകനായി ക്രിസ്തുവിനെ പ്രഖ്യാപിക്കാം
ഏവർക്കും ക്രിസ്തുരാജന്റെ തിരുനാൾ ആശംസകൾ
ജെയിംസ് പള്ളിപ്പാ
Homily 14 - John 18:33-37⌄
പള്ളിക്കൂദാശ നാലാം ഞായര്‍
മിശിഹായുടെ രാജത്വത്തിരുനാള്‍
ഉത്പ 14:17-24, 1 സാമു 8:1-9; വെളി 19:11-16; യോഹ 18:33-37
ഹൃദയങ്ങളിലെ രാജാവ്
രാജാക്കന്മാര് പലവിധം- 800 കോടി മനുഷ്യര്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ചിലര്‍ മാത്രം രാജകുടുംബങ്ങളില്‍ ജനിക്കുന്നു. അങ്ങനെ ജനിച്ചു എന്ന ഒരൊറ്റകാരണം മൂലം ജീവിതകാലം മുഴുവന്‍ ഒരു പ്രഖ്യാപിത സമൂഹത്തിന്റെ അതികായര്‍ ആയി ജീവിക്കുവാന്‍ സാധി ക്കുന്ന ഒരു കൂട്ടരുടെ പേരാണ് രാജാക്കന്മാര്. എന്നാല്‍ വേറെ ചിലര്‍ അധികാരത്തിന്റെ രാജകസേരയില്‍ സ്വയം അവരോധിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായി മറ്റു ചിലരെ വെട്ടി നിരത്തി ഒരു സമൂഹത്തിന്റെ അധി കാരകേന്ദ്രമായി മാറുന്നു, ഒടുവില്‍ അവരുടെ രാജാവും. വേറെ ചിലര്‍ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്നതിനുശേഷം ജനാധിപത്യത്തെ അടിച്ചമര്‍ത്തി സ്വയം ചക്രവര്‍ത്തിയായി മാറുന്നതും നമ്മള് ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്നതാണ്.
പ്രവാസജീവിതത്തിന്റെ ആരംഭത്തില്‍ പരിചയപ്പെട്ട, സ്വന്തമായി രാജ്യമോ പാസ്സ്പോര്‍ട്ടോ ഇല്ലാത്ത, മാതൃരാജ്യത്തില്‍ തകര്‍ന്നുവീണ വീടിന്റെ മണ്‍കൂനയില്‍ നിന്നും വളര്‍ന്നു വന്ന, ഇന്ന് ലോകത്തിന്റെ തന്നെ ഏറ്റവും സമ്പന്നമായ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയി മാറിയ അഭയാര്‍ത്ഥിയായ ഒരു നല്ല മനുഷ്യനും സുഹൃത്തുമായ വ്യക്തിയുടെ ജീവിതം വിസ്മയാവഹമാണ്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് വരുന്ന ഏതൊരുവനോടും ചക്രവര്‍ത്തി കണക്കെ പെരുമാറുവാന്‍ അധികാരം ഉള്ള ഈ വ്യക്തി ഇന്ന് ജീവിക്കുന്നത് അവരുടെ ഹൃദയങ്ങളിലെ ചക്രവര്ത്തിയായാണ്. തന്റെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന അന്യരാജ്യക്കാരും അന്യമതസ്ഥരുമായ തൊഴിലാളികള്‍ നാട്ടിലേക്ക് പോവുമ്പോള്‍ അവരുടെ കുടുംബത്തിന് വേണ്ടതെല്ലാം സ്വയം മേടിച്ചുകൊടുക്കുകയും, സ്വയം അവരുടെ ഡ്രൈവര്‍ ആയി കൊണ്ട് അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുകയും ചെയ്യുന്ന ദൃശ്യം അത്രയെളുപ്പം ഒരു മനുഷ്യസ്നേഹിക്കും മറക്കുവാന്‍ സാധി ക്കുന്നതല്ല. ചുരുക്കത്തില്‍ ഒരുവന് രാജാവായി മാറുന്നത് എപ്പോള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം, ക്രിസ്തുവിനെ പോലെ എന്റെ രാജ്യം ഐഹികമല്ല എന്ന് ചങ്കില് തൊട്ടു പറയുമ്പോഴാണ്.
ഞാന്‍ രാജാവോ? എങ്കില്‍ ആരുടെ?
സത്യത്തില്‍ ഈ ഭൂമിയിലെ ഓരോ മനുഷ്യനും ഒരു രാജാ വാണ്. മാതാപിതാക്കള്‍ മക്കളുടെ, ചേട്ടന് അനിയന്റെ, മുതലാളി തൊഴിലാളിയുടെ - അങ്ങനെ പല നിലയില്‍ ഏവരും ജീവിതത്തില്‍ പല അവസരങ്ങളിലും ഒരു രാജാവിന്റെ കുപ്പായം അണിയുന്നുണ്ട്. 'ഒരു രാജാവ് കൊട്ടാരങ്ങളില്‍ അല്ല, മനുഷ്യരുടെ ഉള്ളില്‍ ആണ് ജീവിക്കുന്നത്' എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തു നമ്മള്‍ക്കായി ജീവിക്കുകയാണ്. ദൈവമായിരുന്നിട്ടും സ്വയം ചെറുതായികൊണ്ടു ഒരു സാധാരണ മനുഷ്യന് ആയി ജീവിക്കുക വഴി, ദൈവം എന്ന യാഥാര്‍ഥ്യ ത്തെയും രാജാവ് എന്ന കല്പിത സങ്കല്പത്തെയും പൊളിച്ചെഴുതുകയാണ്. എന്നാല്‍ കാലിക കേരളത്തില്‍ ക്രിസ്തുവിന്റെ രാജാക്കന്മാര് എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ തങ്ങളുടെ അജഗണത്തിന്റെ ഊരും ചൂരും അറിയാതെ, അവരെ തമ്മില്‍ ഭിന്നിപ്പിച്ചുകൊണ്ടു, ഐക്യത്തിന്റെ പേരിലുള്ള കലാപത്തിന് തീകൊളുത്തി, പീലാത്തോസ് കണക്കെ സ്വന്തം പ്രത്തോറിയത്തിന്റെ അകത്തളങ്ങളില്‍ വിരാജിക്കുന്നതും നമ്മള് കാണുന്നുണ്ട്.
രാജാവിന്റെ കല്പിത കവചങ്ങള്‍ സ്വയരക്ഷയ്ക്കായി ഉപ യോഗിക്കുന്ന ഏതൊരുവനും തന്റെ പ്രജകളില്‍നിന്നും കാതങ്ങള്‍ അകലെ യാണ്, എന്നാല്‍ ക്രിസ്തുവാകട്ടെ അവരുടെ വിഹായസ്സില്‍ പോലും കാണുകയുമില്ല.
വെളിപാടിന്റെ പുസ്തകം പത്തൊന്‍പതാം അധ്യായത്തില്‍ പറയുംപോലെ നീതിയും ധര്‍മ്മവും കരുതലും എളിമയും മുഖമുദ്രയാക്കി ജീവിക്കുകയും, തന്റെ കൂടെയുള്ളവരുടെ സ്വയംസേവകനും കാര്യസ്ഥനുമായി ജീവിക്കുന്ന ഏവനും ഒരു രാജാവാണ് - ക്രിസ്തു വിനോളം വളര്‍ന്ന രാജാവ്.
'മരണമാസ്സ്' ഡയലോഗുകളുടെ ക്രിസ്തു എന്ന രാജാവ്
യോഹന്നാന്റെ സുവിശേഷം ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒരു സിനിമയ്ക്ക് വേണ്ട സര്വ്വചേരുവകളും അടങ്ങുന്ന ഒന്നാണ്. ക്രിസ്തുവിനെ ഇത്ര അടുത്ത് വീക്ഷിക്കുന്ന യോഹന്നാന്റെ സുവിശേഷം ശ്രദ്ധിച്ചു വായിച്ചാല്‍ അതില്‍ യുവത്വത്തിന്റെ കാമ്പ് ബാക്കി സുവിശേഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ കാണുവാന്‍ സാധിക്കും.
യോഹന്നാന് എഴുതുന്ന ക്രിസ്തു എന്ന വിപ്ലവകാരിയുടെ സംഭാഷണങ്ങള്‍, അതും മരണത്തെ മുഖാമുഖം കാണുമ്പോഴുള്ള സംഭാഷണങ്ങളും ആത്മവിശ്വാസവും, ഏതൊരു യുവാവിന്റെയും ചേതനകളെ തുളച്ചുകയറുന്നതാണ്. ഇന്നത്തെ സുവിശേഷത്തിലും പീലാത്തോസ് ചോദിച്ച ഒരു ചോദ്യത്തിനും, പീലാത്തോസിനു മനസി ലാവുന്ന വിധത്തില്‍ ക്രിസ്തു ഉത്തരം പറയുന്നില്ല. ചുരുക്കം പറഞ്ഞാല്‍ മരണമാസ്സ് ഡയലോഗുകളുടെ കുത്തൊഴുക്കില്‍ സ്വയം ഒന്നും അല്ലാതായി പോവുന്ന പീലാത്തോസ് എന്ന രാജാവിന്റെ നില്‍പ്പ് കുറച്ചു കഷ്ടം ആണ്!
പക്ഷെ ഡയലോഗുകള്‍ക്കും അപ്പുറം ക്രിസ്തു വരച്ചിടുന്നത് ദൈവം എന്ന 'ഹൃദയങ്ങളിലെ രാജാവിന്റെ' പൂര്‍ണ്ണകായ ചിത്രമാണ്. സ്വര്‍ഗ്ഗത്തിന്റെ ഔന്നത്യത്തില്‍നിന്നും ഗോതമ്പിന്റെ കണികയിലേക്കുള്ള പരകായ പ്രവേശം ആരംഭിക്കുന്നത് ഒരുപക്ഷെ പീലാത്തോ സിന്റെ പ്രത്തോറിയത്തില്‍ നിന്നാണ്. എന്റെ രാജ്യം ഐഹികമല്ല എന്നുപറയുന്ന ക്രിസ്തു മരണത്തിനു സ്വയം ഏല്പിച്ചുകൊടു ക്കുകയാണ്, അത് വഴി ഉയിര്‍പ്പിലേക്കും!
ഓര്‍ക്കുക: ജീവിതത്തിന്റെ ഓരോ ഇടനാഴിയിലും, താളുകളിലും നമ്മള് പീലാത്തോസിന്റെ പ്രത്തോറിയം വഴി കടന്നുപോവുന്നുണ്ട്, എന്നാല്‍ അവിടെയെല്ലാം പ്രത്തോറിയത്തിന്റെ രാജകസേരകള് അല്ല നമ്മളെ ആകര്‍ഷിക്കേണ്ടത്; മറിച്ച് പ്രത്തോറിയത്തില്‍ നിന്ന് ഗാഗുല്‍ത്തായിലേക്കും, കുരിശിലേക്കും നടക്കുവാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ നമ്മള് ഹൃദയങ്ങളിലെ രാജാക്കന്മാരും രാജ്ഞിമാരും ആകും!
സന്തോഷ് സെബാസ്റ്റ്യന്‍ മറ്റത്തില്‍
www.homilieslaity.com
