പ. കന്യകാമറിയം
Homilies, reflections and PDF documents
▤Homily 01⌄
If the PDF does not appear, open it in a new tab.
▤Homily 02⌄
If the PDF does not appear, open it in a new tab.
▤Homily 03⌄
If the PDF does not appear, open it in a new tab.
▤Homily 04⌄
If the PDF does not appear, open it in a new tab.
▤Homily 05⌄
If the PDF does not appear, open it in a new tab.
▤Homily 06⌄
If the PDF does not appear, open it in a new tab.
▤Homily 07⌄
If the PDF does not appear, open it in a new tab.
▤Homily 08⌄
If the PDF does not appear, open it in a new tab.
▤Homily 09⌄
അമ്മമനസ്സ്
എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആശ്വസിപ്പിക്കാനെന്നവണ്ണം ഇടവകയിലെ ഒരു സിസ്റ്റ൪ എന്റെ കാതില്‍ മന്ത്രിച്ചു. “മോനെ, അമ്മ അവസാനമായി എന്ത് പറഞ്ഞാണ് മരിച്ചതെന്നറിയോ? ‘പരിശുദ്ധ അമ്മേ, നിന്റെ കരങ്ങളില്‍ ഞാനെന്റെ മക്കളെ സമര്‍പ്പിക്കുന്നു’ എന്നായിരിന്നു. ഇനി പരിശുദ്ധ അമ്മ നിങ്ങള്‍ക്ക് കൂട്ടായിരിക്കും.” അതുകൊണ്ടുതന്നെയാവണം കുഞ്ഞുനാള് മുതല്‍ പരിശുദ്ധ അമ്മയോട് ഒരു പ്രത്യേകസ്നേഹം എന്നില്‍ വളര്‍ന്നുവന്നത്. മാത്രമല്ല, എന്റെ അമ്മയുടെ പേരും പരിശുദ്ധ അമ്മയുടെ പേരും (Mary) ഒന്നായിരുന്നു. ‘അമ്മേ...’ എന്ന് വിളിച്ചുപോവുന്ന സന്ദര്‍ഭങ്ങളില്‍ ‘മാതാവേ’ എന്നുകൂടെ ചേര്‍ത്ത് ‘അമ്മേ...മാതാവേ’ എന്ന് പിന്നീട് ഞാന്‍ വിളിച്ചു ശീലിച്ചു. ഈ വിളിക്കുത്തരമായി സ്വര്‍ഗ്ഗത്തില്‍ നിന്നും എന്നെ ഉറ്റുനോക്കുന്ന എന്റെ അമ്മമാരുടെ നാലു കണ്ണുകളെക്കുറിച്ചുള്ള തിരിച്ചറിവ് എന്റെ കൊച്ചുജീവിതത്തെ സ്വര്‍ഗ്ഗവുമായി ബന്ധിപ്പിച്ചു.
എന്തൊക്കെ പറഞ്ഞാലും, സ്വന്തം അമ്മയില്‍ നിന്ന് മാത്രമാണ് മറ്റേതോരു അമ്മയെക്കുറിച്ചും ധ്യാനിക്കാവുക, അത് പരിശുദ്ധ അമ്മയെക്കുറിച്ചാണെങ്കില് പോലും. എന്റെ അമ്മയെക്കുറിച്ച് ഒരുപാട് ഓര്‍മ്മകളെനിക്കില്ല. പക്ഷെ, മനസ്സില്‍ മായാതെ നില്ക്കുന്ന ഒന്ന് രണ്ട് ചിത്രങ്ങളുണ്ട്. വീടിന്നടുത്തെ സ്കൂളില്‍ നിന്നും ഇന്റ൪വെല് സമയത്ത് വെള്ളം കുടിക്കാനായി അടുക്കളവശത്തെ പൈപ്പിന് ചുവട്ടിലേക്ക് ഓടിവരുന്ന കുട്ടികള്‍ക്ക് മോരുംവെള്ളം തയ്യാറാക്കിവച്ച് ഒഴിച്ചുകൊടുക്കുന്ന ഒരു ചിത്രം. ഭിക്ഷ യാചിച്ച് വരുന്നവരെ സ്നേഹപുര്‍വ്വം വിളിച്ചിരുത്തി വയറുനിറയെ ഭക്ഷണം വിളമ്പികൊടുത്ത് അവരോട് ബന്ധുമിത്രങ്ങളോടെന്നപോലെ സംഭാഷണത്തിലേര്‍പ്പെടുന്ന മറ്റൊരു ചിത്രം. ഇത് എന്റെ അമ്മയുടെ മാത്രം പ്രത്യേകതയല്ല എന്നറിയാം. കാരണം, മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അലിയുന്ന ഹ്രദയമാണ് ഏതൊരു മാതൃത്ത്വത്തിനുമുള്ളത്. നമ്മുടെ എല്ലാവരുടെയും അമ്മമാരുടെ മനസ്സുകള്‍ ഇതുപോലെ ആര്‍ദ്രത നിറഞ്ഞതാണ്.
കുഞ്ഞുനാളിലേ ഈ വിശ്വാസം മനസ്സില്‍ പതിഞ്ഞതിനാലാവണം കാനായിലെ കല്യാണവീട്ടില്‍ വച്ച് പരിശുദ്ധ അമ്മ സ്വപുത്രനോട് “അവര്‍ക്ക് വീഞ്ഞില്ല” എന്ന് പറഞ്ഞതിന്റെ കാരണം അനായാസം മനസ്സിലായത്. അപരന്റെ ആവശ്യത്തില്‍ അലിഞ്ഞ അമ്മയുടെ ഹൃദയത്തിനാശ്വാസമേകി ഈശോ വെള്ളത്തെ വിഞ്ഞാക്കി മാറ്റി. പക്ഷെ, തുടര്‍ന്ന് ധ്യാനിച്ചപ്പോള്‍ അത്തരമൊരു പ്രതിസന്ധിയില്‍ അമ്മ ആ മകനില്‍ അര്‍പ്പിച്ച വിശ്വാസം വളരെ ആഴമേറിയതായിരുന്നു എന്ന് മനസ്സിലാകുന്നു. കാരണം, അതിനുമുന്‍പ് ഈശോ അപ്രകാരമൊരു അത്ഭുതം പ്രവര്ത്തിച്ചിട്ടുണ്ടാകുയില്ല. കാനായിലെ കല്യാണവീട്ടില്‍ വച്ചാണ് ഈശോ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. കാനായിലെ കല്യാണത്തിനു മുന്‍പ് മരുഭൂമിയില്‍ പ്രലോഭിക്കപ്പെട്ടതും ഇപ്രകാരമുള്ള ചില ആത്ഭുത പ്രവ൪ത്തികള്ക്കായിരുന്നു. ഈ പരീക്ഷണത്തിനുമുന്‍പ് ഈശോ അങ്ങനെയെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ അതൊരു പരീക്ഷണമേയാകുമായിരുന്നില്ല. എന്നിട്ടും, അതായത് യാതൊരു മുന്നനുഭവമില്ലാതിരുന്നിട്ടും സ്വപുത്രനില്‍ അമ്മ അര്‍പ്പിച്ച ഈ വിശ്വാസമാണ് ആഴമേറിയത്.
അടുത്തക്കാലത്ത് ശ്രദ്ധയില്‍പ്പെട്ട പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു ഗാനത്തിന്റെ ഈരടികള്‍ ഇപ്രകാരമാണ്:
“Mary, did you know
that your Baby Boy would one day walk on water?
Mary, did you know
that your Baby Boy would save our sons and daughters?
Did you know
that your Baby Boy has come to make you new?
This Child that you delivered will soon deliver you.
Mary, did you know
that your Baby Boy will give sight to a blind man?
Mary, did you know
that your Baby Boy will calm the storm with His hand?
Did you know
that your Baby Boy has walked where angels trod?
When you kiss your little Baby you kissed the face of God?
Mary did you know.. Ooo Ooo Ooo
The blind will see.
The deaf will hear.
The dead will live again.
The lame will leap.
The dumb will speak
The praises of The Lamb.
Mary, did you know
that your Baby Boy is Lord of all creation?
Mary, did you know
that your Baby Boy would one day rule the nations?
Did you know
that your Baby Boy is heaven's perfect Lamb?
The sleeping Child you're holding is the Great, I Am.”
അതേ, പരിശുദ്ധ അമ്മ അറിഞ്ഞിരുന്നു അഥവാ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു സ്വപുത്രന് ദൈവമായിരുന്നു എന്ന്. ഈ വിശ്വാസമാണ് അമ്മയുടെ ജനനത്തിരുനാളില്‍ നാമും സ്വന്തമാക്കേണ്ടത്. അതോടൊപ്പം ജീവിത പ്രതിസന്ധികളില്‍ മാദ്ധ്യസ്ഥം വഹിക്കാന്‍ നമുക്കൊരു അമ്മയുണ്ടെന്നും അതുവഴി ഈശോ നമ്മുടെ ജീവിതത്തിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന ആഴമേറിയ വിശ്വാസം.
വേണമെങ്കില്‍ ഈ ചിന്തകള്‍ ഇവിടെ വച്ച് അവസാനിപ്പിക്കാം. എന്നെങ്കിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരത്ഭുതത്തെ പ്രതീക്ഷിച്ചുകൊണ്ട്. പക്ഷെ, മറ്റൊരു കാഴ്ച്ചപ്പാടിലേക്ക് എന്റെ മനസ്സ് എന്നെ ക്ഷണിക്കുകയാണ്.
“അവര്‍ക്ക് വീഞ്ഞില്ല” എന്ന് പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പരിചാരകാരോട് പറയുന്നതിപ്രകാരമാണ്. “അവന് നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍”. അമ്മ എന്നോടും ഇത് തന്നെയാണോ പറയുന്നത്? അല്ലായെന്ന് ഇപ്പോള്‍ തോന്നുന്നു, ഒരര്‍ത്ഥത്തില്‍ അതും ശരിയാണെങ്കിലും. കാരണം, ഒരു പരിചാരകനോടെന്ന പോലെ അമ്മക്ക് എന്നോട് സംസാരിക്കാനാവില്ലല്ലോ. അമ്മക്ക് ഞാന്‍ മകനാണ്, എനിക്കമ്മയും. അതുകൊണ്ട്, എന്റെ ചുറ്റിലുമുള്ളവരുടെ കുറവുകളില്‍ മനസ്സലിഞ്ഞു സ്വപുത്രനോടെന്ന പോലെ അമ്മയെന്നോടു മന്ത്രിക്കുന്നത് “മകനെ അവര്‍ക്ക് സന്തോഷമില്ല... സമാധാനമില്ല... സമ്പത്തില്ല... പാര്‍പ്പിടമില്ല... ഭക്ഷണമില്ല...” എന്നല്ലേ! കാരണം, അവരുടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് എന്നിലുണ്ടെന്ന് അമ്മ വിശ്വസിക്കുന്നു. അപ്രകാരമൊരു മുന്നനുഭവവും അമ്മക്കില്ലെങ്കിലും!
നമ്മുടെ അമ്മ നമ്മില്‍ അര്‍പ്പിക്കുന്ന ആഴമേറിയ ഈ വിശ്വാസത്തിന്ന് ഉത്തരമേകാന്‍ നമുക്കാവില്ലേ? മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാനാവുന്ന ‘അത്ഭുതങ്ങള്‍’ പ്രവര്‍ത്തിച്ച് അമ്മയെ ആശ്വസിപ്പിക്കുന്ന മക്കളാകാന്‍ നമുക്ക് പ്രയത്നിക്കാം.
പരിശുദ്ധ അമ്മയുടെ തിരുനാളിന്റെ മംഗളങ്ങള്‍ സ്നേഹപുര്‍വ്വം ആശംസിക്കുന്നു...
Fr. Jaimon Pallineerakkal - Diocese of Palghat
www.sundaypulpit.in
▤Homily 10⌄
If the PDF does not appear, open it in a new tab.
▤Homily 11⌄
If the PDF does not appear, open it in a new tab.
▤Homily 12⌄
If the PDF does not appear, open it in a new tab.
▤Homily 13⌄
If the PDF does not appear, open it in a new tab.
▤Homily 14 - ജനന തിരുനാൾ⌄
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ
കോവിഡ് 19 എന്ന മഹാമാരിയുടെ ഭീകരത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ധാരാളം മനുഷ്യർ നിരാശയുടെ വക്കിലെത്തി ഇനിയെന്ത് എന്നറിയാതെ വിഷമിക്കുന്നുണ്ട്. (പത്തു ദിവസമായി ക്വാറന്റൈനിൽ ഇരുന്നപ്പോഴാണ് ഒറ്റയ്ക്കിരിക്കുന്നതിന്റെ അസ്വസ്ഥത എനിക്ക് മനസ്സിലായത്.) ദേവാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കുവാനും, പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാധ്യസ്ഥ്യം പ്രാർത്ഥിക്കുവാനും സാധിക്കാതെ നമ്മുടെയൊക്കെ ആധ്യാത്മിക ജീവിതം കേവലം വെർച്യുൽ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആചരിക്കുകയാണ്. നമ്മുടെ ജീവിതം കൂടുതൽ പ്രതീക്ഷ നിറഞ്ഞതും, സമാധാനപ്രദവുമാകാൻ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.
നമ്മുടെ കത്തോലിക്കാ സഭയിൽ ആകെ മൂന്നു ജനന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. ഒന്ന് ഈശോയുടെ, രണ്ടു, പരിശുദ്ധ കന്യകാമറിയത്തിന്റെ, മൂന്നു വിശുദ്ധ സ്നാപക യോഹന്നാന്റേത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പരിശുദ്ധ കന്യകാമറിയത്തിനുള്ള സ്ഥാനവും പ്രാധാന്യവുമാണ് അമ്മയുടെ ജനന തിരുനാളാഘോഷത്തിലൂടെ സഭ വ്യക്തമാക്കുന്നത്.
സുവിശേഷങ്ങളിൽ ഇതൾ വിരിയുന്ന പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ സവിശേഷതകളായിരിക്കണം നിങ്ങളും ഞാനും അടക്കമുള്ള ലോകത്തിലെ ക്രൈസ്തവർക്ക് പരിശുദ്ധ അമ്മയോട് ഇഷ്ടം തോന്നാൻ കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ സവിശേഷതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു സവിശേഷതകളിൽ ഒന്ന്, പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ജീവിതമാണ് നയിച്ചത് എന്നാണ്.
മറ്റൊരുവാക്കിൽ പരിശുദ്ധ അമ്മയുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. മംഗളവാർത്ത അറിയിച്ചതിനു ശേഷം അമ്മയുടെ തീരുമാനം അറിയാൻ സ്വർഗം കാത്തു നിന്നപ്പോൾ, “ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടം പോലെ എന്നിൽ സംഭവിക്കട്ടെ” എന്ന് മാതാവ് ഉത്തരം പറഞ്ഞ നിമിഷം മുതൽ അമ്മയുടെ ജീവിത ദൈവേഷ്ടത്തിന്റെ ആഘോഷമാകുകയായിരുന്നു. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കാൻ ആഗ്രഹിച്ച മറിയത്തെ പിന്നീട് നാം കാണുന്നത് കുരിശിൻ ചുവട്ടിലാണ്. പക്ഷെ ഇന്ന് ‘അമ്മ ലോകത്തിന്റെ തന്നെ അമ്മയായി മാറിയിരിക്കുകയാണ്.
സ്നേഹമുള്ളവരേ, ഓരോ ക്രൈസ്തവന്റെയും ജീവിതം അമ്മ ജീവിച്ചപോലെ, ദൈവേഷ്ടത്തിന്റെ ആഘോഷമായിരിക്കണം. ക്രിസ്തുവിനെ ലോകത്തിനു നൽകിക്കൊണ്ട് ഈശോയുടെ അമ്മമാരാകാൻ ആഗ്രഹമുണ്ടെങ്കിൽ, ഈശോയുടെ സഹോദരനും സഹോദരിയുമാകാൻ ആഗ്രഹമുണ്ടെങ്കിൽ ഈശോ പറയുന്നത് ഇങ്ങനെയാണ്: ” “ഇതാ എന്റെ അമ്മയും എന്റെ സഹോദരങ്ങളും. ദൈവത്തിന്റെ ഹിതം നിർ വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും”. (മർക്കോ 3, 35) J.I Packer “Knwoing and Doing the will of God” എന്ന പുസ്തകത്തിൽ പറയുന്നത് ‘ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ പ്രസാദവരത്താൽ നിറഞ്ഞവരും ജീവിത സന്തോഷത്താൽ ആനന്ദിക്കുന്നവരുമാകാൻ നാം ചെയ്യേണ്ടതു ദൈവഹിതം അറിയുകയും അതിനനുസരിച്ചു ജീവിക്കുകയുമാണ്’എന്നാണ്.
നമ്മുടെ മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ദൈവമേ, നിന്റെ ഇഷ്ടം നിറവേറട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണെങ്കിൽ നാമൊക്കെ ജീവിതത്തിൽ വിജയം നേടുന്നവരാകും. നമുക്കറിയാവുന്നതുപോലെ, ജീവിതം ബുദ്ധിമുട്ടേറിയതാണ്. അതിന്റെ സ്വഭാവം അങ്ങനെയാണ്. ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുമ്പോൾ തീർച്ചയായും നാം ചെന്നെത്തുക തെറ്റിദ്ധാരണയുടെ കുരിശിൻ ചുവട്ടിലാകാം. അപമാനത്തിന്റെ കുരിശിൻ ചുവട്ടിലാകാം. ഒറ്റപ്പെടലിന്റെ, ചവുട്ടി താഴ്ത്തലുകളുടെ കുരിശിൻ ചുവടുകളിലാകാം. എന്നാൽ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാൻ നാം തയ്യാറായാൽ നമ്മുടെ മുൻപിലും സ്വർഗം തുറക്കപ്പെടും. ജീവിതം എളുപ്പമുള്ളതാക്കാൻ, മനോഹരമാക്കാൻ ഉള്ള ഒറ്റമൂലി ഇതാണ്: ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കി മാറ്റുക.
നമ്മൾ ആരായിരുന്നാലും, എന്തുമാത്രം സമ്പന്നരായിരുന്നാലും, എത്രമാത്രം ശക്തരായിരുന്നാലും, എത്രത്തോളം പ്രശസ്തരായിരുന്നാലും, എത്രമാത്രം സൗന്ദര്യമുണ്ടായിരുന്നാലും, വിദ്യാസമ്പന്നർ, വാഴ്ത്തപ്പെട്ടവർ ആയിരുന്നാലും ദൈവേഷ്ടത്തിന്റെ ആഘോഷമല്ല നമ്മുടെ ജീവിതമെങ്കിൽ നമ്മൾ തകർക്കപ്പെടും, ഇന്നല്ലെങ്കിൽ, നാളെ.
രണ്ടാമത്തെ സവിശേഷത, പരിശുദ്ധ അമ്മ നമ്മോടൊത്തുണ്ട്. നമ്മോടൊത്തായിരുന്നുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യയാകുവാൻ, ശിഷ്യനാകുവാൻ പരിശുദ്ധ ‘അമ്മ നമുക്ക് പ്രോത്സാഹനം നൽകും. ഈശോയുടെ ജീവിതവഴികളിൽ അങ്ങനെയായിരുന്നു പരിശുദ്ധ ‘അമ്മ. കാനായിലെ കല്യാണ വിരുന്നിൽ മനുഷ്യരുടെ കുറവുകളിൽ ദൈവത്തിന്റെ മഹത്വം പ്രകടമാകുവാൻ പരിശുദ്ധ അമ്മ ഈശോയോടൊത്തു ഉണ്ടായിരുന്നു. എലിസബത്തിന്റെ ഉദരത്തിലെ ശിശു ദൈവികാനന്ദത്താൽ നിറയാനും എലിസബത്തു പരിശുദ്ധാത്മാവിനാൽ പ്രചോദിതയാകാനും പരിശുദ്ധ അമ്മയുടെ സാന്നിധ്യം കാരണമായി. ഈശോയുടെ ഉത്ഥാനത്തിനുശേഷം അമ്മയോടൊപ്പമാണ് ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞത്. പരിശുദ്ധ ‘അമ്മ നമ്മോടൊപ്പമുണ്ടെന്ന ചിന്ത ക്രിസ്തുശിഷ്യത്വത്തിന്റെ വഴികളിൽ നമുക്കൊരു ശക്തിയാണ്.
2004 ൽ റിലീസ് ചെയ്ത Mel Gibson ന്റെ Passion of Christ എന്ന സിനിമയിൽ വളരെ മനോഹരമായ ഒരു രംഗമുണ്ട്.
ഈശോ കുരിശുമായി കാൽവരി യാത്രയിലാണ്……അവശനായി രക്തമൊലിക്കുന്ന മുഖത്തോടെ കുരിശുമായി ആടിയുലഞ്ഞു നടക്കുകയാണ്….ഇടയ്ക്കെപ്പോഴോ കാലിടറി വഴിയിൽ വീണു…ദേഹത്തേക്ക് സ്ലോ മോഷനിൽ ഭാരമേറിയ കുരിശും…..ഈശോയുടെ ‘അമ്മ ആ ദാരുണ രംഗം കണ്ടു…അവൾ ഈശോയുടെ അടുത്തേക്ക് ഓടാൻ ശ്രമിക്കുമ്പോൾ, സംവിധായകൻ ഒരു Flash back നമ്മുടെ മുന്നിലിട്ട് തരികയാണ്…കുട്ടിയായിരുന്ന ഈശോ ഓടിക്കളിക്കുകയാണ്……പെട്ടെന്നാണ് ഒരു കല്ലിൽ തട്ടി ബാലനായ ഈശോ വീഴുന്നത്… മാതാവ് ഈശോയുടെ അടുത്തേക്ക് ഓടിയെത്തുന്നു…മുറിവ് തുടച്ചു വൃത്തിയാക്കുന്നു…ഈശോയുടെ കവിളത്തു ഉമ്മവയ്ക്കുന്നു.. പേടിച്ചു പോയ ഉണ്ണിയെ മാറോട് ചേർത്ത് പിടിച്ചുകൊണ്ടു അവൾ പറഞ്ഞു: “I am here”..…Flash back തീർന്നു…
ക്യാമറ വീണ്ടും കുരിശിന്റെ വഴിയിലേക്ക്…കുരിശിനടിയിൽ വീണുകിടക്കുന്ന ഈശോയുടെ അടുത്തേക്ക് slow motion ൽ മാതാവ് ഓടിയെത്തിയിട്ട് ഈശോയുടെ മുഖം കൈകളിൽ കോരിയെടുത്തിട്ട് ഈശോയുടെ ചെവിയിൽ പറയുന്നു… “Son, I am here” …. ക്യാമറ ഈശോയുടെ മുഖത്തിന്റെ close up കാണിക്കുമ്പോൾ നാം അറിയുകയാണ്, അമ്മയുടെ “Son I am here” എന്നുള്ള പറച്ചിൽ യാത്ര തുടരാൻ ഈശോയെ ധൈര്യപ്പെടുത്തിയെന്ന്…. അവിടുന്ന് കുരിശെടുത്തു നടക്കുവാൻ ശ്രമിക്കുകയാണ്…
സ്നേഹമുള്ളവരേ, അമ്മ നമ്മോടൊത്തു ഉണ്ടെന്ന ചിന്ത നമ്മെയും ശക്തിപ്പെടുത്തും. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ബലിയാകുവാൻ, വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാൻ, ജീവിതത്തിലെ കുരിശുകൾ വഹിക്കാൻ, ഇല്ലായ്മകളിൽ പ്രതീക്ഷ പുലർത്താൻ, പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മ നമ്മുടെ കാതിൽ വന്നു പറയും: “Daughter, Son, I am here”.
പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ നമ്മുടെ ക്രൈസ്തവജീവിതങ്ങൾക്കു, ക്രൈസ്തവ കുടുംബ ജീവിതങ്ങൾക്ക്, നവീകരണത്തിന്റെ ദിനമാകട്ടെ.
നാം എവിടെയായിരുന്നാലും, എന്തായിരുന്നാലും ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സ്നേഹത്തെ, സമാധാനത്തെ ലോകത്തിനു നൽകാൻ അമ്മയുടെ ഈ മാതൃക നമുക്ക് പ്രചോദനമേകട്ടെ. നമ്മുടെ ജീവിതങ്ങൾ ദൈവേഷ്ടത്തിന്റെ ആഘോഷമാകട്ടെ. പരിശുദ്ധ അമ്മയുടെ സാമിപ്യം നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ ശക്തിപ്പെടുത്തട്ടെ.
എല്ലാവർക്കും പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.
▤Homily 15 - സ്വർഗ്ഗാരോപണം⌄
സ്വർഗ്ഗാരോപണം
Biblical and Ecclesiological Background
മറിയത്തിനെ സ്വർഗ്ഗാരോപണം വിശ്വാസ സത്യമായി 1950 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആണ് പ്രഖ്യാപിച്ചത്. മുനിഫെൻന്തേസിമൂസ് ദേവൂസ്( പരമ കരുണികനായ ദൈവം) എന്ന തിരുഎഴുത്തു വഴിയാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്.
"ദൈവമാതാവും നിത്യ കന്യകയുമായ പ. മറിയം തന്റെ ഇഹ ലോക വാസത്തിനു ശേഷം ആത്മ ശരീരങ്ങളോടെ സ്വർഗത്തിലേക്ക് ദൈവത്താൽ എടുക്കപ്പെട്ടു".എന്നാണ് ഈ തിരു എഴുത്തു നമ്മെ പഠിപ്പിക്കുന്നത്. (സ്വർഗാരോഹണവും സ്വർഗാരോപണവുംതമ്മിലുള്ള വ്യത്യാസം പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ അല്ലെ) . കാര്യം ശരി ഇരുപതാം നൂറ്റണ്ടിൽ പ്രഖ്യാപിച്ചതാണെകിലും ഈ തിരുന്നാളിന് ഒരു ദീർഘകാല ചരിത്രം ഉണ്ട്.
പരിശുദ്ധ അമ്മയുടെ മരണത്തെ കുറിച്ച് 2 വിശ്വാസമാണ് പരമ്പരാഗതമായി നിലനിന്നിരുന്നത് 1. മറിയം യോഹന്നാൻ ഒപ്പം എഫേസൂസി പോയി താമസിച്ചു അവിടെ വച്ചു മരിച്ചു. 2. മറിയം ജെറുസലേമിൽ വച്ച് മരണമടഞ്ഞു. ഈ വിവരം അറിഞ്ഞ ഇമ്മടെ തോമാശ്ലീഹാ ഭാരതത്തിൽ നിന്നും വീണ്ടും ജറുസലേമിലേക്ക് പോയതായും അവിടെ ചെന്ന് ശവകുടീരം തുറന്നു നോക്കിയപ്പോൾ മറിയത്തിന്റെ ശരീരം അവിടെ കണ്ടില്ല എന്നെല്ലാം ചില പാരമ്പര്യങ്ങൾ സൂചിപ്പിക്കുന്നു. എന്തുതന്നെയായാലും മറിയം മരിച്ചു എന്നതിൽ തർക്കമില്ല. പക്ഷേ ആദ്യമ സഭ, മറിയം മരിച്ചു എന്ന് പറയുന്നതിനേക്കാൾ മറിയം ഉറങ്ങി എന്നാണ് പറഞ്ഞിരുന്നത്. മറിയത്തിന്റെ ഉറക്കത്തിന്റെ തിരുനാൾ ( Feast of Dormire) ആദ്യ നൂറ്റാണ്ടു കളിൽ പൗരസ്ത്യ സഭയിലും പിന്നീട് പാശ്ചാത്യ സഭയും ആഘോഷിച്ചു വന്നിരുന്നു. ഈ തിരുനാൾ ആഘോഷത്തിന് കാലോചിതം ആയിട്ടുള്ള ഒരു രൂപ മാറ്റം ആണ് സ്വർഹരോപണ തിരുന്നാൾ എന്നു വേണേൽ പറയാം. ഇതിന്റെ പ്രധാന ആശയം ഇതാണ്: ഈ ലോകത്തിൽ തന്റെ പുത്രനൊപ്പം അവന്റെ സഹനത്തിൽ പങ്കു പറ്റി ജീവിച്ച പരിശുദ്ധ കന്യാമറിയം പരലോകത്തിലും അവന്റെ മഹത്വത്തിൽ പൂർണമായി പങ്കു ചേരുന്നു. ഇതിലൂടെ സഭാ മാതാവ് നമ്മെ പഠിപ്പിക്കുന്ന
പ്രധാന ആശയം ഇതാണ്. വെറും സൃഷ്ടിയായ മറിയം എന്ന പെണ്‍കുട്ടിക്കു
സ്വർഗം സ്വന്തം ആക്കാമെങ്കിൽ നമുക്കും സാധിക്കും എന്ന വലിയ പ്രത്യാശ.
Interpretation
1. വന്ദേമാതരം
'വന്ദേമാതരം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതുമായുള്ള ചൂടേറിയ ചർച്ചകളാണ് ഈ സ്വതന്ത്ര ദിനത്തിന്റെ ഹൈലൈറ്റ്. അത് ആലപിക്കണോ വേണ്ടയോ....? മുഴുവൻ ആലപിക്കണോ വേണ്ടയോ...? ഇങ്ങനെ പോകുന്നു ചർച്ചകൾ...
അതിനു പ്രതികൂലവും അനുകൂലവുമായ വാദ ഗതികൾ ഉണ്ട്... അതവിടെ നിൽക്കട്ടെ....
എന്തായാലും 'വന്ദേമാതരം' എന്ന വാക്കിൻറെ അർത്ഥം . അമ്മയെ വന്ദിക്കുക/ വണങ്ങുക എന്നുള്ളതാണ്. ക്രൈസ്തവരായ നമുക്ക് ഓഗസ്റ്റ് 15 എന്നത് 2 അമ്മമാരെ വന്ദിക്കുന്നതിള്ള ദിനമാണ് . ഒന്ന് പരിശുദ്ധ അമ്മയെ വണങ്ങുന്നതിന്, രണ്ട് മാതൃഭൂമിയായ ദേശത്തെ (ഭാരതംബയെ) .
കത്തോലിക്ക സഭയുടെ പരമ്പരാഗത വിശ്വാസ ആചാരങ്ങളിൽ ഒന്നാണ് വന്ദേമാതരം അഥവാ മാതൃവണക്കം.
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും പരിശുദ്ധ അമ്മയുടെ തിരുനാളുകളും നമുക്ക് പ്രധാനപ്പെട്ടതാണ്. അതിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സ്വർഗ്ഗാരോപണ തിരുന്നാൾ.
'വന്ദേമാതരം' ആലപിക്കുന്നതുമായുള്ള ചർച്ചകളിൽ ഒരു കൂട്ടർ ഉയർത്തുന്ന പ്രധാനപ്പെട്ട വിഷയം അതിലൂടെ ഹൈന്ദവ ദേവത സങ്കൽപ്പങ്ങളെ (ദുർഗ, ലക്ഷ്മി) എന്നിവരെ ആരാധിക്കേണ്ടി വരുന്നു എന്നുള്ളതാണ്. അതുകൊണ്ട് ആ ഗാനം തങ്ങളുടെ ഏക ദൈവ വിശ്വാസത്തിനു എതിരാണ് ഈ കൂട്ടർ വാദിക്കുന്നു.
എന്നാൽ അത് ശരിയല്ല എന്നും നേരെമറിച്ച് ആ ദേവി/ ദേവത സങ്കൽപ്പങ്ങളെ വന്ദിക്കുന്നു, ബഹുമാനിക്കുന്നു എന്നത് മാത്രമേ ഉള്ളൂ എന്നും അതിലുപരി ജന്മഭൂമിയെ ബഹുമാനിക്കണം എന്നെ കവി പറയാൻ ഉദേശിച്ചുള്ളൂ എന്നും ചിലർ വാദിക്കുന്നു .
ഏതാണ്ട് ഇതേപോലെ കത്തോലിക്കാ സഭയുടെ
പ. അമ്മയോടുള്ള വണക്കം മറ്റു പല അകത്തോലിക്ക സഭയുടെയും വിമർശനത്തിന് കാരണമായിട്ടുണ് . അതു ക്രൈസ്തവവരുടെ ഏക ദൈവ വിശാസത്തിന് എതിരാണ് എന്നു വാദിക്കുന്നവരും ഉണ്ട്.
എന്നാൽ നമുക്കറിയാം.. പരിശുദ്ധ അമ്മയെ നമ്മൾ ആരാധിക്കുകയല്ല, നമ്മൾ വണങ്ങുന്നു എന്നുള്ളതാണ് സത്യം. പരിശുദ്ധ അമ്മ ഒരു ദൈവ സൃഷ്ടിയാണ്, ഒരു മനുഷ്യ സ്ത്രീയാണ്, അല്ലാതെ ദൈവമല്ല , ദേവതയുമല്ല അതാണ് വാസ്തവം. ആ മനുഷ്യ സ്ത്രീക്ക് സ്വർഗ്ഗം കരസ്ഥമാക്കാൻ പറ്റിയെങ്കിൽ നമുക്കും അത് പറ്റും പറ്റണം എന്നുള്ളതാണ് സ്വർഗ്ഗാരോപണ തിരുനാൾ നമുക്ക് നൽകുന്ന സന്ദേശങ്ങളിൽ പ്രധാനം. അതായത് ഇന്നലെ പരിശുദ്ധ അമ്മ നേടിയെടുത്തത് നാളെ അവളുടെ മക്കളായ നമുക്കും നേടിയെടുക്കാൻ ആവും. ആ അവസ്ഥയിലേക്ക് നാളെ ഓരോ ക്രൈസ്തവനും എത്തിച്ചേരണം എന്നുള്ളതാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്ന പ്രധാനപ്പെട്ട ആശയം.
പരിശുദ്ധ അമ്മ നമുക്ക് മുമ്പ് സ്വർഗ്ഗത്തിലേക്ക് പോയി. എന്തുകൊണ്ടാണ് അവൾ സ്വർഗ്ഗത്തിലേക്ക് പോയത്? ഇഹലോകത്തിൽ തന്റെ പുത്രനോട് ചേർന്ന് നിന്ന് അവന്റെ സഹനത്തിൽ പങ്കുപറ്റി ജീവിച്ച അവൾ പരലോകത്തിലും തൻറെ പുത്രനോടൊപ്പം അവന്റെ മഹത്വ ത്തിലും പങ്കു പറ്റുന്നു എന്നുള്ളതാണ് നമ്മുടെ വിശ്വാസം.
അതുകൊണ്ട് സ്വർഗ്ഗത്തിൽ പോകാൻ ആയിട്ടുള്ള മാർഗ്ഗം എന്ന് പറയുന്നത് ഇഹലോകത്തിൽ ക്രിസ്തുവിനോട് ചേർന്ന് ജീവിക്കുക എന്നുള്ളതാണ്.
അതാണ് പരിശുദ്ധ അമ്മ സുവിശേഷത്തിൽ പറയുന്നത് നിങ്ങൾ അവൻ പറയുന്നത് ചെയ്യുവിൻ എന്ന്.
ഈശോ പറഞ്ഞതു ചെയ്തവളാണ് പരിശുദ്ധ അമ്മ. ആ അമ്മ നമ്മളോട് പറയുന്നതും ഈശോ പറയുന്നത് ചെയ്യാനായിട്ടാണ് ഈശോ പറയുന്നത് ചെയ്യുക എന്നുള്ളതാണ് ആ അമ്മയെ പോലെ സ്വർഗ്ഗരാജ്യം നേടിയെടുക്കാൻ ആയിട്ടുള്ള മാർഗം.
2. അമ്മയും മക്കളും
'ബാലൻ' എന്നുള്ള ഒരു മലയാള ചലച്ചിത്രം ഇറങ്ങിയിട്ടുണ്ട്. (പലരും കണ്ടിരിക്കും). ഒരമ്മയും മകനും തമ്മിലുള്ള ഹൃദയസ്പർശിയാണ് കഥയാണ്. അതിലെ അമ്മ മകനോട് പറയുന്ന പഞ്ച് ഡയലോഗ് ഇതാണ് : "ഇനി ഞാൻ എത്ര നേരം വൈകിയാലും നീ വേറെ എവിടെയും പോകരുത് . നീ ഇവിടെ തന്നെ നിൽക്കണം 'അമ്മ വരും..." (ചിത്രം കണ്ടവർക്ക് കുറച്ചു കൂടി relate ചെയ്യാൻ പറ്റും). അതു അനുസരിക്കാൻ ആ മകന് കഴിഞ്ഞില്ല എന്നതാണ് കഥാ തന്തു...
സുവിശേഷത്തിലെ അമ്മയും മക്കളായ നമ്മോടു ഒരു കാര്യം പറയുന്നുണ്ട്. "അവൻ പറയുന്നതുപോലെ ചെയ്യുവിൻ". പരിശുദ്ധ അമ്മ നമ്മോട് പറയുന്ന കാര്യം ഈശോ പറയുന്നതുപോലെ ചെയ്യാനാണ്. അപ്പോൾ നമ്മുടെ ജീവിതത്തിലും അത്ഭുതം നടക്കും. പക്ഷേ അതിനുള്ള വിശ്വാസവും ക്ഷമയും നമുക്കുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ് . ഈശോ പറയുന്ന കാര്യങ്ങൾ ചെയ്യാനായിട്ട് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു. മറിയം വഴിയാണ് നാം ക്രിസ്തുവിലേക്ക് എത്തുക. പ. അമ്മയിടുള്ള ഭക്തി ക്രിസ്തുവിലോടുള്ള ഭക്തിക്ക് എതിരാണ് എന്നു ചിലർ പറയുന്നത് ശുദ്ധ അസംബന്ധമാണ് കാരണം മറിയം പറയുന്ന പ്രധാന കാര്യം നിങ്ങൾ അവൻ പറയുന്നത് അതായത് ഈശോ പറയുന്നത് ചെയ്യുവിൻ എന്നണ്. അതു മറക്കാതിരിക്കുക.
നമ്മുടെ ജീവിതത്തിലെ ഏറ്റവും ഒറ്റപ്പെട്ട നിമിഷങ്ങളും പ. അമ്മ നമ്മുടെ കൂടെയുണ്ട് എന്ന വിശ്വാസം കൈവിടാതെ സൂക്ഷിക്കുക. ഒരമ്മയ്ക്ക് തന്റെ മക്കളെ അങ്ങനെ എളുപ്പം ഉപേക്ഷിക്കാൻ പറ്റില്ല എന്നറിയമല്ലോ.
ഈ കഴിഞ്ഞ ഏപ്രിൽ മാസം നോർത്ത് ഇന്ത്യയിലെ ജാബൽപൂരിൽ ഒരു ബോട്ടപകടം ഉണ്ടായതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . തൻറെ മകനെ ലൈഫ് ജാക്കറ്റ്നോട് ചേർത്തു പിടിച്ച് മരിച്ച് കിടക്കുന്ന ഒരു അമ്മയും മകനും. മരണത്തിനും തന്റെ മകനെ ചേർത്തുനിർത്തുന്ന അമ്മയുടെ സ്നേഹം...!!!
ചിത്രം വളരെ പ്രചാരത്തിൽ ആയി (അത് fake ആയിരുന്നു എന്നും പറയപ്പെടുന്നു) എന്തൊക്കെയായാലും എല്ലാ അമ്മമാർക്കും അവരുടെ മക്കൾ പ്രധാനപ്പെട്ടതാണ്. മക്കളുടെ ആവശ്യങ്ങളും അവരുടെ സംരക്ഷണവും പ്രധാനപ്പെട്ടതാണ്. അതുപോലെ തന്നെയാണ് പ. അമ്മയുടെ കാര്യവും... നമ്മുടെ ആപത്തു നേരങ്ങളിലും അവശ്യനേരത്തും അവൾ നമ്മെ കൈവെടിയില്ല..
*3. പറയാതെ അറിയുക*
കാനായിലെ കല്യാണ വിരുന്നിൽ പരിശുദ്ധ അമ്മയാണ് ഈശോയോട് വീഞ്ഞു തീർന്നു പോയ വിവരം അറിയിക്കുന്നത്. പക്ഷേ ആ വിവരം പരിശുദ്ധ അമ്മ എങ്ങനെ മനസ്സിലാക്കി എന്നതിനു വ്യക്തതയില്ല. ആരും അതു പരിശുദ്ധ അമ്മയോട് പറഞ്ഞതായും സൂചനയില്ല. എന്നു വച്ചാൽ ആ കുടുംബത്തിൻറെ വിഷമ സ്ഥിതി അവർ പറയാതെ തന്നെ മനസ്സിലാക്കാനുള്ള കഴിവ് പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നിരിക്കണം. എന്നു പറഞ്ഞാൽ മറ്റുള്ളരുടെ ആവശ്യം അവർ പറയാതെ തന്നെ കണ്ടറിഞ്ഞു മനസിലാക്കാനുള്ള കഴിവ് മാതാവിന് ഉണ്ടായിരുന്നു. ഇമ്മടെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ അതിനുള്ള ഒരു 'സെൻസും' 'സെൻസിറ്റിവിറ്റിയും' 'സെൻസിബിലിറ്റിയും' പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആറുമാസം ഗർഭിണിയായ എലിസബത്തിനെ ശുശ്രുഷിക്കാൻ ഏതാണ്ട് അതെ ശാരീരിക അവസ്ഥയിൽ തന്നെയുള്ള പരിശുദ്ധ അമ്മ തുനിഞ്ഞ് ഇറങ്ങുന്നത്. തന്റെ സഹായം ആവശ്യമുള്ളിടത്തു ആരും പറയുന്നില്ലെങ്കിൽ കൂടി അതു കണ്ടറിഞ്ഞ് മനസ്സിലാക്കി മറിയം പെരുമാറുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ അവർ പറയാതെ തന്നെ കണ്ടറിഞ്ഞ് മനസ്സിലാക്കി അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനായി പരിശുദ്ധ അമ്മയെ പോലെ നമുക്കും പറ്റണം . കോവിഡ് കാലത്ത് അവശർക്കു പൊതി ചോറു കൊടുത്തപ്പോൾ അതിൻറെ ഉള്ളിൽ ആരും അറിയാതെ ഒരു 100 രൂപ കെട്ടിവെച്ച ചെല്ലാനത്തെ ഒരു മേരിചേച്ചിയെ കുറിച്ച് യൂട്യൂബിൽ കണ്ടിരുന്നു . താൻ കൊടുക്കുന്ന ചോറും പൊതി ആർക്ക് കിട്ടിയാലും ആ ചെറിയ തുക അവർക്ക് ഒരു സഹായമാണ് എന്ന് ചിന്തിച്ചു കൊണ്ടാണ് മേരി ചേച്ചി അങ്ങനെ ചെയ്തത്. എന്ന് പറഞ്ഞാൽ നമ്മളെ കൊണ്ടാകുന്ന കൊച്ചു കൊച്ചു സഹായങ്ങൾ കണ്ടറിഞ്ഞ് മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുക. അല്ലാതെ ആവശ്യമുണ്ടെകിൽ അവർ എന്നോട് ചോദിക്കട്ടെ, അവൻ എന്നോട് പറയട്ടെ, അവൾ എന്നെ വിളിക്കട്ടെ എന്നിങ്ങനെയുള്ള പിടിവാശികൾ ഒഴിവാക്കുക.
ചോദ്യവും ഉത്തരവും
പരിശുദ്ധ മറിയത്തെക്കുറിച്ചു വിശ്വാസ സത്യങ്ങൾ ഏവ?
1⃣. മറിയം ദൈവമാതാവാണ്
AD 431ൽ എഫേഫസൂസ് കൗണ്‍സിൽ പ്രഖ്യാപിച്ചു.
2⃣ മറിയം നിത്യകന്യകയാണ്
AD 553ൽ രണ്ടാം കോൺസ്റ്റാന്റിനോപ്പിൽ പ്രഖ്യാപിച്ചു
3⃣. മറിയം അമലോൽഭവയാണ്
1854ൽ ഒൻപതാം പിയൂസ് മാർപാപ്പ പ്രഖ്യാപിച്ചു.
4⃣. മറിയം സ്വർഗ്ഗാരോപിതയാണ്.
1950ൽ പന്ത്രണ്ടാം പിയൂസ് മാർപാപ്പ പ്രഖ്യാപിച്ചു.