SUNDAY PULPIT › HOMILIES & RESOURCES

ശ്ലീഹക്കാലം 06

Homilies, reflections and PDF documents

13 accordion sections
▤Homily 01 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 02 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 03 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 04 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 05 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 06 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 07 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 08 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 09 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 10 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 11 - Luke 12:57-13:5⌄

If the PDF does not appear, open it in a new tab.

▤Homily 12 - Luke 12:57-13:5⌄
ശ്ലീഹാക്കാലം
6⃣ഞായർ

ലൂക്ക 12:57- 13:5

Biblical and Historical Background

ജറുസലേമിലേക്കുള്ള ഈശോയുടെ യാത്രയിൽ നടത്തുന്ന ദീർഘമായ സംഭാഷണത്തിൽ നിന്നുള്ള ഭാഗമാണ് ഇന്നത്തെ സുവിശേഷം.
കാര്യം രണ്ട് അധ്യായങ്ങൾ ആയിട്ടാണ് കിടക്കുന്നത് എങ്കിലും ഈ രണ്ട് passage പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. (അധ്യായങ്ങളും വാക്യങ്ങളും എല്ലാം പിന്നീട് add ചെയ്യപ്പെട്ടതാണ് എന്നു അറിയാമല്ലോ)

ഇസ്രായേൽ ജനത്തിന്റെ വിശ്വാസത്തിന്റെ/ അന്ധവിശ്വാസത്തിന്റെ ഭാഗമായിരുന്നു രോഗം,സഹനം, മരണം ഇതെല്ലാം ദൈവത്തിൻറെ ശിക്ഷയാണ് , പാപത്തിന്റെ ഫലമാണ് എന്ന ചിന്ത eg. ജോബിന്റെ പുസ്തകത്തിൽ സുഹൃത്തുക്കൾ അവനെ കുറ്റപ്പെടുത്തുന്നത്‍ അവൻ ചെയ്ത പാപത്തിന്റെ ഫലമാണ് ഇത് എന്നു പറഞ്ഞു കൊണ്ടാണ്. അങ്ങനെയുള്ള ഒരു സാമൂഹിക പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഈശോ സംസാരിക്കുന്നത്.

Interpretation

1. പെട്ടെന്ന് രമ്യതയിലെത്തുക

നിമിഷപ്രിയ എന്ന മലയാളി യുവതിയെ യമനിൽ വധശിക്ഷയ്ക്ക് വിധിച്ചത് വലിയ വാർത്തയായിരുന്നു. പറഞ്ഞു കേട്ട കാര്യങ്ങൾ ശരിയാണെങ്കിൽ ഒരു യമൻ പൗരനെ കൊന്നതിന്റെ( ശേഷം വെട്ടി നുറുക്കി ) ഫലമായാണ് ഈ ജയിൽ ശിക്ഷ. അവളുടെ മോചനത്തിനായി വലിയ തുക ശേഖരിച്ചു മോചന ദ്രവ്യമായി ആ യമൻ പൗരന്റെ വീട്ടുകാർക്ക് കൊടുക്കാൻ ശ്രമിച്ചുകൊണ്ട് അവരുമായി സംസാരിച്ചു രമ്യതയിലെത്തി കേസ് ഒത്തു തീർപ്പാക്കാൻ പലരും ശ്രമിക്കുന്നുണ്ട്.
ആ ശ്രമം ഫലവത്തകട്ടെ എന്നു പ്രാർത്ഥിക്കാം


സുവിശേഷത്തിൽ ഈശോ ഓർമ്മപ്പെടുത്തുന്ന ഒരു കാര്യം ഇതുതന്നെയാണ്. നിങ്ങൾ ശത്രുവിനോട് എത്രയും പെട്ടെന്ന് രമ്യതയിൽ എത്തണം അതല്ലെങ്കിൽ അവൻ നിന്നെ കാരാഗ്രഹത്തിൽ അടക്കുകയും നിനക്ക് വലിയ പിഴ അവിടെ കൊടുക്കേണ്ടി വരുകയും ചെയ്യും എന്നുള്ളതാണ്. അതായത് ദൈവവുമായും മനുഷ്യനുമായും രമ്യതയിൽ ജീവിക്കുക എന്നുള്ളതാണ് സുവിശേഷം ഓർമ്മപ്പെടുത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ബന്ധങ്ങളുടെ കാര്യത്തിൽ വല്ലാത്ത ഒരു അകൽച്ചയാണ് നമ്മുടെ കാണിക്കുക. സഹോദരങ്ങളുമായി, അയൽക്കരുമായി, സുഹൃത്തുക്കളുമായി, ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ.... ഇങ്ങനെ ബന്ധങ്ങൾ അകന്നു പോയിക്കൊണ്ടിരിക്കുന്നു . സ്വത്തിന്റെ പേരിൽ , പറമ്പിന്റെ പേരിൽ , പണത്തിന്റെ പേരിൽ ,തെറ്റിദ്ധാരങ്ങളുടെ പേരിൽ നമ്മൾ വഴക്കും വക്കാണവുമായി നമ്മൾ മുന്നോട്ടു പോകുന്നു. സിവിൽ കോർട്ടിലെ കേസുകളിൽ നല്ല ഒരു ശതമാനവും ഇത്തരത്തിലുള്ള സാമ്പത്തിക കാര്യങ്ങൾ വച്ചുകൊണ്ടുള്ള പ്രശ്നങ്ങളാണ്. വിവാഹ കോടതിയിലും പലപ്പോഴും ഭാര്യ ഭർത്താക്കന്മാർ തമ്മിൽ വഴക്കും അകൽച്ചയുമാണ്.

ദൈവവുമായും മനുഷ്യനുമായും രമ്യതയിലാവുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ബലിയർപ്പിക്കാൻ വരുമ്പോൾ ഉണ്ടാകേണ്ട അടിസ്ഥാന യോഗ്യത എന്ന് പറയുന്നത് ഈ രമ്യത തന്നെയാണ് എന്നറിയാമല്ലോ.
"നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക."
മത്തായി 5 : 23 &24

അതുകൊണ്ട് കഴിയുന്നത്ര വേഗത്തിൽ അപരനുമായി രമ്യതയിൽ എത്തുക.

2. ശരിയായി വിധിക്കുക

ഇന്നത്തെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ഈശോ ചോദിക്കുന്ന ചോദ്യമാണ് .
ഈ ചോദ്യത്തിന് എന്നും പ്രസക്തിയുണ്ട്. നമ്മുടെ വിധികൾ പലപ്പോഴും തെറ്റായി പോകുന്നു. ഒരാളുടെ നിറം,‍ മതം,‍ ജാതി, പാർട്ടി, കഴിവ്, ഉദ്യോഗം, സാമ്പത്തിക നിലവാരം എന്നിവയൊക്കെ നോക്കിയാണ് ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ വിലയിരുത്തുന്നതും വിധിക്കുന്നതും . ( കുറ്റവാളികളെ കണ്ടാൽ അറിയില്ലേ എന്ന 'ജനഗണമന' സിനിമയിലെ ജഡ്‌ജി യുടെ ഡയലോഗ് മാത്രം ഓർക്കുക) മാത്രമല്ല നമ്മുടെ പല ജഡ്ജ്മെന്റുകളും കേട്ടറിവുകളും ഊഹാപോഹങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് . അത് പലപ്പോഴും മുഴുവൻ ശരിയാക്കണം എന്നില്ല. അതുകൊണ്ട് മറ്റൊരാളെ ശരിയായി വിധിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? ഇല്ലെങ്കിൽ വിധിക്കാതെ ഇരിക്കുന്നതാണ് നല്ലത്. മാനുഷികമായ നമ്മുടെ ജഡ്ജ്മെന്റുകൾക്ക് അപ്പുറമാണ് ഓരോ വ്യക്തിയും.

ബോബി അച്ചന്റെ ഒരു കഥ ഉണ്ടല്ലോ. കാട്ടിലെ ഒരു ഞാൺ നീളമുള്ള ഒരു ഇരട്ടവാൽ പുഴു. മുന്നിൽ കാണുന്ന എല്ലാ മൃഗങ്ങളെയും തന്റെ ശരീരം കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കളിയാക്കി വിടുമായിരുന്നു. " നീ ഒരു ചാൺ നീളം ,അര ചാൺ ഉയരം എന്നൊക്കെ പറഞ്ഞുകൊണ്ട്. ഒടുവിൽ ഒരു കുയിലിൻറെ ‍⬛അടുത്തു ഇതേ രീതിയിൽ അതിൻറെ വലുപ്പത്തെ പരിഹസിച്ച് പുഴു കളിയാക്കി. ഉടൻ കുയിൽ മനോഹരമായി ഒരു ഗാനം ആലപിച്ചു എന്നിട്ട് പറഞ്ഞു: ഇരട്ട വാൽ പുഴു, നിന്റെ ഏത് അളവുകൊണ്ട് എന്റെ ഈ സംഗീതത്തെ അളക്കാൻ പറ്റും?" പുഴു നാണിച്ചു തല താഴ്ത്തി നിന്നു. എന്നു വച്ചാൽ നമ്മുടെ അളവുകൾക്ക് അപ്പുറമാണ് ഓരോ മനുഷ്യനും. അതുകൊണ്ട് ആരെയും ശരിയറിയാതെ വിധിക്കാതിരിക്കുക. കേട്ടറിവിനും അപ്പുറമാണ് ഓരോ മനുഷ്യനും എന്ന സത്യം മനസ്സിലാക്കുക. വാട്സാപ്പിൽ കണ്ട ഒരു വീഡിയോ : പ്രായമായ , മുഷിഞ്ഞവസ്ത്രം ധരിച്ച, നരച്ച താടിയും ഉന്തിയ കണ്ണുകളും ഉള്ള ഒരു മനുഷ്യൻ . ഒരു പെട്ടിക്കടയിൽ നിന്നും ഒരു സിഗരറ്റ് വാങ്ങുകയാണ്. അയാളുടെ രൂപവും ഭാവവും കണ്ട ഒരു സ്ത്രീ അറച്ചു ഒരു അടി മാറിനിൽക്കുകയാണ്. ആ സ്ത്രീ വെറുപ്പോടുകൂടി അയാളെ നോക്കുകയാണ്. അപ്പോഴാണ് മറ്റൊരാൾ ഓടിവന്ന് അദ്ദേഹത്തിന് മുഖത്തെ വിയർപ്പുകൾ ഒരു ടവ്വൽ ഉപയോഗിച്ച് തുടച്ചുനീക്കുന്നത്. ഉടൻ ആ സ്ത്രീ മനസ്സിലാകുന്നു ആ വൃദ്ധൻ ഒരു സിനിമാനടൻ ആണെനും. അത് അയാളുടെ ഷൂട്ടിങ്ങിന്റെ വേഷമാണ് എന്നും. ഉടൻ ആ സ്ത്രീ ഒന്നു ചമ്മി തല താഴ്ത്തുന്നു . ഒരു ക്യാപ്ഷനോട് കൂടിയാണ് ആ വീഡിയോ അവസാനിക്കുന്നത്: "Dont Judge a Book by its Cover Page"

ഈശോ പറയുന്നുണ്ട് "വിധിക്കപ്പെടാതിരിക്കാൻ നീയും വിധിക്കരുത്"
അപരന്റെ നന്മ കാണാതെ അവനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകളും ഈ വിധിയുടെ ഭാഗമായി കണകാക്കാം. (ഏത്... ?ഒരുവന്റെ അഭാവത്തിൽ അവനെ കുറിച്ചുള്ള സകല കുറ്റങ്ങളും പറഞ്ഞു അവനെ വിധിക്കുകയും വധിക്കുകയും ചെയ്യുന്ന കലാ പരിപാടിയില്ലേ അതു അത്ര നല്ല കാര്യമല്ല എന്നു ചുരുക്കം)
ഇതേ കാര്യം കുറച്ചും കൂടി ഭംഗിയായിട്ട് പൗലോസും പറയുന്നുണ്ട്:

"അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
(റോമാ 2 : 1)


3. സൂചനയാണിത്.... സൂചന മാത്രം...സൂചന കണ്ടു പഠിച്ചില്ലെങ്കിൽ....

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞപ്പോൾ 250 ഓളം ആളുകൾ മരിച്ചു കഴിഞ്ഞപ്പോൾ അതുമല്ലെങ്കിൽ അമേരിക്കൻ ടെക്സസിലെ പ്രളയത്തിൽ കുഞ്ഞുങ്ങൾ അടക്കം നൂറുകണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞപ്പോഴും പലരും ചോദിക്കുന്ന ചോദ്യം എന്താണ് എന്തുകൊണ്ടാണ് അവർക്കെങ്ങനെ സംഭവിക്കുന്നത് ? ഈ കാര്യത്തിന് മാത്രമല്ല ഏത് ദുരന്തം വരുമ്പോഴും നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഉയരുന്ന ചോദ്യം ഇതാണ് എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ഇപ്രകാരം സംഭവിക്കുന്നത്? അവരുടെ കുഴപ്പം കൊണ്ടാണോ? അവരുടെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണോ എന്നൊക്കെ . എന്നാൽ ജീവിതത്തിലെ ദുരന്തങ്ങൾക്ക് ദൈവികശാസ്ത്രമായ ഒരു വ്യാഖ്യാനമാണ് ഈശോ നൽകുന്നത്
ദുരന്തങ്ങൾ ദൈവ ശിക്ഷയുടെ ഭാഗമായി കണക്കാക്കുന്ന ഒരു സമൂഹം ആണ് അന്നത്തേതും ഇന്നത്തേതും.
ഒരു പരിധിവരെ നമ്മുടെ ധ്യാന ഗുരുക്കന്മാർ പഠിപ്പിച്ചു വീടുന്നതും ഇതുതന്നെ. ജീവിതത്തിലെ ദുരന്തങ്ങൾക്കു മിനിമം 2⃣ കാരണങ്ങൾ ഈശോ തന്നെ പറയുന്നു

1⃣ ദൈവത്തിന്റെ പ്രവർത്തി ആ വ്യക്തിയിൽ വെളിപ്പെടാൻ .
eg. അന്ധതക്കുള്ള കാരണം (യോഹന്നാൻ 9: 3)

2⃣. ഇത് മറ്റുള്ളവർക്കുള്ള താക്കീത് ആണ്. അല്ലെങ്കിൽ പശ്ചാത്തപത്തിലേക്കുള്ള വിളിയാണ്.

ഇന്നല്ലെങ്കിൽ നാളെ ഇത് നമ്മുടെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന് തിരിച്ചറിയുക. ജീവിത രീതി മാറ്റുക. സത്യത്തിൽ ഇതു തന്നെയാണ് കാലത്തിൻറെ അടയാളങ്ങൾ മനസ്സിലാക്കണമെന്ന് സുവിശേഷ ത്തിൻറെ ആരംഭത്തിൽ ഈശോ പറഞ്ഞിരിക്കുന്നതും.

മറ്റൊരുവന്റെ ജീവിതത്തിലെ പ്രശങ്ങൾ നാളെ എന്റെ ജീവിതത്തിലും സംഭവിച്ചേക്കാം എന്ന ചിന്ത നല്ലതാണ്.

Eg. ഒരുവൻ ലോണ് എടുത്തു കടം കേറി മുടിയിന്നു. നാളെ എനിക്കും വരാം.

ഒരുവൻ സ്പീഡിൽ വണ്ടി ഓടിച്ചു accident ഉണ്ടാകുന്നു. എനിക്കും വരാം.

ഒരുവൻ കുടിച്ചു കുടിച്ചു adict ആകുന്നു. എനിക്കും സംഭവിച്ചേക്കാം...

ഏത്... ഓരോ ദുരന്തവും
പഴയ മുദ്രാവാക്യം നമ്മെ ഓർമ്മപെടുത്ത ണം "സൂചനയാണിത്... സൂചന മാത്രം... സൂചന കണ്ടു പഠിച്ചില്ലെങ്കിൽ...."
▤Homily 13 - മത്തായി 9:27 -38⌄

ശ്ലീഹാക്കാലം ഞായർ6⃣
മത്തായി 9:27 -38

BIBLICAL BACKGROUND

ഈശോ അന്ധന് കാഴ്ച നൽകുന്നതും ഊമനെ സുഖമാക്കുന്നതും ഒപ്പം ശിഷ്യന്മാരെ വേലയ്ക്കായി നിയോഗിക്കുന്നതും ആയിട്ടുള്ള സുവിശേഷ ഭാഗമാണ് വായന.
ദൈവവിളിയുമായി പ്രത്യേകിച്ച് പൗരോഹിത്യ ദൈവവിളിയുമായി ബന്ധപ്പെട്ടതാണ് ഇന്നത്തെ വായനകൾ കിടക്കുന്നത്.
ആദ്യ വായനയിൽ ലേവ്യരുടെ പുസ്തകത്തിൽ അഹോറോനെയും പുത്രന്മാരെയും പൗരോഹിത്യ വസ്ത്രങ്ങൾ ധരിപ്പിക്കുന്നതും വിശുദ്ധീകരിക്കുന്നതും ആയിട്ടുള്ള സംഭവങ്ങൾ വായിച്ചു കേൾക്കുന്നു. രണ്ടാം വായനയിൽ ഏശയ്യ പ്രവാചകന്റെ വിളിയാണ് സൂചിപ്പിക്കുന്നത്. കർത്താവിൻറെ തെരഞ്ഞെടുക്കപ്പെട്ട ദാസനായി താൻ പോകുവാനുള്ള സന്നദ്ധ പ്രവാചകൻ അറിയിക്കുന്നു.‍ ലേഖനത്തിൽ ആകട്ടെ പൗലോസ് ശ്ലീഹാ ദൈവ വിളിയെക്കുറിച്ച് ജനങ്ങളെ ഓർമിപ്പിക്കുന്നു. ലൗകിക മാനദണ്ഡം അനുസരിച്ച് ആരും തന്നെ അതിന് യോഗ്യരല്ല എന്നുള്ള നിഗമനത്തിലേക്കു ശ്ലീഹ എത്തുന്നു. പിന്നെ ആരും അഹങ്കരിക്കാതിരിക്കാൻ ഭോഷന്മാരെയാണ് ദൈവം തിരഞ്ഞെടുക്കുന്നത് എന്നാണ് ശ്ലീഹയുടെ പക്ഷം.
അതാണ് സെന്റ് ബെർണർഡ് പറയുന്നത് നമ്മളൊക്കെ വെറും വിശുദ്ധ വിഡ്ഢികൾ ( Holy Fools) ആണെന്ന്.

INTERPRETATION

1. വിള ഭൂമിയിലെ വേലക്കാർ

വിള ഭൂമിയിലേക്ക് വേലക്കാരെ അയക്കുവാനായിട്ട് പ്രാർത്ഥിക്കാൻ ഈശോ ആവശ്യപ്പെടുന്നുണ്ട്.
നമ്മുടെ വിള ഭൂമി വികസിച്ചുകൊണ്ടിരിക്കുകയാണ്. (ഇന്ത്യയിലെവിടെയും സുവിശേഷപ്രഘോഷണം നടത്താൻ സീറോ മലബാർ സഭയ്ക്ക് വരെ അനുവാദം കിട്ടിയിട്ട് കുറച്ചു നാളായി. നമ്മളത് പ്രയോഗത്തിൽ ആക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. നല്ല കാര്യം) പക്ഷെ വേലക്കാരുടെ എണ്ണത്തില് ഗണ്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. പൗരോഹിത്യ- സന്യാസ ദൈവവിളികൾ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന് ചുരുക്കം. സന്യാസ ഭവനങ്ങൾ പലതും അടച്ചു കഴിഞ്ഞു. ചില സന്യാസ ഭവനങ്ങളിലെ Average പ്രായം 60-65 ആയി മാറി (സന്യാസിനിമാർ ക്ഷമിക്കുക). പല രൂപതകളിലെയും മൈനർ സെമിനാരികൾ അടച്ചുപൂട്ടി, മേജർ സെമിനാരികളിലും കുട്ടികളെ കിട്ടാതെ വിഷമിക്കുന്നു. മിഷൻ രൂപതകളിൽ നാട്ടിൽ നിന്നുള്ള ദൈവ വിളികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്രയും നാൾ നമ്മൾ വിചാരിച്ചിരുന്നത് തമ്പുരാൻറെ വിളഭൂമിയിലേക്ക് സുവിശേഷ വേലയ്ക്കായി അയക്കപ്പെടുക എന്നുള്ളത് സന്യാസ- പൗരോഹിത്യ ജീവിതവിളികളുടെ മാത്രം ഉത്തരവാദിത്വമാണ് എന്നാണ് . എന്നാൽ ഇനി മുതൽ അങ്ങനെയല്ല അവരോടൊപ്പം തന്നെ ആത്മായ സഹോദരങ്ങൾക്കും ഒരു കൂട്ടഉത്തരവാദിത്വം ഈ കാര്യത്തിൽ ഉണ്ട്. അവരും വിള ഭൂമിയിലെ വേലക്കാർ തന്നെയാണ്.
"ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്‌;"
1 കോറി 3 : 9 എന്ന് പൗലോസ് ചുമ്മാ പറയുന്നതല്ല.

ഈ കാര്യം ഗൗരവത്തോടെ ഏറ്റെടുക്കേണ്ട സമയമായിരുന്നു. എന്ന് പറഞ്ഞാൽ തീക്ഷ്ണതയുള്ള നല്ല അല്മായരെ ഈശോയുടെ വചനം പ്രഘോഷിക്കുവാനായി മിഷൻ പ്രദേശമാകുന്ന വിള ഭൂമിയിലേക്ക് ഇറങ്ങിത്തിരിക്കേണ്ടിയിരിക്കുന്നു. (നമ്മുടെ ജീസസ് യൂത്ത് പോലുള്ള സംഘടനയിൽ നിന്നും അങ്ങനെയുള്ള ചില മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട് സന്തോഷകരം. )
സുവിശേഷ വേലയ്ക്ക്
വിശാലമായി കിടക്കുന്ന വിള ഭൂമിയിലേക്ക് പോകാൻ താല്പര്യമുള്ള വ്യക്തികൾ മുന്നോട്ട് വരണം. കാശ്മീരിലേക്കും വിശുദ്ധ നാട്ടിലേക്കും യൂറോപ്പിലേക്കും മാത്രം (നുമ്മ അച്ചന്മാർ) അവരെ picnic കൊണ്ടൊയാൽ പോരാ ഇടയ്ക്ക് വല്ലപ്പോഴും ഒരു (നോർത്ത് ഇന്ത്യൻ) മിഷൻ പ്രദേശമെങ്കിലും സന്ദർശിക്കണം . അവരുടെ കഷ്ട പാടുകൾ കാണണം. സാധ്യമായാൽ കുറച്ചു കാലം അവിടെ പോയി സേവനം ചെയ്യണം, സാമ്പത്തികമായി ആ മിഷൻ പ്രദേശങ്ങൾ സഹായിക്കണം. എന്നു വച്ചാൽ ഇനി മുതൽ അച്ചന്മാരും സിസ്റ്റേഴ്സും മാത്രമല്ല വിളഭൂമിയിലെ വേലക്കാർ മറിച്ചു മാമ്മോദീസ വെള്ളം തലയിൽ വീണ ഏതൊരു ക്രൈസ്തവനും അടിസ്ഥാനപരമായി ഒരു മിഷിനറിയാണ് എന്ന കാര്യം മറക്കാതിരിക്കുക. ഈ ശ്ലീഹാക്കാലം സഭ നമ്മെ ഓർമിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം ഇതു തന്നെയാണ്.

2.*NO PR WORKS....

സുവിശേഷത്തിൽ ഈശോ അന്ധരെ‍‍ സുഖപ്പെടുത്തുന്ന സംഭവം നമ്മൾ കാണുന്നു. നിങ്ങളുടെ വിശ്വാസം പോലെ അനുഭവിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഈശോ അത്ഭുതം നടത്തുന്നത്. ഈ അത്ഭുതത്തിന് മാത്രമല്ല ഏത് അത്ഭുതം ഈശോ നടത്തുമ്പോഴും വിശ്വാസം ഒരു മാനദണ്ഡമായി അവൻ എടുക്കാറുണ്ട് (ഒന്നുകിൽ സൗഖ്യം ആവശ്യമുള്ളവന്റെ അല്ലെങ്കിൽ അവനുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ )എന്ന് പറഞ്ഞാൽ അത്ഭുതമെന്നു പറയുന്നത് വിശ്വാസത്തിൽ നിന്നാണ് മുളയെടുക്കേണ്ടതാണ്.
പക്ഷെ നമ്മുടെ പ്രശ്നം , നമുക്ക് നേരെ തിരിച്ചാണ് അതായത് അത്ഭുതങ്ങൾ കണ്ടാൽ വിശ്വസിക്കാം എന്നുള്ള മട്ടാണ്. ധ്യാനകേന്ദ്രങ്ങളിലേക്കും തീർഥഃ കേന്ദ്രങ്ങളിലേക്കും ആളുകൾ കൂടുന്നതിന്റെ കാരണം അത്ഭുതങ്ങൾ കണ്ടുകൊണ്ട് വിശ്വാസം വർദ്ധിപ്പിക്കാം എന്നുള്ള പ്രതീക്ഷയോടെയാണ് . അത് തെറ്റാണ് എന്നല്ല, സത്യത്തിൽ വിശ്വാസം അത്ഭുതത്തിൽ നിന്നല്ല വരേണ്ടത് മറിച്ച് അത്ഭുതം വിശ്വാസത്തിൽ നിന്നാണ് ഉണ്ടാക്കേണ്ടത്. ഇച്ചിരി ഗൗരവത്തിൽ പറഞ്ഞാൽ

True faith is not born of miracles; rather, miracles are born of faith. (ഇച്ചിരി English ഒക്കെ വച്ചു കാച്ചിക്കോ . പ്രസംഗം ഒന്നു കൊഴുക്കട്ടേ...)
കാര്യം മനസ്സിലായി എന്ന് വിചാരിക്കുന്നു.

പിന്നെ സുഖപ്പെടുത്തിയതിന് ശേഷം ഈശോ പറയുന്ന കാര്യം ഈ കാര്യം അറിയാൻ ഇടയാകരുത് എന്നുള്ള താക്കിയതാണ്.
എന്നുപറഞ്ഞാൽ താൻ ചെയ്യുന്ന കാര്യത്തിന്റെ ഒരു പബ്ലിസിറ്റി ഈശോ ആഗ്രഹിക്കുന്നില്ല എന്ന് ചുരുക്കം. തന്റെ പല അത്ഭുതങ്ങൾക്ക് ശേഷവും ഈശോ ഇത് പറയുന്നുണ്ട്.

ഇത് PR (Public Relation) WORKS ന്റെ കാലമാണ്. ഇലക്ഷൻ കാലഘട്ടത്തിൽ പാർട്ടികളുടെ രാഷ്ട്രീയപരമായ വിജയത്തിൻറെ ഒരു മാനദണ്ഡമായി പറയുന്നത് ഇത്തരത്തിലുള്ള PR വർക്കുകൾ തന്നെയാണ്.
ലക്ഷക്കണക്കിന് രൂപയാണ് ഓരോ പാർട്ടികൾ തങ്ങളുടെ ആശയത്തിന്റെയും വ്യക്തിപരമായ പ്രചാരണത്തിന്റെയും ഒക്കെ പ്രചാരണത്തിനായി ചെലവഴിച്ചത്. അതൊരു പരിധിവരെ വിജയിക്കുകയും ചെയ്തു. രാഷ്ട്രീയക്കാർക്ക് മാത്രമല്ല, ബിസിനസ്സുകാർക്കിടയിലും , സിനിമാ രംഗത്തും ആത്മീയ രംഗത്തും ഈ PR വർക്കുകൾ വന്നു കഴിഞ്ഞു. (നമ്മുടെ ഇടവകകളിൽ വികരിയച്ചന്മാർക്ക് ഇപ്പ PR WORK നായി ഒരു TEAM തന്നെയുണ്ട് എന്നാണ് കേട്ടു കേൾവി.... എന്താല്ലേ.. ??)

എന്തായാലും കർത്താവ് അങ്ങനെയുള്ള PR WORK കൾ ആഗ്രഹിച്ചില്ല . ചില കാര്യങ്ങൾക്ക് പബ്ലിസിറ്റി കൊടുക്കാതിരിക്കാനുള്ള വിവേകം ഉണ്ടാവുക. അതല്ല ചില നന്മകൾ പരസ്യപ്പെടുത്താൻ കർത്താവ് ആഗ്രഹിക്കുന്നുണ്ടെകിൽ പ്രത്യകച്ചു ഒരു PR WORK നടത്തിയില്ലെങ്കിലും അതു പരസ്യ പെട്ടുകൊള്ളും. MOUTH PUBLICITY എന്ന സംഭവം ഉണ്ടല്ലോ... കർത്താവിന്റെ കാര്യത്തിൽ നടന്നത് അതാണ്. സൗഖ്യപ്പെട്ടവർ ആവശ്യത്തിനു mouth publicity കൊടുത്തുകാണും. എന്നു വച്ചാൽ നമ്മുടെ (ആത്മീയ രംഗത്തെ) നന്മയ്ക്ക് പ്രതേകിച്ചൊരു PR WORK PUBLICITY ആവശ്യമില്ല. അതു വെളിപ്പെടാൻ ഉള്ളതാണെകിൽ കർത്താവ് തന്നെ അത് വെളിപ്പെടുത്തും.

'3. ഓപ്പറേഷൻ തൂഫാൻ'

നാട് മുഴുവൻ ഓപ്പറേഷൻ തൂഫാനിന്റെ അലയടികളാണ്. ലഹരിക്കെതിരെയുള്ള പോരാട്ടം.. സംഭവം കൊള്ളാം ആഭ്യന്തര മന്ത്രി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ലഹരിക്ക് അടിമപ്പെട്ടു പോയ നമ്മുടെ യുവതലമുറയെ കണ്ടു മനസു മടുത്താണ് ഇത്തരമൊരു തീരുമാനം അതി വേഗം നടപ്പിലാക്കാൻ ഈ സർക്കാർ തീരുമാനിച്ചത് എന്നണ്.

സുവിശേഷത്തിൽ പറയുന്ന കാര്യം ജനക്കൂട്ടത്തെ കണ്ടപ്പോൾ ഈശോയ്ക്ക് അവരോടു അനുകമ്പ തോന്നി എന്നണ് . (ഈ അനുകമ്പ എന്ന വാക്കിന് ഗ്രീക്കിൽ splagchnizomai എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് - കുടലിൽ ഇളക്കമുണ്ടായി - എന്നാണ് അതിന്റെ വാച്യ അർത്ഥം . നമ്മൾ അതിനെ അനുകമ്പ എന്നു തർജമ്മ ചെയ്യുന്നു. അതവിടെ നിക്കട്ടെ...) കാരണം അവർ പരിഭ്രാന്തരും നിസഹായകരും ആയിരുന്നു എന്നണ് സുവിശേഷത്തിൽ പറയുന്നത്.

ലഹരിയുടെ കാര്യത്തിൽ ഇതു ശരിയാണ് എന്നു തോന്നുന്നു. ലഹരി കിട്ടാതെ വരുമ്പോൾ നമ്മുടെ (യുവ) തലമുറ പരിഭ്രാന്തരാകുന്നു. അവരുടെ പരിഭ്രാന്തിക്കു മുന്നിൽ അവരുടെ മാതാപിതാക്കൾ (കുടുംബാംഗങ്ങൾ) നിസ്സഹായരാകുന്നു. അതുകൊണ്ടു ഇത്തരക്കാരെ കാണുമ്പോൾ ഈശോയെപോലെ നമുക്കും അവരോടു അനുകമ്പ (കുടലിൽ ഇളക്കം) തോന്നണം.
അത്തരക്കാരോട് കണിക്കാവുന്ന അനുകമ്പ എന്നത് ആ ദുശീലത്തിൽ നിന്നും അവരെ പുറത്തുകടക്കാൻ സഹായിക്കുക എന്നതും ഒപ്പം ലഹരി വരുന്ന വഴിയ്ക്ക് തടയിടുക എന്നതും അതിനെതിരെ ഗൗരവകരമായ ഒരു ബോധവത്കരണം നടത്തുക എന്നതുമാണ്. എന്നു പറഞ്ഞാൽ തൂഫാൻ‍‍ എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, നമ്മൾ ഓരോരുത്തരും തൂഫാൻ പോരാളികൾ ആണ്. ലഹരി മൂലം പരിഭ്രാന്തരായ , നിസ്സഹായരായ വ്യക്തികളോട് കിടുംബങ്ങളോട് കരുണ കാണിക്കാൻ നമുക്ക് പറ്റണം. ഈശോയ്ക് അനുകമ്പ തോന്നിപ്പോൾ ആണ് അവൻ ശിഷ്യന്മാരെ അയക്കുന്നത്. അതിനെക്കുറിച്ചു പറയുന്നത് His Compassion leads Mission എന്നണ്. അതുകൊണ്ട് കള്ളു കുടിയന്മാരോട് അനുകമ്പ തോന്നിയാൽ മാത്രം പോരാ അവരെ വല്ല Di Addiction സെന്ററിൽ എത്തിക്കാനുള്ള Mission കൂടി നമ്മൾ ഏറ്റെടുക്കണം എന്നു ചുരുക്കം.

ഈശോ അന്ധനെ സുഖപ്പെടുത്തി, ഈശോ ഊമയെ സുഖപ്പെടുത്തി , അവൻ സർവ്വ രോഗങ്ങളും സുഖപ്പെടുത്തി അത്ഭുതം പ്രവർത്തിച്ചപോലെ നമ്മുക്ക് ചെയ്യാവുന്ന ഒരു അത്ഭുതം ലഹരിക്ക് അടിമപ്പെട്ട ഒരുവനെ സുഖപ്പെടുത്തുക എന്നതാണ്. അതു ഈശോ ചെയ്ത അത്ഭുതത്തേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ നമുക്ക് അതു സാധ്യവുമാണ്. നമുക്കും പറയാലോ ഞാൻ ഒരു കള്ള് കുടിയനെ സുഖപ്പെടുത്തി എന്ന്...
ഓപ്പറേഷൻ തൂഫാന് കട്ടക്ക് support...

ചോദ്യവും ഉത്തരവും

"അവൻ പിശാചുക്കളുടെ തലവനെ കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്"

ആരാണ് ഈ പിശാചുക്കളുടെ തലവൻ ?

പുതിയ നിയമത്തിൽ പിശാചുകളുടെ തലവനായിട്ട് കണക്കാക്കുന്നത് ബേൽസെബൂൾ (Beelzebul/Beelzebub)
എന്ന ദേവനെയാണ് . ഈച്ചകളുടെ നാഥൻ (Lord of Flies)ആ വാക്കിൻറെ അർത്ഥം

പഴയ നിയമത്തി രാജാക്കന്മാരുടെ പുസ്തകത്തിൽ ഫിലിസ്ത്യയുടെ എക്രോൻ ദേശത്തിലെ ദേവനായിട്ടാണ് ഈ ബേൽസെബൂലിനെ കണക്കാക്കുന്നത്.

"ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, എക്രോണ്‍ ദേവനായ ബാല്‍സെബൂബിനോട്‌ ആരായാന്‍ ദൂതന്‍മാരെ അയച്ചതുകൊണ്ട്‌ നീ രോഗശയ്യയില്‍ നിന്ന്‌ എഴുന്നേല്‍ക്കുകയില്ല; നിശ്‌ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീ ഇതു ചെയ്‌തത്‌?"
2 രാജാ 1 : 16

അതേ സമയം കനാൽ കാരുടെ പ്രധാന ദൈവമായ ബാൽ ദേവനുമായി (Baal= Lord) ഈ ബേൽ സെബൂളിന് ചെറിയ ബന്ധം ഉണ്ട് എന്ന് കരുത്തുന്നവരും ഉണ്ട്.

എന്തായാലും യഹൂദരെ സംബന്ധിച്ചു അന്യ ജാതിക്കാരുടെ വിഗ്രഹ ആരാധനയുടെ ആൾ രൂപങ്ങളിൽ ഒന്നായിരുന്നു ബേൽ സെബൂൾ .അതു കൊണ്ടു അവർ അതിനെ തിന്മയുടെ ആൾ രൂപമാക്കി കണക്കാക്കി. പുതിയ നിയമത്തിൽ ഈശോയുടെ പലപ്പോഴും ഈ പേര് ഉപയോഗിക്കുന്നത് (മത്തായി 10:25, 12:27, ലൂക്ക 11:18) ഈ അർത്ഥത്തിലാണ്. യഹൂദർ അതുകൊണ്ട് തിന്മയുടെ ശക്തികളിൽ പ്രധാനിയായി ഈ ബേൽസെബൂളിനെ കണക്കാക്കി.
നമ്മൾ ഇപ്പോൾ പിശാചിനെ അല്ലെങ്കിൽ സിനിമയുടെ പ്രതിരൂപത്തെ ലൂസിഫർ എന്ന് വിശേഷിക്കുന്ന പോലെ . ഒരു വ്യക്തിപരമായ നാമമായി (Proper name) പിന്നീട് ബേൽസെബൂൾ മാറ്റപ്പെട്ടു.