SUNDAY PULPIT › HOMILIES & RESOURCES

കൈത്താകാലം 01

Homilies, reflections and PDF documents

15 accordion sections
▤Homily 01- Luke 14:1-14⌄
▤Homily 02- Luke 14:1-14⌄
▤Homily 03- Luke 14:1-14⌄
▤Homily 04- Luke 14:1-14⌄
▤Homily 05- Luke 14:1-14⌄
▤Homily 06- Luke 14:1-14⌄
▤Homily 07- Luke 14:1-14⌄
▤Homily 08- Luke 14:1-14⌄
▤Homily 09- Luke 14:1-14⌄
▤Homily 10- Luke 14:1-14⌄
▤Homily 11- Luke 14:1-14⌄
▤Homily 12- Luke 14:1-14⌄
▤Homily 13- Luke 14:1-14⌄
▤Homily 14- Luke 14:1-14⌄
▤Homily 15- മത്തായി 10: 1 -15⌄

കൈത്താക്കാലം ഞായർ 1⃣ മത്തായി 10: 1 -15

Liturgical Background

സീറോ മലബാർ സഭയുടെ ആരാധനക്രമവത്സരത്തിലെ ഏഴാമത്തെ കാലമാണ് കൈത്താകാലം. 'കൈത്താ' എന്ന സുറിയാനി വാക്കിൻറെ അർത്ഥം 'വേനൽ' എന്നാണ് . ഈ കാലത്തിന് ഈ പേര് വരാൻ കാരണം നല്ല പഴങ്ങൾ ഉണ്ടാകുന്ന കാലമാണ് വേനൽ. അതുപോലെ ശ്ലീഹന്മാർ വചനം വിതച്ചു അതിന്റെ ഫലങ്ങൾ ലഭിക്കുന്ന കാലഘട്ടമാണ് കൈത്താക്കാലം. ഇതിൽ ആദ്യ ഞായർ ആയ ഇന്ന് 12 അപ്പോസ്തോലന്മാരുടെ തിരുന്നാൾ കൂടിയാണ്.

Biblical Background

ഈശോ തന്റെ ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് പറഞ്ഞയക്കുന്ന മത്തായി സുവിശേഷകന്റെ വിവരണമാണ് വായിച്ചു കേൾക്കുക. മറ്റു സുവിശേഷകന്മാരിരിൽ നിന്നും ഒരല്പം വ്യത്യസ്തമായിട്ടാണ് മത്തായി ഈ കാര്യം അവതരിച്ചിരിക്കുന്നത്
മറ്റു മൂന്നു സുവിശേഷങ്ങളിലും ഈശോ ശിഷ്യന്മാരെ അയക്കുന്ന സംഭവം പറയുന്നുണ്ടെങ്കിലും മത്തായി ആണ് കുറച്ചുകൂടി ഗൗരവമായി ഈശോ നൽകുന്ന ഉപദേശത്തെ വിവരിക്കുന്നത്. വിജാതീയരുടെ പട്ടണത്തിൽ പോകരുത്, സമരിയാക്കാരുടെ ഗ്രാമത്തിൽ പ്രവേശിക്കരുത് എന്നൊക്കെ താക്കീതു കൊടുക്കുന്നുണ്ട് (മത്തായിയുടെ) ഈശോ. (പുള്ളി ഒരു racist ആയിരുന്നുവോ എന്തോ ? ആര്...? ഈശോ അല്ല, ഇമ്മടെ മത്തായി) .പാവം പുള്ളി അങ്ങനെ ഒന്നും ആയിരുന്നില്ല കെട്ടോ. പുള്ളി സുവിശേഷം എഴുതിയത് യഹൂദ ക്രൈസ്തവർക്ക് വേണ്ടി ആയതുകൊണ്ട് അവരെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി ചെയ്തു എന്ന് മാത്രമേയുള്ളൂ.

ഇന്നത്തെ വായനകളൊക്കെ 12 എന്ന് പറയുന്ന എണ്ണത്തെ ചുറ്റിപ്പറ്റിയാണ്. ഒന്നാം വായന ഉല്പത്തി പുസ്തകത്തിൽ യാക്കോബിന്റെ 12 പുത്രന്മാരെ അതായത് ഇസ്രായേലിന്റെ 12 ഗോത്ര പിതാക്കന്മാരെ‍‍ പരിചയപ്പെടുത്തുന്നു. രണ്ടാം വായനയിൽ ജോഷ്വായുടെ പുസ്തകത്തിൽ ജെറീക്കോ പട്ടണം കൈവശപ്പെടുത്തുന്നതിന് മുൻപായി ജോർദാൻ നദിയിൽ നിന്നും ജോഷ്വായും കൂട്ടരും 12 കല്ലുകൾ ശേഖരിക്കുന്ന സംഭവം വിവരിക്കുന്നു. 12 ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന തന്നെയാണ് ഈ 12 കല്ലുകളുടെ ശേഖരവും. ലേഖനത്തിൽ വെളിപാട് പുസ്തകത്തിൽ കുഞ്ഞാടിന്റെ വിവാഹ വിരുന്നിനെ കുറിച്ചുള്ള വിവരണത്തിൽ 12 കവാടങ്ങളെകുറിച്ചും 12 തരം രത്നങ്ങളെക്കുറിച്ചും 12 അടിസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ 12 അപ്പോസ്തോലന്മാരുടെ പേരിനെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നു. ഇതിൻറെ തുടർച്ചയാണ് സുവിശേഷം. അവിടെ ഈശോ 12 പേരെ തെരഞ്ഞെടുക്കുന്നതും അവർക്ക് ചില അധികാരങ്ങൾ നൽകുന്നതും ആയിട്ടുള്ള സംഭവം വിവരിക്കുന്നു.

INTERPRETATION

1. 12 അപ്പോസ്തോലന്മാരുടെ തിരുന്നാൾ

കത്തോലിക്കാ സഭയുടെ നാല് സവിശേഷതകൾ.

1.സഭ ഏകമാണ് ( ONE)
2. സഭ പരിശുദ്ധമാണ് ( HOLY)
3. സഭ സാർവത്രികമാണ് ( CATHOLIC)
4. സഭ ശ്ലൈഹികമാണ് (APOSTOLIC) എന്നുള്ളതാണ്.

ഇതിൽ ശ്ലൈഹികമാണ് എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തുള്ള കത്തോലിക്ക സഭ, അത് പാശ്ചാത്യമാകട്ടെ പൗരസ്ഥ്യമാകട്ടെ ക്രിസ്തുവിൻറെ ഈ 12 അപ്പോസ്തലന്മാരിൽ ഏതെങ്കിലും ഒരാളുടെ പിന്തുടർച്ച അവകാശം പേറുന്നവർ ആയിരിക്കും

ഏതാനും നാളുകൾക്ക് മുമ്പ് ഇന്ത്യയിലെ നോർത്ത് ഈസ്റ്റിലെ ഒരു ഗോത്ര വിഭാഗത്തെ ഇസ്രായേലിന്റെ 12 ഗോത്രത്തിൽ ഉൾപ്പെടുന്ന ഒന്നാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കുറെ ആളുകളെ കൂട്ടത്തോടെ ഇസ്രായേലിലേക്ക് കൂട്ടിക്കൊണ്ടുപോയത് വലിയ വാർത്തയായിരുന്നു.
ബെനിം മനാസ്സെ=Sons of Manasseh
എന്നാണ് അവർ അറിയപ്പെട്ടത്. ഇസ്രായേൽക്കാരെ സംബന്ധിച്ച് അവരുടെ 12 ഗോത്രങ്ങൾ ഏതെങ്കിലും ഒന്ന് അംഗമായിരിക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ, അസ്തിത്വത്തിന്റെ ഭാഗമാണ്. കാരണം അവരെല്ലാവരും യാക്കോബിന്റെ 12 മക്കളിൽ ഏതെങ്കിലും ഒരാളുടെ പിൻതലമുറക്കാരായി കണക്കാക്കിയിരുന്നു.

എന്നു പറഞ്ഞപ്പോലെ കത്തോലിക്കാ സഭ ശ്ലൈഹികമാണ് എന്നു പറഞ്ഞാൽ ഈശോ തിരഞ്ഞെടുത്ത 12 അപ്പോസ്തോലന്മാരിൽ ഏതെങ്കിലും ഒരാളാൽ സ്ഥാപിതമായ സഭാ കൂട്ടായ്മയുടെ പിൻതലമുറക്കാർ ആകണം എന്നു ചുരുക്കം.

ഉദാഹരണത്തിന് നമ്മള് മാർത്തോമാ ശ്ലീഹായുടെ‍ പിന്തുടർച്ച അവകാശം അവകാശപ്പെടുന്നു എന്നതുപോലെ. എന്നുവെച്ചാൽ ക്രിസ്തുവും അവന്റെ സുവിശേഷവും കഴിഞ്ഞാൽ സഭയുടെ അടിസ്ഥാന സ്തംഭങ്ങളാണ് ഈ 12 അപ്പോസ്തലന്മാർ. ഒപ്പം ഇവരിലൂടെ കൈമാറ്റം ചെയ്തു കിട്ടിയ പാരമ്പര്യങ്ങളും അധികാരങ്ങളും. ( സുവിശേഷം പോലും ഒരുവേള ഈ അപ്പസ്തോല പാരമ്പര്യത്തിന്റെ ഭാഗമായി വരും എന്നതാണ് സത്യം. തത്ക്കാലം അതു അവിടെ നിക്കട്ടെ). അതുകൊണ്ടു ഈ അപ്പസ്തോല പാരമ്പര്യത്തിൽ നിന്നും വേർപെട്ടു നിൽക്കുന്ന സഭകൾക്ക് അഥവാ സെക്ടുകൾക്കു അതിൽ തന്നെ നിലനിൽപ്പില്ല. (അതുകൊണ്ടാണല്ലോ 1653ൽ കൂനൻ കുരിശു സത്യത്തിനു ശേഷം 12 കത്തനാർമാർ കൂടി ഒരു കത്തനാരേ...ഏത്...? ഇമ്മടെ മാർത്തോമാ ഒന്നാമന്റെ (പറമ്പിൽ തോമ്മാ) തലയിൽ കൈവച്ചപ്പോൾ അതു സാധുവാകാതെ പോയത് . അവിടെയും ഇതേ അപ്പസ്തോല പാരമ്പര്യവും ആ പാരമ്പര്യത്തിന്റെ പിൻ തുടർച്ച അവകാശികൾ എന്നു കണക്കാക്കുന്ന മേൽപ്പട്ടക്കാരന്റെ അഭാവവും ആയിരുന്നല്ലോ പ്രശ്‌നം.....ചരിത്രം പഠിക്കണം കെട്ടോ....)

കത്തോലിക്ക സഭകളുടെ വിശ്വാസപരമായ നിലനിൽപ്പിന്റെ ആവശ്യതകളിൽ ഒന്ന് അവർ ഏതെങ്കിലും ശിഷ്യന്മാരുടെ പിൻതലമുറക്കാരാണ് എന്നുള്ള വിശ്വാസമാണ് അഥവാ ചിന്താരീതിയാണ്. അതുകൊണ്ടു നമുക്ക് ഇഷ്ടപെട്ടാലും ശരി ഇല്ലെങ്കിലും ശരി, തോമാശ്ലീഹാ ഇവിടെ വന്നാലും ശരി വന്നില്ലെങ്കിലും ശരി അദ്ദേഹത്തിൻറെ പിന്തുടർച്ച നമ്മൾ അവകാശപ്പെടുന്നു എന്നുള്ളത് കത്തോലിക്ക സഭയുമായുള്ള നമ്മുടെ ഐക്യത്തിന് ആവശ്യമാണ്. ചുരുക്കി പറഞ്ഞാൽ കത്തോലിക്ക സഭ ശ്ലിഹികമാണ് . അത് 12 അപ്പസ്തോലന്മാർ ആകുന്ന അടിസ്ഥാനത്തിൽ പണിയപ്പെട്ടതാണ് ( മൂലക്കല് ക്രിസ്തു തന്നെ കെട്ടോ) അതുകൊണ്ട് അങ്ങനെയും ഇങ്ങനെയൊന്നും അതിനെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട....

*
2. വേലയും കൂലിയും

വേല ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണെന്ന് സുവിശേഷകൻ പറയുന്നു. നാട്ടിൽ ഇപ്പ ജോലിക്കാരുടെ വേതന സമരമാണല്ലോ മുഖ്യ ചർച്ച. പിരിച്ചു വിടപ്പെട്ട കമ്പനി തൊഴിലാളികൾ ഓഫീസിനു മുന്നിൽ സമരം നടത്തുന്നു, കേറാൻ അളില്ലാത്തതിന്റെ പേരിൽ പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സമരം , പിന്നെ വേതനം കൂട്ടി കിട്ടാൻ മാലാഖമാരുടെ‍ സമരം... ഒപ്പം തങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടു ചർച്ചകളും തർക്കങ്ങളും സമരങ്ങളും എല്ലാ തൊഴിൽ മേഖലയിലും നടക്കുന്നുണ്ട് ... തൊഴിലാളി ഐക്യം സിന്ദാബാദ്...

സുവിശേഷത്തിലെ ഈശോ പറയുന്ന കാര്യം ജോലി ചെയ്യുന്നവൻ ആഹാരത്തിന് അർഹനാണ് എന്നുള്ളതാണ് . ഒരുകാലത്ത് ആഹാരവും കൂലിയും ഏറെക്കുറെ ഒന്നായിരുന്നു . നമ്മുടെ നാട്ടിൽ പണിയെടുക്കുന്നവന് ഒരു പറ നെല്ല് , ഒരു ചാക്ക് അരി എന്നിങ്ങനെ കൂലി കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്ന് പറഞ്ഞാൽ അവനു ആഹാരം ഉറപ്പാക്കുക. കഞ്ഞി കുടിച്ചു പോകാനുള്ള വക അതാണ് അവൻറെ കൂലി.
എന്തുതന്നെയായാലും കാലം മാറി ..കൂലി കൊടുക്കുക എന്നുള്ളത് വെറും ആഹാരത്തിനുള്ളത് മാത്രമല്ല . ഒരു ചിന്തയിൽ മാറ്റം വന്നു. മനുഷ്യന്റെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിർവരമ്പുകൾ ഇല്ലാത്തതിനാൽ കിട്ടുന്ന കൂലി ഒന്നിനും തികയാതെയും വന്നു.. അതിൽ തെറ്റൊന്നുമില്ല.

എന്നാലും അടിസ്ഥാനപരമായിട്ട് കൂലി ആഹാരം തന്നെയാണ്. എന്ന് പറഞ്ഞാൽ ഒരുവന് ജീവിക്കാനായിട്ടുള്ള സാധ്യത ഉറപ്പാക്കുക.
ജോലിക്കാരന്റെ കൂലി ഔദാര്യമല്ല അവൻറെ അവകാശമാണ് എന്ന് പൗലോസ് ശ്ലീഹ പറയുന്നുണ്ട് (റോമാ 4:4) കത്തോലിക്കാ സഭയും ഇതേ ആശയം മുന്നോട്ടു വക്കുന്നു.( ലെയോ പതിമൂന്നാമന് മാർപ്പാപ്പ യുടെ _Rerum novarum_പോലുള്ള ചാക്രിക ലേഖങ്ങൾ ഈ ആശയം ഊന്നി പറയുന്നു)
എന്ന് പറഞ്ഞാൽ പണി ചെയ്യുന്നവന് കൂലി കൊടുക്കാനായി മടി കാണിക്കരുത്. പാടത്ത് പണിയുന്നവനും പറമ്പിൽ പണിയുന്നവനും ഓഫീസിൽ പണിയുന്നവനും ആശുപത്രിയിൽ പണിയുന്നവനും ന്യായമായ വേതനം നൽകുക.

(പക്ഷേ ഇവിടെ പ്രശ്നം, അർഹിക്കുന്നതിൽ കൂടുതൽ കൂലി ഒരു കൂട്ടർ ആവശ്യപ്പെടുന്നു എന്നുവന്നാൽ (അതിനെ ആവശ്യമായല്ല, ആർത്തിയായേ പരിഗണിക്കാൻ കഴിയുള്ളൂ .പോട്ടെ സാരമില്ല...) ഏതാണ് ന്യായമായ വേതനം ഏതാണ് അന്യായമായ വേതനം എന്നൊക്കെ സംശയമുള്ള ഇടങ്ങളിൽ അതു നിശ്ചയിക്കേണ്ടത് ഭരിക്കുന്ന സർക്കാർ തന്നെയാണ് എന്നതിൽ സംശയമില്ല...)

ജോലി ചെയ്യുന്നവന് അവൻറെ ആഹാരത്തിനുള്ള വക ഉറപ്പാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ് (പക്ഷേ അവൻ കഴിക്കുന്നത് എന്നും മട്ടൻ ബിരിയാണിയും KFC ചിക്കനും ആണെകിൽ എന്തു ചെയ്യും അല്ലേ....??)
അതുകൊണ്ടു മാന്യമായ തൊഴിൽസാധ്യതകളും വേതന വ്യവസ്ഥകളും ഉറപ്പാക്കുക എന്നതേ ഈ കാര്യത്തിൽ പറയാനൊക്കൂ ...

നമ്മുടെ വീട്ടിലും സ്ഥാപനങ്ങളിലും പണിയുന്നവരുടെ ന്യയമായ അവശ്യങ്ങളെ പരിഗണിക്കുക. അതേസമയം ആർത്തി കാണിച്ചിട്ടുള്ള തൊഴിലാളി മുന്നേറ്റങ്ങളെ ചെറുക്കുക....
ഓർക്കുക കൂലി അടിസ്ഥാനപരമായി അവന്റെ ആഹാരമാണ്.... അന്നമാണ് ഉന്നം...

3. സമാധാനമില്ലാത്ത ഭവനങ്ങൾ

ഈശോ ശിഷ്യന്മാർക്ക് നൽകുന്ന ഉപദേശങ്ങൾ ഒന്ന് അവർ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ ആ വീടിന് സമാധാനം ആശംസിക്കണമെന്നും ആ വീട് സമാധാനം അർഹതപ്പെട്ടതാണെങ്കിൽ സമാധാനം അവിടെ നിലനിൽക്കും എന്നുമാണ്. സമാധാനം എന്നുള്ളതിന്റെ ഹീബ്രു പദം Shalom എന്നാണ്. ആ വാക്കിനു സുസ്ഥിതി ( A state of well being) എന്ന അർത്ഥം കൂടിയുണ്ട്. നമ്മുടെ കുടുംബങ്ങളിലെ സമാധാനം നഷ്ടപ്പെട്ടുപോകുന്ന ഒരു അന്തരീക്ഷമാണ് നിലവിലുള്ളത്. വഴക്ക്, മത്സരബുദ്ധി, വാശി, സംശയം, ദേഷ്യം, ഈഗോ, ഇങ്ങനെ പല കാര്യങ്ങൾ കൊണ്ടും നമ്മുടെ ഭവനത്തിനകത്തെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുത്താൽ കുടുംബ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാങ്ങളിൽ ഒന്നു കേരളമാണ് എന്നോർക്കാണം. ഭാര്യയെ കൊന്നു കുഴിച്ചു മൂടുന്ന ഭര്ത്താവ്, ഭർത്താവിനെ കാമുകന്റെ സഹാത്തോടെ കൊല്ലുന്ന ഭാര്യ, കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്നു കളഞ്ഞ 'അമ്മ ഇങ്ങനെ നീണ്ടു പോകുന്ന പത്ര വാർത്തകൾ സമാധാനം നഷ്ടപ്പെടുന്ന കുടുംബ ബന്ധങ്ങൾക്ക് ഉത്തമ ഉദാഹരണങ്ങൾ മാത്രമാണ്. നഷ്ടപ്പെട്ടുപോയ സമാധാനം വീണ്ടെടുക്കുക എന്നുള്ളതാണ് ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിൽ ചെയ്യാൻ ആയിട്ടുള്ള ഒരു നന്മ . ഭാര്യയും ഭർത്താവും തമ്മിൽ മക്കളും മാതാപിതാക്കൾ തമ്മിൽ പഴയ തലമുറയും പുതിയ തലമുറയും തമ്മിൽ സഹോദരന്മാർ തമ്മിലുള്ള ബന്ധങ്ങളിലെ അകൽച്ചക്കു കാരണം പണ്ടു ചെയ്തു പോയ ഒരു കാര്യം അല്ലെങ്കിൽ പറഞ്ഞുപോയ ഒരു വാക്ക് ഇതൊക്കെ ആയിരിക്കും . അതൊക്കെ ഒന്നു മറക്കാനും പൊറുക്കാനും തയ്യാറാവുക. നമ്മുടെ വീടിൻറെ അകത്തെ നഷ്ടപ്പെട്ടു പോയികൊണ്ടിരിക്കുന്ന സമാധാനം വീണ്ടെടുക്കുക.

വീട്ടിൽ കയറി ചെല്ലുമ്പോൾ. സമാധാനം ആശംസിക്കണം എന്നാണ് ഈശോ പറയുന്നത്. എന്താണ് ഈ സമാധാനം?
പൗലോസ് ശ്ലീഹ പറയുന്നുണ്ട് "അവൻ (ക്രിസ്തു) നമ്മുടെ സമാധാനമാണ്" (എഫേ 2:14). അതായത് സമാധാനം ആശംസിക്കണം എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം ഈശോയെ കൊടുക്കണം എന്നാണ്. എൻറെ ഭവനത്തിൽ ഈശോ ഉണ്ടെങ്കിൽ അവിടെ സമാധാനം ഉണ്ടാകും . നമ്മുടെ കുടുംബങ്ങളിൽ സമാധാനം നഷ്ടപ്പെട്ടുപോകുന്നു എന്നതിനർത്ഥം ഈശോയുടെ സാന്നിധ്യത്തിൽ കുറവ് വരുന്നുണ്ട് എന്നാണ്. പണ്ട് നമ്മുടെ വീടുകള് പുറത്ത് ' ഈശോ ഈ കുടുംബത്തിന്റെ നാഥൻ' എന്ന് എഴുതി വയ്ക്കാറുണ്ട് . അത് ചുമരിലെ എഴുത്ത് മാത്രമായി ഒതുങ്ങി പോകാതെ നമ്മുടെ വീടിൻറെ അകത്ത് തമ്പുരാന് അർഹമായ ഒരു സ്ഥാനം കൊടുക്കാൻ തയ്യാറാകുമ്പോൾ ആ ഭവനങ്ങളിൽ സമാധാനം താനെ വന്നു കൊള്ളും. അതല്ല എങ്കിൽ എത്രയേറെ പരിശ്രമിച്ചാലും സമാധാനം ഉണ്ടാകില്ല .

ചോദ്യവും ഉത്തരവും

ഇസ്രായേയിൽ ശരിക്കും എത്ര ഗോത്രങ്ങൾ ഉണ്ട് അവ ഏവ?

യാക്കോബിന് 12 ആൺ മക്കൾ (ഒരു മകൾ കൂടി ഉണ്ട് കെട്ടോ...) അവരുടെ തലമുറയാണ് 12 ഗോത്രങ്ങളായി കണക്കാക്കുന്നത്. റൂബൻ, ശിമയോൻ, ലേവി, യൂദാ, ഇസാക്കാർ, സെബൂലൂൺ ദാൻ നഫ്താലി, ഗാദ്, ആഷേർ ,ജോസഫ് ബെഞ്ചമിൻ
ഇവരാണ് ആ 12 പേർ.

പക്ഷെ ഇവിടെ ഒരു പ്രശ്‌നം ലേവി ഗോത്രത്തെ പലപ്പോഴും കണക്കിൽ പെടുത്താറില്ല. അവർക്ക് പ്രത്യകിച്ചു ഒരു ഭൂമി (Territory) ഇല്ല , അവരുടെ എണ്ണസംഖ്യ എടുക്കില്ല, അവർക്ക് പ്രത്യകിച്ചു ഓഹരി ഇല്ല,(കർത്താവാണ് അവരുടെ ഓഹരി) യുദ്ധത്തിന് അവരെ കൊണ്ട് പോകില്ല... അപ്പോൾ പിന്നെ 11 ഗോത്രങ്ങളെ ഉള്ളൂ..

അതുകൊണ്ട് 12 എന്ന നമ്പർ നില നിർത്താനായി അവർ ഒരു സൂത്രം ചെയ്തു. അവർ ജോസഫിന്റെ ഗോത്രത്തെ അയാളുടെ മക്കളുടെ പേരിൽ രണ്ടായി വിഭജിച്ചു. എഫ്രായീം and മനാസെ. (ഇതിൽ മനാസെയുടെ മക്കൾ ആണ് ഇൻഡ്യയിൽ നോർത്ത് ഈസ്റ്റ് ൽ നിന്നു കണ്ടെത്തിയത്.) ആ രണ്ടു ഗോത്രങ്ങൾ യോക്കോബിന്റെ 12 മക്കളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു.

അങ്ങനെ പറയുമ്പോൾ

യാക്കോബിന്റെ 12 മക്കൾ - 12 ഗോത്രങ്ങൾ

അതിൽ ലേവി കുറച്ചാൽ - 11

പകരം ജോസഫിന്റെ 2 മക്കൾ കൂടിയാൽ - 12

ലേവിയും ജോസഫിന്റെ മക്കളും (Ephrayim & Manasse) കൂട്ടിയാൽ - 13 ഗോത്രങ്ങൾ എന്നു വേണേൽ പറയാം..