SUNDAY PULPIT › HOMILIES & RESOURCES

ഏലിയാ-സ്ളീവാ-മൂശ 03

Homilies, reflections and PDF documents

9 accordion sections
▤Homily 01 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 02 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 03 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 04 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 05 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 06 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 07 - Matthew 13:24-30⌄

If the PDF does not appear, open it in a new tab.

▤Homily 08 - Matthew 17:14 - 21⌄
ഏലിയാ സ്ലീവ മൂശാക്കാലം ഞായർ 3
മത്തായി 17:14 - 21

Biblical Background

സമാന്തര സുവിശേഷങ്ങളിൽ (മത്തായി, മർക്കോസ്, ലൂക്കാ) മൂന്നിലും കാണുന്ന ഒരു അത്ഭുതം ആണിത്.
ഈ മൂന്നു സുവിശേഷത്തിലും ഈശോയുടെ രൂപാന്തരീകരണ ത്തിന് ശേഷം ഉടൻതന്നെ സംഭവിക്കുന്ന കാര്യമായിട്ടാണ് ഈ അത്ഭുതത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പക്ഷേ ഈശോയുടെ രൂപാന്തരീകരണത്തിനു സാക്ഷിയായി മാറിയിട്ടും കൂടി ശിഷ്യന്മാർക്ക് ഉണ്ടായ വിശ്വാസ ക്ഷയത്തെ സൂചിപ്പിക്കാൻ വേണ്ടി കൂടിയായിരിക്കണം ഇപ്രകാരം രണ്ട് സംഭവങ്ങൾ സുവിശേഷകന്മാർഅടുത്തു തന്നെ ചേർത്തു വച്ചതു.

Interpretation

1. Problem:

തീയിലും വെള്ളത്തിലും വീഴുന്ന തലമുറ

ഒരു അപ്പൻ ‍തന്റെ മകന്റെ‍ ദുരവസ്ഥയെക്കുറിച്ച് വിവരിക്കുന്നത് അവന്റെ അസുഖം അവനെ തീയിലും വെള്ളത്തിനും വീഴിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ആണ്.
. (ലൂക്കാ സുവിശേഷകൻ പറയുന്നത് അത് പുള്ളിക്കാരന്റെ ഏകമകനാണ് എന്നാണ്.)
'തീ' ചൂടാണ് (Hot) ആണ് . സത്യത്തിൽ 'ചൂടുള്ള' ചില കാഴ്ചകളിലും ചില 'വെള്ളമടി' കമ്പനികളിലും വീണു പോകുന്ന ഒരു ചെറുതലമുറയാണ് നമുക്കു ചുറ്റും. നമ്മുടെ യുവജനങ്ങൾ അപകടകരംവിധം ഇത്തരത്തിലുള്ള 'ചൂടിലും' 'തണുപ്പിലും' ആവശ്യത്തിലധികം വീണുകൊണ്ടിരിക്കുന്നു. എന്നു വച്ചാൽ നമ്മുടെ കുട്ടികൾ, യുവ തലമുറ ലഹരിക്കും മറ്റു ദുശീലങ്ങൾക്കും വളരെ അടിമപ്പെട്ടി രിക്കുന്നു. അതു കിട്ടാതെ ഇരിക്കുമ്പോൾ അപ്സമാരത്തെക്കാൾ വലിയ reaction അവർ കാണിക്കുന്നുമുണ്ട്.
മർക്കോസിന്റെ സുവിശേഷത്തിലെ വിഭാഗം വിവരിക്കുമ്പോൾ കുട്ടിയുടെ അസുഖം എന്നുമുതലാണ് തുടങ്ങിയത് എന്ന് ചോദിക്കുമ്പോൾ 'ശൈശവം '( From Childhood onwards) മുതൽ എന്ന് പറയുന്നുണ്ട്. എന്നുവച്ചാൽ നമ്മുടെ പിള്ളേരുടെ പല അസുഖങ്ങളും കുട്ടിക്കാലം മുതലേ ഉള്ളതാണ്. ദേഷ്യം, Mobile & Internet Games adiction, Porn adiction etc. പക്ഷേ നമ്മൾ അതു ശ്രദ്ധിക്കില്ല. പിന്നെ ആകെ പ്രശനം ആകുമ്പോൾ മാത്രമാണ് നമ്മൾ അതു ഇത്ര ഗൗരവം ആണെന്ന് അറിയുന്നത്. അതുകൊണ്ടു കുട്ടികളുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധയുള്ളവരാവുക.

2. Solution :

മക്കളെ ഈശോയുടെ അരികിൽ കൊണ്ടുവരിക

പിശാശ് ബാധിതന്റെ അപ്പന്റെ അടുത്ത് ഈശോ പറയുന്നത് "അവനെ എൻറെ അടുക്കൽ കൊണ്ടുവരിക" എന്നുള്ളതാണ്.എന്നു വച്ചാൽ പൈശാചികമായ ചില ബന്ധങ്ങളിൽ നിന്നും ചില ദുശീലങ്ങളിൽ നിന്നും നമ്മുടെ മക്കളെ മോചിപ്പിക്കാൻ ആയിട്ടുള്ള ഒരു പോംവഴി എന്നു പറയുന്നത് അവരെ തമ്പുരാന്റെ അടുക്കൽ കൊണ്ടുവരിക എന്നുള്ളതാണ്. നമ്മൾ അവരെ സ്കൂളിലും ട്യൂഷൻ ക്ലാസിലും ജിമ്മിലും ‍കരോട്ട ക്ലാസിലും ‍നൃത്ത ക്ലാസിലും ഡോക്ടറുടെ അടുത്തും കൗൺസിലിങ്ങിനും കൊണ്ടാക്കും. പക്ഷേ പല പ്രശ്നങ്ങൾക്കും യഥാർത്ഥ പരിഹാരം തമ്പുരാന്റെ അടുത്തേക്ക് അവരെ കൊണ്ടു വരിക എന്നുള്ളതാണ്. പള്ളിയിൽ, കുർബാനയ്ക്ക്, ദിവ്യകാരുണ്യ ആരാധനയ്ക്ക്,
കുമ്പസാരത്തിന്, ധ്യാനത്തിന് അവരെ കൊണ്ടുവരിക. പലപ്പോഴും അവർക്ക് ദൈവസന്നിധിയിൽ വരാൻ മടിയായിരിക്കും. സുവിശേഷത്തിൽ പറയുന്നത് കുട്ടിയുടെ പിതാവാണ് അവനെ ഈശോയുടെ മുമ്പിലേക്ക് എത്തിച്ചത് . എന്ന് പറഞ്ഞതുപോലെ നമ്മുടെ മക്കളെ തമ്പുരാൻറെ അടുത്തെത്തിക്കുവാൻ ആയിട്ടുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ് അത് മറക്കരുത്. അവർക്കുവേണ്ടി തമ്പുരാന്റെ മുൻപിൽ പ്രണമിച്ചു , കരഞ്ഞു പ്രാർത്ഥിക്കുക. അതു അപ്പനായാലും‍ ശരി അമ്മയായാലും‍ ശരി. ഓർക്കുക മോനിക്ക എന്ന ഒരമ്മയുടെ വർഷങ്ങളോളം കണ്ണീരൊഴുക്കിയ പ്രാർത്ഥനയുടെ ഫലമാണ് വി. അഗസ്റ്റിൻ എന്ന മകൻ.

*3. Therapy

ശാസന നല്ലതാണ്....!!!

അപസ്മാര രോഗവുമായി അതുമല്ലെങ്കിൽ പിശാചു ബാധയുമായി തന്റെ അടുത്ത് കൊണ്ടു വന്ന ആ മകനെ ഈശോ 'ശാസിച്ചു' എന്നാണ് സുവിശേഷം പറയുന്നത്. ചില രോഗങ്ങൾ മാറുവാൻ, ബാധ വിട്ടേച്ചു പോകുവാൻ നല്ല ശാസന ആവശ്യമാണ് കർത്താവിനു നല്ലപോലെ അറിയാമായിരുന്നു. രോഗ സൗഖ്യത്തിനു ഇമ്മടെ കർത്താവ് പല തെറാപ്പികളും ഉപയോഗിക്കാറുണ്ട്. സ്പർശിക്കുന്നു,.. ചെളി പുരട്ടുന്നു...., നടക്കാൻ പറയുന്നു... , വിരൽ ഇടുന്നു....അങ്ങനെ പല methods കർത്താവ് ഉപയോഗിക്കുന്നു. 'ശാസന'( rebuked) എന്ന തെറപ്പിയാണ് പുള്ളി ഇവിടെ ഉപയോഗിച്ചത്.

നമ്മുടെ മക്കൾ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശാസനയും ഇച്ചിരി തല്ലും ഒക്കെ കിട്ടി വളരുന്നത് നല്ലതാണ്. അങ്ങനെ കിട്ടി വളർന്ന മക്കൾ കുറെ കൂടി പെരുമാറ്റത്തിലും ജീവിതത്തിലും മെച്ചപ്പെട്ടവരാണ് എന്നുള്ള മുതിർന്ന തലമുറയുടെ ഒരു നിരീക്ഷണമുണ്ട് . (അത് മുഴുവൻ ശരിയാണെന്ന് എന്ന അഭിപ്രായമില്ല എങ്കിൽപോലും അതിൽ കുറച്ചു ശരിയുണ്ട്.... അല്ലേ..?)
ഗുരുക്കന്മാരുടെ കയ്യിൽ നിന്നും മാതാപിതാക്കളുടെ കയ്യിൽ നിന്നുമൊക്കെ (വേണ്ടി വന്നാൽ വികരിയച്ഛന്റെ കയ്യിൽ നിന്നും..)
ഇത്തിരി ചീത്ത കേൾക്കുന്നത് ഇമ്മടെ പിള്ളേരുടെ ചില ദുശീലങ്ങൾ ചില ദുർഗുണങ്ങൾ ചില പിടിവാശികൾ ചില പൈശാചികമായ സ്വഭാവ ഗുണങ്ങൾ മാറുവാൻ ചിലപ്പോൾ ഉപകാരപ്രദമാകും. എന്ന് പറഞ്ഞാൽ ഒരുപാട് ലാളിച്ചും കൊഞ്ചിച്ചും പുന്നാരിച്ചും വളർത്തിക്കൊണ്ടുവരുന്ന മക്കൾ പലപ്പോഴും കൈവിട്ടു പോകുന്ന കാഴ്ച സുപരിചിതമാണ്. ഇച്ചിരി തല്ലും വഴക്കും ചീത്തയുമൊക്കെ കെട്ടു വളരുന്ന മക്കൾ പൊതുവേ നല്ലവരാകും എന്നുള്ള ചിന്ത മുതിർന്ന തലമുറ പങ്കു വയ്ക്കുന്നു. 'കുട്ടികളുടെ അച്ചടക്കത്തിനു വേണ്ടി വന്നാൽ അധ്യാപകൻ വടി എടുക്കുന്നതിൽ തെറ്റില്ല' എന്ന നമ്മുടെ ഒരു കോടതിയുടെ അടുത്തിടെ വന്ന നിരീക്ഷണം ഇതോടു കൂട്ടി വായിക്കാവുന്നതാണ്. 'നല്ല തല്ല് നാലു വാക്കിനേക്കാൾ ഗുണം ചെയ്യും' എന്ന് കാരണവന്മാർ പറയാറുണ്ട്. 'വടികൊണ്ട് ഒഴിയാത്ത പിശാചില്ല' എന്നും ഒരു ചൊല്ലുണ്ട് . (ചുമ്മാ ഇരിക്കട്ടെ..) എന്ന് പറഞ്ഞാൽ നമ്മുടെ പിള്ളേരുടെ ചില പൈശാചിക വാസനകളെ ഒഴിവാക്കാൻ കൃത്യസമയത്തുള്ള ശാസന ആവശ്യമാണ് എന്നുള്ളതാണ് എൻറെ ഒരു ഇത്.....(പിള്ളേരുടെ അടുത്തു മാത്രമല്ല ചിലപ്പ മുതിർന്നവരുടെ അടുത്തും ഈ തെറാപ്പി വേണ്ടി വരും...). കർത്താവിനു അതു നന്നായി അറിയാമായിരുന്നു. ഈശോ ശാസിച്ചു എന്നുള്ളതിന്റെ ഗ്രീക്ക് വാക്കിന്റെ (EPETIMESEN )
അർത്ഥം 'ശാസിച്ചു', (He Rebuked), താക്കീത് കൊടുത്തു (He Strictly warned) എന്നൊക്കെയാണ്. ഇത്തരം ശാസനയും താക്കീത് കൊടുക്കലും കുറച്ചൊക്കെ പിള്ളേർക്ക് ആവശ്യമുണ്ട്.
"നേര്‍വഴിവിട്ടു നടക്കുന്നവന്‍ കര്‍ക്കശമായ ശിക്‌ഷണത്തിന്‌ വിധേയനാകും;
ശാസനം വെറുക്കുന്നവന്‍ മരിക്കും."
സുഭാഷിതങ്ങള്‍ 15 : 10
▤Homily 09 - മത്തായി 24: 32-⌄

ഏലിയ -സ്ലീവ- മൂശാകാലം
ഞായർ 3
മത്തായി 24: 32-44

വായനകൾ

ഒന്നാം വായന സംഖ്യയുടെ പുസ്തകത്തിൽ നിന്നാണ് . മോവാബ് രാജാവായ ബാലാക്കിന്റെ നിർദ്ദേശപ്രകാരം ഇസ്രായേൽജനത്തെ ശപിക്കാനായി വന്ന ബയോറിന്റെ പുത്രൻ ബാലാം ദൈവ നിർദ്ദേശപ്രകാരം ഇസ്രായേലിനെ അനുഗ്രഹിക്കുന്നു. ബലാമിന്റെ പ്രവചനങ്ങളിൽ വരാനിരിക്കുന്ന സർവ്വനാശത്തെ കുറിച്ചുള്ള ചില താക്കീതുകളാണ് പ്രധാനമായും ഈ ഭാഗത്തുള്ളത്.

രണ്ടാം വായന സക്കറിയ പ്രവാചകൻ കർത്താവിൻറെ ദിനത്തെ കുറിച്ചുള്ള ഭീതികരമായ ചില ഓർമ്മപ്പെടുത്തൽ നല്കുന്നതാണ്.

ലേഖനത്തിലും പൗലോസ് ശ്ലീഹ സമയം പരിമിതമാണ് എന്ന് പറഞ്ഞുകൊണ്ട് കോറിന്തോസുകാരെ ഉദ്ബോധിപ്പിക്കുന്ന ഭാഗമാണ്.

ചുരുക്കി പറഞ്ഞാൽ മൂന്ന് വായനയിലും ലോകാവസാനത്തെ കുറിച്ചുള്ള ചെറിയ സൂചനകൾ ആണ് നൽകപ്പെട്ടിരിക്കുന്നത്.

Biblical Background

മത്തായുടെ സുവിശേഷം 24 അധ്യായം ഈശോ പറയുന്ന യുഗാന്ത്യ പ്രഭാഷണങ്ങളുടെ (Eschatological Discourse) ഭാഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു വെളിപാട് സാഹിത്യ ശൈലിയിലാണ് ( Apocalyptic Literature) എഴുതിയിരിക്കുന്നത്.
രണ്ടാമത് വായിച്ച ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിലെ ദർശനങ്ങളും ഈ ഒരു സാഹിത്യ ശൈലിയിൽ തന്നെ എഴുതപ്പെട്ടതാണ്.
(ഇമ്മടെ വെളിപാട് പുസ്തകത്തിൽ കാണുന്നതുപോലുള്ള ചില ദർശനങ്ങൾ- കുതിരയും കുതിരക്കാരനും ദൂതന്മാരും‍ മനുഷ്യപുത്രനും ആകാശവും മേഘവിതാനങ്ങളും പല ജീവികളും‍ ഇവിടെ കാണാം. (ഏതാണ്ട് ഒരു 'AVENGERS' Movie കാണുന്ന രീതിയിലുള്ള feeling ആയിരിക്കും ഈ വെളിപാട് സാഹിത്യത്തിൽ. ഒരു Science - Fiction Combo) . മത്തായിയുടെ സുവിശേഷം അധ്യായം 24 ന്റെ ആരംഭത്തിൽ ജെറുസലേമിന്റെ പതനത്തെക്കുറിച്ചും ദേവാലയത്തിന്റെ നാശത്തെക്കുറിച്ചും ഈശോ പ്രവചിക്കുന്ന സംഭവമാണ് പറഞ്ഞു തുടങ്ങുന്നത്. പക്ഷേ ഒന്നോർക്കുക മത്തായി ഈ ഭാഗം എഴുതുന്നതിനു (AD 80 - 85) മുൻപേ തന്നെ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു എന്നാണ് ചരിത്രത്തിൽ മനസ്സിലാക്കുന്നത്. (AD 70 First Jewish - Roman War ന്റെ സമയത്തു ദേവാലയം നശിപ്പിക്കപ്പെട്ടു). എന്നു വച്ചാൽ ഒരു കാര്യം നടന്നതിന് ശേഷമാണ് അത് നടക്കും എന്ന് ഈശോ മുൻപ് പറഞ്ഞിട്ടുള്ള കാര്യം മത്തായി രേഖപ്പെടുത്തുന്നത്.

Interpretation

1. കർത്താവിന്റെ ദിനം....!!!

നേപ്പാളിലെ പ്രളയം അക്ഷരാർത്ഥത്തിൽ നമ്മളെ ഞെട്ടിച്ചു കളഞ്ഞു. ആയിരക്കണക്കിന് ആളുകൾക്കാണ് ഒറ്റ ദിവസം കൊണ്ട് ജീവൻ നഷ്ടമായത്. തീർത്തും അപ്രത്യക്ഷമായ ഒരു സമയത്താണ്, (അത് മഴക്കാലം പോലും അല്ലായിരുന്നു എന്നോർക്കണം ) അത്തരമൊരു പ്രളയം സംഭവിക്കുന്നതും വൻ നാശ നഷ്ടം സംഭവിക്കുന്നതും. ഏറെക്കുറെ ഇതിനു സമാനമായ അനുഭവം 2018 നമുക്കും സംഭവിച്ചിരുന്നു . നോഹയുടെ കാലത്തു സംഭവിച്ചു എന്നു പറയുന്നപോലെ 2018 ഓഗസ്റ്റ് 15 വരെ നമ്മളും തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തു കൊടുത്തും തിരുനാളുകൾ ആഘോഷിച്ചും സ്വാതന്ത്ര്യദിനം ആഘോഷിച്ചുകൊണ്ടുമിരുന്നു . പക്ഷേ ആ ഒറ്റ ദിവസം കാര്യങ്ങൾ മാറിമറിഞ്ഞു. മഴ കനത്തു.., പുഴകൾ നിറഞ്ഞു, ഡാമുകൾ തുറന്നു ... നാട് മുഴുവനും പ്രളയത്തിലായി.... അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു . എന്ന് പറഞ്ഞാൽ തികച്ചും അപ്രതീക്ഷിതമായിട്ടുള്ള കാര്യങ്ങളാണ് പെട്ടെന്ന് സംഭവിക്കുന്നത്.

സുവിശേഷത്തിലെ ഈശോ പറയുന്നതും ഇപ്രകാരം ഒരു സംഗതിയാണ് അതായത് കർത്താവിൻറെ ദിനം (Day of the Lord) പ്രതീക്ഷിക്കാത്ത ദിവസത്തിൽ, സമയത്ത് വരും എന്ന് .
ലോകാവസാനത്തെ കുറിച്ചുള്ള ചിന്തകളാണ് വെളിപാട് ശൈലിയിൽ മത്തായി ശ്ലീഹ എഴുതിവെക്കുന്നത്.
കർത്താവിന്റെ ദിനം (Day of the Lord)അന്ത്യദിനം എതിനെക്കുറിച്ച് പഴയ നിയമത്തിൽ ചില പൊതുധാരണ ഉണ്ട്. അത് അന്ധകാരത്തിന്റെയും ഭീതിയുടെയും നാശത്തിന്റെയും ദിനമായിരിക്കും എന്നുള്ളതാന്. പ്രവാചകന്മാർ ആ ദിനത്തെ കുറിച്ചുള്ള ഭീതിജനകമായ വിവരണം കൊടുക്കുന്നുണ്ട്.
"സിംഹത്തിന്റെ വായില്‍നിന്നു രക്‌ഷപെട്ട്‌ കരടിയുമായി‍ കണ്ടുമുട്ടുന്നതു പോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്തു ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനം ഏല്‍ക്കുന്നതുപോലെയോ ആയിരിക്കും അത്‌" എന്നൊക്കെയാണ് ആമോസ് പ്രവാചകൻ പറയുന്നത്.
ആമോസ്‌ 5 : 19 ( നല്ല ബെസ്റ്റ് ഉദാഹരണം ആല്ലേ...) എന്തുതന്നെയായാലും ആ ദിനങ്ങൾ പേടിയും നാശവും നിറഞ്ഞതായിരിക്കും ഒരു ചിന്ത പഴയ നിയമത്തിൽ ഉണ്ടായിരുന്നു. ഏതാണ്ട് അത് തന്നെ പുതിയ നിയമത്തിലും പ്രതേകിച്ചു സുവിശേഷങ്ങളിൽ കാണാൻ പറ്റും. ഈശോയുടെ രണ്ടാമത്തെ ആഗമനത്തോട് ബന്ധപ്പെടുത്തിയാണ് സുവിശേഷകന്മാർ ആ ദിനത്തെ വിവരിക്കുന്നത്. കർത്താവിൻറെ ദിനം ( Day of the Lord) ഇന്നല്ലെങ്കിൽ നാളെ ആഗതമാകും . അതായത് ഇമ്മടെ കർത്താവായ ക്രിസ്തു ഇന്നല്ലെങ്കിൽ നാളെ ആഗതമാകും . അതിനു വേണ്ടി ഒരുക്കത്തോട് കൂടിയിരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം . (ഏതാണ്ട് ഇമ്മടെ നാട്ടിലെ power cut പോലെയാണ് കാര്യങ്ങൾ..... കറന്റ് എപ്പ പോകും എപ്പ വരും എന്ന് ആർക്കും അറിയത്തില്ല. KSEB യ്ക്ക് പോലും.... !!! അതുകൊണ്ട് ഒരു തീപ്പെട്ടിയും മെഴുതിരിയും അടുത്തു വച്ചു ഒരുങ്ങി ഇരിക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ...)

ഇനി ഈ ലോകാവസാനം കൃത്യമായി എന്നാണ് എന്ന് നമുക്ക് അറിയത്തില്ല എങ്കിൽ പോലും എന്തായാലും നമ്മുടെ മരണമാണ് നമ്മുടെ ഈ ലോകത്തെ അവസാനം എന്നു വേണേൽ പറയാം. അങ്ങനെ പറയുമ്പോൾ നമ്മുടെ മരണത്തിനുവേണ്ടി നമ്മൾ ഒരുങ്ങിയിരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.
അതായത് ജീവിത വ്യഗ്രതകളിൽ പെട്ട് നമ്മൾ ശ്രദ്ധ നഷ്ട്ടപ്പെട്ടു പോകാൻ ഇടവരരുത്. ശവസംസ്കാര ചടങ്ങിന് പാടുന്ന പാട്ടു പോലെ... "മങ്ങിയ വെളിച്ചത്തിൽ മാലാഖ‍ വന്നു വിളിച്ചു കഴിഞ്ഞാൽ പിന്നെ സമയം തെല്ലും കിട്ടത്തില്ല.. ദൂതൻ ‍നമ്മുടെ പ്രാർത്ഥന കേൾക്കണം എന്നുമില്ല... അതുകൊണ്ട് അല്പം ഒരുങ്ങി ജീവിക്കുവാൻ പരിശ്രമിക്കുക....

2. 'മാറാനാത്ത'‍‍

ഇന്ന് വായിക്കുന്ന സുവിശേഷ ഭാഗം വല്ലാത്ത ഒരു തർക്ക വിഷയമായിട്ട് ഇന്നും നിൽക്കുന്നു. ഈശോ രണ്ടാമത് വരും എന്നതിന്റെ സൂചനകളാണ് സുവിശേഷത്തിൽ കാണുക. പക്ഷേ അവൻ എപ്പോൾ അവരും എന്നുള്ളതാണ് സംശയം.? ആദ്യമ സഭ വിശ്വസിച്ചിരുന്നത് സ്വർഗത്തിലേക്ക് പോയ കർത്താവ് അധികം താമസിക്കാതെ തിരിച്ചു വരും എന്നാണ്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള രണ്ടാം വരവ് ( Immediate Parusia) അവർ പ്രതീക്ഷിച്ചിരുന്നു. അവർ അതിനായുള്ള 'കട്ട വെയിറ്റിംഗ്' ആയിരുന്നു. മാത്രമല്ല അവരുടെ പ്രധാനപ്പെട്ട പ്രാർത്ഥന 'മാറാനാത്ത' (Maran, Atha=Lord, Come) "കർത്താവേ വേഗം വരണമേ" എന്നാണ്. എന്നാൽ ഈശോയുടെ ഈ വരവ് നീണ്ടു പോയതുകൊണ്ടും അവനെ കണ്ട തലമുറ മരിച്ചു തുടങ്ങിയതുകൊണ്ടും ആണ് സത്യത്തിൽ ഇമ്മടെ ശിഷ്യന്മാർ ഈ സുവിശേഷങ്ങളും ലേഖനങ്ങളും ഒക്കെ എഴുതാൻ തന്നെ കാരണം. അപ്പോഴും അവർ ഈശോയുടെ രണ്ടാം വരവിനെ കുറിച്ചു എഴുതി വച്ചു എന്നു മാത്രം. അതുകൊണ്ട് കർത്താവ് വീണ്ടും വരും എന്നുള്ളത്തിൽ തർക്കമില്ല. നമ്മളെല്ലാവരും പ്രതീക്ഷിക്കുന്നത് സർവ്വശക്തിയോടെ മഹത്വത്തോടെ ‍‍ഒരു നാൾ അവൻ വരും എന്നു തന്നെയാണ്. എ .ആർ . റഹ്മാന്റെ ഒരു ഇൻറർവ്യൂയിൽ പുള്ളി പറയുന്നത് ഖുർആനിൽ പറയുന്നു 'ജീസസ് ക്രൈസ്റ്റ്' വീണ്ടും വരുമെന്ന്. അങ്ങനെ വന്നാൽ ഈശോയെ കാണാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് . എന്ന് പറഞ്ഞാൽ ക്രൈസ്തവ- ഇസ്ലാമിക മതഗ്രന്ഥ വിശ്വാസങ്ങളിൽ കർത്താവിൻറെ രണ്ടാമത്തെ ആഗമനം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഒരു സിൽമാ കഥ
Movie: Whistle down the Wind .

ഒരു മോഷ്ടാവ് എവിടെനിന്നോ മോഷണം നടത്തി രക്ഷപ്പെട്ടു ഓടിവന്നു ഒരു ഗ്രാമത്തിൽ ഒരു തൊഴുത്തിൽ ഒളിച്ചിരിക്കുന്നു. അവിടെ കളിച്ചിരുന്ന ചില കുട്ടികൾ ഇദ്ദേഹത്തെ കണ്ടെത്തി. താങ്കൾ ആരാണെന്ന ചോദ്യത്തിന് ഒരു രസത്തിന് അയാൾ താൻ ജീസസ് ആണെന്ന് പറഞ്ഞു. പാവം കുട്ടികൾ അത് വിശ്വസിച്ചു. പിന്നീട് അവർ അയാൾക്ക് ഭക്ഷണം കൊടുക്കാനും വസ്ത്രം കൊണ്ടു കൊടുക്കുവാനും ഇടയ്ക്കിടയ്ക്ക് തൊഴുത്തിൽ വന്നു അയാളുടെ ക്ഷേമം അന്വേഷിക്കാനും തുടങ്ങി. ഒരിക്കൽ ഒരു കുട്ടി ഈശോ കുട്ടികളോടൊപ്പം ഇരിക്കുന്ന ഒരു പടമെടുത്ത് അയാളുടെ പഴയ ഒരു ചിത്രം എന്ന രീതിയിൽ അയാൾക്ക്‌ കൊടുത്തു. കുട്ടികളുടെ പെരുമാറ്റം അയാളുടെ സ്വഭാവത്തെ വ്യത്യസ്തനാക്കി. തങ്ങളുടെ ഗ്രാമത്തിൽ ജീസസ് ക്രൈസ്റ് വന്നിട്ടുണ്ട് എന്നുള്ള വാർത്ത കുട്ടികളുടെ ഇടയിൽ കാട്ടു തീ പോലെ പടർന്നു. അവർ ഈശോയെ കാണാൻ ഓടി വന്നു. അതിനിടയിൽ പോലീസുകാർ‍‍ അയാൾ ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും അയാളെ പിടികൂടുകയും ചെയ്തു. കുട്ടികൾ വരുമ്പോൾ കാണുന്ന കാഴ്ച തങ്ങളുടെ ഈശോയെ പൊലീസുകാർ വിലങ്ങു വച്ചു കൊണ്ടു പോകുന്നതാണ്. അവർ വലിയ വായിൽ നിലവിളിക്കുകയാണ്. മുതിർന്നവർക്ക് കാര്യം മനസ്സിലാകുന്നില്ല. അയാളെ പോലീസ് വണ്ടിയിൽ കയറ്റി കൊണ്ടുപോയി കഴിയുമ്പോൾ കൂട്ടത്തിൽ മുതിർന്ന കുട്ടി മറ്റുള്ളവരോട് പറയുന്നുണ്ട്: ഈശോയെ അവർ കൊണ്ടുപോകും അടിക്കും കൊല്ലും പക്ഷേ അവൻ തിരിച്ചുവരും എന്നല്ലേ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നമുക്ക് കാത്തിരിക്കാം. "You Can see him may be Next time" ഇത് പറഞ്ഞുകൊണ്ടാണ് ചലച്ചിത്രം അവസാനിപ്പിക്കുന്നത് . എന്ന് പറഞ്ഞാൽ ഈശോ തിരിച്ചുവരും എന്നുള്ള പ്രതീക്ഷ നഷ്ടപ്പെടാതെ കാത്തിരിക്കുക എന്നുള്ളതാണ് ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം. എത്ര വൈകിയാലും അതു സംഭവിക്കുക തന്നെ ചെയ്യും

3. ലോകാവസാനം

ലോക അവസാന കഥകൾക്ക് ഒരു പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. ലോകം 2000ൽ അവസാനിക്കും 2012 അവസാനിക്കും ഇനി 2041 അവസാനിക്കും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് കുറെയായി. ( നോത്രദാമുസിന്റെ പുസ്തകത്തിൽ ഇനി വല്ല തിയ്യതികളും ബാക്കി ഉണ്ടോ എന്തോ...?) അങ്ങനെയുള്ള ഒരു ലോകാവസാനം കാത്ത് ഉള്ളതെല്ലാം വിറ്റു പെറുക്കി ഒരു കൂടാരത്തിൽ താമസിക്കുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിൽ തന്നെയുണ്ട്. അത് ആദ്യത്തെ സംഭവമല്ല. അങ്ങു അമേരിക്കയിലുണ്ടായിരുന്ന ജിം ജോൺസന്റെ നേതൃത്വത്തിലുള്ള 'പീപ്പിൾസ് ടെമ്പിൾ' തുടങ്ങി ഇങ്ങ് മുരിയാടുള്ള 'എമ്പറർ എമ്മാനുവേൽ' വരെയുള്ള സകല ക്രിസ്ത്യൻ കൾട്ട് കളുടെയും പ്രധാന സംസാര വിഷയം ഈ ലോക അവസാനം തന്നെയാണ്. അതിപ്പോ നടക്കും പിന്നെ നടക്കും കുറച്ചുകൂടി കഴിഞ്ഞു നടക്കും എന്നൊക്കെ പറയാനും കാത്തിരിക്കാനും തുടങ്ങിയിട്ട് വർഷം കുറയായി (ദിപ്പ പൊട്ടും ദിപ്പ പൊട്ടും എന്നു പറയുന്നതല്ലാതെ ഇതുവരെ പൊട്ടിയിട്ടില്ല) എന്തായാലും സുവിശേഷം പറയുന്നത് ആ സമയത്തെ കുറിച്ച് പിതാവിന് അല്ലാതെ മറ്റാർക്കും എന്തിന് പുത്രന് പോലും അറിഞ്ഞുകൂടാ എന്നാണ്. എന്നുവച്ചാൽ നമ്മേ ഭയപ്പെടുത്തുന്ന നമ്മുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ളലോക അവസാന കഥകൾക്കോ അവയുടെ പ്രചാരകർക്കോ ഒരു പരിധിയിൽ കവിഞ്ഞ് പ്രാധാന്യം കൊടുക്കേണ്ട എന്നർത്ഥം. ( അർഹിക്കുന്ന അവജ്ഞയോടെ അവരെ അങ്ങു പുച്ഛിച്ചു തളളിയെക്കൂ...). അവൻ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഒരുങ്ങി ഇരിക്കുക എന്നതാണ് പ്രധാനം.

ചോദ്യവും ഉത്തരവും

പുത്രനു പോലും അറിയാൻമേലെ ..?

ആ സമയത്തെക്കുറിച്ചും മണിക്കൂറിനെകുറിച്ച് പുത്രനും അറിയാൻ മേല എന്നാണ് സുവിശേഷം പറയുന്നത്. അതെങ്ങനെ ശരിയാവും ...?

ഈ വചനം ഒരല്പം കുഴപ്പം പിടിച്ചതാണ്. പഴയകാല പല കയ്യെഴുത്ത് പ്രതികളിലും ( Manuscript) പുത്രന് പോലുമോ (nor the son) എന്നുള്ള ഭാഗം ഇല്ല എന്നുള്ളതാണ് വാസ്തവം.

സഭാ പിതാക്കന്മാർക്കിടയിൽ ഇതിനു വ്യത്യസ്തമായ അഭിപ്രായമുണ്ട്.
വി. അംബ്രോസ് പറയുന്നത് 'പുത്രന് പോലും' എന്നുള്ളത് ആര്യനിസത്തിന്റെ സ്വാധീനത്തോടുകൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നാണ്. പുത്രന്റെ സ്ഥാനം അല്പം ഒന്ന് താഴ്ത്താനായി...

കപ്പഡോഷ്യൻ ഫാദേഴ്സ് പറയുന്നത് 'പുത്രൻ അറിയുന്നില്ല എന്നല്ല അർത്ഥമാക്കേണ്ടത് മറിച്ച് പിതാവിനിലൂടെയല്ലാതെ പുത്രന് ഈ കാര്യം അറിയുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത് ‍↔

വി. കിസോസ്തോം പറയുന്നത് പുത്രന് അറിയില്ല എന്ന് പറയുന്ന പ്രയോഗം അതിൽ തന്നെ ശരിയല്ല എന്നാണ് .

ദൈവ ശാസ്ത്രന്മാർക്ക് ഇടയിൽ ഇതിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ പേരും ക്രിസ്തുവിൻറെ മാനുഷിക പ്രകൃതിയെ എടുത്തു കാണിക്കുവാനായിട്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് എന്നാണ് പറയുക. അതായത് പുത്രന്റെ പരിമിതികളുള്ള മാനുഷിക പ്രകൃതി എടുത്തുകാണിക്കുവാനായിട്ടാണ് ഇങ്ങനെ ഒരു വചനം ചേർക്കപ്പെട്ടിരിക്കുന്നത് എന്നു ചുരുക്കം.