SUNDAY PULPIT › HOMILIES & RESOURCES

ശ്ലീഹക്കാലം 01

Homilies, reflections and PDF documents

10 accordion sections
▤Homily 01 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 02 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 03 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 04 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 05 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 06 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 07 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 08 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 09 - John 16:5-15⌄

If the PDF does not appear, open it in a new tab.

▤Homily 10 - John 16:5-15⌄
ശ്ലീഹാക്കാലം ഞായർ 1⃣
യോഹന്നാൻ 20:19-23


പെന്തക്കൊസ്ത തിരുന്നാൾ

Historical Background

യഹൂദർക്ക് പ്രധാനമായും 3⃣ തിരുനാളുകളാണ്‌ ഉണ്ടായിരുന്നത്.
1.പെസഹ ( Pesaha)
2. പെന്തക്കോസ്ത ( Shavuot) 3.കൂടാരപ്പെരുന്നാൾ (Sukkoth)

പെന്തക്കോസ്ത എന്നത് ഒരു വിളവെടുപ്പ് തിരുനാൾ ആയിരുന്നു. ആദ്യം ഫലത്തിന്റെ തിരുന്നാൾ എന്നും അതു അറിയപ്പെട്ടിരുന്നു. പെസഹാ തിരുന്നാളിന് ശേഷം 7⃣ആഴ്ച്ച കഴിഞ്ഞിട്ടാണ് ഇത് ആഘോഷിച്ചിരുന്നത്. പെന്തകോസ്ത എന്ന വാക്കിന്റെ അർത്ഥം 50ആം നാൾ എന്നാണ്.

ഇസ്രായേൽ ജനം ഈജിപ്തിൽ നിന്നും പുറപ്പെട്ടു 5⃣0⃣ആം ദിവസം ആണ് ദൈവം അവരുമായി സീനായി ഉടമ്പടി ഉണ്ടാക്കിയത് എന്ന ഒരു വിശ്വാസവും ഉണ്ട്. ഇതിന്റെ ഓർമ കൂടി ആണ് ഈ തിരുന്നാൾ.

ക്രിസ്ത്യാനികളായ നമ്മളെ സംബന്ധിച്ചിടത്തോളം പെന്തകോസ്ത എന്ന് പറയുന്നത് ഈശോയുടെ ഉത്ഥാനത്തിനു ശേഷം അൻപതാം ദിവസം ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിയ വന്നതിന്റെ ഓർമയാണ്.
ക്രിസ്തീയ വിശ്വാസ പ്രകാരം പ. ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തി ആണ് പരിശുദ്ധതമാവ്.

Interpretation

ഇന്നത്തെ വായനകൾ എല്ലാം തന്നെ പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടാണ്. ആദ്യത്തെ വായനയിൽ ഉല്പത്തി പുസ്തകത്തിൽ ജീവശ്വാസം ദൈവമായ കർത്താവ് മനുഷ്യന്റെ നാസാ രധ്രങ്ങളിലേക്ക് ഊതി എന്നു സൂചിപ്പിക്കുന്നു. രണ്ടാം വായനയിൽ ജോബ് പറയുന്നത് സർവ്വശക്തന്റെ ശ്വാസം തനിക്ക് ജീവൻ നൽകി എന്നാണ്. മൂന്നാം വായന അപ്പസ്തോലന്മാരുടെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് അഗ്നി നാവുകളുടെ രൂപത്തിൽ ശിഷ്യന്മാരുടെയും മാതാവിനെയും ഇറങ്ങിവന്നത് വിവരിക്കുന്നു.
സുവിശേഷത്തിൽ ആകട്ടെ ഈശോ ശിഷ്യന്മാരുടെ മേൽ നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു. യോഹന്നാന്റെ പെന്തകോസ്‌ത എന്നാണ് ഈ സുവിശേഷ ഭാഗം അറിയപ്പെടുന്നത് തന്നെ

1. തീ പിടിച്ചവർ*

ഷെക്കയ്ന ടെലിവിഷനിൽ ഉണ്ടായിരുന്ന ഒരു പരമ്പരയായിരുന്നു 'തീപിടിച്ച ആത്മാക്കൾ'. അതായത് ഈശോയ്ക്ക് വേണ്ടി കത്തിജ്വലിച്ചു ഏതാനും അത്മായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന പരമ്പര . ഗാന രചയിതാവു ബേബി ജോണ് കലയന്താനി, ഫിയത്ത് മിഷൻ ആരംഭകൻ സ്വീറ്റ്ലി അങ്ങനെ പലരെയും അതിലൂടെ പരിചയ പ്പെടുത്തി തന്നു.
സത്യത്തിൽ ഈശോയ്ക്ക് വേണ്ടി പരിശുദ്ധാത്മാവിനാൽ നിറഞ്ഞു തീക്ഷണതയാൽ ജ്വലിക്കുന്ന ഒത്തിരി മനുഷ്യന്മാരുണ്ട്. അവരെല്ലാവരും തന്നെ തീ പിടിച്ച ആത്മാക്കളാണ്.
പഴയ നിയമത്തിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ നീ എന്തെടുക്കുന്നു എന്നു ഏലിയ പ്രവാചകനോട് ചോദിച്ചപ്പോൾ '
" സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവിനെ പ്രതിയുള്ള തീക്‌ഷ്‌ണതയാല്‍ ഞാന്‍ ജ്വലിക്കുകയാണ്‌."
1 രാജാ 19 : 10
എന്നു പ്രവാചകൻ മറുപടി പറയുന്നുണ്ട്.

സത്യത്തിൽ പരിശുദ്ധന്മാവിനാൽ നിറഞ്ഞു ആത്മീയ തീക്ഷ്ണതയാൽ ജ്വലിക്കുവരായി മാറുക എന്നുള്ളതാണ് ഒരു ക്രൈസ്തവന്റെയും കടമ. (ഇമ്മടെ ഒരു ഇടവകയിലും കാണും ഇങ്ങനെ ഒന്നോ രണ്ടോ തീ പിടിച്ച ആത്മാക്കൾ അല്ലേ..?.) പൗലോസിന്റെ ഭാഷയിൽ പറഞ്ഞാൽ
"തീക്‌ഷ്‌ണതയില്‍ മാന്‌ദ്യം കൂടാതെ ആത്‌മാവില്‍ ജ്വലിക്കുന്നവരായി കര്‍ത്താവിനെ ശുശ്രൂഷിക്കുന്നവരവുക" റോമാ 12 : 11

നമ്മുടെ വിശ്വാസ/ ആത്മീയ തീക്ഷ്ണത കുറഞ്ഞു കൊണ്ടിരിക്കുന്നണ്ടോ എന്ന് ആത്മ പരിശോധന ചെയ്യുക. വെളിപാട് പുസ്തകം പറയുന്ന പോലെ ചൂടോ തണുപ്പോ ഇല്ലാത്തവരായി നമ്മൾ മറുന്നുണ്ടോ? നമ്മുടെ ജീവിതത്തിൽ, പ്രവർത്തന മേഖലകളിൽ, സ്നേഹത്തിൽ കുറച്ചും കൂടി ഒരു തീക്ഷണത് ഉണ്ടാവണം. ആത്മാവിനാൽ കത്തിജ്വലിക്കുവാൻ നമുക്കും പറ്റണം. അതിനു പ. ആത്മാവിന്റെ സാന്നിധ്യം നമ്മെ സഹായിക്കും. ഈ
ധ്യാന കേന്ദ്രങ്ങളിൽ പരിശുദ്ധാത്മാവിന്റെ പാട്ടുകൾ കേൾക്കുമ്പോൾതന്നെ നമുക്ക് ഒരു ഉഷാറു
വരാറില്ലേ .. ?
ദതു തന്നെ കാര്യം....
( ഉണർവിൽ വരം ലഭിക്കാൻ .....എന്നുള്ള പാട്ട് ആകട്ടെ.. അല്ലെങ്കിൽ "പെന്തക്കുസ്ത നാളിൽ ...." എന്ന ഗാനമാകട്ടെ അല്ലെങ്കിൽ "തീ പോലെ ഇറങ്ങണമേ..." എന്ന പാട്ട് ആകട്ടെ... ഇതൊക്കെ നമ്മൾ ഉച്ചത്തിൽ പാടുമ്പോൾ ഒരു 'പവർ' അങ്ങോട്ട് വരും... ദതാണ് ഈ പരിശുദ്ധാത്മാവ് എന്നൊക്കെ പറയുന്നത് അല്ലേ....) എന്തായാലും വിശ്വാസത്തിൻറെ കാര്യത്തിൽ ഭക്തിയുടെ കാര്യത്തിൽ
ഒരല്പം തീക്ഷ്ണത നമുക്കുണ്ടാവുക . ഈശോയ്ക്ക് വേണ്ടി തീ പിടിച്ച ആത്മാവായി മാറാൻ പ. ആത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.
എല്ലാം ചാരം മൂടി പോയി എന്നോർത്ത് സങ്കടപ്പെടേണ്ട, കനൽ ഉള്ളിലുണ്ടെകിൽ തൊട്ടാൽ പൊള്ളും... ഉള്ളിലെ ആത്മാവിന്റെ കനൽ ഊതി കത്തിക്കുക.


2. ബാബേൽ ഗോപുരം V/s പെന്തക്കൊസ്ത

പ്രത്യക്ഷത്തിൽ നോക്കുമ്പോൾ പരസ്പരം ബന്ധമില്ലാത്ത രണ്ട് സംഭവങ്ങളാണ് പഴയനിയമത്തിലെ ബാബേൽ ഗോപുര നിർമ്മാണവും പുതിയ നിയമത്തിലെ പെന്തക്കുസ്തയും. പഴയനിയമത്തിന് ബാബേൽ ഗോപുരം നിർമ്മിക്കുമ്പോൽ മനുഷ്യൻറെ ഭാഷ പരസ്പരം മനസ്സിലാകാതിരിക്കത്തക്കവിധം ദൈവം മനുഷ്യരെ ചിതറിച്ചു എന്നാണ് പറയുന്നത് പെന്തക്കുസ്ത ദിനത്തിൽ പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ പറയുന്ന ഭാഷ മനസിലാക്കാൻ തക്കവിധം ദൈവം മനുഷ്യരെ ഒന്നിപ്പിച്ചു.

പരസ്പരം ഭാഷാ മനസ്സിലാകാതെ പോകുന്നു എന്നൊരു അപകടം നമ്മുടെ ജീവിതത്തിലുണ്ട്.
അഹന്തയുടെ ബാബേൽ ഗോപുരം പരസ്പരം മനസ്സിലാകാതിരിക്കത്തക്ക വിധം നമ്മളെ ചിതറിച്ചു കളയുന്നുണ്ട്
വാശിയും ദേഷ്യവും മത്സര ബുദ്ധിയും ഈഗോയോ മൂലം നമ്മുടെ പല ബന്ധങ്ങളും ബാബേൽ ഗോപുരം പോലെ തകർന്നു വീഴുന്നു. നമ്മുടെ പല communication നും ശരിയായവിധം നടക്കുന്നില്ല.


ഭാര്യ എന്താണ് ഉദ്ദേശിച്ചത് എന്ന് ഭർത്താവിനു മനസ്സിലാകുന്നില്ല.

പിള്ളേര് പറയുന്നതിന്റെ ഗുട്ടൻസ് മാതാപിതാക്കൾക്ക്പിടികിട്ടുന്നില്ല.

മാതാപിതാക്കൾ എന്താണ് ഉപദ്ദേശിച്ചത് എന്ന് പിള്ളേർക്ക് പിടി കിട്ടുന്നില്ല.

വികാരിയച്ചൻ എന്ത് ഉദ്ദേശിച്ചു എന്നു ഇടവക ജനത്തിന് മനസ്സിലാകുന്നില്ല.

ജനം എന്താണ പറയുന്നത് എന്ന് അച്ചനും അത്ര പിടികിട്ടുന്നില്ല .

മെത്രാൻ അച്ചൻ പറയുന്നത് അച്ചന്മാർക്ക് മനസ്സിലാകുന്നില്ല.

അച്ചൻമാർ എന്താണ് പറയുന്നത് മെത്രാൻ അച്ചനും പിടികിട്ടുന്നില്ല.

പരസ്പരം മനസ്സിലാക്കുവാനുള്ള Medium of Communication അതാണ് ഭാഷ. ഭാഷാ മനസിലാകാതെ വരുന്നുണ്ടെകിൽ അതിൻറെ അർത്ഥം നമുക്ക് ഇടയിൽ ആത്മാവിന്റെ കുറവ് എവിടെയോ സംഭവിക്കുന്നുണ്ട് . അതുകൊണ്ടു പരസ്പരമുള്ള ഭാഷ മനസിലാക്കാൻ (ഭാഷാ വരത്തിനല്ല കെട്ടോ...) ആത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കണം.

*
3. പാറ്റാ പാർട്ടി

നാടു മുഴുവൻ പാറ്റ യെ കുറിച്ചാണ് സംസാരം.
മനസിലായില്ലേ...? യുവജനങ്ങൾ പണിയൊന്നുമില്ലാതെ പാറ്റയെപോലെ പെരുകുകയാണ് എന്നുള്ള സുപ്രീംകോടതി ജഡ്ജിയുടെ പരാമർശത്തിനെതിരായി അഭിജിത്ത് ദീപക് എന്ന് പറയുന്ന ചെറുപ്പക്കാരൻ ഇന്ത്യൻ പൊളിറ്റിക്സിനെതിരെ പരിഹാസ രൂപയാണ് ഇറക്കിയ ഒരു Virtual പാർട്ടിയാണ് . Cockroach Janatha Party അഥവാ പാറ്റ പാർട്ടി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് ദിവസങ്ങൾക്കകം പാർട്ടിയിൽ (Virtual) അംഗത്വം എടുത്തിരിക്കുന്നത്. കാര്യം സാങ്കൽപ്പികമാണെങ്കിൽ കൂടി ആ പാർട്ടിക്ക് കിട്ടിയ ജനപിന്തുണ യും അതിൻറെ followers എണ്ണത്തിന്റെ വളർച്ച എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു.
ഒരു വ്യക്തി ആരംഭിച്ച ഈ പ്രസ്ഥാനനത്തിനു ലക്ഷകണക്കിന് ഫോളോവേഴ്സ് ഉണ്ടാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഒന്നോർത്തൽ തോന്നും പണ്ട് പെന്തക്കോസ്തയിൽ സംഭവിച്ചതും ഇത് തന്നെയാണ്. ക്രിസ്തു എന്ന വ്യക്തി തുടങ്ങി 12 ശിഷ്യന്മാരിൽ തുടർന്ന ഒരു ചെറിയ പ്രസ്ഥാനം പിന്നെ പെന്തക്കോസ്തയ്ക്ക് ശേഷം അങ്ങു കേറി കൊളുത്തി... പിന്നീടങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത വിധം സഭ എന്ന ആ പ്രസ്ഥാനം വളരുന്നതും ലക്ഷക്കണക്കിന് അല്ല കോടിക്കണക്കിനു followers പെന്തക്കോസതക്കു ശേഷം ഈ 12 പേർക്ക് ഉണ്ടാകുന്നതിനു ചരിത്രം സാക്ഷിയാണ്. അത് കേവലം പാറ്റ പാർട്ടി പോലെ സാങ്കല്പികം അല്ല മറിച്ച് യാഥാർഥ്യമാണ്. അവിടെ പാറ്റയല്ല പരിശുദ്ധാത്മാവാണ് പ്രവർത്തിച്ചത്. ആത്മാവിന്റെ പ്രവർത്തനമാണ് ഒരു വ്യക്തിയെയും പ്രസ്ഥാനത്തെ യും സഭയെയും വളർത്തുന്നത്. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് കേരള സഭ.

കേരളസഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലി വർഷമാണിത്. അതിൻറെ ആഘോഷങ്ങൾ ഈ മെയ് 1 , 2, 3 തീയതികളിൽ മുരിങ്ങൂര് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടന്നത് നമ്മൾ അറിഞ്ഞു കാണും. കേരള കത്തോലിക്കാ സഭയിലെ നിലവിലുള്ള പ്രമുഖരായ പലധ്യാന ഗുരുക്കന്മാരും, പിതാക്കന്മാരും വചന പ്രഘോഷകരും അതിൽ പങ്കെടുത്തിരുന്നു. (അതിൻറെ വീഡിയോസ് ധാരാളം You tube ൽ കിടക്കുന്നുണ്ട്). അവരെല്ലാവരും പറഞ്ഞ ഒരു പ്രധാന കാര്യം പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രവർത്തനവും സജീവമായി ഉള്ള ഒരു സഭയാണ് കേരള സഭ എന്നാണ്. അതിനു കാരണമായത്
കരിസ്മാറ്റിക് മുന്നേറ്റമാണ് എന്നാണ്. അതു ഒരു പരിധി വരെ സത്യമാണ്. (എതിർ അഭിപ്രായമുള്ളവർ ഉണ്ടാകാം കെട്ടോ). കേരളത്തിൽ സാധാരണ ജനങ്ങൾ ദൈവ വചനം വായിക്കുന്നതിനും പഠിക്കുന്നതിനും പ്രഘോഷിക്കുന്നതിനും ഒരു വലിയ പ്രചോദനമായത് ഈ മുന്നേറ്റമാണ്. ധാരാളം ദൈവ വിളികൾ നമ്മുടെ സഭകളിൽ നിന്നും ഉണ്ടാകുന്നതിനും നല്ല ആത്മായ നേതാക്കൾ വചന പ്രഘോഷണ രംഗത്തു വളർന്നു വരുന്നതിനും കുടുംബങ്ങളുടെ നവീകരണത്തിനും കേരള കത്തോലിക്കാ സഭയിൽ കരിസ്മാറ്റിക് പ്രസ്ഥാനം കാരണമായി. എന്നു പറഞ്ഞാൽ കേരളം പരിശുദ്ധാത്മാവിന്റെ പ്രത്യേക പ്രവർത്തന മണ്ഡലമായി മാറാൻ കരിസ്മാറ്റിക് മുന്നേറ്റം ഇടയാക്കി. അങ്ങനെ നോക്കുമ്പോൾ പ. ആത്മാവിൻറെ പ്രവർത്തനം ഏറ്റവും തീക്ഷണമായി നടന്നിരുന്ന /നടക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത് എന്ന് നിസംശയം പറയാം. ഇന്നും സാധാരണക്കാരായ മനുഷ്യരുടെ ആത്മീയ നവീകരണത്തിന്റെ ആശ്രയമായി ഉള്ളത് ഇത്തരത്തിലുള്ള ധ്യാനകേന്ദ്രങ്ങളെ തന്നെയാണ് എന്ന് നമുക്കറിയാം.( ഏത്...ഇമ്മടെ ജോർജ്‌ കുട്ടിയും കുടുംബവും വരെ പാറേ പള്ളിയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു എന്നല്ലേ പറഞ്ഞിരുന്നത്....) അതുകൊണ്ട് അത്തരത്തിലുള്ള ആത്മീയ നവീകരണ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുക.

പരിശുദ്ധാത്മാവിനു പ്രവർത്തിക്കാൻ കരിസ്മാറ്റിക് പ്രസ്ഥാനം ഒരു നിമിത്തമായി. അത്തരത്തിൽ ആത്മാവിനു പ്രവർത്തിക്കാനായിട്ടുള്ള ഒരു ഇടം ഒരുക്കി കൊടുക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. എൻറെ കുടുംബത്തിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ ആത്മാവിന് പ്രവർത്തിക്കാൻ ആയിട്ടുള്ള ഒരു സാധ്യത ഞാൻ ഒരു കൊടുക്കുന്നുണ്ടോ എന്ന് ഓരോരുത്തരും ആത്മ പരിശോധന ചെയ്യണം.
ഈ പരിപാടിയുടെ ഉത്ഘാടന വേദിയിൽ നമ്മുടെ സഭാ മേലധ്യക്ഷൻ പറഞ്ഞത് ആത്മാവിനാൽ നിറഞ്ഞ ശിഷ്യന്മാർ ലോകം മുഴുവൻ സുവുശേഷ പ്രഘോഷനത്തിനായി പോയി എന്നപോലെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ നമ്മൾ ഭാരതത്തിൽ സുവിശേഷ വേലക്കയി പോകണം എന്നാണ്. കരിസ്മാറ്റി പ്രസ്ഥാനത്തിൻറെ ഒരു ചെറിയ പതിപ്പ് എന്നൊക്കെ പറയാവുന്ന ജീസസ് യൂത്ത് യുവജനങ്ങളിൽ നിന്നും അത്തരത്തിലുള്ള ചില നല്ല മുന്നേറ്റങ്ങൾ ആത്മാവിൻറെ പ്രചോദനത്താൽ ഉണ്ടായിട്ടുണ്ട് എന്നുള്ളത് പ്രശംസനീയമാണ്. എന്തൊക്കെ പറഞ്ഞാലും അടിസ്ഥാനപരമായി ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന് തന്നെയാണ് ക്രൈസ്തവന്റെ വിളി. അതിനുള്ള ധൈര്യം നൽകുന്നത് പരിശുദ്ധാത്മാവാണ് എന്ന് നമുക്കറിയാമല്ലോ. നമ്മിലുള്ള ആത്മാവിന്റെ സാന്നിധ്യത്തെ ഉത്തേജിപ്പിക്കുക.

പിന്നെ ഒരു കാര്യം....

50 വർഷം കരിസ്മാറ്റി പ്രസ്ഥാനത്തിലൂടെ സഭയെ നയിച്ച പരിശുദ്ധത്മാവ് ഇനിയുള്ള ഒരു 50 വർഷം എങ്ങനെയാണ് ഈ സഭയിൽ പ്രവർത്തിക്കാൻ പോകുന്നത് എന്ന് നമുക്ക് കാത്തിരുന്നു കാണാം. Let us wait and see....

ചോദ്യവും ഉത്തരവും

വി. ഗ്രന്ഥത്തിൽ പ. ആത്മാവിന്റെ പ്രധാന പ്രതീകങ്ങൾ ഏവ?

1. പ്രാവ്: മത്തായി 3:16 സമാധാനത്തെയും പരിശുദ്ധിയെയും സൂചിപ്പിക്കുന്നു.

2.അഗ്‌നി;
- അപ്പ 2:3- ദൈവിക ശക്തി, തീക്ഷണത് , പരിശുദ്ധി സൂചിപ്പിക്കുന്നു.
-
3. കാറ്റ് /ശ്വാസം -യോഹ :3:8, എസക്കിയേൽ 37:9- ജീവനെ സൂചിപ്പിക്കുന്നു

4. ജലം യോഹ 7:37-39- ശുദ്ധികരണം, ജീവിജലം

5. എണ്ണ-
1സമു 16:13 അധികാരഅടയാളം ,സൗഖ്യം, വിശുദ്ധിയുടെ അടയാളം,

ഹീബ്രു ഭാഷയിൽ ശ്വാസം , കാറ്റ് എന്നർത്ഥം വരുന്ന 'റൂഹാ' എന്ന വാക്കും ഗ്രീക്കിൽ സഹായകൻ,‍ കൗൺസിലർ, അഡ്വക്കേറ്റ് എന്നർത്ഥം വരുന്ന 'Paraclete'എന്ന വാക്കും പരിശുദാത്മവിനെസൂചിപ്പിക്കാൻ ഉപയോഗിക്കുന്നു


2. പ. ആത്മാവിന്റെ ദാനങ്ങളും ഫലങ്ങളും വരങ്ങളും ഏവ?

പരിശുദ്ധആത്മാവിന്റെ
7⃣ ദാനങ്ങൾ

ജ്ഞാനം , ബുദ്ധി
അറിവ്, ആലോചന, ആത്മ ശക്തി, ഭക്തി ദൈവഭയം

1⃣2⃣ഫലങ്ങൾ
സ്നേഹം, സന്തോഷം, സമാധാനം, ദീർഘശാന്താത, ക്ഷമ, വിനയം, വിശ്വസം, നന്മ, മധുരശീലം, കരുണ, ഇന്ദ്രിയ നിഗ്രഹം, കന്യാത്വം

9⃣വരങ്ങൾ

ബുദ്ധി വരം,
അറിവിന്റെ വരം,
വിശ്വാസ വരം,
ഭാഷ വരം,
അത്ഭുത പ്രവർത്തന വരം, രോഗശാന്തി വരം,
പ്രവചന വരം,
വിവേചന വരം,
വ്യാഖ്യാന വരം